പ്രഹേളിക

കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.

“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”

“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”

രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.

പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”

കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.

അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ  വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.

അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.

.                               .                               .                               .

മൂന്നു  മാസങ്ങൾക്ക് ശേഷം…

കാറിൽ നിന്നും ഇറങ്ങി ഡോറടച്ച  നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്.

അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.

ഹാളിൽ ആരെയും കാണാഞ്ഞ അവൻ നേരെ അടുക്കളയിലേക്ക് നടന്നു.

അവൻ പ്രതീക്ഷിച്ചപോലെ തന്നെ തകർത്തു കുക്കിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണ് അവന്റെ സുധ അപ്പച്ചി.

“അപ്പച്ചി.. മാമൻ ഇവിടെ ഇല്ലേ?”

കൈ വെള്ളയിൽ മീൻ കറിയുടെ  ചാർ ഒഴിച്ച് ടേസ്റ്റ് നോക്കുകയായിരുന്ന സുധ ഞെട്ടി തിരിഞ്ഞു നോക്കി.

“നീ ആയിരുന്നോ, പേടിപ്പിച്ച് കളഞ്ഞല്ലോ.”

ഒരു ചിരിയോടെ നവീൻ ചോദ്യം ആവർത്തിച്ചു.

“മാമൻ എവിടെ?”

“രാവിലെ തന്നെ കളി ഉണ്ടെന്നും പറഞ്ഞു ഇറങ്ങി പോകുന്നത് കണ്ടു.”

നവീന്റെ മുഖത്ത് ആകാംഷ നിഴലിച്ചു.

“കളിയോ?”

സുധ ഒരു ചിരിയോടെ പറഞ്ഞു.

‘ഇവിടത്തെ ക്ലബ്ബിലെ പിള്ളേരുടെ ക്രിക്കറ്റ് ടീമിന്റെ മാനേജരും കോച്ചും  ആണെന്നും പറഞ്ഞാണ് ഇപ്പോൾ നടപ്പ്. ഇന്നെവിടെയോ ക്രിക്കറ്റ് ടൂർണമമെന്റ് ഉണ്ട്. അതിനു  പിള്ളേരെയും കൊണ്ട് പോയേക്കുവാണ്.

അത് കേട്ട നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.

വയസ് 55 കഴിഞ്ഞു നവീന്റെ രവി മാമന്. പക്ഷെ ഇപ്പോഴും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ ആണ് നടപ്പ്.

നവീന്റെ അച്ഛൻ വിജയൻറെ ഒരേയൊരു സഹോദരിയാണ് സുധ. സുധയുടെയും രവിയുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ എതിർപ്പൊന്നും ഇല്ലാത്തതിനാൽ രണ്ടുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെ വിവാഹം നടന്നു. 20 വർഷം ലണ്ടനിൽ ആയിരുന്നു രവി. പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് കുറച്ചു വർഷങ്ങളായി. 20 വർഷം കൊണ്ട് ഒറ്റ മകൾ കാവ്യയ്ക്ക് വേണ്ടി ആവിശ്യത്തിലേറെ സമ്പാദിച്ച് കൂട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിശ്രമ ജീവിതത്തിൽ നാട്ടുകാര്യങ്ങളും ക്ലബ് പ്രവർത്തനങ്ങളും ആയി നടക്കുകയാണ് നവീന്റെ രവി മാമൻ.

കൈയിലെ കവർ അപ്പച്ചിയുടെ നേരെ നീട്ടികൊണ്ടു നവീൻ പറഞ്ഞു.

“ഇത് മാമന് കൊടുക്കാൻ തന്ന് വിട്ടതാണ് അച്ഛൻ.”

“കുപ്പി ആയിരിക്കും.”

ചിരിയോടെ അവൻ പറഞ്ഞു.

“മെനങ്ങാന്ന് സിംഗപ്പൂർ നിന്ന് വന്നപ്പോൾ മാമന് സ്പെഷ്യൽ ആയി അച്ഛൻ വാങ്ങി കൊണ്ട് വന്നതാണ്.”

അവന്റെ കൈയിൽ നിന്നും കവർ വാങ്ങുന്നതിനിടയിൽ സുധ ചോദിച്ചു.

“എന്നാൽ പിന്നെ നിന്റെ അച്ഛന് തന്നെ ഇത് ഇവിടെ കൊണ്ട് വന്നാൽ പോരായിരുന്നോ?”

അച്ഛൻ അതിനു ഇന്നലെ രാവിലെ തന്നെ ബിസിനസ് മീറ്റിങ്ങിനു ബാംഗ്ലൂർ പോയി.”

“ഇവിടന്ന് രണ്ടു കിലോമീറ്റെർ തികച്ചില്ല നിന്റെ വീട്ടിലേക്ക്.
എങ്കിലും എന്റെ ഏട്ടന് ഇവിടേക്ക് വരാൻ സമയം ഇല്ല.”

അത് കേട്ട നവീൻ ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു.

“ഇനിയെങ്കിലും എന്റെ ഏട്ടനെ വിശ്രമിക്കാൻ വിട്ടിട്ട് നിനക്ക് ബിസിനസ് ഒകെ നോക്കി നടത്തിക്കൂടേ.”

“ഒരു രണ്ടു വർഷം കൂടി ഞാൻ ഇങ്ങനെ നടന്നോട്ട്‌ എന്റെ പൊന്ന് അപ്പച്ചി. വീട്ടിലും ഇത് തന്നാണ് എന്നും സംസാരം.”

സുധയ്ക്കും രവിയ്ക്കും കാവ്യ ഒറ്റ മോളെന്നപോലെ വിജയനും ജയശ്രീക്കും ഒറ്റ മകനാണ് നവീൻ. MBA  കഴിഞ്ഞു നിൽക്കുകയാണ്. വയസ് 25 കഴിഞ്ഞു. പ്രാരാബ്‌ധങ്ങൾ ഒന്നും ഇല്ലാത്തതിനാലും ആവശ്യത്തിലേറെ പണം അച്ഛൻ ഉണ്ടാക്കി വച്ചിരിക്കുന്നതിനാലും ഇപ്പോഴും ചുറ്റിക്കറങ്ങി നടക്കുകയാണ് അവൻ.

“കാവ്യ എവിടെ അപ്പച്ചി?”

“റൂമിൽ കാണും. ഏതോ കല്യാണത്തിന് പോകണമെന്നും പറഞ്ഞു കുളിച്ചൊരുങ്ങുന്നത് കണ്ടു.”

“ആഹ്, അവളുടെ കൂടെ പഠിച്ച കൂട്ടുകാരിയുടെ കല്യാണം.”

“നീയാണോ കൊണ്ട് പോകുന്നത് കാവ്യയെ?”

അവൻ മൂളുക മാത്രം ചെയ്തു.

“നിങ്ങളുടെ കല്യാണവും ഇനി അധികം നീട്ടികൊണ്ടു പോകാൻ പറ്റില്ല കേട്ടോ.”

നവീൻ അതിനു മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാവ്യയുടെ റൂമിലേക്ക് നടന്നു.

നവീനെക്കാളും ഒരു വയസ് ഇളയതാണ് കാവ്യ. അവളും പഠിത്തമൊക്കെ കഴിഞ്ഞു നിൽക്കെയാണ്. ഒരു ജോലി ഉണ്ടായിരുന്നെങ്കിലും മടുപ്പ് കാരണം നിർത്തി. എപ്പോൾ വീട്ടിലും നവീനൊപ്പം കറക്കവുമായി നടക്കുന്നു. ചെറുപ്പത്തിൽ തന്നെ വീട്ടുകാർ തമ്മിൽ അവരുടെ കല്യാണം പറഞ്ഞു ഉറപ്പിച്ച് വച്ചിരിക്കുന്നതിനാൽ അവർ രണ്ടുപേരും ഒരുമിച്ചുള്ള ചുറ്റിക്കറക്കത്തിൽ രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു.

മുകളിലത്തെ നിലയിലാണ് കാവ്യയുടെ റൂം. അവൻ പടികൾ കയറി മുകളിൽ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുകയാണ്.

“കാവ്യ.. റെഡി ആയോ നീ?”

“ഒരു അഞ്ചു മിനിറ്റ് കൂടി. നീ കയറി വാ, ഡോർ ലോക്ക് ചെയ്തിട്ടില്ല.”

നവീൻ ഒരു വയസിനു മൂത്തതാണെകിലും അവൾ ഏട്ടാന്ന് വിളിക്കാറില്ലായിരുന്നു.

ഡോർ തുറന്ന് അവൻ അകത്തേക്ക് കയറുമ്പോൾ കാണുന്നത് അരക്ക് ചുറ്റും റോസ് കളർ സാരി ചുറ്റിക്കൊണ്ടു നിൽക്കുന്ന കാവ്യയെ ആണ്. അരക്ക് മുകളിൽ ഒരു ഗോൾഡൻ കളർ ബ്ലൗസ് മാത്രം. അതിനുള്ളിൽ അവളുടെ യൗവനത്തിന്റെ പൂർണ വളർച്ച എത്തിയ മാറിടങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. കൊഴുപ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒതുങ്ങിയ വയറിലെ പൊക്കിൾ ചുഴി അവനു വ്യക്തമായി കാണാം.


“ആഹാ.. നല്ല അടിപൊളി കാഴ്ച. നല്ല സെക്സി ലുക്കിൽ ആണല്ലോ.”

അവന്റെ ആ ഡയലോഗ് കേട്ടിട്ടും അവളുടെ മുഖത്തു നാണത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ ഒരു ഭാവ മാറ്റവും വന്നില്ല.

അല്ലെങ്കിലും അവൾ ആദ്യമായിട്ടല്ലായിരുന്നു ആ ഒരു കോലത്തിൽ അവന്റെ മുന്നിൽ നിൽക്കുന്നത്.

അവർ രണ്ടുപേരും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു. പുതിയ പുതിയ സ്ഥലങ്ങൾ കാണുകയെന്നത്‌ അവർക്ക് രണ്ടുപേർക്കും ഒരുപോലെ ആനന്ദം നൽകുന്ന ഒരു കാര്യമായിരുന്നു. ആ യാത്രകളിൽ എല്ലായിപ്പോഴും അവർ രണ്ടുപേരും ഒരേ ഹോട്ടൽ മുറികളിൽ തന്നെയായിരുന്നു താമസം. അപ്പോഴെല്ലാം ഡ്രസ്സ് മാറുമ്പോഴും മറ്റുമായി പൂർണ നഗ്ന ആയിട്ടല്ലെങ്കിലും അവളുടെ രഹസ്യ ഭാഗങ്ങളൊഴികെ വയറും, വെളുത്തു തുടുത്ത തുടയുമൊക്കെ അവൻ പലപ്പോഴും കണ്ടിട്ടുള്ളതാണ്.

ഏറ്റവും വലിയ രസമെന്തെന്നാൽ വീട്ടുകാർ അവരുടെ ചെറുപ്പത്തിലേ അവർ തമ്മിലുള്ള കല്യാണം പറഞ്ഞു വച്ചിട്ടുണ്ടെങ്കിലും നവീന്റെയും കാവ്യയുടെയും ഉള്ളിൽ അത്തരം ഒരു ചിന്തയെ കടന്നു കൂടിയിട്ടില്ലായിരുന്നു. ഓർമ്മവച്ച കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്നവരാണ് അവർ. സ്വയം ചിന്തിച്ച് തീരുമാനം എടുക്കാനുള്ള പ്രായം ആയപ്പോഴേക്കും ഇരുവരും ഒരു കാര്യം മനസിലാക്കിയിരുന്നു തങ്ങളുടെ ബന്ധം സൗഹൃതത്തിനപ്പുറം മറ്റൊരു വികാരത്തിലേക്ക് വഴിമാറ്റുവാൻ ഇരുവർക്കും കഴിയില്ലെന്ന്. പക്ഷെ ഈ കാര്യം വീട്ടിൽ പറഞ്ഞാൽ തങ്ങൾക്കിരുപേർക്കും അടുത്തിടപഴകാൻ കിട്ടുന്ന അവസരം ഇല്ലാതാകുമോ എന്ന് പേടിച്ചു ഇരുപേരും അത് വീട്ടുകാരിൽ നിന്നും മറച്ചു വച്ചു.

നവീനും കാവ്യക്കും ഇടയിൽ ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു. ഒരുകാര്യങ്ങളും പരസ്പരം മറച്ചു വയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

തന്നെ നോക്കികൊണ്ട്‌ നിൽക്കുന്ന നവീനോട് സാരിയുടെ ഞൊറി പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“നോക്കി വെള്ളമിറക്കി നിൽക്കാതെ ഡ്രായിൽ നിന്നും റോസ് കളർ കമ്മൽ എടുക്കെടാ.”

ഡ്രായുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.

“നോക്കി വെള്ളമിറക്കാൻ പറ്റിയ ഒരു ചളുക്ക്.. നിന്നെക്കാളും നല്ല അടിപൊളി പീസുകളെ ഞാൻ കണ്ടിട്ടുള്ളത് തന്നെയാണ്.”

“അടിപൊളി പീസുകളെയൊക്കെ നീ കണ്ടു കാണും. പക്ഷെ അവരാരും ഈ ഒരു സെക്സി ലുക്കിൽ നിന്റെ മുന്നിൽ നിന്ന് തന്നിട്ടുണ്ടാകില്ല.”

കാവ്യ സാരിയുടെ തുഞ്ച് വലതുകൈയിലെ പിറുത്തിട്ട് ഇടുപ്പ് ശകലം വളച്ച് ബ്ലൗസിൽ നിറഞ്ഞു നിന്നിരുന്ന മാറിടങ്ങൾ കുറച്ചുകൂടി മുന്നിലേക്ക് തള്ളിച്ച് മോഡൽ ലുക്കിൽ അവനെ കാണിച്ചു നിന്നു.


നവീൻ കൈയിൽ കിട്ടിയ ചെറിയ ഒരു പൌഡർ ടിൻ എടുത്ത്  അവളുടെ നേരെ എറിഞ്ഞു. അവൾ അത് ശരീരത്തു കൊള്ളാതെ ഒഴിഞ്ഞു മാറി കൊണ്ട് ചിരിച്ചു.

“നിനക്ക് ഈ ഇടയായി നാണം എന്ന് പറയുന്ന സാധനം അടുത്തൂടി പോയിട്ടില്ല.”

അവൾ മുഖത്തു പുച്ഛഭാവം നിറച്ചു കൊണ്ട് പറഞ്ഞു.

“അതെ.. എനിക്കിത്തിരി നാണം കുറവ് തന്നെയാണ്.”

അവളോട് പറഞ്ഞു നിൽക്കാൻ പറ്റില്ല എന്നറിയാവുന്ന നവീൻ പിന്നൊന്നും മിണ്ടാതെ ഡ്രാ തുറന്നു കമ്മൽ തിരഞ്ഞു. പല നിറത്തിലുള്ള ഒരുപാട് കമ്മൽ അതിലുണ്ടായിരുന്നു. കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ അവൻ റോസ് കളറിലുള്ള കമ്മൽ കണ്ടെത്തി.

“ഡി.. ഇത് തന്നല്ലേ?”

നവീന്റെ കൈയിൽ പൊക്കി കാണിച്ച കമ്മൽ നോക്കിയാ ശേഷം അവൾ പറഞ്ഞു.

“അത് തന്നെ.. അലമാരയിൽ നിന്നും എന്റെ പെർഫ്യൂം കൂടി എടുത്തോ.”

“നിന്നെ കാണാൻ വന്നാലേ പണി ആണല്ലോടി. ഓരോന്നിങ്ങനെ എന്നെകൊണ്ട് ചെയ്യിച്ചോണ്ടിരിക്കും.”

“ആഹ്, ചെയ്യിക്കും, എന്തെ?”

ആ ഒരു മറുപടി തന്നെയായിരുന്നു അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നതും. അവനെ പിന്നൊന്നും പറയാതെ അലമാര തുറന്നു.

അലമാര തുറന്നതും അതിൽ വാരി വലിച്ചിട്ടിരിക്കുന്ന ഡ്രെസ്സുകളുടെ കൂട്ടത്തിൽ നിന്നും ഒരു ചുവന്ന കളർ ബ്രാ വന്ന് അവന്റെ കാൽ ചുവട്ടിലേക്ക് വീണു. അത് കാവ്യ കാണുകയും ചെയ്തു.

അവൻ കുനിഞ്ഞ് അതെടുത്തു കാവ്യയുടെ നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.

“നിനക്ക് ഈ ഡ്രെസ്സൊക്കെ ഒന്ന് അടുക്കി വച്ചൂടേടി.”

അവൻ എറിഞ്ഞ ബ്രാ വന്ന് വീണത് കാവ്യയുടെ തോളിൽ ആണ്. അവൾ തോളിൽ നിന്നും ബ്രാ എടുത്തു അവന്റെ നേരെ തിരിച്ച എറിഞ്ഞു കൊണ്ട് പറഞ്ഞു.

“ഇന്നലെ എല്ലാം അടുക്കി വയ്ക്കണമെന്ന് വിചാരിച്ചതാണ്. പിന്നെ മടി പിടിച്ച് കിടന്നുറങ്ങി പോയി.”

അവൻ തന്റെ നേരെ വന്ന ബ്രാ കൈപ്പിടിയിലൊതുക്കി അലമാരക്കുള്ളിലേക്ക് ഇട്ടു. എന്നിട്ട് പെർഫ്യൂം ബോട്ടിലും എടുത്തു അവളുടെ അടുത്തേക്ക് ചെന്നു.

അപ്പോഴേക്കും അവൾ സാരി ഉടുത്തു കഴിഞ്ഞിരുന്നു.

“ഡീ.. ഇത് മെൻസ് പെർഫ്യൂം ആണല്ലോ.”

“ആഹ്.. എനിക്കതിന്റെ മണം ഇഷ്ടപ്പെട്ടു. അങ്ങനെ വാങ്ങിയതാണ്.”

കാവ്യ അല്ലെങ്കിലും അങ്ങനെ ആണ്. മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുള്ളത് അവൾ നോക്കാറില്ല. തനിക്ക് ഇഷ്ടപെട്ടത് എന്തും അവൾ ചെയ്യും. പക്ഷെ നവീൻ പറയുകയാണെങ്കിൽ മാത്രം അവൾ തൻറെ തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് പോകും. പക്ഷെ അവൻ ഭൂരിഭാഗം സമയങ്ങളിലും അവളുടെ ഇഷ്ട്ടങ്ങൾക്ക് എതിര് നിൽക്കാറില്ലായിരുന്നു.

കാവ്യ അവന്റെ മുന്നിൽ കൈകൾ ഉയർത്തിയപ്പോൾ അവൻ രണ്ടു കക്ഷത്തും പെർഫ്യൂം അടിച്ചു കൊടുത്തു. അവന്റെ കൈയിൽ നിന്നും കമ്മലും വാങ്ങി അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി.

പെർഫ്യൂം ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ ചോദിച്ചു.

“ഇന്നിത്തിരി ഓവർ ആയിട്ടാണല്ലോ ഒരുക്കം.”

“ഒരു കല്യാണത്തിന് പോകുവല്ലേ.. അപ്പോൾ ഇത്തിരി ഒരുങ്ങിയൊക്കെ ഇറങ്ങേണ്ട?”

“ഓഹോ.. അല്ലാതെ കാമുകനെ കാണാൻ പോകുന്നതിന്റെ അല്ല.”

എതിർത്ത് വല്ലോം പറയാൻ പോയാൽ നവീന്റെയിൽ നിന്നും കണക്കിന് കളിയാക്കൽ കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ അവൾ നിശബ്തത പാലിച്ചു.

“അതേ, ഈ കളി അധികം നീട്ടികൊണ്ടു പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പച്ചി ഇന്നും നമ്മുടെ കല്യാണക്കാര്യം എടുത്തിട്ടു.”

അവൾ അതിനു മറുപടി ഒന്നും പറയാതെ ഹാൻഡ്ബാഗ് കൈലെടുത്തുകൊണ്ടു പറഞ്ഞു.

“നമുക്കിറങ്ങാം.”

കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.

“കാവ്യ.. ഞാൻ നേരത്തെ സീരിയസ് ആയി പറഞ്ഞതാണ്.”

“എന്ത്?”

“വീട്ടിൽ നിന്ന് എപ്പോൾ നല്ല പ്രെഷർ ഉണ്ട് നമ്മുടെ കല്യാണം ഇത്രേം പെട്ടെന്ന് നടത്താനായി.”

അവളൊന്നു മൂളിയ ശേഷം പുറത്തേക്ക് നോക്കികൊണ്ടിരുന്നു. മുഖത്ത് ചെറുതായി ഗൗരവം കടന്നു കൂടിയിട്ടുണ്ട്.

“നീ എന്താ ഒന്നും പറയാത്തത്.”

“നമ്മൾക്ക് അങ്ങനെ ഒരു റിലേഷനിൽ താല്പര്യം ഇല്ലെന്ന് അറിയുമ്പോൾ വീട്ടിലുണ്ടാക്കുന്ന പൊട്ടിത്തെറിയെ കുറിച്ച് ആലോചിക്കുവായിരുന്നു ഞാൻ. മാത്രമല്ല ആകാശേട്ടന്റെ കാര്യം കൂടി ഞാൻ വീട്ടിൽ പറയുമ്പോൾ എല്ലാം പൂർണമാകും.”

നവീനും അതിനെ കുറിച്ച് ബോധവാനായിരുന്നു.

താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.

“നമ്മൾ ഇത് വളരെമുമ്പു തന്നെ വീട്ടിൽ പറയേണ്ടതായിരുന്നു.”

കാവ്യയുടെ കൈ ഗിയറിലിരുന്ന നവീന്റെ കൈത്തണ്ടയിൽ മുറുകി.

ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“എനിക്കും ആകാശേട്ടനും വേണ്ടിയിട്ടാണ് നീ ഇത് ഇത്രയും നാൾ വീട്ടിൽ പറയാതിരുന്നതെന്ന് എനിക്കറിയാം. ഒരു വൺ ഇയർ കൂടി എനിക്ക് വേണ്ടി നീ ക്ഷമിക്ക്. അപ്പോഴേക്കും ആകാശേട്ടൻ ഒരു വിധം സെറ്റിൽ ആകും.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.

“ഗായത്രിയെ കെട്ടിച്ച് വിട്ടതിന്റെ കടങ്ങളൊക്കെ ആകാശേട്ടൻ ഇപ്പോൾ തീർത്തേ ഉള്ളു. ഇപ്പോൾ ചെയ്തു കൊണ്ടിരുന്ന പ്രൊജക്റ്റ് രണ്ടു ദിവസം മുൻപാണ് തീർന്നത്. അതിൽ നല്ലൊരു തുക കിട്ടിയിട്ടുണ്ട്. ഇനിയൊരു മൂന്നു മാസത്തേക്ക് പുള്ളിക്കാരൻ പുതിയ പ്രൊജക്റ്റ് ഒന്നും എടുക്കുന്നില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി ഫുൾ ടൈം വർക്കിൽ തന്നെ ആയിരുന്നല്ലോ. നീ ഈ ഒരു വര്ഷം കൂടി എനിക്ക് വേണ്ടി വീട്ടിൽ എന്തെങ്കിലും പറഞ്ഞു പിടിച്ച് നിൽക്ക്. അപ്പോഴേക്കും ആകാശേട്ടൻ നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയിരിക്കും. വീട്ടുകാർ സമ്മതിക്കാതെ ഞാൻ ഇറങ്ങി ചെന്നാലും പുള്ളിക്ക് പിടിച്ച് നിൽക്കാനുള്ള അവസ്ഥയിലാകാനുള്ള സമയം നമ്മൾ കൊടുക്കണമല്ലോ.”

നവീന്റെ അടുത്ത കൂട്ടുകാരനാണ് ആകാശ്. കോളേജിൽ പഠിക്കുന്ന ടൈമിൽ ആണ്  ആകാശിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്. പിന്നെ അവനു ആകെ ഉണ്ടായിരുന്നത് അനിയത്തി ഗായത്രി മാത്രമാണ്. പഠിത്തത്തിൽ മുന്നിൽ തന്നെ ആയിരുന്ന ആകാശ് കഠിനമായ പരിശ്രമത്തിലൂടെ തന്നെയാണ് തന്റെ കരിയർ ഉയർത്തിക്കൊണ്ടു വന്നത്. ഇതിനിടയിൽ എപ്പോഴോ അറിയാതെ തന്നെ കാവ്യയും ആകാശും തമ്മിൽ ഇഷ്ട്ടത്തിലായി. ആകാശിനെ അടുത്തറിയാവുന്നതിനാലും അവന്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നതിനാലും നവീൻ ആ ബന്ധത്തിന് എതിര് നിന്നില്ല. ഒന്നര വർഷം  മുൻപായിരുന്നു ഗായത്രിയുടെ വിവാഹം. ആരുടേയും സഹായം കൂടാതെ നല്ല രീതിയിൽ തന്നെയാണ് അവൻ ഗായത്രിയെ വിവാഹം ചെയ്തയച്ചത്.

കാരയ്ക്കാമുക്ക് കാർ പാസ് ചെയ്തപ്പോഴേക്കും അത്രയും നേരം ഗൗരവത്തിൽ ആയിരുന്ന കാവ്യയുടെ മുഖം ചെറുതായി തെളിഞ്ഞത്. നവീൻ  അത് ശ്രദ്ധിക്കുക്കുകയും ചെയ്തു. അവന്റെ മുഖത്തു ചെറുതായി ചിരി പടർന്നു.

അടുത്ത ജംഗ്ഷനിൽ ആണ് ആകാശ് കാവ്യയെ പിക്ക് ചെയ്യാനായി നിൽക്കാമെന്ന് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി ആകാശ് ജോലിയുടെ പിന്നിൽ തന്നെയായിരുന്നു. മൂന്നു നാല് മാസം കൂടുമ്പോൾ ഉണ്ടാകുന്ന ഒരു കൂടിക്കാഴ്ചയും വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളിയും മാത്രമായിരുന്നു ആകാശും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന കോണ്ടാക്ട്. രണ്ടു ദിവസം മുൻപായിരുന്നു ആകാശ് ചെയ്തുകൊണ്ടിരുന്ന പ്രേജക്ട് തീർന്നത്. ഇനി ഒരു മൂന്നു മാസത്തേക്ക് അവൻ ഫുൾ ഫ്രീ ആണ്. അങ്ങനിരിക്കുമ്പോഴാണ് കാവ്യയുടെ കൂട്ടുകാരിയുടെ കല്യാണം വരുന്നതും ആകാശ് അവളെ കൊണ്ടുപോകാമെന്ന് പറയുന്നതും. അവരുടെ ആ യാത്രക്ക് വീട്ടുകാർക്ക് മുന്നിലുള്ള  മറ ആയിരുന്നു നവീൻ. മൂന്നു മാസങ്ങൾക്ക് ശേഷമാണ് ആകാശും കാവ്യയും തമ്മിൽ വീണ്ടും കണ്ടുമുട്ടുന്നത്. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്തു തെളിഞ്ഞതും.

“എന്താടി പെട്ടെന്ന് മുഖത്തൊരു തെളിച്ചം?”

അവൾ ചുണ്ടുകൊണ്ട് കോഷ്ട്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

“പോടാ നാറി. ഇവിടെ മൂന്നു മാസം കൂടിയാണ് ഏട്ടനെ ഒന്ന് കാണുന്നത്. അതിനിടയിലാണ് അവന്റെ ഒരു കിന്നാരം.”

“ഞാനും അവനും ഒരേ പ്രായം. അവനെ ഏട്ടാന്ന്  വിളിക്കാൻ നിനക്കറിയാം. എന്നിട്ട് എന്നെ എടാ, പോടാ, നാറി, പട്ടീന്നൊക്കെയും.”

അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.

“പുള്ളിക്കാരൻ എന്നെ കെട്ടാൻ പോകുന്ന ആളല്ലെടാ. നീ എന്റെ ചങ്കും.”

“കൂടുതൽ  സോപ്പ് ഇടീൽ ഒന്നും വേണ്ട. വൈകിട്ട് പറഞ്ഞ സമയത് മോളിങ്ങ് എത്തിയേക്കണം.”

“അതൊക്കെ ഞാൻ ഏറ്റു, പക്ഷെ അതുവരെ നീ അച്ഛന്റെയും അമ്മയുടെയും മുന്നിലൊന്നും പോയി ചാടിയെക്കല്ലേടാ.”

“അതൊക്കെ എനിക്കറിയാം. എന്റെ ഡീൽ നിനക്കും ഓർമ്മ ഉണ്ടല്ലോ.”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“അനാവശ്യമായ ഒരു പരിപാടികളും പാടില്ല.”

“അഹ്.. അത് തന്നെ.”

“ചെറിയൊരു ഉമ്മ.”

“വേണ്ട മോളെ… വേണ്ട മോളെ.”

അവൾ പരിഭവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഇത്രക്ക് ദുഷ്ടനാക്കരുത് കേട്ടോ.”

അവൻ ഒന്ന് ചിന്തിക്കുന്നപോലെ ഭാവിച്ചിട്ടു പറഞ്ഞു.

“ഓക്കേ, ഒരു ഉമ്മ സമ്മതിച്ചിരിക്കുന്നു.”

ഒന്ന് ചിരിച്ച ശേഷം അവൾ പറഞ്ഞു.

“എന്റെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ഞാൻ ആദ്യം വിളിക്കുന്നത് നിന്നെ ആയിരിക്കും.”

അവൻ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.

“എന്തിന്?”

ഒരു പൊട്ടിച്ചിരിയുടെ അവൾ പറഞ്ഞു.

“ഞാൻ ഇനി മുതൽ വെർജിൻ അല്ലെന്നു നിന്നോട് പറയാൻ.”

“ഓഹ് പിന്നെ, ഫസ്റ്റ് നൈറ്റ് തന്നെ അതൊന്നും നടക്കില്ല.”

“ഞാൻ നടത്തിക്കൊള്ളും.”

“നാറി.. നാണമില്ലല്ലോ നിനക്ക്. വിവേക് അറിയണ്ട നീ എന്നോട് സംസാരിക്കുന്ന കാര്യങ്ങൾ.”

“ഓഹ്.. ഏട്ടനറിയാം എനിക്ക് നിന്റടുത്തു ഒരു പരുതിവരെ ഒന്നിനും ലൈസൻസ് ഇല്ലെന്ന്.”

നവീനെ പരിചയപ്പെട്ട കാലം മുതലേ കാവ്യയും നവീനും തമ്മിലുള്ള ഒരു സാധാ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധത്തെ കുറിച്ച് ആകാശിന്‌ അറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ കാവ്യയുമായി പ്രണയത്തിലായതും.

അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ അവരെയും കാത്ത് ഒരു വെള്ള സ്വിഫ്റ്റ് കാറിന്റെ ബോണറ്റിൽ ചാരി ആകാശ് നിൽപ്പുണ്ടായിരുന്നു. മൂന്നു മാസങ്ങൾക്ക് ശേഷം ആകാശിനെ കണ്ടപ്പോഴേ കാവ്യയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

കാറിൽ നിന്നും ഇറങ്ങിയ നവീൻ കുറച്ച് സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം കാവ്യയെ ആകാശിനോടൊപ്പം യാത്രയാക്കി.

അവിടെ നിന്നും വൈകുന്നേരം കാവ്യാ തിരികെ വരുന്നത് വരെ ഇനി വീട്ടിൽ തിരികെ പോകാൻ കഴിയില്ലല്ലോ എന്ന ചിന്തയിൽ അലസമായാണ് നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ചത്. മാന്ധ്രാ വളവെത്തിയപ്പോൾ കാറിൽ കേട്ടുകൊണ്ടിരുന്ന പാട്ടിൽ ലയിച്ച് അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നൊന്നു മാറി. ആ നിമിഷം തന്നെയാണ് ഒരു ടവേര കാർ വളവു തിരിഞ്ഞു അവന്റെ നേരെ വന്നതും. നവീന്റെ കാർ അപ്പോൾ റോങ്ങ് സൈഡിൽ ആയിരുന്നു. പെട്ടെന്ന് സ്വബോധത്തിലേക്ക്  വന്ന അവൻ സ്റ്റീയറിങ് പെട്ടെന്ന് ഇടത്തേക്ക് തിരിച്ചു. സാമാന്യം വേഗതയിൽ വന്ന ടവേര നവീന്റെ കാറിൽ തട്ടി തട്ടീല്ല എന്നുള്ള രീതിയിൽ കടന്നു പോയി. നവീൻ കാര് ചവിട്ടി നിർത്തി പിന്നിലേക്ക് നോക്കുമ്പോൾ ടവേരയുടെ ഡ്രൈവർ തല പുറത്തേക്കിട്ടു ചീത്ത വിളിക്കുന്നുണ്ടായിരുന്നു. തെറ്റ് തന്റെ ഭാഗത്തായതിനാൽ അവൻ പ്രതികരിക്കാൻ നിൽക്കാതെ കാർ മുന്നോട്ടെടുത്തു.

നവീന്റെ ഞെഞ്ചിടിപ്പു അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. തലനാഴിഴക്ക് ആണ് ഒരു അപകടം ഒഴുവായത്. വളവു പിന്നിട്ടതും നവീൻ കാർ ജംഗ്ഷനിൽ ഒതുക്കി രമേശന്റെ കടയിലേക്ക് നടന്നു.

മുൻപും അതുവഴി പോകുമ്പോൾ ആ കടയിൽ കയറാറുള്ളതിനാൽ നവീന് രമേശനെ പരിചയം ഉണ്ടായിരുന്നു.

“രമേഷേട്ടാ ഒരു പാക്കറ്റ് വിൽസ് എടുത്തേ.”

ഒരു ചിരിയോടെ രമേശൻ വിൽസ് പാക്കറ്റ് എടുത്തു കൊടുത്തു.

“മറ്റേ കൊച്ചു ഇന്ന് കൂടെ ഇല്ലല്ലോ.”

രമേശൻ കാവ്യയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലായ നവീൻ സിഗരറ്റിന്റെ പൈസ നൽകി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അവളെ ഒരു കല്യാണത്തിന് കൊണ്ടക്കിട്ടു വരുന്ന വഴിയാണ്.”

നവീൻ കാറിനരികിലേക്ക് പോയി ഡോർ തുറന്നെങ്കിലും ഡ്രൈവിങ്ങിനുള്ള ഒരു മൂഡ് വന്നില്ല. ഡോർ അടച്ച് അവൻ എതിരെയുള്ള മൊട്ടകുന്നിലേക്ക് റോഡ് ക്രോസ്സ്‌ ചെയ്തു നടന്നു.

സമയം 10 മണി കഴിഞ്ഞിരുന്നു. വെയിലിനു ചൂട് കൂടി വന്നതിനാൽ കുന്നു കയറി ചെന്ന അവൻ ആദ്യം തിരഞ്ഞത് ഒരു തണൽ ആയിരുന്നു. അവനു അവിടെ തണലിനായി ആകെ കാണാൻ കഴിഞ്ഞത് ഒരു വലിയ മാവ് മാത്രമാണ്. നവീൻ അതിന്റെ ചുവട്ടിൽ പോയി നിന്ന് സിഗരറ്റു കത്തിച്ചു. കുറച്ച് നേരത്തേക്ക് അവൻ എന്തെക്കെയോ ചിന്തിച്ച് നിന്ന് പോയി.

ചെറിയൊരു ഇളം കാറ്റ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയപ്പോഴാണ് നവീന് തന്റെ അരികിൽ ആരോ നിൽക്കുന്നതായി തോന്നിയത്. തന്റെ വലതു വശത്തേക്ക് നോക്കിയ അവൻ ഞെട്ടി പോയി.

അതി സുന്ദരിയായ ഒരു പെൺകുട്ടി തന്റെ അരികിൽ നിൽക്കുന്നു. ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം.തോളിനു കുറച്ച് താഴേക്ക് എത്തുന്ന മുടി. അതികം വണ്ണം ഇല്ലാത്ത ഒതുങ്ങിയ ശരീരം. ഒരു 25, 26 വയസ് കണ്ടാൽ തോന്നിക്കും.ഷർട്ടിന്റെ കൈ മുകളിലേക്ക് ചുരുട്ടി വച്ചിരിക്കുന്നതിനാൽ വലതു കൈ തണ്ടയിൽ പച്ച കുത്തിയിരിക്കുന്ന മൂന്നു സ്റ്റാറുകൾ കാണാൻ കഴിയും. ആരെയും ആകർഷിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ ആണ് അവൾക്കുള്ളത്.

നവീൻ കണ്ണിമവെട്ടാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ആ പെൺകുട്ടിയും അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോഴാണ് താൻ കുറച്ച് നേരമായി അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് നവീൻ ബോധവാനായത്.

ജാള്യത നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

“ഹായ്..”

അവൻ ഹായ് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് കൂടി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാവം കടന്നു പോയി.

ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.

“ഹായ്..”

“ഇവിടെ ഇങ്ങനെ കാറ്റ് കൊണ്ട് നില്ക്കാൻ ഒരു സുഖമുണ്ടല്ലേ.”

അവളൊന്നു മൂളുക മാത്രം ചെയ്തു.

നവീൻ അവളുടെ മുഖഭാവം ശ്രദ്ധിച്ചു. ഞെട്ടലോ അത്ഭുതമോ ഒക്കെ നിറഞ്ഞ ഒരു മുഖത്തോടെ നിൽക്കുകയാണ് അവൾ.

“ഞാൻ നവീൻ..”

അവൾ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.

അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതായപ്പോൾ അവൻ ചോദിച്ചു.

“ഹലോ.. തന്റെ പേരെന്താ.”

അതിനു മറുപടി നൽകാതെ ഒരു മറു ചോദ്യമാണ് അവൾ തിരിച്ച് ചോദിച്ചത്.

“അത് തന്റെ കാറാണോ?”

അവൾ റോഡ് സൈഡിൽ ഒതുക്കി ഇട്ടിരിക്കുന്ന തന്റെ കാറിലേക്കാണ് കൈ ചൂണ്ടിയിരിക്കുന്നത് എന്ന് കണ്ട നവീൻ പറഞ്ഞു.

“അതെ എന്റെ കാർ ആണ്. എന്താ ലിഫ്റ്റ് വീണോ?”

“വേണ്ട..”

അതും പറഞ്ഞ് അവൾ കുന്നിറങ്ങി താഴേക്ക് നടന്നു. ഇതെന്താ ഈ പെൺകുട്ടി ഇങ്ങനെ എന്നുള്ള ചിന്തയിൽ നവീൻ നടന്നകലുന്ന അവളെ തന്നെ നോക്കി നിന്നു.

കുന്നിറങ്ങി താഴെ എത്തിയ ആ പെൺകുട്ടി തന്നെ നോക്കി നിൽക്കുന്ന നവീനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു.

“ഓരോരോ വട്ടു കേസുകള്..”

സ്വയം ചറുപിറുത്ത  ശേഷം അവൻ കുറച്ച നേരം കൂടി അവിടെ നിന്നിട്ട് കുന്നിറങ്ങി രമേശന്റെ കടയിലേക്ക് നടന്നു.

“രമേഷേട്ടാ ഒരു കുപ്പി വെള്ളം.”

രമേശൻ എടുത്തു കൊടുത്ത വെള്ളം നവീൻ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവിടെ പത്രം വായിച്ച് കൊണ്ടിരുന്ന ഒരാൾ പറഞ്ഞത്.

“രമേശാ.. ജോസഫ് സാറിന്റെ മോനെതിരെ തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴുവാക്കിയെന്ന്.”

രമേശൻ പുച്ഛത്തോടെ പറഞ്ഞു.

“ഇങ്ങനൊക്കെ സംഭവിക്കില്ലെന്ന് നമുക്ക് നേരത്തെ അറിയാവുന്നതല്ലേ. ജോസെഫ് സാർ ആരാ ആള്.. അടുത്ത MLA  സീറ്റ് ഉറപ്പിച്ചിരിക്കുന്ന ആളാണ്. മോനെയൊക്കെ പുഷ്പ്പം പോലെ ഊരി എടുത്തോണ്ട് വരും.”

വെള്ളം കുടിച്ച് തീർത്ത കുപ്പി ദൂരേക്ക് എറിഞ്ഞു കൊണ്ട് നവീൻ ചോദിച്ചു.

“ദീപയുടെ മരണത്തിന്റെ കാര്യമാണോ നിങ്ങൾ പറയുന്നേ?”

പത്രം വായിച്ചുകൊണ്ടിരുന്ന ആള് അതെ എന്ന അർത്ഥത്തിൽ മൂളി.

നവീൻ വെള്ളത്തിന്റ പൈസ രമേശന് കൊടുത്ത ശേഷം കാറിനരികിലേക്ക് നടന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപ് നാടിനെ ഞെട്ടിച്ച കേസ് ആയിരുന്നു ദീപ പീഡന കേസ്. രാഷ്ട്രീയത്തിലെ അതികായകനായ ജോസെഫിന്റെ മകൻ ജെറി ഉൾപ്പെടെ നാലുപേർ തന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു ദീപ എന്ന പെൺകുട്ടി പോലീസിന് കേസ് നൽകി. കേസ് അന്വേഷണം പുരോഗമിക്കവേ ദീപയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെടുകയും അതിനടുത്ത ആഴ്ച തന്നെ ദീപയുടെ ഡെത്ബോഡി ട്രെയിൻ ഇടിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്നും കിട്ടുകയും ചെയ്തു. കൂടെ ഒരു യുവാവിന്റെ ബോഡിയും. ദീപയുടേത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്നും അതിൽ ജെറിക്ക് പങ്കുണ്ടെന്നും പറഞ്ഞു എതിർ പാർട്ടിക്കാരുടെ സമരത്തെ തുടർന്ന് ജെറിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. അതിൽ നിന്നും ജെറിയെ ഒഴുവാക്കി എന്നും പറഞ്ഞാണ് ഇപ്പോൾ ന്യൂസ് റിപ്പോർട്ട് വന്നത്.

ജെറിയും നവീനും കോളേജിൽ ഒത്തു പഠിച്ചതായിരുന്നു. അന്നേ അവന്റെ സ്വഭാവം മോശമാണെന്ന് നവീന് അറിയാവുന്നതാണ്.

.                               .                               .                               .

റെസ്റ്റോറന്റിൽ കാവ്യയ്ക്കും ആകാശിനും ഒപ്പം ആഹാരം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു നവീൻ. സമയം സന്ധ്യ കഴിഞ്ഞു ഇരുട്ടി തുടങ്ങിയിരുന്നു. കുറച്ച് ദിവസമായി ആകാശിനെ കൂടെ കിട്ടുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാനുണ്ട്.

“ഡാ.. ഇനിയുള്ള മൂന്നു മാസം അപ്പോൾ എന്തോന്നാ പ്ലാൻ?”

ചിക്കൻ പീസ് ചവക്കുന്നതിനിടയിൽ ആകാശ് പറഞ്ഞു.

“ഫുൾ റസ്റ്റ്, അത് തന്നെ പ്ലാൻ.”

“ഇവളെ ഉടനെയൊന്നും കെട്ടിക്കൊണ്ടു പോകാൻ പ്ലാൻ ഇല്ലേ.”

“നല്ലൊരു പ്രൊജക്റ്റ് വന്നു കിടപ്പുണ്ട്. ഈ റസ്റ്റ് ടൈം കഴിഞ്ഞാൽ അതിന്റെ വർക്ക് തുടങ്ങും. വിചാരിക്കുന്നപോലെ പോയാൽ ഒരു വർഷത്തിനുള്ളിൽ നല്ലൊരു തുക അക്കൗണ്ടിൽ വീഴും അളിയാ. പിന്നെ ദൈര്യമായിട്ട് വന്നു ഇവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാം.”

“അപ്പോൾ ഒരു വർഷം കൂടി ഈ സാധനത്തിന്റെ ഞാൻ സഹിച്ചേ പറ്റുള്ളല്ലേ.. എങ്ങോട്ടും സമാധാനത്തോടെ പോകാൻ പറ്റുന്നില്ലാളിയാ. എവിടെ പോയാലും കൂടെ അങ്ങ് വന്നോളും.”

നവീന്റെ തുടയിൽ കൈ കൊണ്ട് ഇടിച്ച ശേഷം കാവ്യാ പറഞ്ഞു.

“ഡാ പട്ടി.. ഞാൻ കല്യാണം കഴിഞ്ഞ് ആകാശേട്ടന്റെ ഒപ്പം പോയശേഷം നീ ഒറ്റക്കിരുന്നു ബോറടിച്ച് പണ്ടാരമടങ്ങുമ്പോൾ അറിയും എന്റെ വില.”

നവീനും ആകാശും അതുകേട്ട് പൊട്ടിച്ചിരിച്ചു.

പെട്ടെന്നാണ് നവീന്റെ ശ്രദ്ധ കണ്ണാടി ഗ്ലാസിൽ കൂടി റെസ്റ്റോറെന്റിന്റെ പുറത്തേക്ക് പോയത്.

കുന്നിന്റെ മുകളിൽ വച്ച് കണ്ട പെൺകുട്ടി കണ്ണാടി ഗ്ലാസിൽ കൂടി അവനെയും നോക്കി നിൽക്കുന്നു. അന്ന് കണ്ട അതെ ജീൻസും ഷർട്ടും തന്നെയാണ് വേഷം.

നവീൻ പെട്ടെന്ന് എഴുന്നേറ്റ് റെസ്റ്റോറെന്റിന്റെ പുറത്തേക്ക് നടന്നു. അവിടെ ചെന്ന് നോക്കുമ്പോൾ അവളെ കാണാനും ഇല്ല. അവൻ ചുറ്റുമൊക്കെ ഒന്ന് കറങ്ങി നോക്കിയ ശേഷം തിരികെ വന്നിരുന്നു.

നവീൻ എന്താ ചെയ്യുന്നതെന്ന് അറിയാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു കാവ്യയും ആകാശും.

കാവ്യാ ആകാംഷയോടെ ചോദിച്ചു.

“എന്താടാ, നീ ആരെ നോക്കാനാണ് പോയത്.”

“രണ്ടു മൂന്നു ദിവസം മുൻപ് മാന്ധ്രായിലെ കുന്നിന്റെ മുകളിൽ വച്ച് ഒരു പെങ്കൊച്ചിനെ കണ്ടെന്നു പറഞ്ഞില്ലേ. അവളിപ്പോൾ അവിടെ നിന്നു എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. പക്ഷെ പുറത്തു ചെന്ന് നോക്കിയപ്പോൾ കാണാനില്ല.”

“നിനക്ക് തോന്നിയതായിരിക്കും അളിയാ.”

“അല്ലേടാ, കഴിഞ്ഞ രണ്ടു ദിവസവും അവളെ ഞാൻ ഓരോ ഇടത്തും വച്ച് കണ്ടിരുന്നു. പക്ഷെ പെട്ടെന്ന് കാണാതാകും.”

കാവ്യാ കുസൃതിയോടെ ചോദിച്ചു.

“അവൾ നല്ല സുന്ദരി ആയിരുന്നെന്നല്ലേ നീ പറഞ്ഞിരുന്നേ?”

അവൻ അതെ എന്നർത്ഥത്തിൽ മൂളി.

“ആ സുന്ദരി കുട്ടി അപ്പോൾ നിന്റെ മനസ്സിൽ കടന്നു കൂടി കാണും. അതാ ഇടക്കൊക്കെ അവളെ കാണുന്നതായി തോന്നുന്നേ.”

“പോടീ.. അന്ന് സംസാരിച്ചപ്പോഴേ മനസിലായി അതൊരു കിളി പോയ സാധനം ആണെന്ന്.”

കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ച ശേഷം അവർ വീടുകളിലേക്ക് മടങ്ങി. കാവ്യയെ വീട്ടിൽ ഡ്രോപ്പ് ചെയ്തത് നവീൻ ആണ്.

അവൻ കാവ്യയുടെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ രവി മാമൻ മുറ്റത്ത് ഒരു ടേബിളും കസേരയും ഇട്ടു മദ്യപിക്കുകയായിരുന്നു.

കാവ്യ കാറിൽ നിന്നും ഇറങ്ങിയപ്പോൾ രവി വിളിച്ച് ചോദിച്ചു.

“നവീൻ..ഇറങ്ങുന്നില്ലെ?”

“ഇല്ല മാമാ.. പോയിട്ടൊരു അത്യാവിശം ഉണ്ടായിരുന്നു.”

കുടിച്ച് കഴിഞ്ഞാൽ രവി മാമൻ പഴയ കഥകൾ പറഞിരുത്തി ബോറടിപ്പിക്കുമെന്ന് നവീന് അറിയാം.

“നിന്റെ അച്ഛന്റെ സ്പെഷ്യൽ ഗിഫ്റ് ഉണ്ട്. ഒരെണ്ണം അടിച്ചിട്ട് പോകുന്നോ?”

“അച്ഛന് വേറെ പണി ഇല്ലേ. ഞാൻ അവനെ എങ്ങനെയെങ്കിലും കണ്ട്രോൾ ചെയ്ത് കുടി വല്ലപ്പോഴും ആക്കി വച്ചിരിക്കുവാണ്.”

മകൾ പറഞ്ഞത് കേട്ട് രവി ഒരു ചിരിയോടെ ചോദിച്ചു.

“കല്യാണത്തിന് മുൻപ് തന്നെ ഇവൾ നിന്നെ കണ്ട്രോൾ ചെയ്തു തുടങ്ങിയോടാ.”

അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി നവീൻ കാർ പിന്നിലേക്ക് എടുത്തു തന്റെ വീട്ടിലേക്ക് ഓടിച്ചു.

വീട്ടിൽ ചെന്ന് കയറുമ്പോൾ ‘അമ്മ ഹാളിൽ ഇരുന്നു ടിവി കാണുവായിരുന്നു.

നവീനെ കണ്ടയുടൻ ജയശ്രീ ചോദിച്ചു.

“നിനക്ക് ചോറെടുക്കട്ടെ?”

“വേണ്ടമ്മാ.. ആകാശിന്റെ സ്ട്രീറ്റ് ഉണ്ടായിരുന്നു ഇന്ന്.”

“നിനക്കെങ്കിൽ അതൊന്നു വിളിച്ചു പറഞ്ഞൂടെ. വെറുതെ എന്തിനാ ആഹാരം വച്ച് കളയുന്നത്.”

“സോറി അമ്മ, കാവ്യയുടെ നിർബന്ധം കാരണം ആകാശ് പെട്ടെന്ന് നടത്തിയ പാർട്ടി ആയിരുന്നു.”

ജയശ്രീ ഒന്ന് മൂളിയ ശേഷം പറഞ്ഞു.

“അവനെ കൊണ്ട് നിങ്ങൾ വെറുതെ പൈസ ഒന്നും ചിലവാക്കിപ്പിക്കരുത്. ആ പാവം കൊച്ച് ഒറ്റക്കാണ് ഗായത്രിയുടെ കല്യാണം നടത്തിയത്. ”

വിവേക് അമ്മക്ക് ഒരു ചിരി സമ്മാനിച്ച് കൊണ്ട് പടികൾ കയറി തന്റെ റൂമിലേക്ക് നടന്നു.

ഒന്ന് ഫ്രഷ് ആയി വാട്സ്അപ്പും, ഫേസ്ബുക്കും നോക്കി കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് പോയി കഴിഞ്ഞിരുന്നു. ഉറങ്ങാമെന്ന ചിന്തയിൽ ബെഡിൽ കിടന്നുകൊണ്ട് കൈ എത്തിച്ച് ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് തന്റെ റൂമിൽ ആരോ ഉള്ളതായി അവനു തോന്നിയത്. നവീൻ പെട്ടെന്ന് തന്നെ ലൈറ്റ് ഓൺ ചെയ്ത് റൂമിന്റെ മൂലയിലേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു ഞെട്ടലും പരിഭ്രാന്തിയും ഒരുമിച്ച് വന്നു.

മാന്ധ്രാ കുന്നിന്റെ മുകളിൽ വച്ച് കണ്ട പെൺകുട്ടി റൂമിന്റെ മൂലയിൽ അവനെയും നോക്കി നിൽക്കുന്നു. അന്ന് കണ്ട അതെ നീല ജീൻസും ചുവന്ന ചെക്ക് ഷർട്ടും.

അവൻ പരിഭ്രാന്തിയോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ടു ചോദിച്ചു.

“നീ എന്താ ഇവിടെ? നീ എങ്ങനെ എന്റെ റൂമിലെത്തി?”

മുഖത്ത് യാതൊരു ഭാവ മാറ്റവും വരുത്താതെ അവൾ നവീന്റെ അരികിലേക്ക് ചെന്നു.

“നവീൻ.. ബഹളം വയ്ക്കരുത് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാറുണ്ട്.”

“നിനക്കെന്താ വേണ്ടത്. ഞാൻ കുറച്ച് ദിവസമായി നിന്നെ എന്റെ പിന്നാലെ കാണുന്നുണ്ട്.”

ദയനീയത നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

“നവീൻ എന്നെ സഹായിക്കണം. നവീന് മാത്രമേ എന്നെ സഹായിക്കാനാകു.”

അവളുടെ സ്വരത്തിലെ ദയനീയത കണ്ട് അവൻ ചോദിച്ചു.

“ഞാൻ എന്ത് സഹായിക്കാനാണ്?”

“ഞാൻ എന്താണെന്നും, ഞാൻ ആരാണെന്നും മനസിലാക്കാൻ നവീൻ എന്നെ ഹെല്പ് ചെയ്യണം.”

അവൾ എന്താണ് പറയുന്നതെന്ന് മനസിലാകാതെ അവൻ വാ തുറന്നു നിന്നു പോയി.

“നീ എന്താ ഈ പറയുന്നത്.. നീ എങ്ങനാ എന്റെ റൂമിൽ എത്തിയത്?”

“ഞാൻ നവീന് എല്ലാം മനസിലാക്കി തരാം. പക്ഷെ നവീൻ ബഹളം വയ്ക്കരുത്.”

അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തു തന്നെ നോക്കി നിന്നു. അവളുടെ മുഖത്തു ഒരു അപേക്ഷ ഭാവം ആയിരുന്നു താളം കെട്ടി നിന്നിരുന്നത്.

“ഓക്കേ.. താൻ ആരാണെന്ന് ആദ്യം പറയൂ..”

“എനിക്ക് ഒന്നും അറിയില്ല. എല്ലാത്തിനും ഉള്ളം ഉത്തരം കണ്ടെത്താൻ നവീൻ ആണ് എന്നെ സഹായിക്കേണ്ടത്. അതിനു മുൻപ് നവീൻ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്.”

“എന്ത്?”

അവൾ നവീന് നേരെ കൈ നീട്ടി. എന്നിട്ട് പറഞ്ഞു.

“എന്നെ ഒന്ന് തൊട്ടു നോക്കൂ..”

നവീൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

“പ്ളീസ്, എന്റെ കൈയിൽ ഒന്ന് തൊട്ടു നോക്കൂ, നവീന്റെ മനസിലെ കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം അപ്പോൾ കിട്ടും.”

അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ നവീൻ അവൾ നീട്ടിയ വലതു കാര്യത്തിലേക്ക് തന്റെ കൈ വെച്ചു. പെട്ടെന്ന് അവന്റെ കണ്ണുകൾ വികസിച്ചു. അവളുടെ മുഖത്തേക്ക് അവൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവത്തോടെ നോക്കി.

അവളുടെ കൈയിൽ സ്പർശിക്കാൻ അവനു കഴിഞ്ഞിരുന്നില്ല. ഒരു ലേസർ പ്രതിബിംബത്തിൽ തൊട്ടതെന്നപോലെ അവളുടെ കാട്ടിലൂടെ അവന്റെ വിരലുകൾ കടന്നു പോയി. ഒന്നും കൂടി അവൻ അവളുടെ കൈയിൽ തൊടുവാൻ ശ്രമിച്ചു. ഈ പ്രവിശ്യവും അവനത് കഴിഞ്ഞില്ല.

നവീൻ കൈ ഞെട്ടലോടെ പിൻവലിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവൾ നിർവികാരതയോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. നവീൻ വിരൽ കൊണ്ട് അവളുടെ കവിളിൽ ഒന്ന് തൊടുവാനായി ശ്രമിച്ചു. വായുവിലൂടെ കൈ കടന്നു പോകുന്നത് പോലെ അവളുടെ തലക്കുള്ളിലൂടെ അവന്റെ കൈ കടന്നു പോയി.

അവന്റെ ഉള്ളിൽ പെട്ടെന്ന് ഭയം നിറഞ്ഞു. വിളറിയ മുഖത്തോടെ അവൻ പിന്നിലേക്ക് പോയി.

അവന്റെ മുഖത്തെ ഭയം കണ്ട അവൾ പറഞ്ഞു.

“നവീൻ പേടിച്ച് നിലവിളിക്കരുത്. എനിക്ക് തന്നെ ഉപദ്രവിക്കാനാകില്ല. എനിക്ക് തന്നെ സ്പർശിക്കാൻ പോലും ആകില്ല,”

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതൊക്കെ തന്റെ സ്വപ്നമോ തോന്നലോ ആണോ എന്നൊന്നും അവനു മനസിലാക്കാനായില്ല. എങ്കിലും അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു.

“താൻ ആരാണ്.. പ്രേതമാണോ?”

അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് സാവധാനം നടന്ന് ചെന്ന് അവന്റെ ബെഡിലേക്ക് ഇരുന്നു.

“ഞാൻ ആരാണെന്ന് എനിക്കറിയില്ല. ഞാൻ പ്രേതമാണോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നെ കുറിച്ച് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഞാൻ നവീന് പറഞ്ഞു തരാം. ഇവിടേക്ക് വന്നിരിക്ക്.”

കുറച്ച് പേടിയോടെ ആണെങ്കിലും അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നു.

“ഞാൻ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. സ്വന്തം പേരുപോലും അറിയില്ല. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്നപോലെ ഞാൻ എഴുന്നേൽക്കുമ്പോൾ നമ്മൾ അന്ന് കണ്ട കുന്നിനരികിൽ ആയിരുന്നു ഞാൻ. ഒന്നും ഓർമ്മയില്ലാതെ.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.

“പതുക്കെ ഞാൻ മനസിലാക്കി എന്നെ ആർക്കും കാണാൻ കഴിയില്ല. എന്റെ ശബ്‌ദം ആർക്കും കേൾക്കാനും കഴിയില്ല. ആരെയും സ്പര്ശിക്കാനും കഴിയില്ല. ഇനി എന്ത് എന്നറിയാതെ ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് ഇയ്യാളെ ഞാൻ ആ കുന്നിൽ വച്ച് കാണുന്നത്. തനിക്ക് എന്നെ കാണാനാകില്ല  എന്നുള്ള വിശ്വാസത്തിലാണ് ഞാൻ അന്ന് തന്റെ അരികിൽ വന്നു നിന്നത്. പക്ഷെ എന്നെ അത്ഭതപ്പെടുത്തികൊണ്ടു നവീന് എന്നെ കാണാൻ കഴിഞ്ഞു. ഞാൻ സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു. അവിടെ വച്ച് ഇയ്യാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ട് അന്ന് മുതൽ  ഞാൻ നവീന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.”

അവൻ അത്ഭുതത്തോടെ ചോദിച്ചു.

“എന്റെ കൂടെയോ?”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“അതെ.. തന്റെ കാറിൽ ഞാൻ അന്ന് മുതൽ കൂടെ തന്നെ ഉണ്ടായിരുന്നു. ഇയ്യാൾക്ക് എന്നെ കാണാൻ കഴിയുന്നതിനാൽ കാറിനുള്ളിൽ ഇരിക്കാതെ കാറിന്റെ ഡിക്കിയിൽ ആയിരുന്നെന്ന് ഉള്ളു.”

അത് കേട്ട നവീൻ അപ്പോഴത്തെ സാഹചര്യം മറന്ന് അറിയാതെ ചിരിച്ച് പോയി.

അവന്റെ ചിരി അപ്പോഴുണ്ടായിരുന്ന ചുറ്റുപാടിൽ ഒരു അയവു വരുത്തിയാൽ അവളും അവന്റെ ചിരി ആസ്വദിച്ച ശേഷം പറഞ്ഞു.

“എനിക്ക് ജീവനുള്ള ഒന്നിലും തൊടാനാകില്ല. പക്ഷെ ജീവനില്ലാത്ത വസ്തുക്കളിൽ തൊടാനുമാകും അതേസമയം അതിലൂടെ കടന്നുപോകാനും കഴിയും. അതിനാലാണ് എനിക്കിപ്പോൾ ഈ ബെഡിൽ ഇരിക്കാൻ കഴിയുന്നത്.”

“അപ്പോൾ തനിക്ക് ഈ ജീവനില്ലാത്ത വസ്തുക്കളെയൊക്കെ കൈയിൽ എടുക്കാൻ കഴിയുമോ?”

“ഏയ്.. അതൊന്നും കഴിയില്ല. ചുമ്മാ സ്പര്ശിക്കാം. അനക്കാനൊന്നും ആകില്ല. നമ്മൾ ഈ ഭിത്തിയിലൊക്കെ തൊടില്ലേ.. അതുപോലെ. ഇപ്പോൾ തന്നെ ഞാൻ ഈ ബെഡിൽ ഇരുന്നിട്ട് ബെഡ് താഴ്ന്നതൊന്നും ഇല്ലല്ലോ.”

ചെറിയൊരു ആശങ്കയോടെ അവൻ ചോദിച്ചു.

“അപ്പോൾ ആഹാരം എന്താ കഴിക്കുന്നേ?”

അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.

“ഇയ്യാള് പേടിക്കണ്ട ഞാൻ ബ്ലഡ് ഒന്നും കുടിക്കില്ല. എനിക്ക് ആഹാരം കഴിക്കേണ്ട ആവിശ്യം ഇല്ല.”

അവളുടെ മറുപടി കേട്ട അവൻ ഒന്ന് ചിരിച്ച ശേഷം ചോദിച്ചു.

“അപ്പോൾ തനിക്ക് തന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.”

“അതെ.. അതിനൊക്കെ ഉള്ള ഉത്തരം കണ്ടെത്താൻ നവീൻ എന്നെ സഹായിക്കണം. ഞാൻ ആരാണ്, ഞാൻ ജീവനോടെ ഉണ്ടോ.. അതോ മരിച്ച ആരുടെയെങ്കിലും പ്രേതമാണോ എന്നൊക്കെ നമുക്ക് കണ്ടെത്തണം.”

അത് പറയുമ്പോൾ അവളുടെ സ്വരം പതറിയിരുന്നു.

“എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യം ആർക്കും കാണാൻ കഴിയാത്ത തന്നെ എനിക്കെങ്ങനെയാണ് കാണാൻ കഴിയുന്നത്?”

“അതിനുള്ള ഉത്തരവും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മളെ തമ്മിൽ കണക്ട് ചെയ്യിക്കുന്ന എന്തോ ഒന്ന് നമുക്കിടയിൽ  ഉണ്ട്.”

നവീൻ കുറച്ച് നേരം ആലോചിച്ച ശേഷംപറഞ്ഞു.

“ഇപ്പോൾ നടക്കുന്നതൊക്കെ സ്വപ്നമാണോ എന്റെ തോന്നലുകൾ ആണോ എന്നെനിക്കറിയില്ല. നാളെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും നീ എന്റെ കൂടെ ഉണ്ടെങ്കിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമ്മൾ അന്വേഷിക്കും.”

തന്റെ മുന്നിലുള്ള രൂപം സത്യമാണോ അല്ലയോ എന്നുള്ള ചിന്തയിൽ അവൻ ബെഡിലേക്ക് കണ്ണടച്ച് കിടന്നു. ഉറക്കം വരാതെ ഇടക്കൊക്കെ കണ്ണ് തുറന്നു നോക്കുമ്പോഴും അവന്റെ ഉറക്കം കെടുത്തിയ ആ രൂപം അവനെ നോക്കികൊണ്ട്‌ ബെഡിൽ തന്നെ ഉണ്ടായിരുന്നു. അർധരാത്രിക്ക് ശേഷം എപ്പോഴോ അവൻ നിദ്രയിലേക്കാണ്ടു.

ബ്രേക്ഫാസ്റ് കഴിച്ചുകഴിഞ്ഞു നേരെ ബെഡ്റൂമിലേക്ക് വന്ന നവീന്റെ നോട്ടം ആദ്യം പോയത് തന്റെ ബെഡിലേക്കാണ്. അവനെയും പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആ പെൺകുട്ടി ബെഡിൽ ഇരിക്കുകയാണ്.

എന്ത് ചെയ്യണമെന്ന് നവീന് ഒരു എത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴും ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നം ആണെന്ന ചിന്തയിൽ ആയിരുന്നു അവൻ. പക്ഷെ അവനെ ഞെട്ടിച്ച് കൊണ്ട് ആ പെൺകുട്ടി റൂമിൽ തന്നെ ഉണ്ടായിരുന്നു.

എന്തെങ്കിലും ഒരു തുടക്കമിടണമല്ലോ എന്നുള്ള ചിന്തയിൽ അവൾക്കൊപ്പം ബെഡിൽ വന്നിരുന്ന നവീൻ പറഞ്ഞു.

“തനിക്ക് തന്റെ പേരുപോലും അറിയില്ലെന്നല്ലേ പറഞ്ഞത്.”

അവൾ നവീന്റെ മുഖത്ത് നോക്കി അതെ എന്ന അർഥത്തിൽ മൂളി.

“അപ്പോൾ ആദ്യം തന്നെ എനിക്ക് വിളിക്കാനായി തനിക്കൊരു പേര് കണ്ടെത്തണം.”

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

“മീര.. തനിക്ക് ഇഷ്ടപ്പെട്ടോ ഈ പേര്.”

അവൾ ഒരു പുഞ്ചിരിയോയോട് കൂടി ഇഷ്ട്ടപെട്ടു എന്നുള്ള അർഥത്തിൽ തല കുലുക്കി.

“അപ്പോൾ മീര.. തന്നെക്കുറിച്ച് അന്വേഷിക്കാൻ നമുക്ക് മീരയുടെ ശരിക്കുള്ള പേരറിയില്ല, തന്റെ ഒരു ഫോട്ടോ പോലും എടുക്കാനും കഴിയില്ല.”

അവൾ ദയനീയമായ സ്വരത്തിൽ ചോദിച്ചു.

“അപ്പോൾ എന്നെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല എന്നാണോ?”

“അങ്ങനെ ഞാൻ പറയില്ല. എല്ലാത്തിനും ഒരു ഉത്തരം കാണുമല്ലോ. മീരയുടെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ എനിക്ക് ഈ കാര്യങ്ങൾ ഒരാളോട് പറയണം.”

“കാവ്യയോടാണോ?”

ഒരു ചിരിയോടെ അവൻ പറഞ്ഞു.

“കുറച്ച് ദിവസമായി മീര എന്റെ പിറകെ ആയതിനാൽ കാവ്യയെ അറിയാമായിരിക്കും. അവൾ എന്റെ മുറപ്പെണ്ണാണ്. ഞങ്ങളെ തമ്മിൽ കെട്ടിക്കാനാണ് വീട്ടുകാരുടെ പ്ലാൻ. പക്ഷെ അത് നടക്കില്ല. അവൾക്ക് ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ട് ആകാശ്. മാത്രമല്ല ഞാനും അവളും ബെസ്ററ് ഫ്രണ്ട്സും ആണ്, ശരിക്കും പറഞ്ഞാൽ എന്റെ ക്രൈം പാർട്ണർ എന്ന് പറയാം.”

ഒരു നിമിഷം നിർത്തിയ ശേഷം അവൻ പറഞ്ഞു.

“എനിക്ക് എന്തെങ്കിലും കാര്യത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ അവളാണ് എനിക്ക് മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശം തരുന്നത്. ഇവിടെയും നമുക്ക് അവളെ ആശ്രയിക്കാം.”

മീര പെട്ടെന്ന് തന്നെ പറഞ്ഞു.

“അത് വേണ്ട നവീൻ. തനിക്ക് എന്നെ കാണാൻ കഴിയുന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കി. കാവ്യയുടെ കാര്യം അങ്ങനല്ല. നവീൻ പറയുന്നത് കാവ്യാ വിശ്വസിക്കണമെന്നില്ല. ചിലപ്പോൾ തനിക്ക് വട്ടാണെന്ന് അവൾ വിചാരിക്കും.”

“ഇല്ല മീര.. എനിക്ക് അവളെ…”

നവീൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് കാവ്യ ഡോർ തള്ളിത്തുറന്നു അവന്റെ റൂമിലേക്ക് വന്നു.

“നീയെന്താടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?”

കാവ്യയുടെ പെട്ടെന്നുള്ള കടന്നു വരവിൽ നവീന്റെ മുഖം എന്തോ കള്ളത്തരം ചെയ്തിരുന്നപോലെ വിളറിവെളുത്തു.

“പ്ളീസ് നവീൻ.. എന്നെക്കുറിച്ച് ഒന്നും കാവ്യയോട് പറയരുത്.”

മീരയുടെ ശബ്‌ദം അവന്റെ കാതുകളിൽ പതിച്ചു. അതെ സമയം തന്നെ കാവ്യാ ചോദിച്ചു.

“എന്താടാ നിന്റെ മുഖം ഒരുമാതിരി ഇരിക്കുന്നെ?”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഒന്നുമില്ല.. ഫോൺ സൈലന്റ് ആയിരുന്നു.”

കാവ്യാ അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

“നീ വാ നമുക്കൊന്ന് ഷോപ്പിങ്ങിനു പോകണം. എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം.”

“ഇപ്പോഴോ?”

“അഹ്.. നിനക്ക് പ്രതേകിച്ച് പണിയൊന്നും ഇല്ലല്ലോ.”

കാവ്യാ അവനെയും പിടിച്ച് വലിച്ച് റൂമിനു പുറത്തേക്ക് നടന്നു. നവീൻ പെട്ടെന്ന് ഒന്ന് നിന്ന ശേഷം റൂമിലേക്ക് തിരിഞ്ഞ് നോക്കി തന്നെ നോക്കി നിൽക്കുന്ന മീരയോട് കൂടെ വരാൻ തലകൊണ്ട് ആംഗ്യം കാണിച്ചു.

അത് കണ്ടപ്പോൾ മീരയുടെ മുഖമൊന്നു തെളിഞ്ഞു.

“നീ എന്താടാ തിരിഞ്ഞ് റൂമിലേക്ക് നോക്കി നിൽക്കുന്നത്?”

അവൻ കാവ്യയുടെ മുഖത്തേക്ക് നോക്കി ചിരിച്ച ശേഷം അവളുടെ കൈയും പിടിച്ച് പടികൾ ഇറങ്ങി. അവരുടെ തൊട്ടു പിറക്കേ മീരയും.

നവീൻ കാർ ഡ്രൈവ് ചെയ്യുമ്പോൾ കാവ്യാ വാ തോരാതെ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. നവീൻ അതിനൊക്കെ എന്തൊക്കെയോ മറുപടി നൽകുമ്പോഴും അവന്റെ ശ്രദ്ധ പിന്നിലിരിക്കുന്ന മീരയിലായിരുന്നു.

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ടെസ്റ്റൈൽസിൽ എത്തിയപ്പോൾ കാവ്യാ അവനെയും കൂട്ടികൊണ്ടു പോയത് പെൺകുട്ടികളുടെ ജീൻസും ടോപ്പും സെലക്ട് ചെയ്യുന്നിടത്തേക്കാണ്. മീരയും അവരുടെ പിന്നാലെ പോയി.

കാവ്യാ ഓരോ ടോപ് എടുത്തു നോക്കി അഭിപ്രായങ്ങൾ പറയുമ്പോഴും നവീൻ മനസ് പൂർണമായും അവിടൊന്നും അല്ലാത്തതിനാൽ മൂളുക മാത്രം ചെയ്തു കൊണ്ടിരുന്നു.

പെട്ടെന്ന് കടുത്ത സ്വരത്തിൽ കാവ്യാ ചോദിച്ചു.

“നീ എന്താ എന്ത് ചോദിച്ചാലും മൂളുക മാത്രം ചെയ്യുന്നത്. എന്തെങ്കിലും ഒരു അഭിപ്രായം പറ.”

നവീൻ എന്ത് പറയണമെന്ന് അറിയാതെ അവളെ തന്നെ മിഴിച്ച് നോക്കി നിന്നപ്പോൾ അവന്റെ അവസ്ഥ മനസിലായ മീര പറഞ്ഞു.

“അവളോട് മഞ്ഞ കളർ ടോപ് എടുക്കാൻ പറ. അത് അവൾക്ക് നന്നായി ചേരും.”

നവീൻ പെട്ടെന്ന് തന്നെ കാവ്യയോട് പറഞ്ഞു.

“ആ മഞ്ഞ കളർ എടുക്കു. അത് നിനക്ക് ചേരും.”

കാവ്യാ അവിടെ കിടന്ന മഞ്ഞ കളർ ടോപ്പെടുത്തു ശരീരത്തോട് ചേർത്ത് വച്ച് നോക്കി.

“മ്മ്.. ഇത് കൊള്ളാം.. ഇനി നമുക്ക് ജീൻസ്‌ എടുക്കാം.”

ടോപ് സെയിൽസ് ഗെർളിനെ ഏൽപ്പിച്ച ശേഷം ജീൻസിന്റെ സെക്ഷനിലേക്ക്  അവൾ നടന്നു.

നവീൻ അവളുടെ പിന്നാലെ പോകാതെ ആളൊഴിഞ്ഞ ഒരിടത്തേക്ക് പെട്ടെന്നു മാറി നിന്നു. മീരയും അവനൊപ്പം ചെന്നു.

അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു.

“മീര.. ഈ കാര്യം കാവ്യയോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല..”

“പക്ഷെ നവീൻ പറയുന്നത് അവൾ വിശ്വസിക്കില്ല.”

“അവളെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന് എനിക്കറിയാം.”

“പക്ഷെ നവീൻ..”

അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അവൻ പറഞ്ഞു.

“മീര… നീ കുറച്ചു ദിവസമായി എന്റെ കൂടെ ഉണ്ട്. നീ തന്നെ കണ്ടതല്ലേ അവൾ എപ്പോഴും എന്റെ കൂടെ തന്നെ കാണും. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാതെ നമുക്ക് നിന്നെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ല.”

അവരുടെ സംസാരം കുറച്ച് നേരം കൂടി നീണ്ടു നിന്നു.

അവസാനം മീരയ്ക്കും മനസിലായി കാവ്യാ എപ്പോഴും അവന്റെ കൂടെ ഉള്ളതിനാലും അവളെ അകറ്റി നിർത്താനാകാത്തതിനാലും കാവ്യയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയേ പറ്റുകയുള്ളെന്ന്.

പെട്ടെന്ന് നവീന്റെ തോളിൽ ഒരു കൈ പതിഞ്ഞു. അവൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അത് കാവ്യാ ആയിരുന്നു.

“ഞാൻ നിന്നെ എവിടെയൊക്കെ നോക്കി. നീ ആരോടാ എവിടെ സംസാരിച്ച് നിന്നത്.”

നവീൻ ആരോടോ സംസാരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. പക്ഷെ അവന്റെ മുന്നിൽ ആരും ഇല്ലാഞ്ഞത് അവളെ ആശയക്കുഴപ്പത്തിലാക്കി.

“അത്.. ഞാൻ…. ഫോണിൽ സംസാരിക്കുകയായിരുന്നു.”

അവന്റെ കൈയിലിരിക്കുന്ന ഫോണിലേക്ക് നോക്കികൊണ്ട്‌ അവൾ ചോദിച്ചു.

“അതിനു നീ ഫോൺ ചെവിയിൽ വച്ചിട്ടില്ലായിരുന്നല്ലോ.”

“ലൗഡ്‌സ്‌പീക്കർ ഇട്ടേക്കുവായിരുന്നു.”

കാവ്യാ ഒന്ന് അമർത്തി മൂളിയ ശേഷം ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

“ഇതിങ്ങനെ പോകുവാണേൽ ഞാൻ സത്യാവസ്ഥ പറയുന്നതിന് മുൻപ് തന്നെ എനിക്ക് വട്ടാണെന്ന് അവൾ കരുതും.”

അവന്റെ ആ പറച്ചിൽ കേട്ട് മീരയുടെ മുഖത്ത് അറിയാതെ ചിരി നിറഞ്ഞു പോയി.

കാറിലേക്ക് കയറിയ കാവ്യ കവർ ബാക്ക് സീറ്റിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.

“നമുക്ക് ആകാശേട്ടന്റെ വീട്ടിലേക്ക് പോയല്ലോ?”

കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് നവീൻ പറഞ്ഞു.

“എന്തോ എനിക്കിന്നൊരു മൂഡ് ഇല്ല. നമുക്ക് എന്റെ വീട്ടിലേക്ക് തിരികെ പോയാൽ പോരെ”

കുറച്ച് നേരം നിശ്ശബ്ദതയായ ശേഷം കാവ്യ പറഞ്ഞു.

“എനിക്കും തോന്നി നിനക്കെന്തൊ പറ്റിയിട്ടുണ്ടെന്ന്. നമുക്ക് വീട്ടിലേക്ക് പോകാം.”

കാർ റിവേഴ്‌സ് എടുക്കുന്നതിനിടയിൽ അവൻ പിന്നിലെ സീറ്റിലിരുന്ന മീരയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം തികച്ചും മ്ലാനമായിരുന്നു.

കാർ ഒടുക്കുന്നതിനിടയിൽ നവീൻ തികച്ചു നിശബ്തനായി ഇരിക്കുന്നത് കണ്ട് കാവ്യ ചോദിച്ചു.

“എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം. നീ ഇപ്പോൾ മൂഡോഫ് ആകാൻ എന്താ ഇപ്പോൾ ഉണ്ടായേ?”

“എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്. പക്ഷെ നീ അത് എങ്ങനെ മനസിലാക്കുമെന്ന് എനിക്കറിയില്ല.”

“നീ ആദ്യം കാര്യം പറ. എന്നിട്ട് ഞാൻ തീരുമാനിക്കാം എങ്ങനെ മനസ്സിലാക്കണമെന്ന്.”

“ഞാൻ മാന്ധ്രാ കുന്നിൽ വച്ച് കണ്ട പെൺകുട്ടിയെ പിന്നും ഇടക്കിടക്ക് കാണാറുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ?”

അവൾ ആകാംഷ നിറഞ്ഞ സ്വരത്തിൽ മൂളി.

“ആ പെൺകുട്ടിയെ എനിക്ക് മാത്രമേ കാണാനാകുള്ളൂ. അവൾ ഇപ്പോൾ ഈ കാറിൽ ഉണ്ടെന്ന് പറഞ്ഞാൽ നീ എന്ത് വിചാരിക്കും.”

കാവ്യ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നിട്ട് പറഞ്ഞു.

“നിനക്ക് വട്ടാണെന്ന് വിചാരിക്കും. മനുഷ്യനെ പറ്റിക്കാൻ ഓരോ അടവുമായി ഇറങ്ങിക്കോളും.”

നവീൻ പിന്നെ ഒന്നും പറഞ്ഞില്ല. പിന്നിലിരുന്ന മീര പറഞ്ഞു.

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ കാവ്യ ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്ന്.”

നവീൻ അപ്പോഴും നിശബ്തത തുടർന്നു.

വീട്ടിലെത്തിയ അവർ നേരെ നവീന്റെ റൂമിലേക്കാണ് നടന്നത്. അവൻ റൂമിന്റെ ഡോർ തുറന്നതും കാവ്യ പറഞ്ഞു.

“നീ ഇവിടെ നിൽക്ക് ഞാൻ വാങ്ങിയ ഡ്രസ്സ് ഒന്ന് ഇട്ടു നോക്കട്ടെ.”

കാവ്യ റൂമിലേക്ക് കയറി ഡോറടച്ചതും നവീൻ ശബ്‌ദം താഴ്ത്തി മീരയോട് പറഞ്ഞു.

“നീ റൂമിലേക്ക് കയറി കാവ്യ എന്തൊക്കെ ആണ് ചെയ്യുന്നതെന്ന് എന്നോട് വന്ന്  പറ.”

മീര നവീനെ മിഴിച്ച് നോക്കി.

“അവൾ ഡ്രസ്സ് മാറും അല്ലാതെന്ത് ചെയ്യാനാണ്.”

“നീ ഞാൻ പറയുന്നത് കേൾക്ക്, അവളെ നമുക്ക് വിശ്വസിപ്പിക്കണ്ടേ.”

മനസില്ല മനസോടെ മീര അടച്ചിട്ടിരിക്കുന്ന വാതിലിലൂടെ റൂമിനകത്തേക്ക് കടന്നു. നവീൻ അക്ഷമനായി പുറത്ത് കാത്ത് നിന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ മീര പുറത്തേക്ക് വന്നു. എന്നിട്ട് കുറച്ച് ജാള്യതയോടെ അകത്തെ കാര്യങ്ങൾ അവനു പറഞ്ഞു കൊടുത്തു.

“ഡാ.. അകത്തേക്ക് കയറി വാ.”

കാവ്യയുടെ വിളി കേട്ടതും നവീൻ ലോക്ക് ചെയ്തിട്ടില്ലായിരുന്ന ഡോർ തുറന്ന് അകത്തേക്ക് ചെന്നു.

കാവ്യ കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

“കൊള്ളാം അല്ലേടാ. എനിക്ക് ചേരുന്നുണ്ട്.”

അവനൊന്നു മൂളിക്കൊണ്ടു ബെഡിലേക്ക് ഇരുന്നു.

കാവ്യ ടോപ് വയറിനു മുകളിൽ ചുരുട്ടിപ്പിടിച്ച് കൊണ്ട് കണ്ണാടിയുടെ നേരെ സൈഡ് തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കികൊണ്ട്‌ അവനോടു ചോദിച്ചു.

“എനിക്ക് ബാക്ക് കുറച്ച് കൂടി വലിപ്പം വച്ചെന്ന് തോന്നുന്നു. നിനക്കെന്ത് തോന്നുന്നെടാ.. വലിപ്പം വച്ചില്ലേ?”

ഇറുകിക്കിടക്കുന്ന ജീൻസ്‌ പാന്റിൽ വളരെ നന്നായി അവളുടെ ഷേപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

അവളുടെ ചോദ്യം കേട്ട നവീൻ പെട്ടെന്ന് മീരയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ലജ്ജ നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു. മുറിയിൽ വേറെ ആരും ഇല്ല എന്നുള്ള വിശ്വാസത്തിൽ ആണ് കാവ്യ അവനോടു അങ്ങനെ ചോദിച്ചത്. അവൾ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ മുൻപും അവനോടു ചോദിക്കാറുള്ളതായിരുന്നു.

നവീൻ പെട്ടെന്ന് കാവ്യയോട് ചോദിച്ചു.

“ഡ്രസ്സ് മാറാൻ കയറിയ നീ എന്തിനാ ഇന്നേഴ്സ് മാത്രം ഇട്ടു കുറെ നേരെ കണ്ണാടിയിൽ നോക്കി നിന്നത്?”

കാവ്യ പെട്ടെന്ന് കണ്ണാടിയിൽ നിന്നും നോട്ടം മാറ്റി അവന്റെ മുഖത്തേക്ക് നോക്കി.

അപ്പോഴേക്കും അവൻ അടുത്ത ചോദ്യവും ചോദിച്ചു.

“നീ ഇട്ടിരിക്കുന്നത് ബ്ലാക്ക് കളർ ബ്രാ അല്ലെ?”

കാവ്യ പെട്ടെന്ന് റൂം മൊത്തം ഒന്ന് കറങ്ങി നോക്കി. എന്നിട്ടു ഓടിവന്ന് അവന്റെ മണ്ടയിൽ കൂടി ചാടി വീണു. അവൻ പിന്നിലേക്ക് മറിഞ്ഞ് ബെഡിൽ വീണു കിടന്നപ്പോൾ അവന്റെ നെഞ്ചിൽ കയറി ഇരുന്നു കഴുത്തിൽ ഇറുക്കിക്കൊണ്ടു അവൾ ചോദിച്ചു.

“ഡാ പട്ടി.. നീ റൂമിൽ കാമറ വച്ചിട്ടുണ്ടോ?”

നവീൻ അവൾ നെഞ്ചിൽ നിന്നും തള്ളിമറിച്ചു ബെഡിലേക്കിട്ടു.

കാവ്യ ദേഷ്യത്തിലാണെന്ന് വിചാരിച്ചിരുന്ന മീരയെ അമ്പരിപ്പിച്ചു  മുകളിലേക്ക് നോക്കി കിടന്ന്കൊണ്ട് അവൾ നവീനോട് ഒരു ചിരിയോടെ  ചോദിച്ചു.

“എന്നെ വിഡിയോയിൽ കാണാൻ കിടു ലുക്ക് അല്ലെ?”

മീര ഇവളിത് എന്ത് പെണ്ണെന്ന ഭാവത്തിൽ നിൽക്കുമ്പോൾ നവീനിൽ വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. അവളിൽ നിന്നു അതൊക്കെ തന്നാണ് അവൻ പ്രതീക്ഷിച്ചത്.

“ഡി നാറി കാമറ വച്ചതൊന്നും അല്ല. എന്റെ കൂടെ ഒരു പെണ്ണുണ്ട്. മറ്റാർക്കും അവളെ കാണണോ അവൾ പറയുന്നത് കേൾക്കാനോ പറ്റില്ല. അവളാണ് നീ റൂമിൽ കാണിച്ച കോപ്രായങ്ങളൊക്കെ എന്നോട് പറഞ്ഞു തന്നെ.”

കാവ്യ കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.

“ഒന്ന് പോടാ ചെറുക്കാ.. ഞാൻ കണ്ണാടി കണ്ടാൽ നോക്കി നിൽക്കും എന്നുള്ളത് നിനക്ക് അറിയാവുന്നതാണ്. പിന്നെ വരുന്ന വഴിയിൽ നീ എന്റെ ബ്രായുടെ വള്ളി വല്ലോം കണ്ട് കാണും.”

“ഓക്കേ.. നിന്നെ ഇപ്പോൾ വിശ്വസിപ്പിക്കാൻ ഞാൻ എന്താ ചെയ്യേണ്ടത്.”

കാവ്യ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“നിന്റെ ഫാന്റസി കഥ ഞാൻ ഇപ്പോൾ പൊളിച്ച് തരാം. ഞാൻ എന്റെ പിന്നിൽ വിരലുകൾ ഉയർത്തിക്കാണിക്കുന്നത് എത്രയൊക്കെയാണെന്ന് നീ പറയണം.”

“ഓക്കേ..”

കാവ്യ ബെഡിൽ കുറച്ച് പിന്നിലേക്ക് നീങ്ങി മുട്ടുകുത്തി ഇരുന്നു.

നവീൻ മീരയോട് അവളുടെ പിന്നിൽ പോയി നില്ക്കാൻ മുഖം കൊണ്ട് ആഗ്യം കാണിച്ചു.

“ഓക്കേ തുടങ്ങാം.”

കാവ്യ വലതു കൈ പിന്നിലേക്ക് കൊണ്ട് പോയി 3 വിരലുകൾ ഉയർത്തി. മീര പറഞ്ഞത് കേട്ട് നവീൻ പറഞ്ഞു.

“3 ”

കാവ്യ പിന്നിൽ കണ്ണാടി ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം 5 വിരലുകളും ഉയർത്തി.”

നവീൻ പറഞ്ഞു.

“5 ”

കാവ്യയുടെ മുഖഭാവം ചെറുതായി ഒന്ന് മാറി.

അവൾ പിന്നെ കാണിച്ച വിരലുകളുടെ എണ്ണമെല്ലാം മീരയുടെ നിർദ്ദേശപ്രകാരം നവീൻ കൃത്യമായി പറഞ്ഞു.

കാവ്യയുടെ മുഖം അപ്പോഴേക്കും ഭയം കൊണ്ട് നിറഞ്ഞു. അവൾ മുഖം കൊണ്ട് പിന്നിൽ മീര നിൽപ്പുണ്ടോ എന്ന് നവീനോട് ആഗ്യത്തിൽ ചോദിച്ചു.

നവീൻ ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പിന്നിലേക്ക് തിരിഞ്ഞ് നോക്കികൊണ്ട്‌ പേടിയോടെ നവീന്റെ അരികിലേക്ക് നിരങ്ങിയിരുന്നു.

“ഡി.. നീ ഇങ്ങനെ പേടിക്കേണ്ട. അവൾക്ക് ആരെയും സ്പർശിക്കാനില്ല. നീ അവളെ നമ്മുടെ ഒരു സുഹൃത്തായി കണ്ടാൽ മതി.”

നവീൻ പറഞ്ഞതൊന്നും പൂർണ വിശ്വാസം വന്നില്ലെങ്കിലും അവൾ തിരിഞ്ഞ് അന്തരീക്ഷത്തിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

മീരയ്ക്ക് അപ്പോഴാണ് ഒന്ന് സമാധാനമായത്. കാവ്യ കുറച്ചെങ്കിലും വിശ്വസിച്ചു എന്ന് അവൾക്ക് മനസിലായി. അതിന്റെ സന്തോഷം മീരയുടെ മുഖത്ത് തെളിഞ്ഞത് നവീന് കാണാനും ആയി.

കാവ്യ സംശയത്തോടെ ചോദിച്ചു.,

“നിനക്ക് മാത്രമെന്താ അവളെ കാണാൻ കഴിയുന്നത്?”

“അതിന്റെ ഉത്തരം നമ്മൾ കണ്ടെത്തണം. ഞാൻ എല്ലാം പറയാം. നീ ഇവിടെ ഇരിക്ക്.”

നവീൻ മീരയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും കാവ്യയോട് പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞ കാവ്യ പറഞ്ഞു.

“ഇങ്ങനെ ഒരു അത്ഭുതം നിന്റെ കൂടെ ഉണ്ടെങ്കിൽ നമ്മൾ അതിന്റെയെല്ലാം ഉത്തരം കണ്ടെത്തിയിരിക്കും.”

ആശ്വാസത്തോടെ നവീൻ പറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ മീര.. എല്ലാം മനസ്സിലാക്കുമ്പോൾ ഇവൾ നമ്മുടെ ഒപ്പം കാണുമെന്ന്.”

കാവ്യ പെട്ടെന്ന് പറഞ്ഞു.

“നിക്ക് നിക്ക്. നീ അവൾക്കിട്ട പേരാണോ മീര?”

നവീൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പെട്ടെന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് കട്ടിലിലേക്ക് വീണു.

അത് കണ്ട് മീര ചോദിച്ചു.

“ഇവളെന്താ ഇങ്ങനെ ചിരിക്കൂന്നേ?”

“ഇവൾക്ക് വട്ട്..”

നവീൻ അന്തരീക്ഷത്തിലേക്ക് നോക്കി പറയുന്നത് കണ്ട കാവ്യ പറഞ്ഞു.

“നീ ഇവനോട് ചോദിച്ചതെന്താണ് എനിക്ക് മനസിലായി. കോളേജിൽ പഠിക്കുമ്പോൾ ഇവനൊരു വൺവേ ലൈൻ ഉണ്ടായിരുന്നു. ആ പെണ്ണിന്റെ പേരാണ് മീര. അതിപ്പോൾ അവളുടെ ഓർമയ്ക്ക് നിനക്കിട്ടു. അതോർത്തു ചിരിച്ചതാണ്.”

കാവ്യയുടെ മറുപടി കേട്ട് മീരയും ചിരിച്ചു.

ചിരി നിർത്തിക്കൊണ്ട് കാവ്യ ചോദിച്ചു.

“അതെ.. ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനുണ്ട്.”

നവീൻ ആകാംഷയോടെ ചോദിച്ചു.

“എന്താ?”

“നിന്റെ മുന്നിലുള്ള രൂപത്തിന് വസ്ത്രമൊക്കെ ഉണ്ടോ?”

ഒരു ചിരിയോടെ നവീൻ പറഞ്ഞു.

“കണ്ട് തുടങ്ങിയ ദിവസം തൊട്ടേ ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം.”

പിന്നെ ഒരു കുസൃതിയോടെ അവൻ പറഞ്ഞു.

“ഇന്നർ ഇട്ടിട്ടുണ്ടോന്ന് അറിയാൻ വയ്യ.”

മീരയുടെ കവിളുകൾ അവന്റെ വാക്കുകൾ കേട്ട് ലജ്ജയിൽ ഒന്ന് ചുവന്നു.

അറിയാതെ അവൾ ചിരിയോടെ പറഞ്ഞു പോയി.

“പോടാ പട്ടി.”

അത് കേട്ട അവനും ആ വിളി ആസ്വദിച്ചപോലെ ചിരിച്ചു.

കാവ്യ പറഞ്ഞു.

“നീ അവൾ ഇന്നർ ഇട്ടിട്ടുണ്ടോ എന്നൊന്നും നോക്കാൻ പോകണ്ട. എനിക്ക് തോന്നുന്ന ഒരു കാര്യം ഇവൾ അദൃശ്യ ആയ സമയത്ത് ഇട്ടിരുന്ന വസ്ത്രം ആയിരിക്കും ഇത്.”

“എനിക്കും അത് തോന്നിയിരുന്നു.”

“ഓക്കേ. നീ ഞങ്ങളെ ഒന്ന് പരിചയപ്പെടുത്ത്.”

നവീൻ കാവ്യയുടെ പിന്നിൽ ചേർന്നിരുന്ന ശേഷം അവളുടെ വലതു കൈ പത്തി എടുത്തുയർത്തി ചൂണ്ടു വിരൽ മീരയുടെ മുഖത്തുടി ഓടിച്ചു. മീര അനങ്ങാതെ  ഇരുന്നു കൊടുത്തു.

“നീ ഇപ്പോൾ തൊട്ടിരിക്കുന്നത് മീരയുടെ മുഖത്താണ്.”

അവളുടെ മുഖത്തിന്റെ ഷെയ്‌പ്പിനൊത്ത് കാവ്യയുടെ ചൂണ്ടു വിരൽ ഓടിച്ച ശേഷം നവീൻ പറഞ്ഞു.

“ഇതാണ് നമ്മുടെ പുതിയ കൂട്ടുകാരി മീര… മീരാ, ഇതാണ് എന്റെ ബെസ്റ്റി എന്നോ ക്രൈം പാർട്ണർ എന്നോ ഒക്കെ പറയാവുന്ന കാവ്യ.”

കാവ്യയും മീരയും ഒന്ന് പുഞ്ചിരിച്ചു. കാവ്യ പറഞ്ഞു.

“മീരയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മൾ കണ്ടെത്തും. പക്ഷെ അതിനു മുൻപ് ഒരു കാര്യം പറയാനുണ്ട്.”

മീരാ എന്താ എന്നുള്ള അർഥത്തിൽ കാവ്യയെ നോക്കി, മീരയുടെ മുഖഭാവം കണ്ടില്ലെങ്കിലും കാവ്യ പറഞ്ഞു.

“മീരാ ഇനി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുന്നത് കൊണ്ട് പറയുകയാണ്. എനിക്കും ഇവനും ഇടയിൽ ഒരു ബോർഡർ ഇല്ല. അത് കൊണ്ട് ഒരു ബെല്ലും  ബ്രേക്കും ഇല്ലാത്ത സംസാരം ആയിരിക്കും ഞാൻ ഇവനോട് സംസാരിക്കുന്നത്. അത് കണ്ട് മീരാ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ തെരുദ്ധരിച്ചിരിക്കരുത്.”

മീര ശരിയെന്ന അർത്ഥത്തിൽ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി.

നവീൻ പറഞ്ഞു.

“മീര സമ്മതിച്ചിട്ടുണ്ട്.”

“പിന്നെ ഒരു കാര്യം നമ്മുടെ ഈ അന്വേഷണത്തിൽ ഒരാൾ കൂടി കൂടെ ഉണ്ടാകും.”

മീര പതിയെ മന്ത്രിച്ചു.

“ആകാശ്.”

അത് കേട്ട നവീൻ പറഞ്ഞു.

“മീരയ്ക്ക് അറിയാം അത് ആരാണെന്ന്.”

“ഓക്കേ. എങ്കിൽ നമ്മൾ ഇപ്പോൾ തന്നെ ആകാശേട്ടന്റെ വീട്ടിലേക്ക് പോകുന്നു.”

അവർ റൂമിൽ നിന്നും പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ പത്രം വായിച്ച് കൊണ്ട് നവീന്റെ അച്ഛൻ വിജയൻ ഉണ്ടായിരുന്നു.

പാത്രത്തിൽ നിന്നും മുഖം ഉയർത്തിക്കൊണ്ടു വിജയൻ ചോദിച്ചു.

“എവിടെക്കാ രണ്ടുപേരും കൂടി തിരക്കിട്ടു പോകുന്നത്?”

അതിനുള്ള മറുപടി ഒരു ചിരിയോടെ കാവ്യ ആണ് നൽകിയത്.

ഞങ്ങൾ കുറച്ച് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ പോകുവാണ്. ചിലപ്പോൾ അതിന്റെ ഉത്തരം കിട്ടുമ്പോൾ വലിയൊരു പൊട്ടിത്തെറി തന്നെ ഉണ്ടായേക്കും.,”

ഒരു ചിരിയോടെ വിജയൻ പറഞ്ഞു.

“എങ്കിൽ ശരി, ഓൾ ദി ബെസ്ററ്.”

ആകാശിന്റെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ കാവ്യ ചോദിച്ചു.

“നമ്മൾ ഇപ്പോൾ എങ്ങനാണ് ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുന്നത്.”

“നിന്റെ റൂമിലേക്ക് മീരയെ പറഞ്ഞു വിട്ടപോലെ ആകാശിന്റെ എടുത്തേക്കും മീരയെ പറഞ്ഞു വിട്ടാലോ?”

കാവ്യ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.

“അയ്യോ.. വേണ്ട. ആ മനുഷ്യൻ അവിടെ എന്ത് കോലത്തിലാണ് നിൽക്കുന്നതെന്ന് പറയാൻ പറ്റില്ല.”

അത് കേട്ട് നവീനും മീരയും ഒരുപോലെ ചിരിച്ച് പോയി.

“ഞാൻ പോയി ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിക്കാക്കി ഇവിടേക്ക് കൊണ്ട് വരാം. അതുവരെ നിങ്ങൾ ഇവിടെ ഇരിക്ക്.”

കാവ്യ ആകാശിന്റെ വീട്ടിലേക്ക് പോയി ഒരു അരമണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയത്. കൂടെ ആകാശും.

കാറിനരികിൽ എത്തി വിൻഡോയിൽ കൂടി അകത്തേക്ക് തലയിട്ട ആകാശ് ഗൗരവത്തിൽ ചോദിച്ചു.

“ഈ കാറിനുള്ളിൽ ഇപ്പോൾ നിനക്ക് മാത്രം കാണാനും കേൾക്കാനും കഴിയുന്ന ഒരു രൂപമുണ്ടെന്നാണ് അപ്പോൾ നിങ്ങൾ പറയുന്നത്.”

നവീൻ അതെ എന്ന അർഥത്തിൽ മൂളി.

മുഖത്തെ ഗൗരവം മാറ്റി ഒരു പൊട്ടിച്ചിരിയുടെ ആകാശ് പറഞ്ഞു.

“ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ലല്ലോ രണ്ടുപേരും കൂടി എന്നെ പറ്റിക്കാൻ.”

നവീൻ കാറിനു പുറത്ത് നിന്ന കാവ്യയുടെ മുഖത്തേക്ക് ഇനി എന്ത് ചെയ്യും എന്ന അർത്ഥത്തിൽ നോക്കി. മീരയുടെ മുഖഭാവവും ഏകദേശം അതെ പോലെ തന്നെയായിരുന്നു.

കാവ്യയുടെയും നവീന്റെയും മുഖഭാവം കണ്ട ആകാശ് കുറച്ച് നേരം ആലോചിച്ച ശേഷം കാറിന്റെ മുൻസീറ്റിലേക്ക് കയറി ഇരുന്നു.

“നമുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ, കാവ്യ നീ കാറിൽ കയറ്.”

ആകാശ് പറഞ്ഞത് കേട്ട് കാവ്യ പെട്ടെന്ന് തന്നെ കാറിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു.

നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ച് തുടങ്ങി. കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ആകാശ് പറഞ്ഞു.

“കാർ സൈഡിലേക്ക് ഒതുക്ക്.”

നവീൻ ആകാശിന്റെ വാക്ക് അനുസരിച്ചു.

കുറച്ചകലെ നിന്നിരുന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാശ് പറഞ്ഞു.

“ഞാൻ അയാളോട് പോയി കുറച്ച് കാര്യങ്ങൾ സംസാരിക്കും. നിന്റെ കൂടെ ഉള്ള രൂപത്തിനോട് എന്റെ കൂടെ വരാൻ പറയണം. എന്നിട്ട് ഞാനും അയാളും തമ്മിൽ സംസാരിക്കുന്ന കാര്യം നിന്നോട് വന്നു പറയണം. നീ അത് എന്നെ പറഞ്ഞു കേൾപ്പിക്കണം.”

നവീൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആകാശ് കാറിൽ നിന്നും ഇറങ്ങി പോയി. അവന്റെ തൊട്ടു പിന്നാലെ മീരയും.

“ഡാ അവൾ ആകാശേട്ടന്റെ കൂടെ പോയോ?”

അവൻ പോയി എന്ന അർത്ഥത്തിൽ മൂളി.

കുറച്ച് സമയത്തിനകം തിരികെ വന്ന ആകാശ് കാറിൽ കയറിയ ശേഷം ചോദിച്ചു.

“എന്താ അയാളോട് ഞാൻ സംസാരിച്ചത്.”

“നീ ഒന്ന് സമാധാനപ്പെട്. മീരക്ക് എന്നോട് സംസാരിക്കാനുള്ള സമയം കൊടുക്ക്.”

പിന്നിലെ സീറ്റിലേക്ക് കയറി ഇരുന്ന മീര നവീനോട് കാര്യങ്ങൾ പറഞ്ഞു.

അത് കെട്ടാൻ ശേഷം നവീൻ പറഞ്ഞു.

“നീ എവിടുന്ന് മടയാറിലേക്ക് എത്ര ദൂരം ഉണ്ടെന്ന് ചോദിച്ചു. അയ്യാൾ 5 കിലോമീറ്റെർ ഉണ്ടെന്നു പറഞ്ഞു. അവിടെ ഫുഡ് കഴിക്കാൻ നല്ല ഹോട്ടൽ ഏതു ഉണ്ടെന്നു ചോദിച്ചപ്പോൾ അവിടെ എല്ലാം ചെറിയ ഹോട്ടലുകൾ ആണെന്ന് അയ്യാൾ പറഞ്ഞു. അപ്പോൾ ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതുണ്ടെന്ന് നീ ചോദിച്ചു. അപ്പോൾ അയ്യാൾ പറഞ്ഞു രണ്ടു കിലോമീറ്റെർ മാറി ഭാഗ്യശ്രീ എന്നൊരു ഹോട്ടൽ ഉണ്ടെന്ന്.”

ഇത്രയും കേട്ട ആകാശിന്റെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. അവന്റെ മുഖഭാവം കണ്ടപ്പോഴേ കാവ്യയ്ക്ക് മനസിലായി നവീൻ പറഞ്ഞതെല്ലാം ശരിയാണെന്ന്.

നവീൻ ചോദിച്ചു.

“ഇനി നീ എന്ത് പറയുന്നു.”

നവീന്റെയും കാവ്യയുടെയും മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം ആകാശ് പറഞ്ഞു.

“ഇനിയുള്ള മൂന്നു മാസം എന്റെ പരിപാടി എന്താണെന്ന് നീ ചോദിച്ചില്ലായിരുന്നോ. എനിക്ക് തോന്നുന്നു നിന്റെ കൂടെയുള്ള അത്ഭുതം എന്താണെന്ന് കണ്ടെത്തുകയെന്നതാണ് നമ്മുടെ ഇനിയുള്ള മൂന്നുമാസത്തെ പരിപാടിയെന്ന്.”

ആകാശിന്റെ മറുപടി കേട്ട മൂന്നുപേരുടെയും മുഖം ഒരുപോലെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു അപ്പോൾ.

രാത്രി ബെഡിൽ കിടക്കുകയായിരുന്നു നവീൻ. കൂടെ തന്നെ മുകളിലേക്ക് നോക്കി എന്തോ ചിന്തയിൽ മീരയും കിടപ്പുണ്ട്.

നവീൻ അവളെ ശ്രദ്ധിച്ചു. ആരും മോഹിക്കുന്ന ഒരു സൗന്ദര്യത്തിനു ഉടമ തന്നെയായിരുന്നു മീര. പക്ഷെ അവൾ അങ്ങനെ അധികം സംസാരിക്കാറില്ലെന്ന് അവൻ ഓർത്തു. അല്ലെങ്കിലും തന്നെ തന്റെ ഭൂതകാലത്തെകുറിച്ച് ഒന്നും ഓർമ്മ ഇല്ലാത്ത അവൾക്ക് എന്താകും സംസാരിക്കാനുണ്ടാകുക.

മനസിനുള്ളിൽ അവളോട് തനിക്ക് എന്തോ ഒരു ആകർഷണം ഉള്ളതായി അവനു സ്വയം തോന്നിത്തുടങ്ങിയിരുന്നു.

ചിന്തയിൽ നിന്നും ഉണർന്ന മീര തല ചരിച്ച് നോക്കിയപ്പോൾ കണ്ടത് തന്നെ ഇമവെട്ടാതെ നോക്കി കിടക്കുന്ന നവീനെ ആണ്. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അവന്റെ നോട്ടത്തിൽ പ്രണയത്തിന്റെ ലാഞ്ചന ഉള്ളതായി അവൾക്ക് തോന്നി.

അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന് അവനോടു ആംഗ്യത്തിൽ ചോദിച്ചു.

അവൻ മനസിലുള്ളത് അറിയാതെ തന്നെ തുറന്നു പറഞ്ഞു പോയി.

“ഇയ്യാളെ കാണാൻ നല്ല ഭംഗി ആണ്, അറിയാതെ ഇങ്ങനെ നോക്കി ഇരുന്നു പോകും.”

കാണാൻ കൊള്ളാവുന്ന ഒരു യുവാവ് തന്റെ സൗന്ദര്യത്തെ പറ്റി പറഞ്ഞപ്പോൾ മീരയുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പു രാശികൾ പടർന്നു.

“താൻ എന്നെ കളിയാക്കിയതാണോ അതോ എന്നെ കാണാൻ സത്യത്തിൽ ഭംഗി ഉണ്ടോ?”

“മീര എന്താ അങ്ങനെ ചോദിച്ചത്?”

ചെറിയൊരു വിഷമത്തോടെ അവൾ പറഞ്ഞു.

“സത്യത്തിൽ എനിക്ക് എന്റെ മുഖം പോലും ഓർമ്മ ഇല്ല. കണ്ണാടിയിൽ എന്റെ പ്രതിബിംബം പതിയുകയുമില്ല.”

കുറച്ച് നേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം നവീൻ പറഞ്ഞു.

“ശകലം നീണ്ട മുഖമാണ് തന്റേത്. വിടർന്ന കണ്ണുകൾ അതിൽ ഇളം ബ്രൗൺ നിറമുള്ള കൃഷ്ണമണികൾ. ശരിക്കും പറഞ്ഞാൽ ആ കണ്ണുകൾ ആണ് ഈ മുഖത്തിന്റെ ഐശ്വര്യം.”

അവളൊരു പുഞ്ചിരിയോടെ അവന്റെ വിവരണം കേട്ടുകൊണ്ടിരുന്നു.

“മൂക്കിന് ശകലം വലിപ്പം കൂടുതലുണ്ട്. മൂക്കിന് താഴെയായി നനുനനുത്ത ചെറിയ രോമങ്ങളുണ്ട്. സൂക്ഷിച്ച് നോക്കിയാൽ അത് കാണാനാകും. അധികം വലിപ്പമില്ലാത്ത പിരികം ആണ്.. പിന്നെ നല്ല വെളുത്ത മുഖമാണ് തന്റേത്.. അതുകൊണ്ടു തന്നെ നാണം വന്നാൽ ഇയ്യാളുടെ കവിളുകൾ പെട്ടെന്ന് ചുവക്കും.”

എന്തൊകൊണ്ടോ അവൻ അത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നിരുന്നു.

അവന്റെ കണ്ണുകൾ അവളുടെ മാറിടത്തിൽ പതിച്ചു. കുസൃതിയോടെ അവൻ ചോദിച്ചു.

“ബാക്കി ഉള്ള പാർട്സിനെ കുറിച്ചും ഞാൻ വിവരിക്കണോ?”

നവീന്റെ നോട്ടം തന്റെ നെഞ്ചിലേക്കാണ് എന്ന് മനസിലായ മീര നാണം നിറഞ്ഞ ചിരിയോടെ തിരിഞ്ഞ് കിടന്നോണ്ട് പറഞ്ഞു.

“പോടാ നാറി.. നിനക്കെന്നെ തൊടാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എന്ത് വിശ്വസിച്ചു ഇവിടെ കിടന്നേനെ.”

ചിരിച്ച് കൊണ്ട് നവീൻ പറഞ്ഞു.

“ആ ഒരു വിശ്വാസത്തിൽ ആയിരിക്കും കാവ്യയും പോയത്. അല്ലെങ്കിൽ അവളും ഇവിടെ തന്നെ നിന്നേനെ.”

അവൾ തിരിഞ്ഞ് അവനെ നോക്കികൊണ്ട്‌ ചോദിച്ചു.

“സത്യത്തിൽ കാവ്യയ്ക്ക് നിന്നോട് പ്രേമം വല്ലോം ഉണ്ടോ. എന്ത് നിസാരമായിട്ടാണ് അവളുടെ ശരീരത്തെ കുറിച്ച് വരെ കാവ്യ നിന്നോട് ചോദിക്കുന്നത്.”

“ഏയ്… അവൾക്കെന്നോട് പ്രേമം എന്ന വികാരം ഒന്നും ഇല്ല. അവൾക്ക് ആകാശ് എന്ന് വച്ചാൽ ജീവനാണ്. പക്ഷെ എന്റടുത്ത് അവൾക്ക് നാണമെന്ന് പറയുന്ന ഒരു കാര്യമേ അടുത്തുടി പോയിട്ടില്ല. ചിലപ്പോൾ കൊച്ചിലെ മുതൽ ആ ഒരു രീതിയിൽ ഒത്തു വളർന്നതിനാലാകും… പിന്നെ എന്റെ കാര്യത്തിൽ അവൾക്ക് നല്ല പൊസ്സസ്സീവ് ഉണ്ട്.. അവളറിയാതെ എന്റെ കാര്യങ്ങളൊന്നും നടക്കരുത് എന്നൊരു കുശുമ്പ്.”

മീര അത് കേട്ട് പുഞ്ചിരിച്ച്, ആ സമയം ആണ് നവീന്റെ  ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ ആകാശാണ്.

അവൻ ഫോൺ എടുത്തു ലൗഡ് സ്‌പീക്കറിൽ ഇട്ടുകൊണ്ട് ചോദിച്ചു.

“എന്താടാ?”

“ഒരു മിനിറ്റ്, ഞാൻ കാവ്യയെയും കൂടി ഒന്ന് കണക്ട് ചെയ്യട്ടെ.”

കാവ്യയും കൂടി കോൺഫറൻസ് കാളിൽ വന്നപ്പോൾ  ആകാശ് പറഞ്ഞു.

“ഞാൻ മീരയെ കുറിച്ച് ആലോചിക്കുവായിരുന്നു.”

കാവ്യ : ഞാനും..

നവീൻ : നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

കാവ്യ : ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാലൊന്നാണ് ഞാൻ ആലോചിക്കുന്നത്.

ആകാശ് : അതിന്റെ ആവിശ്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. നവീന്റെ തോന്നലല്ല മീര എന്നുള്ളത് നമ്മൾ ഉറപ്പിച്ച കാര്യം ആണല്ലോ.

കാവ്യ : അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ്.

ആകാശ് : നമുക്ക് ഇതേപ്പറ്റി സംസാരിക്കാൻ പറ്റിയ ഒരാളെ ഞാൻ സെർച്ച് ചെയ്തു കണ്ടെത്തിയിട്ടുണ്ട്.

നവീൻ : ആര്?

ആകാശ് : ഒരു രാമ മൂർത്തി. പ്രേതം… ആത്മാവ് അങ്ങനെയുള്ളതിനെപ്പറ്റി റിസേർച് നടത്തുന്ന ഒരാളാണ്.

കാവ്യ : അപ്പോൾ ചേട്ടൻ പറയുന്നത് നവീന്റെ കൂടെ ഉള്ളത് ജീവൻ നഷ്ട്ടപെട്ട ആരോ ആണെന്നാണോ.

ആകാശ് : അങ്ങനെ ഞാൻ ഉറപ്പിച്ച് പറയുന്നില്ല. പക്ഷെ എന്താണ് നവീന്റെ കൂടെയുള്ള ആ അത്ഭുതം എന്ന് നമുക്ക് അറിയില്ലല്ലോ.

കാവ്യ : ഡാ.. നീ എന്ത് പറയുന്നു.

നവീൻ : നമുക്ക് ഈ അന്വേഷണത്തിൽ ഒരു തുടക്കം ഇടണമല്ലോ. ആകാശ് പറഞ്ഞയാളെ നമുക്ക് നാളെ തന്നെ പോയി കാണാം.

സംസാരം കൂടുതൽ നീട്ടാതെ അവർ ഫോൺ കട്ട് ചെയ്തു.

നവീൻ നോക്കുമ്പോൾ മീരയുടെ മുഖത്തിൽ വളരെയധികം മ്ലാനത നിറഞ്ഞ് നിൽക്കുന്നത് കാണാനായി.

“എടോ.. തനിക്ക് പെട്ടെന്നെന്ത്‌ പറ്റി?”

നോട്ടം നവീന്റെ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

“ആകാശ് പറഞ്ഞത് പോലെ ഞാൻ മരിച്ച് ശരീരം നഷ്ട്ടപെട്ട ഒരു ആത്മാവ് ആയിരിക്കുമോ?”

അവൻ പെട്ടെന്ന് തന്നെ പറഞ്ഞു.

“ഏയ്.. അങ്ങനെ ഒരിക്കലും ആയിരിക്കില്ല. നമ്മൾ തുടക്കമെന്ന നിലയിൽ താൻ എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് അവിടേക്ക് പോകുന്നത്.”

തന്റെ മുന്നിൽ നിൽക്കുന്ന സുന്ദരമായ രൂപം ജീവൻ നഷ്ട്ടപെട്ട ഒരു ആത്മാവ് ആണെന്ന്  ചിന്തിക്കുവാൻ കൂടി അവനു അപ്പോൾ കഴിഞ്ഞിരുന്നില്ല.

.                               .                               .                               .

ആകാശ് ഒരു ഗേറ്റിനു മുന്നിൽ കാർ ചവിട്ടി നിർത്തിയപ്പോൾ നവീൻ ഗേറ്റിൽ എഴുതി വച്ചിരിക്കുന്നത് വായിച്ചു.

“സൈക്യാട്രിസ്റ്  രാമ മൂർത്തി.”

കാറിൽ ഉണ്ടായിരുന്ന കാവ്യയും, നവീനും, മീരയും ഒരേ സമയം ആകാശിനെ നോക്കി.

“നീ അല്ലേടാ ഇന്നലെ പറഞ്ഞത് ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ട ആവിശ്യം ഇല്ലെന്ന്. എന്നിട്ടിപ്പോൾ…”

ഒരു ചിരിയോടെ ആകാശ് പറഞ്ഞു.

“നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കണ്ട, പുള്ളി ഒരു സൈക്യാട്രിസ്റ് കൂടിയാണ്. പക്ഷെ നമ്മൾ ഒരു കൗൺസിലിംഗിന് ഒന്നും അല്ല ഇവിടെ വന്നിരിക്കുന്നത്.”

കാർ ഗേറ്റിനു  വെളിയിൽ ഒതുക്കിയിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ നാലുപേരും ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.

വീടിന്റെ ചുറ്റുപാടും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. പറമ്പിൽ പ്ലാവ്, മാവ്, വെപ്പ് അങ്ങനെയുള്ള വൃക്ഷങ്ങളും ചെടികളും കൊണ്ട് സമ്പന്നമാണ്. ചെറിയ തണുപ്പ് നിറഞ്ഞ നിശബ്തമായ ഒരു അന്തരീഷം.

ബെല്ലടിച്ച് അവർ പുറത്ത് കാത്തു നിന്നു. ഈ സമയം കൊണ്ട് മീര അടച്ചിട്ടിരുന്ന ഡോറിലൂടെ അകത്തേക്ക് കയറി പോയി.

അവളുടെ ആ പ്രവർത്തി കണ്ട് നവീൻ അറിയാതെ ചിരിച്ചു.

“എന്താടാ ചിരിക്കൂന്നേ?”

കാവ്യയുടെ ചോദ്യം കേട്ട് അവൻ പറഞ്ഞു.

“അവൾ അകത്തേക്ക് കയറി പോയിട്ടുണ്ട്.”

ഈ സമയം ഡോർ തുറന്ന് ഒരു 30 വയസ് തോന്നിക്കത്തക്ക ചെറുപ്പക്കാരൻ  അവർക്ക് മുന്നിൽ പ്രത്യക്ഷപെട്ടു.

“ആരാ?”

അയ്യാളുടെ ചോദ്യത്തിന് ആകാശ് ആണ് മറുപടി നൽകിയത്.

“ഞങ്ങൾ രാമ മൂർത്തി സാറിനെ കാണാൻ വന്നതാണ്.”

ചെറിയൊരു പുഞ്ചിരിയോടെ അയ്യാൾ പറഞ്ഞു.

“ഞാൻ തന്നെയാണ് രാമ മൂർത്തി.”

സത്യത്തിൽ അവർ പ്രതീക്ഷിച്ചിരുന്നത് കുറച്ച് കൂടി പ്രായം ആയിട്ടുള്ള ഒരാളെ ആയിരുന്നു.

അതിന്റെ ഒരു മുഖ ഭാവത്തോടെ തന്നെ ആകാശ് പറഞ്ഞു.

“ഞാൻ ഇന്നലെ രാത്രി വിളിച്ചിരുന്നു. ആകാശ്.”

രാമ മൂർത്തി നവീനെ ഒന്ന് നോക്കി.

“അപ്പോൾ ഇതാണ് ആകാശ് ഇന്നലെ പറഞ്ഞ കക്ഷി.”

എന്നിട്ട് അയ്യാളുടെ നോട്ടം കാവ്യയുടെ നേർക്കായി.

“നവീന് മാത്രേ ആ പെങ്കൊച്ചിനെ കാണാൻ പറ്റുകയുള്ളെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ എനിക്കും കാണാല്ലോ.”

കാവ്യ പെട്ടെന്ന് പറഞ്ഞു.

“അയ്യോ, ഞാനല്ല അത്.”

രാമ മൂർത്തി ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതാണ്. നിങ്ങൾ അകത്തേക്ക് കയറി വാ.”

വീടിനകത്തേക്ക് കയറിയ അവർക്ക് നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ഹാൾ ആണ് കാണാൻ കഴിഞ്ഞത്.

നവീൻ ഇരുന്ന സോഫയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവനെതിരെ രാമ മൂർത്തി ഇരുന്നു.

“നവീൻ ഈ പറയുന്ന രൂപത്തെ കണ്ട് തുടങ്ങിയിട്ട് ഇപ്പോൾ എത്ര ദിവസമായിട്ടുണ്ട്?”

ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.

“ഒരു അഞ്ചു ദിവസം ആയിട്ടുണ്ട്.”

“ശരിക്കും ഒരു മനുഷ്യ രൂപം തന്നെയാണോ അവൾക്കുള്ളത്.”

“അതെ. ശരിക്കും ഒരു ജീവനുള്ള പെൺകുട്ടിയെ പോലെ തന്നെയാണ് അവളുടെ പെരുമാറ്റം. പക്ഷെ സ്പർശിക്കാൻ കഴിയില്ല.”

“അവളെ കുറിച്ച് ഒന്നും തന്നെ ആ രൂപത്തിന് ഓർമയില്ലേ?”

“ഇല്ല. സ്വന്തം പേരുപോലും.”

“അവളെ ആദ്യമായി കണ്ടത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ നവീന് ഒന്ന് പറയാമോ?”

നവീൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ രാമ മൂർത്തിയോട് പറഞ്ഞു.

എല്ലാ കേട്ട് കഴിഞ്ഞ രാമ മൂർത്തി ഒരു ചിരിയോടെ ചോദിച്ചു.

“അപ്പോൾ താൻ അവൾക്ക് ഒരു പേരൊക്കെ ഇട്ടു അല്ലെ?”

അവർ മൂന്നുപേരും അത് കേട്ട് ചിരിച്ചു.

“നല്ല കാര്യം തന്നെയാണ് അത്. തനിക്ക് അവളെ പേടിയില്ല ഒരു സൗഹൃദം സ്ഥാപിക്കാനാണ് താല്പര്യം എന്ന് അതിൽ നിന്നും മനസിലായി.”

കുറച്ച് നേരം രാമ മൂർത്തി ആലോചിച്ചിരുന്നു. എന്നിട്ട് ചോദിച്ചു.

“മീര ഇപ്പോൾ തന്റെ കൂടെ ഉണ്ടോ?”

ഒരു ചിരിയോടെ നവീൻ പറഞ്ഞു.

“സാർ വാതിൽ തുറക്കുന്നതിനു മുൻപ് തന്നെ അവൾ വീടിനകത്തേക്ക് കയറി പോയി.”

അത് കേട്ട് രാമ മൂർത്തി ഒന്ന് ചിരിച്ചു.

“അപ്പോൾ കക്ഷി വന്നയുടനെ ഇവിടെ പരിശോധന തുടങ്ങി. അവളെ ഒന്ന് വിളിച്ചേ.”

നവീൻ മീരയെ ഉറക്കെ പേരെടുത്തു വിളിച്ചു, കുറച്ച് സമയങ്ങൾക്കകം തന്നെ അവൾ നവീന്റെ അരികിൽ എത്തി.

“സാർ അവൾ എന്റെ അടുത്ത് നിൽപ്പുണ്ട്.”

ഒരു ചിരിയോടെ രാമ മൂർത്തി ചോദിച്ചു.

“മീര ഇവിടൊക്കെ പരിശോധിച്ചിട്ട് എന്തൊക്കെ കണ്ടു.”

മീര ഒരു ജാള്യതയോടെ നവീന്റെ മുഖത്തേക്ക് നോക്കി.

“പറ.. ഞാൻ സാറിനോട് പറഞ്ഞോളം.”

മീര പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ നവീൻ പറഞ്ഞു തുടങ്ങി.

“സാർ അല്ലാതെ ഈ വീട്ടിൽ വേറെ ആരും ഇല്ല.. അടുക്കളയിൽ ലാപ്ടോപ്പ് ഇരിപ്പുണ്ട്. അതിൽ ഒരു കൊറിയൻ ഫിലിം പ്ലേയ് ആയികൊണ്ടിരിക്കുകയാണ്..  പകുതി കഴിച്ച ദോശ പ്ലേറ്റിൽ ലാപിനടുത്ത് തന്നെ ഇരുപ്പുണ്ട്. പിന്നെ റൂമിൽ ഒരു കൂട്ടിൽ വെള്ള എലിയെ വളർത്തുന്നുണ്ട്.”

ഇതൊക്കെ കേട്ട് കഴിഞ്ഞ രാമ മൂർത്തി ഒരു ചിരിയോടെ പറഞ്ഞു.

“അപ്പോൾ അടുക്കള, ബെഡ്‌റൂം എല്ലായിടത്തും മീര കയറി ഇറങ്ങി.”

മീര ഒരു ചിരിയോടെ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന നവീനെ നോക്കി.

“നിങ്ങൾ എല്ലാപേരും കുറച്ച് സമയത്തേക്ക് മിണ്ടാതെ ഇരിക്കണം.”

ഇതും പറഞ്ഞ് കൊണ്ട് രാമ മൂർത്തി കണ്ണുകൾ അടച്ചു. ഏകദേശം 5 മിനിറ്റ് കഴിഞ്ഞിട്ടാണ് പിന്നെ കണ്ണുകൾ തുറക്കുന്നത്. അത്രയും നേരം അവരെല്ലാപേരും അയ്യാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.

രാമ മൂർത്തി എന്താണ് പറയുന്നതെന്നറിയാൻ എല്ലാപേരും ആകാംഷയോടെ കാത്തിരുന്ന്.

“എനിക്കിവിടെ ഇപ്പോൾ ഒരു ആത്മാവിന്റെ സാന്നിത്യം കണ്ടെത്താൻ കഴിയുന്നില്ല.”

മീരയുടെ മുഖം തെളിഞ്ഞു.

നവീൻ ചോദിച്ചു.

“അപ്പോൾ എന്റെ കൂടെയുള്ളത് ഒരു ആത്മാവ് അല്ലെന്നാണോ?”

‘അതെ..”

“അപ്പോൾ മീര ഇപ്പോഴും എവിടെയെങ്കിലും ജീവനോടെ കാണുമല്ലേ?”

“എനിക്ക് അതിനാണ് സാധ്യത കൂടുതൽ തോന്നുന്നത്.”

ആകാശും കാവ്യയും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. മീരയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.”

“നമ്മുടെ ശരീരത്തു ഉള്ള ഉർജ്ജങ്ങളുടെ ഒരു മിശ്രിതമാണ് ഈ ആത്മാവ് എന്നതാണ് എന്റെ ഒരു വിശ്വാസം. ആ ഊർജ മിശ്രിതത്തിന് ശരീരത്തിൽ നിലനിൽക്കാനാകാതെ വരുമ്പോൾ ശരീരം വിട്ടകലും.”

നവീൻ ചോദിച്ചു.

“സാറിന് എങ്ങനെ ആണ് അത്തരത്തിലുള്ള ഒരു ഊർജം ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ കഴിയുന്നത്.”

ഒന്ന് പുഞ്ചിരിച്ച ശേഷം രാമ മൂർത്തി പറഞ്ഞു.

“തനിക്ക് മാത്രം മീരയെ എങ്ങനെ കാണാൻ കഴിയുന്നു എന്നതിന് ഒരു ഉത്തരം ഇല്ലല്ലോ. അത് പോലെ എനിക്കെങ്ങനെ ഇതിനു കഴിയുന്നു എന്നതിന്റെയും ഉത്തരം ഞാൻ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.”

അവർ രാമ മൂർത്തിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ പോയത് മാളിലേക്കായിരുന്നു.

മാളിലെത്തിയ അവർ കാവ്യയുടെ നിർദ്ദേശ പ്രകാരം നേരെ പോയത് ഫുഡ് കോർട്ടിലേക്കായിരുന്നു.

അവിടേക്ക് നടക്കുന്നതിനിടയിൽ കാവ്യ ചോദിച്ചു.

“ഇനി എന്താണ് നമ്മുടെ അടുത്ത നീക്കം?”

ആകാശാണ് അതിനു മറുപടി നൽകിയത്.

“മീര ആരാണെന്ന് കണ്ടെത്തണം.”

നവീൻ ചോദിച്ചു.

“പക്ഷെ എങ്ങനെ?”

“ഞാൻ ഒന്ന് ആലോചിക്കട്ടെ. എന്തെങ്കിലും വഴി ഉണ്ടാകും.”

ഫുഡ് കോർട്ടിൽ എത്തിയ അവർ കഴിക്കാനായി ഇരുന്നു. മൂന്നു പേരും ഇരുന്നു കഴിഞ്ഞപ്പോൾ നവീൻ ഒരു കസേര വലിച്ചിട്ടുകൊണ്ടു മീരയോട് പറഞ്ഞു.

“നീ ഇവിടേക്ക് ഇരിക്ക്.”

അവരുടെ അടുത്ത ടേബിളിൽ ഉണ്ടായിരുന്നവർ നവീനെ ഒന്ന് പാളി നോക്കി. നവീൻ അന്തരീക്ഷത്തിൽ നോക്കി സംസാരിക്കുന്നതായാണ് അവർക്ക് തോന്നിയത്.

കാവ്യ പെട്ടെന്ന് എഴുന്നേറ്റ് നവീൻ നീക്കിയിട്ട കസേരയിൽ അവനടുത്തായി വന്നിരുന്നുകൊണ്ടു ശബ്‌ദം താഴ്ത്തി പറഞ്ഞു.

“ഒരുമാതിരി മണ്ടത്തരം കാണിക്കരുത്. ബാക്കി ഉള്ളവർക്കൊക്കെ നീ ഒരുമാതിരി വായുവിൽ നോക്കി സംസാരിക്കുന്നതായാണ് തോന്നുന്നത്.”

ഇത് കേട്ട മീര നവീനെ നോക്കി ചിരിച്ചുകൊണ്ട് കാവ്യ എഴുന്നേറ്റ് മാറിയ സീറ്റിലേക്ക് ഇരുന്നു.

നവീൻ ആകാശിനെ നോക്കിയപ്പോൾ അവനും കളിയാക്കി ചിരിക്കുകയാണ്.

പെട്ടെന്ന് നവീന്റെ ശ്രദ്ധ മീരയിലേക്ക് തിരിഞ്ഞു്. അവളുടെ മുഖം ആകെ ഭയം നിറഞ്ഞത് പോലെ. ഒരു നിമിഷം കൊണ്ട് തന്നെ അവൾ അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

നവീൻ ഉറക്കെ വിളിച്ചു.

“മീര.. മീര..”

കാവ്യ അവന്റെ കൈയിൽ കയറി പിടിച്ചു.

“എന്താടാ.. എന്ത് പറ്റി?”

“അവളിവിടെ ഇല്ല.. അവൾ പെട്ടെന്ന് മാഞ്ഞു പോയി.”

ആകാശും കാവ്യയും ആശ്ചര്യത്തോടെ അവനെ നോക്കി.

നവീൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി അവളുടെ പേര് ഉറക്കെ വിളിച്ചു.

അപ്പോഴേക്കും അവിടെ ഉള്ളവർ അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

“കാവ്യ.. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമുക്കിവിടന്ന് പോകാം.”

ആകാശിന്റെ വാക്കുകൾ കേട്ട കാവ്യ നവീന്റെ കൈയിൽ ബലമായി പിടിച്ച് വലിച്ച് പുറത്തക്ക് നടന്നു.അവളോടൊപ്പം നടക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും മീരക്കായി പരതുകയായിരുന്നു.

കാവ്യക്കൊപ്പം കാറിലേക്ക് കയറുമ്പോൾ  കണ്ണുകൾ നിറഞ്ഞു പേടിയും സങ്കടവും നിറഞ്ഞ ഒരു മുഖഭാവത്തിൽ ആയിരുന്നു അവൻ.

ഇടറിയ സ്വരത്തിൽ അവൻ അവരോടു ചോദിച്ചു.

“അവൾക്ക് എന്താകും സംഭവിച്ചിട്ടുള്ളത്?”

“ഒന്നെങ്കിൽ മീര അവളുടെ ശരീരത്തിലേക്ക് തിരികെ പോയിട്ടുണ്ടാകും. അല്ലെങ്കിൽ…”

പാതി വഴിയിൽ വാക്കുകൾ നിർത്തിയ ആകാശിനെ നോക്കി നവീൻ ചോദിച്ചു.

“അല്ലെങ്കിൽ?”

“അവൾ മരിച്ചിട്ടുണ്ടാകും.”

നവീൻ മരവിച്ച അവസ്ഥയിൽ ഒരു നിമിഷം ആകാശിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.

“ഡാ.. കാർ മാന്ധ്രാ കുന്നിലേക്ക് ഓടിക്ക് നീ.”

നവീന്റെ വാക്കുകൾ കേട്ട ആകാശിന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു. അവൻ കാർ പെട്ടെന്ന് റിവേഴ്‌സ് എടുത്തു തിരിച്ച് മാന്ധ്രാ കുന്നിലേക്ക് ഓടിച്ചു. കാവ്യ നവീന്റെ കൈ അവനെ സമാധാനിപ്പിക്കാനെന്നവണ്ണം മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

ഇരുപത് മിനിറ്റ് കൊണ്ട് അവർ മാന്ധ്രായിൽ എത്തി. ആകാശ് രമേശന്റെ കടയ്ക്ക് മുന്നിൽ കാർ നിർത്തിയപ്പോഴേക്കും നവീൻ കാറിൽ നിന്നും ഇറങ്ങി കുന്നിന്റെ മുകളിലേക്ക് ഓടി. അവന്റെ തൊട്ടു പിന്നാലെ കാവ്യയും. അവന്റെ കൂടെ എത്താൻ കാവ്യ നന്നേ കഷ്ട്ടപെടുന്നുണ്ടായിരുന്നു.

ഓടുന്നതിനിടയിൽ മീര കുന്നിനു മുകളിൽ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു നവീന് ഉണ്ടായിരുന്നത്.

കുന്നിനു മുകളിൽ എത്തിയതും നവീൻ പെട്ടെന്ന് നിന്നു. അവന്റെ പിന്നാലെ ഓടി എത്തിയ കാവ്യ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.

“അവളിവിടെ ഉണ്ടോ?”

അവിടുണ്ടായിരുന്ന മാവിൻ ചുവട്ടിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.

“ഉണ്ട്.”

കാവ്യ ആശ്വാസത്തോടുകൂടി ഒരു ദീർഘ നിശ്വാസം വിട്ടു.

വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്ന മീര അവരുടെ ശാബതം കേട്ട് അവിടേക്ക് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.

നവീൻ അവളുടെ അടുത്തേക്ക് നടന്നു.

അവൻ അടുത്തെത്തിയപ്പോൾ മീര പറഞ്ഞു.

“എനിക്കറിയാമായിരുന്നു നീ എന്നെ തിരക്കി ഇവിടെ വരുമെന്ന്.”

നവീന് അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അതിനു കഴിയില്ലല്ലോ എന്നത് അവന്റെ മനസിനെ വിഷമിപ്പിച്ചു.

അത് മനസിലാക്കിയിട്ടെന്നവണ്ണം മീര അവന്റെ കൈയിൽ പിടിച്ചിരിക്കുന്നപോലെ നിന്നു.

“നിനക്കെന്താ പറ്റിയയത്?”

“അറിയില്ല.. ഫുഡ് കോർട്ടിൽ ഇരുന്നപ്പോൾ വെളിയിലൂടെ നടന്നു പോയ ഒരാളെ കണ്ടു മനസ്സിൽ ഭയം നിറഞ്ഞു. പിന്നെ കണ്ണടച്ച് തുടക്കുമ്പോൾ ഒരു മുറിക്കുള്ളിൽ ആയിരുന്നു. ചുറ്റും മെഡിക്കൽ എക്വിപ്മെന്റ്സ്, അടുത്ത് ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്റെ ബോധം മറഞ്ഞു. പിന്നെ ഉണരുമ്പോൾ താഴെ റോഡരികിൽ ആയിരുന്നു.”

നവീന്റെ അടുത്തേക്ക് വന്ന കാവ്യ അവന്റെ തോളിൽ കൈ ഇട്ടു താങ്ങി നിന്നുകൊണ്ട് പറഞ്ഞു.

“എന്ത് ഓട്ടം ആണെടാ ഓടിയത്. മനുഷ്യന് ഇവിടെ ശ്വാസം എടുക്കാൻ വയ്യ.”

അപ്പോഴേക്കും ആകാശും അവിടേക്ക് എത്തി.

അവനെ നോക്കികൊണ്ട്‌ കാവ്യ പറഞ്ഞു.

“അവളിവിടെ ഉണ്ട്.”

ആശ്വാസത്തോടെ ആകാശ് ചോദിച്ചു.

“അവൾക്കെന്താടാ പറ്റിയത്. എന്താ അവൾ പറയുന്നത്.”

നവീൻ മീര പറഞ്ഞതൊക്കെ അവരോടു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“അപ്പോൾ നമുക്ക് മുന്നോട്ടുള്ള അന്വേഷണത്തിന് ഒരു വഴി തെളിഞ്ഞിരിക്കുന്നു.”

കാവ്യ ആകാംഷയോടെ ചോദിച്ചു.

“എന്ത് വഴി?”

“മീര ഓർമ്മ നഷ്ട്ടപ്പെട്ട് ആദ്യമായി ഉണരുമ്പോഴും ഇവിടെ ആയിരുന്നു. പിന്നെ ഇപ്പോൾ ഉണരുമ്പോഴും ഇവിടെ ആയിരുന്നു.”

നവീൻ മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“നിനക്ക് അപ്പോൾ ഈ സ്ഥലവുമായി എന്തോ ബന്ധം ഉണ്ട്.”

“മിക്കവാറും ഇവിടെ വച്ചായിരിക്കണം മീരയ്ക്ക് അവളുടെ ശരീരം നഷ്ടപെട്ടത്.”

കാവ്യ പറഞ്ഞത് ശരിയാണെന്ന അർഥത്തിൽ ആകാശ് തല കുലുക്കി. എന്നിട്ട് പറഞ്ഞു.

“അത് മാത്രമല്ല. മീര ഭയക്കുന്ന ആരോ ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു.”

കുറച്ച് നേരത്തെ ആലോചനക്കൊടുവിൽ ആകാശ് പറഞ്ഞു.

“ഫുഡ് കോർട്ടിലുണ്ടായിരുന്ന ആളെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നമുക്ക് അന്വേഷണം ഇവിടെ നിന്നും തുടങ്ങാം.”

“എങ്ങനെ?”

“മീര അപ്രത്യക്ഷമായ ശേഷം കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു ഹോസ്പിറ്റൽ റൂം ആയിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.”

അത് കേട്ടതും കാവ്യ പെട്ടെന്ന് പറഞ്ഞു.

“എവിടെ വച്ച് മീരയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നിട്ടുണ്ടോ എന്ന് നമ്മളറിയണം.”

വഴികൾ ഓരോന്നായി അവർക്ക് മുന്നിൽ തുറക്കുന്നത് കണ്ടപ്പോൾ മീരയുടെ മുഖത്ത് പ്രത്യക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു.

അവർ സാവധാനം കുന്നിറങ്ങി താഴേക്ക് നടന്നു.

നവീൻ കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചപ്പോൾ രമേശൻ പരിചയത്തിന്റെ പുറത്ത് കാവ്യയെ നോക്കി ചിരിച്ചു.

കാവ്യയും ഒരു ചിരി മറുപടിയായി നൽകികൊണ്ട് നവീന്റെ കൈയിൽ നിന്നും കുപ്പി പിടിച്ച് വാങ്ങി വായിലേക്ക് കമിഴ്ത്തി.

“ചേട്ടാ ഇവിടെ ഈ ഇടയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നായിരുന്നോ?”

ഒരു ചിരിയോടെ രമേശൻ നവീന്റെ ചോദ്യത്തിന് മറുപടി നൽകി.

“ഇവിടെ ആഴ്ചയിൽ ഒരു ആക്സിഡന്റ് ഉറപ്പാണ്.”

ഒന്ന് ആലോചിച്ച ശേഷം അവൻ ചോദിച്ചു.

“ഒരു 25 , 26 വരത്തക്ക പെൺകുട്ടിക്ക് കഴിഞ്ഞ മൂന്നു നാല് മാസത്തിനിടയ്ക്ക് ആക്സിഡന്റ് പറ്റിയായിരുന്നോ?”

അവിടെ പത്രം വായിച്ചികൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് പറഞ്ഞു.

“രമേശാ.. മൂന്നു മാസം മുൻപ് കാറിടിച്ച് ആക്സിഡന്റ് പറ്റിയ പെങ്കൊച്ചിനു ആ ഒരു പ്രായമല്ലേ കാണുള്ളൂ.”

“ഏത്.. രാത്രിയിൽ ആ ചുവന്ന ഇന്നോവ വന്നിടിച്ചിട്ട് നിർത്താതെ പോയതോ?”

“അഹ്.. അത് തന്നെ..”

നവീനും ആകാശും പ്രതീക്ഷയോടെ രമേശന്റെ മുഖത്തേക്ക് നോക്കി.

രമേശൻ ചോദിച്ചു.

“എന്തിനാ സാറെ ഇപ്പോൾ ആ കൊച്ചിനെ പറ്റി അന്വേഷിക്കുന്നത്.”

നവീൻ എന്ത് മറുപടി നൽകുമെന്ന് ആലോചിക്കുന്നതിനിടയിൽ ആകാശ് പറഞ്ഞു.

“ഇവനും ആ പെണ്ണും തമ്മിൽ ഇഷ്ട്ടമായിരുന്നു ചേട്ടാ. മൂന്നു മാസമായി അവളുടെ ഒരു വിവരവും ഇല്ല. അവളുടെ വീട്ടുകാരാണെങ്കിൽ ഇവനുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാൽ ഒന്നും പറയുന്നു ഇല്ല. തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അവൾക്ക് ഇവിടെ വച്ച് ഒരു ആക്സിഡന്റ് പറ്റിയെന്നാണ്.”

ആകാശിന്റെ മറുപടി കേട്ട് നവീനും മീരയും ഒരേപോലെ വാ തുറന്നു നിന്നു.

രമേശൻ കാവ്യയെ മിഴിച്ചു നോക്കി. നവീന്റെ ഒപ്പം ഇപ്പോഴും കാവ്യയെ ആയിരുന്നു രമേശൻ കണ്ടിട്ടുള്ളത്. അവൾ നവീന്റെ കാമുകി ആണെന്നാണ് രമേശൻ കരുതിയിരുന്നത്.

രമേശന്റെ നോട്ടത്തിന്റെ അർദ്ധം മനസിലായ കാവ്യ പറഞ്ഞു.

“ഞാൻ ഇവന്റെ കസിൻ ആണ് ചേട്ടാ.”

തല കുലുക്കികൊണ്ടു രമേശൻ പറഞ്ഞു.

“ഞാൻ ഇദ്ദേശിക്കുന്നത് തന്നാണോ നിങ്ങൾ അന്വേഷിക്കുന്ന പെൺകുട്ടി എന്നെനിക്കറിയില്ല.. മൂന്നു മാസം മുൻപ് ആ വളവിൽ ഒരു ആക്സിഡന്റ് നടന്നായിരുന്നു.. ഒരു ചുവന്ന ഇന്നോവ ആ കൊച്ചു ഓടിച്ചിരുന്ന കാറിൽ ഇടിച്ചിട്ട നിർത്താതെ പോയി. ഞങ്ങൾ എല്ലാരും കൂടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. പിന്നെ…. ആ കൊച്ചിന്റെ കൈയിൽ മൂന്നു സ്റ്റാർ പച്ച കുത്തിയിട്ടുണ്ടായിരുന്നു.”

നവീൻ പെട്ടെന്ന് മീരയുടെ കൈയിലേക്ക് നോക്കി. രമേശൻ പറഞ്ഞ മൂന്നു സ്റ്റാറുകൾ അവളുടെ കയ്യിലുണ്ടായിരുന്നു.

നവീന്റെയും മീരയുടെയും മുഖം ഒരുപോലെ പ്രകാശിച്ചു. അവന്റെ മുഖം കണ്ടപ്പോൾ തന്നെ കാവ്യയ്ക്കും ആകാശിനും അത് മീര തന്നെയാണെന്ന് ഉറപ്പായി.

നവീൻ പറഞ്ഞു.

“അത് തന്നെയാണ് ചേട്ടാ ആള്. അവളെ ഏത് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്.”

“റോയൽ ഹോസ്പിറ്റലിലേക്ക്.”

ആകാശ് പെട്ടെന്ന് പറഞ്ഞു.

“ഡാ.. പ്രവീൺ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ.”

ആകാശിന്റെ കൂട്ടുകാരനായിരുന്നു പ്രവീൺ. ഇപ്പോൾ റോയൽ ഹോസ്പിറ്റലിൽ ഡോക്ടർ ആയി വർക്ക് ചെയ്യുകയാണ്.

അവർ രമേശനോട് നന്ദി പറഞ്ഞ് പെട്ടെന്ന് തന്നെ റോയൽ ഹോസ്പിറ്റലിലേക്ക് പോയി.

കാർ ഹോസ്പിറ്റലിൽന്റെ കാർ പാർക്കിൽ നിർത്തിക്കൊണ്ട് ആകാശ് പറഞ്ഞു.

“നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ പോയി പ്രവീണിനെ കണ്ട് വിവരങ്ങൾ തിരക്കി തിരിച്ച് വരാം.”

ആകാശ് പോയി കുറച്ച് കഴിഞ്ഞപ്പോൾ ഫ്രണ്ട്‌ സീറ്റിലിരുന്ന നവീൻ തിരിഞ്ഞ് നോക്കി.

കാവ്യയ്‌ക്കൊപ്പം പിന്നിലുണ്ടായിരുന്നു മീര എന്തോ ഗാഢമായി ആലോചിച്ചിരിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്.

“എന്താ ഇത്ര ആലോചന?”

കാവ്യ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി.

“നിന്നോടല്ല.. മീരയോടാണ് ചോദിച്ചത്.”

കാവ്യ നവീനെ ഒരു പുച്ഛഭാവം കാണിച്ച ശേഷം പുറത്തേക്ക് നോക്കി ഇരുന്നു.

ഒരു ചിരിയോടെ മീര പറഞ്ഞു.

“എന്റെ ശരീരം ഈ ഹോസ്പിറ്റലിൽ കാണുമോ ഇല്ലയോ എന്ന് ചിന്തിക്കുകയായിരുന്നു.”

“എന്തായാലും അത് നമുക്ക് ഇപ്പോൾ അറിയാമല്ലോ.”

“എന്റെ ബന്ധുക്കൾ എന്നെ തിരക്കി ഇവിടെ വന്നിട്ടുണ്ടെങ്കിൽ എന്റെ ശരിക്കുള്ള പേര് ഇപ്പോൾ അറിയാമായിരിക്കുമല്ലേ?’

ഒരു ചിരിയോടെ നവീൻ ചോദിച്ചു.

“അതെന്താ.. മീരയെന്ന പേര് ഇഷ്ട്ടപ്പെട്ടില്ലേ?”

അവൾ പെട്ടെന്നു പറഞ്ഞു.

“അതൊക്കെ ഇഷ്ട്ടപെട്ടു.. എങ്കിലും ശരിക്കുള്ള പേരറിയാൻ ഉള്ള ഒരു ആകാംഷ.”

“എന്തായാലും ആകാശ് തിരികെ വരുമ്പോൾ അതിനുള്ള ഉത്തരം കിട്ടും.”

പെട്ടെന്ന് കാവ്യ പറഞ്ഞു.

“അതേ.. ഞാൻ കുറച്ച് നേരമായി ഇവിടെ ഇരുന്നു ആട്ടം കാണുവാണ്. എനിക്കും കൂടി വല്ലോം പറഞ്ഞ് താ നിങ്ങൾ എന്താ സംസാരിക്കുന്നതെന്ന്.”

ഒരു ചിരിയോടെ നവീൻ കാവ്യയോട് മീര പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.

കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആകാശ് തിരികെ വന്ന് കാറിലേക്ക് കയറി.

മൂന്നു പേരുടെ മുഖത്തും ആകാംഷ നിറഞ്ഞിരുന്നു. അതിനു വിരാമമിട്ടുകൊണ്ട് അവൻ പറഞ്ഞു.

“മീരയുടെ ശരിക്കുമുള്ള പേര് ദിവ്യ എന്നാണ്.”

മീര അവളുടെ പേര് സ്വയം ഒന്ന് ഉരുവിട്ടു.

“മീര ഒരു മാസത്തോളം കോമ സ്റ്റേജിൽ ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുൻപാണ് അതേ അവസ്ഥയിൽ തന്നെ മീരയുടെ വീട്ടുകാർ അവളെ ഇവിടെ നിന്നും കൊണ്ട് പോയത്. ഇപ്പോഴത്തെ അവസ്ഥ എന്താന്ന് അറിയില്ല.”

നവീൻ ആകാംഷയോടെ ചോദിച്ചു.

“എവിടാ മീരയുടെ സ്ഥലം.”

“അഡ്രെസ്സ് ഞാൻ ഒപ്പിച്ചിട്ടുണ്ട്. കോട്ടയത്താണ്‌ മീരയുടെ വീട്.”

കാവ്യ ആത്മഗതം എന്നവണ്ണം പറഞ്ഞു.

“അപ്പോൾ നമ്മൾ കോട്ടയത്ത് പോകേണ്ടി വരും.”

കുറച്ച് നേരം നിശബ്തനായി ഇരുന്ന ശേഷം ആകാശ് പറഞ്ഞു.

“ശരിക്കുമുള്ള കാര്യം ഇനിയാണ് പറയാനുള്ളത്. മീരയെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.”

മൂന്നുപേരും ആകാശിനെ തുറിച്ച് നോക്കി.

“ആക്സിഡന്റ് നടന്ന അന്ന് രാത്രി ഒരാൾ മീരയുടെ ബ്രദർ ആണെന്നും പറഞ്ഞു വരുകയും അവളുടെ മൊബൈൽ ഹോസ്പിറ്റൽ സ്റ്റാഫിന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മീരക്ക് അങ്ങനെ ഒരു ബ്രദർ ഇല്ല.”

കാവ്യ ചോദിച്ചു.

“മീരയുടെ മൊബൈൽ എന്തിനായിരിക്കും ഒരാൾ കള്ളം പറഞ്ഞ് കൈക്കലാക്കിയത്.”

ആ ചോദ്യത്തെ അവഗണിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“മറ്റൊരു ദിവസം മീരയെ ഹോസ്പിറ്റലിൽ വച്ച് കൊല്ലാനും ഒരു ശ്രമം നടന്നു. അതോടു കൂടിയാണ് ഇവളുടെ ഫാമിലി മീരയെ കോട്ടയത്തേക്ക് കൊണ്ട് പോയത്. കോട്ടയത്തെ ജെ. ആർ ഹോസ്പിറ്റൽ മീരയുടെ അച്ഛന്റേതാണ്.”

നവീൻ മീരയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ആദ്യം മൊബൈൽ പോകുന്നു പിന്നാലെ കൊലപാതക ശ്രമം. ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത്.”

സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് കാവ്യ പറഞ്ഞു.

“മീര എന്തോ ഒന്നിന്റെ സാക്ഷി ആണ്. അതിന്റെ തെളിവുകൾ ആ മൊബൈലിൽ ഉണ്ടായിരുന്നു.”

മീരയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ നവീൻ ചോദിച്ചു.

“എന്തായിരിക്കും മീര കണ്ടിട്ടുണ്ടാകുക.”

അതിനുള്ള ഉത്തരം അവളുടെ കൈയിലും ഉണ്ടായിരുന്നില്ല.

നവീൻ തന്റെ ബെഡിൽ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അവന്റെ അരികിൽ തന്നെ കാവ്യ ഇരിപ്പുണ്ട്.

ഇരുവർക്കും നവീന്റെ ‘അമ്മ വിളക്ക് കത്തിച്ച സന്ധ്യ നാമം ചൊല്ലുന്നത് കേൾക്കാമായിരുന്നു. അമ്മയുടെ സന്ധ്യ നാമം ആ വീട്ടിൽ പതിവാണ്.

“ഡാ.. നാളെ അപ്പോൾ നമ്മൾ കോട്ടയത്തേക്ക് പോകും അല്ലെ.”

“മ്മ്.. രാവിലെ തന്നെ ഇറങ്ങണം.”

കാവ്യയും അവന് അരികിലായി മുകളിലേക്ക് നോക്കി കിടന്നു.

“മീര ഇപ്പോൾ ഈ റൂമിൽ ഉണ്ടോടാ?”

“ഇല്ല.. അവളിപ്പോൾ താഴേക്ക് എവിടെയോ  പോയേക്കുവാണ്.”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

നവീൻ തല ചരിച്ച് കാവ്യയെ നോക്കി.

“എന്താടി?”

“നിനക്ക് മീരയെ ഇഷ്ടമാണോ?”

അവൻ ഒന്നും പറഞ്ഞില്ല. കാവ്യ അവന്റെ മുഖത്തേക്ക് നോക്കി.

“അവളെ കാണാതായപ്പോൾ ഇന്ന് നീ കാണിച്ച് കൂട്ടിയതൊക്കെ ഞാൻ കണ്ടതാണ്. അതുകൊണ്ട് ഉള്ള സത്യം നീ തുറന്നു പറഞ്ഞോ.”

“ഇഷ്ട്ടം ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും എനിക്ക് വ്യക്തമായിട്ടറിയില്ല അവളോട് തോന്നുല്ല ഫീലിംഗ് എന്താണെന്ന്.”

കാവ്യ കുറച്ച് നേരത്തേക്ക് നിശ്ശബ്ദതയായി കിടന്നു. ഈ സമയത്താണ് മീര ആ റൂമിലേക്ക് കയറി വന്നത്. പക്ഷെ ആ കാര്യം അവൻ കാവ്യയോട് പറഞ്ഞില്ല.

കാവ്യ പെട്ടെന്ന് ചോദിച്ചു.

“മീരയെ കാണാൻ സുന്ദരി ആണോ?”

കാവ്യയുടെ ചോദ്യം കേട്ട മീര പെട്ടെന്ന് നവീന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടവും മീരയുടെ മുഖത്തായിരുന്നു.

“അഹ്.. സുന്ദരി ആണ്.”

പെട്ടെന്ന് തന്നെ കാവ്യയുടെ അടുത്ത ചോദ്യം വന്നു.

“എന്നെക്കാളും സുന്ദരി ആണോ?”

കാവ്യയുടെ കുശുമ്പ് നിറഞ്ഞ ചോദ്യം കേട്ട് മീരയുടെ ചുണ്ടിൽ ചിരി നിറഞ്ഞിരുന്നു.

കാവ്യയെ ഒന്ന് കളിപ്പിക്കാനായി നവീൻ പറഞ്ഞു.

“അങ്ങനെ ചോദിച്ചാൽ… നിന്നെക്കാളും ഇച്ചിരി സൗന്ദര്യം കൂടുതലാണ്.”

അത് കേട്ടതും കാവ്യയുടെ മുഖം ഒന്ന് മങ്ങി. എങ്കിലും അവൾ ചോദിച്ചു.

“എന്റെ ഒരു ബോഡി ഷേപ്പ് അവൾക്കുണ്ടോ?”

ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു.

“ഞാൻ ഒരു സത്യം പറയട്ടെ.”

“എന്താ?”

“ഒരു മിനിറ്റ് മുൻപ് മീര ഈ റൂമിലേക്ക് വന്നു. ഇപ്പോൾ അവളിവിടെ ഉണ്ട്.”

കാവ്യയുടെ മുഖം ചമ്മൽ കൊണ്ട് നിറഞ്ഞു. അവൾ ഒരു ഉരുളക്കത്തിന് അവന്റെ വയറ്റിലേക്ക് കയറി ഇരുന്നു. എന്നിട്ട് കൈ കൊണ്ട് അവന്റെ കഴുത്തിൽ ഞെരിച്ചു.

“നിന്നെ കൊല്ലും ഞാൻ ഇന്ന്.”

മീര ഇത് കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.

അവളുടെ കൈ കഴുത്തിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ. എന്റെ കാവ്യ കുട്ടി തന്നാണ് സുന്ദരി.”

“പോടാ പട്ടി.. നിന്റെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.”

“പിന്നെന്തിനാ എന്നോട് ചോദിച്ചത് മീര നിന്നെക്കാളും സുന്ദരി ആണോന്ന്.”

കാവ്യ അവന്റെ മുകളിൽ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“നീ എന്നോട് മിണ്ടണ്ട. ഞാൻ പോകുന്നു.”

അവൾ റൂമിന്റെ ഡോർ വലിച്ചടച്ച് കൊണ്ട് പുറത്തേക്ക് നടന്നു.

അത് കണ്ട മീര ഒരു പേടിയോടെ പറഞ്ഞു.

“അവൾ പിണങ്ങി എന്നാണ് തോന്നുന്നേ.”

നവീൻ ഒരു പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന രീതിയിൽ കണ്ണുകൾ ഇറുക്കി അടച്ച് കാണിച്ചു.

ഈ സമയത്താണ് താഴെ നിന്നും കാവ്യയുടെ ശബ്‌ദം അവരെ തേടി വന്നത്.

“ഡാ.. ഞാൻ നിന്റെ കാർ എടുക്കുകയാണ്. നാളെ രാവിലെ ഞാൻ പിക്ക് ചെയ്യാൻ വരാം.”

അവൻ കാവ്യയ്ക്ക് ശരിയെന്ന് മറുപടി കൊടുത്ത ശേഷം മീരയോട് പറഞ്ഞു.

“കണ്ടോ.. ഇത്രയേ ഉള്ളു എന്റെ കാവ്യ.”

മീര ഒരു ചിരിയോടെ അവന്റെ അരികിൽ ഇരുന്നു.

“നാളെ എനിക്കെന്റെ അച്ഛനെയും അമ്മയെയും കാണാം അല്ലെ?”

“അതേ.. മാത്രമല്ല മീരയ്ക്ക് ശരിക്കുള്ള മീരയെയും കാണാം.”

അവൾ നവീന്റെ കണ്ണുകളിൽ നോക്കി ബെഡിലേക്ക് കിടന്നുകൊണ്ട് ചോദിച്ചു.

“എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?”

ആ ചോദ്യം കേട്ടതും അവന്റെ മുഖമൊന്ന് മങ്ങി. ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൻ കിടന്നു.

അവസാനം അവൾ തന്നെ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“കഴിഞ്ഞിട്ടുണ്ടാകില്ല എന്ന് നമുക്ക് ആഗ്രഹിക്കാമല്ലേ?”

ആ വാക്കുകളിൽ നിന്നു തന്നെ അവന് മനസിലായി മീരക്ക് തന്നോടുള്ള ഇഷ്ട്ടം.

.                               .                               .                               .

തുറന്ന് കിടന്ന ഗേറ്റിനുള്ളിലൂടെ കാർ ഓടിച്ച് കാവ്യ കാർ കൊണ്ട് നിർത്തിയത് വലിയൊരു വീടിനു മുന്നിലായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ നവീൻ പറഞ്ഞു.

“ഇതാണ് നിന്റെ വീട് മീര.”

കാറിൽ നിന്നും ഇറങ്ങി മീര ആ വീടും പരിസരവുമൊക്കെ ഒന്ന് നോക്കി. മനസിന്റെ ആഴത്തിലെവിടെയോ കണ്ട് പരിചയമുള്ളതു പോലെ തോന്നി അവൾക്ക് അവിടൊക്കെയും.ചിര പരിചിതമായ ഒരിടം പോലൊരു തോന്നൽ.

“നവീൻ.. എനിക്കിവിടമൊക്കെ കണ്ടിട്ടുള്ളപോലെ തോന്നുന്നു.”

അതുകേട്ട നവീൻ പറഞ്ഞു.

“കാവ്യ.. ഇവൾക്കിവിടം പരിചയമുള്ളപോലെ തോന്നുന്നെന്ന്.”

ആകാശ് പറഞ്ഞു.

“അതൊരു നല്ല ലക്ഷണം ആണല്ലോ. നമുക്കെന്തായാലും വീട്ടിലേക്ക് കയറാൻ നോക്കാം.”

അവർ ബെല്ലടിച്ച ശേഷം ആരെങ്കിലും ഡോർ തുറക്കുന്നതിനായി കാത്തു നിന്നു. കുറച്ച് സമയത്തിനകം തന്നെ കുറച്ച് പ്രായമുള്ള ഒരു സ്ത്രീ ഡോർ തുറന്നു.

“ആരാ?”

അവരെ കണ്ടതും മീരയുടെ കണ്ണുകൾ വികസിച്ചു. മനസ്സിൽ തട്ടിക്കിടക്കുന്ന രൂപം.

നവീൻ ആണ് മറുപടി നൽകിയത്.

“ദിവ്യയുടെ ഫ്രണ്ട്‌സ് ആണ്. അവൾക്ക് ആക്സിഡന്റ് പറ്റിയത് അറിഞ്ഞ് വന്നതാണ്.”

“ആണോ.. അകത്തോട്ട് വാ മക്കളെ..”

അകത്തേക്ക് കയറുന്നതിനിടയിൽ കാവ്യ ചോദിച്ചു.

“ആന്റി മീരയുടെ അമ്മയാണോ?”

“അഹ്.. നിങ്ങൾ ഇവിടെ വന്നിട്ടില്ലാത്തതിനാൽ ഞങ്ങളെ ഒന്നും പരിചയമില്ലല്ലേ?”

അവർ മറുപടിയായി പുഞ്ചിരിക്ക മാത്രം ചെയ്തു. ഈ സമയം കൊണ്ട് മീര അകത്തേക്ക് കയറി പോയിരുന്നു.

“നിങ്ങൾ മീരയുടെ കൂടെ പഠിച്ചതാണോ?”

ആകാശ് പറഞ്ഞു.

“ഏയ് അല്ല. ഞങ്ങൾ തമ്മിൽ അല്ലാതുള്ള പരിചയം ആണ്.”

“അവൾ കൂട്ടുകാരെ ആരെയും ഇവിടേക്ക് കൂട്ടികൊണ്ടു വരാറില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾക്ക് ആരെയും പരിചയമില്ല.”

പുഞ്ചിരിച്ച് കൊണ്ട് നവീൻ ചോദിച്ചു.

“ദിവ്യ ഹോസ്പിറ്റലിൽ ആണോ അതോ ഇവിടെ ആണോ?”

“ഇവിടെ തന്നെയാണ്. ഹോസ്പിറ്റലിൽ കിടന്നാലും ഇവിടെ ആണെങ്കിലും ഒരുപോലെ തന്നെ ആണല്ലോ. എന്നാണ് അവൾ ഒന്ന് കണ്ണ് തുറക്കുക എന്ന് ദൈവത്തിനു മാത്രം അറിയാം.”

അത് പറഞ്ഞു കഴിയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

കാവ്യ പറഞ്ഞു.

“ആന്റി.. ഞങ്ങൾക്ക് ദിവ്യയെ ഒന്ന് കാണാൻ പറ്റുമോ?”

കണ്ണ് തുടച്ച് കൊണ്ട് അമ്മ പറഞ്ഞു.

“അതിനെന്താ.. നിങ്ങൾ വാ.”

അമ്മ അവരെയും കൂട്ടി ഒരു റൂമിലേക്ക് പോയി. മൂന്നു പേരുടെയും മുഖത്ത് ആകാംഷ ആയിരുന്നു. തങ്ങളുടെ കൂടെ കുറച്ച് ദിവസമായി ഉള്ള ആളെ നേരിട്ട് കാണാൻ പോവുകയാണ്.

അമ്മയോടൊപ്പം റൂമിലേക്ക് കയറിയ അവർക്ക് കാണാൻ കഴിഞ്ഞത് കുറച്ച മെഡിക്കൽ എക്യുപ്മെന്റ്‌സിന്റെ സഹായത്തോടെ ഒരു മയക്കത്തിലെന്നപോലെ കിടക്കുന്ന മീരയെ ആണ്.  മുഖം വിളറി വെളുത്ത് കവിളുകൾ ഒട്ടിയിട്ടുണ്ട്. ആ ശരീരത്തിന്റെ അടുത്ത് തന്നെ നിറ കണ്ണുകളോടെ മീര ഇരിപ്പുണ്ട്. ആ ശരീരത്തിന്റെ അടുത്തേക്ക് ചെന്ന നവീൻ അവളുടെ കൈകളിൽ സ്പർശിച്ചു കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കി. കാവ്യയും ആകാശും കോമ സ്റ്റേജിൽ കിടക്കുകയായിരുന്ന ദിവ്യയെ തന്നെ നോക്കുകയായിരുന്നു.

കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം അവർ റൂമിനു പുറത്തേക്ക് നടന്നു. കൂടെ മീരയും.

“ആന്റി.. ഞങ്ങൾ ഇറങ്ങുന്നു.”

നവീൻ പറഞ്ഞത് കേട്ട് അമ്മ പെട്ടെന്ന് പറഞ്ഞു.

“ചോറ് കഴിച്ചിട്ട് പോകാം മക്കളെ.”

ഒരു പുഞ്ചിരിയോടെ കാവ്യ പറഞ്ഞു.

“വേറൊരു ദിവസമാകാം ആന്റി.”

അപ്പോഴാണ് അവിടേക്ക് ഇത്തിരി പ്രായമായ ഒരാൾ കയറി വന്നത്. കാണാൻ നല്ല പ്രൗഢി തോന്നിക്കുന്ന ഒരാൾ.

അയ്യാളെ കണ്ടതും മീര മന്ത്രിച്ചു.

“അച്ഛൻ..”

നവീൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

വീടിനകത്തേക്ക് കയറി വന്ന ദിവ്യയുടെ അച്ഛൻ അവരെ കണ്ട് ആരാണ് മനസിലാകാതെ നോക്കുവായിരുന്നു.

അമ്മ പറഞ്ഞു.

“ദിവ്യയുടെ കൂട്ടുകാരാണ്.. അവളെ കാണാനായി വന്നതാണ്.”

അച്ഛൻ അവരെ നോക്കി പുഞ്ചിരിച്ചു.

“അവർ ഇറങ്ങാൻ തുടങ്ങുവായിരുന്നു.”

അത് കേട്ടപ്പോൾ അച്ഛൻ പെട്ടെന്ന് ചോദിച്ചു.

“കഴിച്ചിട്ട് ഇറങ്ങിയാൽ പോരെ?”

നവീൻ പറഞ്ഞു.

“പോയിട്ട് കുറച്ച് അത്യാവിശം ഉണ്ടായിരുന്നു.”

മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി നവീന് തോന്നിയിരുന്നു. അത് കേൾക്കാനുള്ള ആവേശത്തിൽ ആയിരുന്നു അവൻ അപ്പോൾ.

അച്ഛൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല. യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.. അത്രയും നേരം അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്ന മീരയും അവർക്കൊപ്പം ഇറങ്ങി.

കാറിലേക്ക് കയറുമ്പോൾ നവീൻ പറഞ്ഞു.

“കാവ്യ.. നീ ആകാശിനൊപ്പം മുന്നിൽ ഇരിക്ക്. ഞാൻ മീരയുടെ കൂടെ ഇരിക്കാം.”

കാവ്യ അത് അനുസരിച്ചു.

ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ നവീൻ ചോദിച്ചു.

“നിനക്ക് എന്തെങ്കിലും ഓർമ്മ വന്നോ?”

പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര പറഞ്ഞു.

“മ്മ്.. പക്ഷെ പൂർണമായി ഒന്നും ഓർക്കുന്നില്ല.”

“എന്തൊക്കെയാണ് ഓർമ്മ വന്നതെന്ന് പറ.”

നവീൻ ആ പറഞ്ഞത് കേട്ടപ്പോൾ കാവ്യയ്ക്കും ആകാശിനും മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി മനസിലായി. കാവ്യ തിരിഞ്ഞ് നവീന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

“അച്ഛനെയും അമ്മയെയും എനിക്ക് കണ്ടപ്പോഴേ മനസിലായി. ഞാൻ ഒരു ഡോക്ടർ ആയിരുന്നു. ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അധികം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നില്ല ഞാൻ.. അതുകൊണ്ടു തന്നെ എനിക്ക് അധികം ഫ്രണ്ട്സും ഉണ്ടായിരുന്നില്ല. ബെസ്ററ് ഫ്രണ്ട് എന്ന് എനിക്ക് പറയാൻ എനിക്ക് ആകെ ഉണ്ടായിരുന്നത് വിവേക് ആയിരുന്നു. എന്റെ കൂടെ തന്നെ MBBS  പഠിച്ചതാണ് വിവേക്. ഒരുപാട് നാളുകൾക്ക് ശേഷം അവനെ കാണാനായിട്ടാണ് ഞാൻ നിങ്ങളുടെ നാട്ടിലേക്ക് എത്തിയത്. പക്ഷെ അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്കറിയില്ല.”

ആകാഷയോടെ ഇരിക്കുകയായിരുന്ന കാവ്യയോടും ആകാശിനോടും നവീൻ ഈ കാര്യം പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“അപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള ഡോക്ടർ വിവേകിനെ നമുക്കിനി കണ്ടെത്തണം.”

എന്തോ ആലോചിച്ചിട്ടെന്നവണ്ണം കാവ്യ പറഞ്ഞു.

“ഡോക്ടർ വിവേക്.. ഈ പേര് എനിക്ക് കേട്ട് നല്ല പരിചയം ഉണ്ടല്ലോ.”

ആകാശ് പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്തായാലും നമ്മുടെ നാട്ടിലല്ലേ.. രണ്ടു ദിവസം കൊണ്ട് നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു.”

.                               .                               .                               .

ഒരു മെലഡി സോങ് ആസ്വദിച്ച് കാർ ഓടിക്കുവായിരുന്നു നവീൻ. മുൻ സീറ്റിൽ തന്നെ മീര ഇരിപ്പുണ്ട്.

മീരയുടെ വീട്ടിൽ പോയി വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. കാവ്യയും ആകാശും കൂടി എവിടേയോ പോയിരിക്കുന്നതിനാൽ അവർ ഒറ്റക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി മറഞ്ഞിരുന്ന ഭൂതകാലത്തിന്റെ ഓർമ്മകൾ തിരികെ കിട്ടിയതിനാൽ മീര നല്ല സന്തോഷത്തിലായിരുന്നു.

“തനിക്ക് വിവേകിന്റെ അഡ്രെസ്സ് കൂടി ഓർമ്മ ഉണ്ടായിരുന്നേൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായേനെ.”

മീര അതുകേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

“പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്തിൽ?”

ഒരു ചിരിയോടെ അവൻ പറഞ്ഞു.

“തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പായല്ലോ.”

“അതിനെന്തിനാ നീ ആശ്വാസക്കുന്നത്?”

അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.

അത് മനസിലായതിനാൽ അവൻ പറഞ്ഞു.

“അത് നിനക്കറിയില്ലെങ്കിൽ ഇപ്പോൾ അറിയണ്ട.”

കുറച്ച് നേരം നിശബ്ദത ആയിരുന്ന ശേഷം അവൾ ചോദിച്ചു.

“എനിക്കിനി എന്റെ ശരീരത്തിലേക്ക് തിരികെ പോകാൻ കഴിയുമോ എന്ന് പോലും എനിക്കറിയില്ല. പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ എന്ന് സ്നേഹിക്കുന്നത്.”

അതിനു വ്യക്തമായ ഒരു മറുപടി അവന്റെ കൈയിൽ ഇല്ലാത്തതിനാൽ നവീൻ ഒന്നും മിണ്ടിയില്ല.

പെട്ടെന്നാണ് എതിരെ വന്നു കൊണ്ടിരുന്ന ചുവന്ന ഇന്നോവയിൽ അവളുടെ കണ്ണ് പതിഞ്ഞത്. അവളുടെ മറവിയുടെ ഇരുളുകൾക്കിടയിലെവിടെയോ   ആ ഇന്നോവയുടെ രൂപം തെളിഞ്ഞ് വന്നു.

ഇന്നോവ അവരെ മാറി കടന്നതും അവൾ ഉറക്കെ പറഞ്ഞു.

“നവീൻ, ആ ഇന്നോവയുടെ പിറകെ പോ.. ഞാനുമായി എന്തോ ബന്ധം അതിനുണ്ട്.”

നവീൻ പെട്ടെന്ന് കാർ അവിടെ വച്ച് തന്നെ തിരിച്ച് ഇന്നോവയുടെ പിന്നാലെ പാഞ്ഞു.

ഇന്നോവയ്ക്ക് നല്ല സ്പീഡ് ഉണ്ടായിരുന്നതിനാൽ നവീന് അതിനു ഒപ്പം എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയം മീര ആ ഇന്നോവയുമായുള്ള ബന്ധം ഓർമയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു.

സിറ്റിയിലെ ബ്ലോക്കിൽ ഇന്നോവയ്ക്ക് പിറകിലായി പോകുമ്പോൾ ഇന്നോവ അലാമാ മാളിലേക്ക് കയറുന്നത് നവീൻ ശ്രദ്ധിച്ചത്. ബ്ലോക്കിനിടയിൽ ഇഴഞ്ഞിഴഞ്ഞ് അവനും മാളിലെ പാർക്കിംഗ് ഏരിയായിൽ കാർ കൊണ്ട് നിർത്തി.

കാർ നിർത്തിയതും മീര കാറിൽ നിന്നും ഇറങ്ങി ഇന്നോവ തിരഞ്ഞ് തുടങ്ങി. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ തന്നെ അവൾക്ക് ഇന്നോവ കണ്ടത്താനായി. പക്ഷെ അതിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്ന നവീൻ മീരയുടെ നിരാശ നിറഞ്ഞ മുഖം കണ്ട് പറഞ്ഞു.

“നമുക്കിവിടെ വെയിറ്റ് ചെയ്യാം. അവർ തിരിച്ച് വരുമല്ലോ.. പിന്നെ കാവ്യ വിളിച്ചിരുന്നു, അവർ ഡോക്ടർ വിവേകിനെ കണ്ടെത്തിയെന്ന്. ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഇവിടെ എത്തുമെന്നാണ് പറഞ്ഞത്.”

അത് കേട്ടതും നിരാശ നിറഞ്ഞിരുന്ന മീരയുടെ മുഖത്ത് വീണ്ടും പ്രത്യാശ നിറഞ്ഞു.

കാവ്യ പറഞ്ഞത് പോലെ തന്നെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ മാളിലെ പാർക്കിംഗ് ഏരിയയിൽ എത്തി നവീനെ വിളിച്ചു.

മീരയെയും കൂട്ടി ആകാശിന്റെ കാറിലേക്ക് കയറിയ നവീൻ ആവേശത്തോടെ ചോദിച്ചു.

“വിവേകിനെ കുറിച്ച് എന്താ അറിഞ്ഞത്.”

അവന്റെ ചോദ്യം കേട്ടതും കാവ്യയുടെയും, ആകാശിന്റെയും മുഖം മ്ലാനമായി.

അവരുടെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്ന് അവന് തോന്നി.

“എന്താ കാവ്യ.. എന്താണെങ്കിലും പറ.”

“ഡാ.. വിവേക് ജീവിച്ചിരിപ്പില്ല. അവൻ ആത്മഹത്യാ ചെയ്തു.”

ആകാശ് ഒരു ന്യൂസ് പേപ്പർ അവന് നേരെ നീട്ടി.

അതിൽ എഴുതിയിരിക്കുന്ന ഹെഡിങ് നവീനും മീരയും വായിച്ചു.

‘ദീപയുടെയും വിവേകിന്റെയും മരണം ആത്മഹത്യയോ കൊലപാതകമോ? ദുരൂഹത തുടരുന്നു.’

പത്രത്തിലെ വിവേകിന്റെയും ദീപയുടെയും ഫോട്ടോ കുറച്ച് നേരം നോക്കിയിരുന്ന ശേഷം പതറിയ സ്വരത്തിൽ മീര പറഞ്ഞു.

“ഇതൊരു കൊലപാതകം ആയിരുന്നു. ഇവരെ കൊന്നവർ തന്നെയാണ് എന്നെയും കൊല്ലാൻ നോക്കിയത്.”

“എന്ത്.. ഇവരെ കൊന്നതാണോ? ആര്?”

അത് കേട്ട് കാവ്യയുടെയും ആകാശിന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു.

ആകാശ് ചോദിച്ചു.

“എന്താടാ.. എന്താ അവൾ പറയുന്നത്?”

“നിങ്ങൾ മിണ്ടാതിരിക്ക്.. ഞാൻ ചോദിച്ച് മനസ്സിലാക്കട്ടെ.”

.                               .                               .                               .

ആരുമായും അധികം അടുക്കാത്ത ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു ദിവ്യയുടേത്. MBBS  പഠിക്കുന്ന ടൈമിൽ ആണ് അവൾക്ക് ബെസ്ററ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാളെ കിട്ടുന്നത്. അത് വിവേക് ആയിരുന്നു.

പഠനമൊക്കെ കഴിഞ്ഞു വളരെ അപൂര്വമായിട്ടായിരുന്നു അവരുടെ കണ്ട് മുട്ടലുകൾ. മൂന്നു മാസങ്ങൾക്ക് മുൻപും അത് പോലൊരു ഒത്തു ചേരലിനായിരുന്നു ദിവ്യ വിവേകിന്റെ അടുത്തേക്ക് വന്നത്.

പകൽ മുഴുവൻ കറങ്ങി നടന്ന ശേഷം രാത്രി വിവേകിന്റെ നിർദ്ദേശമായിരുന്നു സെക്കന്റ് ഷോ സിനിമയ്ക്ക് പോകാമെന്നത്. തീയറ്ററിൽ പോയിട്ട് ഒരുപാട് നാളായതിനാൽ ദിവ്യയും വിവേകിന്റെ നിർദ്ദേശം സ്വീകരിച്ചു. രാത്രി ഒരുപാട് വൈകി എടുത്ത തീരുമാനം ആയതിനാൽ ദിവ്യയുടെ കാറിൽ നല്ല വേഗതയിൽ ആണ് അവർ തീയറ്ററിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അവരുടെ പ്രതീക്ഷ നശിപ്പിച്ച് അടച്ചിട്ട റെയിൽവേ ഗേറ്റ് അവർക്ക് വഴി മുടക്കി ആയി നിന്നു.

തീയറ്ററിൽ എത്താൻ ലേറ്റ് ആകുമല്ലോ എന്ന് ആലോചിച്ചിരുന്നു ദിവ്യയെ നോക്കി വിവേക് പറഞ്ഞു.

“നീ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടേ.. ഒരു വഴിയുണ്ട്.”

“എന്ത് വഴി?”

“റെയിൽവേ പാളത്തിൽ കൂടി അഞ്ചു മിനിറ്റ് നടന്നാൽ മതി നമ്മൾ തീയറ്ററിനു മുന്നിൽ എത്തും. അല്ലാതെ ഗേറ്റ് തുറന്നു പോകാൻ നിൽക്കുവാണേൽ ലേറ്റ് ആകും.”

വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ ദിവ്യ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടു.

പാളത്തിൽ കൂടി നടക്കുമ്പോൾ വിവേക് പറഞ്ഞു.

“ഡി.. മൊബൈലിലെ ഫ്ലാഷ് കത്തിച്ചു പിടിച്ചേ.. എന്റെ മൊബൈൽ കാറിൽ വച്ച് മറന്ന് ഞാൻ.”

“നിനക്കല്ലെങ്കിലും പണ്ടേ മറവി കൂടുതലാണ്.”

ദിവ്യ കത്തിച്ച ഫ്ലാഷിന്റെ വെളിച്ചത്തിൽ നടക്കുന്നതിനിടയിൽ ആണ് അവൾക്ക് ഒരു ഫോൺ കാൾ വന്നത്. ദിവ്യ ഫ്ലാഷ് ഓഫ് ചെയ്ത് ഫോണിൽ സംസാരിച്ച് തുടങ്ങി.

സമയം അധികം ഇല്ലാത്തതിനാൽ വിവേക് അവളുടെ ഇടത് കൈയിൽ പിടിച്ച് കല്ലിൽ തട്ടി മറിഞ്ഞ് വീഴാതെ സാവധാനം നടന്നു. അന്ന് പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചവും  ഉണ്ടായിരുന്നു.

ദിവ്യ ഫോൺ കട്ട് ചെയ്യുന്ന സമയത്താണ് വിവേകിന്റെ കണ്ണിൽ ആ കാഴ്ച പെട്ടത്.

മൂന്നു നാൾ ചേർന്ന് ഒരു പെണ്ണിന്റെ ശരീരം റെയിൽവേ സ്ട്രാക്കിലേക്ക് കിടത്തുന്നു. അപ്പോഴേക്കും ദിവ്യയും ആ കാഴ്ച കണ്ട് കഴിഞ്ഞിരുന്നു.

അവൾക്ക് എന്തെങ്കിലും ശബ്‌ദിക്കാൻ കഴിയുന്നതിനു മുൻപ് വിവേക് അവളുടെ വാ പൊത്തി പിടിച്ച് സ്ട്രാക്കിനടുത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് മറന്നിരുന്നു.

പക്ഷെ അപ്പോഴേക്കും അവരിലൊരാൾ കുറ്റിക്കാട്ടിലേക്ക് ആരോ മറയുന്നത് കണ്ടിരുന്നു.

“ജെറി, അവിടെ ആരോ ഉണ്ട്. ഞാൻ ഇപ്പോൾ കണ്ടതാ.”

ജെറി പറയുന്നത് വിവേകും ദിവ്യയും വ്യക്തമായി കേട്ടു.

“പോയി പിടിച്ചു കൊണ്ട് വാടാ. ഒരു തെളിവും ബാക്കി ഉണ്ടാകാൻ പാടില്ലെന്നാണ് പപ്പാ പറഞ്ഞിരിക്കുന്നത്.”

അടക്കി പിടിച്ച ശബ്ദത്തിൽ വിവേക് ദിവ്യയോട് പറഞ്ഞു.

“എന്തുണ്ടായാലും നീ ഇവിടെ നിന്നും ഇപ്പോൾ അനങ്ങരുത്.. അവരോടു പിടിച്ച് നിൽക്കാനാകില്ല. ഞാൻ ഇവിടെ നിന്നും ഓടും. അവർ ഇവിടെ നിന്നും മാറി കഴിഞ്ഞ ശേഷമേ നീ ഇവിടെ നിന്നും എഴുന്നേൽക്കാവുന്നു.”

അപ്പോഴത്തെ സാഹചര്യത്തിൽ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ അവൾ അത് തലയാട്ടി സമ്മതിച്ചു.

അവിടേക്ക് വന്നു കൊണ്ടിരുന്നവൻ മാറിൽ നിന്നും അവളിലേക്കുള്ള ശ്രദ്ധ മാറ്റാനായി വിവേക് ട്രാക്കിൽ ഇറങ്ങി വന്ന വഴി തിരിച്ചോടി.

ഈ സമയം തന്നെ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ദിവ്യ മൊബൈലിലെ ക്യാമറ ഓണാക്കി ഇത് വീഡിയോ പിടിച്ച് തുടങ്ങി.

ജെറിയുടെ ശബ്‌ദം മുഴങ്ങി കേട്ടു.

“അവനെ വിടരുത്.”

വിവേകിന് അധിക ദൂരം ഓടാൻ കഴിഞ്ഞില്ല. എന്തിലോ കാലു തട്ടി അവൻ തെറിച്ചു വീണു. വീഴ്ചയിൽ അവന്റെ തല ശക്തിയായി റെയിൽവേ പാളത്തിൽ ഇടിച്ചിരുന്നു.

അബോധാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിവേകിനെ അവർ വലിച്ചിഴച്ച് ജെറിയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത് കൈയിൽ ഇരുന്നു വിറയ്ക്കുന്ന ഫോണോടു കൂടി കണ്ട് കൊണ്ടിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.

അകലെ നിന്നും ട്രെയിനിന്റെ ശൂളം വിളി കേട്ടതും ജെറി പറഞ്ഞു.

“അവനെയും ഇവളുടെ അടുത്തേക്ക് ഇട്ടേക്ക്. എന്തായാലും പോസ്റ്മോട്ടം ചെയ്യുന്ന ഡോക്ടർ പപ്പയുടെ ആള് തന്നെയാണ്.”

അവിടെ കിടന്നിരുന്ന ദീപയുടെ ശരീരത്തിൽ തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.

“പീഡിപ്പിച്ചു എന്നും പറഞ്ഞ് കേസ് കൊടുത്തേക്കുന്നു അവൾ.. അന്നേ കൊടുത്ത പൈസയും വാങ്ങി പോയിരുന്നെങ്കിൽ ഇതിന്റെ വല്ല ആവിശ്യവും വരുമായിരുന്നോ?”

ട്രെയിൻ അടുത്തെത്താറായത് അറിഞ്ഞ് അവർ പാലത്തിന്റെ മറു സൈഡിലേക്ക് മാറി നിന്നു. ഈ സമയം തന്നെ കുറ്റിക്കാട്ടിൽ നിന്നും ഇറങ്ങിയ ദിവ്യ സർവ ശക്തിയുമെടുത്ത് കാറിനരികിലേക്ക് ഓടി.

എന്നാൽ ട്രെയിൻ അവർക്കിടയിലുള്ള കാഴ്ച മറക്കുന്നതിനു മുൻപ് തന്നെ ജെറി അവൾ അവിടെ നിന്നും ഓടുന്നത് കണ്ടിരുന്നു.

ഓടി കാറിലേക്ക് കയറിയ ദിവ്യയുടെ കൈയും കാലും ഒരേപോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും അവൾ കാർ സ്റ്റാർട്ട് ചെയ്ത് വേഗതയിൽ തിരിച്ച് അവിടെ നിന്നും ഓടിച്ചു.

അപ്പോഴത്തെ ഒരു അവസ്ഥയിൽ എവിടേക്കാണ് പോകേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു ചുവന്ന ഇന്നോവ വേഗതയിൽ കുറച്ച് നേരമായി തന്നെ ഫോളോ ചെയ്യന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അത് അവരാണെന്ന് മനസിലാക്കുവാൻ അവൾക്ക് അധികം ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു.

ദിവ്യ കാറിന്റെ വേഗത വർധിപ്പിച്ചു. അതനുസരിച്ചു ഇന്നോവയുടെ വേഗതയും വർധിച്ചു. മാന്ധ്രാ ജംഗ്ഷൻ എത്തിയപ്പോഴേക്കും ഇന്നോവ അവളുടെ തൊട്ടു പിന്നാലെ എത്തിയിരുന്നു.

തൊട്ടപ്പുറത്തെ വളവു എത്തിയതും ഇന്നോവ ശക്തിയായി അവളുടെ കാറിന്റെ പിന്നിൽ ഇടിച്ചു. അതോടു കൂടി കാറിന്റെ നിയന്ത്രണം   അവളിൽ നിന്നും പോയി തല സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിച്ചു.

പക്ഷെ അപ്പോഴും അവളുടെ ബോധം പോയിട്ടുണ്ടായിരുന്നില്ല. കാർ റോഡിൽ നിരങ്ങി നിന്നപ്പോൾ അവൾ ആദ്യം ചിന്തിച്ചത് ഫോൺ എവിടെയെങ്കിലും ഒളിപ്പിക്കണം എന്നായിരുന്നു.

ഫോൺ സ്വിച്ച്ഓഫ് ചെയ്തുകൊണ്ട് പെട്ടെന്ന് തന്നെ അവൾ അത് സീറ്റിനു അടിയിൽ ഉണ്ടായിരുന്ന ഉറയിലേക്ക് ഇട്ടു.

ഈ സമയം ഇന്നോവയുടെ ഡോർ തുറന്ന് ജെറി പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുവായിരുന്നു. പക്ഷെ അപ്പോഴേക്കും ആളുകൾ ഓടി വരുന്നതിന്റെ ബഹളം അവർ കേട്ടു. കാറിൽ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു.

“ജെറി, നമ്മൾ ഇപ്പോൾ ഇവിടന്നു  പോകുന്നതാണ് ബുദ്ധി. നമ്മൾ അവളെ കൊല്ലാൻ നോക്കുവായിരുന്നെന്ന് നാട്ടുകാരോട് പറഞ്ഞാൽ പ്രശ്നം ആകും.”

“പക്ഷെ അവൾ ഫോണിൽ വീഡിയോ വല്ലോം എടുത്തിട്ടുണ്ടെങ്കിലോ?”

“അത് നമുക്ക് പൊക്കാം.. നീ ഇപ്പോൾ ഇവിടന്നു വിടാൻ നോക്ക്‌.”

ജെറി ഇന്നോവ പിന്നെലേക്ക് എടുത്ത് അതിവേഗം ദിവ്യയെ മറികടന്നു പോയി.

ഇന്നോവ പോയെന്ന് മനസിലായ ദിവ്യ ഡോർ തുറന്നു. പക്ഷെ അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.

.                               .                               .                               .

മീര പറഞ്ഞതെല്ലാം നവീൻ അതേപോലെ കാവ്യക്കും ആകാശിനും പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“ഇതിപ്പോൾ നമ്മുടെ കൈയിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ.”

കാവ്യയും ചിന്തിച്ചത് അത് തന്നെ ആയിരുന്നു. അവൾ പറഞ്ഞു.

“നമുക്കിത് പോലീസിൽ അറിയിച്ചാലോ?”

ഉടനെ ആകാശ് ചോദിച്ചു.

“നമ്മൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ എന്ത് പറയും.”

നിർവികാരയായി ഇരിക്കുന്ന മീരയെ നോക്കികൊണ്ട്‌ നവീൻ പറഞ്ഞു.

“മാത്രമല്ല പോലീസ് ഒക്കെ അവരുടെ ആൾക്കാരായിരിക്കും. മീര പറഞ്ഞത് കേട്ടില്ലേ.. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ അവരുടെ ആളായിരുന്നു.”

അപ്പോഴാണ് മീര കുറച്ചകലെ ചുവന്ന ഇന്നോവയുടെ അടുത്തേക്ക് നടന്ന് വരുന്ന ജെറിയെയും കൂട്ടുകാരെയും കാണുന്നത്.

അവളുടെ മുഖം ഭയം കൊണ്ട് നിറഞ്ഞു.

“നവീൻ.. അവന്മാരാണ് എന്നെ കൊല്ലാൻ നോക്കിയത്. ഇവരെയാണ് ഞാൻ അന്ന് ഫുഡ് കോർട്ടിൽ വച്ച് കണ്ടതും.

അവൻ നോക്കുമ്പോൾ ചിരി കളിയുടെ നിൽക്കുന്ന ജെറിയെയും കൂട്ടുകാരെയും ആണ് കാണുന്നത്.

“ആകാശ്.. അവന്മാരാണ് ഇതെല്ലാം ചെയ്തത്.

അവരെ നോക്കിയ ആകാശ് അറിയാതെ മന്ത്രിച്ചു.

“ജെറി.. ജോസഫ് സാറിന്റെ മോൻ.”

നവീന്റെ മുഖം വലിഞ്ഞു മുറുകി. അവൻ പെട്ടെന്ന് കാറിന്റെ ഡോർ തുറന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്നു.

നവീൻ പോകുന്നത് കണ്ട് കാവ്യ കാറിൽ നിന്നും ഇറങ്ങി അവന്റെ പിന്നെലെ ഓടി. കൂടെ മീരയും ആകാശും.

“ഡാ.. ഇപ്പോൾ പ്രശനം ഉണ്ടാക്കേണ്ട, നീ നിൽക്ക്.”

കാവ്യയുടെ വാക്കുകൾ പക്ഷെ നവീൻ കേൾക്കുന്നുണ്ടായിരുന്നില്ല.

കൂട്ടുകാരോട് എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ തന്റെ അരികിൽ വന്ന് നിൽക്കുന്ന നവീനെ കണ്ട് ജെറി ചോദിച്ചു.

“അഹ്.. നവീൻ നീയോ.. കോളജ് കഴിഞ്ഞ് നിന്നെ പിന്നെ കാണാൻ ഇല്ലല്ലോ.”

വലിഞ്ഞ് മുറുകിയ ശബ്ദത്തിൽ നവീൻ പറഞ്ഞു.

“ദീപയെയും വിവേകിനേയും കൊന്നു റെയിൽവേ ട്രാക്കിൽ ഇട്ട് അത് ആത്മഹത്യാ ആക്കുകയും ദിവ്യയെ അപകടത്തിൽ പെടുത്തി കോമ സ്റ്റേജിൽ ആക്കുകയും ചെയ്തപ്പോൾ നീ രക്ഷപെട്ടു എന്ന് കരുതി ഇരിക്കുകയാണല്ലേ…. എന്നാൽ തെളിവുകൾ ഇനിയും ബാക്കി ഉണ്ട്. നിന്നെ ഞാൻ അഴിക്കുള്ളിൽ ആക്കിയിരിക്കും.”

നവീന്റെ നാവിൽ നിന്നും വീണ വാക്കുകൾ കേട്ട ജെറിയുടെ മുഖത്ത് ചെറുതായി ഭയം നിറഞ്ഞിരുന്നു.

ജെറി എന്തെങ്കിലും പ്രതികരിക്കും മുൻപ് തന്നെ കാവ്യയും ആകാശും അവനെ അവിടെ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി.

അവരെ കുടഞ്ഞ് മാറ്റിയ നവീൻ തന്റെ കാറിലേക്ക് കേറി വേഗതയിൽ തന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. അവനെ അപകടത്തിലേക്ക് തള്ളിയിട്ടല്ലോ എന്ന വേദനയിൽ മീരയും അവനോടൊപ്പം ഉണ്ടായിരുന്നു. ആകാശ് തന്റെ കാറിൽ കാവ്യയോടൊപ്പം അവനെ പിന്തുടർന്നു.

ഈ സമയം ജെറി കൂട്ടുകാരോട് ആക്രോശിക്കുകയായിരുന്നു.

“അവൻ എങ്ങനെ ആണ് ഇതെല്ലാം അറിഞ്ഞത്.. പപ്പാ വല്ലോം ഇതറിഞ്ഞാൽ തീരും എല്ലാം, എലെക്ഷൻ അടുത്ത് നിൽക്കെയാണ്.”

കൂട്ടത്തിലൊരുത്തൻ ചോദിച്ചു.

“ഇനി ആ പെണ്ണ് വല്ലോം കോമയിൽ നിന്നും ഉണർന്ന് കാണുമോ?”

“ഏയ്, ഇല്ല .. അവളുടെ കാര്യം ഞാൻ തിരക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ വച്ച് അവളെ കൊല്ലാൻ നോക്കി പണി പാളി അത് സ്റ്റേഷനിൽ  പരാതി എത്തിയതിനാലാണ് പപ്പ തൽക്കാലത്തേക്ക് അവളുടെ കാര്യം എലെക്ഷൻ കഴിയുന്നവരെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞത്.”

“എങ്കിൽ പിന്നെ ഇവൻ ഇതെങ്ങനെ അറിഞ്ഞു.”

കാറിലേക്ക് തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.

“എന്തോ തെളിവ് ബാക്കി ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്. നമ്മുടെ ആൾക്കാരുടെ കണ്ണ് അവന്റെ നേരെ ഇപ്പോഴും വേണമെന്ന് പറഞ്ഞേക്ക്.”

.                               .                               .                               .

നവീന്റെ പിന്നാലെ കാവ്യയും ആകാശും അവന്റെ റൂമിലേക്ക് ചെന്ന് കയറി.

കാവ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

“നീ എന്താ ഇപ്പോൾ കാണിച്ചത്. ഇപ്പോൾ നമ്മൾ എല്ലാരും അപകടത്തിൽ ആയില്ലേ?”

ആകാശും പറഞ്ഞു.

“നീ ഇപ്പോൾ കാണിച്ചത് മണ്ടത്തരമാണ്. നമ്മൾ എല്ലാം അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?”

റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.

“അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി.”

പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.

“നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു.”

ഇത് കേട്ട കാവ്യ പറഞ്ഞു.

“അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?”

നവീൻ പെട്ടെന്ന് പറഞ്ഞു.

“നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി.”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.

അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.

“ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും  ഞാൻ നിന്റെ കൂടെ ഉണ്ടാകും.”

നവീന്റെ കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും.”

അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.

കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.

“മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും.”

അതിനുള്ള മറുപടി മീര നവീനോട് പറഞ്ഞു. അവൻ അത്പോലെ അവരോടും പറഞ്ഞു.

“അത് വിവേകിന്റേതാകാനാണ് സാധ്യത എന്നാണ് മീര പറയുന്നത്. വിവേക് അവന്റെ മൊബൈൽ കാറിൽ മറന്ന് വച്ചിരുന്നല്ലോ.”

അത് കേട്ടപ്പോൾ ആകാശിന്‌ അത് ശരിയായിരിക്കുമെന്ന് തോന്നി.

“അതാകാനേ സാധ്യത ഞാനും കാണുന്നുള്ളൂ. മീരയെ ഹോസ്പിറ്റലിൽ എത്തിച്ചവരെ കാറിൽ നിന്നും അവളുടെ ഫോണെന്നും പറഞ്ഞ് വിവേകിന്റെ ഫോൺ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ ഏൽപ്പിച്ച് കാണും.”

നവീൻ പറഞ്ഞു.

“അപ്പോൾ നമുക്ക് കാറിൽ നിന്നും മീരയുടെ ഒർജിനൽ ഫോൺ എടുക്കണം.”

“അതിനു കാറിപ്പോൾ എവിടെ ആണെന്ന് അറിയണ്ടേ?”

ആകാശിന്റെ സംശയത്തിനുള്ള മറുപടി കാവ്യ ആണ് നൽകിയത്.

“അതിനുള്ള വഴി എന്റെയിലുണ്ട്. മീരയുടെ വീട്ടിൽ ആരോടെങ്കിലും തിരക്കിയാൽ പോരെ. അന്ന് വീട്ടിൽ പോയപ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ വാങ്ങിയിരുന്നു.”

കാവ്യ തന്റെ ഫോണും എടുത്ത് റൂമിനു പുറത്തേക്ക് നടന്നു. മീരയും അവളുടെ പിന്നാലെ പോയി.

ആകാശ് നവീനോട് ചോദിച്ചു.

“ഫോൺ എടുത്തു കഴിഞ്ഞാലും പിന്നെ എന്ത് ചെയ്യാനാണ് പരിപാടി.”

“പോലീസിൽ ഏൽപ്പിക്കാൻ എനിക്കൊരു വിശ്വാസം പോരാ.”

ആലോചിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“എനിക്കും.. അവന്റെ അച്ഛൻ ജോസഫിന് പോലീസിലോക്കെ നല്ല പിടിപാടാണ്.”

“പിന്നെന്ത് ചെയ്യും?”

“ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു.”

നവീൻ ആകാംഷയോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി.

“ന്യൂസ് ചാനലിൽ ഏൽപ്പിക്കണം. നവഭാരത് ന്യൂസ് ചാനലിലെ ഒരു റിപ്പോർട്ടർ എന്റെ കൂട്ടുകാരനാണ്, മാത്രമല്ല ആ ചാനൽ ജോസെഫിന്റെ പാർട്ടിക്ക് എതിരുമാണ്.”

“ഓക്കേ.. എങ്കിൽ പിന്നെ നമുക്ക് അത് തന്നെ ചെയ്യാം.”

അപ്പോഴേക്കും കാവ്യ റൂമിലേക്ക് കയറി വന്നു.

“കാർ തിരക്കി നമ്മൾ ദൂരെ എവിടേക്കും പോകണ്ട. കാർ ഇവിടത്തെ പോലീസ് സ്റ്റേഷനിൽ തന്നെ കിടപ്പുണ്ട്. അവർ ഇവിടെ നിന്നും മീരയെയും  കൊണ്ട് പോയ ശേഷം കാറിന്റെ കാര്യം പിന്നെ തിരക്കിയില്ലെന്ന്.”

ആകാശ് നിരാശ നിറഞ്ഞ മുഖത്തോടെ പറഞ്ഞു.

“പോലീസ് കാരുടെ സമ്മതത്തോടെ കാർ പരിശോധിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”

ഒരു ചിരിയോടെ കാവ്യ പറഞ്ഞു.

“അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു. രാത്രിയുള്ള മതിൽ ചാട്ടം”

കാവ്യയുടെ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി നവീന്റെ മുഖത്തും ഉണ്ടായിരുന്നു അപ്പോൾ.

.                               .                               .                               .

സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.

നവീൻ കാർ പോലീസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകടയുടെ അരികിലായി നിർത്തിയിട്ടു.

സ്റ്റേറ്റിനിലേക്ക് നോക്കി കൊണ്ട് ആകാശ് പറഞ്ഞു.

“പോലീസ് സ്റ്റേഷന് പിറകിലാണ് പിടിച്ചെടുത്ത വണ്ടികൾ ഇട്ടിരിക്കുന്നത്. അവടെ ഈ സമയത്ത് ആരും ഉണ്ടാകാൻ വഴി ഇല്ല.

നവീൻ പറഞ്ഞു.

“നിങ്ങൾ കാറിൽ തന്നെ ഇരുന്നാൽ മതി. ഞാനും മീരയും മാത്രം പോകുന്നതാണ് നല്ലത്.”

കാവ്യയ്ക്കും ആകാശിനും അത് തന്നെയാണ് നല്ലതെന്ന് തോന്നി.

കാറിൽ നിന്നും ഇറങ്ങിയ നവീൻ സ്റ്റേഷന് അരികിലുള്ള റോഡിലൂടെ പോലീസ് സ്റ്റേഷന് പിന്നിലുള്ള മതിലിനടുത്തേക്ക് നടന്നു.

പിന്നിലെ മതിൽ കെട്ടിനരികിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തെങ്ങും ലൈറ്റ് ഇല്ലാത്തതിനാൽ നല്ല ഇരുട്ടും.

“നീ പോയി കാർ കണ്ട് പിടിച്ചിട്ട് വാ.. എന്നിട്ട് ഞാൻ മതിൽ ചാടുന്നതാണ് നല്ലത്.”

മീരയ്ക്കും അതാണ് നല്ലതെന്ന് തോന്നി. അവളെ ആകുമ്പോൾ ആരും കാണില്ലല്ലോ. കാർ കണ്ട് പിടിച്ച് കഴിഞ്ഞാൽ നവീന് നേരെ അവളോടൊപ്പം കാറിനടുത്തേക്ക് പോയാൽ മതിയല്ലോ.

മീര മതിലിനുള്ളിലൂടെ അകത്തേക്ക് നടന്ന് പോയി.

ഈ സമയം കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കാവ്യയുടെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

അവളുടെ മുഖത്തെ ടെൻഷൻ കണ്ട് ആകാശ് പറഞ്ഞു.

“നീ പുറത്തിറങ്ങ്. നമുക്ക് ഓരോ ചായ കുടിക്കാം.”

കാവ്യ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.

“ഈ സമയത്ത് തന്നെ ചായ കുടിക്കണോ ചേട്ടന്.”

“നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൻ ഇപ്പോൾ ഇങ്ങു വരില്ലേ.”

“എങ്കിലും അവൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാനല്ലേ പോയിരിക്കുന്നത്.”

ഒരു ചിരിയോടെ അവൻ ചോദിച്ചു.

“നീ അല്ലെ ഇന്ന് വീട്ടിൽ വച്ച് ഭയങ്കര ആവേശത്തോടെ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാം എന്നൊക്കെ പറഞ്ഞത്.”

അവൾ ഒരു ജാള്യതയോടെ ചിരിച്ചു.

“നീ ഇറങ്ങി വാ..”

അവൻ അതും പറഞ്ഞ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ അവളും ഇറങ്ങി.

കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. അവർ ഒരു ടേബിളിനു ഇരു വശത്തും ആയി ഇരുന്നു.

ആകാശ് വിളിച്ച് പറഞ്ഞു.

“ചേട്ടാ രണ്ടു ചായ..”

കുറച്ച് സമയത്തിനകം തന്നെ ചായ അവരുടെ മുന്നിൽ എത്തി. തണുത്ത അന്തരീക്ഷത്തിൽ ചൂട് ചായ കുറേശ്ശെയായി ഊതി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് നവീൻ കാറിനടുത്തു തങ്ങളെ തിരയുന്നത് അവർ കണ്ടത്.

ആകാശ് ഉറക്കെ വിളിച്ച് പറഞ്ഞു.

“നവീൻ… ഞങ്ങളിവിടുണ്ട്.”

ആകാശിന്റെ വിളികേട്ട നവീൻ അവർക്കരികിലായി ചെന്നിരുന്നു.

കാവ്യ ആകാംഷയോടെ ചോദിച്ചു.

“ഫോൺ കിട്ടിയോ?”

അവൻ ഒരു ചിരിയോടെ ഫോൺ മേശപ്പുറത്തേക്ക് എടുത്ത് വെച്ചു.

ആകാശിന്റെയും കാവ്യയുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു.

അത് കണ്ട നവീൻ പറഞ്ഞു.

“കൂടുതൽ സന്തോഷിക്കണ്ട. ഒരു പ്രശ്നം ഉണ്ട്.”

കാവ്യ ചോദിച്ചു.

“എന്താ അതിൽ ചാർജ് ഇല്ലേ?”

“അന്ന് ഇവൾ സ്വിച്ച്ഓഫ് ചെയ്തു വച്ചോണ്ട് ചാർജ് ഒക്കെ ഉണ്ട്. പക്ഷെ മീരക്ക് ഇതിന്റെ ലോക്ക് നമ്പർ ഓർമയില്ല.”

കാവ്യ ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു.

“അതിനെന്താ.. ഇതിൽ ഫിംഗർപ്രിന്റ് ലോക്ക് ഉണ്ടല്ലോ.”

നവീൻ അവളുടെ തലക്ക് തട്ടിക്കൊണ്ടു പറഞ്ഞു.

“ഡി പൊട്ടി.. അതിനു ഇവൾക്കിതിൽ തൊടാൻ പറ്റില്ലല്ലോ. കോട്ടയത്ത് പോയി ദിവ്യയുടെ വിരൽ ഇതിൽ തൊട്ടാലേ നമുക്കിനി ഇത് ഓപ്പൺ ചെയ്യാൻ പറ്റുള്ളൂ.”

ആകാശ് പറഞ്ഞു.

“മീര.. ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചൂടെ.. ഇത്രൊയൊക്കെ ഓർത്തെടുക്കാൻ കഴിഞ്ഞതല്ലേ.”

നവീൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ നിസ്സഹായത്തോടെ പറ്റുന്നില്ലെന്ന് തലയാട്ടി.

“അവൾക്ക് പറ്റുന്നില്ലടാ.. അവൾ കുറെ ശ്രമിച്ചതാണ്.”

കാവ്യ നിരാശയോടെ ചോദിച്ചു.

“അപ്പോൾ നാളെ നമ്മൾ കോട്ടയത്തേക്ക് പോകേണ്ടി വരുമോ?”

നവീൻ അതേ എന്ന അർഥത്തിൽ മൂളി.

അവൾ നിരാശയോടെ പറഞ്ഞു.

“നാളെ ഇവന്റെ ബർത്ത്ഡേ  അടിച്ച്‌ പൊളിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.”

അപ്പോഴാണ് നവീൻ ഓർക്കുന്നത് തന്നെ നാളെയാണ് തന്റെ ബർത്ത്ഡേ  എന്ന്.

അവൻ അതിശയോടെ ചോദിച്ചു.

“നാളെ ജൂൺ 25 ആണോ. ഇന്ന് ഏതാ ദിവസമെന്ന തന്നെ ഓർക്കുന്നിലായിരുന്നു.”

പെട്ടെന്ന് അതിശയത്തോടെ മീര ചോദിച്ചു.

“ജൂൺ 25  ആണോ നിന്റെ ബർത്ത്ഡേ..”

“അതേ.. 1993 ജൂൺ 25 നു ആണ് ഞാൻ ജനിച്ചത്.”

അവൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

“ഞാനും അന്ന് തന്നെയാണ് ജനിച്ചത്. നിന്റെ ജനന സമയം എത്ര ആണ്.”

ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.

“രാവിലെ 04 :20 ന്.”

അവൾ കുറച്ച് നേരത്തേക്ക് അവനെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.

“ഞാനും അപ്പോഴാണ് ജനിച്ചത്.”

നവീൻ അത്ഭുതം നിറഞ്ഞ സ്വരത്തിൽ കാവ്യയോടും ആകാശിനോടും പറഞ്ഞു.

“ഞാനും മീരയും ഒരു ദിവസം ഒരേ സമയത്താണ് ജനിച്ചത്.”

കാവ്യയും ആകാശും വിശ്വസിക്കാനാവാത്ത രീതിയിൽ നവീനെ നോക്കി.

പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം ആകാശ് പറഞ്ഞു.

“ചിലപ്പോൾ ഈ കാരണത്തിനാലാകും നിനക്ക് മീരയെ കാണാൻ കഴിഞ്ഞത്.”

കാവ്യയും അതേ എന്ന അർത്ഥത്തിൽ തലയാട്ടി.

പെട്ടെന്നാണ് മീര പറഞ്ഞത്.

“എന്റെ ഫോണിന്റെ പാസ്സ്‌വേർഡ് ഞാൻ ജനിച്ച വർഷം ആണ്. 1993 .”

അത് കേട്ട നവീൻ ആവേശത്തോടെ പറഞ്ഞു.

“ഫോണിന്റെ പാസ്സ്‌വേർഡ് മീരക്ക് ഓർമ്മ വന്നു. 1993 .”

ആകാശ് പെട്ടെന്ന് ഫോണെടുത്തു പാസ്സ്‌വേർഡ് അടിച്ചു. ഫോൺ ലോക്ക് മാറിയതും അവന്റെ മുഖം തെളിഞ്ഞു.

“ഡാ. ലോക്ക് മാറി.”

കാവ്യ പറഞ്ഞു.

“നീ വീഡിയോ എടുത്തേ.”

ആകാശ് ഗാലറി തുറന്ന് അവസാനം എടുത്ത വീഡിയോ പ്ലേയ് ചെയ്തു. മൂന്നു പേരും ചേർന്നിരുന്നു ആ വീഡിയോ കണ്ടു.

വീഡിയോ കണ്ടു തീർന്നതും നവീൻ പറഞ്ഞു.

“ഇനി നമ്മൾ ഇത് സൂക്ഷിക്കുന്നത് അപകടം ആണ്. ഇത്രേം പെട്ടെന്ന് ഇത് നമ്മൾ ചാനലിൽ എത്തിക്കണം.”

അവർ ചായയുടെ പൈസ കൊടുത്ത് ഓടിപ്പോയി കാറിലേക്ക് കയറി. കാവ്യയാണ് ഡ്രൈവർ സീറ്റിലേക്ക് കയറിയത്.

പക്ഷെ നവീൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടിയത് മുതൽ ജെറി പറഞ്ഞേൽപ്പിച്ച പ്രകാരം ഒരാൾ അവനെ പിന്തുടർന്നിരുന്നത് അവർ അറിഞ്ഞിരുന്നില്ല.

ആകാശ് കാവ്യയോട് പറഞ്ഞു.

“നേരെ നവഭാരതിന്റെ ഓഫീസിലേക്ക് വിട്ടോ.”

കാവ്യ കാർ മുന്നോട്ടെടുത്തപ്പോൾ പിന്നിലെ സീറ്റിലേക്ക് തിരിഞ്ഞ് നോക്കി ആകാശിനോട് നവീൻ പറഞ്ഞു.

“ഒരു സേഫ്റ്റിക്ക് നിന്റെ ഫോണിലേക്കും വീഡിയോ സെൻറ് ചെയ്ത് ഇട്ടേക്ക്.”

കാർ അധിക ദൂരം മുന്നോട്ട് പോയില്ല. അതിനു മുൻപ് തന്നെ അവർക്ക് എതിരെ വേഗതയിൽ വന്ന ഒരു ചുവന്ന ഇന്നോവ അവരുടെ വഴി മുടക്കി റോഡിനു കുറുകെ നിന്നു.

അതിൽ ഇരുന്നു അവരെ നോക്കുന്ന ജെറിയെ അവർ വ്യക്തമായി കണ്ടു. ഇന്നോവയുടെ ബാക്ക് ഡോർ തുറന്ന് ഒരുത്തൻ പുറത്തേക്ക് ഇറങ്ങിയതും  എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ കാവ്യ ഇന്നോവയ്ക്കും മതിലിനും ഇടയിലുണ്ടായിരുന്ന ചെറിയൊരു ഗ്യാപ്പിൽ ഇന്നോവയെ ഉറച്ച് കൊണ്ട് കാർ മുട്ടത്തു അതിവേഗതയിൽ ഓടിച്ച് കൊണ്ട് പോയി.

കാറിന്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ ആകാശ് കാണുന്നത് റോഡിൽ അതിവേഗം തിരിക്കുന്ന ഇന്നോവ ആണ്.

അവൻ ഉറക്കെ വിളിച്ച് പറഞ്ഞു.

“കാവ്യ കാറിന്റെ സ്പീഡ് കുറക്കല്ലും.. അവർ ഇപ്പോൾ ഇന്നോവ തിരിക്കും.”

പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ നവീന് ഇന്നവയ്ക്കും തങ്ങൾക്കും ഇടയിൽ കുറച്ച് അകലം ഉണ്ടെന്ന് മനസിലായി.

അവൻ പെട്ടെന്ന് പറഞ്ഞു.

“കാവ്യ.. അടുത്ത വളവു കഴിയുന്നതും കാർ നിർത്തണം.”

എന്നിട്ട് ആകാശിനോടായി അവൻ പറഞ്ഞു.

“കാവ്യ കാർ നിർത്തുന്നതും നീ അവിടെ ഇറങ്ങി എവിടെയെങ്കിലും മറഞ്ഞിരിക്കണം. ഞങ്ങൾ അവന്മാരെ പിന്നാലെ കൊണ്ട് പൊയ്ക്കൊള്ളാം. ആ സമയം കൊണ്ട് നീ എങ്ങനെയെങ്കിലും ചാനൽ സ്റ്റുഡിയോയിൽ എത്തി ഫോൺ അവർക്ക് കൊടുക്കണം. ഒരു കാരണവശാലും ഇത് അവന്മാരുടെ കൈയിൽ കിട്ടരുത്.”

നവീൻ ഇത് പറഞ്ഞ് തീർന്നതും വളവു എത്തിയതും ഒരുമിച്ചായിരുന്നു. കാവ്യ പെട്ടെന്ന് കാർ ചവിട്ടി നിർത്തി. കൂടുതൽ ചിന്തിക്കാൻ സമയമില്ലാത്തതിനാൽ ആകാശ് ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങി ഇരുളിലേക്ക് മറഞ്ഞു.

നവീൻ പിന്നിലേക്ക് എത്തി വലിഞ്ഞ് ഡോർ അടക്കുമ്പോഴേക്കും കാവ്യ കാർ മുന്നിലേക്ക് എടുത്തിരുന്നു.

മിററിൽ കൂടി നോക്കിയ കാവ്യക്ക് കാണാൻ കഴിഞ്ഞത് പിന്നിൽ ഏകദേശം അടുത്തെത്താറായ ഇന്നോവയാണ്.

അവൾ പെട്ടെന്ന് പറഞ്ഞു.

“ഡാ നീ പെട്ടെന്ന് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ് ആരെയെങ്കിലുമൊക്കെ കൂട്ടി സ്റ്റേഡിയം റോഡിലേക്ക് വരാൻ പറ.”

നവീൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.

“പക്ഷെ നമ്മൾ സ്റ്റേഡിയം റോഡിലേക്കല്ലല്ലോ പോകുന്നത്.”

ഈ സമയം ഇന്നോവ തൊട്ടു പിന്നിൽ എത്തിയിരുന്നു. കാവ്യ റോഡിലെ ഡിവൈഡറിനിടയിൽ ഉണ്ടായിരുന്ന ഗ്യാപിലൂടെ വന്ന സ്പീഡിൽ യൂ ടേൺ അടിച്ചത് പെട്ടെന്നായിരുന്നു. അതേ സ്പീഡിൽ തന്നെ അവൾ ഇടത്തോട്ടു കിടന്ന സ്റ്റേഡിയം റോഡിലേക്കും കാർ തിരിച്ചു.

ഇന്നോവ ഓടിച്ചിരുന്നവൻ അവളിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഡിവൈഡറിലെ ഗ്യാപ് കഴിഞ്ഞിട്ടാണ് അവന് ഇന്നോവ ചവിട്ടി നിർത്താൻ പറ്റിയത്. ഇന്നോവ റിവേഴ്‌സ് എടുത്ത് വളച്ച് വരുമ്പോഴേക്കും കാവ്യ കുറച്ചധികം ദൂരം പിന്നിട്ടിരുന്നു.

രവി മാമന്റെ ഫോണിലേക്ക് കാൾ ചെയ്ത നവീൻ മാമൻ കാൾ എടുക്കുന്നതും നോക്കി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

മാമൻ കാൾ എടുത്തതും ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ നവീൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“മാമാ.. ദീപ പീഡന കേസിലെ ദീപയുടെ മരണം ആത്മഹത്യാ അല്ലായിരുന്നു. ജോസഫ് സാറിന്റെ മകൻ ജെറി അവളെ കൊന്നതാണ്. അതിന്റെ തെളിവ് എനിക്കും കാവ്യയ്ക്കും കിട്ടി. അതറിഞ്ഞ ജെറി ഞങ്ങളെ കൊല്ലാനായി ഒരു ചുവന്ന ഇന്നോവ കാറിൽ ഞങ്ങളെ ഫോളോ ചെയ്യുകയാണ്. ഞങ്ങൾ ഇപ്പോൾ സ്റ്റേഡിയം റോഡിലേക്ക് പൊയ്ക്കൊണ്ടിരിക്കയാണ്. മാമൻ പെട്ടെന്ന് ക്ലബിലെ പിള്ളേരെയും കൂട്ടി അവിടേക്ക് വരണം.”

തങ്ങൾക്ക് എന്തെങ്കിലും പറ്റിയാലും ജെറിക്ക് എതിരെയുള്ള തെളിവിനായി ആയിരുന്നു നവീൻ അത്രയും പറഞ്ഞത്.

കാര്യങ്ങൾ കൂടുതലൊന്നും വ്യക്തമായില്ലെങ്കിലും രവി മാമൻ പെട്ടെന്ന് പറഞ്ഞു.

“നിങ്ങൾ എവിടെയും നിർത്തുകയും വഴി മാറുകയും ചെയ്യരുത്. ഞങ്ങൾ  ഒരു കളി കഴിഞ്ഞ് സ്റ്റേഡിയത്തിൽ തന്നെയാണുള്ളത്. നിങ്ങൾ പേടിക്കണ്ട..  ഞാനും പിള്ളേരും സ്റ്റേഡിയം റോഡിൽ നിങ്ങളുടെ ഓപ്പോസിറ്റ് വരുന്നുണ്ടാകും.”

അത് കേട്ടപ്പോഴാണ് നവീന് ആശ്വാസം ആയത്.

“ഡി.. നീ എങ്ങും സ്ലോ ചെയ്യണ്ട.. മാമൻ നമ്മുടെ ഓപ്പോസിറ്റ് വരുന്നുണ്ട്.”

ഈ സമയം പിന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര ഉറക്കെ വിളിച്ച് പറഞ്ഞു.

“നവീൻ… അവർ നമുക്കൊപ്പം എത്താറായി.”

“മീര നീ പേടിക്കണ്ട.. അവർ സ്റ്റേഡിയത്തിലുണ്ടെന്നാണ് പറഞ്ഞത്. എങ്കിൽ ഉറപ്പായും അവർ 5 മിനിറ്റിനുള്ളിൽ നമ്മുടെ അടുത്തെത്തും.”

നല്ല ഇരുട്ടായിരുന്നതിനാൽ കാവ്യയ്ക്ക് റോഡ് ഒന്നും പൂർണമായും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും എന്നും പോകുന്ന വഴിയായാതിന്റെ ആത്മ വിശ്വാസത്തിൽ കാല് ആക്‌സിലേറ്ററിൽ അമർത്തി വച്ചിരിക്കുകയായിരുന്നു.

ഒരു മൂന്നു മിനിറ്റോളം അവരുടെ കാറും ഇന്നോവയും തമ്മിൽ അധിക അകാല വ്യത്യാസം ഇല്ലാതെ മുന്നോട്ടു പോയി. അപ്പോഴേക്കും അവർ മാന്ധ്രാ ജംഗ്ഷൻ എത്തിയിരുന്നു.

തൊട്ടടുത്ത വളവു എത്തിയതും കാവ്യ പെട്ടെന്ന് പറഞ്ഞു.

“ഡാ എനിക്ക് ഒന്നും കാണാൻ വയ്യ.”

മുന്നോട്ട് നോക്കിയ നവീനും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ വളവിൽ നല്ല രീതിയിൽ മൂടൽ മഞ്ഞ് താങ്ങി നിൽപ്പുണ്ടായിരുന്നു. കാവ്യയുടെ കാലുകൾ അറിയാതെ തന്നെ ബ്രേക്കിൽ അമർന്നു. അതേ സമയം തന്നെ പിന്നിൽ ഉണ്ടായിരുന്ന ഇന്നോവ അവരുടെ കാറിനെ ഇടിച്ചതും ഒരുമിച്ചായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നവീന്റെ കാർ മുന്നോട്ട് പോയി റോഡരികിലെ പാറക്കെട്ടിൽ ഇടിച്ച് നിന്നു.

ഒരു നിമിഷം നവീന്റെ കണ്ണിലേക്ക് ഇരുട്ടു കയറി. തൊട്ടടുത്ത നിമിഷം തന്നെ തല കുടഞ്ഞ് കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ നവീൻ കാണുന്നത് കാറിനടുത്തേക്ക് ഓടിവരുന്ന ഒരുത്തനെയാണ്. മീരയും ഈ സമയം കാറിൽ നിന്നും പുറത്തിറങ്ങി.

കാറിന്റെ ബോണറ്റിൽ കൈ ഊന്നി ഒരു ചാട്ടത്തിനു കാറിന്റെ മറു സൈഡിൽ എത്തിയ നവീൻ കാറിനടുത്തേക്ക് ഓടി വന്നവനെ ഒരു ചവിട്ടിനു റോഡിലേക്ക് തെറിപ്പിച്ചു.

ഈ സമയം കൊണ്ട് ഇന്നോവയിൽ ബാക്കി ഉണ്ടായിരുന്ന നാലുപേരും പുറത്തേക്കിറങ്ങി. അവരെ ഇങ്ങനെ നേരിടണമെന്ന് നവീന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. കാവ്യയും കാറിൽ നിന്നും പുറത്തിറങ്ങി. തല സ്റ്റിയറിങ്ങിൽ ഇടിച്ചതിനാൽ അവളുടെ നെറ്റിയുടെ സൈഡിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.

ഈ സമയം ജെറിയുടെ കൂട്ടാളികളിൽ ഒരുവൻ നവീന് നേരെ ഓടി അടുത്തു. നവീൻ പെട്ടെന്ന് ഒഴിഞ്ഞ് മാറി അവനെ പിന്നിലേക്ക് തള്ളിയിട്ട് തിരിയുമ്പോഴേക്കും ജെറിയുടെ കൈയിൽ ഉണ്ടായിരുന്ന കത്തി നവീന്റെ വയർ ലക്ഷ്യമാക്കി അടുത്തിരുന്നു.

ഇത് കണ്ടു മീര ഉറക്കെ നിലവിളിച്ചു. മീരയെ പോലെ തന്നെ നവീനും ആ കത്തി തന്റെ വയർ തുളച്ച് കയറി എന്ന് തന്നെ ഉറപ്പിച്ചു.

കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന നവീൻ കാണുന്നത് കത്തിയിൽ മുറുകെ പിടിച്ചിരിക്കുന്ന കാവ്യയെ ആണ്. അവളുടെ കൈയിൽ നിന്നും ചോര ചീറ്റുന്നുണ്ടായിരുന്നു. ഈ സമയം തന്നെ അവൻ മറ്റൊരു കാഴ്ചയും കണ്ടു. കാവ്യയുടെ പിന്നിൽ ഉണ്ടായിരുന്ന മീര അന്തരീക്ഷത്തിലേക്ക് മാഞ്ഞ് പോകുന്നത്.

നവീൻ ജെറിയുടെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടി. അവൻ കത്തിയുമായി റോഡിലേക്ക് തെറിച്ച് വീണു. കത്തി കൈയിലുലൂടെ ചീന്തി പോയതും കാവ്യയുടെ നിലവിളി അവിടെ ഉയർന്നിരുന്നു.

റോഡിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞ ജെറി പെട്ടെന്ന് കുറെ ഹോണടികളും പിള്ളേരുടെ ഒച്ചയും കേട്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി.

നിമിഷ നേരം കൊണ്ട് തന്നെ മൂന്നു കാറിലും അനേകം ബൈക്കുകളിലുമായി വന്നിറങ്ങിയ പിള്ളേര് ജെറിയെയും കൂട്ടരെയും വളഞ്ഞു.

കാറിൽ നിന്നും ഇറങ്ങിയ രവി മാമൻ നവീന്റെ കൈയിൽ കിടക്കുന്ന കാവ്യയുടെ അടുത്തേക്ക് ഓടുമ്പോൾ പിള്ളേരുടെ ഇടയിൽ പെട്ട ജെറിക്കും കൂട്ടർക്കും ഒരു കീഴടങ്ങളല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു.

.                               .                               .                               .

പിറ്റേന്നത്തെ ന്യൂസ് ചാനൽ മൊത്തം ജെറിയുടെ അറസ്റ്റും, ദീപയുടെയും വിവേകിന്റെയും കൊലപാതക വിഡിയോസും കൊണ്ടുള്ള ആഘോഷം ആയിരുന്നു. ആകാശ് പറഞ്ഞത് പ്രകാരം അവരുടെ പേര് ചാനൽ പുറത്ത് വിട്ടിരുന്നില്ല.

രണ്ടു കൈയിലും മുറുവിലെ കെട്ടുമായി ക്ഷീണം നിറഞ്ഞ മുഖഭാവത്തോടെ കിടക്കുന്ന കാവ്യയുടെ നെറ്റിയിൽ നവീൻ തലോടി.

കൈയിലെ മുറിവ് അത്ര ആഴത്തിലൊന്നും അല്ലായിരുന്നു. എങ്കിലും കുറെ രക്തം വാർന്ന് പോയതിന്റെ ക്ഷീണം അവളിൽ ഉണ്ടായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും ട്രിപ്പൊക്കെ ഇട്ടു കഴിഞ്ഞ് രാവിലെ തന്നെ കാവ്യയെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു. ന്യൂസ് സ്റ്റുഡിയോയിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് എത്തിയ ആകാശ് കാവ്യയെ വീട്ടിൽ എത്തിച്ച ശേഷം ആണ് അവിടെ നിന്നും പോയത്.

അവളുടെ മുറിവിന്റെ കെട്ടിലൂടെ കൈ ഓടിച്ച് കൊണ്ട് നവീൻ ചോദിച്ചു.

“നീ എന്തിനാ ആ കത്തിയിൽ കയറി പിടിച്ചത്.”

ബെഡിൽ ഇരിക്കുകയായിരുന്ന അവന്റെ മടിയിലേക്ക് തല ഉയർത്തി വെച്ച കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ പിന്നെ ആ കത്തി നിന്റെ വയറ്റിൽ കയറുന്നത് നോക്കി നിൽക്കണമായിരുന്നോ?”

അവൻ ഒന്നും മിണ്ടിയില്ല.

അവർക്കിടയിൽ ഉണ്ടായിരുന്ന അന്തരീക്ഷത്തിന്റെ ലാഘവം കുറയ്ക്കാനായി അവൾ പറഞ്ഞു.

“അതേ.. നിനക്ക് വേണ്ടിയാ എന്റെ കൈ രണ്ടും ഈ അവസ്ഥയിൽ ആയത്. അതുകൊണ്ട് ഇപ്പോഴും എന്റെ കൂടെ തന്നെ നിന്നു എനിക്ക് വേണുന്നതൊക്കെ ചെയ്തു തന്നേക്കണം. ചോറൊക്കെ വാരി തരണം കേട്ടോ..”

ഒരു ചിരിയോടെ അവൻ ചോദിച്ചു.

“ഡ്രെസ്സും ഞാൻ മാറ്റി ഇട്ട് തരേണ്ടി വരുമോ?”

“ആ ഇട്ടു തരേണ്ടി വരും. എന്തെ പറ്റില്ലേ?”

“ഓഹോ.. എങ്കിൽ ഈ ഡ്രസ്സ് നമുക്ക് ഇപ്പോൾ തന്നെ മാറിയേക്കാം.”

നവീൻ അവളുടെ ടോപ് വലിച്ചുയർത്തി അവളുടെ മാറിടത്തിന് തൊട്ടു താഴെ വരെ കൊണ്ട് വന്നു. പക്ഷെ അവൾക്ക് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.

ടോപ് താഴേക്കിട്ട് നഗ്നമായ വയർ മറച്ച് കൊണ്ട് അവൻ പറഞ്ഞു.

“നാണം ഇല്ലാത്ത ജന്തു.”

അത് കേട്ടതും ഒരു ചിരിയോടെ അവൾ പറഞ്ഞു.

“നീ എവിടം വരെ പോകുമെന്ന് എനിക്കറിയാല്ലോ.”

അവനൊന്ന് ചിരിച്ച ശേഷം വിദൂരതയിലേക്ക് നോക്കി ഇരുന്നു.

അവന്റെ മുഖഭാവം മാറിയത് കണ്ടു കാവ്യ ചോദിച്ചു.

“മീരയെ പിന്നെ ഇതുവരെയും നീ കണ്ടില്ലല്ലേ?”

“ഇല്ല.. മാന്ധ്രാ കുന്നിലും ഞാൻ പോയി നോക്കിയിരുന്നു, അവിടെയും അവളില്ല.”

“ഇനി നീ എന്ത് ചെയ്യാൻ പോകുന്നു?”

“ഞാൻ ഇന്ന് തന്നെ കോട്ടയത്ത് അവളുടെ വീട്ടിലേക്ക് പോകും. അവൾക്ക് എന്ത് പറ്റിയെന്ന് എനിക്കറിയണം.”

കാവ്യ പെട്ടെന്ന് പറഞ്ഞു.

“ഞാനും വരും നിന്റെ കൂടെ.”

“നിനക്ക് ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റുമോ?”

“ഇല്ല.. പക്ഷെ നാളെ ഉറപ്പായും എന്റെ ക്ഷീണമൊക്കെ മാറും. നമുക്ക് നാളെ പോകാമെടാ.”

നവീൻ ആകെ വിഷമാവസ്ഥയിലായി.

“കാവ്യ, അവൾക്ക് എന്ത് പറ്റിയെന്നറിയാതെ എനിക്കൊരു സമാധാനം കിട്ടില്ല.”

“നവീൻ.. നിന്നെ ഒറ്റയ്ക്ക് അവിടേക്ക് വിടാൻ എനിക്കാവില്ല.. എനിക്ക് വേണ്ടി ഇന്ന് ഒരു ദിവസം നിനക്ക് ക്ഷമിച്ചൂടെ.. പ്ളീസ്.”

അവളെ വിഷമിപ്പിക്കുവാൻ നവീന് കഴിയുമായിരുന്നില്ല.

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“നമുക്ക് നാളെ രാവിലെ തന്നെ പോകാം.”

അത് കേട്ടതും കാവ്യയുടെ മുഖത്ത് ചിരി തെളിഞ്ഞു.

“അവിടെ പോകുന്നതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങളിൽ തീരുമാനം ആക്കാനുണ്ട്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്ത് കാര്യത്തിൽ?”

“അതൊക്കെ ഉണ്ട്.”

അവൻ ഫോണെടുത്തു അമ്മയെയും അച്ഛനെയും ആകാശിനെയും അവളുടെ വീട്ടിലേക്ക് വരാൻ ആവിശ്യപെട്ടു.

ഹാളിൽ ഇരിക്കുന്ന എല്ലാപേരെയും ഒന്ന് നോക്കിയ ശേഷം നവീൻ പറഞ്ഞു.

“ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്. ദിവ്യ എന്നാണ് അവളുടെ പേര്. കോട്ടയത്താണ്‌ വീട്. ഡോക്ടർ ആണ്.”

നവീൻ പറഞ്ഞത് കേട്ട് അവന്റെയും കാവ്യയുടെയും അച്ഛനും അമ്മയും പരസ്പരം നോക്കി.

അവന്റെ പെട്ടെന്നുള്ള തുറന്ന് പറച്ചിലിൽ ഞെട്ടി ഇരിക്കുകയായിരുന്നു കാവ്യയും ആകാശും.

കാവ്യയുടെ അച്ഛൻ പെട്ടെന്ന് ചോദിച്ചു.

“അപ്പോൾ എന്റെ മോളോ?”

“എനിക്കും കാവ്യയ്ക്കും ഇടയിൽ ഒരിക്കലും നിങ്ങൾ ഉദ്ദേശിക്കുന്നപോലൊരു ബന്ധം ഉണ്ടായിരുന്നില്ല. കാവ്യ സ്നേഹിച്ചിരുന്നത് മറ്റൊരാളെ ആയിരുന്നു.”

അവിടെ ഇരുന്നവർക്ക് മറ്റൊരു  ഞെട്ടൽ ആയിരുന്നു ആ വാക്കുകൾ സമ്മാനിച്ചത്.

കാവ്യയുടെ അമ്മ ചോദിച്ചു.

“അവൾ വേറെ ആരെ സ്നേഹിച്ചെന്നാണ്.”

എല്ലാപേരുടെയും നോട്ടം ഈ സമയം കാവ്യയുടെ നേരെ ആയിരുന്നു. പക്ഷെ അവൾ തല കുനിച്ച് നിശബ്ദത ആയി ഇരുന്നതിനാൽ നവീൻ പറഞ്ഞു.

“ഈ നിൽക്കുന്ന ആകാശിനെ ആണ് അവൾ സ്നേഹിച്ചത്. വർഷങ്ങളായി അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.”

രവി ചോദിച്ചു.

“ഇവൻ ഈ പറയുന്നത് ശരിയാണോ മോളെ?”

കാവ്യ ചെറുതായി ഒന്ന് മൂളുക മാത്രം ചെയ്തു.

ആകാശ് പറഞ്ഞു.

“സാമ്പത്തികമായി ഞാൻ നിങ്ങൾക്കൊപ്പം എത്താത്തതിനാൽ നിങ്ങൾ എതിർക്കുമോ എന്ന് പേടിച്ചാണ് കാവ്യ ഇത് എവിടെ പറയാഞ്ഞത്.”

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ നിശബ്തതക്ക് വിരാമം ഇട്ട് കൊണ്ട് രവി പറഞ്ഞു.

“ഞാനും സുധയും സ്നേഹിക്കാന് കല്യാണം കഴിച്ചത്. അന്ന് ഞാൻ സുധയെ കെട്ടുമ്പോൾ ആകാശിന്‌ ഇന്നുള്ള സാമ്പത്തിക മെച്ചം പോലും എനിക്കില്ലായിരുന്നു. പക്ഷെ അതും പറഞ്ഞ് ഈ നിൽക്കുന്ന വിജയൻ ഒരിക്കലും ഞങ്ങളുടെ കല്യാണത്തിന് എതിര് നിന്നിട്ടില്ല. ആകാശിനെ ഞങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്നതാണ്… ഞാൻ ഇപ്പോൾ മനസിലാക്കുന്നത് എന്റെ മകൾ ഞങ്ങളെ മനസിലാക്കിയിട്ടില്ല എന്നാണ്.”

കാവ്യ പെട്ടെന്ന് ഓടിവന്ന് കരഞ്ഞ് കൊണ്ട് രവിയെ കെട്ടിപ്പിടിച്ചു. ആ കരച്ചിൽ അവളുടെ ഒരു മാപ്പു പറച്ചിൽ ആയിരുന്നു.

രംഗം ഒന്ന് ശാന്തമായപ്പോൾ വിജയൻ ചോദിച്ചു.

“നീ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ദിവ്യ ആരാണ്. ഞങ്ങൾ ഇതുവരെ കണ്ടിട്ട് പോലും ഇല്ലല്ലോ. അതും കോട്ടയത്തു നിന്ന്.”

നവീനും കാവ്യയും ആകാശും പരസ്പരം നോക്കി.

നവീൻ പറഞ്ഞു.

“ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഉണ്ടായിരുന്ന അത്ഭുതം ആണ് ദിവ്യ. അത് ഇങ്ങനെ പറഞ്ഞ് മനസിലാക്കണം എന്ന് എനിക്കറിയില്ല. ഞങ്ങൾ എല്ലാം വിശദമായി പറയാം. നിങ്ങൾ എല്ലാം സമാധാനത്തോടെ ഇരുന്നു കേൾക്കണം.”

കാവ്യയും ആകാശും നവീനും പതുക്കെ എല്ലാം പറഞ്ഞു തുടങ്ങി.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷെ തലേ ദിവസം നടന്ന സംഭവങ്ങളൊക്കെ കൂട്ടി ചേർത്ത് വായിക്കുമ്പോൾ വിശ്വസിക്കാതിരിക്കാനും ആകുന്നില്ല.

.                               .                               .                               .

അടുത്ത ദിവസം രാവിലെ തന്നെ ആകാശിന്റെ കാറിൽ കാവ്യയും നവീനും ആകാശും കോട്ടയത്തേക്ക് യാത്ര പുറപ്പെട്ടു.  ആകാശ് ആണ് കാർ ഓടിച്ചിരുന്നത്. പിൻ സീറ്റിൽ നവീന്റെ തോളിൽ തല ചാരി കാവ്യ മയങ്ങുന്നുണ്ടായിരുന്നു.

അവരുടെ തൊട്ടു പിന്നിലെ കാറിൽ നവീന്റെയും കാവ്യയുടെയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. തലേ ദിവസം നവീൻ പറഞ്ഞ കഥ പൂർണമായും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ അതിന്റെ സത്യാവസ്ഥ പൂർണമായും ബോധ്യപ്പെടാൻ വേണ്ടിയാണ് അവരും കൂടെ യാത്ര പുറപ്പെട്ടത്.

കാവ്യയുടെ തലയിൽ തഴുകി ഇരിക്കുമ്പോഴും നവീന്റെ ഉള്ളിൽ മീരയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

മീര മരിച്ചിട്ടുണ്ടാകുമോ അതോ ജീവനോടെ ഉണ്ടോ? ഇനി അഥവാ ജീവനോടെ ഉണ്ടെങ്കിൽ തന്നെ കോമയിൽ നിന്നും ഉണർന്നിട്ടുണ്ടാകുമോ.. ഇനി ഉണർന്നിട്ടുണ്ടെകിൽ തന്നെ എല്ലാം ഓര്മയുണ്ടാകുമോ?… ഇത്തരത്തിലുള്ള പല ചിന്തകൾ അവന്റെ മനസിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

നവീൻ തട്ടി വിളിക്കുമ്പോഴാണ് കാവ്യ മയക്കത്തിൽ നിന്നും ഉണരുന്നത്.

“കാവ്യ.. നമ്മൾ എത്തി.”

അവന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ കാവ്യ മീരയുടെ വീടാണ് കാണുന്നത്. മുന്നിലേക്ക് കിടന്ന അവളുടെ മുടി ഒതുക്കി കൊടുത്ത ശേഷം നവീൻ കാറിനു വെളിയിലേക്ക് ഇറങ്ങി.

അപ്പോഴേക്കും അച്ഛനും അമ്മയും വന്ന കാറും അവിടെ എത്തി.

കാറിൽ നിന്നും എല്ലാരും പുറത്തേക്ക് ഇറങ്ങിയപ്പോൾ നവീൻ വീടിന്റെ മുന്നിലേക്ക് നടന്നു.

കാളിങ് ബെൽ അടിച്ച്‌ അവിടെ നിൽക്കുമ്പോൾ അവന്റെ ഹൃദയം ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. വീടിനുള്ളിൽ നിന്നും ഉച്ചത്തിലുള്ള സംസാരമൊക്കെ കേൾക്കുന്നുണ്ട്. കുറച്ചധികം ആൾക്കാർ വീടിനുള്ളിൽ ഉണ്ടെന്ന് വ്യക്തം.

കുറച്ച് സമയത്തിനകം തന്നെ മീരയുടെ അമ്മ വന്നു ഡോർ തുറന്നു. അവരെ കണ്ടതും മീരയുടെ അമ്മ ഒന്ന് അത്ഭുതപ്പെട്ടു.

“നിങ്ങൾ ഇങ്ങനെ അറിഞ്ഞു അവൾ എഴുന്നേറ്റെന്നു?”

അമ്മയുടെ ചോദ്യം കേട്ടതും അനുവാദത്തിനായി കാത്ത് നിൽക്കാതെ നവീൻ വീടിനുള്ളിലേക്ക് കയറി മീരയുടെ റൂമിലേക്ക് നടന്നു. പിന്നാലെ കാവ്യയും ആകാശും.

അവരുടെ ആ പ്രവർത്തിയിൽ ഞെട്ടി നിൽക്കുകയായിരുന്ന അമ്മയോട് നവീന്റെ അമ്മ എന്തോ പറയുന്നുണ്ടായിരുന്നു.

മുൻപ് വന്നിട്ടുണ്ടായിരുന്നതിനാൽ തന്നെ മീര കിടക്കുന്ന റൂം നവീന് വ്യകതമായി അറിയാമായിരുന്നു. വേഗതയിൽ ആ റൂമിലേക്ക് കടന്ന് ചെല്ലുമ്പോൾ അവൻ കാണുന്നത് ബെഡിൽ ചാരി ഇരിക്കുന്ന മീരയ്ക്ക് ചുറ്റും നിൽക്കുന്ന രണ്ടു മൂന്നു പേരെ ആണ്. കൂടാതെ ഒരു നഴ്സും ഡോക്ടറും ഉണ്ട്.

റൂമിലേക്ക് പെട്ടെന്ന് കയറി വന്ന നവീനറെയും ആകാശിനെയും കാവ്യയെയും അവർ അപരിചിത ഭാവത്തിൽ നോക്കി.

മീരയും അവരെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടം മൂന്നുപേരിൽ നിന്നും പതുക്കെ നവീന്റെ മുഖത്തേക്ക് ഒതുങ്ങി.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവളുടെ മിഴികളിൽ കണ്ണുനീർ നിറഞ്ഞു.

നവീൻ സാവധാനം അവളുടെ അടുത്തേക്ക് ചെന്ന് വിരലുകളിൽ പിടി മുറുക്കി.

ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“ഇന്നലെ നീ വരാതിരുന്നപ്പോൾ ഞാൻ കരുതി…”

വാക്കുകൾ പൂർത്തി ആക്കാതെ നിർത്തുമ്പോൾ അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു.

അവൻ അവൽക്കരികിലായി ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

“ജെറി എന്റെ വയറ്റിൽ ആ കത്തി കുത്തി ഇറക്കിയിട്ടുണ്ടാകും എന്ന് നീ കരുതി അല്ലെ?”

അവൾ കൈ ഉയർത്തി അവന്റെ മുഖത്ത് കൂടി വിരലോടിച്ചു.

എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ലവ് യു നവീൻ..”

നവീന്റെ മുഖത്ത് അത് കേട്ടതും പുഞ്ചിരി വിടർന്നു.

പെട്ടെന്ന് കാവ്യ മുന്നോട്ട് വന്ന് പറഞ്ഞു.

“അതേ.. ഞങ്ങളും ഇവിടെ തന്നെ ഉണ്ട്.”

മീരയുടെ നോട്ടം ആദ്യം പോയത് കാവ്യയുടെ കൈയിലെ മുറിവിലേക്കാണ്.

“നിന്റെ കൈയ്ക്ക് എന്ത് പറ്റി?”

ഒരു ചിരിയോടെ കാവ്യ പറഞ്ഞു.

“നിന്റെ കാമുകന്റെ വയറ്റിൽ കത്തി കയറാതെ തടഞ്ഞത് എന്റെ കൈ ആയിരുന്നു.”

കാവ്യയും അവൾക്കരികിൽ ആയി ബെഡിൽ ഇരുന്നപ്പോൾ ആകാശിനെ നോക്കി അവൾ മന്ത്രിച്ചു.

“ഹായ്.. ആകാശ്.”

ഒരു ചിരിയോടെ ആകാശ്പറഞ്ഞു.

“ഇപ്പോഴെങ്കിലും ഒന്ന് നേരിട്ടു സംസാരിക്കാൻ പറ്റിയല്ലോ.”

അവന്റെ വാക്കുകൾ കാവ്യയിലും നവീനിലും ചിരി ഉണർത്തി.

ഈ സമയം അത്രയും അവർ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നറിയാതെ നിൽക്കുകയായിരുന്നു ആ റൂമിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

റൂമിന്റെ വാതിക്കൽ നിൽക്കുകയായിരുന്ന നിവിന്റെ അച്ഛൻ മുന്നോട്ട് വന്ന് പറഞ്ഞു.

“ഞാൻ നവീന്റെ അച്ഛൻ ആണ്.”

മീര ബഹുമാനം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എനിക്കറിയാം.”

കാവ്യ ഒരു ചിരിയോടെ പറഞ്ഞു.

“അവൾക്ക് നിങ്ങളെ എല്ലാപേരെയും അറിയാം.. രണ്ടു ദിവസം മുൻപുവരെ നിങ്ങൾക്കൊപ്പം അവിടെ ഉണ്ടായിരുന്നതല്ലേ ഇവൾ.”

അച്ഛൻ മീരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ  തലയാട്ടി.

.                               .                               .                               .

കുറച്ച് മാസങ്ങൾക്ക് ശേഷം.

റിസപ്ഷൻ കഴിഞ്ഞ് എല്ലാപേരും പിരിഞ്ഞ് പോയപോഴേക്കും രാത്രി 9 മണി കഴിഞ്ഞിരുന്നു.

കാവ്യയോടൊപ്പം റൂമിലേക്ക് നടക്കുമ്പോൾ മീര പറഞ്ഞു.

“ഇന്നലെ തൊട്ട് തുടങ്ങിയതാണ് ഈ ഒരുങ്ങിയുള്ള നിൽപ്പ്. കുറച്ച് നേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ തളർന്ന വീണേനെ.”

“ലൈഫിൽ ഒരിക്കലേ ഉള്ളു ഈ ഒരു അവസരം. അപ്പോൾ ഇത്തിരിയൊക്കെ സഹിക്കണം.”

“ഒരു ആറു മാസം കൂടി കഴിഞ്ഞ് നീയും ഇങ്ങനെ നിൽക്കേണ്ടതാണ്. അപ്പോഴും ഇതേ ഡയലോഗ് പറയണം കേട്ടോ.”

രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇന്നായിരുന്നു മീരയുടെയും നവീന്റെയും കല്യാണം. കാവ്യയുടെയും ആകാശിന്റെയും കല്യാണം ആകാശിന്റെ ആവശ്യപ്രകാരം ഒരു ആറു മാസം കൂടി കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്.

കാവ്യയ്‌ക്കൊപ്പം പടികൾ കയറി തുടങ്ങിയപ്പോൾ പിന്നിൽ നിന്നും നവീന്റെ അമ്മയുടെ വിളി വന്നു.

“മോളെ.. ഈ പാലും കൂടി കൊണ്ട് പോ. ഇനി ഇതിനായി താഴേക്ക് ഇറങ്ങേണ്ടല്ലോ.”

ഒരു നാണത്തോടു കൂടി മീര അമ്മയുടെ കൈയിൽ നിന്നും പാലും വാങ്ങി മുറിയിലേക്ക് നടന്നു.

ഡോർ തുറന്നു അകത്തേക്കു കയറിയ മീര കാണുന്നത് മൊത്തം മുല്ലപ്പൂ കൊണ്ടും റോസാപ്പൂ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബെഡും റൂമും ആണ്.

പാല് മേശപ്പുറത്തേക്ക് വച്ച് കൊണ്ട് മീര ചോദിച്ചു.

“ഇതൊക്കെ നിന്റെ പണി ആണോടി.”

“എന്റെയും ആകാശേട്ടന്റെയും.”

അപ്പോഴേക്കും നവീനും ആകാശും റൂമിലേക്ക് എത്തി.

കാവ്യയെ കണ്ടു ആകാശ് ചോദിച്ചു.

“നീ ഇവിടെ നിൽപ്പുണ്ടായിരുന്നു? നിന്നെ താഴെ അച്ഛൻ തിരക്കുന്നത് കണ്ടു.”

“അഹ്.. ഞാൻ ഇപ്പോൾ താഴേക്ക് വരാം.”

ആകാശ് റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ കുസൃതിയോടെ കാവ്യ നവീനോട് ചോദിച്ചു.

“ഇന്ന് ഫസ്റ്റ് നൈറ്റ് ആണ്.. അതിനെ കുറിച്ച് വല്ല പിടിപാടും ഉണ്ടോ? എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോ. ഞാൻ പറഞ്ഞു തരാം.”

കാവ്യയുടെ ചെവിയിൽ പിടിച്ച് റൂമിനു പുറത്തേക്ക് കൊണ്ട് പോയി മീര പറഞ്ഞു.

“എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ ഞാൻ തീർത്തു കൊടുത്തോളം. ഞാൻ ഒരു ഡോക്ടറും കൂടിയാണേ..”

ഒരു ചിരിയോടെ കാവ്യ പറഞ്ഞു.

“തിയറി പോലെ അല്ല പ്രാക്ടിക്കൽ..”

“പോയെ.. പോയെ..”

മീര വാതിൽ അവൾക്ക് മുന്നിൽ അടച്ചു.

നവീൻ ഒരു ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കുകയായിരുന്നു.

“ആഹാ..പാലൊക്കെ ഉണ്ടോ?”

“അമ്മ തന്നു വിട്ടതാണ്.”

നവീൻ പെട്ടെന്ന് ചോദിച്ചു.

“ഹേ.. ആരാ നിന്റെ പിന്നിൽ.”

മീര പെട്ടെന്ന് തിരിഞ്ഞ് നോക്കി. അവൾക്കാരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ആര്?”

“അപ്പോൾ എനിക്ക് മാത്രേ കാണാൻ പറ്റുന്നുള്ളു?”

അപ്പോഴാണ് നവീൻ തന്നെ പറ്റിച്ചതാണെന്ന് അവൾക്ക് മനസിലായത്.

മീര നവീനെ ബെഡിലേക്ക് തള്ളിയിട്ട് അവന്റെ മുകളിലേക്ക് വീണുകൊണ്ട് പറഞ്ഞു.

“ആരായാലും ഇന്ന് സമയമില്ല. നാളെ വരാൻ പറ.”

ശുഭം…

Comments:

No comments!

Please sign up or log in to post a comment!