❤കാമുകി 17
ആത്മിക അവളുടെ അവസ്ഥ വ്യക്തമാക്കുക എന്നത് ആർക്കും കഴിയാത്ത ഒന്നായിരുന്നു. മിഴികൾ ഇപ്പോഴും തോരാതെ ഒഴുകുകയാണ്.
മുഖമെല്ലാം വിഷാദം വിളിച്ചറിയിക്കാൻ എന്ന പോലെ അസ്തമയ സൂര്യനെ പോലെ കാണപ്പെട്ടു.
അവളോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ, അവൾക്കു ചുറ്റും ശ്മശാനത്തിൽ വളർന്ന പാഴ്‌ച്ചെടി പോലെ ചുറ്റും, അവളെ സ്നേഹിക്കുന്ന മനസുകൾ നിന്നു. അവളുടെ ദുഖത്തിൻ്റെ കാറ്റിൽ അവരും ആടിയുലഞ്ഞു, കണ്ണീർ പൊഴിച്ചു.
പ്രണയം സ്വന്തമാക്കി, താലിയെന്ന ബന്ധന ചരടിൽ സ്വയം ബന്ധനസ്ഥയായി, എല്ലാ അർത്ഥത്തിലും ഒന്നായി, പ്രണയത്തിൻ്റെ പ്രതീകം എന്ന പോലെ ഉദരത്തിൽ അവൻ്റെ കുഞ്ഞിനെ ചുമക്കുകയാണവൾ.
അവൾ ആഗ്രഹിക്കുന്നത്, ആ മാറിലെ ചൂടാണ്, ആ ചൂടേറ്റു കിടക്കുന്ന രാത്രികളാണ്. അവൻ്റെ മുഖത്ത് തെളിയുന്ന പുഞ്ചിരിയിലാണ് അവളുടെ സന്തോഷം, ആ മിഴികൾ പൊഴിക്കുന്ന നീർത്തുള്ളികളിലാണ് അവളുടെ സങ്കടം. അവൾക്കായി, ഒന്നൊരു ആഗ്രഹമില്ല, എല്ലാം അവനിൽ ലയിച്ചു ചേർന്നു.
അവനില്ല കൂടെ എന്ന സത്യം മനസിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല, തന്നെ കൂടെ കൊണ്ടു പോയാലും, ഒരു പോറലു പോലും വരുത്താതെ ശത്രു സംഹാരം നടത്തി, തിരികെ വരാൻ പ്രാപ്തനായ ആദി, ഒളിച്ചോടി പോയി എന്നത് അവിശ്വസനീയം.
ഞാനറിയാത്ത രഹസ്യങ്ങൾ എനിയുമുണ്ട്, ഞാനുമായി ഏതോ ഒരു കോണിൽ ബന്ധമുള്ള ആ രഹസ്യമാണ് , ആദിയുടെ ഈ അകൽച്ചയുടെ കാരണം . അതെ എൻ്റെ മനസ് പറയുന്നു. അവനെ കുറിച്ച് ഇന്നു വരെ എൻ്റെ മനസ് കള്ളം പറഞ്ഞിട്ടില്ല, ആ മനസിലെ ഓരോ വരിയും എൻ്റെ മനസ് വായിച്ചെടുത്തിട്ടേ… ഉള്ളൂ….
ആദി, നീ രഹസ്യങ്ങളുടെ കലവറയായി എൻ്റെ അരികിൽ വന്നു, പ്രണയമായി പെയ്തിറങ്ങിയ ഞാൻ, നിന്നെ എൻ്റെ പ്രണയബാഷ്പ്പത്തിൽ നീരാട്ടി, ഇത്രയും രഹസ്യങ്ങൾ ചൂഴ്ന്നെടുത്തില്ലെ. ഇതും ഞാൻ കണ്ടെത്തും, ആരും അറിയാതെ നീ മറച്ചു വെച്ച, ഞാൻ എന്ന സത്യം . നിൻ്റെ അകൽച്ചയ്ക്കു കാരണമായ എന്നിലെ ആ നിഗൂഢമായ രഹസ്യം തേടി അലയുകയാണ് Ak ഇന്നു മുതൽ.
അവളുടെ മിഴികൾ അവൾ സ്വയം തുടച്ചു. ബാത്ത് റൂമിൽ പോയി മുഖം കഴുകി, ബാത്ത് ടവലിൽ മുഖം തുടച്ചു തിരിഞ്ഞ AK കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കി നിന്നു , എറെ നേരം. പിന്നെ തൻ്റെ തന്നെ ചായയോടവൾ ചോദ്യമുന്നയിച്ചു.
എന്താ ആത്മിക, എന്തിനാ നീ കരയുന്നത്…
നിനക്ക് സംശയം ഉണ്ടോ ആദിയെ….
അവൻ നിന്നെ ഉപേക്ഷിച്ചെന്നു തോന്നുന്നുണ്ടോ…
നിനക്കു ഭയമാണ് ആത്മിക…
AK മതി നിർത്ത്, എനിക്കു ഭയമാണ് അതു സത്യമാ….
നീ എന്താ ചോദിച്ചത് എനിക്കു സംശയം ആണോ എന്നോ, AK ആദിയിൽ എനിക്ക് വിശ്വാസം മാത്രമാണ്
പിന്നെ ഞാൻ ഉപേക്ഷിച്ചു പോയാലും, അവനത് ചെയ്യില്ല, ആ ഉറപ്പ് നിമിഷങ്ങൾക്കു മുന്നെ നൽകിയാ ഇപ്പോ അവൻ താൽക്കാലികമായി വിടവാങ്ങിയത്.
AK സത്യത്തിൽ തോറ്റത് നീയാടി…. പടവെട്ടി വിജയിച്ച നിന്നെ, സ്നേഹം കൊണ്ടവൻ തോൽപ്പിച്ചു.
അവൻ വിടവാങ്ങിയത് എന്നെക്കാൾ കൂടുതൽ തകർത്തത് നിന്നെയാണ്, എവിടെടി നിന്നിലെ രൗദ്രഭാവം എന്തേ കാട്ടുന്നില്ലെ…
നിനക്കാണിന്ന് ഭയം, അവൻ കൂടെ ഇല്ലെന്ന ഭയം, അതു മറയ്ക്കാൻ നീ അഭിനയിക്കുവാ….
ആത്മിക മതി നിർത്ത് , സമ്മതിച്ചു ഞാൻ അഭിനയിക്കുവാ…. ഞാൻ ഭയത്തിനടിമയായി ആദ്യമായി……
അവൻ്റെ ഈ വിടവാങ്ങൽ തകർത്തത് എന്നെയാണ്, ശക്തികൾ ക്ഷയിച്ച പോലെ, എന്നിലെ രൗദ്രഭാവം, അതടക്കിയ നാഥൻ്റെ മുന്നിൽ എങ്ങനാടി കാട്ടുക, അവനു മുന്നിൽ ഞാനും ഒരു പെണ്ണാ…. നിന്നെ പോലെ ആത്മിക
തോൽവികൾ ഏറ്റുവാങ്ങാത്ത AKയെ ആദ്യമായി തോൽപ്പിച്ച അവനല്ലെടി പിന്നെയും പിന്നെയും എന്നെ തോൽപ്പിക്കാനാവു……
ആത്മികയുടെ ഉള്ളിലെ രണ്ട് വ്യക്തിത്വങ്ങൾ തമ്മിൽ പരസ്പരം വാക്കു തർക്കത്തിലാണ്. പടവെട്ടി, തോൽക്കാൻ വിസമ്മതിക്കുന്ന AK എന്ന രൗദ്രരൂപിണിയും, ആത്മിക എന്ന ശാന്തസ്വരൂപിണി, പ്രണയിനി, മാലഖയും തമ്മിൽ കുറ്റപ്പെടുത്തലും ഏറ്റുപറച്ചിലും ആ ബാത്ത് റൂം സാക്ഷിയാക്കി അരങ്ങേറി.
🌟🌟🌟🌟🌟
എന്താടോ താനെന്താ ഒന്നും മിണ്ടാത്തത്
ഒന്നുമില്ല
ആദി, താനും AK യും തമ്മിൽ വല്ല പ്രശ്നവും
AK അതാരാ…..
തൻ്റെ ഭാര്യ, ആത്മിക
ഓ…. അവളെ അറിയോ….
നല്ല പോലെ, ആളറിയാതെ, എന്തു ധൈര്യത്തിലാ പൊന്നു മോൻ ഈ കാറിൽ കയറിയത്, തനിക്കെന്നെ മനസിലായില്ല എന്നറിയാം
സോറി, ഒരു ചെറിയ പരിക്കു പറ്റി, ഓർമ്മകൾ വന്നപ്പോ ഈ അടുത്ത കാലത്ത് നടന്നതൊക്കെ മറന്നു പോയി അതാ….. പിന്നെ കാറിൽ കയറിയത് NV യ്ക്ക് NV യിൽ വിശ്വാസമുള്ളത് കൊണ്ട്.
ആ അവസാന വാക്കുകൾ അവളെ ഒന്നു ഞെട്ടിച്ചു. ഒപ്പം മുന്നെ പറഞ്ഞ കാര്യങ്ങൾ ഒരു ആശ്വാസം പോലെയും, ഇതാണ് സമയം കരുക്കൾ നീക്കിയാൽ വിജയം സുനിശ്ചിതം എന്നവൾ മനസിലാക്കി.
അപ്പോ Ak കണ്ടത് ഇതുവരെ നടന്നത് ഒന്നും ഓർമ്മയില്ല ,
ഇല്ല, ഒരു സുഹൃത്താണ് എൻ്റെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞതും ഭാര്യയുടെ പേരു പറഞ്ഞതും
ആ സുഹൃത്തിന് പറയാതിരിക്കായിരുന്നു.
what you mean,
ചതിക്കപ്പെട്ട തനിക്ക്, ആ കഥകൾ മറക്കാൻ കഴിഞ്ഞത് ഒരു വരമായിരുന്നു.
എനിക്കു മനസിലായില്ല.
ഈ വിവാഹം തന്നെ ഒരു Trap ആയിരുന്നു, തനിക്കറിയില്ല Ak അവളുടെ വാശി, ദുഷ്ടയാ… തൻ്റെ മുന്നിലാ അവൾ തോറ്റത് , ആ വാശിക്ക് അവൾ ബെറ്റു വെച്ചിരുന്നു, തന്നെ ഭർത്താവാക്കി, തന്നെ കാലടികളിൽ കടത്തിക്കും എന്ന്.
ആദി അവളെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്, അവളുടെ ഓരോ വാക്കും അവിശ്വസനീയമാണ്. തന്നോട് പറഞ്ഞത് റോക്കി ആണ്, തൻ്റെ മനസ് പോലെ വിശ്വസിക്കാം , ആ വാക്കുകൾ തെറ്റില്ല.
അവളുടെ നെറ്റിയിൽ തെളിഞ്ഞു വന്ന, വിയർപ്പു തുള്ളികൾ, ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നു. മിഴികൾ സ്ഥിരതയില്ലാതെ ചലിക്കുന്നു. കൈ വിരലുകൾ ടെൻഷൻ ഒഴിവാക്കാൻ ചലനമാരംഭിച്ചു, കാൽ തുടകൾ അകത്തിയും അടുപ്പിച്ചു കളിക്കുന്നു. ദീർഘശ്വാസം എടുത്ത് കൂൾ ആവാൻ ശ്രമിക്കുന്നു.
yes , she is a Liar, എനിക്കു മുന്നിലെ ഈ അഭിനയം എന്തിന്, ഇവൾ ശത്രുവോ മിത്രമോ… ഒന്നുറപ്പാണ് ശത്രു തന്നെ, ഇവളുടെ ലക്ഷ്യം അറിയണം.
ലക്ഷ്യമാണ് പ്രധാനം മാർഗമല്ല, so aathmika , at this moment, you become my new enimy. ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എന്താടോ താനെന്താ ചിന്തിക്കുന്നത്.
അവളുടെ വാക്കുകളിലെ പതർച്ച, മിഴികളിലെ ഭയത്തിൻ്റെ നിഴൽ എല്ലാം അവൻ മനസിലാക്കി. അതു കൊണ്ട് തന്നെ പുഞ്ചിരിയോടെ അവൻ അവൾക്കു മറുപടി കൊടുത്തു.
നി പറഞ്ഞ AKയ്ക്ക് എൻ്റെ വക എങ്ങനെ പണി കൊടുക്കണം എന്നാലോചിച്ചതാ……
ആ വാക്കുകൾ കേട്ട നിമിഷം , ആ കണ്ണുകളിൽ തെളിഞ്ഞ തീക്ഷണത , ആ മുഖത്തു തെളിഞ്ഞ സന്തോഷം, ചുണ്ടിനിടയിൽ ഒളിപ്പിച്ചു വെച്ച പുച്ഛഭാവം എല്ലാം അവൻ തിരിച്ചറിഞ്ഞു.
വേണ്ടെടോ…. വിട്ടേക്ക്, താൻ എന്നോട് ക്ലോസ് ആയതാ… ഈ പ്രശ്നത്തിനൊക്കെ കാരണം. ഞാനാ എല്ലാത്തിനും കാരണം. അതു വിട്ടേക്ക്, പിന്നെ എൻ്റെ കൂടെ തന്നെ AK കണ്ടാൽ, എനി എങ്ങോട്ടാ… താൻ
അവൾ വളരെ സാമർത്യപരമായി കരുക്കൾ നീക്കുന്നു. അവളുടെ അഭിനയ മികവ് അവനെയും അത്ഭുതപ്പെടുത്തി. എങ്കിലും അവനൊരു പുഞ്ചിരി വന്നു. കാരണം കളമറിയാതെ ആടുന്ന ആട്ടക്കാരിയാണവൾ, കളിക്കുന്നത് ബുദ്ധിരാക്ഷസനോടും.
ചില കണക്കുകൾ തീർക്കാനുണ്ട്, അതിന് എനിക്ക് Hide ചെയ്യാൻ ഒരു സ്ഥലം
എൻ്റെ വീട് മതിയോ……
തനിക്ക് ബുദ്ധിമുട്ടാകും, പിന്നെ AK അറിഞ്ഞാൽ
എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ഗസ്റ്റ്ഹൗസിലാ കഴിയുന്നെ ഞാനും എൻ്റെ ഒരു ഫ്രണ്ടും, AK അറിയുന്നെങ്കിൽ അറിയട്ടെ, തനിക്കു വേണ്ടി എന്ത് Risk എടുക്കാനും ഞാൻ തയ്യാറാടോ…….
എങ്കിൽ ശരി, അല്ല താൻ തൻ്റെ പേരു പറഞ്ഞില്ല.
അപ്പോ എന്നെയും മറന്നു.,
ഒരു പുഞ്ചിരി തൂകി കൊണ്ടവൾ മറുപടി കൊടുത്തു.
അരുന്ധതി.
🌟🌟🤝🌟🌟
ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയ ആത്മികയെ എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിന്നു. പോയ പോലെ അല്ലായിരുന്നു അവളുടെ തിരിച്ചു വരവ്.
തോരില്ല എന്നു കരുതിയ മിഴികൾ തൻ നീരുറവകൾ വറ്റി, പ്രകാശം നഷ്ടമായ മുഖത്ത് ഉദയസൂര്യൻ്റെ തേജസ്സ്, പ്രതീക്ഷകൾ നഷ്ടമായ മിഴികളിൽ, പറഞ്ഞറിയിക്കാനാവാത്ത തീക്ഷണത, ഒപ്പം ആ ചുണ്ടുകളിൽ വിരിഞ്ഞ നിറപുഞ്ചിരി.
ആശ്ചര്യം പലരിലും ഭയത്തിൻ്റെ തീനാളം എരിയിച്ചു. അവളിലെ പെട്ടെന്നുള്ള മാറ്റം. എന്നാൽ നിമിഷങ്ങൾക്ക് മുന്നേ Ak എന്ന ആത്മിക തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു. എനി കരയില്ലെന്ന്, പൊരുതുവാൻ ആ മനസൊരുങ്ങി കഴിഞ്ഞു.
മോളേ….. പൊന്നു…..
രേവതിയമ്മയുടെ ദയനീയ ശബ്ദം അലയടിച്ചതും അവൾ മുഖമുയർത്തി അമ്മയെ നോക്കി.
മോളെ അരുതാത്തതൊന്നും ചിന്തിക്കരുത്.
എന്തേ…. അമ്മയ്ക്ക് ഭയമാണോ, ആദി എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞിട്ടില്ല. എൻ്റെ കൂടെ എനി ജീവിക്കില്ല എന്നും പറഞ്ഞിട്ടില്ല.
മോളെ….. നീ…..
ലക്ഷ്മിയമ്മയുടെ ശബ്ദമായിരുന്നു അത്
നിങ്ങൾ ഒക്കെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാനാ…. അവൻ മാറി നിന്നത്, അവൻ തിരിച്ചു വരും അതെനിക്കറിയാ… പിന്നെ ഞാനെന്തിനാ കരയുന്നത്.
ആ വാക്കുകൾ കൊണ്ടത് ലച്ചുവിനും പപ്പനുമാണ്. കാരണം അവരുടെ മകൻ തന്നെ. ആർക്കും പിടി തരാത്ത അവൻ്റെ സ്വഭാവം തന്നെ. ഇപ്പോ നഷ്ടമുണ്ട്, കൊല്ലാതെ ഇവളെ വിട്ടു പോയി. എങ്കിലും അണഞ്ഞു തുടങ്ങുന്ന ആ കനലെങ്ങാനും എരിഞ്ഞാൽ, അവൻ്റെ വരവ് , ആ വരവു കാത്തിരിക്കുന്നവളുടെ മരണമാണ്.
പപ്പന് മരണത്തെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണിനെയാണ് ആത്മികയിൽ കാണാൻ സാധിച്ചത്. കാലനെ ആത്മാർത്ഥമായി പ്രണയിച്ച കാമുകി. നമ്മുടെ സംഗമം , അനന്തരഫലം നിൻ്റെ മരണമെന്ന് താക്കീതു നൽകിയ കാലനോട് എൻ്റെ പ്രണയം സത്യമാണ്, സംഗമിച്ചാൽ മരണമെങ്കിൽ ആ മരണമാണ് എൻ്റെ പ്രണയസാഫല്യം എന്നു പറഞ്ഞ കാമുകി.
മോളെ നീ…. ഒന്നു കിടന്നേ…. ലക്ഷ്മിയമ്മ പറയുന്നത് കേൾക്ക് മോളെ.
ഞാൻ കിടന്നോളാം അമ്മേ…. ആദ്യം വല്ലതും കഴിക്കണം. ഇല്ലേ ആദി വരുമ്പോ ചീത്ത കേൾക്കേണ്ടി വരും
എന്തിന് നീ പട്ടിണി കിടന്നതിനോ…. എന്നാ എൻ്റെന്നു നല്ലത് കിട്ടും
അതിനു കേക്കും.
ആ വാക്കുകൾ ലക്ഷ്മിയമ്മയുടെ വായ പോലും അടച്ചു. ആ ദൃശ്യം കണ്ടു ചിരിച്ച പത്മനാഭനെ ലക്ഷ്മിയമ്മ രൂക്ഷമായി നോക്കി. രേവതിയമ്മ അവൾക്കുള്ള ആഹാരം എടുക്കാനായി പോയി.
റോക്കി ചേട്ടാ……
എന്താ മോളെ…..
പോകുമ്പോ എന്നോട് എന്തേലും പറയാൻ പറഞ്ഞിരുന്നോ….
നിന്നോട് കരയരുത് എന്നു മാത്രം പറയാൻ പറഞ്ഞു.
എന്തിനാ ചേട്ടാ… കള്ളം പറയുന്നത്
എന്താ മോളെ നീ പറയുന്നത്
അത് ആദിയുടെ വാക്കുകളല്ല. ആദി ഒരിക്കലും അങ്ങനെ പറയില്ല. എൻ്റെ സുരക്ഷിതത്വം ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാവും അല്ലെ.
നിന്നെ നോക്കാൻ എന്നെയാ ഏൽപ്പിച്ചത്.
ഉം…. എന്നോട് എന്തേലും പറയാനുണ്ടേ… നേരിട്ടേ…. ആദി പറയു . എന്നെ കണ്ടാ ചിലപ്പോ പോകാൻ പറ്റില്ല എന്നു തോന്നിക്കാണും. എനിക്കറിയായിരുന്നു, ആദി എന്നോട് പറയാൻ ആയി ഒന്നും പറഞ്ഞിട്ടില്ല എന്ന്. കാരണം ആ മനസിവിടെയാ…. ശരീരം മാത്രം അടുത്തില്ല എന്നേ ഉള്ളു.
ആത്മിക
ചേട്ടാ…. എനിക്കറിയാം, എന്നാലും വെറുതേ… ഒന്നു ചോദിച്ചതാ…..
റോക്കിക്കും പറയാൻ വാക്കുകൾ കിട്ടാത്ത പോലെ, ആ ശക്തൻ്റെ മിഴികളും ഈറനണിയിച്ചു അവളുടെ പ്രണയം , ആത്മികയ്ക്ക് രേവതിയമ്മ നൽകിയ ഭക്ഷണം അവൾ കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് രേവതിയമ്മയുടെ മടിയിൽ കിടന്ന് ഒരു കുഞ്ഞു പോലെ അവൾ ഉറക്കത്തെ വരവേറ്റു. ആ സമയവും ആരുമറിയാതെ ആ മിഴികളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീണു.
ലക്ഷ്മിയമ്മ അവളുടെ കാലുകൾ തൻ്റെ മടിയിലെടുത്തു വെച്ചു, പതിയെ ഉഴിഞ്ഞു കൊടുത്തു. ആ കാലുകൾ തലോടുമ്പോ അതിലൊരു ക്ഷമാപണം കൂടി ഒളിഞ്ഞു കിടക്കുന്നതായി തോന്നി. ഇതെല്ലാം നിറമിഴികളോടെ പത്മനാഭനും നോക്കി നിന്നു.
🌟🌟🌟🌟🌟
അമ്മേ….. അറിഞ്ഞോ…. പപ്പൻ വിളിച്ചിരുന്നു.
ഉം എന്താടാ…. അവൻ പറഞ്ഞത്
അത് അമ്മേ…. അപ്പു…..
എന്താടാ എൻ്റെ കൊച്ചിന്
അതു കേട്ടതും നാരായണിയമ്മയുടെ നെഞ്ചൊന്നു കാളി, ഒപ്പം പ്രഷറും കൂടി, രാമൻ വേഗം ചെന്നു അമ്മയെ താങ്ങി.
സീതേ……..
മറുപടിയൊന്നും വരാതായത്തും അയാൾ അലറി വിളിച്ചു.
സീതേ….. എടി കഴുവേറിടെ മോളെ…….
എന്താണാവോ….. ഈ നട്ടപ്പാതിരായ്ക്ക്
അമ്മയുടെ മരുന്നിങ്ങെടുത്തേ…….
എന്താ…. എന്താ…. ഏട്ടാ….
ഒന്നു നിന്നു ചലക്കാതെ മരുന്നുമായി വാടി.
സീതേ വേഗം മരുന്നും ഒരു ഗ്ലാസ് വെള്ളവുമായി ഓടിയെത്തി. അമ്മയെ കൊണ്ട് മരുന്നു കടുപ്പിച്ചു. നാരായണിയമ്മ ആ ചാരു കസേരയിൽ കണ്ണടച്ചു കിടന്നു. സീതയും രാമനും അവരെ നോക്കി ഇരുന്നു. ചുറ്റും നിശബ്ദത മാത്രമായിരുന്നു.
പെട്ടെന്നായിരുന്നു ആ നിശബ്ദതയെ കീറി മുറിച്ച് , നാരായണിയമ്മയുടെ ശബ്ദം ഉയർന്നത്. രാമനും സീതയും ഒരു പോലെ ഞെട്ടി.
അപ്പു…………
എന്താടാ….. എന്താ…. എൻ്റെ അപ്പുന് പറ്റിയത്
ഒന്നും പറ്റിയിട്ടില്ല, നിങ്ങളൊന്ന് അടങ്ങി നിക്ക്. ഒരു സന്തോഷവാർത്തയാ….. പക്ഷെ
നാരായണിയമ്മയുടെ മുഖഭാവം കണ്ടാൽ അറിയാം ആകാംക്ഷയുടെ വേലിവരമ്പുകൾ എല്ലാം വൃദ്ധമനസ് തകർത്തു തരിപ്പണമാക്കിയെന്ന് .
എന്താടാ…. കാര്യം, എനിയും വയ്യ ഈ പാഴ് ജൻമത്തിന് നീ പറ
അത് അമ്മേ…. അപ്പുൻ്റെ കല്യാണം കഴിഞ്ഞു
കഴിയേ…. നീയെന്താ പറയുന്നത് , അകത്തൊരുത്തി ഇരിക്കണുണ്ട്, അതു മറന്നോ നീ , അവളിതറിഞ്ഞാൽ.
🌟🌟🌟🌟🌟
കാറു നേരെ ചെന്നു കയറിയത് സ്വർഗ്ഗത്തിലേക്കായിരുന്നു. അതെ സ്വർഗ്ഗം എന്ന് നാമകരണം ചെയ്ത അരുന്ധതിയുടെ ഗസ്റ്റ് ഹൗസിലേക്ക്. അവൾ കാറിൽ നിന്നും ഇറങ്ങിയതും ആദിയും അവളോടൊപ്പം ഇറങ്ങി.
ടോർ ബെൽ അരുന്ധതി മുഴക്കി. രണ്ടു വട്ടം മുഴങ്ങിയതും ടോർ തുറക്കപ്പെട്ടു. അവനു മുന്നിൽ മറ്റൊരു സൗന്ദര്യ ശില അനാവൃതമായി. ആ ശിലയും അവനെ സസൂക്ഷമം നോക്കുകയാണ്, ഒരു നിധി കിട്ടിയ പ്രതീതി.
അതെ രൂപാലി. അഴകിൽ അരുന്ധതിയുടെ അരികിലെത്തില്ലെങ്കിലും ഒരു പ്രത്യേക ആകർഷണ ശക്തി അവളുടെ മുഖകാന്തിക്കുണ്ട്. വശ്യമായ പുഞ്ചിരിയും. അവളുടെ മിഴികളിലെ അടങ്ങാത്ത ദാഹം, അവൻ നേരിൽ കണ്ടറിഞ്ഞു, ആ ചുണ്ടുകൾ എന്തിനോ വേണ്ടി വിറകൊള്ളുന്നതും അവൻ നോക്കി നിന്നു.
മാറി നിക്കെടി….. വാ…. ആദി…,
രൂപാലിയെ ഇടത്തോട്ടു നീക്കി, ആദിക്കായി അരുന്ധതി വഴിയൊരുക്കി. മുകളിലെ ഒരു മുറി അവനു തുറന്നു കാട്ടി കൊടുത്തു.
ഈ സൗകര്യം ഒക്കെ മതിയാവോ…..
ഇതു തന്നെ ധാരാളം
ദാ…. ആ കാണുന്ന മുറിയാ ഞങ്ങളുടേത്… എന്താവശ്യമുണ്ടേലും വിളിക്കാൻ മറക്കണ്ട .
അതിനവൻ ഒരു പുഞ്ചിരി മാത്രം നൽകി മുറിയിൽ കയറി.
രൂപാലി അവൾ ഇപ്പോഴും ശില കണക്കിന് ആ വാതിലിനരികിൽ നിൽക്കുകയാണ് നടക്കുന്നത് യാഥാർത്യമോ മിഥ്യയോ എന്നറിയാതെ
ആദി പതിയെ ബെഡിൽ കിടന്നു. രൂപാലി അവളുടെ നോട്ടം എല്ലാം അവനെ വല്ലാതെ വിവശനാക്കി. താഴ്ലാൻ്റ് തെരുവുകളിലെ വേശ്യകളിൽ കണ്ടിട്ടുള്ള മദിപ്പിക്കുന്ന കാമദാഹമാണ് കുറച്ചു മുന്നെ താൻ അവളിൽ കണ്ടെതെന്നവൻ തിരിച്ചറിഞ്ഞ നിമിഷം
ആ മിഴികൾ പതിയെ അടച്ചു കൊണ്ടവൻ കിടന്നു. ഇന്നുവരെ ഒരു പെണ്ണും തന്നെ ഭ്രമിപ്പിച്ചിട്ടില്ല. താൻ തൊട്ടിട്ടുമില്ല. താലികെട്ടിയ ആത്മിക എന്ന പുണ്യത്തെ അല്ലാതെ.
രൂപാലി അവളും തന്നെ ഭ്രമിപ്പിച്ചിട്ടില്ല, തെരുവു വേശ്യകളെ അവൾ ഓർമ്മ പെടുത്തുക മാത്രം ചെയ്തു. അവളിലെ ആ ദാഹം അതും തന്നോട് ഇവിടെയും പല രഹസ്യങ്ങൾ മണ്ണിട്ടു മൂടിയതു പോലെ.
മിഴികൾക്കു മുന്നിൽ പതിയെ പതിയെ ഒരു പുഞ്ചിരി തൂകിയ മുഖം അനാവൃതമായി, തന്നിലെ പ്രണയം , കാമം, സന്തോഷം, ദുഖം , ദേഷ്യം അങ്ങനെ സകലമാന മനുഷ്യസഹജ വികാരങ്ങളും ഒരുപോലെ ഉണർത്താൻ ശക്തമായ പുഞ്ചിരി.
തൻ്റെ ദേഹത്ത് ആരുടെയോ കൈകൾ പതിയെ അരിച്ചു കയറുന്നതായി അവനു തോന്നി. താൻ നുകർന്നിട്ടുള്ള ശരീരതാപം തന്നിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ. താൻ ശാസിച്ചിട്ടുള്ള ഏറ്റവും സുഗന്ധപൂരിതമായ നറുമണം തൻ്റെ നാസികകളെ സ്പർഷിക്കുന്നതും അവനറിഞ്ഞു. ആരുടെയോ നിശ്വാസം തൻ്റെ കവിളിൽ തട്ടിയതും
പൊന്നൂ…………….
🌟🌟🌟🌟🌟
നീ….. പറയോടാ…. അവളോട്
നാരായണിയമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു.
അമ്മേ…….
എന്നാലും അപ്പു ഈ ചതി ചെയ്തല്ലോ….
അമ്മേ….. അത്
മിണ്ടരുത് നീ…. എത്ര കല്യാണാലോചനയാ വന്നത്, ഒക്കെ അവൾ വേണ്ട എന്നു വെച്ചത് ആർക്കു വേണ്ടിയാടാ……
അമ്മ എന്നെ കൂടുതൽ ധർമ്മസങ്കടത്തിലാക്കല്ലേ…….
ഏട്ടാ….. ഇതവൾ അറിഞ്ഞാ…. എന്തൊക്കെ നടക്കും.
തൽക്കാലം ഇതവൾ അറിയണ്ട
രാമ നിനക്കവളെ അറിയുന്നതല്ല. ഇതു നീ മറച്ചെന്നറിഞ്ഞാ….
പിന്നെ ഞാനവളെ എന്തു ചെയ്യണം കൊല്ലണോ
രാമാ……..
അമ്മക്കറിയോ…. അവനൊരു കൊച്ചു വിറക്കാറായി
അപ്പോ കല്യാണം കഴിഞ്ഞിട്ട് കുറേ ആയല്ലേ….
ഇത് വല്ലാത്ത ചതിയായി പോയല്ലോ ഏട്ടാ…..
വായടക്കെടി………
നീയെന്തിനാടാ…. അവളോടു ചൂടാവുന്നത്.
പിന്നെ ഞാനെന്തു വേണം അമ്മേ…..
പപ്പനും ലക്ഷ്മിയും ഒക്കെ പറഞ്ഞ വാക്ക് കാറ്റിൽ പറന്ന പോലെ ആയല്ലേ……
അമ്മേ……… ഞാൻ
ശരിയാ കാശു വരുമ്പോ…. ആളുകൾ മാറും, നമ്മളും അതോർക്കണമായിരുന്നു.
എല്ലാം നമ്മുടെ തെറ്റാ അമ്മേ……
എന്താ ഇവിടെ ഒരു ഗൂഢാലോചന
അതും പറഞ്ഞവൾ സഭയിലേക്ക് എഴുന്നള്ളിയതും കടിച്ചമർത്തിയ വികാരങ്ങൾ പുറത്തു കാട്ടാതെ പുഞ്ചിരി തൂകാൻ അവർ മൂവരും നന്നെ പാടുപെട്ടു.
ഒന്നുല്യാ എൻ്റെ കുട്ട്യേ…..
എന്നിട്ടാണോ, മുത്തശ്ശിടെ കണ്ണു നിറഞ്ഞിരിക്കുന്നത്
അത് കണ്ണിൽ കരട് പോയതാ മോളെ
ദേ…. വേണ്ട ട്ടോ നിക്ക് അറിയാ അച്ഛൻ വഴക്കു പറഞ്ഞോ
ഇല്ല മോളെ…..
മതി മതി നേരം ഒരുപാടായി…. വന്നു കിടന്നേ…..
🌟🌟🌟🌟🌟
പൊന്നൂ………………
അവൻ തൻ്റെ മിഴികൾ തുറന്നപ്പോ മുറിയിൽ അവൻ മാത്രം, ഏകാന്തത അവനെ വേട്ടയാടുന്നതു പോലെ അവനു തോന്നി. ആത്മികയിൽ നിന്നും തനിക്കൊരു വിമോചനം ഇല്ലെന്നവൻ തിരിച്ചറിഞ്ഞു.
ഒരു നിഴലായി തനിക്കു പിറകിൽ അവളുണ്ട്, മനസിലും വിവേകത്തിലും അവൾ ലയിച്ചു കഴിഞ്ഞു. വേരോടി ഒരു പടുവൃക്ഷമായി പടർന്നു പന്തലിച്ചു കഴിഞ്ഞു. എനി കടയോടെ പറച്ചു കളയുക അസാധ്യം.
ഉറക്കമില്ലാത്ത രാത്രികൾ മാത്രമാണ് തന്നെ കാത്തിരിക്കുന്നത് എന്നു വ്യക്തമായ അവൻ റൂമിന് വെളിയിലുടെ നടന്നതും അരുന്ധതി രൂപാലി സംസാരം കേട്ടു . അവരുടെ വാതിൽക്കൽ മുട്ടാൽ നിന്ന അവൻ നിശ്ചലനായി, അവൻ അവിടെ കാതോർത്തു നിന്നു.
എടി നീ എനി AKയെ എപ്പോഴാ കൊല്ലുന്നത്
ഒരു ഞെട്ടലോടെയാണ് പുറത്തു നിന്നും ആദി അതു കേട്ടു നിന്നത്
എനി എന്തിനാടി അവളെ കൊല്ലുന്നത്.
എനിക്കു മനസിലായില്ല അരുന്ധതി,
അവള് വല്യ കാമുകി അല്ലായിരുന്നോ…. അവനാണ് അവളുടെ ജിവൻ, അവളെ കൊല്ലാൻ നോക്കിയത് അവനെ സ്വന്തമാക്കാനല്ലെ
അതിന്,
അവൻ എൻ്റേതായാൽ ആരാടി തകരുക
AK തന്നെ,
ആ അതു തന്നെ, അവൾ തകർന്നു തരിപ്പണമാകുന്നത് കണ്ടു രസിക്കാം, അപ്പോ അവൾ ഇത്രയും നാൾ എന്നെ തോൽപ്പിച്ചതിന് ഞാൻ പകരം വീട്ടിയതിനു തുല്യം
അപ്പോ അവളെ കൊല്ലുന്നില്ലെ
കൊല്ലും, അവളെ ഞാൻ ജയിച്ചത് അവൾ അറിയണം, പിന്നെ നരകിച്ച് മരിച്ചാ മതി എന്നു നിൽക്കുമ്പോ നമുക്കവളെ സഹായിക്കാടി.
നി ഒരു വല്ലാത്ത സാധനമാ…..
അവളുടെ അഴക് , ആ ധൈര്യം അതിൻ മേൽ വിജയം നേടാൻ എനിക്കാവില്ല അതുറപ്പാ, അപ്പോ ഞാൻ ഒന്നാമത് വരാൻ വഴിമുടക്കി നിൽക്കുന്ന മുള്ളിനെ ഞാനെടുത്തു കളയുന്നു.
ഇരുവരുടെയും ചിരിയും അടഹാസവും അവിടെ ഉയരുമ്പോൾ , ആദി തൻ്റെ രൗദ്രഭാവം വീണ്ടെടുക്കുകയായിരുന്നു.
എടി ഇത് നിൻ്റെ ഏട്ടൻ സമ്മതിക്കോ….
ഇല്ല അതെനിക്കറിയാം. അവളെ ഒരുപാട് കൊതിച്ചതാ പാവം. ഒരിക്കൽ എങ്കിലും തൻ്റെ കിടക്കയിൽ കിട്ടാൻ കാത്തിരുന്നതാ, പക്ഷെ യോഗമില്ല
അതെന്താടി,
ആദി വന്നില്ലെങ്കിലും അവന് അവളെ കിട്ടില്ല, അവൻ പൊട്ടനാ…. ആ വിവേക് നേട്ടമിട്ട അവളെ വേറെ ആരേലും കൊത്താൻ അനുവദിക്കോ അവൻ
വിവേക് ആ പേര് ആദി തൻ്റെ മനസിൽ കുറിച്ചിട്ടിരുന്നു.
എടി വിവേക്
ഉം… അവളുടെ മരണം അവൻ്റെ കഴിലാ… അവൻ്റെ കട്ടിലിൽ അവളെ ഭോഗിച്ച് ഒരു കറിവേപ്പില ആക്കിയ ശേഷം അവൻ കൊല്ലും
ആദി സത്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. ഇവർ ആത്മികയെ ലക്ഷ്യം വെക്കുന്നു. പ്രണൻ്റെ പാതിക്ക് ആപത്തെന്നാൽ അവനിലെ രാക്ഷസന് അടങ്ങി ഇരിക്കാനാവോ……
പക്ഷെ ആദി തിരിച്ചു , തൻ്റെ മുറിയിലേക്കു തന്നെ പോയി. അവൻ പ്രതികരിക്കാതെ പോയത് ആത്മികയെ അവൻ ശത്രുവായി കാണുന്നു എന്നല്ലെ, പിന്നെ എന്തിന് ചില സമയം അവനിൽ ദേഷ്യമുണർന്നത്. Nv നീ രഹസ്യങ്ങളുടെ കലവറയാണ് ആർക്കും തിരിച്ചറിയാനാവാത്ത നിഗൂഢ രഹസ്യങ്ങൾ നിന്നിൽ ഉറങ്ങി കിടക്കുന്നു.
🌟🌟🌟🌟🌟
ഏട്ടാ….. പാവം മോൾ, അവളുറങ്ങി…
അവളുറങ്ങട്ടെ, ഒന്നും അറിയാതെ അവൾ ഉറങ്ങട്ടെ..
ഏട്ടാ…. എനിക്കു പേടിയാകുന്നു. മോൻ,
പറയാൻ പറ്റില്ല, അവനെന്തു ചെയ്യുമെന്ന് അതവന് മാത്രം അറിയുന്ന രഹസ്യം.
ഇവൾക്കൊന്നും സംഭവിക്കില്ല എന്നു മനസു പറയുന്നു.
എന്താ… നിനക്കിത്ര ഉറപ്പ്
അവൻ്റെ ആർക്കും തടയാനാവാത്ത രൗദ്രഭാവം തടഞ്ഞവൾ അല്ലെ അവൾ,
അന്ന് അവൻ ആദി മാത്രമായിരുന്നു. ഇവളോട് പ്രണയം മാത്രം, എന്നാൽ ഇന്നോ….
എട്ടാ……
സത്യങ്ങൾ അങ്ങനെയാണ് കയ്ക്കും , നന്നായി കയ്ക്കും
എനിക്കിപ്പോ പേടി തോന്നുന്നു.
പേടിക്കണം ലച്ചു, ഇന്നവൻ്റെ മനസിലെ ശത്രുതയും പ്രണയവും തമ്മിലാ യുദ്ധം, ശത്രുത വിജയിച്ചാൽ മോളുടെ മരണം, പ്രണയം വിജയിച്ചാ ഇവരുടെ ജീവിതം
അവനെ ഒന്നു കണ്ടിരുന്നെങ്കിൽ പറഞ്ഞു മനസിലാക്കാമായിരുന്നു.
ആരെ അവനെയൊ, നിനക്കെന്താ വട്ടായോ ലച്ചു. ആരുടെയും വാക്കുകൾ അവൻ അനുസരിക്കില്ല. മനസെന്തു പറയുന്നോ അതിനെ വിവേകം ശരി വെച്ചാൽ അതവൻ അനുസരിക്കും, അതേ…. അവൻ അനുസരിക്കു.
നിങ്ങളെന്താ മനുഷ്യാ പറയുന്നത്.
ലച്ചു, വികാരങ്ങൾക്ക് അടിമപ്പെടുന്നവനല്ല അവൻ, വികാരത്തെ വിവേകം കൊണ്ട് വിശകലനം ചെയ്യുന്ന അവന്, ഒരിക്കലും തീരുമാനങ്ങൾ തെറ്റാറില്ല. ഒരിക്കൽ എടുത്ത തീരുമാനം മാറ്റാറുമില്ല.
അപ്പോ ഇവളെ കൊല്ലില്ല എന്ന തീരുമാനവും മാറില്ലല്ലോ….
അതിലുമുണ്ട് രണ്ട് പ്രശ്നങ്ങൾ ലച്ചു.
എന്താ ഏട്ടാ…. എന്നെ വെറുതേ…. പേടിപ്പിക്കല്ലെ.
അവൻ തീരുമാനം എടുക്കാൻ വേണ്ടിയാവണം ഇപ്പോ അവളിൽ നിന്നും അകന്നതെങ്കിൽ അവളുടെ വിധി ഇതുവരെ അവൻ എഴുതിയിട്ടില്ല. എന്നല്ലെ
ഏട്ടാ… അപ്പോ രണ്ടാമത്തേത്.
അവൻ തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിയതെങ്കിൽ, ഇവൾക്കു മരണമില്ല , പക്ഷെ ജീവിതവുമില്ല.
ഏട്ടാ…. ഒന്നു മനസിലാവുന്നതു പോലെ പറ, ഞാനൊരു പാവാ… ഇതൊന്നും പെട്ടെന്നു തലേ കേറില്ല.
ലച്ചു, അവൻ അവളെ കൊല്ലട്ട എന്നു തീരുമാനിച്ചതോടൊപ്പം അവളിൽ നിന്നും അകലാനും തീരുമാനിച്ചില്ലെ, എനി അവളിലേക്കൊരു തിരിച്ചു വരവില്ലെങ്കിൽ അവൾക്കൊരു ജീവിതം ഉണ്ടോ…
അതും ശരിയാ… എട്ടാ…. മോളുടെ ജീവിതം വെച്ചൊരു കളിയാണിത്, ഒരിക്കൽ വെറുത്തിരുന്നതാ ഇവളെ, ഇപ്പോ മനസു നിറയെ അതിനോടുള്ള സ്നേഹമാ….. ഇവളെ നഷ്ടമാക്കി അവനെന്തു നേടിയാലും അവനു തീരാ നഷ്ടം തന്നെയല്ലെ ബാക്കി.
സത്യം ലച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിഷ്കളങ്ക പ്രണയം, അതു ലഭിക്കാനും വേണം ഒരു ഭാഗ്യം, എന്നെ പോലെ അതെൻ്റെ മോനും കിട്ടി, പക്ഷെ യോഗം ഉണ്ടോ അതനുഭവിക്കാൻ എന്ന പേടി മാത്രം.
🌟🌟🌟🌟🌟
മുറിയിൽ കിടക്കുന്ന ആദിയുടെ ചിന്തകൾ കാടു കയറുകയാണ്, അവനിലെ ചിന്തകളെ കണ്ടുപിടിക്കുക എന്നത് അസാധ്യം, മിഴികളിൽ ഒന്ന് , ചുണ്ടിലെ പുഞ്ചിരിയിലൊന്ന്, മനസിലൊന്ന്, വിവേകത്തിലൊന്ന്, എന്ന പോലാണ്, അവൻ്റെ ചിന്തകളും, വികാരങ്ങളും ആർക്കും പിടികൊടുക്കാതെ വഴുതി പോകുന്ന പരൽ മീനിനെ പോലെ.
മിഴികളടച്ചവൻ കിടക്കുമ്പോ , മിഴികൾക്കു മുന്നിൽ അവൾ വരും, കാതുകൾ കേൾക്കും അവളുടെ മധുരസ്വരം , ശരീരമുണരുന്നു അവളിലെ ജീവതാപം, നാസികകൾ പുണരുന്നു അവളിലെ സുഗന്ധം.
ആത്മിക അവൾ അവനിൽ വസിക്കുന്നു, അവൻ അവളിലും. ശരീരങ്ങൾ അകലങ്ങൾ പിന്നിട്ടു നിൽക്കുമ്പോഴും മനസുകൾ വാരിപ്പുണരുകയാണ് പരസ്പരം . ആത്മികയെ മനസിലുണർന്ന നിമിഷം അവനിൽ തെളിഞ്ഞ പുഞ്ചിരി അതിനുള്ള ഉത്തരമാണ്.
Let’s play Hide and seak.
വികാരങ്ങൾക്ക് ഇവിടെ സ്ഥാനമില്ല, ഇപ്പോ എനിക്കൊരു ലക്ഷ്യം കൂടി, ശത്രു സംഹാരം, അവളെ പിരിഞ്ഞത് അമ്മയ്ക്കു വേണ്ടിയെന്നാൽ, ഇപ്പോ ഇതവൾക്കു കൂടി വേണ്ടിയായി.
പൊന്നു, ഇരുളിൻ്റെ മറവിൽ നിനക്കും ശത്രുക്കൾ ഉണ്ട്, എണ്ണമറ്റ ശത്രുക്കൾ, കുറച്ചു നിമിഷം മുന്നേ…. എനിക്കവർ നാവുയർത്തിയതിന് മരണം വിധിക്കാമായിരുന്നു, അതാ ശീലവും, പക്ഷെ ഞാൻ ചെയ്തില്ല.
എൻ്റെ കാര്യമായിരുന്നേ… കൊന്നേനെ ആ നിമിഷം തന്നെ, പിന്നെ ആ വേരോടിയ ആഴം വരെ ഞാൻ തേടി അലഞ്ഞേനെ , പക്ഷെ ഇതു നിൻ്റെ കാര്യമാ…. തിരക്കു കൂട്ടിയ നിനക്കും, നമ്മുടെ കുഞ്ഞിനുമാ…. ആപത്ത്.
ഇവിടെ വിവേകം മാത്രം മതി, അവസാന കണ്ണിയെയും കണ്ടെത്തി ഞാൻ ചോദിച്ചോളാം നിൻ്റെ കണക്കുകൾ, നിനക്കു വേണ്ടി. എനി എൻ്റെ അഭിനയമികവ് കാണാൻ ഒരുങ്ങി നിന്നോ അരുന്ധതി.
നിന്നെ കൊതിച്ചു നടന്ന അവളുടെ ഏട്ടനെ ഞാനൊന്നു കാണട്ടെ, അവൻ്റെ ആഗ്രഹത്തിന് ഞാൻ കൊച്ചു സമ്മാനം കരുതി വെച്ചിട്ടുണ്ട്, സമയം പോലെ കൊടുക്കാം.
എനിക്കറിയേണ്ടതും കാണേണ്ടതും അവനെയാണ്. ആ വിവേക്, നിന്നെ കൊല്ലാൻ പോകുന്ന, കിടക്കയിലെ ഉപകരണമാക്കാൻ കൊതിക്കുന്ന ആ കാമഭ്രാന്തനെ , സംഹാരമൂർത്തിയുടെ വാമഭാഗം അലങ്കരിക്കുന്ന ശക്തിയെ കാമ മിഴികളാൽ പുണർന്നവനെ, മരണം കാത്തിരിക്കുന്നു അവനെ.
ആത്മിക തുടർദിനങ്ങൾ നിനക്കായി കാത്തിരിക്കുന്നത് ദുഖങ്ങൾ മാത്രമാണ്, തളരരുത്, കണ്ണാൽ കാണുന്നതെല്ലാം സത്യമാവില്ല, കാതാൽ കേൾക്കുന്നതും. എന്നിലെ ഓരോ ചലനവും അറിഞ്ഞവളാ നീ നിനക്കായ് ഞാൻ തരുന്ന ചെറു സുചനയും നീ തിരിച്ചറിഞ്ഞാൽ , തളരേണ്ടി വരില്ല നിനക്ക്, അവിടെ പിഴച്ചാൽ നീ തകർന്നു പോകും. നിന്നിൽ എനിക്കു വിശ്വാസമുണ്ട് പൊന്നു.
തെറ്റില്ല, നീ…. തെറ്റിക്കില്ല, അതെനിക്കുറപ്പാ…
🌟🌟🌟🌟🌟
നാരായണിയമ്മയെ കെട്ടിപ്പിടിച്ച് തൻ്റെ പേരക്കുട്ടി കിടന്നുറങ്ങുമ്പോൾ, ആ വൃദ്ധമനസ് വ്യാകുലതയുടെ നിലവറയായിരുന്നു. ആ നെറുകയിൽ തൻ്റെ വിരലുകളാൽ തഴുകി അകലുമ്പോൾ, ആ മിഴികൾ ഈറനണിഞ്ഞിരുന്നു.
ഇവളുടെ സങ്കടം കാണാൻ വയ്യ ഈശ്വരാ… അതിനു മുന്നേ….. എന്നെ ഒന്നു വിളിച്ചൂടെ……
ആ വൃദ്ധമനം ആഗ്രഹിക്കുന്നത് മരണമാണ്, ഈ നിമിഷം അത് പുൽകിയാലും അവർക്കു സന്തോഷം മാത്രം, ബാല്യത്തിലെ അവൾ നേടിയെടുത്ത അവകാശം, അവളുടെ കുഞ്ഞു മനസിൽ ആഴത്തിൽ പതിഞ്ഞ മോഹം എല്ലാം തകർന്നു.
അപ്പു, അവനെന്നാൽ എൻ്റെ കുഞ്ഞിന് ജീവനാ… അവനീ…. കാണിച്ച ചതി, ആരും സ്വപ്നത്തിൽ പോലും കരുതിയില്ല. പപ്പനും അതിനു കൂട്ടു നിന്നു , ലക്ഷ്മിയും അവളെ മറന്നു.
പണം മനുഷ്യനെ മാറ്റിമറിക്കും എന്ന സത്യം അവർ തെളിയിച്ചു, ഒരു ഗതിയും ഇല്ലാതെ നടന്ന കാലത്ത് അഭയം നൽകിയവരെ പാടെ മറന്നാൽ ആരും നന്നാവില്ല, അത് ചരിത്രം തെളിയിച്ചതാ….. എന്നാലും എൻ്റെ അപ്പു നിന്നെ ശപിക്കാനും കഴിയുന്നില്ലല്ലോ ഈ വൃദ്ധയ്ക്ക്.
എൻ്റെ പേരക്കുട്ടി, അവളോട് സത്യങ്ങൾ എങ്ങനെ പറയും, ആരു പറയും, പറഞ്ഞാൽ അവളെന്തു ചെയ്യും, ഉത്തരമില്ലല്ലോ എൻ്റെ പത്മനാഭസ്വാമി……
ഇതേ സമയം അടുത്ത മുറിയിലും ഉറക്കമില്ലാതെ രാമനും സീതയും, അവർക്കും ഈ വാർത്ത വലിയ ഒരടിയായിരുന്നു.
ഏട്ടാ….. അവളോട് പറയണ്ടേ……
എങ്ങനാടി , എൻ്റെ കുഞ്ഞിനോട് പറയാ….
പറയണം മറച്ചു വെച്ചിട്ടെന്തിനാ…. എന്നായാലും അവളറിയണ്ടെ.
ഊണിലും ഉറക്കത്തിലും അപ്പു എന്നു മാത്രം ഒരു ചിന്തയുള്ള അവളോട് എങ്ങനാ… പറയാ….
പറഞ്ഞേ…. പറ്റു, അവളറിയണം
നീ….. പറയോ……
ഞാനോ….. എട്ടാ…. അത്
പറ്റില്ല…. അല്ലെ , അതു തന്നെയാ…. എൻ്റെയും അവസ്ഥ.
അവളറിഞ്ഞാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. അതാ……
ആ പേടി എനിക്കും ഉണ്ട്, വരട്ടെ, പപ്പന് കുറേ കാര്യങ്ങൾ പറയാനുള്ളത് പോലെ തോന്നി ആ സംസാരത്തിൽ
എന്നിട്ടെന്താ അങ്ങേര് പറയാഞ്ഞത്, നമ്മളെ ഒക്കെ മറന്നത് തന്നെയാ…..
വായടക്കിടി… നായിൻ്റെ മോളെ….. അവര് മുടങ്ങാതെ തരുന്നതാ നീ…ഒക്കെ ദിവസവും തിന്നുന്നത്, നല്ല നിലയിലെത്തിയിട്ടും കൈവിട്ടിട്ടില്ല പപ്പൻ, എനിക്കറിയാം അവനെ
സങ്കടം കൊണ്ട് പറഞ്ഞു പോയതാ ഏട്ടാ….
നിയെനി കരയാൻ നിക്കണ്ട, എന്തോ ഒന്നു നടന്നിട്ടുണ്ട്. പപ്പൻ പറയും, അതാ അവൻ വിളിക്കാം എന്നു പറഞ്ഞത്, എല്ലാം ഒന്നിച്ചു പറയാനുള്ള മാനസികാവസ്ഥയിലല്ല അവനും, കേൾക്കാനുള്ള അവസ്ഥയിലല്ല ഞാനും എന്നവനും അറിയാ…..
🌟🌟🌟🌟🌟
കണ്ണീരിൻ്റെയും, തീരുമാനങ്ങളുടെയും വാശിയുടെയും, പകയുടെയും , കളി കളത്തിലെ പുതിയ കരുക്കളുടെയും വീര്യം കൂടിയ ആ രാവിന് വിരാമമിട്ടു കൊണ്ട് ഉദയ സൂര്യൻ ഇരുളിൻ്റെ മൂടൽ മഞ്ഞിനെ പ്രകാശരശ്മി തൻ താപത്താൽ അലിയിച്ചു കളഞ്ഞു.
ആദിയുടെ മുറിയിലേക്ക് കടന്നു വന്ന അരുന്ധതി ബെഡ് കോഫി നൽകിയ ശേഷം അവനോടായി ചോദിച്ചു. ആ ചോദ്യം അവനും പ്രതീക്ഷിച്ചിരുന്നു.
ആദി എന്താ തൻ്റെ പരിപാടി….
പകരം ചോദിക്കണം ആത്മികയോട് എന്നെ ചതിച്ചതിന് എണ്ണിയെണ്ണി പകരം ചോദിക്കണം
അരുന്ധതിയുടെ മുഖം ആയിരം സൂര്യൻ ഒന്നിച്ചദിച്ച പോലെ പ്രകാശപൂരിതമായി.
പണവും , അഴകുമാ… അവളുടെ അഹങ്കാരത്തിന് കാരണം
അതു രണ്ടും ഞാൻ നശിപ്പിക്കും
പണം അത് നശിപ്പിക്കും , അഴക് , എന്താ മോനെ ആസിഡ് വല്ലതുമാണോ… വേണ്ടാ ട്ടോ…
അതൊക്കെ ചീപ്പ് നമ്പർ, അവളെനി ജീവിക്കുന്നത് സ്വന്തം അഴകു വിറ്റിട്ടാവും ഞാനങ്ങനെയാക്കും
ആദി നീ… പറഞ്ഞു വരുന്നത്
അതെ അരുന്ധതി ബാംഗ്ലൂർ കണ്ട , നമ്പർ വൺ തെരുവു വേശ്യ……..
അതും പറഞ്ഞവൻ ചിരിച്ചപ്പോ , ആ ചിരിയിൽ അവൾ പങ്കു ചേർന്നു.
അവളുടെ കരങ്ങൾ പതിയെ അവൻ്റെ ഉൾതുടയിൽ സ്പർഷിച്ച നിമിഷം അവനിലുണർന്ന അരോചകത്വം മറച്ചു പിടിക്കാൻ അവൻ നന്നായി പാടു പെട്ടു. ആ കൈകൾ അവൻ്റെ മേനിയിൽ ഒഴുകി നടന്നു.
വിരസമായ മനസോടെ അവനതിന് മൗനസമ്മതം മൂളി. ആത്മിക അവൾ മാത്രമാണ് മനസിൽ , അവൾക്കവകാശപ്പെട്ട ശരീരം സ്വന്തമാക്കാൻ തൻ്റെ മാദക മേനിയാൽ അവൾ ശ്രമിക്കുമ്പോ…. പതറാത്ത ഉറച്ച മനസുമായി അവൻ നിന്നു കൊടുത്തു, കരണം ലക്ഷ്യമാണവന് പ്രാധാന്യം വഴികളല്ല.
ആ കൈകൾ തൻ്റെ കവിളിൽ സ്ഥാനമുറപ്പിച്ച്, അവൾ തൻ്റെ അധരങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുമ്പോ , അവൻ്റെ ഹൃദയതാളം ഉയർന്നു. എതിർക്കാൻ മനസു വെമ്പി , എന്നാൽ ലക്ഷ്യം നേടാൻ വിശ്വാസം നേടാൻ ഒന്നും ചെയ്യരുതെന്ന് വിവേകം അവനെ ബോധവാനാക്കി.
പെട്ടെന്നാരോ വാതിൽ തുറന്നകത്തു വന്നതും അരുന്ധതി അവനിൽ നിന്നും അകന്നു.
നീയോ……..
ലക്ഷ്യം കാണുമുൻമേ… തോൽവിയടഞ്ഞ അവളുടെ ശബ്ദം അടറിയിരുന്നു. നീരസം ആ വാക്കിലുണ്ടായിരുന്നു.
ഞാൻ തന്നെ എന്തേ……
രൂപാലി അവൾ അവനൊരു ദൈവമായി തോന്നി, നാളെ തന്നെ വേട്ടയാടാൻ ഇടയുണ്ടായിരുന്ന , ഒരു കുറ്റബോധത്തിൽ നിന്നും മുക്തിയേകിയ ദേവത .
അവർ ഇരുവരും പുറത്തേക്കിറങ്ങാൻ പോയതും ആദി
അരുന്ധതി എനിക്കു കുറച്ച് പർച്ചേസ് ഉണ്ടായിരുന്നു.
പോകാം ഒരു അര മണിക്കൂർ
എൻ്റെ പെഴ്സ് ഇല്ല, സോ
അതിനെന്താ… നമ്മൾ തമ്മിൽ കാശിൻ്റെ കണക്കു നോക്കണോ….
അവൻ ഒരു പുഞ്ചിരി മാത്രം അവൾക്കായി നൽകി, അതിലെ രഹസ്യങ്ങൾ അവളുടെ മിഴികൾക്കും കാണാൻ കഴിഞ്ഞില്ല.
🌟🌟🌟🌟🌟
ആത്മികയ്ക്ക് ഇന്ന് ഹോസ്പിറ്റൽ വാസത്തിൽ നിന്നും മോചനം. അവർ പോകുന്നത് ബാംഗ്ലൂരിൽ പപ്പൻ വാങ്ങിയ പുതിയ വീട്ടിലേക്ക് അതിനു മുന്നെ പർച്ചേഴ്സ് ചെയ്യാനായി New Land Mall അവരെല്ലാരും കൂടെ പോയി.
സമയം 10.30, mall കടക്കുമ്പോ അവളുടെ മനസിൽ ആദിയെ ഓർമ്മ വന്നു. ഓർമ്മകൾ നഷ്ടമായ ആദിയെ Mall ൽ കൊണ്ടുവന്നതും, വസ്ത്രങ്ങൾ എടുത്തു കൊടുത്തതും അങ്ങനെ പലതും.
അവളുടെ ഉള്ളിൽ തളം കെട്ടി വന്ന വികാരം മിഴികൾ വിളിച്ചു പറയാൻ ശ്രമിച്ചതും അവളുടെ വിരലുകൾ അവയെ മറച്ചു കളഞ്ഞു മറ്റുള്ളവരിൽ നിന്നും. അവൾ സ്വയം ശക്തയായി കാണിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
രണ്ടാം നിലയിലെ വരാന്തയിലൂടെ കടകൾ നോക്കി നടക്കുന്ന സമയത്ത് അവളറിയാതെ ഉരുവിട്ടു പോയി.
ആദി………..
എന്താ മോളെ എന്താ……
അമ്മേ….. ആദി ഇവിടെ അടുത്തുണ്ട്
പൊന്നു നിനക്കു വെറുതെ തോന്നുന്നതാ മോളെ….
തോന്നലല്ല അമ്മാ….I can feel it..
അതും പറഞ്ഞവളുടെ മിഴികൾ അവിടെ പരതുമ്പോ വലതു സൈഡിലെ തൂണിൻ്റെ മറവിൽ നിന്നു കൊണ്ട് ആദി അവളുടെ കാഴ്ചയുടെ ലോകത്ത് നിന്നും അപ്രത്യക്ഷനായി.
അവനും അതുപോലെ ഒരു ഫീൽ തോന്നിയിരുന്നു. അതാ അവളെ തിരഞ്ഞവൻ നടന്നത്, അവളെ ഒരു നോക്കു കണ്ടതും, അവനെ അവൾ തിരയുന്നെന്ന സത്യം മനസിലായി, ആ നിമിഷം അവനവളിൽ നിന്നും സ്വയം മറഞ്ഞ നിമിഷം, അവനനുഭവിച്ച വേദന ചെറുതല്ലായിരുന്നു.
മൂന്നാമതുള്ള ഒരു കടയിൽ അവർ കയറി പോവുന്നത് അവൻ നോക്കി നിന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം ആ കടയ്ക്കരികിലേക്കവൻ ചെന്നു. ആ കണ്ണാടി ചില്ലിനപ്പുറം നിന്നിൽ തൻ്റെ പ്രാണസഖിയെ നോക്കി നിന്നു.
ഒരു കണ്ണാടി മതിലിനാവില്ല അവരുടെ ഹൃദയങ്ങളെ പിരിക്കാൻ എന്നതുപോലെ പെട്ടെന്നവൾ തിരിഞ്ഞു നോക്കിയതും അവൻ പുറം തിരിഞ്ഞു നിന്നു. പിന്നെ പതിയെ നടന്നു നീങ്ങി.
ആദി…….
ഏതു ഇരുളിലും അവൾക്കവനെ തിരിച്ചറിയാം, മുഖം മറച്ചാലും , അവൻ്റെ ശരീരത്തിൻ്റെ ഒരംശം വെളിവായാൽ അവൾ തിരിച്ചറിയും, ആ പോയത് അദിയാണെന്നതിൽ അവൾക്ക് സംശയമില്ല.
പെട്ടെന്നൊരു ഡ്രെസ്സ് എടുത്ത് അവൾ അമ്മയോടു പറഞ്ഞു.
ഇതു കൊള്ളാം അല്ലെ അമ്മേ…..
ഉം.. നന്നായിട്ടുണ്ട്
അമ്മേ.. ഞാനിതൊന്ന് ഇട്ടു നോക്കിട്ടു വരാം..
ശരി മോളെ,
ആ വസ്ത്രവും എടുത്തവൾ അവർക്കരികിൽ നിന്നും മാറി, പതിയെ ഒരു കോണിൽ ആ ഡ്രസ്സ് വെച്ചവൾ അവിടെ നിന്നും പുറത്തിറങ്ങി. ആദിയെ തേടി അവൾ അലഞ്ഞു.
മനസു പതിയെ അവളോടു മന്ത്രിച്ചു മുകളിലെ നിലയിൽ ആദിയുണ്ടെന്ന്. ഒരു വല്ലാത്ത ആസക്തിയോടെ അവൾ പടികൾ കയറി മുകളിലെ നിലയിലെത്തി. മറ്റാരുടെയും കണ്ണിൽ പെടാതിരിക്കാൻ പടികളാണ് നല്ലതെന്നവൾക്കു തോന്നി.
ആ നിലയിൽ ഒരു കോണിൽ നിന്നും അവൾ തുടങ്ങി അവനെ തേടുവാൻ, അവളുടെ മിഴികളിൽ പ്രതീക്ഷയുടെ തീജ്വാലകൾ എരിയുന്നുണ്ടായിരുന്നു. നടന്നു നീങ്ങും തോറും , അവനിലേക്കടുക്കും തോറും അവളുടെ ഹൃദയതാളം ഉയർന്നു വന്നു.
ഹൃദയതാളത്തിൻ്റെ വേഗത്തിനു കൂട്ടുപിടിക്കാനെന്നോണം ആ കാലുകളുടെ വേഗതയും കൂടി, എതിരെ വന്നൊരു വ്യക്തിയെ അവളുടെ മിഴികൾ കണ്ടില്ല , അവളയാളെ തട്ടിയതും അയാളുടെ കയ്യിലെ സാധനങ്ങൾ നിലത്തു വീണു.
ഒന്നു തിരിഞ്ഞു നോക്കാനോ , ക്ഷമാപണത്തിനോ അവൾക്കു നേരമുണ്ടായിരുന്നില്ല, അതൊന്നും ശ്രദ്ധിക്കാതെ അവൾ ഓടുകയാണ് , തൻ്റെ ലക്ഷ്യം അവൻ മാത്രമാണ്.
ഓടിക്കൊണ്ടിരുന്ന അവളുടെ കാലുകൾ നിശ്ചലമായി, പതിയെ ആ കാലടികൾ പിന്നോക്കം വെച്ചു. ഒരു മിന്നായം പോലെ താൻ കണ്ട രൂപം സത്യമാവണേ എന്ന പ്രാർത്ഥനയോടെ അവൾ പതിയെ പുറകോട്ട് ഭയത്തോടെ കാലടികൾ വെച്ചു.
ആ കണ്ണാടിച്ചില്ലിനപ്പുറം ആ രൂപം കണ്ടപ്പോൾ അവൾ ആനന്ദലഹരിയിൽ ആറാടി. ആ കണ്ണാടിയിൽ അവനു നേരെ കൈകൾ വെച്ചവൾ ആത്മസംതൃപ്തി, നേടി.
ആദി…… എന്നുറക്കെ വിളിക്കാൻ അവൾ കൊതിച്ചു, എന്നാൽ സന്തോഷാതിക്യം മൂലമാവാം സ്വര വിചികൾ പുറത്തു വന്നില്ല. മിഴികൾ നിറഞ്ഞൊഴുകി അവളുടെ ആനന്ദം അറിയിക്കാൻ എന്ന പോലെ.
അവൻ്റെ മാറിൽ ഷർട്ടിൻ്റെ അളവു വെച്ചു നോക്കുന്ന രൂപം കണ്ടവൾ ഞെട്ടി.
അരുന്ധതി……
🌟🌟🌟🌟🌟
വിവേക് ആശയകുഴപ്പത്തിലാണ്. ശത്രുവിനെ കുറിച്ച് ഒരു ധാരണ ഇതുവരെ അവന് സ്വന്തമായിട്ടില്ല. ആദി… അവൻ അദൃശ്യനാണ്. ആരാണാ ശക്തി. അവൻ്റെ പിന്നിലാര്, ഇന്ദ്രനെ പോലെ എടുത്തു ചാടിയാൽ സർവ്വവും നഷ്ടമാകും.
എന്തു നഷ്ടമായാലും അവൾ, ആത്മിക നഷ്ടമാവരുത് , അടങ്ങാത്ത മോഹമാണ് അവളോടുള്ളത് ഒരിക്കൽ പോലും കൈയ്യിൽ നിന്നും വഴുതി പോകരുത്, ഒരു പിഴവ് പറ്റിയാ അച്ഛനെ പോലെ അവളും എനിക്കൊരോർമ്മ മാത്രം.
വിവേക് മുകളിലെ മുറിയുടെ വാതിൽ തുറന്നകത്തു കയറിയതും , കസേരയിൽ ബന്ധിച്ച ചന്ദ്രശേഖരനു മുന്നിൽ, അയാളുടെ വായിലെ പ്ലാസ്റ്റർ നീക്കം ചെയ്ത് അയാൾക്കരികിൽ കസേരയിലിരുന്നു.
വിവേകെ അഴിച്ചു വിടടാ… എന്നെ,
നാവടക്കെടടോ… തന്നെ കൊല്ലാതെ വെച്ചതെന്തിനാണെന്നറിയോ….
എൻ്റെ സ്വത്തിനല്ലേടാ…..
അയ്യേ…. ആർക്കു വേണം തൻ്റെ സ്വത്ത്, ആ ചിലപ്പം അച്ഛന് വേണമായിരിക്കും.
അപ്പോ നീ….
മനസിലായില്ല അല്ലെ . ആത്മികയെ പോലൊന്നിന് ജൻമം നൽകിയ തന്നോടെനിക്ക് ആരാധനയാടോ…..
ടാ പന്നി അവളെ നിനക്ക് കിട്ടില്ല.
ഒന്ന് പോടൊ… അവനെ കൊന്ന് , അവളെ ഞാനെൻ്റെ കിടപ്പു മുറിയിലെത്തിക്കും , പിന്നെ ഓ… ആ….
കൊല്ലുമെടാ….. നായിൻ്റെ മോനെ, എൻ്റെ കൊച്ചിനെ തൊട്ടാ….
ഇവിടെ ഇങ്ങനെ കിടക്കുമ്പോഴും തൻ്റെ ശൗര്യത്തിന് ഒട്ടും കുറവില്ലല്ലോടോ…..
ചന്ദ്രശേഖരനാടാ…. ഞാൻ നിൻ്റെ തന്തയെ പോലെ നട്ടെല്ലില്ലാത്തവനല്ല
ആണോ, അതു ഞാൻ തെളിയിച്ചു തരണ്ട്.
എന്നെ തല്ലാൻ, കൊല്ലാൻ എന്നൊക്കെ പറഞ്ഞാ പേടിക്കുമെന്നു കരുതിയോ മോനെ.
ഇല്ലടോ…. താനീ കട്ടിലു കണ്ടോ
കണ്ടു, എന്താടാ
ഈ മുറി മൊത്തമായി, തനിക്കു നന്നായി കാണാമോ
കാണാമെടാ നായെ
നന്നായി. ഈ മുറിയിൽ, തൻ്റെ മുന്നിലിട്ടാ തൻ്റെ മോളെ ഞാൻ നുകരുക, തൻ്റെ നട്ടെല്ലിൻ്റെ ബലം അപ്പോ കാണിക്ക്
വിവേകേ……… നിന്നെ
അതു പറഞ്ഞു മുഴുവിക്കുന്നതിനു മുന്നെ വിവേക് പ്ലാസ്റ്റർ കൊണ്ട് അയാളുടെ വായ ബന്ധിച്ചു. പിന്നെ ഒരു വളിഞ്ഞ ചിരി ചിരിച്ച ശേഷം റൂം വിട്ടു പോയി.
ശേഖരൻ്റെ അവസ്ഥ പരിതാപകരമായിരുന്നു. വിശ്വസിച്ചവരെല്ലാം ശത്രുക്കൾ, വെറുത്തവരെല്ലാം, അതായത് സ്നേഹിക്കേണ്ടി ഇരുന്നവരെല്ലാം ഇന്നകന്നു. ജീവനായി കണ്ട മകൾ പോലും.
താൻ ചെയ്തു കൂട്ടിയ പാപങ്ങൾ തൻ്റെ മകളെ വേട്ടയാടുമോ എന്നയാൾ ഭയന്നു.
🌟🌟🌟🌟🌟
അരുന്ധതിയെ ആദിയോടൊപ്പം കണ്ട നിമിഷം ആത്മിയുടെ ഹൃദയം തകർന്നതു പോലെ . അരുന്ധതി , അവൾ വിഷസർപ്പമാണ്, വാക്കുകൾ പോലും വിഷമയം ആദിയെ തന്നിൽ നിന്നും അകറ്റാൻ അവൾ ഏതറ്റം വരെയും പോകും.
അവൾ പതിയെ ആ ഷോപ്പിൽ കയറി ആദിയെ ലക്ഷ്യമാക്കി നടന്നു. ഈ സമയം ആത്മികയുടെ സാന്നിധ്യം അവൻ്റെ മനസും തിരിച്ചറിഞ്ഞു വലത്തോട്ടു മുഖം തിരിച്ച അവൻ കാണുന്നത് തന്നെ ലക്ഷ്യമാക്കി വരുന്ന ആത്മികയെ .
ആദി………….
ആത്മികയെ കണ്ട നിമിഷം അരുന്ധതി ഒന്നു ഭയന്നു, കൈയ്യിൽ കിട്ടിയ നിധി നഷ്ടമായോ എന്നവൾ ഭയന്നു.
ഉം…. എന്താ….
ആദി എനിക്കു നിന്നോടു സംസാരിക്കണം
എനിക്കൊന്നും സംസാരിക്കാനില്ല
ആദി….. പ്ലീസ്
അവൻ പറഞ്ഞത് കേട്ടില്ലെ AK
വായടക്കെടി, തേവിടിശ്ശി, ഞാൻ എൻ്റെ ഭർത്താവിനോടാ സംസാരിക്കുന്നത്
ഭർത്താവോ…….
ആദി……..
ഇവൾ പറഞ്ഞു. തന്നു നീ എങ്ങനാ എൻ്റെ ഭാര്യ ആയത് എന്നൊക്കെ
ആദി ഇവൾ വിഷമാണ്, എല്ലാം പച്ച കള്ളം, വിശ്വസിക്കരുത്
അതു പറയുമ്പോ.. ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു, അവളുടെ കണ്ണീർ തുള്ളികൾ അവൻ്റെ നെഞ്ചിൽ ചോര പൊടിയാൻ കാരണമായി, അവൻ്റെ മുഖത്തും വേദനയും വിഷമവും നിഴലിച്ചു.
നിൻ്റെ ചതികൾ ഞാൻ മനസിലാക്കി. മതി ഈ മുതലക്കണ്ണീർ
ആദി, നീ…. എന്നെ വിശ്വസിക്കുകയോ, വിശ്വസിക്കാതെയൊ ഇരുന്നോ പക്ഷെ ഇവളെ സൂക്ഷിക്കണം.
അതു ഞാൻ നോക്കി കൊള്ളാം
അതു പറയുന്ന സമയം അരുന്ധതി എൻ്റെ തോളിലുടെ കൈകൾ ഇട്ട് എന്നോടു ചേർന്നു നിന്നു. ആത്മിക അവളെ ഒരു നോട്ടം നോക്കിയതും ആ കൈകൾ അവൾ മാറ്റി.
ആദി , സത്യങ്ങൾ എന്നെങ്കിലും പുറത്തു വരും അന്ന്, ദുഖിക്കാൻ ഇടവരരുത്. നീയില്ലെ ഞാനില്ല. പക്ഷെ ഇപ്പോ എനിക്ക് ജീവിച്ചേ മതിയാകു. ഈ കുഞ്ഞിന് വേണ്ടി.
തൻ്റെ വയറിൽ കൈവെച്ചവൾ പതിയെ പുച്ഛഭാവത്തോടെ അത് മൊഴിഞ്ഞപ്പോ എനിക്കാ വാക്കുകൾ താങ്ങാനായില്ല.
എന്താ ഈ കുഞ്ഞു തൻ്റെ അല്ല എന്നു തോന്നുന്നുണ്ടോ……
എന്നവൾ ചോദിച്ചതും ആദിയുടെ കരങ്ങൾ അവളുടെ മുഖത്തമർന്നു. അടി കിട്ടിയ ഭാഗം ചുവന്നു കിടന്നു.
ഇതു വല്യ ശല്യമായല്ലോ…….
വാ….. അരുന്ധതി നമുക്കു പോകാം
അതും പറഞ്ഞ് അരുന്ധതിയുടെ കൈകൾ പിടിച്ചവൻ ആത്മികയെയും കടന്നു പോയി. അവൾ അവിടെ തന്നെ നിശ്ചലയായി നിന്നു കണ്ണുനീർ പൊഴിച്ചു.
എന്തോ ബോധം വന്ന പോലെ ഓടി വന്ന്, മുകളിൽ നിന്നും താഴേക്ക് നോക്കിയ ആത്മിക ആ കാഴ്ച കണ്ടു mall നു വെളിയിൽ കടക്കുന്ന ആദിയും അരുന്ധതിയും.
🌟🌟🌟🌟🌟
കാറിൽ ഇരിക്കുന്ന ആദിയുടെ അവസ്ഥ പരിതാപകരമായിരുന്നു. ആത്മികയെ അടിച്ചതിൽ അവൻ്റെ മനസിൽ കുറ്റബോധം ഉടലെടുത്തിരുന്നു.
അസ്ഥാനത്തുള്ള അവളുടെ ആ ചോദ്യമാണ് തന്നെ അതിന് പ്രേരിപ്പിച്ചത് . തൻ്റെ വലതു കൈ മുറുക്കെ പിടിച്ചുവൻ ഇരിക്കുകയായിരുന്നു. ആ സമയം അരുന്ധതിയുടെ ശബ്ദം അവനെ തേടിയെത്തി.
അവർക്കൊരു അടിയുടെ കുറവുകായിരുന്നു ആദി.
ആ ഒരടി, അരുന്ധതിയിൽ തന്നിൽ പൂർണ്ണ വിശ്വാസം നേടിത്തന്നു എന്നവൻ തിരിച്ചറിഞ്ഞു.
പിന്നെ ഞാനെന്താ ചെയ്യാ…. ഒടുക്കത്തെ പൂങ്കണ്ണീരുമായി വന്നാൽ
നിന്നെ അവളുടെ പിടിയിലാക്കാൻ അവൾ പരമാവതി ശ്രമിക്കും
ഒന്നും നടക്കില്ല, ഒക്കെ അവളുടെ ആഗ്രഹം മാത്രം
നി എത്രയും പെട്ടെന്ന് അവളെ Devorce ചെയ്യണം
അതെന്തിനാ…..
ചെറിയ അടികൾ അവളെ തകർക്കാൻ പോരാ… ഇതു കൂടി ആവുമ്പോ…..
അതു വേണ്ട അരുന്ധതി
ഉം…. എന്തേ…..
ഞാൻ പറഞ്ഞില്ലേ…. ഞാനെങ്ങനാ… അവളോട് പകരം വീട്ടാൻ കരുതിയതെന്ന്
അതിന്,
സമയവും സന്ദർഭവും ഒത്തു വരുമ്പോ, ഞാൻ വിളിക്കുന്നിടത്തേക്ക് അവൾ ഒന്നും ചിന്തിക്കാതെ വരണമെങ്കിൽ എനിക്കാ…. താലിക്കയറിൻ്റെ ബലം കൂടിയെ തീരു.
കാഞ്ഞ ബുദ്ധിയാ നിനക്ക്
ആദിയും അരുന്ധതിയും ഒരു പോലെ ചിരിച്ചുകൊണ്ടിരുന്നു. കാർ അതിവേഗത്തിൽ മുന്നോട്ടും.
🌟🌟🌟🌟🌟
താഴോട്ടു നോക്കി കണ്ണീർ പൊഴിച്ചു കൊണ്ടിരുന്ന ആത്മികയുടെ തോളിൽ ഒരു കൈ പതിഞ്ഞതും ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി.
അച്ഛാ………
എന്നവൾ വിളിച്ചു കൊണ്ട് പപ്പൻ്റെ മാറിലേക്കു വീണു.
അയ്യേ…. അച്ഛൻ്റെ സുന്ദരിക്കുട്ടി കരയുവാണോ….
അതും പറഞ്ഞ് പപ്പൻ അവളെ തന്നോടു ചേർത്തു പിടിച്ചു.
വാ…. മോളെ,
പപ്പൻ അവളെയും കൊണ്ട് ലക്ഷ്മിയമ്മയുടെയും രേവതിയമ്മയുടെയും അടുത്തേക്കു നടന്നു. നിലത്തുറയ്ക്കാത്ത കാലുകളുമായി, നീറിയെരിയുന്ന മനസുമായി, തൻ്റെ ഭാരം ആ പിതാവിനു സമർപ്പിച്ചവൾ നീങ്ങി. പപ്പൻ്റെ അനുസരണയുള്ള ഒരു പാവ കണക്കെ,
എവിടെ പോയതാ പൊന്നു നീ….
മോളെന്തിനാ…. കരയുന്നത്….
അമ്മേ…. ആദി
ഞാൻ പറഞ്ഞതല്ലേ…. മോളെ ഒക്കെ തോന്നലാ..
അല്ലമ്മേ….. ഞാൻ കണ്ടു, സംസാരിച്ചു
അതും പറഞ്ഞവൾ കരഞ്ഞതും ലക്ഷ്മിയമ്മ പപ്പേട്ടൻ്റെ മുഖത്ത് നോക്കിയതും സത്യമാണെന്ന് തലയാട്ടി അറിയിച്ചു പപ്പൻ
മതി വാ…. പോകാം
എല്ലാവരും mall നു വെളിയിലേക്ക് പോയി.,,,,,
🌟🌟🌟🌟🌟🌟🌟
മോളെ….. അപ്പു……
നാരായണിയമ്മ കൊച്ചുമോളോടാ സത്യം പറഞ്ഞതും……
അപ്പൂ……….
എന്ന നിലവിളിയും മോളെ…… വേണ്ട’ അരുത് എന്ന അലമുറകളും അവിടെ ആകെ ഉയർന്നു നിന്നു.
നിമിഷങ്ങൾക്കകം പപ്പൻ്റെ ഫോൺ റിംഗ് ചെയ്തു , പപ്പൻ കോൾ എടുത്തതും.
പപ്പാ… എൻ്റെ മോൾ
എന്താ മോൾക്ക് പറ്റിയത്, രാമാ….
🌟🌟🌟🌟🌟
( തുടരും…..)
Comments:
No comments!
Please sign up or log in to post a comment!