പറയാതെ കയറി വന്ന ജീവിതം
ഇത് എന്റെ കഥയാണ്. ഞാൻ മിഥുൻ. കോട്ടയം കാരൻ അച്ചായൻ. അത് കൊണ്ട് തന്നെ വായിനോട്ടത്തിൽ പ്രഗൽഫൻ ആയിരുന്നു ഞാൻ. എന്റെ കഥ ആരംഭിക്കുന്നത് കോളജിൽ വച്ചാണ്. കുരുത്ത് തുടങ്ങിയ മീശയുള്ള കാണാൻ വലിയ സൗന്ധര്യമില്ലത്ത തീരെ മെലിഞ്ഞശരീരം അല്ലെങ്കിലും മെളിഞ്ഞതായിട്ടുള്ള ശരീരവുമുള്ള ഒരു പയ്യൻ ആയിരുന്നു ഞാൻ. സൗന്ദര്യം കുറവാണെന്നു ചിന്തയിൽ ഉള്ളത് കൊണ്ട് തന്നെ ആരെയും പ്രണയിക്കാൻ മനസ്സില്ലാതിരുന്നവൻ ആയിരുന്നു ഞാൻ. ആദ്യ വർഷ അർട്സിന് ആണ് ഞാൻ അവളെ കാണുന്നത്. കൃപ എന്നായിരുന്നു അവളുടെ പേര്.Love at first sight എന്ന ഒരു വികാരം ആദ്യമായി തോന്നിയ പെൺകുട്ടി. മെലിഞ്ഞു വെളുത്ത അവളെ കാണാൻ sai pallavi എന്ന നടിയെ പോലെ തന്നെ ഉണ്ടാരുന്നു. മുഖത്ത് നിറയെ കുരുക്കളുമായി നിന്ന അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പക്ഷേ ഇത് വരെ പെൺകുട്ടികളുമായി പ്രണയം എന്ന വികാരം തോന്നാത്തത് കൊണ്ട് തന്നെ അവളോട് എങ്ങനെ അടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഹോസ്റ്റലിൽ നിന്നത് കൊണ്ട് തന്നെ അവളുടെ ബ്രാഞ്ചിലെ ആൺകുട്ടികളും എന്റെ കൂടെ നല്ല സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് കാര്യമായി. അതിൽ എന്റെ നല്ല കൂട്ടുകാരനായ ആഷിക് അവളുടെ ക്ലാസിലായിരുന്നു പഠിക്കുന്നത്. അവൻ വഴി ഞാൻ അവളെ പരിചയപ്പെട്ടു. പിന്നെ വാട്ട്സ്ആപ് വഴി ചാറ്റിംഗ് തുടങ്ങി. പക്ഷേ എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയിരുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ എല്ലാ ഇഷ്ടങ്ങളും മറ്റും പറഞ്ഞിട്ടുണ്ട്. ഒരു ദിവസം നോക്കിയപ്പോൾ അവൾ എന്നെ വാട്ട്സ്ആപ്പിൽ block ചെയ്തു. എന്തിനാണെന്ന് എനിക്കൊരു ഇതും പിടിയും കിട്ടിയില്ല.Engineering പഠിക്കുന്നത് കൊണ്ട് തന്നെ ഇടക് workshop ചെയ്യണമായിരുന്നു. അതിനു വേണ്ടി അവൾടെ ബ്രാഞ്ചിലെ കുട്ടികൾ എന്നോടും വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു.അങ്ങനെ വർക്ക്ഷോപ്പ് നടക്കുന്ന കോളജിൽ ഞാൻ എത്തി. അവിടെ ചെന്നപ്പോഴാണ് ഞാൻ അവരുടെ ഒപ്പം കൃപയും ഉണ്ടെന്ന് അറിയുന്നത്. ഞാൻ അവളെ നോക്കി പോലും ഇല്ല. പക്ഷേ വർക്ക്ഷോപ്പ് മൊബൈൽ ഫോൺ ഡെവലപ്പ്മെന്റ് ആയതു കൊണ്ട് 4 പേരുള്ള ടീമിന് ആയിട്ട് ആയിരുന്നു ഒരു കിറ്റ് നൽകിയിരുന്നത്. എന്റെ കൂട്ടുകാരൻ തെണ്ടി ആഷിക് ആയിരുന്നു ഞങ്ങളുടെ എല്ലാവരെയും വർക്ഷോപിന് കൊണ്ട് പോകാൻ മുൻകൈയെടുത്തത്. ആ പൊട്ടൻ എന്നെയും കൃപയേം ഒരു ഗ്രൂപ്പിൽ ഇട്ടു. എന്നിട്ട് അവൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു. “പോളിക്ക് മുത്തെ”. രണ്ട് ബ്രഞ്ചിലായത് കൊണ്ട് കോളജിൽ വച്ച് സംസാരം നടക്കാത്തതിനാൽ ആണ് അവൻ ഇങ്ങനെ ഒരു സംഭവം ചെയ്തത്.
കുറെ നേരം കഴിഞ്ഞപ്പോൾ ഒരു വിളി. “മിഥുൻ”. ആ വിലിയിലെ മാധുര്യം കേട്ട ഞാൻ അറിയാതെ തന്നെ വിളി കേട്ടു. “എന്തോ”. അതും പറഞ്ഞ് ഞാൻ നോക്കിയപ്പോഴാണ് ബാക്കിയുള്ളവരെ മാറ്റി അവൾ എന്റെ അടുത്ത് വന്നിരുന്നത് ഞാൻ കണ്ടത്. കൃപയെ കണ്ടതും മുഖം ഒന്ന് ചിരിച്ചു പോയി.
തീരുമാനിച്ചു. പക്ഷേ അവള് എന്റെ ഫ്രണ്ട്ഷി്പ് വിട്ടില്ല. എപ്പോഴും എന്നോട് മിണ്ടുകയും ഇടക്ക് വിളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഞാൻ പതിയെ അതെല്ലാം കുറച്ചു പിന്നേം ഫ്രീ ആയി നടക്കാൻ തുടങ്ങി. അവളുമായി സൗഹൃതം ഉണ്ടെങ്കിലും പഴയ പ്രണയം ഒക്കെ ഇല്ലതായിരുന്നു. കാരണം അവള് എന്നിൽ നിന്നും ഫ്രണ്ട്ഷിപ്പ് ഇപ്പോഴും ആഗ്രഹിച്ചിരുന്നു.
ആദ്യ വർഷം കഴിഞ്ഞ്. ഞങ്ങൾക്ക് ജൂനിയർ വന്നു. വളരെ സന്തോഷകരമായ കലാലയ ജീവിതം. Njangal കൂട്ടുകാർ അടിച്ചു പൊളിച്ചു നടന്നു. ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിൽ പോകുകയും ഒക്കെ സ്ഥിരം ആയി. പഠിത്തം വലിയ ശ്രേധയില്ലതെ രണ്ടാം വർഷം ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേക്കും 9 സുപ്ലികൾ പലപ്പോഴായി വീണു. പിന്നെ പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. കോളജിൽ അറിയപ്പെടുന്ന ഒരു വിദ്യാർത്ഥി ആയി മാറി. രണ്ടാം വർഷ അവസാന സെമസ്റ്റർ പരീക്ഷകൾക്കൊപ്പം സപ്ലികളും എഴുതി. നല്ല രീതിയിൽ തന്നെയായിരുന്നു എഴുതിയത്. കോളജിലെ എല്ലാ പരിപാടികൾക്കും ഞങ്ങളുടെ വക അലമ്പും ഉണ്ടായിരുന്നു. അങ്ങനെ മൂന്നാം വർഷത്തിലെ ആദ്യത്തെ ആർട്സ്. അന്ന് എല്ലാ പരിപാടികൾക്കും നല്ല രീതിയിൽ അലമ്പ് കാണിച്ചു ഒക്കെ പുതിയ പിള്ളേരെ റാഗ് ചെയ്തു അ ദിവസം കഴിഞ്ഞു. ആർട്സ് കഴിഞ്ഞാൽ രണ്ട് ദിവസം വീട്ടിൽ പോയി നിൽകണ പതിവുണ്ട്.
അങ്ങനെ വീട്ടിൽ ഇരിക്കുമ്പോഴാണ് ഒരു ഫേസ്ബുക്ക് നോട്ടിഫികേഷൻ വന്നത്. ഒരു ഫ്രണ്ട് റിക്വസ്റ്റ്. പേര് നോക്കിയപ്പോൾ മീനാക്ഷി. ഡിപി എടുത്തു നോക്കിയപ്പോൾ നല്ല പരിചയം ഉള്ള മുഖം. അപ്പോഴാണ് കഴിഞ്ഞ ദിവസം റാഗ് ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അവള് എന്നെനിക്ക് ഓർമ വന്നത്. റിക്വസ്റ്റ് അലോ ചെയ്തിട്ട് ഞാൻ ഒരു ഹൈ മെസ്സേജ് കൂടെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു ഒരു മെസ്സേജ്. ഹലോ ചേട്ടാ എന്നെ ഓർമയുണ്ടോ?. ഞാൻ ചോദിച്ചു: ഫസ്റ്റ് ഇയർ ഇലെ കുട്ടിയല്ലേ? മീനാക്ഷി: അതെ ചേട്ടാ.. അപ്പൊൾ മനസ്സിലായില്ലേ… ഞാൻ: പിന്നെയ് ഞാൻ റാഗ് ചെയ്ത ആളെ മറക്കുമോ? മീനാക്ഷി: ഈ artsinokke കേറി അലമ്പ് കാണിച്ചാൽ മിസ്സുമ്മാർ ഒന്നും പറയത്തില്ലെ.
സമയത്തും ആയി. അങ്ങനെ അത് തുടർന്നു. കുറെ ദിവസം അങ്ങനെ പോയി. ഞാൻ ഒരു ദിവസം അവളോട് അവളുടെ വാട്ട്സ്ആപ് നമ്പർ ചോദിച്ചു. ഇപ്പൊൾ വേണോ. സമയമാകുമ്പോൾ തരാം എന്നായിരുന്നു അവളുടെ മറുപടി. കുറച്ചു ദിവസങ്ങൾ അങ്ങനെ പിന്നെയും പോയി.
ഒരു ദിവസം കോളജിൽ നിന്ന് വന്നപ്പോൾ അറിയാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ്. ഹൈ ചേട്ടാ.. ഞാൻ ഡിപി നോക്കിയപ്പോൾ ഒരു കുഞ്ഞു വാവയുടെ ഫോട്ടോ. ആരാണെന്ന് ഞാൻ ചോദിച്ചു. തിരിച്ചു ഉത്തരം ഉടനെ വന്നു. “പ്രേതം”. അപ്പോഴാണ് ഡിപി യുടെ താഴെ പേരുണ്ടോൺ ഞാൻ നോക്കിയത്. നോക്കിയപ്പോൾ മീനാക്ഷി ആണ്. ഞാൻ പ്രേതം എന്ന് നമ്പർ save ചെയ്ത് സ്ക്രീൻഷോട് അയച്ചു. അവള് പറഞ്ഞു: എടാ ദുഷ്ടച്ചേട്ടാ ഞാൻ മീനാക്ഷി ആണ്. ഞാൻ: നിന്റെ പേര് ഡിപിയ്‌ക് താഴെ ഉണ്ടെന്ന് നീ ഓർത്തില്ലേ. എനിക് മനസ്സിലായിരുന്നു. ഇനി നിന്റെ പേര് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ പേര് മാറ്റാതെ കുറെ ദിവസം കൊണ്ട് നടന്നു. പിന്നെ ഒരു ദിവസം രാത്രി ചറ് ചെയ്തു കൊണ്ടിരുന്നപ്പോൾ എന്നോട് കെഞ്ചി പേര് മീനു എന്നാക്കിച്ച്. അവളെ എല്ലാവരും മീനു എന്നാണ് വിളിക്കുന്നത്.
പിന്നെയും ദിവസങ്ങൾ കടന്നു പോയി.
Comments:
No comments!
Please sign up or log in to post a comment!