ശംഭുവിന്റെ ഒളിയമ്പുകൾ 29

“ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ. ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു. വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം അങ്ങനെയായിപ്പോയി.”

സലീമിന്റെ കൈകൾ താണു.ഒപ്പം ആഗതനെ അകത്തേക്ക് ക്ഷണിച്ചു. അനുവാദം കിട്ടിയതും ഗോവിന്ദ് ഉള്ളിലേക്ക് പ്രവേശിച്ചു.സലീമിന്റെ കൈ ഇരുപ്പിടത്തിലേക്ക് നീണ്ടതും ഗോവിന്ദ് ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

“എന്താ ഈ വരവിന്റെ ഉദ്ദേശം?മാധവന്റെ മകന് ഇവിടേക്ക് വരേണ്ട ആവശ്യം?”സലിം അവന് മുന്നിലായി ഇരുന്നുകൊണ്ട് കാര്യം അന്വേഷിച്ചു.

“ഒരു തിരുത്തുണ്ട്.മകനല്ല,വളർത്തു മകൻ.”ഗോവിന്ദ് കൂട്ടിച്ചേർത്തു.

“അതെന്തുമായിക്കൊള്ളട്ടെ.ഈ വരവിന്റെ ഉദ്ദേശം മാത്രം പറയുക. ഒരിക്കൽ തോക്ക് താണു എന്ന് കരുതി വീണ്ടും ഉയരാതിരിക്കില്ല”

അതുകേട്ട് ഗോവിന്ദ് ഒന്ന് ചിരിച്ചു.

“പറയാം……..എനിക്ക് പറയാനുള്ളത് രാജീവ് സാറിനോടും.ഒന്ന് കാണാൻ?” ഗോവിന്ദ് അനുവാദം ചോദിച്ചു.അതെ സമയം പുറത്താരോ വന്നതറിഞ്ഞ് ഉറക്കമുണർന്ന രാജീവ്‌ ഹാളിലെ അവ്യക്തമായ സംസാരശകലങ്ങൾ കൂടികേട്ടപ്പോൾ എന്താണെന്നറിയാൻ മുറിക്കുപുറത്തേക്ക് വന്നു.

വൈകിയെത്തിയ അഥിതിയെ കണ്ടു രാജീവ് ഞെട്ടാതിരുന്നില്ല.അവിടെ പ്രതീക്ഷിക്കാത്ത അഥിതിയായി ഗോവിന്ദിനെ കണ്ടപ്പോൾ കാര്യം എന്തെന്നറിയാൻ രാജീവ്‌ സലീമിനെ ഒന്നുനോക്കി.

“അളിയനോടെന്തോ സംസാരിക്കണം പോലും”രാജീവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി എന്നത് പോലെ സലിം പറഞ്ഞു.

“മാധവന്റെ മകന് ഇവിടെന്തു കാര്യം? അതുകൊണ്ട് തന്നെ എനിക്ക് സംസാരിക്കാനും താല്പര്യമില്ല.” രാജീവൻ അറുത്തുമുറിച്ചതുപോലെ പറഞ്ഞു.

“സർ…….ഞാൻ മുന്നേ പറഞ്ഞിരുന്നു വളർത്തു മകനാണെന്ന്.അറിയാം താങ്കൾക്കുള്ള വിരോധം.മാധവനോട്‌ കണക്കുചോദിക്കുവാനുള്ള ഓട്ടത്തിലാണെന്നും എനിക്കറിയാം.

“സാറെ…….എന്തിനാണ് മാധവന് പിന്നാലെ എന്നെനിക്കറിയില്ല.പക്ഷെ മാധവനെ പൂട്ടാനുള്ള തെളിവുകൾ നിങ്ങളുടെ കയ്യിലുണ്ട്.അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ അല്ലെ ഇപ്പോൾ.”

“അതുകൊണ്ട്…..?എന്റെ പ്രശ്നങ്ങൾ എന്റേതുമാത്രമാണ്.അത് തീർക്കാൻ എനിക്കറിയാം.ആരുടെയും സഹായം ആവശ്യമില്ല.പ്രത്യേകിച്ച് നിങ്ങളുടെ.”

“സാറ് തെറ്റിദ്ധരിച്ചിരിക്കുന്നു.ഞാൻ മൂലം നിങ്ങൾക്ക് ഉപകാരമേ ഉണ്ടാകു അതുകൊണ്ട് തന്നെ പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കണം”

“മാധവൻ എന്റെ ശത്രുവാണ്.

താങ്കൾ അയാളുടെ വളർത്തുമകനാണെന്ന് പറയുന്നു.മകനെന്ന നിലയിലാണ് ഞാൻ അറിഞ്ഞിട്ടുള്ളതും.അങ്ങനെ ഒരാളുടെ വാക്കുകൾ ഞാൻ എന്തിനു കേൾക്കണം?ഒക്കെ പോട്ടേ എങ്ങനെ ഞാൻ തന്നെ വിശ്വസിക്കും?”

“എന്റെ ഈ കുമ്പസാരത്തിന് എന്റെ ജീവനോളം വിലയുണ്ടിന്ന്.കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം.എന്ത് വന്നാലും എനിക്ക് പിടിച്ചുനിന്നെ പറ്റൂ” ഗോവിന്ദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു

അവനോട് സംസാരിക്കുന്ന സമയം മുഴുവൻ രാജീവ് ഗോവിന്ദിന്റെ ശരീരഭാഷ ശ്രദ്ധിക്കുകയായിരുന്നു. പതറാതെ,തന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന ഗോവിന്ദിന് പറയാനുള്ളത് കേൾക്കാൻ തന്നെ അയാൾ തീരുമാനിച്ചു.ഇതിനിടയിൽ വാതിലിന് മറയിൽ നിന്നുകൊണ്ട് എത്തിനോക്കിയ ഭാര്യയോട് അകത്തുപോകുവാൻ ആംഗ്യം കാണിച്ചശേഷം ഗോവിന്ദിനേയും കൂട്ടി തന്റെ ഓഫീസ് മുറിയിലേക്കിരുന്നു.

“ഇനി പറയ്‌ തനിക്കെന്താ പറയാൻ ഉള്ളത്?അതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം?”

“മാധവന്റെ അടുത്തുവരെയെത്തി നിങ്ങൾ.പക്ഷെ അവൻ വാ തുറന്നില്ല കൂടാതെ മാധവൻ നിങ്ങളെ സമർത്ഥമായി പൂട്ടുകയും ചെയ്തു.”

“മ്മ്മ്മ് ശരിയാണ്,ഈ അവസ്ഥയിൽ എന്നെ എങ്ങനെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും.”

“അത്ര വലുതല്ല സർ…..ഒരു ചെറിയ വിവരം നൽകാൻ സാധിക്കും.അത് ഏത്രകണ്ട് പ്രയോജനപ്പെടും എന്ന് എനിക്കറിയില്ല.വേണ്ടവിധം ഉപയോഗിച്ചാൽ മാധവന്റെ പൂട്ട് പൊട്ടിക്കാം.”

“എന്താണത്?”

“സർ അന്വേഷിച്ചു പകുതിവഴിയിൽ നിൽക്കുന്ന കേസിനെക്കുറിച്ച് തന്നെ. ഭൈരവൻ……….അവൻ വെട്ടുകൊണ്ട് വീണത് എവിടെയാണെന്ന് എനിക്ക് അറിയാം.”

അതുകേട്ട് രാജീവന്റെ കണ്ണുകൾ വിടർന്നു.കൂടുതൽ അറിയാനയാൾ തിടുക്കപ്പെട്ടു.അത് മനസിലാക്കി ഗോവിന്ദ് പറഞ്ഞു തുടങ്ങി.

“സർ……..ഭൈരവൻ മരിക്കുന്നതിന് തലേ രാത്രി അവൻ മാധവന്റെ വീട് അക്രമിച്ചിരുന്നു.അവിടെ മാധവന്റെ മകളും എന്റെ ഭാര്യ വീണയും മാത്രം ഉള്ള സമയത്ത്.അവിടെവച്ചാവണം അയാൾക്ക് വെട്ടുകൊണ്ടതും.”

“ഒരു പൊരുത്തക്കേട്‌ തോന്നുന്നല്ലോ ഗോവിന്ദ്?”

“തോന്നും സർ……..കാര്യങ്ങൾ അങ്ങനെയാണ്.വളർത്തുമകനായ ഞാൻ ആ വീടിന് പുറത്താണിപ്പോൾ. എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യ ഇപ്പോഴും അവിടെ തുടരുന്നു.അവൾക്ക് അവിടുത്തെ ജോലിക്കാരനുമായി മുടിഞ്ഞ പ്രേമം. അതും വീട്ടുകാർ അറിഞ്ഞുതന്നെ. അത് ചോദ്യം ചെയ്ത എന്നെ പട്ടിയെ പോലെ എറിഞ്ഞോടിച്ചു.അപ്പോൾ മുതൽ ഞാനവരുടെ ശത്രുവായി. ഞാനും വീണയും ചേർന്ന് ഉയർത്തി എടുത്ത സ്ഥാപനത്തിൽ പോലും എനിക്ക് അവകാശമില്ലാതായി.
ഒരു വിധത്തിൽ പറഞ്ഞാൽ സ്വന്തം ചോര നിൽക്കുന്നതുകൊണ്ട് അവസരം കിട്ടിയപ്പോൾ അവരെന്നെ ഒഴിവാക്കി.

നേരിട്ട അപമാനത്തിന് ആദ്യം വീണയോടുതന്നെ പകരം വീട്ടണമെന്ന് കരുതി.അവളെയവിടെ നിന്നു കടത്താൻ തീരുമാനിച്ചു.ഒപ്പം എന്റെ കൂട്ടുകാരനും.മാധവനെ സമർത്ഥമായി കൊച്ചിയിൽ ബ്ലോക്ക്‌ ചെയ്യുവാൻ കഴിഞ്ഞു.സാവിത്രി ശംഭുവിനൊപ്പം ട്രിവാൻഡ്രത്തു നിന്ന് മടങ്ങിവരുന്ന സമയവും.അവരുടെ വരവ് വൈകിപ്പിക്കാൻ ഒരു ചെറിയ ആക്‌സിഡന്റ് പോലും പ്ലാൻ ചെയ്തു അതിനിടയിൽക്കിട്ടുന്ന ഗ്യാപ്പിൽ കാര്യം നടത്താനായിരുന്നു പദ്ധതി.

പക്ഷെ അന്ന് രാത്രി ഞങ്ങളവിടെ ചെല്ലുമ്പോൾ പവർ ഇല്ലായിരുന്നു. കാറിന്റെ വെളിച്ചത്തിൽ മുൻവശം ആകെ അലങ്കോലപ്പെട്ടുകിടക്കുന്നത് കണ്ടു.മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തെന്തൊക്കെയോ അനക്കം കേൾക്കുന്നുണ്ടായിരുന്നു.ആരെയോ തിരയുന്നതുപോലെ.

കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട ഞങ്ങൾ തിരികെപ്പോന്നു.അവിടെ പൊട്ടിപ്പൊളിഞ്ഞതൊക്കെ ഒരു പകല് കൊണ്ട് പഴയ സ്ഥിതിയിലെത്തിയെന്നത് മറ്റൊരു വശം.”

“ഒന്നു ചോദിക്കട്ടെ ഭൈരവന് വെട്ടു കൊണ്ടത് അവിടെവച്ചാണെന്ന് എങ്ങനെ ഞാൻ ഉറപ്പിക്കും?”രാജീവ് ഇടക്ക് കയറി.

“ഞാൻ അതിലേക്കാണ് വരുന്നത് സർ.”ഗോവിന്ദ് പറഞ്ഞുതുടങ്ങി.

“അന്നുരാത്രി ഞങ്ങൾ തിരികെ പോകുമ്പോൾ പോലീസ് ഞങ്ങളെ തടഞ്ഞു.പട്രോളിങ്ങിനിടയിലുള്ള ചെക്കിങ്.ഞങ്ങൾ മദ്യപിച്ചിരുന്നു, അതുകൊണ്ട് തന്നെ അവർ നേരെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു ബ്ലഡ്‌ ടെസ്റ്റും നടത്തി പെറ്റിയും അടപ്പിച്ചിട്ടാണ് വിട്ടത്.കാർ വഴിയിലായിരുന്നതിനാൽ തിരികെ വരേണ്ടിവന്നു.കാറെടുത്തു പോകാൻ തുടങ്ങവെയാണ് ഒരു ജീപ്പ് ഞങ്ങളെ കടന്നുപോകുന്നത് കണ്ടത്.അതിൽ ഗുണ്ടകളെന്നു തോന്നിക്കുന്ന ചിലർ.

“വീണയുടെ വെട്ടുകൊണ്ട് ഭൈരവൻ വീണു.അവളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഭൈരവന്റെ കൂട്ടാളികൾ.എന്തോ ഇതുവരെ അത് ഉണ്ടായിട്ടില്ല.” രാജീവ്‌ ചോദിക്കുന്നതിന് മുന്നേ ഗോവിന്ദ് പറഞ്ഞു.

“ഒന്നു ചോദിക്കട്ടെ…….വളർത്തി വലുതാക്കിയ മാധവന് എതിരെ തിരിയാനുള്ള കാരണം?”

“ഒന്ന് ഞാൻ മുന്നേ പറഞ്ഞത്.രണ്ട്, അടിച്ചിറക്കിയപ്പോൾ കാലണക്ക് ഗതിയില്ലാത്ത അവസ്ഥ.കൂടെ,വേണ്ടി വന്നാൽ തീർത്തുകളയും എന്ന ഭീഷണിയും.അതിനുള്ള സൂചനയായി എന്റെ കൂട്ടുകാരനെ തീർത്തു.ഇപ്പൊ അതിന്റെ കേസ് വേറെ നടക്കുന്നു. കൂടാതെ മാധവന്റെ സ്വത്തിൽ കണ്ണ് നട്ടു വരുത്തിവച്ച ബാധ്യതയിപ്പോൾ കഴുത്തറ്റം വന്നുനിൽക്കുന്നു.ഇതിൽ നിന്നൊക്കെയൊരു രക്ഷ………”

“അപ്പോൾ വളർത്തിയതിന്റെ നന്ദി അങ്ങ് മറന്നു.
ഇപ്പൊൾ മാധവൻ തീരെണ്ടത് നിന്റെ ആവശ്യംകൂടിയാണ് ഒപ്പം സ്വയം രക്ഷിക്കുകയും വേണം.അതല്ലേ നിന്റെ ആവശ്യം?”

“എക്സാക്ട്ലി”

ഒന്ന് ആലോചിച്ചശേഷം രാജീവ്‌ ഗോവിന്ദിന് നേരെ കൈ നീട്ടി.വന്ന കാര്യം നടന്ന സന്തോഷത്തിൽ ഗോവിന്ദ് ഹസ്തദാനം സ്വീകരിച്ചു. ഇതിനൊക്കെ സാക്ഷിയായി സലിമും.

“എന്നിട്ട് അവൻ…… ആ വിറ്റ്നസ് എവിടെയുണ്ട് ഗോവിന്ദ്?”

“പറയാം സർ…….ഒരു സമവായത്തില് എത്തിയതല്ലെയുള്ളൂ.സമയം വരുമ്പോൾ അവൻ മുന്നിലുണ്ടാവും.”

“കൂടെ നിക്കുന്നവനെ രാജീവ്‌ കൈ വിടില്ല.”

“..മ്മ്മ്മ്മ്..”ഗോവിന്ദനൊന്ന് മൂളി.

“ഒന്ന് ചോദിക്കട്ടെ…അന്ന് ഇതൊക്കെ

“സാധ്യതയില്ല ഗോവിന്ദ്.ഇത്രയും ദിവസം കഴിഞ്ഞില്ലേ?”സലിം പറഞ്ഞു

“അങ്ങനെ തള്ളിക്കളയണ്ട അളിയാ. എന്തെങ്കിലും കിട്ടാതിരിക്കില്ല.അത്ര കുറഞ്ഞ സമയത്തിനുള്ളിൽ അവർ അത് പഴയപടിയാക്കിയെങ്കിൽ അവർ ശ്രദ്ധിക്കാതെ വിട്ട എന്തെലും കിട്ടാതിരിക്കില്ല.വഴിയെ ആലോചിച്ചു വേണ്ടത് ചെയ്യാം” അതിലെ സാധ്യത മുന്നിൽക്കണ്ട രാജീവ്‌ പറഞ്ഞു.

“ഒന്നുറപ്പ്…..അവർക്ക് സുരയുടെ സഹായം ലഭിച്ചിരിക്കണം.”ഗോവിന്ദ് പറഞ്ഞു.

“യു മീൻ ഇരുമ്പൻ സുര……?”രാജീവ് ചോദിച്ചു.

“യെസ്…….അവൻ തന്നെ.മാധവന്റെ ചാവേറാണവൻ.അന്നത്തെ രാത്രിക്ക് ശേഷം വീട്ടിലെത്തിയെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലായിരുന്നു വീടിന്റെ കിടപ്പും മറ്റുള്ളവരുടെ പെരുമാറ്റവും. ഒന്നിനും കഴിഞ്ഞില്ല എങ്കിലും എന്റെ മേൽ സംശയം വരാതെയിരിക്കാൻ കൂടുതൽ ചോദിച്ചതുമില്ല.പിന്നീടാണ് മാധവനുമായുള്ള ബന്ധം കൂടുതൽ വഷളാവുന്നതും ഞാൻ അവിടം വിടുന്നതും.”

“ഓക്കേ………വഴിമുട്ടിനിന്ന എനിക്ക് ഒരു പിടിവള്ളിയാണിത്.”

“പിടിച്ചു കേറുമ്പോൾ എന്നെയും ഒന്ന് ഓർക്കുക.ഞാൻ മുന്നേ പറഞ്ഞത് പോലെ ഉപകാരമെയുണ്ടാകൂ.” ഗോവിന്ദ് അതിനോട് ചേർത്തു പറഞ്ഞു.

“അല്ല ഇനി എങ്ങനാ കാര്യങ്ങൾ?” സലിം ചോദിച്ചു.

“ആലോചിക്കട്ടെ അളിയാ.തത്കാലം എനിക്ക് നേരിട്ട് ഇറങ്ങാൻ പറ്റില്ല. പത്രോസും അളിയനും കൂടിവേണം അധികാരമുപയോഗിച്ചുള്ള നീക്കങ്ങൾക്ക് മുന്നിൽ നിൽക്കാൻ. അതിനു മുന്നേ ഒരാളോട് കൂടെ ഒന്ന് ചോദിക്കണം.”

“അതാരാണ് സർ……..അത്ര വലിയ ആള്.സാറിനുപോലും ചോദിക്കെണ്ടി വരുന്ന വ്യക്തിത്വം?”

“ഒരു സമവായത്തിലെത്തിയതല്ലെ ഉള്ളൂ.സമയം വരട്ടെ.”ഗോവിന്ദന്റെ ഡയലോഗ് രാജീവ്‌ തിരിച്ചടിച്ചു

“തത്കാലം കടക്കാരുടെ കയ്യിൽ പെടാതെ ശ്രദ്ധിക്കുക.”പുലർച്ചെ തിരിച്ചു പോകാനിറങ്ങിയ ഗോവിന്ദിനോട്‌ ഒരുപദേശം പോലെ രാജീവ്‌ പറഞ്ഞു.
അതിന് സമ്മതം മൂളിക്കൊണ്ട് അവരന്ന് പിരിഞ്ഞു.

കാര്യങ്ങൾ വേണ്ടവിധത്തിൽ പെട്ടന്ന് നീക്കണം എന്നോർമ്മപ്പെടുത്തിയ ശേഷമാണ് ഗോവിന്ദ് അവിടെനിന്നും പോയത്.

“അവനെ വിശ്വസിക്കാൻ പറ്റുമോ അളിയാ?”ഗോവിന്ദ് പോയതും സലിം ചോദിച്ചു.

“പൂർണ്ണമായും പറ്റില്ല.കാരണം മാധവനുമായി പ്രശ്നങ്ങളുണ്ടെന്നത് സത്യം.ഇവിടെ പറഞ്ഞത് അവന്റെ വേർഷനും.തത്കാലം ഒപ്പം നിർത്താം ഇത്രയും നാൾ ആ വീട്ടിനുള്ളിൽ കഴിഞ്ഞ സ്ഥിതിക്ക് പ്രയോജനം ചെയ്യാതിരിക്കില്ല.”ആ സംസാരം അവിടെ നിർത്തിയ അവർ വീണ്ടും തങ്ങളുടെ സ്വകാര്യതയിലേക്ക് നടന്നു കയറി. ***** ദിവങ്ങൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയതിനു ശേഷമാണ് ശംഭു പുറത്തേക്കിറങ്ങുന്നത്.നടക്കാൻ തുടങ്ങിയതിന്റെ പിറ്റേന്ന് വെളുപ്പിന് തന്നെ വീണയവനെ കുത്തിപ്പൊക്കി.

“ഒന്നുറങ്ങട്ടെ പെണ്ണെ,രാത്രിയിൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കത്തുമില്ല.ഒന്നുറങ്ങി വരുമ്പോൾ കുത്തിപ്പൊക്കുകയും ചെയ്യും.”

“നന്നായെ ഉള്ളൂ…….പിന്നെ എന്റെ ആവശ്യത്തിന് നാട്ടുകാരെ വിളിക്കാൻ പറ്റില്ലല്ലോ.എനിക്ക് ഈ ചെക്കനല്ലേയുള്ളൂ.”

“വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇതിപ്പോ എനിക്ക് മെനക്കേടായെന്ന് പറഞ്ഞാൽ മതി.”

“ഒരു കുത്തങ്ങു വച്ചുതരും ഞാൻ. നാക്കെടുത്താൽ തോന്ന്യാസം മത്രെ വരൂ…….വഷളൻ.”

“പിന്നെ ഞാനെന്നാ വേണം.ഒള്ള ഉറക്കോം കളഞ്ഞിട്ട് നിന്ന് ശൃംഗരിക്കാനാ പരിപാടിയെങ്കിൽ വേറെ ആളെ നോക്കിയാൽ മതി.”

“എണീക്കിങ്ങോട്ട്,ഇങ്ങനെയൊരു മടിയൻ.വന്നേ…….കുറെ വഴിപാട് ബാക്കിയാ.എന്റെ ചെക്കനൊന്ന് നടന്നിട്ട് അവനേം കൊണ്ട് ചെല്ലാന്ന് നേർന്നതാ.”

“അതിന് ഞാനെന്തിനാ,നേർന്നയാള് തന്നെ പോയങ്ങു ചെയ്താൽ മതി. ഞാനെങ്ങും വരുന്നില്ല.”

“എനിക്ക് വേണ്ടിയല്ലേ….വാ ശംഭുസെ ഞാൻ വേറാരോടാ പറയുക. വെറുതെ ഈശ്വരനെ പിണക്കണ്ട കേട്ടൊ.”

“എന്നിട്ട് ആ ഈശ്വരൻ എന്താ തന്നത് ഒന്ന് പിറകോട്ടു ചിന്തിക്കുന്നത് നല്ലതാ.അത് മനസിലാക്കിയ നാളു മുതല് ആ പടിക്കലോട്ട് പോയിട്ടുമില്ല”

“ഇടക്കൊക്കെ ഈശ്വരൻ പരീക്ഷിച്ചു എന്ന് വരും.ഞാനും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ,എപ്പോഴും നല്ലത് മാത്രം നമ്മുക്ക് കിട്ടണമെന്ന വാശി നല്ലതല്ലല്ലോ.എല്ലാം നടന്നത് എനിക്ക് എന്റെ ചെക്കനെ കിട്ടാനായിരുന്നു എന്ന് മനസിലായപ്പോ ഉണ്ടായിരുന്ന

“അയ്യടാ……..അതിന് ആര് വിഷമിച്ചു. വഴിപാട് നേർന്നതും ഈ ചെക്കനെ കൊണ്ടുചെല്ലാമെന്ന് പറഞ്ഞതും ഞാനാ.അതുകൊണ്ട് ബലം പിടിക്കാതെ വന്നേ……ഇല്ലേല് എന്റെ തനിക്കൊണം നീ കാണും.”

“കുറെ കണ്ടതാ……….കൂടുതലായി കാണാനും ഇല്ല.അതുകൊണ്ട് മോള് പോയെ.”അതും പറഞ്ഞു ശംഭു പുതപ്പ് തലവഴി മൂടി.

കുറച്ചു നേരം അനക്കമൊന്നുമവൻ കേട്ടില്ല.വീണ പോയെന്ന് കരുതിയ ശംഭു ഒന്നുകൂടി പുതപ്പിനുള്ളിൽ ചുരുണ്ടുകിടന്നു.അപ്പോൾ ബാത്‌റൂം തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അവനത് കാര്യമാക്കിയില്ല.പക്ഷെ നടുവും ഇടിച്ചു താഴേക്ക് വീണപ്പോൾ ആണ് വളരെക്കുറച്ചു നിമിഷം ലഭിച്ച ശാന്തത ഒരു മോഹിപ്പിക്കൽ മാത്രം ആയിരുന്നു എന്നവൻ തിരിച്ചറിഞത്.

“നിനക്കുറങ്ങണമല്ലെ?, എന്റെ കൂടെ വരാനും പറ്റില്ലല്ലെ?ശംഭുസിനെ കൊണ്ടുപോകാൻ പറ്റുവോന്ന് ഞാൻ നോക്കട്ടെ.” കലിതുള്ളി നിന്നിരുന്ന വീണ അവനെ വലിച്ചു താഴേക്കിട്ടതും വീഴ്ച്ചയുടെ വേദനയിൽ എണീക്കാൻ തുടങ്ങിയ ശംഭുവിന്റെ തലവഴി അവൾ വെള്ളം കമഴ്ത്തിയതും ഒന്നിച്ചായിരുന്നു.

സാരിത്തുമ്പ് എളിയിൽ കുത്തി ഇനി എങ്ങനാ കാര്യങ്ങൾ എന്ന ഭാവത്തോടെ അവനെ നോക്കി പുരികം ഉയർത്തിയ വീണയെ ദയനീയമായി നോക്കാനേ അവനു കഴിഞ്ഞുള്ളൂ.

“അപ്പൊ ശംഭുസ് റെഡിയാകുവല്ലേ?” അവന്റെ നോട്ടം കണ്ട് അവളുടെ ചോദ്യമുയർന്നു.

“നിനക്കിതെന്തിന്റെ സൂക്കേടാ?”

“എന്റെ സൂക്കേട് നീയാ……മര്യാദക്ക് പറഞ്ഞിട്ട് കേൾക്കുന്നില്ലെ ഞാൻ എന്നാ ചെയ്യാനാ?”അവൾ ഒന്നും അറിയില്ലാത്തതുപോലെ നിന്നു.

“എന്റെ നടു….”അവൻ തന്റെ എളിക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു.

“ചുമ്മാ ബലം പിടിച്ചിട്ടല്ലെ……വന്നേ, വേഗം റെഡിയാവാൻ നോക്ക്.” അവൾ നീട്ടിയ കയ്യിൽ പിടിച്ചെണീറ്റ ശംഭുവിനെ അവൾ ഉന്തി ബാത്‌റൂമിനുള്ളിലാക്കി.ശേഷം അലക്കാൻ മാറ്റിയിട്ടിരുന്ന പുതപ്പ് ഒരെണ്ണമെടുത്തു വെള്ളത്തിനു മീതെ ഇട്ടശേഷം ശംഭുവിനായി കാത്തുനിന്നു.

അവൻ തിരിച്ചിറങ്ങി വരുമ്പൊഴും നടുവിന് കൈ കൊടുത്തുകൊണ്ടുള്ള വരവ് കണ്ട് അവൾ കണ്ണുരുട്ടി.”ചുമ്മ കാണിക്കല്ലേ മോനെ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ലെന്ന് എനിക്കറിയാം. വേഗം ഉടുപ്പെടുത്തിട്ടെ.”

“എന്നേം കൊണ്ടേ പോകൂ…..അല്ലെ?”

“അതെ,കൊണ്ടുപോകാൻ തന്നെയാ. എന്തെ?”

“ഞാൻ വരണോ………?”

“നിന്ന് തിരിയാതെ വരുന്നുണ്ടോ?10 മിനിറ്റ്,ഞാൻ താഴെയുണ്ടാകും.അല്ല ഇനിയും ചുരുണ്ടുകൂടാനാണെങ്കിൽ ഞാൻ കാണിച്ചുതരുന്നുണ്ട്.”അത്ര മാത്രം പറഞ്ഞുകൊണ്ട്,അവനെ നോക്കി കണ്ണുരുട്ടിയിട്ട് ചവിട്ടിത്തുള്ളി അവൾ താഴെക്ക് നടന്നു. ***** വഴിപാട് കൗണ്ടറിനു മുന്നിൽ പതിവ് തിരക്കുണ്ട്.കുറച്ചു സമയം വരിനിന്ന ശേഷമാണ് രസീത് മുറിച്ചതും.ശത്രു സംഹാര പൂജയും,ചുറ്റുവിളക്കും, പുഷ്‌പാഞ്ചലിയും സഹിതം ശംഭുവിന്റെ ദീർഘായുസ്സിന് വേണ്ടി വിശേഷാൽ പൂജകളും പറഞ്ഞ് ചീട്ടു മുറിച്ചു തിരിയുമ്പോൾ പരിചയമുള്ള ചിലർ കഥയറിയാതെ ഇതെല്ലാം നോക്കിക്കാണുന്നത് അവൾ കണ്ടു.

കിള്ളിമംഗലത്തെ മരുമകൾ ജോലിക്കാരനു വേണ്ടി വഴിപാട് നടത്തുന്നു.പുലർച്ചെ അവൾക്ക് കൂട്ടായി അവൻതന്നെ വന്നിരിക്കുന്നു ഇത്രയൊക്കെ മതിയായിരുന്നു അവിടെനിന്ന ചില സ്ത്രീകൾക്ക് അടക്കം പറയാൻ.

വീണ അതൊക്കെ കാണുന്നുണ്ട് എങ്കിലും അറിഞ്ഞഭാവം നടിക്കാതെ മുന്നോട്ട് നടന്നു. ശ്രീകോവിലിലേക്കുള്ള കൽവഴിയിൽ അവളെയും കാത്തുനിന്ന ശംഭുവിന്റെ കയ്യും പിടിച്ചുകൊണ്ട് വരിയിൽ നിന്ന് പരദൂഷണത്തിന്റെ പാണ്ടമഴിക്കുന്ന പെൺ പ്രജകൾക്ക് മുന്നിലൂടെ അവൾ പ്രതിഷ്ഠയുടെ മുന്നിലേക്ക് നടന്നു.അവരുടെ അടക്കം പറച്ചിലിന് അല്പം കൂടി എരിവ് നൽകാൻ പാകത്തിനുള്ള കാഴ്ച്ചയായിരുന്നു അത്.

തൊഴുതുനിൽക്കുമ്പോൾ അവൾ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു പുലർകാല സൂര്യന്റെ രശ്മികൾ അവളുടെ മുഖത്തിന്‌ തിളക്കം കൂട്ടി. അതുകണ്ടപ്പോൾ തങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ,നടക്കാൻ പോകുന്ന കാര്യങ്ങളിൽ തുണയായി ഈശ്വരന്റെ സാന്നിധ്യം വേണമെന്ന അവളുടെ ഉറച്ച പ്രാർത്ഥനയിൽ അലിവ് തോന്നിയ ആ ദേവചൈതന്യം ആശീർവദിക്കുന്നതു പോലെയാണ് ശംഭുവിന് തോന്നിയത്.

ഒരു വേള അവളെത്തന്നെ നോക്കി നിന്നുപോയ ശംഭു മണി മുഴങ്ങുന്ന ശബ്ദം കേട്ട് ശ്രദ്ധ പ്രാർത്ഥനയിലേക്ക് മാറ്റി.തൊഴുതു

“അപ്പൊ മോനെ തുടങ്ങുവല്ലേ?”ആ ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി അവളെയൊന്ന് നോക്കി.പക്ഷെ അത് വകവക്കാതെ ഒരു ചെറുചിരിയോടെ തുടങ്ങിക്കൊ എന്നവൾ കൈകാട്ടി.വേറെ വഴിയില്ല എന്ന് മനസിലാക്കിയ അവൻ ശയന പ്രദക്ഷിണം ആരംഭിച്ചു.ഇരുപത്തി അഞ്ചുവരെ അവൻ കൃത്യമായിട്ട് എണ്ണി.ശേഷം അത് വൃത്തിയായി തെറ്റി.

“ഇനി ഏത്രയെണ്ണം കൂടിയുണ്ട് ചേച്ചി? ഉരുണ്ടുരുണ്ട് മനുഷ്യന്റെ പുറം വേദനിച്ചുതുടങ്ങി”

“മുടക്ക് പറയാതെ ചെയ്യങ്ങോട്ട്.ഇനീം ഉണ്ട്…….നൂറ്റിയൊന്ന് ചുറ്റാ നേർന്നത്” അവനെ ശാസിച്ചുകൊണ്ട് വീണ പറഞ്ഞു.

തങ്ങളെ ശ്രദ്ധിക്കുന്നവരെ ഗൗനിക്കാതെ,തങ്ങളുടെ കാര്യങ്ങളും നടത്തി നടയിറങ്ങുമ്പോൾ അവളവന്റെ എളിയിലൊന്നു പിച്ചി.

“ഇതെന്തിനാ?….കൊണ്ടേ ഉരുട്ടിയതും പോരാ.”അവൻ എരിവ് വലിച്ചുകൊണ്ട് പറഞ്ഞു.

“ഏത്ര വട്ടം പറഞ്ഞു ഈ ചേച്ചി വിളി നിർത്താൻ?ഇത്‌ അതിനാ.”

“ഹോ……..ഇതിന്റെ ഒരു കാര്യം. നാട്ടുകാര് മൊത്തം നമ്മളെ നോക്കി അടക്കം പറയുവാരുന്നു.അതിന്റെ കൂടെ ഇനി പേരും കൂടെ വിളിച്ചാൽ പൂർത്തിയാവും”കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.

“എന്തായാലും നാട്ടുകാരെ അറിയിക്കണം.അല്ലേൽ അവരറിയും അതിന്റെ തുടക്കമായിട്ട് കണ്ടാമതി. ഇനിയും ഇതുപോലെ പലതും നേരിടേണ്ടി വരും.അതുകൊണ്ട് കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കാതെ വണ്ടിയെടുക്ക്.” അവനൊപ്പം മുൻനിരയിലിരുന്ന് ഒരുപദേശം പോലെ പാതി കളിയായി അവളത് പറഞ്ഞപ്പോഴാണ് അവനും അതേക്കുറിച്ചു ചിന്തിച്ചത്. വരുന്നിടത്തുവച്ച് കാണാം എന്ന് മനസ്സിലുറപ്പിച്ച ശംഭു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ***** “അമ്മെ…..ഒന്ന് വേഗം വന്നേ.എനിക്ക് ഇതൊന്നും കാണാൻ വയ്യേ”ഉമ്മറത്ത് കട്ടനും ഊതിക്കുടിച്ചുകൊണ്ട് പതിവ് പോലെ പത്രം വായിക്കുകയായിരുന്ന ഗായത്രി അലറിവിളിച്ചു.

അടുക്കളയിൽ ദോശ മറിച്ചിടുന്ന തിരക്കിലായിരുന്ന സാവിത്രിയുടെ ശ്രദ്ധയൊന്ന് തെറ്റി.”ഇ കോപ്പ് പെണ്ണ്,

“ദേ നോക്കിയേ അമ്മെ…….ഇവന്റെ നെറ്റിയിൽ കുറി.”ആ വരവുകണ്ട് ഗായത്രി പറഞ്ഞു.പുഞ്ചിരിച്ചുകൊണ്ട് ടീച്ചറെ എന്നുള്ള ശംഭുവിന്റെ വിളി കേട്ടതും സാവിത്രിയുടെ കണ്ണ് നിറയുന്നതവർ കണ്ടു.

“എന്റെ ടീച്ചറ് എന്തിനാ ഇപ്പൊ……..” ശംഭു മുഴുവിക്കുന്നതിന് മുന്നേ സാവിത്രിയവനെ പുണർന്നുകഴിഞ്ഞിരുന്നു.ഉറഞ്ഞു കൂടിയ മഞ്ഞുരുകുന്നതു കണ്ടാണ് മാധവൻ അങ്ങോട്ട്‌ വരുന്നതും.

“സാവിത്രി………സ്നേഹപ്രകടനം അല്പം കഴിഞ്ഞുമാകാം.നിന്റെ ദോശ കരിയുന്നുണ്ട്,ഒന്ന് വേഗം ചെല്ല്.”

അപ്പോഴാണ് അക്കാര്യം സാവിത്രി ഓർത്തതും.”ഈ പെണ്ണിന്റെ ഒടുക്കത്തെ ധൃതിവെപ്പ്………എന്റെ ദോശയും പോയിക്കിട്ടി.” അടുക്കളയിൽ നിന്നുള്ള ദോശയുടെ കരിഞ്ഞ മണം മൂക്കിലടിച്ചതും കയ്യിലിരുന്ന ചട്ടുകം കൊണ്ട് ഗായത്രിയുടെ തോളിലൊരു കൊട്ടും കൊടുത്തിട്ട് സാവിത്രി അകത്തേക്കോടി.

വീട്ടിലേക്ക് തിരിച്ചുവന്നുവെങ്കിലും ശംഭു സാവിത്രിക്ക് മുഖം കൊടുത്തിരുന്നില്ല.എന്തിന് പറയുന്നു, വീണയോട് പോലും ഇഷ്ട്ടക്കേടോടെയാണ് അവൻ പെരുമാറിയത്.ആകെ മാധവനോടു മാത്രം സന്തോഷമായി സംസാരിക്കും. അതിൽ സാവിത്രിക്ക് നല്ല വിഷമവും ഉണ്ടായിരുന്നു.ശംഭു പുഞ്ചിരിയോടെ ടീച്ചറെ എന്ന് വിളിച്ചതും സാവിത്രി അടക്കിപ്പിടിച്ചു നടന്ന വീർപ്പുമുട്ടലു മുഴുവൻ ആവിപറക്കുന്നതുപോലെ അവളിൽ നിന്നും ഒഴിഞ്ഞുപോയിരുന്നു.

സാവിത്രിയുടെ പിറകെ ശംഭുവും ചെന്നു.അവിടെ അടുക്കളയിൽ കരിഞ്ഞ ദോശ കല്ലിൽ നിന്നും ചിരണ്ടി മാറ്റി ബാക്കികൂടി ചുടാനുള്ള തിരക്കിലായിരുന്നു സാവിത്രി.ചെന്ന പാടെ അവളെ തിരിച്ചു നിർത്തി നെറ്റിയിൽ കുറി തൊട്ടു കൊടുക്കുകയാണ് അവനാദ്യം ചെയ്തത്.”അപ്പുറെ പോയിരിക്ക് കൊച്ചെ…..ഞാൻ തീർത്തിട്ട് വരാം”

“എനിക്ക് വിശക്കുന്നു,അതിന് മുന്നേ ചൂടു വെള്ളത്തിലൊന്നു കുളിക്കണം” എന്നും പറഞ്ഞുകൊണ്ട് ശംഭു പുറത്തേക്ക് പോകുമ്പോൾ സാവിത്രി മനസ്സിൽ പറഞ്ഞു.”തെമ്മാടി”

അന്നവിടെ ദിവസങ്ങൾക്ക് ശേഷം എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു.അന്ന് സ്കൂളിൽ പോലും പോകാതെ സാവിത്രിയവിടെ നിന്നു.ശംഭുവിന് വേണ്ടി സദ്യ തന്നെ ഒരുക്കാനുള്ള ഓട്ടത്തിലായിരുന്നു സാവിത്രി.അതിനിടയിൽ നാളുകൾ കൂടി ക്ഷേത്രദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവക്കലും.

കായ്കറികൾ അരിയുന്നതിനിടയിൽ തന്നെയാണ് അവരുടെ വർത്താനവും.ഊണ് മേശക്ക് ചുറ്റും ഇരുന്നാണിതെല്ലാം.അതൊക്കെ കേട്ടുകൊണ്ട് മാധവൻ ഹാളിലുണ്ട്. ചെസ്സ് ബോഡിന് മുന്നിലാണയാൾ. എതിരെ ശംഭുവും.

“എന്നാലും എന്റെ ചേച്ചി…..ഇടഞ്ഞു നിന്ന ഇവനെ ഇത്ര വേഗം തളച്ചല്ലോ? എന്തായാലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു വന്നതിന്റെ ഐശ്വര്യം മുഖത്തുണ്ട്”ഗായത്രി പറഞ്ഞു.

“ശരിയാ മോളെ……..ഒത്തിരി സങ്കടം അനുഭവിച്ചതാ എന്റെ കുട്ടി.അവന്റെ മാതാപിതാക്കൾ കണ്മുന്നിലാ എരിഞ്ഞു തീർന്നത്.അതുകൊണ്ട് തന്നെ ദൈവത്തോടുപോലും ഒരു തരം ഇഷ്ട്ടക്കേടായിരുന്നു. നിർബന്ധിച്ചു വിളിച്ചാൽ പടിക്കൽ വരെ വരും. അകത്തു കയറില്ല.ആ അവനെയാ നീ…..പിന്നെ ഒരു തിരിവിന്, ഏതെങ്കിലും വഴിവക്കിൽ പ്രതിഷ്ഠ വല്ലതും കണ്ടാൽ ഇറങ്ങി കൈകൂപ്പി നിൽക്കും.പറയുന്നത് മുഴുവൻ ഈശ്വരന്റെ കുറ്റങ്ങളും. അങ്ങനെയുള്ള ഒരുവനെക്കൊണ്ട് ശയനപ്രദക്ഷിണം പോലും നടത്തിച്ചുവെങ്കിൽ നിന്നെ സമ്മതിച്ചു മോളെ.”സാവിത്രി ഗായത്രിയുടെ വാക്കുകൾ പിന്താങ്ങി.

അതു കേട്ട ഗായത്രിയുടെ ഓർമ്മകൾ അല്പം പിന്നിലേക്ക് പോയി.ഗോവിന്ദും ഒത്തു കൊച്ചിക്കുള്ള യാത്രയിൽ അതുപോലെ നടന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു.അതിന് ശേഷം ഇന്നാണ്,ഒത്തിരി നിർബന്ധിച്ചതിനു ശേഷമാണ് അവൻ ഈശ്വരനു മുന്നിൽ കൈകൂപ്പുന്നതെന്ന് അവൾ ഓർത്തു.

“അവന് ഞാനില്ലേ അമ്മെ.പൊന്നു പോലെ നോക്കും ഞാൻ. അതുപോരെ അവന്റെ ടീച്ചർക്ക്.” പെട്ടെന്നു തന്നെ ഓർമ്മകളിൽ നിന്നും പുറത്തുവന്ന വീണ പറഞ്ഞു.

“ഞാൻ ഉള്ളതിന്റെയാ ഇന്ന് കണ്ടത്. ഒന്നുറങ്ങാൻ പോലും വിടാതെ ഉന്തി താഴെയിട്ടു.പിന്നെ അമ്പലത്തിൽ കൊണ്ടു ചെന്ന് ഉരുട്ടി.ഇങ്ങനെ പോയാൽ എന്നെ അധികകാലം കാണാൻ പറ്റുമെന്ന് ടീച്ചറ് കരുതണ്ട”

“കുരുത്തക്കേടു പറയുന്നോടാ പന്ന..” മാധവൻ നോക്കിയതും സാവിത്രി പറയാൻ വന്നത് വിഴുങ്ങി.”നിന്നെ കൊണ്ടുപോയി ഉരുളിച്ചുവെങ്കിലേ അതുകൊണ്ട് വല്ലോം പറ്റിയാൽ ഇവള് തന്നെ നോക്കിക്കോളും.എന്റെ മോൻ അതോർത്തു ദണ്ണിക്കണ്ട.”

“മോളെ പൊക്കിപ്പറഞ്ഞൊണ്ടിരുന്നൊ.എന്റെ ദേഹനൊമ്പരം ഇതുവരെ മാറീട്ടില്ല.” അതും പറഞ്ഞുകൊണ്ട് ശംഭു വീണയെ കടുപ്പിച്ചൊന്ന് നോക്കി. നിന്നെ ശരിയാക്കിത്തരാടി എന്നൊരു ധ്വനി അതിലുണ്ടായിരുന്നു.

“വൈകിട്ട് ഒന്നുടെ ആവി പിടിച്ചാൽ അതങ്ങ് മാറിക്കോളും ചെക്കാ.” അവന്റെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയ സാവിത്രി വീണയുടെ ഒപ്പം ചേർന്നു.

“ആഹ്….എന്തായാലും ചേച്ചിക്കൊരു പണിയായി.”ഗായത്രി ആരോടെന്നില്ലാതെ പറഞ്ഞുനിർത്തി

മാധവനും ചെറു ചിരിയോടെ എല്ലാം ആസ്വദിക്കുകയായിരുന്നു.എല്ലാരും ഒന്നിച്ചുള്ളതിന്റെ സന്തോഷം അവർ സ്നേഹിച്ചും ഭക്ഷണം വിളമ്പിയും പങ്കിട്ടപ്പോൾ മനസ്സ് നിറഞ്ഞാണ് ഉച്ചമയക്കത്തിനായി ഓരോരുത്തരും മുറിയിലേക്ക് പോയത്.

“എന്തിനാടി……………..എനിക്കെന്തു യോഗ്യതയുണ്ടായിട്ടാ നീയെന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ?” മുറിയിൽ ചെന്നുകയറിയ ഉടനെ മനസ്സിൽ നിറഞ്ഞുനിന്ന സന്തോഷത്തിൽ ശംഭുവത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എനിക്കൊരു ഭർത്താവുണ്ടായിരുന്നു വീട്ടുകാർ ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ ഒരാൾ.വളരെയധികം പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം. പക്ഷെ ഒരിറ്റു സ്നേഹമൊ,മിനിമം പരിഗണനയോ പോലും കിട്ടിയിട്ടില്ല. കിട്ടിയത്………”അവളുടെ വാക്കുകൾ ഇടറി.

“ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ എനിക്ക് ജീവിക്കണമെന്ന കൊതി തോന്നിത്തുടങ്ങിയത് നിന്നെ കണ്ടതിന് ശേഷമാ.നീ ടീച്ചർക്ക് കൊടുക്കുന്ന സ്നേഹം,കെയറിങ്, പരിഗണന,അതൊക്കെ കണ്ടപ്പോൾ അതൊക്കെയനുഭവിച്ചു ജീവിക്കണം എന്നെനിക്കും തോന്നി.

നിന്നെ അടുത്തറിഞ്ഞ ഒരോ നിമിഷവും ഞാനറിയാതെ തന്നെ നിന്നെ സ്നേഹിച്ചുപോയി.അറിയില്ല അതിനെയെങ്ങനെ വിവരിക്കണം എന്നുപോലും.ഒരുപക്ഷെ എല്ലാം ഒരു നിമിത്തമാവാം.ഗോവിന്ദ് അതിനൊരു കാരണമായി എന്ന് മാത്രം.”

ആ ഒരു മറുപടി മതിയായിരുന്നു അവനവളെ നെഞ്ചോടു ചേർക്കാൻ. ***** വില്ല്യം മരിച്ചതിൽപിന്നെ കഷ്ട്ടത്തിൽ ആയത് നമ്മുടെ സെക്യൂരിറ്റിയാണ്. സെക്രട്ടറിയുടെ നോട്ടപ്പുള്ളിയായിരുന്ന അയാളുടെ പണിപോവാൻ അധികം താമസം വേണ്ടിവന്നില്ല.പതിവുകൾ പലതും മുടങ്ങിത്തുടങ്ങി.പോക്കറ്റ് കാലി ആവുന്നതല്ലാതെ അത് നിറയാനുള്ള വഴിയൊന്നും തുറന്നുകിട്ടിയതുമില്ല. വിഷണ്ണനായി ഒരു പകൽ സമയം റോഡിലൂടെ നടക്കവേ ഒരു ലാൻഡ് ക്രൂയിസർ അയാൾക്ക് വട്ടം വന്നു നിന്നു.

“ആരുടെ നെഞ്ചത്തോട്ടു കേറാന്ന് നോക്കി നടക്കുവാ നീ പന്ന…….” പേടിച്ചു പിന്നിലേക്ക് ചാടിയ അയാൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി മുരണ്ടു.പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ട് ഒരു പെണ്ണാണ് ഇറങ്ങിയതും.

“ആഹാ…..കൊള്ളാല്ലോ……ആളെ കൊല്ലാൻ ഇറങ്ങിയെക്കുവാ?വന്നു വന്ന് വഴിയിലിറങ്ങി നടക്കാൻ വയ്യ എന്ന സ്ഥിതിയായി.”ആള് പെണ്ണാണെന്നറിഞ്ഞതും അയാൾ ഒന്നൂടെ ഉഷാറായി.പൈസയില്ലാതെ നിൽക്കുന്ന സമയം, ഒന്ന് പിഴിയാം എന്ന് കരുതിയ അയാൾ അവൾക്ക് നേരെ ശബ്ദമുയർത്തി.പക്ഷെ ഒരു ചെറുചിരിയോടെ അയാൾക്ക് അരികിലേക്ക് വരികയാണവൾ ചെയ്തത്.

അടുത്തെത്തിയ അവൾ അയാളുടെ തോളിൽ കൈവച്ചുകൊണ്ട് ചിരിച്ചതും അയാളൊന്നയഞ്ഞു തുടങ്ങി.

“ചേട്ടനെ എവിടെയൊക്കെ തിരക്കി. ജോലിസ്ഥലത്തു തിരക്കിയപ്പോൾ അവിടെ വരുന്നില്ല എന്നറിഞ്ഞു. വീട്ടിൽ ചെന്നപ്പഴോ അവിടെയുമില്ല. തിരിച്ചു പോകുന്ന വഴിയാ കണ്ടത്. എന്തായാലും വന്നത് വെറുതെ ആയില്ല.”

“നിങ്ങൾ എന്തിനാ എന്നെ തിരഞ്ഞ്? ആരാ നിങ്ങൾ?”അവളുടെ കൈ വിടുവിച്ചുകൊണ്ട് അയാൾ ചോദിച്ചു.

“ഞാൻ ആരെന്നുള്ളതല്ല,എന്തിന് ചേട്ടനെ തിരക്കിവന്നു എന്നതിലാണ് കാര്യം.ഒന്ന് സംസാരിക്കണം,വണ്ടി ഉണ്ട്.എന്നിട്ട് എവിടെയാന്നു വച്ചാൽ കൊണ്ടുചെന്നാക്കാം.”

“എന്തേലും ഉണ്ടേൽ ഇവിടെ വച്ചു മതി.”

“ഇവിടെവച്ചു പറയാൻ കഴിയാത്തത് കൊണ്ടല്ലേ ചേട്ടാ.ഒന്ന് സഹകരിക്ക്. ഒന്നുല്ലെലും ഞാനൊരു പെണ്ണല്ലേ? അതും ഒറ്റക്ക്.”

“ഒന്ന് പൊ കുഞ്ഞേ….കുറച്ചു ദിവസം മുന്നേ ഇങ്ങനെയൊരു വണ്ടി വന്നു നിന്നതിന്റെ ക്ഷീണം മാറിയിട്ടില്ല. അപ്പഴാ അടുത്തത്.”

“അറിഞ്ഞു,അതിന്റെ ബാക്കിയായിട്ട് പണി പോയത് മിച്ചം.വാട്ടീസിന് പോലും കാശില്ല.വീട്ടിലും അവസ്ഥ മോശം.കുറച്ചു സമയം എനിക്ക് തന്നാൽ അത് ചേട്ടനും ഗുണമുള്ള കാര്യവാ”

“ഇപ്പൊ ഒള്ള കൊണമൊക്കെ മതി. ഇനിയൊരു പ്രശ്നം തലയിൽ കേറ്റി വക്കാൻ വയ്യ.എന്നെ ഒഴിവാക്കിവിട്” അയാൾ ഒഴിയാൻ ശ്രമിച്ചു.

അവൾ പേഴ്‌സ് തുറന്നു.ഒരുകെട്ട് രണ്ടായിരത്തിന്റെ നോട്ടെടുത്ത് അയാൾക്ക് നേരെ വീശി.അയാളുടെ മുഖം അല്പമൊന്ന് തെളിഞ്ഞു.പക്ഷെ അതുപോലെ മങ്ങുകയും ചെയ്തു.

“അന്നൊരു കുപ്പിയായിരുന്നു എന്നെ മോഹിപ്പിച്ചത്.അതിന്റെയാ വഴിനീളെ ഉള്ള ഈ നടപ്പ്.ഇനി ഇത്‌ വാങ്ങിച്ചിട്ട് വേണം അതിലും വലുത് കിട്ടാൻ.” അയാൾ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.

“കിട്ടും……പോയതിനെക്കാൾ നല്ല ജോലി.താല്പര്യമുണ്ടെങ്കിൽ ഇത്‌ സ്വീകരിക്കാം.എന്നിട്ട് എന്റെ കൂടെ ഒന്ന് വരികയും വേണം.”അവൾ അയാളെ വിടാൻ തയ്യാറല്ലായിരുന്നു.

ഒന്നും മനസിലാവാതെ അയാളവളെ നോക്കി.പാതി തെളിഞ്ഞ മുഖത്ത് ചില ചോദ്യങ്ങളും.അതവൾ വായിച്ചെടുക്കുകയും ചെയ്തു.

“ചേട്ടാ…..ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. വഴിയിൽ വച്ചു സംസാരം വേണ്ട. ചേട്ടൻ കയറൂ,എല്ലാം വിശദമായി തന്നെ പറയാം.”

വഴിമുട്ടിനിന്നിരുന്ന അയാൾ അവളെ വിശ്വസിച്ചു വണ്ടിയിലേക്ക് കയറി. വണ്ടി മുന്നോട്ട് നീങ്ങി,അപ്പോഴും അയാൾ അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്നു.എന്താണ് അവളുടെ ഉദ്ദേശം?ഈ യാത്രയുടെ ലക്ഷ്യമെന്ത്?എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങളും അയാളുടെ മുഖത്തുണ്ട്.

“ചേട്ടന് എന്നോടെന്തോ ചോദിക്കാനുണ്ട്.ധൈര്യമായിട്ട് ചോദിക്കണം.”

“ആരാ നിങ്ങൾ?എന്തിനാ നിങ്ങൾ എന്നെ സഹായിക്കുന്നത്?”

“കഴിഞ്ഞോ?”അവൾ ചോദിച്ചു.

“ആദ്യം ചോദിച്ചതിന് മറുപടി പറയ്‌”

“ഞാനാരെന്ന് വഴിയെ മനസിലാവും. എനിക്ക് വേണ്ടപ്പെട്ട ഒരാൾ കാരണം താങ്കൾക്ക് ജോലി നഷ്ട്ടമായി,സൊ അതിനൊരു പ്രായശ്ചിത്തം.അതാണ് സഹായിക്കുന്നതിന്റെ കാരണവും. ഇത്രേം അറിഞ്ഞാൽ മതിയോ?”

“വേണ്ടപ്പെട്ടയാളോ…………?അതാരാ അത്രയും വേണ്ടപ്പെട്ട വ്യക്തി?”

“അന്ന് ഫ്ലാറ്റിൽ മരിച്ചത് എനിക്ക് വളരെ വേണ്ടപ്പെട്ടയാളാ.പേര് വില്ല്യം. അവനെ ചേട്ടനൊന്ന് സഹായിച്ചു, അതിന്റെ പേരില് ജോലിയും പോയി. കഴിഞ്ഞ ദിവസമാണ് ഞാൻ ചേട്ടന്റെ കാര്യങ്ങളറിയുന്നത്.അവൻ മരിച്ചു, അവനെ സഹായിച്ചു എന്നതുകൊണ്ട് ഒരാൾ ബുദ്ധിമുട്ടരുത് എന്ന് തോന്നി. അതുകൊണ്ടാണ് ചേട്ടനെ തിരക്കി ഇറങ്ങിയത് പോലും”

“ഇപ്പൊ എങ്ങോട്ടാ ഈ പോക്ക്?

“ചേട്ടൻ പേടിക്കുവൊന്നും വേണ്ട. ധൈര്യമായിട്ടിരിക്ക്”

പേടിയുണ്ടെങ്കിലും അതു മുഖത്ത് കാണിക്കാതെയാണ് അയാൾ വണ്ടിയിലിരിക്കുന്നത്.കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം അവൾ ഒരു ഓഫിസ് സമുച്ചയത്തിലേക്ക് വണ്ടിയോടിച്ചുകയറ്റി.ഗേറ്റിൽ നിന്ന സെക്യൂരിറ്റി അവൾക്ക് അഭിവാദ്യം നൽകി.മെയിൻ എൻട്രൻസിൽ കാർ നിർത്തിയിറങ്ങുമ്പോൾ വണ്ടി മാറ്റി ഇടനായി മറ്റൊരു സെക്യൂരിറ്റി എത്തിക്കഴിഞ്ഞിരുന്നു. അവൾക്കൊപ്പം അകത്തേക്ക് കയറുമ്പോൾ റിസെപ്ഷന് തൊട്ടു പിറകിലുള്ള ഭിത്തിയിൽ അയാൾ ആ പേര് വായിച്ചു.”എംപയർ ഗ്രൂപ്പ്‌”

“ചേട്ടൻ വന്നേ……”തന്റെകൂടെയുള്ള ആളെയും കൊണ്ട് ദിവ്യ ഉള്ളിലേക്ക് നടന്നു.അവർ ഒരു ഓഫിസ് മുറിയുടെ വാതിൽക്കൽ എത്തി.വരുന്ന വഴി ജോലിക്കാരൊക്കെ അവൾക്ക് മര്യാദ കൊടുക്കുന്നത് അയാൾ ശ്രദ്ധിച്ചു. ക്യാബിനിലേക്ക് കയറുമ്പോൾ പുറത്ത് എഴുതിവച്ചിരുന്ന ബോർഡ് വായിക്കാനും അയാൾ മറന്നില്ല. “വിനോദ്…..മാനേജിങ് ഡയറക്ടർ” ***** “….വില്ല്യമിന്റെ മരണം….”അത് സ്ഥലം എസ് ഐ വിക്രമനെ സംബന്ധിച്ച് തലവേദനതന്നെയായിരുന്നു.ഒരു പ്രഫഷണൽ ടച്ചോടെയുള്ള മർഡർ, അതും ഒരു പെണ്ണ്.

കൃത്യം നടത്തിയത് പെണ്ണുതന്നെ എന്നുള്ളത് മൊഴികളിൽ നിന്നും അയാളുറപ്പിച്ചു.അതിനെ സാധൂകരിക്കുന്ന തെളിവുകളെന്നു പറയാൻ കുറച്ചു ഫിംഗർ പ്രിന്റ്സും കൊലയാളി സ്ത്രീയുടെതെന്ന് കരുതാവുന്ന ഡി എൻ എ സാമ്പിളും.

ഒരു സ്ത്രീ ഒറ്റക്ക് ഒരു ഫ്ലാറ്റിൽ കയറി കൊലചെയ്യുക,അതും കരുത്തനായ ഒരു ആണിനെ.അവൾക്ക് പിന്നിൽ ആരോ ഉണ്ടെന്നും അയാൾ ഉറപ്പിച്ചു. അത് നടത്തിയെടുത്ത ബുദ്ധിയെ അയാൾ ഒരു നിമിഷം സ്തുതിച്ചു. കാരണം പ്രത്യക്ഷത്തിൽ എളുപ്പം എന്ന് തോന്നുമെങ്കിലും അതിനു പിന്നിലെ ഗൃഹപാഠം വളരെ വലുതാണെന്ന് സമർത്ഥനായ വിക്രമന് നല്ല ബോധ്യമുണ്ടായിരുന്നു.

പർദ്ദയിട്ട സ്ത്രീ,അങ്ങനെയൊരാളെ കണ്ടത് രാത്രി ജോലിക്ക് നിന്ന സെക്യൂരിറ്റി മാത്രം.പിന്നെ അങ്ങനെ ഒരാളെ അറിയുന്നത് വില്ല്യം മുഖേന ഗോവിന്ദും.

പിന്നെ അവൾ കയറിപ്പോയി എന്ന് സെക്യൂരിറ്റി പറഞ്ഞ കാർ. ആ പരിസരത്തുനിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു കാർ കണ്ടു പിടിക്കാൻ ശ്രമിച്ചുവെങ്കിലും അത് വെള്ളത്തിൽ വരച്ച വരപോലെയായി കാരണം അങ്ങനെയൊരു കാർ ആ ദൃശ്യങ്ങളിലൊന്നും പതിഞ്ഞിരുന്നില്ല. ആ കെട്ടിടസമുച്ചയത്തിന് പരിസരം നന്നായി മനസിലാക്കി സി സി ടി വി നിരീക്ഷണമുള്ള ഇടങ്ങൾ ഒഴിവാക്കിയാണ് സസ്പെക്ട്സ് സഞ്ചരിച്ചിട്ടുള്ളതെന്ന് വിക്രം അനുമാനിച്ചു.

വില്ല്യമിന്റെ കാൾ ഹിസ്റ്ററിയിൽ നിന്ന് സംശയം തോന്നിയ നമ്പറിന്റെ ഉറവിടം എന്തെന്ന് അന്വേഷിച്ചു.വ്യാജ ഐഡി ഉപയോഗിച്ചെടുത്ത നമ്പർ ആയതിനാൽ അതും ആസ്ഥാനത്തു ചെന്ന് നിന്നു.കിട്ടിയ അഡ്രെസ്സ് അന്വേഷിച്ചു ചെന്നപ്പോൾ ആ വ്യക്തി മരിച്ചിട്ട് മാസങ്ങളായി എന്നതാണ് ലഭിച്ച വിവരം.മിച്ചമുള്ളത് കുറച്ചു ടവർ ലൊക്കെഷനുകൾ മാത്രം. തന്നെയുമല്ല അത് വില്ല്യമിനെ മാത്രം കോൺടാക്ട് ചെയ്യാനുള്ള നമ്പർ ആയിരുന്നു എന്നുള്ളത് മറ്റൊരുവശം

ഇനി എന്ത് ചെയ്യും.എങ്ങനെ,എവിടെ നിന്ന് തുടങ്ങും എന്ന് ചിന്തിച്ച വിക്രം സെക്യൂരിറ്റിയെയും ഗോവിന്ദിനെയും ഒരിക്കൽ കൂടെ കാണുവാൻ തീരുമാനിച്ചു.ഒപ്പം സൈബർസെല്ലിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിനെ വിളിച്ച് അപ്പാർട്ട്മെന്റ് പരിസരത്തെ ടവറിന് കീഴിൽ അന്നേ ദിവസം രാത്രി വന്നുപോയ നമ്പറുകളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട ശേഷമാണ് വിക്രം ഉറക്കം പിടിച്ചതു പോലും. *****

“അത് പിന്നെ മാഷെ……..”അവൻ തല ചൊറിഞ്ഞു.

“ചുമ്മാ പറഞ്ഞതാടാ”മാധവനവന്റെ പുറത്ത് തട്ടി.”അടുത്തു കിടന്ന കസേര വലിച്ചിട്ട് മാധവനും അവരോടൊപ്പം ചേർന്നു.”എങ്ങനെ പോകുന്നു ഇരുമ്പേ………ആ ടീച്ചറ് സേഫ് അല്ലെ?”ഒപ്പം സുരയോടുള്ള ചോദ്യവുമെത്തി.

“അവിടെ ഓക്കേ ആണ് മാഷെ. പിള്ളേർ കാവലിനുണ്ട്.മറ്റു പ്രശ്നങ്ങളൊന്നുമില്ല.”സുര മറുപടി നൽകി.

“ഇനി ഈ പ്രശനങ്ങൾ നീളരുത്. അതിനുള്ള വഴി നോക്കണം.”തന്റെ തീരുമാനം മാധവനറിയിച്ചു.

“അതാണ് മാഷെ ഞങ്ങളും പറഞ്ഞു കൊണ്ടിരുന്നത്.ഇതിങ്ങനെ നീണ്ടാൽ പെണ്ണുങ്ങളുടെ കാര്യമല്ലെ…….ഒരു സമാധാനവുമുണ്ടാവില്ല.”ജമാൽ പറഞ്ഞു.

“ഇപ്പോൾ തന്നെ നമ്മളെ ബന്ധിപ്പിക്കുന്ന കുറച്ചു തെളിവുകൾ എസ് ഐക്ക് ലഭിച്ചിട്ടുണ്ട്.ഒട്ടും പ്രതീക്ഷിക്കാതെ നടന്നതുകൊണ്ട് പറ്റിയതാണത്.അത്ര ചെറിയ സമയം കൊണ്ട് എല്ലാം വെടിപ്പായതുമില്ല. പക്ഷെ കിട്ടിയ ഫോൺ ഡീറ്റൈൽസും മറ്റു വിവരങ്ങളും വച്ച് ശംഭുവിൽ വരെ അവനെത്തി.കുറുക്കനാണവൻ അതുകൂടാതെ അവന്റെ പക………. സൂക്ഷിച്ചേ പറ്റൂ.”

“ശരിയാണ് ഇരുമ്പേ……..ഞാനാണ് അവന്റെ ലക്ഷ്യം.എന്നിലെത്താൻ ലഭിച്ച വഴിയാണ് ഭൈരവൻ,അവൻ വഴി എന്റെ മക്കളിലേക്ക്.പിന്നെ അവന് കാര്യങ്ങൾ എളുപ്പമാവും.” മാധവൻ കൂട്ടിച്ചേർത്തു.

“തെളിവുകൾ നമ്മുക്ക് അനുകൂലം ആക്കിയെടുക്കണം.ഫോൺ കാൾസ് നമ്മുക്ക് പറഞ്ഞുനിൽക്കാം.പക്ഷെ മറ്റു വിവരങ്ങളോ?കോൺസ്റ്റബിൾ ദാമോദരൻ നമ്മുടെ ആളായത് കൊണ്ട് കാര്യങ്ങളുടെ കിടപ്പുവശം മനസിലായി.അവന് കിട്ടിയ ഡി എൻ എയും വിരലടയാളങ്ങളും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പും,അത് ഇവിടുത്തെ കുട്ടികളുടെതാണെന്ന് തെളിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും”സുര പറഞ്ഞു.

“അതെ മാഷെ…… അവന് സംശയം ഉണ്ട് ഇവിടുത്തെ കുട്ടികളുടെ പങ്ക്. പെണ്ണിന്റെ സാന്നിധ്യം അവനറിയാം. ഒപ്പം നമ്മുടെ ആ സമയത്തുള്ള കാൾ ഹിസ്റ്ററി,ഇരുമ്പിനെ ഹോസ്പിറ്റലിൽ കണ്ടത്,ഇതൊക്കെയാണ് പ്രധാനം. നമ്മുക്കെതിരെ സാഹചര്യത്തെളിവ് മാത്രമെങ്കിൽ ചേച്ചിമാർക്കെതിരെ ഉള്ളത്………”ശംഭു മുഴുവനാക്കിയില്ല.

“ശരിയാണ് മാഷേ…..സാഹചര്യങ്ങൾ തമ്മിൽ കൂട്ടിയിണക്കിയാണ് അവൻ ശംഭുവിൽ വരെയെത്തിയത്.വെട്ടു കൊണ്ട് ഭൈരവൻ വീണതെവിടെ എന്നവനറിയണം.കൂടാതെ ആയുധം എവിടെ ഒളിപ്പിച്ചുവെന്നും.ശംഭുവിൽ നിന്ന് അതറിഞ്ഞിരുന്നുവെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഒത്തുകൂടില്ല.” ജമാൽ പറഞ്ഞു.

“അത്ര അനുഭവിച്ചിട്ടും ഇവൻ വായ തുറക്കാഞ്ഞത് രക്ഷയായി.അതിന്റെ പലിശ കൊടുത്തു,മുതലിപ്പോഴും ബാക്കിനിൽക്കുന്നു.ഇപ്പോൾ രാജീവ് എണീറ്റുനടന്നു എന്നാണ് കേട്ടത്.” സുര പറഞ്ഞു.

“അപ്പൊ അവന് അടുത്ത കൊട്ട് കൊടുക്കാനുള്ള സമയമായി.ആ വീഡിയോ ഒരു ബലത്തിനുണ്ടെങ്കിലും മാധവൻ ഒരു ചെറ്റയല്ല.ആയിരുന്നു എങ്കിൽ അവന് പകരം എന്റെ ആള് ഇവിടെ ചാർജെടുത്തെനെ.പക്ഷെ ആ പെണ്ണിനെ അവന്റെ കയ്യിൽ കിട്ടിയാൽ നമ്മൾ പെടുമെന്നുള്ള കാര്യവും തീർച്ച.”മാധവൻ പറഞ്ഞു.

“അതെ മാഷെ……..അവളെ ഊരിയെടുക്കാൻ അവൻ ശ്രമിക്കും. പക്ഷെ അത് അവന്റെ മോഹമായി തുടരുമെന്ന് മാത്രം.എന്തായാലും സുരയുള്ളപ്പോൾ ആ ടീച്ചറുപെണ്ണ് അവന്റെ ആയുധമാവില്ല.ഇനി ആ വീഡിയോ എടുത്തു പ്രയോഗിച്ചാലും ആ ടീച്ചറുപെണ്ണ് നാറും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.എറിയാൻ അവനൊരു സസ്‌പെൻഷൻ കിട്ടും. ആകെയൊരു പ്രയോജനം രാജീവ്‌ കളത്തിൽനിന്നു മാറിക്കിട്ടുമെന്നതാ. അതുകൊണ്ട് വിലപേശാം എന്നു കരുതിയാൽ അവളെയും അവന് വിട്ടുകൊടുക്കേണ്ടിവരും.പിന്നീട് കളിക്കുന്നത് അവനായിരിക്കും. ഇപ്പൊ അവളെ അവന്റെ കയ്യിൽ കിട്ടാതെ നോക്കേണ്ടതും നമ്മുടെ ആവശ്യമായി.”സുര പറഞ്ഞുനിർത്തി

“അന്ന് ഇവനെയിറക്കാൻ അതെ ഒരു വഴിയുണ്ടായിരുന്നുള്ളൂ.ഇനിയുള്ള പ്രശ്നങ്ങൾക്കൊരു പരിഹാരം,അത് മാത്രം നോക്കിയാൽ മതി.”ജമാൽ തന്റെ ഭാഗം പറഞ്ഞു.

“രാജീവന് അറിവുള്ള സ്ഥിതിക്ക് ഒരു റെയ്ഡോ മറ്റോ ഉണ്ടായാൽ.ചിത്ര മിസ്സിങ് കേസ് ഇപ്പോഴും ആക്റ്റീവ് ആണ്.”ശംഭു തന്റെ സംശയം ഉന്നയിച്ചു.

“അവൻ ചിത്രയെ കയ്യിൽ കിട്ടാൻ ശ്രമിക്കും.പക്ഷെ അത്ര പെട്ടെന്ന് ആക്ട് ചെയ്യില്ല.കാരണം ആ വീഡിയോ ലീക്കാവാതിരിക്കാനുള്ള പ്രതിരോധം തീർത്തിട്ടേ അവൻ അടുത്ത ചുവടുവെക്കൂ”ജമാലാണ് അതിന് മറുപടികൊടുത്തത്.

“എന്തായാലും ഗോവിന്ദ്………അവൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്……. ഇപ്പഴും പറ്റുന്നില്ല മാഷേ.”സുരക്ക് അതപ്പോഴും ദഹിച്ചിരുന്നില്ല.

“അവന്റെ കാര്യത്തിലാണ് എനിക്ക് തെറ്റു പറ്റിയതും.പക്ഷെ ഇവൻ പറയുന്നത് നമ്മൾ അറിയാത്ത ആരോ എതിരെ നിക്കുന്നുണ്ടെന്നാ. പ്രത്യക്ഷത്തിൽ ഉള്ളവനൊന്നും ഒരു എതിരാളിയെ അല്ല.പക്ഷെ ഇവൻ തറപ്പിച്ചു പറയുമ്പോൾ……..”മാധവൻ അടുത്ത പ്രശ്നം ഉന്നയിച്ചു.

“അതെ മാഷേ അവരുടെ ശക്തിയും ബലഹീനതയും നമ്മുടെ കൈവെള്ളയിലുണ്ട്.പക്ഷെ നമ്മൾ അറിയാത്ത ഒരു ശത്രു……..അങ്ങനെ ഒരാൾ……അങ്ങനെ ഉണ്ടോടാ ശംഭു?”

“എന്റെ മനസ്സ് അങ്ങനെ പറയുന്നു ഇരുമ്പേ”

“നിന്റെ മനസ്സിന്റെ തോന്നലല്ല.കാര്യം കാരണസഹിതം പറയണം.”ജമാൽ പറഞ്ഞു.

“ഇക്കാ…….ഒന്നുമില്ലാതെ ഞാൻ എന്തെങ്കിലും പറയുമെന്ന് ഇക്കക്ക് തോന്നുന്നുണ്ടോ?”

“അതില്ല……….നീയെന്താ പറയാൻ ശ്രമിക്കുന്നത്?”സുര ചോദിച്ചു.

മാധവൻ ഇതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.

“ശ്രദ്ധിച്ചു കേൾക്കണം.ഇതുവരെ നമ്മുടെ നിഗമനം ഗോവിന്ദും വില്ല്യമും ചേർന്നുള്ള പദ്ധതിയാണ് ഭൈരവന്റെ അക്രമണം എന്നല്ലേ?പക്ഷെ നമ്മൾ വിട്ടുപോയ ഒരു കാര്യമുണ്ട്.”അവൻ അവരെയൊന്ന് നോക്കി.ബാക്കി പറയ്‌ എന്ന് മാധവൻ കണ്ണുകാണിച്ചു.

“വില്ല്യമിനെയും ഗോവിന്ദിനെയും നമ്മൾ സംശയിക്കാൻ കാരണം ഒരു പഴ്സ് മാത്രമാണ്.ചിലപ്പോൾ അവർ ആ രാത്രിയിവിടെ വന്നിരിക്കാം. പക്ഷെ എപ്പോൾ എങ്ങനെയെന്ന് നമ്മുക്കറിയില്ല.

അന്ന് മാഷിനെ വില്ല്യം ബ്ലോക്ക്‌ ചെയ്തു.അന്നുണ്ടായ ആക്‌സിഡന്റ് പോലും എനിക്ക് സംശയമുണ്ട്. അവർ എന്തോ പ്ലാൻ ചെയ്തിരുന്നു. പക്ഷെ……..”

“എന്താടാ ഒരു പക്ഷെ?”ജമാലിന് അറിയാനുള്ള ആകാംഷ കൂടി.

“അവർക്ക് ഭൈരവനെ എങ്ങനെ അറിയാം?”

“അത്……..അതുപിന്നെ?”ജമാൽ ഒരുത്തരം നൽകാനായി പരതി.

“അതുതന്നെയാണ് എന്റെ സംശയം. ഭൈരവൻ ഈയടുത്തുമാത്രമാണ് ജയിൽ വിട്ടത്.ഗോവിന്ദ് നാട്ടിലധികം നിന്നിട്ടുമില്ല.ഇവിടെയായത് അടുത്ത സമയത്തും.അവർ തമ്മിൽ കാണാൻ ഒരു സാധ്യതയുമില്ല.ഇനി അവരാണ് ഭൈരവന് പിന്നിലെങ്കിൽ സ്പോട്ടിൽ വരേണ്ട കാര്യവുമില്ല.

സംഭവിച്ചത് ഇത്രേയുള്ളൂ,അവർ എന്തോ പ്ലാൻ ചെയ്തു.അതിനായി ഇവിടെവരികയും ചെയ്തു.അത് നല്ല ഉദ്ദേശം ആയിരിക്കില്ല ഉറപ്പ്‌.ഒരു പക്ഷെ രണ്ടുകൂട്ടരും വന്നത് ഏതാണ്ട് ഒരെ സമയത്താണെങ്കിൽ.ഗോവിന്ദ് ആരുടെയൊ സാന്നിധ്യം മനസ്സിലാക്കി പിന്മാറിയതാണെങ്കിൽ. അതിനിടയിലെപ്പോഴൊ പഴ്സ് വീണു പോയിരിക്കാം”

“ദുരുദ്ദേശം വച്ചാണവൻ വന്നത് എങ്കിൽ എന്തിന് പിന്മാറണം?”ജമാൽ തന്റെ തോന്നൽ വെളിപ്പെടുത്തി.

“ഇക്കാ…….ഗോവിന്ദിന്റെ സ്ഥാനത്ത് ഇക്കയാണെന്ന് കരുതിനോക്ക്. ഭൈരവനെയൊട്ട് അറിയത്തുമില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അടിച്ചുനിക്കുവൊ അതോ…..?അതെ അവനും ചെയ്തുള്ളൂ.അവനറിയാം അന്ന് രാത്രി എന്തുസംഭവിച്ചാലും ലാഭം അവനാണെന്ന്.മാത്രമല്ല കൈ നനയാതെ മീൻ കിട്ടുകയും ചെയ്യും. ഒന്നെനിക്കുറപ്പാ അതിലാരെയൊ ഗോവിന്ദ് കണ്ടിട്ടുണ്ടാവും,തീർച്ച.”

“നീ പറഞ്ഞതിലും കാര്യമുണ്ട്.പക്ഷെ അതുകൊണ്ട് മാത്രം എങ്ങനെ ഉറപ്പിക്കും?”ജമാൽ തന്റെ സംശയം ചോദിച്ചു.

“സംശയങ്ങളല്ലെ ഇക്കാ നമ്മുക്ക് പലതും മനസിലാക്കിത്തരുന്നത്.ഒരു സംശയം…..അല്ല വലിയ സംശയം, അതൊന്ന് തീർത്തല്ലെ പറ്റൂ.അതുമല്ല ഇരുമ്പ് ഹോസ്പിറ്റലിൽ കണ്ടു എന്ന് പറയുന്നയാൾ,അയാൾ ശരിക്കും ഭൈരവന്റെ യജമാനനാണെങ്കിൽ? അവന്റെ മരണം ഉറപ്പിക്കാനാണ് അന്ന് വന്നതെങ്കിൽ?ഭൈരവൻ വായ തുറന്നാൽ,തന്റെ പേര് പറഞ്ഞാൽ അതയാൾ ഭയന്നിരുന്നു എങ്കിൽ?”

‘നീ മനുഷ്യനെ കുഴപ്പിക്കുവല്ലോ ശംഭു’

“ഒരു സംശയം കൂടി.നീ മുന്നേപറഞ്ഞ വില്ല്യം ആണോ ഈയിടെ മരിച്ചത്. അതൊരു വാർത്തയായിരുന്നു.” ജമാൽ വീണ്ടും ചോദിച്ചു.

“അതെ ഇക്ക………..അവൻ തന്നെ.”

“എങ്ങനെ………..?”ആകാംഷയോടെ മാധവൻ തിരക്കി.

“ഏതോ ഒരുത്തൻ ഫ്ലാറ്റിൽ കേറി തീർത്തതാ.അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്നാ കേൾവി.പോലീസ് ശരിക്കും ഇരുട്ടിൽ തപ്പുവാ”ജമാൽ പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ മാധവനിരിക്കുമ്പോൾ സുരയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു. അതുകണ്ട ജമാൽ കാര്യം തിരക്കി.

“വേറൊന്നുമല്ല ബുദ്ധി മുഴുവൻ ഇവന്റെയാ……ഈ വേന്ദ്രന്റെ.ആര് വഴി എങ്ങനെ ഓപ്പറേറ്റ് ചെയ്തു എന്ന് അവനു മാത്രമറിയാം.കൂട്ടു നിന്ന എന്നോട് പോലും പറഞ്ഞിട്ടില്ല.”

അതുകേട്ട് മാധവന്റെ രോമം എണീറ്റു വിടർന്ന കണ്ണുകളോടെ അയാൾ ശംഭുവിനെ നോക്കി.”ആരാടാ……. ആരാ ആള്?ഇത്ര കൃത്യതയോടെ ഫ്ലാറ്റിൽ കയറി കാര്യം നടത്തിയ ധൈര്യശാലി.”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മാഷെ,അത് ആരെന്ന് മാത്രം പറയില്ല.ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അങ്ങനെയാ. ഏതായാലും ഒരെണ്ണം കുറഞ്ഞു.ഇനി ഗോവിന്ദിന്റെ ഊഴം,അതിന് മുൻപ് അവനിൽ നിന്നും ചിലതറിയാനുണ്ട്. വരട്ടെ……..നമ്മുക്ക് നോക്കാം.”ശംഭു ഉറച്ച സ്വരത്തിൽ പറഞ്ഞു.

“പണി അറിയുന്നവൻ തന്നെ.ഞങ്ങള് പോലും ഇത്ര ധൈര്യമായി മെയിൻ ഗേറ്റിൽ കൂടി തിരിച്ചുപോരില്ല.ആ സെക്യൂരിറ്റിയുടെ പണി പോയെന്ന് കേട്ടു”സുര പറഞ്ഞു

“നീ ഇത് പറ,സുര നിക്കുമ്പോൾ എന്തിന് മറ്റൊരുവൻ?”മാധവൻ ശംഭുവിനോട് ചോദിച്ചു.

“അവനല്ല മാഷേ………അവൾ.”അത് കേട്ട അവരൊന്ന് ഞെട്ടി.അവൻ ഒരു ചിരിച്ചതെയുള്ളൂ.”പിന്നെ ഇരുമ്പിന്റെ സാന്നിധ്യമില്ലെന്നാരാ പറഞ്ഞെ.പണി ചെയ്തതവളാണ് അത് വൃത്തിയായി ചെയ്തിട്ടുമുണ്ട്.സുരയണ്ണനാ പൊളിക്കാൻ കിടന്ന പഴയ കാറും വ്യാജ നമ്പറുമെല്ലാം ശരിയാക്കിത്തന്നത്.പക്ഷെ അപ്പോൾ ഞാൻ പറഞ്ഞില്ല,പറഞ്ഞാൽ എന്നെ കേറിക്കളിക്കാൻ സമ്മതിക്കില്ല.

“പെണ്ണാണെന്നറിഞ്ഞപ്പോൾ അണ്ണന്റെ ആവേശം കണ്ടില്ലേ ശംഭു.” ജമാൽ കളിയായിട്ട് പറഞ്ഞു.

“ഒന്ന് പോടെ…….നമ്മുടെ മേഖലയിൽ ഇങ്ങനെയൊരാളെക്കുറിച്ചറിഞപ്പോ ഒരിത്,അത്രെയുള്ളൂ.നീ കൂടുതൽ മെനക്കെടുത്താതെ വരുന്നുണ്ടോ. സമയം വൈകുന്നു.”

അത്യാവശ്യമുള്ളതിനെല്ലാം ഒരു ധാരണ വരുത്തിയശേഷം ഇരുമ്പ് പോകാനിറങ്ങി,ജമാലും.ഗോവിന്ദിനെ ഒന്ന് നിരീക്ഷിക്കാനും ഭൈരവനെ കുറിച്ച്,അവൻ ഇറങ്ങിയശേഷമുള്ള കാര്യങ്ങൾ പ്രത്യേകമന്വേഷിക്കാനും ജമാലിന് ചുമതല നൽകിയശേഷമാണ് അവർ പിരിഞ്ഞത്.അവർ പോയതും കളപ്പുര പൂട്ടി ശംഭുവും ഇറങ്ങി,കൂടെ മാധവനും.

അവരിറങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു. വീണയായിരുന്നു അത്.അത്താഴം കാലമായിട്ടും ശംഭുവിനെയും മാഷിനെയും കാണാതെ തിരക്കി വന്നതാണവൾ.ആ കണ്ണുകൾ നിറഞ്ഞിരുന്നു.അവരോട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനടന്നു. കരഞ്ഞുകൊണ്ട് ഒരോട്ടമായിരുന്നു പിന്നെ.”ഒന്ന് ചെന്ന് നോക്കെടാ”എന്ന് മാധവൻ പറഞ്ഞതും ശംഭു പിറകെ ഓടി.

തറവാട്ടിൽ ചെല്ലുമ്പോൾ ഗായത്രി ഊണ് മേശക്കരികിലുണ്ട്.”എന്താടാ ചേച്ചി കരഞ്ഞുകൊണ്ട് വന്നേ?” ശംഭുവിനെ കണ്ടതും അവൾ ചോദിച്ചു.

“പറയാം…….എന്നിട്ട് അതെന്തിയെ?”

“മേളിലേക്ക് പോയിട്ടുണ്ട്.പിന്നാലെ അമ്മയും”

“ഞാനൊന്ന് നോക്കട്ടെ.”അതും പറഞ്ഞുകൊണ്ട് ശംഭു മുകളിലേക്ക് കയറി.ചെല്ലുമ്പോൾ വീണ കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്.സാവിത്രി അവളുടെ നെറുകയിൽ തലോടി കാര്യം തിരക്കുന്നുമുണ്ട്.അവൻ സാവിത്രിയോട് പൊക്കോളാൻ കണ്ണ് കാണിച്ചു.അവർ പോയതും അവൻ അവളുടെ അടുത്തിരുന്നു.പതിയെ അവളുടെ മുടിയിൽ തഴുകി.

“ചേച്ചിപ്പെണ്ണെ…….”അവൻ പതിയെ വിളിച്ചു.

പക്ഷെ വിളി കേൾക്കാതെ അവൾ കൈ തട്ടിമാറ്റി.അവൻ വീണ്ടും അതാവർത്തിച്ചു.അവൾ കൈ തട്ടിമാറ്റിക്കൊണ്ടെയിരുന്നു.അവൻ അതൊന്നും കാര്യമാക്കാതെ അവളുടെ നെറുകയിൽ തലോടി. പക്ഷെ ഇപ്രാവശ്യം എതിർപ്പൊന്നും ഉണ്ടായില്ല.

“വില്ല്യം……….അവൻ തീർന്നു അല്ലെ?”

“ചത്തുമലച്ചു കിടക്കുന്നത് കാണാൻ കഴിഞ്ഞില്ല.അതിനുള്ള അവസരം ശംഭുസ് എനിക്ക് തന്നില്ല.എന്നെ അറിയിക്കാതെ ഇവിടെയിരുന്നു കൊണ്ട് തന്നെ എല്ലാം ചെയ്തിട്ട് ഒരു വാക്കെങ്കിലും എന്നോട് പറയാൻ…..?”

“അതുപിന്നെ………….” അവൻ വാക്കുകൾക്കായി പരതി.

“എനിക്ക് വേണ്ടി ഇത്രേം ചെയ്തിട്ട്, അതും ഒറ്റക്ക്.ആരോടെങ്കിലും പറഞ്ഞിട്ടാകാമായിരുന്നില്ലേ.ഒന്ന് പിഴച്ചിരുന്നെങ്കിലോ?”അതും പറഞ്ഞ് അവൾ തിരിഞ്ഞവനെ ചുറ്റിപ്പിടിച്ചു.

“ഈ പെണ്ണ് മനസ്സുരുകി പ്രാർത്ഥന ചെയ്യുമ്പോൾ ഞാൻ തോക്കുമെന്ന് തോന്നുന്നുണ്ടോ?”

“ഒരു വാക്ക് എനിക്ക് തരണം. പറ്റുമൊ?”

“എന്താ………?”

“ഒറ്റക്ക് ഒന്നിനും ഇറങ്ങിത്തിരിക്കരുത് പിന്നെ ഗോവിന്ദ്……..അവന്റെ മരണം എനിക്ക് കാണണം.”

സമ്മതം എന്നറിയിച്ചുകൊണ്ട് അവൻ അവളെ ഇറുക്കിപ്പുണർന്നു. വീണയെ സമാധാനിപ്പിച്ച് അവളെയും കൊണ്ട് അത്താഴത്തിനെത്തുമ്പോൾ മാഷും ടീച്ചറും ഗായത്രിയും അവർക്കായി കാത്തിരിക്കുകയായിരുന്നു. ***** ഗോവിന്ദ് രാജീവനുമായി പരിചയം പുതുക്കിപ്പോന്നു.അപ്പോഴുമയാൾ ലീവിൽ തന്നെ തുടരുകയാണ്. രഹസ്യമായി മാധവനെതിരെയുള്ള കരുനീക്കമാണ് ഉദ്ദേശം.മാധവന്റെ കുരുക്കിൽ നിന്നും പുറത്തുചാടിയിട്ട് മതി തിരികെ ജോലിയിലെക്കുള്ള പ്രവേശനം എന്നയാൾ തീരുമാനിച്ചിരുന്നു.അതിനായുള്ള ചരടുവലിക്ക് സഹായിക്കാൻ പുതിയ സുഹൃത്ത് തന്റെ പിന്നിലുണ്ടെന്നതും രാജീവന് നൽകിയ ആത്മവിശ്വാസം നന്നല്ല.മാത്രമല്ല രാജീവന്റെ അഭാവത്തിൽ സ്റ്റേഷൻ ഭരണം നടത്തിപ്പോരുന്ന പത്രോസ്,അയാൾ പറയുന്നത് അക്ഷരം പ്രതി നടപ്പിലാക്കിക്കൊണ്ടിരുന്നു.

ആദ്യം ചിത്രയെ തന്റെ കൈകളിൽ കിട്ടാനുള്ള വഴിയാണ് നോക്കിയത്. പക്ഷെ സുരയുടെ താവളത്തിൽ നിന്ന് പുറത്തെത്തിക്കുകയെന്ന വളരെ കുഴപ്പം പിടിച്ച വഴിയിൽ നിന്ന് അല്പം കൂടി എളുപ്പമുള്ള മറ്റൊരു മാർഗം തുറന്നുകിട്ടിയത് ഗോവിന്ദിനെ പരിചയപ്പെട്ടതിന് ശേഷമാണ്. കാരണം,അവളെ കയ്യിൽ കിട്ടുക എന്നതിന് ഉപരി മാധവന്റെ കയ്യിലെ ക്ലിപ്പ്സ് കൈക്കലാക്കുക എന്നതായിരുന്നു രാജീവന്റെ ലക്ഷ്യം. ഒരു പീഡനക്കേസിന് സാധ്യതയുണ്ട് എങ്കിലും ആ ഒരൊറ്റ ക്ലിപ്പിന് മേൽ തന്റെ തൊപ്പി പോകുമെന്നതും ശേഷം വരുന്നത് മാധവന്റെയാളാവും എന്നുള്ളത് കൊണ്ടും മർമ്മത്തു കൊട്ടാനുള്ള ആ വടിയിലെ വളവ് നിവർത്താൻ ഗോവിന്ദ് നൽകിയ വിവരങ്ങൾക്കൊണ്ട് കഴിയും എന്ന് രാജീവന് ഉറപ്പായിരുന്നു.ഒപ്പം മറ്റു പല

അതുവരെയുള്ള പദ്ധതി പ്രകാരം ഗോവിന്ദൻ പറഞ്ഞ സാക്ഷിയെ പെറ്റി കേസിൽ അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ മുൻപ് മാധവന്റെ വീട്ടിൽ നടത്തിയ ആക്രമണത്തിന്റെ കഥ പുറത്ത് വരികയും ചെയ്തു എന്നാണ് സ്റ്റേഷൻ രേഖകളിലുള്ളത്.രാജീവ്‌ ആ മൊഴിയെ ഭൈരവൻ വധവുമായി ബന്ധിപ്പിച്ചു.ഇനി മാധവന്റെ വീട്ടിലൊരു റെയ്ഡ്,വീണ-ഗായത്രി എന്നിവരുടെ അറസ്റ്റ്,ശേഷം മാധവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഒടുക്കം മർമ്മത്തുള്ള അടിയിൽ മാധവൻ വീഴണം.പിന്നീട് താൻ സ്വപ്നം കണ്ട പോലെ കിട്ടുന്ന പാരിതോഷികങ്ങളും കയ്യിൽ വന്നുകയറുവാൻ പോകുന്ന പെണ്ണുങ്ങളെ വച്ചനുഭവിക്കാം എന്ന ചിന്തയും കുറച്ചൊന്നുമല്ല അയാളെ ഉന്മത്തനാക്കിയത്.

പക്ഷെ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ തല മണ്ണിൽക്കിടന്നുരുളും എന്ന് നന്നായറിയുന്നതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിങ് പോലും.

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവന്റെ ഫോണിലെക്ക് ആ കാൾ വരുന്നത്. അത് കണ്ടതും ഒരു ചിരിയോടെ അയാളെണീറ്റു വഴിയിലേക്ക് നിന്നു.പിന്നാലെ ഗോവിന്ദും.”എനിക്ക് ഒരാളോട് കൂടി ചോദിക്കണം എന്ന് പറഞ്ഞിട്ടില്ലെ ഗോവിന്ദ്.അദ്ദേഹമാണ് വരുന്നത്”ദൂരെനിന്നും കാർ വരുന്നത് കണ്ട് രാജീവ് പറഞ്ഞു.

ആ വാഹനം അടുത്തുവരുന്തോറും അവന്റെ ആകാംഷ കൂടിവന്നു.ഒടുവിൽ കാർ വ്യക്തമായി കണ്ടതും ഗോവിന്ദ് അറിയാതെ ഉരുവിട്ടു.

“…..അമ്മാവൻ…..”

അതോടൊപ്പം ഒരുപിടി ചോദ്യങ്ങളും അവന്റെയുള്ളിൽ പൊട്ടിമുളച്ചു. ##### തുടരും ആൽബി..

Comments:

No comments!

Please sign up or log in to post a comment!