സ്വയംവരം 2

സ്വയംവരം എന്ന കഥയുടെ ആദ്യഭാഗത്തിന് കിട്ടിയ പ്രോത്സാഹനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് അൽപ്പം വൈകി എങ്കിലും രണ്ടാം ഭാഗം നൽകുന്നു.. മോശമായി എങ്കിൽ പറയണം..നല്ല തിരക്കായത് കൊണ്ടാണ് വൈകിയതും സ്വയംവരത്തിനും മിഥുനമാസത്തിലെ കാറ്റ് എന്ന കഥക്കും എഴുതിയ കമന്റിനു മറുപടി നല്കാഞ്ഞേ..

♥️♥️♥️♥️♥️♥️

സ്വയംവരം Part 2

തിരിച്ചുള്ള യാത്രയിൽ ഒരേസമയം എനിക്ക് സങ്കടവും വിഷമവും തോന്നി. ഞാനല്ല അത് ചെയ്‌തത്‌ എന്നു മനസിലായ ആശ്വാസം ഒരു വശത്തു ഉണ്ടെങ്കിൽ മറുവശത്തു അവൾ അവസാനം പറഞ്ഞ വാക്കുകൾ… ഇനിയും ഇന്ദു തയ്യാർ ആയാൽ തന്നെ ഏടത്തി സമ്മതിക്കും എന്നു തോന്നുന്നില്ല.. എടത്തിയെ വിഷമിപ്പിക്കാൻ വയ്യ താനും.

“പത്ക്കെ പോടാ നിയ്.”

എന്റെ കാല് ഞാൻ അറിയാതെ തന്നെ ആക്സിലറേറ്ററിൽ അമർന്നു രണ്ടക്കത്തിൽ നിന്നും വേഗത മൂന്നക്കത്തിൽ കടക്കുന്നത് കണ്ടു ഏടത്തി പറഞ്ഞു…

എന്റെ കാൽ പതിയെ ബ്രെക്കിൽ അമർന്നു.. ഏട്ടൻ നാല്പതു കിലോമീറ്റർ വേഗത്തിൽ കൂടുതൽ പോവാറില്ല ഏടത്തി പ്രെഗ്നന്റ് ആയതിൽ പിന്നേ..

“നിന്ക്ക് ഇഷ്ടായിര്ന്നുല്ലെ അവ്ളെ?”

അതേ എന്നോ അല്ല എന്നോ ഞാൻ മറുപടി നൽകിയില്ല. അതു സത്യമാണെന്ന് ഊഹിച്ചു ഏടത്തി നിത്തൂനോട് ചോദിച്ചു

“നിത്തൂന് അറ്യാര്ന്നോ?”

“മം.. സ്കൂളി പഠിക്കുമ്പോ തൊട്ട് ഏട്ടന് അവളെ ഇഷ്ടാ.. പക്ഷെ സമ്മതിച്ചു തന്നത് അവള്ടെ കല്യാണം ഉറപ്പിച്ചന്നാ.. ഇന്ദുച്ചേച്യോട് പറ്യാൻ ധൈര്യണ്ടായ്ട്ട്ല്യ പ്പ്ളും.. ”

“ഇത്ര കാലം അടേം ചക്കരേം ആയി നട്ന്നിട്ട് അവ്ന് ധൈര്യം ഇണ്ടായില്ല.. ഇങ്ങ്നൊരു കെഴങ്ങൻ.. അറ്റ്ലീസ്റ്റ് ഇന്നെങ്കിലും പറ്ഞ്ഞാരുന്നാ ഇപ്പൊ നിങ്ങടെ താലികെട്ട് കഴിയണ്ട സമയായി.. ”

ഇന്ദു നമ്രമുഖിയായി എന്റെ മുൻപിൽ നിൽക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞു

അവനിൽ നിന്ന് മറുപടി കിട്ടാതായപ്പോ ഏടത്തി അവനെ നോക്കി.. ഭാഗ്യം പോലെ അപ്പോൾ അവരുടെ ഫോൺ ശബ്ദിച്ചു.

“….. ”

“ല്യഛാ… ഞങ്ള് വന്നോണ്ടിരിക്കാ.. അവ്നോപ്പണ്ട്..”

“……. ”

“വേണ്ടഛാ.. പത്തു മിനിട്ടോണ്ട് എത്തും ഞങ്ങ..”

“ച്ഛൻ വീട്ടിലിണ്ടാ??

“അച്ഛൻ മാത്രല്ല ഏട്ടനും വല്യമ്മാമനും ചിറ്റയും ഒക്കെ വന്നിട്ട്ണ്ട്.. തലേല് വച്ച് നടത്യ പോന്നു മോൻ കാണ്ച്ച് വച്ചത് കൊണ്ട്…”

“ഞാൻല്യ എന്നാ ങ്ട്..”

“മിണ്ടാണ്ട് അവ്ടെ ഇർന്നോ. എന്റെന്നു വീണ്ടും കിട്ടണ്ടങ്കി..”

അറിയാതെ എന്റെ കൈ ഏടത്തി തല്ലിയ കവിളിലേക്ക് നീണ്ടു.

. അവരുടെ മോതിരം കൊണ്ട പാട് മാത്രം ചുവന്നു കിടന്നു.. ഏടത്തി അതു കണ്ടു എന്റെ കവിളിൽ തലോടി..

“ഏറെ നൊന്തോ ന്റെ നീരുന്?”

“സാരല്യ ഏടത്തീ.. വീട്ടി ചെല്ലുമ്പോ എന്താകുംന്നാ.”

“നോക്കാടാ..”

വീട്ടിലേക്ക് ഗേറ്റ് കയറുമ്പോൾ തന്നെ കണ്ടു ഒരു നിര കാറുകൾ.. അതോടെ ഞാൻ കാർ പുറത്തു തന്നെ പാർക്ക് ചെയ്തു.. ഇറങ്ങാൻ മടിച്ച എന്നെ ഏട്ടത്തി പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി..

എല്ലാവരും ഡ്രായിങ് റൂമിലും ലിവിങ് റൂമിലും നിറഞ്ഞു നിന്നിരുന്നു..

“കല്യാണച്ചെക്കൻ വന്നല്ലോ എവിടെ പെണ്ണ്??”

ചെന്നപാടെ വല്യമ്മാവൻ കളിയാക്കി.. സാധാരണ ഒന്നും മിണ്ടാത്ത എന്റെ ഞെരമ്പുകൾ ഒക്കെ തടിച്ചു കയറി. അപ്പോളേക്കും ഏടത്തി ഇടക്ക് കയറി..

“നീരു നി അകത്ത് പോ..”

ഞാനും നിതയും എന്റെ റൂമിൽ കയറി വാതിൽ ചാരി അവളുടെ മടിയിൽ ഞാൻ കിടന്നു.

ഏടത്തി നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു കൊടുത്തതോടെ എല്ലാവരും ഒന്ന് തണുത്തു.. അവനവളെ ഇഷ്ടമായിട്ടുകൂടി നമുക്കെല്ലാം ഇഷ്ടമാകുമോ എന്ന് ഭയന്ന് ഒഴിഞ്ഞു മാറിയ മഹാനായി അവതരിപ്പിക്കുക കൂടി ചെയ്തതോടെ ഞാൻ വീണ്ടും വീര പുരുഷനായി.

എങ്കിലും ഏട്ടൻ മാത്രം എടത്തിയെ കുറ്റപ്പെടുത്തി..

“നീയെന്നാലും ന്തിനാ വ്വളോട് ഇങ്ങട്ട് വരണ്ടാന്ന് പർഞ്ഞേ.. ഇനി ഇത് നടക്കാനുള്ള ചാൻസ് ഇല്ലാതായില്ലേ??”

“അതു പക്ഷെ..”

ഏടത്തി മറുപടി പൂർത്തിയാക്കും മുൻപേ ഞാനും ഓടി ലിവിങ് റൂമിൽ കയറി പറഞ്ഞു..

“ഏടത്തി പറഞ്ഞേല് ഒരു തെറ്റൂല്യ… ഞാനല്ല കല്യാണം മൊടക്ക്യേ ന്നർഞ്ഞട്ടും ഏടത്തി എന്നോട് അവള്ടെ കയ്യിൽ മോതിരം ഇടാമ്പാറഞ്ഞതാ. അപ്പൊ അവ്ളാ വല്യ വെയിറ്റ് ഇട്ടേ.. ആരും ഏടത്തീനെ കുറ്റം പർയണ്ടാ..”

“ഇനീപ്പൊ ആരും പല്ലിന്റെടെ കുത്തി നാറ്റിക്കാൻ നിക്കണ്ട.. ഭാക്കി കാര്യം ന്താന്ന് ആലോചിക്കാ..”

ലക്ഷ്മി ചിറ്റക്ക് പോയിട്ട് എന്തോ തിരക്കുണ്ടെന്ന് തോന്നുന്നു.

“അതിപ്പോ ന്താ അലോയിക്കാൻ.. അവ്നിപ്പോ നല്ല ജോലിണ്ട്. ഇനി വേണംചാ സൈടിക്കോടെ അച്ഛന്റെ ബിസിനസിലും സഹായിക്കാലോ.. അധികം വൈകിക്കാതെ നല്ലൊരു കുട്ടിനെ കണ്ടു പിടിച്ചതങ്ട് നടത്താ അത്രന്നെ..”

വല്യമ്മാവൻ തീരുമാനം പ്രഖ്യാപിച്ചു.. എനിക്കിപ്പോ കല്യാണം വേണ്ടാന്ന് പറയാൻ നാവു പൊന്തിയെങ്കിലും ഏടത്തി എന്റെ കയ്യിൽ പിടിച്ചു നിശബ്ദനാക്കി..

ആ തീരുമാനത്തോടെ അധികനേരം കഴിയും മുൻപ് ആളുകൾ പിരിഞ്ഞു തുടങ്ങി.. ഒരുവിധം എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഏടത്തി എന്റെ റൂമിൽ വന്നു.
അപ്പോളും ഞാൻ നിതയുടെ മടിയിൽ കിടക്കായിരുന്നു..

“ഞാങ്കാരണം നിന്റെ ഇഷ്ടം മുടങ്ങുംന്ന് തോന്നണുണ്ടോടാ നിൻക്ക്..”

“പിന്നേ, എടത്തി പോയെ.. എടത്തി ഇല്ലാഞ്ഞേ ഞാൻ പെട്ടേനെ ഇന്ന്.”

“നിൻക്ക് അവ്ളേ ഇഷ്ടാന്ന് ഒര് സൂചന കിട്ടീരുന്നേ… സാരല്യ.. എന്താ വേണ്ടെന്ന് എൻക്കർയം.”

ഏടത്തി ഫോൺ എടുത്തു വിളിച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു.. റിങ് തീരാറായപ്പോ അതിൽ നിന്നും എന്റെ പ്രിയപെട്ടവളുടെ ശബ്ദം ഒഴുകി എത്തി.

“ഹലോ ഏടത്തി,”

നല്ല പതർച്ച ഉണ്ടായിരുന്നു അവളുടെ ശബ്ദത്തിൽ..

“ഇന്ദു, ഞാൻ അപ്പോളത്തെ ദേഷ്യത്തിനാ ഇനി ഇവിടെ വരണ്ടാ ന്നൊക്കെ പറഞ്ഞത്.. നീ അതൊന്നും മനസ്സിൽ വച്ചേക്കല്ലേ.”

മറുവശത്തു നിന്നു ഒരു കരച്ചിൽ ആണ് മറുപടി കിട്ടിയേ..

“മാപ്പ് ഏടത്തീ, അങ്ങന്യോക്കെ പറഞ്ഞെന്.. അർയാതെ പറഞ്ഞു പോയ്താ ഞാനും.. എന്നോട് വിഷമം വിജാര്ക്കല്ലേട്ടോ.. ഇന്ദ്രേട്ടനോടൊപ്പം നേരിട്ട് വന്നു മാപ്പ് പറയാൻ ഇര്ന്നതാ ഞാൻ..”

“എന്നാ വായോ.. ഇങ്ങോട്ട്..”

“പിന്നേ വരാംടത്തി.. ഇവ്ടെ നറച്ച് ആള്ക്കാര് ആണ്. എന്നെ എടംവലം തിരിയാൻ സമ്മയ്ക്കണില്ല.. വല്ല കടും കൈ ചെയ്യോന്ന് പേട്യാത്രെ..”

“വിഷമിക്കണ്ടാട്ടോ ന്റെ മോള്.. കൊറേ സ്വപ്നങ്ങള് നെയ്ത് കൂട്ടിലെ.. സാരല്യ… ഇതിലും വല്ത് ന്തോ വരാനിര്ന്നതാ..”

“ഏയ്‌, യ്ക്ക് വിഷമൊന്നുല്യാ.. ന്റെ സ്വപ്നങ്ങളിലൊന്നും ആൾക്കത്ര സ്ഥാനണ്ടാർന്നില്യ.. അതൊക്കെ പോട്ടെ.. എവടെ മ്മടെ കക്ഷി??”

ഏടത്തി എനിക്ക് നേരെ ഫോൺ നീട്ടി എങ്കിലും ഞാനും ആംഗ്യം കൊണ്ട് ഇവിടെ ഇല്ലെന്ന് കാട്ടി..

“അവനവന്റെ റൂമില..”

“നിക്കറിയാ.. അവനു ജീവനാ എന്നെ.. ചങ്ക് കത്തീട്ടാ പാവം പോയേക്കണേ.. ന്റെ ജീവൻ രക്ഷിച്ച ചെക്കനാ.. അയിന്റെ പക് തി സ്നേഹം തിരിച്ചു കൊടുക്കാമ്പറ്റാണ്ട് ആട്ടി ഇറക്കി വിട്ടേ ഞാൻ..”

“അതൊന്നും അവസാനല്ല കുട്ട്യേ.. എല്ലാത്തിന്റേം തുടക്കാവട്ടെ..”

“ആരോ വര്നുണ്ട് ഞാമ്പിന്നെ വിള്ക്കാട്ടോ.”

ഇന്ദു ഫോൺ കട്ട്‌ ചെയ്തതും ഏടത്തി തനിയെ പറഞ്ഞു..

“അവ്ടെ ഒരാളും ഇവ്ടെ ഒരാളും ചങ്ക് പൊട്ടി കിടക്കുന്നു.. ന്നാലോ..ഒന്നു തൊർന്നു പർഞാ ല്ലാ പ്രശ്‍നോം തീരും ചെയ്യും..

പെട്ടെന്ന് എന്തോ ഓർത്ത പോലെ ആള് നിത്തുനെ നോക്കി ചോദിച്ചു.

“ഇനി നിനക്കെങ്ങാൻ വല്ല ഇഷ്ടോമുണ്ടോടി..”

“ഓ എനിക്ക് പറയാൻ ഏടത്തീടെ ഒത്താശ വേണ്ട..”

“അപ്പൊ ആരാ കക്ഷി?? ദേ നിന്റെ ആലോചന തുടങ്ങാമ്പോവാണ്.
. വേണേൽ ഇപ്പൊ എഴുന്നുള്ളിച്ചോ..”

“ഇല്ലെടത്തീ, നമ്മടേത് വൺവെ ആണ്.. ഇങ്ങോട്ട് ഇല്ല..”

“അതേ ഈ രൂപം കണ്ടൊണ്ടാവും..”

അതും പറഞ്ഞു ഏടത്തി റൂമിൽ നിന്ന് ഓടി. നിത്തു ഡ്രസ്സ്‌ മാറാനും പോയതോടെ റൂമിൽ ഒറ്റക്കായി.. ഇടക്ക് എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.

എന്തൊക്കെയോ ചിന്തിച്ചു കിടന്നു കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോളാണ് ഫോൺ റിങ് ചെയ്തത്.. ഇന്ദ്ര കാളിംഗ്.. കിടന്നുകൊണ്ട് തന്നെ അറ്റൻഡ് ചെയ്തു.

“ന്താ ഇന്ദ്രേട്ടാ??”

“വീട്ടിലില്ലേ?? ഞാൻ അങ്ങോട്ട് തിരിയുന്നിടത്ത് ഉണ്ട് . വായോ. എട്ടനേം വിളിച്ചോ..”

“ഇന്നില്ല ഏട്ടാ നല്ല മൂഡില്ല..”

മറുപടി കേൾക്കാൻ നില്കാതെ ഞാൻ കട്ട്‌ ചെയ്തു ഫോൺ ബെഡിലിട്ടു കിടന്നു.. പക്ഷെ അൽപ്പം കഴിഞ്ഞു ഏട്ടൻ വന്നു വിളിച്ചു എണീപ്പിച്ചു..

“വാടാ പൊറത്തു പോയ്‌ട്ട് വരാം.. നീ ഇങ്നെ ഇർന്നാ ശര്യാവില്ല..”

വണ്ടി എടുക്കാതെ നടക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഇന്ദ്രേട്ടൻ വിളിച്ചിട്ട് ഉള്ള പോക്കാണെന്ന്..

പ്രതീക്ഷിച്ച പോലെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ കാത്ത് നിന്ന ഇന്ദ്രേട്ടന്റെ വണ്ടിയിൽ ഞങ്ങൾ കയറി.. നേരെ പോയത് കല്ലടയിലേക്ക് ആണ്..

AC ബാറിൽ കയറി ഇന്ദ്രേട്ടൻ മൂന്ന് ലാർജ് വിസ്കിയും BDF ഉം ഓർഡർ ചെയ്തു.. ഞാൻ രണ്ടുപേരെയും മിഴിച്ചു നോക്കി..

“എൻക്കർയാം. നിങ്ങള് കമ്പനി കൂടുന്നതും നീയും കണ്ണനും കമ്പനി കൂടുന്നതും ഒക്കെ.. പിന്നെ ഓവർ ആകാതോണ്ട മിണ്ടാണ്ടിരുന്നേ..”

രണ്ടെണ്ണം വീതം അടിച്ചു കഴിഞ്ഞു മൂന്നാമത്തേത് ഞാൻ ഓർഡർ ചെയ്തപ്പോ മിഴിച്ചു നോക്കിയത് പക്ഷെ ഏട്ടനാണ്. മൂന്നാമത്തെ വരും മുൻപ് ഇന്ദ്രേട്ടൻ സംസാരിച്ച് തുടങ്ങി..

“അവ്ടെ ഒരാൾ നിങ്ങള് പൊയ്പോ റൂമി കേറി കഥകടച്ചതാ.. പിന്നേ തുർന്നിട്ടില്ല. ഇവ്ടെ ഒരാള് കുടിച്ചും നശിക്കണു.. എന്താ നിങ്ങടെ പ്രശ്നം??”

ഞാൻ മറുപടി പറയാതെ അപ്പോൾ വന്ന മൂന്നാമത്തെ പെഗ് ഒറ്റവലിക്ക് തീർത്തു..

എന്റെ മറുപടി കേൾക്കാതായപ്പോ ആള് തുടർന്നു..

“കഴിഞ്ഞത് ഒക്കെ കഴിഞ്ഞു.. അന്ന് നിന്നോട് ഞാൻ ചോദിച്ചതാ. ആ പ്രൊപോസൽ പ്രൊസീഡ് ചെയ്യട്ടെന്നു..നിയ്യ് തന്യാ ചെയ്യാൻ പർഞ്ഞേ.. ഇപ്പൊ ക്ലിയർ ആയി തന്നെ ചോദിക്കട്ടെ. ഡു യു ലവ് ഹേർ??”

“അവനു ഇഷ്ടമാണ്..”

മറുപടി വന്നത് ഏട്ടനിൽ നിന്നാണ്..

മൂന്നാമത്തെ ഗ്ലാസ്സിൽ നിന്നു ഒരു കവിൾ കുടിച്ച് ഇന്ദ്രേട്ടൻ പറഞ്ഞു.
.

“അവിടെ അവള്ക്കും ഇഷ്ടാണ് ഇവനെ പണ്ട് മുതലേ… വീട്ടിലും ആർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല.. പക്ഷെ അവൾ ബോംബെയിൽ പോയി കുറച്ചു കഴിഞ്ഞു മുതൽ എന്തോ മാറ്റം അവളിൽ കണ്ടു… ആലോചന തുടങ്ങിയപ്പോ മുതൽ അവളോട്‌ ഞാൻ ചോദിച്ചതാ നിന്റെ കാര്യം.. അവൾ തന്നെ പറഞ്ഞു നിങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രം ആണെന്ന്…”

“എനിക്കും അറിയില്ല ഏട്ടാ.. അവൾ ഇവിടെ ബാങ്കിൽ നിന്ന് റിസൈൻ ചെയ്തപ്പോ മുതൽ അവൾക്ക് എന്തോ അകൽച്ച തോന്നി എനിക്ക്.. പക്ഷെ എന്നോട് തന്നെ കൊണ്ട് വിടാൻ പറഞ്ഞപ്പോ ഞാൻ കരുതീത് അവ്ള്ടെ ടെൻഷൻ കൊണ്ടൊക്കെ ആകുംന്നാ…

പക്ഷെ അതിനു ശേഷം എന്നും അവൾ അകലാൻ ശ്രമിക്കുന്ന പോലാ.. ഇപ്പ്ളും എന്നും സംസാരിക്കും. ഞാൻ വിഷമിച്ചിരിക്കാണെ അവള് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും അല്ലാച്ചാ എന്തോ ഒഴിഞ്ഞു മാറുന്ന പോലെ.. ഇവ്ടെ വന്നു ബാങ്കി കേറീട്ടും മാറ്റൊന്നുല്യ..”

“എനിക്കും ഒന്നും അറിയുന്നില്ല.. ഞങ്ങക്ക് ആകെ ഒന്നേ ഒള്ളു… ഒരു ആവശ്യോം ഇല്ലാഞ്ഞിട്ടു അവള്ടെ ബോംബെ പോക്കിന്റെ കാര്യം പോലും അർയില്ല.. രണ്ട് വർഷം തുടർച്ച ആയി നിന്ന പെണ്ണിന് അവ്ടെ വച്ചെന്ത് സംഭവിച്ചുന്ന ഞാൻ അലോജ്ക്കണേ..”

“ഇനി വേറെ വല്ല പ്രേമവും?”

എന്റെ ചങ്കിൽ കത്തി കുത്തി ഇറക്കി ഏട്ടൻ ആ ചോദ്യത്തിലൂടെ..

“ഏയ്‌. അങ്ങനെ ഉണ്ടെങ്കി മറ്റൊരു കല്യാണം അവ്ള് സമ്മതിക്കോ? ഞങ്ങളൊക്കെ ചോയ്ച്ചു.. അവള് ഒന്നും പർയണില്യ. നീരു, നീ ഒന്ന് ചോദിക്കൊ? നിന്നോട് അവള്ക്ക് നുണ പർയാമ്പറ്റ്ല്ല. വീട്ടി വച്ച് വേണ്ട.. നാളെ മുതല് ബാങ്കി പോണം ന്നു പറഞ്ഞു ഇരിക്കണുണ്ട് അവള്.. അതിനിടെ എപ്പോളേലും..”

“കൊറേ ചോയിച്ചിട്ടും അവ്ള് ഒന്നൂല്യ എന്നാ എന്നോടും പറയാറ്. എന്നാലും നാളെ നോക്കാം ഏട്ടാ ഞാൻ..”

ഞാൻ ഒരു പെഗ് കൂടി ഓർഡർ ചെയാൻ വെയ്റ്ററേ വിളിച്ചു.. പക്ഷെ ഓർഡർ ചെയ്തത് ഇന്ദ്രേട്ടൻ ആണ്..

“രണ്ട് പെഗ്.. നീരുനു കഴിക്കാൻ ചപ്പാത്തി മതിയോ?”

“ഒരു പെഗ് കൂടി…”

“നീ ഇപ്പോതന്നെ ഓവറാ.. ഒരു സ്മാൾ കൂടെ എടുത്തോ എന്നാ.. ചെക്കാ ശരീരം നോക്കി കുടിക്ക്.. കൂമ്പ് വാട്ടല്ലേ ഇത്ര ചെറുപ്പത്തി..”

അപ്പോളേക്കും എന്റെ ഫോണിൽ ഇന്ദുവിന് മാത്രം ഇട്ട ടോൺ മുഴങ്ങി.. ഞാൻ അറ്റൻഡ് ചെയ്തു.

“ടാ നീ എവിടാ”

“ഞാന് വീടിന് അടുത്ത്..”

പക്ഷെ എന്റെ നാവു കുഴഞ്ഞത് അവൾക്ക് മനസിലായി..

“നീ കുടിച്ചട്ടുണ്ടോടാ..”

“അതു, ഒരു പെഗ്ഗ്..”

“ആരാടാ അതു?”

ആരാണെന്ന് ചോദിച്ച ഇന്ദ്രേട്ടനു നേരെ കൈ കാണിച്ചു അവളോട് തന്നെ സംസാരിച്ചു.

“ആരോടു ചോയ്ച്ച തെണ്ടീ നീ കുടിച്ചേ?? ആരാടാ നിന്റെ ഒപ്പം??”

“അതു നിന്റേട്ടനും എന്റേട്ടനും..”

“കമ്പനി കൂടാൻ പഷ്ട് ടീമ്.. ഏട്ടന്റല് കൊടുക്കെടാ..”

അടുത്തെങ്ങും ആരും ഇല്ലാത്ത ധൈര്യത്തി ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ടു..

“പറഞ്ഞോടി..”

“നിങ്ങള് കുടിച് നശിക്കണോണ്ട് നിങ്ങടെ പെണ്ണുമ്പിള്ളക്ക് പോലും പ്രശ്നല്യങ്ങേ ഞാനെന്ത് പർയാന.. പക്ഷെ അവ്നെങാനും നശിപ്പിച്ചാ..

നീരവേട്ട, ഏടത്തി അവ്ടെ ആകെ വെഷമിച്ചു ഇരിക്കാ. ഒമ്പതുവര്ഷം കഴ്ഞ്ഞു ഉണ്ണിണ്ടാവാമ്പോണ നേർത്തു കുട്ച്ചു കൂത്താടി നടക്കാ ചെയ്യാ??

നീരു, നിൻക്ക് അഞ്ചു മിൻറ്റ് ടൈം തരാം.. അയിനുള്ളി ഇറങ്ങി ഓട്ടോ പിടിച്ചോ വീട്ടിക്ക്.. എന്നിട്ട് വിള്ചാ മതി..”

മറുപടി കേൾക്കാൻ നില്കാതെ അവള് ഫോൺ കട്ട്‌ ചെയ്തു.. പറഞ്ഞ പോലെ അഞ്ചു മിനിറ്റ് കൊണ്ട് ഓട്ടോയിൽ കയറി അവളെ വിളിച്ചപ്പോൾ അവൾ കട്ട്‌ ചെയ്ത് വീഡിയോ കാൾ ചെയ്തു..

“നേരെ വീട്ടിൽ പോയിരിക്കു..”

“ഇന്ദു, ഇംക്ക് സംസാരിക്കണം..”

“ഇപ്പൊ എൻക്ക് ഒന്നും കേക്കണ്ട..”

അവൾ ഫോൺ കട്ട്‌ ചെയ്തു. വീട്ടിൽ ചെന്നു കയറിയപ്പോൾ എന്റേ ബൈക്ക് കൊണ്ട് വന്ന കണ്ണനും നിതയും സംസാരിച്ചു വരാന്തയിൽ നിലത്തിരിപ്പുണ്ട്.. എന്നെ കണ്ടതും കണ്ണൻ അടുത്തു വന്നു നിത്തു അകത്തേക്കും പോയി..

ഇന്ദുവിനെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല.

“വന്നു വണ്ടി എടുക്കെടാ…”

വണ്ടി എടുത്തു പുറത്തിറങ്ങി അവൻ ചോദിച്ചു..

“എങ്ങോട്ടാടാ..”

“നീയും നിതയും തമ്മിൽ??”

എന്റേ കയ്യിൽ നിന്നും വന്നത് മറുചോദ്യം ആണ്

“നീ ഉദ്ദേശിച്ചത് മനസിലായി.. നിന്റെ പെങ്ങൾ എന്റേം പെങ്ങളല്ലെടാ.. അവളെ വേറെ തരത്തി കാണാൻ തോമ ചെറ്റയല്ല..”

“സോറിടാ.. ഞങ്ങക്ക് പറ്റിയ പോലെ പറ്റാണ്ട് വല്ലോം ഉണ്ടേ ഇപ്പൊ പറഞ്ഞേക്കണം..”

“പോടാ മൈരേ, നീ പോണ്ടസ്ഥലം പറയ്…”

“നന്ദിക്കര..”

“അവള്ടെ വീട്ടിക്കാ?? നടക്കില്ല മൈരേ.. ആർക്കു വേണ്ടേലും നിന്നെ ജീവനോടെ വേണം എനിക്ക്..”

“അവള്ടെ വീട്ടിക്ക് അല്ലടാ… നിന്റെ വീട്ടിക്ക്.. എന്താ വന്നൂടെ??”

“നീ വാടാ മുത്തേ…”

അവൻ വണ്ടി നന്ദിക്കരക്ക് വിട്ടു..അവന്റെ വീട്ടിലേക്ക്.. എന്റെ പഴയ വീടിന്റെയും ഇന്ദുവിന്റെ വീടിന്റെയും അടുത്തേക്ക്.. ഞാൻ ജനിച്ചു വളർന്ന എന്റേ നാട്ടിലേക്ക്..

അവന്റെ വീട്ടിലേക്ക് തിരിഞ്ഞു ഒരു വശം പാടവും മറുവശം തെങ്ങിൻ വയലും ഉള്ള മനോഹരമായ റോഡിൽ കടന്നു.. അൽപ്പം കഴിഞ്ഞപ്പോൾ ഞാൻ വണ്ടി നിര്ത്തിച്ചു ബൈക്കിൽ നിന്ന് ഇറങ്ങി..

“ഇവ്ടെ… ഇവ്ടെ വച്ചാണ് ഞാൻ ഇന്ദുവിനോട് കൂട്ടാവുന്നത്.. ഇവ്ടെ വച്ചാണ് അവളെ രക്ഷിക്കുന്നത്.. പക്ഷെ അന്ന് മൺറോഡ് ആയിരുന്നു.. ഇപ്പൊ റോഡ് കുറെ പൊക്കി ടാർ ചെയ്തു..”

“എനിക്കറിയാം മൈരേ അതൊക്കെ.. നീ വരണ്ടൊ..”

“നീ വിട്ടോടാ.. ഞാനിത്തിരി കഴ്ഞ്ഞു വരാം..”

“ന്നാ ഞാനും കമ്പനിക്ക് ഇരിക്കാം…”

ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിൽ അവനും അടുത്തിരുന്നു..

“എന്തു പൂറനാടാ നിയ്യ്.. ഞാഞ്ചാവാമ്പോണില്ല.. അവ്ളേ വിളിക്കാനാ.”

“ഞാൻ സമ്മതിക്കില്ല. ഇനി അവ്ളേ വിൾക്കാൻ.. നിന്നെ വേണ്ടാത്തോളേ നിനക്കെന്തിനാ?”

ഏടത്തിയും ഇന്ദുവും സംസാരിച്ചതും ബാറിൽ ഞങ്ങൾ പോയതും ഇടക്ക് ഇന്ദു വിളിച്ചതും ഒക്കെ പറഞ്ഞപ്പോ അവൻ എണിറ്റു..

“ഞാൻ വിഷ്മം കൊണ്ട് പറഞ്ഞതാടാ. എൻക്കുറപ്പുണ്ട് അവള് നിന്റേതാവുംന്ന്.. നീ വേം വന്നോളൂട്രാ..”

അൽപനേരം സംശയിച്ചു നിന്ന അവൻ ബൈക്കുമെടുത്തു പോയപ്പോൾ ഞാൻ ഇന്ദുവിനെ വിളിച്ചു.. ഫുൾ റിങ് ചെയ്തു എടുത്തില്ലെങ്കിലും അടുത്ത നിമിഷം അവളുടെ മെസേജ് വന്നു..

“I don’t want to talk now..”

മറുപടി ആയി ഞാൻ വോയ്‌സ് മെസ്സേജ് അയച്ചു.

“പ്ലീസ്.. എനിക്ക് സംസാരിക്കണംടാ.. ഞാൻ നമ്മളുടെ വഴക്ക് തീരാൻ കാരണമായ അതേ തോടിനടുത്ത് കാത്തിരിക്കാണ്.. ആദ്യമായി നിന്നെ ചുംബിച്ച അതേ സ്ഥലത്ത്.. ”

“I wish I could join… But.. sorry..”

“ഞാൻ അങ്ങോട്ട് വന്നോട്ടെ?? ”

ആ മെസ്സേജ് ഡെലിവെർഡ് ആയില്ല. അവളെ വീണ്ടും വിളിച്ചപ്പോ ഫോൺ ഓഫ്‌ ആയിരുന്നു..

ഞാൻ അന്ന് അവളെ വലിച്ചു കയറ്റിയ സ്ഥലത്ത് തല ചേർത്ത് കിടന്നു കണ്ണുകൾ അടച്ചു..

♥️♥️♥️♥️♥️♥️♥️♥️

ഒരു യുഗം മുൻപ്.. ഒരു യുഗം എന്ന് വച്ചാ മൊബൈൽ യുഗത്തിന് മുൻപ്.. നന്ദിക്കര സ്കൂൾ. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.. മൊബൈൽ ഇല്ലാത്ത പോലെ ഇന്നത്തെപോലെ മുക്കിലും മൂലയിലും ഉള്ളത് പ്രൈവറ്റ് സ്കൂളുകളും അന്ന് വളരെ കുറവ്..

ഒന്നുകിൽ മാസം തോറും ഫീസ് കൊടുക്കാൻ കാശില്ല.. അല്ലെങ്കിൽ ഇത്ര ദൂരം പഠിപ്പിക്കാൻ വിടാൻ വയ്യ. ഇനി അതുമല്ലേൽ കുറെ വികൃതി പിള്ളേർ അവിടെ ഭയങ്കര സ്ട്രിക്റ്റാ എന്നും പറഞ്ഞു പഠിക്കാൻ പോകില്ല.. കൂടുതൽ പറയണ്ട. കണ്ണിൽ കാണുന്ന കാക്കക്കും പൂച്ചക്കും വരെ അന്ന് ആശ്രയം ഉള്ളത് ഗവണ്മെന്റിന്റെ സ്കൂൾ ആണ്.

സ്വന്തമായി ബിസിനസ് നടത്തുന്ന അച്ഛന്റെയും വില്ലേജ് ഓഫീസറായ അമ്മയുടെയും മകനായ എന്നെയും അഞ്ചാം ക്ലാസ്സിൽ അവിടെ തന്നെ ചേർത്തു. ഏട്ടൻ നീരവ് അപ്പോളേക്കും ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി പോയതിന്റെ പേരിലേക്ക് ആണ് ഞാൻ ചെന്നു കയറുന്നത്..

അതിലും നന്നായി പഠിച്ചു അനിഷേധ്യമായ ഒന്നാം സ്ഥാനക്കാരനായി അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലെ ഓണപരീക്ഷ വരെയും തുടരുമ്പോളാണ് പുതിയ അഡ്മിഷൻ ആയി ഒരു പെൺകുട്ടി വരുന്നത്..

വന്നതിന്റെ പിറ്റെന്റെ പിറ്റേന്ന് നടന്ന ശാസ്ത്രക്യാമ്പിൽ ചോറ് കഴിച്ചു കൈ കഴുകാൻ വലിയ അണ്ടാവില് നിന്നും കപ്പിൽ വെള്ളമെടുത്തപ്പോൾ വളരെ സിമ്പിൾ ആയി അവള് എന്റെ കയ്യിൽ പിടിച്ചു എന്റെ കപ്പിലെ വെള്ളം കൊണ്ടവളുടെ കൈ കഴുകി കൂൾ ആയി പോയി.. അതൊരു തുടക്കം മാത്രം ആയിരുന്നു..

എന്നും കണ്ണെഴുതി തേച്ച ഡ്രസ്സ്‌ ഇട്ടു വന്ന് ചെമ്പകപ്പൂ കൊണ്ടുവന്നു എല്ലാർക്കും കൊടുത്ത് ആദ്യം തന്നെ അവള് എല്ലാവരെയും കൂട്ട് പിടിച്ചു.. എനിക്ക് പക്ഷെ ഇടിത്തീ തന്നത് ക്രിസ്മസ് പരീക്ഷക്ക് എന്നേക്കാൾ ഒമ്പത് മാർക്ക് കൂടുതൽ വാങ്ങി എന്നെ രണ്ടാം സ്ഥാനക്കാരൻ ആക്കിയപ്പോൾ ആണ്..

ഇടക്കെന്നോ അച്ഛൻ ഇന്ദുലേഖ എന്ന കുട്ടി ക്ലാസ്സിൽ ഉണ്ടെങ്കിൽ അവൾക്ക് വേണ്ട ഹെല്പ് ചെയ്യണം എന്നും അച്ഛന്റെ കൂട്ടുകാരന്റെ മോളാണെന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ ഒന്നാംസ്ഥാനം പോയതിന്റെ വാശി നുരഞ്ഞു പൊന്തി..

അങ്ങനെ ആറാം ക്ലാസ്സിൽ നിന്നും ഞാനും കണ്ണനും ഇന്ദുലേഖയും അടക്കം ഒരുവിധം പിള്ളേരൊക്കെ ജയിച്ചു ഏഴിലെത്തി.. വീണ്ടും ഒന്നാമത് എത്താനുള്ള വാശിയോടെ എന്റെ ഒടുക്കത്തെ പഠിപ്പ് പഠിച്ച് ഞാൻ ഓണപരീക്ഷ എഴുതി.. ഓണം കഴിഞ്ഞു ഓണപരീക്ഷയുടെ പേപ്പറും ടീച്ചേഴ്സ് തന്നു.. എത്ര വാശിയോടെ കുതികുത്തി ഇരുന്നു പഠിച്ചിട്ടും മൂന്ന് മാർക്കിന് ഇന്ദുലേഖ സ്കൂളിൽ ഫസ്റ്റ്.. ഞാൻ മുൻപത്തെ പോലെ വീണ്ടും സെക്കന്റ്..

ജസ്റ്റ് പാസായവർ വരെ സന്തോഷിക്കുമ്പോൾ തോറ്റ കുട്ടികൾ ടീച്ചറുടെ അടി പേടിക്കുന്നതിലും അധികം ടെൻഷൻ എന്റെ മുഖത്ത്.. എന്റെ കണ്ണുകൾ നിറയുമെന്നു തോന്നി. പക്ഷെ ആൺകുട്ടികൾ കരയാൻ പാടില്ലല്ലോ.. പിടിച്ചു നിന്നു..

അന്ന് വൈകിട്ട് ഏറ്റവും മാർക്ക് വാങ്ങിയ അഞ്ചു പേരെ ഹെഡ്‌മാഷേ കാണാൻ ചെല്ലാൻ വിളിച്ചു.. ലാസ്‌റ്റ് പിരീഡ് ക്ലാസിൽ കയറാതെ വേഗം പോകാമെന്ന സന്തോഷത്തോടെ ഞാൻ ബാഗും എടുത്തു പോയപ്പോൾ അത്കഴിഞ്ഞു ക്ലാസ്സിൽ കയറാൻ അവൾ ബാഗ് എടുക്കാതെ വന്നു… പക്ഷെ സ്കോളർഷിപ് പരീക്ഷയെ കുറിച്ച് HM ക്ലാസ്സ്‌ എടുത്തു തീർന്നപ്പോളേക്കും നാലര ആയി ബാക്കി പിള്ളേർ എല്ലാം പോയി…

എന്റെ ഭാഗത്തേക്ക്‌ ഒള്ള വഴിയിൽകൂടെ അഞ്ചുപേരിൽ ആ കുരുപ്പ് മാത്രം ഒള്ളു.. അവൾ ബാഗ് എടുക്കാൻ ക്ലാസിൽ കയറുന്ന സമയം കൊണ്ട് ഞാൻ നടന്നു.. സ്കോളര്ഷിപ്പില് അവളെ തോല്പിക്കും എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ട്..

നടന്നു നടന്നു മെയിൻ റോഡിൽ നിന്നും ഇടവഴിയിൽ കയറി.. എളുപ്പവഴി ആണ്. ഒരു കിലോമീറ്റർ കൂടി നടന്നാൽ വീടെത്താം.. ഇന്ദുലേഖക്ക് ഈ വഴി പോയാലും എത്താം എങ്കിലും നേരെ ആണ് എളുപ്പം. അത്കൊണ്ട് ഈ വഴി വരില്ല എന്നൊരു ആശ്വാസം ഉണ്ട്..

പാടത്തിന് നടുവിലൂടെ ഉള്ള വഴിയാണ്.. ഒരു വശത്തു ചെറിയ തോട് ഉണ്ട്. കുറച്ചു കഴിഞ്ഞു വലിയ നില ഇല്ലാത്ത തോടിൽ അത് ചെന്നു ചേരും..

എന്നും ഞാനും ചങ്ക് അശ്വിനും ചെയ്യുന്ന പോലെ രണ്ട് ഏറ്റവും ചെറിയ ചേമ്പില പൊട്ടിച്ചു വെള്ളത്തിൽ ഇട്ടു.. ആദ്യം എത്താൻ ചെറിയ ഇല എനിക്കും വലുത് അവനും.

ആ ഇലകൾക്ക് ഒപ്പം നടക്കുമ്പോൾ ആണ് എന്റെ ശത്രു പതിവ് തെറ്റിച്ചു എന്നെക്കാൾ മാർക്ക് വാങ്ങിയതിന്റെ ഷോ ഓഫിന് ഈ വഴി തന്നെ ഓടി വന്നത്..

ഓടി എന്റെ മുന്നിൽ കയറിയ അവൾ എന്നെ തോൽപ്പിച്ചതിന്റെ അഹങ്കാരം കാട്ടാൻ എന്റെ മുൻപിൽ കയറി എനിക്ക് പുറം തിരിഞ്ഞു ഡാൻസ് കളിച്ചു..

ഒരു നിമിഷത്തെ അശ്രദ്ധ.. ഡാൻസിനിടെ അവളുടെ കാൽ വഴുക്കി നേരെ തോട്ടിലേക്ക്.. വീഴാതിരിക്കാൻ പണ്ടെന്നോ കമ്പിവേലി കെട്ടിയ തൂണിൽ പിടിക്കാൻ അവൾ ഒരു ശ്രമം നടത്തി.. പക്ഷെ ആ തൂണിൽ അപ്പോളും അവശേഷിച്ച ദ്രവിച്ച കമ്പിവേലിയിലൊന്നിൽ കുരുങ്ങിയ അവളുടെ നീല യൂണിഫോം പാവാട മാത്രം വെള്ളത്തിൽ വീണില്ല.. ഒഴുക്കിനെതിരെ വീണ അവൾക്കെതിരെ ഒഴുകിയ വെള്ളം അവളുടെ ആകാശനീലയിൽ ഓറഞ്ചു പുള്ളികൾ കാണാൻ മാത്രം അടിയുടുപ്പ് പൊന്തിച്ചു… അതിൽനിന്നും പുറത്തേക്ക് നീണ്ട അൽപ്പം വലിയ അവളുടെ മറുക് അടക്കം അവൻ കണ്ടു..

അയ്യേ അങ്ങനെ തന്നെ ഇരിക്കും എന്നോട് കളിച്ചാൽ.. ഞാൻ എല്ലാവരോടും പറയും..

അങ്ങനെ പറഞ്ഞു അവിടെ നിന്നും ഓടാനാഞ്ഞ ഞാൻ അവളുടെ മറുപടി കാണാതായപ്പോൾ വീണ്ടും ശ്രദ്ധിച്ചപ്പോൾ ആണ് തല മുടിയിൽ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ ചുവപ്പ് രാശി കണ്ടത്..

ചുറ്റും നോക്കിയപ്പോൾ ഒരാൾ പോലുമില്ലാത്ത ആ പാടത്തിന് നടുവിൽ തലപൊട്ടി ചോര ഒലിച്ചു വെള്ളത്തിൽ കിടക്കുന്ന അവളും എന്ത് ചെയ്യണം എന്നറിയാതെ ഞാനും. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിന് വെള്ളത്തിൽ ഇറങ്ങി അവളെ എങ്ങനെയൊക്കെയോ തള്ളി കരക്ക് കയറ്റി കുരുങ്ങി കിടന്ന പാവാട മേത്തു വിരിച്ചു മെയിൻ റോഡിലേക്ക് ഓടി.

നനഞ്ഞു കുളിച്ചു സ്കൂൾ യൂണിഫോമിൽ വരുന്ന വിദ്യാർത്ഥിയെ കണ്ടു ആദ്യം വന്ന കാർ തന്നെ നിറുത്തി.. ഹോസ്പിറ്റലിൽ നനഞ്ഞ വേഷത്തിൽ നിൽക്കുന്ന ഞാൻ എല്ലാവർക്കും ഒരു അതിശയം ആയി..

പിറ്റേ ദിവസം സ്കൂളിൽ വീരപരിവേഷം കിട്ടി എനിക്ക്… അസ്സംബ്ലിയിൽ കയറ്റി നിറുത്തി HM പ്രശംസിച്ചപ്പോ രണ്ടാംസ്ഥാനത് ആയതിന്റെ വിഷമം ഒക്കെ മാറി..

ക്ലാസ്സിൽ ഇന്റർവെല്ലിൽ തലേന്ന് നടന്നത് പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞെങ്കിലും അവളുടെ പാവാട ഊരിപ്പോയതോ അടിയുടുപ്പ് പൊന്തിയതോ മാത്രം പറഞ്ഞില്ല..

അവൾക്ക് പക്ഷെ തലയിൽ പതിനൊന്നു സ്റ്റിച്ച് കിട്ടി.. അതിന് വേണ്ടി കുറച്ചു ഭാഗത്തെ മുടി വടിക്കേണ്ടി വന്നു..

പിറ്റേന്നത്തെ പത്രത്തിൽ എന്റെ ഫോട്ടോ അടക്കം വാർത്ത വന്നു. ഞാൻ സ്കൂളിൽ പൊടിപ്പും തൊങ്ങലും ചെറുതായി ചേർത്തെങ്കിൽ പത്രക്കാർ വലുതായി തന്നെ ചേർത്തു.. അങ്ങനെ അരക്കൊപ്പം വെള്ളത്തിൽ നിന്നു അവളെ കയറ്റിയ ഞാൻ നില ഇല്ലാത്ത ഒഴുക്കും ചുഴിയും ഉള്ള വെള്ളത്തിൽ നിന്നും അതിസാഹസികം ആയി വിദ്യാർത്ഥിനിയെ രക്ഷിച്ച വീരൻ ആയി.

പിന്നെ അവളെ കാണുന്നത് ശനിയാഴ്ച ആണ്.. കാലത്ത് പുട്ട് കഴിച്ചതും ക്രിക്കറ്റ് കളിക്കാൻ പാടത്തേക്ക് ഓടിയ എന്നെ അമ്മ പിടിച്ചു..

“എങ്ടാ ഓടണെ.. നീ തട്ടിയിട്ട ആ കൊച്ചിന് പോയി കമ്പനി കൊടുത്തേൻ.. നിന്റെ ക്ലാസ്സീ പഠിക്കണ കുട്ട്യല്ലേ…”

“ഞാനാരേം തട്ടിയിട്ടിട്ടൊന്നുമില്ല…”

“ന്തായാലും ചെല്ല്.. ഉച്ചക്ക് കഴിക്കാനിങ്ട് വന്നാ മതി.. ഇനി അവിടെ ചെല്ലാണ്ട് കളിച്ചു നടന്നുന്നെങ്ങാൻ ഞാൻ അറിഞ്ഞാ, കയ്യും കാലും അടിച്ചു ഒടിക്കും ഞാൻ”

അമ്മ പറഞ്ഞ പറഞ്ഞതായത് കൊണ്ട് അവളുടെ വീട്ടിലേക്ക് നിരാശയോടെ നടന്നു.

ഒത്തിരി സന്തോഷത്തോടെ അവളുടെ അമ്മ സ്വീകരിച്ചു എന്നെ.. ഒന്ന് രണ്ട് ടെഡി ബിയറുകൾക്ക് നടുവിൽ കയ്യിലൊരു റുബിക്സ് ക്യൂബിക്കിൾ പിടിച്ചു കണ്ണടച്ചു കിടക്കുന്ന ഇന്ദുലേഖയെ കാണിച്ചു തന്നു കൊറിക്കാൻ കായ വറുത്തതും അമ്മ കൊണ്ട് വന്നു തന്നു..

“നിന്നെ വെള്ളത്തീന്ന് രക്ഷിച്ച കുട്ട്യാ മോളെ…”

“എൻക്ക് ഓർമ ഇണ്ട് അമ്മേ..”

അമ്മ പോയപ്പോൾ അവൾ പറഞ്ഞു

“സോറി..”

“രക്ഷിച്ചേന് സോറിയാ പർയാ?”

“കളിയാക്ക്യേനാ.. നിന്നെ കളിയാക്യേന് ദൈവം ശിക്ഷിച്ചതാ എന്നെ..”

“സാരല്യ.. എൻക്ക് അയിന് വേഷമായില്യാലോ”

“എന്നാ നമക്ക് ഫ്രണ്ട്സ് ആവാം??”

“ശരി നമ്മൾ ഫ്രണ്ട്സ് ഇനി മുതൽ..”

അവൾ എന്റെ കയ്യിൽ പിടിച്ചു ജീവിതത്തിൽ രണ്ടാംവട്ടം.. ഈ വട്ടം ഞാൻ കൈ വലിക്കാൻ നോക്കിയില്ല..

“നിൻക്ക് ചെമ്പകം വേണാ?? നല്ല മണാ…”

“എവട്യാ”

“ആ ജന്ല് തൊർന്നേ…”

അവളുടെ കണ്മഷി, പൊട്ടുകുപ്പി, ചുരുട്ടികെട്ടി വച്ച ഒരുണ്ട മുടി ഇത്യാദി മേക്കപ്പ് വസ്തുക്കൾ നിരന്നും ഒരുനൂറ്‌ ഒട്ടു പൊട്ടു ഒട്ടിച്ച പശ പരന്നും നിറം മങ്ങിയ ജനലിന്റെ ഒരു പാളി തുറന്നപ്പോൾ പൂത്ത ചെമ്പകത്തിന്റെ സുഗന്ധം മൂക്കിലേക്ക് പ്രവഹിച്ചു..

അവള് എന്നും ചെമ്പകം കൊണ്ട് വരുമായിരുന്നു.. ക്ലാസ്സിൽ വന്നാൽ അപ്പൊ പിള്ളേർ എല്ലാം കൂടെ അവളിൽ നിന്നു തട്ടിപ്പറിച്ചു വാങ്ങാനും നില്കും.. എനിക്ക് മാത്രം ആഗ്രഹം ഉണ്ടെങ്കിലും വാങ്ങാൻ തോന്നാറില്ല. എന്റെ മുഖ്യ എതിരാളി അല്ലെ..

എങ്കിലും എല്ലാ ചെമ്പകവും കൊടുത്തു കഴിഞ്ഞാലും അവൾക്ക് ഒരു പെർഫ്യുമിനും നൽകാൻ കഴിയാത്ത ചെമ്പകത്തിന്റെ മണമാണ്.. പക്ഷെ ഇപ്പോൾ ആ മണം അവളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു.

“ഇതീന്നാ എന്നും ചെമ്പകം കൊണ്ടരാറ്.”

“ഞാമ്പോയി പൊട്ടിച്ചോണ്ട് തരാട്ടോ..”

“എൻക്ക് വേണ്ടെടാ നീ പൊട്ടിച്ചു എട്ത്തോ.”

ഞാൻ പോയി കൈ നിറച്ചും ചെമ്പകം പൊട്ടിച്ചു കൊണ്ടുചെന്നു. അവള് ഒന്ന് മാത്രം എടുത്തു

“നല്ല മണാല്ലേ??”

“മം. നീ ക്ലാസ്സീ കൊണ്ടോന്നു കുട്യോൾക്ക് കൊട്ത്തു കഴ്ഞ്ഞാലും നിൻക്കും ചെമ്പകത്തിന്റെ മണാ..”

“അതൊക്കെ മൺ ക്കാ ചെക്കൻ?? അതിനൊക്കൊരു സൂത്രപ്പണിണ്ട് ചെക്കാ.. കണ്ണടച്ചാ കാണിച്ചരാം..”

ഞാൻ കണ്ണ് ഇറുക്കി അടക്കുന്ന പോലെ അഭിനയിച്ചു ഒരിത്തിരി തുറന്ന് അവളെ ഒളിച്ചു നോക്കി.

“ഞാൻ പറേണ വരെ കണ്ണ് തുറക്കല്ലേട്ടാ”

എന്നെ ഒരുവട്ടം നോക്കിയ ശേഷം അവൾ ചുരിദാർ കഴുത്തിനടുത്ത് അൽപ്പം അകത്തി ഒരു ചെമ്പകം അകത്തേക്ക് ഇട്ടു..

“ഇനി കണ്ണ് തുറന്നൊടാ.. ഇത്ര്യേരം കഴിഞ്ഞേ മണം വരുള്ളൂ..”

ഞാൻ കണ്ണു തുറന്നു നോക്കി.

“ദേ ഇവിടുന്ന് മണം വരണുണ്ട്..”

ഞാൻ അവളുടെ നെഞ്ചിലേക്ക് കൈചൂണ്ടി കുനിഞ്ഞു അവളുടെ നെഞ്ചിനടുത്ത് മണപ്പിച്ചു.. അൽപനേരം അവൾ നിശബ്ദ ആയിരുന്നു..

“നിന്റെ കളി മുടങ്ങിലേ ഞാങ്കാരണം .. ചേട്ടൻ കളിക്കാമ്പോയ്ല്ലോ…”

കളിക്കാൻ പോയ അമ്മ കാല് തല്ലി ഒടിക്കും എന്ന് വെറും ഒരു പെണ്ണിനോട് പറയാൻ പറ്റില്ലാല്ലോ അത് കൊണ്ട് അൽപ്പം നുണ പറഞ്ഞു..

“ഏയ്‌ അല്ലേലും ഭയങ്കര ചൂടാ കാല്ത്ത് .. വൈന്നേരം പോവുംലോ കള്ക്കാൻ..”

“മം, എന്നോട് ഒര് മാസ്ത്ത്ക്ക് ഓടി കളിക്കരുത് ന്ന് പറഞ്ഞു… തല പഴ്ത്തു പുഴു വരും എന്നു പറഞ്ഞുഅച്ഛൻ. ”

“ഓടാണ്ടും കളിക്കാലോ.. കല്ല് കളിക്കാം. നെരോപ്പിച്ച് കളിക്കാം..”

“അയിനു ഈ റൂമിന്ന് പുറത്തിക്ക് വിടില്ല എന്നെ..”

“എന്നാലും ഈർക്കിലികോലു കളിക്കാലോ ഇവിടിര്ന്ന്. ”

“ഇക്കറിയില്ലടാ.”

“ഞാൻ പടിപ്പിക്കാട്ടാ.. ”

ഞാൻ അവളുടെ അമ്മയുടെ അടുത്ത് പോയി ചൂലിൽ നിന്നും രണ്ട് ഈർക്കിൽ വാങ്ങി അഞ്ഞൂറും നൂറും അമ്പതും പത്തും ഒക്കെ മുറിച്ചു.. കയ്യിൽ തിരിച്ചു നിലത്തേക്ക് ഇട്ടു അനങ്ങാതെ എടുത്തു കളിക്കാൻ അവളെ പഠിപ്പിച്ചു രണ്ടാളും കൂടി കളി തുടങ്ങി..

പഠിപ്പിച്ച ആദ്യകളി ഞാൻ ജയിച്ചെങ്കിലും രണ്ടാം കളി തന്നെ അവൾ എന്നെ തോൽപിച്ചു.. മൂന്നാമതും ഞാൻ തോറ്റു.. വാശി കയറി ഞാൻ പറഞ്ഞു..

“ഞാൻ ഒരു കൂട്ടം കണ്ടാരുന്നു.. ക്ലാസ്സിൽ എല്ലാരോടും പറഞ്ഞു കൊടുക്കും ഞാൻ.. ”

“എന്താ കണ്ടേ നീ.”

“പാവാട ഊരിപ്പോയ്പ്പോ ഞാൻ കണ്ടു..”

“പോടാ നീ പറ്റിക്കണ്താ. അടിപാവാട ഉണ്ടാര്ന്നല്ലോ. ”

“അല്ല. ആകാശനീലയിൽ ഓറഞ്ചു പൂക്കൾ ഉള്ളത് അല്ലെ..”

ഒരു നിമിഷം ആലോചിച്ചു അവൾ മറുപടി പറഞ്ഞു..

“പോടാ നീ പറഞ്ഞാലും ആരും വിശ്വസ്ക്കില്ല… ഞാൻ ഇനി ഒര്ക്കലും അത് ഇടില്ല.. അപ്ളോ?”

“ഞാൻ അവ്ടത്തെ മറുക് പറഞ്ഞു കൊട്ക്കും.. അത് മായില്ലല്ലോ..”

അവളുടെ ഈർക്കിൽ കഷ്ണങ്ങൾ എന്റെ നേരെ വലിച്ചെറിഞ്ഞു.

“നീ എന്റെ ഫ്രണ്ട് അല്ല.. ഞാൻ കൂട്ട് വെട്ടി.. ”

അവൾ ഇരുകൈയിലെയും ചൂണ്ടുവിരൽ തമ്മിൽ കോർത്തു വലിച്ചുവിടിച്ചു പറഞ്ഞു

“എന്റെ ചെമ്പകം കൊണ്ടൊണ്ട.. ”

എന്റെ കയ്യിലിരുന്ന ചെമ്പകം അവൾക്ക് നേരെ വലിച്ചെറിഞ്ഞു ഞാൻ ഇറങ്ങി നടന്നു..

ഈ നേരത്ത് പാടത്തു ചെന്നാൽ ഫുൾ ടൈം ഫീൽഡ് ചെയേണ്ടി വരും. നേരെ വീട്ടിലേക്ക് വിട്ടു. എന്നാലും അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി..

ഉച്ച കഴിഞ്ഞു വന്ന അച്ഛൻ കുറച്ചു പുതിയ നോട്ട് ബുക്ക്സ് അവനു നേരെ നീട്ടി.. സന്തോഷത്തോടെ അത് വാങ്ങിയ അവനു പുതിയ കല്പനയും..

“അവള്ടെ പുസ്തകം ഒക്കെ വെള്ളത്തി പോയി എന്നാ കേട്ടെ.. നിന്റെലെ നോട്ട്സ് അവൾക്ക് പകർത്തി എഴുതാൻ കൊടുക്കാമോ എന്ന് ചോദിച്ചു.. അവള് കൂനിപിടിച്ചു എഴുതിയ തലവേദന വരും.. അടുത്ത ആഴ്ച കഴിഞ്ഞു അവൾ ക്ലാസ്സിൽ വരുമ്പോക്കു അവൾക്ക് നിന്റെ നോട്ടിന്റെ കോപ്പി ഉണ്ടാക്കി കൊടുക്കണം.. കേട്ടോടാ..”

“ഇത് നമ്മടെ കാശിന് വാങ്ങിയ നോട്ടല്ലേ.. അവള്ടെ അച്ഛൻ വെല്യ കോൺട്രാക്ടർ ആയിട്ട് നമ്മടെ പൈസ എന്തിനാ അവള്ക്ക് നോട്ട് ബുക്ക് വാങ്ങാൻ കളയ്ണെ”

അച്ഛന്റ്റെ കൈ എന്റെ തലയിൽ പതിഞ്ഞപ്പോ എനിക്ക് എല്ലാത്തിനും ഉത്തരം കിട്ടി..

ഒരാഴ്ച കൂടെ കഴിഞ്ഞാണ് അവള് സ്കൂളിൽ വന്നത്.. വന്നപാടെ പിള്ളേർ എല്ലാരും കൂടെ അവളെ കണ്ടു വിശേഷം ചോദിക്കുന്ന തിരക്കിൽ ആയി ഞാനൊഴികെ.. എല്ലാവർക്കും അവൾ പകരം ചെമ്പകം നൽകി.

ടീച്ചേഴ്സും അവൾക്ക് പ്രത്യേക പരിഗണന നൽകി ഒറ്റക്ക് ഒരു ബെഞ്ചിൽ ഇരുത്തി..

അവള് പക്ഷെ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. അവളെ വട്ടു പിടിപ്പിക്കാൻ ഞാൻ എന്റെ അടുത്തിരുന്ന സലാമിനോടും കണ്ണനോടും അവളുടെ മുടി കുറെ വടിച്ചു കളഞ്ഞെന്നും മൊട്ടത്തലച്ചീ എന്നു വിളിക്കാം എന്നും പറഞ്ഞു ക്ലാസ്സിനിടെ കളിയാക്കിച്ചു..

ഇന്റെർവെല്ലിന് എന്റെ കയ്യിലുള്ള അവളുടെ കടി ആണ് എനിക്ക് പകരം കിട്ടിയത്.

“എന്തിനാ ന്നെ കടിച്ചെ.. ടീച്ചറ് വര്മ്പോ ഞാമ്പരഞ് കൊടുക്കും..”

“നീ അവരോടൊക്കെ പറഞ്ഞിട്ടല്ലേ ഞാങ്കടിച്ചേ.”

“ഞാമ്പറഞ്ഞില്യ”

“ഞാങ്കണ്ടതാ നീ അവരോട് പറയൺതും അവ് ര് കള്യാക്കി ചിർക്ക്ണ്തും.”

“അതു മൊട്ടത്തലച്ചീ ന്ന് വിള്ച്ചാ കള്യാക്ക്യേ..”

“അപ്പോ ആരോടും പർഞ്ഞില്ല?”

“ഇല്ല.. അമ്മസത്യം”

“ഇനി പർയ്യോ ആരോടേലും??”

“നീ എന്റെ ഫ്രണ്ട് ആയാ പർയില്ല”

“സത്യം?”

അവൾ കൈ നീട്ടി.

“സത്യം…”

ഞാൻ അവളുടെ കയ്യിൽ അടിച്ചു.

“എന്നാ ഇനി നീയ എന്റെ ബെസ്റ്റ് ഫ്രണ്ട്..”

“ന്നാലും എൻക്ക് മാത്രം ചെമ്പകം തന്നില്ലാലോ..”

“അയ്യോടാ കഴ്ഞുടാ എല്ലാം… സാരല്യ.. അടുത്ത പിരീഡ് PT അല്ലെ.. എല്ലാരും പോയ്‌ കഴ്ഞ്ഞു വരോ. ഒര് ചെമ്പകം തരാം..”

ഇന്റെർവൽ കഴിഞ്ഞു സാർ വന്നു കളിക്കാൻ വിട്ടു.. എല്ലാരും പോകുമ്പോൾ അൽപ്പം പതുങ്ങി നിന്ന എന്നെ കണ്ടു സാർ പറഞ്ഞു.

“നീരജ് കളിക്കാൻ പോവണ്ട. ഇന്ദുലേഖക്ക് കൂട്ടിരിക്ക്.. പാവം തനിച്ചല്ലേ..”

സാർ പോയ്‌ കഴിഞ്ഞതും ഞാൻ കളി മുടങ്ങിയ വിഷമത്തിൽ അവൾക്കരികിൽ എത്തി..

“എവ്ടാ എൻക്ക് ചെമ്പകം..”

“നീ കണ്ണടച്ച് ഇര്ക്ക്”

“ഇല്യ.. നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ. അപ്പൊ എന്തിനാ കണ്ണടക്കണെ..”

“നീ കള്യാക്കും..”

“ഇല്യ…”

“സത്യം? ”

“അമ്മ സത്യം..”

“ആരോടേലും പറയോ?”

“ഇല്യ ”

അവള് യൂണിഫോം ബ്ലൗസിന്റെ മുകളിലെ ഹുക്ക് അഴിച്ചു ഉള്ളിലേക്ക് കൈ കടത്തി ഒര് ചെമ്പകം എടുത്തു പാവാടയിൽ തുടച്ചു എനിക്ക് നേരെ നീട്ടി..അതിന്റെ ഇതളുകൾ അൽപ്പം ചതഞ്ഞു മങ്ങിയ സ്വർണ നിറത്തിലേക്ക് മാറിയിരുന്നു..

“ഇനി കണ്ണടക്ക് ചെക്കാ..”

“എന്ത്‌നാ…”

“അതൊക്കെ ഉണ്ട്..”

“പറഞ്ഞാലേ കണ്ണടക്കൂ..”

“ബെസ്റ്റ് ഫ്രണ്ട് ആണേൽ ചോദ്ക്കാതെ കണ്ണടക്കണം”

ഞാൻ കണ്ണടച്ചപ്പോൾ അവളുടെ ചുണ്ടുകൾ നേരത്തെ എന്നെ കടിച്ച പല്ലിന്റെ പാടിന് മുകളിൽ അമർന്നു..

അല്ലെങ്കിലും പെൺകുട്ടികൾക്ക് ആണ്കുട്ടികളേക്കാൾ ബുദ്ധി വളർച്ച ഉണ്ടാകും എന്ന് പറയുന്നത് വെറുതെ അല്ല.. എനിക്കപ്പോളും പെൺപിള്ളേർ തൊടുന്നത് പോലും നാണം ആയി തോന്നിയപ്പോൾ അവൾക്ക് എന്നോടുള്ള റിലേഷൻ അടുത്ത ഘട്ടത്തിൽ എത്തി..

“എൻക്ക് വേണ്ടി നീ കളി മൊടക്കണ്ട ചെക്കാ.. പൊക്കോ.. ഒര് നോട്ട് ബുക്ക് തന്നാ മതി ഞാൻ എഴ്തി എട്ക്കാം. എല്ലാം വെള്ളത്തിപോയി.”

എന്തോ അവൾക്കൊപ്പം ഇരിക്കാൻ എനിക്ക് തോന്നി..

“ഞാമ്പോണില്ല.. ഇന്ന് എഴ്തണ്ട.. അച്ഛൻ പർഞ്ഞുലോ തലവേദന വരുംന്ന്.”

“നീമ്പോണില്ലെങ്ങേ എഴ്തണില്ല.”

“വേണ്ട.. നാളെ നിൻക്ക് ഒര് സമ്മാനം തരാം..”

“എന്തുറ്റാ സമ്മാനം?”

“അതു പർയൂല.”

അപ്പോളേക്കും ബെല്ലടിച്ചു.. PT കഴിഞ്ഞു പിള്ളേർ വരും മുൻപ് മാത്‍സ് ടീച്ചർ വന്നു ക്ലാസ്സിൽ.. അപ്പോളും അവൾക്കൊപ്പം ഇരുന്ന ഞാൻ നാണത്തോടെ എണീറ്റെങ്കിലും വീണ്ടും ടീച്ചർ അവിടെ ഇരുത്തി..

“അവിടെ ഇരുന്നാ മതി നീരജ്.. അവൾക്ക് വയ്യാത്തതല്ലേ.. എഴുതാനൊന്നും പാടില്ല.. നീ അല്ലെ ക്ലാസ്സ് സെക്കൻഡ്. അവൾ നിന്റെ നോട്ട് നോക്കി ഇരിക്കട്ടെ.”

ക്ലാസ്സ്‌ സെക്കൻഡ് എന്ന് പറഞ്ഞത് ഫീൽ ചെയ്‌തെങ്കിലും അവൾക്കൊപ്പം തന്നെ ഇരുന്നു..

പിറ്റേന്ന് ഞാൻ അവൾക്കു വേണ്ടി എഴുതിയ നോട്ട് ബുക്ക്‌ എല്ലാം ഒരു കവറിൽ എടുത്താണ് സ്കൂളിൽ എത്തിയത്.. മുഴുവൻ നോട്ട്സ് എഴുതിയത് അവൾക്ക് നൽകിയപ്പോൾ അവൾ കരഞ്ഞു.. അതു കഴിഞ്ഞു എന്നോട് സ്വകാര്യം പറഞ്ഞു.

“ഇന്നും PT ക്ക് പോവാണ്ടിരിക്കോ..”

“മം”

അന്ന് PT ടൈം എല്ലാരും പോയപ്പോൾ ഞാൻ അവൾക്ക് അരികിൽ ഇരുന്നു.

“ഇന്ന് അതാ ഇട്ടേ..ആകാശനീലയില് ഓറഞ്ചു. ”

അതൊരു തുടക്കമായിരുന്നു.. ലൈംഗിക വികാരങ്ങൾ ടീച്ചേഴ്സിന്റെ വയറു ഒളിഞ്ഞു നോക്കുന്നതിൽ കൂടുതൽ ആവാത്ത ആ സമയം അവൾ എനിക്ക് എല്ലാം സാധിപ്പിച്ചു തരാൻ ശ്രമിക്കുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. ഒരു പ്രേമം ആണോ എന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷെ അവൾ അടുത്ത് ഇരിക്കുന്നത് കാളിയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടു. അവൾ എന്റെ ഇഷ്ടങ്ങൾക്ക് എതിര് നില്കാതിരിക്കാൻ ഗ്രൗണ്ടിനടുത്ത് സ്റ്റെജിൽ വന്ന് കളി കണ്ടിരുന്നു എന്നെ കളിക്കാൻ വിട്ടു.

ചെമ്പകം പൂക്കുന്ന സീസണിലെന്നും അവൾ എനിക്കായി ചെമ്പകം കൊണ്ട് വന്ന് തന്നു. അവസാനത്തെ ചെമ്പകം പോലും എനിക്കായ് നൽകി..

ആ വട്ടം ക്രിസ്മസ് പരീക്ഷക്ക് ഞാൻ ഒന്നാമത് എത്തി.. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായ കണക്കിൽ അവൾ ഏറ്റവും നന്നായി ചെയ്യുന്ന അഞ്ചു മാർക്കിന്റെ ചോദ്യം എഴുതാതെ വിട്ടതിനാൽ.. സ്വയം തോറ്റു കൊടുത്തും ജയിക്കാനാകും എന്നവൾ പഠിപ്പിച്ച ആ പരീക്ഷക്ക് ശേഷം ഞാൻ അവളോട്‌ ഒന്നാം സ്ഥാനത്തിന് മത്സരിച്ചില്ല.

അടുത്ത വർഷം എട്ടാം ക്ലാസിൽ ആയി ഞങ്ങൾ.. അതോടെ എനിക്ക് പാന്റ്സിലേക്കും അവൾക്ക് ചുരിദാറിലേക്കും സ്ഥാനക്കയറ്റം കിട്ടി.. നിതയും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു എന്നോടൊപ്പം വരാൻ തുടങ്ങി..

പക്ഷെ സ്റുഡന്റ്സിനെ ഷഫിൾ ചെയ്തു ഇന്ദു വേറെ ക്ലാസിലേക്ക് മാറി. അതോടെ ക്ലാസ്സ് എനിക്ക് വിരസമായി. പക്ഷെ മൂന്ന് ദിവസശേഷം അവളെ മാത്രം തിരിച്ചു എന്റെ ക്ലാസ്സിൽ ഇരുത്തി. ഞാനുമായി മത്സരിച്ച് പഠിച്ചാൽ കൂടുതൽ മാർക്ക് കിട്ടും എന്ന് അവൾ തന്നെ പോയി HM നോട്‌ പറഞ്ഞു.

ക്ലാസ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞു അവൾ ഒരാഴ്ച ലീവ് എടുത്തു.. നാല് ദിവസം കഴിഞ്ഞു എനിക്കവളെ കാണാതെ ഇരിക്കപ്പൊറുതി ഇല്ല.. ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു നേരെ അവളുടെ വീട്ടിൽ പോയി.

“അയ്യോ മോനെ അവ്ളു മാമന്റെ വീട്ടിൽ പോയേക്കാണല്ലോ.. തിങ്കളാഴ്ച ക്ലാസ്സി വരുംട്ടോ..”

അമ്മയുടെ വാക്ക് കേട്ട് നിരാശനായി ഞാൻ തിരിച്ചു നടക്കുമ്പോൾ എന്റെ മുൻപിൽ വന്ന് വീണ ചെമ്പകം അവളിവിടെ തന്നെ ഉണ്ടെന്ന് അറിയിച്ചെങ്കിലും കാണാതെ തിരിച്ചു പോകേണ്ടി വന്നു.

തിങ്കളാഴ്ച അവൾ അമ്മ പറഞ്ഞത് പോലെ ക്ലാസ്സിൽ വന്നു.. എല്ലാർക്കും മിട്ടായി കൊടുത്തു. എല്ലാർക്കും ഓരോന്നും എനിക്ക് മാത്രം രണ്ട് മിട്ടായിയും. പക്ഷെ ഞാൻ കൈ നീട്ടാതായപ്പോ അവൾ ടേബിളിൽ വച്ച് നടന്നുനീങ്ങി..

“ടാ നല്ല രസണ്ട്. ഗൾഫ് മിട്ടായി ആട..”

“എൻക്ക് വേണ്ട.. നീ എഡ്ത്തോ…”

ഞാൻ മിട്ടായി വാങ്ങാത്ത വ്യസനത്തിൽ അവൾ നടന്നു നീങ്ങിയപ്പോൾ രണ്ട് മിട്ടായി കൂടുതൽ കിട്ടിയ സന്തോഷത്തിൽ അവൻ വാരി എടുത്തു തിന്നാതെ പോക്കറ്റിലിട്ടു… ക്ലാസ്സിന്റെ ഇടയിൽ പിള്ളേർ കുശുകുശുത്തു അറിഞ്ഞു അവളുടെ തിരണ്ടുകല്യാണം ആണെന്ന്.. എന്താണെന്ന് ഒരു ചുക്കും പിടി കിട്ടിയില്ലെങ്കിലും ഞാനും എല്ലാം അറിയാം എന്ന ഭാവത്തിൽ അവർക്കൊപ്പം ചിരിച്ചു..

അവസാന പിരീഡ് ആയിരുന്നു PT.. എല്ലാവരും പോയെങ്കിലും ഞാൻ മാത്രം എന്റെ ബെഞ്ചിൽ കുനിഞ്ഞു കിടന്നു.. ഞാനിരുന്ന ബെഞ്ചു ഇളകിയത് അവൾ വന്നിരുന്നത് ആണെന്ന് മനസ്സിലായിട്ടും തല ഉയർത്താതായപ്പോ അവൾ എന്റെ തലയിൽ കൈ വച്ചു.

“എന്നോട് കൂട്ടില്ല??”

“നീയല്ലേ കൂട്ടില്ലാത്തെ, നിന്നെ കാണാണ്ട് ഞാം വന്നപ്പോ നീ ഇണ്ടാർന്നില്ലേ എന്നിട്ട് ഒളിച്ചു നിന്നട്ടല്ലേ..”

“അതിക്ക് വീട്ടീന്ന് പുർത്ത് ഇർങ്ങാമ്പറ്റാതോണ്ടല്ലേ..”

“അതെന്താ ഇർങ്യാ?”

“ന്റെ തിരണ്ടുകല്യാണം അല്ലെ.. എഴ് ദിവ്സോം പുർത്തിർങ്ങാമ്പാട്ടില്യ.. ”

പെട്ടെന്ന് എന്റെ തല ഉയർന്നു അവളെ നോക്കി ചോദിച്ചു..

“അയ്നു നിന്റെ കല്യാണം കഴ്ഞ്ഞോ? ആരാ ചെക്കൻ??”

“അയ്യെടാ പൊട്ടാ ഇതാ കല്യാണല്ല..”

“പിന്നെന്തുറ്റാ ഈ തിരണ്ടു കല്യാണം??”

“അയ്യേ അതറ്യില്യേ? ഞാമ്പർയില്യ. ഇൻക്ക് നാണാ.”

“ന്നാ ഞാമ്പണക്കാ.. മിണ്ടൂല്ല.. ഇനിയൊരിക്കലും കൂട്ടില്ല..”

ഞാൻ വീണ്ടും കമിഴ്ന്നു കിടന്നു അവളുടെ കൈ തട്ടിമാറ്റികൊണ്ട്.. അവൾ വീണ്ടും വീണ്ടും കൈ വച്ചെങ്കിലും വീണ്ടും ഞാൻ തട്ടി മാറ്റികൊണ്ടിരുന്നു.. അവസാനം ഞാനും ബാഗെടുത്തു പോകാൻ ഇറങ്ങി.. വാതിലിന് അടുത്തെത്തിയതും അവൾ ചോദിച്ചു..

“ഞാമ്പറഞ്ഞാ നീ ആരോടേലും പർഞ്ഞു കൊടുക്കൊ..”

“ഇല്ല”

“സത്യം ചെയ്യൂ”

“സത്യം”

“അങ്ങന്യല്ല. തലേൽ കൈ വച്ച് സത്യം ചെയ്”

ഞാൻ തലയിൽ കൈ വച്ച് സത്യം പറഞ്ഞു.

“ഇനി തെറ്റിച്ച തല പൊട്ടിതെറിക്കും..”

“ഞാന്തെറ്റിക്കില്ല.. പർയ്..”

ബാക് ബെഞ്ചിലെ കുട്ടികൾ കളിയായി പറഞ്ഞു ചിരിച്ചത് എന്തിനാണെന്ന് അറിയാനുള്ള ആകാംഷയോടെ ഞാൻ ചോദിച്ചു..

“എനക്ക് വയസ്സറിയിച്ചതാ ചെക്കാ..”

“അയ്നു നിന്റെ ബർത്ത്ഡേ ഉസ്കൂൾ പൂട്ടിനു കഴ്ഞ്ഞല്ലെ ഒള്ളു…”

“ഇത് ഇങ്ങനെ ഒരു പൊട്ടൻ.. പെണ്ണുങ്ങള് വലുതായി എന്നറിയിക്കാൻ മുള്ളുന്നോടത്ത്ന്ന് ചോര വരും.. അതാ.. ഞാനും വല്യ പെണ്ണായി..”

“അന്നട്ടോ?? പക്ഷേങ്കി നീ വല്യ തായ്‌ട്ടോന്നൂല്യ..”

“ന്നട്ടെ. യ്ക്ക് നാണവണ്.. ഞാഞ്ചേവീൽ പറയാം.”

അവൾ അവന്റെ ചെവിയിൽ പൊതിഞ്ഞു പിടിച്ചു പറഞ്ഞു..

“ന്നിട്ട് വല്യ പെണ്ണുങ്ങളെ പോലെ പാഡ് വച്ച് തന്നു.. ആങ്കുട്യോള്മായ് കൂട്ട് കൂടാനും തൊടാനും പാടില്ലെന്ന് ഒക്കെ അമ്മ പറഞ്ഞു തന്നു..”

“ന്നിട്ട് നീ എന്നോട് കൂട്ടില്ലേ??”

“നിന്നോട് മാത്രേ ഇനി ഞാംങ്കൂട്ടൊള്ളു.. നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ… ഞാമ്മുത്തശ്യോട് സമ്മതം വാങ്ങി നിന്നോട് കൂട്ട് കൂടാൻ…”

എനിക്ക് സന്തോഷമായി..

“പിന്നേ കൊറേ സമ്മാനങ്ങള് തന്നു.. ഡ്രസ്സ്‌ ഒക്കെ വാങ്ങി തന്നു.. പിന്നേ… ഒരൂട്ടം ഇണ്ട്..”

“എന്തുട്ടാ..”

“അതു പർയില്ല….”

“ബെസ്റ്റ് ഫ്രണ്ട് ആന്ന് പർഞ്ഞിട്ട്??”

“പർഞാ എന്താ സമ്മാനം തരാ നിയ്??”

“അയ്നു എന്റെൽ കാശില്ല.. അച്ഛനോട് ചോയ്ച്ചു കാശ് വാങ്ങീട്ട് ചോക്കലേറ്റു വാങ്ങ്യരാം..”

“അതൊന്നും വേണ്ടാ… യ്ക്ക്…. യ്ക്കൊരു ഉമ്മ തന്നാമതി.. തറിഞ്ഞപ്പോ അമ്മയും അച്ഛനും ആദ്യം ഉമ്മയാ തന്നെ.. ഏട്ടൻ മാത്രം നാണിച്ചു മാറിന്നു..”

നിറഞ്ഞ നിഷ്കളങ്കതയോടെ അവളുടെ നെറ്റിയിൽ എന്റെ ചുണ്ടമർന്നപ്പോൾ ഉദാത്തമായ സൗഹൃദത്തിന്റെ മാതൃക പരത്തി അവൾ നിറമനസോടെ അതു ഏറ്റു വാങ്ങി.. ശേഷം പറഞ്ഞു.

“ഡ്രസ്സ്‌ വാങ്ങീപ്പോ ഒരൂട്ടം കൂടെ വാങ്ങ്യന്നു.. ഇന്യെന്നും ഇടണം.. ഇപ്പൊ വെല്യ പെണ്ണായിന്നൊക്കെ അമ്മ പർഞ്ഞു..”

“എന്തുട്ടാ??”

അവൾ തോളിൽ നിന്നു ചുരിദാർ അൽപ്പം നീക്കി പുതിയൊരു വള്ളി കാണിച്ചു തന്നു.

“ആരോടും പർയല്ലെട്ടോ.. പർഞാ ഞാങ്കൂട്ട് വെട്ടും..”

“ഞാം സത്യം ചെയ്തതല്ലേ.. പറയൂല. പർഞാ എന്റെ തല പൊട്ടി തെറിച്ചു പൊക്കോട്ടെ..”

സത്യം.. അവൾക്ക് നൽകിയ വാക്ക് ഇന്നുവരെ ഞാൻ പരിപാലിച്ചു പോന്നു..

അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ പാടത്തു ചെന്നപ്പോ കണ്ണൻ ചോദിച്ചു.

“നീ എന്താ കളിക്കാൻ PT ക്ക് വരാഞ്ഞേ.”

‘ഇൻക്ക് തലവേന ആരുന്നു.”

“ഇന്ദുലേഖയും വന്നില്ലാലോ. ഇൻക്ക് മനസിലായിട്ടോ..”

“അവ്ള്ക്ക് വയ്യാണ്ടാ.. നിൻക്ക് ന്ത്‌ മൻസ്ലായിന്നാ..”

“ഇംക്ക് മൻസിലായി.. നിങ്ങള് ലവ്വല്ലേ??”

പാവത്താനും കുറുമ്പ് കാണിക്കാത്ത ക്ലാസ്സിൽ വർത്തമാനം പറയാത്തവനും സർവോപരി സ്കൂളിലെ പഠിപ്പിസ്റ്റും ആയ എന്റെ കൈകൾ അന്നാദ്യമായി മറ്റൊരു കുട്ടിയുടെ ദേഹത്തു പതിഞ്ഞു.. ഇന്ദുലേഖ കഴിഞ്ഞാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ കണ്ണൻ അന്ന് വീട്ടിലേക്ക് പോയത് വായ മുറിഞ്ഞു ചോര ഒലിച്ചു കൊണ്ടാണ്.. വരും വരായ്കകൾ ആലോചിച്ചു പേടിച്ചു വിറച്ചു ഞാനും..

അവൻ വീട്ടിൽ ചെന്നു കയറി ഞാൻ തല്ലിയതാണെന്ന് അറിഞ്ഞപ്പോൾ അവന്റെ അമ്മ അവനെ വീണ്ടും തല്ലി എന്നാ കേട്ടത്.. അത്യാവശ്യം തല്ലുകൊള്ളി എന്നു പേരുകേട്ട അവൻ തോട്ടി വച്ചു വാങ്ങിയത് ആകുമെന്ന് അവന്റെ അമ്മ ഊഹിച്ചു..

വീട്ടിൽ എത്തിയതും ഒപ്പമുള്ള നിത വള്ളി പുള്ളി വിടാതെ എല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തു പുളിവാറൽ കൊണ്ട് എന്റെ തുടയിൽ ചുംബിപ്പിച്ചു രണ്ട് വട്ടം.. ഇനിയും എത്താത്ത അച്ഛനെയും ഏട്ടനേയും കാത്ത് പാന്റ്സിനു ഉള്ളിൽ രണ്ട് ട്രൗസർ ഇട്ടു ഇരുന്ന എന്നെ പക്ഷെ തല്ലാതെ ചീത്ത പോലും പറയാതെ അച്ഛൻ വിളിച്ചു കാറിൽ കയറ്റി അവന്റെ വീട്ടിലേക്ക് ചെന്നു..

ഞങ്ങളെ കണ്ടു പുറത്തേക്ക് വന്ന അമ്മയുടെ വാലായി മറ്റൊരു വഴക്കിനു വന്നതാണെന്ന് കരുതി ഭയന്ന് കണ്ണനുണ്ട്..

കാറിന്റെ ഡാഷ് ബോഡ് തുറന്നു മൂന്ന് ഫൈവ് സ്റ്റാർ ഇരുന്നതിൽ ഒന്നെടുത്തു എന്റെ നേരെ നീട്ടി അച്ഛൻ..

“പോയി അവ്നു കൊടുത്തു വഴക്കൊക്കെ മാറ്റി നല്ല കുട്ട്യായി വന്നേ അച്ഛന്റെ നീരജ്.. കാണട്ടെ..”

കണ്ണനോടൊപ്പം അവന്റെ കൊച്ചു വീട്ടിൽ കയറി അൽപ്പം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ആ ചോക്ളേറ്റിന്റെ മൂന്നിലൊന്ന് കഴിച്ച എന്റെ ചുണ്ടിലും അവന്റേത് പോലെ ചോക്ളേറ്റ് ഉണ്ടായിരുന്നു..

മൂന്നിലൊന്നു അവനും കഴിച്ചു ബാക്കി അവന്റെ അമ്മയെ നിർബന്ധിച്ചു കഴിച്ചപ്പോൾ ജീവിതത്തിൽ ഷെയർ ചെയ്യുന്നതിന് ഒറ്റക്ക് ആസ്വദിക്കുന്നതിലും അധികം സന്തോഷം നൽകും എന്ന് എന്നെ സാഹചര്യം പഠിപ്പിച്ചു..

തിരിച്ചു പോരാൻ നേരം കണ്ണനെ അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു കുറെ പൈസ നിർബന്ധിച്ചു അവന്റെ അമ്മയെ ഏല്പിച്ചത് എനിക്ക് അതിശയം ആണ് നൽകിയത്..

തിരിച്ചു പോരുമ്പോൾ അച്ഛൻ പറഞ്ഞു തന്നു..

“കണ്ണന് അഛനില്യാലോ. നിൻക്ക് ബുക്ക്‌ പെനാന്നൊക്കെ പർഞ് വരുമ്പോ പൈസ തരണത് ഞാൻ ഒള്ളോണ്ട് അല്ലെ.. അപ്പൊ അവന്റെ കാര്യോം നമ്മളാ നോക്കാറ്.. അവ്നും നിത്തൂനെ പോലേം നീരവേട്ടനെ പോലേം കാണണം നിയ്യ്.”

ഒരു തല്ലു പോലും തല്ലാതെ ചീത്ത പോലും പറയാതെ തെറ്റ് മനസിലാക്കി തന്നു അച്ഛൻ.

അപ്പോളേക്കും ഡാഷിൽ ചോക്ളേറ്റിലേക്ക് എന്റെ കൈ നീണ്ടു..

“നീ കണ്ണന്റെന്ന് തിന്നില്ലേ?? എൻക്ക് വേറേം രണ്ട് മക്കളുണ്ട്..”

“ചേട്ടൻ വെല്യതായി ഇനി ചോക്ളേറ്റ് തിന്നണ്ട..”

അപ്പോളേക്കും പിറകിൽ നിന്നും നീരവ് ചേട്ടൻ എന്നെ തോണ്ടി എടുത്തോളാൻ ആംഗ്യം നൽകി..

എന്റെ കൈ ചോക്ളേറ്റിലേക്ക് നീണ്ടപ്പോൾ അച്ഛൻ വീണ്ടും പറഞ്ഞു.

“നീ തിന്നതല്ലേ, ചേട്ടന് വേണ്ടെങ്കിൽ ഞാനും കഴിക്കും ചോക്ളേറ്റ്..”

“ഇതതിന് എൻക്കല്ല. ഇന്ദുലേഖക്കാ.”

“അപ്പോ കണ്ണൻ പറഞ്ഞത് സത്യാ… നിങ്ങള് ലവ്വാ??”

അച്ഛനും കളിയാക്കിയപ്പോൾ ഞാൻ അച്ഛനെ തല്ലി…

“അവളെന്റെ ബെസ്റ്റ് ഫ്രണ്ടാ….”

വീട്ടിൽ നിത്തു എന്നെ കാണിച്ച് കൊതിപ്പിച്ചു ചോക്ളേറ്റ് കഴിച്ചപോളോക്കെ എന്റെ ചോക്ളേറ്റ് കഴിക്കാൻ ത്വര ഉണ്ടായെങ്കിലും എല്ലാം അടക്കി വച്ചു. പിറ്റേന്ന് സ്കൂളിൽ എത്തുന്ന വരെ..

കിടന്നപ്പോളെല്ലാം ഞാൻ ഘോരഘോരം ചിന്തയിലായിരുന്നു.. അവളെ ഫ്രണ്ട് ആക്കണോ ലവ് ആക്കണോ.. പത്താം ക്ലാസിലെ സുഭാഷും തുളസിയും ലവ് ചെയ്തു അടുത്ത ദിവസം അടിച്ചുപിരിഞ്ഞതും ഒമ്പത് ബിയിലെ സന്ദീപ് എട്ട് എഫിലെ ഗോപികയോട് ലവ് പറഞ്ഞതിന് ടീച്ചർ വീട്ടീന്ന് ആളെ വിളിച്ചതും ഫ്രണ്ട് ആക്കാൻ അവനെ പ്രേരിപ്പിച്ചപ്പോൾ ഫ്രെണ്ട്സിനോട് ലവ്വിനെ കുറിച്ച് വീരവാദം പറയാനുള്ള അവസരം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു എനിക്ക്.

പിറ്റേന്ന് സ്‌കൂളിലെത്തി ആരും കാണാതെ അവൾക്ക് ചോക്ളേറ്റ് നല്കിയപ്പോ അവൾ വാങ്ങിയില്ല..

“എന്തിനാ നീ കണ്ണനെ തല്ലിയെ? നല്ല കുട്ട്യോള് തല്ല് കൂടാമ്പാടില്ല.”

‘അതവൻ നമ്മ ലവ് ആണോന്ന് ചോയ്ച്ചു. അതോണ്ടാ..”

പെട്ടെന്ന് ഇന്ദുവിന്റെ മുഖത്ത് ഒരു നാണം ഒക്കെ വിരിഞ്ഞു… അല്ലെങ്കിൽത്തന്നെ ഈ ആഴ്ച അവളുടെ മുഖം അൽപ്പം തുടിച്ചു തിളങ്ങുന്നുണ്ട്..

“അയിന് നീയെന്തിനാ തല്ല് കൂടിയേ??”

“നീയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ.. അപ്പൊ അങ്ങനെ പർയാമ്പാടുണ്ടോ?”

“എന്നാലും തല്ല് കൂടണ്ടാർന്നു. അവനോടു കൂട്ടായിട്ട് വന്നാ മതി ചോക്കലേറ്റ് തരാൻ..”

‘അയിന് വഴക്ക് ഇന്നലെയെ തീർന്നു. രാത്രി ചോക്ളേറ്റ് അവനു കൊണ്ടോടുത്തു.. ദേ ഇപ്പൊ വിള്ക്കാംലോ”

പുറത്തു കളിച്ചുനടന്ന അവനെ വിളിച്ചു അവൻ വന്നപ്പോൾ ഫൈവ് സ്റ്റാർ പകുതി ഇന്ദുവിനും ബാക്കി എനിക്കും കണ്ണനും ആയി നൽകി.. ഞങ്ങൾ രണ്ട് പേർക്ക് ഇടയിലേക്ക് മൂന്നാമൻ ആയി അവനും ചേരുകയായിരുന്നു അതോടെ..

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.. ഇതിനിടക്ക് പുഴു കയറി എന്നും പറഞ്ഞു അവളുടെ ചെമ്പകമരം വെട്ടിക്കളഞ്ഞു..

എന്നും ഞാനും കണ്ണനും നിതയും പാടം കഴിയുന്ന സ്ഥലത്ത് എത്തുന്ന സമയത്ത് തന്നെ ഇന്ദുവും എത്തി തുടങ്ങി. ആദ്യം വരുന്നവർ മതിലിൽ ഒരു കല്ല് വയ്ക്കും.. അതാണ് അടയാളം… നല്ല മാർക്കോടെ രണ്ടാളും ജയിച്ചു കയറി പത്തിലേക്ക്.. ശരാശരിയ്ക്ക് മുകളിൽ മാർക്കോടെ കണ്ണനും..

പത്തിലെ ഓണപരീക്ഷ കഴിഞ് സ്കൂൾ പൂട്ടിനാണ് എന്നേക്കാൾ പതിനൊന്നു വയസ്സ് കൂടുതലുള്ള ഏട്ടൻ നീരവിന്റെ കല്യാണം കഴിയുന്നത്.. ഏടത്തി വക്കീൽ ആണെന്ന് വീരവാദം പറയാൻ എനിക്ക് സാധിച്ചു.. കല്യാണം കഴിഞ്ഞു ഒരു വർഷം പ്രാക്ടീസിന് പോകാതിരുന്ന ഏടത്തി ഞാനുമായും നിതയുമായും വളരെ അടുത്തു.. പത്താം ക്ലാസ്സിൽ എനിക്ക് ട്യൂഷ്യൻ എടുക്കാൻ ഏടത്തി തയാറായതോടെ ഇന്ദുലേഖയെയും കണ്ണനെയും ഒപ്പം കൂട്ടി.. ക്ലാസ്സ് കഴിഞ്ഞു രാത്രി ഞാനും കണ്ണനും കൂടെ ഇന്ദുലേഖയെ കൊണ്ട് വിടാൻ പോവും.

അപ്പോളേക്കും ക്ലാസ്സിലെ അനന്ദുവും ഒൻമ്പത് സിയിലെ രമ്യയും ലവ് ആയതോടെ വീണ്ടും മനസ് മാറി ചിന്തിച്ചു തുടങ്ങി… മൂത്രപ്പുരക്ക് പുറകിൽ വച്ച് ഉമ്മ വച്ചതൊക്കെ വീരവാദത്തോടെ പറയുന്നത് കേട്ട് എനിക്കു വീണ്ടും ലവ് ചെയ്യാൻ തോന്നി.. നിതയെയും കണ്ണനെയും ചേമ്പിലക്കൊപ്പം വിട്ടു ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോ ഇന്ദുവിനോട് ഞാൻ പറഞ്ഞു.

“എനിക്കും ലവ് വേണം..”

“നീ ലവ് ചെയ്തോടാ.. ആ സ്മിത നിന്നോട് കൂട്ട് കൂടാൻ വന്നതല്ലേ??”

പക്ഷെ എന്റെ ഉള്ളിൽ തുടക്കം മുതൽ ഒടുക്കം വരെ ആകെ ഇന്ദു മാത്രമേ ഒള്ളു. അതു ലവ് ചെയ്യാൻ ആയാലും ഫ്രണ്ട് ആക്കാൻ ആയാലും.. എങ്കിലും ഉമ്മ കിട്ടുന്നെങ്കിൽ അതിനും ഞാൻ തയ്യാറായി.. പക്ഷെ അപ്പോളാണ് അടുത്ത പ്രശ്നം..

“ടീ എങ്ങനാ പറയാ?? എനിക്ക് ധൈര്യല്യാ..”

“അപ്പൊ നീ ശരിക്കും അവളെ ലവ് ചെയ്യാമ്പോവാ??”

അവളുടെ മുഖം വാടിയോ എന്നെനിക്ക് തോന്നി.

“പിന്നെ നീയല്ലേ പറഞ്ഞെ??”

“എന്നാ നീ പോയി പറയ്.. അല്ലേൽ അവള്ടെ ബുക്കിൽ എഴുതി വക്ക്..”

അന്ന് ഉച്ചക്ക് അവളുടെ ഹിന്ദി നോട്ട് ബുക്ക് വാങ്ങി അതിൽ നടുപേജിൽ ഐ ലവ് യൂ എന്നെഴുതി തിരിച്ചു കൊടുത്തു.. പക്ഷെ അപ്പോൾ തന്നെ ഹതഭാഗ്യനായ വിജേഷ് ബുക്ക്‌ വാങ്ങി ഹിന്ദി പിരീഡിനു മുൻപ് ആണ് നൽകിയത്. ആ ഐ ലവ് യൂ കൊണ്ട് അവനു ഇരു കയ്യിലും രണ്ടുവീതം അടി കിട്ടാൻ മാത്രം ഗുണമുണ്ടായി. ഇനിയും ഒരു പരീക്ഷണത്തിനുള്ള ധൈര്യവും എനിക്കില്ലാതായി..

ഇനി പ്രേമിക്കുന്നെങ്കിൽ ഇന്ദുലേഖയെ മാത്രേ പ്രേമിക്കൂ എന്നുറപ്പിച്ചു അതോടെ.. പക്ഷെ അവളെ തനിച്ചു കിട്ടുന്നത് പാടായി.. എങ്ങാനും കിട്ടിയാ എന്റെ മുട്ടുകൾ കൂട്ടി ഇടിച്ചു പരവേശം കൊണ്ട് വാക്കുകൾ കിട്ടാതെ ആയി.. ഇന്ദുവിന്‌ ആണെങ്കിൽ വളരെ പെട്ടന്ന് നല്ല പക്വത വന്നു ഒരു യുവതിയിലേക്കുള്ള പ്രയാണം ആരംഭിച്ചു..

ആദ്യമായി ബാക് ബെഞ്ചു പിള്ളേരോട് ഒരു ബഹുമാനം തോന്നി. എന്തു സിമ്പിൾ ആയാണ് അനന്തു രമ്യയോട് ഇഷ്ടം പറഞ്ഞത്.. പഠിപ്പിലും വലിയ കാര്യം അതാണെന്ന് തോന്നുന്നു..

മഴവെള്ളത്തിൽ ഒറ്റാല് വെച്ച് മീൻ പിടിക്കാൻ കണ്ണൻ ട്യൂഷനു വരാതെ മുങ്ങിയ ദിവസം തനിച്ചു തിരിച്ചു പാടം വഴി വരാൻ പേടി ഉണ്ടെങ്കിലും പറയാനുള്ള നാണക്കേട് കാരണം അവളെ കൊണ്ട് വിടാൻ പോയി.

അവൾ ബാഗിൽ നിന്ന് ഒരു നാട്ടുമാങ്ങ എടുത്തു നീട്ടി..

“ഒര്ണ്ണെ ഒള്ളു? അപ്പൊ നിൻക്കൊ??”

“ഇൻക്ക് വേണ്ട്ര… നീ കഴ്ച്ചോ..”

“അത് വേണ്ട.. പക് തി നീ കടിച്ചോ.”

“അയ്നു ഇത് നാട്ടുമാങ്യാ. കടിച്ചു തിന്നല്ല വേണ്ടേ.. അടീല് ഓട്ട ഇണ്ടാക്കി ഈമ്പി കുടിക്കണം..”

“എന്നാലും പക് തി നീ കുട്ച്ചിട്ടു തന്നാ മതി..”

“അയ്നു ഞാൻ കുടിച്ചെന്റെ ബാക്കി നീ കുട്ക്കൊ?”

ഒരാൾ കടിച്ചതിന്റെ ബാക്കി തൊടാത്ത ശുദ്ധിക്കാരൻ ആയത് കൊണ്ട് അവൾ ചോദിച്ചു..

“നീ കുട്ച്ചത് ആണേ ബാക്കി ഞാങ്കുടിക്കും..”

“അപ്പള് സ്മിത കുട്ച്ച്താണെലോ?”

“അയ്യേ.. അതൊന്നും എൻക്ക് വേണ്ട..”

“നിങ്ങള് ലവ് ആയാലും കുട്ക്കില്ല??”

“ങ്ങുഹു.”

“പിന്നെന്തിനാ നീ അവ്ളേ ലവ് ചെയ്യാൻ നട്‌ക്കണേ?”

“ആ അനന്ദു ഒക്കെ വല്യ വീരവാദം.. ലവ് ചെയ്തു. ഉമ്മ വച്ചുന്നൊക്കെ പർഞ്ഞു.. അതാ..”

“അപ്പൊ നീയും ഉമ്മ വച്ചാ അതൊക്ക പർഞ്ഞു നടക്കോ??”

എനിക്ക് തന്നെ അറിയില്ല അതിനു മറുപടി.. ഇനി സ്മിതയും ആയി ലവ് ആയാൽ തന്നെ ഉമ്മ വയ്ക്കാൻ പറ്റുമോ എന്നും പറ്റിയാൽ അതു ഫ്രെണ്ട്സിനോട് വീരവാദം പറയുമോ എന്നും..

“പണ്ട് കൈമ്മേ കടിച്ചെന് ഞാനുമ്മ വച്ചത് നീ ഇത് പോലെ പർഞ്ഞോടാ ആരോടേലും?”

“അയ്യാ. അതു പർയില്ല!”

വളരെ പെട്ടെന്ന് അതിനു മറുപടി ഞാൻ നൽകി.

“അതു പോല്യല്ലെ ബാക്കി പെമ്പിള്ളേരും.. ഉമ്മ വച്ചൂന്നൊക്കെ പർഞ്ഞു നട്‌ക്കണത് നാണക്കേടല്ലേ അവ്ര്ക്ക്..”

“എന്നാ ഞാമ്പറയില്ല..”

“പിനെന്തിനാ ഉമ്മ??”

“ഒരു രസാ..”

“ന്നാ ഞാന്തരാം.. അവ്ളോട് ഇനി ഐ ലവ് യു പർയില്ലേല്…”

അവൾ നിന്നു.. ഞാനും… അവൾ എന്റെ നേരെ തിരിഞ്ഞു എന്നെ കൈ കൊണ്ട് പുറത്ത് കൂടി ചുറ്റി എന്നെ അവളിലേക്ക് അടുപ്പിച്ചു.. എന്റെ കയ്യിലെ മാങ്ങ കണ്ടു അവൾ ചുറ്റി പിടിക്കാനുള്ള അനുവാദം നൽകുന്ന പോലെ പറഞ്ഞു.

“മാങ്ങേടെ കറ മേത്തു ആക്കല്ലേട്ടാ.”

മാങ്ങ വലിച്ചെറിഞ്ഞു തോട്ടിൽ കൈ കഴുകി പാന്റ്സിൽ തുടച്ചു അവളെ ഞാനും ചുറ്റി വരിഞ്ഞു.. അവൾക്ക് പറ്റാവുന്ന അത്രയും ശക്തിയിൽ എന്നെ അവൾ ബലമായി പിടിച്ചു.. ഞാനും..

എന്റെ കണ്ണിലേക്കു നോക്കി പൂട പോലെ ചെറുരോമങ്ങൾ വളർന്ന എന്റെ താടിയിലേക്ക് ഒലിച്ചു ഇറങ്ങിയ മാങ്ങചാറു അവൾ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു.. ശേഷം അവളുടെ ചുണ്ട് എന്റെ നെറ്റിയിൽ അമർന്നു.. തിരിച്ചു എന്റെ ചുണ്ട് അവളുടെ ചുണ്ടിന് നേരെ ചെന്നെങ്കിലും അവൾ മുഖം തിരിച്ചു.

“അയ്യടാ… ഫ്രണ്ട്സ് ചൂണ്ടീ മ്മ വക്കാമ്പാടില്ല..”

അവൾ കവിൾ എന്റെ നേരെ നീട്ടി.. അവളുടെ ഇരുകവിളിലും എന്റെ ചുണ്ട് അമർന്നു..

അവൾക്ക് പ്രായപൂർത്തി ആയ ശേഷം അവളുടെ കൈകളിലല്ലാതെ ആദ്യസ്പര്ശനം ആയിരുന്നു അതു.. അന്ന് തിരിച്ചു പാടം വഴി പോരുമ്പോൾ ഒട്ടും പേടി തോന്നിയില്ല. എന്റെ ചിന്തകൾ സ്വർലോകത്ത് ആയിരുന്നു..

പിറ്റേന്ന് അവൾ പൌഡർ ഇടാതെ ആണ് വന്നത്. നിത അതു കണ്ടു കളിയാക്കി..

“അയ്യേ ചേച്ചി പൌഡർ ഇടാൻ മറന്ന്..”

ഇന്ദു നാണത്തോടെ ചിരിച്ചു എന്നോട് ചേർന്നു നടന്നു..

“കണ്ണൻ ചേട്ടാ വായോ.. ഇനിയവര് മിണ്ടാപ്രാണി ആയി നട്‌ക്കെ ഒള്ളു..”

അവർ അകന്നപ്പോ ഇന്ദുവിന്റെ കൈ എന്റെ കയ്യോട് സ്പർശിക്കാൻ മാത്രം ചേർന്നു അവൾ നടന്നു..

“എന്താ പൌഡർ ഇടാതെ എന്നറിയോ?”

“എന്താ കഴിഞ്ഞോ പൌഡർ? ”

“പോടാ ചെക്കാ..”

അവൾ അകന്നു നടന്നു.. പക്ഷെ ഞാൻ അവളോടു അടുത്തു ഇനി അവൾക്ക് ഒഴിഞ്ഞു മാറാൻ സ്ഥലം ഇല്ലാത്തത്ര..

“പർയ് എന്താ പൌഡർ ഇടാഞ്ഞെന്ന്.”

“ന്നലെ ട്യൂഷൻ കഴ്ഞ് വന്നിട്ട് മൊഖം കഴ്കാൻ തോന്നീല്യ.. നിയ് തന്നത് മാഞ്ഞു പോവാണ്ടിരിക്കാനാ..”

“എന്ന ഞാൻ എന്നും തരാലോ..”

“അയ്യാ അങ്ങനൊന്നും പാടില്യ ഫ്രണ്ട്സ് തമ്മി..”

“അപ്പൊ ഇനി ഒരിക്കലും??”

“അതുവേണ്ട.. ഒരു കാര്യഞ്ചേയ്യാം.. ക്രിസ്മസ് പരീക്ഷക്ക് കൂട്തല് മാർക്ക് വാങ്ങുന്ന ആൾക്ക് മറ്റെയാളെ വക്കാം..”

“ശരി.. സമ്മയ്ച്ചു..”

ആ ഒരു വട്ടം മാത്രം ഇന്ദു മനഃപൂർവം മാർക്ക് കുറക്കാഞ്ഞിട്ടും ഞാൻ ഫസ്റ്റ് ആയി രണ്ട് മാർക്കിന്.. എല്ലാ പേപ്പറും കിട്ടിക്കഴിഞ്ഞു അവൾ ട്യൂഷനു നേരത്തെ വന്നു എന്റെ റൂമിലേക്ക് കയറി..

അവളുടെ നെറ്റിയിലും ഇരുകവിളിലും ഇരുകണ്ണിലും താടിയിലും എന്റെ ചുംബനം അവൾക്ക് നൽകി..

അൽപ്പം നിരാശയോടെ നിൽക്കുന്ന അവളുടെ നേരെ കവിൾ കാട്ടി ഞാൻ പറഞ്ഞു..

“അന്നെനിക്ക് കവിളിൽ തന്നില്ലല്ലോ.. കവിളിൽ തായോ ഇപ്പൊ..”

ഒട്ടൊരു സന്തോഷത്തോടെ എന്റെ ഇരുകവിളിലും ഇരുകണ്ണിലും ചുംബിച്ച അവൾ എനിക്ക് നേരെ ഒരു മങ്ങിയ ചെമ്പകം നീട്ടി..

“എന്റെ ചെമ്പകത്തിന് ഒരു കൊമ്പ് വലുതായി പൂത്തു.. ആദ്യത്തെ പൂവാ..”

ചതഞ്ഞു നിറം മാറിയ ഇതളുകൾ കണ്ടു ഞാൻ ചോദിച്ചു..

“ഇത് അടിയുടുപ്പിന്റെ ഉള്ളിൽ ഇട്ടോണ്ട് വന്നതാണോ??”

“മം പക്ഷെ…”

“പക്ഷെ??”

അവൾ എന്നിൽ നിന്നും ഓടിമാറി റൂമിൽ നിന്നും പുറത്തിറങ്ങി വിളിച്ചു പറഞ്ഞു കൊണ്ടോടി…

“അയിനേക്കാളും ഉള്ളിൽ..”

പത്താം ക്ലാസ്സിൽ ഇരുവരും നല്ല മാർക്കോടെ ജയിച്ചു. ഒരു മാർക്ക് വ്യത്യാസത്തിൽ അവൾ ഫസ്റ്റും ഞാൻ സെക്കണ്ടും.. പാറ്റയെയും തവളയെയും പേടിയാണെന്ന് പറഞ്ഞു ഇന്ദു കൊമേഴ്സ് എടുത്തപ്പോൾ എനിക്കും മാറ്റമില്ലായിരുന്നു.. കണ്ണന് സയൻസ് കിട്ടാത്തോണ്ടു അവനും കോമേഴ്സ് എടുത്തു.. വീണ്ടും മൂന്നാളും അതേ സ്കൂളിൽ.. ഒരേ ക്ലാസ്സിൽ… പുതിയ അങ്കത്തിനായി…

Comments:

No comments!

Please sign up or log in to post a comment!