സ്വയംവരം
നല്ല കള്ള്.. നല്ല മൂഡ്…നല്ല ടച്ചിങ്‌സ്.. നല്ല തേപ്പ് കഥയുടെ നൊസ്റ്റാൾജിയ.. ഒടുക്കത്തെ പറ്റിന് അതിനു പുറത്തു നടത്തുന്ന പരീക്ഷണം ആണ്… ആദ്യായിട്ടാ പ്രണയവും സൗഹൃദവും മാത്രം ടാഗ് ചെയ്തു ഒരു കഥ എഴുതുന്നെ…. ഒരുറപ്പും പറയാനില്ല.. നാളെ ബോധം വരുമ്പോൾ എന്താവും ബാക്കി എന്ന്… ചിലപ്പോൾ കമ്പി വന്നേക്കാം അടുത്ത് പാർട്ടുകളിൽ..
എന്തായാലും എനിക്ക് പറ്റുന്ന വിഷയം ആണോ ഇതെന്ന് ഉറപ്പില്ല.. ഇനി തുടരണോ ഇങ്ങനെ ഒരു വിഷയം എന്ന് പറയാണെ..
♥️♥️♥️
സമർപ്പണം ഉണ്ടേ… അകാലത്തിൽ എന്നെ തേച്ചു വേറെ കെട്ടിയ എന്റെ ഒടുക്കത്തെ ഫ്രണ്ടും അതിലും പണ്ടാരം കാമുകിയും ആയ എന്റെ കള്ളുകുടി നിറുത്താൻ നോക്കി അവസാനം കള്ളിൽ കുളിക്കാൻ ചാൻസ് ഉണ്ടാക്കിയ എന്റെ എന്റെ മാത്രം പൊട്ടിക്കാളിക്ക്..
♥️♥️♥️♥️♥️
പേര് സ്വയംവരം.. ( എന്നെ തേച്ചപ്പോളും അങ്ങനെ ആരുന്നേ.. അവള്ക്ക് എന്നെ സെലക്ട് ചെയ്യാൻ ചാൻസ് ഉണ്ടാര്ന്ന്. പക്കെങ്കില് ഓള് പുളിങ്കൊമ്പ് തേടി പോയി സ്വയംവരത്തിൽ…. മ്മള് അന്ന് വെറും പഞ്ഞിത്തടി ആരുന്നേ
അപ്പോൾ തുടരണോ വേണ്ടേ എന്ന് പറയാ ഐശ്വര്യായി..
♥️♥️♥️♥️♥️♥️
“ഏട്ടാ… ”
“ഓ അനക്ക് എറങ്ങാനും ഞാൻ വേണംലെ??”
അടുത്തു ചെന്നു അവളെ ബൈക്കിൽ നിന്നും പിടിച്ചു ഇറക്കി. വേറാരും അല്ല. എന്റെ അനിയത്തി ആണ്.. നിത..ഏടത്തി സാരി ഉടുപ്പിച്ചുകൊടുത്തതിന്റെ പ്രശ്നമാണ്. സാരി ഉടുത്തു നടക്കാൻ പോലും അറിയില്ല അവൾക്ക്. പിന്നേ അല്ലെ ബൈക്കിൽ നിന്നും ഇറങ്ങാൻ..
എന്നോടൊപ്പം കല്യാണം കൂടാൻ വന്നതാണ് എന്റെ ചങ്ക് ഇന്ദുലേഖയുടെ.. എന്റെ ചങ്ക്ന്ന് പറഞ്ഞാ ചങ്ക് തന്നെ..
ഒരു കൈ എന്റെ കയ്യിൽ ചുറ്റിപിടിച്ചു നിത്തു എന്നോടൊപ്പം പടിപ്പുര കയറുമ്പോൾ കണ്ണൻ എന്നെ കണ്ടു വേഗം അടുത്ത് വന്നു കൈ പിടിച്ചു പുറത്തേക്ക് തന്നെ ഇറക്കി പറഞ്ഞു..
“ഡാ നീ വീട്ടിക്കു വിട്ടോ. ങ്ട് വരണ്ടാ.. ”
“ന്ത് ഭ്രാന്താടാ പറയ്ണെ …. ഞാൻ കല്യാണം കൂടീല്യാച്ചാ ഇന്ദു ന്നെ കൊല്ലും…”
“ഇല്ലെടാ ഇത് നടക്കാമ്പോണില്ല… ഇവ്ടെ സീൻ മൊത്തം പ്രശ്നാ..”
“അയ്നു ന്തു പറ്റി?? ന്നോടാരും പറഞ്ഞില്ലല്ലോ.”
ഞാൻ ഒന്നും അറിയാതെ കണ്ണു മിഴിച്ചു..
“അയ്നു നിന്റെ ഫോൺ പുഴുങ്ങാൻ വച്ചേക്കല്ലേ.. വിള്ച്ചാ ടുക്കോ നിയ്..”
“ഡാ അത് ന്നലെ സൈലന്റ് ആക്കീതാ.. വീട്ടീന്ന് വിളി വന്ന് കള്ളുകുടി കൊളാവാണ്ട് രിക്കാൻ.”
അവനോട് പറയുന്നതിനൊപ്പം ഞാൻ ഫോണെടുത്തു നോക്കി.
“നീ ത് നോക്കീക്കാണ്ടു പോണ് ണ്ടോ വേം ഇവ്ട്ന്ന് ”
“അയ്നു ഞാനെന്തിനാ പോണേ.”
“പോടാ ചെക്കാ.. നിയാപ്പോ വ്ടത്തെ പ്രശ്നം.. നിന്റെ പേരാ ല്ലാരും പറ്യ്ണെ…. കാര്യം ത്തിരി സീര്യസാ.. വീട്ട്ല് എത്തീട്ട് വ്ളിക്ക് നിയ്.. കാര്യം അപ്പൊ പർയാം”
അപ്പോളേക്കും ഇന്ദ്ര കാളിംഗ് എന്ന് മൊബൈൽ ഡിസ്പ്ലേ തെളിഞ്ഞത് അവനെ കാട്ടി..
“ട്ക്കല്ലേ അത്.. വേം വിട്ടു പോ..”
അവൻ തന്നെ നിതയുടെ കൈ പിടിച്ചു എന്റെ ബൈക്കിനടുത്തേക്ക് കൊണ്ടുവന്നു.. അവൻ അവളുടെ കൈ പിടിച്ചപ്പോൾ എന്റെ ചങ്കൊന്നു കത്തി. കാര്യം എന്റെ ഫ്രണ്ട് ആണെങ്കിലും പെങ്ങളെ തൊടുന്നത് എനിക്ക് സഹിക്കില്ല. പക്ഷെ സിറ്റുവേഷൻ മോശമാണ്. അത്കൊണ്ട് തന്നെ അവളെ ബൈക്കിൽ ആദ്യം കയറ്റി ഇരുത്തി കാൽ ഒരുവിധം കടത്തി ബൈക്ക് എടുത്തു ഞാൻ തിരിച്ചു വീട്ടിലേക്ക് വണ്ടി പായിച്ചു..
“ന്താ ഏട്ടാ ത്. ക്ക് പേട്യാവണ്ട്. ങ്ങടാ പോണേ ഇപ്പൊ..”
“മിണ്ടാണ്ട് രിക്ക് പെണ്ണെ.. വീട്ടി ചെന്നിട്ട് പറയാം..”
“ദേ ഞാൻ ദിപ്പൊ ചാടും.. അല്ലേ വണ്ടി നിർത്ത്..”
“പ്ലീസ് നിത്തൂ, കാര്യം എത്തീട്ട് പറയാം.. ”
“ന്നാ പത്ക്കെ ഓടിക്ക്.. നിക്ക് വയ്യ വണ്ടീന്ന് വീണു ചാവാൻ..”
വണ്ടിയുടെ വേഗം കുറഞ്ഞപ്പോ നിതയുടെ ഫോൺ റിങ് ചെയുന്ന കേട്ടു..
“എട്ക്കണ്ട.. അത് അവ്ടന്നാവും…”
“എന്താ പ്രശ്നമേട്ടാ? ഏട്ടൻ ആരെയാ പേടിക്കണേ??”
ഞാൻ മറുപടി പറയും മുൻപേ അവൾ ഫോൺ എനിക്ക് മുൻപിലേക്ക് നീട്ടി കാണിച്ചു..
“ത് ഏടത്ത്യ .. അല്ലാണ്ട് കല്യാണവീട്ടിന്നല്ലട്ടോ ചെക്കാ..”
അതും പറഞ്ഞു അവനു മറുപടി പറയാൻ അവസരം നൽകാതെ അവൾ കാൾ അറ്റൻഡ് ചെയ്യുന്നത് അവൻ ബാക്ക് മിററിൽ കണ്ടു..
“ഹലോ..”
….
“ഇല്ലേടത്തീ.. ദേ ഏട്ടൻ കല്യാണവീട്ടീ കേറുമ്പോൾക്ക് കണ്ണൻ വന്ന് ന്തോ പറയ്ണ കണ്ടു. അതും കേട്ട് എന്നേം കേറ്റി വെടി കൊണ്ട പന്നീനെ പോലെ തിരിച്ചു പാഞ്ഞു വരണുണ്ട് അങ്ങട്…”
….
“ഏട്ടാ വണ്ടി നിർത്ത്…”
അപ്പോളേക്കും ബൈക്ക് നന്ദിക്കര മാപ്രാണം റോഡിലെ കോൾ പാടങ്ങൾക്ക് നടുവിലൂടെ ആയി യാത്ര.. എത്ര കണ്ടാലും മടുക്കാത്ത ഇരുവശത്തും തെങ്ങിൻ തോപ്പ് അതിരിടുന്ന നീണ്ടുകിടക്കുന്ന പാടശേഖരം നടുവിൽ മണ്ണിട്ട് ഉയർത്തിയ വഴി. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എന്റെ ചിന്ത കാടുകയറി..
“ഏട്ടാ വണ്ടി നിർത്താൻ…”
നിത അലറി.
“ഇന്ദുവെച്ചീടെ കല്യാണം മുടങ്ങ്യാ?”
“മം”
“എങ്ങന്യാ?”
“ഇക്കറിയില്യ.. നീ കേറ് വണ്ടീല്..”
അപ്പോളെക്കും ഒരു ചുവന്ന സ്വിഫ്റ്റ് എതിരെ നിന്ന് അടുത്ത് വന്നു നിന്നു. വീട്ടിലെ വണ്ടി ആണ്.. ഏടത്തി അതിൽ നിന്ന് ഇറങ്ങി.. ഏട്ടൻ ഇല്ല…ഭാഗ്യം… അടി കൊള്ളില്ല..
പക്ഷെ ആ ചിന്ത തെറ്റാണെന്ന് അടുത്ത നിമിഷം എന്റെ കരണത്ത് ഏടത്തിയുടെ കൈ പതിഞ്ഞപ്പോളാ മനസിലായെ..
“ണ്ടാളും വന്നു വണ്ടീ കേറ്യെ… ”
വേദനയേക്കാൾ ആദ്യമായി ഏടത്തിയിൽ നിന്നും കിട്ടിയ തല്ല് നൊമ്പരം നൽകി മനസിന്..
രംഗം പന്തി അല്ലെന്ന് കണ്ടു ഒന്നും മിണ്ടാതെ ഞാൻ പിറകിൽ കയറി ഇരുന്നു.. കൂടെ നിതയും. നിത അവളുടെ ടവൽ വച്ച് എന്റെ മുഖം ഒപ്പുന്നത് കണ്ടാണ് ഞാൻ കരയാണെന്ന് എനിക്ക് തന്നെ മനസ്സിൽ ആയത്.. ഏടത്തി തല്ലിയാൽ എന്നായാലും ഞാൻ കരയും.. എന്തിനായാലും കരയും.. സങ്കടം കൊണ്ടാ… അത്ര സ്നേഹാ അതിനോട്… സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വീർപ്പിച്ച എയർ ബലൂൺ പോലെ എപ്പോളും മുഖം വീർപ്പിച്ചു നടക്കുന്ന ഏട്ടനേക്കാൾ കിലുക്കട്ടം പോലെ ചിലച്ചോണ്ട് വന്നു സ്നേഹിച്ചു കൊല്ലുന്ന ഏട്ടത്തി തന്നെ പ്രിയം..
അപ്പോളേക്കും വണ്ടി ഞങ്ങൾ വന്ന നന്ദിക്കരയിലേക്ക് വീണ്ടും എടുത്തു കൊണ്ട് ഏടത്തി ചോദിച്ചു.
“നീ ചങ്കാണെന്ന് പറഞ്ഞോണ്ട് നടന്ന പെണ്ണല്ലെടാ അവ്ള്.. ന്തിനാടാ അയിന്റെ കല്യാണം മൊടക്കിച്ചേ നിയ്..”
“ഞാനല്ല… നിക്ക് ഒന്നും അർയില്യ…”
“നീ അല്ലെ വിളിച്ചത് അവ്ൾടെ ചെക്കന്റെ വീട്ടിക്ക്’
“അല്ല ഏടത്തി.. രാവ് ലെ അവ്ടെ ചെന്നപ്പോ കണ്ണനാ കല്യാണം മൊട്ങ്ങീന്നും പർഞ്ഞു എന്നെ വീട്ടിക്ക് വിട്ടേ… ”
“ന്തായാലും നാണം കെടാൻ ഇനി ബാക്കീല്യ.. ഒരു കാര്യം പർഞ്ഞേക്കാം.. അവ്ടെ വച്ച് ഞാൻ ന്താച്ച പർയിൺത് അൻസരിക്കണം നിയ്.. ല്ലാച്ച ന്നെ പിന്നെ തിരിച്ചു പ്രതീക്ഷിക്കണ്ട വീട്ടിൽക്ക്..”
ഞാൻ മറുപടി പറയാതെ നിതയുടെ കൈ പിടിച്ചു അതിൽ അമർത്തി.. എന്റെ മനസിലെ എല്ലാ വികാരവും അറിയാവുന്ന അപൂർവ ജീവി അവളായത് കൊണ്ട് അവളും എന്റെ കൈ ചുമ്മാ തലോടി ആശ്വസിപ്പിക്കാൻ നോക്കി.
ഇനീയിപ്പോ ഇന്നലെ എങ്ങാനും പറ്റിന്റെ പുറത്ത് എങ്ങാനും??
ആരും കാണാതെ ഫോണെടുത്തു ഡയൽഡ് ഹിസ്റ്ററി നോക്കി.. അതിൽ തലേദിവസം ആരവിന്റെ നമ്പർ കാണാതായപ്പോ എന്റെ ഉള്ളിൽ നിന്നും ഒരു ദീർഘ നിശ്വാസം വന്നു.
“ഡാ ഇനി നീ ഇന്ന്ലെ എങ്ങാനും കുടിച്ച് ബോധല്യാണ്ട്…”
!”ഇല്ലേടത്തീ.. ഞാൻ ഇന്ന്ലെ കുടിച്ചോന്നുല്യാ..”
“കല്ല് വച്ച നൊണ പർയ്ല്ലെ ചെക്കാ നീ.. ഞാൻ കണ്ടാരുന്നു ന്നലെ നീ വന്നത്.. ഒരു ചെരിപ്പ് കാലിലും ഒന്ന് കയ്യിലും ആയി. ഇതൊന്ന് തീർന്നോട്ടെ.. അയ്നു ഒള്ളത് തർനുണ്ട്.”
മറുപടി പറയാൻ ഒന്നുമില്ലെങ്കിലും അപ്പോളേക്കും നന്ദിക്കര ടോൾ ഗേറ്റിൽ എത്തി ഗേറ്റട എനിക്ക് രക്ഷ നൽകി. . ഗേറ്റട കിട്ടി നില്കുമ്പോളാണ് ഏടത്തി കരയുന്നത് ഞാൻ കണ്ടത്.. അഞ്ചു മാസം പ്രെഗ്നന്റ് ആയ.. എന്നെപോലെ ഒരു മോൻ വേണമെന്ന് പറയുന്ന… ഏട്ടനേക്കാൾ കൂടുതൽ എന്നെയും നിതയെയും സ്നേഹിക്കുന്നു എന്ന് പലപ്പോഴും അനുഭവം കൊണ്ട് തെളിയിച്ച ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു നിൽക്കാൻ എനിക്കായില്ല. പുറകിൽ നിന്നിറങ്ങി ഞാൻ മുൻപിൽ കയറി..
“അവ്ടെ വെച്ച് ഏടത്തി എന്ത് പറഞ്ഞാലും ഞാൻ അൻസര്ക്കാം.. ചാവാൻ പറഞ്ഞാലും.. ഇത് ഏടത്തിയുടെ നീരൂന്റെ വാക്കാ…”
ഏടത്തിയുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു..
അപ്പോളേക്കും ഗേറ്റ് തുറന്നു വണ്ടികൾ നീങ്ങി തുടങ്ങി.. ഇനി ഒരു പത്തു മിനിറ്റ് മാത്രം മതി അവിടെ എത്താൻ.. നാല്പതിനു മുകളിൽ വണ്ടി ഓടിക്കാത്ത, ഇഴഞ്ഞു പോകുന്നെന്ന് എന്നും ഞാൻ കളിയാക്കുന്ന ഏടത്തി അന്ന് പക്ഷെ അറുപതു എങ്കിലും വേഗത എടുക്കുന്ന പോലെ എനിക്ക് തോന്നി… ഒന്ന് പതുക്കെ ഓടിച്ചെങ്കിൽ..
അപ്പോളേക്കും വണ്ടി ഹൈവേയിൽ കടന്നു..
തൊട്ടുപിറകിലേക്ക് അതിവേഗം കടന്നു വരുന്ന സൂപ്പർഫാസ്റ്റിന് മുൻപിലേക്ക് എടുത്തു ചാടിയാൽ?? ഒറ്റ നിമിഷം കൊണ്ട് എല്ലാം തീരും.. എന്റെ കൈ ഡോറിലേക്ക് നീണ്ടു.. ഡോർ തുറക്കും മുൻപ് അതറിഞ്ഞെന്ന പോലെ നിത പുറകിൽ നിന്നും എന്റെ സീറ്റിലേക്ക് ചാരി ഇരുന്നു എന്റെ ഷോൾഡറിൽ കൈ വച്ചു..
ഇല്ല.. എനിക്കതാവില്ല.. നിത…. ഏട്ടത്തി… അമ്മ.. അച്ഛൻ.. ഏട്ടൻ… ഇവരെ ഒക്കെ തോൽപ്പിക്കാൻ വിട്ടുകൊടുത്തു ഒറ്റക്ക് ജയിക്കാൻ എനിക്ക് കഴിയില്ല… അല്ലെങ്കിൽ തന്നെ ഞാൻ ആത്മഹത്യ ചെയ്‌താൽ ഞാൻ തന്നെ ആണ് കല്യാണം മുടക്കിയത് എന്ന് എല്ലാവരും വിധി എഴുതും.. എനിക്ക് തെളിയിക്കണം.. ഞാൻ അല്ല ചെയ്തത് എന്ന്..
അപ്പോളേക്കും വണ്ടി പഴയ ഹൈവേയിൽ കടന്നു.. അവളുടെ വീട്ടിലേക്ക് ഉള്ള വഴി ഒരു പൊട്ടുപോലെ കണ്ടു അടുത്തടുത്ത് വന്നു.. ഗുരുവായൂർ കെട്ടിന് പോകാൻ കാത്തു കിടക്കുന്ന ബസുകൾക്ക് ഇടയിലൂടെ ആ വഴിയിലേക്ക് ഏടത്തി ഇൻഡിക്കേറ്റർ ഇട്ടു തിരിച്ചു.
എന്റെ വീട്ടിലെ കാർ വന്നു നിന്നതും പടിപ്പുരക്ക് പുറത്ത് നിന്ന എന്റെ ഫ്രണ്ട്സ് അടുത്തേക്ക് നടന്നെങ്കിലും ഏടത്തിയെ കണ്ടതും അകന്നുമാറി.. ഏടത്തി ഡോർ തുറന്ന് എന്റെ ഡോറിന് നേരെ വന്നപ്പോൾ ഞങ്ങളുടെ ഉള്ളിൽ എരിയുന്ന നെരിപ്പോട് അറിയാതെ ഏടത്തിയുടെ ഷാൾ ഇടാതെ തള്ളി നിൽക്കുന്ന മാറിടത്തിലേക്ക് കണ്ണുകൾ ഊന്നുന്ന വയസ്സനെ ഞാൻ കണ്ടു..
“ഏട്ടത്തിക്ക് ഒരു ഷാൾ ഇട്ടൂടെ??”
“പിന്നേ, നാണം കെട്ട് തൊലി ഉരിയാനാ പോണേ.. അപ്പോള ഷാൾ ഇല്ലാത്തെന്റെ കെറുവ്..”
ഡോർ തുറന്നു എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഏടത്തി പറഞ്ഞു.. പക്ഷെ ഷോൾഡറിൽ പുറമേക്ക് കാണാവുന്ന വെള്ള ബ്രായുടെ വള്ളി ഞാൻ ചുരിദാറിന്റെ ഉള്ളിലേക്ക് ആക്കികൊടുത്തപ്പോൾ ഏടത്തി എന്നെ നോക്കി. ആ നോട്ടത്തിൽ ആദ്യം കണ്ടപ്പോൾ ഉള്ള ദേഷ്യത്തിന് പകരം വാത്സല്യം കണ്ടപ്പോൾ എന്തോ ഒരു ധൈര്യം.. എന്റെ കയ്യിൽ പിടിച്ച ആ കൈ എന്നെ വിടില്ലെന്ന ആത്മവിശ്വാസം എനിക്ക് കൈ വന്നു.
എന്റെ മുൻപിൽ കൈ പിടിച്ചു തല താഴ്ത്താതെ നടക്കുന്ന ഏടത്തിക്ക് പിറകെ താഴ്ത്തിയ തലയുമായി ഞാനും എനിക്ക് പിറകെ അപ്പോളും തല ഉയർത്തണോ താഴ്ത്തണോ എന്നറിയാതെ നിതയും പടിപ്പുര കടന്നു അകത്തു കയറി.. ഇതാണ് കക്ഷി എന്നു ഞങ്ങൾ കേൾക്കാനും വേണ്ടി ഉറക്കെ പറഞ്ഞു ഞങ്ങള് വിഷമിക്കുന്നത് കണ്ടു സന്തോഷിക്കാൻ കൊതിക്കുന്ന കാരണവന്മാർക്കു നടുവിലൂടെ നടന്നു വീടിന്റെ മുറ്റത്തെത്തിയപ്പോൾ വീടിന്റെ മുൻവശം മുഴുവനായും നീണ്ടു കിടക്കുന്ന വരാന്തയിൽ ഞങ്ങളെനോക്കി കുശുകുശുത്തു ചിരിക്കുന്ന സ്ത്രീജന്മങ്ങൾ ഞങ്ങൾക്ക് അകത്തേക്ക് വഴി ഒഴിഞ്ഞു തന്നു..
മുൻവാതിലും ലിവിങ് റൂമിൽ നിൽക്കുന്ന പരിജയം ഇല്ലാത്ത അവരുടെ ബന്ധുജനങ്ങളെയും കടന്നു ഏടത്തിയുടെ കൈ പിടിച്ചു ഞാൻ ചെന്നു അവരുടെ വിശാലമായ നടുമുറ്റത്ത് ഗൗരവമായി ചർച്ച ചെയ്യുന്ന അവളുടെ അച്ഛനും ഏട്ടനും അടക്കമുള്ളവരുടെ ഇടയിലേക്ക്…
ഞങ്ങളെ കണ്ടതും സദസ്സ് നിശ്ചലമായി… പുറത്തു കണ്ടവരുടെ ആരവം അല്പം അകത്തേക്ക് അവ്യക്തമായി വരുന്നത് ഒഴിച്ചാൽ ഞങ്ങളുടെ കാലടിശബ്ദവും നിതയുടെ സാരി ഉലയുന്ന ശബ്ദവും മാത്രം കേൾക്കാം..
അവിടെ കൂടിയ പത്തോ പതിനഞ്ചോ പേർ. അവരുടെ മുപ്പത് കണ്ണുകളും എന്റെ നേരെ ആണെന്ന് കണ്ടു എന്റെ കാലുകൾ തളർന്നു.. ഞാൻ ഏടത്തിയുടെ പിറകിലേക്ക് വലിയാൻ നോക്കി..
“ഒപ്പം നടക്ക്ടാ.. തല ഉയർത്തി തന്നെ..”
എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഏടത്തി എനിക്ക് കേൾക്കാൻ മാത്രം പതിഞ്ഞതെങ്കിലും ദൃഢമായ ശബ്ദത്തിൽ പറഞ്ഞു.. ഞങ്ങൾ വരുന്നത് കണ്ടു തുളസിത്തറക്ക് ചുറ്റും കൂടി നിന്നവർ ഒതുങ്ങി വഴിമാറി.
അവിടെ ഒരു കസേരയിൽ ഇരിക്കുന്ന അവളുടെ വല്യമ്മാവൻ.. താഴെ തുളസിത്തറയിൽ ചാരി നിലത്തു ടൈൽസിൽ ഇരിക്കുന്ന ഇന്ദുവിന്റെ അമ്മ.. അമ്മയുടെ നെഞ്ചിൽ ചാരി ഇരിക്കുന്ന ഇന്ദു.. പക്ഷെ ഒരേ ഒരാളെ മാത്രം കണ്ടില്ല. ആ കസേരയിൽ ഇരിക്കേണ്ട അവകാശി. ഇന്ദു കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആൾ… അവളുടെ മുത്തശ്ശി..
ഞങ്ങളെ കണ്ടതും ഇന്ദു ചാടി പിടഞ്ഞു എണിറ്റു.. ഫുൾ മേക്ക് അപ്പ് കഴിഞ്ഞ് പുട്ടി ഒരു അര സെന്റിമീറ്റർ കനത്തിൽ ഇട്ടാണ് നിൽപ്പ് കക്ഷി. സാരി മാത്രം മാറി ചുരിദാർ ഇട്ടിട്ടുണ്ട്.. അതോ സാരി മാറുന്നതിനു മുൻപേ അറിഞ്ഞതാണോ കല്യാണം മുടങ്ങിയത്.. എങ്കിലും ആ മേക്ക് അപ്പിനെ നനച്ചു അല്പം വൃത്തികേടാക്കിയിട്ട് ഉണ്ട് അവളുടെ ഇപ്പോളും നിലക്കാത്ത കണ്ണുനീർ… സ്വതവേ തുടുത്ത കവിളുകൾ ഒന്നുകൂടി ചുവന്നു.. പക്ഷെ ആ കണ്ണുകളുടെ അബൗമ സൗന്ദര്യം ഒന്നുകൂടി കൂടി കരഞ്ഞപ്പോൾ.. അല്ലെങ്കിലും അവളെ കാണാൻ ഏറ്റവും ഭംഗി കരയുമ്പോൾ ആണെന്ന് ആ വിടർന്ന ഉണ്ടകണ്ണുകൾ നോക്കി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..
“ന്തിനാടാ ഇവ്ളോട് ഈ ചതി ചെയ്തേ.. ആലോയിച്ചു തൊടങ്ങീപ്പോ പറയാര്ന്നില്ലേ.. എന്റെ മോളിന്റെ ജീവിതോം നശിപ്പിച്ചു വന്നു നിക്കണ കണ്ടില്ലേ??”
എന്നെ കണ്ടതും നിലത്തു നിന്നെണീറ്റ് എന്റെ നേരെ പായാൻ ആഞ്ഞുകൊണ്ട് അവളുടെ അമ്മ പതം പറഞ്ഞെങ്കിലും അവളുടെ അച്ഛന്റെ ബലമായ പിടുത്തം സ്വതവേ ദുർബ്ബല ആയ അവരെ തടഞ്ഞു നിറുത്തി..
അതോടെ വീടിനെ ചുറ്റി നിന്ന വേണ്ടതും വേണ്ടാത്തതുമായ നൂറുകണക്കിന് ബന്ധുജനങ്ങളും നാട്ടുകാരും ഇത് അവരുടെ ഫാമിലി മാറ്റേഴ്സ് എന്ന ഭാവത്തിൽ അകത്തു കയറാതെ ഒഴിഞ്ഞു നിൽക്കുന്നതായി ഭാവിച്ചെങ്കിലും അന്യന്റെ കുടുംബം നശിക്കുന്നത് കാണാനുള്ള അടങ്ങാത്ത ത്വരയോടെ ജനലിലും വാതിലിലും സ്ഥാനം പിടിച്ചു തിക്കു കൂട്ടി. ലാലേട്ടന്റെ പടം റിലീസിന് രാംദാസിലും രണ്ടാന്തി രാവിലെ ബീവറേജിലും മാത്രേ അത്രയും അച്ചടക്കം കണ്ടിട്ടുള്ളു.. ഉള്ളിൽ നടക്കുന്നത് എന്താന്ന് കാണാൻ ഒരക്ഷരം പോലും വിടാതെ ഒപ്പിയെടുക്കാൻ കാത്തിരിക്കുന്ന നശൂലങ്ങൾ.. ഇന്ന് എന്തായാലും കുമാരേട്ടന്റെ കടയിൽ ചർച്ചാ വിഷയം ഞങ്ങൾ ആവും. നാല് ചായ അയാൾ കൂടുതൽ വിൽക്കും..
അവർക്ക് കണിയായി ഒരുവശത്ത് അവളുടെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളാരും അടക്കം നൂറുകണക്കിന് പേർ എതിരെ ഏടത്തിയും ഞാനും നിതയും.. പക്ഷെ അതൊന്നും കോടതിയിൽ ക്രോസ്സ് വിസ്താരം നടത്തി പരിചയമുള്ള എന്റെ വൻമരം എടത്തിയെ കുലുക്കിയില്ല..
അപ്പോളേക്കും ആരോ കൈമാറി കൈമാറി ഒരു കസേര വല്യമ്മാവന് എതിരെ കൊണ്ട് ഇട്ടു..
“നീരജ് ഇരിക്ക്.. “
അച്ഛൻ അത് പറഞ്ഞപ്പോൾ അത്രയും പേരുടെ മുൻപിൽ ഇരിക്കാൻ ധൈര്യം എനിക്ക് കിട്ടിയില്ല.. പക്ഷെ ഏടത്തി ആ കസേരയിൽ ഇരുന്നു നെഞ്ചും വിരിച്ചു ഉയർന്ന തലയും ആയി… അല്ലേലും ഗർഭിണികൾക്ക് ബസിൽ പോലും സീറ്റ് റിസർവേഷൻ ഉണ്ടല്ലോ..
“മുത്തശ്ശി??”
ആദ്യമായി എന്റെ ശബ്ദം ഉയർന്നത് അത് ചോദിക്കാനാണ്..
“ന്നേക്കാൾ ഇഷ്ടം നിന്നെ അല്ലെ മുത്തശ്ശിക്ക്.. ആ നീ ഇങ്ങനെ ചെയ്തത് അർഞ്ഞു ബോധല്യാണ്ട് കിടപ്പുണ്ട്.. സമാധാനായല്ലോ നിൻക്ക്..”
അതും പറഞ്ഞു ഇന്ദു അവളുടെ കൈവിരലിൽ ആരവ് അണിയിച്ച മോതിരം ഊരി എന്റെ നേരെ എറിഞ്ഞു.. ലക്ഷ്യം ഒട്ടും തെറ്റാതെ എന്റെ നെറ്റിയിൽ തന്നെ കൊണ്ട അത് തെറിച്ചു തുളസിത്തറയിൽ തട്ടി ഉയർന്നു തുളസിച്ചെടിയിൽ കുരുങ്ങി നിന്നു..
“എന്റെ മോനെ കുറ്റം വിധിക്കും മുൻപ് ഒന്ന് ചോയിക്കട്ടെ അച്ഛാ, ആരാ പറഞ്ഞത് ഇവനാ അത് ചെയ്തെന്ന്??”
ഹം.. ഏടത്തി റിസർവേഷൻ സീറ്റിൽ ഇരുന്നതല്ല…
“ആരവിന്റെ അമ്മ തന്നെ ആണ് വിളിച്ചു പറഞ്ഞത്..”
അവിചാരിതമായി വീണുകിട്ടിയ കാർമികത്വം വല്യമ്മാവൻ വിനിയോഗിച്ചു..
“എന്ത്?? നീരജ് വിൾച്ചുന്നു പർഞ്ഞോ അവ് ര് ??
ഏടത്തി ശരിക്കും വക്കീൽ ആണെന്ന് ആ വാക്കുകളിലെ ആത്മവിശ്വാസം തെളിയിച്ചു..
“നീരജ് എന്ന പയ്യനുമായി അഴിഞ്ഞാടി നടക്കാണെന്റെ മോള് ന്ന് പറഞ്ഞ് കേൾക്കേണ്ടി വന്ന ഹതഭാഗ്യയായ അമ്മയാണ് ഞാൻ..”
അവളുടെ അമ്മ വക സീരിയലിലെ ക്‌ളീഷേ ഡയലോഗ്.. അല്ലേലും ഈ സീരിയൽ കണ്ടു പിടിച്ചവനെ തട്ടണം ആദ്യം. എന്നാലേ നാട് നന്നാവൂ.
“പ്പോ അതൊക്കെ പറയാനാ നേരം?? ന്തായാലും ഇനി വേറൊരു നല്ല ആലോചന വരുംന്ന് തോന്നണുണ്ടോ ന്റെ കുട്ടിക്ക്… ബാക്കി തീരുമാനിക്ക് മുഹൂർത്തം തെറ്റാണ്ടിരിക്കാൻ..”
സ്ത്രീകളെക്കാൾ അധികം കുശുമ്പും കുന്നായ്മയും മാത്രം പ്രൊഡ്യൂസ് ചെയുന്ന ഫാക്ടറി ആണ് അമ്മാവൻ എന്ന് ഇന്ദു പറഞ്ഞത് ഓർമ ഉണ്ട്. അയാളാണ് സ്നേഹം കവിഞ്ഞൊഴുകുന്ന വാക്കുകളോടെ ന്റെ കുട്ടി എന്നു ഇന്ദുനെ വിശേഷിപ്പിച്ചു എന്നെ നോക്കിപ്പറഞ്ഞത്. ഒന്നുകൂടെ ആലോചിച്ചപ്പോൾ പക്ഷെ ആ വാക്കുകൾ എന്നെകൊണ്ട് ഇന്ദുവിനെ കെട്ടിക്കാൻ ഉള്ള വഴി തെളിച്ചത് ആണെന്ന് മനസ്സിൽ ആയത്.. ആദ്യമായി അയാളോട് ഒരിഷ്ടം തോന്നി.. കുശുമ്പും ഗുണത്തിന് ഫലിക്കുമെന്ന് ഏതോ പണ്ഡിതൻ പണ്ട് പറഞ്ഞിട്ട് ഉണ്ടത്രേ..
“അയ്നു മുൻപ് ഒന്ന് പറയ്. വിളിച്ചത് നീരജ് ആണ്ന്ന് പറഞ്ഞോ അവ് ര്?? അല്ലെന്ന് ഇക്കുറപ്പുണ്ട്.”
വിട്ടു കൊടുക്കാത്ത ഏടത്തിയുടെ ആത്മവിശ്വാസത്തിനു മുൻപിൽ മറുവശത്തു ഉള്ള നൂറുകണക്കിന് ആൾക്കാരും നിശബ്ദരായി..
“ഇക്ക് സംസാരിക്കണം അവനോടോ അവന്റെ വീട്ടുകാരോടോ.. ആരേലും നമ്പർ തരൂ.”
ഏടത്തി കത്തിക്കയറി..
“എന്റെൽ ഉണ്ട് ആരവിന്റെ നമ്പർ..”
അല്ലെങ്കിലും നാവിൽ കയറിയ ഗുളികൻ എന്നെകൊണ്ട് വേണ്ടാത്ത സമയത്ത് വേണ്ടാത്തത് എന്തെങ്കിലും പറയിക്കും..
“ദേ കണ്ടോ.. അവൻ അവരെ വിളിക്കാൻ നമ്പർ വരെ വാങ്ങീട്ടുണ്ട്..”
വല്യമ്മാവൻ ഗോളടിച്ചു. നേരത്തെ അയാളോട് തോന്നിയ ബഹുമാനം ചൈനയുടെ അപ്ലിക്കേഷൻ ബാൻ ചെയ്തപോലെ അപ്പാടെ ഞാൻ പിൻവലിച്ചു.. അല്ല പിന്നേ..
“ഇതതൊന്നും അല്ല.. ആരവും ഞാനും ഇടക്ക് സംസാരിക്കാറുണ്ട്.. വേണേൽ…”
വിക്കി വിക്കി ഇന്ദുവിനോട് ചോദിക്കാൻ പറയാൻ വന്നത് മോതിരത്തിന്റെ ഏറു കിട്ടിയത് ഓർത്തപ്പോൾ വിഴുങ്ങി.. ഇനി ഉള്ളത് വല്യമ്മാവൻ ഇരിക്കുന്ന കസേര ആണ്.. അവൾ അതെങ്ങാനും എടുത്തു എന്നെ അടിച്ചാൽ….
അപ്പോളേക്കും ഏടത്തി കൈ നീട്ടി.. ഞാൻ ഫോണിൽ ആരവിനെ ഡയൽ ചെയ്തു ഏടത്തിക്ക് നൽകി..ലൗഡ് സ്പീക്കറിൽ ഏടത്തി കാൾ ചെയ്തു.. ഇവിടെ നിന്നു കേട്ടതും ഇനി കേൾക്കാൻ ഇരിക്കുന്നതും കേൾക്കാൻ പാടില്ലാത്തതും എല്ലാം ചേർത്ത് ഒരു തെറി അഭിഷേകം പ്രതീക്ഷിച്ച എനിക്ക് പക്ഷെ അവിടെ നിന്നും കേൾക്കാനായത് കുറ്റബോധത്താൽ പതിഞ്ഞ വാക്കുകൾ ആണ്..
“നീരജ്, I’m sorry.. ഞാൻ ഒന്നും അറിഞ്ഞില്ല. ബ്യുട്ടീ പാർലറിൽ നിന്നു വന്നപ്പോ ആണ് കാര്യം അറിയുന്നേ.. ഞാൻ എന്തായാലും വിശ്വസിച്ചിട്ടില്ല.. കല്യാണം ഒഴിവാക്കാനും എനിക്ക് താല്പര്യം ഇല്ല.. ഞാൻ ഇവിടെ എല്ലാവരെയും പറഞ്ഞു സമ്മതിപ്പിച്ചുകൊണ്ടിരിക്കാ.. മുഹൂർത്തം അല്പം വൈകിയാലും ഇന്ന് തന്നെ കെട്ട് നടക്കും..”
മുഖവുര ഇല്ലാതെ ഒറ്റശ്വാസത്തിൽ ആരവ് പറഞ്ഞു നിറുത്തി.. ആ വാക്ക് കേട്ട് എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി അവൻ എന്നെ അവിശ്വസിച്ചില്ലല്ലോ.. പക്ഷെ എന്തെന്ന് അറിയില്ല അടുത്ത നിമിഷം അത് പേരറിയാത്ത സങ്കടത്തിലേക്ക് വഴിമാറി..
“ആരവ്, ഞാൻ നീരജിന്റെ ഏടത്തിയാണ്. ഒന്ന് ചോദിക്കട്ടെ, നീരജ് ആണോ വിളിച്ചു പറഞ്ഞു കല്യാണം മുടക്കിയത്??”
“ആരാണെന്ന് അറിയില്ല ചേച്ചി,, പക്ഷെ ഒന്നുറപ്പ്.. നീരജ് അല്ല. ഒരു പെണ്ണാണ് വിളിച്ചത്..”
എന്റെ ശബ്ദം പെണ്ണിന്റെ അല്ല എന്നുറപ്പ്.. വെറുതെ വഴങ്ങിയ ഗോൾ ഓഫ്‌സൈഡ് ആണെന്ന വിസിൽ കേട്ട ഗോളിയെ പോലെ എന്റെ മനസ്സ് ഞാൻ മാത്രം കേൾക്കാൻ ഉച്ചത്തിൽ ആർപ്പ് വിളിച്ചു..
“ഓക്കെ ആരവ്.. ”
“ചേച്ചി ഒന്ന് നീരജിനോട് പറയാമോ ഇന്ദുവിന്റെ അടുത്ത് പോയി അവളെ ആശ്വസിപ്പിക്കാൻ.. എല്ലാവരെയും സമ്മതിപ്പിച്ചു കഴിഞ്ഞു അവളെ വിളിക്കാം ഞാൻ..”
പെട്ടന്ന് ഓടി വന്നു ഫോൺ ഏടത്തിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി ഇന്ദു ഇന്ദുലേഖ അലറി..
“എന്നെ ഇനി വിളിക്കണ്ട ആരവ്..”
അവളൊന്നു നിറുത്തി അതിശക്തമായി നാലഞ്ചു വട്ടം ശ്വാസം എടുത്തു വെന്റിലേറ്ററിൽ നിന്നും അവിചാരിതമായി പുറത്തു കടത്തിയ രോഗിയെപോലെ… ആ ശബ്ദം ഒഴിച്ചാൽ ഒരു മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.. ശ്വാസം വലിച്ചു വലിച്ചു ആശ്വാസം കിട്ടിയപോലെ അവൾ അല്പം മൃദുവായി തുടർന്നു.
“ഇക്ക് ന്നോട് ദേഷ്യല്ല്യ ആരവ്.. പക്ഷെച്ചാൽ ഇനി കല്യാണം കഴ്ഞ്ഞു നീ ല്ല്യാത്തപ്പോ ആരേലും ന്തേലും പർഞ്ഞാ?? നീ വര്മ്പോൾക്കും എന്നെ കൊല്ലോ നിന്റെ വീട്ടാര്”
ദേഷ്യം ഇല്ലെന്ന് അവൾ പറഞ്ഞെങ്കിലും ഇത് വരെ ഏട്ടാ എന്നു മാത്രം ആരവിനെ വിളിച്ച അവൾ പേര് വിളിച്ചും നീ എന്ന് അഭിസംബോധന ചെയ്തും സംസാരിച്ചപ്പോൾ അവളുടെ ഉള്ളിൽ അവനോട് എത്രത്തോളം ദേഷ്യം ഉണ്ടെന്ന് എനിക്ക് മാത്രമെങ്കിലും തോന്നി..
“എനിക്ക് തന്നെ കാണണം ഇന്ദു.. ഒന്ന് നമ്മൾ സംസാരിച്ചാൽ…”
അവനു അത് പൂർത്തിയാക്കാൻ അവസരം നൽകിയില്ല ഇന്ദു….
“ക്ക് കാണണ്ട.. യാള് ഇട്ട മോത് രം തുളസി ചെടീമ്മേ ണ്ട്.. പ്പഴാച്ചാ വന്ന് ട്ത്തോ.. ഞാൻ ഇട്ടത് ന്നേലും ഗുരുവായൂര്മ്പലത്തില് പോവ്മ്പോ നേർച്ച ഇട്ടോ.. ഗുരുവായൂരു കൃഷ്ണന്റെ വിരലിലാ ട്ടേന്നു കര്തി ആശ്വസിച്ചോളാം ഞാൻ.. ”
ബാക്കി കേൾക്കാതെ ഫോൺ കട്ട് ചെയ്തു സ്തംഭിച്ചു നിന്ന എന്റെ കയ്യിൽ വച്ച് തന്നു അവൾ തിരിഞ്ഞു നടന്നു..
“ന്ത് കാണാനാ നിക്കണേ.. പൊക്കൂടെ ല്ലാർക്കും…”
ഞാനടക്കം ഉള്ള ആബാലവൃന്ദ ജനത്തെ കേൾപ്പിക്കാൻ മാത്രം ഉറക്കെ പുലമ്പി അവൾ അമ്മയുടെ തോളിൽ വീണ്ടും ചാരി.
“ഇന്ദൂനെ ല്ലാർക്കും അറിയാം അവ്ടെ.. സ്വന്തം വീട്ട്ലെ കുട്ടി പോല്യാ കണ്ടേക്കണേ ത് വരെ. അട്ക്കളേ വരെ നേരിട്ട് കേറി കയ്യി കിട്ടീത് വാരി തിന്നാൻ മാത്രം ബന്ധണ്ട് ഇവ്ള്ക്ക് അവ്ടെ.. അതോണ്ട് പറയാ.. ആർക്കും എതിര്പ്പില്ല്യാച്ച ന്റെ അനിയൻ കെട്ടും ഇന്ദൂനെ.. മുഹൂർത്തം തെറ്റിയാലും ഇന്ന് തന്നെ… അമ്മാവൻ പറഞ്ഞ പോലെ”
ആരും ഒന്നും മിണ്ടിയില്ലെങ്കിലും മിക്കവരുടെയും മുഖം തെളിഞ്ഞു.. ഉടക്ക് വരുമെന്ന് പ്രതീക്ഷിച്ച വല്യമ്മാവൻ പോലും ആളുടെ പേര് എടുത്തു പറഞ്ഞതിന്റെ ഗമയിൽ മൗനാനുവാദം നൽകി ഞെളിഞ്ഞ് ഇരുന്നു. അമ്മ അപ്പോളേക്കും ഇന്ദൂന്റെ മുഖം സ്വന്തം സാരി കൊണ്ട് തുടക്കുന്നുണ്ട്.
എന്റെ മനസിലും എന്തെന്നില്ലാത്ത ആശ്വാസം.. ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവൾ എന്റെത് ആകാൻ പോകുന്നു.
ഏടത്തി അപ്പോളേക്കും കയ്യിലെ മോതിരം ഊരാൻ നോക്കി കിട്ടാതെ വന്നപ്പോൾ നിത്യയുടെ കൈ പിടിച്ചു കയ്യിൽ കിട്ടിയ ഡയമണ്ട് മോതിരം ഊരി എനിക്ക് നേരെ നീട്ടി.. കാര്യം മനസിലായ ഞാൻ മുന്പോട്ടാഞ്ഞു..
“വേണ്ടേട്ത്തി.. എന്നെ ആരേലും കെട്ട് ന്നും പർഞ്ഞ് ഞാൻ കര്യ്ണോന്നുംല്യലോ. പത്തിരുപതു വർഷായി ക്കിവനെ അർയാം.. ഇത്ര നാളും തോന്നാത്ത കല്യാണം കഴ്ക്കാനുള്ള ഇഷ്ടം ഇവന് ഇനി എവ്ടന്ന് വരാനാ..”
“ടീ ഞാൻ..”
അവളോട് എന്റെ ഉള്ളിലുള്ളത് പറയാൻ എന്റെ മനസ് വെമ്പി പക്ഷെ അപ്പോളേക്കും ഇന്ദു എന്നെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി.
“ഒന്ന് പോയിതര്വോ നീരജ്.. പ്ലീസ്”
മോതിരം എന്റെ കയ്യിൽനിന്നും തെറിച്ചു നേരെ തുളസിയിൽ വീണെങ്കിലും അതിൽ തങ്ങി നില്കാതെ ചുറ്റുമുള്ള ടൈൽസിൽ വീണു ഉരുണ്ട് ഇടയിൽ പാകിയ പുല്ലിലേക്ക് വീണുമറഞ്ഞു..
“അല്ലേലും നീ അല്ലെ ആരവ്നെ ഇവ്ന് പരിചയപ്പെടുത്യേ.. അവൻ വിശ്വസിച്ച അത്രയും പോലും നിൻക്കിവ്നെ വിശ്വാസം ല്ല്യാന്ന് ആദ്യം വന്നപ്പോ പർഞ്ഞ വാക്കിന്നു മനസിലായ്താ.. ന്നാലും അറിയാതെ ആണെൽ പോലും ന്റെ അനിയന്റെ പേര് കാരണം ഒരു പെങ്കുട്ടീടെം കണ്ണീർ വീഴണ്ട എന്ന് കരുതി തയ്യാറായതാ.. എല്ലാം ഇവ്ടെ തീർന്നു… നി വേണംന്ന് നിൻക്ക് തോന്നിയ ന്റെ വീട്ടിൽ നീ നേരിട്ട് വന്ന് ചോയ്ക്ക്.. എന്നോട്.. അല്ലാതെ ഞങ്ങളാരും ഇങ്ട് വരില്ല.. ഇവ്ട്ന്ന് അങ്ങ്ടും നീ കേറി നിരങ്ങണ്ടാ….
പൂർത്തിയായി.. എല്ലാം കലങ്ങി തെളിഞ്ഞു എന്നു ഒരുവേള തോന്നിച്ചതാ.. പക്ഷെ അടുത്ത നിമിഷം എല്ലാം അടിച്ചു പിരിഞ്ഞു…
ഒരു കൊച്ചു കുട്ടിനെ പോലെ എന്റെ കൈ പിടിച്ചു ഏട്ടത്തി നടന്നു.. ഒരു വന്മരത്തിന്റെ തണലിൽ അഭയം കണ്ടെത്തിയ മൃഗങ്ങളെ പോലെ പിറകെ ഞാനും നിതയും.. തിരിച്ചു പോകുമ്പോൾ ഒരാൾ പോലും ഏടത്തിയുടെ ഷാൾ ഇടാതെ പുറത്തേക്ക് തള്ളിയ ഏടത്തിയുടെ മാറിലേക്കോ അഞ്ചാം മാസം ആയ കുഞ്ഞു വയറിലേക്കോ പുറകിൽ നടക്കുമ്പോൾ ഉരുണ്ട് മാറുന്ന ബാക്കിലേക്കോ നോക്കുന്നത് കണ്ടില്ല..
തിരികെ വണ്ടി ഓടിക്കാൻ ഏടത്തി എന്റെ നേരെ ചാവി നീട്ടി .. വണ്ടിയിൽ കയറും മുൻപ് എന്തായി എന്നു ആംഗ്യം കാണിച്ചു ചോദിക്കുന്ന ഫ്രെണ്ട്സിന്റെ ഇടയിൽ നിന്നും കണ്ണനെ കൈകാട്ടി വിളിച്ചു ബൈക്കിന്റെ ചാവി കൊടുത്ത് അവന്റെ ചെവിയിൽ പറഞ്ഞു..
“മൈരേ ലേലം ഊമ്പിട്ടാ.. എന്റെ വണ്ടി വഴീൽ ഇരിപ്പ്ണ്ട്.. എടുത്തു വീട്ടിൽക്ക് വന്നോളൂ വൈകിട്ട്.. ബാക്കി അപ്പോ പറയാട്ടോ…”
♥️♥️♥️♥️♥️
തുടരാൻ മാത്രം ഉണ്ടോ ഇത്? ഇല്ലേൽ തുറന്നു പറയണേ… എന്നിട്ടേ ബാക്കി എഴുതുന്നേനെ കുറിച്ച് ചിന്തിക്കൂ..
Comments:
No comments!
Please sign up or log in to post a comment!