ആജൽ എന്ന അമ്മു 7

വിവേക്  വളരെ പാട്പെട്ട് കണ്ണ് തുറന്നു……ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു……. അവൻ ചുറ്റിലും നോക്കി….. എവിടെയാണെന്നുള്ള ഭാവത്തിൽ………

”  നോക്കണ്ട നിന്റെ വീടല്ല….. ”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു   ………….

” ഒന്നും ഓർമയിണ്ടാവില്ലല്ലോ അല്ലേ…..?…… ഇണ്ടാവില്ല അതോണ്ടാ അങ്ങനെ അടിച്ചേ……. എന്തിനാ മഹാൻ ഇവിടെ ഇരിക്കണേ എന്ന് വല്ല നിശ്ചയോം ഇണ്ടോ…….? .. ”

അവൻ എന്തോ ഓർക്കാൻ ശ്രമിച്ചു…….വേദന കൊണ്ടാണോ എന്തോ അവൻ കണ്ണിറുക്കി അടച്ചു……

”  അധികം മെനകെടണ്ട ഞാൻ പറഞ്ഞു തരട്ടെ എന്താ ഉണ്ടായേന്ന്…….. ”

**************************

അവന്റെ മുഖത്ത് ചോരയില്ലായിരുന്നു……….. പെട്ടന്നാണ് എന്റെ പുറകിൽ നാലഞ്ചു പേര് അണിനിരന്നത്…….അത് കണ്ട് എഴുന്നേറ്റ വിവേകും വിശാഖും ഒരുപോലെ ഞെട്ടി   ………. ഞാൻ നേരത്തെ ഷെയർ ചെയ്ത ലൊക്കേഷൻ തപ്പി അവിടെത്തിയത്ത് സജി ചേട്ടനും പിന്നെ നമ്മടെ കുറച്ചു പിള്ളേരുമായിരുന്നു……….

” ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ സാറെ….. ബൈ ദി  ബൈ ഇവളെ അല്ല നിന്നെ ആണ് ഓ സോറി നിങ്ങളെ ആണ് ഞങ്ങൾ സ്കെച്ച് ചെയ്തത്…… അപ്പൊ പിന്നെ ഇതെല്ലാം വെൽ പ്ലാനിങ് ആയിരുന്നു എന്ന് സാറന്മാർക്ക് മനസിലായി കാണുമല്ലോ…. അപ്പൊ ശെരി ചേട്ടന്മാരെ ദെ ദിവനെ എടുത്ത് കൊറച്ചു പൊടി അണ്ണാക്കിൽ അടച്ചു കൊടുത്തിട്ട് ബാക്കി പാക്കറ്റ് കാറിലോട്ട് ഇട്ടേരെ എന്നിട്ട് ആ കാറും എടുത്ത് നേരെ സ്റ്റേഷനിലോട്ട് വിട്ടോളു ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…… ”

വിശാഖിനെ ചൂണ്ടി ഞാൻ പറഞ്ഞു…….

എന്റെ സ്വന്തം വല്യമ്മയുടെ മോൻ ആണ് അതായത് എന്റെ ചേട്ടൻ ആയിരുന്നു ഇവിടത്തെ എസ്. ഐ അതോണ്ട് കാര്യം പറഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ചാർത്താനുള്ള കേസും ഏട്ടൻ തന്നെ പറഞ്ഞു തന്നു….. അവിടെയുള്ള സകല ഡ്രഗ്സ് ബേസ്ഡ് കേസും ഇവന്റെ തലയിൽ ആയിട്ടുണ്ട്……. അപ്പൊ അവന്റെ കാര്യം സ്വാഹാ……

”  എടാ ഇവന്റെ കാര്യം ഓകെ….. അവനെ നീ എന്ത്ചെയ്യാൻ പോകാ……? ”

സജിയേട്ടൻ ചോദിച്ചു…..

”  അത് പിന്നെ മെയിൻ വില്ലനല്ലേ….. പെട്ടന്നങ്ങു വിടാൻ പറ്റില്ലാലോ അതോണ്ട് ഞങ്ങളങ്ങനെ കഥയൊക്കെ പറഞ്ഞിട്ട് പയ്യെ വിട്ടേക്കാം………. ”

”  ശെരി ശെരി….. അവനെ ബാക്കി വച്ചേക്കണെ…….. അവന്റെ തന്തയ്ക്കു പാർസൽ അയക്കാൻ ഉള്ളതാ  ……. ആ പിന്നെ നിന്റെ ബൈക്ക് കൊണ്ട് പോകുവാ കാർ ഇവിടിട്ടിട്ടുണ്ട് എടുത്തോ…….കാണാം  ….. ബൈ……. ”

അങ്ങനെ സജിയേട്ടനും പിള്ളേരും വിശാഖിനേയും കൊണ്ട് പോയി….

.

ആ  വീട്ടിൽ ഞാനും വിവേകും പിന്നെന്റെ അമ്മുവും മാത്രമായി………

ഞാൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു……..

”  പൊട്ടിക്കണ്ടേ ഡീ……. ”

”    വേണോ……. ”

”  പൊട്ടിക്കടി…….. ”

” എന്നാ ഓക്കെ….. ”

ചോര പോലും ഉറച്ചുപോയി നിൽക്കണ അവന്റെ അടുത്തേക്ക് അവൾ ചെന്നു…….. പടക്കം പൊട്ടണ മാതിരി കവിളടക്കം രണ്ടെണ്ണം അവനിട്ടവൾ പൊട്ടിച്ചു…..

”  എനിക്കിത്രയേ ഉള്ളൂ ബാക്കി അവൻ തന്നോളും…….  ”

അവൾ എന്റടുത്തേക്ക് തിരിച്ചു വന്നു……… ഞാൻ അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു……… ശേഷം ഒരലർച്ചയോടെ അവനോട് പറഞ്ഞു….

”  നിനക്കുള്ളത് തരാം ഐശ്വര്യമായിട്ട് തന്നെ…..”

അതിന് ശേഷം അവിടെ നടന്നത് തൃശൂർ പൂരം ആയിരുന്നു എന്ന് പറയാം…..അടി കൊണ്ട് ബോധം കെട്ട അവനെ ഞാൻ ആ കസേരയിൽ കൊണ്ടിരുത്തി……………

***************************

അപ്പൊ സാറേ ഇതാണ് നടന്നത് ഇപ്പൊ ഓർമയുണ്ടല്ലോ……

അവൻ വളരെ ആയാസപ്പെട്ട്  കസേരയിൽ നിന്നും എഴുനേറ്റു……

”  ഇരിക്കട മൈരേ അവിടെ എങ്ങോട്ട് പോവാ തീർന്നിട്ടില്ല ഇനിയും ഉണ്ട്…… ” ഞാൻ അലറി

അത് കേട്ട മാത്രയിൽ പേടിച്ചരണ്ട് അവനവിടെ ഇരുന്നു……..

ശേഷം ഒരു ആജ്ഞ ആയിരുന്നു……

ഞാൻ ഒരു കസേര വലിച്ചു അവനഭിമുഖമായി  ഇട്ട്  അതിലേക്കിരുന്നു……

”  ഇത് ഇവിടെ കൊണ്ട് തീർത്തോണം ……. കേട്ടല്ലോ ഇനിയും എന്റെയോ

ഇവളുടെയോ പുറകെ വന്നാൽ നിന്റെ തന്തയ്ക്കു കൊളുത്താൻ പോലും നിന്നെ ഞാൻ ഇട്ടുകൊടുക്കില്ല കേട്ടോ……ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്…..ഇനി നിന്നെ ആ കോളേജിൽ പോലും കാണരുത്…. കേട്ടോടാ…..  ”

അവൾ കൂടെയുള്ളത് കാരണം ഹൈ റേഞ്ച് ചീത്തയൊന്നും ഞാൻ വിളിച്ചില്ല……. ഞാൻ അമ്മുനേം ചേർത്ത് പിടിച്ചു അവിടെ നിന്നും ഇറങ്ങി……….

എന്റെ ബൈക്കിൽ ഒരുപാട് നാളുകൾക്കു ശേഷം അവളേം കൊണ്ട് സമാധാനമായി ഞാൻ യാത്രചെയ്തു…… അവളാണെങ്കിൽ അതിലേറെ ഹാപ്പി ആയിരുന്നു……..എന്നേം മുറുകെ പിടിച്ചു വീണ്ടും സന്തോഷത്തിന്റെ നാളുകളിലേക്ക് ഞാൻ അവളെയും കൊണ്ട് യാത്രയായി………..

***********************

കറക്കം എല്ലാം കഴിഞ്ഞ് 3 മണി ആയപ്പോൾ തന്നെ ഞങ്ങൾ അവളുടെ വീട്ടിലെത്തി……. മമ്മി ആണേൽ എല്ലാം കേൾക്കാനായിട്ട് ത്രില്ലടിച്ചു നിൽപ്പുണ്ടായിരുന്നു……… വള്ളി പുള്ളി വിടാതെ അത്രയും ഞാൻ പറഞ്ഞു കേൾപ്പിച്ചു……

”  എടാ ചെറുക്കാ നീ വല്ല സിഐഡി പണിക്ക് പോടാ കാഞ്ഞ ബുദ്ധി ആണ് നിനക്ക് നല്ല കാശും കിട്ടും…….


”  ആഹ് ആലോചിക്കാതില്ല….. ”

ഞാൻ ചിരിച്ചു……..

ഇതെല്ലാം കേട്ട് അവൾ വായും പിളർന്നു ഇരിക്കുവാണ്‌…..മമ്മിയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന് അവൾ അപ്പോഴാണ് അറിയുന്നത്      ……….

”  എടാ എന്നാലും ചെയ്ത്ത് ആയിപോയി….അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് നീ എന്താ എന്നോട് പറയാത്തത്……..”

”  ഞാനാ അവനോട് പറഞ്ഞെ ഒന്നും ഞാൻ  അറിഞ്ഞെന്നു അവളോട് പറയണ്ട എന്ന്…… അത് കഴിഞ്ഞല്ലോ ഇനി അതെപറ്റി ഒരു സംസാരം വേണ്ട നീ പോയി ഡ്രസ്സ്‌ മാറ്റ്……”

നല്ല അമ്മേം മോനും എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്കു പോയി….

മമ്മി പതുകെ എന്നോട് ചോദിച്ചു………

”  ടാ നീ പറഞ്ഞോ………  ”

”  ഇല്ല…….  ”

ഞാൻ ചമ്മലോടെ പറഞ്ഞു…….

”   എന്റ ദൈവമേ ഇങ്ങനൊരു പോത്ത്……. നിനക്ക് അല്ലാത്തതിന് ഭയങ്കര ധൈര്യം ആണല്ലോ ഇതിനെന്താ നിനക്ക്…. ഇനി അത് ഞാൻ പറയണോ…… ”

മമ്മി തലയ്ക്കു കൈ വെച്ചു………

”  യ്യോ യ്യോ…. കൊളമാക്കല്ലേ…… അതിനും ചില പ്ലാൻ ഉണ്ട് ആദ്യം അവളുടെ ഉള്ളിലുള്ള എന്നെ കുറച്ചൂടെ ഉറപ്പിക്കണം അപ്പൊ പറയാം….”

”   പെട്ടന്ന് വേണം എന്തായാലും…….. ഇല്ലെങ്കിൽ ഞാൻ പറയും പൊട്ടാ………. ”

”   എന്റെ മമ്മിയെ അതൊന്നും വേണ്ട ഇത്രയൊക്കെ പ്ലാൻ ചെയ്ത മാതിരി നടന്നില്ലേ ഇനിയും അതുപോലെ നടന്നോളും മമ്മി ഒന്ന് സമാധാനിക്കൂ…..”

അപ്പോഴേക്കും അമ്മു അവിടേക്ക് വന്നു…….

“എന്താ അമ്മേം മോനും കൂടി ഒരു സ്വകാര്യം…..ഈയുള്ളവൾ അറിയണ്ടാത്ത എന്തേലും ആണോ………”

”  ഒന്നുല്ല ഇവനൊരു പെണ്ണിനെ കണ്ട്പിടിക്കണം അതാ…….. ”

മമ്മി പറഞ്ഞു…….

പെട്ടന്ന്  എനിക്കൊരു ഐഡിയ തോന്നി…..അമ്മു കാണാതെ ഞാൻ മമ്മിക്ക് കണ്ണുകൊണ്ടൊരു സിഗ്നൽ കൊടുത്ത് ഞാൻ പറഞ്ഞു…….

”  രണ്ടുപേരോടും ഒരു കാര്യം പറയാൻ ഉണ്ട്…. ”

”   എന്താടാ ചെറുക്കാ……. ”

”  ഈ പ്രശ്നം ഒക്കെ തീർന്നിട്ട് പറയാം എന്ന് വെച്ച് ഞാൻ പറയാത്തതാ…….എനിക്കെ ഒരു കുട്ടിയെ ഇഷ്ട്ടമാണ്……. ”

മമ്മി അല്പം ഞെട്ടി അതിനിരട്ടി അവളും……

ഞാൻ അവൾ കാണാതെ വളരെ പാടുപെട്ട് മമ്മിയെ കണ്ണിറുക്കി കാണിച്ചു മമ്മിക്കത് വേഗം മനസിലാക്കുകയും ചെയ്തു…….

അവൾ ആകെ ഉലഞ്ഞു…….

”  നീയിത് എന്താ… എന്താ….. നേര…നേരത്തെ പറയാതെ…… ”

” നിന്നു വിക്കാതെ പറയാൻ സാവകാശം വേണ്ടേ പിന്നെ അധികം ഒന്നും ആയിട്ടില്ല…. എനിക്കും ഒരു കൺഫെർമേഷൻ വേണമായിരുന്നു എനിക്ക് തോന്നിയത് ലവ് ആണോ അട്ട്രാക്ഷൻ ആണോന്ന്……”

”   എന്നിട്ട് എന്ത് തോന്നി നിനക്ക്….


അല്പം വിറയാർന്ന സ്വരത്തിൽ അവൾ  ചോദിച്ചു ……….

”  ലവ് ആണ് കൺഫേം…..നിനക്ക് അറിയാല്ലോ ഡി ഏതൊരു കാര്യവും ആലോചിച്ചല്ലെ ഞാൻ തീരുമാനമെടുക്കു…..”

എരി തീയിൽ എണ്ണ എന്നപോലെ (  അതവളുടെ നിൽപ് കണ്ടു എനിക്ക് തോന്നിയതാട്ടോ……)  മമ്മി ഡയലോഗ് ഇറക്കി…..

”   ആഹ് ആ കൊച്ചിന്റെ ഭാഗ്യം…….നിന്നെപ്പോലെ ഒരു പയ്യനെ കിട്ടണം എങ്കിലും ഭാഗ്യം വേണം…… ”

”   ആഹ് താങ്ക് യു താങ്ക് യു…….. ”

”  വന്നു വല്ലതും കഴിക്ക് പിള്ളേരെ…. നേരം ഒരുപാട് ആയില്ലേ വന്നിട്ട്……..”

”  ഏയ്‌ ഞങ്ങൾ നല്ല കിടുകാച്ചി ബിരിയാണി കഴിച്ചിട്ട ഇങ്ങോട്ട് പോന്നത്……. ”

”  കൊള്ളാം…. നീ ഇറങ്ങാറായോ………. ”

ഞാൻ ഉത്തരം പറയും മുന്നേ അവൾ ചാടി കേറി പറഞ്ഞു………

”   ഇല്ല… അവൻ ഇപ്പോ പോണില്ല… നീ ഒന്ന് വന്നേ ഒരു കാര്യം ഉണ്ട്….. ”

അല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് അവൾ അത് പറഞ്ഞത്…..

അവളുടെ മുഖഭാവം കണ്ടപ്പോൾ എന്റെ കാര്യം ഏതാണ്ട് തീരുമാനമായി എന്ന് എനിക്ക് തോന്നി….

അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി…….

മമ്മിയും ഞാനും അവിടെ തന്നെ നിൽക്കുകയാണ്……

” മമ്മിയെ  എന്തിനായിരിക്കും കൊല്ലാൻ ആയിരിക്കുമോ ”

”  ചെല്ലു……….. നീ ആയിട്ട് ഒപ്പിച്ചു വച്ചതല്ലേ………… ”

ഏതായാലും പോയി നോക്കട്ടെ ജീവനോടെ ഉണ്ടെങ്കിൽ കാണാം

ഞാൻ പതുക്കെ അവളുടെ പുറകെ അവളുടെ റൂമിലേക്ക് പോയി……. ഞാൻ അകത്തു കയറിയതും അവൾ പെട്ടെന്ന് വാതിൽ അടച്ചു……… എന്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്ത് അവൾ ചോദിച്ചു……..

” ഏതാടാ ഞാനറിയാത്ത ആ പെണ്ണ്….. നീ എപ്പോൾ അവളെ കണ്ടു നീ എപ്പോൾ അവളെ ഇഷ്ടപ്പെട്ടു…  നിങ്ങൾ എപ്പോൾ തെറ്റായി…. പെട്ടന്ന് പറഞ്ഞോ……… ”

അവളുടെ കോളറിലെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…….

”  അമ്മു  ഞാൻ പറഞ്ഞില്ലേ അത് അധികം കാലം ഒന്നും ആയിട്ടില്ല ഏറി വന്നാൽ ഒരു രണ്ടാഴ്ച പെട്ടെന്ന് കണ്ടു എനിക്ക് ഒരു ഇഷ്ടം തോന്നി പിന്നെ ഞാനത് വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അത് അട്രാക്ഷൻ ആണോ അതോ പ്രണയമാണെന്ന് നിന്നോട് പറയാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം വന്നുപെട്ടത്……. ”

” ശരി എന്നാ  പറയ്  ഏതാ പെണ്ണ്……. ”

പെട്ടെന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ മനസ്സിലേക്ക് വന്നത് എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന അതെ മുഖം തന്നെയായിരുന്നു…….. അത് നീ തന്നെയാണ് എന്ന് വിളിച്ച് പറയാൻ തോന്നിയെങ്കിലും….
. അതിനെയൊക്കെ മനസ്സിലടക്കി പെട്ടന്ന്  വന്ന ഒരു പേര് ഞാൻ പറഞ്ഞു…

”  നമ്മുടെ ജൂനിയർ ആ പേര് ഗൗരി……. ”

”  അതേതാ ഞാനറിയാത്ത ഒരു ജൂനിയർ…. ”

”  നീ  കണ്ടു കാണാൻ വഴിയില്ല ഞാനും അന്നാണ് ആദ്യമായി അവളെ കാണുന്നത് ”

”  ശരി ആരായാലും നാളെ എനിക്ക് ഒന്ന് അവളെ കാണണം നീ  ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ അല്ലേ……  ”

”  ഇല്ല….. അതൊക്കെ നീ കൂടി വന്നിട്ടാവാം എന്ന് വിചാരിച്ചു……”

”  മ്മ് ”

”   ടി  പെണ്ണേ ഞാൻ പ്രേമിക്കുന്നതിൽ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ”

”  ഇ… ഇല്ല….. ന്താ അങ്ങനെ നീ ചോദിച്ചേ……. ”

”   അല്ല നിന്റെ ചോദ്യവും പറച്ചിലും ഭാവവും ഒക്കെ കണ്ടാൽ തോന്നും അങ്ങനെ ഒരു കുഴപ്പം ഉണ്ടെന്ന്……”

എന്റെ അടുത്തു നിന്നും മാറി അല്പം മാറിയവൾ  എനിക്ക് എതിർവശമായി തിരിഞ്ഞു നിന്നു………

” എടാ ഒരുപക്ഷേ അവൾ എന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ നീയത് ചെയ്യുമോ…….”

ഞാൻ അവളെ പിടിച്ചു തിരിച്ച് എനിക്ക് അഭിമുഖമായി നിർത്തി……….. അവളുടെ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു…..

”  ഇതെന്ത് ചോദ്യമാടി പെണ്ണെ…… വേണമെങ്കിൽ അവളെ കളയും. എന്നാലും ഞാൻ നിന്നെ വിട്ടുകളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……”

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു……….. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു……… ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു…..!!!!!!!!!!!!

(  തുടരും…… )

എല്ലാവരോടും ക്ഷമ ചോദിക്കുന്നു……. ലോക് ഡൗൺ കാലത്ത് ഒരു യാത്ര പോകേണ്ടി വരികയും അവിടെയെത്തി പിറ്റേന്ന് ആയപ്പോൾ ആ സ്ഥലം കഡൈൻമെന്റ് സോൺ ആവുകയും ചെയ്തു…….. അതിനാൽ അവിടെ പെട്ടു പോവുകയായിരുന്നു……. അവിടെനിന്ന്   കഥയെഴുതാൻ എന്തോ ഒരു മിസ്സിംഗ്‌ പോലെ എനിക്ക് തോന്നി……. വന്ന ഉടനെ തന്നെ   ഈ കഥ പൂർത്തിയാക്കുകയാണ് ചെയ്തത്…… ഇനി ലാഗ് ഒന്നും കൂടാതെതന്നെ കഥ അപ്പപ്പോൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും…… സ്നേഹിച്ചതിതും സപ്പോർട്ട് ചെയ്തതിനും ഒരുപാട് നന്ദി……….

Comments:

No comments!

Please sign up or log in to post a comment!