മായികലോകം 4

മായയുടെ ഫോണ്‍ വിളിയോ മെസ്സെജോ കാത്തു ഒരു ഒന്നര മണിക്കൂര്‍ കൂടി ബസ്സ്റ്റാഡില്‍ നിന്നുകാണും ഞാന്‍. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്നു എനിക്കു മനസിലായി. പിന്നെ അടുത്ത ബസ് പിടിച്ച് തിരിച്ചു ജോലിസ്ഥലത്തേക്ക് വന്നു. ഞാനായിട്ടു ഇനി അങ്ങോട്ട് മെസേജ് അയക്കുന്നില്ല. വിളിക്കാനും പോകുന്നില്ല. ഇനിയും ഞാന്‍ അവളെ വിഷമിപ്പിക്കുന്നത് ശരിയല്ല.എന്താണ് മായയും നീരജും മാത്രം ഉള്ളപ്പോള്‍ സംഭവിച്ചത്? അതെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. അവര്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാകുക? നീരജിന്‍റെ പെരുമാറ്റത്തില്‍ എന്നോടു ദേഷ്യം കണ്ടതുമില്ലല്ലോ. അപ്പോ എന്നെ ഒഴിവാക്കണം എന്നു തന്നെ ആയിരിയ്ക്കും പറഞ്ഞിട്ടുണ്ടാകുക. അല്ലെങ്കില്‍ മായ ഇപ്പോ എന്നോടു എന്തെങ്കിലും പറയേണ്ട സമയമായി.  അവസാനമായിട്ടു ഒന്നു കൂടി വിളിച്ച് നോക്കാം.

വിളിച്ചപ്പോ റിങ്ങ് ചെയ്യുന്നുണ്ട്. രണ്ടു റിങ്ങ് ചെയ്തപ്പോ തന്നെ ഫോണ്‍ കട്ട് ആയി.

ഇനി ഒട്ടും പ്രതീക്ഷ വേണ്ട.

അപ്പോഴാണ് ഒരു മെസേജ് വന്നത്. മായയുടെ തന്നെ ആയിരുന്നു അത്.

“പിന്നെ സംസാരിക്കാം”

“ok” എന്നു തിരിച്ചു മറുപടി കൊടുത്തു.

കുറച്ചു ആശ്വാസം ആയി. എന്തായാലും മറുപടി കിട്ടിയല്ലോ. പക്ഷേ ഇനിയും മായയെ കാത്തിരിക്കാണോ  എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി ഇരിക്കുന്നു.

ഒന്നും വേണ്ടായിരുന്നു എന്നു തോന്നിത്തുടങ്ങിയോ? വേണ്ടെന്ന് വെക്കാന്‍ അല്ലല്ലോ സ്നേഹിച്ചത്. അവള്‍ വേണ്ടെന്ന് വച്ചാലും എനിക്കു സ്നേഹിക്കാലോ. മനസില്‍ കൊണ്ട് നടക്കാലോ. അതിനു ആരുടേയും സമ്മതം ഒന്നും വേണ്ടല്ലോ. മരണം വരെ അവള്‍ എന്‍റെ ഹൃദയത്തില്‍ തന്നെ ഉണ്ടാകും.

മനസാണ്. പിന്നേയും ഓരോന്ന് ചിന്തിച്ച് കൂട്ടുന്നു. പ്രണയത്തിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു ഞാന്‍.

പണ്ടൊക്കെ കൂട്ടുകാരെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പ്രണയിച്ചു ടെന്‍ഷന്‍ അടിച്ചു നടക്കുന്നകൂട്ടുകാരെ.

പിന്നേയും ചിന്തകള്‍ കാടു കയറുന്നു.

ഇനിയും എന്‍റെ ചിന്തകളെക്കുറിച്ച് പറഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ തലക്കിട്ടടിക്കും. അതുകൊണ്ടു വീണ്ടും കഥയിലേക്ക് തന്നെ വരാം.

എന്‍റെ ചിന്തകള്‍ അല്ലല്ലോ ഇവിടെ പ്രധാനം.

മായയും നീരജും തമ്മില്‍ എന്തായിരിക്കും സംസാരിച്ചത് എന്നല്ലേ.

രാജേഷ് അതറിഞ്ഞില്ലെങ്കിലും നിങ്ങള്‍ അതറിയണം.

അതിനു മുന്‍പ് മായയുടെയും നീരജിന്റെയും പ്രണയകഥ അറിയണം. അതുകഴിഞ്ഞു പോരേ രാജേഷിലേക്ക് വരുന്നത്?

ഇനി കുറച്ചു ഫ്ലാഷ്ബാക്ക്….



മായയുടെയും നീരജിന്റെയും കലാലയ ജീവിതം…

പ്ലസ്ടു നല്ല മാര്‍ക്കോടെ പാസ്സ് ആയി കോളേജിലേക്ക് വരുന്ന മായ.

ആദ്യമായി കോളേജിലേക്ക് പോകുന്നതിന്റെ എക്സൈറ്റ്മെന്‍റ് ഉണ്ട് ആ മുഖത്ത്. ചെറിയ പേടിയും.

പ്ലസ് ടു വിന് കൂടെ പഠിച്ച ഒരാള്‍ പോലും കൂടെ ഇല്ല എന്ന വിഷമവും ആ മുഖത്തുണ്ട്.

ശരിക്കും ഒറ്റപ്പെട്ട അവസ്ഥ.

ആദ്യ ദിനത്തെക്കുറിച്ചൊന്നും വിശദീകരിച്ചെഴുതുന്നില്ല. അതൊക്കെ നിങ്ങളുടെ മനോധര്‍മത്തിലേക്ക് വിടുന്നു. നമുക്ക് ഇവിടെ പ്രധാനം മായയുടെയും നീരജിന്റെയും ജീവിതം മാത്രമാണു. അതുകൊണ്ടു അത് മാത്രം പറയാം.

ദിവസവും കോളേജിലേക്ക് വീട്ടില്‍ നിന്നും പോയി വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഹോസ്റ്റലില്‍ ആയി മായയുടെ താമസം.

അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അമ്മാവന്‍ ആയിരുന്നു. വീട്ടില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല മായയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിന്. അമ്മാവന്‍റെ നിര്‍ബന്ധം കൊണ്ട് മാത്രം ആണ് അച്ഛന്‍ സമ്മതിച്ചത്.

പ്ലസ്ടു കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിടാം എന്നു ആയിരുന്നു അച്ഛന്‍റെ മനസിലിരുപ്പ്. മരുമകള്‍ നന്നായി പഠിച്ചു ഒരു നിലയിലാകണം എന്നു അമ്മാവന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണു

മായ ഇപ്പോള്‍ കോളേജില്‍ എത്തിയിരിക്കുന്നത്.

ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ ഉണ്ടായിരുന്നു കോളേജില്‍.  രണ്ടാമത്തെ ദിവസം തന്നെ റാഗിങ്ങില്‍ നിന്നും മായയെ രക്ഷപ്പെടുത്തിയത് നീരജ് ആയിരുന്നു. അങ്ങിനെ ആണ് നീരജ് മായയെ പരിചയപ്പെടുന്നത്. നീരജ്

അവളുടെ സീനിയര്‍ ആയിരുന്നു. കോളേജിലെ സ്റ്റാര്‍ തന്നെ ആയിരുന്നു നീരജ്. എല്ലാവരോടും മാന്യമായിട്ടേ പെരുമാറാറുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവനെ ഇഷ്ടമായിരുന്നു. അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ നോ എന്നു പറയുന്ന ആരും ഉണ്ടായിരുന്നില്ല. ഒരു നല്ല സൌഹൃദ വലയം കാത്തുസൂക്ഷിച്ചിരുന്നു നീരജ്.

ചെന്നായ്ക്കൂട്ടത്തിന്‍റെ ഇടയില്‍ പെട്ട പേടമാനിന്റെ അവസ്ഥയില്‍ ആയിരുന്നു നീരജ് ആദ്യം മായയെ കണ്ടുമുട്ടിയപ്പോ.

അതില്‍ നിന്നും അവളെ രക്ഷിച്ചത് നീരജ് ആയിരുന്നു. പിന്നെ ഒരിയ്ക്കലും ആരും അവളെ ശല്യം ചെയ്യാന്‍ പോയിരുന്നില്ല. അത്യാവശ്യം പഞ്ചാരയുമായി കുറച്ചുപേര്‍ വന്നതല്ലാതെ.

ആ ബന്ധം ഒരു നല്ല സൌഹൃദം ആയി മാറി.

ഒഴിവുസമയങ്ങളില്‍ ഒക്കെ നീരജ് മായയുടെ അടുത്തേക്ക് ഓടിയെത്തി.

സ്ഥിരമായി കുങ്കുമക്കുറി തൊടുമായിരുന്നു നീരജ്.
മായയും. ഒരുദിവസം നീരജിന് മാഞ്ഞുപോയ കുറി വീണ്ടും തൊട്ടു കൊടുത്തു മായ. അത് കണ്ടു കൂട്ടുകാര്‍ അവരെ കളിയാക്കി. സ്വയംവരം നടക്കുന്നെ എന്നു പറഞ്ഞു.

പിന്നീടൊരിക്കല്‍ മായയുടെ കുങ്കുമക്കുറി നീരജ് മായ്ച്ചു കളഞ്ഞു. അന്ന് അവള്‍ കരഞ്ഞു കുറെ. കുങ്കുമക്കുറിയെ പെങ്കുട്ടികള്‍ വളരെ ദിവ്യമായ ഒന്നായിട്ടാണ് കാണുന്നത് എന്നു അന്നാണ് നീരജ് അറിഞ്ഞത്. അതോടെ അവന് കുറ്റബോധമോ എന്തോ ഒരു ഫീലിങ് തോന്നിത്തുടങ്ങി.  ( കല്യാണം കഴിഞ്ഞു തിരുനെറ്റിയില്‍ സിന്ദൂരം ഇടുന്നതല്ല ഉദ്ദേശിച്ചത്).

ആ കുറ്റബോധം അവന് അവളോടു പ്രണയമായി മാറി.

പിന്നെ അവരുടെ പ്രണയം അറിയാത്തവര്‍ ആ കോളേജില്‍ ആരും ഇല്ലാതെ ആയി.

എങ്കിലും ക്ലാസ് കട്ട് ചെയ്തു പ്രണയിക്കാന്‍ ഒന്നും മായ തയ്യാറായിരുന്നില്ല. പ്രണയത്തിനിടയിലും നന്നായി പഠിച്ചു.

അവന്‍ അവള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. എങ്കിലും ഹോസ്റ്റലില്‍ എത്തിയിട്ടു കിടക്കാന്‍ നേരം ഒരു അരമണിക്കൂര്‍ സംസാരിക്കും. അവര്‍ തമ്മില്‍. അത്രേ ഉള്ളൂ.

ഒരു ദിവസം കോളേജില്‍ സമരം ആയത് കൊണ്ട് ക്ലാസ് നേരത്തെ വിട്ടു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അതുകൊണ്ടു തന്നെ മായയുടെ കൂടെ ഉള്ളവരൊക്കെ വീട്ടിലേക്ക് പോയി.

ഒറ്റയ്ക്ക് വീട്ടിലേക്ക് വരരുത് എന്നു വീട്ടില്‍ നിന്നും കര്‍ശന നിര്‍ദേശം ഉണ്ടായുയിരുന്നു. അച്ഛനോ അമ്മാവനോ കൂട്ടാന്‍ വരാതെ പുറത്തേക്ക്

എങ്ങോട്ടും ഇറങ്ങരുതെന്നയിരുന്നു കല്‍പന.

പിറ്റേദിവസമേ അവളെ കൂട്ടാന്‍ വരൂ.

ക്ലാസ് വിട്ടതും നീരജ് നേരെ മായയുടെ അടുത്തേക്ക് ഓടി എത്തി.

“ഹായ് മായ”

“ഹായ്”

“ഇന്നെന്താ പരിപാടി? വീട്ടില്‍ പോകുന്നുണ്ടോ?

“ഇല്ല. നേരെ ഹോസ്റ്റലിലേക്ക്.  നാളെ അമ്മാവന്‍ കൂട്ടാന്‍ വരും.”

“എന്നാ നമുക്ക് ഒരു സിനിമയ്ക്കു പോയാലോ?”

“അയ്യോ. ഞാനില്ല.”

“വാടോ. എത്ര കാലമായി ഞാന്‍ വിളിക്കുന്നു”.

“ഇല്ല. ഇപ്പോ തന്നെ ഈ കോളേജില്‍ മൊത്തം പാട്ടാണ് നമ്മള്‍ തമ്മിലുള്ള ബന്ധം. ഇനി ഇപ്പോ നാട്ടുകാരെ കൂടി അറിയിക്കണോ?”

“എന്തായാലും അറിയേണ്ടതല്ലേ. പിന്നെന്താ?”

“ആദ്യം എന്‍റെ കഴുത്തില്‍ ഒരു താലി കെട്ട്. എന്നിട്ട് അറിയിക്കാം നാട്ടുകാരെ. അതുവരെ എന്‍റെ പൊന്നുമോന്‍ ക്ഷമിച്ചെ പറ്റൂ”

“നിനക്കെന്നെ വിശ്വാസമില്ലേ”

“ഈ ലോകത്ത് ഏറ്റവും വിശ്വാസം നിന്നെയാണ്. എന്നു കരുതി കറങ്ങി നടക്കാന്‍ ഒന്നും ഞാന്‍ വരില്ല.
അതൊക്കെ കല്യാണത്തിന് ശേഷം.”

“എന്നാ പോ”

“പോവട്ടെ”

“നിക്കെടീ. കുറച്ചു കഴിഞ്ഞു പോകാം.”

“അത് ഓകെ.”

“ഇങ്ങ് അടുത്തേക്ക് ഇരി”

“അയ്യട. നിന്‍റെ ഉദ്ദേശം എനിക്കു മനസിലാകുന്നുണ്ട്. അത് വേണ്ടാട്ടോ?

“എന്തു ഉദ്ദേശം?”

“ഒന്നുമില്ലേ… “

“എന്നിട്ട് എല്ലാം ഉണ്ടല്ലോ. “ മായയുടെ ഡ്രെസ്സിലേക്ക് നോക്കി നീരജ് പറഞ്ഞു.

“പോടാ. എന്തു പറഞ്ഞാലും വൃത്തികേടേ വായീന്നു വരൂ.”

“ഇതൊന്നും വൃത്തികേട്അല്ല മോളൂ.”

“ഇമ്മാതിരി വര്‍ത്തമാനം പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു”

“അവിടെ ഇരിക്കെന്‍റെ പെണ്ണേ. ഒന്നു തൊടാന്‍ പോലും നീ സമ്മതിക്കില്ല. പറയുക എങ്കിലും ചെയ്തോട്ടെ”

“നീ എന്നെ ആണോ എന്‍റെ ശരീരത്തെ ആണോ ഇഷ്ടപ്പെടുന്നത്?

“അതെന്താ നീ അങ്ങിനെ ചോദിച്ചതു? അങ്ങിനെ ആണോ നീ എന്നെ കരുതിയത്?”

“എനിക്കിപ്പോ സംശയമുണ്ട്. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം വന്നെത്തുന്നത് എന്‍റെ ശരീരത്തിലെക്കല്ലേ”

“എടീ.. പൊട്ടീ.. അതിപ്പോ ഏതൊരാണിനും സ്വന്തം പെണ്ണിനോട് തോന്നുന്ന വികാരം അല്ലേ അത്”

“ശരിയാണ്. എന്നാലും..”

“അടുത്തിരുന്നിട്ടുണ്ട് എന്നല്ലാതെ അങ്ങിനെ ഒരു ഉദ്ദേശത്തോടു  കൂടി  നിന്റെ  ദേഹത്ത്  തൊട്ടിട്ടുണ്ടോ ? കയ്യിൽ പോലും  ഒരു  ഉമ്മ  തന്നിട്ടുണ്ടോ ?”

“അതൊക്കെ  ശരി  തന്നെ. സമ്മതിച്ചു . എന്നാലും  ദേഹത്ത്  തൊട്ടുള്ള  പ്രണയം  ഒന്നും  വേണ്ട .”

“ഇല്ലെടി  പെണ്ണേ . നിന്റെ സമ്മതമില്ലാതെ  ഞാൻ  നിന്റെ  കയ്യിൽ  പോലും  പിടിക്കില്ല .”

“ഞാൻ  ഹോസ്റ്റലിലേക്ക്  പോകട്ടെ ? സമയം  ഒരുപാടായി “

“നിനക്കെന്താ ഇത്ര  ധൃതി ? അവിടെന്താ നിന്റെ  കെട്ടിയോൻ കാത്തു നില്ക്കുന്നുണ്ടോ ?

“പോടാ . എന്റെ  കെട്ടിയോൻ  ഇപ്പോ  എന്റെ  മുന്നിൽ  നിൽക്കുകയല്ലേ “

“love you “

“love you  too “

“ഒരുമ്മ താ  മോളൂ”

“അയ്യട .. പോയേ”

“എവിടെ  പോകാൻ ? പോകൂന്നെങ്കിൽ നിന്നേം  കൊണ്ടേ  പോകൂ”

“നടന്നാൽ മതിയായിരുന്നു ..”

“നടക്കേണ്ട. ഞാൻ  എടുത്തോളാം.”

“പിന്നേയും. ഏത് നേരത്താണോ എനിക്കു ഇഷ്ടമാണെന്ന് പറയാന്‍ തോന്നിയത്”

“എന്നിട്ടിപ്പോ എന്തെങ്കിലും കുഴപ്പമുണ്ടായോ?. ഞാന്‍ ഡീസന്‍റ് ആയത് നിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ കാണായിരുന്നു”

“എന്തു?”

“നിന്നെ കാണാമായിരുന്നു എന്നു”

“ഇപ്പോ കാണുന്നില്ലേ”

“അങ്ങിനെ കാണുന്ന കാര്യമല്ല.
ഈ വസ്ത്രങ്ങളുടെ ആവരണം ഒന്നുമില്ലാതെ കാണുന്ന കാര്യമാ പറഞ്ഞേ”

മായ എഴുന്നേറ്റു.

“ഞാന്‍ പോവാ”

“പിണങ്ങല്ലേ പൊന്നേ. ഞാന്‍ കൊണ്ട് വിടാം ഹോസ്റ്റലില്‍”

“വേണ്ട. എനിക്കു ഒറ്റയ്ക്ക് പോകാന്‍ അറിയാം”

“ചെറിയ സ്പര്‍ശന സുഖം പോലും നീ തരൂലല്ലേ”

“അങ്ങിനെ ഇപ്പോ എന്‍റെ മോന്‍ സുഖിക്കേണ്ട”

“ഇനി ഇപ്പോ അതിന്‍റെ പേരില്‍ അടികൂടണ്ട. പൊയ്ക്കൊ”

“റൂമിലെത്തി വിളിക്കാം”

“ഓഹ്. ആയിക്കോട്ടെ”

അതും  പറഞ്ഞു  അവൾ  ഹോസ്റ്റലിലേക്ക്  നടന്നു .

ഹോസ്റ്റലിൽ എത്തി ഇട്ടിരുന്ന  ഡ്രസ്  മാറ്റി ഒരു  മിഡിയും ടോപ്പും  എടുത്തിട്ടു .

റൂമിലുള്ള  എല്ലാവരും സ്വന്തം  വീടുകളിലേക്കു  പോയി .

റൂമിൽ ഒറ്റയ്ക്കിരുന്നു  ബോറടിച്ചപ്പോ  ഫോൺ  എടുത്തു  നീരജിനെ  വിളിച്ചു .

(തുടരും )

പേജ്  കൂട്ടി  എഴുതാൻ തന്നെ  ആണ്  ആഗ്രഹിച്ചത് . ഒരുപാട്  തിരക്കുകൾ വന്നതുകൊണ്ടു  ഇത്രയേ  എഴുതാൻ  കഴിഞ്ഞുള്ളൂ. ക്ഷമിയ്ക്കുക.

Comments:

No comments!

Please sign up or log in to post a comment!