ഹൃദയനുരാഗം

”നീ കളിയാക്കുകയാണോ ”നിർത്താതെ ഉള്ള ചുമക്കിടയിലും ഭാസ്കരൻ നായർ പറഞ്ഞു. ”പിന്നെ കളിയാക്കിയത് തന്നെയാ..എന്തൊക്കെയായിരുന്നു പണ്ട് എന്റെ അച്ഛന്റേം അമ്മേടേം അടുത് പറഞ്ഞേ നിങ്ങ്ൾ ഒന്നും കൊണ്ട് വിഷമിക്കണ്ട ഒരു ബുദ്ധിമുട്ടും അറിയാതെ ഞാൻ ഇവനെ വളർത്തിക്കോളാം എന്ന് പറഞ്ഞല്ലേ ഗുരുവായൂർ ന്ന് എന്നെ ഇങ്ങട് കൂടികൊണ്ട് വന്നേ …ന്നിട്ടോ ”

”ആണെടാ …ആയകാലത് നിന്നെ ഒരു അല്ലലും ഇല്ലാതെ അല്ലേ ഞാൻ വളർത്തിയെ ”

”ആഹ്ഹ ബാക്കി കൂടി പറ പേരിനൊരു തളർവാതം വന്നത് കൊണ്ട് ഇപ്പോ എന്തുണ്ട് ഈ ഊരുതെണ്ടിയുടെ കയ്യിൽ പട്ടിണിയും ദാരിദ്രവും മാത്രം ”

”എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാൻ ഇപ്പോഴും പണിക്കു പോയേനെ ”

”അത് പിന്നെ എനിക്കാറായില്ലേ…ഇതും വെച്ച ഇവടെ കിടന്നോളു.മരുന്ന് ഞാൻ വന്നിട് തരാം. ഇനിയും വഴുകിയ കരക്കാരുടെ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വരും.ഞാൻ ഇറങ്ങാ.. ”

”പുറത്തു നല്ല മഞ്ഞ് ഉണ്ടെടാ…തലയിൽ വല്ലോം ഇട്ടിട് പോ ”

”ആഹ്ഹ ശരി…”

ഹായ്.,നിങ്ങൾക് എന്നെ മനസിലായില്ല ലെ.എന്റെ പേര് അനൂപ്.അടുപ്പമുള്ളവർ അനു എന്ന് വിളിക്കും.സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. എനിക്ക് 5 വയസുള്ളപ്പോ എന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു. ഇപ്പോ നിങ്ങൾ അകത്തു കണ്ട ഭാസ്കരൻ നായർ.പുള്ളി എന്റെ അമ്മയുടെ വകയിലുള്ള ഒരു ചേട്ടന് ആണ്.അച്ഛന്റേം അമ്മടേം മരണശേഷം ഭാസ്കരൻമാമൻ ആണ് എന്നെ വളർത്തിയതും വലുതാക്കിയതും എല്ലാം. പണ്ട് മുതലേ ഊരുചുറ്റൽ ആയിരുന്നു പുള്ളിയുടെ മെയിൻ ഹോബി. അത് കൊണ്ട് തന്നെ മാമൻ കല്യാണം കഴിച്ചിട്ടില്ല. ആകെ ഉള്ള സമ്പാദ്യം എന്ന് പറയാൻ പുറമ്പോക്ക് പറമ്പിലെ ആ ചെറിയ വീട് മാത്രം ആണ്. ഇനി വേറെ ഏതേലും നാട്ടിൽ ചിന്ന വീടുണ്ടോ എന്നൊന്നും അറിയില്ല.എന്തായാലും ഇത്രയും കാലമായിട് പുള്ളികാരനെ തിരക്കി ആരും ഇത് വഴി വന്നിട്ടില്ല.ആകെ വരുന്നത് പെൻഷൻ കാശുമായി വരുന്ന പോസ്റ്മാൻ ആണ്.ആ പൈസ അങേരുടെ മരുന്നിനും കുഴമ്പിനു പോലും തികയില്ല.അത്‌കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പത്രമിടാനും പാൽ കൊടുക്കാനും ഓക്കേ ഞാൻ പോകാറുണ്ട്.ഈ രാവിലെ മഞ്ഞത്തുള്ള പോക്ക് തന്നെ അതിന് വേണ്ടി ആണ്.ഇത് കഴിഞ്ഞിട് വേണം എനിക്ക് സ്കൂളിൽ പോകാൻ.കാണാൻ അത്ര ചന്തം ഒന്നും ഇല്ലെങ്കിലും പഠിക്കാൻ എനിക്ക് നല്ല ഇഷ്ട്ടം ആയിരുന്നു.അല്ല ..എങ്ങനെ ചന്തം ഉണ്ടാവാനാ 10 വയസിൽ തുടങ്ങിയതാ ഈ ഓട്ടം 3 നേരം കഞ്ഞിവെള്ളം കുടിച്ചു ചെറ്റകുടിലിൽ കിടക്കുന്ന എനിക്ക് ഉണ്ണിമുകുന്ദന്റെ ചന്തം വേണം എന്ന് പറഞ്ഞ നടക്കുമോ.

എന്നാലും കാണാൻ അത്രക് മോശം ഒന്നും അല്ലാട്ടോ.അമ്മയെ കണ്ട ഓർമ പോലും ഇല്ലെങ്കിലും ‘അമ്മ നല്ല സുന്ദരി ആയിരുന്നു എന്ന് മാമൻ പറഞ്ഞു കേട്ടിട്ടുണ്ട്.അത്‌കൊണ്ട് തന്നെ കാണാൻ അത്യാവശ്യം നിറം ഓക്കേ ഉണ്ട് എനിക്ക്. തടി ഇല്ലാതെ മെലിഞ്ഞ ശരീരം,ഒറ്റ വാക്കിൽ പറഞ്ഞ സ്ലിം ബ്വൂട്ടി. സിംപതി കൊണ്ടാണോ അതോ എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണോ അറിയില്ല,നാട്ടിലെ എല്ലാവർക്കും എന്നെ ഭയങ്കര കാര്യമാ..എനിക്കും അത് പോലെ തന്നെയാ..എല്ലാവരേം ഇഷ്ടമാ..പ്രേതേകിച് പുരുഷന്മാരെ.

ശോ ….നിങ്ങളോട് കഥ പറഞ്ഞു നിന്ന് നേരം പോയതറിഞ്ഞില്ല. ഇതെല്ലം തീർത്ത് മാമന് കഞ്ഞിയും കൊടുത്തിട് വേണം എനിക്ക് സ്കൂളിൽ പോവാൻ. 10 ക്ലാസ്സിൽ നല്ല മാർക്കോടുകൂടി ജയിച്ചതുകൊണ്ട് അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടി.അത്‌കൊണ്ട് ഇപ്പോഴും പഠനം നടക്കുന്നുണ്ട്.

”മാമാ …..ശബ്ദം ഒന്നും കേൾകുന്നില്ലലോ..എവടെ ..” ഞാൻ സൈക്കിൾ പുറത്തു ചാരി നിർത്തി അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു. ”ഇവടെ ഉണ്ടടാ..ചത്തിട്ടില്ല ”

”ച്ചെ…ഞാൻ കരുതി അങ് പോയി ന്ന്”

”പോണംന്നൊക്കെ ആഗ്രഹം ണ്ട്.ഇങ്ങനെ നരകിച്ച് നിനക്കും ഒരു ഭാരമായി ഇങ്ങനെ കിടക്കുമ്പോൾ..”

”പിനേ…നല്ല ഭാരമാ പ്രേതേകിച് കുളിപ്പിക്കുമ്പോൾ…എന്റെ പൊന്നു മാമ നിങ്ങൾ അങ്ങൊട് പോയ പിനെ ഈ വീട്ടിലെ വരുമാനം നിലക്കുലെ.എല്ലാ മാസവും വരുന്ന നിങ്ടെ പെൻഷൻ മുടങ്ങിയാൽ പിന്നെ ഞാൻ പട്ടിണി ആയിപ്പോവുലേ.”

”ഒന്ന് പോടാ ..ആ കാശുകൊണ്ട് എന്റെ തൈലം വാങ്ങാൻ പോലും തികയില്ല എന്ന് എനിക്കാറായ.”

”ഹഹ നിങ്ങൾ മിണ്ടാതെ ഈ കഞ്ഞി അങ് കുടിച്ചേ..എനിക്ക് ഇപ്പോഴേ നേരം വഴുക്കി ”

”ഡാ അനൂപേ ….”

”ഓഹ്‌ വന്നോ മാങ്ങ ”

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവൻ മനോജ്.ഞാൻ അവനെ മാങ്ങ എന്ന വിളിക്ക.സുഹൃത്തു മാത്രം അല്ല എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയ അവൻ. അവനറിയാതെ ഒരു രഹസ്യം പോലും എന്റെ ജീവിതത്തിൽ ഇല്ല.

”ഡാ നി അവടെ കഥാപ്രസംഗം നടത്തികൊണ്ടിരിക്കണോ.ഇപ്പോ തന്നെ ഒരുപാട് വഴുക്കി.ഫസ്റ്റ് പിരീഡ് കണക്കാ അത് ഓർമ വേണം.”

”ധാ വരുന്നു ഡാ…കിടന്ന് ചാവണ്ട.”

ഞാൻ വേഗം ഷർട്ട് മാറ്റി കയ്യിൽ കിട്ടിയ രണ്ട് നോട്ടുബുക്ക് എടുത്ത് ഇറങ്ങി.

മാങ്ങ – ”എന്തായിരുന്നു മാമനും മരുമോനും കൂടി രാവിലെ തന്നെ.” ഞാൻ -”ഓഹ്‌ അത് സ്ഥിരം കലാപരിപാടികൾ”

മാങ്ങ -”ഹ്മ്മ് …വേഗം വാ.”

ഞാൻ -” അല്ലേൽ ക്ലാസ്സിൽ പോവാൻ മടി കാട്ടി ഇരിക്കാറുള്ള നിനക്കു ഇപ്പോ അവടെ എതാൻ ഭയങ്കര ഉത്സാഹമാണല്ലോ.
?”

മാങ്ങ -” യെ അങ്ങ്നെ ഒന്നും ഇല്ല നിനക്കു തോന്നുന്നതാകും.”

ഞാൻ -” മോനെ എന്നോട് നീ കള്ളം പറയല്ലേ… നിന്റെ ചാട്ടം എവിടേക്കാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.”

മാങ്ങ -” എടാ എനിക്കും നിനക്കും ക്ലാസ്സിലെ പെണ്പിള്ളേരെകാളും കൂടുതൽ ഇഷ്ട്ടം ആൺപിള്ളേരോടാണെന്ന് നിനക്കു അറിയാലോ”

ഞാൻ -” ഉവ്വ് അതിന് ?” മാങ്ങ -” അത് …” ഞാൻ -” നീ പറയടാ ” മാങ്ങ -” നമ്മടെ പുതിയ കെമിസ്ട്രി സർ ഇല്ലേ ” ഞാൻ -” ഇപ്പോ മനസിലായി മോന്റെ അസുഖം” മാങ്ങ -”എന്തസുഖം ” ഞാൻ -”മാങ്ങ ഉള്ള മാവിൽ തന്നെ കല്ലെറിയണം ” മാങ്ങ -” ഓ നീ വല്യ പുണ്യാളൻ ആവുകയൊന്നും വേണ്ട അയാളെ നിനക്കും ഒരു നോട്ടം ഇല്ലേ.” ഞാൻ -”നോക്കിട് എന്ത് അകനാ അയാൾക് താല്പര്യം ക്ലാസ്സിലെ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരോടും പിന്നെ കാശുള്ള വീട്ടിലെ ആൺപിള്ളേരോടും ആണ് .ഇത് രണ്ടും നമക് ഇല്ലാലോ അപ്പോ നോക്കി വെള്ളം ഇറക്കാൻ യോഗം ഉള്ളു.”

മാങ്ങ -” ഓ പിന്നെ അല്ലേൽ അയാൾ നിന്റെ കൂടെ അങ് വന്ന് കിടന്നിട്.എടാ നോക്കി വെള്ളമിറക്കാനും കളയാനും ആരുടേം അനുവാദം വേണ്ടല്ലോ.”

ഞാൻ -” എന്നാലും ഡാ ” മാങ്ങ -” ഓ നീ വല്യ പുണ്യാളൻ.നിനക്കു ദിവ്യ പ്രേമം അല്ലേ പിടിക്കു.കെട്ടിപ്പൂട്ടി വച്ചോ നീ ..ഇപ്പോ വരും സ്വർഗത്തിന്ന്”

”അഹ് ഡാ ഞാൻ കെട്ടിപ്പൂട്ടി വച്ചോളാം മിണ്ടാതെ നടക്കുന്നുണ്ടോ.ഇനി എന്തേലും നീ മിണ്ടിയാൽ വായയിൽ പൂക്കുല ഇട്ട് കുത്തും ഞാൻ (നാട്ടിൻ പുറങ്ങളിൽ പറഞ്ഞു വരുന്ന ഒരു പ്രയോഗം ആണത് ).

”എടാ അനുവേ നോക്കടാ.നമ്മടെ കുണ്ടൻപിള്ളയുടെ കടയുടെ മുൻപിൽ ഒരു ബെൻസ് ”

ഞാൻ -”ശരിയാണല്ലോ.ഇങേർക് ഇത്രയും പിടിപാട് ഉണ്ടായിരുന്നോ.” ”എന്തായാലും വാ പതിവ് മുടക്കേണ്ട കുണ്ടൻപിള്ളേ……..” നങ്ങ്ൾ രണ്ടാളും കടയുടെ മുൻപിൽ നിന്ന് ഉറക്കെ വിളിച്ചു കൂവി.

ഇത് കുട്ടൻപിള്ളയുടെ ചായക്കട.സോറി അങ്ങനെ പറയുന്നത് അയാൾക് കുറച്ചിൽ ആണ്.റെസ്റ്ററെന്റ്.അങ്ങനെ പറയുന്നതാ അയാൾക് ഇഷ്ട്ടം.കടയുടെ മുൻപിൽ ഒരു ബോർഡും ഉണ്ട്.5 സ്റ്റാർ ഹോട്ടൽ ആണെന്ന പുള്ളിടെ വിചാരം. സൗണ്ട് തോമ സിനിമ ഇറങ്ങിയേ പിന്നെ നങ്ങ്ൾ കരക്കാരെല്ലാം കുണ്ടൻ പിള്ളേ ന്നാണ് വിളിക്ക. ആളൊരു പാവമാ.എനിക്കും മാമനും എല്ലാം ഭയങ്കര സഹായമാ. നങ്ങ്ൾ അകത്തു കയറിയതും അകത്തു നിന്ന് ഒരാൾ പുറത്തേക്

”ഇല്ല നങ്ങ്ൾ നടന്ന് പൊക്കോളാം ” അതോടെ ഉദിച്ച നിന്ന മനോജിന്റെയും ഫൈസലിന്റെയും മുഖത്തെ ട്യൂബിലൈറ് ഒറ്റപ്പൊട്ടൽ അയാൾ ഒരുപാട് നിർബന്ധിച്ചു.പക്ഷെ ഞാൻ സമ്മതിച്ചില്ല.
ഞാൻ മനോജിന്റെ കയ്യും പിടിച്ച ആഞ്ഞ് നടന്നു.

”നീ എന്ത് പണിയ അനു കാണിച്ചേ..അയാളുടെ കൂടെ കയറിയാൽ ന്താ…അത്രയും ദൂരം നടക്കാതെ കഴിഞ്ഞല്ലോ ”

”ഇപ്പോ നടക്കുന്നത് കൊണ്ട് നിനക്കു ന്തേലും ബുദ്ധിമുട്ട് ണ്ടോ ”

”അതില്ല.ന്നാലും അയാളെ കാണുമ്പോൾ നിനക്കു ന്താ ഇത്രയും ദേശ്യം.”

”പിന്നെ എനിക്കൊന്നും വയ്യ അയാളുടെ പിന്നിൽ മുട്ടിയുരുമ്മി അയാളെ സുഖിപ്പിച്ചു പോവാൻ.”

”ഓ ഇനി ഇരുന്ന് പോയാൽ തന്നെ എന്താടാ അയാളുടെ കുപ്പായതിന്ന് വരുന്ന അത്തറിന്റെ മണം.ഓഹ്‌ സ്വർഗം കാണും ”

”ഹ്മ്മ് സ്വർഗം കാണാൻ നീ അയാളുടെ കൂടെ പോയിട്ടുണ്ടെന്ന് എനിക്ക് അറിയാം” ” എടാ അത്… പിന്നെ….”

”മ്മ് നടക്ക് നീ.ആ കാലമാടൻ ഇപ്പോ ക്ലാസ്സിൽ കേറീട്ടുണ്ടാകും ”

നങ്ങ്ൾ അങ്ങനെ സ്കൂളിൽ എത്തി. കരുതിയ പോലെ തന്നെ അയാൾ ഞങ്ങളുടെ കണക്ക് മാഷ് ക്ലാസ്സിൽ കേറി ഇരുപ്പുണ്ടാർന്നു.

”സർ….”

”ഓ വന്നോ തമ്പ്രാക്കന്മാർ.ഇനിയും കണ്ടില്ലെങ്കിൽ താലപ്പൊലി ആയി അങ്ങോട് വരാൻ നിൽകർന്നു ” സർ ഞങ്ങളെ നോക്കി പറഞ്ഞു .

മാങ്ങ -”ഇയാൾക്കെന്താടാ പ്രാന്ത് ആയോ.നമ്മളെ കണ്ടിട് മനസിലായില്ലേ ആവോ .”

ഞാൻ -”മിണ്ടാതെ നിൽക്കട”

”ക്ലാസ്സിൽ അത്യാവശ്യം പഠിക്കും എന്നുള്ളത്‌ കൊണ്ട് സമയത് ക്ലാസ്സിൽ കേറണ്ട എന്നാരേലും പറഞ്ഞിട്ടുണ്ടോ.”

”ഇല്ല സർ ”

”കേറി ഇരിക് ” അയാൾ ഒരു പുച്ച്ചതോടെ പറഞ്ഞു.

”നോക്കികോട ഇങ്ങനെ പോയ ഇയാളെ ഞാൻ വല്ല കിണറ്റിലും എറിഞ്ഞ കൊല്ലും ആടുതോമയെ പോലെ.”

”ന്താ മനോജേ അവടെ ”

”ഒന്നുല സർ ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് പറയുവാർന്നു ” ”ഹ്മ്മ് ” ”ഇയാൾ ന്തൊരു പൊട്ടനാടോ ”

”നീ ഇനിയും അയാളുടെ വായെന്ന് കേൾക്കാൻ നിൽക്കണോ ”

”യെ ചുമ്മാ ഡാ ”

”ഹ്മ്മ് ” അപ്പോഴേക്കും ബെൽ അടിച്ചു ”ഓഹ്‌ ഇന്നത്തെ കോട്ട കഴിഞ്ഞു ”

ഞാൻ -”ഹാ..ഒന്നും മനസിലായില്ല”

മാങ്ങ -”ഓ പിന്നെ ഇവടെ ഇരുന്നവർക് ന്തേലും മനസിലായ പോലെ .ഇനി ആരാ ആരായിരിക്കും” ഞാൻ അവന്റെ മുഖത്തു നോക്കി ചിരിച്ചു ”കെമിസ്ട്രി അല്ലേ.ദൈവമേ സർ വന്നിട്ടുണ്ടാവണേ…” അവൻ മുഴുമിപ്പിക്കും മുൻപേ സർ ക്ലാസ്സിൽ കേറി

സത്യം പറയാലോ..ആളൊരു സംഭവമാ.അവന്റെ മുൻപിൽ മസിൽ പിടിച്ച നില്കുമെങ്കിലും വന്നാ നാൾ മുതൽ ഞനും അയാളിൽ ഒരു നോട്ടം ഇട്ടതാര്ന്നു.നമ്മടെ വിനീത് ശ്രീനിവാസനെ പോലൊരു ചുള്ളൻ സർ.കൂടുതൽ വിവരികേണ്ടല്ലോ.സർ വന്ന് കുശലം ഓക്കേ ചോദിച്ചു ക്ലാസ് എടുത്ത് തുടങ്ങി.
ക്ലാസ്സിലെ സകല പെൺപിള്ളേരും അയാളെ വായിനോക്കി ഇരുപ്പായിരുന്നു.കൂട്ടത്തിൽ ഞങ്ങളും.പെട്ടെന്ന് ആയിരുന്നു ആ വിളി വന്നത്.എന്റെ സ്വപ്നലോകങ്ങളെ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് സർ എന്നെ പൊക്കി പടച്ചോനേ…എന്ത് പുല്ലാപ്പണോ ആവോ ഞാൻ ആണേൽ ക്ലാസ്സിലും ശ്രദ്ധിച്ചില്ല.

(തുടരും ) ആദ്യത്തെ പരീക്ഷണം ആയത്കൊണ്ട് തെറ്റുകൾ ഉണ്ടാകും.നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി പറഞ്ഞു പ്രോത്സാഹിപ്പിക്കണംന്ന് അഭ്യർത്ഥിക്കുന്നു.

Comments:

No comments!

Please sign up or log in to post a comment!