Munnariyippu Part 1

അതായത് അയാളുടെ മനസ്, പൂർണ്ണമായഉം ചില ഭീമാകാരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിൽ മുഴുകിയതുപോലെയായിരുന്നു , തന്ടെ നിയന്ത്രണത്തിന് അതീതമായ ശക്തികൾ തന്ടെ മേൽ അടിച്ചേൽപ്പിച്ച ചില പ്രശ്നങ്ങൾ…..

അദ്ദേഹം എന്നെ ഒട്ടും ശ്രേധിച്ചില്ല ,എന്നാൽ അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ,    പകരം തറയിൽ നോക്കി അസ്വസ്ഥനായി ഒരു കോർണറിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങി, ഒടുവിൽ അയാൾ വാതിൽക്കൽ എത്തുന്നതുവരെ ഇത് തുടർന്നു . അത് വീണ്ടും തുറന്നു പുറത്തേക്കു അൽപ നേരം നോക്കി , ഏതാനും മിനുട്ടുകൾ പ്രതിമ കണക്ക് നിന്നശേഷം ഒടുവിൽ എന്റെ നേർക്കു .

“ശരി,”

അദ്ദേഹം പറഞ്ഞു,

ഒടുവിൽ നിശബ്ദത തകർത്തു.

“എനിക്ക് കുറച്ച് മിനിറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, പക്ഷേ സുഹൃത്തെ പെട്ടെന്നാണെങ്കിൽ അദ്ദേഹം മടങ്ങിവരുന്നതിനുമുമ്പ് നമുക്ക് ഇതെല്ലാം പരിഹരിക്കാനാകും.”

“ആരാണ് മടങി വരുന്നതു ?”

ഞാൻ ചോദിച്ചു.

അപ്പോൾ മാത്രമാണ് അദ്ദേഹം എന്റെ മുഖത്തേക്ക് നേരിട്ട് നോക്കിയത്. ഞാനും മുഖം ഉയർത്തി നിരീക്ഷിച്ചു , ക്ഷീണിതനും വിളറിയ മുഖമുള്ള മനുഷ്യനുമാണെന്ന് ഞാൻ കണ്ടു, വ്യക്തമായും അമിത ജോലി ചെയ്യുന്ന ഒരാൾ , ഷർട്ടും ടൈയും ധരിച്ച്, കനത്ത കണ്ണടയിലൂടെ എന്നെ നോക്കുന്ന ഷീണിച് അവശതയുള്ള കണ്ണുകൾ , നെറ്റിയിലുള്ള ചുളുവിലൂടെ വിയർപ്പൊഴുകുന്നു ,നീല ഷർട്ടിൽ മുഴുവൻ വിയർപ്പിനാൽ ആവരണം ചയ്യപ്പെട്ടിരുന്നു .

അയാൾ വളരെ നേരം എന്നെ നോക്കി നിന്നു  , എന്റെ എതിർവശത്തുള്ള കസേരയിൽ, ഡെസ്കിന്റെ മറുവശത്ത് പതിയെ ഇരിപ്പുറപ്പിച്ചു . കണ്ണട നീക്കിയ ശേഷം അയാൾ മുന്നോട്ട് ചാഞ്ഞ് തലയിൽ കൈകളിൽ വച്ചു.

“നിങ്ങൾ ബുദ്ധിമുട്ടിപ്പിക്കാൻ നോക്കുകയാണോ , അല്ലലോ അല്ലേ?”

അയാൾ നെടുവീർപ്പിട്ടു.

ഞാൻ ഒന്നും പറഞ്ഞില്ല.

“കാരണം നിങ്ങൾ ഒരു ബുദ്ധിമുട്ട് ആവുകയാണെങ്കിൽ അത് എന്നെ വളരെ ബുദ്ധിമുട്ടിക്കും .”

അദ്ദേഹം കണ്ണുകൾ ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി . കണ്ണടയില്ലാതെ ആ കണ്ണുകൾ ,അവർ ദുർബലരാണെന്ന് തോന്നി .. അത് അയാൾക്കൊരു സങ്കടകരവും ദുർബലവുമായ രൂപം നൽകുകയും ചെയ്തു.

“എനിക്ക്   താങ്കളെ    ഈ   പ്രശ്നത്തിൽനിന്നു   സഹായിക്കാനാകുമോയെന്നറിയാൻ മാത്രമാണ്     ഞാൻ     ഇവിടെയെത്തിയത്,    എന്നാൽ    നിങ്ങൾ    ഇങ്ങനെയൊരു  ബുദ്ധിമുട്ടാവുകയണെങ്കിൽ പിന്നെ എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല .

നിങ്ങൾ എന്നെ സഹായിക്കാൻ അനുവദിച്ചാൽ ഇതെല്ലാം വളരെ എളുപ്പമാകുമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?” ഏഹ് ?

അയാൾ എന്നെ ഉറ്റുനോക്കുന്നത് തുടർന്നു, ആ മുഖം മുഴുവൻ തന്ടെ ഓഫർ സ്വീകരികൂ എന്ന് എന്നോട് അഭ്യർത്ഥിച്ചു.



“ശരി,” ഞാൻ പറഞ്ഞു

“നിങ്ങൾക്ക് എന്നെ സഹായിക്കാൻ കൃത്യമായി എന്താണ് ചെയ്യാൻ കഴിയുന്നത് ? .”

അവന്റെ രൂപം തിളങ്ങി.

“നിങ്ങൾ എന്നെ പൂർണമായി ട്രസ്റ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

“എന്തുകൊണ്ട്?”

ഞാൻ അന്വേഷിച്ചു.

ഒരു ചെറിയ വിരാമത്തിനുശേഷം അയാൾ കണ്ണട മാറ്റി പകരം പുഞ്ചിരിച്ചു.

“എന്തെന്നാൽ , ഞാൻ നിങ്ങളുടെ സുഹൃത്താണ്.”

രണ്ടാമത്തെ തവണ അയാൾ മുറിയിലേക്ക് വന്നപ്പോൾ വാതിൽ വളരെ പതുക്കെ ശബ്ദം കേൾപ്പിക്കാതെ അടയ്ക്കുന്നതിൽ അയാൾ വിജയിച്ചു , അതിൽ അയാൾ എന്തെങ്കിലും ആനന്ദം കണ്ടെത്തിയിരുന്നോ ആവോ .. ഡോറിന്റെ മൂർച്ചയുള്ള ശബ്ദം ഒരു നുഴഞ്ഞുകയറ്റം പോലെ, അനാവശ്യമായി ഇന്ദ്രിയങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നു…

എന്നിട്ട് പതിയെ എന്റെ എതിർവശത്തെ കസേരയിൽ കയറി ഒരു എലിയെപ്പോലെ നിശബ്ദനായി ഇരുന്നു.

“ഒരുപാട് അലറി , അല്ലേ അയാൾ ?” അയാൾ സഹതാപത്തോടെ ചോദിച്ചു .

അയാൾ ചുണ്ടിൽ വിരൽ വെച്ച് മുഖം ചുളിച്ചു എന്നെ നോക്കി ,

ഞാൻ പറയാൻ പോകുവായിരുന്നു

“ആര് “?

“ഇനി കുഴപ്പമില്ല ,”

അദ്ദേഹം പറഞ്ഞു.

“ഞാൻ ഇവിടെ ആയിരിക്കുമ്പോൾ ആരും ഷൗട്ട് ചെയ്യില്ല , നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു . നിങ്ങളുടെ ചെവിക്ക് കുറച്ചു നേരത്തേക്ക് വിശ്രമം ആസ്വദിക്കാൻ കഴിയും.

അയാളുടെ മുഖം കണ്ട് ഞാൻ ഒന്നും ചോതിച്ചില്ല .

“നമ്മൾ തമ്മിൽ കുറച്ച നേരം സൗമ്യമായി സംസാരിക്കാം ആസ് ജന്റിൽമെൻ jus the two of us , ആൻഡ് നിങ്ങൾക്ക് എന്നോട് പറയാം..അതിനെക്കുറിച്ചുള്ളത് എല്ലാം. ”

ഞാൻ ഞെട്ടി.

“അങ്ങനെ പറയാനും വേണ്ടീട്ട് ഒന്നുമില്ല .”

ഇത് അദ്ദേഹത്തിന്റെ മുഖത്തേക്ക് മറ്റൊരു പുഞ്ചിരി സമ്മാനിച്ചു, ദയയുടെയും വിവേകത്തിന്റെയും വിശാലമായ, തുറന്ന പുഞ്ചിരി.

“അതെ, നിങ്ങൾ ഇരിക്കുന്നിടത്ത് നിന്ന് ചിന്തിച്ചാൽ അങ്ങനെ തന്നെ തോ ന്നുമെന്നു ഞാൻ കരുതുന്നു. ചോദ്യങ്ങളുടെ കൂമ്പാരം ,പിന്നെയും പിന്നെയും ചോദ്യങ്ങൾ ഓട് ചോദ്യങ്ങൾ ..ഇതിന്റെയെല്ലാം ഒടുവിൽ ബാക്കിയായി ഒന്നും തന്നെ ഇല്ലെന്നു തോന്നുന്ന ഒരു അവസ്ഥ , ലെ . പക്ഷെ ക്യാൻ ഐ ആസ്ക് യു സംതിങ് ? . ഞാൻ നിങ്ങളോട് ഇതുവരെയും എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ?എന്തെങ്കിലും ചോദ്യങ്ങൾ?”

“അങ്ങനെ ചോതിച്ചാൽ , ഇല്ല.”

അയാൾ കൈകൾ നീട്ടി,കൈപ്പത്തി മുന്നിലേക്ക് .

“അങ്ങനെയാണെങ്കിൽ, ഒരിക്കൽ പോലും ഞാൻ നിങ്ങളോട് ആക്രോശിക്കുകയോ നിങ്ങളെ വിമർശിക്കുകയോ എന്തെങ്കിലും അറിയണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലായിക്കാണും എനിക്കും മുൻപേ വന്നവരെപ്പോലെ ഒട്ടും ക്രൂരനല്ല ഞാനെന്നു..

ആര്?എന്ന് തികട്ടിവന്ന ചോദ്യം ഞാൻ സ്വയം വിഴുങ്ങി …

അയാൾ തുടർന്ന്

” ഞാൻ മുമ്പ് പറഞ്ഞതുപോലെ, നിങ്ങൾ എന്നെ വിശ്വസിക്കണമെന്നും എന്നെ നിങ്ങളുടെ സുഹൃത്തായി കരുതണമെന്നും ഞാൻ ആഗ്രഹിക്കുന്നു.”

അയാൾ പോക്കെറ്റിൽ പരാതി ഒരു ചോകൊലെറ്റ് ബാർ എടുത്തു , അത് മേശയ്ക്കു മുകളിലൂടെ എന്റെ മുന്നിലേക്ക് നീക്കിവെച്ചു .

“ഇതാ ?” “അല്പം സമാദാനത്തോടെ കഴിക്കു , എന്തെ ഇഷ്ടമല്ലെന്നുണ്ടോ എഹ് ?

“യെസ് ,താങ്ക്സ് ” ചോക്ലേറ്റ് കവർ അഴിചു ഒരു പീസ് ഓടിച് വായിലേക്ക് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു .

“ഞാൻ വളരെനേരമായി ഇവിടെയുണ്ട്… ഇവിടിങ്ങനെയിരിക്കുന്നു .”

“മൂന്നോ നാലോ മണിക്കൂർ?”

“അതെ ആത്രെയെങ്കിലും .”

“ഓഹ് അത് കുറച്ചു ലോങ്ങ് ടൈം തന്നെയാണ് ,” അയാൾ കവിളിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

“അതെ, അത് അത് തന്നെയായിരിക്കണം ഏറ്റവും പേടിപ്പെടുത്തുന്ന ഭാഗം . അവസാനിപ്പിക്കാനാവാത്ത കാത്തിരിപ്പ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ , വെളിയിൽ എന്തൊക്കെ … ആരൊക്കെ…, എപ്പോഴും ആരായിരിക്കും ആ വാതിലിലൂടെ കടന്നു വരുന്ന അടുത്ത വ്യക്തി , എന്തായിരിക്കും അയാൾ പറയാൻ പൊകുഞിന്നത്… ചയ്യാൻ പോകുന്നത്….”

സത്യം പറയുകയാണെങ്കിൽ ” ഞാൻ പറഞ്ഞു “ഇങ്ങനെ ഞാൻ ചിന്ദിച്ചിരുന്നില്ല

“ശരിക്കും?” അയാൾ ചോദിച്ചു.

“ശരിക്കും,” ഞാൻ മറുപടി നൽകി.

“വെൽ എനിക്ക് ഉറപ്പാണ് ഉടനെ തന്നെ…. .”

അയാൾ എഴുന്നേറ്റു നിന്ന് വാച്ചിലേക്ക് നോക്കി.

“നോക്കൂ, എനിക്ക് ഇപ്പോൾ പോകേണ്ടതുണ്ട്, പക്ഷേ ഞാൻ പ്രോമിസ് ചെയ്യുന്നു ഞാൻ മടങ്ങിയെത്തും, താൻ പേടിക്കണ്ട ഈ ചെന്നയിക്കൂട്ടത്തിനു തന്നെ ഒറ്റയ്ക്കിട്ടു കൊടുക്കാനും വേണ്ടി അത്ര ക്രൂരനല്ല ഞാൻ ” ഒരു വരണ്ട പുഞ്ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ച് അതിലുണ്ടായിരുന്നു എല്ലാം .. ആൻഡ് ഇഫ് ഐ വെർ യു ഞാൻ ആ ചോക്ലേറ്റ് ഒളിപ്പിച്ചുവെക്കും

മൂന്നാമത്തെ തവണ മുറിയിലേക്ക് വന്നപ്പോൾ അയാൾ അഗാധമായി അസ്വസ്ഥനായികാണപ്പെട്ടു . അയാൾ ഒരു സ്റ്റീമിംഗ് ഹോട്ട് ടവ്വൽ കയ്യിൽ പിടിച്ചിരുന്നു , അത് ചുമരിലേക്ക് പോകുന്നതിനുമുമ്പ് എന്നെ നേർക്കിട്ടുതന്നു, ആ ചുമരിലേക്കു ഒരു കൈമുട്ടിന്മേൽ ചാരി, കണ്ണുകൾ അടച്ചു, വിരലുകൾ തന്ടെ നെറ്റിയിൽ കഠിനമായി അമർത്തി അയാൾ നിലയുറപ്പിച്ചു . ഒരു മിനിറ്റിലധികം അദ്ദേഹം ഈ നിൽപ്പ് നിന്നു .
അതേസമയം, ഞാൻ ടവ്വൽ ഞാൻ പൂർണ്ണമായും ഉപയോഗിക്കുക തന്നെ ചയ്തു മുഖത്തിനും തലയ്ക്കും മുകളിലൂടെ ഓടിക്കുകയും നീരാവി എന്റെ സുഷിരങ്ങളിൽ പ്രവേശിക്കുമ്പോൾ ആഴത്തിൽ ശ്വസിക്കുകയും ചെയ്തു. അവസാനം അദ്ദേഹം സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വളരെ ഗുരുതരമായിരുന്നു.

“ഞാൻ ഞാൻ .. ഐ ആം ടെറിബിലി സോറി എബൌട്ട് ദിസ് .. dreadfully , dreadfully സോറി…”

“മനുഷ്യനെ സത്വത്തിനു ചില സമയങ്ങളിൽ ഇത്തരം മൃഗമാവാനും കഴിയും…അതിക്രൂരനും ”

“എന്നിരുന്നാലും നിങ്ങൾ മനസിലാക്കണം അയാൾ ഇങ്ങനൊക്കെ ചായുന്നത് അയാളുടെ ……”

പെട്ടെന്നയാൾ പാതിക്കുവെച്ചു നിർത്തി , ഞാൻ നേരെ അയാളുടെ മുഖതെക്കു നോക്കി . മുഖത്ത് ഞെട്ടിപ്പിക്കുന്ന ഒരു ഭാവത്തോടെ അയാൾ എന്നെ തുറിച്ചുനോക്കികൊണ്ടിരിക്കുന്നു . അയാൾ മുന്നോട്ട് വന്ന് എന്നെ സ്കാൻ ചയ്യും പോലെ സസൂക്ഷ്മം പരിശോദിച്ചു , എന്നിട്ട് എന്റെ എതിർവശത്തെ കസേരയിലേക്ക് വീണു.

“are you all right ?” അവന് ചോദിച്ചു.

“never better .” ഞാൻ പറഞ്ഞു

“അസുഖകരമായി ഒന്നും തോന്നുന്നില്ല??”

“ഏയ് ഇല്ല ഒരിക്കലും ഇല്ല.”

“ശരി, എന്നാൽ നിങ്ങൾ ആ തൂവാലയിങ്‌ തിരികെ നൽകുക . ഈ കാലത്തു എല്ലാം കാര്യങ്ങൾക്കും കണക്കുപറയേണ്ടതാണ് .നിങ്ങൾക്ക് അറിയാല്ലോ കാര്യങ്ങളൊക്കെ . എങ്ങനുണ്ടായിരുന്നു ഉന്മേഷകരമായിരുന്നോ ?”

“അതെ, വളരെ നന്ദി,” ഞാൻ മറുപടി നൽകി. “ഒരു വലിയ ആശ്വാസം.”

എന്റെ വാക്കുകൾ പുള്ളിയിൽ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് കാരണമായി . അയാൾ വേഗം കാലുകളിലേക്ക് ഉയർന്നു,

“നല്ലത്, നല്ലത്, ഒരു വലിയ ആശ്വാസം, അത് വളരെ നല്ലതാണ്” എന്ന് പറഞ്ഞ് മുറിക്ക് ചുറ്റും നടന്നു.

എന്നിട്ട് അയാൾ തന്റെനടത്തം നിർത്തി എന്നെ വീണ്ടും അഭിമുഖീകരിച്ചു.

“ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ട് എന്നതാണ് ഇപ്പോളത്തെ പ്രശ്‌നം.”

“ആണോ??”

“ഓ, അതെ, വളരെ മോശമാണ്. തീർച്ചയായും.. എനിക്ക് ഇതിനെതിരെ വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ, കാരണം നിങ്ങൾക്കായി സംസാരിക്കാൻ ഞാൻ ഇവിടെ കാണില്ല .”

“എന്നാൽ നിങ്ങൾ സഹായിക്കാൻ പോകുന്നുവെന്ന് നിങ്ങൾ പറഞ്ഞതോ .”

“അതെ … അതു ശെരിയാ ..ഞാൻ ,” അയാൾ ഇടറി.

“അതെ ഞാൻ ..ഞാൻ നിങ്ങളെ സഹായിക്കാൻ … പാട്ടും പക്ഷെ ഇപ്പോൾ അല്ല ”

“നിങ്ങൾ തിരികെ വരുമ്പോൾ,” ഞാൻ പൂർത്തീകരിച്ചു .

“എർ … അതെ, അത് ശരിയാണ്. ഞാൻ തിരിച്ചെത്തുമ്പോൾ മാത്രമേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയൂ.


നാലാം തവണ മുറിയിലേക്ക് കടന്നപ്പോൾ അയാൾ വളരെയധികം വിയർക്കുന്നുണ്ടായിരുന്നു . അയാളുടെ ഷർട്ട് കോളറിൽ താഴെ 2 ബട്ടൺ അഴിഞ്ഞു കാണപ്പെട്ടു , ടൈ അഴിച്ചു ലൂസായി കിടക്കുന്നു . അയാളുടെ കൈയ്യിൽ ഒരു കേട്ട് പേപ്പർ ചുമന്നു , അയാൾ തിടുക്കത്തിൽ മേശപ്പുറത്ത് വെച്ചു, ഇടവേളകളിൽ എന്നെ തുറിച്ചുനോക്കുകയും തിരിച് പേപ്പറിൽ നോക്കുകയും ചെയ്യുന്നു മൂക്കിന് താഴേക്ക് വീഴുമ്പോൾ കണ്ണട ക്രമീകരിക്കുകയും ചെയ്തു.

“ഓ ഗോഡ് ,” അയാൾ ഉറക്കെ നിശ്വസിച്ചുകൊണ്ട് പറഞ്ഞു.

“ഞങ്ങൾക്ക് ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. നിങ്ങളെ ഏത് സമയത്താണ് കൊണ്ടുവന്നതെന്ന് ഓർക്കുന്നുണ്ടോ?”

“എന്നെ ആരും കൊണ്ടുവന്നതല്ല ,” ഞാൻ മറുപടി നൽകി.

“ഞാൻ എന്റെ ഇഷ്ടപ്രകാരം വന്നു.”

“എന്ത്!” അദ്ദേഹം പറഞ്ഞു, വ്യക്തമായി പരിഭ്രാന്തനായി.

“അത്തരമൊരു കാര്യം ചെയ്യാനുംവേണ്ടി എന്ത് ഭ്രാന്തആണ് നിങ്ങൾക്ക് പിടിച്ചത്

“ഒരു പ്രേത്യേകസാഹചര്യത്തിൽ ഇത് ഏറ്റവും മികച്ച നടപടിയാണെന്ന് എനിക്കുതോന്നി പിന്നെ എല്ലാരേം കൂടെ ഒന്ന് കാണാല്ലോ .”

അയാൾ തലയിൽ കൈ വച്ചുകൊണ്ട് പ്രകോപിതനായി ചുറ്റിക്കറങ്ങാൻ തുടങ്ങി.

“ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?”

അദ്ദേഹം ആവശ്യപ്പെട്ടു. “ഈ മുറിയിൽ , നടക്കുന്നത് ?”

“വെൽ ,” ഞാൻ ഉത്തരം പറഞ്ഞു. “ഞാൻ കണ്ടത് വെച് നോക്കിയാണെങ്കിൽ , മിക്കപ്പോഴും ഒന്നുമില്ല.”

“ഒന്നുമില്ല !? ഒന്നുമില്ല !? നിങ്ങൾ ഇത്രയൊക്കെ നേരിട്ടതിന് ശേഷം എങ്ങനെ ഇങ്ങനൊക്കെ പറയാൻ കഴിയും? ചോദ്യം ചെയ്യൽ, വാക്കാലുള്ള ദുരുപയോഗം,മാനസിക പീഡനം , ശാരീരിക അതിക്രമത്തിന്റെ എക്കാലത്തെയും വലിയ ഭീഷണി എന്നിവ അതും 3 മണിക്കൂറിൽ കൂടുതൽ , … ഇതിന്റെയൊക്കെ നിങ്ങൾ ഒന്നുമില്ലെന്നാണോ വിളിക്കുന്നേ !”

“എന്നാൽ ഇവിടെ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” ഞാൻ പറഞ്ഞു.

“പിന്നെ എനിക്ക് ഒരു ബാർ ചോക്ലേറ്റ് തരാനും നിങ്ങൾ ദയ കാണിച്ചു.”

അയാൾ നിശ്ചലനായി നിന്നു,കുറച്ചു നിമിഷങ്ങൾ എന്നെ തുറിച്ചുനോക്കി, മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു……

അയാൾ തിരിച്ചെത്തിയപ്പോൾ ഷർട്ട് മാറ്റിയതായി ഞാൻ ശ്രദ്ധിച്ചു. പുതിയത് ഇസ്തിരിയിട്ടതും ശോഭയുള്ളതും വെളുത്തതുമായിരുന്നു, ഒപ്പം അദ്ദേഹത്തിന്റെ കോളറിന്റെ മധ്യഭാഗത്ത് ടൈ കെട്ടുകയും ചെയ്തു. കഠിനമായി അമർത്തിയ ജാക്കറ്റും അദ്ദേഹം ധരിച്ചിരുന്നു. ആൾമോസ്റ് പുതിയ ഒരാളെപ്പോലെ , ഇത്രയും നേരത്തെ പരിചയമില്ലെങ്കിൽ ഞാൻ പോലും സംശയിച്ചേനെ..

“നേരത്തെ സംഭവിച്ചതിൽ ഖേദിക്കുന്നു,”

അദ്ദേഹം പറഞ്ഞു, എന്റെ എതിർവശത്ത് ഇരുന്നു.

“സ്റ്റാഫ് ക്ഷാമം.”

“മ്മ് എനിക്കും അങ്ങനെ തോന്നി ,” ഞാൻ പറഞ്ഞു.

“നിങ്ങൾ ആണല്ലേ ഈ Good Cop (നല്ല പൊലീസുകാരനായി അഭിനയിക്കുന്നയാൾ ) ,

അല്ലേ? ” ഞാൻ പുഞ്ചിരിച്ചു

കൈയ്‌വീശി എന്റെ മുഖത്തോറ്റ അടി

“സൈലെൻസ് !” അവൻ കുരച്ചു. “ചോദ്യങ്ങളൊക്കെ ഞങ്ങൾ ചോതിക്കും !”

———————————————————————————————————————————————————————————————————————————————————-

WRITER’S  POV

“സൈലെൻസ്‌ .. ഞങ്ങൾ ചോദ്യം ചോദിക്കും ..”

അടിയുടെ ആഘാതത്തിൽ കസേരേന്ന് അവൻ തെറിച്ചു വീണു … പതിയെ എണീറ്റു വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു . ക്രുദ്രമായ

“യു knew it all along ?”

ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി …

“എയ്യ്യ് ”

“സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് ”

“ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു…

പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. ” അവൻ മൗനത്തിൽ തന്നെ തുടർന്നു..

അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും..

“നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്….! ? ”

പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു ,

“ജോൺ .. ”

“സർ ”       അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു

“ഇതാണല്ലേ അക്ക്യൂസ്ഡ് ?”

“എസ് സർ ”

“മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ .

അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് കൈയ്‌നീട്ടി . അവൻന്റെ പ്രവർത്തിയിൽ അയാൾ തെല്ലൊന്നമ്പരന്നു , ഹസ്‌ദാനം നല്കി അവൻ ഇരിപ്പുറപ്പിച്ചു .

“തങ്ങൾ ഇതിനുമുൻപ് അറസ്റ്റ് ആയിട്ടില്ല ബട്ട് പ്രവർത്തന രീതികളൊക്കെ അറിയാമെന്നു കരുതുന്നു ”

“ഈ കേസ് എത്രയും പെട്ടന്ന് ക്ലോസ്  ചയ്യണമെന്നുളത് പോലീസിന്റെ പ്രെസ്റ്റീജിന്ടെ പ്ര്രശ്നമാണ് , ഇപ്പോൾ ഞങ്ങളുടെയും , സൊ ..”

“mr ജോൺ”

“സർ ഞാൻ നോക്കിക്കോളാം സർ .. ഇവാൻ ഇവിടെ കുറച്ച നാൾ കാണുമല്ലോ”

“ഓക്കെ ,ജോൺ തനിക്കറിയാലോ ആ പോലീസുകാരന്റെ ഭാവി നമ്മുടെ കയ്യിലാണ് .. മറ്റേ രണ്ടുപേരും മരിച്ചു” അയാളെ എങ്ങനേലും രെക്ഷപെടുത്തണമെന്നാണ് ഡിജിപി യുടെ ആവശ്യം ഇത് അവരുടെ പ്രെസ്റ്റീജിന്ടെ പ്രശ്നമാണെന്ന് ..

“സർ , അത് എനിക്ക് വിട്ടേരെ നമ്മൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലലോ ഈ ചോദ്യപരുപാടിയൊക്കെ”

“ഹഹ ഒകായ് ഓക്കെ , ദൻ യാം ലീവിങ് .” ഇതും പറഞ് അവനെയൊന്നു തറപ്പിച്ചു തന്ടെ കണ്ണുകൾ മാക്സ് തീക്ഷ്ണമാക്കി നോക്കി അവൻ തിരിച്  അതേ പുഞ്ചിരിയോടെ അയാളെ നോക്കി ..                                                                  അൽപനേരം അത്ഭുതത്തോടെ അവനെ നോക്കിനിന്നിട് അയാൾ ജോണിനെ കൈകാട്ടി വിളിച്ചു

“ജോൺ ഇവൻ സാദാരണക്കാരൻ ആണെന്ന് തോന്നുന്നില്ല … ഇവന്ടെ   ജനിച്ചപ്പം തൊട്ട് ഇന്നുവരെയുള്ള ഫുൾ ഡീറ്റൈൽസും എടുക്കണം   ഇത്രെയും പ്രതിസന്ധിയിലും  ഈ മുഖഭാവത്തോടെ നിൽക്കണമെങ്കിൽ ഒന്നുകിൽ ഇവാൻ ഒരു ബുദ്ധിഭ്രമം ബാധിച്ച ഒരുവൻ അല്ലെങ്കിൽ അതിബുദ്ധിമാനായ കുറുക്കൻ ”

“സർ ,ആസ് ഐ സൈഡ്  ഐ വിൽ മാനേജ് ഇറ്റ്

“ഓക്കെ ഐ ബിലീവ് യു ” അയാൾ തിരിച്ചു പോയി

“ഡാ നിനക്കിപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം പിടികിട്ടിയല്ലോ ,  സർ ഇവിടെവന്നു ENQUIRE ചെയ്യ്ണമെങ്കിൽ ഈ കേസിന്റെ സീരിയസ്നെസ്സ് …

“ഞാൻ ഒരു അര മണിക്കൂർ കഴിഞ്ഞു വരാം അതുവരെ നീയിരുന്ന്  ഒന്നാലോചിക്ക് ”

അതും പറഞ്ഞയാൾ മുറിവിട്ട് പോയി ..

അവൻ  തന്ടെ തല പതിയെ ടേബിളിൽ താഴ്ത്തി.. പെട്ടെന്നവൻ തലയുയർത്തി ഭിത്തിയിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി ,  പതിയെ  അവന്ടെ ചുണ്ടുകൾ വിടർന്നു പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി അതിമനോഹരമായി ഒന്നു പുഞ്ചിരിച്ചു

ഇതേസമയം ‘visual  recording’  റൂമിലിരുന്ന് അവന്ടെ ഓരോ ബോഡിലാങ്വ്വേജും അനലൈസ് ച്യ്തുകൊണ്ടിരുന്നവർ ഒരേപോലെ ഞെട്ടി

“ഹി ഫൗണ്ട്  അസ്.. അവനെല്ലാം അറിയാം .. ”

അതിലൊരുവൻ പറഞ്ഞു …

TO BE CONTINUED ..

ഇതിന്ടെ RESPONSE അനുസരിച് അടുത്ത പാർട്ട് ഇടുന്നതായിരിക്കും .. പ്രിയ വായനക്കാരെ വായിച്ചു ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ          കമന്റ്സിലൂടെ പറയുക  അതാണ് എഴുത്തുകാർക്ക് കിട്ടുന്ന ഊർജം , ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചയ്യുക .   നന്ദി

BY

DAVID GEORGE (NJG )

Comments:

No comments!

Please sign up or log in to post a comment!