വൈഷ്ണവം 1
(സുഹൃര്‍ത്തുകളെ….
ഇതെന്‍റെ ആദ്യത്തെ കഥയാണ്. ഇതുവരെ കഥയെഴുതി വല്യ പരിചയം ഒന്നുമില്ലാത്ത എന്‍റെ എളിയ ശ്രമമാണീത്. എത്രമാത്രം നിങ്ങളെ എന്‍ഗേജ് ചെയ്യിക്കാന്‍ എനിക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന പ്രതിക്ഷയോടെ ഞാന്‍ ഈ കഥ പോസ്റ്റ് ചെയ്യുന്നു. ഈ കഥയിലെ കഥപാത്രങ്ങള്‍ തികച്ചും സങ്കല്‍പിക്കം മാത്രമാണ്. അഭിപ്രായങ്ങള്‍ അറിയിക്കുക.)
മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്….
ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍…
ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. സ്വന്തം ഇന്‍റസ്ട്രിയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്റ്റേറ്റ് അവര്‍ഡാടക്കം നിരവധി ആവര്‍ഡുകളോട് കൂടി സുപ്പര്‍താര പദവിയിലേക്ക് കയറി വരുന്ന യുവതാരം. പെണ്‍കുട്ടികളുടെ ഇഷ്ടനായകന്‍. അതുകൊണ്ട് തന്നെ പ്രധാനവേദിയ്ക്ക് മുന്നിലേ ചെയറുകള്‍ എല്ലാം പെണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞു. എല്ലാവരും അതിഥിയ്ക്കായി കാത്തിരുന്നു. പരുപാടി തുടങ്ങാന്‍ നിമിഷം നേരത്തിന് മുമ്പ് വമ്പന്‍ ജനതിരക്ക് പ്രധാനകവാടത്തില്‍ തടിച്ചുകൂടി. അതികം വൈകാതെ ഒരു സ്കോര്‍പിയോ ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. കമ്മിറ്റി അംഗങ്ങള്‍ ആ വണ്ടിയ്ക്ക് വഴിയൊരുക്കി. കാര്‍ ജനതിരക്കിനിടയിലൂടെ പ്രധാന വേദി ലക്ഷ്യമാക്കി ചലിച്ചു. പ്രധാന വേദിയ്ക്കരികില്‍ വണ്ടി നിന്നു. വണ്ടിയുടെ പിറകിലെ സിറ്റില്‍ നിന്ന് എല്ലാവര്‍ക്കും ഒരു പുഞ്ചിരി നല്‍കി കൊണ്ട് സുപ്പര്‍സ്റ്റാര്‍ പുറത്തേക്ക് ഇറങ്ങി. എല്ലാവര്‍ക്കും കൈ കാണിച്ചു കൊണ്ട് രാജേഷ് വേദിയിലേക്ക് നടന്നു. പ്രിന്‍സിപാള്‍, യുണിയല്‍ മെമ്പര്‍ഴ്സ് എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു. ശേഷം വേദിയിലേക്ക് ആനയിച്ചു. അവിടെ ഒരുക്കിയ കാസരയിലേക്ക് ഇരുത്തി. പെണ്‍കുട്ടികള്‍ യുവതാരത്തേ നോക്കി നിന്നു. മിസ്റ്റര്‍ പെര്‍ഫെക്റ്റ് ലൂക്കില്‍ വശ്യമായ ഒരു ചിരിയും കാണിച്ച് രാജേഷ് അവിടെ ഇരുന്നു.
പരുപാടി തുടങ്ങി. യൂണിയന്‍ പ്രസിഡന്‍റ് സ്വാഗതവും പ്രിന്‍സിപാള്‍ അധ്യക്ഷപ്രസംഗവും നടത്തി. ശേഷം ഉദ്ഘാടനത്തിനായി രാജേഷ്കൂമാറിനെ ക്ഷണിച്ചു. കുട്ടികള്‍ വലിയ കരഘോഷത്തോടെ രാജേഷിനെ മൈക്കിന് മുമ്പിലേക്ക് ക്ഷണിച്ചു.
Comments:
No comments!
Please sign up or log in to post a comment!