രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17
മഞ്ജുസ് ആയിടക്ക് ഒന്ന് തടിച്ചതോടെ അവളെ കളിയാക്കാൻ വേണ്ടി വീഡിയോ കാൾ വഴിയാണ് ഞാൻ അധികവും വിളിക്കാറുള്ളത് . അങ്ങനെയൊരിക്കൽ അവളുമായി സംസാരിച്ചതൊക്കെ ഓർത്തപ്പോൾ കാർ ഓടിക്കുന്നതിനിടയിലും എനിക്ക് ചെറിയ ചിരി വന്നു .
മടി പിടിച്ചു ഓഫീസിൽ പോകാതെ ഇരുന്ന ഒരു ദിവസം ഞാൻ ചുമ്മാ അവളെ വിളിച്ചു . ആദ്യത്തെ വട്ടം കക്ഷി ഫോൺ എടുത്തില്ല ..പിന്നെയും ഞാൻ വിളിച്ചതോടെ അവള് മനസില്ല മനസോടെ എടുത്തു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടു ഇരിക്കുന്ന അവളുടെ മുഖമാണ് കാൾ കണക്ട് ആയ ഉടനെ എന്റെ ഡിസ്പ്ളേയിൽ തെളിഞ്ഞത്..
“എന്താ എടുക്കാഞ്ഞേ ..?”
ഞാൻ അവളെ നോക്കി ചിരിയോടെ തന്നെ ചോദിച്ചു .
“ഞാൻ ഫുഡ് കഴിക്ക്യാ …കണ്ടൂടെ …”
കഴിച്ചു കൊണ്ടിരുന്ന ഫുഡ് സ്വല്പം കൂടി വായിലേക്കിട്ടുകൊണ്ട് അവളും ചിരിച്ചു .
“ഓഹ്ഹ്..ഏതു നേരത്തും ഇത് തന്നെയാണോ പണി ? ഗുണ്ട് മുളകേ…”
ഞാൻ അവളുടെ തടിച്ച രൂപം നോക്കികൊണ്ട് കളിയാക്കി .
“വേറെ ഇപ്പൊ എവിടെ എന്താ പണി . പെട്ടെന്ന് ഒരു മസാലദോശ തിന്നാൻ പൂതി ..അച്ഛൻ നേരെ പോയി വാങ്ങിക്കൊണ്ട് തന്നു ..അത് കേറ്റികൊണ്ടിരിക്യാ..”
മഞ്ജുസ് വീണ്ടും എടുത്തുകഴിച്ചുകൊണ്ട് ചിരിച്ചു .
“ആഹ്…നിനക്കിപ്പോ സുഖ ചികിത്സ അല്ലെ ..നടക്കട്ടെ നടക്കട്ടെ …”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .
“പോടാ ..നീയിപ്പോ എന്തിനാ വിളിച്ചേ …ഇന്ന് ഓഫീസിൽ പോയില്ലേ ?”
എന്റെ വേഷവും , ഇരിക്കുന്ന സ്ഥലവുമൊക്കെ ശ്രദ്ധിച്ചെന്നോണം മഞ്ജുസ് ചോദിച്ചു .
“ഓഫീസിൽ ഒന്നും പോയില്ല…കൊറച്ചു കഴിഞ്ഞിട്ട് പോണം ..”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .
“ഹ്മ്മ് …എന്ന പോകാൻ നോക്ക് …”
“പോ ചെക്കാ …ഞാൻ ഇതൊന്നു സ്വസ്ഥം ആയിട്ട് കഴിക്കാലോ എന്ന് വെച്ചിട്ട് പറഞ്ഞതാ .”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ ഭാഗം ന്യായീകരിച്ചു .
“ഹ്മ്മ്…പിന്നെ എന്തൊക്കെ ഉണ്ട് ? നിന്റെ കുട്ടന്മാര് വല്ല അനക്കം ഉണ്ടോ ?”
അവളുടെ പുഞ്ചിരിയും ചവക്കുന്ന സ്റ്റൈലുമൊക്കെ നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .
“ആഹ്…ഇടക്ക് ഉണ്ട് …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“അല്ലെടി തെണ്ടി നീ ഫുൾ ടൈം തീറ്റയാണോ ? എപ്പോ വിളിക്കുമ്പോഴും ഇതാണല്ലോ അവസ്ഥ ..”
അവളുടെ കഴിപ്പ് നോക്കികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
“ഒരുമിച്ചു ഒരുപാടു കഴിക്കാൻ പറ്റില്ല മാൻ …ശ്വാസം മുട്ടും , അതുകൊണ്ട് ഇടക്കിടക്ക് കുറേശെ കഴിക്കുന്നതാ ”
ഗർഭിണി ആയതിന്റെ പ്രയാസം ഓര്മിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്തായാലും നിനക്കിപ്പോ അത് സൗകര്യമായില്ലേ…ചുമ്മാ ഇരുന്നു തിന്നുക തന്നെ .ഞ്ഞം ഞ്ഞം ഞ്ഞം.. .” ഞാൻ ചവക്കുന്ന പോലെ ആക്ഷൻ കാണിച്ചു അവളെ കളിയാക്കി .
“പോടാ പട്ടി…” മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു പരിസരം ഒന്ന് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു ചിരിച്ചു .
“എന്ത് കഷ്ടാ ഇത്….നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ? ” എന്റെ കള്ളച്ചിരി ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .
“വേറെ എന്ത് പറയാനാ ..എന്റെ മഞ്ജുസിനു ഞാനെന്റെ ജീവൻ തന്നെ തരില്ലേ ..” ഞാൻ കൊഞ്ചിക്കൊണ്ട് അവളെ ഒന്ന് സോപ്പിട്ടു .
“എന്ന താടാ…….” അവള് മുഖം വക്രിച്ചുകൊണ്ട് പുരികങ്ങളിളക്കി.
“അതിപ്പോ എന്താ തരാനുള്ളത്..ഞാൻ തന്ന രണ്ടു ജീവൻ നിന്റെ വയറ്റിൽ കിടക്കുവല്ലേ ..” അവളെ നോക്കി കണ്ണിറുക്കികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .
“അമ്പോ…..ഹി ഹി ഹി…” എന്റെ മറുപടി കേട്ട് മഞ്ജുസ് സ്വല്പം ഉറക്കെ തന്നെ പൊട്ടിച്ചിരിച്ചു . അസ്ഥാനത്തുള്ള ചിരി ആയതിനാൽ കഴിച്ചുകൊണ്ടിരുന്നത് അവളുടെ ശിരസിൽ കയറി ചുമക്കാനും തുടങ്ങി .
“കിണിക്കാതെ ഇച്ചിരി വെള്ളം എടുത്തു കുടിക്ക് പോത്തേ..” അവളുടെ വെപ്രാളം കണ്ടു ഞാൻ കുറച്ചു പേടിയോടെ തന്നെ പറഞ്ഞു . അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്കെത്തിയ അമ്മയുടെ ശബ്ദവും ഞാൻ ഫോണിലൂടെ കേട്ടു.
“എന്താടി അവിടെ …?” “ഒന്നും ഇല്യ അമ്മാ …തരിപ്പിൽ കേറിയതാ …” “നീ ആരോടാ ഈ സംസാരിച്ചോണ്ടിരിക്കുന്നെ ..മര്യാദക് ഇരുന്നുകഴിച്ചൂടെ .” “എന്റെ കെട്ട്യോൻ തന്നെയാ ….ഇങ്ങളൊന്ന് പോയെ …” എന്ന രീതിക്കു അമ്മയും മോളും തർക്കിക്കുന്ന ശബ്ദങ്ങളും ഞാൻ വ്യക്തതയോടെ കേട്ടു . അമ്മയെ പറഞ്ഞു വിട്ട ശേഷമാണ് കക്ഷിയുടെ മുഖം വീണ്ടും ഡിസ്പ്ളേയിൽ തെളിഞ്ഞത്.
“ആഹ്..പറയെടാ …” എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് വീണ്ടും പറഞ്ഞു തുടങ്ങി .
“എന്തോന്നാ അവിടെ അങ്കം വെട്ട് ? നിന്റെ അമ്മച്ചി അടുത്തുണ്ടോ ?” ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ല അത് പോയി…ചുമച്ചതു കേട്ടിട്ട് ഓടിവന്നതാ …നിന്റെ ഓരോ വളിഞ്ഞ കോമഡി കാരണം മനുഷ്യൻ ഇപ്പൊ ചത്തുപോയേനെ ..” മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ തലയാട്ടി .
“ഓഹോ…വളിഞ്ഞ കോമഡി ആണേൽ പിന്നെ നീയെന്തിനാ ചിരിക്കൂന്നേ ?” അവളുടെ ഡയലോഗ് കേട്ടു ഞാൻ സംശയത്തോടെ തിരക്കി .
“ഓഹ്..ഇനി അതിന്മേൽ പിടിച്ചു കേറണ്ട …” എന്റെ സംശയം കേട്ടു അവള് തലയ്ക്കു കൈകൊടുത്തു .
“ഏയ് ഇല്ല ..ഞാൻ ചുമ്മാ ചോദിച്ചതല്ലേ …എന്റെ മോള് നന്നായിട്ട് കഴിക്ക് , ഏട്ടൻ പോയിട്ട് പിന്നെ വരാം ” ഞാൻ അവളെ കളിയാക്കികൊണ്ട് തന്നെ ചിരിച്ചു .
“ഓ..ആയിക്കോട്ടെ …” മഞ്ജുസ് അതെ ട്യൂണിൽ മറുപടി നൽകികൊണ്ട് ചിരിച്ചു .
“എന്ന ഒരു ഉമ്മ താ …” ഞാൻ ചുംബിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവളെ നോക്കി .
“ഉമ്മേം ഉപ്പേം ഒന്നും ഇല്ല…കൊഞ്ചാതെ ഓഫീസിൽ പോടാ ..” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“ഓഹ്….എന്ത് പറഞ്ഞാലും ഒരു ഓഫീസ്…” ഞാൻ അവളുടെ സംസാരം കേട്ടു തലചൊറിഞ്ഞു .
“വേണെങ്കി പോയാൽ മതി….എനിക്ക് നിർബന്ധം ഒന്നും ഇല്യ..” എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
“അത് ശരി…പിന്നെ എനിക്കാണോ ഇത്ര വല്യ നിർബന്ധം ..നിന്നെ ഒരാളെ ഓർത്തോണ്ടു മാത്രമാണ് ഞാനീ പണി ചെയ്യുന്നത് ..” അവളുടെ ചിരി നോക്കികൊണ്ട് തന്നെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു .
“ഹൌ …പതുക്കെ …ഒക്കെക്കൂടി തള്ളിമറിച്ചിടണ്ട…” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് കളിയാക്കി ചിരിച്ചു .
“സീര്യസ്‌ലി മുത്തേ ….ഇയ്യിന്റെ കരളിന്റെ കർളല്ലേ..” ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെയൊന്നു ടീസ് ചെയ്തു .
“ഹ്മ്മ്…പിന്നെ പിന്നെ …ചുമ്മാ കളിക്കാതെ നീ പോവാൻ നോക്കിയേ ..അച്ഛൻ എങ്ങാനും കേറിവന്നാൽ എന്നെ ചീത്ത പറയും ” മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
“ഹോ…അപ്പൊ കിളവൻ അവിടുണ്ടല്ലേ …” ഞാൻ സ്വല്പം സ്വരം താഴ്ത്തികൊണ്ട് തന്നെ ചോദിച്ചു .
“ഡാ…വേണ്ടാട്ടോ..ആള് ഇവിടെ എവിടെയോ ഉണ്ട്….” മഞ്ജുസ് ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഡിസ്പ്ളേയിലേക്ക് തന്നെ ശ്രദ്ധിച്ചു .
“ഹ്മ്മ്…എന്ന പോയേക്കാം …നീ ഫ്രീ ആകുമ്പോ വിളിക്ക് ..” ഞാൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .
“മ്മ്…വിളിക്കാം വിളിക്കാം …” മഞ്ജുസും തിരക്കിട്ടു പറഞ്ഞു .
“ഹാ…നീ എന്താ ഇങ്ങനെ ഒരു ഇൻട്രോ ഇല്ലാതെ സംസാരിക്കുന്നെ ? ഞാൻ എത്ര കാര്യായിട്ട നിന്റെ കാര്യങ്ങള് ചോദിക്കുന്നെ ..അപ്പൊ നിനക്ക് തിരിച്ചും എന്തേലും ഒകെ ചോദിച്ചൂടേ തെണ്ടി ..?” ഞാൻ അവളുടെ ധൃതി കണ്ടു സംശയത്തോടെ ചോദിച്ചു .
“ഓഹോ….എന്താ ചോദിക്കണ്ടേ? ” മഞ്ജുസ് ഗൗരവം നടിച്ചുകൊണ്ട് തിരക്കി .
“എന്ത് വേണേലും ആവാലോ …അറ്‌ലീസ്റ്റ് …കവി ഫുഡ് കഴിച്ചോ.?..നിനക്ക് സുഖം അല്ലെ ?..എന്നെങ്കിലും ചോദിച്ചൂടേടി ” ഞാൻ കണ്ണുരുട്ടികൊണ്ട് അവളെ നോക്കി .
“ഇതൊക്കെ എന്നും ചോദിക്കണതാ…നീയൊന്നു പോയെ കവി ….” എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി . അതോടെ അവളെ ശല്യപെടുത്തണ്ട എന്നുകരുതി ഞാനും ആ സംസാരം അവസാനിപ്പിച്ച് . അങ്ങനെ ഒരു കാര്യമില്ലെങ്കിൽ കൂടി വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനും കളിയാക്കാനുമൊക്കെ ആയി ഇടക്കിടെ ഞാൻ വിളിക്കും .
അങ്ങനെ വൈകീട്ടോടെ ഞാൻ കോയമ്പത്തൂരിലെത്തി . ഏതാണ്ട് ഏഴുമണി ഒക്കെ ആയിക്കാണും . ഞാൻ ചെല്ലുന്ന കാര്യം ശ്യാമിനെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു .
ഗേറ്റിനു മുൻപിൽ നിന്നിരുന്ന പഴനി അണ്ണനെ സലാം വെച്ചുകൊണ്ട് ഞാൻ ഗസ്റ്റ് ഹൌസിനു മുൻപിലേക്ക് കാർ കയറ്റിയിട്ടുകൊണ്ട് പുറത്തിറങ്ങി . ശ്യാം അകത്തായിരിക്കുമെന്നു അറിയാവുന്നതുകൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി നേരെ അകത്തേക്ക് കയറി .
ഞാൻ കയറി ചെല്ലുമ്പോൾ അവൻ വീണയുമായി ഫോണിലൂടെ സംസാരിക്കുകയായിരുന്നു . ഹാളിലെ സോഫയിൽ ചാരി കിടന്നുകൊണ്ടാണ് അവന്റെ സൊള്ളല്. എന്നെ കണ്ടതോടെ കക്ഷി സംസാരിക്കുന്നതിനിടയിൽ കൂടി കൈ ഉയർത്തി അഭിവാദ്യം ചെയ്തു , ഞാൻ തിരിച്ചും .
“സ്പീക്കർ ഇട് …” ഞാൻ അവരുടെ സംസാരം എന്താണെന്നു കേൾക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അവനോടായി പറഞ്ഞു . പിന്നെ കാറിന്റെ കീ ടേബിളിലേക്കിട്ടു സോഫയിലേക്ക് ചെന്നിരുന്നു . അതോടെ ശ്യാം ഫോൺ സ്പീക്കർ മോഡിൽ ഇട്ടു .
“എനിക്ക് സൗകര്യം ഉണ്ടായിരുന്നില്ല എടുക്കാൻ …ഞാൻ വിളിച്ചപ്പോ ഒക്കെ നീ എവിടാരുന്നു …?” മറുതലക്കൽ വീണയുടെ സ്വല്പം കലിപ്പായുള്ള സ്വരമാണ് ആദ്യം കേട്ടത് .
“എടി പെണ്ണെ..ഞാൻ ഓഫീസിൽ ആയിരുന്നു . കുറച്ചു തിരക്കിൽ ആയിരുന്നതുകൊണ്ടാ എടുക്കാഞ്ഞത്..അത് കഴിഞ്ഞപ്പോ ഉടനെ ഞാൻ തിരിച്ചു വിളിച്ചല്ലോ ..” ശ്യാം അവന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .
“നീ കൂടുതലൊന്നും പണയണ്ട …ബൈ…” വീണ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെക്കാൻ തുനിഞ്ഞു .
“ഡീ ഡീ….അങ്ങനെ പോവല്ലേ..നീ ഇങ്ങനെ തുടങ്ങിയാലോ വീണേ ” ശ്യാം തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ നോക്കി .
“പിന്നെ? ഒന്നും ഇല്ലെങ്കിൽ പിന്നെ നീയെന്തിനാ ഇപ്പൊ ഞാൻ വിളിച്ചപ്പോ ആദ്യം കട്ടാക്കിയേ?” വീണ വീണ്ടും മറുവശത്തു സംശയം ഉന്നയിച്ചു . അതൊക്കെ കേട്ടപ്പോൾ എനിക്ക് മഞ്ജുസിന്റെ പഴയ കാലം ഓർമവന്നു . അവളും ഏതാണ്ട് ഇങ്ങനെ ഒകെ തന്നെ ആയിരുന്നു .
“എന്താണ് ഇബളേ…അത് അറിയാതെ കൈതട്ടി കട്ടായി പോയതാ ..അല്ലാണ്ടെ ഞാൻ വേണമെന്ന് വെച്ചിട്ടല്ല. എടി ടച് ഫോൺ അല്ലെ …അങ്ങനെ ഒകെ ഉണ്ടാവും…” പറ്റിയ അബദ്ധം ഓർത്തു ശ്യാം എന്നെ നോക്കി ഇളിച്ചു കാണിച്ചു .
“ഹോ….എന്തൊക്കെ എക്സ്ക്യൂസ് ആണ് . ഇഷ്ടമല്ലെങ്കിൽ അത് പറ ..” വീണ വീണ്ടും കലിപ്പിട്ടു.
“ആഹ്…ഇഷ്ടമല്ല…..വെച്ചിട്ട് പോടീ …” ഇത്തവണ ശ്യാം മറുപടി പറയും മുൻപേ ഞാൻ ചാടിക്കേറി മറുപടി പറഞ്ഞു . അതോടെ ശ്യാം എരിവ് വലിച്ചുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി .
“എടാ..മൈരേ…..” ശ്യാം എന്നെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .
“ശേ….ആ തെണ്ടി കണ്ണേട്ടൻ അടുത്തുണ്ടോ…” എന്റെ ശബ്ദം കേട്ടതും വീണ ഒന്ന് ചമ്മിയ പോലെ സ്വരം മാറ്റി .
“ആഹ്..ഉണ്ട്…ചെറ്റ…”
“എന്തോന്ന് അയ്യേ….നിനക്ക് അവിടെ പണി ഒന്നും ഇല്ലേ പെണ്ണെ …ഏതുനേരത്തും ഇവനോട് ശൃംഗരിച്ചാൽ മതിയോ ?” ഞാൻ ശ്യാമിന്റെ കയ്യിൽ നിന്നും പെട്ടെന്ന് ഫോൺ തട്ടിയെടുത്തുകൊണ്ട് തിരക്കി . പിന്നെ ഒരു കൈകൊണ്ട് ശ്യാമിനെ തടഞ്ഞു വെക്കുകയും ചെയ്തു .
“ഡാ ഡാ…അലമ്പ് ഉണ്ടാക്കല്ലേ …” ശ്യാം അതിനിടയിലൂടെ എന്നെ നോക്കി ദേഷ്യപ്പെട്ടു .
“എന്തോന്ന് പണി …ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി ..” വീണ എന്നെ ഞെട്ടിച്ചുകൊണ്ട് ഗൗരവത്തിൽ തട്ടിവിട്ടു .
“ആണോ…എന്ന ഇനി ഇത് നടക്കില്ല …എത്രേം പെട്ടെന്ന് വീട്ടിൽ കാര്യം പറഞ്ഞിട്ട് കെട്ടാൻ നോക്ക് പെണ്ണെ ..ചെക്കൻ ഇവിടെ മുട്ടി ഇരിക്ക്യാ..” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും ശ്യാം എന്നെ തറപ്പിച്ചൊന്നു നോക്കി .
“എന്ന ഇയാള് തന്നെ പറ ..” വീണ ഗൗരവം വിടാതെ തന്നെ പറഞ്ഞു .
“എന്തിനു..നിനക്ക് ആവശ്യം ഉണ്ടേൽ നീ പോയി പറ പെണ്ണെ …അല്ലെങ്കിൽ നിന്റെ വിവേകേട്ടനോട് പറ..അവനൊക്കെ അറിയുന്നതല്ലേ ..” ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു.
“അതൊക്കെ ഞങ്ങള് നോക്കിക്കോളാം …കണ്ണേട്ടൻ ഒന്ന് പോയെ…” വീണ എന്റെ സംസാരം കേട്ട് ദേഷ്യപ്പെടാൻ തുടങ്ങി .
“അതുശരി..കാര്യം ഇത്ര ആയപ്പോ ഞാൻ ഔട്ട് ആയി അല്ലെ..” ഞാൻ ശ്യാമിനെ നോക്കി കണ്ണിറുക്കികൊണ്ട് പയ്യെ തട്ടിവിട്ടു .
“ആഹ്..ആയി ..ഇയാൾക്കിതു എന്തിന്റെ കേടാ ? പോയി ആ മഞ്ജു ചേച്ചിയുടെ കാര്യം നോക്ക് ” വീണ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
“അതൊക്കെ ഞാൻ നന്നായിട്ട് തന്നെ നോക്കുന്നുണ്ട് മോളെ…അതുപോലെ ഒന്നും ഈ മൈതാണ്ടി നിന്നെ നോക്കാൻ പോണില്ല …” ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു .
“മൈതാണ്ടി നിന്റെ…ഡാ ..മൈരേ…” ശ്യാം എന്റെ കൈപിടിച്ച് തിരിച്ചുകൊണ്ടു പല്ലിറുമ്മി .
“ഓഹ്..അതൊക്കെ ഞാൻ സഹിച്ചു …” വീണയും എന്റെ വാദം തള്ളിക്കളഞ്ഞു . അതോടെ രണ്ടും അസ്ഥിക്ക് പിടിച്ച പ്രേമത്തിലാണെന്നു എനിക്ക് ബോധ്യം ആയി .
“ഓഹ്…അത്രയ്ക്ക് മൂത്തു നിക്കുവാണല്ലേ..ശരി ശരി നടക്കട്ടെ മോളെ…” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ ഒന്ന് കളിയാക്കി .
“ഛീ ..വൃത്തികെട്ട ജന്തു ….ചുമ്മാതല്ല മഞ്ജു ചേച്ചി ഓരോന്ന് പറയണത് …” എന്റെ സംസാരം കേട്ട് വീണ ചിരിച്ചു .
“മതി കോപ്പേ..ഒന്ന് വെക്ക് ..”
ഞാനതു ഒരു നിമിഷം നോക്കിനിന്നു , പിന്നെ നമ്മുടെ ശ്രീമതിയുടെ കാര്യം ഓർത്തെന്ന പോലെ സ്വന്തം ഫോൺ പോക്കറ്റിൽ നിന്നെടുത്തു . പിള്ളേരെ എടുത്തു നിൽക്കുന്ന എന്റെയും മഞ്ജുവിന്റെയും പടം ആണ് മൊബൈലിലെ വാൾപേപ്പർ . പിള്ളേരുടെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ് അത് .
ഒരുനിമിഷം അതിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു . പിന്നെ പയ്യെ നടന്നു റൂമിലേക്ക് കയറി .ആ സമയം കൊണ്ട് മഞ്ജു ഫോൺ എടുത്തിരുന്നു .
“മിസ് തിരക്കിലാ ?” ഞാൻ പതിവ് ചോദ്യം ചോദിച്ചുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു .
“അല്ല…പറഞ്ഞോ..നീ അവിടെ എത്തിയോ ?” മഞ്ജുസ് മറുപടി നൽകികൊണ്ട് എന്നോടായി തിരക്കി .
“ആഹ്…ഇപ്പൊ എത്തിയെ ഉള്ളു . അത് പറയാൻ വേണ്ടി വിളിച്ചതാ..” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ്മ്മ് ..” മഞ്ജുസ് അതിനു പയ്യെ ഒന്ന് മൂളി .
“എന്താ ഒരു ഉഷാർ ഇല്ലാത്തെ ? ഞാൻ പോന്ന വിഷമം ആണോ ?” അവളുടെ മൂളക്കം കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“പോ ചെക്കാ..അങ്ങനെ ഒന്നും ഇല്ല…” മഞ്ജുസ് അതുകേട്ടു ചിരിയോടെ മറുപടി നൽകി .
“ഹ്മ്മ്….നീ എവിടെയാ ? നമ്മുടെ റൂമിലാ?” ഞാൻ സംശയഹോടെ ചോദിച്ചു .
“അഹ്..അതെ …എന്തേ?” മഞ്ജുസും തിരിച്ചു സംശയം പ്രകടിപ്പിച്ചു .
“ഏയ് …ചുമ്മാ ..അപ്പൊ പിള്ളേരൊക്കെ ?” ഞാൻ വീണ്ടും തിരക്കി .
“താഴെയാ …അഞ്ജുന്റെ കൂടെ കളിക്കുന്നുണ്ട് . അല്ല…നീയെന്തിനാ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നെ ?” മഞ്ജുസ് പയ്യെ തട്ടിവിട്ടുകൊണ്ട് ഗൗരവം നടിച്ചു .
“അല്ല എന്താ പരിപാടി എന്നറിയാൻ വേണ്ടി ചോദിച്ചതാ …ഹി ഹി ” ഞാൻ അർഥം വെച്ചുതന്നെ ചിരിച്ചു .
“അതിലെന്താ ഇത്ര കിണിക്കാൻ ?” എന്റെ ചിരി കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .
“അല്ല…റൂമിൽ ഒറ്റക്കിരിക്കുമ്പോ വേണ്ടാത്ത ചിന്ത ഒക്കെ വന്നാലോ ..” ഞാൻ അവളെ കളിയാക്കികൊണ്ട് ചോദിച്ചു .
“വന്നാൽ എന്താ വേണ്ടെന്നു ഒക്കെ എനിക്കറിയാം! അയ്യടാ അവന്റെ ഒരു …” എന്റെ കളിയാക്കൽ ഇഷ്ടപെടാത്തപോലെ മഞ്ജുസ് ചൂടായി .
“എന്ത് എന്ത് …? നീ എന്തിനാ ചൂടാവുന്നെ ?” അവളുടെ സ്വരം മാറിയതുകേട്ടു ഞാൻ ചിരിച്ചു .
“ശോ..എന്റെ കവി നിനക്കു നേരെ ചൊവ്വേ വല്ലോം പറയാൻ ഉണ്ടേൽ പറ …ചുമ്മാ ചൊറിയല്ലേ മാൻ ..” എന്റെ ഉള്ളിലിരിപ്പോകെ അറിയാവുന്ന പോലെ മഞ്ജുസ് കീഴടങ്ങി .
“ഞാൻ അല്ലല്ലോ …നീയല്ലേ ഇപ്പൊ ചൊറിഞ്ഞു ഇരിക്കുന്നെ….കൈ എടുക്ക് മോളെ അവിടന്ന് ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . പണ്ട് മഞ്ജുസ് എന്നോട് സ്ഥിരമായി പറയാറുള്ള ഡയലോഗ് ഞാൻ ഒന്ന് തിരിച്ചിട്ടു കൊടുത്തു എന്നേയുള്ളു .
“അയ്യാ ….അവന്റെ ഒരു തമാശ …ഒന്ന് പോടാ…” മഞ്ജു അത് ഏറ്റില്ലെന്ന പോലെ തട്ടിവിട്ടു .
“ഹി ഹി…. വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ …. പതുക്കെ തഴുകെടി മഞ്ജുസേ…” ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അവളെ കളിയാക്കി പാടി .
“ദേ ചെക്കാ….എന്റെ വായിന്നു കേൾക്കരുതേ ….അവന്റെ ഒരു തഴുകല് …” എന്റെ പാട്ടു കേട്ട് ആദ്യം ഒന്നു ചിരിച്ചെങ്കിലും മഞ്ജുസ് എന്നെ ചീത്ത പറയാൻ തുടങ്ങി .
“ഓഹ് ..അല്ലെങ്കിൽ തഴുകാത്ത ഒരാള് ..ഞാൻ രണ്ടു വീഡിയോ അയച്ചു തരട്ടെ ഡീ …?” ഞാൻ കാര്യായിട്ട് തന്നെ അവളോട് ചോദിച്ചു .
“എനിക്കൊന്നും വേണ്ട …” മഞ്ജുസ് തീർത്തു പറഞ്ഞു .
“അങ്ങനെ പറയല്ലേ..നീ കണ്ടു നോക്ക് …അടുത്ത പ്രാവശ്യം വരുമ്പോ നമുക്ക് ട്രൈ ചെയ്യാടി …” ഞാൻ അവളെ ടീസ് ചെയ്തുകൊണ്ട് ചിരിച്ചു .
“വേണ്ടെന്നെ…” മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“എന്ന നിന്റലുള്ളത് അയക്ക് …നിന്റെ ഒരു ഗ്രൂപ്പ് ഉണ്ടാരുന്നല്ലോ .എന്തോന്നാ അത് ? “നോട്ടി ഗേൾസോ ” ? ഹി ഹി ” ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് തിരക്കി . ഇടക്കു അവളുടെ മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് കക്ഷിയുടെ ഫ്രെണ്ട്സ് സർക്കിളിലും “സ്റ്റീൽ ഗ്രൂപ്പ് ” ഉണ്ടെന്നു അറിഞ്ഞത് . അവളുടെ ഫ്രണ്ട് മീരയോ മറ്റോ ആണ് മഞ്ജുസിനെ അതിൽ പിടിച്ചു ആഡ് ചെയ്തത് .
“പോടാ പട്ടി…അതൊന്നും ഇപ്പൊ ഇല്ല…ഞാൻ ലെഫ്റ്റ് ആയി..” മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു ചിരിച്ചു .
“അത് ചുമ്മാ …നിന്നെ എനിക്കറിഞ്ഞൂടെ മോളെ ..” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .
“സത്യായിട്ടും ..നീ വേണേൽ വിശ്വസിച്ചാൽ മതി ..” എന്റെ മറുപടിയിൽ അത്ര തൃപ്തി വരാത്ത മഞ്ജുസ് തീർത്തു പറഞ്ഞു .
“ഹ്മ്മ്..ശരി ശരി ..എന്ന ഞാൻ വെക്കട്ടെ ..” ഞാൻ ചിരിച്ചുകൊണ്ട് സംസാരം അവസാനിപ്പിക്കാൻ തുടങ്ങി .
“ഓഹ് …ആയിക്കോട്ടെ …” മഞ്ജുസും ചിരിച്ചു .
“ഞാൻ രാത്രി വിളിക്കാട്ടോ ..” ഞാൻ പയ്യെ കുറുകികൊണ്ട് ചിരിച്ചു .
“ഹ്മ്മ്….” മഞ്ജുസ് അതിനു പയ്യെ മൂളി . പിന്നെ ഫോൺ കട്ടാക്കി ,
കുളിയൊക്കെ കഴിഞ്ഞു ശ്യാമുമായി ഞാൻ അന്ന് രാത്രി പുറത്തൊക്കെ ഒന്ന് കറങ്ങി ഫുഡ് ഒകെ കഴിച്ച ശേഷമാണ് തിരികെ വന്നത് . അതിനു ശേഷം റൂമിലെത്തി വീണ്ടും പതിവ് പോലെ മഞ്ജുവുമായി ഒന്ന് സംസാരിച്ചു .
ശ്യാം അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് എന്റെ അടുത്ത് തന്നെ ഇരുന്നു മൊബൈലിൽ ഗെയിം കളിക്കുന്നുണ്ട് .കല്യാണം കഴിഞ്ഞു പിള്ളേരായിട്ടും ഞങ്ങൾ എന്താണ് ഈ പറഞ്ഞു കൂട്ടുന്നത് എന്ന സംശയം സ്വാഭാവികമായും ശ്യാമിനുണ്ട് . ഫോൺ വെച്ചയുടനെ അവൻ എന്നോടാണ് തിരക്കുകയും ചെയ്തു .
“കഴിഞ്ഞോ ?” ഗെയിമിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവൻ എന്നോടായി തിരക്കി .
“ആഹ്..ഇന്നത്തെ കഴിഞ്ഞു …ഇനി നാളെ…” ഞാൻ ചിരിയോടെ പറഞ്ഞു മൊബൈൽ ബെഡിലേക്കിട്ടു .
“അറിയാന്മേലാഞ്ഞിട്ട് ചോദിക്യാ ..നീ എന്ത് മൈരാണ് ഈ ഡെയിലി പറഞ്ഞോണ്ടിരിക്കുന്നെ ? ” ശ്യാം എന്ന് ചെറിയൊരു അത്ഭുതത്തോടെ നോക്കി .
“അറിഞ്ഞിട്ടിപ്പോ എന്തിനാ ?” ഞാൻ ചെരിഞ്ഞുകിടന്നുകൊണ്ട് അവനെ നോക്കി .
“ചുമ്മാ …പറ…എനിക്കും ആവശ്യം വന്നാലോ ” ശ്യാം അർഥം വെച്ചുകൊണ്ട് തന്നെ പറഞ്ഞു .
“ഓഹ്…നിനക്ക് കുറച്ചു കഴിഞ്ഞാൽ പിന്നെ വീണ മീട്ടാൻ ഉള്ളതാണല്ലോ അല്ലെ ..” ഞാനവനെ കളിയാക്കികൊണ്ട് പയ്യെ തട്ടിവിട്ടു .
“അത് ഞാൻ ഒറ്റയ്ക്ക് മീട്ടിക്കോളം …നീ ഇത് പറ..” ശ്യാം ചിരിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി .
“എന്ത് പറയാൻ …അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ലെടാ ..പിന്നെ അവളോട് ഡെയിലി എന്തേലും മിണ്ടിയില്ലെങ്കിൽ ഒരു വിമ്മിഷ്ടം ആണ് ..” ഞാൻ നെഞ്ചുഴിഞ്ഞു കൊണ്ട് അവനോടായി പറഞ്ഞു .
“ബോറടിക്കുന്നില്ലേ മോനെ ?’ ശ്യാം എന്നെ നോക്കി ചിരിച്ചു .
“എന്ത് ബോറടി ..മിസ്സിനെ ഞാൻ ഒരുപാടു ആഗ്രഹിച്ചു നേടിയതാ മോനെ ..നിനക്ക് ഒകെ അറിയുന്നതല്ലേ ? എന്റെ എല്ലാ സൂക്കേടും അറിഞ്ഞുകൊണ്ട് തന്നെയാ അവള് എന്നെയും സ്നേഹിച്ചത് .. അപ്പൊ അവളെ അങ്ങനെ വിട്ടുകളയാൻ പറ്റോ മൈരേ ?” ഞാൻ അവനെ നോക്കി പുരികങ്ങൾ ഇളക്കി .
“ഹ്മ്മ്….” ശ്യാം അതുകേട്ടു പയ്യെ മൂളി .
“നമ്മള് കണ്ട മഞ്ജു മിസ് ഒകെ ചുമ്മാ അതിന്റെ ഷോ മാത്രമാടാ..ശരിക്ക് ഒരുമാതിരി പിള്ളേരെ പോലാ അതിന്റെ സ്വഭാവം ..” മഞ്ജുസിന്റെ ജര്യം ഓർത്തു ഞാൻ സ്വല്പം റൊമാന്റിക് ആകാൻ തുടങ്ങി .
“ഉവ്വ ഉവ്വ…അതിനു രണ്ടു പിള്ളേരായി …എന്നിട്ടാണ് ഇവിടെ കിടന്നു തള്ളുന്നത് ” ശ്യാം എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
“ഹി ഹി ..പൊന്നു മൈരേ …അതൊക്കെ ഇപ്പൊ പറയുമ്പോ നല്ല രസം ആണ് . അവളുടെ ഡെലിവറി ടൈമിൽ ഞാൻ അനുഭവിച്ച ടെൻഷൻ ഉണ്ടല്ലോ …ഹോ..” ഞാൻ അന്നത്തെ എന്റെ മാനസികാവസ്ഥ ഓർത്തു ഒരു ദീർഘ ശ്വാസം വിട്ടു .
“ഹ ഹ ..അന്നത്തെ സ്വപ്നം അല്ലെ ?” ശ്യാം അതോർത്തെന്ന പോലെ ചോദിച്ചു .
“ആഹ്..അത് തന്നെ …ഓരോ മൈര് ..അവളെ ആണ് കാണുന്നത് വരെ ഞാൻ തീ തിന്നുവായിരുന്നു ” ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
അന്നത്തെ ദിവസം ഒന്നുകൂടി ഓർക്കാൻ എനിക്കതു ഒരു കാരണവുമായി …
അന്ന് വൈകീട്ട് ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ അമ്മയുടെ ഫോൺ വന്നത് . മഞ്ജുസിനു പെട്ടെന്ന് പെയിൻ വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് അറിയിക്കാൻ വേണ്ടിയാണ് അവര് വിളിച്ചത് . പറ്റുവാണെങ്കിൽ എന്നോടൊന്ന് അത്രേടം വരെ എത്താനും പറഞ്ഞു . ഈ ഏഴാം മാസത്തിൽ തന്നെ ഇവൾക്കിതെന്തു പെയിൻ എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ അടങ്ങി ഇരിക്കാൻ എനിക്കാവുമായിരുന്നില്ല. ഞാൻ കേട്ടപാതി ഓഫീസിൽ നിന്നും കാറുമെടുത്തു ഇറങ്ങി .സാമാന്യം നല്ല സ്പീഡിൽ പറപ്പിച്ചു വിട്ടു. മഞ്ജുസിന്റെ അമ്മയുടെ സംസാരത്തിലെ ടെൻഷനും എന്നെ കുറച്ചൊന്നു ഭയപെടുത്തിയിരുന്നു .
അതിനേക്കാൾ എന്നെ ടെൻഷൻ അടിപ്പിച്ചത് രണ്ടു ദിവസം മുൻപേ കണ്ട ദുഃസ്വപ്നം ആണ് . ഡെലിവെറിയോടു കൂടി അവൾക്കൊരു കോമ്പ്ലികേഷൻ ഉണ്ടായി പുള്ളിക്കാരി തട്ടിപോകുന്ന തരത്തിൽ ഒരു വൃത്തികെട്ട സ്വപ്നം …
ഇടക്കിടെ ഹോസ്പിറ്റലിലെ ഡീറ്റെയിൽസ് മഞ്ജുസിന്റെ അമ്മയും അച്ഛനുമൊക്കെ എന്നെ വിളിച്ചു അറിയിക്കും . പിന്നാലെ അഞ്ജുവും അമ്മയും വേറെ ! അവൾക്കു പൈൻ കൂടിയതോടെ സ്വല്പം കോമ്പ്ലിക്കേഷനും ഉണ്ടെന്നു ഡോക്ടേഴ്സ് പറഞ്ഞു .എത്രയും പെട്ടെന്ന് ഡെലിവെറിക്ക് കയറ്റേണ്ടി വരുമെന്നും ,ഓപ്പറേഷൻ വേണ്ടി വരുമെന്നും കൂടി കൂട്ടത്തിൽ മൊഴിഞ്ഞു !
ഇതൊക്കെ ഞാൻ ഫോണിൽ കൂടിയാണ് അറിയുന്നത് ! പക്ഷെ എന്റെ പെണ്ണിന്റെ സ്വരം മാത്രം അന്ന് കേട്ടിട്ടില്ല .അതെനിക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നുണ്ട് . മാത്രമല്ല എല്ലാംകൂടി കേട്ടപ്പോൾ മുൻപ് കണ്ട ആ നശിച്ച സ്വപ്‍നവും മനസിലേക്ക് ഉരുണ്ടു കയറി .
“കണ്ണേട്ടാ ചേച്ചിയെ തിയറ്ററിലോട്ട് മാറ്റിട്ടോ ..”
“മോനെ ..പേടിക്കാൻ ഒന്നുമില്ലെന്ന ഡോകടർ പറഞ്ഞത്..നീ വെറുതെ ടെൻഷൻ ആവണ്ട കാര്യം ഒന്നുമില്ലെടാ ”
“നീ പേടിക്കല്ലേ കണ്ണാ , ഇങ്ങനെയൊക്കെ ഇടക്കു ഉണ്ടാകും . പ്രായം തികയാത്ത കൊച്ചുങ്ങളാകുമ്പോ ചൂടിൽ ഇട്ടുവെക്കുവേം ചെയ്യും [ഇൻകുബേറ്റർ ] ”
അങ്ങനെ അഞ്ജുവും , മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയുമൊക്കെ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്തു ! അങ്ങനെ ദൈവം സഹായിച്ചു ഞൻ എങ്ങനെയൊക്കെയോ അവിടെ എത്തിയെന്നു പറയാം ! സ്വല്പം വിയർത്തു ഓടിക്കിതച്ചുകൊണ്ടാണ് ഞാൻ ഓപ്പറേഷൻ തിയറ്ററിനടുത്തേക്കുള്ള ഇടനാഴിയിലേക്കെത്തിയത് .
പക്ഷെ ഞാൻ കയറി ചെല്ലുന്ന സമയത്തെ അമ്മയുടെയും അഞ്ജുവിന്റേയും മഞ്ജുസിന്റെ അച്ഛന്റെയും അമ്മയുടേയുമൊക്കെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി ! ഈശ്വര അന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകാൻ പോകുവാണോ എന്നുള്ള ചിന്തയിൽ എന്റെ കയ്യും കാലും വിറച്ചു തുടങ്ങി .
എന്നെക്കണ്ടതും അവരുടെയൊക്കെ മുഖത്ത് കൃത്രിമമായ ചിരി വിടർന്നു .
“ആഹ്…കവി എത്തിയോ..വാ മോനെ വാ…” മഞ്ജുസിന്റെ അച്ഛൻ എന്റെ അടുത്തേക്ക് നടന്നടുത്തു .
മറ്റുള്ളവരൊക്കെ അങ്ങിങ്ങായി ചിതറി നിൽപ്പുണ്ട് .
“എന്തായി അച്ഛാ ? മഞ്ജുസ് എവിടെ ?” ഞാൻ ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് തിരക്കി .
“ഒക്കെ പറയാം മോൻ ഇരിക്ക്….” അവിടുള്ള കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .
അതോടെ ഞാനും പുള്ളിയും അടുത്തടുത്തായി ഇരുന്നു . മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയും അഞ്ജുവുമൊക്കെ ആ സമയം കൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി .
“പേടിക്കാൻ ഒന്നും ഇല്ല കവി ,ഡെലിവറി ഒക്കെ കഴിഞ്ഞു. ..പക്ഷെ ” മഞ്ജുസിന്റെ അച്ഛൻ ഒന്ന് പറഞ്ഞു നിർത്തി.
“എന്താ അച്ഛാ ?” ഞാൻ ചെറിയ പേടിയോടെ ചോദിച്ചു .
“ഒരാണും ഒരു പെണ്ണും ആണ് കണ്ണേട്ടാ …” എന്റെ വിഷമത്തിനിടയിലും അഞ്ജു ആ സന്തോഷ വാർത്ത എന്നെ അറിയിച്ചു !
അച്ഛനായതിന്റെ സന്തോഷം എനിക്കെന്തോ ആ സമയം തോന്നിയില്ല , എന്റെ മഞ്ജുസിനു എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത് . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച എനിക്ക് പെൺകുട്ടിയെയും ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി എന്നുമാത്രമേ എനിക്കപ്പോ മനസിൽ പറയാൻ തോന്നിയുള്ളൂ !
“മഞ്ജുസ് എവിടെടി ? അവളെ എനിക്കൊന്നു കാണാൻ പറ്റുമോ ?” ഞാൻ എല്ലാരേയും നോക്കി ദേഷ്യപ്പെട്ടു .
“പേടിക്കാൻ ഒന്നും ഇല്ല കവിനെ . കുട്ടികളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിട്ടുണ്ടെന്നു ഡോക്ടർ പറഞു . പിന്നെ മോൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളോണ്ട് കുറച്ചു കഴിഞ്ഞിട്ട് വിവരം അറിയിക്കാം ന്നാ പറഞ്ഞത് .നേരം തെറ്റിയുള്ള പ്രസവം അല്ലെ ..അതിന്റെ ചെറിയ എന്തോ പ്രേശ്നനങ്ങൾ ആണ് ” മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു പിടിച്ചു .
“ഒന്നും പറ്റില്ലെടോ ..താൻ ഇങ്ങനെ ടെൻഷൻ ആയാലോ ” എന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അങ്ങേരു പറഞ്ഞു . അപ്പോഴേക്കും എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയുമൊക്കെ എനിക്കടുത്തേക്ക് വന്നു . എന്റെ പരുങ്ങലും ടെൻഷനുമൊക്കെ അവരെയും ചെറുതായി വിഷമിപ്പിക്കുന്നുണ്ട്.
സ്വല്പ നേരം ഞാൻ ഒന്നും മിണ്ടാതെ ഓപ്പറേഷൻ തിയേറ്ററിനു മുൻപിലുള്ള ഇടനാഴിയിലെ കസേരയിൽ മുഖം കുനിച്ചിരുന്നു . കാൽമുട്ടിൽ കൈകൾ ഊന്നി , കൈകൾ കൊണ്ട് മുഖം താങ്ങിപിടിച്ചാണ് ഞാൻ ഇരുന്നിരുന്നത് .
എന്റെ ഇടംവലം ആയിട്ട് അമ്മമാരും ഉണ്ടായിരുന്നു . അങ്ങനെ ഇരിക്കെയാണ് കൃഷ്ണൻ മാമ പുറത്തെങ്ങോ പോയിട്ട് മുണ്ടും മടക്കി കുത്തി തിരികെ വന്നത് . പുള്ളി വരുന്നത് കണ്ടതോടെ അമ്മച്ചി എന്നെ തോണ്ടി വിളിച്ചു .
“വല്യമാമ വരുന്നുണ്ട്….ഡാ..കണ്ണാ ” എന്നെ തോണ്ടിക്കൊണ്ട് അമ്മ വിളിച്ചതോടെ ഞാൻ അങ്ങോട്ടേക്ക് നോക്കി . വിവരം അറിഞ്ഞപ്പോൾ അമ്മയെയും അഞ്ജുവിനെയും കൂട്ടികൊണ്ട് കൃഷ്ണൻ മാമയാണ് ഹോസ്പിറ്റലിലേക്ക് വന്നത് .
“ആഹ്..കണ്ണൻ എപ്പൊ എത്തിയെടാ?” കയ്യിൽ പിടിച്ചിരുന്ന എന്തോ ബില് ചുരുട്ടി പോക്കറ്റിലേക്കിട്ടുകൊണ്ട് പുള്ളി എന്നെ നോക്കി പുഞ്ചിരിച്ചു .
“ഇപ്പൊ വന്നേയുള്ളു..” അഞ്ജു ആണ് അതിനുള്ള മറുപടി പറഞ്ഞത് .
“ഹ്മ്മ്….നീ എന്തിനാടാ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ…വാ..നമുക്ക് ക്യാന്റീനിൽ പോയി ഒരു ചായ ഒകെ കുടിച്ചിട്ട് വരാം ” എന്റെ ഇരുപ്പിൽ എന്തോ പന്തികേട് തോന്നിയ കൃഷ്ണൻ മാമ ചിരിച്ചുകൊണ്ട് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു .പുള്ളി ആയതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ അനുസരിച്ചു എന്നുപറയാം .
“പേടിക്കാൻ ഒന്നും ഇല്ലെടാ…ഇതൊക്കെ സാധാരണ ഉള്ളതാ …നീ ബാ ” എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അച്ഛനെ നോക്കി .
“അളിയൻ വരുന്നോ ?”
“എന്താ വല്യമ്മാമ പ്രെശ്നം ? മഞ്ജുസ് എവിടെ ?” ഞാൻ പുള്ളിയോടൊപ്പം ഇറങ്ങുന്നതിനിടെ ആവലാതിയോടെ തിരക്കി .
“എന്ത് പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെടാ ചെക്കാ ..” കൃഷ്ണൻ മാമ ചെറു ചിരിയോടെ തന്നെ പറഞ്ഞു .
“പിന്നെന്താ മഞ്ജു പുറത്തേക്ക് വരാത്തെ ?” ഞാൻ ഒരു നിമിഷം കൊണ്ട് കൊച്ചു കുട്ടിയുടെ സംശയങ്ങളോടെ കൃഷ്ണൻ മാമയെ ഉറ്റുനോക്കി .
“ഹാ..നീ ഇതെവിടുത്തുകാരൻ ആടാ..പ്രസവം കഴിഞ്ഞ ഉടനെ പെണ്ണുങ്ങളെ ഇങ്ങോട്ടു ഇറക്കി വിടുമോ ? മാത്രല്ല അവളുടേത് ഓപ്പറേഷൻ അല്ലെ , ബ്ലീഡിങ് എന്തോ ഉണ്ടായിട്ടുണ്ട് ..അതിന്റെ ചെറിയൊരു പ്ര്രശ്നം ഉണ്ടെന്നു ഡോക്ടർ പറഞ്ഞു..അല്ലാണ്ടെ വേറെ പ്രെശ്നം ഒന്നും ഇല്ല ” കൃഷ്ണൻ മാമ സ്വാഭാവികമായി തന്നെപറഞ്ഞു . എന്നെയും കൂട്ടി നടന്നു .
“ഹ്മ്മ്…അപ്പൊ കുട്ടികള് ?’ ഞാൻ ആദ്യമായി എന്റെ കുഞ്ഞുങ്ങളുടെ കാര്യം ഒരാളോട് ചോദിച്ചു .
“ചൂടിൽ ഇടാൻ കൊണ്ട് പോയി ..മാസം തികയാതെ പെട്ട കൊച്ചുങ്ങള് അല്ലെ . വളർച്ച ഒന്നും ആയിട്ടില്ലെടാ ” അത് പറയുമ്പോൾ കൃഷ്ണൻ മാമക്കും ചെറിയൊരു വിഷമം ഉണ്ടായിരുന്നു .
“വല്യമ്മാമ കുട്ടികളെ കണ്ടോ ?” ഞാൻ സ്വല്പം ആവേശത്തോടെ തന്നെ തിരക്കി .
“ആഹ്..കണ്ടു …” പുള്ളി അതിനു പയ്യെ മറുപടി നൽകികൊണ്ട് ഒന്ന് ചിരിച്ചു .
“ആരുടെ പോലെയാ ?” ഞാൻ എന്റെ കൗതുകം കൊണ്ട് നിഷ്കളങ്കമായി തന്നെ ചോദിച്ചു.
“ഹ ഹ..അങ്ങനെ പറയാൻ ഒന്നും ആയിട്ടില്ലെടാ മോനെ ..ആ കുട്ടികള് ശരിക്ക് മനുഷ്യ കോലം തന്നെ ആകാൻ കുറച്ചു കഴിയും ” പുള്ളി എന്റെ ആവേശം കണ്ടു ആദ്യം ചിരിച്ചു . പിന്നെ സ്വല്പം വിഷമത്തോടെ തന്നെ ബാക്കിയുള്ള വിവരങ്ങൾ വിശദീകരിച്ചു .
“ഇത്ര പെട്ടെന്ന് ഇതുണ്ടാവുമെന്നു വിചാരിച്ചില്ല….ഞാൻ ആദ്യം കേട്ടപ്പോ അകെ ടെൻഷനായി |” നടന്നു നടന്നു ഹോസ്പിറ്റലിന് വെളിയിലെത്തിയ നേരത്തായി ഞാൻ കൃഷ്ണൻ മാമയോട് പറഞ്ഞു .
“ഹ്മ്മ്…എന്താ ഇപ്പൊ ചെയ്യാ ..ഒക്കെ ഈശ്വരൻ നിശ്ചയിക്കണതല്ലേ ..” കൃഷ്ണൻ മാമ ആരോടെന്നില്ലാതെ പറഞ്ഞു കർട്ടൻ ലക്ഷ്യമാക്കി നടന്നു . പിറകെ ഞാനും . അപ്പോഴേക്കും മനസിലെ ടെൻഷൻ ഒകെ ഒന്ന് കുറഞ്ഞു . മഞ്ജുസിനു കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി .
പിന്നെ ചായയൊക്കെ കുടിച്ചു സാവധാനം ആണ് ഞങ്ങൾ മുകളിലേക്ക് കയറിയത് . വീണ്ടും പഴയ സ്ഥാനത്തു തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു .
അതിനിടയ്ക്കാണ് മഞ്ജുസിനെ നോക്കിയിരുന്ന ഡോക്ടർ തിയറ്ററിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത് .പുള്ളിക്കാരൻ പുറത്തിറങ്ങിയതോടെ മഞ്ജുസിന്റെ അച്ഛനും അമ്മയും പിന്നെ എന്റെ അമ്മയും പുള്ളിയുടെ ചുറ്റും കൂടി .
“മഞ്ജുവിന് ഇപ്പൊ എങ്ങനെ ഉണ്ട് മുകുന്ദാ?” “മോളുടെ കാര്യം എന്തായി ഡോക്ടറെ ?” എന്നൊക്കെയുള്ള ക്ളീഷേ ചോദ്യങ്ങൾ അവിടെയും ആവർത്തിക്കപ്പെട്ടു .
അപ്പോഴാണ് ഞാനും കൃഷ്ണൻ മാമയും അങ്ങോട്ടേക്ക് കയറിച്ചെല്ലുന്നത് . ഞങ്ങളെ കണ്ടതും ഡോക്റ്ററും മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയും ഒകെ ഒന്ന് നിന്നു. എന്തോ പറയാൻ വന്ന ഡോക്ടർ അതോടെ ശ്രദ്ധ എന്നിലേക്ക് മാറ്റി .
“ഇതാണല്ലേ മഞ്ജുവിന്റെ ഹസ്ബൻഡ് ?” എന്നെ കണ്ടതും ഡോക്ടർ മുകുന്ദൻ മേനോൻ മഞ്ജുവിന്റെ അച്ഛനോടായി തിരക്കി . പുള്ളിക്കാരൻ അതിനു തലകുലുക്കി “അതെ ” എന്ന് ഭാവിച്ചു .
“ആഹ്….എന്താ പേര് ഇയാളുടെ ?” മഞ്ജുസിന്റെ അച്ഛന്റെ അടുത്ത സുഹൃത്തു കൂടിയായ ഡോക്ടർ എന്നോടായി തിരക്കി കൈനീട്ടി .
“കവിൻ..” ഞാൻ പയ്യെ മറുപടി പറഞ്ഞുകൊണ്ട് പുള്ളിയുടെ ഹസ്തദാനം സ്വീകരിച്ചു .
“ഹ്മ്മ്….എന്ന കവിൻ ..ഒന്ന് വരൂ…” മുകുന്ദൻ ഡോക്ടർ സ്വല്പം ഗൗരവത്തിൽ തന്നെ എന്നോടായി പറഞ്ഞു .
“എന്താ ഡോക്ടർ ? മഞ്ജുസിനു എന്തേലും …” ഞാൻ പുള്ളിയുടെ സംസാരം കേട്ട് വേണ്ടാത്ത ഓരോന്ന് ആലോചിച്ചു തുടങ്ങി .
“ഏയ് ..പേടിക്കാൻ ഒന്നും ഇല്ല…താൻ വാ ..” പുള്ളി എന്നോടായി ചിരിയോടെ പറഞ്ഞു . എന്റെ കൂടെ മഞ്ജുസിന്റെ അച്ഛനും കൃഷ്ണൻ മാമയും കൂടി കൂടിയപ്പോൾ മുകുന്ദൻ ഡോക്ടർ അത് തടഞ്ഞു .
“ഇയാള് മാത്രം മതി …നിങ്ങള് പേടിക്കുവൊന്നും വേണ്ട ” ഞാൻ ചെറുപ്പം ആയതുകൊണ്ടു എന്തോ മുകുന്ദൻ ഡോക്ട്ടർക്ക് എന്റെ മനകരുത്തിൽ നല്ല കോൺഫിഡൻസ് ആയിരുന്നു . പക്ഷെ അത് കേട്ടതും ഞാൻ ഒന്ന് പരുങ്ങി . ഒരു പ്രസവം കൊണ്ടുള്ള പൊല്ലാപ്പുകൾ !
സ്വല്പം പേടിയോടെ തന്നെ ഞാൻ പുള്ളിയുടെ കൂടെ കൺസൾട്ടിങ് റൂമിലേക്ക് കയറി . സ്വന്തം ഇരിപ്പിടത്തിലേക്ക് ഇരുന്നുകൊണ്ട് കക്ഷി കഴുത്തിൽ കുരുക്കിയിട്ട സ്റ്റെതസ്കോപ്പ് എടുത്തു ടേബിളിലേക്ക് വെച്ചു.പിന്നെ കൈകൾ കുരുക്കി വെച്ചുകൊണ്ട് എന്നെ നോക്കി .
ഞാൻ കക്ഷിയുടെ റൂം അടിമുടി കണ്ണോടിക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ആ നോട്ടത്തിനു ചിരിയോടെ മറുപടി നൽകി .
“എന്താ ഡോക്ടർ ?” ഞാൻ തന്നെ തുടങ്ങി .
“പറയാം….ഇയാള് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല …മഞ്ജുവിന് സിസേറിയന്റെ ഭാഗം ആയിട്ട് ഉണ്ടാകുന്ന ‘പോസ്റ്റ് പാർട്ടം ഹെമറേജ്’ ഉണ്ട്..” എന്തോ വായിൽകൊള്ളാത്ത പേര് പുള്ളിക്കാരൻ പറഞ്ഞതോടെ മഞ്ജുസിന്റെ കാര്യം കട്ടപ്പൊക ആണെന്ന് എനിക്ക് തോന്നി . ഞാൻ ഒന്ന് ഞെട്ടിയെന്നും സാരം !
“എന്നുവെച്ചാൽ ?” ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി .
“ഹ ഹ ..എന്നുവെച്ചാൽ പ്രസവാനന്തര രക്തസ്രാവം . തന്റെ മഞ്ജുവിന് ബ്ലഡ് ലോസ് കൊണ്ടുള്ള ചില പ്രേശ്നങ്ങൾ ഉണ്ട് .പിന്നെ അനസ്തേഷ്യ കൊടുത്തപ്പോൾ ഉണ്ടായ ചില റിയാക്ഷനും ” പുള്ളി സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു .
“അതുകൊണ്ട് വല്ല കുഴപ്പവും….” ഞാൻ ചെറിയ സംശയത്തോടെ പറഞ്ഞു നിർത്തി .
“ഹ്മ്മ്…കക്ഷി ഇതുവരെ കോൺഷ്യസ് ആയിട്ടില്ല …അങ്ങനെ നോക്കുമ്പോ ചെറിയൊരു ടെൻഷൻ ….” ഡോക്ടർ നിസാരമട്ടിൽ തന്നെ പറഞ്ഞു . അതോടെ ആയതോടെ എന്റെ നെഞ്ചിൽ ഒരു ഭാരം എടുത്ത വെച്ച ഫീൽ ആയി..
“അയ്യോ..അപ്പൊ ..ശേ…എന്റെ മഞ്ജുസ് …” ഞാൻ പുള്ളിയെ നോക്കി അസ്വസ്ഥനായി .
“ഏയ് കുഴപ്പം ഒന്നും ഉണ്ടാവില്ല കവിനെ ..ഞാൻ പറഞ്ഞെന്നെ ഉള്ളു …” ഡോക്ടർ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റുകൊണ്ട് എന്നോടായി പറഞ്ഞു .
“കോൺഷ്യസ് ആയാൽ കവിനു മഞ്ജുവിനെ കേറി കാണാം..ഡോണ്ട് വറി” എന്റെ തോളിൽ കൈത്തലം അമർത്തികൊണ്ട് മുകുന്ദൻ ഡോക്ടർ ചിരിയോടെ പറഞ്ഞു . അതിലും അത്ര ആശ്വാസം ഒന്നും തോന്നിയില്ലേൽ കൂടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി .
അപ്പോഴേക്കും മഞ്ജുവിന്റെ ചെറിയച്ഛന്മാരും ചെറിയമ്മമാരുമൊക്കെ ഹോസ്പിറ്റലിലേക്ക് എത്തി തുടങ്ങിയിരുന്നു . ഒടുക്കം നട്ടപാതിരായും കഴിഞ്ഞ നേരത്താണ് മുകുന്ദൻ ഡോക്ടർ വീണ്ടും എന്നെ കാണാൻ വേണ്ടി വിളിപ്പച്ചത്.
മഞ്ജുസിനു ബോധം വന്നില്ലെന്ന് കേട്ടത് തൊട്ടു ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു . പക്ഷെ എല്ലാവരുടെയും മുൻപിൽ എന്റെ സങ്കടം കാണിക്കാൻ വയ്യാത്തതുകൊണ്ട് എല്ലാം സഹിച്ചു നിന്നു . ഇടക്കിടെ മഞ്ജുസിന്റെ ഒപ്പമുള്ള ഫോട്ടോസും , വാൾപേപ്പറും നോക്കി ഇരുന്നു . പ്രെഗ്നന്റ് ആയിരിക്കുന്ന സമയത് അവൾ അയച്ചിരുന്ന വോയിസ് ഒകെ ഞാൻ ഒന്നുടെ കേട്ട് നോക്കി .
“വല്യ കുഴപ്പം ഇല്ലാതെ രണ്ടും പുറത്തു വന്നാൽ മതിയായിരുന്നു ല്ലേ …” “കൂടുതൽ വേദന സഹിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റിയുമെന്നു തോന്നുന്നില്ല മാൻ ..” “ഹി ഹി…അങ്ങനെ ഒന്നും ഉണ്ടാവില്ല അല്ലെ …” “അവര് അമ്മേനെ നോവിക്കാതെ ഇങ്ങു വന്നോളും ” മഞ്ജുസിന്റെ ചിരിയോടെയുള്ള സംസാരം കേട്ട് ഞാൻ അവള് പറഞ്ഞപോലെ എല്ലാം നടന്നിട്ടുണ്ടാവണേ എന്ന് പ്രാർത്ഥിച്ചിരുന്നു .
അപ്പോഴാണ് മുകുന്ദൻ ഡോക്ടറുടെ വരവ് .
“കവിൻ …പ്ലീസ് കം ” പുള്ളി പുറത്തേക്കിറങ്ങി എന്നെ കൈമാടി വിളിച്ചു .
അതോടെ ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടുകൊണ്ട് കസേരയിൽ നിന്നും സ്വിച്ച് ഇട്ടപോലെ എഴുന്നേറ്റു . ചെറിയൊരു ആധിയോടെ തന്നെ ഞാൻ തീയേറ്ററിന് മുൻപിലേക്ക് വേഗത്തിൽ നടന്നു . ആ സമയം കൊണ്ട് തന്നെ മുകുന്ദൻ ഡോക്റ്ററുടെ ചുറ്റും എല്ലാവരും കൂടി കഴിഞ്ഞിരുന്നു .മുകുന്ദൻ ഡോക്ടറുടെ സംസാരത്തിൽ നിന്നും അവരുടെ മുഖത്തെല്ലാം പരന്ന ആശ്വാസം കണ്ടതോടെ ഞാൻ ഭയപ്പെട്ടതെല്ലാം വെറുതെ ആയിരുന്നെന്നു എനിക്കും തോന്നിത്തുടങ്ങി .
ഞാൻ ആ സന്തോഷത്തിൽ തന്നെ അവർക്കടുത്തേക്കെത്തി .
“ആഹ് ..കവിൻ..മഞ്ജുവിന് ഇപ്പൊ യാതൊരു കുഴപ്പവും ഇല്ല…ആള് കോൺഷ്യസ് ആണ് ..എന്നോട് സംസാരിക്കുകയും ചെയ്തു ..” തെല്ലൊരു ആശ്വാസത്തോടെയും സന്തോഷത്തോടെയും ഡോക്ടർ എന്നോടായി പറഞ്ഞു . അതോടെ എന്റെ ഉള്ളിലെ ഒരു ഭാരം അലിഞ്ഞില്ലാതായപോലെ എന്റെ മുഖം ഒന്ന് തെളിഞ്ഞു .ഒപ്പം കൂടി നിന്നവർക്കും അതുകണ്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നിയോ എന്തോ…
“കേറി കാണാൻ പറ്റോ ?” ഞാൻ അങ്ങേരോടായി പയ്യെ തിരക്കി .
“പിന്നെന്താ …മഞ്ജു ഇയാളെ അന്വേഷിച്ചു…ധൈര്യായിട്ട് ചെല്ലൂ” എന്റെ തോളിൽ തട്ടികൊണ്ട് ഡോക്ടർ ചിരിച്ചു . പിന്നെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് പുള്ളി രംഗം വിട്ടു .
അതോടെ എന്റെ ഊഴം തെളിഞ്ഞു . പക്ഷെ അവളുടെ അമ്മയും അച്ഛനുമൊക്കെ നിക്കുമ്പോ ഞാൻ മാത്രം കേറി കാണുന്നത് മോശമല്ലേ എന്ന ചിന്ത ഡോക്ടർ പോയപ്പോഴാണ് എന്റെ മനസിലേക്ക് കയറി വന്നത് . എന്ത് വേണം എന്നറിയാതെ ഞാൻ മഞ്ജുസിന്റെ അമ്മയെ നോക്കി .
“അല്ലെങ്കിൽ വേണ്ട…അമ്മ കേറി കണ്ടോളൂ..കുഴപ്പം ഒന്നും ഇല്ലല്ലോ ഇപ്പൊ ” അടുത്ത് നിന്ന അഞ്ജുവിന്റെ കൈത്തലം ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“അത് വേണ്ട മോനെ..അവള് നിന്നെ കാണണം എന്നല്ലേ പറഞ്ഞെ..മോൻ പോയി കാണ്. ” മഞ്ജുസിന്റെ അമ്മക്ക് പകരമായിട്ട് അവളുടെ അച്ഛൻ ആണ് എനിക്കുള്ള മറുപടി തന്നത് .
“അതെ…മോൻ ചെല്ലൂ ” അമ്മയും ആ വാദം ശരിവെച്ചു .
അപ്പോഴേക്കും തിയറ്ററിനുള്ളിൽ നിന്ന് ഒരു നഴ്‌സ് പുറത്തേക്കിറങ്ങി വന്നു .
“ആരാ കവിൻ….ഒന്ന് വന്നേ” കൂടി നിൽക്കുന്ന ഞങ്ങളെ നോക്കികൊണ്ട് മധ്യ വയസ്കയായ ആ സ്ത്രീ പറഞ്ഞു . അതോടെ ഞാൻ അവരുടെ മുൻപിലേക്ക് നീങ്ങി നിന്നു.
“ഹ്മ്മ്..വരൂ …” പുള്ളിക്കാരി എന്നെ കഷ്ണിച്ചുകൊണ്ട് അകത്തേക്ക് കയറി . പിന്നാലെ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് ഞാനും അകത്തേക്ക് കയറി .അകത്തു കയറിയ ഉടനെ എനിക്കൊരു മാസ്കും , ഉടുപ്പും ഇട്ടു തന്നുകൊണ്ട് അവരെന്നെ കൂടെ ക്ഷണിച്ചു .
“വരൂ..” എല്ലാം സ്റ്റാക്കികൊണ്ട് അവരെന്നെ ക്ഷണിച്ചു . അതോടെ മഞ്ജുസ് കിടക്കുന്ന ബെഡിന്റെ അടുത്തേക്കായി അവരെന്നെ കൂട്ടികൊണ്ട് പോയി . മാറോളം പുതപ്പിപ്പിട്ടു മൂടി മുകളിൽ തെളിഞ്ഞു കിടക്കുന്ന ലൈറ്റും നോക്കി കണ്ണ് മിഴിച്ചു കിടക്കുന്ന മഞ്ജുസിന്റെ ക്ഷീണിച്ച മുഖം അതോടെ എന്റെ കണ്മുൻപിൽ തെളിഞ്ഞു .
കക്ഷി എന്തോ ആലോചനയിൽ ആണ് . ചിലപ്പോൾ കുഞ്ഞുങ്ങളെ കാണാത്ത ടെൻഷൻ ആയിരിക്കും ! ഞാനതെല്ലാം ഓർത്തുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി.
“കണ്ടോളൂ ….” എനിക്ക് അനുവാദം നൽകികൊണ്ട് നഴ്സ് പുറത്തേക്ക് പോയി . അതോടെ ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി . അവളുടെ കയ്യിൽ ഗ്ലൂക്കോസ് കയറ്റുന്ന സാധനം ഒകെ ഘടിപ്പിച്ചിട്ടുണ്ട് . അതിലൂടെ ഗ്ലൂക്കോസ് അവളുടെ ശരീരത്തിലേക്ക് കയറുന്നുമുണ്ട് .
പിന്നെ വിരൽത്തുമ്പിൽ മറ്റെന്തോ ഒരു സാധനവും ഘടിപ്പിച്ചിട്ടുണ്ട്. പൾസ് നോക്കുന്നതോ എന്തോ ആയിരിക്കണം ! ആയാൽ എന്താ ആയില്ലെങ്കിൽ എന്താ അല്ലെ…?!നമ്മുടെ ഫിൽസ് മെഡിക്കൽ അല്ല !
എന്തോ ആലോചിച്ചു കിടന്നതുകൊണ്ട് അവള് ഞാൻ വന്നതൊന്നും അറിഞ്ഞില്ലെന്ന് എനിക്ക് തോന്നി .
“ഡീ മിസ്സെ…” അവളുടെ ചിന്തകൾ അവസാനിപ്പിച്ചുകൊണ്ട് ഞാൻ പയ്യെ വിളിച്ചു .പിന്നെ ഇട്ടിരുന്ന മാസ്ക് കഴുത്തിലേക്ക് ഇറക്കിവെച്ചു .
ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നെന്ന പോലെ അവള് ആ ശബ്ദം കേട്ട ഭാഗത്തേക്ക് മുഖം തിരിച്ചു . ആ ശബ്ദത്തിന്റെ ഉടമയെ അവൾക്കു ഏതു ഉറക്കത്തിലും മറക്കാൻ ആകില്ലലോ !
“ക…കവി…..” സ്വല്പം ഒന്ന് ഇടറിപ്പോയ സ്വരത്തോടെ മഞ്ജുസ് എന്നെ നോക്കി . ആ മുഖത്ത് സന്തോഷമാണോ , സങ്കടമാണോ, ആശ്വാസമാണോ അതോ വേറെന്തെങ്കിലും വികാരമാണോ എന്ന് എനിക്ക് മനസിലായില്ല . അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും കണ്ണിൽ ചെറിയ നനവോടു കൂടിയുള്ള തിളക്കവും ഉണ്ടായിരുന്നു .
എന്നെകണ്ടതോടെ അവള് കിടന്നിടത്തു നിന്നും എഴുനേൽക്കാൻ ശ്രമിച്ചു .
“വേണ്ട വേണ്ട…കിടന്നോ…” എണീക്കാൻ തുടങ്ങിയ അവളുടെ പ്രയാസം ഓർത്തുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളെ ബെഡിലേക്ക് തന്നെ കിടത്തി . പഴയതിൽ കൂടുതൽ തടിച്ചു , സ്വല്പം വാടിയ മുഖത്തോടെ കിടക്കുന്ന മഞ്ജുസിനെ ഞാൻ അന്ന് ആദ്യമായി കാണുന്ന പോലെ കൗതുകത്തോടെ നോക്കി നിന്നു. പിന്നെ അവളുടെ നെറ്റിയിലും നെറുകയിലും പയ്യെ തഴുകി .
“അങ്ങനെ അത് കഴിഞ്ഞു ല്ലേ …” ഞാൻ അവളുടെ വലതു കൈപിടിച്ചെടുത്തുകൊണ്ട് പയ്യെ തിരക്കി .
“ഹ്മ്മ്…” അവൾ പയ്യെ മൂളികൊണ്ട് ചിരിച്ചു . പിന്നെ എന്റെ കൈത്തലം പിടിച്ചെടുത്തു അവളുടെ മുഖത്തോടു ചേർത്ത് പിടിച്ചുകൊണ്ട് പയ്യെ അതിൽ ചുംബിച്ചു .
“എപ്പോ വന്നു ?”
“ഹ്മ്മ്…പെട്ടെന്ന് വയ്യാണ്ടായെടാ ..ഞാനും ഒട്ടും വിചാരിച്ചില്ല ” മഞ്ജുസ് ചെറിയ ഞെരക്കത്തോടെ തന്നെ പറഞ്ഞു .
“എന്താ മിസ്സെ വേദന ഉണ്ടോ ?” അവളുടെ ഭാവം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
“കൊറച്ച് …” മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി .
“ഹ്മ്മ്….നടന്നത് വല്ലതും ഓര്മ ഉണ്ടോ ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“കൊറേ ഒക്കെ ഓര്മ ഉണ്ടെടാ…വരുന്ന സമയത് ഭയങ്കര പൈൻ ആയിരുന്നു . നിന്നെ വിളിക്കണം എന്നൊക്കെ മനസിൽ ഉണ്ടാരുന്നു …എവിടെ…..” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ,
അപ്പോഴേക്കും ഞാനവളുടെ ബെഡിന്റെ ഓരത്തേക്ക് പയ്യെ കയറിയിരുന്നു .
“അതല്ലെടി …നീ ഇടക്കു അൺ കോൺഷ്യസ് ആയി എന്നൊക്കെ പറഞ്ഞു ഡോക്ടർ എന്നെ പേടിപ്പിച്ചു . ഞാനിവിടെ ടെൻഷൻ അടിച്ചു ചാവണ്ടതായിരുന്നു” ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിരിച്ചു .
“ആഹ്..ശരിയാ .ഇടക്കു വെച്ച് എന്റെ ബോധം പോയിന്നു തോന്നണൂ ….” മഞ്ജുസും അത് ശരിവെച്ചുകൊണ്ട് പയ്യെ ചിരിച്ചു .
“ഹി ഹി….” ഞാനവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് പയ്യെ ചിരിച്ചു .
“നമ്മുടെ ഉണ്ണികള് ?” എന്റെ ചിരിനോക്കികൊണ്ട് മഞ്ജുസ് വീണ്ടും തിരക്കി.
“ഞാൻ കണ്ടില്ല …ഒരു കൂട്ടിനകത്തു ഇട്ടുവെച്ചെക്കുവാ എന്ന പറഞ്ഞെ …” ഞാൻ പയ്യെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .
“ഹ്മ്മ്….” അതുകേട്ടതും മഞ്ജുസിന്റെ മുഖം ഒന്ന് വാടി.
“സാരല്യടി മിസ്സെ …അതൊക്കെ ശരി ആയിക്കോളും….നീ ഇപ്പൊ ഓക്കേ അല്ലെ ?” ഞാനവളുടെ കൈത്തലം മുറുകെ പിടിച്ചുകൊണ്ട് തിരക്കി .
“ഹ്മ്മ്….” മഞ്ജുസ് അതിനു പയ്യെ മൂളി .
“ഹോ..ആശ്വാസം ആയി …ഇതുവരെ മനുഷ്യൻ തീ തിന്നുവായിരുന്നു ” ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് അവളുടെ കൈത്തലത്തിൽ ചുംബിച്ചു .
“പേടിച്ചോ ?” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“പിന്നെ പേടിക്കാതെ …നീ എന്റെ എതാണ്ടൊക്കെയോ അല്ലെ …” ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കൈത്തലത്തിൽ ഒന്നുടെ ചുംബിച്ചു .
“ഹി ഹി…അമ്മേം അച്ഛനും ഒക്കെ എവിടെടാ ?” മഞ്ജുസ് പെട്ടെന്ന് എല്ലാവരെയും ഓർത്തെന്ന പോലെ എന്നോടായി തിരക്കി .
“എല്ലാരും പുറത്തുണ്ട്…അഞ്ജുവും അമ്മയും കൃഷ്ണൻ മാമനും ഒക്കെ വന്നിട്ടുണ്ട് ” ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .
“ഹ്മ്മ്….അപ്പൊ എന്റെ കാര്യം ഓർത്തു എല്ലാവരും ടെൻഷൻ ആയിക്കാണും അല്ലെ ?” മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .
“പിന്നല്ലാതെ …നിന്റെ ബോഡി ദഹിപ്പിക്കണോ കുഴിച്ചിടണോ എന്ന ടെൻഷനിലായിരുന്നു ഞാൻ..ബോധം ഒന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോ ഒക്കെ തീരുമാനം ആയെന്നു വിചാരിച്ചു ” കിട്ടിയ ഗ്യാപ്പിൽ ഞാൻ വീണ്ടും ഒരു കോമഡി പാസാക്കി .
“ഹി ഹി…പോടാ അവിടന്ന്….” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .
“അതേന്നേ..പിന്നെ ഈ ബോധമില്ലാത്ത നിന്റെ ബോധം പോയെന്നു ഒരു ബോധവും ഇല്ലാത്ത ഡോക്റ്റർ വന്നു പറഞ്ഞപ്പോ എന്റെ ബോധം പോകാതിരുന്നത് ഭാഗ്യം ..” ഞാൻ വായിൽ തോന്നിയ എന്തോ ചളി പറഞ്ഞുകൊണ്ട് അവളുടെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തു. പക്ഷെ ആ കോമഡിയിൽ മഞ്ജുസ് കുലുങ്ങി ചിരിക്കുന്നുണ്ട്.
“ഹി ഹി..മതി മതി….എനിക്ക് ചിരിക്കാൻ ഒന്നും വയ്യ ” ശരീരം കുലുങ്ങുന്നതിലെ ബുദ്ധിമുട്ടോർത്തു മഞ്ജുസ് പുഞ്ചിരിച്ചു .
“ഹ്മ്മ്…ഒരുപാട് പറയാൻ ഉണ്ട് …ആദ്യം നീ ഒന്ന് ഉഷാർ ആവട്ടെ ” ഞാൻ പെട്ടെന്ന് കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . കണ്ണുകൾ പയ്യെ ചിമ്മിക്കൊണ്ട് അവളും ആ ചുംബനം ആസ്വദിച്ച് കിടന്നു .
“ഉണ്ണികളേ എപ്പോഴാ കാണാൻ പറ്റാ?” ചുംബിച്ചുയർന്ന എന്നോടായി മഞ്ജുസ് തിരക്കി .
“അറിയില്ലെടി …ഡോക്ടർ പറയും …ആദ്യം നിന്നെ റൂമിലോട്ടു മാറ്റട്ടെ..എന്നിട്ടല്ലേ ബാക്കിയൊക്കെ ” ഞാൻ പയ്യെ പറഞ്ഞു .
“ശൊ..കഷ്ടായി … ” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഹ്മ്മ്….ഞാനും കണ്ടിട്ടില്ല…ഇനി എന്തായാലും നമ്മളൊന്നിച്ചേ കാണുന്നുള്ളൂ …അതാണ് അതിന്റെ ഒരു ഇത്..” ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞുകൊണ്ട് അവളുടെ കൈത്തലം തഴുകി .
“ഹ്മ്മ്..” മഞ്ജുസ് അതുകേട്ടു ചിരിച്ചു ..പിന്നെ പയ്യെ മൂളി .
“എന്ന ഞാൻ പോട്ടെടി മിസ്സെ …ബാക്കി ഒക്കെ നമുക്ക് പിന്നെ പറയാം..എനിക്ക് ഒരുപാട് കാര്യങ്ങള് ചോദിയ്ക്കാൻ ഉണ്ട് ” ഞാൻ സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു .
“എന്തോന്നാ ?” മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“അതൊക്കെ പറയാം …സമയം ആവട്ടേടി” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് നിന്നും എഴുനേറ്റു . പിന്നെ ഒരാശ്വാസത്തോടെ ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങി .
Comments:
No comments!
Please sign up or log in to post a comment!