മായികലോകം 3
കമന്റ് ചെയ്തവരില്‍ ഭൂരിഭാഗവും കമ്പി ഒഴിവാക്കാന്‍ ആണ് പറഞ്ഞത്. വായനക്കാര്‍ തരുന്ന കമന്റുകള്‍ തന്നെ ആണ് വീണ്ടും എഴുതാന്‍ ഉള്ള ഊര്‍ജം. കമ്പിയോടൊപ്പം കഥയും എന്ന രീതിയില്‍ എഴുതാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. ഒരിയ്ക്കലും ആവശ്യമില്ലാതെ കമ്പി കുത്തികയറ്റുവാന്‍ എനിക്കും താല്പര്യമില്ല. കഥയില്‍ ആവശ്യമുള്ളിടത്ത് മാത്രമേ കമ്പി ഉണ്ടാകൂ. കട്ടകമ്പി ഒന്നും എഴുതാന്‍ കഴിയും എന്നു എനിക്കും സംശയമാണ്.
ഈ ഭാഗത്ത് കമ്പി ഒഴിവാക്കാന്‍ ശ്രമിച്ചത് കൊണ്ട് പേജുകള്‍ കുറവാണ്. അടുത്ത ഭാഗത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. പ്രിയ വായനക്കാര്‍ ക്ഷമിയ്ക്കുക.
എന്റെ മായയെ എനിക്കു നഷ്ടപ്പെടാന്‍ പോകുന്നു. അല്ലെങ്കില്‍ തന്നെ എന്റെ എന്നു പറയാന്‍ എനിക്കെന്താവകാശം. ഒരിക്കല്‍ പോലും അവള് എന്നോടു പറഞ്ഞോ എന്റെ ആകാം എന്നു. ഇല്ലല്ലോ. അപ്പോ പിന്നെ ഇപ്പൊഴും അവള് എന്റെ അല്ല. എനിക്കു അവളെ ജീവനാണെന്ന് കരുതി അവള്‍ക്ക് അങ്ങിനെ ആയിരിക്കില്ലല്ലോ. അങ്ങിനെ ആണെങ്കില്‍ ഇപ്പോള്‍ അവള് നീരജിന്റെ കൂടെ പോവുമായിരുന്നില്ലല്ലോ. അതും ബൈക്കില്‍. അവള് ബൈക്കില്‍ കയറി ഇരുന്നതോ? രണ്ടു കാലും അപ്പുറത്തും ഇപ്പുറത്തും ഇട്ടിട്ടു. അതും എന്റെ മുന്നില്‍ വച്ച് തന്നെ. കുറച്ചു ദൂരം പോയിട്ടു ഞാന്‍ കാണാതെ ഇരിക്കുകയായിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പോ എന്നെക്കാള്‍ ഇഷ്ടം നീരജിനോട് തന്നെ ആണല്ലോ അവള്‍ക്ക്.
ആണ്. അവള്‍ക്ക് നീരജിനോട് തന്നെ ആണ് ഇഷ്ടം. അവളും എന്നോടു അത് തുറന്നു പറഞ്ഞതാണല്ലോ. ഒന്നും മനസില്‍ ഒളിച്ചു വച്ചില്ലല്ലോ അവള്. അതെന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ അല്ലേ. അതോ അങ്ങിനെ എങ്കിലും ഞാന്‍ ഇതില്‍ നിന്നും പിന്മാറും എന്നു കരുതി ആണോ?
അവര്‍ തമ്മില്‍ ഇത്ര അടുപ്പം ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ അല്ല അവള്‍ക്ക് അവനെ മറക്കാന്‍ കഴിയാത്തത്. ഇത്രയും അടുപ്പം അവര്‍ തമ്മില്‍ ഉള്ള സ്ഥിതിക്ക് പലതും നടന്നിട്ടുണ്ടാകില്ലേ. അങ്ങിനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏത് പെണ്ണാണു അത് തുറന്നു പറയുക?
ബൈക്കില്‍ രണ്ടുകാലും രണ്ടു സൈഡിലും ആയി ഇരുന്നെങ്കിലും അവനുമായി വിട്ടു തന്നെ ആണ് അവള് ഇരുന്നതു. ചിലപ്പോള്‍ ഞാന്‍ കാണുന്നത് കൊണ്ടായിരിക്കും. എവിടൊക്കെ ഇങ്ങനെ കറങ്ങിയിട്ടുണ്ടാകും അവര്‍. അഞ്ചു വര്‍ഷം പ്രണയിച്ചു നടന്നവര്‍ അല്ലേ. ഉറപ്പായും കറങ്ങിയിട്ടുണ്ടായിരിക്കും.
അങ്ങിനെ കറങ്ങാതിരുന്നെങ്കില്‍ നീരജിന്റെ കൂട്ടുകാര്‍ അവനെ കളിയാക്കില്ലേ.
വെറുതെ ഞാന്‍ എന്തിനാ ഒരുപാട് ആഗ്രഹിച്ചത് അവളെ?. എല്ലാം അറിയാമായിരുന്നല്ലോ. എന്നിട്ടും എന്തിന് ഞാന്‍ അവളുടെ പുറകെ തന്നെ പോകുന്നു?
അതിസുന്ദരി ഒന്നുമല്ലല്ലോ അവള്. അവളെക്കാള്‍ സുന്ദരികളെ കണ്ടിട്ടുണ്ടല്ലോ. എന്നിട്ടും എന്താ അവളോടു മാത്രം ഇങ്ങനെ തോന്നാല്‍. രണ്ടുപേരെ ഒരേ സമയം പ്രേമിക്കാന്‍ പറ്റുമോ ഒരാള്‍ക്ക്?
ഒരു നൂറ് സംശയങ്ങള്‍ രാജേഷിന്റെ മനസില്‍ ഒഴുകി എത്തി.
എന്തു ചെയ്യണം എന്നു അവന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.
അവള് എന്നെ വേണ്ട എന്നു പറയട്ടെ. അല്ലാതെ ഞാന്‍ അവളെ കൈവിടില്ല. അതുറപ്പ്. ഇനി അവളെ അവൻ ചവച്ചു തുപ്പിയതാണെങ്കിൽ പോലും എനിക്കു വേണം . കാരണം എന്നിക്കവളോട് കാമം അല്ല സ്നേഹം ആണ് . ഇതുവരെ കാമത്തോടെ കണ്ടിട്ടില്ല അവളെ . എന്തോ ഇഷ്ടമാണവളെ.
കാരണം എന്താണെന്നു ചോദിച്ചാൽ ഉത്തരം മുട്ടും .
അല്ലെങ്കിലും മാംസ നിബദ്ധം അല്ല രാഗം എന്നല്ലേ കുമാരനാശാന് പറഞ്ഞത്.
ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ആലോചിച്ചു പോയി . അങ്ങിനെ ആയിരുന്നെങ്കിൽ ഇതുവരെ എങ്കിലും അവളെ നീരജ് കൊണ്ട് പോയത് പോലെ പുറകിൽ ഇരുത്തി വരാമായിരുന്നു . ഞാൻ എന്താ ഈ ചിന്തിക്കുന്നേ . ബൈക്ക് ഉണ്ടായിട്ടു എന്ത് കാര്യം ? ഓടിക്കാൻ അറിയണ്ടേ .
ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും ഞാൻ വീഴുന്ന സ്വപ്നം കണ്ടു അമ്മ സൈക്കിൾ പോലും പഠിക്കാൻ സമ്മതിച്ചില്ല . അതിപ്പോ അനുഭവിക്കുന്നുണ്ട് . എന്തായാലും ബൈക്ക് ഓടിക്കാൻ പഠിക്കണം.
ചിന്തകൾ കാടും മലയും ഒക്കെ കടന്നു ഹിമാലയത്തിൽ വരെ എത്തി നില്‍ക്കുമ്പോഴാണ് മായയുടെ ഫോൺ .
“എവിടെയാ “
“ഞാൻ ഇവിടെ തന്നെ ഉണ്ട് “
“ഏട്ടൻ പൊയ്ക്കോളൂ. ലേറ്റ് ആകും തിരിച്ചു വരാൻ”
“സാരമില്ല. ഞാൻ ഇവിടെ നിന്നോളാം”
“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര് ഉണ്ട്.”
“നീരജിനോട് പറഞ്ഞോ എന്റെ കാര്യം?”
“ഇല്ല. പറയണം.”
ഞാന്‍ മൂളി.
“ഏട്ടന് പൊയ്ക്കൊളൂ. ഞാന്‍ ഇവരുടെ കൂടെ വരാം. തിരിച്ചു കുറെ ദൂരെ പോകേണ്ടതല്ലേ.”
“അതൊന്നും സാരമില്ല. ഞാന്‍ ഇവിടെ നില്‍ക്കുന്നത് മോള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?”
“ബുദ്ധിമുട്ടല്ല.
“വേണ്ട. ഞാന്‍ ഇവിടെ നിന്നോളാം. നന്നായി സദ്യയൊക്കെ കഴിച്ചു മെല്ലെ വന്നാല്‍ മതി.”
“വേണ്ട ഏട്ടാ. ഏട്ടന് പൊയ്ക്കൊളൂ. നീരജ് വരുന്നുണ്ട് അടുത്തേക്ക്. ഞാന്‍ ഫോണ്‍ വെക്കുകയാ”
അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തു.
അവള് പറഞ്ഞത് കേള്‍ക്കണോ? തിരിച്ചു പോകണോ?
നീരജ് അവളെ കൊണ്ട് വിടാം എന്നു പറഞ്ഞാല്‍ അവന്റെ കൂടെ അല്ലേ പോവുകയുള്ളൂ.
ഞാന്‍ എന്തിന് വെറുതെ അധികപ്പറ്റ് ആകണം?
ശരിക്കും അവളുടെ ജീവിതത്തില്‍ ഞാന്‍ ഒരു അധികപ്പറ്റ് തന്നെ അല്ലേ?
മായയുടെയും നീരജിന്റെയും ജീവിതത്തില്‍ ശല്യമായി വന്ന വില്ലന്‍ അല്ലേ ഞാന്‍?
ഇതില്‍ ഇപ്പോ ഞാനാണോ അവനാണോ വില്ലന്‍? അതോ രണ്ടുപേരെയും ഒരുമിച്ച് സ്നേഹിക്കുന്ന അവളാണോ?
എന്നോടു സ്നേഹം ഉണ്ട് എന്നുറപ്പാണു. പക്ഷേ എന്നെക്കാള്‍ ഇഷ്ടം നീരജിനോടാണു.
എന്തായിരിക്കും നീരജിനോട് അവള് പറയുന്നുണ്ടാകുക?
ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു എന്നോ?
അതോ എന്നെ അവള്‍ക്ക് ഇഷ്ടമാണെന്നായിരിക്കുമോ?
ഇനി അവന്റെ കൂടെ തന്നെ ജീവിക്കണം എന്നായിരിക്കുമോ ?
നീരജിന്റെ റിയാക്ഷന് എന്തായിരിക്കും?
അവളെ വഴക്കു പറയുമോ?
കരയുമോ?
അവളെ വേണ്ട എന്നു പറയുമോ?
അതോ അവളില്ലാതെ പറ്റില്ല എന്നു പറയുമോ?
അവളോടു അവളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരിക്കും പറയാന്‍ സാധ്യത.
എന്തു മറുപടി ആയാലും അവള് വിഷമിക്കും എന്നുറപ്പാ. ഇങ്ങനെ ഉള്ള സമയത്തല്ലേ കൂടെ നില്‍ക്കേണ്ടത്. അങ്ങിനെ അല്ലേ അവളോട് സ്നേഹം കാണിക്കേണ്ടത്?
എന്തായാലും അവള് വിളിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.
ആ ബസ്സ്റ്റോപ്പില്‍ വെറുതെ നോക്കുകുത്തി ആയി ഇരുന്നു ഒരു മണിക്കൂറിലധികം.
ഇടയ്ക്കു മായയുടെ മെസേജ് വന്നു
“പോയോ? അവിടെ തന്നെ നില്ക്കുകയാണോ?”
“പോയില്ല. ഇവിടെ തന്നെ ഉണ്ട്. എന്തായി? വിളിക്കട്ടെ?”.
“പൊയ്ക്കൊളൂ എന്നു പറഞ്ഞതല്ലേ. സംസാരിക്കുന്നു. വിളിക്കേണ്ട”
“ഓക്കെ”
“പൊയ്ക്കൊളൂ. കാത്തിരിക്കേണ്ട”
അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തെങ്കിലും ഒരു തീരുമാനം ആകണമല്ലോ.
ഒന്നുകില്‍ ഇത് ആദ്യത്തേയും അവസാനത്തെയും ഒരുമിച്ചുള്ള യാത്ര ആയിരിയ്ക്കും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള തുടക്കം ആയിരിയ്ക്കും.
എന്തായാലും നേരിടുക. അത്ര തന്നെ. പൊതുവേ കൂട്ടുകാരില്‍ എല്ലാവര്ക്കും എന്നെ വലിയ മതിപ്പ് ആണ്. കാണാനും കൊള്ളാം. നന്നായി ആലോചിച്ചു മാത്രമേ എന്തിനും തീരുമാനങ്ങളില്‍ എത്തൂ. പട്ടിണി കിടന്നപ്പോള്‍ പോലും പുറത്തു കാണിക്കാതെ നടന്നതാണ്. പക്ഷേ ഇപ്പോള്‍ മനസിലെ വിഷമം മുഖത്ത് കാണാനുണ്ട്. പല കൂട്ടുകാരും അത് ചോദിച്ചതും ആണ്. ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവായതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍ ആണ്?
ഒരു കാമുകന് ഉള്ള പെങ്കുട്ടിയെ ഇഷ്ടമാണെന്നോ?
എനിക്കു വട്ട്ടാണെന്നല്ലേ എല്ലാരും പറയൂ.
അതൊക്കെ പോട്ടെ. ഇനിയും എന്റെ മാനസിക വിചാരങ്ങളെക്കുറിച്ച് പറഞ്ഞു ബോറടിപ്പിക്കുന്നില്ല.
സമയം ഉച്ച കഴിഞ്ഞു. പക്ഷേ വിശപ്പ് ഒന്നും ഇല്ല. എന്തായിരിക്കും അവിടെ നടക്കുന്നത് എന്നു ഓര്‍ത്തുള്ള ഉല്കണ്ട മാത്രം.
കുറച്ചു കഴിഞ്ഞപ്പോള്‍ മായയുടെ ഫോണ്‍ വന്നു പോയോ എന്നു ചോദിച്ചു. ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴേക്കും ഇപ്പോ വരാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു അവള്.
ഫോണ്‍ കട്ട് ചെയ്തു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നീരജിന്റെ ബൈക്ക് എന്റെ മുന്നില്‍ വന്നു നിന്നു. പുറകില്‍ നിന്നും അവള് ഇറങ്ങി.
അവന് അവളോടു പൊയ്ക്കൊളൂ എന്നു തലകൊണ്ടു കാണിക്കുന്നുണ്ടായിരുന്നു. മായ ഇറങ്ങി എന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ആകെ കരഞ്ഞു വല്ലാതായത് പോലെ തോന്നി.
ഞാന്‍ നീരജിന്റെ മുഖത്തേക്ക് നോക്കി.
“കുഴപ്പമൊന്നുമില്ല ഏട്ടാ. ശരിയായിക്കോളും” നീരജ് എന്നോടു പറഞ്ഞു.
എന്നോടു ദേഷ്യം ഒന്നും കാണിക്കാതെ ആയിരുന്നു നീരജ് അത് പറഞ്ഞത്. എന്നെക്കാള്‍ ചെറുപ്പം ആയതു കൊണ്ടായിരിക്കും അവന് ഏട്ടാ എന്നു വിളിച്ചത്.
എന്താ സംഭവിച്ചത് എന്നറിഞ്ഞാല്‍ അല്ലേ ആശ്വസിപ്പിക്കാന്‍ കഴിയൂ.
അവന് എന്തെങ്കിലും ദേഷ്യപ്പെട്ടിട്ടാണോ അതോ അവന് വിഷമം വന്നിട്ടാണോ മായ കരഞ്ഞത്.
എന്തു പറ്റി എന്നു ചോദിച്ചപ്പോ ഒന്നുമില്ല എന്നു പറഞ്ഞു ഷാള്‍ കൊണ്ട് കണ്ണു തുടച്ചു അവള്.
എങ്കില്‍ ഞാന്‍ പോട്ടെ എന്നു പറഞ്ഞു നീരജ് ബൈക് എടുത്തു പോയി.
“കരയല്ലേ. ആള്ക്കാര് ശ്രദ്ധിക്കുന്നു.”
എനിക്കാണെങ്കില്‍ അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു.
എന്തു ചെയ്യാം പൊതുസ്ഥലം ആയിപ്പോയില്ലേ. ഇനി ആശ്വസിപ്പിക്കാന്‍ പോയാല്‍ അവള് എങ്ങിനെ പ്രതികരിക്കും എന്നും പറയാന്‍ പറ്റില്ലല്ലോ.
എന്തു തന്നെ ആയാലും കരഞ്ഞതിന് കാരണം ആയത് ഞാന്‍ തന്നെ ആണല്ലോ.
അപ്പോഴേക്കും ഒരു ബസ് വന്നു. പോകാം എന്നു ചോദിച്ചപ്പോ അവള് തല ആട്ടി. ബസില്‍ കയറി.
അവള്‍ക്ക് സീറ്റ് കിട്ടി. എനിക്കും. പക്ഷേ ഒരുമിച്ചല്ല ഇരുന്നതു എന്നു മാത്രം. അതുകൊണ്ടു തന്നെ ഒന്നും ചോദിക്കാനും പറ്റില്ല.
കുറച്ചു ദൂരം പോയപ്പോ എന്റെ അടുത്തിരിക്കുന്ന ആള് ഇറങ്ങി. ഞാന്‍ ഫോണില്‍ വിളിച്ച് ഇങ്ങോട്ട് വന്നിരിക്കാന്‍. കുഴപ്പമില്ല ഇവിടിരുന്നോളാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
ആ പറഞ്ഞതില്‍ എന്നോടു എന്തോ ദേഷ്യം ഉണ്ടോ? അതോ എനിക്കു തോന്നിയതായിരിക്കുമോ?
ഇടയ്ക്കിടയ്ക്ക് വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കേണ്ട. കുറച്ചു നേരം സ്വസ്ഥമായിരിക്കട്ടെ അവള്. അത് തന്നെ ആയിരിയ്ക്കും നല്ലത്.
എന്തായാലും എന്റെ കൂടെ തന്നെ ആണല്ലോ വന്നത്.
ബസ് സ്റ്റാഡില്എത്തി. അവള് മുന്‍വാതിലിലൂടെ ഇറങ്ങി. പുറകിലൂടെ ഞാനും. ഞാന്‍ അവളുടെ അടുത്തേക്ക് പോയപ്പോള്‍ അവള് വേഗം മാറി നടക്കുന്നു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ.
ഞാന്‍ ആകെ അന്തംവിട്ടു പോയി. ഫോണില്‍ അവളെ വിളിച്ചു. പക്ഷേ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു അവള്. പിന്നേയും വിളിച്ചു. അപ്പോഴും അവള് കട്ട് ചെയ്തു. എനിക്കു ചെറുതായി ദേഷ്യവും വന്നു. ഒരു ഒരക്ഷരം മിണ്ടാതെ പോയതിന്. ഒന്നുകില്‍ കാര്യം പറയുക അല്ലെങ്കില്‍ പുറകെ വരരുത് എന്നു പറയുക. ഒന്നും മിണ്ടാതെ പോവുക എന്നു വച്ചാല്‍ പിന്നെ ദേഷ്യം വരില്ലേ?
അവള് അവളുടെ നാട്ടിലേക്കുള്ള ബസില്‍ കയറി പോയി. പുറകെ ബസില്‍ കയറി പോയി സംസാരിക്കാന്‍ ശ്രമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ വിചാരിച്ചു വേണ്ടെന്ന്.
ഒന്നു കൂടി ഫോണില്‍ വിളിച്ചു നോക്കി. അപ്പോഴും ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്.
(തുടരും)
Comments:
No comments!
Please sign up or log in to post a comment!