ഒരു ലോക്ക് ഡൗൺ കാലം

പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് കയറി വരുമ്പോൾ അവൾ ക്ളീൻ ചെയ്യിപ്പിച്ചു കൊണ്ട് റിസപ്ഷനിൽ ഉണ്ട്. ഒരു സുന്ദരമായ പുഞ്ചിരിയോടൊപ്പം അവൾ എന്നെ വിഷ് ചെയ്തു. ഞാനും തിരിച്ച് വിഷ് ചെയ്തു. ഞാൻ എന്റെ ക്യാബിനിൽ എത്തി 5 മിനിറ്റു കഴിഞ്ഞപ്പോൾ അവൾ വന്ന് എപ്പഴാ ഇൻസ്പെക്ഷനു പോകുന്നത് എന്ന് ചോദിച്ചു. ഒരു 11 മണിക്കു ശേഷം പോകാം എന്ന് ഞാൻ പറഞ്ഞു. 10.30 ക്ക് ഞാനിരിക്കുന്ന താഴത്തെ നിലയിലെ സ്റ്റാഫിനുള്ള ചായയുമായി നയനയാണ് വന്നത്. ക്ളീനിഗ് സ്റ്റാഫിലെ ഒരു ചേച്ചി ലീവായതിനാലാണ് അവൾ ചായയുമായി വന്നതെന്ന് പറഞ്ഞു. ഒരു സ്റ്റാഫ് ലീവെടുത്ത കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ അറിയിക്കാതെ ലീവ് കൊടുത്തതിന് ഞാൻ നയന യെ വഴക്കു പറഞ്ഞു. സോറി പറഞ്ഞ് അവൾപോയി. 11 മണിയായപ്പോൾ റിസപ്ഷനിൽ പറഞ്ഞത് നയനയെ ഞാൻ വിളിപ്പിച്ചു. അവൾ എല്ലാ നിലകളിലും അടഞ്ഞുകിടക്കുന്ന മുറികളുടെ താക്കോലുകളുമായി വന്നു. ഞങ്ങൾ എല്ലാ നിലകളിലും മുക്കും മൂലയും പരിശോദിച്ചു. രണ്ട് നിലകളിൽ മാത്രമേ സ്റ്റാഫ് ഉള്ളു. ബാക്കി നിലകൾ റൂമുകൾ ആണ്. ഓരോ സ്ഥലത്തും കണ്ടപോരായ്മകൾ നയനയെ കാണിച്ചു കൊടുത്തു. അവ ഞാൻ ഡയറിയിൽ നോട്ട് ചെയ്തു. അതിനു ശേഷം ഞാൻ ഒരു വർക്ക് പ്ലാൻ തയ്യാറാക്കി. വൈകുന്നേരം റിസപ്ഷനിൽ പറഞ്ഞ് വീണ്ടും നയനയെ വിളിപ്പിച്ചു. ഓരോ ദിവസവും ക്ളീനിഗ് സ്റ്റാഫിനെ കൊണ്ട്‌ ചെയ്യിക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അപ്പോൾ നയന ഒരു നിർദ്ദേശം വച്ചു. എല്ലാ ദിവസവും ഞാൻ ഹൗസ് കീപ്പിഗ് സ്റ്റാഫിന്റെ പ്രവർത്തന പുരോഗതി ഇൻസ്പെക്ട് ചെയ്യുക എന്നതായിരുന്നു അത്. അത് ഞാൻ അംഗീകരിച്ചു. എല്ലാ ദിവസവും ഇൻസ്പെക്ഷനു പോകുമ്പോൾ നയനയോടും കൂടെ വരണമെന്ന് ഞാൻ പറഞ്ഞു. അവൾ അത് സമ്മതിച്ചു. അവൾ ക്യാബിനിൽ നിന്ന് പോകാൻ നേരം അവളുടെ മൊബൈൽ നമ്പർ തന്നിട്ട് എന്നോട് പറഞ്ഞു ഇനി എന്തെങ്കിലും ആവശ്യത്തിന് വിളിക്കുമ്പോൾ ഇന്റർ കോം വഴിയോ റിസപ്ഷൻ വഴിയോ വിളിക്കാതെ നേരിട്ട് മൊബൈലിൽ വിളിച്ചാൽ മതിയെന്ന്. ഇന്റർ കോമിനടുത്ത് എപ്പോഴും ആരെങ്കിലും ഉണ്ടാകണമെന്നില്ല. ഞാൻ അവളുടെ നമ്പർ എന്റെ മൊബൈലിൽ സേവ് ചെയ്ത് എന്റെ മൊബൈലിൽ നിന്ന് ഒരു മിസ് കോൾ കൊടുത്തു. എന്നിട്ട് എന്റെ നമ്പറും സേവ് ചെയ്തോളാൻ പറഞ്ഞു.

അടുത്ത ദിവസം ഡ്യൂട്ടി സമയത്ത് എന്റെ മൊബൈലിൽ നയനയുടെ കോൾ വന്നു. ലേഡീസ്  ടോയിലറ്റിൽ പീരിഡ്സ് ആയ ആരോ തുണി ഉപയോഗിച്ചിട്ട് ഡസ്റ്റ് ബിന്നിൽ ഇട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. ഒരു ചമ്മലോടു കൂടിയാണ് നയന എന്നോട് കാര്യം പറഞ്ഞത്. ഞാൻ അവളോട് ക്യാബിനിലേക്ക് വരാൻ പറഞ്ഞു.

എന്റെ അടുത്തുവന്നപ്പോഴും മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു. ഞാൻ അവളോട് എന്തിനാ നാണിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ സ്വഭാവികമായി സംസാരിച്ചപ്പോൾ അവൾക്ക് ചമ്മൽ മാറി. സംഭവം ടോയിലറ്റിൽ നിഷേപിച്ച ഏകദേശ സമയം ഞങ്ങൾ കണ്ടെത്തി.

Comments:

No comments!

Please sign up or log in to post a comment!