വൈഷ്ണവം 2

അവളും അവനെപ്പോലെ കാണാന്‍ സുന്ദരിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. കോളേജിലെ ഒരു ബ്യൂട്ടിക്യൂന്‍ എന്നൊക്കെ പറയാം. എന്നാലും അവന്‍റെ കൂടെയുള്ള നടപ്പ് കൊണ്ട് ആരും പ്രണയം എന്ന് പറഞ്ഞ് വരുന്നത് കണ്ടിട്ടില്ല. അവളു

അങ്ങിനെ പഠനവും ക്രിക്കറ്റും നാടകവും കളിയും ചിരിയുമായി രണ്ടര കൊല്ലം അങ്ങ് കഴിഞ്ഞു. അങ്ങിനെ മൂന്നാം വര്‍ഷത്തെ യുവജനോത്സവം വന്നെത്തി. അധികദിവസവും പ്രക്ടീസായി.അങ്ങിനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയും കുടെ ഏതോ അമ്പലത്തില്‍ പോകാനായി അവനെ വിളിച്ചു. എന്നാല്‍ പ്രക്ടീസുള്ളതിനാല്‍ അവന്‍ ഒഴിഞ്ഞുമാറി. അവന്‍ പ്രക്ടീസിനായി പോവുകയും ചെയ്തു.

തിരികെ വന്നപ്പോള്‍ തൊട്ട് അവന് മനസിലായി അച്ഛനും അമ്മയ്ക്കും എന്തോ വിഷമമുള്ളതായി അവന് തോന്നി. അവന്‍ കാരണമറിയാനായി ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോ ഈ വിഷയം എടുത്തിട്ടു.

വൈഷ്ണവ്: എന്തുപറ്റീ രണ്ടുപേര്‍ക്കും…. ഇന്ന് ആകെ മുഡോഫാണല്ലോ…

ഗോപകുമാര്‍: ഏയ് നിനക്ക് തോന്നുന്നതാവും…

വൈഷ്ണവ്: രാവിലെ അമ്പലത്തില്‍ പോയി വന്ന ശേഷം രണ്ടുപേരും എന്തോ എന്നില്‍ നിന്ന് മറയ്ക്കുന്നുണ്ട്.

വിലാസിനി: മോനെ നീയെങ്ങനെ അറിഞ്ഞു അത്…

വൈഷ്ണവ്: അത് എനിക്ക് മനസിലാക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല. നിങ്ങളെ എന്നും ഞാന്‍ കാണുന്നതല്ലേ….

ഗോപകുമാര്‍: ടാ നീ പറഞ്ഞത് ശരിയാണ്. ഇന്ന് ഒരു സംഭവം ഉണ്ടായി. അത് നിന്നോട് എങ്ങനെ പറയും എന്ന് ഞങ്ങള്‍ക്ക് അറിയില്ല…

വൈഷ്ണവ്: അതെന്താ… അങ്ങനെ ഒരു കാര്യം…

വിലാസിനി: ടാ… ഇന്ന് ഞങ്ങള്‍ അമ്പലത്തില്‍ പോയ കൂട്ടത്തില്‍ ധര്‍മേടത്ത് തിരുമേനിയെ പോയി കണ്ടു. നിനക്കറിയില്ലേ അദ്ദേഹത്തെ…

വൈഷ്ണവ്: ഹാ… പണ്ട് ഇവിടെ എന്തോ പൂജയ്ക്ക് വന്നത് അദ്ദേഹമല്ലേ…

ഗോപകുമാര്‍: അതെ… അദ്ദേഹത്തിന് ജ്യോഝസ്യവും അറിയം. ഞങ്ങള്‍ നിന്‍റെ ജാതകം ഒന്ന് അദ്ദേഹത്തിനെ കാണിച്ചു.

വൈഷ്ണവ്: എന്നിട്ട്… തന്‍റെ കാര്യമാണ് പറയാന്‍ പോകുന്നത് എന്ന് അറിഞ്ഞതും വൈഷ്ണവ് കൂടുതല്‍ സുക്ഷ്മതയോടെ ശ്രദ്ധിക്കാന്‍ തുടങ്ങി…

ഗോപകുമാര്‍: അദ്ദേഹം പറഞ്ഞത് നിന്‍റെ ജാതകപ്രകാരം ഇരുപത്തിമൂന്ന് വയസിന് മുമ്പ് നിന്‍റെ കല്ല്യാണം നടക്കണമെന്നാണ്….

വൈഷ്ണവ്: വാട്ട്….

വിലാസിനി: അതുമാത്രമല്ല വേറെയും പ്രശ്നമുണ്ട്…

വൈഷ്ണവ്: ഇതിലും വലിയ പ്രശ്നം ഇനിയുമുണ്ടോ…

ഗോപകുമാര്‍: ഹാ… അതാണ് ഏറ്റവും വലിയ പ്രശ്നം. ഇരുപത്തിയഞ്ച് വയസു വരെ നീ ബ്രഹ്മചരിയായി തന്നെ ഇരിക്കണം.

ശരീരികബന്ധം ഒന്നും പാടില്ല…

അത് കേട്ടതും വൈഷ്ണവിന്‍റെ വായിലിരുന്ന ഭക്ഷണം നെറുകത്തലയിലേക്ക് കയറി. അവന്‍ ചുമക്കാന്‍ തുടങ്ങി. അവന്‍ സ്വയം തലയ്ക്ക് മുകളില്‍ തട്ട് കൊടുത്തു. അപ്പോഴെക്കും വിലാസിനി അവന് ഒരു ഗ്ലാസ് വെള്ളം നിട്ടിരുന്നു.

എങ്കിലും അച്ഛന്‍ പറഞ്ഞ കാര്യം അവനെ ആകെ തളര്‍ത്തിയിരുന്നു. അവന്‍ ഭക്ഷണം മതിയെന്ന് പറഞ്ഞ് കൈ കഴുകി മുകളിലെ തന്‍റെ മുറിയേക്ക് പോയി.

അവന്‍റെ മനസ് ആകെ അസ്വസ്തമായിരുന്നു. താന്‍റെ പ്രണയസ്വപ്നങ്ങളും ജീവിതവുമെല്ലാം മാറ്റി മറിക്കാന്‍ പോകുന്ന ഒരു കാര്യമായി ഇത് തോന്നി. തനിക്കിപ്പോ ഇരുപത്തിരണ്ട് വയസ്സായി. ഈ വരുന്ന ജൂണ്‍ മാസം ഇരുപത്തിമൂന്നാവും അപ്പോ ഈ വെക്കേഷനില്‍ തന്‍റെ കല്യാണം….

കട്ടിലില്‍ മുകളിലിലേക്ക് നോക്കി അവന്‍ ഓരോന്ന് ആലോചിച്ച് കൂട്ടി. മനസ് ശരിയാവുന്നില്ല എന്ന് കണ്ടപ്പോ അവന്‍ മിഥുനയെ വിളിച്ചു. ആദ്യ റിംങ് കട്ടാവുന്നതിന് മുമ്പ് അവള്‍ എടുത്തു.

മിഥുന: ടാ, എന്താടാ ഈ നേരത്ത്… (പ്രായത്തിന് ഒരു വയസ് കൂടുതല്‍ ഉണ്ടെങ്കിലും ചക്കിയും ചങ്കരനും ആയത് കൊണ്ട് അവള്‍ അവനെ ടാ എന്നാണ് വിളിക്കുന്നത്.)

വൈഷ്ണവ്: നീ എവിടെയായിരുന്നു? എന്താ എടുക്കാനിത്ര താമസം?

മിഥുന: ടാ ഞാന്‍ കുളിക്കുകയായിരുന്നു. ഇപ്പോ ഇറങ്ങിയെ ഉള്ളു. നീയെന്തിനാ ഈ നേരത്ത് വിളിക്കുന്നത്. വിട്ടില്‍ കയറിയാ നമ്മളെ ഒന്നും അടുപ്പിക്കാറില്ലലോ…

വൈഷ്ണവ്: ടീ… ഒരു പ്രശ്നമുണ്ട്…

മിഥുന: എന്താടാ… അങ്കിലും ആന്‍റിയും ആയി പിണങ്ങിയോ…

വൈഷ്ണവ്: അതല്ല ഇത് വേറെ പ്രശ്നമാണ്.. എന്‍റെ കല്യാണപ്രശ്നം.

മിഥുന: എന്ത് കല്യാണോ… നിനക്കോ… ശേഷം വൈഷ്ണവ് നടന്ന കാര്യം മുഴുവന്‍ അവളോട് പറഞ്ഞു. ഒന്നും വിടാതെ… അത് മുഴുവന്‍ കേട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി..

വൈഷ്ണവ്: ടീ കോപ്പേ… ആളെ ഇരുന്ന് കളിയാക്കാതെ നീ മറുപടി താ…

മിഥുന: എന്നാലും നിന്‍റെ ഒരു ജാതകമേ… ഇലയിട്ട്, ചോറുവിളമ്പിട്ട്, കഴിക്കരുത് എന്ന് പറയും പോലെ… (അവള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി)

വൈഷ്ണവ്: ഈ നേരത്ത് നിന്നെ വിളിക്കാന്‍ നോക്കിയ എന്നെ പറഞ്ഞ മതി… ഞാന്‍ വെക്കുവാ…

മിഥുന: ടാ വെക്കല്ലേ… (അവള്‍ ചിരി അടക്കി പിടിക്കാന്‍ ശ്രമിച്ചു)

വൈഷ്ണവ്: ഒരു തിരമാനം എടുക്കാനാ നിന്നെ വിളിച്ചേ… അപ്പോഴാ നിന്‍റെ പുഴുങ്ങിയ ചിരി..

മിഥുന: ടാ ഞാനിപ്പോ എന്തോ പറയാ…

വൈഷ്ണവ്: വീട്ടില് എല്ലാരും ആകെ വിഷമത്തിലാ.
. ഞാന്‍ എന്ത് ചെയ്യും.. നീ നിന്‍റെ അഭിപ്രായം പറ.

മിഥുന: നിന്‍റെ പാരന്‍റസിന് ഇതിലൊക്കെ നല്ല വിശ്വാസമുണ്ട്. എന്തായാലും അവരെ നീ വിഷമിപ്പിക്കില്ല… അവരുടെ സന്തോഷത്തിന് വേണ്ടി നീ ഇതിന് സമ്മതിച്ചു കൊടുത്തേക്ക്…

വൈഷ്ണവ്: അപ്പോ എന്‍റെ പ്രണയസ്വപ്നങ്ങള്‍…

മിഥുന: നല്ല സുന്ദരിയായ ഒരു കൊച്ചിനെ കണ്ടെത്തി അങ്ങ് കെട്ടിക്കോ… പിന്നെ രണ്ടു കൊല്ലം പ്രണയിച്ചിട്ടല്ലേ ബാക്കിയോക്കെ…(അവള്‍ വീണ്ടും ഒന്ന് ആക്കി ചിരിച്ചു)

വൈഷ്ണവ്: അപ്പോ പിന്നെ സമ്മതിക്കാം ലേ… ശരി ഞാന്‍ വെക്കുവാ… പോയി അച്ഛനെയും അമ്മയെയും ഒന്ന് സമാധിനിപ്പിക്കട്ടെ…

മിഥുന: ഒക്കെ ടാ… ഗുഡ് നൈറ്റ്…

വൈഷ്ണവ്: ടീ, ഒരു കാര്യം കൂടി

മിഥുന: എന്താടാ…

വൈഷ്ണവ്: നീ ഞാന്‍ രണ്ടമത് പറഞ്ഞ കാര്യം ആരോടും പറയണ്ട…

മിഥുന: ഏത് കാര്യം…

വൈഷ്ണവ്: ടീ കോപ്പേ… ബ്രഹ്മചര്യത്തിന്‍റെ കാര്യം

മിഥുനയ്ക്ക് പിന്നെയും ചിരി പൊട്ടി…

മിഥുന: ഹാ.. ഓക്കെ… പിന്നെ അതിന് വേറെ ചിലവ് വേണം.

വൈഷ്ണവ്: ഹാ, അതൊക്കെ തരാം…. ഗുഡ് നൈറ്റ്

അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ എണിറ്റ് താഴെയ്ക്ക് നടന്നു. ഗോപകുമാറും വിലാസിനിയും അപ്പോഴും സോഫയില്‍ രണ്ട് അറ്റത്തായി ഇരിക്കുന്നുണ്ടായിരുന്നു.

രണ്ടുപേരും മൗനം മാത്രം. വൈഷ്ണവ് പടികള്‍ ഇറങ്ങി വന്ന് പാരന്‍റ്സിന്‍റെ നടക്ക് ഇരുന്നു. വന്നിരുന്ന വൈഷ്ണവിനെ രണ്ടു പേരും നോക്കി. മൗനത്തിന് വിരാമമിട്ട് ഗോപകുമാര്‍ തുടങ്ങി

എന്താ നിന്‍റെ തീരുമാനം….

നിങ്ങളുടെ ഇഷ്ടത്തിന് എന്നെങ്കിലും ഞാന്‍ എതിര് നിന്നിട്ടുണ്ടോ… എല്ലാം എന്‍റെ നല്ലതിന് വേണ്ടിയല്ലേ… വൈഷ്ണവ് പറഞ്ഞു.

എന്നാ ഒരു സുന്ദരികൂട്ടിയേ നോക്കിയെടുക്കണം എന്‍റെ മോന് വേണ്ടി… അമ്മ ഇത്രയും പറഞ്ഞ് അവന്‍റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.

പിന്നെയുള്ള ദിവസങ്ങള്‍ ഗോപകുമാറിനും വിലാസിനിയ്ക്കും ഇതായിരുന്നു പണി. ഓരോ ആലോചനകള്‍ നോക്കി നല്ല ഒരു മരുമോളെ കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്ക് ശേഷം പ്രക്ടീസ് കഴിഞ്ഞ് തിരിച്ചു വന്ന കാത്ത് നില്‍കുകയായിരുന്നു ഗോപകുമാറും വിലാസിനിയും.

എന്ന നിന്‍റെ യൂത്ത്വെസ്റ്റിവല്‍ തുടങ്ങുന്നത്? ഗോപകുമാര്‍ ചോദിച്ചു.

മറ്റന്നാള്‍ ആണ് അച്ഛാ…

നാളെ നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്. വിലാസിനി പറഞ്ഞു.

എങ്ങോട്ടാ…

നിന്‍റെ അമ്മ നിനാക്കായി ഒരു സുന്ദരിയെ കണ്ടുവെച്ചിട്ടുണ്ട്. നാളെ നമ്മുക്ക് അവളെ കാണാന്‍ പോകാം.
ഗോപകുമാര്‍ പറഞ്ഞു.

വൈഷ്ണവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വന്നു. പെട്ടെന്ന് എന്തോ ഒരു സംശയം വന്ന് ചോദിച്ചു.

അവര്‍ക്ക് കാര്യങ്ങള്‍ ഓക്കെ അറിയുമോ?

ഇല്ല ഒന്നും പറഞ്ഞിട്ടില്ല. നീ കുട്ടിയോട് പറഞ്ഞോ ആദ്യം. അവളുടെ അഭിപ്രായത്തിന് ശേഷം മതി എല്ലാം. വിലാസിനി പറഞ്ഞു നിര്‍ത്തി.

ഹാ… അത് മതി… കുറെ ദൂരെ ആണോ ? എന്നാല്‍ പ്രക്ടീസിന് ഞാനുണ്ടാവില്ല എന്ന പറയാനാണ്… വൈഷ്ണവ് ചോദിച്ചു.

ഏയ് അല്ല… ഒരു വണ്‍ ഹവര്‍ മാത്രമേ ഉള്ളു. ഉച്ചയ്ക്ക് മുമ്പ് നമ്മുക്ക് പോയി വരാം ഗോപകുമാര്‍ പറഞ്ഞു നിര്‍ത്തി.

എന്നാല്‍ മിതു കുടെ വന്നോട്ടെ… നീ അവളെ കൂടി വിളിക്ക്. വിലാസിനി അവനോട് പറഞ്ഞു.

ശരി അമ്മേ… ഞാന്‍ അവളെ വിളിച്ചു പറയാം. ഒരു ഒമ്പതുമണിക്ക് ഇവിടെ വരാന്‍ വൈഷ്ണവ് ഇതും പറഞ്ഞ് കൊണ്ട് മുകളിലെ തന്‍റെ മുറിയിലേക്ക് പോയി. അവന്‍ മിഥുനയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും ചിന്തിക്കാതെ റെഡിയെന്ന് പറഞ്ഞു.

രാവിലെ മൂന്ന് പേരും റെഡിയായി നിന്നു. ഒമ്പത് ആവാറായപ്പോള്‍ മിഥുനയും എത്തി. എല്ലാവരും കുടെ കാറില്‍ യാത്ര തിരിച്ചു. പത്ത് മണിയാവുമ്പോള്‍ അവര്‍ അവിടെയെത്തി. കാറില്‍ നിന്ന് ഇറങ്ങും നേരം വൈഷ്ണവ് വീടും പരിസരവും സൂക്ഷ്മമായി നിരിക്ഷിച്ചു. ഒരു പഴക്കം ചെന്ന തറവാട് മുറ്റത്ത് തുളസിതറ. വിശാലമായ മുറ്റം. നീണ്ടു നിവര്‍ന്ന് കിടക്കുന്ന പൂമുഖം. അവിടെ നിന്ന് ഒരു അമ്പതു വയസ്സു തോന്നിപ്പിക്കുന്ന ഒരാള്‍ തന്‍റെ അടുത്തേക്ക് വരുന്നു. എവിടെയോ കണ്ടു പരിചയമുള്ള മുഖം. എന്നാല്‍ പെട്ടന്ന് ഓര്‍മ്മ വരുന്നില്ല. അയള്‍ അടുത്തേക്ക് വന്നു. അച്ഛനെ കെട്ടിപിടിച്ചു. ഈ വിടിന്‍റെ ഗ്രഹനാഥനാണെന്ന് മനസിലായി.

വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലലോ… അയള്‍ ചോദിച്ചു.

ഏയ് ഇല്ല, ഞാന്‍ മുമ്പും ഇങ്ങോട്ട് വന്നിട്ടുള്ളതല്ലേ… അച്ഛന്‍ മറുപടി കൊടുത്തു. പിന്നെ വൈഷ്ണവിന്‍റെ നേരെ തിരിഞ്ഞു.

കണ്ണാ നിനക്ക് ആളെ മനസിലായിലേ…. ശേഖരന്‍. നമ്മുടെ കമ്പനിയില്‍ ഓക്കെ വന്നിരുന്നു. അപ്പോഴാണ് അവന് അയളെ ശരിക്കും ഓര്‍മ്മ വരുന്നത്. പ്ലസ്ടൂ കഴിഞ്ഞ് അച്ഛന്‍റെ ഒപ്പം ഓഫീസില്‍ പോകുമ്പോള്‍ കണ്ട് പരിചയപ്പെട്ടതാണ് അദ്ദേഹത്തെ.

ഹാ… അച്ഛാ ആദ്യം ഓര്‍മ്മ വന്നില്ല. ഇപ്പോ മനസിലായി. വൈഷ്ണവ് മറുപടി നല്‍കി. ഇവന്‍റെ മകളെ കാണാനാണ് നമ്മള്‍ വന്നത്. ഗോപകുമാര്‍ പറഞ്ഞു.

വൈഷ്ണവ് ശേഖരനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു.

ബാക്കി വിശേഷം ഒക്കെ ഇരുന്ന് സംസാരിക്കാം.
വരു… വാ മോനെ… ശേഖരന്‍ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു.

അവര്‍ വീട്ടില്‍ കയറി ഹാളിലേക്ക് കടന്നു. അവിടെ ഉള്ള സോഫയില്‍ ഇരുന്നു. പഴയ തറവാടായത് കൊണ്ടാവും നല്ല കൂളിര്‍മയുള്ള ഹാളായിരുന്നു അത്. ഗോപകുമാറും ശേഖരനും എന്തോക്കെയോ സംസാരിച്ചു. ഇടയ്ക്ക് ശേഖരന്‍ എന്നെ ഒന്നു നോക്കി ശേഷം വീടിന് ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ലക്ഷ്മി… മോളോ വിളിച്ചോളു.

എല്ലാവരും വീടിന് ഉള്ളില്‍ നിന്നു ഹാളിലേക്കുള്ള വാതിലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അധികം വൈകാതെ കൈയില്‍ ഒരു ട്രൈയില്‍ അഞ്ച് ഗ്ലാസ് ചായയുമായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിന്നു. ധാവണിയുടുത്ത ഒരു സുന്ദരി കുട്ടി. പചിയെ നടന്ന് അവരുടെ അടുത്തെത്തി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവള്‍ ഒന്ന് കുനിഞ്ഞ് ട്രൈ അവന് നേരെ നീട്ടി.

അവന്‍ ചായ ഗ്ലാസ് എടുക്കാത്തത് കണ്ടപ്പോള്‍ അടുത്തിരുന്ന മിഥുന തോള് കൊണ്ട് അവന്‍റെ തോളില്‍ ചെറുതായോന്ന് തട്ടി. പെട്ടന്ന് സ്വബോധം വന്ന വൈഷ്ണവ് ഒരു ചിരിയോട് കൂടി ഒരു ഗ്ലാസ് എടുത്തു. അവള്‍ ബാക്കി ഉള്ളവര്‍ക്കും ചായ കൊടുത്ത് ട്രൈ പിടിച്ചു വന്ന വഴിയെ തന്നെ പോയി. അപ്പോള്‍ ആ വതിലില്‍ മറ്റൊരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. കണ്ടിട്ട് അവളുടെ അമ്മയാണെന്ന് തോന്നുന്നു. അവള്‍ അമ്മയുടെ പിറകില്‍ നാണത്താല്‍ തല താഴ്ത്തി നിന്നു.

ശേഖരന്‍ പെട്ടെന്ന് ക്ലിഷേ ഡയലോഗ് പറഞ്ഞു തുടങ്ങി.

അവര്‍ക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ…

പെട്ടന്ന് ഗോപകുമാറും വിലാസിനിയും വൈഷ്ണവിന്‍റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. അവന്‍ പതിയെ എണിറ്റു അവളുടെ അടുത്തേക്ക് പോയി. പോകുന്ന വഴി അവളുടെ അമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു. അവളുടെ അടുത്തെത്തിയപ്പോള്‍ അവളും അവന്‍റെ കൂടെ നടക്കാന്‍ തുടങ്ങി. നാണം ഇപ്പോഴും മാറിയിട്ടില്ല. മുഖം ഉയര്‍ത്തുന്നത് തന്നെ ഇല്ല. അവര്‍ ഒരു റൂമിലേക്ക് പോയി. നല്ല വൃത്തിയുള്ള മുറി. ഒരു കട്ടില്‍, ഒരു ലാപ്ടോപ്പ് പിന്നെ ഒരുമേശയും കസേരയും. റുമില്‍ ധാരാളം ഡെക്കറെഷന്‍ ചെയ്തിട്ടുണ്ട്. അവന്‍ ചുറ്റും ഒന്ന് നോക്കി. അവന്‍ അവളെ ഒന്ന് നോക്കി.

താമര ഇതള്‍ പോലെയുള്ള കണ്ണുകള്‍. കണ്ണെഴുതി സുന്ദരമാക്കി വെച്ചിട്ടുണ്ട് അത്. ചെറിയ മൂക്ക്. കൊഴുത്ത കവിള്‍. ചെഞ്ചുണ്ടുകള്‍. ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലെങ്കിലും ചുവന്നിരിക്കുന്നു. ശംഖ് പോലുള്ള കഴുത്ത്. അവിടെ ഒരു സ്വര്‍ണ്ണമാല. പുറത്ത് നിറഞ്ഞ് നില്‍ക്കുന്ന മുടി. ചെറിയ രീതിയില്‍ പറഞ്ഞ ഒരു അപ്സരസ് തന്നെ.

ഇരുവരും മൗനമായി തുടരും എന്ന് മനസിലാക്കിയ അവന്‍ ആദ്യം മുന്‍കൈ എടുത്തു.

ഗ്രീഷ്മ എന്നല്ലേ പേര്…

അതേ എന്ന രൂപത്തില്‍ അവളൊന്ന് തലയാട്ടി.

ആ പേര് വിളിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണലോ…

അവള്‍ മുഖം ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി

ചിന്നുന്ന് വിളിച്ചാ മതി. ഇവിടെ എല്ലാവരും അങ്ങിനെയാ വിളിക്കുക.. അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഓക്കെ ചിന്നു, എനിക്ക് തന്നോട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 🌀 (BACK TO PRESENT)

ഹലോ, രണ്ടാളും കണ്ണും കണ്ണും നോക്കി നിന്ന മതിയോ… രമ്യ ഇടയിലേക്ക് ചോദ്യമിട്ടു. വൈഷ്ണവ് തന്‍റെ കൈയില്‍ ഉള്ള സിഗരറ്റ് നിലത്തിട്ടു. ശേഷം ഷൂ കൊണ്ട് ചവിട്ടി കെടുത്തി. ചിന്നു ഇപ്പോഴും പഴയ നില്‍പ് തന്നെയാണ്. വീണ്ടും രമ്യ ഇടയ്ക്ക് കയറി പറഞ്ഞു.

അതേയ് വൈഷ്ണവേട്ടാ… എനിക്ക് ദാഹിക്കുന്നു. നമ്മുക്ക് ക്യാന്‍റിനില്‍ പോയി സംസാരിക്കാം…

അത് കേട്ട് വൈഷ്ണവ് രമ്യയെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു.

അതേയ് ഇത്ര ബുദ്ധിമുട്ടി വൈഷ്ണവേട്ടാ എന്ന് വിളിക്കണ്ട. ഒന്ന് പറഞ്ഞു നിര്‍ത്തി മുഖം ഗ്രീഷ്മയിലേക്ക് മാറ്റി തുടര്‍ന്നു. പരിചയമുള്ളവര്‍ എന്നെ കണ്ണാ എന്നാണ് വിളിക്കുന്നത്. നിങ്ങളും അങ്ങിനെ വിളിച്ചോ.

അത്കേട്ട് ചിന്നു മുഖമെന്ന് താഴ്തി. പിന്നെ പതിയെ ചോദിച്ചു.

കണ്ണേട്ടനെന്താ ഇവിടെ ?

അത് കേട്ട് കണ്ണന്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മറുപടി കൊടുത്തു.

അത് ശരി ! എന്‍റെ കോളേജില്‍ വന്നിട്ട് എന്നോട് ചോദിക്കുന്നോ ഞാന്‍ എന്താ ഇവിടെന്ന്…?

അത് കേട്ട് രമ്യയും ചിന്നുവും ഒന്നു ചെറുതായി ഞെട്ടി. പിന്നെ ചിന്നുവിനെ ക്യാന്‍റിനിലേക്ക് വരാന്‍ വിളിച്ചു.

അങ്ങിനെ മൂന്ന് പേരും ക്യാന്‍റനിലേക്ക് നടന്നു. വഴിയ്ക്ക് വെച്ച് രമ്യ ചോദ്യവുമായി എത്തി.

കണ്ണേട്ടന്‍ ഇവിടെയാ പഠിക്കുന്നത് എന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ ചിന്നു.

ചോദ്യം ചിന്നുവിനോട് ആയിരുന്നെങ്കിലും ഉത്തരം പറഞ്ഞത് കണ്ണനായിരുന്നു.

അതെങ്ങനെ ഇന്നലെ എന്നോട് വല്ലതും ചോദിക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോ മിണ്ടാതെ നിന്നയാള്‍ അല്ലേ…

അത് അങ്ങനെയാ… പരിചയപ്പെട്ടു അടുക്കുന്നത് വരെ ഇവള്‍ അവശ്യത്തിന് മാത്രമേ വാ തുറക്കു. പരിചയമായി കഴിഞ്ഞാ പിന്നെ വാ അടക്കാനാ ബുദ്ധിമുട്ട്… ചിന്നുവിനെ നോക്കി ചിരിച്ച് കൊണ്ട് രമ്യ പറഞ്ഞു. അത് ഇഷ്ടപെടാത്ത രീതിയില്‍ ചിന്നു അവളുടെ കൈയില്‍ ഒന്ന് നുള്ളി.

വൈഷ്ണവ് ഇത് കണ്ട് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് നടന്നു.

അപ്പോഴെക്കും ക്യാന്‍റിനില്‍ എത്തിയിരുന്നു അവര്‍. വലിയ ഒരു ക്യാന്‍റിന്‍. നൂറിലധികം പേര്‍ക്ക് ഒരു സമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യം. തിരക്ക് കുറവാണ്. പല മേശയും കാലിയായി കിടക്കുന്നു.

ക്യാന്‍റില്‍ കയറിയ ഉടനെ അവടെ കണ്ട ഒരു സ്ത്രിയോട് വൈഷ്ണവ് ഉറക്കെ വിളിച്ചു പറഞ്ഞു.

ശാന്തേച്ചി മൂന്ന് ലൈം…

അത് കേട്ട് അവര്‍ തിരിഞ്ഞു നോക്കി. വൈഷ്ണവിനെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു കാണിച്ചു ശേഷം ചോദിച്ചു..

ഹാ… വൈഷ്ണവ് മോനോ… എവിടെ നിന്‍െ വാല്….

ആര് മിഥുനയോ… അവള്‍ അവിടെ കത്തിയടിച്ച് നില്‍പുണ്ട്. വൈഷ്ണവ് മറുപടി നല്‍കി.

പരിചയമില്ലാത്ത രണ്ടു പേരെ കണ്ട് ശാന്തോച്ചി വൈഷ്ണവിനോട് ചോദിച്ചു.

ഇതാരാ… ഇതുവരെ കണ്ടിട്ടില്ലലോ നിന്‍റെ കൂടെ…

ചേച്ചി. ഇവര്‍ കലോത്സവത്തിന് വന്നതാ… എന്‍റെ ഫ്രണ്ട്സാണ്. വൈഷ്ണവ് പറഞ്ഞ് നിര്‍ത്തി.

ഹാ… നീ പോയി ഇരിക്ക് ലൈം ഇപ്പോ കൊണ്ടുവരാം എന്ന് പറഞ്ഞ് ചേച്ചി ഉള്ളിലേക്ക് പോയി.

മൂന്ന് പേരും മൂലയ്ക്കിലുള്ള ഒഴിഞ്ഞ മേശയിലേക്ക് പോയി ഇരുന്നു. രമ്യയും ഗ്രിഷ്മയും ഒരു വശത്തും വൈഷ്ണവ് എതിര്‍ വശത്തുമായാണ് ഇരുന്നത്. രമ്യ വന്നപ്പോ മുതല്‍ സംസാരിക്കാന്‍ തുടങ്ങി. ഗ്രിഷ്മ മിണ്ടാതെ ഇരുന്നു. ഇടയ്ക്ക വൈഷ്ണവ് രമ്യയോട് ചോദിച്ചു.

ഡോ… ചോദിക്കാന്‍ വിട്ടു. തന്‍റെ പേരേന്താ…

രമ്യ…! അവള്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

ഓക്കെ ഫൈന്‍. രമ്യ ഒരു ഫെല്‍പ് ചെയ്യുമോ…

രമ്യ എന്താ എന്ന അര്‍ത്ഥത്തില്‍ വൈഷ്ണവിന്‍റെ മുഖത്തേക്ക് നോക്കി.

പോയി ഓര്‍ഡര്‍ ചെയ്ത ആ ലൈം ഒന്ന് വാങ്ങി കൊണ്ടു വരുമോ…?

അതു രമ്യയ്ക്ക് അത്രയ്ക്ക് പിടിച്ചില്ല. പിന്നെ അവരുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പാക്കണ്ട എന്നു വെച്ച് അവള്‍ സിറ്റില്‍ നിന്ന് എണിറ്റു. പിന്നെ ഗ്രിഷ്മയെ ഒന്ന് നോക്കി. അവള്‍ പോവല്ലേ എന്ന ഭാവത്തില്‍ അവളെ തന്നെ നോക്കുന്നുണ്ട്. അത് കണ്ടപ്പോള്‍ രമ്യ വൈഷ്ണവിനെ ഒന്ന് നോക്കി. അത് കണ്ട വൈഷ്ണവ് കണ്ണ് കൊണ്ട് പോവാന്‍ പറഞ്ഞു. അവള്‍ മുഖം കൂര്‍പ്പിച്ച് നടന്നകന്നു. അവള്‍ പോയി എന്നറിഞ്ഞ വൈഷ്ണവ് ഗ്രിഷ്മയ്ക്ക് നേരെ തിരിഞ്ഞു. അവള്‍ തല താഴ്ത്തിയാണ് ഇരിക്കുന്നത്…. വൈഷ്ണവ് അവളോടായി ചോദിച്ചു.

ടോ…. താന്‍ ഞാന്‍ പറഞ്ഞ കാര്യം വീട്ടില്‍ പറഞ്ഞോ…

അവള്‍ ഒന്ന് തല പൊക്കി ഇല്ല എന്ന് ആംഗ്യം കാണിച്ചു.

താന്‍ പെട്ടെന്ന് അഭിപ്രായം പറയണം കേട്ടോ… എന്തായാലും എനിക്ക് കുഴപ്പമില്ല. വൈഷ്ണവ് അവളെ തന്നെ നോക്കി പറഞ്ഞു.

അത് കേട്ട് അവള്‍ മുഖം നന്നായി ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് നോക്കി.

എന്നോട് എന്തോ ചോദിക്കാന്‍ ഉണ്ടല്ലോ…? വൈഷ്ണവ് അവളുടെ നോട്ടം മനസിലാക്കി ചോദിച്ചു. അല്‍പം പരിഭവത്തോടെ അവള്‍ പറഞ്ഞു തുടങ്ങി.

ഞാന്‍ ഇന്ന് ഇവിടെ വരുമെന്ന് ആരാ പറഞ്ഞത്?

അതോ… ഇന്നലെ ശേഖരനങ്കില്‍ വിളിച്ചിരുന്നു. അവര്‍ക്ക് ഈ ബന്ധത്തിന് എതിര്‍പ്പോന്നുമില്ല എന്ന് പറഞ്ഞു. അതാണ് താന്‍ വീട്ടുകാരോട് ചോദിച്ചോ എന്ന് ഞാന്‍ ആദ്യം തിരക്കിയത്. അങ്കിളാണ് പറഞ്ഞത് താന്‍ ഇന്ന് എന്‍റെ കോളേജില്‍ വരുന്നുണ്ട് എന്ന്. അപ്പോളെ വിചാരിച്ചതാ തന്നോട് നേരിട്ട് സംസാരിക്കണം എന്ന്, പിന്നെ അങ്കിളും തന്നോട് അഭിപ്രായം ചോദിച്ചില്ല എന്ന് പറഞ്ഞു… അവന്‍ പറഞ്ഞു നിര്‍ത്തി. അവള്‍ കേട്ടു നില്‍ക്കുക മാത്രമേ ഉണ്ടായുള്ളു. അല്പം കാത്ത് നിന്നിട്ടും അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

താന്‍ വീട്ടുകാരുമായി ആലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനം പറയണം. ഇത് നടക്കില്ല എങ്കില്‍ വേറെ നോക്കാനാ… എന്‍റെ അച്ഛന്‍ നിന്നോട് ചോദിച്ച് മറുപടിയ്ക്കായ് കാത്തുനില്‍ക്കുന്നുണ്ട്.

അവള്‍ കേട്ടിരുന്നതിന് ശേഷം കുറച്ച് ആലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.

ഞാന്‍ നാളെയോ മറ്റന്നാളോ പറയാം. കണ്ണേട്ടന്‍ ഇവിടെ ഉണ്ടാവില്ലേ…

ഹാ.. ഞാന്‍ എവിടെ പോവാന്‍ മറ്റന്നാള്‍ ആവുമ്പോഴേക്കും മറുപടി കിട്ടണേ… പിന്നെ സമയം ചോദിക്കരുത്. അവന്‍ മറുപടി കൊടുത്തു. അവള്‍ തലയാട്ടി സമ്മതം നല്‍കി.

അപ്പോഴെക്കും ഒരു ട്രൈയില്‍ മൂന്ന് ഗ്ലാസ് ലൈം ആയി രമ്യ മേശയ്ക്ക് അരികല്‍ എത്തി.

അവള്‍ ട്രൈ മേശപുറത്ത് വെച്ച് വൈഷ്ണവിനോടും ഗ്രിഷ്മയോടും ആയി ചോദിച്ചു.

ഞാന്‍ നില്‍ക്കണോ അതോ മാറി തരണോ…

അത് കേട്ട് വൈഷ്ണവ് ഒരു ചിരിയോടെ ഇരുന്നോളാന്‍ പറഞ്ഞു. മൂന്ന് പേരും ട്രൈയില്‍ നിന്ന് ഒരു ഗ്ലാസ് എടുത്തു കുടിക്കാന്‍ തുടങ്ങി. ഗ്ലാസിലെ പകുതി ലൈം കുടിച്ച് കഴിഞ്ഞപ്പോ വൈഷ്ണവിന്‍റെ ഫോണ്‍ 📱  ശബ്ദിക്കാന്‍ തുടങ്ങി.

പണ്ടേങ്ങോ കേട്ട എതോ മലയാള സിനിമയുടെ ബി.ജി.എമാണ് അതെന്ന് ഗ്രിഷ്മയ്ക്ക് മനസിലായി. എതാ മൂവിയെന്ന് അവള്‍ക്ക് ഓര്‍മ കിട്ടിയില്ല. അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു. ആരാ എന്ന് നോക്കി. മിഥുനയാണ്. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

എന്താടീ…

അവളുടെ ചോദ്യത്തിന് മറുപടിയെന്നോണം അവന്‍ ഓരോന്ന് പറഞ്ഞു.

ഞാന്‍ ഇപ്പോ ക്യാന്‍റീനിലാ…

വെറുതെ ഒരു ലൈം കുടിക്കാന്‍…

നീ വിളിച്ച കാര്യം പറ..

ഇപ്പോഴോ…

ഹാ… ഞാന്‍ ഇതാ വരുന്നു. അഞ്ച് മിനിറ്റ്.

അവന്‍ ഫോണ്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇട്ടു. ഗ്ലാസിലെ ബാക്കി ലൈം കുടിച്ചു. പിന്നെ തന്‍റെ എതിരെ ഇരിക്കുന്ന ഗ്രിഷ്മയോടും രമ്യയോടും ആയി പറഞ്ഞു. അതേയ്. എനിക്ക് നാടകത്തിന്‍റെ പ്രക്ടീസ് ഉണ്ട്. സോ… ഇപ്പോ നമ്മുക്ക് പിരിയാം.. വീണ്ടും കാണാം. എന്നും പറഞ്ഞ് അവന്‍ എണിറ്റു.

Comments:

No comments!

Please sign up or log in to post a comment!