പറയാതെ കയറി വന്ന ജീവിതം 5

എനിക്കും എന്റെ കഥയ്ക്കും തന്ന എല്ലാ സുപ്പോർട്ടിനും നന്ദി.  സ്നേഹത്തോടെ അവളുടെ ബാക്കി(മിഥുൻ). കഥ തുടരുന്നു.

“ഹെല്ലോ ഡാ. എന്റെ എല്ലാവരും പോയെടാ. എനിക്കാകെ ഉണ്ടായിരുന്നു അമ്മയും ചേട്ടനും മരിച്ചു.” ഞാൻ അപ്പൊഴായിരുന്ന് ഫോണിൽ ആരാണെന്ന് നോക്കിയത്.

അത് കൃപ ആയിരുന്നു.

” ഡാ നീ ഒന്ന് വാടാ. ഞാൻ ഇവിടെ തന്നെ ഉള്ളെടാ”

“ഞാൻ ദാ വരുന്നു.” എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ച് വേഗം റെഡി ആയി ഇറങ്ങി. അവളുടെ വീട്ടിലേക്ക് രണ്ട് മണിക്കൂറിന്റെ ദൂരം ഉണ്ടായിരുന്നു.

എന്താ സംഭവിച്ചത് , എങ്ങനാ സംഭവിച്ചത് എന്നൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ ഇങ്ങനെ മുന്നോട്ട് ബൈക്കിൽ പാഞ്ഞുകൊണ്ടെയിരുന്നു.

അങ്ങനെ അവളുടെ വീട്ടിൽ എത്തി. എന്തെങ്കിലും പറയുന്നതിന് മുന്നേ കൃപ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

കാരണം ഇൗ സംഭവം എന്നോടല്ലതെ വേരാരോടും അവള് പറഞ്ഞില്ല. ഞാൻ കരച്ചിൽ ഒന്നൊതുങ്ങുന്നത് വരെ അങ്ങനെ തന്നെ നിന്ന്.

കുറച്ചു കരച്ചിൽ കുറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“എന്താ ഡീ പറ്റിയത്?”.

“അമ്മയും ചേട്ടനും ഒരു ആക്സിഡന്റ് സംഭവിച്ചു മരിച്ചു പോയി” എന്ന് പറഞ്ഞു വീണ്ടും കരഞ്ഞു.

പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. അവളുടെ കരച്ചിൽ അടങ്ങാൻ വേണ്ടി കാത്തു നിൽക്കുക മാത്രമേ എനിക്ക് വഴി ഉണ്ടായുള്ളൂ.

അവളുടെ അമ്മ ചേട്ടന്റെ കൂടെ ഗൾഫിൽ പോയിരുന്നു എന്ന് അവള് പറഞ്ഞിരുന്നു.

കരച്ചിൽ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ അവളെ സെറ്റിയിൽ ഇരുത്തി അടുത്ത വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു.

ഞാൻ അവിടുത്തെ നാട്ടുകാരൻ അല്ലാത്തത് കൊണ്ട് തന്നെ നാട്ടുകാരെയും അവളുടെ വീട്ടുകാരെയും ഒന്നും എനിക് തീരെ പരിചയം ഇല്ലായിരുന്നു. തൊട്ടടുത്ത വീട്ടുകാർക്ക് അറിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ പോയത്.

എന്നാൽ ശെരിക്കും നാട്ടുകാർ അവരുടെ ക്ലീഷെ സ്വഭാവം കാണിച്ചു.ഞാൻ അവരുടെ വീട്ടിലേക്കു ചെന്നപ്പോൾ

” മോനെ മോൻ ഏതാ. ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ. എനിക്കറിയാവുന്ന അവരുടെ ബന്ധുക്കളിൽ ഒന്നും മോനെ കണ്ടിട്ടും ഇല്ല”.

” ഞാൻ കൃപയുടെ ഫ്രണ്ട് ആണ് ചേച്ചീ”

“ഫ്രണ്ട് ആണോ കാമുകനാണോ”

ആ ചോദ്യം കേട്ട് എനിക്ക് ശെരിക്കും ചോറിഞ്ഞ് കേറി വന്ന്. പക്ഷേ മരണം അറിയിക്കാൻ ചെന്ന എന്നോടുള്ള ചോദ്യം കേട്ട് ശെരിക്കും എന്താണ് തൊന്നിയതെന്നറിയില്ല. എന്നാലും ഇവർക്ക് ഒരു ബോധം ഇല്ലേ. ഇൗ സമയത്ത് ചോദിക്കേണ്ട ചോദ്യം ആണോ ഇത്.



ഞാൻ തിരികെ വീട്ടിൽ വന്നു. ഞാൻ ഇരുത്തിയ ഇടത്തിരുന്നു കരയുന്നതല്ലതെ അവളെ കൊണ്ട് മറ്റൊന്നും പറ്റില്ല എന്ന് എനിക്ക് തോന്നി.

ഞാൻ മറ്റു കൂട്ടുകാരെയും വിളിച്ചു മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയതെല്ലാം ചെയ്യുവാൻ തുടങ്ങി.

അടുത്ത ദിവസങ്ങളിൽ തന്നെ അവരുടെ ബോഡി നാട്ടിൽ എത്തി. സംസ്കാര ചടങ്ങുകൾ വേഗം തന്നെ പൂർത്തിയാക്കി. ബന്ധുക്കളും മറ്റും വന്നെങ്കിലും ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ ഒന്ന് തല കാണിച്ചു മടങ്ങി.

കൃപയുടെ ഭാവി ചിലവുകൾ അവരുടെ തലേലാകും എന്ന പേടി കൊണ്ടാകും ആരും അവള് അവിടെ ഒറ്റക്കാണെന്ന് പോലും ചിന്തിക്കാതെ സ്ഥലം വിട്ടത്.

അന്നൊരു ദിവസം കൂട്ടുകാരെല്ലാം നിന്ന് രാത്രി ആയപ്പോഴേക്കും അവരും പോയി.

പിന്നെയും ഞാനും കൃപയും മാത്രം. അപ്പൊൾ ഞാൻ ആഷിഖിനെ പറ്റി ഓർത്തു. സാധാരണ ഇങ്ങനുള്ള സമയത്ത് ഞങ്ങളുടെ കൂടെ നിക്കേണ്ടവൻ ആയിരുന്നു അവൻ. പക്ഷേ ഗൾഫിൽ ആയിരുന്ന അവന് നാട്ടിൽ എത്താൻ കഴിഞ്ഞില്ല.

ഞാനും പോകാൻ തയ്യാറായി. കരച്ചിൽ എല്ലാം കഴിഞ്ഞെങ്കിലും കൃപ ഒരു ചെറു പുഞ്ചിരി വരുത്തിയപോലെ കാണിച്ചിട്ട് എനിക് ബൈ പറഞ്ഞു.

പക്ഷേ അവളുടെ മുഖം എന്നോട് അവളോട് കൂടെ നിൽക്കാൻ ആവശ്യപ്പെടുന്നത് പോലെ തോന്നി. പക്ഷേ എനിക്കവിടെ നിൽക്കാൻ പറ്റില്ല. കാരണങ്ങൾ രണ്ടാണ്.

ഒന്ന് എന്നെയും അവലിയും ചേർത്ത് നാട്ടുകാർ കഥകൾ ഉണ്ടാക്കും. രണ്ട് അവൾക്ക് കാമുകൻ ഉള്ളത് കൊണ്ട് തന്നെ ഞാൻ അവളുടെ കൂടെ ആ വീട്ടിൽ താമസിക്കുന്നത് ഇഷ്ടമാകില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പോകുന്ന തീരുമാനം മാറ്റിയില്ല.

പക്ഷേ ഞാൻ മറ്റൊരു കാര്യം ആലോചിച്ചു. ക്രിപയെ തന്നെ വീട്ടിൽ നിർത്തി പോകാൻ പറ്റില്ല. കടുംകൈ ഒന്നും കാണിക്കൊല്ലെങ്കിൽ പോലും അവളുടെ ജീവിതം തന്നെ അ വീട്ടിൽ തീരുമോ എന്നൊരു പേടി എന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു.

ഞാൻ അവളോട് ചോദിച്ചു

” നീ എന്റെ ഒപ്പം വരുന്നോ എന്റെ വീട്ടിലേക്ക്”

അവള് കുറച്ചു നേരം ആലോചിച്ചെങ്കിലും എന്റെ  ഒപ്പം വരുന്നു എന്ന് പറഞ്ഞു. എന്തായാലും പെണ്ണല്ലേ ഒറ്റയ്ക്ക് താമസിക്കുന്നത് എങ്ങനെയാണ്. അവള് എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വന്നു.

ഞാൻ അവളെയും കൊണ്ട് വീട്ടിൽ എത്തി. എന്റെ പൊളോയുടെ ശബ്ദം കേട്ട് അമ്മ വെളിയിൽ വന്നു. എന്റെ ഒപ്പം കൃപയേ കണ്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസിലായി.കാരണം ഞാൻ കൃപയേയും മീനുവിനെയും പറ്റിയുള്ള കാര്യങ്ങൾ എല്ലാം അമ്മയോട് സൂചിപ്പിച്ചിട്ടുണ്ട്.


അവൾക്ക് നല ഒരു മുറി ഒരുക്കി കൊടുത്തു. എന്നിട്ട് കിടക്കുന്നതിന് മുമ്പ് അവളോട് പറഞ്ഞു.

“നാളെ നമ്മുക്ക് ഒരു സ്ഥലം വരെ പോകണം. രാവിലെ 7 മണിയാകുമ്പോൾ റെഡി ആയി നീക്കണം.”

” ഇവിടെ പോകാനാണ് മിഥുൻ. എനിക്ക് എങ്ങോട്ടും പോകാൻ മനസ്സ് തോന്നുന്നില്ല.”

കഴിഞ്ഞ ദിവസം വരെ മരംകേറിയെ പോലെ നടന്നവൾ ഒറ്റ ദിവസം കൊണ്ട് മാറിയ മാറ്റം കണ്ട് ഞാൻ albhuthappettu പോയി.

“നിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരിടത്തേക്ക് നമ്മൾ പോകുന്നത്. എല്ലാം അവിടെ എത്തിയിട്ട് പറയാം. ഇപ്പൊൾ നീ ഒന്നുറങ്ങു. ബാക്കി എല്ലാം നാളെ രാവിലെ ചിന്തിക്കാം.”

അടുത്ത ദിവസം അവളുടെ കാമുകനെ പോയി കാണാനും കല്യാണം ഒക്കെ നടത്തുന്ന കാര്യവും ഒക്കെ പറയാനായിരുന്നു എന്റെ പ്ലാൻ. കല്യാണം ഉടൻ നടത്തിയെങ്കിലും ഇത്രയും പെട്ടെന്ന് അതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ നാട്ടുകാർ പറയുന്നത് വിശ്വസിച്ചു അവളുടെ കാമുകൻ ഉപേക്ഷിക്കുമോ എന്നൊരു പേടി.

അത് തന്നെയായിരുന്നു അടുത്ത ദിവസം തന്നെ അവളെ കൊണ്ട് പോകാൻ തീരുമാനിച്ചത്. അപ്പോഴാണ് ഞാൻ ഒരു കാര്യം ചിന്തിച്ചത്. അവളുടെ കാമുകൻ സംസ്കാരത്തിന് വന്നിട്ടില്ല. കൃപ ഒരിക്കൽ അവനെ പരിചയപ്പെടുത്തി തന്നിട്ടുള്ളത് കൊണ്ട് എനിക്ക് അവനെ അറിയാമായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ അവള് റെഡി ആയി എന്നെയും വിളിച്ചു എഴുന്നേൽപ്പിക്കുമ്പോൾ ആണ് പോകുന്ന കാര്യം ഞാൻ ഓർത്തത്.

പെട്ടെന്ന് തന്നെ റെഡി ആയി ഞാൻ അവളെയും കൂട്ടി ഇറങ്ങി. നേരെ അവന്റെ വീട്ടിലേക്കു പോയി അവന്റെ വീട്ടുകാരെ വേരുപ്പിക്കുന്നതിനേക്കൾ നല്ലത് വേറെ ഒരു സ്ഥലത്ത് വച്ച് കണ്ടുമുട്ടുന്നത് ആണെന്ന് എനിക്ക് തോന്നി.

അത് കൊണ്ട് തലേന്ന് തന്നെ ഞാൻ അവനെ വിളിച്ചു കാണേണ്ട സ്ഥലം പറഞ്ഞിരുന്നു. കൃപയുടെ വീട്ടുകാർ മരിച്ചതിൽ പിന്നെ അവന്റെ ഭാഗത്ത് നിന്ന് വിളിയും ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൃപ ഇൗ കാര്യം അറിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു.

രാവിലെ കൃപായെയും കൂട്ടി അവനോട് പറഞ്ഞ സ്ഥലത്ത് എത്തി. കൃപയുടെ ബോയ്ഫ്രണ്ട് നേരത്തെ തന്നെ എത്തിയിരുന്നു. അവള് അവനെ കണ്ടൊണ്ണ് ചിരിച്ചു.

ഞാൻ അവനോട് നേരിട്ട് കാര്യത്തിലേക്ക് തന്നെ കടന്നു.

“കൃപ ഇപ്പൊൾ എന്റെ വീട്ടിലാണ് നിൽകുന്നതെന്നറിയാമല്ലോ. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ ഇന്ന് തന്നെ പ്ലാൻ ചെയ്തത്. എന്റെ വീട്ടിൽ നിൽക്കുന്നത് കൊണ്ട് കൃപയുടെ ജീവിതത്തിനും ഇഷ്ടത്തിനും ഒരു ഭംഗവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.


“എനിക്കറിയാം മിഥുൻ. കൃപ ഇപ്പോഴും നിന്റെ കാര്യം പറയാറുണ്ട്.”

ഞാൻ: “നമ്മുടെ ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ ഉദ്ദേശം നിങ്ങളുടെ കല്യാണം ആണ്. ഉടൻ വേണം എന്നല്ല. ആവശ്യത്തിന് സമയം എടുക്കാം. പക്ഷേ ഇപ്പൊൾ ഒരു ചടങ്ങിന് ഉറപ്പ് നടത്തി വക്കാം. എന്റെയും എന്റെ കുടുംബത്തിന്റെയും വക എല്ലാ ഒരുക്കങ്ങളും നടത്താം.”

അവൻ: ” മിഥുൻ, എനിക്കറിയാം നീ നല്ലവനാനെന്ന്. പക്ഷേ ആരുമില്ലാത്ത ഇവളെ കല്യാണം കഴിക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ല. ഇത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്. ഇത് കൊണ്ട് മാത്രമാണ് ഞാൻ ഇവളെ വിലിക്കഞ്ഞതും.”

ഞാൻ: “വാ കൃപെ. നമ്മുക്ക് പോകാം. നട്ടെല്ലില്ലാത്ത ഇവനൊക്കെ പ്രേമിക്കാൻ നടക്കുന്നത്.

കൃപ തല താഴ്ത്തി എന്റെ കൂടെ വന്നത് ഉള്ളൂ. ഞങ്ങൽ വണ്ടിയിൽ കേറി നേരെ ബീച്ചിലേക്ക് പോയി.

കൃപ: ” ഡാ മിഥുൻ, എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്”

” ഇപ്പൊൾ അതിന്റെ ആവശ്യമില്ല.”

“അങ്ങനല്ലടാ ഞാൻ അവിടെ നിന്നാൽ നിങ്ങൾക്കൊരു ശല്യമാകുകേ ഉള്ളൂ. അതിനേക്കാൾ നല്ലത് എന്റെ വീട്ടിൽ നിക്കുന്നതാ.”

“നിനക്ക് എന്റെ ചിലവിൽ നിക്കാൻ പറ്റില്ലെങ്കിൽ നീ ജോലിയ്ക്ക് പോക്കോ. എന്നാലും അവിടുന്ന് എങ്ങോട്ടും പോകാൻ ഞാൻ സമ്മതിക്കില്ല.”

“ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഇനിക്കിത്ര വിഷമം ഉണ്ടായിട്ടും കൂടെ നീ അല്ലേ ഉണ്ടായുള്ളൂ. പിന്നെന്തിനാ എന്നെ അവന്റെ അടുത്തേക്ക് കൊണ്ട് പോയത്.”

“അത് പിന്നെ നീ അവനെ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ”.

“ഇഷ്ടമായിരുന്നു. പക്ഷേ അവനെന്റെ ചേട്ടൻ ഉണ്ടാക്കുന്ന ക്യാഷ് മതി. അവന്റെ വീട്ടിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് എനിക്കുറപ്പാണ്. അവന് ക്യാഷ് കിട്ടാതെ വന്നപ്പോൾ എന്നെ ഒഴിവാക്കി തുടങ്ങിയതാ. അതുകൊണ്ടല്ലേ എനിക്കൊരു ആവശ്യം വന്നപ്പോൾ ഞാൻ നിന്നെ മാത്രം വിളിച്ചത്..

ഞാനും അപ്പോഴാണ് ആ കാര്യം ആലോചിച്ചത്.

ഞാൻ കുറച്ചു നേരം തിര തീരത്തെ പുൽകി തിരിച്ചു പോകുന്നതും നോക്കി ഇരുന്നിട്ട് വീട്ടിലേക്ക് പോയി.വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി ആയിരുന്നു.

കാരണം കോട്ടയത്തു നിന്നും ഞാൻ പഠിച്ച കോളജിലേക്ക് പോകാൻ 100km ഇന് മുകളിൽ ദൂരം ഉണ്ടായിരുന്നു. അവിടുത്തുകാരിയായ അവളുടെ വീട്ടിൽ പോകാൻ അതിലും ദൂരം യാത്ര ചെയ്യണം.രണ്ട് സൈഡും കൂടെ ഏകദേശം 5 മണിക്കൂർ യാത്ര തന്നെ ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ഉടൻ തന്നെ ഞാൻ ഒന്ന് മയങ്ങി. എണീറ്റത് കൃപ വിളിച്ചിട്ടായിരുന്നു. നേരം 8 മണി കഴിഞ്ഞു.
രാത്രിയിലെ ഫുഡ് കഴിക്കാനുള്ള വിളി ആയിരുന്നു അത്.

ഞാൻ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി കഴിക്കാൻ പോയി.

കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം അമ്മയോട് സംസാരിച്ചുകൊണ്ട് ഇരുന്നു. അന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് വിഷമം ആയതു പോലെ തോന്നി.

രാത്രി എന്ന് ഉറക്കം വന്നില്ല. ഉറക്കം വരതപ്പോൾ പപ്പയുടെം അമ്മയുടെയും അടുത്ത് കുറച്ച് നേരം പോയിരുന്നു സംസാരിക്കും. അന്ന് ചെന്നപ്പോൾ പപ്പ മാത്രേ റൂമിലുള്ളൂ.

“പപ്പാ, അമ്മയെന്തിയെ??”

“നീ ഇന്ന് അ കൊച്ചിന്റെ കാര്യം പറഞ്ഞില്ലേ, അത് കേട്ട് വിഷമിച്ചു അതിനോട് കുറച്ചു സംസാരിക്കട്ടെ എന്ന് പറഞ്ഞു പോയതാ. ഞാൻ ചെന്നു നോക്കിയപ്പോൾ രണ്ടും കൂടെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു.”

“നിന്റെ അമ്മയ്ക്ക് അവളെ ഇഷ്ടമായെന്ന തോന്നുന്നേ”എന്ന് കൂടി ഒരു ദീർഘ nishwasathinu ശേഷം പപ്പ കൂട്ടിച്ചേർത്തു.

“ആഹാ, ഇന്ന് തന്നെ ഉള്ളോ. ഞാൻ അന്നൽ കമ്പനി തരം” എന്ന് പറഞ്ഞു പപ്പയുടെ കൂടെ കേറി കിടന്നു. അവിടെ കിടന്നു ഉറങ്ങി. സാധാരണ അങ്ങനെ കിടക്കാറ് ഇല്ലായിരുന്നു.

രാവിലെ എഴുന്നേറ്റ് ഞാൻ നോക്കിയപ്പോൾ അമ്മയും മോളും അടുക്കളയിൽ കേറി.

“അമ്മ ഇവളെ അങ്ങ് ദ്ദേതെടുത്തോ??”

“ഡാ മിഥുൻ മോനെ, നീ കൂടുതൽ കുഷുംബെടുക്കേണ്ടാ, ഇത് എന്റെ അമ്മ തന്നെയാ”. അമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ കൃപ കേറി പറഞ്ഞു.

അമ്മ ഒരു ചിരി ചിരിച്ചു അവളുടെ വാദം ശെരി വച്ചു.

“എന്തെങ്കിലും ആവട്ടെ, എനിക്ക് കഴിക്കാൻ എടുക്ക്‌. ഓഫീസിൽ ഇന്നെങ്കിലും പോകണം. രണ്ട് ദിവസത്തെ വർക് pending ആണ്.”

ഞാൻ കഴിച്ചു കഴിഞ്ഞു കാർ എടുത്തു ഓഫീസിൽ ചെന്നു. ഓഫീസിലെ pending വർക്ക് ഒക്കെ ഏകദേശം തീർത്തു ഞാൻ ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞിരുന്നു.

ഞാൻ വേഗം വീട്ടിൽ പോയി. അവിടെ എനിക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കുളിച്ചു വന്നു കഴിക്കാൻ ഇരുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞെഴുന്നേറ്റ്.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി കഴിച്ചു ഞാൻ റൂമിലേക്ക് പോകുമ്പോൾ കൃപ വന്നു വിളിച്ചു.

“ഡാ, കുറച്ചു നേരം സംസാരിച്ചിരിക്കാം.”

“ആ നമ്മുക്ക് ബാൽക്കണിയിൽ ഇരിക്കാം”

എന്ന് പറഞ്ഞു ഞാൻ മുന്നേ നടന്നു. കൃപ എന്റെ തൊട്ട് പുറകെ വന്നു. ഞങ്ങൽ ഓരോ കസേര എടുത്തിരുന്നു.

കുറെ നേരം പുറത്തിട്ടു നോക്കിയിരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.

“ഡാ ചേച്ചി എന്നാ കുഞ്ഞിനെ കൊണ്ട് പോയത്.”

നിശ്ശബ്ദത മുറിച്ചു കൊണ്ട് കൃപ ചോദിച്ചു.

“കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ട് പോയി. അവൻ ഉള്ളത് എനിക്കൊരു ആശ്വാസം ആയിരുന്നു. കുഞ്ഞാവ ഉള്ളപ്പോൾ ഞാൻ അവളെ പറ്റി ആലോചിച്ചിട്ടില്ല. കുഞ്ഞ് പോയപ്പോൾ എന്റെ ചിന്തകളിൽ പിന്നെയും അവളുടെ ഓർമകൾ വന്നു തുടങ്ങി.”

“അത് നമ്മുക്ക് മറക്കാം. വേണേൽ എന്നെ കുഞ്ഞായി കണ്ടോ.”

“അത് വേണോ മോളെ. ഞാൻ അങ്ങനെ കാണാൻ തുടങ്ങിയാൽ ശേരിയാകില്ല.”

“അതെന്താ??”

“അതേ. ഞാനായിരുന്നു അവനെ കുളിപ്പിക്കുന്നത്. എന്റെ കൂടായിരുന്നു അവന്റെ കിടത്തം.ഞാൻ വാരിക്കൊടുത്താലെ അവൻ കഴിക്കുകയുള്ളയിരുന്നു. അങ്ങനെ എല്ലാം ഞാൻ തന്നെ ആയിരുന്നു.”

“മോന്റെ പൂതി അങ്ങ് മനസ്സില് ഇരുന്നോട്ടെ.”

“ഇപ്പൊ ഞാനയോ കുറ്റക്കാരൻ. നീയല്ലേ പറഞ്ഞ് നിന്നെ കുഞ്ഞായി കാണാൻ.”

“നീയിത് പറയാനാണോ എന്നെ വിളിച്ചു വരുത്തിയത്.” വിഷയം മാറ്റാൻ വേണ്ടി ഞാൻ പിന്നെയും കേറി സംസാരിച്ചു.

അവൾ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഒരു ധീർക്ക നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

” എനിക്കൊരു ജോലി വാങ്ങി താടാ. ഇത്ര ദിവസമായി ഞാൻ ഇൗ വീട്ടിൽ ഇങ്ങനെ നിക്കുന്നു. എനിക് ഇങ്ങനെ നിന്നിട്ട് ഒരു മനസുഖം ഇല്ല.”

“അതിനു നീ നിക്കുവല്ലല്ലോ ഇരിക്കുവല്ലെ.”

“ഡാ ഞാൻ കാര്യമായിട്ടാ പറഞ്ഞെ”

“ഇപ്പൊ നിനക്ക് ജോലിയ്ക്ക് പോകണം. അത്രേ അല്ലേ ഉള്ളൂ. അത് ശേരിയാക്കാം.”

“അന്നാൽ ഓകെ.  അല്ല ഡാ നീ മുമ്പേ പറഞ്ഞില്ലേ ഇപ്പോഴും ഓർക്കുമെന്ന്. നിനക്കിപ്പോഴും അവളെ ഇഷ്ടമാണോ.”

“അതേ ഡീ. എനിക്കവളെ മറക്കാൻ പറ്റുന്നില്ല. ചുമ്മതിരിക്കുമ്പോൾ എല്ലാം അവളുടെ ഓർമകൾ ആണ് എന്റെ മനസ്സിൽ. വർഷം കുറച്ചായി അവളെ പിന്നെ കണ്ടിട്ടുമില്ല. പക്ഷേ അവളുടെ ഓർമകളിൽ ആണ് ഞാൻ ഇന്നും.”

“ഡാ പൊട്ടാ. അത് അടഞ്ഞ അധ്യായം അല്ലേ. നിനക്കെന്താ മറന്നാൽ.”

“മറക്കാൻ ശ്രമിച്ചു. പക്ഷേ എന്നെ കൊണ്ട് നടക്കുന്നില്ല.”

പിന്നൊന്നും അവളും പറഞ്ഞില്ല.

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മ എന്റെ അടുത്ത് വന്നിരുന്നു.

” മോനെ നിന്റെ കല്യാണം നടത്താൻ സമയമായി.”

“ഇപ്പൊൾ വേണ്ട അമ്മേ.”

“പിന്നെ എപ്പോഴാ. മൂക്കില്‌ പല്ല് കിളിച്ചിട്ടോ.”

“സമയമാവട്ടമ്മെ”.

“ഞാൻ കൃപ മോളോട് പറഞ്ഞു നിന്നെ കൊണ്ട് അവളെ കെട്ടിക്കാൻ പോവാണ് എന്ന്.”

ഞാൻ ഒരു നിമിഷം ഞെട്ടി.

“അമ്മേ അമ്മ എന്നതാ ഇൗ പറയുന്നത്. അവളെ ഞാൻ അങ്ങനൊന്നും കാണുന്നില്ല.”

“നീ ഒരിക്കൽ അവളെ സ്നേഹിച്ചത് എന്നോട് പറഞ്ഞിട്ടില്ലേ. ഒന്നൂടെ അങ്ങ് സ്നേഹിച്ചാൽ മതി. ഞാൻ തീരുമാനിച്ചു.”

പപ്പായും അമ്മയോടൊപ്പം ആണെന്ന് എനിക്കറിയാം. കാരണം അമ്മ എന്ത് തീരുമാനം പറഞ്ഞാലും പപ്പയോട് ആദ്യം ആലോചിക്കും. എന്നിട്ടേ ആ തീരുമാനം പറയൂ.

അങ്ങനെ എനിക്ക് സമ്മതിക്കാതെ വഴി ഇല്ലായിരുന്നു.

അങ്ങനെ കല്യാണ ദിവസം എത്തി.

പള്ളിയിൽ വച്ച് ചെറിയൊരു ചടങ്ങ് മാത്രമായി അതിനെ ഞാൻ ഒതുക്കി. പണ്ട് തൊട്ടേ അർഭടങ്ങളോട് എനിക്ക് താത്പര്യം ഇല്ലായിരുന്നു. പിന്നെ എനിക്കീ കല്യാണത്തിന് തീരെ താത്പര്യം ഇല്ലായിരുന്നു.

കല്യാണത്തിന് ശേഷം ഉള്ള ആദ്യരാത്രി. ഞാൻ ക്കൃപയെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി.

“നിനക്ക് പൂർണ്ണ സമ്മധത്തോട് കൂടെ ആണോ ഇൗ കല്യാണം നടത്തിയത്.”

ഇൗ തീരുമാനം എടുത്തത് പിന്നെ വല്യ സംസാരം ഒന്നുമില്ലായിരുന്നു.

അവള് ആണെന്ന് പറഞ്ഞു.

“കൃപെ, നിനക്കറിയാം എന്റെ എല്ലാ കഥകളും. ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നത് പോലും നിനക്കറിയാം. അതുകൊണ്ട് എനിക്ക് നീ കുറച്ചു സമയം തരണം.”

“എനിക്കറിയാം നിന്റെ അവസ്ഥ. അമ്മ എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ ഞെട്ടിയെങ്കിലും എനിക്ക് നിന്നെ ഇഷ്ടമായത് കൊണ്ട് എതിര് പറയാൻ തോന്നിയില്ല. ഞാൻ എത്ര നാൽ വേണമെങ്കിലും കാത്തിരിക്കാം.”

അവളുടെ വാക്കുകൾ വിഷമം ഉണ്ടാക്കി എങ്കിലും മറ്റൊരാളെ മീനിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് സാധിക്കുമായിരുന്നില്ല.

അത്രേം മാത്രമേ അന്ന് മിണ്ടിയുള്ളൂ.ഒരേ കട്ടിലിന്റെ രണ്ട് ഭാഗത്തായി കിടന്നു കൊണ്ട് ഞങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോക്കൊണ്ടിരുന്ന്.

അങ്ങനെ ദിവസങ്ങൾ മാസങ്ങൾ ഒക്കെ മുന്നോട്ട് പോയി. ഒരു പരാതിയും ഇല്ലാതെ അവള് എന്റെ കൂടെ ജീവിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് ആഷിഖ് നാട്ടിൽ വന്നത്. അവൻ ഞങൾ രണ്ടും ഒന്നിച്ചത് വളരെ സന്തോഷമായി. പക്ഷേ ഞങൾ ജീവിതത്തിൽ ഒത്തിരി അകലെയായിരുന്നു എന്ന് അവനോട് ഞാൻ വിശദമായി പറഞ്ഞു.

അവനെ എന്നെ തല്ലിയില്ല എന്നെ ഉള്ളൂ.

“ഡാ പന്ന പുന്നാര മോനെ. നീ ഇപ്പോഴും അ ഡാഷ് മോളെ ആലോചിച്ചോണ്ടിരിക്കുവാണോ. നിനക്ക് വേണ്ടി കാത്തിരിക്കാം എന്ന് പറഞ്ഞു വീട്ടിൽ ഇരിക്കുന്ന aa പാവത്തെ പറ്റി നീ ഓർക്കാറുണ്ടോ. നീ അവളെ സ്നേഹിക്ക്‌. നിന്റെ വിഷമവും മാറും. നിന്റെ ലൈഫ് ഹാപ്പി ആകുകയും ചെയ്യും.”

ഞാൻ അവനോട് ഒന്നും തിരിച്ചു പറഞ്ഞില്ല.

ഞാൻ വീട്ടിൽ തിരിച്ചെത്തി. ഞാൻ അന്ന് രാത്രി കൃപയോടു സംസാരിക്കാൻ തീരുമാനിച്ചു. കുറെ naalaayittu ശെരിക്കും സംസാരിക്കുന്നു പോലും ഇല്ലായിരുന്നു.

ഞാൻ കിടന്നു കഴിഞ്ഞപ്പോൾ കൃപ കിടക്കുന്നതിന് നേരെ തിരിഞ്ഞ് കിടന്നു.

“കൃപെ”

അവള് ഒന്നും മിണ്ടിയില്ല.

ഞാൻ അവളുടെ തോളിൽ പിടിച്ചു.അവള് തിരിഞു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴികിക്കൊണ്ടെ ഇരിക്കുകയായിരുന്നു.

“നീ എന്നത്തിനാ കറയുന്നെ”.

“ഇത്ര ദിവസമായി മിഥുൻ എന്നോടുന്ന് മിൻഡിയിട്ടെന്നറിയാമോ. എന്റെ മനസ്സ് വിങ്ങിപ്പോട്ടുമ്പോഴും ഇന്നല്ലെങ്കിൽ നാളെ മിഥുൻ എന്നെ സ്നേഹിക്കും എന്ന് കരുതി ഞാൻ കാത്തിരിക്കുകയാണ്.”

ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് കിടത്തി. അവള് ഒരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചോടു ചേർന്ന് കിടന്നു. അവളോട് വേറൊന്നും പറയാൻ എനിക്ക് പറ്റിയിരുന്നില്ല.നെഞ്ചോടു ചേർന്ന് കിടന്നപ്പോൾ അവളുടെ കരച്ചിൽ മാറുന്നത് എനിക്ക് മനസ്സിലായി.

അന്ന് രാത്രി അങ്ങനെ തന്നെ കിടന്നു.അടുത്ത ദിവസവും കടന്നു പോയി. രാത്രി അവള് ഞാൻ പറയാതെ തന്നെ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. അവള് അത് കുറെ നാളായി ആഗ്രഹിക്കുന്നത് ആയിരുന്നു. അന്ന് കെട്ടിപ്പിടിച്ചു കിടന്നപ്പോൾ അവള് എന്റെ കവിളിൽ അവളുടെ സുന്ദരമായ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ തന്നു.

കുറെ നാളായി പ്രേമത്തെ പറ്റി ഒന്നും ആലോചിക്കാതെ ഇരുന്ന എന്റെ സിരകളിൽ രക്തയോട്ടം തന്നെ കൂട്ടാൻ അത് മതിയായിരുന്നു. ഞാൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു. Aa രാത്രിയും അങ്ങനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എന്റെ അടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു അവള്. ഞാൻ അ ചെഞ്ചുണ്ടുക്കളിലേക്ക്‌ എന്റെ ചുണ്ടുകൾ അടുപ്പിച്ചു. അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ മുട്ടി.

അവള് എന്നെ കെട്ടിവരിഞ്ഞു പിടിച്ചു.

അന്ന് ഞാൻ ഓഫീസിൽ നിന്നും നേരത്തെ വന്നു. അവളോട് റെഡി ആകാൻ പറഞ്ഞു. അവള് ഇംഗോട്ടനെന്ന് പോലും ചോദിക്കാതെ എന്റെ കൂടെ വന്നു.

അവളുടെ വീട് ക്ലീൻ ചെയ്യാൻ ഞാൻ ആളിനെ ഏൽപ്പിച്ചിരുന്നു. കുറെ നാളായി അടച്ചിട്ട വീടാണല്ലോ. വൈകിട്ട് ഓഫീസിൽ നിന്നും വന്നു ഫ്രഷ് ആയി അവളെ കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി.പോകുന്ന വഴിക്ക് കഴിക്കനുള്ളതും വാങ്ങി ആയിരുന്നു പോയത്.

അവളുടെ വീട്ടിൽ ചെന്ന് ഞാനും അവളും കൂടെ ആഹാരം കഴിച്ചു. ശേഷം അവള് എന്നോട് ചേർന്നിരുന്നു സംസാരിക്കാൻ തുടങ്ങി. അവളുടെ വാക്കുകളിൽ എന്നോടുള്ള സ്നേഹവും ഞാൻ കാണിക്കുന്ന സ്നേഹം കൊണ്ടുള്ള സന്തോഷവും നിഴലിച്ചിരുന്നു.

കുറെ നേരം സംസാരിച്ചു അവള് എന്റെ നെഞ്ചിലെ ചാരി ഇരുന്നു.

“എനിക്ക് ഇപ്പോഴും ഇൗ നെഞ്ചിലെ ഇങ്ങനെ ചാരി ഇരിക്കണം.”

“അത് പറ്റില്ല കിടക്കണ്ടെ. അതിനു വേണ്ടിയല്ലേ ഇവിടെ വരെ വന്നത്.”

“കിടക്കനാനോ ഇവിടെ വരെ വന്നത്.”

“അല്ല സ്നേഹിക്കാൻ” എന്ന് പറഞ്ഞു ഞാൻ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി . അവള് തിരിച്ചും സ്നേഹിക്കാൻ തുടങ്ങി. അങ്ങനെ മനസ്സും ശരീരവും ഒന്നാക്കി ഞങൾ ഞങ്ങളുടെ സന്തോഷകരമായ ജീവിതം ആരംഭിച്ചു.

അവളുടെ ബാക്കി ആയി, എന്റെ കൃപയുടെ മാത്രം ബാക്കിയായി ജീവിതം ആരംഭിച്ചു

ശുഭം…………….

(അവളുടെ ബാകി)

Comments:

No comments!

Please sign up or log in to post a comment!