വെള്ളരിപ്രാവ് 2
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദി. പിന്നെ ഇതൊരു സാങ്കല്പിക കഥ മാത്രം ആണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. കമ്പി മാത്രം പ്രധീക്ഷിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനൊള്ളു.. ഉണ്ടാവാം…….. ഉണ്ടാവാതിരിക്കാം….
❤❤❤❤❤❤❤❤❤❤❤❤❤
രാവിലെ അലാറം അടിച്ചത് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. പത്താം ക്ലാസ് മുതൽക്കേ ബോക്സിങ്ങും മാർഷ്യൽ ആർട്സും പ്രാക്റ്റീസ് ചെയ്യുന്നത് കൊണ്ട് രാവിലെ എഴുനേൽക്കുന്നത് ഒരു ശീലമായി. കോഴിക്കോടിന്ന് പോരുന്നതിന്റെ രണ്ടു ദിവസം മുന്നേ തന്നെ ക്ലബ്ബിൽ റിജോയിൻ ചെയ്യാൻ വേണ്ടി വിവേകേട്ടനെ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ എഴുനേറ്റു ബാത്‌റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ തീർത്തു നേരെ റൂമിൽ നിന്നും ഇറങ്ങി. എന്റെ മാതാജിയും ചെറിയമ്മയും നേരത്തെ തന്നെ എഴുന്നേറ്റിട്ടുണ്ട്. രണ്ടുപേരും അടുക്കളയിൽ രാവിലത്തേക്കുള്ള പാചകത്തിലാണ്. ഞാൻ നേരെ അടുക്കളയേലേക്ക് കയറി ചെന്നു.
ഞാൻ : .. ഗുഡ് മോർണിംഗ് അമ്മ. ഗുഡ്മോർണിംഗ് ചെറിയമ്മേ..
ഞാൻ രണ്ടുപേരെയും നോക്കി പറഞ്ഞു.
രണ്ടു പേരും എന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി ഒരു ചിരി പാസാക്കി.
എന്നെ കണ്ടപാടെ അമ്മ.. സ്ഥിരം ക്ളീഷേ ഡയലോഗ് അടിച്ചു
‘ആ നീ എഴുന്നേറ്റോ. ഞാൻ വിളിക്കാൻ വരാൻ നിക്കായിരുന്നു.
ഞാൻ :ആ ഏതായാലും അമ്മയുടെ സമയം ലാഭം കിട്ടിയല്ലോ..
അമ്മ : ഓ… എന്റെ പുന്നാര മോനെക്കൊണ്ട് ആകെയുള്ള ഒരു ഗുണം ഈ രാവിലെ എഴുനേൽക്കുന്നതാ. വേറെ ഒരുത്തിയാണേ ഭൂമി മറിച്ചിട്ടാലെന്താ ഇല്ലങ്കിലെന്താ മൂട്ടിൽ വെയിൽ തട്ടിയാൽ കൂടി എഴുനേൽക്കൂല 😂😂
വേണ്ടായിരുന്നു… മാതാജി കത്തിക്കേറാണ് വെളുപ്പാന്കാലത്തന്നെ.
ഞാൻ :ഓ ശരി മാഡം.. എനിക്കുള്ള വെള്ളം എവിടെ.
ഇതെല്ലാം ചിരിച്ചോണ്ട് കേട്ട് നിന്നിരുന്ന ചെറിയമ്മയാണ് എന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
ചെറിയമ്മ :അച്ചു ദേ…
എന്നും പറഞ്ഞു ഒരു കപ്പ് ഇളം ചൂട് വെള്ളം എനിക്ക് തന്നു.
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്… അല്ല അത് അമ്മ തന്നെയാണ് ശീലിപ്പിച്ചതും. ഈ പ്രൊഫസർ ആൾ ഒരു പുലിയാണെ.. 😎😎
അമ്മ :നീ ക്ലബ്ബിലേക്കല്ലേ..
ഞാൻ :അതെ.. വിവേകേട്ടനെ വിളിച്ചു പറഞ്ഞിരുന്നു.
അമ്മ :മം.. എന്ന ചെല്ല്.
അങ്ങിനെ വെള്ളം കുടിച്ചു അവരോടു യാത്രയും പറഞ്ഞു ഞാൻ നേരെ ക്ലബ്ബിലേക്ക് ഇറങ്ങി. വീടിന്റെ പുറത്തേക്കു ഇറങ്ങുമ്പോ ദേണ്ടെ വരുന്നു എന്റെ ഗ്രാൻഡ് മദർ എഴുനേറ്റു കണ്ണൊക്കെ തിരുമ്മി.
അതിനോട് ഞാൻ പറഞ്ഞു.. നിന്നെ ഒഴിവാക്കിട്ടില്ലടാ മുത്തേ. ഞാൻ തല്ക്കാലം ഇവനെ കൊണ്ടവ. നിന്നെ ഞാൻ വന്നിട്ട് ശരിക്കൊന്ന് കണ്ടേക്കാം. എന്നും പറഞ്ഞു ഞാൻ നേരെ ക്ലബ്ബിലേക്ക് വെച്ചു പിടിച്ചു.
ക്ലബ്ബിൽ എത്തി വിവേകേട്ടനെ കണ്ടു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞ് നേരെ പ്രാക്ടീസിന് ഇറങ്ങി. എന്തിനാണ് ഞാൻ ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നത് എന്ന് എനിക്ക് ഇപ്പോഴും ഒരു നിശ്ചയം ഇല്ല. ഞാൻ ഒരു ചാമ്പ്യനാല്ല, ഒരു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടും ഇല്ല. പിന്നെ ആകെ പങ്കെടുത്തത് സ്കൂളിൽ നിന്നും ഉണ്ടായ തമ്മിൽ തല്ലിലാണ്. അതാണക്കിലോ രാമിലിന് വേണ്ടി അവനെ തല്ലിയവനെ തിരിച്ചു തല്ലിയത്. എന്നാൽ പത്തിൽ പഠിക്കുമ്പോ അച്ഛൻ എന്നോട് ഒരു ചോദ്യം ചോദിച്ചു. …. നിനക്ക് ഒഴിവു ടൈമിൽ എന്തു ചെയ്യാനാണ് ആഗ്രഹം എന്ന്. ഞാനാണെങ്കിൽ എന്താ പറയന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തലേന്ന് കണ്ട സിൽവെട്ട്സ്റ്റൻ ന്റെ റോക്കി മൂവി മനസ്സിൽ വന്നത്. ഉടനെ ചാടിക്കേറി പറഞ്ഞു.. ‘ബോക്സിങ് ‘😂😂
ഇത് കേട്ട് അച്ഛൻ കുറച്ചു നേരം ചിന്തിച്ചിട്ട് പറഞ്ഞു.. എന്ന നാളെ തന്നെ ഞമ്മുടെ രാമുവിന്റെ മോന്റെ ക്ലബ്ബിൽ ജോയിൻ ചെയ്തോ..
അച്ഛന്റെ മറുപടി കേട്ട് ഞാൻ ആകെ കിളിപോയി അവസ്ഥയിലായി 😁😁
പിന്നെ എനിക്കും തോന്നി പോയി ചേർന്നേക്കാം എന്ന്. പക്ഷെ എന്തോ മനസ്സ് താല്പര്യം കാണിക്കാൻ മടിച്ചിട്ടും ശരീരം എന്നെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കാണ്.. ആ ചിലപ്പോ ഭാവിയിൽ ആവിശ്യം വരുവായിരിക്കും. അങ്ങിനെ നീണ്ട പ്രാക്റ്റീസ് കയിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. ചെന്നപാടെ ബാത്‌റൂമിൽ പോയി ഒന്ന് കുളിച്ചു ഫ്രഷായി കൈഞത്തേക്കും അമ്മ ഭക്ഷണം കൈക്കാൻ വിളിച്ചു. നേരെ ഡൈനിങ് ഹാളിൽ പോയപ്പോ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സന്നദ്ധരായിട്ടുണ്ട്. ഞാൻ നേരെ പോയി അച്ഛന്റെ കസേരയോട് ചേർന്നുള്ള കസേരയിൽ ഇരുന്നു.അത് ഞാൻ കൊച്ചു കുട്ടി
ആയിരിക്കുംബോയെ ഉള്ള ശീലമാണ്. അച്ചനെ ചാരി ഇരുന്നു ഭക്ഷണം കൈക്കുന്നത്.
ഇതിനിടയിൽ എവിടുന്നോ ഒരു പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടു. ചുറ്റും നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായെ. നമ്മുടെ ജനൂട്ടി കറിയിലെ മുളക് കടിച്ചിട്ട് എരുവ് വലിക്കുവാണ്. കണ്ണീന്നൊക്കെ വെള്ളം വരുന്നുണ്ട് 😂😂
പാറുവാണേ ഇത് കണ്ടു ചിരിയടക്കാൻ പാട് പെടുന്നുണ്ട് . അമ്മ : ചിരിക്കാതെ കുട്ടിക്ക് വെള്ളം എടുത്തുകൊടുക്ക് പെണ്ണെ.. അവൾ അതൊന്നും കേട്ട ഭാവം നടിച്ചില്ല. അവസാനം ഞാൻ പാറൂന്റെ തലയ്ക്കു ഇട്ടു ഒന്ന് കൊടുത്തു ജാനുപെണ്ണിന് വെള്ളംകൊടുത്തു. ഞാൻ പാറൂനെ അടിച്ചത് കണ്ടു അവൾ കലങ്ങിയ കണ്ണ് തുടച്ചു പാറൂന് നേരെ കൊഞ്ഞനം കുത്തി കാണിച്ചു ചിരിച്ചു.. അവൾ ഹാപ്പി.. ഇതെല്ലാം കണ്ടു ഞങ്ങൾ ഭക്ഷണം കൈച്ചു എഴുനേറ്റു.
കയ്യ് കഴുകി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി അവിടുന്ന് പോർച്ചിലേക്ക് ഇറങ്ങി നമ്മളെ rx ഇറക്കി. അവനെ ഒന്ന് കഴുകി കുട്ടപ്പനാക്കി. പോർച്ചിൽ അച്ഛന്റെ ബെൻസും അമ്മയ്ക്കും ചെറിയമ്മക്കും ജോലിക്ക് പോവാനുള്ള ക്രെറ്റ യും പിന്നെ എന്റെ ടോയ് അച്ഛന്റെ പഴയ ഹോണ്ട സിറ്റയും കിടപ്പുണ്ട്. സിറ്റി അച്ഛൻ ഇടക്ക് ഉപയോഗിക്കുന്നത് കൊണ്ട് വല്യ കേടു പാടൊന്നും ഉണ്ടാവില്ല. എന്നിരുന്നാലും പോർച്ചിൽ തന്നെ അവന്റെ ചാവി കിടപ്പുണ്ടായിരുന്നതിനാൽ അവനെയും ഒന്ന് സ്റ്റാർട്ട് ചെയ്ത് നേരെ വാഷിങ്ങിന് ഇട്ടു. വാഷിങ് കയിഞ്ഞു ഉമ്മറത്തേക് കേറും പോയണ്ടേ നമ്മടെ ടീംസ് എത്തി. കിച്ചുവും അമലും.
കിച്ചു : ടെ സുഗംതന്നല്ലേ മൈരേ.. രാവിലെ തന്നെ മൈരേ വിളിച്ച തുടക്കം. ഇന്ന് എന്താവോ ആവോ.
ഞാൻ : എനിക്കൊക്കെ എന്ത് സുഖം. സുഖം മൊത്തം നിനക്കല്ലേ. ഞാൻ അർത്ഥം വെച്ചു തന്നെ പറഞ്ഞു. അവനൊരു ചമ്മിയച്ചിരി പാസാക്കി.
അമൽ : എന്നാ വിട്ടാലോ അച്ചു.
ഞാൻ : എടാ ഒരു അഞ്ചു മിനിറ്റ്. ആകെ മുഷിഞ്ഞിരിക്കുവാണ് ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു വരാം. എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി. അപ്പോയെക്കും മുത്തശ്ശി ഉമ്മറത്തേക്ക് വന്നു. മുത്തശ്ശി :എന്താ കുട്യോളെ അവിടെ പുറത്തു നിക്കുന്നെ ഇങ് അകത്തേക്ക് കയറി ഇരിക്ക്.
കിച്ചു : ഈ മരഭൂതം ഇത് എവിടുന്നു കയറിവന്നു പടച്ചോനെ. നീ ഇവിടെ ഉണ്ടായിരുന്നോ.
അമൽ അവന്റെ ചിരി ബ്രെക്കിട്ടപോലെ നിർത്തി. കാരണം അവനും ഉണ്ട് പ്രണയം. അവൾ അവനെയും പറയും എന്ന് അവന് നല്ലോണം അറിയാം. അമൽ എപ്പോഴും എന്നോട് പറയുന്ന ഒരുകാര്യണ്ട്. നിന്റെ പെങ്ങളോട് പറഞ്‌ജയ്‌ക്കാൻ ഒക്കത്തില്ലാന്ന്. ആൾ ബെല്ലും ബ്രെക്കുമില്ലാതെ എല്ലാം വെട്ടിത്തുറന്നു പറയും. എനിക്കും അതാ പേടി. സ്നേഹത്തോടെ ആണേ അവൾ കൈഞ്ഞേ ബാക്കിയൊള്ളു. അല്ലെ ഭദ്രകാളിയാണ്. എന്ന ഞാൻ ഇവിടുന്ന് കോഴിക്കോട്ടെക് പോയപ്പോ കൂടുതൽ മിസ്സ് ചെയ്തേ അവളെമാത്രം ആണ്. കാരണം അത് അങ്ങിനെയാ. പഴമക്കാര് പറയുന്നപോലെ ഉണ്ടാവുമ്പോ അതിന്റെ വില നമുക്ക് മനസ്സിലാവില്ല. അത് കൂടെ ഇല്ലാതാവുമ്പോയെ നമ്മൾ മനസ്സിലാക്കിത്തുടങ്ങു. അമൽ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി. അവൾ ഒരു ചിരി പാസാക്കി കൊടുത്തു. അമലിന്റെ പ്രണയം അവന്റെ മുറപ്പെണ്ണിനോട് തന്നെയാണ്. എന്നൽ കോമഡി
അമ്മ : എവിടെക്കാണാവോ ത്രിമൂർത്തികൾ രാവിലെ തന്നെ. ഞാൻ : ഒന്ന് കറങ്ങിട്ട് വരാം എന്റെ അമ്മേ. കുറെ ആയില്ലേ അമ്മ എന്റെ മറുപടിക്ക് ഒന്നു ചിരിച്ചിട്ട് പറഞ്ഞു. വെയിൽ കൂടുമ്പൊത്തേക്ക് ഇങ് എത്തിയേക്കണംട്ടോ. ഞാൻ : വെയിൽ കൂടിയാൽ കുഴപോന്നുല്ല ഞങ്ങൾ കാറിലല്ലേ പോണേ. അമ്മ : എങ്ങിനെ പോയാലും ഉച്ചക്ക് ഊണ് കൈക്കാൻ എന്റെ പൊന്നുമോൻ ഇവിടെ വെണം. അമ്മ സദ്യ ഉണ്ടാക്കിട്ടുണ്ട്. ഇത് കേട്ട കിച്ചു.. ആന്റി പായസം ഇല്ലേ. 😂… അവനെ ഒന്ന് തുറിച്ചു നോക്കിട്ടു പാറുവണ് അതിനു മറുപടി നൽകിയത്. സദ്യയും പായസവുമൊക്കെ നമ്മളെ മൈന്റ് ചെയ്യുന്നോർക്കൊള്ളു. അല്ലാതെ കൂട്ടുക്കാരൻ വരുമ്പോ മാത്രം സ്നേഹം കാണിക്കുന്നോര്ക്കില്ല. അവളുടെ മറുപടിക്ക് ഒരു ഉത്തരം അവന്റെ കയ്യിലില്ലാത്തോണ്ട് അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
ഞാൻ റൂമിൽ പോയി വന്നപോത്തേക്ക് അമ്മ എല്ലാം സെറ്റാക്കിട്ടുണ്ട്. പിന്നെ അവന്മാരുടെ കൂടെ ഇരുന്നു ഭക്ഷണം കൈച്ചു. അച്ഛൻ ഓഫീസിൽ പോയിട്ടുണ്ട്. പാറു സ്കൂളിലും പോയി. ഭക്ഷണത്തിന് ഒടുക്കത്തെ സ്വാദ്. അല്ലേലും അമ്മമാരുടെ കൈപ്പുണ്യം അത് വേറെതന്നെയാണ്. അങ്ങിനെ ഭക്ഷണം കൈച്ചു അവമ്മാര് പോയി. വൈകിട്ട് സ്ഥിരം സ്പോട്ടിൽ വച്ചു കാണാം എന്നും പറഞ്ഞു. അങ്ങനെ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി നേരെ റൂമിലോട്ടു പോയി കൂടെ ജാനൂനെയും കൂട്ടി. അങ്ങിനെ കുറച്ച് നേരം അവളുമായി തല്ലുകൂടിയും വർത്തമാനം പറഞ്ഞും രണ്ടാളും ഒന്ന് മയങ്ങി. പിന്നെ വൈകീട്ട് പാറുവാണ് ഞങ്ങളെ രണ്ടിനെയും കുത്തി പൊക്കുന്നത്. ഞാൻ എണീറ്റു ചായ കുടിച്ചു Rx വും എടുത്തു ഞങ്ങളുടെ താവളത്തിലേക്ക് വിട്ടു. അവിടെ ചെല്ലുമ്പോ അവമ്മാര് എല്ലാം എത്തീട്ടുണ്ട് . അങ്ങിനെ അവമ്മാരുമായി കത്തിവെച്ചും വിശേഷങ്ങൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല.പിന്നെ ഇരുട്ടാവുന്നെന് മുന്നേ ഞാൻ അവമ്മാരോട് യാത്ര പറഞ്ഞു ഇറങ്ങി. രാത്രി എല്ലാവരെയും കൂട്ടി ചെറിയമ്മയുടെ വീട്ടിൽ പോവണം.
തുടരും..
Comments:
No comments!
Please sign up or log in to post a comment!