ആജൽ എന്ന അമ്മു 7

”  കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു എന്നും കിച്ചുവിന്റെ കൂടെ വേണം…….. അതെന്നും അങ്ങനെ തന്നെ ആയിരിക്കും….. ”

അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയമത്രയും കുത്തി കേറ്റിയാണ് ഞാനത് പറഞ്ഞത്……. പെണ്ണിന് മനസ്സിലായോ ആവോ……. ഞാൻ തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു……..

”  സങ്കടപെടേണ്ട നീ ഓക്കേ പറഞ്ഞില്ല എങ്കിൽ എനിക്ക് അത് വേണ്ട അത്രയല്ലേ ഉള്ളൂ…. എനിക്ക് നീ അല്ലെ എന്നും വലുത്…… വാടി പൊട്ടി……. ”

ഞാൻ അവളെയും കൊണ്ട് മമ്മിയുടെ അടുത്തേക്ക് പോയി……..

” എന്തായി രണ്ടിന്റെയും അടിയും പിടിയും കഴിഞ്ഞോ……. ”

” ഓ എന്തോന്നടി അവളോട് പറയാത്തതിന്റെ ഒരു പരിഭവം… അത്ര തന്നെ….. അതൊക്കെ ഞങ്ങൾ അങ്ങ് തീർത്തു…. അല്ലേടി…… ”

”  പിന്നല്ല…. ”

”  ശരി എന്നാ പിന്നെ ഞാനിറങ്ങട്ടെ…… ”

” ആ  പോയിട്ട് നാളെ രാവിലെ തന്നെ ഇങ്ങെത്തികൊള്ളണം…… പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കരുത്…….. ”

”  എന്താ…??  ”

” എടാ കൊരങ്ങാ അവളുടെ കാര്യം….. ”

”  ഓ ലത് അതേറ്റു…… ”

ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി……. ബൈക്കിൽ കയറിയപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്….. അവളെ പറ്റി അവളോട് തന്നെ പറയുക……. ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ  തന്നെ ചിരിച്ചു…….

വീടെത്തി ഒരു ഉറക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് പോസ്റ്റുമാൻ എന്തോ ലെറ്റർ കൊണ്ട് വന്നിട്ടുണ്ട് എന്ന് അമ്മ പറയുന്നത്…… പെട്ടെന്ന് തന്നെ ചെന്ന് പോസ്റ്റ്മാന്റെ കയ്യിൽനിന്നും ലെറ്റർ ഒപ്പിട്ട് മേടിച്ചു…….. അത് മറിച്ചും തിരിച്ചും നോക്കിയിട്ട് ഒന്നും മനസ്സിലായില്ല……. ഞാൻ അത് പൊട്ടിച്ചു വായിച്ചു……. ഇന്ത്യൻ ആർമിയുടെ എംപ്ലോയ്‌മെന്റ് ഓഫർ ലെറ്റർ ആയിരുന്നു അത്…. ഞാൻ ഒരു പട്ടാളക്കാരനാകാൻ വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി…… ഒരുപാട് കഷ്ടപ്പെട്ടു അതിന്റെ ഫലവും കിട്ടിയിരിക്കുന്നു……. മുറ്റത്ത് നിന്ന് തന്നെ അലറി വിളിച്ചുപോയി ഞാൻ…….. എന്റെ ബഹളം കേട്ടാവണം  അമ്മ ഓടി പുറത്തേക്ക് വന്നു…..

”  എന്താ ഡാ എന്തിനാ കിടന്ന് അലറുന്നത്……. ”

”   അമ്മേ ആർമിയിൽ നിന്നും ജോബ് ഓഫർ വന്നിട്ടുണ്ട്…….. അടുത്തമാസം 10ന് ജോയിൻ ചെയ്യണം…….. ദേ അതിന്റെ ലെറ്റർ ”

”   ഈശ്വരാ നന്നായി മോനെ  ……. ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ…….  ”

അമ്മയും ആകെസന്തോഷിച്ചു………. ഞാൻ ഒരു നിമിഷം സന്തോഷത്തോടെയും അഭിമാനത്തോടെയും ആ ലെറ്ററിലേക്ക് നോക്കിനിന്നു……….

പെട്ടെന്ന് ബോധം വന്നത് പോലെ അകത്തേക്കോടി……. അമ്മു എന്റെ അമ്മു അവളോട് പറയണം എന്നെക്കാൾ കൂടുതൽ അവളാണിത് ആഗ്രഹിച്ചത്…….. എന്റെ ആഗ്രഹം ഒന്നൊന്നായി നടക്കുകയാണ്….. ഒരു കാര്യം കൂടി എനിക്ക് ഉറപ്പായി….. അമ്മു അവൾ എനിക്കുള്ളതാണെന്ന് ഇപ്പൊ പൂർണമായും ഞാൻ വിശ്വസിച്ചു ………… സന്തോഷത്താൽ മതിമറന്ന് ഞാൻ അവൾക്ക് ഫോൺ ചെയ്തു….

” എന്താടാ കുരങ്ങാ”

മറുതലക്കൽ അവൾ ഫോണെടുത്തു കഴിഞ്ഞു

”  എടി കുരുപ്പേ കിട്ടി കിട്ടി……”

ഞാൻ ഉറക്കെ  ഫോണിലൂടെ വിളിച്ച് കൂവി……. ഉള്ള സന്തോഷം കാരണം എനിക്ക് വാക്കുകളൊന്നും ശരിക്കും പുറത്തേക്ക് വന്നില്ല….

”  നിനക്ക് പ്രാന്തായോ ടാ എന്ത് കിട്ടിയെന്നാ പറയണേ ”

”  എടി പൊട്ടി എനിക്ക് കിട്ടി എനിക്ക്… എനിക്ക് ജോലി കിട്ടി…… ആർമിയിൽ നിന്ന് ഇപ്പോൾ ജോബ് ഓഫർ വന്നതേയുള്ളൂ……”

”  എടാ ഒരു സത്യമാണോ നീ പറയണേ……”

മറുതലക്കൽ ഉള്ള അവളുടെ സന്തോഷവും ഞാൻ അറിയുന്നുണ്ടായിരുന്നു…..

”  എടി പൊട്ടി സത്യാടി  ദേ അതും കയ്യിൽ വച്ച  നിന്നോട് ഞാൻ സംസാരിക്കുന്നത്…….. ”

”  എടാ കുരങ്ങാ എങ്കിൽ നാളെ രാവിലെ തന്നെ വാ അമ്പലത്തിൽ പോകണം……. പറഞ്ഞത് കേട്ടോ…. പിന്നെ നാളെ സ്പെഷ്യൽ ട്രീറ്റ് വേണം…”

”  അതൊക്കെ ഏറ്റടി കോപ്പേ നിനക്കല്ലാതെ ഞാൻ വേറെ ആർക്ക് കൊടുക്കാനാ……. എന്നെക്കാൾ കൂടുതൽ എനിക്കിത് കിട്ടണം എന്നാഗ്രഹിച്ചത് നീയല്ലേ…….താരാടി…….പിന്നെ നാളെ നിനക്കൊരു സർപ്രൈസ് കൂടി ഉണ്ട്……എന്താണെന്നു ഇപ്പൊ ചോയിക്കണ്ട അത് നാളെ വെച്ചോ…… നാളെ കാണാം…… ”

ഞാൻ സർപ്രൈസ് എന്നു പറഞ്ഞു കഴിഞ്ഞു അവൾ കുത്തി കുത്തി  ചോദിക്കും എന്ന് എനിക്കറിയാം…… അതുകൊണ്ടാണ് ഞാൻ അവൾക്ക് ഒരു അവസരം പോലും കൊടുക്കാതെ കട്ടാക്കിയത്……. ആ ജോബ് ഓഫർ ലെറ്റർ

കിട്ടിയില്ലായിരുന്നുവെങ്കിൽ നാളെ  ഞാൻ  എന്റെ സുഹൃത്തും എന്റെ ജൂനിയറുമായ ഗൗരിയെ പോയി കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ്  ആക്കിയേ  നെ…….. ഇനിയിപ്പോ എന്തായാലും വേണ്ട…… ഈ സന്തോഷത്തിൽ തന്നെ പറയണം എനിക്കവളെ ഒരുപാട് ഇഷ്ടമാണ് എന്ന്……….. ഞാൻ പറഞ്ഞത് അവളെപ്പറ്റി തന്നെയായിരുന്നു എന്ന്…….

പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പിൽ ആയിരുന്നു എങ്ങനെയൊക്കെയോ രാത്രിയായി……….

ഡോറിൽ തട്ടുന്ന കേട്ട് ബെഡിൽ കിടക്കുകയായിരുന്ന ഞാൻ എഴുന്നേറ്റിരുന്നു…… ഡോറിൽ തട്ടിയിട്ട് വരണമെങ്കിൽ അത് അച്ഛൻ തന്നെയായിരിക്കും……… വാതിൽ തുറന്ന് അച്ഛൻ അകത്തേക്ക് വന്നു…… ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു…….
അച്ഛൻ ഇരിക്കെന്ന്  കാണിച്ചു……. അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അച്ഛൻ ചോദിച്ചു……

”  നിനക്ക് ജോലി കിട്ടി അല്ലേ…….”

”   അതെ അച്ഛാ….. ”

”   ഉം …….. നിന്റെ അമ്മ പറഞ്ഞു……… എന്നാ ട്രെയിനിങ്ങിന് ജോയിൻ ചെയ്യേണ്ടത്…… ?? ”

”  അടുത്ത മാസം പത്തിന്…….. ”

”  മ്മ് തയ്യാറാവണം…….ജീവിതത്തിന്റ അടുത്ത ഘട്ടം ആയി…… പഠിത്തം ഡിസ്റ്റന്റ് ആയി തുടരുമോ അതോ….? ”

”  ഇല്ലച്ഛാ അത് ഡിസ്റ്റന്റ് ആയാലും കംപ്ലീറ്റ് ആക്കും……. ”

”   മ്മ് പോകുന്നതിനു മുൻപേ ഒരു കാര്യം ഉണ്ട് നാളെ കോളേജ് ഉണ്ടോ നിനക്ക്…… ”

” ഉണ്ട് അച്ഛാ പക്ഷെ പോകുന്നില്ല കുറച്ചു പ്രോസിജിയർ ഉണ്ട് അതൊക്കെ തീർക്കണം……പിന്നെ അമ്മുവിന്റെ കൂടെ രാവിലെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞിട്ടുണ്ട്…….. ”

”  ശരി അപ്പോൾ മോളുടെ കൂടെ രാവിലെ പോയിട്ട് നേരെ വീട്ടിലോട്ടു വന്നേക്കണം നമുക്ക് നാളെ  ഒരിടം വരെ പോകാനുണ്ട്……. അത് കഴിഞ്ഞു നിനക്ക് ബാക്കി പ്രൊസീജിയർ ഒക്കെ കംപ്ലീറ്റ് ചെയ്യാൻ പോകാം……… ”

”   എവിടേക്കാണ് അച്ഛാ…..”

”  അതൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാകും…..മ്മ് എന്നാൽ നീ ഉറങ്ങിക്കോ………..”

”  ഗുഡ് നൈറ്റ്‌ അച്ഛാ……..”

”   ഗുഡ് നൈറ്റ്‌…… ”

എവിടേക്കാണ് പോക്കെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല……പയ്യന്മാർ പൊതുവെ അച്ഛനെ പേടിയുള്ള കൂട്ടത്തിൽ ആണല്ലോ അതോണ്ട് കൂടുതൽ കുത്തി ചോയ്ക്കാൻ നിന്നാൽ പണി കിട്ടുമെന്ന് അറിയാമായിരുന്നു……. അതോണ്ട് പോകണ വരെ മിണ്ടാതിരിക്കാൻ തീരുമാനിച്ചു…………

പിറ്റേന്ന് രാവിലെ കൃത്യം 6 മണിക്ക് തന്നെ അമ്മു എന്നെ കുത്തി പൊക്കി………..അങ്ങനെ അവളെയും വീട്ടിൽ നിന്നും കൂട്ടി

”  അതോ……. എനിക്ക് ഒരു അച്ഛനേം കൊണ്ട് ഒരു സ്ഥലം വരെ പോകണം……അത് കഴിഞ്ഞു ഞാൻ വരാം ഡി അപ്പൊ പറയാട്ടോ……. ”

”   എവിടേക്കാടാ……..”

”   അതൊന്നും പറഞ്ഞില്ല ഡീ……… പോവുമ്പോ അറിയാം……. നീ കോളേജിൽ പോണില്ലേ…….  ”

”  ഇല്ലടാ അമ്മാവന്റെ വീട്ടിലെന്തോ പോകണമെന്ന് പറഞ്ഞു അവിടെന്തോ വിശേഷം ഉണ്ടത്രേ……….എല്ലാരും ഉണ്ട് അവിടെ പോണം……പിന്നെ നീയില്ലാതെ പോയിട്ട് പ്രതേയ്കിച്ചു കാര്യമൊന്നുമില്ലല്ലോ……..”

”  ആ ഏതായാലും നന്നായി തിരിച്ചു വന്നിട്ട് എന്നെ വിളിക്ക്……..”

”   മ്മ് ശെരി………. ”

ഞാനവളെ വീടിന്റെ മുന്നിൽ വിട്ടു……..പപ്പാ വരാന്തയിൽ നിൽക്കുന്ന കണ്ടു……

”   ടാ കേറി കഴിച്ചിട്ട് പോടാ…….
. ”

”  ഇല്ല പപ്പാ പോയിട്ട് അത്യാവശ്യം ഉണ്ട്…….വൈകിട്ട് വരാം……. ”

പപ്പയോടു യാത്രയും പറഞ്ഞു നേരെ വീട്ടിലോട്ടു വിട്ടു…….. അവിടെ ചെന്നപ്പോൾ എല്ലാവരും തയ്യാറായി നിൽപ്പുണ്ട്…………

”  അപ്പൊ എല്ലാരും കൂടിയാണോ പോകുന്നത്………”

” അതെ…………നീ പോയി വേഗം കഴിച്ചിട്ടു വാ നമുക്ക് ഇറങ്ങണം”

അമ്മ പറഞ്ഞു………….

” അങ്ങനെയ എനിക്കീ  ഡ്രസൊക്കെ ഒന്ന് മാറണ്ടേ………..”

ഞാൻ മുണ്ടും ഷർട്ടും ആയിരുന്നു ഇട്ടിരുന്നത്……. സാധാരണ അമ്പലത്തിലും പിന്നെ കല്യാണങ്ങൾക്കും കോളേജിൽ എന്തെങ്കിലും വിശേഷങ്ങൾക്കും മാത്രമേ ഞാൻ മുണ്ടുടുക്കാറുണ്ടായിരുന്നുള്ളൂ……..

”   അത് മതി മാറേണ്ട…………. വേഗം വാ……. ”

ഈ പറഞ്ഞത് അച്ഛൻ ആയതുകൊണ്ട് ഞാൻ അതേപടി അനുസരിച്ചു……. വേഗം ഭക്ഷണം കഴിച്ച് അച്ഛന്റെ സ്വിഫ്റ്റ് കാറിൽ ഞങ്ങൾ പുറപ്പെട്ടു……… വണ്ടി ഓടിച്ചിരുന്നത് ഞാനായിരുന്നു…….

”   നേരെ സുലുവിന്റെ വീട്ടിലേക്ക് വിട്ടോ………. ”

”  അവിടെ എന്താ അച്ഛാ…….”

”  നീ പോടാ ഞാൻ പറയാം……..”

അച്ഛന്റെ അനിയത്തിയാണ് സുലു എന്നു വിളിക്കുന്ന സുപ്രിയ…….. അതായത് എന്റെ പുന്നാര  അമ്മായി………. കാറോടിച്ച് അവിടെ എത്തിയെങ്കിലും അമ്മാവനും അമ്മായിയും തയ്യാറായി വീടിനു വെളിയിൽ ഇറങ്ങി നിൽക്കുന്നതാണ് കണ്ടത്…….

”   കയറിക്കോ…… ” അച്ഛൻ അവരോടു പറഞ്ഞു……….

” ലേറ്റായില്ലല്ലോ അല്ലേ….? ”

അമ്മായി അച്ഛനോട് ചോദിച്ചു

” ഏയ്യ് ഇല്ല പത്തു മണിക്കാണ് എത്താമെന്ന് പറഞ്ഞിരിക്കുന്നത്…….. ”

എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും മിണ്ടാതിരുന്നു വണ്ടി ഓടിച്ചു…… ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ടാവണം അമ്മായി എന്നോട് ചോദിച്ചു…..

”  എന്താടാ ഹാപ്പി അല്ലേ…. ”

”   ഞാൻ ഹാപ്പി ആണല്ലോ അതെന്താ  അമ്മായിക്ക് അങ്ങനെ തോന്നാൻ…….”

”  ഏയ് നീ മിണ്ടാതിരിക്കുന്നത് കണ്ടിട്ട് ചോദിച്ചു പോയതാ സാധാരണ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് നല്ല ഹാപ്പി ആയിട്ട് വേണ്ടേ പോകാൻ…. ”

”  എന്ത് കാര്യം…..?   ഇന്നലെ തൊട്ട് ഞാൻ അച്ഛനോട് ചോദിക്കുവാ ഇത് എവിടെക്കാണ് ഈ യാത്ര……. അമ്മായിയെങ്കിലും ഒന്ന് പറഞ്ഞു തരൂ….. ”

”  ആ അപ്പൊ ഏട്ടൻ ഇവനോടൊന്നും  പറഞ്ഞില്ലേ…….. എടാ ചക്കരേ നിന്നെ പെണ്ണ് കാണിക്കാൻ കൊണ്ടുപോകുവാ…… ”

ഞാനറിയാതെ എന്റെ കാൽ ബ്രേക്ക്‌പാഡിൽ അമർന്നു…….. നടുറോഡിൽ വണ്ടി ഒരിരച്ചിലോടെ  നിന്നു……… അവിശ്വസനീയതയോടെ ഞാൻ അച്ഛനെ നോക്കി…….
ബാക്കിൽ നിന്നുമുള്ള വണ്ടികളുടെ ഹോണടി കേൾക്കാമായിരുന്നു…… വല്യ തിരക്കില്ലാത്ത റോഡ് ആയതിനാൽ എന്റെ ആ ചവിട്ടൽ കൊണ്ട് അപകടമൊന്നും ഉണ്ടായില്ല……

”  നീ വണ്ടിയെടുക്ക്……. ”

അതൊരു ആഞ്ജയായിരുന്നു…….. ഞാൻ വണ്ടി മുന്നോട്ടെടുത്തു…… ശേഷം സൈഡിൽ ഒതുക്കി നിർത്തി…..

അച്ഛൻ പറഞ്ഞു…..

”  എന്റെ സുഹൃത്തിന്റെ മോളാണ് നീ ആ പെൺകുട്ടിയെ കെട്ടണം എന്നൊന്നും ഞാൻ പറഞ്ഞില്ല പറയുകയുമില്ല അതൊക്കെ നിനന്റെ  ഇഷ്ടമാണ്……… ഇപ്പോൾ നീ ആ പെൺകുട്ടിയെ  വന്നൊന്നു കാണണം എന്നു മാത്രമേ അച്ഛൻ പറഞ്ഞോളു…… ഞാനവർക്ക് വാക്ക് കൊടുത്ത് പോയി……. ”

അച്ഛനെ നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അത് വിശ്വസിച്ചു….. ആശ്വാസത്തോടെ അച്ഛൻ പറഞ്ഞു തന്ന വഴി വണ്ടിയോടിച്ചു…… ഏതോ ഒരു വീടിനു മുന്നിലെത്തി……കാർ ഒതുക്കിയിട്ട് ഞങ്ങളെല്ലാവരും കാറിൽ നിന്നുമിറങ്ങി……. എല്ലാരുടെ മുഖത്തും സന്തോഷമായിരുന്നു…… ഞാനും അതിനൊത്തു നിന്നു….. ഞാൻ വീടൊക്കെയൊന്നു നോക്കി….. അതൊരു നല്ല വീടായിരുന്നു…….. അവിടെനിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന മാത്രമായിരുന്നു എന്റെ പ്രാർത്ഥന…… അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ അച്ഛന്റെ പ്രായമുള്ള ഒരാൾ വീട്ടിൽ നിന്ന്  ഇറങ്ങിവന്നു……. പെൺകുട്ടിയുടെ അച്ഛനായിരിക്കും…….

പതുക്കെയാണെങ്കിലും എന്റെ അടുത്തേക്ക്  ആരോ വരുന്നതുപോലെ തോന്നി…… പെൺകുട്ടി ആയിരിക്കും…… അടുത്ത്  ഇരുന്നുകൊണ്ട് അമ്മ എന്നെ തട്ടി…..  ഓ ചായ  എടുക്കണമായിരിക്കും……. ഇതിനൊക്കെ അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ…… എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് ചായ എടുക്കാൻ വേണ്ടി ഞാൻ നിവർന്നു…….. പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയതും എന്റെ ഹൃദയം നിലച്ചതും ഒരുമിച്ചായിരുന്നു………. അവിശ്വസനീയതയോടെ ഞാൻ അവിടെ ഇരുന്ന എല്ലാവരുടെ മുഖത്തേക്കും മാറിമാറി നോക്കി……

എല്ലാവരും പൊട്ടിച്ചിരിച്ചതും ഇതേ സമയത്തായിരുന്നു………… ആ ചിരി കേട്ടിട്ടാവണം പെൺകുട്ടി എന്റെ മുഖത്തേക്ക് പെട്ടന്ന് നോക്കി……… ഞങ്ങൾ മുഖത്തോടു മുഖം നോക്കിയതും അവളുടെ കയ്യിൽ നിന്ന് ചായട്രേ താഴെ വീണതും ഒരുമിച്ചായിരുന്നു………. ഞാൻ അവിടെ ഇരുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കിയത് പോലെ ഞങ്ങൾ തമ്മിൽ പരസ്പരം നോക്കി….. ഞങ്ങൾക്ക് രണ്ടുപേർക്കും കണ്ടകാഴ്ച വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല……

കാരണം എന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആജൽ  എന്ന എന്റെ അമ്മുവും  അവളുടെ മുന്നിൽ ഇരിക്കുന്ന പയ്യൻ നീരജ്‌ എന്ന  അവളുടെ കിച്ചുവും  ആയിരുന്നു…….. !!!!!!!!!!!

അവിടെ ഉയർന്ന ചിരിക്കൊപ്പം തന്നെ രണ്ടുപേർ മുറിയിൽ നിന്നും ഇറങ്ങി വന്നു………. പപ്പയും മമ്മിയും………… അതായത് അമ്മുവിന്റെ  അച്ഛനും അമ്മയും……….

ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുന്ന എന്നോട് അച്ഛന്റെ വക ചോദ്യം

” ഇനി എന്റെ മോന് എന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിക്കുക്കാൻ  സമ്മത കുറവൊന്നും ഇല്ലല്ലോ അല്ലേ………”

അതും പറഞ്ഞ് അച്ഛൻ വീണ്ടും ചിരിച്ചു…………

ഞാൻ അറിയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി…… ഞങ്ങൾ രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു എന്താ ഇതൊക്കെ……….?  ഇതെല്ലാം  ആരുടെ പ്ലാൻ ആണ്……

”  നിക്ക് നിക്ക് അതിനുത്തരം ഞാൻ പറഞ്ഞുതരാം…… ”

എന്റെ അമ്മ ചാടി കേറി പറഞ്ഞു…..

”  എടാ മക്കളേ ഇത് അങ്ങനെ ഒരാളുടെ പ്ലാനിങ് അല്ല….. ഞാനും  അവള നിന്റെ അച്ഛനും പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങനെ എല്ലാരും കൂടി ചേർന്ന് നടത്തിയ പ്ലാനിങ് ആണ്……. അതങ്ങനെ  ഒരുപാട് ദിവസം കൊണ്ടൊന്നും അല്ല ഇന്നലെ ഒറ്റദിവസത്തെ പ്ലാനിങ് ആണ്……. അതായത് നിനക്ക് ജോലി കിട്ടി എന്ന് അറിഞ്ഞശേഷം ഞങ്ങൾ  എല്ലാവരും കൂടെ ചേർന്ന് ഇട്ടതാണ് ഇത്……..”

ഞാനും അവളും സംശയത്തോടെ നിന്നു

അടുത്ത്  മമ്മി പറഞ്ഞു തുടങ്ങി

”  ഇപ്പോൾ നീ വിചാരിക്കും അവളുടെ മനസ്സിൽ എന്തായിരിക്കും ഉള്ളതെന്ന്….. നീ നല്ലൊരു തിരികൊളുത്തി ഇട്ടു പോയതായിരുന്നു ഇന്നലെ……. അതിന്റെ ബാക്കി എന്നോണം ഈ നിൽക്കുന്ന നിന്റെ അമ്മു ഉണ്ടല്ലോ അവൾ ഒറ്റയ്ക്കിരുന്ന് പൊട്ടി കരയുന്നത് ഞാൻ കണ്ടു….. അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി ഈ നിൽക്കുന്ന പൊട്ടിക്കും നിന്നെ ഇഷ്ടമാണ് എന്നുള്ളത് ….. കാര്യങ്ങൾ എളുപ്പമായല്ലോ എന്ന് ഞാൻ വിചാരിക്കുന്ന സമയത്താണ് നിന്റെ അമ്മ നിനക്ക് ജോലി കിട്ടി എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത് അതിനടുത്ത നിമിഷം തന്നെ അമ്മുവും  എന്നോട് വന്നു  പറഞ്ഞു…….. അതോടെ നിങ്ങളുടെ കല്യാണക്കാര്യം ഞാൻ തന്നെയാണ് നിന്റെ അമ്മയോട് സംസാരിച്ചത്………  നിന്റെ അമ്മയ്ക്കും പൂർണ്ണസമ്മതം……അതോടെ ഞങ്ങൾ തുടക്കമിട്ടു ഞങ്ങളുടെ കെട്ടിയോന്മാരും കൂടെ ചേർന്ന് പ്ലാൻ അങ്ങ് വിപുലീകരിച്ചു….. സത്യത്തിൽ നിങ്ങളുടെ സ്നേഹം കണ്ടു ഞങ്ങൾക്കു പോലും അസൂയ തോന്നിയിട്ടുണ്ട് മക്കളേ…. അതുകൊണ്ട് നിങ്ങൾ തന്നെയാണ് ചേരേണ്ടതതെന്ന്  ഞങ്ങൾ വിധിയെഴുതിയത്……. നിങ്ങൾക്കും എത്രയോ മുൻപേ ഞങ്ങളത്  ചിന്തിച്ചിരുന്നു എന്നുള്ളതാണ് സത്യം…… അപ്പോൾ അങ്ങനെയാണ് നിങ്ങൾ രണ്ടുപേരും നിങ്ങൾ പോലുമറിയാതെ ഇന്നിവിടെ എത്തിപ്പെട്ടത്…..”

എല്ലാവരും വീണ്ടും ചിരിച്ചു……..

”  അപ്പോൾ നിങ്ങൾ ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്നൊക്കെ മനസ്സിലായല്ലോ……ഇനിപ്പോ നിങ്ങൾ എവിടെയാണ് എന്ന് വെച്ചാൽ പോയ്‌ക്കോ…. .. സ്വസ്ഥമായിട്ട് സംസാരിക്കുക എന്നിട്ട് വൈകിട്ട് വാ ഞങ്ങൾ ഇവിടെ തന്നെ കാണും അപ്പോഴേക്കും എൻഗേജ്മെന്റ് ഡേറ്റ് ഞങ്ങളങ്ങു നോക്കി വച്ചേക്കാം…….എന്തെ……. ”

പപ്പ പറഞ്ഞു……

പെട്ടെന്നുണ്ടായ ബോധത്തിൽ ഞാൻ അവളുടെ കൈയും പിടിച്ചു  മിന്നൽവേഗത്തിൽ പുറത്തേക്ക് പാഞ്ഞു…….. അവിടെ എല്ലാരുമുണ്ട് എന്നുള്ള ബോധം പോലും എനിക്കില്ലായിരുന്നു…….. അവളെ കാറിനുള്ളിലേക്ക് കയറ്റിയിട്ട് ഞാൻ കാറെടുത്ത് തിരിച്ചു……..

കുറേനേരം ഒന്നും മിണ്ടാതെ ഞാൻ കാറോടിച്ചു……. എന്റെ ചിന്തയിൽ എല്ലാം കറങ്ങി മറിഞ്ഞുകൊണ്ടിരുന്നു…… എല്ലാം ഒന്നുകൂടെ  സമാധാനമായി വീണ്ടും ചിന്തിച്ചു. അതെ എല്ലാം സത്യമാണ് എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു……..

എല്ലാം ആലോചിച്ച് ഞാൻ പൊട്ടിച്ചിരിച്ചു……..കാരണം എല്ലാം തെളിഞ്ഞു…….എന്റെ അടക്കാനാവാത്ത സന്തോഷം ഞാൻ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു………

പക്ഷേ എന്റെ ചിരി കണ്ടിട്ട് മിണ്ടാതിരുന്ന അവൾക്ക് ദേഷ്യമാണ് വന്നത്….. അതോ അടക്കി വെച്ചിരുന്നതെല്ലാം പുറത്തുചാടിയതാണോ…… അവളെന്നെ നിർത്താതെ ഇടിച്ചുകൊണ്ടിരുന്നു ഇടിക്കുന്നതിനിടയ്ക്ക്          ”    തെണ്ടീ ഒരു ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ നിനക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് എന്നോടൊന്നും പറയാതെ നീ കൊണ്ടുനടന്നു അല്ലേ ”

ഇങ്ങനെയൊക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ എന്നെ ഇടിച്ചു കൊണ്ടിരുന്നു അവൾ കരഞ്ഞുതുടങ്ങിയിരുന്നു……. അവൾ ഇടിച്ചതൊക്കെയും എന്നോടുള്ള  ഇഷ്ടമായിരുന്നു എന്ന് എനിക്ക് മനസ്സിലായി……… ഞാൻ കാർ ഒതുക്കി നിർത്തി….അവൾ അതോടെ ഇടിയും നിർത്തി

”  എടി മരമാക്രി നീയെന്താ എന്നോട് പറയാതിരുന്നത് എന്നെ ഇഷ്ടമാണെന്ന്  ”

”    എടാ കൊരങ്ങാ നിനക്ക് ഇത്രയും കാലമായിട്ട് മനസ്സിലായില്ലേ അത്….  നിന്റെ വായീന്ന് പറയിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത്….. എന്നിട്ട് നീ വാ തുറന്നില്ല…… എന്നിട്ട് വന്നു പറഞ്ഞിരിക്കുന്നു വേറൊരു പെണ്ണിനെ  ഇഷ്ടമാണെന്ന് അവളെയെങ്ങാനും കണ്ടിരുന്നെങ്കിൽ ഞാൻ കൊന്നേനെ……. ”

പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അതിന് അങ്ങനെ ഒരു പെണ്ണില്ലല്ലോ അതൊക്കെ നിന്നെ  തന്നെയാ പറഞ്ഞെ…. നിന്റെ  മരമണ്ടയ്ക്ക്  അത് മനസ്സിലായില്ല പിന്നെ ഞാൻ എന്ത് ചെയ്യാനാ….. അവർ പ്ലാൻ ചെയ്തത് എന്തായാലും നന്നായി ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് തന്നെ ഇന്ന് കേട്ടേനെ നീ  എനിക്കിഷ്ടമാണെന്ന് നന്നായി എന്റെ  മാനം അവർ കാത്തു….. ”

”  ഉവ്വ്  എന്തായാലും  രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും മനസ്സിലായില്ലല്ലോ ഇഷ്ടമാണെന്ന് ”

അവൾ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു…..

” ഏതായാലും കല്യാണം ഉറപ്പിച്ചു………. നീ വാ നമ്മൾ തുടങ്ങിയിടത്തുതന്നെ തുടങ്ങാം…. കോളേജിലേക്ക് വിട്ടോ നിന്റെ  കൈ പിടിച്ച് നിന്റെ ഭാര്യ ആകാൻ പോകുന്നവളായി എനിക്ക് അവിടെ നടക്കണം എന്നെ കൊണ്ടു പോടാ….. ”

ഞാൻ ചിരിച്ചുകൊണ്ട് വണ്ടി കോളേജിലേക്ക് വിട്ടു……. അവൾ എന്റെ തോളിലേക്ക് പറ്റി ചേർന്നു കിടന്നു…….. എന്റെ ഫ്രണ്ട് ആയിട്ടല്ല  എന്റെ ഭാര്യ ആകാൻ പോകുന്നയാളായി…. അതൊരു ഒന്നൊന്നര ഫീലിംഗ് ആയിരുന്നു……. കോളേജ് എത്തി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി….. ഞാൻ അവളുടെ കൈ ചേർത്തു പിടിച്ചിരുന്നു….. ഞങ്ങൾ  കണ്ടുമുട്ടിയ ഇടം……  ഒരു പുതിയ തുടക്കം ഇവിടെ നിന്നാകട്ടെ……… അവിടത്തെ പ്രണയജോഡികളിൽ ഒരാളായി ഞങ്ങളും ചേർന്നു…… അവളുടെ കൈയും പിടിച്ചു മതിവരുവോളം ഞങ്ങളാ കോളേജിൽ നടന്നു……. തിരികെ വന്നു വണ്ടിയിൽ കേറിയപ്പോഴും ഞങ്ങളാ പിടി വിട്ടിരുന്നില്ല….. ഇനി ഒരിക്കലും അവളെ കൈ വിടാതിരിക്കാൻ ഞാൻ എന്നും എന്റെ അമ്മുവിനൊപ്പം ഉണ്ടാകും……. നിറകണ്ണുകളോടെ അവളെന്നെ നോക്കി കാറിനുള്ളിൽ അവളെ ചേർത്ത്പിടിച്ചൊരു മുത്തം നെറുകയിൽ ചാർത്തുമ്പോൾ അതൊരു അടയാളപെടുത്തലായിരുന്നു  ഈ  ജന്മമല്ല ഇനിയെത്ര ജന്മമെടുത്താലും അതിലെല്ലാം തന്നെ  അവളെന്റെത്  മാത്രമായിരിക്കും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ…… ❣️

ശുഭം……. !!!!!

എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു…..എന്റെയീ കൊച്ചു കഥ ഇത്ര വല്യ വിജയമാക്കിയതിനു എല്ലാവർക്കും എന്റെ നന്ദിയുണ്ട്…..തുടർന്നു വരുന്ന എന്റെ കഥകൾക്കും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..

എന്ന് സസ്നേഹം

Comments:

No comments!

Please sign up or log in to post a comment!