കടുംകെട്ട് 5
( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു 😁
എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.
ഈ പാർട്ട് നിങ്ങളുടെ expectations നോട് ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow 💛)
” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.
“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.
അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.
” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.
” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”
” എന്നാ ഡാ എന്നാ പറ്റി? ”
ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.
” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”
” ഏത് സാധനതിന് ”
” ഡാ.. ഇവൾക്ക്.. ആരതിക്ക് ”
ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.
“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”
അവന്റെ ടോൺ മാറി.
” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”
” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”
” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”
ഞാൻ ഒരല്പം ചൂടായി.
” പിന്നെ ഞാൻ എന്ത് പറയാൻ ആ. ഞാൻ ഡോക്ടർ ഒന്നും അല്ലല്ലോ, നീ ഹോസ്പിറ്റലിൽ കൊണ്ട് പോട ”
” ഇവൾ വരുന്നില്ല, നിക്ക് വയ്യന്നും പറഞ്ഞു കിടക്കുവാ ”
” എന്നാ നീ അവളുടെ അമ്മേനേം അച്ഛനേം വിളിച്ചു ചോദിച്ചുനോക്ക് അവിടെ വല്ല മെഡിസിനും ഉണ്ടാവും ”
” അയ്യേ ഞാൻ ഈ രാത്രി എങ്ങനാ അവരെ ഒക്കെ വിളിച്ചു ഉണർത്തുന്നേ??”
” എടാ നിനക്ക് അന്തസ് ഉണ്ടോടാ അന്തസ്, ഒരു മനുഷ്യനെ ഈ സമയത്തു വിളിച്ചു ശല്യം ചെയ്യാൻ?? ”
അവൻ മുകേഷിനെ അനുകരിച്ചു കൊണ്ട് പറഞ്ഞു.
” മിമിക്രി?? കാശിനു കൊള്ളൂല്ല ”
“എടാ ഒന്നുമില്ലേലും അവരുടെ മോൾക്ക് പനി ആണെന്ന് പറയാൻ അല്ലേ വിളിക്കുന്നെ ഒന്ന് ചെല്ലെടാ ”
അവൻ കെഞ്ചുന്ന പോലെ പറഞ്ഞു.
” അപ്പൊ അവരെ വിളിക്കാം അല്ലേ ”
” അഹ് ചെന്ന് വിളിക്ക്, ഇനി എന്നെ ശല്യം ചെയ്യരുത് ഫോൺ ഞാൻ ഓഫ് ആക്കാൻ പോവാ. ഞാൻ ഒന്ന് കിടന്നുറങ്ങിക്കോട്ടേ മണി മൂന് ആയി. ബിത്വ നീ എപ്പോഴാ ആരുനെ ഇത്ര കെയർ ചെയ്യാൻ തുടങ്ങിയെ മഞ്ഞുരുകി തുടങ്ങിയോ മോനുസേ?? ” ഇത്രയും പറഞ്ഞ് ഞാൻ എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുന്നേ തന്നെ അവൻ ഫോൺ കട്ട് ചെയ്തു.
എനിക്ക് ഈ പിശാശിനോട് സോഫ്റ്റ് കോർണറോ ഏയ്.. പനി പിടച്ച ഒരുത്തിയെ സഹായി ക്കാൻ നോക്കുന്നു ഇട്സ് ക്യുയറ്റ് നാച്ചുറൽ. അല്ലാതെ അവൻ പറഞ പോലെ ഏയ്.. ച്ചേ.. ഞാൻ എന്നെ തന്നെ സമാധാനപ്പെടുത്തി.
ഞാൻ അവളുടെ പിടി വിടുവിക്കാൻ നോക്കി, താഴേക്കു പോണമെങ്കിൽ ഇവളുടെ പിടുത്തത്തിൽ നിന്ന് രെക്ഷപെടണം അല്ലോ. അവൾ ഏതാണ്ട് പിച്ചും പേയും ഒക്കെ പറയുന്നുണ്ട് ഒന്നും വ്യക്തമല്ല.
” ന്നേ വിട്ട് പോല്ലേ ” ഞാൻ ആ പിടുത്തം വിടുവിച്ചപ്പോ അവൾ കുറുകി.
” ഞാൻ എങ്ങും പോണില്ല ഇവിടെ തന്നെ ഉണ്ട് ” എന്നും പറഞ്ഞു കൊണ്ട് ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇപ്പോഴും ആൾ പാതി മയക്കത്തിൽ ആണ്.
ഞാൻ താഴേക്ക് ചെന്ന് അവളുടെ അച്ഛന്റെ റൂമിന്റെ വാതലിൽ മുട്ടി.
” ഹലോ… അങ്കിൾ… ആന്റി.. ” ഞാൻ മുട്ടി വിളിച്ചു. എന്തോ അങ്ങേരെ അച്ഛാന്ന് നാച്ചുറൽ ആയി വിളിക്കാൻ എനിക്ക് പറ്റുന്നില്ല, പിന്നെ അമ്മേ എന്ന് ഇവരെ അല്ല വേറെ ആരെയും വിളിക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല, ഞാൻ അത്ര ഏറെ വെറുക്കുന്നു വാക്ക് ആണ് അത്.
ഒന്ന് രണ്ടു തവണ കൂടി മുട്ടി വിളിച്ചപ്പോ ഉള്ളിൽ ലൈറ്റ് തെളിഞ്ഞു, വാതിൽ തുറന്നു പുള്ളി പുറത്തു വന്നു.
” എന്താ മോനെ എന്ത് പറ്റി?? ” അവളുടെ അച്ഛൻ ടെൻഷൻ ഓടെ ചോദിച്ചു.
” ആരതിക്ക് നല്ല പനി, നല്ല ചൂട് ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോ അവളുടെ അവളുടെ അമ്മ മുറിയിൽ നിന്ന് പുറത്ത് വന്നു അവളുടെ മുറിയിലേക്ക് ചെന്നു പുറകെ ഞങ്ങളും. അമ്മ അവളുടെ ചൂട് നോക്കിയിട്ട് അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ നിന്ന് ഒരു പെട്ടി എടുത്തു അതിൽ നിന്ന് എന്തോ ഒരു ഗുളിക എടുത്ത് അവൾക്ക് കൊടുത്തു. പിന്നെ നെറ്റിയിലും നെഞ്ചിലും ഒക്കെ എന്തോ ബാം പുരട്ടി. പിന്നെ താഴെ പോയി ഒരു തുണി കൊണ്ട് വന്നു നനച്ചു നെറ്റിയിൽ ഇട്ടു.
” അങ്കി….! അച്ഛാ ഹോസ്പിറ്റലിൽ വല്ലോം പോണോ?? ”
” ഏയ്, അതിന്റ ആവശ്യം വേണ്ടി വരൂല്ല. ഇന്ന് ബീച്ചിൽ ഒക്കെ പോയി ഒരുപാട് നേരം കളിച്ചതല്ലേ അതിന്റയാ. അത് മാറിക്കോളും പേടിക്കണ്ട. ”
എന്നും പറഞ്ഞ് എന്റെ തോളിൽ തട്ടി.
” പിന്നെ കഷ്ട്ടപ്പെട്ടു അച്ഛാന്ന് വിളിക്കണം എന്ന് ഇല്ല അങ്കിൾ എന്ന് വിളിച്ചാൽ മതി ” എന്ന് പറഞ്ഞു ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിട്ട് പുള്ളി, പുള്ളിയുടെ റൂമിലേക്ക് പോയി. ഞാൻ അവർ പോയ പിറകെ വാതിൽ അടച്ചു കൊളുത്ത് ഇട്ടു.
ഞാൻ നോക്കുമ്പോൾ അവൾ ശാന്തമായി കിടന്ന് ഉറങ്ങുകയാണ്. പിച്ചും പേയും പറയുന്നത് ഒക്കെ നിന്നു. നെറ്റിൽ തൊട്ട് നോക്കിയപ്പോ ചൂട് കുറച്ച് കുറഞ്ഞു എന്നെ ഉള്ളു. ഞാൻ നെറ്റിൽ ഉണ്ടായിരുന്ന തുണി എടുത്തു ഒന്നുടെ നനച്ചു പിഴിഞ്ഞു അവളുടെ നെറ്റിയിൽ ഇട്ടു. പിന്നെ കട്ടിലിൽ കയറി അവളുടെ അടുത്ത് നിന്ന് ഇത്തിരി നീങ്ങി കിടന്നു. അവൾക് കുളിരുന്നുണ്ടെന്നു തോന്നി, പല്ല് കിടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ അവളുടെ പുതപ്പ് എടുത്തു നല്ലത് പോലെ പുതപ്പിച്ചു. അന്നേരം അവൾ എന്നോട് ഒന്ന് ചേർന്ന് കിടന്നു. ഞാനും അങ്ങനെ തന്നെ കിടന്ന് പതിയെ ഉറക്കത്തിലാണ്ടു.
” ഏട്ടാ, ഗുഡ് മോർണിംഗ് ”
ഉണർന്നപ്പോ കണ്ടത് കയ്യിൽ ഒരു കപ്പ് കോഫിയും നിറഞ്ഞ ചിരിയുമായി എന്നെ വിഷ് ചെയ്ത ആതുനെ ആണ്.
” മോണിംഗ് ” ഞാനും തിരിച്ചു വിഷ് ചെയ്തു, അവൾ എനിക്ക് നേരെ നീട്ടിയ ആ കപ്പ് വാങ്ങി. നല്ല ചൂട് കോഫി. ഞാൻ അത് ഊതി ഊതി കുടിച്ചു. രാവിലെ എഴുന്നേറ്റ ഉടനെ ഒരു കപ്പ് കോഫി. എനിക്ക് ഇഷ്ടം ഉള്ള പരുപാടി ആണ് പക്ഷെ വെളുപ്പിന് എഴുന്നേറ്റു പ്രാക്ടീസിന് പോവാൻ തുടങ്ങിയത് കൊണ്ട് നാളുകുറെ ആയി ഇങ്ങനെ ആസ്വദിച്ചു കോഫി കുടിച്ചിട്ട്.
ഭിത്തിയിൽ വലിയ ഒരു ക്ലോക്ക് ഉണ്ട് അതിൽ സമയം എട്ട് മണി ആകാറായിരിക്കുന്നു. ഞാൻ ഇത്ര നേരം കിടന്നോ?? അതെങ്ങനെയാ ഇന്നലെ ഒരുത്തിയുടെ പനി കാരണം മനുഷ്യന്റെ ഉറക്കം പോയില്ലേ. പറഞ്ഞത് പോലെ പനിക്കാരി എന്തിയെ നേരത്തെ എഴുന്നേറ്റു പോയോ.
ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ആതു എന്നെ തന്നെ നോക്കി ഇരിക്കുന്നത് ശ്രദ്ധിച്ചത്.
” എന്താ ” ഞാൻ ഒരു പിരികം പൊക്കി കൊണ്ട് ചോദിച്ചു. ഒന്നൂല്ല എന്ന് ഭാവത്തിൽ അവൾ കണ്ണ് അടച്ചു കാണിച്ചു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
” ഏട്ടൻ ജിമ്മിൽ ഒക്കെ പോകുവോ?? ” എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.
” പിന്നേ ” എന്നും പറഞ്ഞ് ഞാൻ കയ്യിലെ മസ്സിൽ മുറുക്കി. പെട്ടന്ന് ആതുന്റെ കണ്ണ് ഒന്ന് തിളങ്ങി.
” wow, ഇത് പെർമെനന്റ് ആണോ?? ” എന്റെ കയ്യിൽ കുത്തിയ ഡ്രാഗൺ ടാറ്റൂവിൽ വിരൽ ഓടിച്ചു കൊണ്ട് ആണ് അവൾ അത് ചോദിച്ചത്.
” ah അതേ ”
” ഇത് കുങ് ഫൂ ന്റെ ലോഗോ അല്ലേ?? ” ഡ്രാഗൺന്റെ താഴെ കണ്ട സിംബൽ ചൂണ്ടി കാണിച്ചു കൊണ്ട് ആണ് അവൾ അത് ചോദിച്ചത്.
” Yup ”
” കണ്ടോ കണ്ടോ എനിക്ക് അറിയാം ഇഹ് ” എന്തോ വലിയ അറിവ് ഉള്ള ആളെ പോലെ അവൾ ചിരിച്ചു. അത് കണ്ടപ്പോ എനിക്കും ചിരി വന്നു.
” എന്നാ പറ എന്താ ഈ സിംബലിന്റെ പേര്?? ” ഞാൻ അത് ചോദിച്ചപ്പോ അവൾ ഒന്ന് പരുങ്ങി.
” ഇതിന് പ്രതേകിച്ചു പേര് ഒക്കെ ഉണ്ടോ?? ” അവൾക്ക് സംശയം.
” പിന്നെ ഇതിന്റെ പേര് ആണ് Taijitu. ഇതിന്റെ മറ്റൊരു പേര് Yin and Yang എന്ന് ആണ്. Yin എന്ന് പറഞ്ഞാൽ ഡാർക്ക് അല്ലേൽ നെഗറ്റീവ്, Yang എന്ന് പറഞ്ഞാൽ ലൈറ്റ് അല്ലേൽ പോസിറ്റീവ്. ഈ സിംബൽ ശ്രദ്ധിച്ചോ?? ഇതിൽ ഒരു ഭാഗം കറുപ്പ് ആണ് അത് yin എനർജിയെ ഇൻഡിക്കേറ്റു ചെയ്യുന്നു വൈറ്റ് സൈഡ് yang എനർജി യേയും. അതായത് ഈ സിംബൽ രണ്ട് ആയി തിരിച്ചിരിക്കുന്നു ഒന്ന് ഡാർക്ക് എനർജിയും മറ്റേത് പോസിറ്റിവ് എനർജിയും ഇവ രണ്ടും കംബയിൻ ആയി നിന്നാലേ എന്തിനും നിലനിൽപ്പ് ഉള്ളു. അതേപോലെ തന്നെ സൂക്ഷിച്ചു നോക്കിയാൽ ബ്ലാക്ക് സൈഡിൽ ഒരു കുഞ്ഞ് വൈറ്റ് ഡോട്ട് കാണാം അതേ പോലെ ഒരു ബ്ലാക്ക് ഡോട്ട് വൈറ്റ് സൈഡിലും. എല്ലാ ഈവിൾ തിങ്സിലും ഒരു ഇത്തിരി good ഉണ്ട് അത് പോലെ നേരെ തിരിച്ചും എല്ലാ നന്മയിലും ഒരിത്തിരി തിന്മ. ഇവ രണ്ടും ചേർന്ന് നിന്നാൽ മാത്രേ എന്തും പെർഫെക്ട് ആവൂ. ഇതാണ് Taijitu ന്റെ ചൈനീസ് ഫിലോസഫി. ” ഞാൻ പറഞ്ഞു നിർത്തിയപ്പോ ആതുന് അത്ഭുതം.
” ഈ കൊച്ചു റൗണ്ട്ന് ഇത്രയും അർഥം ഉണ്ടായിരുന്നോ??. ഏട്ടന് ഇതിനെ കുറിച്ച് ഒക്കെ നല്ലത് അറിവ് ആണല്ലോ? ”
” സത്യം പറഞ്ഞാൽ ഞാൻ ഇത് ടാറ്റൂ ചെയ്യുമ്പോൾ ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്ന് കണ്ടതിൽ വെച്ച് നല്ല കൂൾ ആയിട്ട് തോന്നിയ ഒരു ടാറ്റൂ അങ്ങ് സെലക്ട് ചെയ്തു. പിന്നെ കോച്ച് ആണ് ഇതിന്റെ അർഥവും മറ്റും പറഞ്ഞ് തന്നത്. ”
” കോച്ചോ?? ”
” ha, എന്റെ ബോക്സിങ് കോച്ച് ”
” ഏട്ടൻ ബോക്സർ ആണോ?? ” ആതുന് വീണ്ടും അത്ഭുതം.
” yup എന്തെ?? ”
” സൂപ്പർ, എനിക്കും മാർഷൽ ആർട്സ് പഠിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ അച്ഛൻ വിട്ടില്ല, വല്ല ഡാൻസോ മറ്റോ ഒക്കെ ആണേൽ പഠിപ്പിക്കാം മാർഷൽ ആർട്സ് ഒന്നും വേണ്ടന്ന് പറഞ്ഞു ” അവൾ അത് പറഞ്ഞപ്പോ വല്ലാത്ത ഒരു നിരാശ അവളുടെ കണ്ണിൽ കണ്ടു.
” അതിന് എന്താ നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റ്, നമുക്ക് ഞങ്ങളുടെ ക്ലബ്ബിൽ ചേരാം ”
” ശരിക്കും?? ” ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു, പിന്നെ വാടി
” പക്ഷെ അച്ഛൻ സമ്മതിക്കൂല ” അവൾക്ക് വീണ്ടും നിരാശ.
” അതൊക്ക നമുക്ക് സമ്മതിപ്പിക്കാം, നമുക്ക് കുറെ മല്ലിക സാരാഭായിമാരും പദ്മ സുബ്രമണ്യന്മാരും മാത്രം പോരല്ലോ മേരി കോംസും വേണ്ടേ,
പക്ഷെ മറ്റ് ബോക്സിങ് പോലെ അല്ല കിക്ക് ബോക്സിങ് അടുത്ത മാസം ഒരു ചാമ്പ്യൻഷിപ് നടക്കുന്നുണ്ട് ആ മാച്ച് കാണാൻ മോളും വാ അത് കണ്ടിട്ട് ഞങ്ങളുടെ ക്ലബ്‌ൽ ജോയിൻ ചെയ്യണോ വേണ്ടയോ എന്ന് മോള് തീരുമാനിക്ക് ” ഞാൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.
” പുന്നാര ഏട്ടൻ ” എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു. അന്നേരം എനിക്ക് അച്ചുനെ ആണ് ഓർമ്മ വന്നത് അവൾക് എന്തേലും സന്തോഷം ഉള്ള കാര്യം വന്നാൽ ഇതേപോലെ ആണ്.
” അപ്പൊ അടുത്ത മാസം മാച്ചിന് എന്നെ കൊണ്ട് പോണം ”
” ഡൺ ” ഞാൻ അത് പറഞ്ഞപ്പോ എന്നെ ഒന്ന് കൂടി ഹഗ് ചെയ്തിട്ട് അവൾ താഴേക്ക് പോയി.
ഞാനും ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്കു ചെന്നു. ആരതി അന്നേരം സോഫയിൽ ഇരിക്കുവാണ്. ശരീരം മൊത്തം പുതപ്പിനുള്ളിൽ പൊതിഞ്ഞു പുറത്ത് കയ്യും തലയും മാത്രം ഉണ്ട്, കയ്യിൽ ഒരു കപ്പ്, ചുക്ക് കാപ്പി ആണെന്ന് തോന്നുന്നു മുടി എല്ലാം കൂടി വാരി കെട്ടിയിരിക്കുന്നു, നെറ്റിൽ നനച്ച് ഇട്ട തുണി ടോട്ടൽ ഒരു ചന്തം ഒക്കെ ഉണ്ട്. എന്നെ കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ അവൾ കാപ്പി കുടി തുടർന്നു.
” മോർണിംഗ് അർജുൻ ” അങ്കിൾ ആണ്. ഞാനും തിരിച്ചു വിഷ് ചെയ്തു. പിന്നെ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന ജെഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു.
” ഇന്നലെ ആരൂന് പനി ആയി എന്ന് അറിഞ്ഞപ്പോ എന്ത് ടെൻഷൻ ആയിരുന്നു അർജുന് ഇപ്പൊ എല്ലാം ok അല്ലേ?? ”
അങ്കിൾ അങ്ങനെ ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി, കുടിച്ചുകൊണ്ട് ഇരുന്ന വെള്ളം പെട്ടന്ന് പുറത്തേക്ക് സ്പ്രേ ആയി. ഞാൻ നോക്കിയപ്പോ സെയിം അവസ്ഥയിൽ ആണ് ആരതിയും. ഞെട്ടി അവളുടെ കണ്ണും കൂടി പുറത്തു വന്നിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരേ എക്സ്പ്രെഷൻ ഇട്ടത് കൊണ്ട് ആവും ആതു ഞങ്ങളെ രണ്ടുപേരെയും നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഞാൻ അങ്കിളിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
വേറെ ഒന്നും ചെയ്യാൻ ഇല്ലാത്ത കൊണ്ട് tv യുടെ മുന്നിൽ ചെന്ന് ഇരുന്നു. ആതു ഏതോ ഹിന്ദി സീരിയൽ കാണുകയാണ്. അവൾ റിമോട്ട് എന്റെ നേരെ നീട്ടി.
” സ്റ്റാർ മൂവിസും മറ്റും കിട്ടുവോ? ” ഞാൻ റിമോട്ട് വാങ്ങിച്ചു കൊണ്ട് ചോദിച്ചു
” ha 372 ” അവൾ പറഞ്ഞു, CA civil war ആണ് നടക്കുന്നത് ഫേവറേറ്റ് mcu ഫിലിമിൽ ഒന്ന് ആയത് കൊണ്ട് അത് ഇരുന്നു കണ്ടു.
” അർജുൻ, സത്യത്തിൽ നിങ്ങൾ പ്രണയത്തിൽ ആണെന്ന് പറഞ്ഞപ്പോ ഞാൻ പൂർണമായും വിശ്വസിച്ചിരുന്നില്ല, ടു ബീ ഹോണസ്റ് ഇന്നലെ വരെ എന്റെ ഉള്ളിന്റെ ഉള്ളിൽ നീ എന്റെ മോളെ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു ” അവളുടെ അച്ഛൻ എന്റെ അരികിൽ വന്ന് ഇരുന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി. Did he സീ ത്രൂ my പ്ലാൻസ്??
” അങ്കിൾ.. ഞാൻ… ” ഞാൻ വിക്കി. എനിക്ക് പുള്ളിയോട് എന്താ പറയേണ്ടത് എന്ന് മനസ്സിലാവുന്നില്ല, വാക്കുകൾ കിട്ടുന്നില്ല.
” എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട് ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ ” ഇത്രയും പറഞ്ഞ് എന്റെ തോളിൽ ഒന്ന് കൈ വെച്ച് ചിരിച്ചിട്ട് ആ മനുഷ്യൻ എഴുന്നേറ്റു നടന്നു.
ഞാൻ വല്ലാത്ത ഒരു തരിപ്പിൽ അങ്ങനെ ഇരുന്നു. എനിക്ക് ഇവളോട് സ്നേഹമൊ?? ഇന്നലെ നന്ദുവും പറഞ്ഞത് ഇത് തന്നെ ആണല്ലോ?? ഏയ് നോട്ട് a ചാൻസ്. ഇവൾക്ക് വേണ്ടി ഒരിക്കലും എന്നിൽ ഫീലിംഗ്സ് ഉണ്ടാവില്ല അഥവാ ഉണ്ടായാൽ തന്നെ അത് ഹേറ്റ്റെഡ് ആണ്. ഓർമ്മകൾ ഒരിക്കലും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടാത്ത എന്നാൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഏടുകൾ മച്ചു നോക്കി. അന്നത്തെ ആ ക്യാമ്പും അതിനെ പിന്തുടർന്ന് ഉണ്ടായ സംഭവങ്ങളും
” ഡാ എഴുന്നേൽക്ക് ” ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. നന്ദു ആണ്. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഒടിച്ചു. ഒരു ക്ലാസ്സ് റൂം ആണെന്ന് തോന്നുന്നു. എന്നെ തല്ലിയിട്ട് അവൻ പോയിരിക്കുന്നു ബോധം പോയ എന്നെ ആരൊക്കയോ ചേർന്ന് ഇവിടെ കൊണ്ട് വന്ന് ഇട്ടിരിക്കണം.
” അജു, നീ ആരാ ന്നാ നിന്റെ വിചാരം, ഇത് നമ്മുടെ കോളേജ് അല്ല, ഇവിടെ കിടന്ന് അലമ്പ് ഉണ്ടാക്കാൻ നിനക്ക് നാണം ഇല്ലേ?? എന്തായാലും നീ കാരണം നമ്മുടെ കോളേജിന് തന്നെ ഇപ്പൊ നല്ല ഒരു ഇമേജ് കിട്ടി ” ചാന്ദിനി മിസ്സ് ആണ് അവർ വീണ്ടും വാ നിറച്ച് എന്തൊക്കയോ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാതെ നന്ദുവിനെ നോക്കി. ആൾ കലിപ്പിൽ ആണെന്ന് അവന്റെ മുഖം കണ്ടപ്പോ മനസ്സിലായി. എപ്പോഴും ആ മുഖത് ഉണ്ടാവാറുള്ള ആ ചിരി മാഞ്ഞിരിക്കുന്നു. പകരം വല്ലാത്ത വന്യത നിറഞ്ഞിരിക്കുന്നു. നന്ദു അവിടെ നിന്ന് എഴുന്നേറ്റു പുറത്തേക്ക് പോവാൻ പോകുകയാണ്. ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.
” എങ്ങോട്ടാ?? ” ഞാൻ ചോദിച്ചു.
” നീ കിടന്നോ ഞാൻ ഇപ്പൊ വരാം ” അവൻ എന്റെ പിടുത്തം വിടുവിപ്പിച്ചു കൊണ്ട് നന്ദു പറഞ്ഞു.
അവന്റെ ഉദ്ദേശം എന്താണ്ന്ന് എനിക്ക് അറിയാവുന്ന കൊണ്ടും ഞാൻ എന്നല്ല ആര് തടഞ്ഞാലും അവൻ നിൽക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും ഞാൻ എന്റെ പിടുത്തം വിട്ടു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവന്റെ ചുണ്ടിന്റെ കോണിലും ഒരു ചിരി വിടർന്നു ഗാഢമായ വന്യമായ ഒരു പുഞ്ചിരി. അവൻ റൂമിൽ നിന്ന് പുറത്തേക്ക് പോയി.
” കണ്ടോ കണ്ടോ ഞാൻ പറയുന്നതിന് പുല്ലു വില ഇവൻ തരുന്നുണ്ടോ?? ” ചാന്ദിനി മിസ്സ് ഞാൻ അവരെ മൈൻഡ് ചെയ്യുന്നില്ലന്ന് കണ്ടപ്പോ സൈമൺ സാറിനെ നോക്കി പറഞ്ഞു.
” മിസ്സേ ഇത് ഇപ്പൊ വിട് നമുക്ക് കോളജിൽ ചെന്നിട്ട് ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം ” സൈമൺ സർ പറഞ്ഞപ്പോ മിസ്സ് ഒന്ന് അടങ്ങി. ഞാനും എഴുന്നേറ്റു പുറത്തേക്ക് പോയി.
” ഡാ നീ എവിടെ പോകുവാ?? ” മിസ്സ് ഞാൻ മൈൻഡാതെ പുറത്തേക്ക് പോന്നു. എല്ലാരും എന്നെ തന്നെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി ഒരു പക്ഷെ ആദ്യമായി എല്ലാരുടേം മുന്നിൽ വെച്ച് തോറ്റു പോയത് കൊണ്ടുള്ള തോന്നൽ ആവും, എന്നാലും എനിക്ക് അത് പിടിച്ചില്ല. ഞാൻ ആ ക്യാമ്പസിൽ നിന്ന് പുറത്ത് ഇറങ്ങി.
” ചേട്ടാ സിഗരറ്റ് ഉണ്ടോ?? ” ഞാൻ പുറത്ത് കണ്ട ഒരു കടയിൽ കയറി ഒരു സിഗരറ്റ് വാങ്ങി.
” മോനെ ഇവിടെ നിന്ന് വലിക്കരുത്, കടയുടെ പുറകിലേക്ക് ചെല്ല്. ” സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിക്കാൻ തുടങ്ങിയ എന്നോട് അയാൾ പറഞ്ഞു. ഞാൻ അങ്ങോട്ട് ചെന്നപ്പോ അവിടെ മൂന് പേർ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു അവന്മാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ഒരു ചിരി വരുത്തി.
” സഖാവിന്റെ കയ്യിൽ നിന്ന് നല്ലത് പോലെ വാങ്ങിയല്ലേ വല്ല കാര്യവും ഉണ്ടായിരുന്നോ?? ” അവരിൽ ഒരുത്തൻ പുച്ഛത്തോടെ ചോദിച്ചു.
എനിക്ക് ആദ്യം എന്താണ് സംഭവം എന്ന് പിടികിട്ടിയില്ല. എങ്കിലും അവന്റെ ആ ടോൺ എനിക്ക് പിടിച്ചില്ല. ഞാൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.
” എന്താണ്ടാ നിനക്ക് കിട്ടിയത് മതിയായില്ലേ, ഇത് സ്ഥലം വേറെയാ മുത്തേ തടി കേടാവും. ” അവൻ കലിപ്പിൽ ആയി.
” ഡാ നീ ഇങ്ങ് വന്നേ, സമയം ഇല്ല മീറ്റിങ്ന് ടൈം ആയി ” അവന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ അവനെ വിളിച്ചോണ്ട് പോയി. ഇല്ലായിരുന്നേൽ നേരത്തത്തെ ദേഷ്യം മുഴുവൻ ഇവന്റെ മേലിൽ തീർത്തേനെ ഞാൻ. ഞാൻ സിഗരറ്റ് വലിച്ചു തീർത്തിട്ട് ആ കടയിലേക്ക് വീണ്ടും ചെന്നു ഒരു മിട്ടായി വാങ്ങി വായിൽ ഇട്ടു.
” ചേട്ടാ ഇവിടെ atm എവിടെ ഉണ്ട്?? ” ഞാൻ ആ കടക്കാരനോട് ചോദിച്ചു
” ആ വളവിന്റെ അപ്പുറത്ത് ഒരെണ്ണം ഉണ്ട് ” ആ ചേട്ടൻ ദൂരേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. ഞാൻ ഒരു താങ്ക്സ് പറഞ്ഞിട്ട് അവിടേക്ക് നടന്നു. Atm ൽ നിന്ന് രണ്ടു തവണ ആയി മൊത്തം ഇരുപതിനായിരം രൂപ വിഡ്രോ ചെയ്തു. ഒരു പുഞ്ചിരിയോടെ ആ പൈസ പേഴ്സിൽ വെച്ചോണ്ട് നിന്നപ്പോഴാണ് നന്ദുന്റെ കാൾ.
” ഹലോ അജു നീ എവിടാ? ”
” ഞാൻ ഈ കോളജിന് വെളിയിൽ ഉണ്ട്. ”
” നീ വേഗം എൻട്രൻസിന്റെ അടുത്തേക്ക് വാ ” എന്നും പറഞ് അവൻ കാൾ കട്ട് ചെയ്തു. ഞാൻ ചെല്ലുമ്പോൾ അവൻ എന്നെയും കാത്ത് ഒരു മരത്തിന്റെ ചോട്ടിൽ ഇരിക്കുന്നു. ഞാനും അവന്റെ അടുത്ത് ചെന്ന് ഇരുന്നു.
” അവന്റെ പേര് സുദേവ്. സുദേവ് സാഗർ. ഇവിടെ M CA ഫൈനൽ എയർന് പഠിക്കുന്നു. കോളേജ് ചേർമാൻ, സ്റ്റുഡന്റ്സ് പാർട്ടി ടെ ഇവിടത്തെ നേതാവ്, പിള്ളേരുടേം ടീച്ചർസിന്റേം കണ്ണിലുണ്ണി, പ്രീയപ്പെട്ട സഖാവ് അങ്ങനെ പോണ് വിശേഷണങ്ങൾ ” നന്ദു തന്റെ അന്വേഷണതിന്റെ ഫലം പറഞ്ഞു.
“So he is the Mr nice guy. The hero, നമ്മുടെ ടോട്ടൽ ഓപ്പോസിറ്റ്, അല്ലേ?? ”
” ha സോർട്ടോഫ് ” നന്ദു ഒരു ചിരിയോടെയാണ് മറുപടി തന്നത്.
” അപ്പൊ എന്താണ് പ്ലാൻ? ”
” പ്ലാൻ എന്ന് പറയുമ്പോ, വലുതായി ഒന്നുമില്ല. അവന്മാർക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, ഇപ്പോ കഴിയാറായിട്ടുണ്ട് എന്തായാലും അവൻ അവിടെ പാർട്ടി ഓഫീസിൽ കാണും നമ്മൾ അങ്ങ് ചെല്ലുന്നു സംഗതി വെടിപ്പ് ആക്കുന്നു പോരുന്നു സിമ്പിൾ ”
” സൊ പാർട്ടി ഓഫീസിൽ കേറി ചെന്ന് അവനെ തല്ലുക അതാണ് നിന്റെ ഗ്രേറ്റ് പ്ലാൻ അല്ലേ??, സബാഷ് ” ഞാൻ അത് ചോദിച്ചപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു.
” എന്തെ നിനക്ക് പേടി ഉണ്ടോ?? ”
” നീ കൂടെ ഉള്ളപ്പഴോ നോട്ട് a ചാൻസ് ”
“എന്നാ വാ ” എന്നും പറഞ്ഞു നന്ദു അവരുടെ പാർട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു പുറകെ ഞാനും.
ഞങ്ങൾ കയറി ചെന്നപ്പോ അവിടെ ആകെ അവൻ അടക്കം അഞ്ചോ ആറോ പേരെ ഉള്ളായിരുന്നു. ഞങ്ങളെ കണ്ട് അവന്മാർ ഒക്കെ സംശയത്തോടെ ഞങ്ങളെ നോക്കി.
” ഹേയ്, സുദേവ് ഓർ സഖാവ്?? ഞാൻ എന്താ വിളിക്കേണ്ടത്?? ” ഞാൻ അവനോടു ചോദിച്ചു.
” നീ സുദേവ് എന്ന് വിളിച്ച മതി ” അവൻ ഒരു പുച്ഛനിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു.
” ഒക്കെ, സുദേവ്. നമ്മൾ നേരത്തെ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോ ഇവന് ഒരു ആഗ്രഹം തന്നെ ഒന്ന് പരിചയപ്പെടണം എന്ന് ” ഞാൻ നന്ദുനേ കാണിച്ചു കൊണ്ട് പറഞ്ഞു.
” നിനക്ക് കിട്ടിയത് ഒന്നും പോരേഡാ ” എന്നും ചോദിച്ചു കൊണ്ട് കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്നു, നേരത്തെ കടയിൽ വെച്ച് കണ്ടവൻ.
” നീ അവന്റെ കാര്യം നോക്കിയാ മതി. ഈ മിനിയൻസിനെ ഞാൻ നോക്കിക്കോളാം ” അവനെ തല്ലാൻ മുന്നോട്ട് ആഞ്ഞ നന്ദുനേ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
” ഓഹ് നീ എന്നെ തല്ലുമോ?? ” എന്നും ചോദിച്ചു കൊണ്ട് അവൻ എന്റെ കോളറിൽ കയറി പിടിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ട് അവനെ പുറകിലേക്ക് തള്ളി പിന്നെ നെഞ്ച് നോക്കി ചവിട്ടി. ചവിട്ട് കൊണ്ട അവൻ പുറകിലേക്ക് വീണു.
അത് കണ്ട് ഒരു നല്ല സൈസ് ഉള്ള ഒരുത്തൻ ഒരു വലിയ വടിയും എടുത്തു കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു. ഞാൻ അവന്റെ കൈത്തണ്ടയിൽ പിടിച്ചു അടി തടുത്തു, പിന്നെ അവന്റെ കാലിൽ തട്ടി അവന്റെ ബാലൻസ് കളഞ്ഞു, വീഴാൻ പോയ അവന്റെ കഴുത്തിനു പുറകിൽ പിടിച്ചു വലിച്ച് അവിടെ ഉണ്ടായിരുന്ന മേശ പുറത്ത് ഇടിപ്പിച്ചു. അതോടെ അവന്റെ ബോധം പോയി.
” നിങ്ങൾ മാറിക്കോ ഇവന്മാർ ട്രയിൻഡ് ആണ് നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. ഞാൻ നോക്കികോളാം ” സുദേവ്. അവൻ അത് പറഞ്ഞപ്പോ ബാക്കി ഉണ്ടായിരുന്നവർ എല്ലാം പുറകോട്ട് മാറി. ഞാൻ അവിടെ ഉണ്ടായിരുന്ന മേശയുടെ പുറത്ത് ഇരുപ്പ് ഉറപ്പിച്ചു. നന്ദുവും അവനും മുന്നോട്ട് വന്നു.
ഒരു നല്ല ഫയിറ്റ് കാണാൻ ഉള്ള സന്തോഷത്തിൽ എല്ലാരും ചുറ്റും കൂടി.
അവർ രണ്ടും fighting സ്റ്റാൻഡ്‌സിൽ നിന്നു. സുദേവന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു, കലിപ്പ് ആയി.
സുദേവ് ആണ് ഫസ്റ്റ് മൂവ് നടത്തിയത് അവൻ മുന്നോട്ട് വന്ന് വലതുകാൽ ഉയർത്തി നന്ദുന്റെ തലക്ക് തന്നെ കിക്ക് ചെയ്തു. നന്ദു അത് വലതു കൈ കൊണ്ട് ബ്ലോക്ക് ചെയ്തു. പക്ഷെ ഉടനെ തന്നെ സുദേവ് അവന്റെ ഇടതു കൈ കൊണ്ട് നന്ദുനേ പുഷ് ചെയ്തു പിറകിലേക്ക് ആഞ്ഞു പോയ നന്ദുനെ അവൻ ഒരു റൗണ്ട്വേർസ് കിക്ക് കൊടുത്തു. നന്ദു മറിഞ്ഞു താഴെ വീണു.
എഴുന്നേറ്റു വന്ന നന്ദുവിനെ കാത്തിരുന്നത് ഒരു ലെഫ്റ്റ് ഹെഡ് പഞ്ച് ആണ് നന്ദു രണ്ട് കൈയ്യും ചേർത്തു പിടിച്ച് മുഖവും നെഞ്ചും മറച്ച് ആ പഞ്ച് തടുത്തു, സിമ്പിൾ ബോക്സിങ് ബ്ലോക്ക്.
ലെഫ്റ്റ് ഹെഡ് പഞ്ച്, റൈറ്റ് ചെസ്റ്റ് പഞ്ച്, ലെഫ്റ്റ് കിക്ക് ബാക്ക് കിക്ക് റൈറ്റ് ഹെഡ് പഞ്ച് അങ്ങനെ അങ്ങനെ കോംബോ മൂവുകൾ ഉപയോഗിച്ച് സുദേവ് നന്ദുവിന്റെ ഡിഫൻസ് തകർക്കാൻ നോക്കി. അത് വിജയിച്ചു, നന്ദുവിന്റെ ഗാർഡ് തകർത്തു ആ നിമിഷം ഒരു സിമ്പിൾ കിക്കി ലൂടെ അവൻ നന്ദു വിനെ വീണ്ടും വീഴ്ത്തി.
” സഖാവേ അവനെ അങ്ങ് തീർക്കു ” കൂടി നിന്നവർ ഒക്കെ സുദേവ്നെ ചിയർ ചെയ്തു. ഞാൻ ഒരു പുഞ്ചിരിയോടെ വീണു കിടക്കുന്ന നന്ദുവിനേം വിജയി ഭാവത്തിൽ നിൽക്കുന്ന സുധേവിനേം പിന്നെ ഞങ്ങളെ പുച്ഛത്തോടെ നോക്കി നിന്നിരുന്ന അവമ്മാരെയും നോക്കി അങ്ങനെ ആ മേശപ്പുറത്ത് ഇരുന്നു.
“നിന്റെ വരവും ഭാവവും കണ്ടപ്പോ ഞാൻ ഓർത്തു നീ നല്ലൊരു ഫൈയ്റ്റർ ആണെന്ന് പക്ഷെ നീ ഇവനെ ക്കാളും മോശം ആണല്ലോ ” സുദേവ് എന്നെ നോക്കി കൊണ്ട് നന്ദുവിനോഡ് പറഞ്ഞു. ഞാൻ പുച്ഛം നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു.
” ഇട്സ് ഇനഫ്, നിങ്ങൾ പൊക്കോ, നേരത്തെ നിന്റെ കൂട്ടുകാരൻ ഒരു തെറ്റ് ചെയ്തു, ഞാൻ നല്ല ബുദ്ധി പറഞ്ഞു കൊടുത്തു. അത് അവിടെ തീർന്നു നീ ഇനിയും ഇടികൊള്ളേണ്ട ആവശ്യം ഇല്ല. നിങ്ങൾ പൊക്കോ ഇവർ ആരും ഒന്നും ചെയ്യില്ല ” സുദേവ് എപ്പോഴു ഉള്ള പുഞ്ചിരി വരുത്തിയിട്ട് പറഞ്ഞു. യാ he is the good guy. ഞാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
നന്ദു വീണു കിടന്നിടത്ത് നിന്ന് എഴുന്നേറ്റു.
” Is that all you got? ” നന്ദു വായിൽ വന്ന ചോര തുപ്പി കളഞ്ഞു കൊണ്ട് ചോദിച്ചു. അത് കേട്ടപ്പോ സുദേവിന്റെ ഭാവം മാറി ദേഷ്യം വന്നു.
” എന്നാ നമുക്ക് സെക്കന്റ് റൗണ്ട് ആരംഭിച്ചാലോ?? ” നന്ദു അത് കൂടി ചോദിച്ചത്തോടെ സുദേവ് ദേഷ്യത്തിൽ നന്ദു ന്റെ അടുത്തേക്ക് പാഞ് അടുത്തു. അവൻ ചാടി കറങ്ങി ഫുൾ ഫോഴ്‌സിൽ ഒരു കിക്ക് നന്ദുവിന്റെ തലനോക്കി കൊടുത്തു. പക്ഷെ ഇത്തവണ ആ അടി ലക്ഷ്യം കണ്ടില്ല,
Fighting സ്റ്റാൻഡ്‌സിൽ പോലും നിൽക്കാതെ, വലതു കൈ പുറകിൽ കെട്ടി കാഷ്വൽ ആയി നിന്ന് കൊണ്ട് ഇടതു കൈ മാത്രം ഉപയോഗിച്ച് നന്ദു അവന്റെ ആ കിക്ക് ബ്ലോക്ക് ചെയ്തു. അന്നേരം സുദേവ് ഒന്ന് ഞെട്ടി എന്ന് വ്യക്തം. നന്ദു അവനെ വരാൻ പറഞ്ഞു കൈ കാട്ടി വിളിച്ചു.
അതും കൂടി ആയതോടെ സുദേവ് ടോട്ടൽ പിസ്സിഡ് ആയി എന്ന് അവന്റെ മുഖത്തു നിന്ന് മനസ്സിലായി. അവൻ നന്ദുന്റെ നേരെ പാഞ് അടുത്തു അവൻ അവന്റ കോംബോ മൂവ് എല്ലാം യൂസ് ചെയ്തു പക്ഷെ അതെല്ലാം നന്ദു നിന്നെടുത്ത് നിന്ന് ഒന്ന് അനങ്ങുക പോലും ചെയ്യാതെ ഇടതു കൈ മാത്രം ഉപയോഗിച്ച് തടുത്തു.
നന്ദു നല്ല ഒരു അനലൈസർ ആണ്, അവൻ ഒരു fight നടക്കുമ്പോ എതിരാളിയുടെ മൂവ് ആദ്യം ഒബ്സർവ് ചെയ്യും അവരുടെ റിതം മനസ്സിലാക്കും, നല്ലൊരു മാർഷൽആര്ടിസ്റ്റിന് യുണീക്ക് ആയ ഒരു റിതം അല്ലേൽ താളം ഉണ്ടാവും ആ റിതം മനസ്സിലാക്കിയാൽ അയാളുടെ എല്ലാ മൂവും സിമ്പിൾ ആയി റീഡ് ചെയ്യാൻ പറ്റും. അവന്റെ സ്റ്റൈൽ, അറ്റാക്കിന്റെ സ്പീഡ്, ഫോഴ്‌സ് ലക്ഷ്യം എല്ലാം ആ ഒരു മൂവ് സ്റ്റാർട്ട് ചെയ്യുമ്പോഴേ മനസിലാക്കാം, അതായത് ഏത് അറ്റാക്ക് യൂസ് ചെയ്യണം എന്ന് അവൻ തീരുമാനിക്കുമ്പോഴേ അതിന് വേണ്ട കൗണ്ടർ അറ്റാക്ക് കൊടുക്കാൻ പറ്റും.
സൊ നന്ദു സുദേവന്റെ റിതം മനസ്സിലക്കി കഴിഞ്ഞു ഇനി സുദേവിന് വിജയിക്കാൻ ഉള്ള ചാൻസ് നൂറിൽ ഒന്ന് പോലും ഇല്ല.
സുദേവ് നന്ദുവിന്റെ അടുത്തേക്ക് വന്നു ഒരു അപ്പർ കട്ട് അവന്റെ ചിന്ന് നോക്കി കൊടുക്കാൻ ശ്രമിച്ചു. നന്ദു സിമ്പിൾ ആയി ഒഴിഞ്ഞു മാറി സെയിം അറ്റാക്ക് അവന്റെ നേരെ കൊടുത്തു. ആ അടി കിട്ടിയതും സുദേവിന്റെ ബാലൻസ് തെറ്റി അവൻ പുറകിലേക്ക് ആഞ്ഞു. നന്ദു അവനിൽ സുദേവന്റെ ഫുൾ കോംബോ അറ്റാക്കും അതേ പോലെ തിരിച്ചു കൊടുത്തു ഒരെണ്ണം പോലും പുറത്ത് പോവാതെ സുദേവ് വാങ്ങിച്ചു കൂട്ടി അവൻ മറിഞ്ഞു വീണു. നന്ദു സുദേവിനെ കോളറിൽ പിടിച്ചു പൊക്കി അവൻ ഇപ്പോഴേ പാതി മയക്കത്തിൽ ആയിരുന്നു.
” നന്ദു അത് മതി, വിട്ടേക്ക് ” അവന്റെ മുഖം നോക്കി വീണ്ടും ഇടിക്കാൻ പോയ നന്ദു വിനെ ഞാൻ തടുത്തു. അവനെ വലിച്ചെറിയും പോലെ താഴേക്ക് ഇട്ടോണ്ട് നന്ദു എഴുന്നേറ്റു. അവന്റെ കൂട്ടാളികൾ ഒക്കെ ഞെട്ടി തരിച്ചു നിൽക്കുകയാണ് നന്ദു പതിയെ പുറത്തേക്ക് നടന്നു, ഞാൻ എന്റെ പേഴ്സിൽ നിന്ന് നേരത്തെ എടുത്ത ആ ഇരുപതിനായിരം രൂപ അവന്റെ മേത്തേക്ക് ഇട്ടു.
” വെച്ചോ ഹോസ്പിറ്റൽ ചെലവിന് വേണ്ടി വരും ” അവന്റ കൂട്ടാളി കളോട് പറഞ്ഞിട്ട് ഞാനും പുറത്തേക്ക് ഇറങ്ങി
ഒറ്റനോട്ടത്തിൽ സുദേവിന് വേറെ കുഴപ്പം ഒന്നുമില്ല, ചതവോ മുറിവോ പോയിട്ട് ഒരു തുള്ളി ചോര പോലും പൊടിഞ്ഞിട്ടില്ല പക്ഷെ ഞാൻ എണ്ണിയത് ശരിയാണേൽ അവന്റെ വാരിയെല്ല് മിനിമം രണ്ടെണ്ണം എങ്കിലും ഒടിഞ്ഞിട്ടുണ്ട്, വലതു കയ്യുടെ ജോയിന്റ് dislocate ആയിട്ടുണ്ട്, ഇടതു കൈ മൂന് ഇടത്ത് ഒടിവ് ഉണ്ട് പോരാത്തതിന് ഇന്റേണൽ ഡാമേജും. ഇവൻ ഇനി ഒന്ന് നേരെ നിൽക്കാൻ തന്നെ കുറഞ്ഞത് രണ്ടു മാസം പിടിക്കും. നന്ദുന് ദേഷ്യം വന്നാ പിന്നെ പിടിച്ചാ കിട്ടൂല്ല.
ഞങ്ങൾ രണ്ടുപേരും ആ ക്യാമ്പ്‌സസിൽ നിന്ന് പുറത്ത് ഇറങ്ങി. നന്ദു ഇപ്പൊ കൂൾ ആയി അവന്റെ കലിപ്പ് മോഡ് മാറ്റി പുഞ്ചിരി വിടർന്നു.
” ഡാ ദേ ആ കടയിലെ കുഴിമന്തി പൊളി ആണ് കയറ്റിയാലോ ” നന്ദു ആണ്.
” ഡബിൾ ഡൺ ” ഞാനും നന്ദുവും അവിടെ കയറി ഒരു കുഴിമന്തി ഓഡർ ചെയ്തു.
” ഡാ, നമ്മൾ പാർട്ടി ഓഫീസിൽ കയറി ആണ് തല്ല് ഉണ്ടാക്കിയത്, ഇത് പാർട്ടി പ്രശ്നം ആകുവോ?? ” ഞാൻ എന്റെ സംശയം മറച്ചു വെച്ചില്ല. ഒന്ന് രണ്ട് പേര് ഹെഡ് ടു ഹെഡ് വന്നാ സിമ്പിൾ ആയി നേരിടാം പക്ഷെ വടിവാളും സാധനവും ഒക്കെ ആയി അഞ്ചെട്ടു പത്ത് പേരെ അടിച്ചിടാൻ ഞങ്ങൾ തെലുങ്ക് ഫിലിമിലെ നായകന്മാർ ഒന്നും അല്ലല്ലോ. അവന്മാർ വെട്ടി പടം ആക്കും.
” നീ പേടിക്കണ്ട, പാർട്ടി പ്രശ്നം ഒന്നുമാവില്ല, നമുക്കും ഈ പാർട്ടിയിൽ മെമ്പർഷിപ്പ് ഇല്ലേ ” നന്ദു അത് പറഞ്ഞപ്പോഴാണ് ഞാൻ സത്യത്തിൽ ആ കാര്യം ഓർത്തത് തന്നെ. മെമ്പർ ഷിപ് ഉണ്ടേലും ഞാൻ അങ്ങനെ മീറ്റിംഗിന് ഒന്നും പോവാറില്ല. എന്നാലും നല്ല ഹോൾഡ് ഉണ്ട് കാരണം ഞങ്ങളുടെ കൂടെ പണ്ട് പഠിച്ചവർ ഒക്കെ ആണ് അവിടെ തലപ്പ് ഇരിക്കുന്നെ ഏത്. പിന്നെ ഞങ്ങൾക്ക് കോളേജിൽ ഒരു ഗാങ് ഗെറ്റപ്പും ഉണ്ടല്ലോ.
” ഓഹ് നമ്മുട കോളജിൽ നമ്മളും സഖാക്കന്മാർ ആണല്ലോ ഞാൻ അത് ഓർത്തില്ല. ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് ചിരിച്ചു.
” നീ യോ സഖാവോ?? ആരും കേൾക്കണ്ട, സ്വന്തം കാര്യം സിന്ദാബാദ് എന്നും പറഞ്ഞു നടക്കുന്ന ബൂർഷആയ നീ അത് പറയരുത്. ”
” പിന്നെ ഈ പറയുന്ന ആൾ അധ്വാനിക്കുന്ന തൊഴിലാളി വർഗം ആണല്ലോ മിണ്ടാതെ ഇരുന്നു കഴിക്കട ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ചിരിച്ചു ഒപ്പം ഞാനും.
” എന്തായാലും നീ അഭിരാമിനെ വിളിച്ചു ഒന്ന് പറഞ്ഞേക്ക് ” ഞാൻ നന്ദുനോഡ് പറഞ്ഞിട്ട് കുഴിമന്തിയുമായി മൽപ്പിടുത്തം നടത്തി. അഭിരാം ഞങ്ങളുടെ ഫ്രണ്ട് ആണ് അവൻ ഇപ്പൊ മൂത്ത് മൂത്ത് പാർട്ടിടെ സെൻട്രൽ കമ്മറ്റി മെമ്പർ ഒക്കെ ആയി.
കുറെ നേരം കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയപ്പോ ഞങ്ങൾ തിരികെ കോളേജിലേക്ക് തന്നെ ചെന്നു. വലിയ സീൻ ഒന്നും ആയിട്ടില്ല, അഭിരാം ഒക്കെ ഇടപെട്ടത് കൊണ്ട് സുദേവ് തല്ല് കൊണ്ട് വീണു എന്ന ന്യൂസ് സ്‌പ്രെഡ് ആയില്ല, അല്ലേൽ സ്ട്രൈക്കും മറ്റും ഒക്കെ വിളിക്കാൻ പോയ അവന്മാരെ പറഞ്ഞു പറഞ്ഞ് അടക്കി എന്ന് പറയാം.
ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു ക്യാമ്പ് ഫയർ സെറ്റപ്പ് ഒരുക്കി ട്ടുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിലെ മിക്കവാറും എല്ലാരും അവിടെ ഉണ്ട്. നാളെ ആണ് ഞങ്ങൾ സെറ്റ് ചെയ്ത നാടകം, സൊ എല്ലാരും ഓരോ ചെറിയ ഗ്രൂപ്പ് ആയി തിരിഞ്ഞു അവരുടെ പെയർ ഡയലോഗ്സ് പ്രാക്ടീസ് ചെയ്യുന്നു. ബാക്കി ഉള്ളവർ അത് കണ്ട് കൊണ്ട് ഇരിക്കുന്നു. ഞാനും അതൊക്ക ആസ്വദിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ഒരു കാൾ വന്നത്. ആശാൻ ആണ്.
” ഹലോ ആശാനെ പറ ” ഞാൻ കാൾ എടുത്തു. ബഹളം കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല.
” ആശാനേ ഒന്ന് ഹോൾഡ് ചെയ്യ്. ഇവിടെ നല്ല ബഹളം ആണ് ഞാൻ ഒന്ന് മാറി നിൽക്കട്ടെ ഒന്നും കേൾക്കുന്നില്ല ”
എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് നടന്നു. ഞാൻ മെയിൻ കെട്ടിടങ്ങളിൽ നിന്ന് കുറച്ചു അങ്ങ് മാറി കോളേജ് കോംബൗണ്ട് ന്റെ ഉള്ളിൽ തന്നെ ഉള്ള ആ ഒറ്റ നില കെട്ടിടത്തിന്റെ അടുത്തേക്ക് നടന്നു. അവിടെ ആണ് ഞങ്ങൾക്ക് ഉള്ള സ്റ്റേ റെഡി ആക്കിയിട്ടുള്ളത്. അവിടെ രണ്ടു പേരെ ഞാൻ ദൂരെ നിന്നെ കണ്ടു ലൈറ്റ് ഒന്നും ഇല്ലായിരുന്ന കൊണ്ട് ആളെ വ്യക്തമായില്ല എന്നാലും അത് ഒരു പെണ്ണും ആണും ആണെന്ന് മനസ്സിലായി. പരസ്പരം കെട്ടി പിടിച്ചു ചുംബിച്ചുകൊണ്ട് അവർ ഒരു റൂമിൽ കയറി വാതിൽ അടച്ചു. ഞാൻ ദൂരെ ആയിരുന്നകൊണ്ട് എന്നെ കണ്ടു കാണില്ല.
ആശാനോഡ് സംസാരിച്ചു കൊണ്ട് ആ റൂമിന്റെ മുന്നിൽ എത്തിയപ്പോ അകത്തു നിന്ന് ശീല്ക്കാരവും കിതപ്പും ഒക്കെ കേട്ടു, അത് കൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് കുറെ മാറി ബൈക്ക് ഷെഡിൽ ചെന്ന് ഇരുന്നു.
ആശാൻ വിളിച്ചത് The famous royal academy of art ൽ എന്റെ അഡ്മിഷന്റെ കാര്യം പറയാൻ ആണ്. വേൾഡ്‌സ് നമ്പർ one ആർട്ട് അക്കാഡമി ആണ്. അവിടെ അഡ്മിഷൻ ഒക്കെ കിട്ടാൻ നല്ല ടാലൻഡും ലക്കും വേണം, എന്റെ ലക്ക് ന്റെ കാര്യം ആശാൻ റെഡി അക്കി, ഇനി ഞാൻ ആണ് ബാലൻസ് നോക്കേണ്ടത്. രണ്ട് ആഴ്ച കൂടി കഴിഞ്ഞ ഒരു ഓഡിഷൻ ഉണ്ട് അത് ജയിച്ചാൽ അഡ്മിഷൻ കിട്ടും, അതിനു അടുത്ത് തന്നെ uk യിലേക്ക് പോണം. അത് പറയാൻ ആണ് ആശാൻ വിളിച്ചത് ഡീറ്റെയിൽസ് ഒക്കെ കേട്ടു ഞാൻ പോകാൻ തന്നെ തീരുമാനിച്ചു
ജോയിൻ ചെയ്യാൻ തീരുമാനിച്ചതിന് വേറെ ഒരു കാരണം കൂടി ഉണ്ട് ഇക്കൊല്ലം cartoon caricaturing കോഴ്സ് പഠിപ്പിക്കുന്നത് Yuu ആണ്. The ഫേമസ് കാർട്ടൂണിസ്റ്റ്, manga അര്ടിസ്റ്റ്, comic നോവലിസ്റ്റ്. ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി. നേരിട്ട് ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിച്ച അവരുടെ സ്റ്റുഡന്റ് ആവാൻ പറ്റുക അതിൽ പരം വേറെ എന്തു ഭാഗ്യം വേണം. ഞാൻ ഫുൾ ഹാപ്പി ആയി. ഫോൺ കട്ട് ചെയ്തിട്ടു തിരികെ ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് നടന്നു. ആ കെട്ടിടം കടന്ന് വേണം അങ്ങോട്ട് പോവാൻ.
ഇത്തവണ ആ റൂമിന്റെ മുന്നിൽ ലൈറ്റ് ഉണ്ടായിരുന്നു. ഒരു പെണ്ണ് മുടി ഒക്കെ വാരി കെട്ടിക്കൊണ്ട് ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി, ലൈറ്റ് ഒക്കെ ഉണ്ടായിരുന്ന കൊണ്ട് ദൂരെ നിന്നെ ആളെ മനസ്സിലായി, എങ്കിലും ഉറപ്പിക്കാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി എനിക്ക് വിശ്വസിക്കാൻ ആയില്ല അത് അവൾ തന്നെ ആയിരുന്നു ആരതി. എന്തോ, കാരണം അറിയാത്ത വല്ലാത്ത ഒരു വിഷമം എന്നിൽ നിറഞ്ഞു. അവൾ അവിടെ നിന്ന് ക്യാമ്പ് ഫയർ ന്റെ ഭാഗത്തേക്ക് നടന്നു. അവൾ അവിടെ നിന്ന് മറഞ്ഞു കുറച്ച് കഴിഞ് ആ റൂമിന്റെ വാതിൽ വീണ്ടും തുറന്നു. ഒരുത്തൻ തല പുറത്ത് ഇട്ടു ആരേലും ഉണ്ടോ എന്ന് ചുറ്റും നോക്കി പിന്നെ ഷർട്ട് ഒക്കെ നേരെ ആക്കി പുറത്ത് ഇറങ്ങി ആരതി പോയ അതേ ഭാഗത്തേക്ക് നടന്നു. അവനെയും ഞാൻ തിരിച്ചറിഞ്ഞു. വിജയ് ആ അജയ് ടെ അനിയൻ.
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇത്രയും നേരം എന്നിൽ തളം കെട്ടി നിന്നിരുന്ന സന്തോഷം എവിടെയോ പോയി മറഞ്ഞു, വല്ലാത്ത ഒരു ദുഃഖം എന്നിൽ വന്നു നിറഞ്ഞു. വിജയ് യും ആരതിയും ഇവർ പ്രണയത്തിൽ ആയിരുന്നോ. ആയിരിക്കും കോളേജിൽ പലപ്പോഴും ഇവരെ ഒരുമിച്ച് ആണല്ലോ കാണാറ്. പക്ഷെ ഈ ചിന്തകൾ എന്നെ എന്തിനാണ് വേദനിപ്പിക്കുന്നത്?? വൈ ആം ഐ ഫീൽ ലൈക് ഐ ലോസ്റ്റ് ടു ഹിം?? അവനോടു തോറ്റു പോയത് പോലെ ഒരു തോന്നൽ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തിട്ട് അവിടെ നിന്ന് നേരെ ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് ചെന്നു.
അവിടെ ചെന്നപ്പോ ആരതിയും വിജയ് യും അഭിനയിച്ച് തകർക്കുവാണ്. അവർ രണ്ടു പേരും ആണ് ഈ പ്ലെ യിലെ മെയിൻ കാരക്ടർസ്. നാളുകൾക്ക് ശേഷം തമ്മിൽ കാണുന്ന കമിതാക്കളുടെ രംഗം ആണ് അവർ അഭിനയിക്കുന്നത്, അത് കൂടി കണ്ടപ്പോ പൂർത്തി ആയി.
ഞാൻ അവിടെ നിന്ന് എഴുന്നേറ്റു, ഇവിടെ എന്തേലും ആവിശ്യം വന്നാൽ വണ്ടി തപ്പി നടക്കേണ്ടല്ലോ എന്ന് ഓർത്ത് ഞാൻ ബൈക്കിൽ ആണ് വന്നത് അത് എന്തായാലും ഇപ്പൊ ഉപകാരം ആയി. ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു. നന്ദു എന്നെ വിളിച്ചപ്പോ ഞാൻ മൂഡ് ശരിയല്ല എന്ന് പറഞ്ഞൊഴിഞ്ഞു. അവിടെ അല്ലേലും ഇനി എന്റെ ആവിശ്യം ഇല്ല, സെറ്റ് ഒക്കെ നേരത്തെ റെഡി ആയിരുന്നു അതൊക്ക ഒന്ന് അസ്സബ്‌ൾ ചെയ്താ മാത്രം മതി. അത് നന്ദുവും കൂട്ടരും ചെയ്തോളും.
മൂന് ദിവസം ദാ എന്ന് പോയി നന്ദു ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.
” നീ എന്താ, പാതിക്ക് വെച്ച് തിരികെ പോന്നേ?? ആ സുദേവും ആയുള്ള ഇൻസിഡന്റ് കാരണം ആണോ?? ” അവന്റെ ആ ചോദ്യതിന് ഉള്ള ഉത്തരം എനിക്ക് സത്യത്തിൽ അറിയില്ലായിരുന്നു. എന്തിനാ ഞാൻ അവിടെ നിന്ന് പൊന്നേ?? അവളെയും അവനെയും ഒരുമിച്ച് കാണുമ്പോ എനിക്ക് എന്താ ഹർട്ട് ആവുന്നേ?? ഈ ചോദ്യങ്ങൾ ഒക്കെ ഉത്തരം കിട്ടാതെ എന്നെ കുഴക്കി. ഞാൻ നന്ദുനോട് എന്തൊക്കയോ മുട്ടാ പൊക്ക് പറഞ്ഞ് ഒഴിഞ്ഞു.
പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകുന്നേരം വീട്ടിൽ നന്ദുവും റാം അങ്കിളും എല്ലാരും ഉണ്ടായിരുന്നു, എല്ലാരും ഹാളിൽ ഇരുന്ന് ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്നു.
” അതേ എനിക്ക് എല്ലാരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോ, ഇത് പുതിയ സംഭവം ആണല്ലോ എന്ന ഭാവത്തിൽ എല്ലാരും എന്നെ നോക്കി.
” ഞാൻ അടുത്ത ആഴ്ച UK ക്ക് പോകുവാ ” ഞാൻ പറഞ്ഞത് കേട്ട് എല്ലാർക്കും അത്ഭുതം.
” എന്തിനാ?? ” അച്ഛൻ.
” royal academy of art ൽ ഒരു അഡ്മിഷൻ ഏകദേശം റെഡി ആയിട്ടുണ്ട്. ഇനി ഒരു ഒഡീഷൻ കൂടിയേ ഉള്ളു, ലൈക് എൻട്രൻസ് exam, എനിക്ക് പോണം ”
” ചേട്ടായി എങ്ങും പോണ്ട, ഞാൻ വിടൂല്ല ” അച്ചു അമ്പിനും വില്ലിനും അടുക്കുന്നില്ല.
” അതേ.. ” എന്റെ രണ്ടാനമ്മ, അവർ എന്തോ പറയാൻ തുടങ്ങി ഞാൻ ഒന്ന് നോക്കിയപ്പോ നിർത്തി. അത് അച്ഛൻ കണ്ടു എന്നെ ഒന്ന് നോക്കി.
” അപ്പൊ നീ ഇപ്പൊ പഠിച്ചു കൊണ്ട് ഇരിക്കുന്ന കോഴ്‌സോ? ” അച്ഛൻ.
” അതിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല, എനിക്ക് ഒരു അര്ടിസ്റ്റ് ആയാ മതി അതാണ് എന്റെ ഡ്രീം സൊ.. ”
” നിന്റെ ഇഷ്ടം അതാണേൽ… രാമാ നീ എന്ത് പറയുന്നു ” അച്ഛൻ അർഥസമ്മതം പോലെ പറഞ്ഞിട്ട് റാം അങ്കിളിനോട് ചോദിച്ചു.
” അവന്റെ ലൈഫ് അല്ലേ അവന് ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ. ഒന്നുമില്ലേലും അവൻ ഒരു ടാലന്റഡ് അര്ടിസ്റ്റ് അല്ലേ, എന്തായാലും ഈ തീരുമാനം തെറ്റാൻ സാധ്യത ഇല്ല ” റാം അങ്കിൾ അത് പറഞ്ഞതോടെ കാര്യങ്ങൾ ഏകദേശം തീരുമാനം ആയത് പോലെ ആയി.
അതോടെ അച്ചു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
” ചേട്ടായി പോണ്ടാ, ഞാൻ വിടൂല്ല, പണ്ട് ഇതേപോലെ ട്രിപ്പ് പോയിട്ട് രണ്ട് മൂന് കൊല്ലം അല്ലേ ഒരു വിവരം പോലും ഇല്ലാതെ കറങ്ങി നടന്നത്. വേണ്ട ഞാൻ വിടൂല്ല ” അച്ചു ചിണുങ്ങി.
ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി
” അച്ചൂസേ, ചേട്ടായിക്ക് നിന്നെ പിരിയാൻ ഇഷ്ടം ഉള്ളത് കൊണ്ട് പോണത് അല്ല, നല്ലൊരു ഓപ്പർച്യൂണിറ്റി ആണ് മോളെ, അവിടെ ഒക്കെ അഡ്മിഷൻ കിട്ടാൻ എന്നാ പാട് ആണെന്നോ ഇപ്പൊ ഭാഗ്യം കൊണ്ട് കിട്ടിയ ചാൻസ് ആണ്, വെറുതെ കളഞ്ഞാൽ മണ്ടത്തരം ആയിപ്പോവും, എന്റെ ആഗ്രഹം പോലെ ഒരു comic റൈറ്റർ ആവാൻ ഇതിലും നല്ല ചാൻസ് കിട്ടൂല്ല അതോണ്ടല്ലേ.
പിന്നെ മോൾക്ക് കാണണം എന്ന് തോന്നുമ്പോ ഒരു ഫ്ലൈറ്റ് പിടിച്ചു ചേട്ടായി ഇങ്ങ് വരൂല്ലേ അല്ലേൽ മോള് അങ്ങ് വാ നമുക്ക് അടിച്ചു പൊളിക്കാം ” ഞാൻ അത് പറഞ്ഞപ്പോ അച്ചു ഒന്ന് അടങ്ങി അവൾ സമ്മതം ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
” എന്ന ഞാനും വരാം ” നന്ദു.
” അത് വേണ്ട, നീ ഇവിടെ വേണം അങ്കിളിനും അച്ഛനും കൂട്ട് ആയി നീയെങ്കിലും ഇവിടെ വേണം ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെയും അങ്കിളിന്റെ യും ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
” പിന്നെ ഇവിടെ ഉണ്ടായിട്ട് ഇതേ വരെ, ഉപദ്രവം അല്ലാതെ ഉപകാരം ഒന്നും രണ്ടിനെ കൊണ്ടും ഉണ്ടായിട്ടില്ല, ആ അവന്മാർ ആണ് വലിയ ഡയലോഗ് അടിക്കുന്നെ, നിർത്തി റ്റ് പോട ” ആ പുഞ്ചിരി മറച്ചു പിടിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ കളിയാക്കി. ഞങ്ങൾ രണ്ടുപേരും അത് പുച്ഛിച്ചു തള്ളി, ഞങ്ങളോട.
” നിനക്ക് ഒക്കെ കോളേജിൽ നല്ല മതിപ്പ് ആണല്ലോഡാ ” റാം അങ്കിൾ അത് പറഞ്ഞപ്പോ ഞങ്ങൾ കാര്യം മനസ്സിലകാതെ നോക്കി.
” അല്ല ഞാൻ നിന്റെ TC യുടെ കാര്യം വിളിച്ചു ചോദിച്ചായിരുന്നു, അവർ അത് കേട്ടപ്പോ ഴേ ഹാപ്പി ആയി പെട്ടന്ന് വന്നു വാങ്ങിച്ചോണ്ട് പോരാൻ പറഞ്ഞു ”
അത് കേട്ടപ്പ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. എന്തായാലും ആ കാര്യത്തിൽ തീരുമാനം ആയി. പിറ്റേന്ന് അവസാനം ആയി ഞാൻ ഞങ്ങളുടെ കോളേജിലേക്ക് ചെന്നു.
ഗേറ്റ് കടന്ന് ഉള്ളിൽ ചെന്നപ്പോ ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണ് ഓടിച്ചു. സത്യത്തിൽ ഈ കോളേജ് ന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ, വിട്ട് പോവാൻ പോരുമ്പോ ഴാണ് അത് ഒക്കെ തിരിച്ചറിയുന്നത്. പഠിത്തവും പ്രണയവും അല്ലാതെ വേറെ എല്ലാം ഞാൻ ഈ കോളേജിൽ അസ്വദിചിട്ടുണ്ട്. ഒരുപാട് ഓർമ്മകളും ഒരുപിടി നല്ല സുഹൃത്തു ക്കളും ഇത്തിരി ചീത്തപ്പേരും അങ്ങനെ അങ്ങനെ.
” നീ ഇത് എന്ത് നോക്കി നിൽക്കുവാ?? ” നന്ദു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ കണ്ണ് അടച്ചു കാണിച്ചു. ഞങ്ങൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് ചെന്നു. ഞാൻ നിർത്തി പോണ കാര്യം അവന്മാർക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല.
” ഇനി എന്തായാലും, ക്ലാസിൽ കേറുന്നില്ല, നീ വാ ബാറിലേക്ക് വിടാം ഇന്ന് അടിച്ചു പഴുക്കണം ” ദീപു ആണ്.
” ഡാ ഇന്ന് ഇവിടെ എന്റെ ലാസ്റ്റ് ഡേ അല്ലേ അപ്പൊ അടിയും ഇവിടെ തന്നെ ആവട്ടെ. നമുക്ക് നമ്മുടെ സ്ഥിരം സ്ഥലത്തു കൂടാം, നിങ്ങൾ പോയി സാധനം റെഡിയാക്ക് ഞാൻ പ്രിൻസിയെ ഒന്ന് കണ്ടിട്ട് വരാം ”
“അത് പോയിന്റ്. മച്ചാൻ ആ കരടിയെ കണ്ടിട്ട് വാ ഞങ്ങൾ അന്നേരത്തെക്ക് സാധനം വാങ്ങി വരാം ” അനന്ദു. അവന്മാർ എല്ലാം കൂടി പോയി. കാശ് കൊടുക്കേണ്ടത് കൊണ്ട് നന്ദു വും കൂടെ കൂടി.
ഞാൻ പ്രിൻസി യുടെ റൂമിലേക്ക് ചെന്നു. പ്രൊഫസർ ജോസഫ് ജോൺ, പക്ഷെ പുള്ളി അവിടെ ഉണ്ടായിരുന്നില്ല. ഇപ്പൊ വരും എന്ന് സ്റ്റാഫ് പറഞ്ഞു എങ്കിലും കൊറേനേരം ആയിട്ടും കാണാഞ്ഞത് കൊണ്ട് ഞാൻ മടുത്തിട്ട് അവിടെ നിന്ന് പൊന്നു.
ലൈബ്രറിലേക്ക് പോണ വഴിക്ക് പഴയ ഒരു ക്ലാസ്സ് റൂം ഉണ്ട് അവിടെ കുറെ ഡെസ്കും ബെഞ്ചും വേണ്ടാത്ത കുറെ സാധനങ്ങളും ഒക്കെ സ്റ്റോർ ചെയ്തു വെച്ചിരിക്കുവാണ്. അങ്ങനെ ആരും അവിടേക്ക് വരാറില്ല. കോളേജിൽ എന്തേലും ഫങ്ക്ഷൻ ഒക്കെ നടക്കുമ്പോ അവിടെ ആണ് ഞങ്ങൾ കമ്പനി കൂടാറുള്ളത്. അവന്മാരോട് സാധനവും ആയി അങ്ങോട്ട് വരാനാണ് ഞാൻ പറഞ്ഞത്. ഞാനും അവിടേക്ക് ചെന്നു.
അവന്മാർ വന്നിട്ടില്ല. ഞാൻ അവിടെ ഉള്ള ഒരു ഷെൽഫിന്റെ മറയിൽ നിന്ന് ഡെസ്കും മറ്റും അടുക്കി. അപ്പോഴണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. അവന്മാർ ആയിരിക്കും എന്ന് കരുതി അങ്ങോട്ട് ചെന്നപ്പോ ഒരു കപ്പിൾ ആണ്, വല്ല പിടുത്തത്തിനോ മറ്റോ വന്നതാവും. ഞാൻ അതുങ്ങളെ ഒടിച്ചു വിടാൻ ആയി അവരുടെ അടുത്തേക്ക് ചെന്നു. അവളെ എനിക്ക് മനസ്സിലായി ഞങ്ങളുടെ കൂടെ ക്യാമ്പിൽ ഉണ്ടായിരുന്നു. അവൻ എനിക്ക് എതിർ വശം ആണ് നിന്നിരുന്നത് അതോണ്ട് മുഖം കാണാൻ പറ്റിയില്ല. അവൾ കരയുകയാണ്.
” എന്നെ ഒന്നും ചെയ്യരുത് പ്ലീസ് ” അവൾ കെഞ്ചി
” ഞാൻ ഒന്നും ചെയ്യില്ല, നീ വേണം ചിലത് ഒക്കെ ചെയ്യാൻ ഇല്ലേൽ അറിയാല്ലോ ഈ വീഡിയോ അങ്ങ് വയറൽ ആവും ”
അവൻ മൊബൈൽ അവളെ കാണിച്ചു ഭീഷണിപെടുത്തുകയാണ്. അന്നേരം ഞാൻ അവനെ തിരിച്ചറിഞ്ഞു. വിജയ്. അതോടെ എന്റെ രോഷം മുഴുവൻ ഇരച്ചു കയറി. ആ അജയ് യുടെ അനിയൻ അല്ലേ ഇത്ര ഒക്കെ പ്രതീക്ഷിച്ചാ മതി.
ഞാൻ ചെന്നു ആ ഫോൺ പിടിച്ചു വാങ്ങി, എന്നെ കണ്ട് അവനും അവളും ഞെട്ടി. അവൾ കരഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് ഓടി.
അവൻ എന്തോ പറയാൻ വന്നു അത് പറയുന്നതിന് മുന്നേ ഞാൻ അവന്റെ മൂക്ക് നോക്കി ഇടിച്ചു. മൂക്കിൽ നിന്ന് പൈപ്പ് തുറന്നു വിട്ടത് പോലെ ചോര ഒഴുകി. അവൻ മുഖം പൊത്തി. ഞാൻ അവന്റെ വയറ്റിൽ ഒരു കുത്ത് കൂടി കൊടുത്തു അവൻ താഴേക്ക് കുനിഞ്ഞ് ഇരുന്നു. ഒരു ബാത്രൂം വീഡിയോ ആണ്. ഞാൻ ഫോൺ നിലത്ത് എറിഞ്ഞു പൊട്ടിച്ചു. പൊട്ടി ചിതറിയ ഫോണിന്റെ കഷ്ണങ്ങൾക്കിടയിൽ നിന്ന് ഞാൻ മെമ്മറി കാർഡ് ഊരി എടുത്തു. പിന്നെ കുത്തി ഒടിച്ചു
” ഇതിന്റെ വേറെ കോപ്പി വല്ലോം ഉണ്ടോഡാ?? ” ഞാൻ അവനോടു ചോദിച്ചു. ഇല്ല എന്ന് അവൻ തല ആട്ടി.
” ഇല്ലേൽ നിനക്ക് കൊള്ളാം ” ഞാൻ അവനോടു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി. ആ പെണ്ണിന്റെ ഓട്ടം അത്ര പന്തി ആയി എനിക്ക് തോന്നിയില്ല. റൂമിൽ നിന്ന് ഓടി പുറത്തു വന്നപ്പോ കണ്ടത് അവളെ ആ ആരതിയെ ആണ്. ഞങ്ങൾ രണ്ടു പേരും ഒന്ന് അമ്പരന്നു.
” നീ, ഒരു പെണ്ണ് ഇവിടന്ന് ഇറങ്ങി ഓടുന്ന കണ്ടോ?? അവൾ എങ്ങോട്ടാ പോയെ?? ”
ഒരു നിമിഷത്തെ അമ്പരപ്പിന് ഒടുക്കം ഞാൻ അവളോട് ചോദിച്ചു. പിന്നെ അവൾ ചൂണ്ടി കാണിച്ച ദിശയിലേക്ക് ഓടി. ഓടി ഓടി ഒരിടത്ത് വന്നു നിന്നു. വലത്തേക്ക് പോയാൽ മുകളിലേക്ക് ഉള്ള സ്റ്റെയർസ്, ഇടത്തോട്ട് പോയാൽ കോളേജ് എൻട്രൻസ്, നേരെ പോയാൽ സ്റ്റാഫ് റൂമും മറ്റും. അവൾ എങ്ങോട്ടാ പോയത് എന്ന് അറിയാതെ ഞാൻ കുഴങ്ങി, ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ആരെയും കാണാനും ഇല്ല. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ കുറച്ച് നേരം അങ്ങനെ നിന്നു. അപ്പോഴേക്കും ആരതിയും ഓടി വന്നിരുന്നു. അവൾ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. എനിക്ക് എന്താ കാര്യം എന്ന് പിടികിട്ടിയില്ല. അത് ആലോചിച്ചു നിൽക്കാൻ സമയം ഇല്ല. ഞാൻ മുന്നോട്ട് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അങ്ങോട്ട് ഓടാൻ പോയപ്പോ എന്തോ ഒന്ന് വലിയ ശബ്ദത്തോടെ മുകളിൽ നിന്ന് അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ വീണു.
ഞാൻ നോക്കിയപ്പോ അവൾ ആ പെണ്ണ് കാറിന്റെ മുകളിൽ കമഴ്ന്നു കിടക്കുന്നു. അവൾ തല ഉയർത്തി എന്നെ ഒന്ന് നോക്കി, എന്തോ പറയുവാൻ എന്നോണം കൈ ഉയർത്തി പിന്നെ തളർന്നു താഴേക്കു വീണു. കാറിന്റെ ഗ്ലാസ്സിൽ കൂടി ചോര ഒഴുകി ഇറങ്ങി. ഞാൻ ആരതിയും ഈ കാഴ്ച കണ്ട് തളർന്ന് ഇരുന്നു. പിന്നെ അവൾ അലറി വിളിച്ചു. ഞാൻ ആത്മധൈര്യം വീണ്ടെടുത്ത് അവളുടെ അടുത്തേക്ക് ചെന്നു കഴുത്തിൽ വിരൽ വെച്ച് നോക്കി. ഭാഗ്യം പൾസ് ഉണ്ട്. അപ്പോഴേക്കും ശബ്ദവും ആരതിയുടെ അലർച്ചയും ഒക്കെ കേട്ട് സാറുമാരും കുട്ടികളും ഒക്കെ ഓടി കൂടി. ഞങ്ങൾ എല്ലാരും ചേർന്ന് അവളെ കാറിന്റെ മുകളിൽ നിന്ന് താഴേക്ക് എടുത്തു.
” ആരേലും ഒരു വണ്ടി എടുക്ക് ”
സാറുമാരിൽ ആരോ പറഞ്ഞപ്പോ പ്രിൻസി പുള്ളിയുടെ കാർ എടുത്തു, എല്ലാരും കൂടി ചേർന്ന് അവളെ കയറ്റി.
” ഇയാൾ ആ ഇയാൾ കാരണം ആ, ആനി ഇത് ചെയ്ത് ”
ഞാനും ആ കാറിൽ കയറാൻ പോയപ്പോഴാണ് ആരതി അലറിയത്. ഞാനടക്കം എല്ലാരും അവൾ ആരെ കുറിച്ചാ പറയുന്നത് എന്ന് അറിയാൻ അങ്ങോട്ട് നോക്കി.
” ഞാൻ കണ്ടതാ, ആ ക്ലാസ്സ് റൂമിൽ നിന്ന് കഞ്ഞോണ്ട് ഓടുന്ന ആനിയെയും പുറകെ വന്ന ഇയാളെയും. ഇയാളാ ഇയാൾ കാരണാ ആനി ആത്മഹത്യക്ക് ശ്രമിച്ചത് ”
കരഞ്ഞു കൊണ്ട് എന്നെ ചൂണ്ടി കാണിച്ചാണ് അവൾ അത് പറഞ്ഞത്. ഞാൻ ഒന്ന് അമ്പരന്നു.
” ഡീ ” ഞാൻ അലറി.
” നീ മിണ്ടല്ലേ അവൾ അവൾക്ക് പറയാൻ ഉള്ളത് പറയട്ടെ ” സൈമൺ സർ എന്നെ തടഞ്ഞു.
” ആരതി താൻ എന്താ ഈ പറയുന്നേ, എന്താ കാര്യം എന്ന് വെച്ചാൽ തെളിയിച്ചു പറ ” ചാന്ദിനി മിസ്സ് ആരതിയോട് ചോദിച്ചു. അപ്പോഴേക്കും പ്രിൻസിയും കൂട്ടരും ആ പെണ്ണിനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിരുന്നു.
” മിസ്സേ ഞാൻ ലൈബ്രറിയിൽ വരുവായിരുന്നു അന്നേരം ലൈബ്രറിയുടെ അടുത്ത് ഉള്ള ഒഴിഞ്ഞ ക്ലാസ്സ് ഇല്ലേ ആ റൂം തള്ളി തുറന്നു കൊണ്ട് ആനി പുറത്തേക്ക് ഓടി വന്നു, അവൾ കരയുന്നുണ്ടായിരുന്നു. ഞാൻ അവളെ പിടിച്ചു നിർത്തി എന്താ കാര്യം എന്ന് ചോദിച്ചു, അവൾ ഒന്നും പറയാതെ കുറച്ചു നേരം കരഞ്ഞിട്ട് എന്റെ കയ്യിൽ നിന്നും കുതറി ഓടി. ഞാൻ പുറകെ പോകാൻ പോയപ്പോഴേക്കും ആ റൂമിൽ നിന്ന് ഇയാളും പുറത്ത് വന്നു. അവൾ എങ്ങോട്ടാ പോയത് എന്ന് ചോദിച്ചു അവളുടെ പുറകെ ഓടി, ഇയാൾ പോയ പിന്നാലെ വിജയ്‍യും ആ ക്ലാസ്സിൽ നിന്ന് പുറത്ത് വന്നു, അവന്റെ മൂക്കിൽ നിന്ന് ചോര ഒക്കെ വരുന്നുണ്ടായിരുന്നു ഞാൻ എന്താ കാര്യം എന്ന് ചോദിച്ചപ്പോ അവൻ… ” അവൾ അത് പൂർത്തിആക്കാതെ വിതുമ്പി.
” എന്താ കാര്യം അവൻ എന്താ പറഞ്ഞത്??” മിസ്സ് ആരതിയോട് ചോദിച്ചു. അന്നേരം അവിടേക്ക് വിജയ്‍യും വന്നു.
” വിജയ് എന്നതാ നടന്നത് എന്ന് എല്ലാരോടും പറ ” അവനെ കണ്ട അവൾ അലറി.
” അത്.. ” അവൻ എന്നെ നോക്കി ഒന്ന് പകച്ചു. ആരതി എന്നെയും അവനെയും മാറി മാറി നോക്കി,
” നീ ആരെയാ പേടിക്കുന്നെ, ഇയാൾ ഒരു ചുക്കും ചെയ്യില്ല നീ സത്യം മുഴുവനും പറ. നമുക്ക് ആനിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ഇതാണ്, അവൾക് ഈ അവസ്ഥ വരാൻ കാരണക്കാരൻ ആയവനെ വെറുതെ വിടരുത്. വിജയ് പ്ലീസ് ” അവൾ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
” നീ എന്താ കാര്യം എന്ന് വെച്ചാ പറ ” അവിടെ കൂടി നിന്നിരുന്നവരും അവനെ സപ്പോർട്ട് ചെയ്തു. ഇവർ ഇത് എന്താ പറയുന്നത് എന്ന് മനസിലാവാതെ ഞാൻ അവരെ നോക്കി.
” അത് പിന്നെ ഞാൻ ആ വഴി പോവുകയായിരുന്നു. അന്നേരം ഈ ചേട്ടൻ മാണിയെയും വിളിച്ചോണ്ട്, ആരും ഉപയോഗിക്കാത്ത ക്ലാസ്സ് റൂമിലേക്ക് പോവുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയ കൊണ്ട് ഞാനും പുറകെ ചെന്നു. അന്നേരം ഈ ചേട്ടൻ അവളെ കഴിഞ്ഞ ദിവസം ക്യാമ്പിൽ വെച്ച് എടുത്ത വീഡിയോ കാണിച്ചു ഭീഷണിപെടുത്തുകയായിരുന്നു. എന്നെ കണ്ടപ്പോ ആനി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. ഞാൻ ആ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി പക്ഷെ ഈ ചേട്ടൻ എന്നെ ഒരുപാട് തല്ലി എങ്കിലും മല്പിടിത്തത്തിന് ഇടക്ക് ആ ഫോൺ താഴെ വീണു ചിതറി, മെമ്മറി കാർഡ് ഞാൻ ഒടിച്ചു കളഞ്ഞു. അന്നേരം ഇയാൾ എന്നെ വിട്ടിട്ട് അവളുടെ പുറകെ പോയി ” അവൻ അത് പറഞ്ഞു മൂക്കിൽ നിന്നും വരുന്ന ചോര തുടച്ചു.
” ഡാ നാറി കള്ളം പറയുന്നോ?? ” എന്നും ചോദിച്ചു കൊണ്ട് ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു. അന്നേരം എല്ലാരും കൂടി ചേർന്ന് എന്നെ പിടിച്ചു മാറ്റി.
” ഞാൻ അല്ല.. ഇവൻ ആ ഇവൻ ആണ് വീഡിയോ പിടിച്ചതും ആ പെണ്ണിനെ ബ്ലാക്‌മെയിൽ ചെയ്തതും, ഞാൻ അല്ല, ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം ” ഞാൻ എന്നെ പിടിച്ചിരുന്നവരുടെ കയ്യിൽ കിടന്നു കുതറി കൊണ്ട് അലറി.
” മതി നിർത്ത്, നീ ഇത്രയും ദുഷിച്ചവൻ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ” ചാന്ദിനി മിസ്സ്
ഞാൻ പറഞ്ഞത് ആരും വിശ്വസിചില്ല. അല്ലേലും ഞാൻ കോളേജിലെ ന്യൂയിസെൻസ് ആയിരുന്നല്ലോ, അവളും അവനും ഒക്കെ mr ക്‌ളീൻ സ്റ്റുഡൻസും. സാക്ഷികളും തെളിവ് കളും എനിക്ക് എതിർ ആയിരുന്നു. സംഗതി പോലീസ് കേസ് ആയി. കോളജിൽ എല്ലാരുടേം മുന്നിൽ വെച്ച് പെണ്ണ് കേസിന് എന്നെ പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടി.
പിറ്റേന്ന് എന്നെ കാണാൻ അച്ചുവും അച്ഛനും വന്നു ഒപ്പം നന്ദുവും.
” അച്ചു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ, മോൾക് തോന്നുന്നുണ്ടോ നിന്റെ ചേട്ടായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്?? ” കരഞ്ഞു കലങ്ങിയി കണ്ണുമായി നിൽക്കുന്ന അച്ചുവിനോട് ഞാൻ ചോദിച്ചു.
” എനിക്ക് അറിയാവുന്ന ചേട്ടായി ഇങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല, പക്ഷെ.. എനിക്ക് ചേട്ടായിയെ പൂർണമായും അറിയാമോ എന്ന് എനിക്ക് ഇപ്പൊ ഉറപ്പ് ഇല്ല?? ”
അച്ചു കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പൊ ഞാൻ അതിന്റ അർഥം മനസ്സിലാവാതെ അച്ചുവിനെ നോക്കി.
” എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടായിയോട് ചോദിക്കാൻ ഉണ്ട്.
ഞാൻ ഇന്നലെ തന്നെ ആ ചേച്ചിയെ പോയി കണ്ടിരുന്നു എല്ലാം തെറ്റ് ധാരണ ആണ്, ചേട്ടായി പാവം ആണ്, രക്ഷിക്കണം എന്ന് അപേക്ഷിക്കാൻ. അന്നേരം ആ ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞു അത് സത്യം ആണോ അല്ലയോ എന്ന് എനിക്ക് അറിയണം. അത് എല്ലാം കള്ളം ആണെന്ന് കേൾക്കാനാ എനിക്ക് ഇഷ്ടം ” അച്ചു അത് പറഞ്ഞപ്പോ അവൾ എന്തൊക്കയാ പറഞ്ഞു പിടിപ്പിചിരിക്കുന്നത് എന്ന് ഓർത്ത് ഒരു ഭയം എന്നിൽ നിറഞ്ഞു.
” ചേട്ടായി ആ ചേച്ചിയെ ബസ്സിൽ വെച്ച് കയറി പിടിച്ചോ?? ” അച്ചു അത് ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.
” അത് മോളെ… ബസ് ബ്രെക്ക് പിടിച്ചപ്പോ ഒരു അബദ്ധം” ഞാൻ വാക്കുകൾ കിട്ടാതെ വിക്കി.
” പിടിച്ചോ ഇല്ലയോ? ” അച്ചുന്റെ ശബ്ദം കടുത്തു.
” അച്ചു അത് അജുന് ഒരു അബദ്ധം പറ്റിയതാ ” നന്ദു.
” നന്ദുവേട്ടനോട് അല്ല ചോദിച്ചത് ”
” പിടിച്ചു ” ഞാൻ കുറ്റം സമ്മതിച്ചു.
” കോളേജിൽ വെച്ച് ആ ചേച്ചിയെ റാഗിങ്ങ് എന്ന പേരിൽഅപമാനിച്ചോ? ”
” mm” അവളുടെ ആ ചോദ്യത്തിനും ഞാൻ മറുപടി കൊടുത്തപ്പോ അച്ചുവിന്റെ കണ്ണിൽ വല്ലാത്ത ഭയം വന്നു.
” ചേട്ടായി കഴിഞ്ഞ ദിവസം ആ ക്യാമ്പിൽ വെച്ച് എല്ലാരുടേം മുന്നിൽ വെച്ച് ആ ചേച്ചിയുടെ ഡ്രെസ് വലിച്ചു കീറിയോ ”
” അത് മോളെ ഞാൻ വേണം എന്ന് വെച്ച് ചെയ്തതല്ല ”
” അപ്പൊ അതും സത്യം ആണ്?? ” ആ ചോദ്യതിന് എനിക്ക് മറുപടി ഇല്ലായിരുന്നു.
” ചേട്ടായി ഒരു വൈകുന്നേരം ആ ചേച്ചിയെ തട്ടിക്കൊണ്ടു പോവാൻ നോക്കിയോ, ഒരു റൂമിൽ കൊണ്ട് പോയി ഇട്ടോ ” അത് ചോദിക്കുമ്പോ അച്ചുവിന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ തലകുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
” പറ ചേട്ടായി ഇതൊക്കെ കള്ളം ആണെന്ന് പറ, ഇതെല്ലാം ആ ചേച്ചി വെറുതെ പറഞ്ഞതല്ലേ?? ” എന്നും ചോദിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാനും കരഞ്ഞു പോയി.
കുറച്ചു നേരം കരഞ്ഞ ശേഷം അച്ചു എന്റെ മേത്തു നിന്ന് മാറി.
” അപ്പൊ ആ ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്, ഇത്ര ഒക്കെ ചെയ്ത ചേട്ടായിക്ക് ഇതും ചെയ്യാൻ ബുദ്ധിമുട്ട് ഒന്നുമില്ല ല്ലേ.
ഇത് ഞാൻ അറിഞ്ഞിരുന്ന, സ്നേഹിച്ചിരുന്ന എന്റെ ചേട്ടായി അല്ല, എനിക്ക് ഇനി നിങ്ങളെ കാണേണ്ട ” എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ചു സ്റ്റേഷന് വെളിയിലേക്ക് ഓടി.
” അച്ചു ” എന്നും വിളിച്ചോണ്ട് പുറകെ പോകാൻ പോയ എന്നെ അച്ഛൻ തടഞ്ഞു.
” അച്ഛ ഈ കേസിൽ ഞാൻ നിരപരാധി ആണ്, എന്നെ വിശ്വസിക്ക് ” ഞാൻ അച്ഛനോട് പറഞ്ഞു, അന്നേരം ഞാൻ, ഞാൻ പോലും അറിയാതെ കരഞ്ഞു തുടങ്ങി യിരുന്നു.
കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു അച്ഛന്റെ മറുപടി.
” ഈ തല്ല് നിനക്ക് നേരത്തെ തരേണ്ടത് ആയിരുന്നു. അമ്മ ഇല്ലാതെ വളർന്ന കുഞ്ഞല്ലേ എന്ന് കരുതി ഒരിത്തിരി കരുതൽ കൂടുതൽ തന്നപ്പോ നീ ഇത്രയും അധഃപതിചു പോവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. ഇനിയും ഞങ്ങളുടെ മുന്നിൽ കണ്ടു പോവരുത്, എന്റെ മോൻ ചത്തു എന്ന് കരുതി ക്കോളാം ” അച്ഛന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് കൊണ്ട്. അച്ഛൻ എന്നെ ആദ്യമായി തല്ലിയിക്കുന്നു, അതും രണ്ടു തവണ. ഒന്ന് കവിളിലും രണ്ടാമതായി എന്റെ ഹൃദയതിലും.
” അങ്കിൾ എന്തൊക്കയാ ഈ പറയുന്നേ?? ” നന്ദു.
” നന്ദാ, ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ ചെയ്ത ഇവനെ എന്ത് വിശ്വസിച്ച ഞാൻ എന്റെ വീട്ടിൽ നിർത്തുന്നത്. എനിക്കെ ഒരു മകൾ കൂടി ഉണ്ട് അവളുടെ ഭാവി കൂടി എനിക്ക് നോക്കണം ” എന്നും പറഞ്ഞ് അച്ഛനും അവിടെ നിന്ന് പോയി. ഒരു തരം മരവിപ്പിൽ ആയിരുന്നു ഞാൻ.
” അജു, അങ്കിൾ അന്നേരത്ത ദേഷ്യതിന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് ആണ്. നീ വിട്ടുകള.
എന്താ അവിടെ ശരിക്കും സംഭവിച്ചത്. ഈ കേട്ടത് ഒന്നുമല്ല സത്യം എന്ന് എനിക്ക് അറിയാം. അവൻ ആണോ ആ വിജയ് ആണോ എല്ലാത്തിനും കാരണം??, ഞാൻ അവനെ തപ്പി പോയിരുന്നു. പക്ഷെ ആ അജയ് അവനെ എങ്ങോട്ടോ മാറ്റി. ഇല്ലേൽ ഞാൻ അവനെ കൊണ്ട് സത്യം പറയിപ്പിച്ചേനെ.
ഡാ നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ” നന്ദു ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോ കുലുക്കി വിളിച്ചു
” ഡാ… അച്ചുവും, അച്ഛനും ഒക്കെ എന്നെ ഇപ്പൊ വെറുക്കുന്നു അല്ലേ??
അന്ന് അവളെ ആ ആരതിയെ പൊക്കിയത് അടക്കം നിനക്ക് താല്പര്യം അ ഇല്ലാത്ത പലതും നീ ഞാൻ പറഞ്ഞത് കൊണ്ട് ചെയ്തിട്ടുണ്ട്. ഉള്ളിന്റെ ഉള്ളിൽ നീ യും എന്നെ വെറുക്കുന്നുണ്ടോ ഡാ?? ”
ഞാൻ അത് ചോദിച്ചപ്പോൾ നന്ദു ഒന്ന് ഞെട്ടി. അതിനു മറുപടി ആയി അവന്റെ കൈ എന്റെ കവിളിൽ ശക്തിയായി പതിഞ്ഞു. പിന്നെ എന്നെ ചേർത്ത് പിടിച്ചു. അന്നേരം ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞുപോയി. നന്ദുവിന്റെ കണ്ണും നിറഞ്ഞിരുന്നു.
” മതി മതി സമയം ഒരുപാട് ആയി പോവാൻ നോക്ക് ” ഒരു പോലീസുകാരൻ ഞങ്ങളോട് പറഞ്ഞു. നന്ദു പോവാൻ ഒരുങ്ങി.
” നന്ദു ആ പെൺകൊച്ചു ചത്തോ?? ” തിരിഞ്ഞു നടന്ന നന്ദുനോട് ഞാൻ ചോദിച്ചു.
” മരിച്ചോ എന്ന് ചോദിച്ചാൽ ഇല്ല, തലക്ക് നല്ല ക്ഷതം ഏറ്റിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി ആണ് ചാൻസ്, ബോധം ഇതേവരെ വന്നിട്ടില്ല. കോമയിൽ ആണെന്ന് വേണേൽ പറയാം ” അത്രയും പറഞ്ഞിട്ട് നന്ദു നടന്ന് അകന്നു.
ഞാൻ അവിടെ മാറി ഇരുന്നു. അച്ചുവും അച്ഛനും ഒക്കെ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ മുഴങ്ങി കേട്ടു. അവർ രണ്ടുപേരും എന്നെ വെറുക്കുന്നു അല്ലേ, അവർക്ക് എന്നെ ഇനി കാണേണ്ട. എന്റെ അച്ചുവിന്റെ കണ്ണ് നിറഞ്ഞു ഞാൻ കാരണം അവൾ ചങ്ക് പൊട്ടി കരഞ്ഞു, എന്നും എല്ലാരുടെയും മുന്നിൽ തല ഉയർത്തി നിന്നിരുന്ന മനുഷ്യൻ ആണ് എന്റെ അച്ഛൻ ഇപ്പൊ ഞാൻ കാരണം ഏറ്റവും വലിയ അപമാനം ഏറ്റിരിക്കുന്നു. ഇതിന് ഒക്കെ കാരണം അവൻ ആണ്.
അല്ല അവൻ അല്ല അവൾ ആ ആരതി. അവൾ അവനെ രക്ഷപെടുത്താൻ വേണ്ടി പറഞ്ഞ നുണ. ആ നുണക്ക് ബലം കൂട്ടാൻ ആയി കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അച്ചുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൻ ചെയ്ത തെറ്റ് എന്റെ തലയിൽ കെട്ടിവെച്ചു. അവന് ധൈര്യം കൊടുത്ത് ഇങ്ങനെ എല്ലാം പറയിപ്പിച്ചത് അവൾ അല്ലേ. ഒരുപക്ഷെ ആ പെണ്ണിനെ പെടുത്തിയതും ഇവൾ അറിഞ്ഞു കൊണ്ട് ആവും. ഇല്ലേൽ എന്തിനാ കൃത്യം ആ സമയത്ത് ആ റൂമിന്റെ മുന്നിൽ അവൾ വന്നു നിന്നത്, എന്നെ കണ്ട് അമ്പരന്നത്.
ദാറ്റ് ബിച്ച്, ആം ഗോണ ഷോ ഹെർ..
എന്റെ രോഷം ആഞ്ഞു കത്തി.
പിറ്റേന്ന് എന്നെ കോടതിയിൽ ഹാജർ ആക്കി. അവളും അവനും എനിക്ക് എതിരെ സാക്ഷി പറഞ്ഞു. സോളിഡ് ആയ രണ്ടു സാക്ഷികൾ ഉള്ളത് കൊണ്ട് തന്നെ പോലീസ് കൂടുതൽ അന്വേഷിക്കാതെ കേസ് ക്ലോസ് ചെയ്തു. പതിനഞ്ചു ദിവസം ഞാൻ ജെയിലിൽ കഴിച്ചു കൂട്ടി. ഇടക്ക് നന്ദുവും ആശാനും കാണാൻ വന്നു എന്ന് അല്ലാതെ വേറെ ആരും എന്നെ തേടി വന്നില്ല. ആ ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു അനാഥൻ ആയി മാറിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ത്ര ഞാൻ ഈ ദിവസങ്ങളിൽ കരഞ്ഞു. അതിനൊക്കെ കാരണം അവളും അവനും അല്ലേ. അവനെ ഒറ്റ അടിക്ക് തീർക്കും. പക്ഷെ അവളെ അത്ര പെട്ടന്ന് തീർക്കില്ല. അവളെയും ഞാൻ കരയിക്കും ഇതിനെക്കാളും ഒരുപാട് ഇരട്ടി, ഞാൻ ഇനി എത്ര വർഷം കഴിഞ്ഞ് ആണ് ഇവിടെ നിന്ന് ഇറങ്ങുന്നത് എങ്കിലും അന്ന് അവൾ ഏത് അവസ്ഥയിൽ ആണെങ്കിലും ഞാൻ അവളെ ഹണ്ട് ചെയ്യും. അവൾക്ക് പ്രീയപ്പെട്ടവരെ ഒക്കെ അവളിൽ നിന്ന് അകറ്റും, അവസാനം അവൾക്ക് അവളുടെ ജീവിതം തന്നെ മടുപ്പിക്കും. ഇതാണ് ഇപ്പൊ എന്നെ മുന്നോട്ട് ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന ലക്ഷ്യം.
പക്ഷെ അതികം കാത്ത് നിൽക്കേണ്ടി വന്നില്ല. ആ പെണ്ണിന് ബോധം വന്നു, നടന്ന സത്യം മുഴുവൻ പറഞ്ഞു. എന്നെ വെറുതെ വിട്ടു. അശ്ലീലവീഡിയോ പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു, കോടതിയെ തെറ്റ് ധരിപ്പിച്ചു മുതലായ കുറ്റങ്ങൾ ചാർത്തി അവൻ ജയിൽ ആയി. എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു. അവൻ അവളെ തെറ്റ് ധരിപ്പിച്ചത് ആണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു.
ജയിലിൽ നിന്ന് ഇറങ്ങി എങ്കിലും എവിടേക്ക് പോണം എന്ന് എനിക്ക് അറിയില്ല. കണ്ണിന് മുന്നിൽ കണ്ടു പോവരുത് എന്ന് ആണല്ലോ അച്ഛനും അച്ചുവും പറഞ്ഞത്. ഇനി…
എന്നെ കാത്ത് അവിടെ അച്ഛനും നന്ദുവും നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. തലകുനിച്ചു ഞാൻ അച്ഛന്റെ മുന്നിൽ നിന്നു.
” വന്നു കാറിൽ കയറു ” അച്ഛൻ. ഞാൻ ഒന്നും പറയാതെ കാറിൽ കയറി. ഞങ്ങൾ വീട്ടിൽ എത്തി. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ച് അച്ചു കരഞ്ഞു.
” എന്നോട് ക്ഷമിക്ക് ചേട്ടായി. ആ ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ചേട്ടായിയും അതൊക്ക സമ്മതിച്ചപ്പോ വന്ന ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ എന്നോട് ക്ഷമിക്ക് ” അവൾ തേങ്ങി. എനിക്ക് അത് കണ്ടു നിൽക്കാൻ ആയില്ല. ഞാൻ അവളെ ചേർത്ത് പിടിച്ചു.
” അയ്യേ ചേട്ടായിയുടെ മോള് എന്തിനാ കരയുന്നെ. ചേട്ടായിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല എന്റെ കുഞ്ഞിനോട് എനിക്ക് പിണങ്ങാൻ ആവുമോ ” അച്ചു വിന്റെ കണ്ണ് നിറയുന്നത് മാത്രം എനിക്ക് കണ്ടു നിൽക്കാൻ ആവില്ല. ഞാൻ അവളുടെ കണ്ണ് തുടച്ചു. ഇതൊക്കെ കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു. അച്ഛനും റാം അങ്കിളും നന്ദുവും അവന്റെ അമ്മയും എന്റെ രണ്ടാനമ്മയും എല്ലാരും ഈറൻ അണിഞ്ഞു. ഞാൻ എന്റെ റൂമിൽ പോയി ഇരുന്നു. ആരും എന്നെ ശല്യം ചെയ്യാൻ വന്നില്ല.
” ചേട്ടായി ” ഓരോന്ന് ഓർത്ത് മയങ്ങി പോയ എന്നെ അച്ചു വിളിച്ച് ഉണർത്തി.
” എന്താ മോളെ ” അവൾക് എന്തോ പറയാൻ ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു.
” ആ ചേച്ചിയുമായി നടന്നത് എല്ലാം നന്ദുവേട്ടൻ പറഞ്ഞു. എനിക്ക് അറിയാം ചേട്ടായിക്ക് ആ ചേച്ചിയോട് ദേഷ്യം ആയിരിക്കും എന്ന്, ഇനി ഒന്നും വേണ്ട. ചേട്ടായി ഇപ്പൊ തന്നെ ആ ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചു മതിയാക്ക് പ്ലീസ് എനിക്ക് വേണ്ടി ” അച്ചു മടിച്ചു മടിച് ആണ് അത് പറഞ്ഞത്.
” മോളെ എനിക്ക് അവളോട് ദേഷ്യം ഒന്നുമില്ല. ” അച്ചു വിന്റെ മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ ആണ് പറയാൻ തോന്നിയത്. അച്ചു എന്നെ കെട്ടിപിടിച്ചു. പക്ഷെ അപ്പോഴും എനിക്ക് അവളോട് ക്ഷമിക്കാൻ പറ്റില്ല, ആരൊക്ക പറഞ്ഞാലും. ഞാൻ അനുഭവിച്ചതിന് ഒക്കെ അവളെ കൊണ്ട് എണ്ണി എണ്ണി ഉത്തരം പറയിപ്പിക്കും. അത് ഞാൻ മനസ്സിൽ ഉറപ്പിച്ചത് ആണ്. അച്ഛന്റെ വക ഒരു റൗണ്ട് കൂടി ഇതേ ഉപദേശം കിട്ടി. അച്ചുവിന് കൊടുത്ത അതേ മറുപടി തന്നെ അച്ഛനും കൊടുത്തു. അച്ചുന്റെ അമ്മ ഇടക്ക് ഒക്കെ എന്നെ വന്നു നോക്കുന്നുണ്ടായിരുന്നു ഞാൻ അത് വലിയ കാര്യം ആക്കിയില്ല. അവരുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി കഴിഞ്ഞ 15 ദിവസം കൊണ്ട് അവർ വല്ലാതെ കോലം കെട്ടിക്കുന്നു. ആ കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്നു. ഒരുപക്ഷെ എന്നെ പറ്റി ഓർത്ത് കരഞ്ഞിട്ടാവും. ന്തായാലും ഞാൻ അതിനെ പറ്റി കൂടുതൽ ആലോചിക്കാൻ നിന്നില്ല. എനിക്ക് ആലോചിച്ചു കൂട്ടാൻ വേറെ വലിയ കാര്യങ്ങൾ ഉണ്ട്.
ഒന്ന് രണ്ടു മൂന് എന്ന് ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. കോളേജിലേക്ക് പോവാൻ എനിക്ക് തോന്നിയില്ല. അവന്മാർ ഒക്കെ എന്നെ വന്നു കണ്ടു, ഞാൻ എല്ലാരേം മടക്കി അയച്ചു. വീട്ടിൽ വെറുതെ ഇരുന്നു ഭ്രാന്ത് പിടിക്കും എന്ന് തോന്നി തുടങ്ങി. ഒന്നും ചെയ്യാൻ തോന്നുന്നില്ല, വരക്കാം എന്ന് വെച്ചാൽ ബ്രെഷ് കയ്യിൽ എടുക്കുമ്പോ അവൾ കാരണം കൈ വഴുതിപോയ art academy ലെ അഡ്മിഷനും yuu ന്റെ സ്റ്റുഡന്റ് ആവുക എന്ന മോഹവും എല്ലാം തികട്ടി വരും അന്നേരം അവളെ കൊല്ലാൻ പോലും തോന്നും.
അങ്ങനെ ആണ് നന്ദുവിന്റെ ഒപ്പം അവന്റെ ക്ലബിൽ ചേർന്നത്. പണ്ട് അവന്റെ ഒപ്പം ബേസിക് ഒക്കെ പഠിച്ചിട്ടുണ്ട് എന്ന് അല്ലാതെ ഞാൻ സീരിയസ് ആയി എടുത്തിരുന്നില്ല. അത് കൊണ്ട് തന്നെ എപ്പഴോ ഡ്രോപ്പ് ചെയ്തു. പക്ഷെ ഇത്തവണ ഞാൻ ഫുൾ ഫോക്കസ് ചെയ്യാൻ തന്നെ തീരുമാനിച്ചു. എനിക്ക് ഇനിയും സ്ട്രോങ്ങ് ആവണം. ഇനി സുദേവിനെ പോലെ ആരെങ്കിലും എനിക്കും അവൾക്കും ഇടയിൽ വന്നാൽ നന്ദു വിന്റെ സഹായം ഇല്ലാതെ അവനെ തോൽപ്പിക്കാൻ പറ്റണം. അവളോട് ഉള്ളു ദേഷ്യം മുഴുവൻ ഞാൻ പഞ്ചിങ് ബാഗിലും റിങ്ങിലും തീർത്തു.
ക്ലബിൽ ഉള്ള സമയം എനിക്ക് ഇത്തിരി റിലാക്സ് ആയിരുന്നു. പക്ഷെ മുഴുവൻ സമയവും ക്ലബ്ബിൽ ഇരിക്കാൻ പറ്റില്ലല്ലോ. എന്റെ അവസ്ഥ അച്ഛന് മനസ്സിലായി എന്ന് തോന്നുന്നു. എന്നോട് ബിസിനസിൽ സഹായിക്കാൻ പറഞ്ഞു. എനിക്കും അത് ഒരു നല്ല ഐഡിയ ആണെന്ന് തോന്നി. ഫിനാൻസ് പരുപാടി ഒക്കെ ഞാൻ ഏറ്റ് എടുത്തു. അങ്ങനെ ഫിനാൻസ് കാര്യങ്ങളും ബോക്സിങ്ങും ഒക്കെയായി ഞാൻ എങ്കേജ്ഡ് ആയി. ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ ഒന്നു രണ്ടു മാസങ്ങൾ ആയി. അപ്പോഴും അവളോട് ഉള്ള പക മായാതെ മനസ്സിൽ കിടന്നുരുകുന്നുണ്ടായിരുന്നു. അവളെ എന്ത് ചെയ്യാം എന്ന് ആണ് ഊണിലും ഉറക്കത്തിലും ചിന്ത.
അങ്ങനെ ഞാൻ ഓഫീസിൽ ഇരുന്നു തിരിച്ചു കിട്ടാൻ ഉള്ള കടങ്ങുടെ ഡീറ്റെയിൽസ് എടുക്കുകയായിരുന്നു. സംഗതി പലിശക്ക് കൊടുപ്പ് പരുപാടി ആണെങ്കിലും അച്ഛൻ കഴുത്ത് അറപ്പൻ പലിശ ഒന്നും വാങ്ങില്ല. ഇവിടുത്തെ കടങ്ങളിൽ പകുതി പോലും തിരികെ കിട്ടും എന്ന് പ്രതീക്ഷയും ഇല്ല, മിക്കവാറും എല്ലാം ഒരു ദാനം പോലെ ഒക്കെ ആണ്. ആരേലും എന്തേലും സങ്കടം പറഞ്ഞാ അച്ഛന്റെ മനസ് അലിയും. ബട്ട് ഇനി ഇതൊക്കെ നോക്കുന്നത് ഞാൻ അല്ലേ ഇനി വേണം ഈ സ്ഥാപനം ഒന്ന് നന്നാക്കാൻ. അതിനുള്ള ആദ്യ പടി ആണ് ഈ ലിസ്റ്റ് എടുക്കുന്നത്. അന്നേരം ആണ് ആധാരകെട്ടുകൾക്ക് ഇടയിൽ നിന്ന് ഒരു പേര് കണ്ണിൽ ഉടക്കിയത്. ആ അഡ്രെസ് നല്ല പരിചയം. എടുത്തു ഒന്ന് മറിച്ചു നോക്കിയപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. നാളുകൾക്ക് ശേഷം ഞാൻ മനസ്സ് അറിഞ്ഞു സന്തോഷിച്ചു. എന്താ പറയുക തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ഒക്കെ പറയില്ലേ അത് തന്നെ. ഞാൻ നോക്കി നടന്നത്. അവൾക്ക് എതിരെ ഉള്ള വജ്രായുധം.
ഇത്രയും നാൾ കസ്തൂരി തേടി അലഞ്ഞ കസ്തൂരി മാനിന്റെ അവസ്ഥയിൽ ആയിരുന്നു ഞാൻ. എന്റെ കയ്യിൽ ഇത് പോലെ ഒരു ആയുധം ഇരുന്നിട്ട് ആണ് ഞാൻ ഇത്രയും നാൾ ഇരുട്ടിൽ തപ്പിയത്. ഞാൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയി. പക്ഷെ ഇത് വെച്ച് എത്ര മാത്രം പവർഫുൾ ആയി അവളെ കുത്താൻ പറ്റും, നല്ല ഒരു പ്ലാൻ ഉണ്ടാക്കണം. ഞാൻ അതിന് വേണ്ടി തല പുകച്ചു. നന്ദുവിനെ വിളിച്ചു ചോദിച്ചു നോക്കിയാലോ എന്ന് ഓർത്ത് ഫോൺ എടുത്തപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഫോൺ റിങ് ചെയ്ത്. അച്ഛൻ.
” ഹലോ, അച്ഛാ ” ഞാൻ കാൾ അറ്റൻഡ് ചെയ്തു.
” അജു നീ പെട്ടന്ന് വീട്ടിലേക്ക് വാ ”
” അത് അച്ഛാ, എന്താ പ്രശ്നം ഇവിടെ കുറച്ചു ഇമ്പോര്ടന്റ്റ് പണിഉണ്ട് ”
” അതൊക്കെ ആശ്യാമിനെ വല്ലോം ഏൽപ്പിചിട്ട് നീ ഇങ് വാ ”
” ശരി, ഞാൻ ദേ ഇറങ്ങി ” സംഗതി എന്തോ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ഫോൺ കട്ട് ചെയ്തു ഞാൻ ഇറങ്ങി.
വീട്ടിൽ ചെല്ലുമ്പോൾ നന്ദു അടക്കം എല്ലാരും അവിടെ ഉണ്ട്. ഞാൻ ഇത്തിരി ടെൻഷൻ ഓടെ കേറിചെന്നു അന്നേരം ഹാളിൽ കസേരയിൽ ഒരു കഷായവസ്ത്രധാരി ഇരിക്കുന്നു. മുന്നിൽ മേശയിൽ ഒരു പലകയും മറ്റും. ഒരു ചെറിയ പുസ്തകം എടുത്തു വായിച്ചു കൊണ്ട് ഇരിക്കുകയാണ് ഒരു അറുപത്തിനോട് അടുത്ത് പ്രായം തോന്നും പറയാതെ വയ്യ നല്ല തേജസ് ഉള്ള മുഖം കഴുത്തിലും കയ്യിലും ഒക്കെ രുദ്രാക്ഷം പറ്റെ വെട്ടി നിർത്തിയിരിക്കുന്ന നരച്ചു തുടങ്ങിയ താടി, മുടി മൊട്ട അടിച്ചിരിക്കുന്നു. ഏതോ ഒരു ജ്യോതിഷി വന്നു അത് ആണ് എന്നെ ഇത്ര അത്യാവശ്യം ആയി വിളിച്ചു വരുത്തിയത്. എനിക്ക് ഇത്തിരി ദേഷ്യം വരാതെ ഇരുന്നില്ല.
” അപ്പൊ ഇയാൾ ആണോ ഈ ജാതകക്കാരൻ?? ” പുസ്തകത്തിൽ നിന്ന് നോട്ടം മാറ്റാതെ പുള്ളി ചോദിച്ചു. അന്നേരം ആണ് അവിടെ കൂടി ഉണ്ടായിരുന്നവർ പോലും എന്നെ കാണുന്നത്.
” അതേ ” അച്ഛൻ പറഞ്ഞപ്പോ പുള്ളി ഒന്ന് അമർത്തി മൂളി.
ഞാൻ നടന്നു ചെന്ന് നന്ദുവിന്റെയും അച്ചുവിന്റെയും അടുത്ത് നിന്നു.
” ഇതേതാ പുതിയ ആൾ, അച്ഛൻ സ്ഥിരം കാണാറുള്ള വ്യക്തി അല്ലല്ലോ? ” ഞാൻ സ്വകാര്യം ആയി അച്ചുവിനോട് ചോദിച്ചു
” ah ഇത് അയാളുടെ ഗുരു ആണ്, വലിയ ജ്ഞാനി ആണത്രേ, ഏതോ യാത്രയിൽ ആയിരുന്നു വന്നപ്പോ അച്ഛൻ ചേട്ടായിയുടെ ജാതകം നോക്കാൻ ആയി വിളിച്ചോണ്ട് വന്നതാ ” അച്ചു, പറഞ്ഞപ്പോൾ ഞാൻ ഒന്ന് തല ആട്ടി. പുച്ഛത്തോടെ നന്ദുനെ നോക്കി ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
” പാപ ജാതകം ആണ്, ഈ ജാതകം മുമ്പ് വേറെ ആരെങ്കിലും കാണിച്ചിരുന്നോ?? ” അച്ഛനോട് ആണ് ചോദ്യം.
” അല്ല കാണിച്ചിട്ടും കാര്യം ഇല്ല, അങ്ങനെ അത്ര പെട്ടന്ന് ഒന്നും അർക്കും ഇയാൾ പിടിച്ചു കൊടുക്കില്ല ” അച്ഛൻ എന്തേലും പറയുന്നതിന് മുൻപ് അയാൾ തന്നെ ഉത്തരം പറഞ്ഞു. പിന്നെ തുടർന്നു.
” മുൻജന്മ ദോഷം, അല്ലേൽ അന്ന് ചെയ്ത പാപങ്ങളുടെ ഫലം അതാണ് ഈ ജന്മത്തിൽ ഇയാളെ കാത്തിരിക്കുന്നത് ” എന്നെ നോക്കി യാണ് അത് പറഞ്ഞത്
” മുൻജന്മ ദോഷം എന്ന് പറയുമ്പോൾ?? ” അച്ഛൻ
” നാരി ശാപം ഏറ്റ ജന്മം ആണ്. സ്ത്രീകളും ആയി പ്രശ്നം ആയിരിക്കും. മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം വരെ വിധിച്ചിരിക്കുന്നു ” അയാൾ കത്തികയറുകയാണ്.
” വല്ല പത്രത്തിൽ നിന്നും ചൂണ്ടിയത് ആവും ” ഞാൻ നന്ദു ന്റെ ചെവിയിൽ പറഞ്ഞു. അവൻ ചിരിച്ചു. ഇത് കേട്ട അച്ചു എന്റെ തുടയിൽ നുള്ളി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.
” ഇയാൾ മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം ഇവ ഒക്കെ അനുഭവിക്കാൻ അറിഞ്ഞോ അറിയാതെയോ ഒരു നാരി തന്നെ ആവും കാരണം ആയി വരുക ” പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി. അവളുടെ മുഖം എന്റെ ഉള്ളിലേക്ക് ഓടി എത്തി. എന്റെ കണ്ണിൽ പകയുടെ കനൽ ആന്തി. പെട്ടെന്ന് അയാൾ എന്നെ ഒരു നോട്ടം നോക്കി. അയാൾക്ക് എന്തൊ മനസ്സിലായത് പോലെ.
” മൃത്യു യോഗം പോലും കാണുന്നുണ്ട്, ജാതകക്കാരൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ 25 വയസ് താണ്ടു ” അയാൾ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി.
” ഇതിന് പ്രതിവിധി ഒന്നുമില്ലെ ?? ” എന്റെ രണ്ടാനമ്മ ആണ്.
” മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം എന്ന് അല്ലേ, നാരിശ്യപം പേറുന്ന ഇയാക്ക് ആ ദോഷം മാറണം എങ്കിൽ, ഒരു പെണ്ണ് തന്നെ വിചാരിക്കണം. അവൾ ഇയാളുടെ ജീവിതത്തിലേക്ക് കടന്ന് വരണം. ഇരുപത്തി നാലാം വയസ്സ് കഴിയുന്നതിനു മുന്നേ ഇയാൾ വിവാഹിതൻ ആവണം ” എന്തോ ആലോചിച്ചു ഗാഢമായ ചിരിയോടെ അയാൾ പറഞ്ഞു. അത് കേട്ട് കൂടുതൽ ഞെട്ടിയത് ഞാൻ ആണ്. കല്യാണം ഒരുപെണ്ണിനെ ഞാൻ എന്റെ തലയിൽ കെട്ടിവെക്കണം പോലും. നടുക്കൂല്ല. ഞാൻ അച്ഛനെ കത്തുന്ന ഒരു നോട്ടം നോക്കി. പക്ഷെ അച്ഛൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പെട്ടിരിക്കുന്നു അല്ലേൽ ഈ മനുഷ്യൻ എന്നെ പെടുത്തി ഇരിക്കുന്നു.
പെട്ടന്ന് ആണ് എനിക്ക് മറ്റൊരു ആംഗിൾ തോന്നിയത്. ഇന്നത്തെ ദിവസം കൊള്ളാം ഞാൻ തേടി നടന്നത് ഒക്കെ എന്നെ തേടി വരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്ക പറയില്ലേ അതേപോലെ ഒരു ഐറ്റം. ആരതി. അവൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നതിലും നല്ലത് അല്ലേ ഒരു താലി ചരടിൽ കെട്ടി അവളെ ഇവിടെ ഇട്ടു ചവിട്ടി അരക്കുന്നത്. ഇതാണ് പറ്റിയ വഴി. അവളെ നരകം എന്ത് ആണെന്ന് ഞാൻ കാണിച്ചു കൊടുക്കും. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ ഇവരെ എങ്ങനെ കൺവിൻസ് ചെയ്യും. അവളെ സമ്മതിക്കാൻ ഉള്ള പെർഫെക്ട് പ്ലാൻ എന്റെ കയ്യിൽ ഉണ്ട്.
” ശരി ഞാൻ കല്യാണത്തിന് സമ്മതിക്കാം, പക്ഷെ കല്യാണം കഴിക്കുവാണേൽ എന്റെ മനസ്സിൽ ഒരാൾ ഉണ്ട് അവളെ മാത്രം. അത് പറ്റില്ല എങ്കിൽ പിന്നെ എന്നെ നിർബന്ധിക്കരുത് ” ഞാൻ അത് പറഞ്ഞപ്പോ എല്ലാർക്കും അത്ഭുതം ആർക്കും അവരുടെ കാതുകളെ വിശ്വസിക്കാൻ ആയില്ലന്ന് തോന്നുന്നു.
” ആൾ ആരാ?? ” അച്ചു ആണ് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
” ആരതി ” ഞാൻ അത് പറഞ്ഞപ്പോ നന്ദുവും അച്ചുവും ഒഴികെ എല്ലാരും ഞെട്ടി. അവർക്ക് രണ്ടുപേർക്കും ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഏകദേശ ഊഹം കിട്ടിയിരിക്കണം.
” ആരതി?? ഏത് അന്ന് നിനക്ക് എതിരെ സാക്ഷി പറഞ്ഞ ആ പെണ്ണോ?? അത് വേണ്ട ” അച്ഛൻ ആണ്.
അച്ഛൻ അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. പുള്ളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” അപ്പൊ, കാരാഗൃഹ വാസം കഴിഞ്ഞു അല്ലേ, അതിന് കാരണക്കാരി ആയ ഒരു പെണ്ണും ഉണ്ട്. ഇയാൾ ഇപ്പൊ കെട്ടണം എന്ന് പറഞ്ഞത് ആ പെണ്ണിനെ ആണെങ്കിൽ അത് നടത്തി കൊടുക്കാൻ നോക്കുക. എല്ലാം വിധി പോലെയെ വരൂ ” എന്നും പറഞ്ഞു അയാൾ തന്റെ തോൾ സഞ്ചിയിൽ അവിടെ ഇരുന്ന പലകയും മറ്റും എടുത്തു വെച്ച് എഴുന്നേറ്റു. അച്ഛൻ കൊടുത്ത നോട്ടുകളിൽ നിന്ന് ഒരു നൂറുരൂപ നോട്ട് മാത്രം വാങ്ങി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ആ മനുഷ്യൻ പുറത്തേക്ക് നടന്നു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ട് വിടാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.
” അല്ല ചേട്ടായി, എന്താണ് ഉദ്ദേശം?? കല്യാണം കഴിക്കുവാണേൽ ആ ചേച്ചിയെ മാത്രേ കെട്ടു എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും അവരും സമ്മതിക്കില്ല, അപ്പൊ കല്യാണം എന്ന കടമ്പയിൽ നിന്ന് ഒഴിയാം എന്നാണോ പ്ലാൻ ചെയ്യുന്നത്. അതോ വേറെ എന്തെങ്കിലും ഹിഡൻ അജണ്ട വല്ലതും ഉണ്ടോ?? ” അദ്ദേഹം പോയതും അച്ചു തന്റെ ചോദ്യങ്ങളുടെ കെട്ട് അഴിച്ചു. ഇത് ഞാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലെകിൽ എന്റെ കയ്യ് വിട്ടു പോവും.
” ഹിഡ്ഡൻ അജണ്ട?? അങ്ങനെ വലിയ അജണ്ട ഒന്നും ഇല്ല. ഐ തിങ്ക് ആം ഇൻ ലൗ ”
” വാട്ട് ദ… ചേട്ടായി, ഡോണ്ട് മേക്ക് മി ലാഫ് ” അച്ചു.
” അതെന്താ എനിക്ക് പ്രണയിച്ചു കൂടെ?? സത്യം പറയാല്ലോ അന്ന് അവളെ കണ്ടത് മുതൽ എപ്പോഴും അവളുടെ ചിന്തകൾ ആണ് മനസ്സിൽ. ഞാൻ ആദ്യം ഓർത്തത് എന്നെ തല്ലിയത് കൊണ്ട് എനിക്ക് അവളോട് തോന്നുന്ന വെറുപ്പ് ആണ് എന്നാ അല്ലെകിൽ അത് ആണ് കാര്യം എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഹേറ്റർഡ് അല്ല എനിക്ക് അവളോട് തോന്നുന്ന ഫീലിംഗ്സ്, അവളെ കുറിച്ച് ഓർക്കുമ്പോ ഒക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കും, മനസ്സിൽ വല്ലാത്ത സന്തോഷം വന്നു നിറയും ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിയും. ഇതിന് ഒക്കെ കാരണം എന്ത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ല. ഞാൻ ഒരു പെണ്ണിനെ കാണുമ്പോ ഇപ്പൊ അവളുമായി ആണ് കമ്പയർ ചെയ്യുന്നത്, കണ്ണ് അവളുടെ പോലെ ആണോ പുഞ്ചിരി അങ്ങനെ ആണോ മുടി അത്രേ ഉണ്ടോ നിറം അവളുടെ പോലെ സ്വർണവർണം ആണോ അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് അത് സമ്മതിച്ചു തരാൻ എന്റെ ഈഗോ അനുവദിചില്ല. അത് കൊണ്ട് ആ ഞാൻ അവളോട് റഫ് ആയി പെരുമാറിയത്. പക്ഷെ എപ്പഴോ അതിരു കടന്ന് പോയി. മനഃപൂർവം അല്ല.
അന്ന് എനിക്ക് എതിരെ സാക്ഷി പറഞ്ഞപ്പോ എനിക്ക് അവളോട് ദേഷ്യം ആയിരുന്നു പക്ഷെ മനസ്സ് ശാന്തം ആയപ്പോ എല്ലാം ഇരുത്തി ആലോചിച്ചപ്പോൾ അവൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല ന്ന് എനിക്ക് മനസ്സിലായി. അവളെയും അവൻ ചതിച്ചത് അല്ലേ. അവൾ തന്റെ കൂട്ടുകാരിയെ ദ്രോഹിക്കാൻ ശ്രമിച്ച ഒരാളെ എതിർക്കുക മാത്രം അല്ലേ ചെയ്തുള്ളു…
ഐ ഹെയ്റ്റ് ടു അഡ്മിറ്റ്. ഐ തിങ്ക് ആം ഫോൾ ഫോർ ഹെർ ”
ഞാൻ പറഞ്ഞു നിർത്തിയിട്ട് എല്ലാരേയും ഒന്ന് നോക്കി. അവരുടെ എല്ലാം മുഖഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചു എന്ന് എനിക്ക് മനസ്സിലായി. ഗുഡ് വർക്ക് അജു. ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു.
” സൊ you ആർ ഇൻ ലൗ?? ” അച്ചു, അവളിൽ ഒരു പുഞ്ചിരി ഒക്കെ ഉണ്ട്, എന്നാലും ഞാൻ പറഞ്ഞത് അവൾ പൂർണമായും വിശ്വസിച്ചിട്ടില്ല. ടൈം ഉണ്ടല്ലോ.
” സത്യേട്ടാ, അപ്പൊ നമുക്ക് അവരോട് കാര്യങ്ങൾ ഒക്കെ ഒന്ന് സംസാരിക്കണ്ടേ?? ” എന്റെ രണ്ടാനമ്മ ആണ്. എന്റെ കല്യാണകാര്യത്തിൽ ഇവർക്കു വല്ലാത്ത ഉത്സാഹം ആണല്ലോ. ന്തായാലും നന്നായി. ഞാൻ എന്റെ റൂമിലേക്ക് ചെന്നു. നന്ദുവും എന്റെ ഒപ്പം വന്നു. അവനിൽ ഒരു ചിരി ഉണ്ടായിരുന്നു. അവന് എല്ലാം മനസ്സിലായിക്കണം എന്നുമില്ലേലും അറിവ് വെച്ച കാലം തൊട്ട് എന്റെ ചങ്കും കരളുമായി കൂടെ ഉള്ളവൻ അല്ലേ. ഞാൻ മനസ്സിൽ കാണുന്നത് അവൻ മാനത്ത് കാണും. അവൻ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ പറയാനും നിന്നില്ല.
അച്ഛൻ അവളുടെ വീട്ടിൽ വിളിച്ച് എല്ലാം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു, ഞങ്ങൾ എല്ലാരും കൂടി ഒഫീഷ്യൽ പെണ്ണുകാണൽ ചടങ്ങ് നടത്തി.
അവളുടെ അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ഇരുത്തി. അത്യാവശ്യം സൗകര്യം ഉള്ള ഒരു രണ്ടു നില വീട്. പക്ഷെ എനിക്ക് ആ അന്തരീക്ഷം അത്ര കണ്ടു പിടിച്ചില്ല. വാട്ട് എവർ സഹിച്ചല്ലേ പറ്റൂ.
” ഇതാണ് ആരതിയുടെ അമ്മ ശ്രീദേവി ” അവളുടെ അച്ഛൻ അമ്മയെ പരിചയപ്പെടുത്തി. അവർ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു, ഞങ്ങളും.
” ഇത് എന്റെ ഭാര്യ വിദ്യാലക്ഷ്‌മി, ഇത് രാമചന്ദ്രൻ എന്റെ ഫ്രണ്ടും ബിസിനസ് പാർട്ണറും ഒക്കെ ആണ് അത് ഇവന്റെ ഭാര്യ ജലജ, അത് ഇവരുടെ മകൻ നന്ദൻ, പിന്ന അർജുനെ പ്രത്തേകം പരിചയപ്പെടുതെണ്ട കാര്യം ഇല്ലല്ലോ ”
അച്ഛനും ഞങ്ങൾ എല്ലാരേം പരിചയപ്പെടുത്തി. അന്നേരം ഒരു പെണ്ണ് ജനലിന്റെ അടുത്ത് വന്ന് എത്തി നോക്കി അവളുടെ പെങ്ങൾ ആവണം. ഞാൻ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ഞാനും ഒരു ചിരി വരുത്തി. പിന്നെ കയ്യിൽ ഒരു ട്രേയും ചായയും ഒക്കെ ആയി അവൾ വന്നു ആരതി. ചുരിദാർ ആണ് വേഷം, അവൾ വന്നു ട്രേ എന്റെ നേരെ നീട്ടി. ഞാൻ ചായ എടുത്തിട്ട് അവളെ ഒന്ന് നോക്കി, കരിമഷി എഴുതിയ ആ ഉണ്ടകണ്ണ് കൊണ്ട് അവൾ കത്തുന്ന ഒരു നോട്ടം നോക്കി uff നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നിയത് പോലെ. വാട്ട് ദ….
അച്ചുന്റെ അമ്മയ്ക്കും ആന്റിക്കും അങ്കിളിനും എല്ലാം അവളെ ഇഷ്ടമായി എന്നെ എനിക്ക് മനസ്സിലായി. അച്ഛനും നന്ദുവും അവളെ മുന്നേ കണ്ടിട്ടുണ്ടല്ലോ. ഞാൻ വീട്ടിൽ പറഞ്ഞ കഥ തന്നെ അവിടേയും അവതരിപ്പിച്ചു. അവളുടെ വീട്ടുകാരും ഏകദേശം ഫ്ലാറ്റ് ആയി.
” പറഞ്ഞല്ലോ, കല്യാണം പെട്ടന്ന് നടത്തണം. ഇവന് 24 വയസു കഴിയുന്നതിനു മുന്നേ നടത്തണം എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. ഞങ്ങൾ നിങ്ങളെ നിർബന്ധിക്കുകയാണ് എന്ന് വിചാരിക്കരുത്. നിങ്ങൾക്കും പൂർണസമ്മതം ആണെങ്കിൽ, ജാതകം ഒക്കെ ചേർന്നാൽ മാത്രം ” അച്ഛൻ.
” അത് ആരു ഇപ്പൊ പഠിക്കുക അല്ലേ പെട്ടന്ന് ഒരു കല്യാണം എന്ന് ഒക്കെ പറയുമ്പോൾ. പിന്നെ എനിക്ക് സമ്പാദ്യം എന്ന് പറയാൻ വലുതായി ഒന്നുമില്ല ഈ വീട് മാത്രമേ ഉള്ളു, കുറെ നാളു മുന്നേ എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോ കുറച്ചു കടങ്ങൾ വന്നു വീട് പണയം വെക്കേണ്ടി വന്നു. ബാധ്യതകൾ ഒക്കെ കുറേശെ തീർക്കുന്നതെ ഉള്ളു അത് സാറിന് അറിയാല്ലോ ” അവളുടെ അച്ഛൻ അവരുടെ അവസ്ഥ പറഞ്ഞു.
” അതിന് കല്യാണം കഴിഞ്ഞും പഠിക്കാം അല്ലോ, എനിക്കും ഒരു മോള് ഉണ്ട് അവളെ പഠിപ്പിക്കുന്ന കൂടെ ആരതിയെയും പഠിപ്പിക്കും ആരതിക്ക് ഇഷ്ടം ഉള്ളത്ര പഠിക്കാം. പിന്നെ ഡവറി അത് ഞങ്ങൾക്ക് വേണ്ട ഈ മോളെ മാത്രം ഇങ്ങ് തന്നാൽ മതി. തീരുമാനം പറയേണ്ടത് ആരതി ആണ് ” അച്ഛൻ അത് പറഞ്ഞിട്ട് ആരതിയെ നോക്കി ഒപ്പം ബാക്കി ഉള്ളവരും.
” ഒരു തീരുമാനം പറയുന്നതിന് മുന്നേ എനിക്ക് ആരതിയുമായി ഒന്ന് സംസാരിക്കണം. ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാരോടും ആയി പറഞ്ഞു.
” അതിനെന്താ, മോള് അർജുനേം കൂട്ടി റൂമിലേക്ക് ചെല്ലൂ ” അവളുടെ അച്ഛൻ പറഞ്ഞു. അവൾ മുകളിലത്തെ നിലയിലേക്ക് പോയി പുറകെ ഞാനും. ഞങ്ങൾ അവളുടെ റൂമിൽ ആണ് ചെന്ന് നിന്നത്. അകത്തു കയറി ഞാൻ ആ ഡോർ ക്ലോസ് ചെയ്തു. അന്നേരം അവൾ ഒന്ന് ഭയന്നു എന്ന് ഉറപ്പ്.
” ആരതി ” ഞാൻ അടുത്ത് ചെന്ന് വിളിച്ചു. എന്താ എന്ന് ചോദികും പോലെ അവൾ എന്നെ നോക്കി.
” എടോ എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നേരത്തെ പറഞ്ഞില്ലേ കുറെ നാളായി നീ എന്റെ മനസ്സിൽ നിന്ന് മായുന്നില്ല, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല, നീ എപ്പോഴും എന്റെ കണ്മുന്നിൽ വേണം എന്ന് ഒരു തോന്നൽ, will you മാരി മി?? ” ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ??
” നിന്നെ ഞാൻ കെട്ടിക്കോട്ടെ പെണ്ണെ, എന്റെ നല്ല പാതി ആവാൻ നിനക്ക് സമ്മതം ആണോ, ആണേലും ഇല്ലേലും നിന്നെ ഞാൻ കെട്ടും കെട്ടി കൂടെ പൊറുപ്പിക്കും, നിന്നെ എന്റെ കണ്ണിന്റെ മുന്നിൽ വേണം എന്തിനാന്ന് അറിയോ???
എന്തിനാണ്ന്ന് അറിയാമോ എന്ന്?? നീ എന്റെ അടുത്ത് ഉണ്ടങ്കിൽ അല്ലേ എനിക്ക് നീ ചങ്ക് പൊട്ടി കരയുന്നത് കൺകുളിർക്കെ കാണാൻ പറ്റൂ,
നിന്നെ കെട്ടിയിട്ട് ഞാൻ എന്റെ കാൽക്കീഴിൽ ഇട്ടു ചവിട്ടി അരക്കും നല്ല പോലെ കരയിക്കും അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് ഞാൻ കരഞ്ഞതിന്റെ പത്തിരട്ടി നിന്നെ കൊണ്ട് ഞാൻ കരയിക്കും. കണ്ണീർ കുടിപ്പിക്കും. എന്നാലേ.. എന്നാൽ മാത്രേ എന്റെ ഉള്ളിൽ കത്തുന്ന തീ കെടു. ആ കനൽ കെടുത്താൻ നിന്റെ കണ്ണ്നീരുകൊണ്ടേ പറ്റു ” ഞാൻ അത്രയും പറഞ്ഞപ്പോ അവൾ പേടിച്ചു പിന്നിലേക്ക് മാറി.
” എനിക്ക് തന്റെ ഭാര്യ ആവാൻ താല്പര്യം ഇല്ലെങ്കിലോ, എന്റെ തീരുമാനം ആണ് തന്റെ അച്ഛന് പോലും അറിയേണ്ടത് ” പിന്നെ സംയമനം വീണ്ടെടുത്ത് അവൾ എന്റെ നേരെ ചീറി.
” അതേ നിന്റെ സമ്മതം ആണ് എല്ലാർക്കും വേണ്ടത്, നീ സമ്മതിക്കണം, സമ്മതിക്കും ”
” എന്താ ഭീഷണി ആണോ?? ”
” ah സോർട്ടോഫ് ”
” തന്റെ ഭീഷണിക്ക് മുമ്പിൽ പഞ്ചപുച്ഛം അടക്കി നിൽക്കുന്ന ഒരുത്തി അല്ല ഞാൻ. താൻ വേറെ പണി വല്ലതും ഉണ്ടേൽ നോക്ക് ” എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോവാൻ നോക്കി.
” എന്റെ പൊന്ന് ആരതി, കിടന്നു പിടക്കല്ലേ. ഞാൻ ഒന്ന് പറഞ്ഞു തീരട്ടെ ” എന്നും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവൾ തിരിഞ്ഞു നോക്കി അന്നേരം ഞാൻ എന്റെ സൂട്ട്ന്റെ ഇന്നർ പോക്കറ്റിൽ നിന്ന് ഒരു കടലാസ് കെട്ടു പുറത്ത് എടുത്തു.
” ഇത് എന്താണ് എന്ന് അറിയാമോ?? ” ഞാൻ അത് അവളുടെ നേരെ നീട്ടി കൊണ്ട് ചോദിച്ചു അവൾ ആകാംഷ യോടെ അതിൽ നോക്കി.
” നിന്റെ അച്ഛനോ മറ്റോ ഒന്ന് രണ്ട് കൊല്ലം മുമ്പ് എന്റെ സ്ഥാപനത്തിൽ പണയം വെച്ച ഈ വീടിന്റെ ആധാരം അതിന്റ കോപ്പി ആണ്. മുതലും പലിശയും ഒക്കെ ചേർത്ത് നല്ലൊരു തുക ഉണ്ടല്ലോ പൊന്ന് മോളെ. നീ സമ്മതം അല്ലെന്ന് പറഞ്ഞാ നിന്റെ അച്ഛൻ നേരത്തെ പറഞ്ഞ പുള്ളിയുടെ ഏക സമ്പാദ്യം ആയ വീട്ടിൽ നിന്ന് കുടുംബം അടക്കം പുറത്തു പോവേണ്ടി അവരും, കുട്ടയും വട്ടിയും അടക്കം എല്ലാത്തിനേം പിടിച്ചു വെളിയിൽ തള്ളും ഞാൻ. നിനക്ക് വേറെ ബന്ധുക്കൾ ആരും ഇല്ലല്ലോ, പെട്ടന്ന് ഒരു രാത്രി വീട്ടിൽനിന്ന് ഇറങ്ങി പോവേണ്ടി വന്നാൽ എന്ത് ചെയ്യും പാവം നിന്റെ പെങ്ങൾ നിന്നെയും അതിനെയും കൊണ്ട് നിന്റെ അച്ഛൻ എവിടെ പോവും?? ”
” ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും തന്റെ ഭാര്യ ആവാൻ എന്നെ കിട്ടില്ല ” അവൾ ചീറി.
” ഒക്കെ അങ്ങനെ ആണേൽ പ്ലാൻ ബി ഞാൻ നോക്കേണ്ടി വരും. അത് ഇപ്പൊ എന്താന്ന് വെച്ചാ നീ എനിക്ക് ചാർത്തി തന്ന ഒരു പേര് ഉണ്ടല്ലോ, റേപ്പിസ്റ്റ്. ഒരു പെൺകുട്ടിയെ വീഡിയോ പിടിച്ചു ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ചവൻ.
ഞാൻ അത് സത്യം ആക്കും, നിന്നെ നടു റോഡിൽ ഇട്ടു പിച്ചിച്ചീന്തും, എന്നിട്ട് നാട്ടുകാർക്ക് കാണാൻ ഇട്ടു കൊടുക്കും, അന്ന് പട്ടാ പകൽ നിന്നെ തട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റിഎങ്കിൽ ഇത് ചെയ്യാനും വലിയ പ്രയാസം ഇല്ല. നിന്നെ മാത്രം അല്ല നിന്റെ പെങ്ങളെ താഴെ വെച്ച് ഞാൻ കണ്ടായിരുന്നു അവളും നിന്നെ പോലെ തന്നെ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ ”
ഞാൻ അത് പറഞ്ഞതും അവൾ എന്റെ കവിളിൽ ആഞ്ഞ് അടിക്കാൻ വന്നു. ഒരു ചിരിയോടെ അവളുടെ കയ്യിൽ ഞാൻ പിടിച്ചു. അവള് കുതറി വിടിവിക്കാൻ നോക്കി പക്ഷെ പറ്റിയില്ല.
” നീ കാരണം നിന്റെ പെങ്ങൾ അത്ര വലിയ നൈറ്റ്‌മിയർ അനുഭവിക്കേണ്ടി വരുക നിനക്ക് അത് എങ്ങനെ സഹിക്കാൻ പറ്റും ആരതി, അവിടെ കൊണ്ടും ഞാൻ നിർത്തില്ല, അക്കുവിനെ ഓർമ്മ യില്ലേ നിനക്ക്അ. വനെ പോലെ ഉള്ള ഒരുപാട് ഫ്രണ്ട്സ് എനിക്ക് ഉണ്ട് അവന്മാർ ഒക്കെ നിന്റെ വീട്ടിൽ കയറി ഇറങ്ങും, പോലീസ് സ്റ്റേഷനിൽ പോയിട്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോണില്ല, എന്നെ അറസ്റ്റ് ചെയ്ത ആ പോലീസ് കാരൻ അല്ല ഇപ്പൊ ഇവിടെത്തേ സ്റ്റേഷനിൽ ഇൻചാർജ്, ഇപ്പൊ ഉള്ള ആൾ ആദർശത്തേക്കാൾ കാശിനെ സ്നേഹിക്കുന്ന ആൾ ആ എന്റെ ഒപ്പമേ നിൽക്കു.
നിന്നെ മാത്രം അല്ല നിന്റെ മൊത്തം കുടുംബത്തെ ഞാൻ വേട്ടയാടും. അച്ഛനെ കൊണ്ട് എന്തിനാ നിന്നെ ജനിപ്പിച്ചത് എന്ന് ഓർത്ത് കരയിപ്പിക്കും. നിനക്ക് പ്രീയപ്പെട്ടത് ഓരോന്ന് ഓരോന്നായി ഞാൻ പിഴുത് എറിയും ” ഞാൻ ഇതൊക്കെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ ദാരയായി ഒഴുകി. എന്റെ മനസ്സ് ഒന്ന് കുളിർത്തു.
” ആഹാ, ഇപ്പൊ നിന്നെ കാണാൻ എന്ത് ഭംഗി ആണെന്നോ. നിന്നെ ഇങ്ങനെ വീണ്ടും വീണ്ടും കാണാൻ ആ ഞാൻ ആഗ്രഹിക്കുന്നത്.
നീ കല്യാണത്തിന് അങ്ങ് സമ്മതിച്ചേക്ക് ആരതി വെറുതെ എന്തിനാ നിന്റെ കുടുംബത്തിനെ കണ്ണീർ കുടുപ്പിക്കുന്നത്, എനിക്ക് നീ കരഞ്ഞു കാണണം എന്നെ ഉള്ളു അവർ കരയണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, നീ ആഗ്രഹിക്കുന്നുണ്ടോ?? ഇപ്പൊ അവരുടെ സന്തോഷം നിന്റെ കയ്യിൽ ആണ്, നീ ഈ കല്യാണത്തിന് സമ്മതിച്ചേക്ക് സമ്മതിച്ചാൽ അവരുടെ മുന്നിൽ ഞാൻ നിന്റെ സ്നേഹനിധി ആയ ഭർത്താവും നല്ലൊരു മരുമകനും ഒക്കെ ആയിരിക്കും. നമ്മൾ തമ്മിൽ ഉള്ളത് നാലു ചുമരുകൾക്ക് വെളിയിൽ പോവില്ല. ഞാൻ ഗ്യാരന്റി ” ഞാൻ ഇത്രയും പറഞ്ഞിട്ട് തിരികെ നടന്നു അവൾ പ്രതീക്ഷികൾ കെട്ട് തളർന്നിരുന്നു.
” ഞാൻ താഴെ ചെന്ന് നിനക്ക് സമ്മതം ആണെന്ന് പറയാൻ പോവുകയാ നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ, ഇല്ല എനിക്ക് അറിയാം നിനക്ക് നിന്റെ ഫാമിലി എത്ര മാത്രം പ്രിഷ്യസ് ആണെന്ന് ”
അവൾക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു ഞാൻ ആ റൂമിന് വെളിയിൽ ഇറങ്ങി. പിന്നീട് എല്ലാം ശടപടേന്ന് ആയിരുന്നു. പെണ്ണിനെ കാണാൻ തറവാട്ടിൽ നിന്ന് മുത്തശ്ശിയും ഇളയച്ഛൻമാരും കുടുംബവും ഒക്കെ വന്നു കല്യാണത്തിന് മുന്നേ ഉള്ള ചടങ്ങുകൾ ഒക്കെ ഗംഭീരമായി തന്നെ നടത്തി. ഇതിന്റെ ഇടക്ക് അച്ചുവിന് പൂർണമായി വിശ്വാസം വരാൻ ആരതിയുടെ കൂടെ ഡേറ്റിംഗ് ഒക്കെ നടന്നു. അവളും ഗംഭീരമായി അഭിനയിച്ചു തള്ളി. അവസാനം രണ്ടു ദിവസം മുൻപ് അവളുടെ കഴുത്തിൽ ഞാൻ താലിയുടെ കടുംകെട്ട് മുറുക്കി. ഇന്ന് നല്ല ഒരു മരുമകൻ ആയി ഞാൻ ഇവളുടെ വീട്ടിൽ ഇരിക്കുന്നു. ഞാൻ എന്റെ വാക്ക് പാലിച്ചു. വീട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ അവളെ പൊന്ന് പോലെ നോക്കുന്ന ഭർത്താവ് ആണ്. ഇതെല്ലാം ഒരു അഭിനയം മാത്രം ആണ് അല്ലാതെ ഇവളുടെ അച്ഛൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ കണ്ടത് അവളോട് ഉള്ള സ്നേഹം ഒന്നും അല്ല, അങ്ങനെ ആവാൻ ഒരു സാധ്യതയും ഇല്ല. നന്ദു എന്താ പറഞ്ഞത്, എന്റെ ഉള്ളിലെ മഞ്ഞ് ഉരുകിതുടങ്ങി യെന്നോ?? അതിന് ഉരുകാൻ മഞ്ഞ് ഒന്നുമില്ല പാറയാണ് കരിമ്പാറ പോലെ ഉറച്ച പക.
പക്ഷെ ഇന്നലെ രാത്രി ഞാൻ ഇതിനും മാത്രം ടെൻഷൻ അടിച്ചത് എന്തിനാണ്?? ഇനി ഇവർ ഒക്കെ പറഞ്ഞത് സത്യം ആണോ?? അല്ല ഒരിക്കലും ഇല്ല ഇവളോട് ഉള്ള എന്റെ പക ഒരിക്കലും ഒടുങ്ങില്ല.
” ഇത് ഞാൻ അറിഞ്ഞിരുന്ന, സ്നേഹിച്ചിരുന്ന എന്റെ ചേട്ടായി, എനിക്ക് ഇനി നിങ്ങളെ കാണണ്ട ”
” നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇനിയും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്, എന്റെ മകൻ ചത്തു എന്ന് കരുതിക്കോളാം ”
അച്ചുവിന്റെയും അച്ഛന്റെയും വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു. കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖവും അപമാനഭാരത്താൽ താഴ്ന്നു പോയ അച്ഛന്റെ മുഖവും എന്റെ മുന്നിലേക്ക് ഓടി വന്നു. ഇതിനൊക്കെ കാരണം ആയ അവളുടെ മുഖവും.
ഒരു അല്പം മുൻപ് അവരെ ആറിതുടങ്ങിയിരുന്ന പകയുടെ കനൽ എന്നിൽ വീണ്ടും പൂർവാധികം ശക്തിയോടെ ആളി കത്തി.
***
” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ”
ആരോ കുലുക്കി വിളിച്ചപ്പോഴാണ് പണ്ടത്തെ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്.
” ചീ വിടെടി ” പെട്ടന്ന് അത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവളുടെ കയ്യ് തട്ടി മാറ്റിക്കൊണ്ട് അലറി. ആതു എന്റെ മട്ടും ഭാവവും കണ്ട് പേടിച്ചു പിറകിലേക്ക് ആഞ്ഞു, ഞെട്ടിതരിച്ചു നിന്ന് പോയി.
തുടരും
Comments:
No comments!
Please sign up or log in to post a comment!