❤കാമുകി 16
ആത്മിക, സോറി
എന്തിനാ എട്ടാ…. സോറി
ഞാൻ അറിഞ്ഞിരുന്നില്ല നീ…. ആരാണെന്ന് അതാ…. നേരത്തേ…..
അതവൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ അവനെ വാരിപ്പുണർന്നു.
ഏട്ടാ… എന്നോട് ദേഷ്യം ഉണ്ടോ….
എന്തിന്, ആത്മിക
അത്, ഓർമ്മ ഇല്ലാത്തപ്പോ ഞാൻ ചേട്ടനെ ചതിച്ചു എന്നു തോന്നുന്നുണ്ടോ…
ആത്മിക റോക്കി അവൻ എന്നോട് എല്ലാം പറഞ്ഞു. നിന്നെ ഇപ്പോ എനിക്ക് എൻ്റെ ജീവനെക്കാൾ പ്രിയമാണെടി.
അതവൻ പറയുമ്പോ… അവൻ്റെ മാറിൽ പൂച്ചക്കുഞ്ഞിനെ പോലെ അവൾ പതുങ്ങുകയായിരുന്നു. ഓർമ്മയിൽ അവളില്ലെ അവളില്ല, പക്ഷെ റോക്കിയുടെ വാക്കുകളിലൂടെ താൻ അറിഞ്ഞ ആത്മിക അവൾ, ഒരു മാലാഖയാണ്. പ്രണയത്തിൻ്റെ മൂർത്തി ഭാവം.
നഷ്ടപ്രണയത്തെ തനിക്കു തിരിച്ചു തരാൻ , തൻ്റെ ജീവിതം സന്തോഷത്തിൻ്റെ വസന്തത്താൽ നിറയ്ക്കാൻ, Nv എന്ന രാക്ഷസനെ ജീവനു തുല്യം സ്നേഹിക്കാൻ , അവൻ്റെ കുഞ്ഞിനു ജൻമം നൽകാൻ അവൾക്കെ കഴിയൂ……..
ആത്മിക, പ്രണയത്തിൻ്റെ ആത്മികമായ ശക്തി , തീവ്രത എന്തെന്ന് അവൾ എനിക്കു കാണിച്ചു തന്നു. എനി രാക്ഷസൻ്റെ പ്രണയമെന്തെന്ന്, നീ അറിയാൻ പോവുകയാണ് ആത്മിക.
“A devil in love , with a beautiful angel.”
ആദി…..
ആത്മിക, തനിക്ക് NV എന്നു വിളിച്ചുടെ
അതു വേണ്ട , ആദി അതു മതി. എൻ്റെ മനസിൽ ആ പേരു പതിഞ്ഞു പോയി അതാ.
ശരി, തൻ്റെ ഇഷ്ടം
ദേ… എനിക്കൊരു കൂട്ടം പറയാനുണ്ട്.
എന്താ ആത്മിക
അത്….. ഞാൻ
എന്താ എന്താ കാര്യം
അതിനു മാത്രം ഒന്നുമില്ല, ഒരു സന്തോഷവാർത്തയാ…..
സന്തോഷ വാർത്ത പറയാൻ നിയെന്തിനാ പരിഭ്രമിക്കുന്നത്
ഈ വാർത്ത പറയുമ്പോ പെണ്ണുങ്ങൾ പരിഭ്രമം കാട്ടും എൻ്റെ ആദി , ഒന്നു മനസിലാക്ക്
ഒക്കെ നീ കാര്യം പറ
ആത്മിക പതിയെ ആദിയുടെ കൈകൾ എടുത്ത് അവളുടെ വയറിൽ വെച്ചു. അവനെ നോക്കി പുഞ്ചിരി തുകി
എന്താടി പെണ്ണേ…. വയറു വേദനയുണ്ടോ…..
ദേ…. എന്നെക്കൊണ്ട് വേണ്ടാത്തത് പറയിപ്പിക്കരുത്
പിന്നെ, ടേറ്റ് ആയോ… അതാണോ…..
ഒലക്കേടെ മൂട്, ഓർമ്മ വന്നപ്പോ ബുദ്ധി നഷ്ടായോ ഭഗവാനേ…….
ടി കുരുപ്പേ…. കാര്യം പറയെടി .
വിവരം ഇല്ലാത്ത നിന്നെ തല്ലാൻ നിൻ്റെ സന്തതി വരാൻ പോകുന്നെന്ന്.
ഒരു സെക്കൻ്റ് ആദിയിൽ ഒരു മാറ്റവും വന്നില്ല. അടുത്ത നിമിഷം തന്നെ അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു തൻ്റെ സ്നേഹവും സന്തോഷവും അവളെ അറിയിച്ചു.
ആത്മിക അവൾ തന്നെ കൂടുതൽ കൂടുതൽ തോൽപ്പിക്കുകയാണ് , പ്രണയമെന്ന ലഹരിയിൽ തന്നെ ആറാട്ടുകയാണ്.
സത്യം ആദി അറിഞ്ഞാൽ എന്താകും എന്നതിൽ കാലത്തിനും ഉത്തരമില്ല.. ശത്രു അതെനി കൂടെപ്പിറപ്പായാലും സംഹാരം അതാണ് യുദ്ധ നീതി. അവനിൽ പ്രണയമായി പൊഴിയാൻ കാത്തിരിക്കുന്ന അവരുടെ ജീവിതത്തിൽ എനിയെന്താണെന്ന് കാലം തന്നെ തെളിയിക്കട്ടെ……..
🌟🌟🌟🌟🌟
കഥ തുടങ്ങുകയായി, കുറച്ചു ലാഗ് ചിലയിടത്ത് തോന്നാം. കാരണം എനി കഥയിൽ ചില വികാര വേലിയേറ്റക്കൾ ഉണ്ടാകും. ആത്മികയെ പാകപ്പെടുത്താൻ സമയമായി.
🌟🌟🌟🌟🌟🌟
ഓർമ്മകൾ നഷ്ടമായ, രാജ്യവും സൈന്യവും ഇല്ലാത്ത രാജകുമാരനെ പ്രണയിച്ച, പാവം പെൺകുട്ടി, അവനിൽ പ്രണയത്തിൻ്റെ മഴയായി പെഴ്തിറങ്ങുമ്പോഴും അവൾ അവളല്ലാതായി അവനു മുന്നിൽ മാത്രം .
അതല്ല എങ്കിൽ, ശരിയായ ആത്മിക അവളെ കണ്ടത് അവൻ മാത്രമാണ്. അവളിലെ പെൺമയ്ക്ക് ജീവൻ നൽകിയതവനാണ്. അതവാം ഇതു വരെ അറിയാത്ത പ്രണയമെന്ന വികാരത്തിൽ അവൾ അടിമയായത്.
ഇന്ന് ആ രാക്ഷസമുർത്തിക്ക് ഓർമ്മകൾ വന്നു, രാജ്യം തിരിച്ചു നേടി, സൈന്യം പക്ക ബലമായി. ഒപ്പം മനസിൽ പുതിയൊരു പ്രണയവും. മാലാഖയെ പ്രണയിച്ച രാക്ഷസൻ. മനസു നിറയെ അവളാണ്.
അവളിലെ പ്രണയത്തിൻ്റെ ആഴം, അവൻ മനസിലാക്കി കഴിഞ്ഞു. ഓർമ്മകൾ തിരിച്ചു വന്ന അവൻ്റെ മനസിൽ അവൾ മാത്രമാണ്. അവളോടുള്ള പ്രണയം മാത്രം.
സത്യത്തിൻ്റെ കയ്പ്പു നീരുകൾ രുചിക്കുമ്പോൾ , ഈ പ്രണയകുരുവികളുടെ കുഞ്ഞു കിളിക്കൂട് തകരുമോ….. ജിവിതം അതിൽ ചില സത്യങ്ങൾ വരുത്തുന്ന മാറ്റം അതൊക്കെ വലുതാണെന്ന സത്യം ആരും അറിയാറില്ല.
ചില തീരുമാനങ്ങൾ, ചിലപ്പോ വിനയാകാം ചിലപ്പോ നല്ലതിനും ആകാം, എന്നാൽ ഒരിക്കൽ എടുത്ത തീരുമാനം തിരുത്തി കുറിക്കുക എന്നത് കഠിനമാണ്.
🌟🌟🌟🌟🌟
NV നിനക്കെന്തേലും എന്നോടു പറയാനുണ്ടോ…
റോക്കി, പറയാൻ ഒരുപാടുണ്ട്
എന്താ മുത്തേ….. നീ പറഞ്ഞോ….. ആരുടെ മരണമാ…. അടുത്തത്
ഒരു പുഞ്ചിരി തൂകി കൊണ്ട് റോക്കിയുടെ തോളിൽ കൈവെച്ചവൻ പറഞ്ഞു.
റോക്കി, നിനക്കെന്നെ നല്ല പോലെ അറിയാം എന്നെനിക്കും അറിയാം, ഒരു ശത്രുവിൻ്റെ മരണത്തിന് സമയമായി. എൻ്റെ കണക്കല്ല, പക്ഷെ കണക്കു തീർക്കേണ്ടത് ഞാൻ തന്നെയാ…
എന്തൊക്കെയാടാ….. നീ പറയുന്നത്.
ദ ഗ്രേറ്റ് ലക്ഷ്മിയമ്മയുടെ കണക്കുകളാണ് മോനെ
മനസിലായില്ല
ഞാൻ പറയാം, അതിനു മുന്നേ ഒരാളുടെ വാക്കുകൾ പറഞ്ഞു തരാം
” കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന് പഴമക്കാർ പറഞ്ഞു.
ഇതാരുടെ വരിയാടാ….. ആർക്കാടാ…. ഇത്ര അതികം പക.
എൻ്റെ അമ്മയ്ക്കു തന്നെ
ലക്ഷ്മിയാൻ്റിക്കോ…….
അതെടാ…. അമ്മയുടെ ഡയറിയുടെ അവസാന പേജാ…. അതിലെ വാക്കുകളാ…… അതു കണ്ടതു കൊണ്ട് മൊത്തം വായിച്ചു. ഞാനറിയാത്ത ഒരു ശത്രുവിനെ, അവൻ്റെ പങ്കാളിയേയും ഞാനറിഞ്ഞു.
അപ്പോ അവരുടെ സംഹാരത്തിനാണോ നീ ഇന്ത്യയിൽ വന്നത്.
എൻ്റെ മാതാപിതാക്കളെ മരിച്ചവരായി ചിത്രീകരിച്ച് , ജീവിക്കാൻ വിവശരാക്കിയവരുടെ കുലം മുടിക്കാനാ ഞാനിറങ്ങിയത്.
എന്താ നി ഉദ്ദേശിക്കുന്നത്.
ആ വീട്ടിൽ പെറ്റിട്ട ഒരു പിഞ്ചു കുഞ്ഞുണ്ടെങ്കിൽ അതിനു പോലും ജീവനോടെ ഇരിക്കാൻ അധികാരം ഇല്ല അത്രയ്ക്കുണ്ട് കണക്കുകൾ, പേരറിയുന്ന ശത്രു മരിക്കില്ല. അവനു ചുറ്റും ഉള്ളവർ മരിക്കണം. A Sweet Revenge…….
അതു വിട്, നീ കഥയിലെ നായകൻ്റെ പേര് പറ, മരണം കാത്തിരിക്കുന്ന ആ നായകൻ്റെ, വില്ലനായ നിൻ്റെ കൈ കൊണ്ട് ചാവാനുള്ള ഭാഗ്യം കിട്ടിയ പുന്നാര മോനാരാടാ……..
ചന്ദ്രശേഖരൻ
ചന്ദ്രശേഖരൻ, മുഴുവൻ പേരെന്താടാ….
നീ എന്തിനാടാ…. റോക്കി ഞെട്ടുന്നത്
അതൊക്കെ പറയാം, നീ മുഴുവൻ പേര് ആദ്യം പറ,
കണിമംഗലം ചന്ദ്രശേഖരൻ, പാലക്കാടുകാരൻ
റോക്കിയുടെ കൈകാലുകൾ തളരുന്നതു പോലെ. കാഴ്ചകൾ മങ്ങി തുടങ്ങി. NV അവന് പക തോന്നിയാൽ പിന്നെ മരണം . അമ്മയുടെ കാര്യമായതിനാൽ ആ കാലുകൾ ഒരു കാരണവശാലും പിന്നിലേക്ക് വലിയില്ല എന്നത് ഉറപ്പാണ്, അപ്പോ ആത്മിക, ജനിക്കാൻ പോകുന്ന അവൻ്റെ കുഞ്ഞ്.
എന്താടാ….
ഒന്നുമില്ല NV ഞാനിപ്പോ വരാം
റോക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ആ ശബ്ദം കേട്ടു .
റോക്കി ഒന്നു നിന്നെ
എന്താടാ……
കുഞ്ഞു നാൾ മുതൽ എനിക്കറിയാം. നിന്നെ, നീ എന്താ എന്നിൽ നിന്നും മറക്കാൻ ശ്രമിക്കുന്നത്, എനിക്കറിയാം നിനക്കയാളെ ഇപ്പോ അറിയാം
Nv, നി വെറുതെ
റോക്കി……..
NVയുടെ ശബ്ദം ഉയർന്നതും എനി ഒന്നും മറച്ചു വെക്കാൻ കഴിയില്ല എന്ന് റോക്കി തിരിച്ചറിഞ്ഞു.
എനിക്കും നിനക്കും അറിയാം ആളെ
ആര്……….
ആ ചോദ്യം ചോദിക്കുമ്പോ അവനിലെ ഭാവം എന്തെന്നു വ്യക്തമാക്കാൻ സാധിക്കില്ല.
ആത്മികയുടെ അച്ഛൻ
🌟🌟🌟🌟🌟
കാർത്തിക അവൾ ആകെ ചിന്താ കുഴപ്പത്തിലാണ്, എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അവനെ സ്നേഹിച്ചത് താനാണ്, വിവശനാക്കി സ്വന്തമാക്കിയതും താനാണ്, ഒടുക്കം ഉപേക്ഷിച്ചതും ഈ ഞാൻ തന്നെ.
സ്വന്തം ജീവിതം , അതു നോക്കി ഞാൻ പോയപ്പോ, നേട്ടങ്ങളുടെ പുസ്തകത്തിൽ ഞാനായിരുന്നു മുന്നിട്ടു നിന്നത്. എന്നാൽ അവനാരെന്നറിഞ്ഞപ്പോ ഞാൻ വെറുമൊരു പിച്ചക്കാരിയായി, എന്നാൽ ഇന്നലെ അവനെ കണ്ടപ്പോ, അവൻ്റെ കൂടെ ആ പെണ്ണിനെ, എന്തോ മനസിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ഈ സമയം പിച്ചക്കാരനിലും കീഴ്ത്തട്ടിൽ ഒരു ജീവിതം ഉണ്ടെന്നു ഞാനറിഞ്ഞ നിമിഷങ്ങൾ. ഞാൻ ചവറാണെന്നു കരുതി വലിച്ചെറിഞ്ഞവൻ വില കൂടിയ വൈഢൂര്യമാണെന്നറിഞ്ഞപ്പോ ഒന്നു ഞെട്ടി, ഇപ്പോ എന്നെ തോൽപ്പിച്ച് പൊന്നിൻ്റെ നിറമുള്ള പെണ്ണ്, ആ സ്വർണ്ണത്തിൻ്റെ ആവരണം ആ വൈഢൂര്യത്തിന് ശേഭ കൂട്ടുമ്പോ, ഞാൻ എല്ലാം നഷ്ടപ്പെടുത്തി വെറും മണ്ണെണ്ണ വിളക്കായി, കരിഞ്ഞു കത്തുന്ന പോലെ.
അവനെ സ്വന്തമാക്കുക എന്നത് എനി എനിക്കു നടക്കില്ല. അതൊരു സ്വപ്നം മാത്രം. കോടികൾ അമ്മാനമാടുന്നവനെ ദരിദ്രനാക്കാൻ കഴിയില്ല. പക്ഷെ, അവളെ അവനിൽ നിന്നും പിരിക്കാൻ ആവും, എല്ലാം അവൻ നേടി പോയാൽ അതെനിക്കു താങ്ങാനാവില്ല, സോ അവളെ നിന്നിൽ നിന്നും ഞാൻ അകറ്റും. എൻ്റെ ഒരു സന്തോഷത്തിന് .
🌟🌟🌟🌟🌟
അന്ന് മോൻ വന്ന് 1000 ഡോളർ ആവിശ്യപ്പെട്ടു എന്തിനെന്ന് ചോദിച്ചതിന്, ഒരു മറുപടിയും തന്നില്ല. അത് എനിക്ക് വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
അച്ഛന് കാശ് തരാൻ പറ്റോ
ഇല്ല, ഞാൻ തരില്ല, നിനക്കു വേണേ… കാരണം പറ
എന്നെ വിശ്വാസം ഉണ്ടോ, ഇല്ലയോ….
അപ്പോഴത്തെ ദേഷ്യവും, സാഹചര്യവും അതായതിനാൽ മറുത്തൊന്നും ചിന്തിക്കാതെ തന്നെ ഞാൻ പറഞ്ഞു
ഇല്ല.
ഒന്നും പറയാതെ അവൻ തിരിഞ്ഞു നടന്നപ്പോ, ലക്ഷ്മിയുടെ ശബ്ദം.
അപ്പൂ……..
എന്താ അമ്മേ….
നിനക്കെത്രയാ വേണ്ടത്
1000 ഡോളർ
ഞാൻ തരാം , നീ വന്നേ…..
ലച്ചു, നീ കൊടുക്കരുത് ഞാനാ… പറയുന്നത്
ദേ…. മനുഷ്യാ…. ഞാൻ പറഞ്ഞിട്ടുണ്ട്. ഇവൻ്റെ കാര്യത്തിൽ മാത്രം എന്നെ തടയരുത്, തടഞ്ഞാ ഞാൻ കേക്കില്ല.
സത്യമാണ് അവൾ പറഞ്ഞത്, പ്രേമിച്ചു കെട്ടിയ മുതലാണേലും എന്നെക്കാൾ ഇഷ്ടം അവൾക്ക് അവൻ തന്നെയാ….. ഈ കാര്യത്തിൽ തർക്കമുണ്ടായ തോൽവി പത്മനാഭനു തന്നെ ആയിരിക്കും അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.
പണവുമായി പുറത്തേക്ക് പോവുമ്പോ അവനെന്നെ നോക്കിയ നോട്ടം ഇന്നും എനിക്ക് ഓർമ്മയുണ്ട്.
I will show you ,
പോവാൻ നേരം അവൻ പറഞ്ഞ വാക്കുകൾ, അതവൻ സത്യമാക്കിയ സമയം തല കുനിഞ്ഞത് പത്മനാഭൻ തമ്പി എന്ന അവൻ്റെ അച്ഛനായ എൻ്റെ തന്നെയായിരുന്നു.
പണം വാങ്ങി പോയതിൽ പിന്നെ അവൻ എന്നോട് സംസാരിച്ചതില്ല, ഞാൻ
പലവട്ടം ശ്രമിച്ചെങ്കിലും നടന്നതുമില്ല. അവൻ മനസിൽ ഒന്നുറപ്പിച്ചാൽ അതു മാറ്റാൻ ദൈവം തമ്പുരാൻ മണ്ണിലിറങ്ങേണ്ടി വരും.
ലച്ചുവിൽ നിന്നാണ് ഞാൻ ആ സത്യമറിഞ്ഞത്. “വിജയം കൈവരിക്കുന്നതെന്നോ, അഭിമാനത്തോടെ അച്ഛൻ ഇതെൻ്റെ മോനാ എന്നു പറയുമ്പോ ഇല്ല എന്നു പറഞ്ഞ വിശ്വാസം അച്ഛനിൽ വന്നു എന്നു തോന്നുമ്പോ ഞാൻ സംസാരിച്ചു കൊള്ളാം” ഇതവൻ പറഞ്ഞ വാക്കുകൾ ആണ്
എന്തു പരീക്ഷയിൽ വിജയം കാണാനാണ് അവൻ കാത്തിരിക്കുന്നത് എന്ന സത്യം ആർക്കും അറിയില്ല. ഞാനും ആ ദിവസത്തിനായി കാത്തിരുന്നു.
അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. രാവിലെ പത്രമെടുക്കാൻ വാതിൽ തുറന്ന ഞാൻ ഞെട്ടിത്തരിച്ച നാളുകൾ. ഷേർ മാർക്കറ്റിൽ കോടികൾ കൊഴ്ത പത്മനാഭനെ ഇൻ്റർവ്യൂ ചെയ്യാൻ വന്നവരുടെ തിരക്കാണ് പുറത്ത്.
പത്രമെടുത്ത് ആദ്യ പേജ് കണ്ടതും തലക്കറക്കം വന്ന പോലെ, എൻ്റെ ചിത്രം ആദ്യ പേജിൽ . കുറച്ചു സമയം വേണ്ടി വന്നു , സ്വബോധത്തിൽ വരാൻ, തുടർന്നു ഞാൻ നേരിട്ട ചോദ്യങ്ങളുടെ ശരങ്ങൾക്കെല്ലാം ഉത്തരമില്ലാതെ കുഴങ്ങിയപ്പോ ലച്ചു വന്നു.
അവളുടെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്.
If you need answer, he Is not the right person
mam, Padmanabhan Sir,
yes,That was him, But the brain, who maid the sucess, still seeping
who is that person
our son….
പിന്നെ ഒരു മേളമായിരുന്നു അവിടെ. ഒടുക്കം എനിക്കരികിൽ അവൻ വന്നു.
ഇപ്പോ വിശ്വാസമായോ അച്ഛാ…….
വാക്കുകൾ പറയാനാവാതെ പപ്പൻ ആദ്യമായി തല കുനിച്ച നിമിഷം , തൻ്റെ തോൽവിയിൽ അയാൾ തല ഉയർത്തി പിടിച്ച നിമിഷം. ഒരു അച്ഛനെന്ന നിലയിൽ മകൻ്റെ മുന്നിൽ തോറ്റ അഭിമാനം ‘
🌟🌟🌟🌟🌟
ടാ Nv എന്താടാ…..
റോക്കി എന്നെ കുറച്ചു നേരം തനിച്ചു വിടാമോ…
അവൻ്റെ അവസ്ഥ മനസിലാക്കിയ റോക്കി മറുത്തൊന്നും പറയാതെ മുറിക്കു വെളിയിലിറങ്ങി പോയപ്പോയി.
ആദി അവൻ്റെ അവസ്ഥ വല്ലാത്ത ഒരു തരം, പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര നിലം പതിച്ചിരുന്നു. ഒരിക്കലും തളരാത്ത NV ആദ്യമായി തളർന്ന അവസ്ഥ. തീരുമാനങ്ങൾ പെട്ടെന്ന് എടുക്കുന്ന അവന് ഉത്തരങ്ങൾ കിട്ടാത്തതു പോലെ.
മനസു മുഴുവൻ നിറഞ്ഞു നിൽക്കുന്ന അവളെ, വെറുക്കാൻ കഴിയുന്നില്ല. ഓർമ്മകൾ വന്ന കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ് NV എന്ന ഞാൻ അവളെ അടുത്തറിഞ്ഞത്. എന്നിട്ടും യുഗങ്ങൾ പിന്നിട്ട ഒരു പ്രതീതി.
ആദ്യമായാണ് ഞാൻ പ്രണയം എന്തെന്ന് അറിയുന്നത്, അതാണ് സത്യം . കാർത്തിക അവളെ ഞാൻ പ്രണയിച്ചിട്ടില്ല എന്നു ഞാൻ ഈ നിമിഷം തിരിച്ചറിഞ്ഞു. my first love, നീയാണ് ആത്മിക.
കീർത്തനയെ പ്രണയിച്ചു എന്നു വേണേ വെറും വാക്ക് പറയാം, കാരണം അവളെന്നെ ഉപേക്ഷിച്ചു പോയപ്പോ കൊല്ലാനാ മനസു പറഞ്ഞത്. അവളുടെ കഴുത്തുകൾ പിടിമുറുക്കി ജീവൻ കവർന്നെടുക്കാൻ ഞാൻ കൊതിച്ചു.
എന്നാൽ ആത്മിക നീ….. പകയുടെ കനലുകൾ മനസിൽ പാകി, ഞാൻ കൊല്ലാൻ തേടി അലഞ്ഞ ശത്രുവിൽ ഒരാളാണ് നീ…… എന്നിട്ടും എൻ്റെ മനസെന്നോടു പറയുന്നു. അവളെ കൊല്ലാൻ എനിക്കാവില്ല എന്ന്.
yes, I am in Love, അതല്ലെ നിന്നെ കൊല്ലുന്നത് പോയിട്ട് ഒരു കുഞ്ഞു മുറിവുണ്ടാക്കുന്നതിനെ കുറിച്ച് പോലും എനിക്ക് ചിന്തിക്കാനാവാത്തത്. മനസിനെ കീഴടക്കുന്ന മനോഹര സ്വപ്നമാണ് നീ….. ഇത്രയും നാൾ ഉറക്കത്തിലായിരുന്നു, നിൻ്റെ കൂടെ. ഇപ്പോ ഉണർന്നപ്പോ ഒരു വരം പോലെ നിന്നെ എനിക്കു കിട്ടിയപ്പോ, സന്തോഷിക്കണമോ, കരയണമോ എന്തു ചെയ്യണം എന്നറിയാതെ ഞാൻ….
ഞാൻ ഞാനെല്ലാതെ ആകുന്ന നിമിഷങ്ങളാണിത്. എനിക്കു പോലും പരിചിതമല്ലാത്ത നിമിഷം . ഉത്തരങ്ങൾ ഒന്നുമില്ല പക്കൽ പക്ഷെ ചോദ്യങ്ങൾ ഏറുന്നു.
ഒന്നുറപ്പാ….. ചിലപ്പോ ഞാൻ ആരോടെങ്കിലും ക്ഷമിക്കുന്നുണ്ടേ…. അതു നീയാകും. ആരെയെങ്കിലും മരിക്കാൻ തള്ളിവിടാതെ വെറുതെ വിടുന്നുണ്ടെങ്കിൽ അതും നിന്നെ മാത്രം ആയിരിക്കും.
ഈശ്വരാ നിനക്കെന്നെ കൊല്ലാമായിരുന്നു. എന്നന്നേക്കുമായി. ഞാനും ഈ നിമിഷം ആ മരണം കൊതിക്കുന്നു. നീയും എന്നെ വഞ്ചിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത വഞ്ചന, ഒരു ജീവനെടുത്ത് എന്തിനാ എനിക്ക് ഈ ജീവൻ തിരിച്ചു തന്നത്.
ആദി, ആത്മികയുടെ ആ പഴയ ആദിയെ എന്തിനു നീ കൊന്നു. ഒരിക്കൽ മരിച്ചു പോയ ഈ Nvയ്ക്ക് എന്തിനു നീ ഇങ്ങനെ ഒരു പുനർജന്മം നൽകി. ആദിയെ ജീവിക്കാൻ അനുവദിക്കാമായിരുന്നു.
ആത്മിക, അവളെ മാറ്റി നിർത്തിയാലും. എനിക്കു ലക്ഷ്യം ഉണ്ട്. എന്നാൽ ആത്മിക അവളാ ലക്ഷ്യത്തിന് വിലങ്ങു തടിയാണ്. ഇപ്പോ എനിക്കു ബന്ധനങ്ങളിൽ നിന്നും മോചനമാണ് വേണ്ടത്. എനി എന്ത് എന്ന് പിന്നെ തീരുമാനിക്കാം.
അവൻ്റെ മനസിൽ അവനുറപ്പിച്ച ചില തീരുമാനങ്ങൾ നല്ലതിനോ, വിനാശത്തിനോ. അതറിയില്ല, പക്ഷെ അതിൽ മാറ്റമില്ല എന്നു മാത്രം ഈ നിമിഷം എനിക്കറിയാ…..
🌟🌟🌟🌟🌟
ഹലോ….. രാമചന്ദ്രാ…..
പത്മനാഭനൊ, കൊറെ ആയല്ലൊ താൻ വിളിച്ചിട്ട് , നമ്മളെ ഒക്കെ മറന്നോ…..
ഇല്ലടാ…. പിന്നെ അപ്പുന് ഒരു കുഞ്ഞുണ്ടാവാൻ പോവാ…. ആ സന്തോഷ വാർത്ത തന്നെ അറിയിക്കണം എന്നു തോന്നി.
അപ്പുവിന് കുഞ്ഞോ അതിനവൻ്റെ കല്യാണം , അല്ല ആളെ കിട്ടിയോ….
അതൊക്കെ കഴിഞ്ഞു, പിന്നെ ആളെ പൊക്കി, ബാംഗ്ലൂർ വെച്ച്
എന്നാലും പപ്പാ അവൻ്റെ കല്യാണം ഞങ്ങളോട് മറച്ചു വെക്കണ്ടായിരുന്നു. ഈ ചതി
എൻ്റെ രാമാ അവൻ്റെ കല്യാണം പോലും ഞങ്ങളറിഞ്ഞില്ല. ഭാര്യ ഗർഭിണി ആയ ശേഷമാ ഞങ്ങളും അറിഞ്ഞെ
എന്താടാ വല്ല അലമ്പു കേസും . വയറ്റിലുണ്ടാക്കി പെട്ടു പോയതാണോ….
അതൊന്നുമല്ല. നല്ല കുട്ടിയാ താലി കെട്ടി തന്നെ അവൻ പൊറുപ്പിച്ചത്. അതൊക്കെ ഒരു കഥയാ
എന്നാലും ആ കല്യാണം കാണാൻ പറ്റിയില്ലല്ലോ ഈശ്വരാ…..
നീ നാരായണി അമ്മയോടു പറയണം
അമ്മയോട് ഞാൻ പറഞ്ഞോളാ… പപ്പാ…
ഇതു കേട്ടാ അമ്മയ്ക്ക് സന്തോഷമാകും
അതു സത്യമാ അമ്മക്ക് അവനെന്നു വെച്ചാ ജീവനാ…..
അതങ്ങനെ അല്ലെ വരൂ…. എങ്ങനെ കഴിഞ്ഞ വരാ….. നമ്മൾ.
അതൊരു കാലം, അല്ല എന്നാ എനി ഇങ്ങോട്ട്
വരാടാ… നി അവരോടൊക്കെ എൻ്റെ അന്വേഷണം പറ , ഇത്തിരി തിരക്കാ സമയം പോലെ വിളിക്കാടാ….
എന്നാ ശെരി നീ വെച്ചോ….
🌟🌟🌟🌟🌟
ടി ലെച്ചു……
എന്താ…. മനുഷ്യാ……
രാമേട്ടനെ വിളിച്ചു പറഞ്ഞു, മോളുടെ കാര്യം പറഞ്ഞു.
അതു നന്നായി.
അല്ല രാമേട്ടൻ ചോദിക്കാ, നമുക്ക് ഒന്നിനു സമയമായില്ലെ എന്ന്
ദേ…. മനുഷ്യാ….
അതും പറഞ്ഞു ലച്ചു പപ്പൻ്റെ വയറിൽ പിച്ചാൻ തുടങ്ങിയപ്പോ
എൻ്റെ ലച്ചു ഒന്നു നിർത്തുന്നുണ്ടോ ഈ പിച്ച്
ഉം എന്താ കുഴപ്പം
എന്താ കുഴപ്പം എന്നൊ, മനുഷ്യന് ഷർട്ട് ഊരി നിന്നാ മാനം പോവുന്ന അവസ്ഥയാ…….
അതിനുമാത്രം എന്താ ഈ ശരീരത്തിലുള്ളെ
നീ പിച്ചി കൂട്ടിയ പാടുകൾ, എന്തെ
അതു കേട്ട നിമിഷം ലച്ചു അമ്മയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
ഹോ.., അത്രയ്ക്കൊന്നുമില്ല
ഞാൻ കാണിച്ചു തരാ….
ഷർട്ട് പൊക്കാൻ പോയ പപ്പനെ ലക്ഷ്മിയമ്മ തടഞ്ഞു.
ഒരു നാണോം മാനോം ഇല്ലാത്ത മനുഷ്യൻ, ആരെലും കണ്ടാ എൻ്റെ മാനം പോവും
ഓ… പിന്നെ
ദേ…. നിങ്ങൾ പുറത്തേക്ക് പോയെ , ഇതൊന്നും ശരിയാവില്ല , ചെല്ല് ചെല്ല്
എനി പി ച്ചാനിങ്ങ് വാ….. അന്നു കിട്ടിയ പോലെ ഒന്നു തരുന്നുണ്ട്
ഓ കാണാ…..
എന്താടി കാണണോ
കണ്ടതാ എൻ്റെ പൊന്നോ രണ്ട് ദിവസം എൻ്റെ പിന്നാലെ നടന്നതൊക്കെ മറന്നോ….
എടി അത് ഞാൻ നീ പാവല്ലേ എന്നു കരുതി
ഓ… അങ്ങനെ , എന്നാ ശരി, മോൻ ചെല്ല്
പറഞ്ഞു വിടുമ്പോ ഒരു ഹഗ് ഇല്ലേടി
എന്തിന്
അമേരിക്കയിൽ അങ്ങനല്ലേടി ഭാര്യേ…..
അതമേരിക്ക, ഇത് ഇന്ത്യാ ….. മോൻ പോയേ….
നീ…. ഒരു കാലത്തും നന്നാവുലെടി,
ലക്ഷ്മിയമ്മ പപ്പേട്ടനെ നോക്കി ചിരിക്കുമ്പോ ദേഷ്യത്തോടെ പപ്പേട്ടൻ പുറത്തേക്കിറങ്ങി പോയി.
🌟🌟🌟🌟🌟
ആത്മിക ലിറ്റിൽ സ്റ്റാർ മോളിൽ, കുറച്ച് പർച്ചേസിനായി പോയതായിരുന്നു. ഒപ്പം സെക്യൂരിറ്റി ടീം കൂടെ ഉണ്ടായിരുന്നു.
കുട്ടികളുടെ സ്റ്റോറിൽ നിന്നും ഒരു കുഞ്ഞുടുപ്പ് എടുക്കാൻ അവൾ കയറി. എന്തോ ഇപ്പോ ഒരു കുഞ്ഞുടുപ്പ് വാങ്ങണം എന്ന് അവൾ മനസിലുറപ്പിച്ചിരുന്നു.
ഈ സമയം ഒരു കാലടികൾ ആത്മികയ്ക്കു നേരെ ശരവേഗത്തിൽ വന്നടുക്കുകയാണ്. വേഗത കുടി ആ കാലടി അവൾക്കരികിലെത്താറായപ്പോയേക്കും സെക്യൂരിറ്റി ഓഫീസർ അവളെ തടഞ്ഞു.
ഒച്ചയും ബഹളവും കേട്ടു തിരിഞ്ഞു നോക്കിയ ആത്മിക ഒരു പെൺകുട്ടിയെ ആണ് കണ്ടത്. അവൾ അവർക്കരികിലേക്കു ചെന്നു
എന്താ….. എന്താ പ്രശ്നം
മാഡം, എനിക്കു കുറച്ചു സംസാരിക്കാനുണ്ട്
എന്നാടോ…..
അതെ മാഡം, മാഡത്തിൻ്റെ ലൈഫിൻ്റെ കാര്യമാ…..
ശരി , എന്നാ പറഞ്ഞോ….
മാഡം, കൊറച്ച് പെർസണൽ ആണ്
ഓക്കെ നമുക്ക് കോഫി ഷോപ്പിൽ ഇരിക്കാം
ആ പെൺകുട്ടിയും സമ്മതം മൂളിയപ്പോ, തൻ്റെ കയ്യിലെ കുഞ്ഞടുപ്പ് പാക്ക് ചെയ്യാൻ ഏൽപ്പിച്ചു. കാശ് പേ ചെയ്ത് വാങ്ങാൻ ഒരു സെക്യൂരിറ്റി ഗാർഡിനെ നിർത്തി അവർ കോഫി ഷോപ്പിലേക്കു പോയി.
🌟🌟🌟🌟🌟
രൂപാലി…….
എന്താടി… അരുന്ധതി.
AK യുടെ മരണത്തിന് സമയമായി മുത്തേ….
ടി നീ….. പറഞ്ഞു വരുന്നത്
അതെ, എല്ലാം ഞാൻ പ്ലാൻ ചെയ്തു നടപ്പിലാക്കി തുടങ്ങി.
എന്നോടു പോലും പറയാതെയോ
അതെ
എന്തിന് ,
എല്ലാരോടും പറഞ്ഞു ഞാൻ ചെയ്ത പ്ലാനിംഗ് എല്ലാം തോൽവികൾ മാത്രമാണ് എനിക്കു തന്നത്. അതുകൊണ്ട് ഇതു ഞാൻ മാത്രം അറിഞ്ഞാ മതി.
എടി, എന്നാലും
ഒരു എന്നാലും ഇല്ല , രൂപാലി കാത്തിരിക്കുക ആ സന്തോഷ വാർത്ത കേൾക്കാൻ, AK മരിച്ചെന്ന്.
എനിക്കു തോന്നുന്നില്ല, ഒറ്റക്കായിരുന്നപ്പോയെ അവളെ തളയ്ക്കാൻ പാടാ….. ഇപ്പോ പിന്നിൽ മറ്റൊരു മഹാശക്തി ഉള്ളപ്പോ……
എൻ്റെ രൂപാലി, ഇതൊക്കെ ശ്രദ്ധിക്കാതെ പ്ലാൻ ചെയ്യാൻ ഞാനും പെട്ടത്തിയല്ല.
രൂപാലി , ചില സമയങ്ങൾ ഉണ്ട് , എതിരാളികൾ മാനസികമായി തളർന്നു നിൽക്കുന്ന സമയം. അത്തരം സമയം എത്ര ശക്തരാണെങ്കിലും ചെറിയ പ്രഹരം പോലും അവരെ ഭസ്മമാക്കും.
എടി നിൻ്റെ വാക്കുകൾ കേൾക്കുമ്പോ വല്ലാത്ത ഒരു പ്രതീക്ഷ. പക്ഷെ,
എന്താടി ഒരു പക്ഷെ,
എല്ലാം ചെയ്യുന്നത് അവനു വേണ്ടി അല്ലെ നീ, ഒടുക്കം അവനെ കിട്ടിയില്ല എങ്കിലോ…..
എടി Ak ഇല്ലാതായാൽ പിന്നെ, അവൻ എൻ്റെ ഈ മാദക മേനിയ്ക്കു മുന്നിൽ അടിയറവു പറയും ഇല്ലേ പറയിക്കും അരുന്ധതി.
നടന്നാ മതി.
എടി ഇതെ അസൂയയാ…. നിനക്കും അവനിൽ കണ്ണുള്ളത് എനിക്കറിയാ….
അതു നീ വിട്ടേ….. എന്നാ കാര്യങ്ങൾ വേഗം നടത്തുവോ… അതൊ സമയമാവണോ
ഇപ്പോ സമയം നമുക്ക് അനുകൂലമാണെടി. Time for a death, AK is no more……..
🌟🌟🌟🌟🌟
കോഫി ഷോപ്പിലെ ഒരു കോർണറിൽ അവർ ഇരുന്നു. സെക്യൂരിറ്റികൾ കുറച്ച് അകലം പാലിച്ചു നിന്നു.
മാഡം അത്….
പ്ലീസ് , എന്നെ ആത്മിക എന്നു വിളിക്കാം
ഒക്കെ ആത്മിക
തൻ്റെ പേരു പറഞ്ഞില്ല
ഞാൻ “കാർത്തിക ”
ആ പേര് ഒരു നിമിഷം അവളെ ഒന്നാടിയുലച്ചു. എനിയെന്ത് എന്നവൾ ചിന്തിച്ചു, അവൾ വന്നത് എന്തിന്, പെട്ടെന്നു തന്നെ സ്വബോധത്തിലേക്ക് AK തിരിച്ചു വന്നു.
ഒക്കെ കാർത്തിക താൻ പറ
mam oder please,
two cappuccino , please
ഓഡർ എടുക്കാൻ വന്ന പയ്യൻ, പതിയെ മടങ്ങിയതും
എനി താൻ പറ,
അത്, ഇന്നലെ തന്നെ ഞാൻ ഒരാളുടെ കൂടെ, ടൗണിൽ വെച്ചു കണ്ടു.
ഒക്കെ, അതിന്
നിങ്ങൾ വളരെ ക്ലോസ്സ് ആയി ഇടപഴകുന്നത് കണ്ടപ്പോഴെ തോന്നി, നിങ്ങൾ ലൗവർസ് ആണെന്ന്.
അതെ, അവനെൻ്റെ ബോയിഫ്രണ്ട് ആണ്.
അപ്പോ അവൻ്റെ വലയിൽ താനും അകപ്പെട്ടു അല്ലെ,
ആത്മിക അതു കേട്ടിട്ടും വളരെ സൗമ്യമായി അവളോടു സംസാരിച്ചു.
കാർത്തിക താൻ പറയുന്നത് എനിക്ക് മനസിലായില്ല.
തന്നെ പോലെ ഒരു പണക്കാരിയെ അവൻ എന്തിനാ ട്രാർഗറ്റ് ചെയ്തത് എന്നെനിക്കറിയില്ല. ഇത്രയും സെക്യൂരിറ്റി ഒക്കെ ആയി നടക്കുന്ന തന്നെ, അവൻ്റെ കാര്യം നടത്താൻ റിസ്ക്കുള്ള സാഹചര്യത്തിലും, ചിലപ്പോ നിൻ്റെ സൗന്ദര്യമാകും കാരണം
താനൊന്നു തെളിച്ചു പറ, ആദിയെ കുറിച്ച് താൻ എന്തൊക്കെയാ പറയുന്നത്.
ആദിയൊ, അപ്പോ പേരു പോലും കള്ളം, താൻ അവൻ്റെ കെണിയിൽ പെട്ടതാ….
ഈ സമയം അവരുടെ ഓഡറുമായി വെയ്റ്റർ ബോയി വന്നു. അവർ ഇരുവരും നിശബ്ദരായി. അവൻ പോയ ശേഷം കാർത്തിക വീണ്ടും തുടർന്നു.
പാവപ്പെട്ട വീട്ടിലെ പെമ്പിള്ളേരുടെ അടുത്ത് പണക്കാരനാണെന്നു പറഞ്ഞു പരത്തി, പ്രണയത്തിൽ കുടുക്കി, വമ്പൻമാർക്കു വിറ്റു പണം വാങ്ങുന്ന പിമ്പാണവൻ, ഞാനും പെട്ടതാ അവൻ്റെ ചതിയിൽ തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്. തന്നെ കണ്ടപ്പോ, തന്നെയെങ്കിലും എനിക്ക് രക്ഷിക്കാനായാൽ എന്നു തോന്നി, അതാ തന്നെ കാണാൻ വന്നത്
കീർത്തന അത്,
വിശ്വാസം വന്നില്ലെ, എൻ്റെ പേര് അവനോട് പറഞ്ഞു നോക്ക്, ദേഷ്യത്തിൽ തുള്ളുന്ന അവനെ കാണാം നിനക്ക്. അവൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട ഏക ഇര ഞാനാ…. അപ്പോ തനിക്കു മനസിലാവും
ഒക്കെ കാർത്തിക താൻ കാപ്പച്ചിനോ കുടിക്ക്
അവർ ഇരുവരും അതു കുടിക്കുമ്പോ, ആത്മിക അവളെ തന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.
🌟🌟🌟🌟🌟
അപ്പു………
അമ്മേ……..
എന്താടാ….. നീ…. എന്നെ കൊറെ തീ… തീറ്റിച്ചു.
അമ്മെ അത് ഞാൻ,
മോളു നിന്നോടു വല്ലതും പറഞ്ഞോ
ആര്
എടാ…. നിൻ്റെ ഭാര്യ , ഈ പൊട്ടനെ കൊണ്ട്
അവൾ പറഞ്ഞിരുന്നു.
എന്താടാ…. നിനക്കൊരു സന്തോഷമില്ലാത്തത്
അങ്ങനെ ഒന്നുമില്ല അമ്മേ….. അമ്മയ്ക്ക് അവളെ ഇഷ്ടമായോ…..
ആദ്യം എനിക്ക്….
പെട്ടെന്നു തന്നെ ലക്ഷ്മിയമ്മ പറയാൻ വന്നതു വിഴുങ്ങിയതും Nv അതിൽ പിടിച്ചു കയറി.
എന്താ അമ്മ പറഞ്ഞു വന്നത്
ഒന്നുമില്ല , ആദ്യം അവളോടെനിക്ക് ഇഷ്ടക്കുറവായിരുന്നു. ഞങ്ങളെ ഒന്നും അറിയിക്കാതെ അല്ലെ ഒക്കെ നടന്നത്. പിന്നെ നിൻ്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുമ്പോ … അമ്മയ്ക്കെങ്ങനാടാ… അവളെ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയുക
അമ്മേ…. ഞാൻ കുറച്ചു നേരം മടിയിൽ കിടന്നോട്ടെ…..
അതിനെന്താടാ…….
അപ്പു ലക്ഷ്മിയമ്മയുടെ മടിയിൽ കിടന്നു, ആ അമ്മയുടെ വിരലുകൾ അവൻ്റെ മുടിയിൽ കോതി കൊണ്ടിരിക്കവെ അവൻ ചിന്തകളുടെ ലോകത്തേക്ക് ചേക്കേറി.
ആത്മിക അവൾ തനിക്കു പറ്റിയ തെറ്റാകുമോ…. ഇന്നുവരെ താൻ തോറ്റത് അമ്മയുടെ മുന്നിൽ മാത്രമാണ്, ആ അമ്മയുടെ ഏറ്റവും വലിയ ശത്രു താനാകുമോ…?
എൻ്റെ ഭാര്യ, എൻ്റെ കുഞ്ഞിനു ജന്മം നൽകാൻ പോകുന്നവൾ ഈ കാരണം മാത്രമാണ് അമ്മയ്ക്ക് ആത്മികയെ ഇഷ്ടപ്പെടാൻ ഉള്ള കാരണം.
സത്യം അറിയുന്ന നിമിഷം, താൻ നരകിപ്പിച്ചു കൊല്ലാൻ കാത്തിരിക്കുന്ന ശത്രുവിൻ്റെ മകളാണ് അവൾ എന്നറിഞ്ഞാൽ മറ്റാരെക്കാളും അമ്മ അവളെ വെറുക്കും, അതിലേറെ എന്നെയും
ഉള്ളു തുറന്നൊന്നു സംസാരിക്കാൻ പോലും ആവാതെ, സ്വയം വിങ്ങുന്ന ഈ അവസ്ഥ, സത്യത്തിൽ ഞാൻ എനി എന്തു ചെയ്യും. തടവറകൾ തകർത്ത് ഞാൻ സ്വതന്ത്രനാവണം.
ചായ കുടിച്ചു കഴിഞ്ഞതും ആത്മിക ഒരു പുഞ്ചിരിയോടെ അവളോടു പറഞ്ഞു.
എൻ്റെ ആദി, സോറി താനറിയുന്ന NV, നവീൻ etc , തനിക്കെന്താ ഇത്ര പക എന്നെനിക്കറിയില്ല. തന്നെ കുറിച്ച് അവൻ പറഞ്ഞതുമില്ല.
തനിക്കെന്നെ വിശ്വാസമായില്ലെ, താൻ ഒക്കെ അനുഭവിച്ചാലെ പഠിക്കു , വല്ല പണക്കാരുടെയും കിടക്കയിൽ അവൻ നിന്നെ….
ഛി.. വായടക്കെടി,
ആത്മികയുടെ ഒച്ച ഉയർന്നതും കാർത്തിക ഒന്നു ഭയന്നു. ഉടനെ ഒരു പുഞ്ചിരി വരുത്തി AK അവളോടു പറഞ്ഞു.
പേടിക്കണ്ട, പിന്നെ എന്നെക്കുറിച്ച് താൻ ഭയക്കണ്ട
അതെന്താ……
തൻ്റെ താലി ഉയർത്തിക്കാട്ടി കൊണ്ട് AK അവൾക്കുള്ള മറുപടി കൊടുത്തു.
ഞാൻ NV യുടെ ഭാര്യയാണ്. വിവാഹം കഴിഞ്ഞു കുറച്ചായി, അവൻ്റെ കുഞ്ഞിനെ ചുമക്കാനും തുടങ്ങി.
ഒരു ഞെട്ടലോടെയാണ് കാർത്തിക ആ വാക്കുകൾ കേട്ടത് , വിളറി വെളുത്ത മുഖവുമായി അവൾ.
അത് , ഞാൻ , സോറി…..
അതും പറഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ച കാർത്തികയോട് AK,
അവിടെയിരിയെടി……
നിന്നോടാ….. പറഞ്ഞത്
അടുത്ത നിമിഷം അവൾ ആ കസേരയിൽ ഇരുന്നു.
നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്, ആ…
നീ… എനിക്കു ചുറ്റും ഉള്ള സെക്യൂരിറ്റിയെ കണ്ടോ…..
കാർത്തികയിൽ നിന്നും മറുപടികൾ ഒന്നും ലഭിച്ചില്ല.
നിന്നോടാ ചോദിച്ചെ, കണ്ടോ എന്ന്
കണ്ടു
ഇതൊന്നും എൻ്റെയല്ല. നീ പറഞ്ഞ ചതിയൻ്റെയാ……
ആത്മിക പ്ലീസ്…
എന്തോ കേട്ടില്ല, നിൻ്റെ പേര് അവൻ പലവട്ടം പറഞ്ഞതാ…. അവൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ, എന്തിനെന്നു പറഞ്ഞില്ല. പക്ഷെ ഇപ്പോ മനസിലായി.
ആത്മിക താൻ കരുതുന്ന പോലെയല്ല,
മിണ്ടരുത് നീ, എൻ്റെ ഭർത്താവിനെ കുറിച്ച് കുറ്റം പറഞ്ഞിട്ടും നീയിപ്പോ ജീവനോടെ നിൽക്കുന്നത്, നിന്നെ കൊണ്ട് എനിക്കൊരു ആവിശ്യമുള്ളത് കൊണ്ടാ…..
എന്ത് എന്താവിശ്യം
അതു ഞാൻ വഴിയെ പറയാം. ഇപ്പോ താൻ തൻ്റെ നമ്പർ തന്നെ, പിന്നെ അഡ്രസ്സും.
ഭയന്നു നിൽക്കുന്ന കാർത്തികയെ കണ്ടതും AK.
നീ ഞങ്ങളുടെ കൂടെ വരാൻ ഇഷ്ടപ്പെടുന്നെങ്കിൽ, വേണ്ട നി തരണ്ട, എന്നാ നമുക്ക് പോവുകയല്ലേ……
അടുത്ത നിമിഷം അവൾ നമ്പറും അഡ്രസ്സും നൽകി. AK ആ നമ്പർ ടയൽ ചെയ്ത് അവളുടേതാണെന്നു ഉറപ്പു വരുത്തി.
ഞാൻ വിളിക്കുമ്പോ…. എടുത്തോണം ഇല്ലേ…. പിന്നെ എടുക്കാൻ നീ ബാക്കി കാണുകില്ല, എന്നാ വിട്ടോ……
ഭയത്തോടെ അവിടെ നിന്നും നടന്നകലുന്ന കാർത്തികയെ ഒരു പുഞ്ചിരിയോടെ AK നോക്കി ഇരുന്നു.
🌟🌟🌟🌟🌟
ഉച്ചയ്ക്ക് തന്നെ ആദിയെ മുറിയിലേക്ക് മാറ്റിയിരുന്നു.വൈകുന്നേരം സമയം ചായയുമായി ആദിക്കരികിലേക്കെത്തി. എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു ആദി.
ആദി , ചായ
ആദി അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കാൻ തുടങ്ങിയതും അവൾ അവനരികിൽ ഇരുന്നു. അവളുടെ ഇടം കൈ അവൻ്റെ വലതു തുടകളിൽ വിശ്രമം കൊണ്ടതും ചായ ഗ്ലാസ്സ് നിലത്തു വീണുടഞ്ഞു.
എന്താ… ആദി, എന്തു പറ്റി.
അറിയില്ലെടോ…. വയ്യാത്ത പോലെ, കൈയ്യിന്ന്….
മതി, മതി നീ കിടന്നോ ഞാനൊന്നു വൃത്തിയാക്കിയിട്ട് ഇപ്പോ വരാം
അവൾ വൃത്തിയാക്കാൻ തുടങ്ങിയതും അവൻ കട്ടിലിൽ കിടന്നു. വൃത്തിയാക്കലൊക്കെ കഴിഞ്ഞവൾ അവനരികിൽ വന്നു. അവൾ മിഴികളടച്ചു കിടന്നുറങ്ങുന്ന ആദിയെ നോക്കി നിന്നു. ആദിയാകട്ടെ ഒളിക്കണ്ണാൽ ആത്മികയുടെ ഓരോ ചലനവും ഉറ്റു നോക്കി കൊണ്ടു കിടന്നുറങ്ങുന്നതായി അഭിനയിച്ചു.
ആത്മികയുടെ ചുണ്ടിൽ വിടർന്ന ചെറു പുഞ്ചിരി, അവൻ കണ്ട നിമിഷം ഹൃദയത്തിൽ നിന്നും പാറിപ്പറന്ന പൂമ്പാറ്റകളെ പിടിച്ചു കെട്ടാൻ അവൻ പാടുപെട്ടു.
അവളുടെ കാലടികൾ തനിക്കു നേരെ വന്നടുക്കുമ്പോൾ , അവനിലെ ശ്വാസഗതിയിൽ മാറ്റങ്ങൾ വന്നു തുടങ്ങി. അവനരികിൽ അവൾ ഇരുന്ന നിമിഷം അവളുടെ മാസ്മരിക ഗന്ധം ഹൃദയത്തെ തൊട്ടുണർത്തി.
അപ്രതീക്ഷിതമെന്ന പോലെ അവൾ അനോടു ചേർന്നു കിടന്നു. അവളുടെ വലം കൈ അവനെ പുണർന്ന്, അവൾ കിടന്നു. അവൾ അവനിൽ അലിഞ്ഞു ചേരുന്നത് പോലെ അവനു തോന്നി.
അവളുടെ സ്പർഷനം അവനെ ഒന്നടങ്കം തളർത്തുകയായിരുന്നു, കടിഞ്ഞാണിട്ട മനസിന് ചാഞ്ചല്യം ഉണ്ടാക്കുന്നത് അവൻ തിരിച്ചറിഞ്ഞു.
ഇടം നെഞ്ചിൽ തൻ്റെ തല ചാഴ്ച്ചവൾ തന്നിലേക്ക് ചേരുമ്പോൾ, അവളുടെ ദേഹത്തു നിന്നും പ്രവഹിക്കുന്ന പ്രണയാഗ്നിയിൽ ഏറെ നേരം അവൻ വെന്തുരുകി, മനസിനെ കടിഞ്ഞാണിട്ടു ബന്ധിച്ച ഇരുമ്പു ചങ്ങല ആ പ്രണയാഗ്നിയുടെ താപത്തിൽ ഉരുകി പോയ നിമിഷം
അവൻ പോലും അറിയാതെ അവൻ്റെ ഇടം കൈ അവളെ പുണർന്നു, അവളെ തന്നിലേക്ക് കൂടുതൽ കൂടുതൽ ചേർത്തണച്ചു.
ആദി………
ഉം…..
ഉറങ്ങിയില്ലെ
ഇല്ല
ഞാനൊരു കൂട്ടം ചോദിക്കട്ടെ
എന്താ…..
നിനക്കെന്താ പറ്റിയത്
എന്ത്, എന്തു പറ്റിന്നാ നീ പറയുന്നത്
നിനക്കെന്തോ മാറ്റമുള്ളത് പോലെ
വയ്യാത്തതല്ലെ അതാവാം
പണ്ട് എന്നോടു വാ തോരാതെ സംസാരിച്ച ആദി ഇപ്പോ സംസാരം നന്നെ കുറച്ചു.
അങ്ങനെ ഒന്നുമില്ല. വയ്യടോ ഇപ്പോ
എന്തോ എനിക്ക് അങ്ങനെ തോന്നുന്നില്ല, താനെന്തോ എന്നിൽ നിന്നും മറയ്ക്കുന്ന പോലെ, പയ്യെ പയ്യെ താനെന്നിൽ നിന്നും അകലുന്നതു പോലെ ഒക്കെ തോന്നുന്നു.
ആ വാക്കുകൾ എല്ലാം വേദനയോടെയാണ് അവൻ കേട്ടത് , അവനറിയാതെ അവൻ്റെ മിഴികൾ കണ്ണുനീർ തുള്ളികൾ പൊയിച്ചു.
താനെന്തിനാടോ…. വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നത്.
ആദി നിൻ്റെ മൗനം പോലും എനിക്കു പകരുന്ന വേദന എത്രത്തോളമാണെന്നു പോലും എനിക്കു പറയാനറിയില്ല. നി എന്നിൽ നിന്നും അകന്നാൽ…..
ആത്മിക…………
എന്നവളെ വിളിച്ചു കൊണ്ടവൻ അവളെ വാരിപ്പുണരുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകയായിരുന്നു.
അയ്യേ…. എന്താ ഇത് , കൊച്ചു കുഞ്ഞുങ്ങളെ പോലെ
അവളുടെ കരങ്ങൾ ആ നീർ തുള്ളികളെ തുടച്ചു മാറ്റി. മിഴികൾ തമ്മിൽ കഥ പറഞ്ഞു, അവളുടെ കൈകൾ ആ കവിളുകളിൽ വിശ്രമം കൊണ്ടു, അവളുടെ വിറയ്ക്കുന്ന അധരങ്ങൾ ലക്ഷ്യം തേടി പതിയെ യാത്ര ആരംഭിച്ചു.
ഈ സമയം ആദിയുടെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി. അവൻ്റെ മനസും വിവേകവും തമ്മിൽ മൽപ്പിടുത്തവും തുടക്കി.
മനസ് ആ അധരങ്ങളെ കവർന്നെടുക്കാൻ അവനെ വിവശനാക്കുമ്പോൾ വിവേകം അതു തടഞ്ഞു കൊണ്ട് പറഞ്ഞു. ആഗ്രഹങ്ങൾ കൊടുക്കരുതവൾക്ക്, ഒടുക്കം അവളുടെ വീഴ്ച്ചയുടെ ആഴം കുടും, അതവൾക്ക് താങ്ങാനാവില്ല. ആരു വിജയിക്കും എന്നറിയാതെ അവർ പൊരുതുമ്പോൾ –
ആത്മിക അവൾ മനസിനു വിജയഹാരം അർപ്പിച്ചു കൊണ്ട് ആദിയുടെ അധരങ്ങൾ കവർന്നെടുത്തു. ആവേശത്തോടെ ആദിയും ആ ചുംബനം ഏറ്റെടുത്തു.
ആത്മാവിൽ ലയിച്ചവളാണ് ആത്മിക എന്നവൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ആത്മിക അവളുടെ സാന്നിധ്യം പോലും തന്നെ വിവശനാക്കും എന്ന സത്യവും അവൻ തിരിച്ചറിഞ്ഞു.
🌟🌟🌟🌟🌟
സന്ധ്യ കഴിഞ്ഞ് ഇരുളിൽ കുളിച്ച വഴിത്താരയിലൂടെ ഒരു നിഴൽ രൂപം പതിയെ ചലിക്കുകയാണ്. ചുറ്റും അന്ധകാരം മാത്രം അവന് കൂട്ട് .
അവൻ്റെ മിഴികൾ തോരാത്ത കണ്ണുനീർ അരുവി പോലെ ഒഴുകുന്നുണ്ട്. ചുറ്റും കാടുപിടിച്ച ആ വഴിയിലൂടെ ലക്ഷ്യമില്ലാതെ പതറിയ കാലടികളോടെ ആ രൂപം നടന്നു നീങ്ങി.
അവൻ്റെ കണ്ണിൽ നിന്നും അടർന്നു , മണ്ണിൻ്റെ മാറിൽ വീഴുന്ന ഓരോ കണ്ണുനീർ തുള്ളിയും ഭൂമിയെ ചുട്ടെരിച്ചു കെണ്ടിരുന്നു. അത്രയും ശക്തമായ കനലെരിയുന്ന മനസുമായാണ് ആ നിഴൽ രൂപം നടന്നു നീങ്ങുന്നത്.
കുറച്ചകലെയായി വഴിവിളക്കിൻ്റെ വെളിച്ചം തെളിഞ്ഞു കാണാം. ആ രൂപവും ആ വെളിച്ചത്തിലേക്കാണ് നടന്നു നീങ്ങുന്നത്. വഴിവിളക്കിനു കീഴെ ആ വ്യക്തി കുറച്ചു നേരം നിന്നു.
ആദി……………….
ആ ശബ്ദം അവൻ്റെ കാതുകളിൽ അലയടിച്ചതും അവൻ തിരിഞ്ഞു നോക്കി. വഴിവിളക്കിൻ്റെ ശോഭയിൽ ആ മുഖം വ്യക്തമായി കാണാം അതെ അതവൻ തന്നെ, ആത്മികയുടെ സ്വന്തം ആദി.
ആ മിഴികളിൽ പ്രതീക്ഷയുടെ തിളക്കം, മുഖത്ത് വല്ലാത്തൊരു പ്രസരിപ്പ്, അവൻ്റെ മിഴികൾ ആരെയോ തേടുന്നു. ഇരുളിൻ്റെ ലോകത്തേക്ക് വെളിച്ചത്തിൻ്റെ ലോകത്തെ രാക്ഷസൻ തേടുന്നതാരേ….
വെളിച്ചത്തിൻ്റെ ലോകത്ത് വസിച്ച മാലാഖയെ ഇരുളിൻ്റെ ലോകത്തേക്ക് തള്ളിയിട്ട രാക്ഷസൻ ഇന്ന് തേടുന്നത് അവളെയാണ്. ഇരുളിൽ നഷ്ടമായ സ്വന്തം മാലാഖയെ ,ഇരുളിൽ നിന്നും കറുപ്പിൻ്റെ മായയാൽ തീർത്ത പുറം മൂടികൾ വലിച്ചു കീറി വെളിച്ചത്തിൻ്റെ ലോകത്തേക്കുള്ള അവളുടെ തിരിച്ചുവരവിനായി അവൻ കാത്തിരിക്കുന്നു. ഇരുളിൻ്റെ മാലാഖയെ വെളിച്ചത്തിൻ്റെ രാക്ഷസൻ കാത്തിരിക്കുന്നു. പ്രണയമാം സൂര്യതേജസിൽ ഒന്നായി ചേരാൻ.
ഇരുളിൽ നിന്നും ഒരു നിഴൽ രൂപം പാഞ്ഞു വരുന്നത് അവൻ്റെ മിഴികൾ ആവേശത്തോടെ നോക്കി കണ്ടു. ആ രൂപം തനിക്കരികിലേക്ക് പാഞ്ഞു വരികയാണ്. വെളിച്ചത്തിൻ്റെ രശ്മികളെ പുണർന്ന നിമിഷം അവനാ രൂപം കൺകുളിർക്കെ കണ്ടു.
വെള്ള ഗൗൺ ധരിച്ച് , രാക്ഷസൻ്റെ മാലാഖ ഓടി വരികയാണ് അവനരികിലേക്ക്, അവളെ പുണരാനായി ഇരു കൈകളും നീട്ടി അവൻ നിന്നു. അവളെ തന്നിൽ ചേർത്തവൻ മിഴികൾ തുറന്നതും ശൂന്യം.
വഴിവിളക്കിൻ്റെ ചോട്ടിൽ ഏകനായി നിൽക്കുന്ന Nv . ആത്മിക എന്ന പ്രണയം വേട്ടയാടുന്ന ഇരയാണിന്നവൻ, കൂടി വരുന്ന ദുഖസാഗര അലകൾ എങ്ങനെ തടുക്കണം എന്നറിയാതെ ആ വഴിവിളക്കിൻ്റെ ചോട്ടിൽ മുട്ടുക്കുത്തിയിരുന്നവൻ ഒരു പ്രാന്തനെ പോലെ അലറി വിളിച്ചു .
ആത്മിക………………….
🌟🌟🌟🌟🌟🌟
റോക്കി തൻ്റെ ഫോൺ എടുത്തു നോക്കുന്ന സമയം, അവൻ കണ്ട ഒരു മെസേജ് , ഒരു അൺനോൺ നമ്പർ, അതവൻ തുറന്നു നോക്കി.
” Rocky I am leaving, do not try to trace me. Now I know the truth about aathmika. Still I have my Revenge, to full fill. She was my weekness. I can’t full fill my Revenge , if I am , with her. so I leaving. to achieve my new goals. I will come back soon. I leaving her because I trust you. take care aathmika.”
അപ്പോ Nv നീ കളത്തിലിറങ്ങി, അല്ലെ. ഞാൻ വളരെ ഹാപ്പി ആടാ….. ആത്മിക അവളെ നീ ശത്രു ലിസ്റ്റിൽ നിന്നും ഒഴിവാക്കിയില്ലെ. ഒരിക്കലും നടക്കാൻ ഇടയില്ലാത്ത പല മാറ്റങ്ങളും അവൾ വരുത്തുന്നു നിൻ്റെ ജീവിതത്തിൽ.
love you da………..
ഈ കാര്യം ആത്മികയോടാരു പറയും. അവളറിഞാൽ എനി എന്തെല്ലാം സംസാരിക്കും. നേരത്തെ നീ ICU വിൽ കിടന്നപ്പോ നടന്നതു പോലെ വല്ലതും നടന്നാൽ, 0MG , എന്താ ഞാൻ ചെയ്യാ……
എൻ്റെ അനിയത്തിക്കുട്ടിയുടെ സംരക്ഷണം എന്നെ ഏൽപ്പിച്ചാ മഹാകാലൻ പോയത്. അവളുടെ ദേഹത്ത് ഒരു പോറൽ വീണാൽ അതെൻ്റെ മരണത്തെ വിളിച്ചു വരുത്തുന്നതിനു തുല്യമാവാം.
ആദ്യമായി ആത്മമിത്രത്തെ റോക്കിയും ഭയന്നു. Nv പഴയ Nv അല്ല. weekness ഇല്ലാത്തവന് ഇന്നതുണ്ട്, അതിനൊരു നാമം മാത്രം ആത്മിക . അവളുടെ കാര്യത്തിൽ ചിലപ്പോ ആത്മമിത്രത്തേയും അവൻ മറന്നേക്കാം.
കാലം തീരുമാനിക്കും എന്തു നടക്കണമെന്ന്, എങ്ങനെ നടക്കണമെന്ന്, എപ്പോ നടക്കണമെന്ന് . പലരുടെയും തലയ്ക്കു പിറകെ യമൻ അവരുടെ മരണക്കയറുമായി കാത്തിരിക്കുന്നു. കൊണ്ടു പോകാൻ . കാത്തിരുന്നു കാണാം എനിയെന്തെന്ന് .
🌟🌟🌟🌟🌟
ഈ സമയം അമേരിക്കയിൽ ചില ഗൂഢ തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ചിലർ . അവർ അവരുടെ മരണത്തെ വരവേൽക്കുകയാണോ……..
ഇത്രയും വേണോടാ….. വലിയ Amount ആണ് പിടിക്കപ്പെടുമോ….
ഞാൻ പറയുന്നത് കേട്ടാ…. മതി.
സർ , Nv എവിടാ എന്നറിഞ്ഞു.
എവിടാ……..
അവനിലെ ആവേശം അത്രമാത്രം ഉണ്ടായിരുന്നു.
ബാംഗ്ലൂർ
ഇന്ത്യയിൽ , ഗുഡ് സമയം ഉണ്ട് നമുക്കിവിടെ കയ്യിട്ടു വാരാൻ അല്ലെടോ……
പിന്നെ, അവനിവിടേക്ക് തിരിച്ചു വരരുത്. വന്നാൽ
എന്താ സർ ഭയമാണോ……
തനിക്കെന്തറിയാം അവനെ കുറിച്ച്, ഇപ്പോ അവൻ്റെ സ്വത്ത് മൊത്തം കാർന്നു തിന്നാലും രണ്ട് കൊല്ലം കൊണ്ട് അവൻ എല്ലാം തിരിച്ചു പിടിക്കും. അതാ…. അവൻ, അവൻ്റെ തലയാണ് അവൻ്റെ കരുത്ത്.
സർ, അപ്പോ
പത്മനാഭൻ്റെ കയ്യിൽ നിന്നും power of attorney വാങ്ങാൻ നിന്നതാ അപ്പോയാ അയാൾ എങ്ങോട്ടോ മുങ്ങിയത്.
അതു കൊണ്ട് എന്താ കാര്യം സർ
കാര്യം ഉണ്ട് , ഫണ്ട് ട്രാൻസ്ഫർ , എവിടേക്കു വേണേലും ചെയ്യാം, അതിന് നമുക്ക് Nv അയാൾക്ക് അനുവദിച്ചു നൽകിയ അധികാരങ്ങൾ തന്നെ ധാരാളം.
അപ്പോ എനി അയാൾ തിരിച്ചു വരണം.
വന്നില്ലെങ്കിലും കുഴപ്പമില്ല , ഏത് മനസിലായോ
മനസിലായി സർ,
എനി നമ്മുടെ കളികൾ ഇന്ത്യയിൽ , അവിടാണ് എനി അങ്കം , അതിനു മുന്നെ നമ്മൾ ശക്തരാവണം. സമയം വരട്ടെ പിന്നിൽ നിന്നും കുത്തി വീഴ്ത്തും ഞാനാ ബുദ്ധിരാക്ഷസനെ
🌟🌟🌟🌟🌟
ആത്മിക അവൾ ആദിയുടെ മുറിയിൽ കയറിയപ്പോ കാണുന്നത് കാലിയായി കിടക്കുന്ന കട്ടിലാണ്.
ആദി….. ഇതെവിടെയാ…..
അവൾ ബാത്ത്റൂമിനരികിൽ ചെന്ന് വീണ്ടും വിളിച്ചു.
ആദി……….
ഒച്ചയൊന്നും കേൾക്കാത്തതിനാൽ ടോർ ശ്രദ്ധിച്ചത് , പുറത്തു നിന്നും ലോക്ക് ആണ് . എങ്കിലും അവൾ താഴ് നീക്കി ബാത്ത് റൂമിനുള്ളിൽ നോക്കി അവനില്ല എന്നുറപ്പു വരുത്തി.
വരാന്തകൾ തോറും അവൾ നടന്നു നീങ്ങി. ആദിയെ തേടി. അവളിൽ ഒരു തരം ഭയം അലയടിച്ചു കൊണ്ടിരുന്നു. ഇന്നത്തെ അവരുടെ സംസാരം ഓർമ്മ വന്നു.
“നീ അകന്നാൽ എനിക്കു താങ്ങാൻ ആവില്ല ആദി”
അവളുടെ കാലുകൾക്ക് വേഗമേറി, സ്വരവിചികൾക്ക് കാഠിന്യവും, ഒരു ഭ്രാന്തിയെ പോലെ അവൻ്റെ പേരു വിളിച്ചവൾ ആ ആശുപത്രി വരാന്തകളിലൂടെ ഓടി. കുഞ്ഞിനെ നഷ്ടമായ ഒരു അമ്മയുടെ ദുഖം പോലെ അവൾ അവനെ തേടി അലയുകയാണ്.
ഓടി വരുന്ന ആത്മികയെ, അവളുടെ ശബ്ദം കേട്ടു വന്ന ലക്ഷ്മിയമ്മ പിടിച്ചു നിർത്തി.
എന്താ എന്താ മോളെ
അമ്മെ, അമ്മേ…. ആദി, ആദിയെ മുറിയിൽ കാണാൻ ഇല്ല.
അതവൾ പറയുമ്പോഴും . ശ്വാസം എടുക്കാൻ അവൾ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
അവനവിടെ കാണും അല്ലാതെ എവിടെ പോകാനാ….
ഇല്ലമ്മേ….. ഞാൻ നോക്കിയതാ…. പുറത്തിറങ്ങിക്കാണും എന്നു കരുതി പോസ്പിറ്റൽ മുഴുവൻ തിരഞ്ഞു. ഇവിടെ എവിടെയും ഇല്ല.
മോളെ നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും
ഇല്ലമ്മേ….. എനിക്ക് ആദി , പറയുന്നതിന് അപ്പുറമില്ല , പിന്നെ എങ്ങനെ പ്രശ്നം ഉണ്ടാകാനാ…..
പിന്നെ അവൻ ഇതെവിടെ പോയി.
എനിക്കറിയില്ല അമ്മേ….. എനിക്ക് എന്തോ പോലെ, പേടിയാവുന്നു . അമ്മേ……
ടി പെണ്ണേ…. നീയൊന്നടത്തിയെ വറ്റിൽ കൊച്ചുള്ളതാ…… അതു മറക്കണ്ട….
അടുത്ത നിമിഷം ആത്മിക തല കറങ്ങി വീണു.
🌟🌟🌟🌟🌟
റോക്കി, അവനെവിടെ,
അത് അങ്കിളെ, അവൻ
പറയെടാ…. എനിക്കറിയണം അവനെവിടെ
അങ്കിളെ അവനിവിടെ വന്നത്, വെറുതെയല്ല ചില കണക്കുകൾ തീർക്കാനാ….
കണക്കുകളോ….. ഇവിടെയോ….. അതിനിവിടെ അവനാരാ ശത്രു , അവനു തീർക്കാൻ ഏതാ കണക്ക്.
ഇതവൻ്റെ കണക്കല്ല ലക്ഷ്മിയമ്മയുടെ കണക്കാ…..
എനിക്കു മനസിലായില്ല
കണിമംഗലം ചന്ദ്രശേഖരൻ
റോക്കി……
അതെ അങ്കിളെ, ആയാളുടെയും പങ്കാളിയുടേയും കുടുംബം അടക്കം നശിപ്പിക്കാനാ വന്നത്.
അപ്പോ, ആ പാവം പെണ്ണിൻ്റെ ജീവിതം വെച്ചവൻ കളിക്കുകയായിരുന്നല്ലെ, എവിടെ അവൻ.
അങ്ങനെ പറയരുത് അങ്കിളെ, ഓർമ്മ ഇല്ലാത്തപ്പോ അവളെ സ്നേഹിച്ചു കെട്ടി, ഓർമ്മ വന്നപ്പോഴും സ്നേഹിക്കുന്നു. അതാ അവളെ കൊല്ലാതെ വിട്ടത്.
അപ്പോ അവൻ,
അതെ, ബാക്കി കണക്കുകൾ വീട്ടാൻ പോയി. ആത്മിക അവളുടെ കൂടെ നിന്നാൽ കണക്കുകൾ വീട്ടാൻ കഴിയില്ലെന്നു പറഞ്ഞു.
എടാ ആ കൊച്ചവിടെ,
എന്താ എന്താ ആത്മികക്കെന്തു പറ്റി.
🌟🌟🌟🌟🌟
ലച്ചു ഒന്നിങ്ങോട്ടു വന്നേ…..
ലക്ഷ്മിയമ്മയേയും കൂട്ടി റൂമിനു വെളിയിലിറങ്ങിയ ഉടനെ കരണം നോക്കി പപ്പൻ പൊട്ടിച്ചു ഒന്ന്. റോക്കി , പപ്പനെ തടഞ്ഞു.
അടി കിട്ടിയ ലക്ഷ്മിയമ്മ കവിൾ പൊത്തി കരഞ്ഞു. ആ മുഖത്ത് വിരൽ പാടുകൾ പതിഞ്ഞിരുന്നു. എന്തിനാണ് പപ്പേട്ടൻ ചൂടായതെന്നറിയാതെ ലച്ചു നിന്നു കരഞ്ഞു.
എന്തിനാ എന്നെ തല്ലിയത് പപ്പേട്ട…
കഴുവേറിടേ, മോളെ, ചന്ദ്രശേഖരൻ്റെ മുഴുവൻ കഥ ഓതി കൊടുത്തിട്ടാണോടി നി അവനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.
പപ്പേട്ടാ………
എൻ്റെ അങ്കിളേ…. ആൻ്റി അല്ല പറഞ്ഞത്
എനിക്കും ഇവക്കും മാത്രം അറിയുന്ന രഹസ്യം ഞാൻ പറഞ്ഞില്ലേ പിന്നെ ഇവൾ അല്ലെ
അല്ല അങ്കിൾ, ആൻ്റിയുടെ ഡയറി, അതവൻ വായിച്ചു. അങ്ങനാ അവൻ അറിഞ്ഞത്, അല്ലാതെ…..
റോക്കിയുടെ വാക്കുകൾ പപ്പനിൽ വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കി. അറിയാതെ ആണെങ്കിലും ലച്ചുവിനെ അടിക്കുകയും ചെയ്തു.
ലച്ചു……..
ഏട്ടൻ വേണ്ട എന്നു പറഞ്ഞത് ലച്ചു ചെയ്യോ…..
അതും പറഞ്ഞ് ലക്ഷ്മിയമ്മ പപ്പൻ്റെ മാറിൽ വീണതും റോക്കി, അവിടെ നിന്നും മാറി കൊടുത്തു.
നൊന്തോടാ നിനക്ക്.
ദേ….. മനുഷ്യാ എൻ്റെ വായേലുള്ളത് കേക്കണ്ട
എടി ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ
അതു വിട്ടേര് മനുഷ്യാ… നിങ്ങളല്ലെ എനിക്കു അത് വേദനിക്കോ….
എന്നിട്ടാണോടി കരഞ്ഞത്
ഓ അതു സാരമില്ല. അല്ല അവൻ അറിഞ്ഞ സ്ഥിതിക്ക്
അതാ എൻ്റെയും പേടി, എനി എന്തെല്ലാം കാണണം
🌟🌟🌟🌟🌟🌟
ഈ സമയം ബോധത്തിൽ നിന്നും ഉണർന്ന ആത്മിക
ആദി…………
എന്നുറക്കെ വിളിച്ച് ടോറിനരികിലേക്ക് പായാൻ ഒരുക്കിയതും രേവതിയമ്മ തടഞ്ഞു.
മോളെ ഞാനൊന്ന് പറയട്ടെ
അമ്മെ വിട്ടേ…. പൊന്നുനെ വിട്ടേ….
മോളെ നീ വാശി പിടിക്കല്ലെ
അമ്മേ… പൊന്നുവാ…. പറയുന്നെ എനിക്കാദിയെ കാണണം വിടാൻ
രേവതിയമ്മയുടെ കൈ വിടുവിച്ച് ടോറിനരികിലേക്ക് അവൾ പായുമ്പോ ലക്ഷ്മിയമ്മ ടോർ തുറന്ന് അകത്തേക്കു വന്നു.
ഉം എങ്ങോട്ടാ….
അമ്മേ….. ആദി….
നീ…. അവിടെ പോയി ഇരുന്നേ……
ഇല്ല അമ്മേ….. എനിക്കിപ്പോ ആദിയെ കാണണം
അവിടെ പോയി ഇരിയെടി……..
ലക്ഷ്മിയമ്മയുടെ ശബ്ദം ഉയർന്നു. ലക്ഷ്മിയമ്മയുടെ ആജ്ഞ കേട്ടതും പുലി പൂച്ചയായി. അവൾ ബെഡിലിരുന്നു പൊട്ടിക്കരയുകയാണ്.
പെങ്ങളേ….. ആദി വരും പക്ഷെ കുറച്ചു വൈകും
അതു കേട്ടതും റോക്കിയുടെ കോളറിൽ പിടി മുറുക്കി അവൾ അലറി.
എന്നെ ഒറ്റയ്ക്കാക്കി എന്താ അവന് ഇത്ര വലിയ കാര്യം
ചില കണക്കുകൾ തീർക്കാൻ പോയതാ….
എന്നോട് പറഞ്ഞിട്ടു പോവാമായിരുന്നല്ലോ
ശത്രുക്കളുടെ അരികിലാ പോകുന്നേ…. നിനക്ക് വല്ലതും ആ ഭയം കൊണ്ടാ എന്നോട് പറയാൻ ഏൽപ്പിച്ചത്
ആദി…….
നീ അവൻ്റെ ബലഹീനതയാ…. അതാരും അറിയരുത് അതുകൊണ്ട് കൂടിയാ…..
മോളെ അവൻ വരും അതമ്മയ്ക്കറിയാം
അതെനിക്കും അറിയാം അമ്മേ… പക്ഷെ
എന്താ മോളെ…..
ഈ സമയത്ത് എനിക്ക് അവനല്ലേ കൂടെ വേണ്ടത്
ശരിയാണ്. പക്ഷെ ഇപ്പം ഇതാ ശരി
അമ്മേ…….
ലക്ഷ്മിയമ്മയുടെ മാറിൽ കടന്ന് ആത്മിക പൊട്ടിക്കരഞ്ഞു. അവളെ ആ അമ്മ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. രേവതിയമ്മ കണ്ണുനീർ പൊഴിച്ചു കൊണ്ട് ആ ദൃശ്യം സാക്ഷാം വഹിച്ചു.
🌟🌟🌟🌟🌟🌟
തെരുവിലൂടെ നടന്നകലുന്ന ആദി. ഒരു മാനസിക രോഗിയെ പോലെ കാണപ്പെട്ടു. തൻ്റെ തലമുടികൾ സ്വയം പിടിച്ചു വലിച്ചും. ചെവികൾ പൊത്തി പിടിച്ചും അവൻ നടന്നു നീങ്ങി……
ആദി……………..
ആദി……….
ആദി…….
ആദി……………..
നാലു ദിക്കിൽ നിന്നും ഒരു സ്വരം മാത്രം അവനെ തേടി വന്നു. ആത്മിക അവൾ അവനെ വിളിക്കുന്നതായി അവനു തോന്നി.
പെട്ടെന്നായിരുന്നു ഒരു വെളിച്ചം പാഞ്ഞു വന്നത്. അവനരികിൽ ഒരു കാർ വന്നു നിന്നു.
ആദി…. താനെന്താ ഇവിടെ വാ…..
ആദിയെ തൻ്റെ കാറിൽ കയറ്റി, കാർ മുന്നോട്ടു ചലിച്ചു. കാറിലെ വ്യക്തിയുടെ മുഖത്ത് ഒരു ഗൂഢ പുഞ്ചിരി ഉണ്ടായിരുന്നു.
ആദി തനിക്കെന്താ… പറ്റിയത്
അവൻ മൗനം പുൽകി. അവനെ ആ കണ്ണുകൾ ഉറ്റു നോക്കി.
എനിയാണ് കളികൾ തുടങ്ങുന്നത് ആദി, ഇപ്പോ നീ കാറിനകത്ത്, എനി എന്തു വേണം എന്ന് ഞാൻ തീരുമാനിക്കും ഈ കളിയുടെ കടിഞ്ഞാൺ എൻ്റെ കയ്യിലാ……
The game starting………
( തുടരും….)
Comments:
No comments!
Please sign up or log in to post a comment!