വിവിധതരം ആലിംഗനങ്ങൾ
ആലിംഗനം ചെയ്യുന്നത് ആളുകളുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമാകുന്നു എന്നാണ് എന്റെ അഭിപ്രായം.അത് നല്ലൊരു അനുഭവം
കൂടിയാണ്.നല്ലൊരു ആലിംഗനം ആളുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുമുണ്ട്.അതെങ്ങനെ എന്നാൽ,ആലിംഗനം നിങ്ങളുടെ ഉത്കണ്ഠ കുറയ്‌ക്കുകയും നിങ്ങൾ ആരുടെയോ ആണെന്ന്,അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലുമൊക്കെയുണ്ടെന്നുള്ള തോന്നൽ നിങ്ങളിലുളവാക്കും.
പഠനങ്ങൾ ഇപ്രകാരം പറയുന്നു,നല്ല ഒരു ആലിംഗനം അതും ഇരുപത് സെക്കന്റിൽ കുറയാതെയുള്ള ആലിംഗനങ്ങൾ ഓക്സിട്ടോക്സിൻ റിലീസ് ചെയ്യുവാൻ സഹായകമാണ്.
തന്മൂലം ശരീരത്തിൽ ഒക്സിട്ടോക്സിൻ ലെവൽ കൂടുന്നതിനും രക്തസമ്മർദ്ധം താഴുന്നതിനും സഹായിക്കുന്നു.
നല്ലൊരു ആശ്ലേഷണം നിങ്ങളുടെ സ്ട്രെസ് ഹോർമോൺ കുറയ്ക്കുകയും അതുകൊണ്ട് തന്നെ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും.
ദാമ്പത്യജീവിതത്തിലും ആലിംഗനം
ചെയ്യുക എന്നത് വളരെ പ്രാധാന്യം ഉള്ള കാര്യം തന്നെയാണ്.
അങ്ങനെയുള്ള ദമ്പതികൾ ഏറ്റവും സന്തോഷമുള്ളവരായി കാണപ്പെടുന്നു.കൂടാതെ,അവരുടെ ഇടയിൽ വൈവാഹിക പ്രശ്നങ്ങൾ കുറവാണ് എന്നും പഠനങ്ങൾ പറയുന്നു.
ഇവിടെ ഞാൻ വ്യത്യസ്ത ആലിംഗന രീതികൾ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.അവ എന്താണ് ഉദ്ദേശിക്കുന്നത് എന്നും പറയാനുള്ള ശ്രമമാണ്.നിങ്ങൾ ആലിംഗനം നൽകുമ്പോഴൊ ആരെങ്കിലും നിങ്ങളെ ആലിംഗനം ചെയ്യുമ്പോഴൊ
അവയെന്താണ് അർത്ഥമാക്കുന്നത് എന്നൊന്ന് നോക്കാം.ചിലപ്പോൾ
എന്റെ വാദങ്ങൾ തെറ്റാവാം, അപൂർണ്ണവുമാകാം.ക്ഷമിക്കുമല്ലോ.
*****
1)ദി ടൈറ്റ് ഹഗ്
=============
നമ്മെ അത്രയും ഇഷ്ട്ടപ്പെടുന്ന ഒരാളിൽ നിന്നാവും ഇതുപോലെ ഒരു ആലിംഗനം ലഭിക്കുക.
വ്യക്തിപരമായി ഞാൻ ഇഷ്ട്ടപ്പെടുന്നു
ആരെങ്കിലും എന്നെയൊന്ന് ഇറുക്കി ആലിംഗനം ചെയ്യാൻ.അതിൽ എന്നോടുള്ള സ്നേഹം മുഴുവനും അടങ്ങിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ
നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നതിന്റെയോ,
ഒരുപക്ഷെ നിങ്ങളെ നഷ്ട്ടപ്പെടുന്നു എന്ന തോന്നലിന്റെയോ ഒക്കെ സൂചനയായി ഈ ആലിംഗന രീതിയെ
കാണാൻ കഴിയും.
നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ഇത്തരത്തിലുള്ള ആലിംഗനം നൽകിയാൽ, അവനൊ അവളോ നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നതിന്റെ സൂക്ഷ്മമായ അടയാളമാണ് കാണിക്കുന്നത്.അതിനർത്ഥം അവൻ അല്ലെങ്കിൽ അവൾ
നിങ്ങളിലുണ്ടെന്നാണ്.ആതിനാൽ അവൻ നിങ്ങളെ എത്രമാത്രം കരുതുന്നുവെന്ന് സൂചിപ്പിക്കാൻ ഈ തരം ആലിംഗനം ഉപയോഗിക്കുന്നു.
ഭാവിയിൽ ഇതുപോലുള്ള നിരവധി ആലിംഗനങ്ങൾ നിങ്ങൾക്കുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഈ ആലിംഗനം ഏറ്റവും ശാന്തമാണ്. ഇതിനെ ബഡ്ഡി ആലിംഗനം എന്നും വിളിക്കുന്നു.അടുത്ത സുഹൃത്തുക്കൾ പരസ്പരം കെട്ടിപ്പിടിക്കുന്നത് ഇങ്ങനെയാണ്.
പരസ്‌പരം തോളിലേക്കോ അരക്കെട്ടിലേക്കോ കൈകളുപയോഗിച്ച് ചേർത്തു പിടിക്കുന്ന ആലിംഗനരീതിയാണിത്. ഇ ആലിംഗനം പങ്കിടുമ്പോൾ നിങ്ങൾ ഇരിക്കുകയോ നടക്കുകയോ ചെയ്യുന്നുവെങ്കിൽ,നിങ്ങളുടെ ബന്ധം നിലനിൽക്കുന്നതിന് വേണ്ടിയാണത് എന്ന് അർത്ഥമാക്കുന്നു.
ഇതിലെ ഭാവം സൗഹൃദമാണ്.ഒരു പെൺകുട്ടി നിങ്ങൾക്കീ ആലിംഗനം നൽകുകയാണെങ്കിൽ, അവൾ നിങ്ങളോടൊപ്പം ഫ്രണ്ട് സോണിൽ തന്നെ തുടരാൻ താല്പര്യപ്പെടുന്നു എന്നാണ് അർത്ഥം.
ഇറുകിയ ആലിംഗനം പോലെ റൊമാന്റിക് അല്ല,മറിച്ചത് മധുരമാണ് ആളുകൾ ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള ആലിംഗനം കാണാൻ കഴിയും.
അതിനാൽ, ഒരു മനുഷ്യൻ നിങ്ങളെ ഈ രീതിയിൽ കെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവനോ അവളോ നിങ്ങളെ ചങ്ങാതിയായി കാണുന്നു എന്ന് മനസിലാക്കുക. ***** 3)ദി ബിയർ ഹഗ് ==============
ബിയർ ഹഗ് എന്നാൽ മറ്റൊരാൾക്ക് ചുറ്റും കൈകൾ ചുറ്റുക എന്നാണ്. ആ രീതിയിൽ,നിങ്ങൾ അവരെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നു.
പരസ്പരം പൂർണ്ണമായും സ്നേഹിക്കുന്നയാളുകൾ പങ്കിടുന്നതാണ് ഈ രീതിയിലുള്ള ആലിംഗനം.സാധാരണയായി നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആലിംഗനമാണിത്.സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്ന ഒരു ആലിംഗനരീതി.
നിങ്ങൾ ഈ തരത്തിലുള്ള ആലിംഗനം മറ്റൊരാളുമായി പങ്കിടുകയാണെങ്കിൽ,അതിനർത്ഥം കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അവരോട് നിങ്ങൾക്ക് ആഴമായ അടുപ്പമുണ്ട് എന്നുമാണ്.
കൂടാതെ, ഈ ആലിംഗനം റഗ്‌ബി എന്ന കായിക വിനോദത്തിൽ വളരെ ജനപ്രിയമാണ്.റഗ്ബി കളിക്കാരൻ എതിരാളിയെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുകയും അയാളെ നിശ്ചലമാക്കുകയും ചെയ്യുന്നു.
ഈ ആലിംഗന രീതി പ്രണയബന്ധങ്ങളിലും കൂടുതൽ ജനപ്രിയമാണ്. ***** 4)ദി ലോങ് ഹഗ് =============
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലൊരു ആലിംഗനം ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയെയാണ് അത് സൂചിപ്പിക്കുന്നത്.
നിങ്ങളെ മിസ് ചെയ്യുന്നുവെന്നതിന്റെ നിങ്ങളുടെ കൈകളിൽ സംരക്ഷണം അനുഭവപ്പെടുന്നുവെന്നതിന്റെ ഒക്കെ സൂചന ഈ ആലിംഗനത്തിലുണ്ട്.
ഇത് വളരെ അടുപ്പമുള്ളവർ തമ്മിലുള്ള ആലിംഗനരീതിയാണ്. അതൊരു ദീർഘകാല ബന്ധത്തെ സൂചിപ്പിക്കുന്നു.
ഈ ആലിംഗനരീതിയിൽ,പങ്കാളിക്ക് സഹായം ആവശ്യമാണെന്നും, അല്ലെങ്കിൽ അവർ എന്തുകൊണ്ടോ നിരാശരാണെന്നും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.
നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ആലിംഗനം ലഭിക്കുകയാണെങ്കിൽ, അതിനർത്ഥം ആരാണോ ആലിംഗനം ചെയ്തത് അവൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങളെ സ്വീകരിക്കുന്നതിൽ അവൾ സന്തുഷ്ടയാണെന്നും അർത്ഥമാക്കുന്നു.
ഈ ആലിംഗനത്തിൽ ചില നേത്ര സമ്പർക്കങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ സ്നേഹം ആഴമുള്ളതാണെന്ന് നിങ്ങൾക്ക് മനസിലാക്കാം.
അവളുടെ ശരീരഭാഷയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നുവെങ്കിൽ, അവൾ എല്ലാവരേയും ഒരേ രീതിയിൽ ആലിംഗനം ചെയ്യുന്നില്ലയെന്ന് നിങ്ങൾക്ക് കാണുവാൻ സാധിക്കും.
നിങ്ങൾ അവളുടെ ഏറ്റവും നല്ല സുഹൃത്താണെന്നും ജീവിതം ദുഷ്‌കരമാകുമ്പോൾ അവൾക്ക് ചായാൻ കഴിയുമെന്നും അവൾ കരുതുന്നു.
ഒരു കാര്യം ഉറപ്പാണ്: ആരാണ് നിങ്ങൾക്ക് ഇതുപോലെ ആലിംഗനം നൽകിയതെന്നുള്ളതല്ല,നിങ്ങൾക്കത് ലഭിക്കുകയാണെങ്കിൽ,നിങ്ങളൊരു ഭാഗ്യവാനോ ഭാഗ്യവതിയോ ആണ്. അത് തീർച്ച. *****
നിങ്ങളെ ആലിംഗനം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളോടുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈയൊരു ആലിംഗനനരീതിയിൽ നിന്നും മനസിലാവുക.
ഒരുപക്ഷെ നിങ്ങളുടെ അസാന്നിധ്യം അവനെ അല്ലെങ്കിൽ അവളെ വല്ലാതെ ബാധിക്കുമെന്നും ഈ ഒരു രീതിയിൽ നിന്നും മനസിലാക്കാം.
നിങ്ങളുടെ പങ്കാളി നിങ്ങളോടൊത്ത് സ്വസ്ഥത കണ്ടെത്തുന്നു ഏന്നും, നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും,നിങ്ങൾ അയാൾക്ക് എത്രത്തോളം പ്രാധാന്യമുള്ള വ്യക്തിയാണെന്നും ഈയൊരു ആലിംഗനരീതിയിൽ നിന്ന് മനസിലാക്കാം.
നിങ്ങളുടെ പിന്നിലുള്ള വ്യക്തിയെ നിങ്ങൾക്ക് കാണാൻ കഴിയാത്തതിനാലും അതാരാണെന്ന് ആദ്യം നിങ്ങൾക്കറിയാത്തതിനാലും ഇതിനെ വികൃതി ആലിംഗനമെന്നും ( നോട്ടി ഹഗ് )വിളിക്കുന്നു.
ഒരാൾ നിങ്ങളെ ഈ രീതിയിൽ കെട്ടിപ്പിടിക്കുകയും ആലിംഗനത്തിനിടയിൽ നിങ്ങളുടെ മുടിയിൽ ചുംബിക്കുകയും ചെയ്താൽ അയാൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നത് ഉറപ്പാണ്. ***** 6)ദി സ്ട്രാഡിൽ ഹഗ് ================
പ്രണയമുള്ള ആളുകളുടെയിടയിൽ കണ്ടുവരുന്ന സ്വഭാവിക ആലിംഗന രീതിയാണിത്.ഈ ആലിംഗനം വളരെ സ്വകാര്യമായി ചെയ്യുന്നതും, ലൈംഗിക പിരിമുറുക്കത്തിന്റെ അടയാളങ്ങൾ കാണിക്കുന്നതുമായ ഒന്നാണ്.
നിങ്ങൾക്ക് എല്ലാവരേയും ഈ രീതിയിൽ കെട്ടിപ്പിടിക്കാൻ കഴിയില്ല, കാരണം ഇത് പ്രണയിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് എന്നത് തന്നെ.
ഈയൊരു ആലിംഗനരീതിയിൽ വിശ്വാസ്യതയുടെ പ്രശ്നം വരുന്നുണ്ട്. അതിനാൽ നിങ്ങൾ ഈയൊരു ആലിംഗനം നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.
സാധാരണ പെൺകുട്ടികളാണ് ഈ ഒരു ആലിംഗന രീതിക്ക് മുൻകൈ എടുക്കാറ്.ഇത് പങ്കാളികൾ തമ്മിലുള്ള നല്ലൊരു ശാരീരിക ബന്ധത്തിന്റെ സൂചനകളും നൽകാറുണ്ട്. ***** 7)ദി ലെണ്ടൻ ബ്രിഡ്ജ് ഹഗ് ======================
ഇത് തികച്ചും പ്രത്യേകതയുള്ള ഒരു ആലിംഗനരീതിയാണ്.കാരണം ഇരു വ്യക്തികളും പരസ്പരം അവരുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് മാത്രം സ്പർശിക്കുന്നു,അതേസമയം അവരുടെ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങൾ വളരെ അകലെയാണ്.
മര്യാദയുള്ള ആലിംഗനമെന്നാണ് ഇതിനെ വിളിക്കുന്നത്.തണുപ്പൻ മട്ടിലുള്ള ഒരു രീതി.രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും പലപ്പോഴും ഇതുപോലെ കെട്ടിപ്പിടിക്കുന്നത് കാണാം.
ആരെങ്കിലും നിങ്ങളെ ഈ രീതിയിൽ ആലിംഗനം ചെയ്യുകയാണെങ്കിൽ, അവർ നിങ്ങളെ അത്രയധികം സ്നേഹിക്കുന്നില്ലെന്നും നിങ്ങളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്നില്ലെന്നും അറിഞ്ഞിരിക്കുക.അവർക്ക് പരിചയക്കാരാകാൻ താൽപ്പര്യമുണ്ട്, പക്ഷെ നിങ്ങളെ നന്നായി അറിയേണ്ട ആവശ്യമില്ല.
ആളുകൾ ഈ രീതിയിൽ ആലിംഗനം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.അവരങ്ങനെ ചെയ്യുന്നത് അവർ ആലിംഗനം ചെയ്യുന്ന വ്യക്തിയോടുള്ള അവരുടെ യഥാർത്ഥ വികാരങ്ങൾ കാണിക്കാൻ ആഗ്രഹിക്കാത്തതു മൂലവുമാകാം
അംഗീകരിക്കുക,ഇത്തരമൊരു ആലിംഗനം ലഭിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ കപ്പിലെ ചായ അല്ല. ***** 8)ദി ഐ ടു ഐ ഹഗ് =================
ഏറ്റവും സാധാരണമായ ആലിംഗനങ്ങളിൽ ഒന്നാണിത്.ഇത് പ്രണയമുള്ളവർക്കിടയിലുള്ള ഒരു ആലിംഗനരീതിയാണ്.ഇതിനെ ഇന്റിമേറ്റ് ഹഗ് എന്നും വിളിക്കാറുണ്ട്.
നിങ്ങളുടെ സുഹൃത്തുക്കളെയോ മാതാപിതാക്കളെയോ ഈ രീതിയിൽ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഞാൻ പറയുന്നില്ല,കാരണം മിക്കയാളുകളും തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ രീതിയിൽ ആലിംഗനം ചെയ്യാറുണ്ട്.
ഇതൊരു റൊമാന്റിക് ആലിംഗനമാണ്, പ്രണയത്തിലുള്ള ആളുകൾ ഈ രീതിയിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നു.
ഇണകൾ പരസ്‌പരം നോക്കുമ്പോൾ, അവർ വളരെയധികം സമയം ഒന്നിച്ച് ചിലവഴിക്കുമ്പോൾ,തമ്മിലുള്ള സ്നേഹം അനുഭവിച്ചറിയാൻ ഈ ഒരു ആലിംഗനരീതിയിലൂടെ സാധിക്കാറുണ്ട്.
കണ്ണുകൾ തമ്മിൽ സമ്പർക്കം പുലർത്തുന്ന,ശരീരങ്ങൾ പൂർണ്ണമായും ഇഴുകിച്ചേരുന്ന ഈ ആലിംഗനരീതിയിൽ കണ്ണുകളുടെ സമ്പർക്കം നിങ്ങളെ ഒരു പുതിയ ഒരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു, കാരണം കണ്ണുകൾ തമ്മിലുള്ള സംസർഗത്തിന് ശാരീരിക സ്പർശനത്തേക്കാൾ കൂടുതൽ നിങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും.
നിങ്ങളുടെ പങ്കാളിയ്ക്ക് മാത്രം നൽകാൻ കഴിയുന്ന,ഒരല്പം കുസൃതി നിറഞ്ഞ ആലിംഗന രീതിയാണിത്.
നിങ്ങളുടെ കൈകൾ പങ്കാളിയുടെ പിന്നിലെ പോക്കറ്റുകളിലിടുന്ന രീതിയിൽ അവരെ കെട്ടിപ്പിടിക്കുക എന്നതാണ് ഇവിടെ ചെയ്യുക.
അവർക്ക് ഒരേ സമയംതന്നെ തിരിച്ചു നിങ്ങളോടും ഇങ്ങനെ ചെയ്യാൻ കഴിയും.അവരങ്ങനെ ചെയ്യുന്നു എങ്കിൽ അവരത് ആസ്വദിക്കുന്നു എന്നാണ് അർത്ഥം.
പങ്കാളികൾ തനിച്ചായിരിക്കുമ്പോഴോ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമോ ആയിരിക്കുമ്പോൾ ഈ രീതിയിൽ ആലിംഗനം ചെയ്യാവുന്നതാണ്.
നിങ്ങളുടെ പങ്കാളി നിങ്ങളെ ഈ രീതിയിൽ ആലിംഗനം
ഇത്തരത്തിലുള്ള ഒരു ആലിംഗനം നേടാൻ ആഗ്രഹിക്കുന്നില്ലെന്ന് മിക്ക ആളുകളും പറയാറുണ്ട്.കാരണം ലഭിക്കുന്നവർ വിചാരിക്കുക അവരെ കെട്ടിപ്പിടിക്കുന്ന ആളുകൾക്ക് അവരുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ താൽപ്പര്യമില്ല എന്നാണ്.
എന്നാൽ യാഥാർഥ്യം സത്യത്തിൽ നിന്നും വളരെ അകലെയാണ്.
ഉദാഹരണത്തിന്,നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ആലിംഗനം ലഭിക്കണമെന്നാഗ്രഹിച്ച നേരത്ത് ആവാം ജോലിസ്ഥലത്തോ സ്കൂളിലോ അയാൾ വൈകിയതു കൊണ്ട് മാത്രം ആ സാഹചര്യത്തിൽ നിങ്ങൾക്ക് പെട്ടെന്നൊരു ആലിംഗനം നൽകുന്നത്.
ഇവിടെ ആലിംഗനം നൽകിയ ആൾക്ക് നിങ്ങളോട് താല്പര്യമില്ല എന്നല്ല അർത്ഥമാക്കുന്നത്.ഒരു നീണ്ട ആലിംഗനത്തിനുള്ള സമയം പോരാ എന്ന് മാത്രം. ***** 11)ദി ഹഗ് വിത്ത് റെസ്റ്റിങ് ഹാൻഡ്സ് ഓൺ ഈച്ച് അദർ =============================
ഇതൊരു പെണ്ണിന് തന്റെ പങ്കാളിയിൽ നിന്നും ലഭിക്കുന്ന ആലിംഗനമാണ്.ഇവിടെ ആണിന്റെ ശിരസ്സ് തന്റെ ഇണയുടെതിനോട് തൊട്ടുരുമ്മിയിരിക്കുന്ന അവസ്ഥ. അവരുടെ കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ടാവും.ഏത്ര സുന്ദരമായ ആലിംഗനരീതിയാണിതെന്ന് ഇത് അനുഭവിച്ചിട്ടുള്ളവർക്ക് മനസിലാവും.
ഈ ആലിംഗനം അങ്ങേയറ്റം സുഖകരവും ആകർഷകവുമാണ്, നിങ്ങൾക്ക് പരസ്പരം ആഴത്തിലുള്ള ബന്ധത്തെ ഇത് വരച്ചുകാട്ടുന്നു.
ഈയൊരു ആലിംഗനരീതി ഇണകൾ തമ്മിലുള്ള പൊരുത്തത്തിന്റെ പ്രതീകം കൂടിയാണ്.ഒരാൾക്ക് മറ്റൊരാളില്ലാതെ തങ്ങളുടെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ഈ ആലിംഗനരീതിയുടെ ചുവടുപിടിച്ചു പറയാൻ കഴിയും. ഇതൊരു റൊമാന്റിക് ആലിംഗനമല്ലെങ്കിൽ, എന്താണെന്ന് എനിക്കറിയില്ല *****
ഇത്തരത്തിലുള്ള ഒരു ആലിംഗനം നിങ്ങൾക്ക് നൽകുന്നതിലൂടെ, ഒരു ആണ് നിങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നത് ആസ്വദിക്കുന്നുവെന്നും അവന്റെ കുസൃതിത്തരങ്ങൾ നിങ്ങളോട് കാണിക്കുന്നതിൽ ഭയപ്പെടുന്നില്ല എന്നും മനസിലാക്കുക. നിങ്ങൾ പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും കാണാൻ അവൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഇതിന്റെ അർത്ഥം, അതിനാൽ മതിയെന്ന് നിങ്ങൾ പറയുന്നതുവരെ അവൻ ഇത് തുടരും.
വ്യക്തിപരമായി എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ള ആലിംഗനങ്ങളിൽ ഒന്നാണിത്. അതിനാൽ നിങ്ങളെ ഇതുപോലെ കെട്ടിപ്പിടിക്കാൻ ആരെങ്കിലുമുണ്ട് എങ്കിൽ നിങ്ങൾ ഭാഗ്യവതിയാണെന്ന് വിശ്വസിക്കുക. ***** 13)ദി ഹഗ് എറൗണ്ട് ദി വൈസ്റ്റ് ========================
ആലിംഗനത്തിന്റെ ഈ പതിപ്പ് ബന്ധങ്ങളിലുള്ള ആളുകൾക്ക് അനുയോജ്യമാണ്.സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ശക്തമായ ആലിംഗനമൊ സ്വാഭാവികമായ രീതിയോ ഇതിൽ പിന്തുടരാവുന്നതാണ്.
വളരെയധികം സ്നേഹവും വാത്സല്യവും അടങ്ങിയിരിക്കുന്ന ഒരു ആലിംഗനരീതികൂടിയാണിത്.
ചില ആളുകൾ ഇത്തരത്തിലുള്ള ആലിംഗനം കാമത്തിന്റെ അടയാളമായി കണക്കാക്കുന്നു. കഴുത്തിലോ കവിളിലോ ഉള്ള ചുംബനം ഈ ആലിംഗനവുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയും.
നിങ്ങളെയാരെങ്കിലും ഇതുപോലെ ആലിംഗനം ചെയ്യുമ്പോൾ അയാൾ നിങ്ങളോട് നേത്ര സമ്പർക്കം പുലർത്തുന്നുവെങ്കിൽ അയാൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നുറപ്പിച്ചു പറയാൻ സാധിക്കും.
ദീർഘകാല ബന്ധത്തിലും ഹ്രസ്വകാല ബന്ധത്തിലും ഇതുപോലെയുള്ള ആലിംഗനങ്ങൾ സംഭവിക്കാം.
ആൺകുട്ടികൾ പെൺകുട്ടികളെ വശീകരിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ പോലും ഈയൊരു ആലിംഗനരീതി കണ്ടിട്ടുണ്ട്. ***** 14)ദി റാഗ്ഡോൾ ഹഗ് ==================
രണ്ടുപേർക്കിടയിലുള്ള ആലിംഗനം, അവിടെ ഒരാൾ മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒറ്റവാക്കിൽ ഇത്രയെ ഉള്ളൂ റാഗ്ഡോൾ ഹഗ്.
നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ആലിംഗനം ലഭിക്കുകയാണെങ്കിൽ, അത് ഏകപക്ഷീയ ബന്ധത്തിന്റെ അടയാളമാണ്.ഒരു വ്യക്തി ബന്ധം പ്രവർത്തികമാക്കാൻ എത്രകണ്ടു ശ്രമിച്ചാലും എല്ലാം വെറുതെയാകുന്നത് ഇവിടെ കാണാൻ സാധിക്കും.
ഇത് ഒരു മര്യാദയുള്ള ആലിംഗനമാണ്,അതിനാൽ നിങ്ങൾ അവർക്ക് അധിക ശ്രദ്ധ നൽകാത്തതിൽ മറ്റ് കക്ഷികൾക്ക് മോശം തോന്നില്ല. *****
ഇതിലൊരു സ്നേഹമോ വാത്സല്യമോ കാണാൻ സാധിക്കില്ല.നിങ്ങൾ ഒരു കാരണവുമില്ലാതെ അലസമായി ചെയ്യുന്ന ഒരു ആലിംഗന രീതിയാണ് ഇത്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആളുകൾ കാലാകാലങ്ങളിൽ ഈ ആലിംഗനം ചെയ്തുപോരുന്നു. ***** 16)ദി സ്ലോ ഡാൻസ് ഹഗ് ====================
ഇത് ലിംഗറിങ് ഹഗ് എന്നും അറിയപ്പെടുന്നു.
നിങ്ങൾ എപ്പോഴെങ്കിലും ഒരാളുമായി ആലിംഗനം ചെയ്യുകയും പരസ്പരം നോക്കിക്കാണാൻ പര്യാപ്തമാവുകയും ചെയ്തിട്ടുണ്ടോ, അതാണ് ഈ ആലിംഗനം.
ആ വ്യക്തിയുമായി സംസാരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ആലിംഗനം പുരോഗമിക്കുക.പക്ഷേ അവരുടെ കൈകളിൽ നിങ്ങൾ ഈ ആലിംഗനം ആസ്വദിക്കുന്നതിനാൽ അവരിൽ നിന്ന് മാറാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല.രണ്ട് ആളുകൾ ഡേറ്റിംഗ് നടത്തുകയോ അല്ലെങ്കിൽ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു ആലിംഗനമാണിത്.ഇത് മധുരമുള്ളതും വൈകാരികവുമാണ്. ***** 17)ദി ക്യാച്ചർ ഹഗ് ===============
പരസ്പരം ശക്തമായ വൈകാരിക ബന്ധമുള്ള ദമ്പതികൾക്കിടയിൽ ഈ ആലിംഗനം സ്വഭാവികമാണ്. അല്ലെങ്കിൽ പ്രണയിക്കുന്നവർക്ക് ഇടയിൽ സംഭവിക്കുന്നതാണിത്.
ശക്തമായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർ ഒരിടവേളക്ക് ശേഷം കണ്ടുമുട്ടുന്നു എന്ന് കരുതുക അങ്ങനെയൊരവസരത്തിലാവും ഇങ്ങനെ ഒരു രീതിയിൽ ആലിംഗനം ജന്മം കൊള്ളുക.കാണാതെയിരുന്നു കാണുമ്പോൾ തന്റെ ഇണയെ ആവേശത്തോടെ തന്നിലേക്കടുപ്പിക്കുകയാവും ഇവിടെ നടന്നിട്ടുണ്ടാവുക.
മനോഹരവും മധുരവുമുള്ളതും വൈകാരികവുമാണ് ഈ ആലിംഗനം ചിലപ്പോൾ സ്ത്രീകൾ തങ്ങളുടെ ഇണയെ കാണുമ്പോൾ സ്വയം മറന്ന് അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കഴിഞ്ഞിരിക്കും.
ഈ ആലിംഗനം വളരെ അടുപ്പമുള്ളവർ തമ്മിലായതിനാൽ നിങ്ങൾക്ക് ഇതുപോലെ ആരെയും കെട്ടിപ്പിടിക്കാൻ കഴിയില്ല എന്നും ഓർത്തുവക്കുക. ***** 18)ദി ഫ്ലിർട്ടി ഹഗ് ==============
അരികിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ കാണപ്പെടുന്ന ആലിംഗനരീതിയാണ് ഫ്ലിർട്ടി ഹഗ്.
നിങ്ങൾ ഒരു ആലിംഗനം നൽകിയാൽ അതിലൂടെ നിങ്ങളുടെ ഇഷ്ട്ടങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷെ അതിലേക്കിറങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ ശരീരഭാഷ എല്ലാം പറയാതെ പറയുന്നു.
ഇതുപോലെ ഒരാണിനെ നിങ്ങൾ കെട്ടിപ്പിടിക്കുമ്പോൾ,അവനിൽ നിന്ന് എന്തോ ആഗ്രഹിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.അതുകൂടാതെ നിങ്ങൾ അവനിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും നിങ്ങളവനെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും അറിയിക്കാൻ ഈയൊരു ആലിംഗനരീതി ഉപയോഗിക്കുന്നു.
കൂടാതെ,ഇതുപോലെ ആലിംഗനം ചെയ്യുന്ന ഓരോ സ്ത്രീയും താൻ അവനിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവെന്ന് ആ വ്യക്തി തിരിച്ചറിയമെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുമുണ്ട്. ***** 19)ദി സെൽഫ് ഹഗ് ================
ആലിംഗനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആരംഭിക്കുമ്പോൾ,അല്ലെങ്കിൽ മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിടെയൊരു സ്വയം ആലിംഗനം ഉണ്ടാകുന്നു എന്നുള്ളത് നിങ്ങൾ മറന്നുപോകുന്നു
നിങ്ങൾക്കറിയാത്ത കാര്യമെന്തെന്നാൽ ഈ ആലിംഗനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും പിരിമുറുക്കം കുറക്കുകയും ചെയ്യുന്നു.
നിങ്ങളെ കെട്ടിപ്പിടിക്കാൻ ചുറ്റും ആരുമില്ല എന്ന് തോന്നുമ്പോൾ ഈ രീതി ശ്രമിച്ചുനോക്കാവുന്നതാണ്. ***** 20)ദി കഡിൽ ഹഗ് ===============
ഈ ആലിംഗനം പ്രണയിക്കുന്നവർക്കിടയിലുള്ളതാണ് ഇതിൽ തഴുകലും,തലോടലുകളും, ഗാഢമായ ആലിംഗനങ്ങളും, ചുംബനങ്ങളും നിറഞ്ഞുനിൽക്കുന്നു.
ഈയൊരു ആലിംഗനരീതിയിലൂടെ പങ്കാളികൾ പരസ്പരം അറിയുവാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ തന്റെ ഇണ തന്നിൽ ഏത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നുള്ളതാണ്.
ഇതുപോലുള്ള ഒരാളെ നിങ്ങൾ ആലിംഗനം ചെയ്യുമ്പോൾ, നിങ്ങൾ അവർക്ക് ഒരു സാധാരണ ആലിംഗനം നൽകരുത്.
ഈയൊരു ആലിംഗനരീതി രണ്ടു വ്യക്തികൾക്കിടയിലുള്ള അവിശ്വസനീയമായ വൈകാരിക ബന്ധത്തെയാണ് തുറന്നു കാണിക്കുന്നത്.
നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് മാത്രമാണ് ഇങ്ങനെയൊരു ആലിംഗനം നൽകുക.കൂടാതെ, ഈ ആലിംഗനം നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രത്യേക വ്യക്തിക്ക് മാത്രമുള്ളതുകൊണ്ട് വളരെ അപൂർവവുമാണ് ഈ രീതി.
ഈ ഒരു ആലിംഗനരീതിയിലൂടെ ഇണക്ക് സുരക്ഷിതത്വവും പരിരക്ഷയും അനുഭവപ്പെടുമെന്നുള്ള കാര്യത്തിലും സംശയം വേണ്ട. ***** 21)ദി പൊളൈറ്റ് ഹഗ് =================
പരിചയക്കാരുമായും സഹപ്രവർത്തകരുമായും നിങ്ങൾ സാധാരണയായി പങ്കിടുന്ന ആലിംഗനമാണിത്.
ഈയൊരു ആലിംഗനം നൽകുകയൊ,സ്വീകരിക്കുകയോ ചെയ്യുക നിങ്ങളുടെ പങ്കാളിയിൽ നിന്നുമാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ബന്ധത്തിൽ കുറച്ച് അകലമുണ്ടെന്നാണ്. ***** 22)ദി ഹഗ് വിത്ത് ഹെഡ് ഓൺ ദി . ഷോൾഡർ ============================
ഇവിടെ പുരുഷനോ സ്ത്രീയോ തന്റെ പങ്കാളിയുടെ തോളിൽ ചായുകയാണ് ചെയ്യുക.
ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അവിടെ ശക്തമായ വാത്സല്യമുണ്ട്, നിങ്ങൾ പരസ്പരം പരിപാലിക്കാൻ തയ്യാറുമാണ് എന്ന് ഈ ആലിംഗന രീതിയിലൂടെ മനസിലാക്കുവാൻ സാധിക്കും. ***** 23)ദി ആൾട്ടർനേറ്റിങ് ആംസ് =======================
സൗഹൃദം ആണ് ഈ ആലിംഗന രീതിയിൽ അടങ്ങിയിരിക്കുന്ന ഭാവം. സാധാരണഗതിയിൽ ആലിംഗനം ചെയ്യുമ്പോൾ ഒന്നുകിൽ കൈകൾ പങ്കാളിയുടെ മേൽഭാഗത്തെയോ അല്ലെങ്കിൽ കീഴ്ഭാഗത്തെയോ ആണ് സ്പർശിക്കുക.പക്ഷെ ഇവിടെ ഒരു കൈ മുകളിലും മറു കൈ താഴെയും ആയാണ് സ്പർശിച്ചിട്ടുണ്ടാവുക.
വളരെ നാളുകൾക്ക് ശേഷം തമ്മിൽ കാണുന്ന സുഹൃത്തുക്കൾക്കിടയിൽ ആണ് ഈ ആലിംഗനരീതി കാണാറുള്ളത്. ***** 24)ദി സ്ട്രോങ്ങ് ഹഗ് =================
ഇവിടെ നിങ്ങളുടെ പങ്കാളി നിങ്ങളെ മുറുക്കി കെട്ടിപ്പിടിക്കുകയും മുതുകിൽ പതിയെ അടിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കെല്ലാമുണ്ട്.പക്ഷെ നിങ്ങളെ പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഒരാൾ, അതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾ ഭാഗ്യമുള്ളയാളാണ്.
ഈ ആലിംഗനത്തിലൂടെ അങ്ങനെ ഒരു സൂചനയാണ് ലഭിക്കുക. ***** 25)ദി ഹഗ് ദാറ്റ് ലാസ്റ്റ് =================
വാക്കുകളുടെ ആവശ്യമില്ലാതെ സ്നേഹത്തിന്റെയും പിന്തുണയുടെയും നിശബ്ദ പ്രകടനം ആണ് ഈ ആലിംഗനത്തിലൂടെ കാണാൻ സാധിക്കുക.ഇവിടെ മൗനമാണ് അവരുടെ ഭാഷ.ആ മൗനത്തിലൂടെയാണവർ സ്നേഹവും പിന്തുണയും നൽകുന്നത്.
ഇത് ദമ്പതികൾക്കിടയിൽ മാത്രമല്ല, പ്രിയപ്പെട്ടവർക്കിടയിലും പ്രകടമാണ്. *****
ഹൃദ്യമായ സംഭാഷണങ്ങൾക്ക് ശേഷമൊ നല്ലൊരു അടി നടന്നതിന് ശേഷമൊ ഒക്കെ ഈ ഒരു ആലിംഗനം നൽകപ്പെടാറുണ്ട്. ***** 27)ദി കംഫോർട്ടിങ് ഹഗ് ====================
നിങ്ങളുടെ സുഹൃത്തിന് വൈകാരിക പിന്തുണ ആവശ്യമുള്ളപ്പോഴാണ് ഇങ്ങനെയൊരു ആലിംഗനം നൽകപ്പെടുക.ഹൃദയങ്ങൾ തമ്മിലുള്ള ഒരു ആലിംഗനം കൂടിയാണിത്.വൈകാരികമായി തകർന്നിരിക്കുന്ന ഒരുവന് ഈ ഒരു ആലിംഗനം വലിയ ആശ്വാസമാണ്. ഇതിലൂടെ തന്റെ സുഹൃത്തിനു മേലുള്ള കരുതൽ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. ***** ***** ഉപസംഹാരമായി ഞാൻ പറയട്ടെ, നിങ്ങൾക്ക് എത് രീതിയിലുള്ള ആലിംഗനം ലഭിച്ചാലും നിങ്ങളത് സ്വീകരിക്കണം എന്ന് പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു.
മറ്റുള്ളവർ അവരുടെ സ്നേഹവും വാത്സല്യവും കാണിക്കുന്ന ഒരു മാർഗമാണിത്. ആരെയെങ്കിലും ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ വാക്കുകൾ കൊണ്ട് കഴിഞ്ഞെന്നുവരില്ല ,പക്ഷേ ഒരു ആലിംഗനം ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും.
മറ്റൊരു വ്യക്തിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ആലിംഗനം. നിങ്ങളും പങ്കാളിയും തമ്മിലുണ്ടാകുന്ന ആലിംഗനം നിങ്ങളുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകും.കൂടാതെ, ഇത് കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയും സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. ആയതിനാൽ, നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം നിങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുക
നിങ്ങൾ മറ്റൊരാളെ കെട്ടിപ്പിടിക്കുമ്പോൾ,അവർക്കൊരു പുതിയ അനുഭവമാണ് ലഭിക്കുക. അവർക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ് അവരിൽ ഉടലെടുക്കുക.നിങ്ങളുടെ ഒരു ആലിംഗനം കൊണ്ട്,ഒരു തലോടൽ കൊണ്ട് മറ്റൊരാൾക്ക് അല്പം ആശ്വാസമൊ സന്തോഷമൊ ലഭിക്കുന്നു എങ്കിൽ ഒരു നന്മ തന്നെയാണ് നിങ്ങൾ ചെയ്തതെന്ന് നിസംശയം പറയാം.
ഓർക്കുക: നിങ്ങളുടെ ചങ്ങാതിമാരുമായും പരിചയക്കാരുമായും പങ്കിടാൻ കഴിയുന്ന ആലിംഗനങ്ങളുമുണ്ട് ഒപ്പം നിങ്ങളുടെ പങ്കാളിയുമായി മാത്രം പങ്കിടാൻ കഴിയുന്ന ആലിംഗനങ്ങളും അതിനാൽ,നിങ്ങൾ കൂട്ടിക്കലർത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക!
ഒരു കാര്യം കൂടി:നിങ്ങൾ എന്തുതന്നെ ചെയ്താലും, എല്ലായ്പ്പോഴും പോസിറ്റീവായി തുടരുക,നാളെ ഇല്ലെന്നപോലെ കെട്ടിപ്പിടിക്കുക. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. *************** *************** **ദി ഏൻഡ് ** ബൈ ആൽബി ReplyForward
Comments:
No comments!
Please sign up or log in to post a comment!