രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18
കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിൽ ആയതുകൊണ്ട് തന്നെ അവരെകയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതുവരെയും പ്രേത്യക കെയർ യൂണിറ്റിലുള്ള നേഴ്‌സുമാർ പറയുന്ന സമയം നോക്കി ഞാനും മഞ്ജുവും ബാക്കിയുള്ളവരുമൊക്കെ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി പോകും . ആദ്യമായി ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ കാണാൻ ഞാനും മഞ്ജുവും ഒരുമിച്ചു തന്നെയാണ് പോയത് . അവൾക്ക് നടക്കാൻ ഒകെ ആവുന്നതുവരെ ഞാനും വെയ്റ്റ് ചെയ്യുവായിരുന്നു .
ഒടുക്കം എല്ലാം സെറ്റായ നേരം നോക്കി ഞാനും അവളും കെയർ യൂണിറ്റിലേക്ക് നീങ്ങി . ഹോസ്പിറ്റൽ വാസം കൊണ്ട് മഞ്ജുസ് സ്വല്പം കോലം കെട്ടു എന്ന് പറയാമെങ്കിലും അകെ മൊത്തം ഗ്ലാമറിന് വല്യ ക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.
ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ഞാനും മഞ്ജുവും അവിടേക്ക് പോയത് . പക്ഷെ അത്രയ്ക്ക് ആവേശത്തിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത് . അവരെ തൊട്ടു നോക്കാനോ , അധികം സമയം അവിടെ ചിലവഴിക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു . വളർച്ചയെത്താത്ത കുട്ടികൾ ആയതുകൊണ്ട് തന്നെ എളുപ്പം ഇൻഫെക്ഷൻ ഉണ്ടാകുനുള്ള സാധ്യത ഉണ്ട് . അതുകൊണ്ട് ഒരു ഷോർട് വിസിറ്റ് മാത്രമേ ഞങ്ങൾക്ക് പോലും അനുവദിച്ചു തന്നിരുന്നുള്ളു.
മാസ്കും ഗൗണും ഒകെ ധരിച്ചാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പോലും അവരെ കണ്ടിരുന്നത് . ഒരു സിനിമ രംഗം പോലെ അന്നത്തെ ആദ്യത്തെ കൂടികാഴ്ച എനിക്കിപ്പോഴും നല്ല ഓർമയാണ് .
വളരെ സന്തോഷത്തോടെ , ആവേശത്തോടെ ആണ് മഞ്ജുസ് എന്നോടൊപ്പം കുഞ്ഞുങ്ങളുടെ അരികിലേക്ക് നടന്നത് . ഒരു ചില്ലുകൂട് പോലെ കാണപ്പെട്ട കുഞ്ഞു കൂട്ടിലെ കൊച്ചു ബെഡ്ഡുകളിൽ ആയി ഞങ്ങളുടെ ആദികുട്ടനും റോസ്‌മോളും ഒന്നുമറിയാതെ സുഖമായി കണ്ണടച്ച് കിടക്കുന്നുണ്ട് . ഒരു
സാധാരണ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഭംഗിയുള്ള രൂപമോ വലിപ്പമോ ഒന്നും ആ സമയത്തു അവർക്കുണ്ടായിരുന്നില്ല. കണ്ടാൽ പേടിക്കുന്ന പോലെ കുറെ ട്യൂബുകളും വയറുകളും ചുറ്റും ഉണ്ട് ! വായിലൂടെ ഭക്ഷണം എത്തിക്കാവുന്ന തരത്തിൽ മറ്റൊരു ട്യൂബും ഘടിപ്പിച്ചിട്ടുണ്ട്.
അത് കണ്ടിട്ടോ എന്തോ ആ ചില്ലു കൂട്ടിനു അരികിലേക്ക് നടന്നടുത്തതും മഞ്ജുസ് എന്നെയൊന്നു നോക്കി .ആ മിഴികൾ ചെറുതായി നനഞ്ഞിരുന്നോ എന്നെനിക് സംശയം തോന്നാതിരുന്നില്ല.
“എന്തുവാടി ഇത് …”
ഞാൻ അവളുടെ ഭാവം കണ്ടു കണ്ണുരുട്ടി . പിന്നെ അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു ആ കൂട്ടിനടുത്തേക്ക് നീങ്ങി .
അതിനുള്ളിലെ വെളിച്ചത്തിൽ ചുരുണ്ടു കിടക്കുന്ന ആദികുട്ടനെ ആണ് ഞങ്ങൾ ആദ്യം കണ്ടത് .
“ഇതെന്താ കവി ഇങ്ങനെ ?” മഞ്ജുസ് അവന്റെ രൂപം കണ്ടു എന്നെ നോക്കി കണ്ണുനിറച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പയ്യെ ചിണുങ്ങി .
“എന്തുവാ മഞ്ജുസേ..ആ നേഴ്സുമാരൊക്കെ കാണും …മാറിക്കെ” ഞാൻ അവളെ പിടിച്ചുമാറ്റികൊണ്ട് ചിരിച്ചു .
“എനിക്കിതു കണ്ടിട്ട് എന്തോപോലെ ..” തൊട്ടടുത്ത് കിടക്കുന്ന റോസിമോളെ കൂട്ടി നോക്കികൊണ്ട് മഞ്ജുസ് കണ്ണ് നിറച്ചു . അവളുടെ കുഞ്ഞുങ്ങൾ ഏതാണ്ട് വളർച്ച മുരടിച്ചു എന്നെന്നേക്കുമായി നിന്നുപോയ പോലെയാണ് കക്ഷിയുടെ പെരുമാറ്റം .
“എന്തുപോലെ ? ഒന്ന് പോയെ നീ …” ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു . പക്ഷെ ഉള്ളിന്റെ ഉള്ളിൽ എനിക്കും ചെറിയ ഡൗട്ട് ഉണ്ടായിരുന്നു .
“നമുക്ക് പോവാം …” അധിക നേരം അവരെ കാണാൻ വയ്യ എന്ന പോലെ മഞ്ജുസ് ചിണുങ്ങി .
“മോളെ കാണണ്ടേ ?’ ഞാൻ അവളെ സംശയത്തോടെ നോക്കി .
“വേണ്ട നമുക്ക് പോവാം…” കുഞ്ഞുങ്ങൾ ഏതാണ്ട് ഐ.സി.യുവിൽ കിടക്കുന്നപോലെ മഞ്ജുസ് കരച്ചിലിന്റെ വക്കിലെത്തി .
“ഇതിനാണോ പോത്തേ നീ കിടന്നു തുള്ളിയിരുന്നത് ?” ഞാൻ അവളെ ചെറിയ ദേഷ്യത്തോടെ നോക്കി .
“ഇവര് വലുതാവോ ഡാ ?” മഞ്ജുസ് വീണ്ടും അവര് കിടക്കുന്നിടത്തേക്ക് നോട്ടം പായിച്ചുകൊണ്ട് സംശയിച്ചു .
“അതൊക്കെ ആയിക്കോളും..ഡോക്ടർ പറഞ്ഞില്ലേ നോർമൽ ആവാൻ കൊറച്ചു ടൈം എടുക്കുമെന്ന്..പിന്നെ എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നേ ” ഞാൻ അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് ചിരിച്ചു . എന്നിട്ടും അവൾക്കു സമാധാനം ആകാത്തതുകൊണ്ട് ഞാനവളെയും കൂട്ടി വേഗം പുറത്തിറങ്ങി .
റൂമിൽ പോകാതെ ഹോസ്പിറ്റലിന്റെ ഒരൊഴിഞ്ഞ ഭാഗത്തേക്ക് അവളെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ നടന്നു .
“പാവം അല്ലെ ..” കുട്ടികളുടെ കിടത്തം ഓർത്തെന്ന പോലെ അവൾ നടക്കുന്നതിനിടെ പയ്യെ പറഞ്ഞു .
“ആഹ്…നിനക്കു തീരെ ക്ഷമ ഇല്ലല്ലോ ..അതിന്റെ കുഴപ്പം ആണ് ” അവളുടെ വളരെ നേരത്തെയുള്ള പ്രസവം ഓർത്തു ഞാനും പയ്യെ പറഞ്ഞു . അതുകേട്ടതോടെ മഞ്ജുസ് എന്ന് കടുപ്പിച്ചൊന്നു നോക്കി .
“എന്താ പിടിച്ചില്ലേ?” ഞാൻ അവളെ നോക്കി ചിരിച്ചു .
“ഇല്ല…” അവൾ പുച്ഛം ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു .
“പിന്നെ ഞാൻ എന്തോ പറയാനാ .
“നീ ഒന്നും പറയണ്ട …മിണ്ടാതിരുന്നാൽ മതി ..ആസ്ഥാനത്തു ഓരോ കോമഡി ആയിട്ട് വന്നോളും ” മഞ്ജുസ് ദേഷ്യപ്പെട്ടുകൊണ്ട് തന്നെ എന്റെ ഇടുപ്പിൽ നുള്ളി .
“ആഹ്…സ്സ്….” അവളുടെ നുളളിൽ അത്യാവശ്യം വേദനിച്ച ഞാനൊന്നു എരിവ് വലിച്ചു .
“എനിക്കൊരു സ്വസ്ഥതയും ഇല്ല അപ്പഴാ അവന്റെ ഒരു …” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“പിന്നെ അതുതന്നെ ആലോചിച്ചു ഇരിക്കാൻ പറ്റോ ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“ഒന്ന് പോ കവി …എന്റെ ഫീലിങ്ങ്സ് ഒന്നും നിനക്കു മനസിലാവില്ല ” സ്വല്പം ദേഷ്യം കലർത്തികൊണ്ട് മഞ്ജുസ് പറഞ്ഞു .
“പറഞ്ഞാൽ അല്ലെ മനസിലാക്കുന്നത് …എന്റെ മഞ്ജു വാര്യർ പറ…ഞാൻ കേട്ടോളം ” ഞാൻ അവളുടെ ഇരുകവിളിലും എന്റെ കൈവെള്ളകൾ ചേർത്തുകൊണ്ട് ചിണുങ്ങി .
“ആകെക്കൂടെ ഗുണ്ടുമുളക് ആയി..” എന്റെ കൈകുമ്പിളിൽ ഇരുന്ന അവളുടെ ചിരിച്ച മുഖം നോക്കി ഞാൻ പയ്യെ പറഞ്ഞു .
“പോടാ….” അതുകേട്ടതും അവളെന്റെ വയറിനിട്ടു പയ്യെ കുത്തി . പിന്നെ പയ്യെ കുലുങ്ങി ചിരിച്ചുകൊണ്ട് അവിടെയുള്ള തൂണിൽ ചാരി നിന്നു .
“അവരെ നമ്മുടെ കയ്യിൽ കിട്ടാൻ കൊറേ ദിവസം ആകുമല്ലേ ?” മഞ്ജുസ് വീണ്ടും ചെറിയ സങ്കടത്തോടെ എന്നെ നോക്കി നഖം കടിച്ചു .
“ഹ്മ്മ്….”
“ഹ്..അതൊക്കെ ശരിയായിക്കോളും ..നീ പേടിക്കാതെ …” ഞാൻ അവളുടെ ടെൻഷൻ കണ്ടു പയ്യെ തട്ടിവിട്ടു .
“ഒന്ന് തൊടാൻ പോലും പറ്റിയില്ല …” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“കുറച്ചു ദിവസം കഴിഞ്ഞാൽ തൊടാനൊക്കെ പറ്റും എന്ന ഡോക്ടർ പറഞ്ഞെ..ഉള്ളിലേക്ക് കയ്യിടാനൊക്കെ ആ കൂട്ടിൽ തന്നെ ഓട്ട ഉണ്ടല്ലോ ” ഇൻക്യൂബേറ്ററിന്റെ സെറ്റപ്പ് ഓർത്തുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്….” മഞ്ജുസ് അതുകേട്ടു ആശ്വാസത്തോടെ മൂളി .
“അതൊക്കെ പോട്ടെ….അന്നത്തെ എക്സ്പീരിയൻസ് പറ ” ഞാൻ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു .
“ഏതു ?” മഞ്ജുസ് ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .
“ഹാഹ് …പൈൻ വന്നില്ലേ …അന്നത്തെ ..” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓഹ്..അതോ..അതിപ്പോ അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ..നല്ല വേദന ആയിരുന്നു ..ഊഹ്ഹ്ഹ് ” മഞ്ജുസ് അതോർത്തു ഒന്ന് തലകുടഞ്ഞു .
“അച്ചോടാ പാവം…” അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .
“സീരിയസ്‌ലി മാൻ …ഞാൻ ചുമ്മാ ഗെയിം കളിച്ചു ഇരിക്കുവായിരുന്നു..അതിന്റെ ഇടയിലാ പെട്ടെന്ന് വേദന തുടങ്ങിയത്.
“ഹി ഹി…അല്ലെങ്കിലും കരച്ചില് നിന്റെ മാസ്റ്റർ പീസ് ആണല്ലോ ” ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
“പോടാ…അതൊക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു …” മഞ്ജുസ് അതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ നുള്ളി .
“ആഹ്..ആഹ്..എന്നിട്ട് ” ഞാൻ വീണ്ടും കഥ കേൾക്കാനുള്ള ത്വരയിൽ തിരക്കി .
“എന്നിട്ടെന്താ ..അമ്മേം അച്ഛനും ഒകെ എന്റെ നിലവിളി കേട്ട് ഓടി വന്നു ..വണ്ടി ഒക്കെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് എളുപ്പം ഇങ്ങു പോന്നു..” മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു നിർത്തി .
“ഹ്മ്മ്….” ഞാൻ അതുകേട്ടു പയ്യെ മൂളി .
“നിന്നെ വിളിക്കാൻ ഞാൻ പറഞ്ഞതാ ..പക്ഷെ അപ്പോഴത്തെ വെപ്രാളത്തിൽ അതൊന്നും നടന്നില്ല ” മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“അത് സാരല്യ …എനിക്ക് അല്ലേലും കംപ്ലയിന്റ് ഒന്നും ഇല്ലല്ലോ ..” ഞാൻ ചിരിച്ചുകൊണ്ട് അവളെ മുഖം ചെരിച്ചു നോക്കി .
“ഹ്മ്മ്….തിയറ്ററിലോട്ടു കേറ്റുമ്പോഴും ഞാൻ അമ്മയോട് ചോദിച്ചതാ..അപ്പൊ പറഞ്ഞു വിളിച്ചിട്ടുണ്ടെന്നു ” മഞ്ജുസ് അതൊക്കെ ഓര്മിച്ചെടുത്തുകൊണ്ട് പറഞ്ഞു .
“ആഹ്…” ഞാൻ പയ്യെ മൂളി .
“അത്ര ഒക്കെയേ ഓര്മ ഉള്ളു …പിന്നെ ഒക്കെ കഴിഞ്ഞിട്ടല്ലേ ബോധം വന്നത് ” മഞ്ജുസ് ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു ചിരിച്ചു .
“നിനക്കു അതിനു എവിടെയാ ബോധം ?” ഞാൻ അവളെ കളിയാക്കികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .
“ഒന്ന് പോടാ …കണ്ണ് തുറന്നപ്പോ ആദ്യം നിന്നെ കാണാനാ തോന്നിയെ …ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ലാന്ന്…തെണ്ടി…” സംസാരം കേട്ട് മഞ്ജുസ് എന്റെ ഇടുപ്പിൽ ഒന്നുടെ നുള്ളി വേദനിപ്പിച്ചു .
“ആണോ ? അത് തരക്കേടില്ല ” ഞാൻ ചിരിയോടെ അവൾ പിച്ചിയിടത്തു തിരുമ്മിക്കൊണ്ട് പറഞ്ഞില്ല .
“പോടാ…നിനക്ക് ഒകെ തമാശയാ ” എന്റെ ഭാവം കണ്ടു മഞ്ജുസ് മുഖം വീർപ്പിച്ചു .
“ശെടാ …ഞാൻ സീരിയസ് ആയാലും കുറ്റം കോമഡി പറഞ്ഞാലും കുറ്റം ..ഇതെന്തോന്ന് ഇത് ?” ഞാൻ അവളുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചിരിച്ചു .
“നമുക്ക് പോവാം..നീ വന്നേ …” എന്റെ ചൊറി കണ്ടു മഞ്ജുസ് വിഷയം മാറ്റികൊണ്ട് എന്റെ കയ്യിൽ പിടിച്ചുവലിച്ചു .
“ഹാഹ്..റൂമിൽ പോയ ഒരു ശ്വാസം മുട്ടൽ ആണ് ..നമുക്ക് കുറച്ചു നേരം കൂടി ഇവിടെ നിക്കാടി” ഞാൻ അവളെ തിരിച്ചു വലിച്ചുകൊണ്ട് ചിണുങ്ങി .
“വേണ്ട …ഇങ്ങോട്ടു വാ…ഹ്ഹ്ഹ് ” മഞ്ജുസ് ബലം പിടിച്ചുകൊണ്ട് തന്നെ എന്നെ പിടിച്ചു വലിച്ചു .
‘സ്സ്..എടി എന്റെ കൈ..കൈ …കൈ .” അവളുടെ വലിയിൽ കൈ വേദനിച്ചതും ഞാൻ സ്വല്പം ഉറക്കെ മുരണ്ടു .
“ഹി ഹി…പട്ടി കരയുന്ന പോലെ ഉണ്ട് …”
“എന്തോന്നാ ..?” മഞ്ജുസ് അത് ശരിക്കു കേൾക്കാത്ത പോലെ എന്നെ നോക്കി പുരികം ഇളക്കി .
“പട്ടി ..നിന്റെ അച്ഛൻ ആണെന്ന് ” ഞാൻ പെട്ടെന്ന് അവളുട കൈരണ്ടും കൂട്ടിപിടിച്ചുകൊണ്ട് പല്ലിറുമ്മി .അല്ലെങ്കിൽ വീണ്ടും വല്ല മാന്തലോ കുത്തോ ഒക്കെ കിട്ടും .
“ദേ ഞാൻ മോന്തക്കൊന്നു തരും ട്ടോ…” എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
“പിന്നെ….നീ ഒലത്തും …” ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു . പിന്നെ തിരികെ റൂം ലക്ഷ്യമാക്കി തന്നെ നീങ്ങി .
അവിടന്നും കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് കുട്ടികളെ കയ്യിലെടുക്കാൻ അവസരം കിട്ടുന്നത് .അതുവരെയും ചില്ലു കൂട്ടിൽ തന്നെ ആയിരുന്നു അവരുടെ വാസം .ഇടക്ക് ഞാനും മഞ്ജുവും പോയി കാണും .
ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ തൊടാനൊക്കെ ഞങ്ങൾക്ക് അവസരം കിട്ടി . ഇൻക്യൂബേറ്ററിന്റെ ചെറിയ ദ്വാരത്തിലൂടെ കൈ അകത്തേക്കിട്ടുകൊണ്ടാണ് ഞാനും മഞ്ജുവും ഞങ്ങളുടെ പൊന്നോമനകളെ ലാളിച്ചിരുന്നത് . അവരെ ഒന്ന് വാരിയെടുക്കാനും ഉമ്മവെക്കാനുമൊക്കെ ഏറെ ആഗ്രഹിച്ചിരുന്ന മഞ്ജുസിനും എനിക്കും തൽക്കാലത്തേക്ക് അതുമാത്രമായിരുന്നു ഒരാശ്വാസം .
ആദികുട്ടനെ ആദ്യമായി മഞ്ജുസ് തൊടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . പ്രസവിച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് സ്വന്തം കുഞ്ഞിനെ ഒന്ന് തൊടാൻ അവൾക്കു അവസരം കൈവന്നത്. അതിന്റെ സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
“വാവേ …” മഞ്ജുസ് പയ്യെ വിളിച്ചുകൊണ്ട് അവന്റെ കുഞ്ഞികൈയിൽ പയ്യെ തഴുകി . ഞാനതെല്ലാം നോക്കി കണ്ടു അവളുടെ കൂടെ തന്നെ നിന്നു.
ആദ്യമായി അവളുടെ സ്പർശമേറ്റ അവനും ചെറുതായി അനങ്ങുന്നുണ്ടായിരുന്നു . ആദ്യമുണ്ടായിരുന്ന രക്തവർണമൊക്കെ മാറി അപ്പോഴേക്കും കുഞ്ഞുങ്ങൾ സ്വല്പം ഒന്ന് ഭേദപ്പെട്ടിരുന്നു .
ആദിയെ കുറച്ചു നേരം അങ്ങനെ തഴുകിയിരുന്ന ശേഷം പിന്നെ ഞങ്ങൾ റോസ്‌മോളുടെ അടുത്തേക്ക് നീങ്ങി . ആദിയെക്കാൾ ചെറിയ കുട്ടി ആയിരുന്നു റോസീമോൾ . പക്ഷെ വലുതായപ്പോൾ കഥയൊക്കെ മാറി . പെണ്ണ് റൗഡി ബേബി ആയി !
റോസിമോളെയും അതുപോലെ ഞങ്ങൾ കുറച്ചു നേരം കൊഞ്ചിച്ചു . അതിനു ശേഷമുള്ള ഒരു ദിവസം മോന്റെ കയ്യിൽ തഴുകുന്നതിനിടെ അവളുടെ ചെറുവിരലിൽ ആദികുട്ടന്റെ കൈത്തലം അമർന്നു . ആദ്യമായി കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടായ റെസ്പോൺസ് ആയിരുന്നു അത് . അവളുടെ
കൈവിരലിൽ കുഞ്ഞികൈ കൊണ്ട് അള്ളിപ്പിടിച്ചു ആദി ഒന്ന് അനങ്ങി . ആ കുഞ്ഞു മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞ പോലെ അവന്റെ ചുണ്ടുകൾ ഇളകി .
“കവി..നോക്കിയേ …” ആദിയുടെ റെസ്പോൺസ് കണ്ട സന്തോഷത്തിൽ മഞ്ജുസ് എന്നെ വിളിച്ചു ആ കാഴ്ച കാണിച്ചു തന്നു .
“അവനു ആളെ മനസിലായിന്നു തോന്നുന്നു …” ഞാൻ അത് കണ്ടു ചിരിച്ചു പയ്യെ പറഞ്ഞു .
“ഹ്മ്മ്….” മഞ്ജുസ് സന്തോഷത്തോടെ മൂളികൊണ്ട് അവന്റെ കവിളിൽ പയ്യെ തഴുകി .
“വാവേ ….അമ്മയാടാ ചക്കരേ ….” അവളാ ദ്വാരത്തിലൂടെ പയ്യെ പറഞ്ഞുകൊണ്ട് ചിണുങ്ങി .
പിന്നെ പിന്നെ റോസ്‌മോളും റെസ്പോണ്ട് ചെയ്തു തുടങ്ങി . അങ്ങനെ കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം അവരെ ഞങ്ങളുടെ കയ്യിൽ കിട്ടി .
സ്കിൻ ടു സ്കിൻ കെയറിന്റെ ഭാഗമായി മഞ്ജുസ് അവരെ സ്വന്തം മാറിലേക്ക് അണച്ച് പിടിച്ചു . ആദ്യമായി അവരെ വാരിയെടുക്കുന്ന സുഖവും സന്തോഷവും അവള് ഏറെ എൻജോയ് ചെയ്തിരുന്നു . അമ്മയുടെ ശരീരത്തിലെ ചൂടും ചൂരും ആദ്യമായി ഞങ്ങളുടെ മുത്തുമണികളും ആസ്വദിച്ചു . പിന്നെ പിന്നെ അവര് ആളുകളെ നോക്കി കണ്ണ് മിഴിക്കാനും ചിരിക്കാനും ഒകെ തുടങ്ങിയതോടെ പിള്ളേരുമായി ഞങ്ങൾ കൂടുതൽ അറ്റാച്ചഡ് ആയി .
റോസിമോളെ കൂടുതൽ സമയവും ഞാൻ ആയിരുന്നു എടുത്തു നടന്നിരുന്നത് . ആദികുട്ടനെ അഞ്ജുവും മഞ്ജുവും നിലത്തു വെക്കുമായിരുന്നില്ല .
“അമ്മേടെ മുത്തെവിടെ ….” “വാവേ….” “ദാ ദാ ദാ…അമ്മ …മ മ്മാ …” എന്നൊക്കെ കൊച്ചിക്കൊണ്ട് ഏതു നേരവും അവള് അവനെ കളിപ്പിക്കും . ആദ്യ നാളുകളിൽ മുലപ്പാൽ നേരിട്ട് കുടിക്കാൻ കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട് വേറെ മാർഗത്തിൽ ആണ് പാലൊക്കെ കൊടുത്തിരുന്നത് .പിന്നെ പിന്നെ അവര് നുണയാനും ചപ്പാനുമൊക്കെ തുടങ്ങിയതോടെ ആ പരിപാടിയും നിർത്തി .
എന്നാൽ വീട്ടിലേക്ക് മാറിയതോടെ മഞ്ജുസിനു ഇരിക്കപ്പൊറുതി ഇല്ലാതായി . ഇടക്കിടക്കുള്ള പിള്ളേരുടെ മുള്ളലും ,കരച്ചിലും , വാശിയും ഒക്കെ ആയി കക്ഷിക്ക് ഉറങ്ങാൻ പോലും നേരം കിട്ടാതെ ആയി . മൂന്നുമാസത്തോളം ഞാനും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു നിൽപ്പും കിടപ്പും ഒക്കെ. ഇടക്കു ആഴ്ചയിൽ ഒരിക്കൽ സ്വന്തം വീട്ടിലേക്ക് പോകും .
അമ്മയും അഞ്ജുവും മറ്റു ബന്ധുക്കാരുമൊക്കെ കുട്ടികളെ കാണാൻ വേണ്ടി ഇടക്കിടെ മഞ്ജുസിന്റെ വീട്ടിലേക്ക് വരുകയും ചെയ്യും . അതിനിടക്കായിരുന്നു വിവേകേട്ടന്റെയും മായേച്ചിയുടെയും കല്യാണം നടന്നത് . രണ്ടുപേരും കൂടി ഒരുമിച്ചു തന്നെയാണ് വിവാഹം ക്ഷണിക്കാനായി മഞ്ജുസിന്റെ വീട്ടിലേക്ക് വന്നത് .
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ഉടനെ ആയിരുന്നു അത് . വിവേകേട്ടന്റെ ബൈക്കിൽ ആണ് രണ്ടുപേരും കൂടി മഞ്ജുസിന്റെ വീട്ടിലേക്ക് ഞങ്ങളെ തിരഞ്ഞെത്തിയത് . അവര് വരുന്ന കാര്യം മുൻപേ അറിയിച്ചിരുന്നതുകൊണ്ട് ഞാൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . തീരെ കുഞ്ഞായിരുന്ന റോസിമോളെ മടിയിൽ വെച്ചുകൊണ്ട് ഞാൻ ഉമ്മറത്തിരിക്കുമ്പോഴാണ് അവരുടെ കടന്നു വരവ് .
ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസ് പാന്റും അണിഞ്ഞു കുറ്റിത്താടിയും മീശയുമൊക്കെ ആയി വിവേകേട്ടൻ കൂടുതൽ ചുള്ളനായി കാണപ്പെട്ടു . മായേച്ചി പിന്നെ ആൾറെഡി കൊച്ചു സുന്ദരി ആണ് . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം .
ബൈക്ക് മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ പുറകിലിരുന്ന മായേച്ചി എന്നെ നോക്കി കൈവീശി കാണിച്ചു പുഞ്ചിരിച്ചു . അതോടെ കുഞ്ഞിനേയും എടുത്തുകൊണ്ട് ഞാൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു .
“അമ്മെ….മഞ്ജുസേ..അവരെത്തി …” അകത്തേക്ക് നോക്കികൊണ്ട് ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു വിവരം അറിയിച്ചു . അപ്പോഴേക്കും ബൈക്ക് നിർത്തിക്കൊണ്ട് വിവേകേട്ടനും മായേച്ചിയും മുറ്റത്തേക്കിറങ്ങി . ഹെൽമെറ്റ് ഇട്ടിരുന്ന വിവേകേട്ടൻ അതൂരി ബൈക്കിന്റെ ഹാൻഡിലിൽ കുരുക്കിയിട്ടു. പിന്നെ മുടിയൊക്കെ ഒന്ന് കോതിയിട്ടുകൊണ്ട് മായേച്ചിയോടു എന്തോ തിരക്കി . അതിനു അവള് ചിരിയോടെ എന്തോ മറുപടി പറയുന്നുണ്ട് .
“എന്തൊക്കെ ഉണ്ടെടാ കണ്ണാ ?സുഖം അല്ലെ ” മായേച്ചിയുടെ കൈപിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറുന്നതിനിടെ വിവേകേട്ടൻ എന്നെ നോക്കി തിരക്കി . “ആഹ്…ഇങ്ങനെ പോണൂ. ഇപ്പൊ ഇതുതന്നെ പണി ” ഞാൻ കയ്യിലിരുന്ന റോസിമോളെ ഒന്ന് ആട്ടികൊണ്ട് പയ്യെ പറഞ്ഞു .
“ഹ ഹ ..എന്തായാലും ചുളുവില് അച്ഛൻ ആയില്ലേ …” മായേച്ചി അതുകേട്ടു ചിരിച്ചുകൊണ്ട് എന്നെ ഒന്ന് താനാഗി .
“എന്തോന്ന് ചുളുവില്? പണിയെടുത്തിട്ട് തന്നെയാ ..” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . മഞ്ജുസും അവളുടെ അമ്മയും അപ്പോഴും ഉമ്മറത്തേക്ക് എത്താത്തതുകൊണ്ട് എനിക്ക് എന്തുവേണേലും പറയാമല്ലോ !
എന്റെ മറുപടി കേട്ടതും വിവേകേട്ടനും മായേച്ചിയും ഒന്ന് പൊട്ടിച്ചിരിച്ചു . പിന്നെ ഉമ്മറത്തേക്ക് കയറി.
“ഈ ചെക്കന്റെ ഒരു കാര്യം…” മായേച്ചി എന്റെ തോളിൽ പയ്യെ അടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ എന്റെ കയ്യിൽ കിടന്ന റോസിമോളെ കൗതുകത്തോടെ നോക്കി .വിവേകേട്ടൻ ഞാൻ നിൽക്കുന്നതിനു അരികെയുള്ള തിണ്ണയിലേക്ക് കയറി ഇരുന്നു വീടും പരിസരവും ഒന്ന് കണ്ണോടിച്ചു.പുള്ളിയുടെ കയ്യിൽ കല്യാണ കത്തും ഉണ്ടായിരുന്നു .
“ഉറങ്ങുവാണല്ലോ ?” മോളുടെ കവിളിൽ പയ്യെ തഴുകികൊണ്ട് മായേച്ചി പറഞ്ഞു .
“ഹ്മ്മ്…പാല് കുടിച്ചാ ഒരുറക്കം പതിവാ” ഞാൻ അതിനു മറുപടിയും നൽകി .
“അതിനു നീയാണോ പാല് കൊടുക്കുന്നത് ..നമ്മുടെ ഫാഷൻ പരേഡ് എവിടെ ?” മായേച്ചി എന്നെ നോക്കി ചിരിയോടെ തിരക്കി .
“ഇപ്പൊ വരും…” ഞാൻ പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസിനെ ഒന്നുടെ വിളിച്ചു . അതോടെ അവളും അമ്മയും കൂടി അകത്തു നിന്നും ഉമ്മറത്തേക്ക് എഴുന്നള്ളി. വീട്ടുവേഷമായ നൈറ്റിയിൽ തന്നെയാണ് മഞ്ജുസ് , അവളുടെ അമ്മയാണെങ്കിൽ സാരി തന്നെയാണ് പതിവ് .
“ആഹാ….ഇത്ര പെട്ടെന്ന് എത്തിയോ ..” വിരുന്നുകാരെ കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് മായേച്ചിയെ കെട്ടിപിടിയ്ച്ചു .
“എന്തൊക്കെ ഉണ്ടെടി വിശേഷം ? ” മായേച്ചിയിൽ നിന്നും അകന്നു മാറികൊണ്ട് അവൾ തിരക്കി . ആ സമയത്തു മഞ്ജുസിന്റെ അമ്മ എന്റെ അടുത്തേക്ക് വന്നു മോളെ തിരികെ വാങ്ങി . പിന്നെ വിവേകേട്ടനെ നോക്കി പുഞ്ചിരിച്ചു.
“എന്ത് വിശേഷം..ഇങ്ങനെ പോണൂ ..നീ ഇല്ലാത്തോണ്ട് കോളേജിലും ബോറഡിയാ ” മായേച്ചി ചിരിച്ചുകൊണ്ട് മറുപടി നൽകി .
“ഹ്മ്മ്…” മഞ്ജുസ് അതുകേട്ട് പയ്യെ ചിരിച്ചുകൊണ്ട് മൂളി .
“മക്കള് ഇരിക്ക് …ഞാൻ ചായ എടുത്തിട്ട് വരാം….എന്തായാലും ഇനി ഉണ്ടിട്ടൊക്കെപോയാൽ മതി ” അമ്മ വന്നതോടെ എഴുനേറ്റു നിന്ന വിവേകേട്ടനോടായി പുള്ളിക്കാരി പറഞ്ഞു .
“അയ്യോ..അതൊന്നും വേണ്ടമ്മേ…പോയിട്ട് തിരക്കുണ്ട്” ആ ക്ഷണം നിരസിച്ചുകൊണ്ട് വിവേകേട്ടൻ പയ്യെ പറഞ്ഞു .
“ഒരു പിണ്ണാക്കും ഇല്ല ..ചുമ്മാ പറയുവാ…അമ്മ പോയി ഒകെ റെഡിയാക്കിക്കോ ” വിവേകേട്ടന്റെ ഒഴിഞ്ഞുമാറാലു കണ്ടു ഞാൻ ഇടയ്ക്കു കയറി .
“അതെ …ആദ്യായിട്ടല്ലേ ഇവിടെ വരുന്നേ ..അപ്പൊ കുറച്ചു നേരം ഒകെ ഇരുന്നിട്ട് പോയാൽ മതി ” മഞ്ജുസും എന്നെ അനുകൂലിച്ചു .
മഞ്ജുസിന്റെ അമ്മച്ചി അതൊക്കെ കേട്ട് ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് പോയി . അവളെ കൊണ്ടുപോയി കിടത്തിയിട്ട് വേണം ചായ എടുക്കാൻ . മഞ്ജുസിന്റെ അച്ഛൻ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല. മുത്തശ്ശിയെ ഡോക്ടറെ കാണിക്കാൻ വേണ്ടി പാലക്കാടോ തൃശൂരോ പോയേക്കുവാണ് .
അമ്മച്ചി അകത്തേക്ക് പോയതോടെ പിന്നെ ഞങ്ങള് വീണ്ടും സംസാരം തുടങ്ങി .
“പിന്നെ എന്തൊക്കെ ഉണ്ട് വിവേകേ..ക്ഷണം ഒകെ തുടങ്ങിയോ ?” മായേച്ചിക്കൊപ്പം തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് മഞ്ജുസ് പുള്ളിയെ നോക്കി .
“ഇല്ല ..ആദ്യം നിങ്ങളെ വിളിച്ചിട്ട് തുടങ്ങാമെന്ന് കരുതി..ഇവൻ ആണല്ലോ ഇതിന്റെ ഒക്കെ കാരണം ” എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വിവേകേട്ടൻ തട്ടിവിട്ടു .
“അതെ അതെ..എങ്ങനെ നടന്നിരുന്ന പെണ്ണാ ..” മഞ്ജുസും അത് ശരിവെച്ചു . അതുകേട്ടതും മായേച്ചിയുടെ മുഖത്ത് പതിവില്ലാത്ത ഒരു നാണം വിരിഞ്ഞു .
“നീ ഇപ്പൊ ജോലിക്കൊന്നും പോണില്ലേ?” വിവേകേട്ടന്റെ അടുത്തായി കസേരയിലിരുന്ന എന്നോടായി മായേച്ചി തിരക്കി .
“ഇല്ല…ഇടക്കു ഒരു ദിവസം എങ്ങാനും പോയി വരും..അവിടെ പിന്നെ ശ്യാം ഉണ്ടല്ലോ..” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഹോ..എന്തൊരു സുഖം ആണല്ലേ ” മായേച്ചി എന്നെ കളിയാക്കികൊണ്ട് ഒന്ന് താങ്ങി .
“പോടീ പോടീ …” ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
“മഞ്ജു കല്യാണത്തിന് വരോ ?” വിവേകേട്ടൻ സംശയത്തോടെ തന്നെ ചോദിച്ചു .
“ആഗ്രഹം ഒക്കെ ഉണ്ടെടോ …പക്ഷെ എങ്ങനെയാ ..കുട്ടികളേം കൊണ്ട് അങ്ങനെ പൊറത്തൊക്കെ പോവാറായിട്ടില്ലല്ലോ ” മഞ്ജുസ് സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു .
“എന്നാലും നോക്കെടി …നീ ഇല്ലാതെ…ശേ ” മായേച്ചിയും അതുകേട്ടൊന്നു വിഷമിച്ചു .
“വാട്ട് ക്യാൻ ഐ ഡൂ മോളെ …അയാം ഹെൽപ്‌ലെസ്സ് ” മഞ്ജു അവളുടെ കോളേജ് സ്റ്റൈലിൽ പയ്യെ തട്ടിവിട്ടു .
“കഷ്ടായി എന്തായാലും…” മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .
“എന്തോന്ന് അവള് പ്രസവിച്ചതോ ?’ ഞാൻ അതുകേട്ടു ചളി അടിച്ചു . അതുകേട്ടതുംവിവേകേട്ടൻ ഒന്ന് ചിരിച്ചു .
“ഈ തെണ്ടിയെ കൊണ്ട്…ഒന്ന് മിണ്ടാതിരിക്കെടാ …” എന്റെ അസ്ഥാനത്തുള്ള കോമഡി കേട്ട് മായേച്ചി ചൂടായി .
“അവൻ അങ്ങനെ തന്നെയാ ..ഇടക്കു എനിക്ക് സ്വന്തം തല അടിച്ചു പൊട്ടിക്കാൻ തോന്നും ” മഞ്ജുസും എന്നെ തള്ളിപറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ്മ്മ്..അതൊക്കെ പോട്ടെ , നീ അങ്ങ് തടിച്ചല്ലോ മോളെ…പഴയ ഗ്ലാമർ പോയാൽ കോളേജിലെ മാർക്കറ്റ് പോകും ട്ടോ ” മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് മായേച്ചി പയ്യെ പറഞ്ഞു .
“അതൊക്കെ ഞാൻ തിരിച്ചു പിടിച്ചോളാം..നീ വിഷമിക്കണ്ട ” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .
“ആഹാ ..അപ്പൊ കോളേജിലെ സ്റ്റാർ ആണല്ലേ ?” എല്ലാം കേട്ടിരുന്ന വിവേകേട്ടൻ ചിരിയോടെ അവരെ നോക്കി .
“അതെന്തു ചോദ്യം ആടോ ? അതോണ്ടല്ലേ ഞാനതിനെ പ്രേമിച്ചത് ” മായേച്ചി എന്തോ പറയാൻ തുടങ്ങും മുൻപേ ഞാൻ എന്റെ ഭാഗം പറഞ്ഞു .
“പോടാ…” അതുകേട്ടു മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്നെ നോക്കി പിറുപിറുത്തു .
“വിവേകിന് അറിയാത്തോണ്ടാ..സ്റ്റാഫ് റൂമിൽ തന്നെ ഫാഷൻ പരേഡ് എന്ന അറിയപ്പെടുന്നത് . പിള്ളേർക്കൊക്കെ പിന്നെ ഭയങ്കര കാര്യം ആണ് ..ഇവളുടെ ക്‌ളാസ് ഒകെ ഹൌസ് ഫുൾ ആയിട്ടാണ് നടക്കാറ് ”
“ഇവനെ കെട്ടിയ ടൈമിൽ നല്ല ചീത്തപ്പേര് ആയിരുന്നു . എന്തൊക്കെ പറഞ്ഞാലും സൊസൈറ്റിയുടെ കണ്ണില് ഇതൊക്കെ അത്ര ശരിയല്ലലോ ” മായേച്ചി ഗസ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു വിവേകിനെ നോക്കി .
“ഹ്മ്മ് …കഥകൾ ഉണ്ടാക്കാൻ അല്ലേലും നമ്മുടെ നാട്ടുകാരൊക്കെ ബെസ്റ്റാ ” വിവേകേട്ടനും അത് ശരിവെച്ചു . ഞാനും മഞ്ജുസും അതൊക്കെ കേട്ട് മുഖാമുഖം നോക്കി പയ്യെ പുഞ്ചിരിച്ചു . “ഇതിലിപ്പോ എന്താ ഇത്ര കഥ ഇറക്കാൻ ഉള്ളത് ? ഞങ്ങള് ഒളിച്ചോടി പോയിട്ടൊന്നും അല്ലല്ലോ കല്യാണം കഴിച്ചത് , ഇഷ്ടായിരുന്നു ..അതുകൊണ്ട് കെട്ടി ..അത്രേ ഉള്ളു ..” മഞ്ജുസ് ഇടക്ക് കയറി ഗൗരവത്തിൽ തട്ടിവിട്ടു .
“ഹ്മ്മ്..ഉവ്വ ഉവ്വ ..അതൊക്കെ ചുമ്മാ വീട്ടുകാരെ ബോധിപ്പിക്കാൻ അല്ലെ ? അതിനു മുൻപ് തന്നെ രണ്ടും കൂടി കുറെ…” മായേച്ചി പറയാൻ വന്നത് വിഴുങ്ങികൊണ്ട് ഞങ്ങളെ മാറി മാറി നോക്കി .
“നാണം കെടുത്തല്ലെടി പന്നി …” വിവേകേട്ടൻ മുന്പിലിരിക്കുന്നത് കൊണ്ട് മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി . പിന്നെ ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി .
“അതേയ്…ഞങ്ങളുടെ കാര്യം ഒകെ കഴിഞ്ഞിട്ടിപ്പോ കുറെ ആയി..അതുവിട്ടേ…” ആ വിഷയം മതി സംസാരിച്ചത് എന്ന ലെവലിൽ ഞാനും തട്ടിവിട്ടു .
“എന്ത് കാര്യം ആടാ?” മായേച്ചി പക്ഷെ വിടാതെ വീണ്ടും ചിരിയോടെ തിരക്കി .
“മ ..മൈ …ഒന്ന് പോടീ ..” അവളുടെ ആക്കിയ ചിരി കണ്ടു ഞാൻ പല്ലിറുമ്മി . അതുകണ്ടതോടെ അവൾക്കും വിവേകിനും ചിരിപൊട്ടി . “അപ്പൊ ആദ്യമേ ലിവിങ് ടുഗതർ ആയിരുന്നല്ലേ ? ആഹാ നിങ്ങള് ഭയങ്കര ലിബറൽ ആണല്ലോ ” ഞങ്ങളുടെ കഥ ഒക്കെ കേട്ട് വിവേകേട്ടൻ ചിരിച്ചു .
“അങ്ങനെ ഒന്നും ഇല്ല വിവേക് …പിന്നെ അതൊക്കെ എങ്ങനെയാ..പറയാ ” മഞ്ജുസ് ചെറിയ ജാള്യതയോടെ മുഖം താഴ്ത്തി .
“വേണ്ട വേണ്ട…ഞാൻ ഊഹിച്ചോളാം ..” പുള്ളിയും അതുകണ്ടു ചിരിച്ചു .
അങ്ങനെ കളി ചിരിയൊക്കെയായി അന്നത്തെ ദിവസം മനോഹരമായി കടന്നു പോയി . ഊണൊക്കെ കഴിച്ച ശേഷമാണ് അവർ ഇരുവരും മടങ്ങിയത് . മഞ്ജുസിന്റെ അച്ഛൻ മുത്തശ്ശിയുമായി മടങ്ങിയെത്തും വരെ കാത്തിരിക്കാമെന്നു പറഞ്ഞെങ്കിലും നേരം വൈകുമെന്നോർത്തു അവർ വേഗം മടങ്ങി .
മായേച്ചിയുടെ സഹോദരനായ മഹേഷേട്ടൻ ഒക്കെ വിവാഹ സമയമാകുമ്പോഴേക്കും നാട്ടിലേക്ക് എത്തിയിരുന്നു . അതുകൊണ്ട് എനിക്ക് അധികം ഓടി നടക്കേണ്ടി വന്നില്ല . അല്ലെങ്കിൽ ഇവിടെയും അവിടെയുമായി ഓടിനടന്നു ഞാൻ ഒരു വഴിക്കായിട്ടുണ്ടാകും .
മഹേഷേട്ടൻ നാട്ടിലെത്തിയ ഉടനെ തന്നെ എന്നെയും മഞ്ജുവിനെയും വന്നു കണ്ടിരുന്നു . ഞങ്ങളുടെ വിവാഹത്തിൽ ഒന്നും പുള്ളിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല കക്ഷി ആദ്യമായി മഞ്ജുസിനെ കാണുന്നതും അന്നത്തെ സാഹചര്യത്തിൽ ആയിരുന്നു . പക്ഷെ മായേച്ചി മുഖാന്തരം മഞ്ജുസിനെ മഹേഷേട്ടന് അറിയാം . ഞങ്ങളുടെ വിവാഹ ഫോട്ടോയും കഥകളുമൊക്കെ അപ്പപ്പോ മായേച്ചി പുള്ളിക്ക് ചോർത്തി കൊടുത്തിരുന്നു .
ഞാനും ഇടക്കു പുള്ളിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്പേയാണ് പുള്ളി നാട്ടിലെത്തിയത് . അതിന്റെ പിറ്റേ ദിവസം തന്നെ പുള്ളി ഞങ്ങളെ കാണാൻ വേണ്ടി മാത്രം ഒറ്റപ്പാലത്തേക്കെത്തി . ഒരു എൻഫീൽഡ് ബുള്ളറ്റിൽ ആണ് പുള്ളിക്കാരൻ ഒറ്റപ്പാലത്തേക്ക് എത്തിയത് .
വഴിയൊക്കെ മായേച്ചി കൃത്യമായി പറഞ്ഞു കൊടുത്തിരുന്നതുകൊണ്ട് വല്യ പ്രയാസമില്ലാതെ പുള്ളി അവിടേക്കെത്തി . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസും അണിഞ്ഞു കൊണ്ടാണ് പുള്ളി വന്നത് . മുപ്പതു വയസൊക്കെ കഴിഞ്ഞെങ്കിലും പുള്ളിയെ കണ്ടാൽ അത്ര പ്രായം തോന്നില്ല . നല്ല കട്ട താടിയും മീശയുമൊക്കെ ആയി നമ്മുടെ നടൻ ജയസൂര്യയുടെ പോലത്തെ രൂപമാണ് .
വണ്ടിയിൽ നിന്നിറങ്ങിയ ഉടനെ പുള്ളി ചെരിപ്പും അഴിച്ചു വെച്ച് എന്നെ കെട്ടിപിടിച്ചു . പിന്നെ മഞ്ജുസിന്റെ അച്ഛനെ പരിചയപ്പെട്ടുകൊണ്ട് കുശലം തിരക്കി . പുള്ളിയുടെ വിദേശത്തെ വിശേഷങ്ങളും ജോലികര്യങ്ങളുമൊക്കെ മഞ്ജുസിന്റെ അച്ഛൻ നല്ലപോലെ അന്വേഷിച്ചു മനസിലാക്കി . ഞാനതെല്ലാം സ്വല്പം മാറി ഇരുന്നുകൊണ്ട് നോക്കി കണ്ടു .
പിന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ച ശേഷമാണ് ഞങ്ങൾ രണ്ടുപേരും കൂടി മഞ്ജുസിന്റെ റൂമിലേക്ക് പോയത് . പിള്ളേരെ ഉറക്കി കെടുത്തി അവള് കുളിക്കാനും വാഷ് ചെയ്യാനുമൊക്കെ പോയ നേരത്താണ് മഹേഷേട്ടൻ വന്നത് . എന്തായാലും അതൊക്കെ കഴിയട്ടെ എന്ന് പറഞ്ഞു മഹേഷേട്ടൻ തന്നെ ക്ഷമയോടെ കാത്തിരുന്നു .
ഫോട്ടോയിലൂടെയും പറഞ്ഞുള്ള അറിവിലൂടെയും പുള്ളിക്ക് മഞ്ജുസിനെ അറിയാമെങ്കിലും നേരിട്ട് കണ്ടിട്ടില്ല .
ഒരു കറുത്ത ചുരിദാറും അതെ നിറത്തിലുള്ള പാന്റും ആയിരുന്നു മഞ്ജുസിന്റെ ആ സമയത്തെ വേഷം . അപ്പോഴേക്കും ആദി ഉണർന്നതുകൊണ്ട് മഞ്ജുസ് അവനെ എടുത്തു കൊഞ്ചിക്കുവായിരുന്നു .
“ഹലോ …” റൂമിലേക്ക് കയറിയ ഉടനെ മഹേഷേട്ടൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈവീശി . ആളെ മനസിലായ പോലെ അവളും തിരിച്ചു പുഞ്ചിരിച്ചു .
“കുറെ നേരം ആയോ വന്നിട്ട് ? സോറി..ഞാൻ കുളിക്കുവായിരുന്നു ട്ടോ ” മഞ്ജുസ് പുള്ളിയെ നോക്കി പയ്യെ പറഞ്ഞു .
“ഏയ് അതൊന്നും സാരല്യ …ഞാൻ പത്തുമിനിറ്റ് ആയെ ഉള്ളു ” പുള്ളി ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ കിടന്ന ഒരു സ്ടൂളിലേക്ക് ഇരുന്നു .
“ഹ്മ്മ്….ഇന്നലെയാ എത്തിയത് അല്ലെ ? മായ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു ” മോനെ കയ്യിലിട്ടു ഇളക്കികൊണ്ട് മഞ്ജുസ് പറഞ്ഞു .
“ആഹ്…അതെ….” മഹേഷേട്ടൻ പയ്യെ പറഞ്ഞുകൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി .
“ആള് ഫോട്ടോയിൽ കാണുന്നതിനേക്കാൾ കൊള്ളാലോ”
“പിന്നെന്താ ..കാണാലോ …” പുള്ളിയും അതിൽ സന്തോഷം പ്രകടിപ്പിച്ചു . അതോടെ മഞ്ജുസ് ആദികുട്ടനെ എടുത്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . പിന്നെ അവനെ പയ്യെ മഹേഷേട്ടന്റെ മടിയിലേക്ക് വെച്ച് കൊടുത്തു .പുള്ളി അവനെ ശ്രദ്ധയോടെ വാങ്ങികൊണ്ട് അവന്റെ പുഞ്ചിരിക്കുന്ന മുഖം കൗതുകത്തോടെ നോക്കി . പിന്നെ അവന്റെ കയ്യൊക്കെ ഒന്നിളക്കികൊണ്ട് കൊഞ്ചിച്ചു .
“മോൻ നിന്റെ പോലെ ആണല്ലോ ” ആദിയുടെ മുഖച്ഛായ കണ്ടു മഹേഷേട്ടൻ പയ്യെ പറഞ്ഞു .
“മോള് ഉറങ്ങാ..ഇനി എടുക്കണോ ?” മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .
“ഏയ് വേണ്ട….ഇനീം സമയം ഉണ്ടല്ലോ …ഞാൻ കല്യാണം ഒകെ കഴിഞ്ഞിട്ട് ഒന്നുടെ വരാം ” മഹേഷേട്ടൻ ആണ് അതിനുള്ള മറുപടി പറഞ്ഞത് .
“എന്താ ഇവരെ വിളിക്കുന്നത് ? പേരൊക്കെ കണ്ടു വെച്ചിട്ടുണ്ടോ ?” ആദിയെ കൊഞ്ചിച്ചുകൊണ്ട് പുള്ളി ഞങ്ങളെ നോക്കി .
“ഏയ് ഇല്ല..തല്ക്കാലം അപ്പൂസ് , പൊന്നൂസ് എന്നൊക്കെ വിളിക്കും ” ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .
“ഹ്മ്മ്…ഇപ്രാവശ്യം എന്തായാലും ഇങ്ങനെ പോട്ടെ..ഇനി വരുമ്പോ അപ്പൂസിനും പൊന്നൂസിനും ഒകെ അങ്കിൾ സമ്മാനം ആയിട്ട് വരുന്നുണ്ട്..കേട്ടോടാ ചക്കരെ…” ആദിയുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് മഹേഷേട്ടൻ ചിരിച്ചു .
“അതിന്റെ ഒന്നും ആവശ്യം ഇല്ല ഭായ്..നിങ്ങള് ചുമ്മാ ഇടക്കൊക്കെ വന്നാൽ തന്നെ സന്തോഷം ” ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു .
“എന്നാലും അങ്ങനെ അല്ലാലോ …അല്ലെ ടീച്ചറെ ?” മഹേഷേട്ടൻ പെട്ടെന്ന് മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .മഞ്ജു അതിനു മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെയും സ്വല്പ നേരം കൂടി ഞങ്ങൾക്കൊപ്പം ചിലവഴിച്ച ശേഷം മഹേഷേട്ടൻ യാത്ര പറഞ്ഞിറങ്ങി .
പിന്നീടുള്ള ദിവസങ്ങളൊക്കെ മായേച്ചിയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു . ഒന്ന് രണ്ടു ദിവസം കൂടെ മഞ്ജുസിനൊപ്പം അവളുടെ വീട്ടിൽ നിന്ന ശേഷം ഞാൻ തിരിച്ചു സ്വന്തംവീട്ടിലേക്ക് മടങ്ങി . മായേച്ചിയുടെ കല്യാണമായിട്ട് അവിടെ ഉണ്ടായില്ലെങ്കിൽ മോശം ആണ് .
മഹേഷേട്ടനോടൊപ്പം തന്നെ ഞാനും എല്ലാ കാര്യങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നു . വിവാഹത്തിനു വരാൻ സാധിക്കാത്തതിൽ മഞ്ജുസിനും നല്ല വിഷമം ഉണ്ടായിരുന്നു .എന്നിരുന്നാലും അവളുടെ വകയായി മായേച്ചിക്ക് ആഭരണങ്ങളും കല്യാണ സാരിയും ഒക്കെ എടുത്തു കൊടുത്തിരുന്നു .
വിവാഹത്തിന്റെ തലേ ദിവസം ശ്യാമും കൂടി എത്തിയതോടെ കുട്ടികളുടെ കാര്യവും മഞ്ജുവിന്റെ കാര്യവും ഒകെ മറന്നു ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി . എന്റെ അമ്മയും അഞ്ജുവും ഒക്കെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് പോയതുകൊണ്ട് കിടത്തവും വെള്ളമടിയും ഒക്കെ എന്റെ വീട്ടിൽ വെച്ചുതന്നെ ആയിരുന്നു . ശരിക്കു പറഞ്ഞാൽ ഞാൻ അവിടേക്കാണ് പോകേണ്ടിയിരുന്നത് ,
പക്ഷെ മായേച്ചിയും നമുക്ക് വേണ്ടപ്പെട്ടവർ ആയതുകൊണ്ട് ഞാൻ ഇവിടെത്തന്നെ കൂടി . മാത്രമല്ല പിറ്റേന്ന് ഫുൾ ഫാമിലി മായേച്ചിയുടെ വീട്ടിലോട്ടു തന്നെ എത്തുമല്ലോ…
കല്യാണത്തലേന്നു മായേച്ചിയുടെ ഫ്രണ്ട്സും കോളേജിലെ സ്റ്റാഫും പിള്ളേരുമൊക്കെ ആയി അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു . ഒരു വിധം ഭക്ഷണ പരിപാടി ഒകെ കഴിഞ്ഞതോടെ ഞാനും ശ്യാമും നാട്ടിലെ നമ്മുടെ ഫ്രണ്ട്സും ഒക്കെ കൂടി വീടിനു പിറകിലുള്ള പറമ്പിൽ ഒത്തുകൂടി . വിവാഹം പ്രമാണിച്ചുള്ള വെള്ളമടി എല്ലായിടത്തും പതിവ് ആണല്ലോ .
ഞാൻ മദ്യം കഴിക്കാത്തതുകൊണ്ട് ബിയറും കൂട്ടുകാര് സംഘടിപ്പിച്ചിരുന്നു . എല്ലാത്തിനും പൈസ ചെലവാക്കിയത് ഞാൻ തന്നെയാണ് എന്നത് വേറെ കാര്യം . അങ്ങനെ ഒന്ന് രണ്ടു റൌണ്ട് ഒകെ വിട്ടു പാട്ടും ബഹളവും സംസാരവുമൊക്കെ ആയി ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ ഫോൺ കാൾ എത്തിയത് . കല്യാണ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കാൻ വേണ്ടിയുള്ള വിളിയാണത് .
അവളുടെ റിങ് വന്നതോടെ ഞാൻ ആ സഭയിൽ നിന്ന് പയ്യെ എഴുനേറ്റു .
“എന്താടാ കണ്ണാ ? നിന്റെ ടീച്ചർ ആണോ ?” ഞാൻ എണീറ്റത് കണ്ടു കൂട്ടത്തിലൊരുത്തൻ പയ്യെ തിരക്കി .
“ആഹ് ആഹ് …അതെ..ശബ്ദം ഉണ്ടാക്കല്ലേ…” ഞാൻ അവന്മാരുടെ ബഹളം കണ്ടു പയ്യെ പറഞ്ഞു .
“എന്തൊരു പേടി ആടെ ഇത്….” എന്റെ പരുങ്ങല് കണ്ടു ഒരുത്തൻ കളിയാക്കി . ഞാനതിനു പ്രേത്യേകിച്ചു മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെ കാൽ അറ്റൻഡ് ചെയ്തു .
“യെസ്…നിന്റെ കെട്ട്യോൻ സ്പീക്കിങ് ….” ഞാൻ ചെറു ചിരിയോടെ തന്നെ സംസാരിച്ചു തുടങ്ങി .
“ഹി ഹി..എന്താ ഇത്ര സന്തോഷം ?” എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .
“സന്തോഷിക്കാതെ പിന്നെ.?..ഇതൊരു കല്യാണ വീടല്ലേ മോളെ ” ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും മറ്റവന്മാരൊക്കെ കവാത്തു മറന്നു വീണ്ടും ബഹളം തുടങ്ങി .
“ആഹ്..ആഹ്..അത് മനസിലാവുന്നുണ്ട് …ആരാ അവിടെ പാടുന്നേ ? ശ്യാം ആണോ ?” ആ ശബ്ദങ്ങളൊക്കെ കേട്ടെന്ന പോലെ മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
“ആഹ്…അവനും ഉണ്ട്…ഫിറ്റാണ് ” ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഫിറ്റ് നിന്റെ തന്ത….പോടാ മൈരേ….” അതുകേട്ടു ശ്യാം ചെറിയ പൂസോടെ പറഞ്ഞു . അത് മഞ്ജുസ് കേൾക്കണ്ട എന്ന് കരുതി ഞാൻ ഫോൺ പൊത്തിപിടിച്ചു .
“എന്തോന്നാ അവിടെ പരിപാടി ? നീയും കുടിച്ചിട്ടുണ്ടോ ?” മഞ്ജുസ് എന്നെ സംശയിച്ചുകൊണ്ട് തിരക്കി .
“ഏയ് …ഇല്ലില്ല….വേണേൽ ഞാൻ ഊതി തരാം ” ഞാൻ ചിരിയോടെ പറഞ്ഞു .
“അയ്യടാ …നീ അങ്ങനെ എനിക്കിട്ടു ഊതണ്ട..” എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .
“ഹി ഹി..സത്യം ….നമ്മുടെ ഉണ്ണികളാണ് സത്യം …ഒരു ബിയർ അടിച്ചെന്നെ ഉള്ളു…അതുപോലും നീ സമ്മതിക്കില്ലെങ്കിൽ പിന്നെ …” ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .
“ആഹ് ആഹ്..എന്തുവേണേൽ ചെയ്യ് …ഞാനില്ലല്ലോ ഇപ്പൊ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…അതുശരിയാ …നിന്റെ ഒരു കുറവുണ്ട് …പക്ഷെ ഒരു കണക്കിന് അത് നന്നായി ..അതുകൊണ്ടിപ്പോ ഇവന്മാരുടെ കൂടെ കൂടാൻ പറ്റി” ഞാൻ ചെറിയ ചിരിയോടെ തന്നെ പറഞ്ഞു .
“ഹ്മ്മ്..അപ്പുറത്തെ പാടെന്താ ? കൃഷ്ണൻ മാമ വിളിച്ചിരുന്നോ?” മഞ്ജുസ് പയ്യെ തിരക്കി .
“ആഹ്…എല്ലാരും വിളിച്ചു .നീയും ഞാനും ഒന്നും ഇല്ലാത്തേല് എല്ലാര്ക്കും പരിഭവവും വിഷമവും ഒക്കെ ആണ് . പിന്നെ ഇപ്പൊ അവസ്ഥ അതായിപ്പോയില്ലേ …” ഞാൻ ഒരാശ്വാസം വാക്കുപോലെ പറഞ്ഞു .
“ഹ്മ്മ്…അടിച്ചുപൊളിക്കേണ്ട ദിവസം ആയിരുന്നു ..ഒക്കെ പോയി…” മഞ്ജുസ് ചെറിയ സങ്കടത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു .
“അതൊക്കെ പോട്ടെ..നമ്മുടെ ട്രോഫികളെന്തേ ? ഉറങ്ങിയോ ?” ഞാൻ ചിരിയോടെ ചോദിച്ചു .
“ഹ്മ്മ്…..ഉറക്കി കിടത്തിയിട്ടുണ്ട് ….എപ്പോ വേണേലും എണീക്കാം ” മഞ്ജുസ് പയ്യെ പറഞ്ഞു .
“ആഹ്…പിന്നെ മായേച്ചിയെ വിളിച്ചോ ?” ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ലെടാ..അവള് കുറച്ചു മുൻപേ ഇങ്ങോട്ട് വിളിച്ചിരുന്നു …ഞാൻ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല …മിസ് ചെയ്യണൂ എന്നൊക്കെ പറഞ്ഞു . അഞ്ജുവും വിളിച്ചു…അവളും ഇതെന്നെ പറയണേ ” മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .
“അതൊക്കെ ചുമ്മാ തള്ളുന്നതാ..നീ ഇല്ലാത്തോണ്ട് എല്ലാരും നല്ല ഹാപ്പിയാ ഇവിടെ …” ഞാൻ അവളെ കളിയാക്കികൊണ്ട് ഓർ കൌണ്ടർ അടിച്ചു .
“അയ്യാ …അങ്ങനെ എല്ലാരുടേം വക്കാലത്തു പിടിക്കണ്ട . നീ ചിലപ്പോ ഹാപ്പി ആയിരിക്കും ” മഞ്ജുസ് ചെറുങ്ങനെ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
“ആഹ്..അതെ ..ഞാൻ നല്ല ഹാപ്പിയാ ..അല്ലെങ്കിൽ നിന്റെ വാല് പോലെ ഇങ്ങനെ നടക്കേണ്ടി വരും ” ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ്..അതൊക്കെ വേണ്ടിവരും . നിന്നെ അങ്ങനെ കയറൂരി വിടാൻ പറ്റില്ല ” മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“മതി മതി…നീ സീരിയസ് ആവണ്ട …വേറെ വല്ലോം പറഞ്ഞെ ” അവളുടെ സ്വരം മാറുന്നത് കേട്ട് ഞാൻ ചിരിച്ചു .
“ആഹ്..അങ്ങനെ വഴിക്കു വാ …പിന്നെ മോനെ നാളെ ഞാൻ രാവിലെ വിളിക്കാം …മിന്നുകെട്ടൊക്കെ വീഡിയോ കാൾ ആയിട്ട് കാണിച്ചു തരണേ ” മഞ്ജുസ് ഒരു സഹായം പോലെ ചോദിച്ചു .
“ആയിക്കോട്ടെ …ഞാൻ നോക്കാം …” ഞാൻ ചിരിയോടെ പറഞ്ഞു .
“നോക്കിയാൽ പോരാ…നടക്കണം ” മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“സൗകര്യം ഇല്ല …ഒന്ന് പോടീ ..നീ ആരാ ഇങ്ങനെ കൽപ്പിക്കാൻ ” ഞാൻ ചിരിയോടെ തിരക്കി .
“നീ ഇങ്ങോട്ടു തന്നെ വരുവല്ലോ ..അപ്പൊ കാണിച്ചു തരാം ആരാണെന്നു ” മഞ്ജുസ് ചിരിയോടെ തന്നെ മറുപടി നൽകി .
“ഇനിയെന്തോ കാണാനാ ? നിന്നെ കണ്ടാൽ ഇപ്പൊ എനിക്ക് വികാരം തന്നെ ഇല്ലാത്ത അവസ്ഥ ആയി ” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .
“നല്ല കാര്യം …ഞാൻ രക്ഷപെട്ടു ….” അവളും അതുകേട്ടു ചിരിച്ചു . അപ്പോഴേക്കും എന്നെ ആരോ വിളിച്ചതോടെ ഞാൻ ആ സംസാരം അവസാനിപ്പിച്ചു .
“എടി മഞ്ജുസേ ഞാൻ പിന്നെ വിളിക്കാട്ടോ …ആരോ വിളിക്കുന്നുണ്ട്…” ഞാൻ പെട്ടെന്ന് ആ ഭാഗത്തേക്ക് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ആഹ് ആഹ്…ഓക്കേ ” അവളും അത് സമ്മതിച്ചു . അതോടെ ഞാൻ ഫോൺ വെച്ചുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി . മായേച്ചിയുടെ അമ്മാവൻ ആയിരുന്നു വിളിച്ചത് .പിറ്റേന്നത്തെ ചടങ്ങിന് ആവശ്യമുള്ള സാധനങ്ങളിൽ എന്തോ ഒന്നിന്റെ മിസ്സിംഗ് ഉണ്ടെന്നും അത് ആ സമയത്തു എവിടെയെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്ന് അറിയാനുമാണ് പുള്ളി വിളിയ്പ്പിച്ചത് .
അത് രാവിലെ കട തുറന്നാൽ ഉടനെ വാങ്ങാം എന്ന് പറഞ്ഞതോടെ പ്രെശ്നം സോൾവ് ആയി . പിന്നെ ഫുഡ് ഒകെ കഴിച്ചു മായേച്ചിയോടും അമ്മയോടും മഹേഷേട്ടനോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി . ഒപ്പം ശ്യാമും കൂട്ടുകാരും ഉണ്ടായിരുന്നു . അന്നത്തെ രാത്രി എന്റെ വീട്ടിൽ ആണ് എല്ലാരും കൂടി കിടന്നത് .
പിറ്റേന്ന് ആയിരുന്നു വിവാഹം . പുത്തൻ ഡ്രസ്സ് ഒകെ ഇട്ടു ഞങ്ങൾ എല്ലാവരും അതിരാവിലെ ഹന്നെ കുളിച്ചു കുട്ടപ്പന്മാരായി . ഞങ്ങൾ ഫ്രെണ്ട്സ് എല്ലാവരും ഒരേ പാറ്റേൺ ഡ്രസ്സ് ആയിരുന്നു . ഒരു ഇളം നീല കുർത്തയും വെള്ള കസവു മുണ്ടും ആയിരുന്നു എല്ലാവരുടെയും വേഷം .
വസ്ത്രം മാറി ഞങ്ങൾ എല്ലാവരും കൂടി മായേച്ചിയുടെ വീട്ടിലേക്ക് നീങ്ങി . ഞങ്ങൾ എത്തുമ്പോഴേക്കും മായേച്ചിയെ ഒരുക്കാനുള്ള ഫ്രണ്ട്സും ബ്യുട്ടീഷനുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു . റൂമിനുള്ളിൽ സ്ത്രീ ബാഹുല്യം ആയതുകൊണ്ട് ഞങൾ അങ്ങോട്ട് പോയില്ല . മഹേഷേട്ടനെയും മായേച്ചിയുടെ അമ്മാവനെയും കണ്ടു സംസാരിച്ചു കാര്യങ്ങളൊക്കെ സെറ്റാക്കി തുടങ്ങി . വീട്ടിൽ വെച്ചുതന്നെയാണ് കല്യാണവും സദ്യയുമൊക്കെ .
കുറച്ചു കഴിഞ്ഞതോടെ വീഡിയോ എടുക്കുന്ന ടീമ്സ് കൂടെ എത്തി . അതോടെ പിന്നെ ഷൂട്ടിംഗ് ആരംഭിച്ചു . മായേച്ചിയെ ഒരുക്കുന്നതും അവളുടെ ചലനങ്ങളും അംഗ വിക്ഷേപങ്ങളുമൊക്കെ അവന്മാര് സിനിമ ഷൂട്ടിങ് പോലെ എടുക്കാൻ തുടങ്ങി . അപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ക്ഷണിക്കപ്പെട്ട അഥിതികളുമൊക്കെ എത്തിത്തുടങ്ങിയിരുന്നു .
മഹേഷേട്ടനോടൊപ്പം നിന്ന് ഞാനും ശ്യാമും ഒകെ അവരെ സ്വീകരിച്ചിരുത്തി . അപ്പോഴേക്കും തലേന്നു വാങ്ങിക്കാൻ മറന്ന സാധനങ്ങളൊക്കെ വാങ്ങിച്ചുകൊണ്ട് നമ്മുടെ പിള്ളേരും എത്തി . പിന്നെ പിന്നെ ചടങുകളിലേക്ക് നീങ്ങി .
മായേച്ചി അമ്മക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുന്നതും , മരണപ്പെട്ട പുള്ളികാരിയുടെ അച്ഛന്റെ ഫോട്ടോ നോക്കി വണങ്ങുന്ന ഷോട്ടുമൊക്കെ വിഡിയോഗ്രാഫർ എടുത്തുതുടങ്ങി . അമ്മാവന്റെയും മഹേഷേട്ടന്റെയുമൊക്കെ അനുഗ്രഹം വാങ്ങി അങ്ങനെ മണവാട്ടി തയ്യാറായി തുടങ്ങി .
ഒരു ചുവപ്പും മഞ്ഞയും കലർന്ന കാഞ്ചീപുരം പട്ടുസാരിയായിരുന്നു അവളുടെ വേഷം . അതിലെ കസവുകൾ സ്വർണം പോലെ തിളങ്ങുന്നുണ്ട് . ബ്ലൗസും സെയിം പാറ്റേൺ ആണ് . മഞ്ജുസ് ആണ് അവളുടെ വേഷം സെലക്ട് ചെയ്തു എന്നെകൊണ്ട് വാങ്ങിപ്പിച്ചത് . ബ്രൈഡൽ സ്‌പെഷ്യൽ ആയിട്ട് സാമാന്യം നല്ല വിലയുള്ള സാരിയായിരുന്നു അത് .
അതോടൊപ്പം തന്നെ ആഭരങ്ങളുമൊക്കെ അണിഞ്ഞു മായേച്ചി എല്ലാവരെയും ചെറിയ നാണത്തോടെയും പുഞ്ചിരിയോടെയുമൊക്കെ ആയി സ്വീകരിച്ചു. സുഹൃത്തുക്കളോട് കുശലം പറഞ്ഞും കളിച്ചു ചിരിച്ചുമൊക്കെ അവള് ആ ദിവസം എന്ജോയ് ചെയ്തു .
അതിനിടക്ക് എപ്പോഴോ ആണ് ഞങ്ങള് തമ്മിലൊന്നു കാണുന്നത് . പിന്നെ എന്നെ പിടിച്ചു വിളിച്ചുകൊണ്ടുപോയി അവളുടെ കൂടെ നിർത്തി കുറെ ഫോട്ടോസ് ഒകെ എടുപ്പിച്ചു . ഒപ്പം ശ്യാമും ഞങ്ങളുടെ ഫ്രെണ്ട്സുമൊക്കെ കേറിനിന്നു .വീട്ടിനു പുറത്തിറങ്ങിയായിരുന്നു ഫോട്ടോഷൂട്ട്. അതുകൊണ്ട് സ്വല്പം ആശ്വാസം ഉണ്ട് !
“നീ എന്തുവാ പൊട്ടാ ഈ മാറി നിൽക്കുന്നെ…ഞാൻ രാവിലെ തൊട്ടു നിന്നെ അന്വേഷിക്കുന്നതാ” ഫോട്ടോ എടുക്കാൻ നേരത്തു എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് മായേച്ചി ചൂടായി .
“അകത്തൊക്കെ ആകെ പെണ്ണുങ്ങളായിരുന്നു ..അതാ ഞാൻ വരാഞ്ഞത് …അല്ലേൽ തന്നെ ഇനി ഞാൻ എന്തിനാ ..നിന്റെ ഒറിജിനൽ ആങ്ങള വന്നില്ലേ ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .
“വേഗം എടുക്ക് ഭായ് ” ഞാൻ അതോടൊപ്പം തന്നെ ഫോട്ടോഗ്രാഫർ ചേട്ടനോടായി പറഞ്ഞു .
“ഒറിജിനൽ ഒകെ അവിടെ നിക്കട്ടെ …എനിക്ക് ഈ ഡ്യൂപ്ലിക്കേറ്റിനെയാ കൂടുതൽ ഇഷ്ടം ” ഞാൻ ചേർത്ത് പിടിച്ചതും മായേച്ചി ചെറു ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു . അവള് ചുമ്മാ തട്ടിവിട്ടതാണോ ഉള്ളിൽ നിന്നും പറഞ്ഞതാണോ എന്നൊന്നും അറിയില്ലെങ്കിലും അതുകേട്ടപ്പോൾ എന്റെ കണ്ണൊന്നു ചെറുതായി നനഞ്ഞു .
“നിന്റെ മഞ്ജുസ് കൂടെ വേണ്ടതായിരുന്നു …”
അപ്പോഴേക്കും വീണ്ടും മായേച്ചിയെ ആരൊക്കെയോ വിളിച്ചു . കല്യാണ പെണ്ണായി പോയില്ലേ .പോകാതിരിക്കാൻ പറ്റുമോ …അവള് വീണ്ടും തിരക്കിലേക്ക് നീങ്ങി . ഇതിനിടയിൽ തന്നെ എനിക്ക് അഞ്ജുവും , അമ്മയും , കൃഷ്ണൻ മാമയുമൊക്കെ വിളിക്കുന്നുണ്ടായിരുന്നു . അവര് അവിടെ നിന്ന് ഇറങ്ങാറായപ്പോഴാണ് എല്ലാവരും വിളിച്ചത് .
അങ്ങനെ ഒടുക്കം വരനും കൂട്ടരും എത്തി . വെള്ള ഷർട്ടും കസവിന്റെ മുണ്ടും ഉടുത്തു വിവേകേട്ടൻ പതിവിലും ചുള്ളനായികൊണ്ട് കാറിൽ നിന്നിറങ്ങി . പുള്ളിയുടെ അനിയനായ കാർത്തിക്കും അഞ്ജുവും കൃഷ്ണൻ മാമയും അതെ കാറിൽ നിന്ന് ഇറങ്ങി . തൊട്ടു പുറകിലയെത്തിയ ബസ്സിൽ നിന്ന് മറ്റു ബന്ധുക്കാരും ഇറങ്ങി .
കുഞ്ഞാന്റി , മുത്തശ്ശി , കുട്ടികള് , മോഹനൻ മാമ , വീണ , ബിന്ദു അമ്മയിയുടെ മക്കൾ , വല്യച്ഛൻ , വല്യമ്മ അങ്ങനെ എന്റെ ബന്ധു മിത്രാദികളൊക്കെ പുറത്തിറങ്ങി . അവരെ സ്വീകരിക്കാൻ വേണ്ടി ഞാനും ശ്യാമും മഹേഷേട്ടനുമൊക്കെ പുറത്തു തന്നെ ഉണ്ടായിരുന്നു .
വിവേകേട്ടനു ഹസ്തദാനം നൽകികൊണ്ട് മഹേഷേട്ടൻ പുള്ളിയെ സ്വീകരിച്ചു പന്തലിലേക്ക് നയിച്ചു . മണ്ഡപവും അലങ്കാരപ്പണികളുമൊക്കെ വീടിനു മുൻപിൽ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു . വിവേകേട്ടനു പിറകിലായി വന്നവരൊക്കെ എന്നോട് കുശലം തിരക്കി . ഒക്കെ നമ്മുടെ ആളുകൾ ആണല്ലോ .
ഞാൻ അവിടേക്കു ചെല്ലാത്തതിൽ മുത്തശ്ശിക്കും കുഞ്ഞാന്റിക്കുമൊക്കെ പരിഭവം ഉണ്ട് . തലേന്ന് ഞാനില്ലാത്ത കാരണം ഒരു ഉഷാർ ഉണ്ടായിരുന്നില്ല എന്ന് ബിന്ദു അമ്മായിടെ മക്കളും പരാതി പറഞ്ഞു .അതൊക്കെ കേട്ടും ചിരിച്ചും ഞാൻ മുത്തശ്ശിയുടെ കൈപിടിച്ച് നടന്നു . പിന്നെ കക്ഷിയെ മണ്ഡപത്തിനു അടുത്തായി ഒരു കസേരയിൽ കൊണ്ടിരുത്തി . മൂത്ത പേരക്കുട്ടിയുടെ കല്യാണം കൺനിറയെ കാണട്ടെ …
“കണ്ണാ എന്തൊക്കെ ഉണ്ടെടാ ..?” വിവാഹം പ്രമാണിച്ചു നാട്ടിലെത്തിയ മോഹനൻ മാമ അതിനിടയിൽ എന്നോടായി തിരക്കി .
“നല്ലത് തന്നെ മാമ …ഇങ്ങക്ക് സുഖം അല്ലെ ? ” ഞാൻ തിരിച്ചും ചോദിച്ചു . അതിനു പുള്ളി ചിരിയോടെ തലയാട്ടി .
“കണ്ണാ …മഞ്ജു വന്നില്ല ല്ലേ..” “കുട്ടികൾക്ക് എങ്ങനെ ഉണ്ട് ?” എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നവരിൽ പലരും എന്നോട് വീണ്ടും വീണ്ടും ആവർത്തിച്ചു. ഞാനതിനൊക്കെ എന്നാൽ കഴിയുന്ന പോലെ മറുപടി നൽകി . ആരെയും മുഷിപ്പിക്കരുതല്ലോ .
അതിനിടയിൽ തന്നെയാണ് മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ചെറിയമ്മയുമൊക്കെ എത്തിയത് . അതോടെ സ്വന്തക്കാരെ വിട്ടു ഞാൻ ഭാര്യവീട്ടുകാരുടെ അടുത്തേക്ക് ഓടി ചെല്ലേണ്ട അവസ്ഥ ആയി .
“എന്താ അച്ഛാ വൈകിയേ ..?” “ആഹ്…ചെറിയമ്മേ…കുട്ട്യച്ചാ..” മഞ്ജുസിന്റെ അച്ഛനോടായി തിരക്കി പുള്ളിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ തിരക്കി . പിന്നെ ചിരിച്ചുകൊണ്ട് ഒപ്പം വന്നവരെയും നോക്കി .
“ഇടക് ഒന്ന് രണ്ടു സ്ഥലത്തു നല്ല ബ്ളോക്…അതാ വൈകിയേ ”
“അപ്പൊ പിന്നെ അവിടെ ആരാടാ ? പിള്ളേരെ മഞ്ജു ഒറ്റയ്ക്ക് നോക്കുമെന്നു നിനക്കു തോന്നുന്നുണ്ടോ ?” മഞ്ജുസിന്റെ ചെറിയമ്മ ചിരിയോടെ എന്നെ നോക്കി .
“ആഹ്..അതോർത്തില്ല ..” ഞാൻ ആ മറുപടി കേട്ട് ചിരിച്ചു . അവരെ കണ്ടു അങ്ങോട്ടേക്കെത്തിയ എന്റെ അമ്മയും അഞ്ജുവുമൊക്കെ അവരുമായി ബന്ധം പുതുക്കി . മഞ്ജുസിന്റെ ചെറിയമ്മയെ അഞ്ജുവും അമ്മയും കൂടി സ്ത്രീകളുടെ സഭയിലേക്ക് വിളിച്ചുകൊണ്ടുപോയി . മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും കൂടി എന്റെ ബന്ധുക്കളുമായൊക്കെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും അവിടെ എവിടെയോ ഇരിപ്പുറപ്പിച്ചു .
മഹേഷേട്ടനെ കണ്ടു കൊണ്ടുവന്ന ഗിഫ്റ്റും മഞ്ജുസിന്റെ അച്ഛൻ കൈമാറി . ക്യാഷ് ആവാനേ തരമുള്ളു !ഒരു കവർ ആണ് നൽകിയത് .
അവരെ ഒക്കെ ഒന്ന് ഒതുക്കിയ ശേഷമാണ് ഞാൻ കാർത്തിക്കുമായും വീണയുമായൊക്കെ സംസാരിക്കുന്നത് . ആ സമയത് ശ്യാമും വീണയും പ്രണയത്തിലാണ് . അതുകൊണ്ട് വീണയും ശ്യാമും തമ്മിൽ തമ്മിൽ അനുരാഗം കൈമാറുകയും ഗോഷ്ടി കാണിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ശ്യാം ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല . പിന്നെ ഒന്നുമറിയാത്ത മട്ടിൽ അവളുടെ അടുത്ത് ചെന്ന് ചുമ്മാ എന്തൊക്കെയോ കുശു കുശുക്കുന്നൊക്കെ ഉണ്ടായിരുന്നു .
കാർത്തിക്കുമായി ഞാൻ ബാംഗ്ലൂരിലെ അവന്റെ കാര്യങ്ങളൊക്കെ സംസാരിച്ചു നിന്നു . ആള് ഉഴപ്പൻ ആണേലും നല്ല ലുക്ക് ആണ് . ബാംഗ്ലൂരിൽ മോഡലിംഗ് ചെയ്യണം എന്നൊക്കെ ആണ് അവന്റെ ആഗ്രഹം . അതുകൊണ്ട് തന്നെ നല്ല ടിപ്ടോപ് ലുക്കിൽ ആണ് കക്ഷി നടക്കുന്നത് . കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ ചില പെണ്ണുങ്ങളൊക്കെ അതുകൊണ്ട് തന്നെ അവനെ ചെറുതായിട്ട് ശ്രദ്ധിക്കുന്നുമുണ്ട് . പക്ഷെ പുള്ളി അതൊന്നും മൈൻഡ് ചെയ്യുന്നില്ല . ഏതാണ്ട് എന്റെ അതെ പ്രായമാണ് അവനും . നമ്മുടെ ഹിന്ദി നടൻ രൺബീറിന്റെ ഒക്കെ പോലെ ആണ് കാണാൻ .നല്ല വെളുപ്പും ഉണ്ട് !
“ബാംഗ്ലൂരിൽ എങ്ങനെയാ മോനെ ..വെടിവെപ്പോക്കെ ഉണ്ടോ ?” ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിയോടെ തിരക്കി .
“ഉണ്ട്…പക്ഷെ ഞാൻ ആ പണിക്ക് നിന്നിട്ടില്ല ” അവൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
“അതത്ര വിശ്വാസയോഗ്യമല്ലല്ലോ മോനെ ..” ഞാൻ അവനെ നോക്കി സംശയിച്ചു .
“വേണെങ്കി മതിയെടാ ..ഞാൻ നിന്നെപ്പോലെ അല്ല ” അവൻ ചുമ്മാ പറഞ്ഞതാണേലും ഞാൻ ഒന്ന് ചൂളിപ്പോയി . കാരണം ഞാൻ കല്യാണത്തിന് മുൻപേ വെടിവെച്ചവൻ ആണല്ലോ !
“ഗേൾ ഫ്രെണ്ട്സ് ഒകെ ഉണ്ടോ അവിടെ ? ” ഞാൻ വീണ്ടും അവനോടായി തിരക്കി .
“ഇഷ്ടം പോലെ ഉണ്ട്..എന്താ നിനക്ക് വേണോ ?” അവൻ എന്നെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് ചിരിച്ചു .
“എനിക്കെന്തിനാ ..നമുക്ക് സ്വന്തം ആയിട്ട് പെണ്ണും പിടക്കോഴിയും ഒകെ ആയില്ലേ ” ഞാൻ പെട്ടെന്ന് മുതിർന്നവരെ പോലെ ഗൗരവത്തിൽതട്ടിവിട്ടു .
“ഹാഹ് ..പറയുന്ന പോലെ നിനക്കു കുട്ടികളൊക്കെ ആയല്ലേ…അമ്മ പറഞ്ഞിരുന്നു .” കാർത്തി ചിരിയോടെ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു .
“ഹ്മ്മ്…ബെസ്റ്റ് കസിൻ …നേരിട്ട് ഒന്ന് വിളിച്ചൂടെടാ ” ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . കുടുംബത്തിൽ അവൻ മാത്രം ഏതാണ്ട് ഒറ്റയാനെ പോലെ ആണ് . ഇങ്ങനത്തെ അപൂർവം അവസരങ്ങളിലെ അവനെ കണ്ടുകിട്ടു.
“ഞാൻ ഒകെ അറിയുന്നുണ്ടെടാ ..പിന്നെ ഇങ്ങോട്ടു വരുന്ന കാര്യം ആലോചിക്കുമ്പോ ചടപ്പാണ് . ഓരോ മൈരുകളുടെ ചോദ്യവും പറച്ചിലും ഒകെ കേൾക്കണം ” അവൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്….മര്യാദക്ക് സപ്പ്ളി ഒകെ എഴുതി എടുക്കാൻ നോക്കെടേയ് ” ഞാൻ അവനെ ഉപദേശിക്കുന്ന പോലെ പറഞ്ഞു .
“ആഹ്..എടുക്കണം …പക്ഷെ എനിക്ക് ആ ഫീൽഡിൽ ഒന്നും അത്ര താല്പര്യം ഇല്ല ” അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതിനിടക്ക് അഞ്ജു ഞങ്ങളുടെ അടുത്തേക്ക് വന്നു . കാർത്തിയുമായി അഞ്ജു നല്ല കമ്പനി ആണ് .മുറച്ചെറുക്കൻ കൂടിയാണ് . പക്ഷെ അവര് തമ്മിൽ അങ്ങനത്തെ ബന്ധം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല .
“കാർത്തി ….ഡാ നിന്നെ അവിടെ വിളിക്കുന്നുണ്ട് ..” കാർത്തിക്കിന്റെ നോക്കി അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“എന്തിനാ ?” അവൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…ആർക്കോ നിന്നെ കാണണം എന്ന് പറഞ്ഞു ” അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ആഹ്..കാണേണ്ടവര് ഇങ്ങോട്ടു വന്നോളും…എനിക്കൊന്നും വയ്യ ” കാർത്തി അവന്റെ തനി സ്വഭാവം പുറത്തെടുത്തു പയ്യെ പറഞ്ഞു .
“പിന്നെ നീയൊരു തമ്പുരാൻ വന്നേക്കുന്നു …ചുമ്മാ ആൾക്കാരെ കൊണ്ട് പറയിക്കാതെ നടന്നൂടെ മോനെ ” അഞ്ജു അവനെ കളിയാക്കികൊണ്ട് ചിരിച്ചു .
“അതിനിപ്പോ നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ? മക്കള് ചെല്ല്” കാർത്തി ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ തട്ടി .
“ഹോ..വല്ലാത്ത ജാതി ” അഞ്ജു അവനെ നോക്കി മുഖം ചുളിച്ചുകൊണ്ട് പുച്ഛമിട്ടു .പിന്നെ നേരെ തിരിഞ്ഞു നടന്നു .
“അതൊക്കെ പോട്ടെ …നിന്റെ ടീച്ചർ വന്നില്ലേ ?” കാർത്തി അഞ്ജു പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി തിരക്കി .
“ഇല്ലെടാ…പിള്ളേർ ചെറുതല്ലെ…അവരെയിട്ട് അങ്ങനെ യാത്ര പോകാനൊന്നും ആയിട്ടില്ല ” ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്….ഞങ്ങള് തമ്മിൽ അങ്ങനെ അധികം കണ്ടിട്ടില്ല . ഇടക്കു വാട്സ് ആപ്പിലൊക്കെ സ്റ്റാറ്റസ് കാണാറുണ്ട് ” കാർത്തിക് ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്..അത് പതിവാ ..” ഞാൻ ചിരിയോടെ പറഞ്ഞു .
“നല്ല ലുക്ക് ആണ് ..ഉള്ളത് പറയണമല്ലോ ” കാർത്തിക് എന്റെ തോളിൽ കയ്യിട്ടു ചിരിച്ചു .
“അതുകൊണ്ടാണല്ലോ ഞാൻ നോട്ടം ഇട്ടതു ….” ഞാനും അത് ശരിവെച്ചു ചിരിച്ചു .
“ഹ ഹ ..” കാർത്തിയും അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും വിവേകേട്ടൻ മണ്ഡപത്തിലേക്ക് കയറി ഇരുന്നു കഴിഞ്ഞിരുന്നു . പൂജാരിയുടെ വക കർമങ്ങളും പൂജകളുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ട്. താലി പൂജിക്കുന്ന ചടങ്ങാണ് . കൃഷ്ണൻ മാമയും മോഹനൻ മാമയും വല്യച്ചനും മായേച്ചിയുടെ അമ്മാവനും മഹേഷേട്ടനുമൊക്കെ മണ്ഡപത്തിനു അടുത്ത് തന്നെ നിൽപ്പുണ്ട് .
ആ സമയത്താണ് മഞ്ജുസിന്റെ വിളി . അരയിൽ തിരുകിയ ഫോൺ അപ്പോഴാണ് ഞാൻ പുറത്തേക്ക് എടുക്കുന്നത് . മഞ്ജുസിന്റെ കാൾ ആണ് .
“നൂറു ആയുസാണ് തെണ്ടിക്ക് …ദേ നോക്കിയേ ” ഞാൻ കാർത്തിയെ തോണ്ടിക്കൊണ്ട് കാൾ കണക്ട് ആക്കി .
“ആഹ്..പറ മോളെ ” ഞാൻ ചിരിയോടെ തിരക്കി .
“എന്തായെടാ ? തുടങ്ങിയോ ?” മഞ്ജുസ് അറിയാനുള്ള ആകാംക്ഷയോടെ തിരക്കി .
“ആഹ്..ഇപ്പൊ തുടങ്ങും…പെണ്ണ് ഇറങ്ങാറായി ” ഞാൻ ചുറ്റുപാട് ഒകെ നിരീക്ഷിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .
“ആണോ..എന്ന ഞാൻ പറഞ്ഞപോലെ വീഡിയോ കാൾ ചെയ്യ് …കാണട്ടെ …” മഞ്ജുസ് തിരക്ക് കൂട്ടി .
“ആഹ്..അത് മറന്നു …ഇപ്പൊ വിളിക്കാം..നീ വെച്ചോ ” ഞാൻ അയ്യേ പറഞ്ഞുകൊണ്ട് കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ വഴി അവളെ വിളിച്ചു .സംസാരിക്കാൻ ഒന്നും നിൽക്കാതെ കല്യാണ പന്തലിലെ ദൃശ്യങ്ങൾ റിയർ കാമറ വഴി പകർത്തികൊണ്ട് അവളെ കാണിച്ചു തുടങ്ങി .
കാർത്തിക്കിനൊപ്പം ഞാൻ കുറേക്കൂടി വ്യക്തതയോടെ ദൃശ്യങ്ങൾ കിട്ടുന്ന ഒരു മൂലയിലേക്ക് മാറി . സ്വല്പം കഴിഞ്ഞതോടെ മായേച്ചി മണ്ഡപത്തിലേക്ക് വന്നു . മണവാട്ടിയുടേതായ ചെറിയ നാണങ്ങളോടെ അവള് മണ്ഡപത്തിൽ വിവേകേട്ടന്റെ അടുത്തായി വന്നിരുന്നു .
ചമ്രം പടിഞ്ഞിരുന്ന ഇരുവരും ഒന്ന് മുഖാമുഖം നോക്കി പുഞ്ചിരിച്ചു . ഞാനതൊക്കെ ഒപ്പിയെടുത്തുകൊണ്ട് മഞ്ജുസിനെ കാണിക്കുന്നുണ്ട്. ഒടുക്കം ആ മുഹൂർത്തം വന്നെത്തി . അവിടെ കൂടിയിരുന്നവരെ ഒകെ സാക്ഷിയാക്കി വിവേകേട്ടൻ മായേച്ചിയുടെ കഴുത്തിൽ മിന്നുകെട്ടി ,പരസ്പ്പരം ഹാരങ്ങൾ കൈമാറി . അവളുടെ സീമന്ത രേഖയിൽ ഞങ്ങളെയൊക്കെ സാക്ഷിയാക്കി വിവേകേട്ടൻ സിന്ദുരം അണിയിച്ചു . പര്സപരം വിവാഹ മോതിരങ്ങൾ കൈമാറി !
അച്ഛൻ ജീവിച്ചിരിപ്പില്ലാത്ത കാരണം മായേച്ചിയുടെ അമ്മാവൻ അവളുടെ കൈപിടിച്ച് വിവേകേട്ടന്റെ കയ്യിൽ ചേർത്ത് വെച്ചു. പിന്നെ അവളുടെ കയ്യും പിടിച്ചു മണ്ഡപത്തെ മൂന്നുവട്ടം വലം വെച്ചു , അതിനിടയിൽ തന്നെ കയ്യടികളും കുരവകളും ആർപ്പുവിളികളുമൊക്കെ അങ്ങിങ്ങായി ഉയർന്നിരുന്നു .
ഫോണിൽ കൂടി ആണെങ്കിലും മഞ്ജുസ് അതെല്ലാം മറുതലക്കൽ സന്തോഷത്തോടെ കണ്ടിരിക്കുന്നത് ഞാനും കണ്ടു രസിച്ചു . താലികെട്ട് കഴിഞ്ഞതോടെ പിന്നെ ഫോട്ടോ എടുപ്പായിരുന്നു . ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ആയി വധുവരന്മാർ തിരക്കിലായി .
മറുവശത്തു സദ്യ കഴിക്കാനുള്ള ആളുകളുടെ തിരക്കും തുടങ്ങി . അതിനൊക്കെ പിന്നെ കാറ്ററിങ് ടീം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഓടിനടക്കേണ്ടി വന്നില്ല . അപ്പോഴേക്കും ഞാൻ ഫോണുമായി പന്തലിനു പുറത്തിറങ്ങി .
താലികെട്ട് കഴിഞ്ഞതോടെ ഞാൻ മഞ്ജുസിന്റെ കാൾ കട്ടാക്കിയിരുന്നു . അതുകൊണ്ട് ഒന്നുടെ വിളിച്ചു എല്ലാ കണ്ടില്ലേ എന്നൊന്ന് ചോദിക്കണം . ഞാൻ അവളെ വിളിച്ചു നോക്കി . ആദ്യത്തെ പ്രാവശ്യം തന്നെ കാൾ കണക്ട് ആയി .
“ഹലോ….ഒക്കെ കണ്ടില്ലേ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…ഏറെക്കുറെ…ഇടക്കു നെറ്റ്‌വർക്ക് ജാം ആവുന്നുണ്ട് ” മഞ്ജുസ് ഒരു പരാതി പോലെ പറഞ്ഞു .
“അഹ്…അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല..പറ്റുന്ന പോലൊക്കെ ഞാൻ കാണിച്ചു തന്നിട്ടുണ്ട് ” ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ് ആഹ് ..മനസിലായി മാൻ ….താങ്ക്സ്…..ഉമ്മ്ഹ….” മഞ്ജുസ് ചിരിയോടെ പറഞ്ഞു ഫോണിൽ കൂടി ചുംബനം കൈമാറി .
“ഓക്കേ ഓക്കേ…ബാക്കി ഉമ്മ ഒകെ ഞാൻ തിരിച്ചു വന്നിട്ട് ” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ കാൾ കട്ടാക്കി . അതിനിടയ്ക്കാണ് ശ്യാം മിസ് ആയ കാര്യം ഞാൻ ശ്രദ്ധിക്കുന്നത് .പന്തലിൽ ഒകെ ഒന്ന് കണ്ണോടിച്ചെങ്കിലും അവനെ അവിടെയെങ്ങും കണ്ടില്ല . ഒപ്പം വീണയും അവിടില്ല എന്ന് മനസിലായതോടെ സംഭവം ഞാൻ ഊഹിച്ചു ! രണ്ടും കൂടി എവിടേക്കെങ്കിലും ആളില്ലാത്ത സ്ഥലത്തേക്ക് മാറിയിട്ടുണ്ടാകും.
Comments:
No comments!
Please sign up or log in to post a comment!