പറയാതെ കയറി വന്ന ജീവിതം 4
അങ്ങനെ മനസിലെ മരിക്കണം എന്ന ചിന്തയുമായി ഞാൻ വീട്ടിലെത്തി.
രണ്ടു വർഷം മുമ്പ്
……………………..
ഞാൻ ഒന്നാം വർഷ b.tech പഠിച്ചുകൊണ്ടിരിക്കുന്ന സമയം. എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ പോകുന്ന പതിവ് സ ആഴ്ചയും ഉണ്ടായിരുന്നു.
ഇത്തവണ വീട്ടിൽ ചെന്നപ്പോഴാണ് വീട്ടിൽ ചില മാറ്റങ്ങൾ ഒക്കെ നടക്കുന്നു. വീട് പെയ്ൻറ് ചെയ്യുകയാണ്.
ബാംഗ്ലൂരിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന എന്റെ മൂത്ത ചേച്ചി നാളെ എത്തുന്നുണ്ട്. ഇത്തവണ വന്നിട്ട് പോകുന്നതിനു മുന്നേ കല്യാണം നടത്തണം എന്ന് അച്ഛൻ പറയുന്നത് കേട്ടു. അപ്പൊൾ അതിന്റെ വകയായിട്ടുള്ള പെയ്ന്റിംഗ് ആണ് ഇൗ കാണുന്നത്.
മൂന്ന് ചേച്ചിമാരും അവർക്കുള്ള ഒരൊറ്റ അനിയനായ ഞാനും ഒന്നിച്ചു വീട്ടിൽ എത്തിയിട്ട് വർഷങ്ങളായി. എന്തായാലും കല്യാണം നടന്നാൽ ഉടൻ എല്ലാവരുടെയും കൂടിച്ചേരൽ ഉണ്ടാകും.
ഞാൻ അടുത്ത ദിവസം രാവിലെ തന്നെ ചേച്ചിയെ എയർപോർട്ടിൽ പോയി കൊണ്ട് വരാൻ ഞങ്ങളുടെ വോക്സ് വാഗൺ പോളോയിൽ യാത്ര തിരിച്ചു.
എനിക്ക് ലൈസൻസ് എടുത്ത ശേഷം ഇവിടെ പോകനായാലും ഞാൻ തന്നെയാണ് സാരഥി. എനിക് ഡ്രൈവിംഗ് ജീവനാണ്. അതുകൊണ്ട് എനിക്ക് അതൊരു പ്രശ്നം അല്ലായിരുന്നു.
ചേച്ചിയെ കൊണ്ട് വരാൻ ഒറ്റക്ക് പോയത് കൊണ്ട് ഞാൻ വണ്ടി കത്തിച്ചുവിട്ടു. ഒറ്റക്കുള്ളപ്പോൾ മാത്രമേ ഞാൻ വണ്ടി സ്പീഡിൽ പോകത്തുള്ളൂ. കാരണം ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായി എന്നതിനേക്കാൾ വലിയ തോൽവി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന ഒരു ബോധ്യം തന്നെയാണ്.
അങ്ങനെ കോട്ടയത്തു നിന്നും എറണാകുളം ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി. ചേച്ചി വരുന്ന ഫ്ലൈറ്റ് എത്താൻ ഇനിയും ഒരു മണിക്കൂർ ഉണ്ട്.
അതുവഴി പോകുകയും വരികയും ചെയ്യുന്നവരെ വായിനോക്കി ഞാൻ കാറിൽ തന്നെ ഇരുന്നു.
ഫ്ളൈറ്റ് എയർപോർട്ടിൽ എത്തി. ചേച്ചി എല്ലാ സുരക്ഷ ചെക്കിങ്ങും കഴിഞ്ഞു ഇറങ്ങി വന്നു. സ്വന്തമായി ജോലിചെയ്തു പണം സമ്പാദിക്കുന്ന കൊണ്ട് നല്ല രീതിയിലുള്ള അടംഭര ജീവിതമാണ് അവിടെ നയിക്കുന്നതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാൻ നോക്കിയപ്പോൾ അത് സുന്ദരിയായി എന്റെ ചേച്ചി ബാഗും വലിച്ചുകൊണ്ട് നടന്നു വരുന്നു.
ചേച്ചിയെ കണ്ടതും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. വർഷങ്ങൾക്കു ശേഷം ഉള്ള കണ്ടുമുട്ടൽ. ചേച്ചിയും കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ തന്നു. ശേഷം ഞാൻ ബാഗ് വാങ്ങി വണ്ടിക്കുള്ളിൽ വച്ചു. ചേച്ചിയും അകത്തു കയറി.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. സമാന്യം സ്പീഡിൽ തന്നെ ഒരു ഹോട്ടൽ തപ്പിയാണ് ഞാൻ വണ്ടി ഓടിക്കുന്നത്.
അതുകൊണ്ട് ഒരു ഹോട്ടലിൽ നിർത്തി. രാവിലെ നല്ല ചൂട് പൊറോട്ടയും ചിക്കനും ഞാൻ ഓർഡർ ചെയ്തു. ചേച്ചി ചേച്ചിയുടെ ഫേവറിറ്റ് ആയ അപ്പവും മുട്ടയും ഓർഡർ ചെയ്തു. ഞങ്ങൾ രണ്ട് പേരും കഴിച്ചു ഹോട്ടലിൽ നിന്നിറങ്ങി.
വിശപ്പ് ഉള്ളത് കൊണ്ടാകാം അത്രയും നേരം കര്യമായിട്ടൊന്നും മിണ്ടിയില്ല. വയറു നിറഞ്ഞപ്പോൾ ചേച്ചി സംസാരം തുടങ്ങി.
” ഡാ ചെക്കാ നീ ലൈസൻസ് ഒക്കെ എടുത്തോ. അതോ പോകുന്ന വഴിക്ക് പോലീസ് ഒക്കെ പിടിച്ചു പണി പാളുമോ??”
എന്നെ ഒരു പുച്ഛത്തോടെ നോക്കിയാണ് ചേച്ചി അത് ചോദിച്ചത്. ഞാൻ വണ്ടിയുടെ ഡാഷ് തുറന്നു എന്റെ പേഴ്സിൽ നിന്ന് ലൈസൻസ് കാണിച്ചു കൊടുത്തിട്ട് നെഞ്ച് വിരിച്ചു നേരെ ഇരുന്നു.
അത് കണ്ട് ചിരിപോട്ടിയ ചേച്ചി പറഞ്ഞു ” കൂടുതൽ നെഞ്ച് വിരിച്ചിരിക്കേണ്ട. വല്യ ചേക്കനായി എന്ന വിചാരം ഉണ്ടെൽ അത് വെറുതെയാ”
എന്നെ ഇപ്പോഴും ചൊരിഞ്ഞൊണ്ടിരിക്കൻ ചേച്ചിയ്ക്ക് പണ്ടേ ഇഷ്ടമാണ്.
ഞാനും വിട്ടുകൊടുത്തില്ല. ” നിന്നെ പിടിച്ചു കെട്ടിച്ചു വിടാൻ പോവല്ലേ. നിനക്ക് അങ്ങനെ തന്നെ വേണം. നിന്റെ അടിച്ചു പോളി ഒക്കെ തീരാൻ പോവല്ലേ.”
അത് കേട്ട് ഞെട്ടലോടെ ചേച്ചി ചോദിച്ചു ” എന്റെ കല്യണമോ??”
അപ്പോഴാണ് അമളി പറ്റിയ കാര്യം ഓർത്തത്. വീട്ടിലാരും കല്യാനക്കര്യം ചേച്ചിയോട് പറഞ്ഞില്ലയിരുന്നു.
“അത് പിന്നെ ഇത്രേം prayamaayille. ഇനി എങ്കിലും കെട്ടിച്ചു വിട്ടില്ലെലെങ്ങനാ. മൂക്കിൻ പല്ല് കിളിക്കാറായി.”
“ഡാ സത്യം പറയെട വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടോ.?”
” Aei ഇത് വരെ ഇല്ല. പെണ്ണിന്റെ കോലം കണ്ടിട്ട് കെട്ടിച്ചു വിട്ടാലെ ഉള്ളൂ.”
“എന്താടാ എന്റെ കൊളത്തിന് കുഴപ്പം”
” ഒന്നുമില്ലേ, കണ്ടാൽ ആരും കെട്ടാൻ ഓകെ പറയുന്ന ലുക്ക് ആയിട്ടുണ്ടെന്ന് പറഞ്ഞെയാ. എന്റെ പൊന്നോ”
അത് കേട്ടപ്പോൾ ചേച്ചീടെ കവിൽ ഒക്കെ ഒന്ന് തുടുത്തു.
” ഒന്ന് പോടാ കല്യാണം ഒന്നും ഇപ്പോഴേ വേണ്ടാ”.
അങ്ങനെ സംസാരിച്ചു സംസാരിച്ചു വീടെതിയതറിഞ്ഞില്ല.
വീട്ടിലെ എല്ലാവരുടെയും സ്നേഹപ്രകടനം കഴിഞ്ഞു വീട്ടിൽ കേറിയപ്പോൾ അര മണിക്കൂർ ആയി. അതെങ്ങനെ രണ്ട് അനിയത്തിമാരുടെയും അമ്മെടെയും പപ്പായുടെയും സ്നേഹം പ്രകടിപ്പിച്ചാൽ അല്ലേ വീട്ടിൽ കേറ്റാൻ ഒക്കൂ.
അതിനിടയ്ക്ക് ആദ്യം ചേച്ചിയെ ഒന്ന് അകത്തോട്ടു വിളിച്ചോണ്ട് പോ എന്ന് പറഞ്ഞതിന് അമ്മയുടെ വക സെന്റിയടിയും കേട്ട് നോക്കേണ്ടി വന്നു.
“നിനക്കറിയില്ല എന്റെ വേദന. ഇത്ര നാളായി എന്റെ കുഞ്ഞിനെ കണ്ടിട്ട്. ഇവളെ കാണാൻ നീ പോയപ്പോൾ തൊട്ട് വെളിയിൽ ഇരിക്കാൻ തുടങ്ങിയതാ.” അമ്മയാണത് പറഞ്ഞത്.
“അതുകൊണ്ട് ഇത്രേം നേരായിട്ടും അമ്മ ഒന്നും ഉണ്ടാകില്ല” എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഡയലോഗ് ആയിരുന്നു അത്.
പപ്പ: മോനേ നീ പോയി ഏതേലും നല്ല ഒരു ഹോട്ടലിൽ നിന്നും 6 ബിരിയാണി വാങ്ങിച്ചിട്ട് വാ.
ഞാൻ: ശെരി പപ്പ.
മൂത്ത ചേച്ചി: നീ എങ്ങും പോകണ്ട. അമ്മേ ഇത്രേം നാലും ഹോട്ടൽ ഫുഡും ഹോസ്റ്റൽ ഫുഡും കഴിച്ചു മടുത്തു. ഇന്ന് എനിക്ക് അമ്മ ഉണ്ടാക്കുന്നത് മതി.
അമ്മ: അന്നാൽ പിന്നെ ഉണ്ടാക്കാം.
അങ്ങനെ അമ്മ ആഹാരം ഉണ്ടാക്കാൻ പോയി. ചേച്ചിമാർ അമ്മയെ സഹായിച്ചു.എല്ലാവരുടെയും കൂട്ട പരിശ്രമം കൊണ്ട് പെട്ടെന്ന് തന്നെ ഭക്ഷണം റെഡി ആയി.
എല്ലാവരും ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നു.
അച്ഛൻ(മൂത്ത ചേച്ചിയോട്): മോളെ നാളെ നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.
ചേച്ചി: പപ്പാ എനിക്ക് ഇപ്പൊൾ കല്യാണം വേണ്ടാ..
പപ്പ: മോളെ അവർ കണ്ടിട്ട് പോകട്ട്. മോള് ഇഷ്ടമായെങ്കിൽ മാത്രം സമ്മതിച്ചാൽ മത്.
പിറ്റെ ദിവസം പെണ്ണ് കാണാൻ അവർ വന്നു. സുന്ദരനായ ഒരു പയ്യൻ. ഒത്ത വണ്ണവും നീളവും എല്ലാം ഉള്ള ഒരു ആൾ ആയിരുന്നു വന്നത്. പുള്ളിയെ കണ്ടിട്ട് ചേച്ചിയ്ക്ക് ഇഷ്ടമായി.
കല്യാണം വേണ്ട എന്ന് പറഞ്ഞു നടന്ന ചേച്ചി കല്യാണത്തിന് സമ്മതിച്ചു. പെട്ടെന്ന് തന്നെ കല്യാണം നടന്നു.
പട്ടാളക്കാരനായ അളിയന് ഇൗ തവണ സ്ഥലം മാറ്റം കിട്ടിയത് ഡൽഹി ആയിരുന്നു. ചേച്ചിയുടെ എക്സ്പീരിയൻസ് വച്ച് ചേച്ചി ഡൽഹിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി റെഡി ആക്കി.
അങ്ങനെ അവർ രണ്ടും ഒന്നിച്ചു ഡൽഹിയ്ക്ക് പോയി. സന്തോഷകരമായ ദിവസങ്ങൾ. അവരുടെ സ്നേഹത്തിന്റെ നിറവിൽ അവർക്ക് കല്യാണം കഴിഞ്ഞു കൃത്യം ഒന്നര വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു ജനിച്ചു.
പേര് രൂബേൻ. ഇനി അവർക്ക് കുടുംബവീട്ടിൽ നിന്ന് മാറി സ്വന്തമായി ഒരു വീടുവക്കണം എന്ന ആഗ്രഹമായിരുന്നു. കാരണം അളിയന്റെ വീട് അനിയന് അവകാശപ്പെട്ടതാണെന്ന് അല്ലേ പഴമക്കാർ പറയുന്നത്.അത് കൊണ്ട് ചേച്ചി റിസൈൻ ചെയ്തില്ല.
തിരിച്ചു വർത്തമാന കാലത്തിലേക്ക് ______________________________ അങ്ങനെ എന്റെ പ്രണയത്തിന്റെയും വിരഹത്തിന്റെയും എല്ലാം പ്‌സമണമായി ചേച്ചി ചേച്ചിയുടെ ദാമ്പത്യത്തിന്റെ രണ്ട് വർഷം പിന്നിട്ടു.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ചിന്ത മനസ്സിനെ കുത്തിക്കീറിക്കൊണ്ടിരിക്കുമ്പോഴും മുഖത്തൊരു ചിരി ഫിറ്റ് ചെയ്ത് ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു.
അതുകൊണ്ട് ഞാൻ എടുത്തതുമല്ല ആശൻ കരച്ചിൽ തുടങ്ങി. പിന്നീട് ഓരോ ദിവസവും അവനെ കളിപ്പിക്കാൻ ഞാൻ നടക്കുകയായിരുന്നു. അങ്ങനെ കുറച്ചു ദിവസം പോയി. പക്ഷേ മരിക്കണം എന്ന ചിന്ത മാത്രം മനസ്സിൽ നിന്നും പോയില്ല.
അങ്ങനെ ലീവ് തീർന്നു ചേച്ചി കുഞ്ഞിനെ വീട്ടിലെ എൽപ്പിച്ചിട്ട് പോയി.
അളിയന്റെ വീട്ടിൽ അമ്മയും അനിയനും മാത്രമേ ഉള്ളത് കൊണ്ട് ആണ് എന്റെ വീട്ടിൽ നിർത്തുന്നത്.
കാരണം അളിയന്റെ അമ്മയ്ക്ക് പ്രായമായി. മാത്രമല്ല ഓടിനടന്നു കുന്നിനുള്ള കാര്യങ്ങളിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
അതുകൊണ്ട് കുഞ്ഞിനെ വീട്ടിൽ നിർത്തിയിട്ടാണ് പോകുന്നത്.
അക്കാര്യം ഞാൻ അറിയുന്നത് വീട്ടിൽ എത്തിയപ്പോഴായിരുന്നു. ആദ്യമൊക്കെ എന്റെ ഉള്ളിലെ വിഷമം കൊണ്ട് തന്നെ കുഞ്ഞിന്റെ കളിയും ചിരിയും ആസ്വദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.
പിന്നെ അവന്റെ കളിയും ചിരിയും എനിക് ഉന്മേഷം തന്നുതുടങ്ങി. ഞാൻ മുഖം കൊണ്ടല്ലാതെ മനസ്സ് കൊണ്ടും ചിരിച്ചു തുടങ്ങി.
അവൻ എനിക് എന്റെ കുഞ്ഞിനെപ്പോലെ ആയി. അങ്ങനെ എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ തോന്നിത്തുടങ്ങി.
അത് തന്നെയാകാം മരണം എന്ന ഒറ്റ സോലൂഷൻ ഉള്ളൂ ജീവിതത്തിൽ ഇനി എന്ന് ചിന്തിച്ച എന്റെ ജീവൻ ഇപ്പോഴും പൂർണ്ണ ശക്തിയോടെ തന്നെ എന്റെ ശരീരത്തിൽ ഉള്ളതിന്റെ കാരണം. ഞാൻ ഇൗ കഥ നിങ്ങളോട് പറയാനും കാരണം അത് തന്നെയാണ്.
അങ്ങനെ എന്റെ സ്റ്റഡി ലീവ് കഴിഞ്ഞു. പരീക്ഷയ്ക്ക് ആയി ആണ് ഞാൻ കോളജിൽ പോയതെങ്കിലും എന്റെ കൂട്ടുകാരായ ആഷിഖിനെയും കൃപയെയും കാണുക എന്നതായിരുന്നു എന്റെ പ്രഥമമായി ഉള്ള ആവശ്യം.
അങ്ങനെ കൂട്ടുകാരെ കാണാൻ പറ്റി എന്ന ആശ്വാസം തന്നെ വലിയ കാര്യമായിരുന്നു. അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞു. വളരെ നന്നായി തന്നെ പരീക്ഷ എഴുതി.
ഞങ്ങൾ ബോയ്സ് എല്ലാം കൂടെ പരീക്ഷ കഴിഞ്ഞു ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ കൃപായെ കൊണ്ടുപോകതെ ഒരു ട്രിപ്പിനും വിടില്ല എന്ന ശാഠ്യം സഹിക്കാൻ പറ്റാതെ ആയി.
അവൾക്കും ഞങ്ങളുടെ കൂടെ വരണം.
“ഡാ, എന്നെ കൂടെ കൊണ്ടുപോട നിങ്ങളുടെ കൂടെ.”
“നിനക്ക് നിന്റെ കാമുകന്റെ കൂടെ പോയാൽ പോരെ”
” പിന്നെ ഒന്ന് പോയെടാ. അതൊന്നും നടക്കില്ല. നിനക്കെന്നെ കൊണ്ട് പോകാൻ പറ്റുമോ ഇല്ലെയോ.”
” എടീ അമ്പില്ലേരെല്ലാം പോകുന്ന ട്രിപിന് നിന്നെ എങ്ങനെ കൊണ്ടുപോകുന്നത്. ”
” നിന്റെ ബൈക്കിന്റെ പിന്നിൽ ഞാൻ ഇരുന്നോളാം”
“അതല്ല പോട്ടീ ബാക്കി എല്ലാം ആൻപില്ലേർ അല്ലേ.
“അതിനെന്നാ”
“കൊണ്ട് പോകാൻ പറ്റില്ല. അത്രേ ഉള്ളൂ.”
“എന്നാൽ നീയും പോകേണ്ട”
അങ്ങനെ പറഞ്ഞു പറഞ്ഞു അവള് ഞാനും പോകുന്നില്ലെന്ന് സമ്മതിപ്പിച്ചു. ഞാൻ ഇല്ലാതെ ആഷിഖും പോകില്ല.
അങ്ങനെ ഞങ്ങൾ 3 പേരും പോയില്ല.
ഞങ്ങൾ 4ആം വർഷക്കരായിരുന്നപ്പോൾ 3ആം വർഷക്കാർ ഞങ്ങളെ ഇടക്കിടക്ക് ചൊറിയും. തല്ലു കിട്ടാത്തതിന്റെ കുറവാണെന്നു മനസ്സിലായി. ഒരിക്കൽ ഞങ്ങൽ കോളജിൽ പരിപാടി നടത്തുമ്പോൾ അവന്മാർ കേറി അലമ്പ് കാണിച്ചു.
ഞങ്ങൽ നടത്തുന്ന പരിപാടി ആയതു കൊണ്ടും അവന്മാർക്കിട്ട് അങ്ങോട്ട് കേറി പൊട്ടിച്ചാൽ ഞങൾ സീനിയർ ആയതു കൊണ്ട് ഞങ്ങൾക്ക് പണി കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ അവന്മാർ ഞങ്ങളോട് അടിയുണ്ടാക്കൻ കാരണം ഉണ്ടാകുന്നത് വരെ കാത്തിരുന്നു.
അങ്ങനെ ആർട്സ് എത്തി. ആ ആർട്സ് ഞങ്ങളുടെ ആഘോഷമായിരുന്നു. ആ ആഘോഷം 3ആം വർഷക്കരുടെ നെഞ്ചത്തും ആയിരുന്നു.
ആർട്‌സിന്റെ അന്ന് ഞങ്ങളുടെ ഹോസ്റ്റലിൽ ഉള്ള ഒരു ജൂനിയർ പയ്യനെ ഇവന്മാർ കേറി റാഗ് ചെയ്തു. എല്ലാ വർഷവും ഇൗ പരിപാടി നടക്കുന്നതായി കൊണ്ട് അതിനു പ്രത്യേകത ഒന്നുമില്ല എങ്കിലും ഞങൾ അതിൽ കേറി ഇടപെട്ട്.
പയ്യനോട് അവിടെ ചെന്നിട്ട് ഞങ്ങളിലോരാൾ പറഞ്ഞു. ” നീ ഹോസ്റ്റെലിലുള്ളതല്ലെ നീ പൊയ്ക്കോ”.
അത് കണ്ട് അവന്മാർ വന്നിട്ട് ചോദിച്ചു അതുപറയാൻ നീ ആരാടാ എന്ന്. ശേഷം ഞങ്ങൾടെ ഫ്രണ്ടിന്റെ കോളേരിൽ കേറി പിടിച്ചു. അത് മതിയായിരുന്നു ഞങ്ങൾക്ക് കേറി മേയാൻ.
ആ സ്ഥലം നല്ല രീതിയിലുള്ള ഒരു അടിയാണ് കണ്ടത്. അങ്ങനെ കോളജിലെ അവസാനത്തെ അർട്‌സിന് ഉള്ള കടം എല്ലാം തീർത്തു എന്ന സന്തോഷം ആയി.
അങ്ങനെ ആഘോഷവും മറ്റുമായി 4 ആം വർഷം അവസാനിച്ചു. പക്ഷേ ഞാനും ആശീഖും കൃപയും പഴയ സൗഹൃതം സൂക്ഷിച്ചുകൊണ്ടെ ഇരുന്നു.
അങ്ങനെ കുറച്ചു നാളുകളുടെ അലഞ്ഞു തിരിഞ്ഞതിന് ശേഷം ഞാൻ നല്ല ഒരു കമ്പനിയിൽ ജോലിയ്ക്ക് കേറി.
ഒരു ദിവസം രാവിലെ തന്നെ ഉറക്കത്തിൽ നിന്നും എണീറ്റത് ഫോൺ ബെല്ലടി കേട്ടാണ്. രാവിലത്തെ കോൾ ആയതു കൊണ്ട് പേര് നോക്കാതെ ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ച്.
“ഹെല്ലോ ഡാ. എന്റെ എല്ലാവരും പോയെടാ. എനിക്കാകെ ഉണ്ടായിരുന്നു അമ്മയും ചേട്ടനും മരിച്ചു.” ഞാൻ അപ്പൊഴായിരുന്ന് ഫോണിൽ ആരാണെന്ന് തോക്കിയത്.
തുടരും…….
Comments:
No comments!
Please sign up or log in to post a comment!