ദേവനന്ദ 9

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

” ആ അച്ഛന്റെ അനുഗ്രഹം കൂടി ഇല്ലാതെ നിങ്ങൾ ഒരു ജീവിതത്തിലേക്ക് കടക്കുക എന്ന് പറയുമ്പോൾ വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോട് ദേവുമോൾ ചെയ്യുന്ന ഒരു വലിയ തെറ്റായി പോവില്ലേ അതു….?  ”

അമ്മയുടെ ചോദ്യം വിരൽ ചൂടുന്നത് എന്തിലേക്ക് ആണെന്ന് എനിക്ക് മനസിലായില്ല….

” അതുകൊണ്ട് നീ കുറച്ചു കൂടി ക്ഷമിക്കണം…  അച്ഛൻ വരുന്നത് വരെ.

 അല്ല അച്ചനെ കണ്ടു പിടിക്കുന്നത് വരെ.  ആ അഛന്റെ അനുഗ്രഹം വാങ്ങി വേണം എന്റെ ദേവു മോൾ എന്റെ നന്ദുട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ…  അതു ഈ അമ്മയുടെ ഒരു ആഗ്രഹം ആണ്… ”

അമ്മ എന്റെ മുടിയിഴകളിലൂടെ തഴുകികൊണ്ട് പറഞ്ഞു നിർത്തി.  ഓർത്തെടുത്തു വന്ന എന്റെ എല്ലാ പ്രണയ രംഗങ്ങളും ഒരു ചില്ലു കൊട്ടാരം പോലെ പൊട്ടി തകർന്നടിഞ്ഞു..  മടങ്ങി വരില്ല എന്ന് തീർച്ചപ്പെടുത്തിയ ഒരാളുടെ അനുഗ്രഹത്തോടെയെ ഞങ്ങള്ക്ക് ഒന്നാവാന് കഴിയു എന്ന് പറയുമ്പോൾ……..  ഒരു തരം മരവിച്ച അവസ്ഥയിലേക്ക് ഞാൻ പെട്ടന്ന് തന്നെ എറിയപെട്ടു..അമ്മയും ഏടത്തിയും എല്ലാം എല്ലാം അറിയേണ്ട നിമിഷം ഇതാണ്. ഞാൻ എല്ലാം പറയേണ്ടതും…..  പക്ഷെ ദേവു ! അവളെയെല്ലാം അറിയിക്കാൻ ഉള്ള ധൈര്യം ഇന്ന് എനിക്ക് ഇല്ല.  അവളതെങ്ങനെ ഉൾക്കൊള്ളും എന്നും എനിക്ക് അറിയില്ല.  ചിലപ്പോൾ അവളെന്നിൽ നിന്നു പിരിയുമോ എന്ന എന്റെ ഭയം ആകാം.  എല്ലാം എല്ലാവരിൽ നിന്നും മറച്ചു വക്കാൻ എന്നെ ഇന്നും പ്രേരിപ്പിക്കുന്നത്.

” അമ്മെ…….. ”

എന്ന വിളിക്കു വേണ്ടി നാവുയർന്നതും ഏടത്തി ആ വിളിയുമായി മുറിക്കുള്ളിലേക്ക് കടന്നു വന്നു.  പിന്നാലെ ഏടത്തിയുടെ കൈയും പിടിച്ചു ദേവുവും….

കൊച്ചു കുട്ടിയുടെ നാണം ആയിരുന്നു അപ്പോൾ എന്റെ ദേവുവിന്റെ മുഖത്തു..  അമ്മയുടെ മടിയിൽ കിടക്കുന്ന എന്നെ അവൾ കൗതുകത്തോടെ നോക്കി…. പതിയെ ഏടത്തിയുടെ പിന്നിലേക്ക് ഒളിച്ചു.

” ആഹാ.. ഞാൻ പറഞ്ഞതല്ലേ പെണ്ണെ….  ഇപ്പൊ എന്തായി… ദേ നോക്ക്…..  അടയും ചക്കരയും പോലെ ഇരിക്കുന്ന കണ്ടില്ലേ…..?  ”

ഏടത്തി ദേവുവിനോടായി പറഞ്ഞു.

” നന്ദുവേട്ടനെ അമ്മ വഴക്ക് പറയുവാരിക്കും തല്ലുവാരിക്കും എന്നൊക്കെ പറഞ്ഞു വലിയ ബഹളം ആയിരുന്നു പുറത്തു കിടന്നു……. ” അവരുടെ വരവിന്റെ ഉദ്ദേശ്യം എന്തെന്ന് ഏടത്തി വിവരിച്ചപ്പോൾ ഒരു കൂട്ടചിരി അവിടെ ഉയർന്നു..  ഏടത്തിയുടെ പിന്നിൽ പൂർണമായും ഒളിച്ച ദേവു എന്നിൽ നിന്നും തന്റെ ചമ്മൽ ഒഴുവാക്കി നിന്നു. .

” ഞാൻ പറഞ്ഞില്ലേ പെണ്ണെ..  ഇതേ ഇവിടെ നടക്കു എന്ന്…   കുറെ ആയില്ലേ കാണുന്നു. ഞാൻ   ഈ അമ്മേനേം മോനേം… ”

ദേവുവിനോടങ്ങനെ പറഞ്ഞു ഏടത്തി അമ്മയുടെ അടുത് കട്ടിലിൽ ഇരുന്നു….

” മോളെന്താ അവിടെ നിക്കുന്നെ വാ.  വന്നിരിക്കുന്നു…. ”

എന്ത് വേണമെന്നറിയാതെ നിന്ന ദേവുവിനെ അമ്മ അടുത്തേക്ക് വിളിച്ചു.  ഏടത്തിയുടെയും അമ്മയുടെയും നടുക്കായി ദേവു വന്നിരുന്നു…  അപ്പോളും ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു.
എല്ലാം കണ്ടു കൊണ്ട്…

” മോളിതൊന്നും കണ്ടു പേടിക്കണ്ടാ…. ട്ടോ.  ഇതൊക്കെ ഇവിടെ സാധാരണ ആണ്..  പിന്നെ ഇവന് അല്ലേലും ഒരു അടിയുടെ കുറവുണ്ടായിരുന്നു….. ”

എന്നെ തഴുകി ഇരുന്ന കൈ ദേവുവിലെക്കു മാറ്റി അമ്മ പറഞ്ഞു..

” അതു നേരാ… ഒരെണ്ണം ഇവൾക്കും കൊട്.   അമ്മെ . ഒന്നും പറയാതെ ഒളിപ്പിച്ചു വച്ചില്ലേ… രണ്ടും….”

” അതു ഞാനാ ചേച്ചി പറഞ്ഞത്….  ആരോടും ഒന്നും പറയേണ്ടാ എന്ന്….  എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എന്നെ……. ”

പറഞ്ഞു മുഴുവിക്കാതെ അവൾ തല താഴ്ത്തി..

” അങ്ങനെ ആണോ മോളെ നീ ഞങ്ങളെ കണ്ടിരിക്കുന്നെ…  എന്റെ നന്ദുട്ടന്റെ പെണ്ണായിട്ടാ ഞങ്ങൾ  നിന്നെ ആദ്യം കാണുന്നത്.

അന്ന് മുതൽ ഇന്ന് വരെ നീ ഇവിടെത്തെ കുട്ടി  തന്നെയാ…. ഇനി അതിൽ ഒരു മാറ്റവും ഇല്ല… ”

” ചേച്ചി  ഞാൻ…. ”

ചെറിയൊരു വിതുമ്പലോടെ ദേവു ചേച്ചിയെ  നോക്കി…

” ഇനി അതൊന്നും ഓർത്തു മോൾ വിഷമിക്കണ്ടാ…..  ഞങ്ങൾക്ക് ഇതിൽ ഒരെതിർപ്പും ഇല്ല.  നിന്റെ അച്ഛന്റെ സമ്മതം കൂടി കിട്ടിയാൽ മാത്രം മതി ഇനി… ”

എല്ലാം കേട്ടു കൗതുകത്തോടെ കിടന്ന എനിക്ക് അതു വീണ്ടും ഒരു പ്രഹരം ആയിരുന്നു.  ദേവുവിന്റെ മുന്നിൽ വച്ചു എനിക്ക് അമ്മയോടൊന്നും പറയാൻ കഴിയാത്തതിൽ ദുഃഖം തോന്നി

” അതൊക്കെ ശരി ! പക്ഷെ ഇന്നത്തെ പോലെ കുരുത്തക്കേട് വല്ലതും കാട്ടിയാൽ ഞാൻ  ചൂരൽ എടുക്കും കേട്ടോ…. ”

അമ്മ ഒരു തമാശ എന്ന രൂപേണ ഒരു താക്കിത് ആണ് തന്നത്.  അവളുടെ അച്ഛൻ  വരുന്നത് വരെ ഇനി ഒന്നും നടക്കില്ലേ ആവോ?

” ഞാൻ ഒന്നും ചെയ്തില്ല… ഈ നന്ദുവേട്ടനാ….. ”

ദേവു കുസൃതിയോടെ എന്റെ നേരെ വിരൽ ചൂണ്ടി.

” അവനെ നീ നോക്കണ്ടാ മോളെ….  പണ്ടേ വിവരം ഇല്ലാത്തവനാ…നിന്നേ.  നീ തന്നെ നോക്കിയാൽ മതി….. ”

കിട്ടിയ അവസരം ഏടത്തിയും മുതലെടുത്തു.

” നന്ദുട്ടാ..  അമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ…. അല്ലെ …?  ” അമ്മയുടെ ഓർമ്മപ്പെടുത്തൽ വീണ്ടും എന്നെ പൊള്ളിച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.  ദേവുവിന് നേരെ കണ്ണോടിക്കുമ്പോൾ അമ്മയുടെ മടിയിൽ കിടക്കുന്ന എന്നെ കൗതുകത്തോടെ നോക്കുകയാണവൾ… അമ്മയുടെയും ഏടത്തിയുടേം സ്നേഹം ഏറ്റുവാങ്ങി അവരുടെ നടുക്കായി ഇരുന്നു എന്റെ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ..  അറിയില്ല.  അത്രക്ക് സന്തോഷവതി ആണിന്നെന്റെ ദേവൂട്ടി….. ഈ കാഴ്ച കൺകുളിർക്കെ നോക്കി കണ്ടു അതൊരു മായാത്ത ചിത്രമായി മനസ്സിൽ പതിപ്പിച്ചിരുന്നു ഞാൻ …

ഈ ഒരു നിമിഷത്തിനു വേണ്ടി ആണ് ഞാൻ കത്ത് നിന്നത്.
ഈ ഒരു നിമിഷം ആണ് ഞാൻ സ്വപനം കണ്ടത്. എന്റെ ദേവുവിനെ എനിക്ക് തന്നെ എന്ന് അവർ തീരുമാനിച്ചിരിക്കുന്നു…

പണ്ടെങ്ങോ ഞാൻ മൂലം നഷ്പ്പെട്ട  സന്തോഷം തിരികെ വന്നിരിക്കുന്നു..  ആ സന്തോഷം പങ്കിടാൻ ഇനി എന്റെ ദേവൂട്ടി കൂടി…..  ഈ വീട്ടിൽ…. അമ്മയുടെ മകൾ ആയി.  ഏട്ടന്റെയും ഏടത്തിയുടെ കുഞ്ഞനുജത്തിയായി…. എന്റെ എല്ലാം എല്ലാം ആയി ………..

എങ്കിലും എന്നെ കുഴപ്പിച്ചത് അമ്മയുടെ ആ തീരുമാനം തന്നെ ആയിരുന്നു.  ഒരു മടങ്ങി വരവില്ലാത്ത യാത്രയിലാണ് അച്ഛനെന്നു അമ്മയോടും എല്ലാവരോടും ഉറക്കെ വിളിച്ചു പറയണം എന്നുണ്ട്. പക്ഷെ എനിക്കാവില്ല ഒന്നും ആരെയും അറിയിക്കാൻ…..

ചിന്തയിലിടക്ക് കണ്ണ് പാഞ്ഞത് ദേവുവിലേക്കാണ്.  അമ്മയുടെ അരികിൽ ഇരിക്കുന്ന ദേവുവിൽ അല്പം കുസൃതിയും അതിലേറെ സന്തോഷവും നിറഞ്ഞു നിന്നു.  അതെ കുസൃതിയോടെ അവളെന്നേയും നോക്കി.  പുഞ്ചിരിച്ചു..എന്താണ്   എന്ന് എന്നോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി..

ഒന്നുമില്ലെന്ന് പറയാനാണ് തോന്നിയതെങ്കിലും ആരും കാണാതെ ഒരു കണ്ണടച്ചൊന്നു ചിരിച്ചു ഉമ്മ കൊടുക്കുന്നത് പോലെ ആംഗ്യം  കാട്ടാനാണ് എനിക്ക് കഴിഞ്ഞത്…

” നന്ദുട്ട……. ”

എല്ലാം കണ്ടുകൊണ്ടിരുന്ന അമ്മയുടെ താക്കിത് വീണ്ടുമെത്തി. പിന്നെ ഞാൻ ഒന്നിനും പോയില്ല..

കളിയും ചിരിയും തമാശകളും ആയി ദേവുവിനെയും കൂട്ട് പിടിച്ചു ഞങ്ങൾ സന്തോഷത്തിന്റെ തേരിൽ ഏറി പറന്നുയരുക ആയിരുന്നു പിന്നീടങ്ങോട്ട്..

=====*****=====*****=====****

പിറ്റേന്ന് കോളേജിൽ എത്തുമ്പോൾ പതിവില്ലാതെ ഹരിയുടെ കൂടെ അഞ്ജുവും ഉണ്ടായിരുന്നു..  എന്തൊക്കെയോ സംസാരിച്ചു.  ചിരിച്ചു.  തമാശപറഞ്ഞു….  കോളേജ് ബസ് പടിക്കൽ എത്തുമ്പോഴേ കണ്ടു.  പുറത്തേക്കു തലയിട്ട് ഞങ്ങളെ നോക്കുന്ന ദേവുനെ… ശരവേഗത്തിൽ ബസ്സിൽ നിന്നും ഇറങ്ങി ഓടി കിതച്ചു അവളെന്റെ അടുത്തെത്തി ….

” ആഹ് വന്നല്ലോ.  അനന്തുവിന്റെ നന്ദു….. ! ”

അഞ്ജുവിന്റെ വക ഡയലോഗ് എത്തി.

അഞ്ജുവിനെ ഒന്നു നോക്കി പുഞ്ചിരിക്ക മാത്രം ചെയ്തു ദേവു എന്റെ കൈയിൽ തൂങ്ങി നിന്നു..

” ആഹ് എന്നാ നിങ്ങളുടെ പണി നടക്കട്ടെ.  ഞങ്ങള് പോയേക്കുവാ…  അപ്പൊ രണ്ടു നന്ദുസിനും  ടാറ്റാ…… ”

അഞ്ചു അത്രയും പറഞ്ഞു ഹരിയോടൊപ്പം നടന്നു നീങ്ങി..  ഞാൻ ദേവുവിനെ കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ ഗാലറിയിലേക്കും. .

” നന്ദു നല്ല പേരാണല്ലോ…  ഞാൻ ഇനി അങ്ങനെ വിളിക്കട്ടെ എന്റെ പെണ്ണിനെ…. ”

അവളോട് ചേർന്ന് നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.


” അവള് വിളിച്ചത് കൊണ്ടാവും അല്ലെ?  ”

അവളുടെ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ ഞാൻ അഞ്ജുവും ആയി സംസാരിച്ചു നിന്നത് അവൾക് അത്ര ബോധിച്ചിട്ടില്ലെന്നു എനിക്ക് മനസിലായി..

” അല്ലെങ്കിലും ആ പേര് നല്ലതല്ലേ…  അനന്തുവിന്റെ നന്ദു….  കൊള്ളാം……. ”

” അങ്ങനെ ഇപ്പൊ കൊള്ളണ്ട…..  ഇത്രനാളും വിളിക്കാൻ തോന്നിട്ടില്ലല്ലോ അങ്ങനെ ഒന്ന്..  ഇന്ന് ആ പെണ്ണ് വിളിച്ചപ്പോൾ അല്ലെ അങ്ങനെ ഒക്കെ തോന്നിയെ…….?  എന്നെ മര്യാദക്ക് ദേവുന്ന് വിളിച്ചാൽ മതി.  എനികതാ ഇഷ്ടം….. ”

രാവിലെ തന്നെ നല്ല ദേഷ്യത്തിൽ ആണ് കക്ഷി.  വീട്ടിൽ നിന്നും കൂടി അനുവാദം കിട്ടിയതിൽ പിന്നെ പഴയ തൊട്ടാവാടിത്തത്തിനൊക്കെ ഇത്തിരി കുറവ് വന്നു ഒരു തനി വാഴക്കാളിയിലേക്ക് ഉള്ള അവളുടെ മാറ്റം വളരെ പെട്ടന്നായിരുന്നു….

” എന്തായിരുന്നു അവളും ആയിട്ട് ഒരു വർത്തമാനം….  ”

വൈകാതെ തന്നെ അവളുടെ ചോദ്യമെത്തി..

” അതു വെറുതെ…. ”

” എന്ത് വെറുതെ ഇത്ര നാളും ഇല്ലാത്ത എന്താ ഇന്ന് മിണ്ടാൻ… ”

” ഞങ്ങൾ ഒരു ക്ലാസ്സിൽ അല്ലെ ദേവൂട്ടി അതു കൊണ്ട് …… ”

” എന്നിട്ടും  ഇത്ര നാളും നിങ്ങടെ പിറകെ നടന്നിട്ട് .  ഇത് വരെ ഒരു പെണ്ണിനോട് പോലും നന്ദുവേട്ടൻ മിണ്ടണ ഞാൻ കണ്ടിട്ടില്ല…  ഇന്ന് മാത്രം എന്താ ഇത്ര മിണ്ടാൻ?  ”

” ദേവു നീ ഇനി അതൊരു പ്രശ്നമാക്കേണ്ട. ഞാൻ ഇനി അവളോട് സംസാരിക്കില്ല പോരെ…… ”

മുഖത്തൊരു തെളിച്ചം വന്നെങ്കിലും ആ വിഷമം മുഴുവനായും പോകാതെ അവളിരുന്നു.

” എനിക്കിഷ്ടല്ല അതിനെ…  ഒരു വക കൊഞ്ചികുഴയൽ…..  ഇനി അവളോട് മിണ്ടണ്ടാ ട്ടോ നന്ദുവേട്ട….. ”

” ഇല്ല ..  ”

” വേറെ ആരോട് മിണ്ടിയാലും എനിക്ക് കുഴപ്പമില്ല നന്ദുവേട്ട…..  അവളോട് മാത്രം മിണ്ടണ്ടാട്ടോ….. ”

” ഇല്ല…  മിണ്ടില്ലാ…. വാക്കു….. ”

അത്രയും കേട്ടതും അവളൊന്നയഞ്ഞു..  പതിയെ ഒരു പുഞ്ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു…

” ഇന്നലെ അമ്മ തല്ലിയപ്പോൾ വേദനിച്ചോ?  “”

എന്റെ കവിളിലൂടെ കൈകൾകൊണ്ട് തഴുകി അവൾ ചോദിച്ചു.

” ഇല്ല അമ്മയല്ലേ….. ”

” വിഷമം ആയൊ?  ”

” എന്തിനു…. ”

” അവര് ചീത്ത പറഞ്ഞില്ലേ….?  ”

” ഇല്ല…  അതും ഞാൻ കേൾക്കേണ്ടതല്ലേ….  എന്നാണെങ്കിലും ഞാൻ അതു പ്രതീക്ഷിച്ചതാ….  ഇത്തിരി നേരത്തെ ആയെന്നെ ഒള്ളു… ”

” ഇന്നലെ ഞാൻ വല്ലാതെ പേടിച്ചു..  അമ്മ നന്ദുവേട്ടനെ തല്ലുകൂടി ചെയ്തപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാതാവണ പോലെ തോന്നി…  പിന്നെ അമ്മയുടെ മുറിയിൽ പോയി ഒത്തിരി കരഞ്ഞു ഞാൻ….  കാല് പിടിച്ചു….  നന്ദുവേട്ടനോട് ദേഷ്യം തോന്നല്ലേ എന്നും പറഞ്ഞു…… , ”

അവളുടെ ആ വാക്കുകളിൽ അത്രയും നിറഞ്ഞു നിന്നത് എന്നോടുള്ള സ്നേഹം ആയിരുന്നു.. എനിക്ക് വേണ്ടിയും എന്റെ സ്നേഹത്തിനു വേണ്ടിയും അമ്മയോടവൾ ഇന്നലെ യാചിച്ചിരുന്നുവത്രേ….

” എന്നിട്ട് അമ്മ ദേഷ്യപ്പെട്ടോ ദേവുനോട്? ”

” ഇല്ല…   എന്നെ കെട്ടിപ്പിടിച്ചു ഒത്തിരി നേരം…..  നേരത്തെ പറയാമായിരുന്നില്ലേ എന്ന് ചോദിച്ചു….. ”

” മം…  സാരമില്ല…  എല്ലാം നന്നായില്ലേ…?  നീ ഇപ്പൊ ഹാപ്പി അല്ലെ?  ”

” ഈ ലോകത്തു ഏറ്റവും ഹാപ്പി ആയിട്ടുള്ള ആള് ഞാൻ അല്ലെ നന്ദുവേട്ട ഇപ്പൊ ? പിന്നെ ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് ഇരിക്കുമ്പോൾഒരു പ്രത്യേക സുഖാ….. ”

അതെ ഇരുപ്പിൽ എന്റെ നെഞ്ചിലേക്ക് പടർന്നു കയറി എന്നിലേക്ക്‌ ചേർന്നിരുന്നു അവൾ പറഞ്ഞു…

” പിന്നെ അമ്മ ഇന്നലെ ഒരു കാര്യം പറഞ്ഞു… ”

” എന്താ?  ”

” അച്ഛന്റെ സമ്മതം കിട്ടിയാലേ നമ്മുടെ ബന്ധം അംഗീകരിക്കു എന്ന്…. അതു വരെ ഇന്നലത്തെ പോലെ അബദ്ധം ഒന്നും കാട്ടരുതെന്നു…. ”

ഒരു നാണം കലർന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു ദേവു എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു..  അവളുടെ ചെയ്തികളിൽ എനിക്ക് ചിരി ആണ് വന്നത്.  കോളേജിൽ ആണ് എന്ന ബോധം പോലും ഇല്ലാതെ എന്നോട് ഒട്ടി ചേർന്നിരിക്കുന്ന ദേവു എനിക്ക് ഇന്നൊരു കൊച്ചു കുട്ടിയോട് എന്ന പോലെ ഒരു കൗതുകം ആണ്….  അവരെ കാണുമ്പോൾ തോന്നുന്ന അതേ സന്തോഷവും ആശ്വാസവും ഇന്ന് എന്റെ പെണ്ണിന്റെ സാമിപ്യത്തിലും എനിക്ക് കാണാൻ കഴിയുന്നുണ്ട്…..

” ആഹ് നിങ്ങൾക് ഇത് തന്നെ ആണോ പണി ? ”

ഹരിയുടെ ശബ്ദം….  ! പിടഞ്ഞെഴുന്നേറ്റ ദേവു പിന്നിൽ നിന്നിരുന്ന ഹരിയെ കണ്ടു നാണിച്ചു…

” ഇതിപ്പോൾ എപ്പോൾ നോക്കിയാലും ഇങ്ങനെ ആണല്ലോ. ഈ തള്ള കുരങ്ങിന്റെ ദേഹത്ത് അള്ളി പിടിച്ചിരിക്കുന്ന കുട്ടി കുരങ്ങനെ പോലെ ഉണ്ട്    രണ്ടിനേം കാണുമ്പോൾ…. ”

ഹരിയുടെ തമാശയ്ക് ഏറ്റവും ചിരിച്ചത് ദേവു ആണ്….

” സ്നേഹം ഉള്ളോടത്തു അങ്ങനെയാ ഹരിയേട്ടാ…  അതിൽ അസൂയപെട്ടിട്ട് കാര്യമില്ല…. ”

ദേവുവിന്റെ മറുപടി ഉടനെത്തി.

“ആഹ് നമുക്കൊന്നും യോഗം ഇല്ല പെങ്ങളെ….. ” ഹരി കൈ മലർത്തി ചിരിച്ചു.  കൂടെ ഞങ്ങളും.

” അല്ലാളിയാ നീ ഇനി പ്രാക്ടിസിനു ഒന്നും ഇറങ്ങുന്നില്ലേ?  ”

ഹരിയുടെ ചോത്യം കേട്ടു ഞാനൊന്നമ്പരുന്നു. മുറിവുകളെല്ലാം ഭേദം ആകുന്ന വരെ  ക്രിക്കറ്റ് കളിക്കില്ലെന്നു അമ്മയ്ക്കും ഏടതിക്കും വാക്കു കൊടുത്തതാണ്. എന്നെ നോക്കാൻ അവരേല്പിച്ച ദേവുവിന്റെ മുന്നിൽ വച്ചു അവൻ അങ്ങനെ ചോദിച്ചപ്പോൾ ദേവുവിനെ ഞാനൊന്നു പാളി നോക്കി..  എന്തോ ചിന്തിച്ചെന്ന പോലെ അവളെന്നെ തന്നെ നോക്കി നിക്കയാണ്…

” നീ ഇല്ലാത്തതു കൊണ്ട് കഴിഞ്ഞ കളി രണ്ടും തോറ്റു.  ഓപെനിംഗിന് ഇറങ്ങുന്ന ആ തെണ്ടി അരുൺ പോരെടാ….  അതാണ് പ്രശ്നം….. നീ ഇനിയും ഇല്ലെങ്കിൽ അടുത്ത മാച്ചും നമ്മൾ തോൽക്കും….. ”

മിണ്ടാതെ ഇരിക്കെടാ തെണ്ടി എന്ന് പല തവണ കണ്ണ് കൊണ്ടു ആംഗ്യം കാട്ടിയെങ്കിലും എല്ലാം പറഞ്ഞു തീർത്താണ് അവൻ വായ അടച്ചത്.  ശരിയാണ് പരിക്കുകൾ ഒക്കെ മാറി വരുന്നുണ്ടെങ്കിലും പിന്നെ ഞാൻ ക്രിക്കറ്റ് പ്രാക്ടീസ്നോ കളിക്കനോ ഇറങ്ങിയിരുന്നില്ല.  ഇതിപ്പോൾ ദേവുവിന്റെ മുന്നിൽ നിന്നും അവൻ ചോദിച്ചതാണ് പ്രശനം.  ഇല്ലെങ്കിൽ എങ്ങനെ എങ്കിലും പോകാമായിരുന്നു…

എന്ത് വേണം എന്ന രീതിയിൽ ഞാൻ അവളെ നോക്കി…

” നന്ദുവേട്ടൻ നാളെ മുതൽ പ്രാക്ടിസിന് വരും ഹരിയേട്ടാ…  ഇപ്പൊ കുഴപ്പമൊന്നും ഇല്ല..  കാലിനു ഒരുപാടു സ്ട്രെസ് കൊടുക്കാതിരുന്നാൽ മതി…. ”

എന്റെ മനസ്സ് വായിച്ചെന്ന പോലെ ദേവു ആണതിന് മറുപടി കൊടുത്തത്….  സന്തോഷം തുളുമ്പുന്ന മനസോടെ ഞാൻ അവളെ നോക്കി…

” ഞാൻ അമ്മയോട് പറഞ്ഞോളാം…  കുഴപ്പമില്ല…., ”

അവളെന്നെ നോക്കി കണ്ണടച്ച് കൊണ്ട് പറഞ്ഞു.

ഇവളാണ് പെണ്ണ്. എന്റെ പെണ്ണ്.  എന്റെ മനസ്സിൽ ഉള്ളതെന്തോ അതെനിക്കായി കണ്ടറിഞ്ഞു ചെയ്യുന്ന എന്റെ പാതി….  മനസു സ്നേഹം കൊണ്ടു നിറഞ്ഞു തുളുമ്പിയ നിമിഷം കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്ന് മനസ് വെമ്പുന്നുണ്ടായിരുന്നു.  പക്ഷെ വേണ്ടെന്നു വച്ചു… !

===***====***=====***===

പിറ്റേന്ന് മുതൽ പ്രാക്ടീസ്നു ഇറങ്ങി.  പഴയതു പോലെ അല്ലെങ്കിലും നന്നായി തന്നെ കളിക്കുന്നുണ്ട്.  പക്ഷെ പെട്ടന്ന് മടുക്കുന്നു.  കുറെ നാൾ വെറുതെ ഇരുന്നിട്ടാവാം..  ഇടക്കെപ്പോഴോ ദേവുവിനെ ഗാലറിയിൽ ഒരു മിന്നായം പോലെ കണ്ടിരുന്നു.  പക്ഷെ അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.  അവളെന്നോ പറഞ്ഞത് പോലെ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഞാൻ എല്ലാം മറക്കും…

” മടുത്തോ ”

പ്രാക്റ്റീസിനു ശേഷം കയറി വന്നത് ദേവുവിന് മുന്നിലേക്കാണ്.

” കുറെ ആയില്ലേ..  അതിന്റെ ആണ്…. ”

” കാലിനെങ്ങനെ ഉണ്ട്… ? ”

” വേദനയുണ്ട്…  ചെന്നിട്ടു കുഴമ്പിട്ടു തിരുമ്മാൻ എന്റെ ദേവൂട്ടി ഉള്ളപ്പോൾ എനിക്ക് എന്താ കുഴപ്പം.. ”

അവളുടെ കവിളുകളിൽ നോവിക്കാതെ ഒന്ന് പിച്ചി ഞാൻ ചിരിച്ചു.

” ഒരുപാടു കൊഞ്ചണ്ടാ…. കളിക്കാൻ ഞാൻ സമ്മതിച്ചു എന്ന് കരുതി അതൊരു കരണമായി എടുക്കണ്ടാ ട്ടോ…  ഞാനെത്ര നേരമായി ഇവിടെ ഇരിക്കുന്നു എന്നെ ഒന്ന് തിരിഞ്ഞു കൂടി നോക്കി ഇല്ലല്ലോ .  എന്നിട്ട് ഞാൻ കാല് തിരുമ്മണം പോലും…. ”

പിണക്കത്തോടെ അല്ലെങ്കിലും അതും ചെറിയൊരു പരാതി ആയിരുന്നു..

” കണ്ടില്ല പൊന്നേ…  ഞാൻ….  നീ ക്ഷമിക്…. ”

അവളെ ചേർത്തു പിടിച്ചു ക്രിക്കറ്റ് കിറ്റ് തോളിലേക്കിട്ടു ഞാൻ നടന്നു…

” മം ഇത്തവണ ക്ഷമിച്ചിരിക്കുന്നു….  ഇതാണോ ബോൾ ?  ”

കയ്യിലിരുന്ന ബോൾ പിടിച്ചു വാങ്ങി അവൾ ചോദിച്ചു.  അതെ എന്ന് ഞാൻ  മറുപടി കൊടുത്തു….

” ഇതിനെന്തു കട്ടിയ… ഇതൊക്കെ ദേഹത്ത് കൊണ്ടാൽ ആള് ചത്തു പോവുമല്ലോ…. ”

സ്റ്റിച്ചു ബോൾ  കൈകളിലൂടെ ഉരുട്ടിയും ഞെക്കി നോക്കിയും   അവൾ ചോദിച്ചു…  അവളുടെ മുഖത്തു ആശ്ചര്യവും കൗതുകവും ഉണ്ടായിരുന്നു..

” അതിനല്ലേ നമുക്ക് ഈ പാഡും ഹെൽമെറ്റും ഒക്കെ ഉള്ളത്… ”

” മം…  എങ്കിലും സൂക്ഷിക്കണൂട്ടോ….നന്ദുവേട്ട  .. ”

അപ്പോളും അവളുടെ ശ്രദ്ധ ബോളിൽ ആയിരുന്നു.  അതു തന്റെ രണ്ടു കൈകളിലും ഉരുട്ടി കളിക്കയാണവൾ….

” നന്ദുവേട്ടൻ പന്തെറിയുവോ…  ”

” ഇല്ല…  ഞാൻ ബാറ്റ്സ്മാൻ ആണ്… ”

” ബാറ്റസ്മാനോ?  ”

എന്റെ നേരെ ഒന്ന് നോക്കി അവൾ ചോദിച്ചു..

” ആഹ് ബാറ്റ്സ്മാൻ…. ” കിറ്റിൽ ഇരുന്നു ബാറ്റ് അവളെ കാട്ടി ഞാൻ പറഞ്ഞു…

” എനിക്കറിയട്ടോ… …  ഞാൻ അത്രക്ക് മണ്ടി ഒന്നും അല്ല….  ”

അവൾ ചെറിയൊരു കുറുമ്പൊടെ പറഞ്ഞു..

” ഏതോ സിനിമയിലെ പോലെ സച്ചിൻ ടെണ്ടുൽക്കർ ആരാണെന്നു അറിയാത്ത പെണ്ണൊന്നും അല്ല ഞാൻ.  ഒന്നും ഇല്ലെങ്കിലും കുറെ നാളായി ഞാൻ കാണുന്നതല്ലേ നന്ദുവേട്ടന്റെ ക്രിക്കറ്റ് മാച്ച്…… ”

എന്റെ നേരെ ബോൾ ഉയർത്തി ഇട്ടു അവൾ പറഞ്ഞു  ..  പെട്ടന്ന് അവളെങ്ങനെ ഒന്ന് ചെയ്തപ്പോൾ ആ ബോൾ കൈപ്പിടിയിൽ ആക്കാൻ എനിക്ക് ആയില്ല..  നിലത്തു വീണ പന്ത് നോക്കി അവൾ ആർത്തു ചിരിച്ചു…

” അയ്യേ ഒരു പന്തു പിടിക്കാൻ പോലും അറിയാത്ത നിങ്ങളൊക്കെ എന്ത് ക്രിക്കറ്റ് കളിക്കാരൻ ആണോ…. ”

അവളുടെ ആ പ്രവൃത്തിയിൽ ഞാൻ ചമ്മി പോയി…  അവളോട് മറുപടി പറയാതെ ബോൾ എടുത്തു ബാഗിലിട്ട് അവളെയും ചേർത്തു പിടിച്ചു കോളജിനു പുറത്തേക്കു നടന്നു….. വൈകുന്നേരം ആയിരുന്നു. പകുതിയിൽ അതികം പേരും വീടണഞ്ഞിരുന്നു.  ഇന്നൊരുമിച്ചു പോകം എന്ന് നേരത്തേയെ അവൾ എന്നെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു.  ബാറ്റും സാധനങ്ങളും എല്ലാം സ്റ്റോർ റൂമിൽ ഏൽപ്പിച്ചു ഞാൻ തിരികെ വന്നു.  ഹരിയുടെ ബൈക്ക് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പാർക്കിങ്ങിൽ ഉണ്ടായിരുന്നു..

” പോകാം….. ”

ബൈക്കിൽ എന്നെ വട്ടം ചുറ്റിപ്പിടിച്ചിരിക്കെ ഞാൻ ദേവുവിനോട് ചോദിച്ചു.

” ഹെൽമെറ്റ്‌ വക്കു…..  ”

വെറുതെ ഹാൻഡിലിൽ തൂങ്ങിയാടുന്ന ഹെല്മറ്റിനെ ചൂണ്ടി കാട്ടി അവൾ പറഞ്ഞു…

” ബൈക്കിൽ യാത്രചെയ്യുമ്പോൾ രണ്ടു പേർക്ക് ഹെൽമെറ്റ്‌ വേണമെന്ന നിയമം… ”

ദേവുവിനെ നോക്കി ഹെൽമെറ്റ്‌ ഇടുന്നതിനിടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

” ഓഹ് വലിയ കാര്യമായി പോയി.  അന്ന് മര്യാദക്ക് ഹെൽമെറ്റ്‌ എങ്കിലും ഇട്ടിരുന്നേൽ തലയ്ക്കു എങ്കിലും ഒന്നും പറ്റാതെ ഇരിക്കുമായിരുന്നല്ലോ….. ”

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.  വണ്ടി നേരെ വിട്ടു…  വീട്ടിലേക്….എന്റെ അല്ല ദേവുവിന്റെ.  ചെറിയമ്മയെ ഒന്നുകൂടി കാണണം എന്ന് അവളിടക്കെപ്പോളോ ഒരാഗ്രഹം എന്നവണ്ണം പറഞ്ഞിരുന്നു.

അവൾക്കു സുപരിചിതമായ ആ വഴിയിലൂടെ ബൈക്ക് പാഞ്ഞു.  എന്റെ ഉദ്ദേശം മനസ്സിലായിട്ടാകാം.  ഒന്നും ചോദിക്കാതെ എന്നെ മുറുകെ പിടിച്ചിരുന്നതേ ഒള്ളു അവൾ..

******===**===***======

വീട്ടുവളപ്പിലേക്കു വണ്ടി തിരിക്കുമ്പോഴേ ജാനകിയമ്മ ഞങ്ങളെ കണ്ടിരുന്നു…. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും അവര് ഞങ്ങളെ എതിരേറ്റു….  അന്ന് ഞാൻ കണ്ടത് പോലെ ആയിരുന്നില്ല ഇന്ന് ആ വീട്…  മുഴുവൻ കാടുപിടിച്ച രീതിയിൽ വൃത്തിയാക്കാൻ പോലും ആരുമില്ല എന്ന രീതിയിൽ…  അന്ന് കണ്ട മുറ്റത്തെ പൂച്ചെടികൾ എല്ലാം കാടു കയറി നശിച്ചിരുന്നു….

ഒറ്റ നോട്ടത്തിൽ ഒരു ആൾതാമസമില്ലാത്ത വീട്…

” മോനെന്താ ഈ നോക്കി നിൽക്കുന്നെ.  അകത്തേക്ക് കയറി വാ….”

അമ്മ ദേവുവിനോടൊപ്പം എന്നെയും അകത്തേക്ക് വിളിച്ചു.

” ദേവു മോൾ ആയിരുന്നു ഈ വീട് മുഴുവൻ നോക്കി ഇരുന്നത്..  ഇവള് പോയതിൽ പിന്നെ ഞാനൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല.. ”

മുറ്റത്തെ കാടുപിടിച്ച പൂതോട്ടത്തിലേക്കു നോക്കി നിന്ന എന്നോടായി അവർ പറഞ്ഞു…  ചെറിയൊരു പുഞ്ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്കൊപ്പം അകത്തേക്ക് കയറി….

നിങ്ങളെന്താ വിശേഷിച്ചു ഇങ്ങോട്ട് വന്നതെന്ന് “ചോദിച്ച ജാനകിയമ്മയോട് ദേവു ആണ് മറുപടി കൊടുത്തത് .  വീട്ടിലെ വിശേഷങ്ങളും മറ്റും പറയുന്ന തിരക്കിലായിരുന്നു ദേവു പിന്നീട്….

ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ ഭിത്തിയിൽ തൂങ്ങിയാടുന്ന ചിത്രത്തിൽ ദേവുവിന്റെ അച്ഛൻ  എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..

” എന്റെ മകളെ നന്നായി നോക്കണം എന്ന് ആ ചിത്രം എന്നോട് പറയുന്ന പോലെ….. ”

മരിച്ചു പോയി എന്നറിഞ്ഞിട്ടും ആ മനുഷ്യന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ വന്ന എന്റെ അവസ്ഥയെ ഞാൻ ആ നിമിഷം പഴിച്ചു..

” കഴിഞ്ഞ വർഷം ഞങ്ങൾ ടൗണിൽ പോയപ്പോൾ എടുപ്പിച്ചതാ…. ”

എനിക്കുള്ള ചായയുമായി കടന്നു വന്ന ദേവു ഫോട്ടോ നോക്കി നിൽക്കുന്ന എന്നോടായി പറഞ്ഞു എന്റെ നേരെ ചായ ഗ്ലാസ്‌ നീട്ടി..

പിന്നീടെന്റെ കണ്ണ് പാഞ്ഞത് ചുവരിൽ ഉള്ള മറ്റൊരു ചിത്രത്തിലേക്കായിരുന്നു..  ദേവുവിന്റെ അമ്മയുടെ .  ആദ്യമായ് കണുന്നതാണെങ്കിലും അവരെ ഞാൻ തിരിച്ചറിഞ്ഞു.  കാരണം അമ്മയുടെ തനി പകർപ്പായിരുന്നു എന്റെ ദേവു…

” അമ്മയാ… ” എന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു…

” അമ്മയെ പോലെ തന്നെ ആണല്ലോ എന്റെ ദേവുട്ടിയും…. ”

ചായ ഗ്ലാസ്‌ ചുണ്ടിലേക്കു മുട്ടിച്ചു ഞാൻ പറഞ്ഞു..

ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അവൾ അവളുടെ മുറിക്കകത്തേക്കു പോയതും ചെറിയമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നതും ഒരുമിച്ചാണ്…

” നിങ്ങൾ വരേണ്ടി ഇരുന്നില്ല…… ” എന്നെ നോക്കി അവർ പറഞ്ഞു.

” ഇടയ്ക്കു കയറി വരും അയാൾ….  നിങ്ങളെ ഇവിടെ വച്ചു കണ്ടാൽ പിന്നെ….. …..  ”

ജാനകിയമ്മ ഉദ്ദേശിച്ചത് രാഘവനെ കുറിച്ചായിരുന്നു..

” കുറച്ചു ദിവസമായി ഇവിടെ ഇല്ല..  എവിടെയോ പോയിരിക്കുകയാണ്…. ”

അവര് വീണ്ടും കൂട്ടി ചേർത്തു…..

” ദേവുവിന് അമ്മയെ ഒന്ന് കാണണം എന്ന് പറഞ്ഞു അതാണ്…… ”

അതിനവർ ആദ്യം ഒന്ന് പുഞ്ചിരിക്കയാണ് ചെയ്തത്…

” അവൾ സ്നേഹം ഉള്ളവളാ….  സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ….  അല്ലെങ്കിൽ ഇത്രയും ഞാൻ അവളെ ദ്രോഹിച്ചിട്ടും എന്നെ തേടി വരില്ലല്ലോ …. ”

അവര് പറഞ്ഞത് നേരാണ്…  എത്രത്തോളം ഞാൻ അവളെ ദ്രോഹിച്ചിട്ടുണ്ടാകും എന്നിട്ടും ഇന്നും അവളെന്നെ സ്നേഹിക്കുകയാണ്..  ജീവന് തുല്യം….. അതേ എന്റെ ദേവു സ്നേഹമുള്ളവളാണ്.

” എന്റെ മോളെ കൈ വിടരുത് മോനെ….. ” ഒരു വിതുമ്പലോടെ അവരെന്നോട് അപേക്ഷിച്ചു.എല്ലാവർക്കും എന്നോടിപ്പോൾ ഒരേയൊരു അപേക്ഷയെ ഉള്ളു എന്നു തോന്നി.    .മറുപടി ഉണ്ടായിരുന്നില്ല എന്നിൽ..

” നന്ദുവേട്ട….ഒന്നിങ്ങു വന്നേ..  ”

ദേവുവിന്റെ വിളിയെത്തി അവരെ മറികടന്നു ഞാൻ മുറിക്കുള്ളിലേക്ക് കടന്നു. പണ്ടെങ്ങോ അച്ഛൻ  വാങ്ങി കൊടുത്ത സാധനങ്ങൾ മുതൽ പല നിറം മങ്ങിയ വസ്തുക്കളും ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പെട്ടി എനിക്കായി തുറന്നു വച്ചിരിക്കുകയായിരുന്നു അവൾ …. എല്ലാ വസ്തുക്കളും അതിന്റെ സവിശേഷതകളും അവയും ദേവുവും തമ്മിൽ ഉള്ള ആത്മബന്ധവും എല്ലാം ഒരു കൊച്ചു കുട്ടിയെന്ന  പോലെ എനിക്ക് വിവരിച്ചു തന്നു അവൾ …   ആദ്യമായ് ഞാൻ തന്റെ വീട് കാണുന്നതിന്റെ കൗതുകത്തിൽ ആണവൾഎന്നെനിക്കു മനസിലായി…. എല്ലാറ്റിനും പിന്നിൽ അവളുടെ അച്ഛന്റെ ഓർമ്മകൾ ഒളിഞ്ഞു കിടന്നിരുന്നു…  അതെന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു താനും..  വാതിലിൽ ചാരി നിന്ന ജാനമ്മയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല….

നേരം വൈകി ഇറങ്ങാൻ നേരം അവൾ അവരെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു..

” അച്ഛൻ  വിളിച്ചിരുന്നോ?  ”

എല്ലാറ്റിനും ഒടുവിൽ അവളുടെ ആ ചോദ്യം എന്നെ നൊമ്പരപ്പെടുത്തി.. സങ്കടമില്ലെന്നവൾ എത്ര ആണയിട്ടു പറഞ്ഞാലും അച്ഛന്റെ ഈ അസാന്നിധ്യം അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു…

” ഇല്ല മോളെ…… ”

വിതുമ്പി വന്ന കണ്ണുനീർ അടക്കിപ്പിടിച്ചു അവർ മറുപടി പറഞ്ഞു…  അവരിൽ നിന്നും അടർന്നു മാറിയ ദേവു ചുവരിൽ ഉള്ള അച്ഛന്റെ നിറപുഞ്ചിരിയോടെ ഉള്ള ചിത്രത്തിലേക്ക് നോട്ടം തിരിച്ചു…

” തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യമായിരിക്കുവോ അച്ഛന്   ”

” മോളെ…. ”

വിതുമ്പി നിന്ന ജാനമ്മ അലറി കരഞ്ഞു പോയി ആ നിമിഷം…  ഒരു നിമിഷത്തേക്കെങ്കിക്കും ശില കണക്കെ നിന്നു പോയി ഞാനും .

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ജാനമ്മ ദേവുവിന്റെ മുഖം കൈകളിൽ കോരിയെടുത്തു…  കരയാൻ വെമ്പി നിൽക്കുകയായിരുന്നു ദേവുവിന്റെ ആ മിഴികളും…

” എന്റെ പൊന്നു മോളെ അച്ഛന് അങ്ങനെ വെറുക്കാൻ പറ്റുവോ…… ”

അത്രയും പറഞ്ഞൊപ്പിച്ചു അവരവളെ കെട്ടിപ്പിടിച്ചു…  എല്ലാ സങ്കടങ്ങളും അവരാ നിമിഷം കരഞ്ഞു തീർക്കുകയാണെന്നു തോന്നി എനിക്ക്..  കണ്ടു നില്കാൻ ശേഷി ഇല്ലാതെ ഞാൻ പുറത്തേക്കു നടന്നു…  ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് അവർ ഒരുമിച്ചു പുറത്തേക്കു വന്നത്..  ബൈക്കിൽ കയറുന്നതിനു മുൻപ് ഒരു സ്നേഹ പ്രകടനം എന്ന വണ്ണം ജാനമ്മ അവളെ ചേർത്തു പിടിച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.  അതേറ്റു വാങ്ങി എന്ന വണ്ണം ദേവു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

” പോയിട്ടു വരാം… ”

ബൈക്കിൽ കയറി പോരാൻ നേരം ഞാനവരോട് പറഞ്ഞു.

” ഇനി ഇങ്ങോട്ടു വരണ്ടാ മക്കളെ….ഇതൊരു ചെളി നിറഞ്ഞ സ്ഥലമാ..  ഇവിടെ വന്നാൽ നിങ്ങൾക്കും ആ നാറ്റം അടിക്കും…… ”

എല്ലാ വിഗാരങ്ങളും അടക്കി വച്ചുള്ള അവരുടെ ആ വാക്കുകൾ കേട്ടു ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു ഞാൻ വണ്ടി മുന്നോട്ടെടുത്തു….  മനസാകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.  ദേവുവിനെ ഇവിടേയ്ക്ക് കൊണ്ടു വന്നത് അപധമായി പോയി എന്ന് തോന്നി….

” വരേണ്ടി ഇരുന്നില്ല അല്ലേ നന്ദുവേട്ട… ”

എന്റെ മനസ് വായിച്ചെന്ന പോലെ അവൾ പറഞ്ഞു..

” വേണ്ടായിരുന്നു….  അവിടെ ചെന്നു എവിടെ തിരിഞ്ഞാലും അച്ഛന്റെ ഓർമ്മകൾ ആണ്… മറക്കാൻ പറ്റണില്ല ഒന്നും….. ”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു.  ഒന്നും മറുപടി പറയാതെ ഞാൻ വണ്ടിക്ക് അല്പം കൂടി വേഗത കൂട്ടി..

സമയം ഒരുപാട് വൈകിയിരുന്നു…വീട്ടുമുറ്റത്തു ബൈക് കയറ്റി നിർത്തുമ്പോൾ ഞങ്ങളെ കാത്ത്എന്ന വണ്ണം ഏടത്തിയും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു..

” ഇതെവിടെ ആയിരുന്നെടാ ഇത് വരെ…..  ബൈക്കിൽ കറങ്ങേണ്ട എന്നെത്ര പറഞ്ഞാലും കേൾക്കില്ല അല്ലെ …. ”

അപ്പോഴാണ് ഏടത്തി ദേവുവിനെ ശ്രദ്ധിക്കുന്നത്..

” ഇതെന്ന ഇവൾക്ക് പറ്റിയത്..  എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ…. ”

” ഞങ്ങൾ ഇവളുടെ വീട്ടിൽ പോയിരുന്നു… ”

ഏടത്തിയുടെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ആയിരുന്നു അതു..  പിന്നെ അവരൊന്നും അവളോട് ചോദിച്ചില്ല…..

====***(******=======*****

രാത്രിയിൽ എപ്പോളോ ഏടത്തി വന്നു എന്നെ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറക്കുന്നത്..

” എടാ..  വന്നപ്പോൾ മുതൽ ആ കൊച്ചു വല്ലാണ്ടിരിക്കുന്നതാ..  ഇത് വരെ ഒന്നും കഴിച്ചിട്ടില്ല.  ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.  നീ ഒന്ന് ചെല്ല്…  ആ പെണ്ണങ്ങനെ ഇരിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല…… ”

ഈ കുടുംബത്തിലെ ഓരോരുത്തക്കും എന്റെ ദേവുവിനോടുള്ള സ്നേഹം ഞാൻ തിരിച്ചറിയുക ആയിരുന്നു അപ്പോൾ.

ഏടത്തിയുടെ അനുവാദത്തോടെ ഞാൻ ദേവുവിനരികിലെക് നടന്നു..  മുറിയിലേക്ക് കയറുമ്പോൾ ഏടത്തി സൂചിപ്പിച്ചതു പോലെ അവൾ സങ്കടപ്പെട്ടിരിക്ക ആയിരുന്നു. കോളേജിൽ നിന്നു വന്ന അതേ  കോലം. എന്നെ മുറിക്കുള്ളിൽ കണ്ടതും അവൾ ചാടി എഴുന്നേറ്റു  കട്ടിലിൽ ഇരുന്നു..

” ഏടത്തി പറഞ്ഞു വലിയ കരച്ചിലാണെന്നു…. ”

അവളുടെ അടുത്തെക്ക് ചേർന്ന് നിന്നു ഞാൻ എന്റെ വരവിനു ഉദ്ദേശ്യം പറഞ്ഞു.

” സങ്കടം വരുവാ നന്ദുവേട്ട…..  ചെറിയമ്മ ഒറ്റക്ക് അല്ലെ.. അവിടെ ..?  ”

അവളുടെ വാക്കുകളിൽ ഇത്ര നാൾ അവരോടു  കണ്ട വെറുപ്പ് അല്ലാതെ സ്നേഹം നിറഞ്ഞിരുന്നു….

” അവരിത്ര നാളും അവിടെ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ പെണ്ണെ…. ഇപ്പോൾ ആണോ നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നേ…. ”

” അതു പിന്നെ…..  ഇന്നലെ വരെ ഉള്ളത് പോലെ അല്ലല്ലോ എനിക്ക് ഇന്ന്… …. ”

” അതിനു ഇങ്ങനെ പട്ടിണി കിടന്നാൽ ശെരി ആകുവോ ..  ദേ..  നിനക്ക് വയ്യെന്ന് പറഞ്ഞു എല്ലാവരും സങ്കടപ്പെട്ടിരിക്കാ ഇവിടെ…. ”

ഒരു നിമിഷം എന്റെ കണ്ണുകളിലേക്കു നോക്കിയാ ദേവു പെട്ടെന്നെന്റെ നെഞ്ചിലേക്ക് ചാഞ്ഞു… കരയാൻ വെമ്പി നിൽക്കുകയായിരുന്നു അവൾ.

” എന്തൊക്കെ. മാറ്റമാണ് എനിക്ക് വന്നത്…  ..   സ്നേഹിക്കാൻ മാത്രം ഇന്ന് കുറെ പേരുണ്ടെനിക് ചുറ്റും…..ഞാൻ എത്ര ഹാപ്പി ആണെന്നറിയുവോ നന്ദുവേട്ട…….  ”

എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു എന്നെ ഇറുകെ പിടിച്ചു അവൾ പറഞ്ഞു..

” എല്ലാറ്റിനും കാരണം എന്റെ ഈ നന്ദുവേട്ടനാ….  എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ…..  ഇതിനൊക്കെ എന്താ ഞാൻ പകരം തരുകാ…. …. ”

” ആഹാ അപ്പൊ ഇതിനായിരുന്നോ ഈ പെണ്ണ്  മുഖവും വീർപ്പിച്ചിരുന്നതല്ലേ….. ”

ഏടത്തിയുടെ ശബ്ദം കെട്ടവൾ വേഗം ഞെട്ടി തിരിഞ്ഞു എന്റെ നെഞ്ചിൽ നിന്നു പിടഞ്ഞെഴുന്നേറ്റു….. നോക്കുമ്പോൾ അമ്മയോടൊപ്പം വാതിൽക്കൽ ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കയായിരുന്നു ഏടത്തി…

” ദൈവമേ അമ്മ….. ” അവരെ കണ്ട ആശ്ചര്യത്തിൽ

അറിയാതെ അവളുടെ വായിൽ നിന്നും  അവ്യകതമായി ഞാനത്  കേട്ടു…..

” കണ്ടോ അമ്മെ….  ഇപ്പോൾ മനസിലായില്ലേ നമ്മുടെ ചെക്കനിട്ടല്ല ഈ മിണ്ടാപ്പൂച്ചക്കിട്ടാ രണ്ടു പൊട്ടിക്കേണ്ടത്….. ”

ഇരമ്പി വന്ന നാണം മറക്കാൻ ആവാതെ അവൾ മുഖം പൊത്തി. അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു..  എന്ത് വേണമെന്നറിയാതെ ഞാൻ അവിടെ ഇരുന്നു ഉരുകി. .

” മം.  മതി മതി….  വന്നു കഴിക്കാൻ നോക്ക് എല്ലാവരും…  ”

ആ നേരമത്രയും ആ വീട്ടിലേ ആരും ഒന്നും കഴിച്ചിരുന്നില്ല.  ദേവുവിന്റെ വിഷമത്തിൽ അവരും പങ്കാളികളായിരുന്നു…..

കഴിക്കാനിരിക്കുമ്പോഴേക്കും ദേവു പഴയ പോലെ സന്തോഷവതി ആയിരുന്നു… എല്ലാവരും ഒരുമിച്ചു ആണ് കഴിച്ചത്..  തമാശകളും കളി പറയലും ഒക്കെയായി വേഗം ഞങ്ങൾ കഴിച്ചെഴുന്നേറ്റു…

” പണ്ട് ഇവന്റെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ എല്ലാം ഒരുമിച്ചു ഇവിടെ കിടക്കുമായിരുന്നു…..  ”

അമ്മയുടെ മുറിയിലെ വലിയ കട്ടിലിൽ എല്ലാവരുമൊത്തു  കഥ പറഞ്ഞു ഇരിക്കുമ്പോൾ അമ്മ ദേവുവിനോടായി പറഞ്ഞു..

” അങ്ങനെ കിടക്കാൻ വേണ്ടി ഏട്ടൻ പ്രത്യേകം പറഞ്ഞു ചെയ്യിച്ച കട്ടിൽ ആണിത്… ”

ഏടത്തിയും പറഞ്ഞു..  എല്ലാം കേട്ടിരുന്ന ദേവുവിന്റെ ശ്രദ്ധ  പക്ഷെ അമ്മയുടെ മടിയിൽ തല വച്ചു കിടന്ന എന്നിൽ ആയിരുന്നു…

” നമുക്കെല്ലാം ഇന്നിവിടെ കിടക്കാം അമ്മെ?  ”

ഞാൻ ചോദിച്ചു

” അതിനെന്താ  കിടക്കാം…. ”

അമ്മയുടെ അനുവാദത്തിന് കത്ത് നിൽക്കാതെ ഞാൻ ചാടി കട്ടിലിൽ കയറി കിടന്നു …

“, ചെക്കന്റെ ഒരു ആവേശം കണ്ടില്ലേ….  നീ എന്തിനാ ഈ കിടന്നു കളിക്കുന്നതെന്നു എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടോ … ”

എന്റെ ഉദ്ദേശ്യം മനസിലായെന്ന പോലെ ഏടത്തി എന്നെ രൂക്ഷമായി നോക്കി.

ഒരവിഞ്ഞ ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്ക് എതിരെ തിരിഞ്ഞു കിടന്നു..  എന്റെ അടുത്തമ്മയാണ് കിടന്നത്…  അതിനപ്പുറം ദേവു പിന്നെ ഏടത്തി….

” ലൈറ്റ് ഓഫ്‌ ചെയ്യണ്ടാ ട്ടോ അമ്മെ….  ഇവിടെ ഒരാൾക്ക് ഇരുട്ട് പേടിയാ….. ”

ദേവുവിനെ കുറിച്ചാണ് ഏടത്തി പറഞ്ഞതെന്ന് എനിക്ക് മനസ്സിലയ്…

” അതു കുഞ്ഞിലേ തൊട്ടു പേടിയാ..  പക്ഷെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ ലൈറ്റ് ഓഫ്‌ ആക്കിയാലും കുഴപ്പമില്ലമ്മേ…. ”

ശബ്ദത്തിൽ അല്പം കൊഞ്ചലും ചേർത്തവൾ പറഞ്ഞു.

” വേണ്ട വേണ്ടാ…..  ഇനി ഇരുട്ട് കണ്ടു എന്റെ മോളു പേടിക്കണ്ട…. ”

അമ്മയും അവൾക്കു അനുകൂലമായി പറഞ്ഞു.  ഞാൻ ഉറങ്ങാനെന്ന വണ്ണം പതിയെ കണ്ണുകളടച്ചു.

എന്റെ കുഞ്ഞിലേ മുതലുള്ള കുസൃതിയും ഞാൻ ചെയ്ത  മണ്ടത്തരങ്ങളും ഏടത്തി വന്നതിനു ശേഷമുള്ള എന്റെ ഓരോ അനുഭവങ്ങളും തമാശകളും ഓരോന്നായി നിരത്തി ഇത്തിരി ചേരുവകൾ ഒക്കെ ചേർത്തു കുഴച്ചു ദേവുവിന് മുന്നിൽ വിളമ്പാൻ അമ്മയ്ക്കും ഏടത്തിക്കും വലിയ ആവേശം ആയിരുന്നു പിന്നീട് … പെണ്ണിന്റെ മുന്നിൽ ഉള്ള വില കൂടി കളയാനുള്ള ശ്രമം ആണിവരെന്നു തോന്നുന്നു… ഞാൻ ഉറങ്ങിയെന്നു കരുതി കാണണം….

” അപ്പൊ ഞാൻ വിചാരിച്ച പോലെ പാവം ഒന്നും അല്ല നന്ദുവേട്ടൻ അല്ലെ അമ്മെ….. ”

” നീയ് എന്തിനാ ദേവു അങ്ങനെ ആവശ്യമില്ലാത്തതൊക്കെ വിചാരിച്ചു വച്ചിരിക്കണേ….  നിനക്ക് ഇനിയും മനസിലായിട്ടില്ലേ  ഇവനെ…. ”

ഏടത്തി പറഞ്ഞു കൊണ്ടിരിക്കെ ഞാൻ അമ്മയുടെ നേരെ തിരിഞ്ഞു അമ്മയെ കെട്ടിപ്പിടിച്ചിരുന്നു….

” ഇപ്പോഴും കുട്ടികളിക്ക് വലിയ കുറവൊന്നും ഇല്ല… .  നീ വരുന്നത് വരെ എന്തൊക്കെ പുകിലായിരുന്നെന്നോ…ഇവിടെ …?  ”

അവരുടെ തമാശയ്ക് വെറുതെ ഇരുന്നു ചിരിക്കുന്ന ദേവുവിനെ കണ്ടു എനിക്ക് അസൂയ തോന്നി…  എന്ത് പെട്ടന്നാണ് ഈ പെണ്ണ് വീട്ടിലെ എല്ലാവരുടെയും മനസ്സിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്തത്….

ഞാൻ പതിയെ കൈകൾ അമ്മയുടെ ദേഹത്ത് നിന്നും ദേവുവിന്റെ ദേഹത്തേക്ക് എത്തിച്ചു പിടിച്ചു. പതിയെ അവളുടെ വയറിന്റെ ഭാഗത്തു ചെറുതായൊരു ഞുള്ളു വച്ചു കൊടുതു …..

അമ്മെ…..  ഒരലറലോടെ അവൾ കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു…

” അമ്മെ ഈ നന്ദുവേട്ടനെന്നെ ഞുള്ളി പറിച്ചു…. ”

വേദന എടുത്ത ഭാഗം തിരുമ്മി കൊണ്ട് അവൾ എന്നെ ചൂണ്ടി കൈ മലർത്തി ….

” എടാ നന്ദു അടങ്ങി കിടക്കുന്നുണ്ടോ അവിടെ…  എന്റെ കൈയിൽ നിന്ന് വാങ്ങിക്കും നീയ്….. ”

വെറുതെ ഒന്നു വിരട്ടി അമ്മ കൈ നീട്ടി എന്നെ ഒന്ന് അടിച്ചു..  വേദനിച്ചില്ലെങ്കിലും പിന്നെ ഞാൻ ഒന്നും ചെയ്യണോ മിണ്ടനോ പോയില്ല…   ഒരു ചിന്തകൾക്കും മനസ്സിൽ ഇടം കൊടുക്കാതെ………അന്ന് ഞാൻ .. സുഖമായി ഉറങ്ങി…

ഇടക്കെപ്പഴോ കണ്ണ് തുറന്നു നോക്കി…  അമ്മയോട് പറ്റി ചേർന്നു കിടക്കുന്ന ദേവുവിനെ കണ്ടു കണ്ണും മനസ്സും നിറഞ്ഞിരുന്നു………

തനിക് കിട്ടാതെ പോയ സ്നേഹം അത്രയും ഇന്നവൾ ആവോളം ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു..  ഉറങ്ങുന്ന പെണ്ണിനും അഴകേറുമെന്നും  അപ്പോൾ അവൾക്കു ഇരുട്ടിന്റെ കാവൽക്കാരനായ  നിലാവിന്റെ ഭംഗിയുണ്ടാകുമെന്നാരോ  എപ്പോഴോ പറഞ്ഞത് ഞാൻ അപ്പോൾ  ഓർത്തെടുത്തു…….

ശെരിയാണ് എന്റെ ദേവുവും സുന്ദരിയാണ്…

കോളേജിലും നാട്ടിലും ചുണ്ടത്തു ചായവും മുഖത്തു വെള്ളയും മുടിക്ക് പല വർണവും പൂശി നടക്കുന്ന ഞാൻ ഇന്നുവരെ കണ്ട സുന്ദരിമാരെ പോലെ അല്ല. കണ്ണിൽ കരിമഷിയും നെറ്റിയിൽ കുറിയും മുടിയിൽ തുളസിക്കതിരും മുഖത്തു നാണവും ചാലിച്ച പെണ്ണിന്റെ അഴക് . .  അതും ഒരു സൗന്ദര്യം ആണ്…..   എന്റെ ദേവുവും ഒരു സുന്ദരി തന്നെ ആണ്…………

===*****====****=====*****====******

പലപ്പോഴും ഉറക്കത്തിൽ   അവളുടെ അച്ഛനെ ഞാൻ കാണാറുണ്ട്. ” എന്റെ മകളെ നന്നായി നോക്കണേ….. ” എന്ന അപേക്ഷയുമായി.  ”

രാവിലെ എഴുന്നേറ്റപ്പോൾ ആരും അടുത്തുണ്ടായിരുന്നില്ല..  ആ വലിയ കട്ടിലിൽ ഞാൻ മാത്രം.  ഏടത്തി ചായയും ആയി വന്നു.  കോളേജിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ആയിരുന്നു പിന്നെ.  ദേവുവിനോടൊപ്പം ചിലവഴിക്കുന്ന കോളേജിലെ നിമിഷങ്ങൾ ആണ് ഇന്ന് ഞാൻ ഏറെ കൊതിക്കുന്നത്.  കാരണം ആ സമയങ്ങളിൽ എല്ലാം എന്റെ ദേവൂട്ടി സന്ദോഷവതിയാണ്. അവളിലെ ആ ചിരി കാണാൻ എന്തും ചെയ്യാം എന്ന ഒരു അവസ്ഥയിൽ അവളെന്നെ ഇന്ന് എത്തിച്ചിരുന്നു.

അവളുടെ അച്ഛന്  ഇതെല്ലാം കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ” എന്നിൽ ജീവൻ അവസാനിക്കും വരെ ദേവുവിനെ ഞാൻ ചേർത്തു പിടിക്കും…എന്റെ നെഞ്ചോടു .” അതെന്റെ വാക്കാണ്

******====*****=====*****

ഇത്തവണയും ചെക്കപ്പിനായി പോകുമ്പോൾ ദേവുവിനെ കൂട്ടാതെ ഏടത്തി പോയതിൽ എനിക്കൊരാശ്ചര്യവും തോന്നിയില്ല.  കാരണം ഏടത്തിക്കിന്ന് ഞങ്ങളെ അറിയാം.  ഞങ്ങളുടെ മനസ്സും.  ക്ലാസ്സില്ലാത്തതു കൊണ്ട് താമസിച്ചെഴുന്നേൽക്കാം എന്ന് തീരുമാനിച്ചതാണെങ്കിലും ദേവുവിനോടൊപ്പം ഒറ്റക്ക് ഇരിക്കാൻ വീട്ടിൽ വച്ചു കിട്ടുന്ന അപൂർവ അവസരങ്ങളിൽ ഒന്നായതു കൊണ്ട് നേരത്തെ എഴുന്നേറ്റു അവര് പോകുന്നത് വരെ ഞാൻ  അവരെ ചുറ്റിപറ്റി നിന്നു. ….

” എന്നെ തൊടണ്ടാട്ടോ നന്ദുവേട്ട….. ” അവരെ യാത്രയാക്കി വെറുതെ

എന്നോട് ചേർന്നിരിക്കെ പെട്ടന്നവൾ ആവശ്യപ്പെട്ടു.

“എന്തേ…?  ”

” നമ്മൾ അമ്മക്ക് വാക്കു കൊടുത്തല്ലേ…  ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല എന്ന്….? ”

ആശ്ചര്യത്തോടെ ഞാൻ നോക്കി നിൽക്കേ അവൾ പറഞ്ഞു.

എന്നും എന്നെ പറ്റി ചേർന്നിരിക്കാൻ വാശി പിടിക്കുന്നവളുടെ കുസൃതി കെട്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.

” അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ…ദേവു .?  ”

” ഇല്ല..  എങ്കിലും ഈ ചെക്കന്റെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ…  അനുഭവം അങ്ങനെ അല്ലെ…..  ”

പഴയ ഓർമ്മകൾ വാക്കുകളിൽ നിറച്ചു ദേവു എന്നെ നോക്കി ചിരിച്ചു..

” അതിനെന്താ ഇപ്പൊ ഒന്ന് തൊട്ടാൽ…  അങ്ങനെ ഒക്കെ നടന്നത് കൊണ്ടല്ലേ  അവരൊക്കെ എല്ലാം അറിഞ്ഞതും എല്ലാം സമ്മതിച്ചതും …..  അല്ലെങ്കിലും ഞാനതെങ്ങനെ പറയും എന്നാലോചിച്ചിരിക്ക  ആയിരുന്നു.  ഇതിപ്പോൾ അവരെല്ലാം അറിയുകയും ചെയ്തു.  എനിക്ക് ഒരടിപൊളി ഉമ്മയും കിട്ടിയില്ലേ……?  ”

സന്തോഷമെന്നവണ്ണം അവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു.

” ഉവ്വ…  എനിക്കൊരടി പൊളിയും തോന്നില്ലാട്ടോ….  ആളെ നോവിച്ചിട്ട ഒരടിപൊളി…  എനിക്കെത്ര വേദനിച്ചുന്നറിയുവോ അന്ന്.  ജീവൻ പോണ പോലെ തോന്നി….. ”

എന്റെ കൈ തട്ടി മാറ്റി കേറുവോടെ അവൾ പറഞ്ഞു.  അന്നെന്റെ കൈ അവളുടെ മാറിടങ്ങളിൽ അമർന്നപ്പോൾ അവൾക്കുണ്ടായ വേദന ഇന്നും അവളുടെ മുഖത്തു നിന്നെനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞു.

” ഉമ്മ വക്കാൻ സമ്മതിച്ചാൽ ഉമ്മ വച്ചാൽ പോരെ…  ഇത് ചുമ്മാ…  കൈയും അനങ്ങാതിരിക്കില്ല ആളും വെറുതെ ഇരിക്കില്ല.. ”

ആരോടെന്നില്ലാതെ ആണ് പറയുന്നതെങ്കിലും എല്ലാം എന്റെ നേർക്കുള്ള അവളുടെ ഒളിയമ്പുകളായിരുന്നു .  അവളുടെ പരാതി കേട്ടു എനിക്ക് ചിരിയാണ് വന്നത്.

” ആഹ് ചിരിച്ചോ… ചിരിച്ചോ….  ഇനിയും വരുമല്ലോ.  ഉമ്മ കുമ്മ എന്നൊക്കെ പറഞ്.  അപ്പോൾ ഇതിന്റെ ബാക്കി പറയാം…. സമ്മതിക്കില്ല ഞാൻ ഒന്നിനും..  ”

” എന്റെ പൊന്നു ദേവു നി ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് ട്ടോ…  ”

” എടുക്കും..  എനിക്കന്നത്രക്കു വേദനിച്ചിട്ട…  എന്നിട്ടു പറഞ്ഞപ്പോൾ ചിരിക്കുവല്ലേ ചെയ്തേ…  അല്ലേലും പണ്ടേ എന്നെ കരയ്ക്കുന്നതും   നോവിക്കുന്നതുമൊക്കെ ആണല്ലോ നന്ദുവേട്ടന് ഇഷ്ടം. …  ”

അവളുടെ  കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ കണ്ടു.  എന്തൊക്കെയോ ഇന്നും അവളുടെ മനസ്സിൽ ഉണ്ടെന്നു ഒരു തോന്നൽ.പരാതി പെട്ടി മുഴുവനായി തുറക്കപ്പെടുന്നതിനു മുൻപേ അവളെ സമാധാനപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. ..

” എന്തിനാ പെണ്ണെ ഈ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു ഇരുന്നു കരയുന്നത്.  അതൊക്കെ കഴിഞ്ഞതല്ലേ…? ഇപ്പൊ ഞാൻ നന്നായില്ലേ… ….?  ”

” മം..  എങ്കിലും ഇടക്കതൊക്കെ ഓർമ വരും നന്ദുവേട്ട…  എല്ലാം ഓർക്കും.  അച്ഛനേം അമ്മേനേം….  ഒക്കെ….  രാത്രി കിടക്കുമ്പോൾ എന്നും ഓർക്കും..ചിലപ്പോൾ സങ്കടം വരും. . ”

” രാത്രി അതൊന്ന് ഓർക്കാതിരിക്കാൻ എന്റെ കൈയിൽ ഒരു മരുന്നുണ്ട്…. ”

എന്റെ കള്ള ചിരി കണ്ടിട്ടും മനസിലാവാതെ അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി.

” എന്താ….?  ”  ചോദിക്കേണ്ട താമസം.  ഞൊടിയിടയിൽ അവളുടെ കവിളിൽ എന്റെ ചുണ്ടു ഞാൻ പതിച്ചിരുന്നു…  അവളുടെ തുടുത്ത കവിളിൽ എന്റെ ചുംബനത്തിന്റെ നനവ് അവൾ അറിഞ്ഞു.  ഒന്ന് ഞെട്ടിയത് പോലെ തോന്നി.  എല്ലാം ഒറ്റ സെക്കന്റിൽ..

” രാത്രി ഇതോർത്തു ഇന്ന് കിടന്നാൽ മതി. അപ്പോൾ വിഷമം വരില്ല..  ” നാണം കൊണ്ടു ചുവന്നു തുടുത്ത അവളുടെ മുഖം അപ്പോൾ അസ്തമയ സൂര്യന്റെ പ്രകാശത്തോളം ഭംഗിയുള്ളതായിരുന്നു..എന്നിൽ നിന്നവൾ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…. ..  എങ്കിലുമാ കണ്ണുകളിൽ തിളക്കത്തിന് പുറമെ  കൂടുതൽ നിറഞ്ഞിരുന്നതായി തോന്നി.

” ഇനി എന്തിനാ പെണ്ണെ..  നീ ഈ കരയുന്നെ….. ? ”

അവളുടെ മുഖമെന്റെ നേരെ ഉയർത്തി ഞാൻ ചോദിച്ചു…

” പോ നന്ദുവേട്ട…..  ”

എന്റെ വാക്കും എന്റെ നോട്ടവും നേരിടാനാവാതെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..  നാണം കൊണ്ട്….

“എന്റെ ദേവൂട്ടിയുടെ  ഈ കണ്ണുകൾ ഇനിയും നിറയാതിരിക്കാൻ ഞാൻ എന്താ ചെയ്യണ്ടേ….. ?  ”

അവളെ മാറോടു ചേർത്തു നിർത്തി ഞാൻ ചോദിച്ചു….

” എന്നെ എന്നും ഇത് പോലെ സ്നേഹിക്കുവോ…. ?  ”

അവളുടെ ആവശ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.  മറുപടിയായി അവളെ എന്നിലേക്ക്‌ ഞാൻ കൂടുതൽ ചേർത്തു വച്ചു..

” എന്റെ ഈ ജീവിതം മുഴുവൻ ഇനി എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിച്ചു സ്നേഹിക്കാൻ ഉള്ളതല്ലേ…?  ”

ആാാ വാക്കുകൾ അവളിലും ആശ്വാസമായി എന്നവളെന്നിലേക്കു   കൂടുതൽ ചേർന്നിരുന്നപ്പോൾ എനിക്ക് മനസ്സിലായി….

” ദേവൂട്ടി….. ”

” മം….. ”

എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കേ മറുപടി അവളൊരു മൂളലിൽ ഒതുക്കി.

” ഇനി രാത്രി അച്ഛനേം അമ്മേനേം സ്വപനം കണ്ടു കരയുവോ…?  ”

” പോ നന്ദുവേട്ട കളിയാക്കതേ…. ”

എന്റെ നെഞ്ചിൽ ശക്തിയായി അവളൊന്നിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു.

” തമാശ അല്ല പെണ്ണെ….  പറ.. ഇനി അവരെ സ്വപനം കാണുമോ?  ”

” ഇല്ല… ” ഉടനെ തന്നെ മറുപടി എത്തി.

” പിന്നെ ആരെ കാണും….?  ”

” നന്ദൂട്ടനെ…. !”

അല്പം നാണം കലർത്തി ചൂണ്ടു വിരൽ എന്റെ നെഞ്ചിൽ കുത്തി എന്നെ നോക്കാതെ അവൾ ഉത്തരം തന്നു..

” പിന്നെ എന്താ…  ഇനി കാണുക…?  ”

എന്റെ ചോദ്യങ്ങൾക്ക് അറുതി ഇല്ലായിരുന്നു. വെറുതെ അവളെ വട്ടാക്കാനൊരു ശ്രമം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ അടുത്ത നീക്കം ആയിരുന്നു..

ചോദിച്ചു തീരുന്നതിനു മുൻപേ അവളുടെ ആ നനുത്ത ചുണ്ടുകൾ എന്റെ കവിളിൽ പതിച്ചിരുന്നു..  അപ്രതീക്ഷിതമായിട്ടാണെങ്കിൽ കൂടിയും ആ ചുംബനത്തിൽ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിയ സന്തോഷം ഞാൻ അപ്പോൾ ആസ്വദിച്ചു.

” ഇത്…. ”

മറുപടിയായി പറഞ്ഞവളെന്റെ കണ്ണുകളുടെ കോണിൽ നിന്നും നാണം മറക്കാൻ മുഖം തിരിച്ചു.

ഇത്ര നേരവും അവളിൽ കണ്ട പരിഭവവും കുറുമ്പും എല്ലാം ഒറ്റ നിമിഷത്തിൽ മാറി നാണം മാത്ര അവളിൽ തളം കെട്ടി.

എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും വന്നു മൂടി എന്ത് വേണമെന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.  അവളുടെ ഒരു ചുംബനത്തിൽ അല്ല അതിനു ശേഷമുള്ള അവളുടെ ഈ ചെറു നാണം ആണെന്നെ കൂടുതൽ ആസ്വാദ്യകരമാക്കിയത്…

” എന്നാൽ ഈ ചെറിയ സ്വപ്നം ഒക്കെ മാറ്റി നമുക്കല്പം വലിയ സ്വപ്‍നം കാണാൻ പഠിച്ചാലോ ദേവൂട്ടി….?  ”

ചെറിയ കൊഞ്ചലോടെ അവളെ എന്നിലേക്ക്‌ ചേർത്തിരുത്തി ഞാൻ ചോദിച്ചു.

എന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന ദുരൂഹത അവൾക്കപ്പോൾ കൃത്യമായി മനസിലായി.  ഞാൻ പറഞ്ഞതിനർദ്ധം മനസിലായി എന്ന രീതിയിൽ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി..

” അതൊന്നും വേണ്ടാ ട്ടോ …  ഞാനിതൊക്കെ വച്ചു കുഞ്ഞി സ്വപ്നമൊക്കെ കണ്ടു നേരം വെളുപ്പിച്ചോളാം… മോൻ അത്രക്ക് ബുദ്ധിമുട്ടണ്ടാ… ”

” ശെരി വേണ്ടെങ്കിൽ വേണ്ട. ഏതായാലും ഇത്ര ആയില്ലേ.. എന്നാൽ ഒരു ഉമ്മ കൂടി താ ദേവു.. ”

” പറ്റില്ലാട്ടോ നന്ദുവേട്ട….  അതൊന്നും വേണ്ട.  അവരറിഞ്ഞാൽ ചീത്ത കേൾക്കുവേ….”

” അതിനവര് അറിയാതിരുന്നാൽ പോരെ… ”

ഞാൻ അവളിലേക്ക് അടുക്കാൻ ശ്രമിക്കുംതോറും അവൾ പിന്നോക്കം മാറി ഇരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു… പെട്ടന്നവളെന്നെ രണ്ടു കൈ കൊണ്ടും എന്നെ ശക്തിയായി പിന്നിലേക്ക്  തള്ളി മാറ്റി.

” മാറിക്കെ…  വെറുതെ കള്ളത്തരം കാട്ടാൻ  നിക്കണ്ടാ ട്ടോ നന്ദുവേട്ട.  ഞാൻ സമ്മതിക്കില്ല…. ”

മൗനത്തിന് എന്നും ചില നേരങ്ങളിൽ പല അർത്ഥങ്ങളും ഉണ്ടാകും .  ആ നേരവും അവളുടെ മുന്നിൽ ഞാൻ പാലിച്ച ആ മൗനത്തിനും വെടക്ക് ചിരിക്കും ഉണ്ടായിരുന്നു പല അർത്ഥങ്ങളും . അതു മനസിലായി എന്ന വണ്ണം ദേവു എന്റെ അടുത്ത് നിന്നകന്നു മാറി നിന്നു.

” നന്ദുവേട്ട….  വേണ്ടാട്ടോ..  എനിക്ക് പേടിയാ…  അമ്മ ഒക്കെ ഇപ്പൊ തന്നെ വരും….  ”

വെറുമൊരു കാരണമെന്ന വണ്ണം അവളതു പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു.

ഒരു നിസ്സഹായ ഭാവം അവളിൽ വന്നു നിറഞ്ഞു.  എങ്കിലും അവളെ അങ്ങനെ വിടാൻ എന്തോ മനസ്സനുവദിക്കുന്നില്ല.

അതു കൊണ്ട് തന്നെയാവാം എന്നെ തള്ളി നീക്കി അവൾ മുറിയിലേക്ക് പോയപ്പോഴും പിന്നാലെ പോകാൻ എന്നെ പ്രേരിപ്പിച്ചതും. മുറിക്കുള്ളിലെ ചുവരുകൾക്കുള്ളിൽ എന്റെ ദേവുവിന്റെ നാണവും സ്നേഹവും ഒതുങ്ങി കൂടി.  പിന്നിൽ നിന്നു കയറി അവളെ ചുറ്റി വരിയുമ്പോൾ അത് പ്രതീക്ഷിച്ചെന്ന മട്ടിൽ അവൾ നിന്നതേ ഒള്ളു..

” നന്ദുവേട്ട എനിക്ക് പേടിയാ…. അച്ഛനൊക്കെ വന്നിട്ട് എല്ലാരും സമ്മതിച്ചിട്ടു പോരെ നമുക്ക് എല്ലാം ….  പ്ലീസ്….. ”

അവസാനമായി അവളൊന്നു കൂടി ചോദിച്ചു..  അവളുടെ ശരീരത്തിലെ ചൂട് നെഞ്ചിലറിഞ്ഞപ്പോഴേ എന്റെ രക്തം തിളക്കാൻ തുടങ്ങിയിരുന്നു.  അവളോട് ചേർന്ന് നിൽക്കുമ്പോൾ ആദ്യമായി മനസ്സിൽ മറ്റൊരു ചിന്ത കടന്നു വന്നു….

” അച്ഛന്റെ വന്നിട്ട് ആണെങ്കിൽ ഈ ജന്മത്ത് നടക്കുമെന്ന് തോന്നുന്നില്ല….. ”

ആവേശം വര്ധിക്കുന്നതിനിടയിൽ എന്റെ നാവിനെ പോലും എനിക്ക് നിയന്ദ്രിക്കാൻ കഴിഞ്ഞില്ല. കേട്ട പാടെ അവളെന്റെ നേർക്കു തിരിഞ്ഞു നിന്നു.  എന്റെ കണ്ണുകളിലേക്കു ദയനീയമെന്ന വണ്ണം ഒന്ന് നോക്കി…

” അപ്പൊ എന്റെ അച്ഛൻ ഇനി വരില്ലെന്നാണോ നന്ദുവേട്ടനും വിചാരിച്ചേക്കണേ…. ” .

എന്റെ ആ വാക്കുകൾ അവളെ നോവിച്ചെന്നു ആ നിമിഷം എനിക്ക് മനസിലായി… എന്റെ കണ്ണുകളിലേക്കു നോക്കി നിൽക്കേ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങുക ആയിരുന്നു…..

” എന്റെ പൊന്നു പെണ്ണെ..  നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയാൻ നിൽക്കല്ലേ….. ”

” പിന്നെ എന്തിനാ നന്ദുവേട്ടൻ അങ്ങനെ പറഞ്ഞെ….. ”

എന്റെ മുന്നിൽ കേറുവോടെ എന്നെ നോക്കി അവൾ ചോതിച്ചു. അച്ഛന്റെ കാര്യം ഓർക്കുമ്പോൾ എന്നും തോന്നുന്ന വിഷമത്തിനു പുറമെ ഇന്നെന്നിൽ അല്പം ദേഷ്യവും കൂടി ചേർന്നു.

” അതിനു ഞാൻ എന്ത് പറഞ്ഞു എന്ന?  ശെരി ഇനി അത് പറഞ്ഞു കരയാൻ നിക്കണ്ടാ..  നിന്റെ അച്ഛന്റെ വന്നിട്ട് മതി എല്ലാം പോരെ….?  ഓരോന്ന് പറഞ്ഞിനീ കരയാൻ നിക്കണ്ടാ ”

അല്പം കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു

അവളുടെ അടുത്ത് നിന്നും അല്പം നീങ്ങി നിന്നു…   ..  അച്ഛന്റെ കാര്യം പറഞ്ഞു അവളുടെ മനസ്സെത്രത്തോളം നീറുന്നുണ്ടോ അതിനേക്കാളേറെ എന്റെ ഹൃദയവും നീറുന്നുണ്ടായിരുന്നു.  അവളോടത്തിനെ കുറിച്ച് സംസാരിക്കാൻ തന്നെ ഒരു പേടിപോലെ.. പക്ഷേ പുറമെ കാട്ടി അവൾക്കു സംശയം കൊടുക്കാതിരിക്കാൻ ഞാനപ്പോഴും ശ്രദ്ധിച്ചു…

” അപ്പോഴേക്കും പിണങ്ങിയോ…  ഞാൻ വെറുതെ പറഞ്ഞതാ നന്ദുവേട്ട…..  ”

എന്റെ ആ നിൽപ്പ് കണ്ടിട്ടാകാം.ഞാൻ   അവളോട് പിണങ്ങി എന്ന മട്ടിൽ അവൾ അങ്ങനെ പറഞ്ഞത്.  ഞാൻ  മറുപടി ഒന്നും പറയാതെ തിരിഞ്ഞു തന്നെ നിന്നു. കണ്ണുകൾ തുടച്ചു നീക്കി അവളെന്നെ നോക്കി പുഞ്ചിരിച്ചു.  എങ്കിലും എനിക്കാ പുഞ്ചിരി മാത്രം മതിയായിരുന്നില്ല.

” പിണങ്ങല്ലേ നന്ദുവേട്ട..  ഞാൻ ചുമ്മാ പറഞ്ഞതാ… ദേ…  നന്ദുവേട്ടന് ഇപ്പൊ ഉമ്മ അല്ലെ വേണ്ടത്.. ഞാൻ തരാം വാ…. ”

കുഞ്ഞി കുട്ടികളെ താലോലിക്കാൻ കൈകൾ നീട്ടി വിളിക്കുന്ന പോലെ അവളെന്റെ നേരെ കൈകൾ നീട്ടി…  എനിക്കതെല്ലാം കണ്ടു ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ദേവുവിലെ നിഷ്കളങ്ക ഭാവം കാണാൻ ഞാൻ അല്പം പിണക്കം അഭിനയിച്ചു..

” നന്ദുവേട്ട…  ഇങ്ങോട്ടു നോക്കിക്കേ…. ”

തിരിഞ്ഞു നിന്ന എന്റെ മുന്നിലെക്കു കയറി നിന്നു അവൾ പറഞ്ഞു.  എങ്കിലും പിണക്കം കുറക്കാൻ എനിക്ക് തോന്നിയില്ല.

” എന്ത് കഷ്ടം ആന്നു നോക്കിക്കേ..   ഞാൻ അല്ലെ വഴക്ക് ഇട്ടേ..  എന്നിട്ട് എന്നോട് എന്തിനാ പിണങ്ങുന്നേ…  ദേ…  ഞാൻ ഉമ്മ തരാന്നു പറഞ്ഞല്ലോ…  പിന്നെ എന്താ…. ”

നിന്ന നിൽപ്പിൽ എന്നെ ചുറ്റി വരിഞ്ഞു അവൾ പറഞ്ഞു നിർത്തി..

” ഇനി ഉമ്മ മാത്രം പോരെ..  നന്ദുവേട്ടന്റെ ഇഷ്ടം പോലെ…. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ..  എന്നോട് പിണങ്ങല്ലേ നന്ദുവേട്ട…. ദേവൂട്ടി ഒരു തമാശ പറഞ്ഞതല്ലേ നന്ദുവേട്ട.  എനിക്കറിയാലോ എന്റെ അച്ഛനെ എന്നാണെങ്കിലും എന്റെ നന്ദൂട്ടൻ കണ്ടുപിടിച്ചു കൊണ്ടുവരുമെന്ന്…  ”

അധികമായാൽ അമൃതും വിഷമാണെന്ന് പഴമക്കാർ പറയുന്നതു പോലെ എന്റെ കുസൃതിയും അല്പം കൂടി പോയി…  അവളുടെ അവസാനത്തെ വാക്കുകൾ അല്പം വിതുമ്പലോടെ ആണവൾ അവസാനിപ്പിച്ചത്… അവൾ ആത്മാർഥമായി പറഞ്ഞതല്ലെങ്കിലും ആ വാക്കുകൾ എന്റെ ഉള്ളം നീറിച്ചു.   ഇനിയും ഇത്  തുടർന്നു പോകാൻ താല്പര്യമില്ലാത്ത കൊണ്ട് ഞാൻ ദേവുവിനെ ഇടുപ്പിലൂടെ കൈകൾ കടത്തി അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.. ഒരു പുഞ്ചിരിച്ചു മാത്രം ആയിരുന്നു അവളുടെ മറുപടി..

” താ….. ”

കണ്ണുകൾ അടച്ചു ഇടത്തെ കവിൾ എന്റെ നേരെ ചരിച്ചവൾ ആവശ്യപ്പെട്ടു…

” വേണ്ട ദേവു അമ്മ അറിഞ്ഞാൽ വഴക്ക് പറയും …..  ”

അവളുടെ അതെ ശൈലിയിൽ അല്പം കുസൃതി കലർത്തി ഞാൻ പറഞ്ഞു.

” കളിക്കാതെ ഉമ്മ താ നന്ദുവേട്ട….. ”

ചോദിച്ചു തീരേണ്ട താമസം.  അവളുടെ കവിളിൽ എന്റെ ചുണ്ടുകൾ വീണ്ടും പതിച്ചിരുന്നു…  ഇത്തവണ ചുണ്ടുകൾ കവിളിൽ കവിത രചിക്കുക ആയിരുന്നു..  അവളുടെ കവിളിലും നെറ്റിയിലും ആ തുടുത്ത മുഖത്തു എല്ലാം ഞാൻ ഞങ്ങളുടെ സ്നേഹത്തിന്റെ പുതിയ കാവ്യം രചിക്കാൻ തുടങ്ങി ഇരുന്നു..  ഒരെതിർപ്പും കൂടാതെ  എന്നെ ചേർത്തു പിടിച്ചവൾ അതെല്ലാം ആസ്വദിക്കുന്നു എന്നറിഞ്ഞപ്പോൾ എന്നിൽ ആവേശം ഇരട്ടിക്കുകയായിരുന്നു…

പതിയെ അവളെയും കൊണ്ടു കട്ടിലിലേക്കു മറിയുമ്പോൾ ആർത്തലച്ചുള്ള അവളുടെ ചിരി എന്റെ കാതുകളിൽ മുഴങ്ങി.

അവളെ അങ്ങനെ ഒരവസ്ഥയിൽ കണ്ട എനിക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു..

ദേവുവിന്റെ വിയർപ്പു പൊടിഞ്ഞ കഴുത്തിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു..  അവളിലെ വിയർപ്പിന്റെ  ഉപ്പു രസമെന്റെ നാവറിഞ്ഞ നിമിഷം അവളിൽ നിന്നും അവ്യക്തമായി ഒരു ശബ്ദം ഉയർന്നു.  എന്റെ ദേവുവിൽ ഒളിഞ്ഞിരിക്കുന്ന രതി എന്ന വിഗാരത്തിന്റെ ആദ്യ കവാടം അവളുടെ കഴുത്തിന്റെ നേർത്ത കണികകൾ ആന്നെന്നു ഞാൻ ഉണർന്നു..  അവളിലെ കാമ രസങ്ങൾ ഓരോന്നായി എന്റെ ചുണ്ടുകൾ ഉണർത്തി എടുക്കുന്നതായി എനിക്ക് തോന്നി…… ഒന്നെതിർക്കുക കൂടി ചെയ്യാതെ എന്റെ ദേവു എന്റെ പ്രവൃത്തികളിൽ ആസ്വാദനം കണ്ടെത്തി.  മുൻപത്തെ പോലെ ആവേശം കാണിക്കാൻ  ഞാൻ തയ്യാറായിരുന്നില്ല.  എന്റെ ദേവുവിനെ ഇനി ഒരു തവണ കൂടി നോവിക്കാനും എനിക്കാവില്ലായിരുന്നു….. അമ്മക്ക് കൊടുത്ത വാക്കിന്മേൽ തുടങ്ങിയ സംഭാഷണം അതെ കാരണത്താൽ ഇന്ന് കാറ്റിൽ പറന്നിരുന്നു….

എങ്കിലും ആ ആസ്വാദനത്തിനധികം ആയുസ്സുണ്ടായിരുന്നില്ല….  ഞങ്ങളെ ഇരുവരെയും ഞെട്ടിച്ചു കൊണ്ട് ഹാളിലെ ഫോൺ വൻ ശബ്ദത്തോടെ ഞങ്ങളിലെ നിശബ്ദതയെ ഇല്ലാതാക്കി..  ഒരു ഞെട്ടലോടെ അവളെന്നെ അവളിൽ നിന്നും തള്ളി നീക്കി ..  ഹാളിലേക്കോടി…  ഫോൺ എടുത്തു…

” ഹലോ…. ”

” ആഹ് ചേച്ചി…..  നിങ്ങലെത്താറായോ..?  ”

” ആഹ് ഞാൻ അടുക്കളയിൽ ആയിരുന്നു…. ”

മറുപടികൾ മാത്രമായി ഫോണുമായി അവളെന്റെ അരികിൽ കട്ടിലിൽ കയറി ഇരുന്നു..  എന്തോ പോയ അണ്ണാനെ പോലെ ഉള്ള എന്റെ ഇരിപ്പു കണ്ടവൾ ചിരിയടക്കുന്നുണ്ടായിരുന്നു…

എന്തൊക്കെയോ പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി വീണ്ടും എന്റെ ഒപ്പം കയറി കിടന്നു..  എന്നെ ചുറ്റി പിടിച്ചു.

” ചേച്ചിയാ .. അവർ കവലയിൽ എത്തി എന്ന്..  എനിക്കെന്തെങ്കിലും വേണോ എന്നറിയാൻ വിളിച്ചതാ…. ”

എന്നും ഞങ്ങളുടെ പ്രേമം സല്ലാപത്തിൽ കരടായി കടന്നു വരുന്ന ഏടത്തിയെ ഇന്നു വീണ്ടും ഞാൻ മനസ്സിൽ ശപിച്ചു..

” ഓഹ്..  എന്നാൽ പിന്നെ നമ്മൾ ഇങ്ങനെ ഇരിക്കുന്നത് കാണണ്ട അല്ലെ.  ”

ആരോടോ ഉള്ള ദേഷ്യം എന്ന പോലെ ഞാൻ ദേവുവിനോട് പറഞ്ഞു മുഖം വീർപ്പിച്ചു.  പാതിയിൽ നിന്നു പോയ സുഖത്തിന്റെ വിഷമത്തിൽ ആയിരുന്നു ഞാൻ..

” എന്തിനാ നന്ദുവേട്ട എന്നോട് വഴക്കിടുന്നെ…  ഞാൻ ഒന്നും ചെയ്തില്ലല്ലോ…. ഇങ്ങനെ ആണെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ…. ”

വഴക്കു കൂടാൻ ആണെങ്കിൽ ഇവളെ കഴിഞ്ഞേ വേറെ ആരും കാണു…  ചെറിയ കാര്യങ്ങൾക്കു പോലും വഴക്ക് കണ്ടുപിടിക്കാനും അതിൽ കണ്ണ് നിറക്കാനും ദേവു മിടുക്കി ആണെന്ന് കുറച്ചു നാളുകൾ കൊണ്ട് തന്നെ തെളിയിച്ചതാണ്.

” എനിക്കെന്റെ കെട്ട്യോളെ ഒന്നു തൊടാൻ പോലും ഇപ്പോളും മറ്റുള്ളവരുടെ അനുവാദം വേണമെന്നായല്ലോ…? ”

പിണക്കം നടച്ചു തിരിഞ്ഞു കിടന്ന ദേവു കേൾകാനായി ഞാൻ പറഞ്ഞു.

” ആഹ് അതെ…  കെട്ട്യോളെ വേണ്ടെന്നു പറഞ്ഞപ്പോൾ ഓർക്കണമായിരുന്നു… ”

ഉടനെ തന്നെ മറുപടി കിട്ടി.

” അതിൽ ഞാനിന്നു ഖേദിക്കുന്നു…  ”

ദേവുവിന്റെ ഇടുപ്പിലൂടെ കൈ കടത്തി അവളെ ഇക്കിളിയാക്കി കൊണ്ട് ഞാൻ അത് പറയവേ പൊട്ടിച്ചിരിച്ചു കൊണ്ടവൾ കട്ടിലിൽ കിടന്നുരുണ്ടു പോയി…

” നന്ദുവേട്ട….  ഒന്നടങ്ങി ഇരുന്നെ. എന്തുവാ.ഇത് …  ”

ചിരിക്കിടയിലും എന്റെ നേരെ അവൾ തിരിഞ്ഞു കിടന്നു .  പരാതിയും പരിഭവവും പോയ്മറഞ്ഞ കണ്ണുകളിൽ പ്രേമത്തിന്റെ തിളക്കമാർന്ന ഭാവത്തോടെ അവളെന്നെ ഉറ്റു നോക്കി… അല്പ നേരം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി നിന്നിരുന്നോ…

” എന്തിനാ ദേവു നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ…..? ”

മറുപടിക്കു കാത്തു നിൽക്കേണ്ടി വന്നില്ല മുറ്റത്തു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കെട്ടു ദേവു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.  പുറത്തേക്കിറങ്ങി ഒരോട്ടമായിരുന്നു അവൾ പിന്നെ… മുൻവാതിൽ തുറക്കപ്പെട്ടപ്പോൾ ആണ് സത്യത്തിൽ ഞാൻ ഇരിക്കുന്നത് ഏടത്തിയുടെ മുറിയാണെന്ന ബോധം വന്നത്.  ദേവു ഓടി കയറിയത് ഈ മുറിയിലേക്കായിരുന്നോ..  വെപ്രാളത്തിൽ മുറിക്കു പുറത്തേക്കു ഇറങ്ങി ഓടി എത്തിയത് ഏടത്തിയുടെ മുന്നിലേക്കാണ്.

” എന്താടാ….?  ”

എന്റെ വെപ്രാളം കണ്ടു ഏടത്തി പുരികമുയർത്തി ചോദിച്ചു..

” ഞങ്ങൾ വെറുതെ സംസാരിക്കുകയായിരുന്നു…. ”

അവരുടെ ചോദ്യത്തിന് ഉത്തരം അതല്ലെങ്കിലും അടുത്ത ചോദ്യം അതാകുമെന്നു കരുതി ഞാൻ പറഞ്ഞു..

” മം..സംസാരിക്കാൻ.. !  നീയ്? .. ” ചോദ്യങ്ങളിൽ  മാത്രം വാക്കുകൾ ഒതുക്കി ഏടത്തി എന്റെ മുന്നിലേക്ക് കയറി നിന്നു..  കൈ എത്തിച്ചു എന്റെ നെറ്റിയിൽ നിന്നെന്തോ  തൂത്തു കളഞ്ഞു.  കുങ്കുമം…  ദേവുവിന്റെ നെറുകയിലെ കുങ്കുമം എന്റെ നെറ്റിയിൽ അച്ചു കുത്തിയത് പോലെ പതിഞ്ഞിരുന്നു. അത് ഞാനോ അവളോ കണ്ടില്ല….  ഏടത്തിയുടെ മുന്നിൽ ഞാൻ നിന്നുരുകി വിയർത്തു. എല്ലാം കണ്ടു നിന്ന ദേവു ഏടത്തിയുടെ പിന്നിൽ ഒളിച്ചു… ഏടത്തിയുടെ മുന്നിൽ ഒരിക്കൽ കൂടി നാണംകെട്ടതിന്റെ വിഷമത്തിൽ ഞാൻ തല കുനിച്ചു നിന്നു.

ഓട്ടോയിക്ക് കാശ് കൊടുത്തു കയറി വന്ന അമ്മ കാണുന്നത് ഏടത്തിയുടെ മുന്നിൽ നിന്നു പരുങ്ങുന്ന എന്നെയാണ്.

” എന്താ മോളെ…?  ”

” ഒന്നുമില്ലമ്മേ……”

ഏടത്തിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ മുറിക്കകത്തേക്കു കയറി പോയി.

” നിങ്ങളെ ഒറ്റക്കിരുത്തി പോയപ്പോഴേ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒപ്പിക്കും എന്ന്..  ആ ചേട്ടന്റെ അല്ലെ അനിയൻ… ”

കിട്ടിയ അവസരത്തിൽ ഏടത്തിയും എന്നെ കളിയാക്കി..  ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കായൊള്ളൂ.

” നിന്നു വിയർക്കാതെ അപ്പുറത്തേക്കെങ്ങാനും പോ ചെക്കാ…  ഇനി അമ്മക്ക് കൂടി സംശയം ഉണ്ടാക്കേണ്ട… അമ്മ അറിയാതിരിക്കാനാ..  എത്താറായി എന്ന് നേരത്തെ വിളിച്ചു പറഞ്ഞത്.  എന്നിട്ടും രണ്ടിനും ബോധം ഇല്ലല്ലോ ദൈവമേ………   ”

അവരങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആണ് ഏടത്തിക്കുള്ളിലെ വലിയ മനസ്സ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ..  നിലവിളക്കിട്ടു പൂജിക്കാൻ പോന്നതാണെന്റെ പൊന്നേട്ടത്തികിന്നെന്റെ ഉള്ളിലെ സ്ഥാനമെന്ന് ഞാൻ ഉണർന്നു.  എങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവിടെന്നു രക്ഷപ്പെട്ടു….

***====****====****====

” ഇന്നലെ ചേച്ചിയുടെ മുന്നിൽ നിന്നു എന്റെ തൊലിയുറിഞ്ഞു പോയി…. ”

കടൽ തീരത്തെന്നോട് ചേർന്നിരിക്കെ അവൾ പരാതി പെട്ടി തുറന്നു.

” സാരമില്ല.  നമ്മുടെ ഏടത്തി അല്ലെ?  ”

” പിന്നെ  …  എന്നെ അവിടെ ഒറ്റക്കാക്കിട്ടു മുങ്ങില്ലേ ദുഷ്ടൻ.  രാത്രി എല്ലാം കിള്ളി കിള്ളി ചോദിച്ചു..  എനിക്കാണെങ്കിൽ നാണം വന്നിട്ട് പാടില്ലായിരുന്നു  .  ”

അവളുടെ സംസാരം കെട്ടു എനിക്ക് ചിരിയാണ് വന്നത്..

” ചിരിച്ചോ.. ചിരിച്ചോ…  ഞാനപ്പോഴേ പറഞ്ഞതാ.  വേണ്ടന്നു.  എന്നിട്ട്  എല്ലാം കഴിഞ്ഞു എന്നെ ഒറ്റക്കവിടെ ഇട്ടിട്ടു ഒരു പൊക്കല്ലേ….  ശരിയാക്കി തരണൊണ്ട്  ഞാൻ.  ”

അവളുടെ കെറുവ് കേട്ടു വീണ്ടും ഞാനൊന്നു ചിരിച്ചു.

” എനിക്ക് ദേഷ്യം വന്നൊണ്ട് ട്ടോ നന്ദുവേട്ട…..എന്നെ   ചുമ്മാ കളിയാക്കുവാ ല്ലേ ……  ചിലസമയത് നമ്മുടെ പൂജാമുറിയിലെ കണ്ണന്റെ അതെ വെടക്ക് ചിരിയാ ഈ നന്ദുവേട്ടനും…  രണ്ടും കള്ളന്മാരാ…….  ”

ഒരു കള്ളപ്പിണക്കം പുറമെ കാട്ടി അവൾ കടലിന്റെ വിരിമാറിലേക്കു കണ്ണുകൾ പായിച്ചു.  ചിലനേരം അവൾ ദേഷ്യം പിടിക്കുന്നത് കാണാൻ ഒരു കൗതുകമാണ്…

” ഇനി കണ്ടോ.. എല്ലാം അമ്മ പറഞ്ഞത് പോലെ മതി…  അച്ഛൻ വന്നിട്ട് അച്ഛന്റെ അനുഗ്രഹമൊക്കെ കിട്ടിയിട്ട് മതി ഇനി എല്ലാം….. ”

അതെ അഭിപ്രായം വീണ്ടും അവൾ എടുത്തിട്ട നിമിഷം എന്നിലുണ്ടായ ഭാവമാറ്റങ്ങൾ അവളറിയാതിരിക്കാൻ കഴിയും വിധം ഞാൻ പരമാവധി ശ്രമിച്ചു.  അവളിൽ ഇനിയും അവശേഷിക്കുന്ന ആ പ്രതീക്ഷ എന്നെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തുന്നുണ്ടായിരുന്നു ….  ഇനിയെങ്കിലും എല്ലാം അവളോട് പറഞ്ഞു കൂടെ എന്ന് ഉൾമനസ്സിൽ ഇരുന്നാരോ പറയുന്നതിന്റെ കാതുകളിൽ മുഴങ്ങി  .  പക്ഷെ അതെ മനസ്സിന് ഇന്ന്  ഒന്നറിയാം..  എനിക്കതിനു കഴിയില്ല എന്നത്…

” വിഷമം ആയോ എന്റെ നന്ദൂട്ടനു?  ”

അച്ഛന്റെ ഓർമകളിൽ സങ്കടം കൊണ്ട എന്റെ ഭാവം കണ്ടു അവൾ ചോദിച്ചു.

” സാരമില്ലാട്ടോ…  നമുക്ക് വേണ്ടി അല്ലെ….. ”

സമാധാനിപ്പിക്കാനെന്ന വണ്ണം  പറഞ്ഞെന്റെ തോളിലേക്ക് തലചായ്ച്ചു അവൾ.

” എന്താ നന്ദുവേട്ട ആലോചിക്കുന്നേ…?  ”

ഏറെ നേരമായിട്ടും ഒന്നും മിണ്ടാതെ വന്നപ്പോൾ അവൾ ചോദിച്ചു.

” എനിക്കറിയാം എന്താ..  ആലോചിക്കുന്നതെന്നു…  ഞാൻ പറയട്ടെ….. ”

വാക്കുകളിൽ അല്പം കൗതുകവും അതിലേറെ കുസൃതിയും ചേർത്തു ദേവു അത് ചോദിക്കുമ്പോൾ അവൾ പറയാൻ പോകുന്നതെന്തെന്നു എന്നിക് വ്യക്തമായി അറിയാമായിരുന്നു.

” അച്ഛനെ കണ്ടുപിടിക്കുന്ന കാര്യം അല്ലെ…  ഇനി ഇപ്പോൾ പെട്ടന്ന് കണ്ടു പിടിക്കുമല്ലോ…  നന്ദുവേട്ടന്റെ കൂടെ ആവശ്യം ആണല്ലോ…. എന്നല്ലെ……?  ”

മനസ്സനാവശ്യമായി നീറുന്നുണ്ടായിരുന്നെങ്കിലും പുറമെ ദേവുവിന് മുന്നിൽ പുഞ്ചിരിക്കാൻ ഞാൻ ഇന്ന് പഠിച്ചിരിക്കുന്നു..  അവളുടെ തോളിലൂടെ കൈ ഇട്ടു ഞാനവളെ എന്നിലേക്ക്‌ ചേർത്തു ഇരുത്തി.  ഇടം കൈയിൽ അവളുടെ കൈകൾ കോർത്തു  കണ്ണെത്താ ദൂരത്തെ കടൽ പരപ്പിലേക്കു കാഴ്ച തിരിച്ചു..

കടൽ കാറ്റിന്റെ തണുപ്പും തിരമാലയുടെ ആർത്തലക്കുന്ന ശബ്‍ദവും….. ദേവുവിന്റെ സ്നേഹം പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലും എന്റെ ദേവുവിന്റെ സാമിപ്യവും എല്ലാം  ആസ്വദിച്ചു എത്ര നേരം അവിടെ ഇരുന്നു എന്നറിയില്ല…  എങ്കിലും എല്ലാം ആദ്യമായി അനുഭവിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ………..

കടലിന്റെ മായാലോകത്ത് സൂക്ഷിച്ചിരിക്കുന്ന രഹസ്യങ്ങൾ പോലെ അവളുടെ അച്ഛനേ കുറിച്ചുള്ള ആ രഹസ്യവും ഇന്നെന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു വച്ചിരിക്കയാണ്..  കടലിന്റെ ഭംഗി ആസ്വദിക്കുന്ന എന്റെ

ദേവൂട്ടിക്കറിയില്ലല്ലോ താനിന്നും കാണാൻ കാത്തിരിക്കുന്ന സ്വന്തം അച്ഛൻ ഈ കടലിന്റെ വിരിമാറിലെവിടെയോ ഉണ്ടെന്ന സത്യം…  ചിലപ്പോൾ അദ്ദേഹം എല്ലാം കാണുന്നുണ്ടാവാം കേൾക്കുന്നുണ്ടാവാം..  ഞങ്ങളെ തഴുകി കടന്നു പോകുന്ന ഈ തണുത്ത കാറ്റു ചിലപ്പോൾ അച്ഛന്റെ സാമിപ്യം ആകാം…  ദേവുവിന്റെ കാലിൽ തട്ടി തിരികെ പോകുന്ന ഓരോ തിരമാലകളും ഇന്നദ്ദേഹത്തിന്റെ അനുഗ്രഹം ആകാം…

” ഹലോ …..  ”

ഒരു പെൺകുട്ടിയുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്.  പരസ്പരം  അടർന്നു മാറി ഞങ്ങൾ അവരെ തുറിച്ചു നോക്കി.  മുൻ പരിചയമൊന്നും ഇല്ലാത്ത രണ്ടു മുഖങ്ങൾ. ഒരു സ്ത്രീയും പുരുഷനും.

” ഞങ്ങളെ മനസിലായില്ലേ..?  ”

എന്റെ നോട്ടം കണ്ടിട്ടാവാം അവരങ്ങനെ ചോദിച്ചത്.. പക്ഷെ എന്റെ ഓർമകളിൽ ഒന്നും അവരുടെ മുഖം തെളിഞ്ഞു വന്നില്ല.

” തനിക്ക് ഓർമ കാണാൻ വഴിയില്ല.  പക്ഷെ കുട്ടിക്കെന്നെ ഓർമ വരുന്നില്ലേ…. ?  ”

എന്നിൽ നിന്നു തിരിഞ്ഞു അവർ ദേവുവിനോടായി ചോദിച്ചു..

” ഇല്ല… ” പതിഞ്ഞ സ്വരത്തിൽ അവൾ അങ്ങനെ പറഞ്ഞു മുഖം താഴ്ത്തി…

” എന്താണ് കുട്ടി….നിങ്ങടെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തിൽ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ ഓർമ ഇല്ലെന്നു വച്ചാൽ…. കഷ്ടം ആണുട്ടോ  .  ……. ”

എല്ലാം സംസാരിക്കുന്നത് ആ സ്ത്രീ ആയിരുന്നു.

” നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്….  നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് പറയു…. ”

ഞാനല്പം ശബ്ദം ഉയർത്തി ചോദിച്ചു.

” ആഹാ…  അപ്പോൾ അന്ന് ഹോട്ടലിൽ വച്ചു നടന്നതൊക്കെ മറന്നോ നിങ്ങൾ.. നിങ്ങൾ മറന്നാലും എനിക്കും സുധിക്കും നിങ്ങളെ മറക്കാൻ പറ്റില്ല….  അന്ന് ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു… ഇവളുടെ ബന്ധുക്കൾ തന്നെ കൊന്നേനെ…. ”

എല്ലാറ്റിനും മറുപടി അവരയിരുന്നു പറഞ്ഞിരുന്നത് . അതികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ആ  ഹോട്ടലിൽ അവരും ഉണ്ടായിരുന്നു എന്നെനിക് മനസിലായി…  എനിക്കവരെ കണ്ടതായി ഓർമ ഇല്ല. കാരണം  അപ്രതീക്ഷിതമായി കിട്ടിയ ഒരടിയിൽ എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു..  പക്ഷെ ദേവു….. ! എങ്കിൽ ഇവൾക്ക് അവരെ ഓർമ കാണേണ്ടതാണല്ലോ….

” തൊട്ടടുത്ത റൂമിൽ ആയിരുന്നു ഞങ്ങൾ… ശബ്ദം കേട്ടു ഓടി വന്നതാണ്…   ഞങ്ങൾ തന്നെ ആണ് പോലീസിൽ വിവരം അറിയിച്ചതും   ഇല്ലെങ്കിൽ ചിലപ്പോൾ അവർ തന്നെ കൊന്നേനെ…….  ”

അല്പം അഭിമാനം കലർത്തി അവർ പറഞ്ഞു.

” ഓഹ് ..  എനിക്ക് ഓർമ കിട്ടുന്നില്ല സോറി….. ”

ഞാനവരെ നിരാശപ്പെടുത്താത്ത വണ്ണം പറഞ്ഞു.

“ഹേയ്.. അല്ലെങ്കിലും തനിക്കെന്നെ ഓർമ കാണില്ലെടോ…  ബോധം ഉണ്ടായിരുന്നില്ലല്ലോ.. ”

അവരെന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

” പക്ഷെ ഈ കുട്ടി….  കുട്ടി ഞങ്ങളെ ഓർക്കുന്നില്ലേ…?  ”

അവർ ദേവുവിനോടായി ചോദിച്ചു. അവളെന്തു ഉത്തരം പറയുമെന്നറിയാതെ ഞാൻ അവളെ തന്നെ നോക്കി ഇരിക്കയാണ്….

” എനിക്ക് ഇവരെ അറിയില്ല നന്ദുവേട്ട…  നമുക്ക് പോകാം… ”  അവരുടെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…

” അറിയില്ലെന്നോ…  കഷ്ടം ഉണ്ട് കുട്ടി… അന്നവിടെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു നന്ദി പറഞ്ഞതൊക്കെ മറന്നോ…താൻ . ”

” എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞില്ലേ…  പിന്നെയും എന്തിനാ ചോതിക്കുന്നെ.. നന്ദുവേട്ടൻ വാ….  ഓരോരോ ശല്യങ്ങൾ…… ”

ആദ്യമായി ഒരാളോട് ശബ്ദം ഉയർത്തി ദേവു സംസാരിക്കുന്നതിന്റെ അമ്പരപ്പിൽ ഞാനും ഒന്നും മനസിലാകാത്ത വണ്ണം അവരും ശിലാകണക്കെ നിന്ന നേരം എന്റെ കൈയിൽ പിടിച്ചു വലിച്ചവൾ നടക്കാൻ തുടങ്ങി.. ദേവുവിൽ നിന്നേറ്റ  അപമാനത്തിൽ അവരോട് ക്ഷമ പോലും ചോതിക്കനാവാതെ അവിടെ നിന്ന് ഞങ്ങൾ നടന്നു നീങ്ങി…

” എന്താ ദേവു …  എന്താ പറ്റിയെ..  നിനക്ക്….  അവരെ അറിയുവോ നീയ്…. ”

” എനിക്കൊരാളെയും അറിയില്ല… ഓരോന്നും പറഞ്ഞു വലിഞ്ഞു കേറി വന്നോളും…..  ഞാൻ നന്ദുവേട്ടനോട് പറഞ്ഞതല്ലേ ഇങ്ങോട്ട് വരണ്ടാ എന്ന്….  ഇനി ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ ഞാൻ ഇല്ല ട്ടോ……..  ”

നടത്തിനിടയിൽ അവൾ എന്നോടും ദേഷ്യപ്പെട്ടു….  ആദ്യമായാണവൾ ഇങ്ങനെ പെരുമാറുന്നത്….  എന്തോ ഒന്നവൾ മറക്കാൻ പാടുപെടുന്നത് പോലെ ഒരു തോന്നൽ… അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്കൊരു കാര്യം ഉറപ്പായിരുന്നു.  അവൾക്കു അവരെ അറിയാം എന്ന്….

ബൈക്കിൽ കയറാൻ നേരം എന്നത്തേയും പോലെ ഹെൽമെറ്റ്‌ വക്കാൻ എന്നെ ഓർമിപ്പിച്ചതല്ലെതെ തിരിച്ചു കോളജിലേക്ക് പോകുന്ന വഴി നീളെ  ദേവു നിശബ്ദത പാലിച്ചു…..  വലിയ ചിന്തയിൽ മുഴുകി ഇരിക്കയാണവളെന്നു തോന്നി.. ഞാനും ഒന്നും ചോദിക്കാനായി പോയില്ല….

കോളേജ് വളപ്പിലേക്ക് വണ്ടി കയറ്റി നിർത്തി വണ്ടിയിൽ നിന്നിറങ്ങിയ നേരം തന്നെ അവളെന്നേയും വിളിച്ചു നേരെ ഒരു മരച്ചുവട്ടിലേക്കു നടന്നു…  ഒന്നും മിണ്ടാതെ ഒരധികാര ഭാവത്തോടെ.  കാര്യം എന്തെന്നറിയാതെ ഒരു പൊട്ടനെ പോലെ ഞാൻ കൂടെയും  ..

മരച്ചുവട്ടിൽ അവളോട് ചേർന്നിരിക്കെ ഏറെ നേരം അവളൊന്നും മിണ്ടായില്ല. എന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ എത്ര നേരം ഇരുന്നു എന്നെനിക്കു തന്നെ അറിയില്ല.

” ക്ലാസ്സ്‌ കട്ട്‌ ചെയ്യണ്ട..  തിരിച്ചു കയറണം എന്ന് പറഞ്ഞു വിളിച്ചു കൊണ്ടു വന്നത് ഇവിടെ ഇരിക്കാൻ ആണോ ഡി പെണ്ണെ… ”

എന്റെ ചോദ്യമുയർന്നു നിമിഷം പെട്ടന്നവളെന്നെ കെട്ടിപിടിച്ചു.  ഇറുക്കി….

” എന്നോട് ദേഷ്യമുണ്ടോ നന്ദുവേട്ട….?   ”

ശബ്ദത്തിൽ അല്പം സങ്കടം കലർത്തി അവൾ ചോദിച്ചു

” എന്തിന് ? ”

” ഞാൻ അറിയാതെ അവരോട് ദേഷ്യപ്പെട്ടതാ…  അല്ലാതെ…  ഒന്നും മനസ്സിൽ വച്ചല്ല…..  സോറി… ”

” എന്നോട് അല്ലല്ലോ ..  അവരോട് ആയിരുന്നില്ലേ പറയേണ്ടി ഇരുന്നത്…  ”

” എനിക്ക് എന്റെ നന്ദുവേട്ടനെ ബോധിപ്പിച്ചൽ മതി..  ഞാൻ മനസ്സിൽ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അപ്പോഴങ്ങനെ പറഞ്ഞു പോയതാ…. എന്നോട് ദേഷ്യം തോന്നരുത്… ”

” സാരമില്ല പോട്ടേ…..  ”

” എന്നെ ഇട്ടിട്ടു പോകുവോ നന്ദുവേട്ട….?  ”

അല്പം കൂടി  എന്നിലേക്ക്‌ ചേർന്നവൾ അവസാനമായി ചോദിച്ചു.

” എനിക്ക് വേറെ ആരും ഇല്ല നന്ദുവേട്ട.. … ”

അവളപ്പോഴേക്കും ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

എന്ത് മറുപടി പറയണം എന്നെനിക് അറിയില്ലായിരുന്നു.  അവളെ ചുറ്റി വലിഞ്ഞു നെഞ്ചിലേക്ക് ചേർത്തതല്ലാതെ.  അവളെ കൈ വിടില്ലെന്ന് ഉറപ്പോടെ…….

*****===**—====*–

ദേവുവിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നൊരു തോന്നൽ.  അല്ലെങ്കിൽ അവളെന്തോ എന്നിൽ നിന്ന് മറക്കുന്നു എന്നു  തോന്നി തുടങ്ങിയത് ആ സംഭവത്തിന്‌ ശേഷം ആണ്..  ഇത് വരെയും അവളോട് ചോദിക്കാത്ത അന്നത്തെ ദിവസത്തെ പറ്റി ഇനി എങ്കിലും ചോതിക്കാതിരിക്കുന്നത് തെറ്റാണു.  അമ്മ പറഞ്ഞതോർമ്മ ഉണ്ട്.  എല്ലാം അറിയുമ്പോഴും ഞാൻ അവളെ ചേർത്തു പിടിക്കണം എന്ന്.  അപ്പോൾ ഞാൻ അറിയാനായി ഇനിയും എന്തൊക്കെയോ ബാക്കി ഉണ്ടെന്നല്ലേ…  അതറിയണം.  അറിയേണ്ട സമയമായെന്ന് തോന്നി.  അറിയുമ്പോൾ എന്റെ ദേവു കുറ്റക്കാരി ആകുമോ?  അറിയില്ല..  എങ്കിലും എനിക്കിനി അവളെ വിട്ടുകളയാൻ വയ്യ.  എത്ര വലിയ തെറ്റവൾ ചെയ്തിട്ടുണ്ടെങ്കിലും അവളെ ഞാൻ ചേർത്തു പിടിക്കും..  എന്റെ ഈ നെഞ്ചോട്……

****===***===****==****====

അന്ന് അവിചാരിതമായി ദേവുവിന്റെ ഡയറി മുറിയിൽ കാണുകയുണ്ടായി. പെട്ടന്ന്  ചെറിയമ്മ പറഞ്ഞതാണെനിക്ക് ഓർമ വന്നത്..  എന്റെ ചിത്രം അതിൽ അവര് കണ്ടിരുന്നു എന്ന്…… എടുത്തു നോക്കാതിരിക്കാൻ മനസ്സനുവദിച്ചില്ല.  ഒരിക്കൽ തുറന്നു നോക്കിയതാണ്.  അന്നവൾ ആരും കാണാതെ അതിൽ സൂക്ഷിച്ച ഞങ്ങളുടെ ആ വിവാഹ  ചിത്രം ഇന്ന് എന്റെ കൈയിൽ സുരക്ഷിതമാണ്. .  .  ഡയറി കൈയിൽ പിടിച്ചു ചുറ്റും ഒന്ന് നോക്കി അവളെവിടെ എങ്കിലും ഉണ്ടോ എന്ന്.  കാണാൻ കഴിഞ്ഞില്ല.  ഇല്ലെങ്കിൽ എവിടെ നിന്നെങ്കിലും ചാടി വീഴേണ്ടതാണ്….

ഞാൻ പതിയെ ഓരോ താളുകളായി മറിച്ചു നോക്കാൻ തുടങ്ങി ..  ഒന്നും മനസിലാവാത്ത കുറെ വരികൾ.  എല്ലാറ്റിലും പ്രണയം ആണ് വിഷയം എന്ന് വ്യക്തം.  താളുകൾ ഓരോന്നായി മറിക്കെ ഓരോരോ വരികൾ അവൾ വരച്ച ചെറു ചിത്രങ്ങൾ എല്ലാം കണ്ണിലുടക്കി അതൊരു കൗതുകം ആയി തീർന്നു.  ഞാൻ കരുതിയതിലും വലിയൊരു പ്രതിഭ അവളിൽ ഉണ്ടെന്നു എനിക്ക് കാട്ടി തരിക ആയിരുന്നു ആ ഡയറിയിലെ ഓരോ താളുകളും..

മുഴുവൻ നോക്കാൻ അനുവദിച്ചില്ല.  കാറ്റുപോലെ പറന്നെത്തി അവൾ എന്റെ അടുത്ത്..

” എന്റെ ഡയറി എന്തിനാ എടുത്തേ…… ”

എൻറെ കൈയിലിരുന്ന ഡയറിയുടെ ഒരു വശത്തു പിടുത്തമിട്ടവൾ ചോദിച്ചു..

” ഒന്ന് കാണട്ടെ ടീ പെണ്ണെ…  എന്ത് രസാ ഇതിലെ ഓരോ വരകളും… ”

” വേണ്ട.  അതൊന്നും കാണണ്ടാ…  അതിങ്ങു താ…. ”

അവൾ അതു ശക്തിയായി വലിക്കുംതോറും ഞാൻ അതിലെ പിടി മുറുക്കി.  അവളുടെ കൈ ഒന്നയഞ്ഞതും ഞാനതു തട്ടി പറിച്ചു മുകളിയ്ക്കുയർത്തി പിടിച്ചു ….. എന്റെ ഒപ്പം അവൾക്കു പൊക്കം ഇല്ലാത്തതു കൊണ്ട് അവൾക്കതൊരിക്കലും എത്തി പിടിക്കാൻ പറ്റില്ലെന്നെനിക്ക് ഉറപ്പായിരുന്നു..

” കഷ്ടം ഉണ്ടുട്ടോ നന്ദുവേട്ട.. അതിങ്ങു തന്നേ .   നന്ദുവേട്ടന് കാണാൻ ഒന്നുല്ല അതിൽ…”

അവളതെത്തി പിടിക്കൻ ചാടിയും മറിഞ്ഞും ഒക്കെ ശ്രെമിച്ചും നടക്കാതെ വന്നപ്പോൾ പറഞ്ഞു.  എന്നെ  ഇക്കിളി ഇട്ടു നോക്കിയും നടക്കാതെ വന്നപ്പോൾ അവളെന്നെ ചാടി കെട്ടിപ്പിച്ചു….  അവളുടെ അവസാനത്തെ അടവ്.  അവളിങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ഒരു സുഖം ആണ് മനസ്സിൽ.  അതവൾക്കും അറിയാം… അറിയാതെ തന്നെ ഞാൻ അവളെയും തിരിച്ചു കെട്ടിപ്പിടിച്ചു..  അതു പോലെ തന്നെ സംഭവിച്ചു.  ഞാൻ അവളെയും ചുറ്റി വരിഞ്ഞ നിമിഷം എന്റെ കൈയിലെ ഡയറി തട്ടി പറിച്ചെന്നെ തള്ളി മാറ്റിയവൾ പുറത്തേക്കോടൻ ശ്രമിച്ചു.  എങ്കിലും എന്റെ പിടുത്തത്തിൽ നിന്നവൾക്ക് രക്ഷപെടാൻ ആയില്ല…  എന്റെ കൈകളിൽ കിടന്നു പിടച്ചു കൊണ്ട് അവൾ കുതറി ഓടാൻ ഉള്ള ശ്രമം തുടങ്ങി…  ചിരിക്കയാണവൾ…എല്ലാം  ഒരു തമാശ എന്ന പോലെ…..

ഇനിയും കയ്യിൽ കിടന്നു  പിടച്ചൽ അവൾ രക്ഷപ്പെടുമെന്ന് കണ്ടു ഞാനവളെ പൊക്കി എടുത്തു കട്ടിലിലേക്കിട്ടു..  ഡയറി ഒക്കെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു .  അവളുടെ ചിരിയും കളിയുമായിരുന്നു അപ്പോൾ എനിക്ക് കൗതുകം..  കട്ടിലിൽ അവളെ മെരുക്കാൻ എന്ന വണ്ണം അവളെയും കൊണ്ടു ഞാൻ ഉരുണ്ടു നടന്നു.  അവളും വിട്ടു തരാൻ തയ്യാറല്ലായിരുന്നു.  സർവ്വ ശക്തിയും എടുത്ത് എന്നെ എതിർക്കുന്നുണ്ടവൾ….  അവളുടെ ബലപ്രയോഗത്തെക്കാൾ എന്നെ ഹരം കൊള്ളിച്ചത് അവളുടെ ചിരിയാണ്.  ആാാ ചിരി കാണാൻ അവളെ ഇനിയും കളിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നു…  അവളുടെ ഒപ്പം കട്ടിലിൽ കിടക്കുമ്പോൾ അവളുടെ ശരീരത്തിന്റെ ചൂട് വല്ലാതെ കൂടുന്നതായി എനിക്ക് തോന്നി…

അവളെ ഇങ്ങനെ ചേർന്ന് കിടക്കുന്നതാദ്യമായാണ്….  ഒരു സുഖം.  അവളുടെ ചിരി കാതിൽ മുഴങ്ങി കേട്ടു കൊണ്ടേ ഇരുന്നു.  എന്റെ പിടിയിൽ നിന്ന് രക്ഷെപ്പെടാനായി അവൾ ചെറുതായി എന്നെ നോവിക്കാൻ തുടങ്ങി ഇരുന്നു എങ്കിലും എനിക്കതൊരു സുഖം ആയിരുന്നു….  അവസാനം സഹികെട്ടു അവളുടെ രണ്ടു കയും ഉയർത്തി പിടച്ചു കട്ടിലിൽ അവളെ മലർത്തി കിടത്തി അവളുടെ മുകളിലായി കയറി ഇരുന്നു .  ഇനി അവൾക് അനങ്ങാൻ കഴിയെല്ലുന്നുറപ്പ്…  എങ്കിലും രക്ഷപെടാൻ അവൾ ശ്രമം തുടർന്നു.  അവസാനം തോൽവി സമ്മതിച്ചു അനങ്ങാതെ കിടന്നു.  കൂടെ ഞാനും ഇറങ്ങി കിടന്നു. എങ്കിലും അവളുടെ മുഖത്തപ്പോഴും ആ പുഞ്ചിരി നിലനിന്നിരുന്നു….

” എനിക്കൊരു ഉമ്മ താടീ ദേവൂട്ടി… ”

ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളും ചുവന്നു തുടുത്ത അവളുടെ മുഖവും നോക്കി അവളോടൊപ്പം കിടക്കെ ഞാൻ ചോതിച്ചു…

അരുതാത്തതെന്തോ കേട്ട ഭാവത്തിൽ അവളെന്നെ നോക്കി.  ശേഷം ഒന്ന് പുഞ്ചിരിച്ചു.

” അപ്പോൾ അമ്മക്ക് കൊടുത്ത വാക്കോ….  അങ്ങനെ ഒന്നും പാടില്ലെന്ന അമ്മ പറഞ്ഞേക്കണേ…ഞാൻ പറഞ്ഞതല്ലേ എല്ലാം.  ”

എന്നെ ഒട്ടിച്ചേർന്നിരിക്കാൻ ഒരു മടിയും കാട്ടാത്തവളുടെ കുസൃതി നിറഞ്ഞ വാക്കുകൾ….

” ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും അന്റെ  അമ്മ പറഞ്ഞിട്ടില്ലല്ല…. ”

ഏതോ സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് ആണെനിക്കപ്പോൾ ഓർമ വന്നത്.

” മേത്തു തൊട്ടാൽ അപ്പോൾ പ്രശ്നം ആണെന്ന അമ്മ പറഞ്ഞെ… ”

അതെ സിനിമയിലെ ഡയലോഗുമായി അവൾ തിരിച്ചടിച്ചു… വെറുതെ കുറച്ചു നേരം ചിരിച്ചു….

ആ കിടപ്പിൽ അവളുടെ ചിരിക്ക് അല്പം കൂടി ഭംഗി ഉള്ളതായി എനിക്ക് തോന്നി… അറിയാതെ തന്നെ എന്റെ കൈകൾ അവളുടെ ചുവന്നു തുടുത്ത കവിളുകളെ തഴുകൻ തുടങ്ങി.  എതിർപ്പൊന്നും കൂടാതെ അവൾ അത് രസിച്ചങ്ങനെ തന്നെ കിടന്നു… പതിയെ കൈകൾ കവിളിലൂടെ തഴുകി താഴേക്കു ഇറങ്ങാൻ തുനിഞ്ഞതും അവളെന്റെ കൈയിൽ കയറി പിടിച്ചു…  ” അതു വേണ്ട മോനെ….. വെറുതെ എന്നെ നോവിക്കാനാണോ ശ്രമം..?  ”

എന്റെ ഉദ്യമം മനസിലാക്കി എന്നെ തടഞ്ഞ അവളുടെ മുഖം കോരിയെടുത്തു ഞാൻ അവളുടെ കവിളിൽ എന്റെ ചുണ്ടു ചേർത്തു…

കണ്ണിൽ..  കവിളിൽ..  മൂക്കിൽ..  നെറ്റിയിൽ എല്ലാം പരതി നടന്ന എന്റെ ചുണ്ട് അവസാനം ആയി അവളുടെ ചുണ്ടുകളെ പൂട്ടിയിരുന്നു…  ഒന്ന് എതിര്ക്കാൻ പോലും നിൽക്കാതെ അവളെല്ലാം ആസ്വദിക്കയാണ്.  ഈ മുറിക്കപ്പുറം അമ്മയും ഏടത്തിയും ഉണ്ടെന്ന സത്യം ഞങ്ങൾ രണ്ടുപേരും മനപ്പൂർവം മറന്നു.. ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞിരിക്കെ   അവളുടെ തേൻ ഇതളുകളുടെ രുചി ഞാൻ അറിയുക ആയിരുന്നു..  പ്രേമത്തിന്റെ ഓരോ തലങ്ങൾ താണ്ടുന്ന ഞാനും എന്റെ ദേവുവും ആ ചുംബനം ആവോളം ആസ്വദിച്ചു..  എന്റെ മുടിയിഴകളിലൂടെ തഴുകി ഇറങ്ങുന്ന അവളുടെ വിരലുകൾ അതിനു തെളിവായിരുന്നു…. മുൻപരിജയം രണ്ടാൾക്കും ഇല്ലെങ്കിലും ചുംബനത്തിന്റെ താളം ഞങ്ങൾ വേഗം  കണ്ടെത്തി.  ആവേശം ആയിരുന്നു പിന്നെ അങ്ങോട്ട്‌…  ഒരു മത്സരർത്ഥികൾ  എന്ന പോലെ തമ്മിൽ ചുണ്ടിലെ മധുരം നുകർന്നെടുക്കാൻ ഇരുവരും മത്സരിച്ചു.  ഒടുവിൽ ശ്വാസം നിലച്ചു പോകുമെന്ന് തോന്നി അവളെന്നെ തള്ളി മാറ്റി……

” എന്നെ കൊല്ലുവോ മനുഷ്യ നിങ്ങൾ…..?  ”

കിതപ്പടക്കാനാവാതെ അവളെന്നെ നോക്കി ചോദിച്ചു. കിതക്കുമ്പോൾ ഉയർന്നു താഴുന്ന അവളുടെ മാറിടങ്ങൾ ആണ് ആദ്യം കണ്ണിലുടക്കിയത്..  പക്ഷെ അതിരു വിടാൻ എനിക്ക് തോന്നിയില്ല…..

പ്രണയമെന്ന വലിയ അനുഭൂതി എന്നെ വല്ലതെ മൂടി ഇരിക്കുന്നു  .  മനസിലെ മൂടുപടങ്ങളെല്ലാം മാറ്റി നിർത്തി ദേവുവിനോടുള്ള എന്റെ പ്രണയം പുറത്തു വന്നതിൽ പിന്നെ ഞാൻ ആണീ ലോകത്തേറ്റവും വലിയ ഭാഗ്യവാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്…  ചിലപ്പോൾ അതാകാം സത്യവും..

മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് തല കയറ്റി വച്ചവൾ കിടന്നു.  ആദ്യമായി..!

” ദേവുട്ടിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ…?  ”

“‘മം….. ”

” അന്ന് ബീച്ചിൽ വച്ചു കണ്ടവരെ അറിയുവോ നീയ്?  ”

എന്റെ ചോദ്യ അവളിൽ ഞെട്ടലുണ്ടാക്കി.  ചാടി എഴുന്നേറ്റു ഇരുന്നവളെന്നെ തുറിച്ചു നോക്കി.  ഇത്ര നേരവും അവളുടെ മുഖത്തു മിന്നിയ പ്രണയ ഭാവം മാറി മറിഞ്ഞു പകരം ഭയം ഇരച്ചു കയറുന്നത് ഞാൻ കണ്ടു..  അവൾക്കവരെ അറിയാം എന്നതിനു അതിലും വലിയ തെളിവ് എനിക്ക് വേണ്ടി ഇരുന്നില്ല….

”  അന്നാ ഹോട്ടലിൽ എന്താ നടന്നതെന്ന് ഞാനിതുവരെയും നിന്നോട് ചോദിച്ചിട്ടില്ല.  പക്ഷെ…  എന്തോ ..  ഇനിയും അതറിയാതെ ഇരിക്കുന്നത് തെറ്റാണെന്നു തോന്നുന്നു ദേവു…എനിക്കറിയാം നിനക്കവരെ അറിയാം എന്ന് . ”

” നന്ദുവേട്ട… അതു … വേണ്ടാ. നന്ദുവേട്ടനതു അറിയണ്ടാ…  ഞാൻ പറയില്ല… . ”

ദേവു ഉറച്ച സ്വരത്തിൽ പറഞ്ഞു.

” പലതവണ തോന്നിട്ടുണ്ട് പറയാൻ…  പക്ഷെ പേടിയാണെനിക്ക്.  എല്ലാം അറിയുമ്പോൾ നന്ദുവേട്ടൻ…. ”

അവളതു പൂർത്തീകരിക്കാത്ത തല താഴ്ത്തി ഇരുന്നു.

“അപ്പൊ എന്നെ അങ്ങനെ ആണോ നീ കരുതിയിരിക്കുന്നെ…എല്ലാം അറിഞ്ഞാൽ . ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നു …. ”

അവളുടെ മനസ്സിൽ എന്താണെന്നറിയാതെ ഞാൻ നിന്നുരുകുക ആയിരുന്നു…  ദേവു എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാനായി ഞാൻ എന്റെ മനസിനെ പാകപ്പെടുത്തി.  എങ്കിലും മനസ്സിൽ തെളിഞ്ഞു വന്ന കാര്യം”  അവൾ ഒരു ചീത്തയാണെന്നു ” അതു മാത്രം കേൾക്കാൻ ഇടവരരുതേ എന്ന് ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർഥിച്ചു…

” അയ്യോ അതു കൊണ്ടല്ല..  എന്നാണെങ്കിലും നന്ദുവേട്ടനെല്ലാം അറിയണം..  പക്ഷേ  നന്ദുവേട്ടൻ അതറിയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു…….”

” ദേവു… ഇത്രയും നാൾ നീ അതെന്നോട് സ്വയം പറയുമെന്ന് കരുതി ആണ് കാത്തിരുന്നത്.  പക്ഷെ….  ഇനി എങ്കിലും എനിക്ക് എല്ലാം അറിയണം…   ”

എന്റെ കടുംപിടുത്തതിന് മുന്നിൽ അവൾ തോറ്റു.  എല്ലാം പറയാനായി അവൾ തയ്യാറെടുത്തു…

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു..  നെഞ്ചിൽ തല വചവൾ പറഞ്ഞു തുടങ്ങി..  എന്റെ നെഞ്ച് പെരുമ്പറ മുഴക്കുകയായിരുന്നു അപ്പോൾ….

. ” ചെറിയമ്മയുടെ രഹസ്യക്കാരൻ  എന്നു മാത്രമേ എനിക്ക് രാഘവനെ കുറിച്ചറിയുമായിരുന്നുള്ളു….. അന്ന് വരെ.

അന്നാദ്യമായി ആ രാഘവന്റെ തനി സ്വരൂപം ഞാൻ കണ്ടു.  നന്ദുവേട്ടനറിയുവോ കാശിനു വേണ്ടി പെണ്ണുങ്ങളുടെ ശരീരം വിൽക്കാൻ മടിക്കാത്ത ഒരു ചെകുത്താനാണയാൾ.. അന്ന് ആ ഹോട്ടലിൽ .  അയാളന്നെന്നെയും  വിറ്റതാണ്…  അച്ഛനില്ലാത്ത നേരം നോക്കി ഏതോ ഒരു പണക്കാരനു എന്നെ കാഴ്ച വക്കാൻ നോക്കിയതാണ്…  ”

ഭൂമിയിൽ പതിച്ച ഒരു വലിയ മിന്നൽ പിണർ പോലെയായിരുന്നു അവളുടെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചത്…  ഇതുവരെയും ഞാൻ  ചിന്തിക്കാത്ത തലത്തിലേക്ക് ആണ് എല്ലാം എത്തിച്ചേരുന്നത്.. എന്റെ നെഞ്ചിൽ നിന്നവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി..  അവൾ എന്നിൽ പ്രതീക്ഷിച്ച അതെ ഭാവം ആയിരുന്നു എനിക്കപ്പോൾ…

” അന്ന് അച്ഛനെ കാണാതായി ഒരാഴ്ച കഴിഞ്ഞു അച്ഛനെന്തോ അപകടം പറ്റി എന്ന്  അയാൾ വന്നു പറഞ്ഞപ്പോൾ കൂടെ  പോയത് ആണ്……  പക്ഷെ ചെന്നത് അവിടെ ആ ഹോട്ടലിൽ ആയിരുന്നു..  എനിക്ക് പേടിയുണ്ടായിരുന്നു കൂടെ  പോകാൻ.  പക്ഷെ അച്ഛനവിടെ ഉണ്ടെന്നയാൾ തറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിച്ചു കൂടെ പോയതാണ്….   ഏതോ ഒരു റൂമിലേക്ക്‌ എന്നെ പിടിച്ചു വലിച്ചു കയറ്റുമ്പോൾ  ഞാൻ കണ്ടു.. തൊട്ടടുത്ത റൂമിലേക്ക്‌ കയറുന്ന നന്ദുവേട്ടനെ… പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു ഇറങ്ങി ഓടി കയറി വരാൻ എനിക്ക് ആ റൂം മാത്രമേ ഉണ്ടായിരുന്നുള്ളു….സഹായം ചോദിക്കാൻ നിങ്ങളും .  ”

അവളതു പറഞ്ഞോന്നു നിർത്തി

ഉറച്ച ശംബ്ദത്തിൽ ഉച്ചത്തിൽ അവൾ അങ്ങനെ പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടുകയായിരുന്നു…  എന്റെ ദേവുവിനെ അയാൾ കാശിനു വേണ്ടി ……..

” എൻറെ ചെറിയമ്മയെ പോലെ എന്നെയും അയാൾ…..”  മുഴുവിപ്പിക്കാനാവാതെ അവൾ കരഞ്ഞു പോയി ….

” എന്നെ പോലെ ഉള്ള പല പാവം പെണ്ണുങ്ങളുടെയും ജീവിതം അയാൾ നശിപ്പിച്ചിട്ടുണ്ടാകും അല്ലെ നന്ദുവേട്ട… ”

എന്റെ നെഞ്ചിലേക്ക് പക ഇരച്ചു കയറുന്നതായി തോന്നി…  ശരീരം ആകെ പുകയുന്നത് പോലെ.  അൽപ നേരം എന്നിലേക്ക് ചാരി ഇരുന്ന അവൾ കണ്ണുകൾ തുടച്ചെന്നെ നോക്കി.

“പക്ഷെ അവര് നന്ദുവേട്ടനെ ഉപദ്രവിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു ….. അന്ന് ബീച്ചിൽ കണ്ട ആ ചേച്ചിയും ചേട്ടനും ആണ് എന്നെ രക്ഷിച്ചത്.  പോലീസിനെ വിളിച്ചതും വീട്ടിലറിയിച്ചതും എല്ലാം അവരായിരുന്നു… അവര് വന്നില്ലായിരുന്നു എങ്കിൽ എനിക്ക് ഈ ജീവിതം ഉണ്ടാകുമായിരുന്നില്ല..  തിരിച്ചു വീട്ടിൽ ചെല്ലാൻ എനിക്ക് പേടിയായിരുന്നു..

നന്ദുവേട്ടന്റെ കൂടെ അല്ലാതെ നിൽക്കാൻ വേറെ എനിക്കൊരിടവും ഇല്ലായിരുന്നു… എനിക്കറിയാം ഞാൻ കാരണം എത്രത്തോളം നന്ദുവേട്ടൻ നാണം കെട്ടിട്ടുണ്ടെന്നു വിഷമിച്ചിട്ടുണ്ടന്നു..  എത്ര രാത്രികളിൽ ഞാൻ ആ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടുണ്ടെന്നറിയാമോ?  പക്ഷെ എനിക്ക് ഇന്ന് പരാതി ഒന്നുമില്ല ആരോടും….  ഞാൻ ആഗ്രഹിച്ച ജീവിതം അയാൾ മുഘേന ആണെങ്കിലും എനിക്ക് ഇന്ന് കിട്ടി…  ”

എന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു മുത്തം തന്നവൾ  പറഞ്ഞു നിർത്തി..  എല്ലാ വിഷമങ്ങളും മനസിലൊതുക്കി ജീവിക്കാൻ പെണ്ണിനെ കഴിഞ്ഞേ ഒള്ളു വേറെ ആരും എന്ന്  എനിക്കാ നിമിഷം മനസിലായി….

” എന്നിട്ടെന്താ ഇതൊന്നും നീ ഇത് വരെയും പറയാതെ ഇരുന്നത്…?  ”

എല്ലാം കേട്ടതിനു അവസാനം ഒരൊറ്റ ചോദ്യമേ എനിക്കവളോട് ചോദിക്കൻ ഉണ്ടായിരുന്നുള്ളു..

” ആരോടും പറഞ്ഞിട്ടില്ല. നന്ദുവേട്ടന്റെ അമ്മയോടല്ലാതെ….  പേടിയായിരുന്നു…  എല്ലാം അറിഞ്ഞാലും നന്ദുവേട്ടൻ വിശ്വസിക്കില്ലെന്നൊരു തോന്നൽ ആയിരുന്നു…  പിന്നെ ഇതൊരിക്കലും നന്ദുവേട്ടൻ അറിയരുതെന്ന് അമ്മ എന്നോട് പറഞ്ഞു.   അറിഞ്ഞാൽ നന്ദുവേട്ടൻ പോകുമെന്ന് അയാളോട് പകരം ചോദിക്കാൻ….  അതുകൊണ്ട്….  ഞാൻ…. ”

ഇരച്ചു കയറിയ സങ്കടം അവളുടെ വാക്കുകളിൽ പകുതിയും വിഴുങ്ങി.

” ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോകരുത് നന്ദുവേട്ട…  എനിക്ക് ആരോടും ഒരു പരാതിയും ഇല്ല….  അയാളിപ്പോൾ നമ്മളെ ശല്യം ചെയ്യാൻ ഒന്നും വരുന്നില്ലല്ലോ….  എനിക്ക് വാക്കു താ നന്ദുവേട്ട..അയാളുടെ.  അടുത്തേക്ക് പോവില്ലെന്നു…..എനിക്ക് നന്ദുവേട്ടൻ അല്ലാതെ വേറെ ആരും ഇല്ല…  ഞാൻ കാരണം ഇനി നന്ദുവേട്ടന് ഒന്നും സംഭവിക്കരുത്. .  ”

അവളുടെ വാക്കുകൾക്ക് ഞാൻ മൗനം പാലിച്ചു…  പകയുടെ കനലെരിയുക ആയിരുന്നു മനസ്സ് നിറയെ..  അമ്മ പറഞ്ഞത് നേരാണ്…  ഞാൻ പോകും..  എന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ ആ  നായയെ കാണാതിരിക്കാനും പകരം ചോതിക്കാതിരിക്കാനും മാത്രം എന്നിലെ ആണത്തം ക്ഷയിച്ചിട്ടില്ലെന്നു തോന്നി….

” നന്ദുവേട്ടനെന്താ ഒന്നും മിണ്ടാത്തെ…..   ഞാൻ പറഞ്ഞത് ഒന്നും വിശ്വസായില്ലേ….  അതോ ഞാൻ ചീത്തയാണെന്നു തോന്നുന്നുണ്ടോ.. ”

എന്റെ നെഞ്ചിലേക്കൊരിക്കൽ കൂടി അവൾ വീണു..  കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്ണുനീരിന്റെ നെഞ്ച് നനച്ചു…

” നന്ദുവേട്ടന്റെ ദേവു ചീത്തയല്ല നന്ദുവേട്ടാ….മനസ്സുകൊണ്ടു പോലും….  ഞാൻ എന്റെ നന്ദുവേട്ടന്റെ പെണ്ണാ….വിശ്വസിക്ക്  . ”

അവളുടെ വാക്കുകൾക്കു മുന്നിൽ എനിക്ക് മറുപടി ഇല്ലായിരുന്നു .  പകരം അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ ചുംബിച്ചു…   ഒരു ഭ്രാന്തന്റെ ചുംബനം പോലെ എന്റെ ചുണ്ടുകൾ അവളുടെ മുഖം ആകെ ഒഴുകി നടന്നു….

” എന്റെ പെണ്ണിനെ എനിക്ക് വിശ്വാസം ആ…നീ എന്റെ പെണ്ണാ….ഈ   അനന്തുവിനെ…..അതു ദൈവം വിധിച്ചതാ..  .. ”

ആാാ വാക്കുകൾ കേൾക്കെ ഒരു ചെറു പുഞ്ചിരി അപ്പോഴും മുഖത്ത് വരുത്തി അവളെന്നെ മുറുകെ പുണർന്നു… എത്ര നേരം അങ്ങനെ ഞങ്ങൾ ഇരുന്നു എന്നെനിക്കറിയില്ല….  ദേവുവിന്റെ സങ്കടം കെട്ടടങ്ങി എങ്കിലും എന്റെ നെഞ്ചിലെ തീ ആളി കത്തുകയായിരുന്നു.. ഒരു നിമിഷമെങ്കിലും അന്ന് ഞാൻ അവിടെ എത്തി ഇല്ലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോയി…  മനസ്സും ശരീരവും മരവിച്ച ഒരു ദേവുവിനെ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ..

എന്തിനു വേണ്ടിയാണിന്നും ആ രാഘവൻ ഇവളെ പിന്തുടരുന്നതെന്നതിനും അച്ഛനെ എന്തിനായാൾ കൊന്നു എന്നതിനും ഇന്നെന്റെ മുന്നിൽ ഉത്തരം ഉണ്ട്…   ആ ഉത്തരമാണിന്നെന്റെ ജീവൻ…..  എന്റെ ദേവൂട്ടി… !!

അയാൾക്ക്‌ വേണ്ടത് ഇവളെ ആണ്…. അതെർതിത്തപ്പോൾ ആകാം അച്ഛനെ അയാൾ ഇല്ലാതാക്കിയതും..  അയാളിൽ ഒളിഞ്ഞിരിക്കുന്ന ചെകുത്താനെ ഞാനിന്നു മനസിലാക്കുകയായിരുന്നു… അപ്പോൾ അവൾക്കായി ഇനിയും അയാൾ വരും .  എന്നലയാൾ അച്ഛനെ പോലെ എന്നെയും…? ഇല്ല അതിനവസരം ഒരുക്കരുതെന്നു തോന്നി…

പക്ഷെ എന്റെ മനസ്സിനെ അലട്ടിയ ചോദ്യം മറ്റൊന്നായിരുന്നു.  ഒരിക്കൽ പോലും ഒരിറ്റു സ്നേഹം പോലും ദേവുവിനോട് കാട്ടാത്ത ജാനമ്മയുടെ ഇന്നത്തെ മാറ്റം..  രാഘവന്റെ ചൊല്പടിക്കെന്നും വഴങ്ങിയിരുന്ന അവരുടെ ഈ മാറ്റത്തിൽ ഇന്നെനിക്കു സംശയം തോന്നുന്നു.  അവരിന്നു ഓരോന്ന് പറഞ്ഞു കൂടിയത് എന്റെ ദേവുവിനേ കൊണ്ട് പോകാൻ ആണോ ? ആാാ രാഘവന് വേണ്ടി..  സംശയങ്ങൾ ഒന്നും ബാക്കി വെക്കേണ്ട കാര്യം ഇല്ലല്ലോ.

ബൈക്കെടുത്തു നേരെ ജാനമ്മയുടെ വീട്ടിലേക്ക് പാഞ്ഞു .  വണ്ടി നിർത്തി ചാടി ഇറങ്ങി അകത്തു കയറുമ്പോഴേക്കും അവരെന്നെ കണ്ടിരുന്നു..

” വാ മോനെ….  എന്താ വിശേഷിച്ചു…. ”

ഒരു പുഞ്ചിരിയോടെ അവരെന്നെ അകത്തേക്ക് ക്ഷണിച്ചു…

”  ഞാൻ നിങ്ങളുടെ സൽക്കാരം ഏറ്റുവാങ്ങാൻ വന്നതല്ല.  എന്റെ ദേവുവിന് എല്ലാവരും കൂടി വില പറഞ്ഞുറപ്പിച്ചതിൽ നിങ്ങൾക്കും പങ്കുണ്ടോ എന്നറിയാനാണ്….  ”

ഒരു മുഖവരയുടെയും ആവശ്യം ഇല്ലാതെ ഞാൻ ചോദിച്ചു.  കാരണം കേട്ടറിഞ്ഞവ എല്ലാം എന്റെ നിയന്ത്രണം തെറ്റിക്കുന്നവ ആയിരുന്നു…

“വിലപറഞ്ഞെന്നോ .  മോനെന്തൊക്കെയാ പറയുന്നേ….  എനിക്ക് ഒന്നും മനസിലാകുന്നില്ല… ”

” എന്നെ ഇനിയും പൊട്ടനാക്കാം എന്ന് കരുതണ്ടാ. നിങ്ങളെന്റെ മുന്നിൽ ഇത്ര നാൾ കാട്ടിയത് അഭിനയം ആണോ..  ഇന്നും നിങ്ങൾ ആ പാവം പെണ്ണിനെ പറ്റിക്കുകയാണോ… ”

” മോനെ കാര്യമെന്തെന്നറിയാതെ സംസാരിക്കരുത്…. ”

അവരുടെ ഒന്നുമറിയില്ല എന്ന ഭാവം എന്നെ വല്ലാതെ ചൂടാക്കി.

” ഇനി എന്തറിയാനാണ്… സ്വന്തം മകളെ പോലെ ആണെന്ന് പറഞ്ഞു അവളുടെ സ്നേഹവും വിശ്വാസവും പിടിച്ചു പറ്റിയത് അവളെ വീണ്ടും അയാൾക്ക്‌ മുന്നിൽ കാഴ്ച വക്കാൻ വല്ലതും ആയിരുന്നോ..  നിങ്ങൾ ഒരു സ്ത്രീ തന്നെ ആണോ..  മകളെ വിൽക്കാൻ മാത്രം അധപധിച്ചോ നിങ്ങൾ. ?  അതെങ്ങനെ സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന നിങ്ങൾക് എന്ത് മകൾ അല്ലെ ?  അല്ലെങ്കിലും ദേവു നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോ  ?  ”

മനസ്സിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു നിർത്തിയ ആ നിമിഷം തന്നെ അവരുടെ കൈ എന്റെ മുഖത്തു പതിച്ചിരുന്നു .. അവരുടെ ദേഷ്യമത്രയും ആ കൈത്തലത്തിൽ ഞാൻ അറിഞ്ഞു.

” വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് …  എന്റെ ദേവു മോളെ ഞാനെന്തു ചെയ്തെന്ന നീ ഈ പറയുന്നത്?  ”

അവരുടെ അടിയുടെ വേദനയേക്കാൾ പതിന്മടങ്ങപ്പൊഴും  എന്റെ നെഞ്ചു നീറുന്നുണ്ടായിരുന്നു.

” എന്തിനാണീ അഭിനയം..    എനിക്കറിയണം  അന്ന് ആ ഹോട്ടലിൽ അവളെത്തിയതിനു പിന്നിൽ നിങ്ങളുടെ അറിവുണ്ടോ എന്ന്..  അന്ന് അവളെ വില പറഞ്ഞുറപ്പിക്കുമ്പോൾ അതിൽ നിങ്ങളുടെ പങ്കെത്രെ ആണെന്ന്…. ”

ഒന്നും മനസിലാവാത്തത് പോലെ അവരെപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു…

നീ എന്തൊക്കെയാ മോനെ ഈ പറയുന്നത്..  തെളിച്ചു പറ….  ”

ദയനീയ സ്വരം അവരിൽ നിന്നുയർന്നു.

ദേവുവിൽ നിന്നറിഞ്ഞതും എനിക്കറിയാവുന്നതുമായാ എല്ലാ കാര്യങ്ങളും ഞാൻ അവർക്കു മുന്നിൽ വിവരിച്ചു.  കേട്ടതത്രയും വിശ്വസിക്കാനാവാതെ ഒരു തേങ്ങലോടെ അവർ അടുത്ത് കണ്ട കസേരയിലേക്കിരുന്നു…..

” എന്നവൾ ആ ഹോട്ടലിൽ വന്നത് എന്നെ കാണാൻ അല്ല…  അയാൾ ചതിച്ചു കൊണ്ടു വന്നതാണ്… അന്ന് ഞാൻ അവിടെ ഉണ്ടാവണം എന്നത് എന്റെ വിധി ആയിരുന്നു..ദേവുവിന്റെയും. .  ”

എല്ലാം കെട്ടു സ്വയം നിയന്ദ്രിക്കാനാവാതെ അവർ മുഖം പൊത്തി ഇരുന്നു കരഞ്ഞു.

” എന്റെ ജീവിതം നശിപ്പിച്ചതും പോരാഞ്ഞു.  അയാളെന്റെ മകളെയും….  ദുഷ്ടൻ ആണയാൾ….  ദൈവമേ..  ഒന്നുമറിയാതെ ഞാനെന്റെ മോളെ എത്ര ശപിച്ചിട്ടുണ്ടാകും…  എല്ലാറ്റിനും കാരണം ഞാൻ ആണ്..  എന്റെ അജയേട്ടന്റെ വരെ മരണത്തിനു കാരണക്കാരി ഈ ഞാനാണ്..  എനിക്കിനി ജീവിക്കാൻ വയ്യ…. ”

അവരത്രയും പറഞ്ഞു നിർത്തി കണ്ണുകൾ തുടച്ചു പകയോടെ ചാടി എഴുന്നേറ്റു ജനലിൽ പിടിപ്പിചിരുന്ന വെട്ടുകത്തി എടുത്തു പുറത്തേക്കു നടന്നു… എന്താണ് സംഭവിക്കന്നത് എന്നറിയുന്നതിനു മുന്നേ ഞാൻ അവരുടെ കൈ കയറി പിടിച്ചു അവരെ തടഞ്ഞു…

” എന്നെ വിട്..  ഈ ലോകത്തു ഞാനോ ആ ചെകുത്താനോ ഇനി ആവശ്യമില്ല.  അങ്ങനെ എനിക്ക് ഒറ്റക്ക് മരിക്കാനും കഴിയില്ല.  ചാകുന്നതിനു മുൻപ് എന്റെ മോൾക്ക്‌ വേണ്ടി എനിക്ക് ഒന്നേ ചെയ്യാനുള്ളൂ.  നിങ്ങളുടെ നല്ലതിന് വേണ്ടി ആ ചെകുത്താന്റെ ചോര അയാളുടെ മരണം….. ”

കൈകൾ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവരലറി.  എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കണം എനിക്കറിയില്ലായിരുന്നു..

” ജാനമ്മ ഒന്നനടങ്ങു.  അങ്ങനെ അയാളെ കൊന്നാൽ നിങ്ങൾക്കെന്തു കിട്ടാൻ ആണ്… അയാൾക്ക്‌ വേണ്ടത് ഞാൻ കൊടുത്തോളാം..  ഇനി പറയാനും ചെയ്യാനുമുള്ള അവകാശം എനിക്കാണ്…  ”

പഴയ കണക്കുകൾ ബാക്കി നിൽക്കെ അയാൾക്കുള്ള പുതിയ കണക്കുകൾ കൂടി കൂട്ടി വക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.  ജാനമ്മയെ ഓരോന്ന് പറഞ്ഞു മനസ്സിലാക്കി ഞാൻ പതിയെ അവിടെ നിന്നിറങ്ങി..  ജാനമ്മ പറഞ്ഞത് നേരാണ്.  എന്റെയും എന്റെ ദേവുവിന്റെയും സന്തോഷത്തിന് അയാൾ ജീവനോടെ ഉണ്ടാക്കാൻ പാടില്ലെന്ന് തോന്നി…..

പകയുടെ കണക്കുകൾ തീർക്കാൻ സമയം ആയി…

====****=====***====*****===

ഹരിയേയും കൂട്ടി നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്…. മുൻവാതിൽ ചവിട്ടി തുടന്ന് കയറുമ്പോഴേ അകത്തു നിന്നെവിടെന്നോ അവ്യക്തമായ എന്തോ ഒന്നു കേൾക്കാമായിരുന്നു .. ഓടി കയറി ശബ്ദം കേട്ട വാതിൽ തള്ളി തുറക്കുമ്പോൾ കാണാം മദ്യലഹരിയിൽ ഒരു പെൺകുട്ടിയോടൊപ്പം കട്ടിലിൽ പൂർണ നഗ്നനനായി ആറാടുന്ന  രാഘവനെ.  എന്നെ കണ്ടതേ അയാൾ ചാടി എഴുന്നേറ്റു. ഉടുതുണി പോലും ഇല്ലാതെ അയാളെന്റെ മുന്നിൽ നിന്നലറി.

” നീ എന്താടാ നായെ എന്റെ വീട്ടിൽ..  നിനക്ക് കിട്ടിയതൊന്നും പോരെ… ”

അയാളുടെ ശബ്ദം ഉയർന്നു കേട്ടു. പറഞ്ഞു തീർക്കാൻ അയാളെ ഞാൻ അനുവദിച്ചില്ല.  കൈയിൽ കരുതിയ ക്രിക്കറ്റ് സ്റ്റമ്പ് അയാളുടെ തലയ്ക്കു നേരെ ആഞ്ഞു വീശി…

” ആആആ…… ”

ഇടി മുഴക്കം പോലെ അയാളുടെ ആർത്ത നാദം ആ വീട്ടിലാകെ മുഴങ്ങി കേട്ടു… ഒറ്റ പ്രഹരത്തിൽ തന്നെ അയാൾ നിലം തൊട്ടിരുന്നു.. തലയിൽ നിന്നും രക്തം വരാൻ തുടങ്ങും മുൻപേ ഞാൻ അയാളുടെ മുകളിൽ കയറി ഇരുന്നു..  തിരിച്ചു ഒന്ന് പ്രതികരിക്കാൻ അയാൾക്ക്‌ ആകുന്നതിനും മുൻപ് അയാളുടെ മുഖം അടച്ചെന്റെ അടുത്ത അടിയും വീണിയുന്നു….

എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ കട്ടിലിൽ കിടന്ന പെൺകുട്ടി പേടിച്ചു കട്ടിലിലെ പുതപ്പെടുത്തു തന്റെ നഗ്നത മറച്ചു മുറിയുടെ മൂലയിലേക്ക് ഓടി മാറിയിരുന്നു.

മുറിക്കുള്ളിൽ നിന്നുയരുന്ന അയാളുടെ ശബ്ദം കേട്ടെന്നോണം എവിടെ നിന്നോ സെക്യൂരിറ്റി ഓടി എത്തി….  ഹരി അയാളെ പിടിച്ചു മാറ്റി ചെകിട്ടത്തൊന്നു പൊട്ടിക്കുന്നത് കണ്ടു…  ആയാളും ഒറ്റ അടിയിൽ നിലം പതിച്ചു.

അവിടെ വച്ചു നിർത്താൻ എനിക്ക് തോന്നിയില്ല.

ഇത് വരെ  അയാൾക്ക്‌ വേണ്ടി കാത്ത് വച്ച കണക്കുകളെല്ലാം  എണ്ണി എണ്ണി പറഞ്ഞു ഞാൻ അയാളെ പ്രഹരിച്ചു…  ഭയം ഒരുതരി പോലും തോന്നിയില്ല.  രക്തം വാർന്നൊഴുന്ന അയാളുടെ മുഖം കാണുമ്പോൾ എല്ലാം ഒരാനന്ദം തോന്നി…  അപ്പോഴും ഉള്ളിൽ ദേവു ആയിരുന്നു. അന്ന് പേടിച്ചോടി എന്റെ മുറിക്കുളിലെത്തിയ അവളുടെ മുഖം ആയിരുന്നു..

” എന്റെ ദേവുവിനെ…  നീ….. ”

ഒന്നെതിർക്കാൻ പോലു ആവാത്ത വിധം അയാൾ അവശനായിരുന്നു…  അന്ന് ഞാൻ കിടന്നതു പോലെ .. അന്നയാൾ എന്റെ കോളറിന് കുത്തി പിടിച്ചു പറഞ്ഞവ എല്ലാം എന്റെ കാതുകളിൽ അപ്പോൾ  മുഴങ്ങി കൊണ്ടിരുന്നു..   ഇന്നെന്റെ ദിവസം ആണ്….

കലി തീരാതെ  ഞാൻ അയാളെ തലങ്ങും വിലങ്ങും തല്ലി..  എന്തോ ഒരു നികൃഷ്ട ജീവിയെ എന്ന പോലെ..  ഇങ്ങനൊരു ചെകുത്താനിനി ലോകത്തു വേണ്ടെന്നു മനസിലിരുന്നാരോ പറയുന്ന പോലെ…

” നന്ദു…. അളിയാ മതി..  ഇനി തല്ലിയാൽ അയാൾ ചത്തു പോകും.. ”

അയാളുടെ അടുത്ത് നിന്നെന്നെ പിടിച്ചു മാറ്റുമ്പോൾ ഹരി പറഞ്ഞു..

” ചാകട്ടെ…ഈ നാറി ഇനി ലോകത്തിനു ആവശ്യമില്ല….  ഇവനിനിയും ജീവിച്ചിരുന്നൽ  എനിക്കും എന്റെ ദേവുവിനും സമാധാനം ഉണ്ടാവില്ല….. ”

ഞാൻ അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമം നടത്തി.

ചാടി മാറി ഞാൻ അയാളുടെ കോളറിന് കുത്തി പിടിച്ചു…

“എല്ലാം ഞാൻ മറന്നതാണ്..  എന്റെ ദേവുവിന് വേണ്ടി..  പക്ഷെ ഇത് നീ ആ കണക്കിൽ കൂട്ടണ്ട…. ”

അയാളൊന്നും മനസിലാകാത്ത മട്ടിൽ എന്നെ നോക്കി .  അയാളെ പൊക്കി എടുത്തു അയാളുടെ കാതോരം ചേർന്ന് നിന്നു ഞാൻ പറഞ്ഞു.

” ഇനിയും എന്റെ പെണ്ണിന്റെ പിന്നാലെ നിന്റെ നിഴലെങ്കിലും പതിഞ്ഞൽ…  കൊല്ലും ഞാൻ തന്നെ……  ”

അയാളുടെ ബോധം മറയുന്നതിനു മുൻപ് എന്റെ ആ വാക്കുകൾ കേട്ടിരിക്കാം… അവസാനം ആയി അയാളെന്തോ പറയാൻ തുനിഞ്ഞു. പക്ഷെ അതിനുള്ള ശേഷി അയാൾക്കുണ്ടായിരുന്നില്ല..  പൂർണമായും അയാൾ ബോധ രഹിതനായി….

ബോധം നിലച്ചിട്ടും അയാളെ പ്രഹരിക്കുന്ന എന്നെ ബലമായവൻ പിടിച്ചു വലിച്ചു ഹരി പുറത്തേക്കിറങ്ങി..

” എന്നെ വിട്..  കൊല്ലും ഞാനിന്നയാളെ.. എന്റെ ദേവുവിന്റെ കണ്ണീരിനു പകരം ചോദിക്കണം എനിക്ക്… ”

” എന്നാൽ പോയി കൊല്ല്.  കൊന്നിട്ട് ജയിലിലോ എവിടെയാന്നെന്നു വച്ചാൽ പോയി കിടക്കു… ”

എന്നെ ശക്തിയായി പുറകിലേക്ക് തള്ളി മാറ്റി ഹരി അലറി.

” അയാളെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടാനാ..  ആ പെണ്ണിന് വേണ്ടി ആണെങ്കിൽ അവളുടെ സന്തോഷത്തിനു വേണ്ടി ആണെങ്കിൽ.  അയാളെ കൊന്നാൽ എല്ലാം ശരിയാകുമോ. ”

അവന്റെ വാക്കുകളിൽ നിറഞ്ഞ സത്യം നിമിഷങ്ങൾക്കുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു.  അയാളെ കൊന്നു ജയിലിൽ പോയാൽ എന്റെയും ദേവുവിന്റെയും ജീവിതം ഇല്ലാതെ ആകും എന്നതല്ലാതെ മറ്റൊന്നും ജീവിതത്തിൽ ബാക്കി ആവില്ല..

” അളിയാ നീ ഒന്നടങ്.  നമുക്ക് വഴിയുണ്ടാക്കാം…”

എന്നെ അനുനയിപ്പിച്ചു ഹരി തിരിഞ്ഞത് ആ പെൺകുട്ടിയുടെ നേരെ ആയിരുന്നു.. എല്ലാം കണ്ടു നിന്നു പേടിച്ചു കരയുകയായിരുന്നു ആ പാവം.

” എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ….  എനിക്കൊന്നും അറിയില്ല.  കടം വാങ്ങിയ കാശു തിരികെ കൊടുത്തില്ലെങ്കിൽ എന്നേം അമ്മേനേം കൊല്ലും എന്ന് അയാൾ പറഞ്ഞു പേടിപ്പിച്ചപ്പോൾ  എനിക്ക് വേറെ വഴിയില്ലായിരുന്നു…. ”

അവൾ ഞങ്ങൾക്ക് നേരെ കൈകൾ കൂപ്പി അപേക്ഷിച്ചു..

” അതിനു സ്വന്തം ശരീരം വിൽക്കണോടീ കഴുവേറീടെ മോളെ….. ”

അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം അത്രയുംകൂട്ടി വച്ചു ഞാനവളോട് അലറി…

” ഞങ്ങൾക്ക് ആരും ഇല്ല ചേട്ടാ.. അമ്മക്ക് വയ്യ..  ഇത്രയും കടം വീട്ടാൻ വേറെ വഴി ഇല്ലാഞ്ഞിട്ട…  എന്നെ രക്ഷിക്കണം..  ആരോടും പറയരുത്…. അമ്മക്ക് പോലും അറിയില്ല ഇത്… ”

കരച്ചിലടക്കാൻ ആവാതെ അവൾ പറഞ്ഞു.  എല്ലാം കേട്ടവളോട് എനിക്കും സഹതാപം തോന്നി.  സത്യത്തിൽ അന്ന് ഞാനില്ലാതിരുന്നു എങ്കിൽ എന്റെ  ദേവുവിന്റെ അവസ്ഥയും ഇത് തന്നെ ആകുമായിരുന്നില്ലേ…

” ഇല്ല..  നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല.  ആരുമൊന്നും അറിയുകയുമില്ല. . പകരം നീ ഞങ്ങൾ പറയുന്നത് പോലെ കേൾക്കണം…  ”

ഹരിയുടെ വാക്കുകലിൽ അവൾ  ആശ്വാസം കൊണ്ടു……..  അവളത്തിനു സമ്മതം മൂളി….

എല്ലാ പ്ലാനിങ്ങിനും ഒടുവിൽ ആ കുട്ടിയെ സ്വന്തം വീട്ടിൽ ആക്കിയിട്ടാണ് ഞങ്ങൾ തിരികെ മടങ്ങിയത്…

====***====****=====***

” നന്ദുവേട്ടനൊരു കാര്യം അറിഞ്ഞോ?  ”

പതിവിലും സന്തോഷത്തോടെ പിറ്റേന്ന് ഓടി  മുറിയിലേക്ക് കയറി വന്ന ദേവു ചോദിച്ചു…

” എന്താ…? ”

” അയാളില്ലേ?  ആ രാഘവൻ. അയാളെ ഇന്നലെ പോലീസ് പിടിച്ചു….”

” പോലീസോ  എന്തിനു…?  ”

അത്ഭുതത്തോടെ ഞാൻ ചോദിച്ചു..

” ഏതോ ഒരു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന്….  കാശിന്റെ പേരിൽ വീട്ടിൽ വിളിച്ചു വരുത്തി.  ”

” അയ്യോ എന്നിട്ട്..? . ”

” എന്നിട്ടെന്താ.  ആ കൊച്ചിന് ഇത്തിരി തന്റേടം കൂടുതലായിരുന്നു എന്ന തോന്നുന്നേ…  കൈയിൽ കിട്ടിയ എന്തോ കൊണ്ട് തലക്കടിച്ചു എന്നു.  ഇപ്പൊ ആശുപത്രിയിലാ അയാൾ.  ആ കൊച്ചു കേസ് കൊടുത്തിട്ടുണ്ടെന്നു.  ഇത് കഴിഞ്ഞാൽ അയാളെ പോലീസ് കൊണ്ടു പോകുമെന്ന കേട്ടത്. ”

സംഭവിച്ചതൊന്നും അറിയാത്ത മട്ടിൽ ഞാൻ അവളെ നോക്കി.

ഉള്ളിലെ കള്ളത്തരം അവളറിയാതിരിക്കാൻ ഞാൻ കഴിവതും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാറ്റിനും പിന്നിൽ ഞാനാണെന്ന സത്യം അവളറിയുന്നതു നല്ലതല്ലെന്ന് നേരത്തെ തോന്നിയതാണ്…

” ദൈവം ഉണ്ട് നന്ദുവേട്ട…  അയാൾക് അങ്ങനെ തന്നെ വേണം..  ജയിലിൽ നിന്നിറങ്ങാതിരുന്നാൽ മതിയായിരുന്നു.അയാൾ …  ഏതായാലും ഈ ചെക്കൻ കലി തുള്ളി അങ്ങോട്ട്‌ ചെല്ലുന്നതിനു മുൻപേ അയാളെ പോലീസ് കൊണ്ടോയല്ലോ..  ഭാഗ്യം… ”

ആശ്വാസത്തോടെ അവളതു പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കയായിരുന്നു…

” അങ്ങനെയാ ധൈര്യം ഉള്ള പെൺപിള്ളേര്…. അവർക്ക് ആണുങ്ങളെ നിലക്ക് നിർത്താനും അറിയാം.. ”

ഞാൻ വെരുതേ തട്ടി വിട്ടു.

” കളിയാക്കുവൊന്നും വേണ്ടാട്ടോ നന്ദുവേട്ട….  എനിക്കിച്ചിരി ധൈര്യം ഒക്കെ ഉണ്ട്..  പിന്നെ എന്റെ ചെക്കനെ നിലക് നിർത്താനോക്കെ എനിക്ക് അറിയാം…  ”

” ആണോ..  എന്നെ നിലക്ക് നിർത്തുവോടി നീയ്… ”

” ആഹ് നിർത്തും..  എന്താ സംശയം…. ”

” എന്ന ഒന്നു കാണണം അല്ലോ… ”

അവളെ എന്നിലേക്ക് ചേർത്തു നിർത്തി ഞാൻ പറഞ്ഞു..

” അയ്യേടാ ഇപ്പോ സമയമില്ല മോനെ..  അമ്മ അന്ന്വേക്ഷിക്കും..  പോയി കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ നോക്കു…..  ”

എന്റെ ഷർട്ടിന്റെ തുറന്നു കിടന്ന ബട്ടണുകൾ ഇട്ടു എന്നിലേക്കു ചേർന്ന് നിന്നവൾ പറഞ്ഞു.

” ഇന്നു നമുക്ക് ബീച്ചിൽ പോയാലോ?  ”

” ഇന്നോ..  അപ്പോൾ എനിക്ക് പഠിക്കണ്ടേ..  എന്നും ഇങ്ങനെ കറങ്ങാൻ  പോയാൽ ശരിയവില്ലാട്ടോ…. ”

” വലിയ ജാട ഒന്നും കാട്ടല്ലേ ഡി പെണ്ണെ…   കോളേജിന്റെ മുന്നിൽ ഞാൻ ഉണ്ടാകും.   മിണ്ടാതെ വന്നു വണ്ടിയിൽ കേറിക്കോളണം…. ”

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവളെന്നെ വിട്ടു പുറത്തേക്കിറങ്ങി നടന്നു… ദേവുവിൽ ഇന്ന് കണ്ട സന്തോഷം അതായിരുന്നു എന്നെ ഇന്നലെ എല്ലാറ്റിനും പ്രേരിപ്പിച്ചത്.. ഇന്നലെ നടന്ന കാര്യങ്ങൾ ഒന്നും ഞങ്ങലല്ലാതെ മറ്റാരും അറിയാതിരിക്കാൻ ഞങ്ങൾ ശ്രദിച്ചിരുന്നു.

ജയിലിൽ നിന്നിറങ്ങുന്ന നേരം അയാളെന്നെ തേടി വരും.  എനിക്കുറപ്പുണ്ട്.  പക്ഷെ ഇന്നെനിക്ക് ഭയമില്ല.  പകരം ധൈര്യമാണ്.  എന്റെ ദേവുവിന് വേണ്ടി എന്തും ചെയ്യാൻ തയ്യരാണെന്ന ചങ്കൂറ്റവും.

ദേവു പോയതിനു പിന്നാലെ മുറിയിൽ നിന്നിറങ്ങിയ ഞാൻ ചെന്നു പെട്ടത് എന്നെ നോക്കി നിൽക്കുന്ന ഏടത്തിയുടെ മുന്നിലാണ്..  ദേവുവിന്റെ കൂടെ മുറിയിൽ നിന്നതവരറിഞ്ഞാൽ ചീത്ത കേൾക്കും എന്നിനെക്കറിയാമായിരുന്നു..  എങ്കിലും ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ഏടത്തിയെ മറി കടന്നു പോകാൻ തുനിഞ്ഞതും അവരെന്നെ പിടിച്ചു നിർത്തിയതും ഒന്നിച്ചായിരുന്നു.

” നന്ദു…. ”

പെട്ടു എന്ന ഭാവത്തിൽ ഞാൻ ഏടത്തിയുടെ മുഖത്തേക്ക് നോക്കി.  വളരെ ഗൗരവത്തിൽ ആയിരുന്നു അവരുടെ മുഖം.

” ഏടത്തി ഞങ്ങൾ വെറുതെ സംസാരിക്കുകയായിരുന്നു….അല്ലാതെ വേറെ ഒന്നും അല്ല… .. ”

അവരുടെ ചോദ്യം മുൻകൂട്ടി കണ്ടു ഞാൻ പറഞ്ഞു.. ..

പക്ഷെ എന്നെ ഞെട്ടിച്ചത് അവരുടെ മറുപടി ആയിരുന്നു.

” ജയിലിൽ നിന്നറങ്ങിയാൽ അയാൾ വരുമോടാ..  ഇനി.. ”

ഒരു നിമിഷം ഞാൻ ശില കണക്കെ നിന്നു പോയി…. ഏടത്തി എങ്ങനെ അറിഞ്ഞു എന്ന് അധികം എനിക്ക് ചിന്തിക്കേണ്ടി വന്നില്ല.

” ദേവുവിന്റെ ചെറിയമ്മ വിളിച്ചിരുന്നു..  ”

എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു കുഴങ്ങി.

” പണ്ട് കോളേജിൽ പഠിക്കുമ്പോൾ എന്നെ കളിയാക്കിയതിനു ഒരു ചെക്കന്റെ മൂക്കിടിച്ചു പൊളിച്ച ഒരു കഥയുണ്ട് നിന്റെ ചേട്ടന്.  അന്നെനിക്കു മനസ്സിലായതാ സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ആണൊരുത്തൻ  എന്തും ചെയ്യും എന്ന്…  ആ ചേട്ടന്റെ അനിയൻ അല്ലെ..  ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നെനിക്കറിയാം…. ”

ഏടത്തിയുടെ വാക്കുകൾ എന്നിൽ അത്ഭുതം ആണുണ്ടാക്കിയത്..  എല്ലാം അറിഞ്ഞതിനു ശേഷം പ്രതീക്ഷിച്ച താക്കിതുകൾക്കും കുറ്റപ്പെടുത്തലുകൾക്കും പകരം ഇങ്ങനെയൊന്നു ഞാൻ പ്രതീക്ഷിച്ചില്ല.

” നീ ചെയ്തതിൽ ഒരു തെറ്റുമില്ല.  പക്ഷെ ജയിലിൽ നിന്നിറങ്ങുമ്പോൾ അയാൾ വരില്ലേ ഇനിയും. ”

” എനിക്ക് പേടിയില്ല ഏടത്തി..  അയാൾ വരട്ടെ..  കണക്കുകൾ ഇനിയും ബാക്കി ആണ്… ”

” വേണ്ട മോനെ…  ഇനി ഒന്നും വേണ്ട.  ദേവുവിനെയും കൊണ്ട് നീ എങ്ങോട്ടെങ്കിലും പോ.  അയാളുടെ കണ്ണെത്താത്ത എവിടെ എങ്കിലും പോയി സന്തോഷമായിട്ടു ജീവിക്കു.  ഏട്ടൻ വിളിച്ചിരുന്നു.  നിന്നോടും കൂടെ ചെല്ലാൻ പറഞ്ഞു.  അവിടെ ഒരു ജോലി കണ്ടു പിടിക്കാൻ വലിയ പാടൊന്നും ഇല്ലല്ലോ… ”

” ഒളിച്ചോടാനോ..  അതും അയാളെ പേടിച്ചിട്ടോ… ”

” പേടിച്ചു പോകണം എന്നല്ല ഞാൻ പറഞ്ഞത്.  പക്ഷെ ഇനി ഒരു പ്രശ്നം ഉണ്ടായാൽ അത് ദേവുവിനോ അമ്മക്കോ സഹിക്കാൻ പറ്റി എന്ന് വരില്ല. നിന്റെ പഠിപ്പ് തീരാൻ ഇനി അധികം ഇല്ലല്ലോ.. നീ ശെരിക്കും ചിന്തിക്കു..  നിനക്കും ദേവുവിനും എന്തുകൊണ്ടും ഇവിടുത്തേക്കാൾ നല്ലത് എന്നും മറ്റൊരിടം തന്നെ ആണ്… ”

മനസ്സില്ല മനസ്സോടെ ആണെങ്കിലും അവരുടെ ആ അഭിപ്രായം ഞാനും അംഗീകരിച്ചു.  ദേവുവിന് എല്ലാം മറക്കാനും മറ്റൊരിടം തന്നെ ആണ് നല്ലത്… എന്ന് എനിക്കും തോന്നി.

” പക്ഷെ ദേവു അവളെ എങ്ങനെപറഞ്ഞു മനസിലാക്കും… ”

” പറയണം.  പറഞ്ഞു സമ്മതിപ്പിക്കണം….. ! ”

” എനിക്ക് കഴിയില്ലെടത്തി..  സ്വന്തം വീട്ടിൽ നിന്നിവിടെ വന്നു പൊരുത്തപ്പെടാൻ അവൾ നന്നേ കഷ്ടപ്പെട്ടതാ..  അവൾക്കിന്നെല്ലാം ഈ വീടല്ലേ.  നിങ്ങളൊക്കെ അല്ലെ.  അതൊക്കെ ഉപേക്ഷിച്ചു അവൾ പോകാൻ തയ്യാറാകുമെന്നെനിക്കു തോന്നുന്നില്ല…  ”

എന്റെ അഭിപ്രായം ശരിയാണെന്നു അവർക്കും തോന്നിയിരിക്കാം.

” എന്നാൽ ഞാൻ അവളോട് സംസാരിക്കാം.  അവളെ പറഞ്ഞു സമ്മതിപ്പിക്കാം…. ”

” പക്ഷെ ഏടത്തി അവളൊന്നും അറിഞ്ഞിട്ടില്ല…  ഒന്നും അറിയാനും പാടില്ല…. ”

” ഇല്ലെടാ ഇനിയും ആ പെണ്ണിന്റെ കണ്ണുനീർ കാണാൻ വയ്യ.  ഞാൻ അവളോട് സംസാരിച്ചോളാം…  ”

എനിക്കതിനു സമ്മതം മൂളുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.  ജീവിതവും മനസ്സും വേരുറച്ചു പോയ സ്വന്തം നാട്ടിൽ നിന്നൊരു പറിച്ചു മാറ്റം അതെത്രത്തോളം ജീവിതത്തെ ബാധിക്കും എന്നെനിക്കപോഴും അറിയില്ലായിരുന്നു.  എങ്കിലും ദേവുവിന്റെ ചുണ്ടിലെ ആ പുഞ്ചിരി.. അതങ്ങനെ തന്നെ നിലനിൽക്കാൻ ഈ യാത്ര അനിവാര്യമാണ്…….

====***====****====

” പക്ഷെ..  അമ്മ..  അമ്മ സമ്മതിച്ചോ..  ദേവുവിന്റെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാൻ അമ്മ പറഞ്ഞതല്ലേ….. ”

എന്റെ ചോദ്യത്തിന് ഏടത്തിയിൽ ഒരു പുഞ്ചിരിയാണ് ഉണ്ടായത്..

” ഒരു രഹസ്യവും ഒരുപാട് കാലത്തേക്കു മൂടി വക്കാൻ പറ്റില്ല നന്ദു.  ഒരു കാലത്തു അതും മറനീക്കി പുറത്തു വരും…. ”

ഏടത്തി മറച്ചു പിടിച്ച വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  അച്ഛനിനി ഇല്ല എന്നാ സത്യം അവരും അറിഞ്ഞിരിക്കുന്നു എന്ന്.  ജാനമ്മ എല്ലാം പറഞ്ഞിരിക്കാം.  ദയനീയ ഭാവത്തിൽ ഞാനവരെ നോക്കി.  എന്റെ കണ്ണുകൾ അവരോട് മാപ്പപേക്ഷിക്കുകയായിരുന്നു.

” നീ ഉള്ളിലൊതുക്കിയ രഹസ്യം അതങ്ങനെ തന്നെ ഇരുന്നോട്ടെ…  ആരറിയരുതെന്നു ആഗ്രഹിച്ചോ അവളറിയാതെ…. ”

എന്റെ കണ്ണിലൂടെ ഒഴുകി ഇറങ്ങിയ ദയനീയതയുടെ നീർക്കങ്ങൾ അവർ കൈകൾ എത്തിച്ചു ഒപ്പിയെടുത്തു.  എന്റെ മനസ്സറിഞ്ഞ അമ്മയ്ക്കും എന്റെ ഈ പൊന്നേടതിക്കും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നു തോന്നി.

എല്ലാം പര്യവസാനിക്കാൻ പോകുന്നു.  എന്റെ ദേവുവിന്റെ സങ്കടങ്ങൾക്ക് അറുതി വരാൻ പോകുന്നു.  എല്ലാവരുടെയും സമ്മതത്തോടെ അനുഗ്രഹത്തോടെ ഞാനും എന്റെ ദേവുവും പുതിയ ജീവിതത്തിലേക്ക് താമസിക്കാതെ കാലടികൾ എടുത്തു വക്കാൻ പോകുന്നു.  സന്തോഷവും ഒപ്പം സങ്കടവും ഒരുമിച്ചനുഭവിച്ച നിമിഷങ്ങൾ.  ഏടത്തിയുടെ കൈകൾ എന്റെ കൈകൾക്കുള്ളിൽ ചേർത്തു പിടിച്ചു ഞാൻ കരഞ്ഞു തീർത്ത നിമിഷങ്ങൾ… അമ്മയെ മാത്രം കണ്ടില്ല ഞാൻ.  കാണാൻ കഴിഞ്ഞില്ല.  എല്ലാം ഒളിപ്പിച്ചു വച്ചു സ്വയം നീറി പുകയാൻ തീരുമാനിച്ച എന്റെ കള്ളങ്ങൾ കണ്ടുപിടിച്ച അമ്മയുടെ മുന്നിൽ പോയി നിൽക്കാൻ മനസ്സനുവദിച്ചില്ല.

===*===*====*====*==

രാവിലെ കണ്ട ഉന്മേഷമോ സന്തോഷമോ ഒന്നും പിന്നീട് അങ്ങോട്ട്‌ ദേവുവിൽ കണ്ടില്ല.  കടൽ തിരമാലകലെണ്ണി തിട്ടപ്പെടുത്തുകയാണവളെന്നു തോന്നി..

” നന്ദുവേട്ട…. എല്ലാരേം വിട്ടു പോവുകയാണോ  നമ്മൾ …. അമ്മയെയും ചേച്ചിയെയും ഒക്കെ…?  ”

ഏറെ നേരത്തെ മൗനത്തിനൊടുവിൽ അവളിൽ നിന്നുയർന്ന ചോദ്യത്തിനെന്റെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.

” എന്റെ ഒപ്പം വരാൻ മടിയാണോ നിനക്ക്…. ”

” നന്ദുവേട്ടന്റെ കൂടെ ഏത് നരകത്തേക്കാണെങ്കിലും ഞാൻ വരും..  നന്ദുവേട്ടൻ ഉണ്ടേൽ നരകവും എനിക്ക് സ്വർഗമാ…. ”

എന്റെ കൈയിൽ തൂങ്ങി തോളിലേക് ചേർന്നിരുന്നവൾ കടലിനെ നോക്കി പറഞ്ഞു.

” നിനക്ക് വിഷമം ഇല്ലേ..?  ”

” എന്തിന് ഞാൻ എന്റെ നന്ദുവേട്ടന്റെ കൂടെ അല്ലെ വരുന്നത്… ”

ഏടത്തി പറഞ്ഞു മനസ്സിലാക്കിയ വാക്കുകൾ അവൾ ആഴത്തിൽ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു എന്ന് എനിക്ക് മനസിലായി.

” അമ്മ പറഞ്ഞു അവിടെ ചെന്നൽ  നന്ദുവേട്ടനെ ക്രിക്കറ്റ് കളിക്കാനും ആൾക്കാരോട് വഴക്കുണ്ടാക്കാനൊന്നും വിടാതെ നോക്കണം എന്ന്. ”

” മം…  എല്ലാം നിർത്തണം…  നന്നവണം… ”

വികാരങ്ങൾ ഒന്നും തീണ്ടാത്ത ഞാൻ പറഞ്ഞൊപ്പിച്ചു.

” വേണ്ട നന്ദുവേട്ട ഒന്നും വേണ്ടെന്നു വക്കണ്ട.  നന്ദുവേട്ടന്റെ ആഗ്രഹം അല്ലെ ക്രിക്കറ്റിലെ വലിയ കളിക്കാരൻ ആകണം എന്ന്.  എനിക്ക് വേണ്ടി എന്തിനാ ആ ആഗ്രഹം വേണ്ടെന്നു വക്കുന്നെ…  അവിടെയും ഉണ്ടാവില്ലേ ഈ ക്രിക്കറ്റും ഗ്രൗണ്ടും ഒക്കെ…  ”

മനസ്സറിയുന്നവളുടെ ഹൃദയം തൊടുന്ന വാക്കുകൾ.  കേട്ടു നിൽക്കെ അവളെ ഒന്നു വാരി പുണരാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.  മടിച്ചില്ല.  അവളെ ഞാനെന്റെ നെഞ്ചോടു ചേർത്തു നിർത്തി.  സ്വന്തം ആഗ്രഹങ്ങൾക്ക് മുന്നേ പങ്കാളിയുടെ ആഗ്രഹങ്ങൾക്കും പ്രാധാന്യവും വിലയും നൽകുന്നവളാണൊരുത്തമ പങ്കാളി…

” നിനക്ക് ആഗ്രഹങ്ങളൊന്നുമില്ലേ ദേവു…. ”

എന്റെ ചോദ്യം കേട്ടു മുഖമുയർത്തി അവളെന്നെ ഒന്നു നോക്കി.

“:ഇതുവരെ അറിയില്ലേ.  എന്റെ ആഗ്രഹമൊന്നും…..  ”

ഇല്ലെന്നു തലയാട്ടിയതും കിട്ടി നെഞ്ച് ചേർത്തൊരടി.  നന്നായി വേദനിച്ച എനിക്ക് അവൾ തന്നെ ആ മൃദുലമാർന്ന വിരലുകൾ കൊണ്ട് ആ വേദനയെ തുടച്ചു നീക്കി… പിന്നെ തന്റെ ചൂണ്ടു വിരലിൽ  നീട്ടി വളർത്തിയ നഖമെന്റെ നെഞ്ചിൽ പതിയെ കുത്തി ഇറക്കി മുഖമെന്റെ നെഞ്ചിൽ ചെർത്ത് വച്ചു..  എന്റെ ഹൃദയതാളം ആസ്വദിച്ചവൾ നിന്നു. .

” ഇതാണെന്റെ ആഗ്രഹം. ..  ഈ നെഞ്ചിൽ ഇങ്ങനെ ചേർന്നിരിക്കണം..  ഈ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങണം…  ഉണരണം.  പിണങ്ങുമ്പോ ഈ നെഞ്ചോട് എന്നെ  ചേർത്തു പിടിക്കണം.  എന്റെ ശ്വാസം നിലക്കുന്ന വരെ….  ”

പറഞ്ഞു നിർത്തിയവളെന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു.  പറഞ്ഞറിയിക്കാനാവാത്ത ആനന്ദം എന്റെ ദേവു എന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കനുഭവപ്പെട്ടു.

ദേവുട്ടിയുടെ കൂടെ ഉള്ള ഓരോ നിമിഷവും വർണനകൾക്കും അപ്പുറം ആസ്വാദ്യകരമാണ് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങൾ . ഓരോ ദിവസം   ചെല്ലുംതോറും എന്നോടുള്ള അവളുടെ ഇഷ്ടം കൂടി വരുന്നതല്ലാതെ ഒരു തരി പോലും കുറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. ഇന്നവളെന്നെ കൊല്ലുകയാണ് സ്നേഹം കൊണ്ട്.

ആ പ്രണയ നിമിഷത്തിന് ആരുടെയോ അനുഗ്രഹം എന്നവണ്ണം ഭൂമിയെ പതിക്കാൻ കുതിച്ചെത്തിയ ആദ്യ മഴതുള്ളി സ്പർശിച്ചത്‌ എന്റെ ദേവുവിന്റെ കവിളിൽ ആണ്.  നോക്കി നിൽക്കെ മാനം കറുത്തു കണ്ണിൽ നിന്നും സൂര്യനെ കരി മേഘങ്ങൾ മറക്കുമ്പോഴും ദേവുവിന്റെ കവിളിൽ പതിച്ച മഴത്തുള്ളി എന്റെ പെണ്ണിന്റെ കാന്തിയിൽ

വെട്ടി തിളങ്ങുന്നത് പോലെ തോന്നി.. ……..

അതുകണ്ടിട്ടാകാം ആ ഒരു തുള്ളിക്കൊപ്പം ദേവുവിനെ തൊട്ടു അവളുടെ  ശരീരത്തിൽ പറ്റി ചേർന്ന് വെട്ടിത്തിളങ്ങാന് ശേഷിച്ച ഓരോ  മഴതുള്ളികൾ  തമ്മിലും   മത്സരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

” അയ്യോ നന്ദുവേട്ട മഴ….. ”

ചുറ്റും നിന്ന ആളുകൾ ഞങ്ങൾക്ക് മുന്നിലൂടെ ഓടി മറയുമ്പോൾ ദേവു എന്നെയും വലിച്ചോടാൻ തുടങ്ങി.  പെട്ടന്ന് ഞാൻ ഒന്നു നിന്നു.  കൂടെ അവളും…

” മഴ നനയല്ലേ നന്ദുവേട്ട.  പനി പിടിക്കുവേ…വേഗം വാ… . ”

ചോദ്യഭാവത്തിൽ അവളെന്നെ നോക്കി നിൽക്കെ ഒരിക്കൽ കൂടി ഞാനവളെ എന്നിലേക്ക്‌ ചേർത്തു നിർത്തി..

” ഇതെന്തു ഭ്രാന്ത ഈ കാട്ടണേ…  നന്ദുവേട്ടൻ വന്നേ…  പോകാം… ”

” ഈ മഴ നമുക്കായിട്ടു ദൈവം അറിഞ്ഞു കനിഞ്ഞ അനുഗ്രഹിച്ചതാടീ  പെണ്ണെ…  നമ്മൾ ഇത് നനഞ്ഞില്ല എങ്കിൽ മോശമല്ലേ… ”

” രണ്ടു തുള്ളി വെള്ളം തലയിൽ വീണപ്പോൾ എന്റെ ചെക്കന് വട്ടായെന്നാ തോന്നുന്നേ….. ”

അവളുടെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു.  ഇരമ്പിയെത്തുന്ന മഴയുടെ ശബ്ദത്തിൽ അതും അലിഞ്ഞില്ലാതെ ആയി. മഴ വെള്ളം എത്ര ശക്തിയായി ഞങ്ങളിൽ പതിക്കുന്നുവോ അതിലും ശക്തിയിൽ ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു…  തണുപ്പ് ഞങ്ങളെ വന്നു പൊതിയുമ്പോഴും പരസ്പരം ആലിംഗനം ചെയ്തു നിന്ന ഞങ്ങളുടെ ശരീരത്തിന്റെ ചൂട് ഉയരുന്നത് പോലെ തോന്നി..  അവളുടെ ശ്വാസഗതി ഉയരുന്ന പോലെ….  ആ വലിയ കടൽ തീരത്തു പരസ്പരം ചേർന്ന് നിന്നു ഞങ്ങൾ മാത്രമാ മഴ ആസ്വദിച്ചു…  പെട്ടന്നൊരു  മിന്നൽ പിണർ ഭൂമിയിൽ വന്നു പതിച്ചു.  അതി ഭയങ്കര ശബ്ദത്തോടെ…  ഞെട്ടി തരിച്ച ദേവു എന്നിൽ നിന്നടർന്നു മാറി..  എന്നെ വലിച്ചു കൊണ്ട് നടന്നു..  ആളുകൾ തിങ്ങി കൂടി നിന്ന പാർക്കിംഗ് ഏരിയയിലെ ഒരു ഷെഡിനുള്ളിൽ ഞങ്ങളും കയറി കൂടി….

അപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞിരുന്നു..  ചില കണ്ണുകൾ മാത്രം നനഞ്ഞൊട്ടിയ അവളുടെ വസ്ത്രത്തിലേക്കും അത്ര വലിപ്പമില്ലാത്ത എന്നാൽ അഴകോട്ടും കുറയാത്ത ശരീരത്തിലേക്കും ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു….  അത് കണ്ടെന്ന പോലെ ഞാൻ എല്ലാവരുടെയും ദൃഷ്ടിയിൽ നിന്നും അവളെ മറച്ചു  അവൾക്കു മുന്നിൽ കയറി നിന്നു…   ദേവു ഇതൊന്നും അറിയുന്ന കൂടി ഉണ്ടായിരുന്നില്ല..  അവളാ മഴയിലും ഞാൻ നൽകുന്ന സ്നേഹത്തിലും അലിഞ്ഞു ചേർന്നിരുന്നു…

മുന്നിലേക്ക് കയറി നിൽക്കെ ചുരിധാറിന്റെ ഷാൾ എടുത്തു അവളെന്റെ തല തുവർത്താൻ തുടങ്ങി.

” മഴയും നനഞ്ഞു ഇനി പനി കൂടി പിടിക്കട്ടെ ട്ടോ…  ഞാൻ അപ്പോൾ പറയാമെ…  ഓരോരോ ആഗ്രഹങ്ങൾ….. ”

അവൾ കൈ പരമാവധി എത്തിച്ചു എന്റെ തല തുവർത്തുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു….

” ഇനി ഈ കോലത്തിൽ എങ്ങനെയാ കോളേജിൽ പോവുക….. ”

” നമുക്ക് ഈ മഴ  നനഞ്ഞങ്ങനെ പോകാം…  ഒരു തീരാത്ത യാത്ര….. ”

” നന്ദുവേട്ടന് ശെരിക്കും വട്ടായെന്നാ തോന്നണേ…  നനഞ്ഞു കുളിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്ത് പറയുന്ന ഞാൻ ചിന്തിക്കണേ അപ്പോൾ ഇവിടെ നാട് വിടണ കാര്യം ഒക്കെയാ പറയണേ……..  മിക്കവാറും ചെക്കനെ ഊളമ്പാറക്കെടുക്കേണ്ടി വരുന്ന തോന്നുന്നത്…..  ”

അവളതു പറഞ്ഞു ചിരിച്ചു.  എങ്കിലും എന്റെ തലയിലെ വെള്ളം തുടച്ചു മാറ്റുന്നതിൽ അവൾ ശ്രദ്ധ കൊടുത്തു…ഞാൻ   അവളെ നോക്കി പുഞ്ചിരിക്കെയാണ് ഒരു തുള്ളി അവളുടെ മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങി അവളുടെ കവിളിലെ സ്പർശിച്ചത്‌. അവളറിയാതെ ആ തുള്ളി ഒരു അഹങ്കാരത്തോടെ കവിളിൽ നിന്നും കഴുത്തിലൂടെ അതി വേഗം അവളുടെ മാറിടങ്ങളിലേക്കു ഒഴുകി ഇറങ്ങി…  കണ്ടു നിൽക്കാൻ എനിക്ക്  ശേഷി ഇല്ലായിരുന്നു.  ഞാൻ പോലും കാണാത്ത ആ പൊൻകുടങ്ങളിലേക്കുള്ള അതിന്റെ യാത്രയേ  ഞാൻ പാതിയിൽ വച്ചു തുടച്ചു നീക്കി. എന്റെ കൈ അവളുടെ കഴുത്തിന്റെ ഭാഗത്തു പതിച്ചതും അവളൊന്നും ഞെട്ടി…. പതിയെ വിറച്ചു….

” എന്തുവാ നന്ദുവേട്ട..  ഇത്…  ആൾക്കാരു നോക്കുന്നുണ്ട്…  അടങ്ങി നിൽക്കുന്നുണ്ടോ…  ”

മഴയുടെ തണുപ്പിന്റെ കാഠിന്യത്തിൽ വിറച്ചു കൊണ്ടവൾ പറഞ്ഞു..  ദേവുവിന്റെ കൈയിൽ നിന്നും ഷാൾ പിടിച്ചു വാങ്ങി  ഞാൻ അവളുടെയും തലയിലെ വെള്ളം പരമാവധി തുവർത്തി എടുത്തു…  എല്ലാം ഒരു ആശ്ചര്യത്തോടെ ദേവു നോക്കി നിന്നു…  അറിയാതെ എങ്കിലും ഞങ്ങളുടെ കണ്ണുകൾ ഒന്നുടക്കിയ നേരം അവളുടെ മിഴികൾ ഈറനണിഞ്ഞത് ഞാൻ കണ്ടിരുന്നു……..

ഇന്ന് ഞാൻ ഒരു കാമുകനാണെന്നു തിരിച്ചറിഞ്ഞു..  ഒരു പ്രണയത്തിന്  ഒരാളെ എത്രത്തോളം മാറ്റിമറിക്കാൻ കഴിയുന്നുവോ അത്രത്തോളം ഞാനിന്നു മാറിയിരിക്കുന്നു. അല്ലെങ്കിൽ അവളെന്നെ സ്നേഹം കൊണ്ട് മാറ്റി എടുത്തിരിക്കുന്നു..  ഒരു വെള്ളത്തുള്ളി പോലും അവളെ സ്പർശിക്കുന്നതിൽ എനിക്കിന്ന് അംഗീകരിക്കാൻ പറ്റാത്തത്ര ഒരു തരം അവസ്ഥയിലേക്ക് ദേവു എന്നെ കൊണ്ടെത്തിച്ചിരിക്കുന്നു….

വീട്ടിൽ എത്തുമ്പോഴേക്കും ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു..  എങ്കിലും അമ്മയുടെയും ഏടത്തിയുടെയും പതിവിൽ കൂടുതലുള്ള സ്നേഹവും കരുതലും ദേവുവിന്റെ മേൽ കാട്ടുന്നത് എനിക്ക് സന്തോഷം തോന്നി… അച്ഛന്റെ കാര്യം അറിഞ്ഞതിൽ പിന്നെ അവർക്കും ദേവു ശെരിക്കും ഈ വീട്ടിലെ ഒരു അംഗം തന്നെ ആണ്…..

=====***====****===**======****

“‘ഞാൻ പറയണതൊന്നും കേൾക്കൂലാ ഈ നന്ദുവേട്ടൻ….  ”

ചെറിയൊരു പിണക്കത്തോടെ അവൾ പറഞ്ഞു.  പറഞ്ഞതത്രയും ചുമച്ചു തീർത്തവളെന്നെ സൂക്ഷിച്ചു നോക്കി…..

” മഴ നനയണമെന്ന് ആഗ്രഹം ഞാൻ ആണോ പറഞ്ഞത്.. ”

” പിന്നെ ഞാനാണോ.. വേണ്ടെന്നു പറഞ്ഞതല്ലേ…..  എന്നിട്ടെന്നെ അവിടെ പിടിച്ചു നിർത്തി ഉള്ള മഴ മൊത്തോം നനയിച്ചു…. ”

നന്ദുവേട്ടൻ എന്നോട് മിണ്ടണ്ട.. …. മഴ നനഞ്ഞതു നമ്മൾ ഒരുമിച്ചു. ആ മഴയത്തു ഐസ്ക്രീം തിന്നതും ഒരുമിച്ചു.   എന്നിട്ട് പനി  വന്നപ്പോൾ എനിക്ക് മാത്രം….  എന്ത് കഷ്ടം ആന്നെന്നു നോക്കണേ…. ”

” അതിനാനോ എന്റെ ദേവൂട്ടി ഈ മുഖം വീർപ്പിച്ചിരിക്കുന്നെ…  വാ…  നോക്കട്ടെ….. ”

എന്നിലേക്ക്‌ ചേർത്തിരുത്തി ഞാൻ അവളെ കെട്ടിപ്പിടിച്ചു..  പനിയുടെ ചൂട് അവളിൽ അല്പം കൂടുതലായിരുന്നു…

” വേണ്ടാട്ടോ നന്ദുവേട്ട…  പനി പകരുട്ടോ… ”

” എനിക്കും പിടിക്കട്ടെ.  അങ്ങനെ എങ്കിലും നിന്റെ പിണക്കം അങ്ങ് തീരുമല്ലോ…. ”

” എനിക്ക് പിണക്കമൊന്നുമില്ല… ”

അവളങ്ങനെ പറയുന്നത് മുന്നേ തന്നെ കട്ടിലിലെ പുതപ്പെടുത്തു ഞാൻ ഞങ്ങളെ മുഴുവനായും മൂടി ഇരുന്നു.  പുതപ്പിനുള്ളിൽ കട്ടിലിൽ ദേവുവിനെ ചേർത്തു പിടിച്ചു ഞാൻ അങ്ങനെ ഇരുന്നു… അമ്മയെയോ ഏടത്തിയെയോ ഇന്നെനിക്കു ഭയമില്ല.  കാരണം എല്ലാറ്റിനും മൗന സമ്മതം അവർ തന്നിരുന്നു..

” ഇനി ഏട്ടന്റെ അടുത്ത് പോയാൽ നമ്മൾ എന്നാ നന്ദുവേട്ട ഇങ്ങോട്ടു തിരികെ വരിക… ”

” ഇനി നമ്മൾ ഇങ്ങോട്ടില്ല… ”

എന്റെ ഉറച്ച തീരുമാനം ഉയർന്നു.

” അപ്പോൾ അച്ഛൻ വന്നാലോ..  എങ്ങനെ കണ്ടു പിടിക്കും നമ്മളെ…. ”

ദേവുവിന്റെ ചോദ്യം വീണ്ടും മുറിവേൽപ്പിക്കുന്നതായിരുന്നു എങ്കിലും ഇന്ന് ഞാനാ സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു.

” അതിനല്ലേ ജാനമ്മ ഉള്ളത്..  അച്ഛൻ വന്നാൽ ജാനമ്മ പറയില്ലേ…  ഈ ദേവൂട്ടി.. പാവപ്പെട്ട ഒരു   അനന്തുവിന്റെ കൂടെ സന്തോഷത്തോടെ നാട്ടിൽ എവിടെയോ ഉണ്ടെന്നു ….. ”

” പാവമോ .  എന്നാരു പറഞ്ഞു… ”

പുതപ്പിനുള്ളിൽ അരിച്ചു കയറുന്ന വെളിച്ചത്തിൽ നിന്നും  കുസൃതി നിറഞ്ഞ ദേവുവിന്റെ മുഖഭാവം ഞാൻ കണ്ടു..

” നിന്റെ നന്ദുവേട്ടൻ പാവമല്ലേ ….?  ”

” പിന്നല്ലേ..  അല്ലെങ്കിൽ എന്നെ പോലെ ഒന്നും ഇല്ലാത്തൊരു പെണ്ണിനെ ഇങ്ങനെ സ്നേഹിക്കുവോ….  എന്റെ നന്ദുവേട്ടൻ പഞ്ച പാവമാ…..  ”

എന്റെ കവിളിലൂടെ തഴുകി അവൾ പറഞ്ഞു.

” എന്റെ പെണ്ണിന് അതിന് എന്താ ഒരു കുറവ്…?  ”

” അതിന് എനിക്കെന്താ നന്ദുവേട്ട ഉള്ളത്?  ”

ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.

” നന്ദുവേട്ടന് തരാൻ എന്റെ കൈയിൽ ഒന്നുല്ലല്ലോ… ?  ” വിറയലോടെ

എന്റെ കണ്ണുകളിലെക്ക് ഉറ്റുനോക്കിയവൾ പറഞ്ഞു നിർത്തുമ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞത് പുഞ്ചിരി ആയിരുന്നു.

” എന്റെ ഈ ജന്മം തീർന്നാലും തീരാത്തത്ര സ്നേഹം ഇല്ലേ എന്റെ പെണ്ണിന്റെ ഈ  മനസ്സ് നിറയെ…  അതിൽ കൂടുതലൊന്നും വേണ്ട എനിക്ക്…. ”

എന്നെ ഇറുകെ കെട്ടിപ്പിടിക്കയല്ലാതെ അവളൊന്നും മറുത്തു പറയാൻ നിന്നില്ല.  അവൾക്കറിയാം എന്റെ മറുപടി അത് തന്നെ ആയിരിക്കാം എന്ന്…

” പോകുന്നതിനു മുൻപ്.  എനിക്ക് ചെറിയമ്മയെ ഒന്നു കാണണം നന്ദുവേട്ട…. ”

മൗനം വെടിഞ്ഞവൾ ആവശ്യപ്പെട്ടു.

”  നാളെ പോകാം…. ”

**==**===***===

പിറ്റേന്ന് ഞാനെന്റെ വാക്കു പാലിച്ചു ദേവുവിനെ ചെറിയമ്മയെ കാണാൻ കൊണ്ടു പോയി..  എന്നത്തേയും പോലെ സ്നേഹത്തോടെ അവരെന്നെയും എതിരേറ്റു..

മുൻപ് മനസ്സിൽ ഒളിപ്പിച്ചു വച്ച സ്നേഹം അവരിന്നു ഒരു മറയും കൂടാതെ ദേവുവിന് നൽകുന്നുണ്ട്.  സ്വന്തം മകളാണെന്ന്‌ പലപ്പോഴും പറയുമെങ്കിലും അത് നാവിൽ നിന്നു വെറുതെ വന്ന വാക്കല്ല എന്നവർ ഓരോ നിമിഷവും തെളിയിക്കുക ആയിരുന്നു…

അടുത്ത ദിവസത്തെ യാത്രയെ പറ്റി ദേവു ആണ് അവരോട് സൂചിപ്പിച്ചത്.  അല്പം വിഷമം തോന്നിയെങ്കിലും അവർക്കും തോന്നിയിരിക്കാം അതാവും നല്ലതെന്നു.. അവരുടെ വിശേഷങ്ങൾ കെട്ടു നിൽക്കേ ഞാൻ പതിയെ ബാത്‌റൂമിൽ ഒന്നു കയറി ….

” നാട്ടിൽ ഒക്കെ പോകുമ്പോൾ മോനെ സൂക്ഷിച്ചോണെടീ പെണ്ണെ…  നല്ല നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോൾ ആണുങ്ങൾക്ക് ഒക്കെ ഒരിളക്കം കൂടുതലാ… ”

തമാശ എന്നവണ്ണം ദേവുവിനുള്ള ഉപദേശങ്ങൾ കൊടുക്കുന്നതിനിടയിലാണ് ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങി വരുന്നത്.  അതവരാരും കണ്ടുമില്ല.

” ആ പേടി എനിക്കില്ലാട്ടോ  അമ്മെ…  ഇത്ര നാളായിട്ടും നന്ദുവേട്ടന് ഒരു പെണ്ണിനോട് മിണ്ടണ പോലും ഞാൻ കണ്ടിട്ടില്ല..  പിന്നെ നമ്മുടെ സ്നേഹം കുറഞ്ഞാൽ അല്ലെ നന്ദുവേട്ടൻ വേറൊരാളുടെ സ്നേഹം തേടി പോകൂ..  എനിക്കെന്റെ നന്ദുവേട്ടനെ വിശ്വാസാ…… ”

ജാനമ്മക്ക് മറുപടി കൊടുത്തു ദേവു നേരെ തിരിഞ്ഞത് എന്റെ നേർക്കാണ്.  എന്നെ കണ്ടവൾ ആദ്യം ഒന്നു പതറിയെങ്കിലും അത് പുറത്തു കാട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.

” കണ്ടോ മോനെ..  എന്റെ മോൾടെ സ്നേഹം….. ”

എന്നെ കണ്ട് പുറത്തേക്കിറങ്ങി പോകുന്നതിനിടയിൽ ജാനമ്മ പറഞ്ഞു.  മറുപടിയായി ഞാനവരെ നോക്കി ഒന്നു പുഞ്ചിരിച്ചു…

” ഞാൻ ചായ എടുക്കാം…. ”

ജാനമ്മ അഭിമാനത്തോടെ പറഞ്ഞുഅടുക്കളയിലേക്കു നടന്നു.

നാണിച്ചു തല താഴ്ത്തി നിന്ന ദേവുവിനെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു്….

” ആണോടീ….ദേവൂട്ടി .  നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടം ആണോ??  ”

” അതിപ്പോ എന്താ നിങ്ങൾക് ഇത്ര സംശയം?  ”

ഒരു കൊഞ്ചലോടെ അവൾ ചേർന്ന് നിന്നു ചോദിച്ചു

” നിനക്കെന്നെ അത്രക്ക് വിശ്വാസം ആണോ?  ”

” ആണെകിൽ…?  ”

” എന്നിട്ടാണോ…  കോളേജിൽ ഉണ്ടായിരുന്ന ആ അഞ്ജുവിനോട് മിണ്ടരുതെന്നു നീ പറഞ്ഞത് ….  ”

” അത് പിന്നെ എനിക്ക് ഇഷ്ടം അല്ല ആ പെണ്ണിനെ.  ഒരു വക കെട്ടി കേറിയുള്ള വാർത്താനോം ഒലിപ്പീരും….അത് കൊണ്ടല്ലേ….  ”

” അപ്പോ…  ബാക്കി ഉള്ളതൊടീ…?  അഞ്ചു മാത്രമേ ഒള്ളു…  ആ മീനു…  ചിന്നു…  സാന്ദ്ര.  ഒക്കെ പോട്ടേ സ്റ്റെല്ല മിസ്സിനോട് പോലും മിണ്ടരുതെന്നു പറഞ്ഞില്ലെടീ പട്ടി നീയ്..  എന്നിട്ട് എന്നെ വിശ്വാസം ആണ് പോലും ?  ”

എന്റെ നെഞ്ചിൽ കൈവിരലുകൾ കൊണ്ടു കോറികൊണ്ടവളെന്നെ നോക്കി ചിരിച്ചു.

” അത് പിന്നെ അവരൊന്നും ശെരി അല്ല..  അതോണ്ടാ…  നന്ദുവേട്ടൻ വേറെ ആരോട് മിണ്ടിയാലും എനിക്ക് പ്രശ്നം ഇല്ല.  അവരോടു മിണ്ടുന്നത് എനിക്കിഷ്ടം അല്ല.  ”

” എനിക്കാകെ അറിയാവുന്ന പെണ്ണുങ്ങൾ അവരാടീ കുരുപ്പേ….. ”

എന്റെ ദയനീയ ഭാവം കണ്ടവൾ പൊട്ടിച്ചിരിച്ചു…

” സാരമില്ലാട്ടോ…  നന്ദുവേട്ടന് ഞാനില്ലേ…? ”

എനിക്ക് പുറമെ എന്നെയും ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ചവളെന്റെ നെഞ്ചിലേക്ക് തല ചേർത്തു നിന്നു……

” മോളെ ചായ….  ”

എല്ലാം കണ്ടു വാതിൽക്കൽ ചാരി നിന്ന ജാനമ്മയുടെ ശബ്ദം കേട്ടാണ് ഞങ്ങൾക്ക് പരിസര ബോധം വന്നത് തന്നെ.  ഞങ്ങളൊരു പോലെ നിന്നു നാണിച്ചുരുകി.

അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുമ്പോഴും ഒന്നും എന്റെ ചമ്മൽ മാറി ഇരുന്നില്ല.

ഇനി ഒരു കൂടി കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്നത് കൊണ്ട് ദേവുവിനോട് അൽപനേരം കൂടി അവിടെ നിന്നുകൊള്ളൻ അനുവാദം നൽകി ഞാൻ പതിയെ ഹരിയെ കാണാനിറങ്ങി. ജനിച്ച നാടിനെ പിരിയുന്നതിലും വിഷമം ഉറ്റ സുഹൃത്തിനെ പിരിയുന്നതിലായിരുന്നു….  ഏറെ നേരം ഞങ്ങൾ പരസ്പരം എന്തൊക്കെയോ തമാശകളും വിശേഷങ്ങളും പറഞ്ഞിരുന്നു.

പിരിയാൻ നേരവും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു.  എത്ര അകലങ്ങളിൽ ആണെങ്കിൽ കൂടിയും ഈ ചങ്കു തന്ന കൂടപ്പിറപ്പിനെ  മാത്രം മറക്കില്ലെന്ന്..  എന്നാണെങ്കിലും കണ്ടുമുട്ടുമെന്നു…

ഒരിക്കൽ കൂടി ഹരിയോട് യാത്ര പറഞ്ഞു ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.  അവനിൽ നിന്നോരോ അടി അകലുമ്പോഴും വല്ലാത്തൊരു ഭാരം മനസ്സിൽ നിറയുന്ന പോലെ.

പെട്ടെന്നെന്റെ നിശബ്ദതയെ കീറിമുറിച്ചു ഫോൺ ഉച്ചത്തിൽ ശബ്‌ദിച്ചു… ” ദേവു ആണ്.. വൈകിയതിന് ഉള്ളത് ഇപ്പോ കേൾക്കാം…..  ”

ഹരിയോട് പറഞ്ഞു ഒരു പുഞ്ചിരിയോടെ ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ചു…

” നന്ദുവേട്ടാ……………… ”

ദേവുവിന്റെ ഉച്ചത്തിലുള്ള ശബ്ദം മാത്രമേ കേൾക്കനുണ്ടായിരുന്നൊള്ളു…  അവൾ കരയുകയാണോ….  മനസ്സിലൊരു വെള്ളിടി വെട്ടിയ പ്രതീതി…

” ദേവു…  എന്താ…  എന്താ പറ്റിയെ…. ”

മറുപടിക്ക് മുന്നേ ഫോൺ കട്ട്‌ ആയിരുന്നു….

ചിന്തിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.  എന്റെ ദേവുവിനെന്തോ ആപത്തു സംഭവിച്ചു എന്ന് മനസ്സ് പറഞ്ഞു…അല്ലെങ്കിൽ അവളുടെ ആ ശബ്ദമെന്നോട് പറഞ്ഞു.   ഹരിയേയും കൂട്ടി ബൈക്ക് പായുമ്പോൾ മനസ്സ് പെരുമ്പറ മുഴക്കുക ആയിരുന്നു…  ഓരോ നിമിഷവും കാതുകളിൽ മുഴങ്ങുന്ന ദേവുവിന്റെ ആ വിളി ….”   ദൈവമേ എന്റെ ദേവുവിന് ഒന്നും സംഭവിക്കരുതേ….. ”

മനമുരുകി ആദ്യമായ് സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ച നിമിഷം..

ഹരിയുടെ നിയന്ത്രണത്തിൽ ബൈക്ക് കുതിക്കുകയായിരുന്നു.  നിമിഷങ്ങൾക്കുള്ളിൽ മാറി മറിഞ്ഞു വരുന്ന ചിന്തകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞു ഒഴുകി.. ..

ദേവുവിന്റെ വീടിനു മുന്നിൽ വണ്ടി കയറുമ്പോഴേ കാണാം…  നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ..  ആ ഇരുട്ട് നിറഞ്ഞ വഴിയിൽ എവിടെയോ വണ്ടി നിർത്തിയതും ഞാൻ ചാടി ഇറങ്ങി ഓടി..  കൂടി നിന്ന ആളുകളിൽ ആരെയൊക്കെയോ തട്ടി മാറ്റി ഞാൻ വീടിനു മുന്നിൽ എത്തി..  അടഞ്ഞു കിടന്ന കതകു ശക്തിയായി തള്ളി തുറന്നു.  അകത്തു കണ്ട കാഴ്ച എന്റെ ഹൃദയം തകർക്കാൻ പോന്നതായിരുന്നു.  വീടിനുള്ളിൽ ചോരയിൽ കുളിച്ചു നിലം തൊട്ടു കിടക്കുന്ന രാഘവൻ…..  !

തൊട്ടരികിൽ കരഞ്ഞു തളർന്ന ദേവു… !

ഒരു നിമിഷം എന്റെ സകല നാഡി ഞെരമ്പുകളും വലിഞ്ഞു പൊട്ടുന്നത് പോലെ തോന്നി.. എന്ത് നടക്കരുത് എന്നാഗ്രഹിച്ചോ എന്തിനു വേണ്ടി ഇവിടം വിടാൻ തീരുമാനിച്ചോ അത് തന്നെ സംഭവിച്ചിരിക്കുന്നു….ദൈവം എന്റെയും ദേവുവിന്റെയും പ്രാർഥന കേട്ടില്ല.

ദേവുവിന്റെ കണ്ണുകൾ ചുറ്റും നിന്ന പോലീസുകാർക്കിടയിൽ നിന്നും എന്നെ  കണ്ടെത്തി.. പ്രതീക്ഷിച്ചു നിന്ന മുഖമെന്ന വണ്ണം.  പിടിച്ചു നിർത്തിയ സകലരെയും തട്ടി മാറ്റി അവളെന്നെ വന്നു കെട്ടിപിടിച്ചു..  ഉടുമ്പ് കണക്കെ..

” നന്ദുവേട്ടാ….. ”

ആൾക്കൂട്ടം കണ്ടു നിൽക്കെ അവളെന്റെ പെരലറി വിളിച്ചു….

” മോളെ…  ദേവു….. ”

കണ്ണുനീരൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചു ഞാനവളെ സൂക്ഷിച്ചു നോക്കി…..

” നന്ദുവേട്ട…  ചെറിയമ്മ…… “വാക്കുകൾ  പറഞ്ഞു പൂർത്തിയാക്കാനാവാത്തത്ര കരഞ്ഞു  തളർന്ന അവൾ അടുത്ത് കണ്ട മുറിയിലേക്ക് കൈകൾ ചൂണ്ടി.

ഞാൻ നോക്കി നിൽക്കെ എല്ലാവരും കാൺകെ കൈകളിൽ വിലങ്ങുകളോടെ ജാനമ്മ മുറിക്കുള്ളിൽ നിന്നും ഇറങ്ങി വന്നു..  ചുറ്റും കൂടി നിന്ന പോലീസ് അവരെയും കൊണ്ടു പുറത്തേക്കു നടന്നു.  എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ നിന്ന എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതല്ലാതെ അവരൊന്നും പറയാതെ ഞങ്ങളെ മറികടന്നു പോയി. ..

ആ പുഞ്ചിരിയുടെ അർദ്ധവും നടന്ന കാര്യങ്ങളത്രയും എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു….

” താനാരാ ഈ പെണ്ണിന്റെ….?  ”

കൂട്ടത്തിൽ നിന്ന പോലീസ്‌കാരിൽ ഒരാൾ ഞങ്ങളെ പിടിച്ചു മാറ്റികൊണ്ട് ചോദിച്ചു….

” എന്റെ ഭാര്യയാണ് സാർ… ”

“ഇവളുടെ മൊഴി എടുക്കാൻ ഉണ്ട്..  അതുകൊണ്ട് അവളെയും ഞങ്ങൾക്ക് കൊണ്ടു പോണം… ”

” സാർ അത്… ”

” പേടിക്കാനൊന്നും ഇല്ലെടോ.  ചുമ്മാ കുറച്ചു ചോദ്യങ്ങൾ ചോദിക്കണം..  അത്രെ ഒള്ളു…  പിന്നെ ആ തള്ള കുറ്റം സമ്മതിച്ചിട്ടുണ്ട്. രാത്രി വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചതാണ്….  അവർക്കതെ ചെയ്യാനുണ്ടായിരുന്നള്ളൂ…  വെട്ടുകത്തി കൊണ്ട് ഇരുപത്തഞ്ചോളം വെട്ടുകൾ..  എന്തോ പക തീർക്കാനെന്ന പോലെ….ഇയ്യാലിന്നു ജാമ്യത്തിൽ ഇറങ്ങിയതേ ഒള്ളു.  അയാൾക്കത്രയേ ആയുസുണ്ടായിരുന്നൊള്ളു. . താൻ പേടിക്കുവൊന്നും വേണ്ട…. ഇതൊക്കെ ഞങ്ങളുടെ  ഒരു ഫോര്മാലിറ്റി മാത്രം ആണ്… ”

പിന്നീടുള്ള ദിവസങ്ങൾ ഒരു നൂൽപ്പാലത്തിലൂടെ നടക്കുന്ന പോലെ ആയിരുന്നു എനിക്ക്.  ദിവസങ്ങളോളം നീണ്ടുനിന്ന കേസിനും വിചാരണക്കും ഒടുവിൽ എന്റെ ദേവുവിനെ എനിക്ക് തിരികെ കിട്ടി.  ചെറുത്തു നില്പിനാണെങ്കിൽ കൂടിയും കൊലപാതകം ആയതു കൊണ്ട് ശിക്ഷയിൽ ഇളവ് നൽകി ജാനമ്മ അഴികൾക്കുള്ളിൽ ആയി..  എങ്കിലും അവർക്കതിൽ പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല.  ഒരു നന്മ ചെയ്തു എന്ന ചെറുധാർഥ്യത്തോടെ അവർ പുഞ്ചിരിക്കയണ് ചെയ്തത്…

എല്ലാം ദൈവം മുൻപേ കരുതി വച്ചതായിരിക്കാം

എങ്കിലും ദേവുവിന്റെ  മനസ്സിൽ ഉറച്ചു പോയ ആ ഭയം കണ്മുന്നിൽ ഒഴുകി കൂടിയ ആ ചോരയുടെ ചുവന്ന നിറം  ഇല്ലാതാക്കാൻ എനിക്ക് ദിവസങ്ങളെടുത്തു…. എന്റെ നെഞ്ചിലെ അളവറ്റ  സ്നേഹം കൊണ്ട് ഞാനവളെ മാറ്റി എടുത്തു.  പഴയ എന്റെ ദേവുവായി… എന്റെ മുറിയുടെ പുതപ്പിനുള്ളിൽ എന്നോട് ചേർന്നിരിക്കുമ്പോഴും അവൾക്കൊരാവശ്യമേ പറയാൻ ഉണ്ടായിരുന്നുള്ളു…

“എന്നെ വിട്ടു എങ്ങും പോകല്ലേ നന്ദുവേട്ട….. ”

” എന്റെ ദേവൂട്ടിയെ വിട്ട് ഞാനെവിടേം പോവില്ല…. ”

രണ്ടാഴ്ചയോളം ദേവുവിന്റെ ഒപ്പം ഒരു മുറിക്കുള്ളിൽ ഞാൻ കഴിഞ്ഞു കൂടി.  എന്റെ നെഞ്ചിൽ തല താഴ്ത്തി അവൾ പല രാത്രികളും കണ്ണീരൊഴുക്കി. എന്തിനോ വേണ്ടി….  പക്ഷെ സ്നേഹത്തിനു മുന്നിൽ മാറി മറിയാത്തതായി ഒന്നും ഇല്ല.  എല്ലാം മറന്നു അവൾ എന്നെ നോക്കി പുഞ്ചിരിച്ച ആ ഏഴാം ദിവസം ഞാനായിരുന്നു ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ….

അത് കഴിഞ്ഞീ നിമിഷം വരെ ആ കണ്ണുകൾ നിറയാൻ ഞാനോ ഏടത്തിയോ അമ്മയോ അനുവദിച്ചിട്ടില്ല…

ഇന്ന് എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാൻ ദേവുവിനാരുടെയും അനുവാദം വേണ്ട..  എന്നോട് ചേർന്നുറങ്ങാൻ എന്നെ സ്നേഹിക്കാൻ കുറുമ്പ് കാട്ടാൻ വഴക്കുണ്ടാക്കാൻ കൊഞ്ചിക്കാൻ ഉമ്മ തരാൻ ഇന്നവൾക് ഒരു മറയുടെയും ആവശ്യമില്ല..  ഇന്നവളെന്റെ സ്വന്തം ആണ്.  എന്റെ മാത്രം എന്റെ സ്നേഹനിധിയായ ഭാര്യ ആണ്…..

====****===***====****==***

പതിവില്ലാതെ അമ്പലത്തിന്റെ പടി വാതുക്കൽ എന്റെ മുഖം കാണുമ്പോൾ ശ്രീ കോവിലിൽ ഇരുന്നു ശ്രീ കൃഷ്ണ ഭഗവാൻ വരെ ഞെട്ടി കാണണം..  ഇവനെന്താ ഇവിടെ കാര്യം എന്ന് ചിന്തിച്ചിട്ടുണ്ടാകും…..

പിന്നാലെ വന്ന ദേവുവിനെ കണ്ടപ്പോൾ കണ്ണന്റെ മുഖത്തു കണ്ട ആ പുഞ്ചിരിയിൽ എന്റെ വരവിന്റെ ഉദ്ദേശ്യം പുള്ളിക്ക് മനസ്സിലായി കാണണം..

അവളോടൊപ്പം കൈകൾ കൂപ്പി നിന്നപ്പോൾ കണ്ണനോട് പ്രാർഥനയേക്കാൾ കൂടുതൽ പറയാൻ ഉണ്ടായിരുന്നത് നന്ദിയാണ്.  ഈ ദേവൂട്ടിയെ മറ്റാരുടെയും കണ്ണിൽ പെടാതെ എനിക്കായി കത്ത് വച്ചതിനു..  എനിക്ക് കാട്ടി തന്നതിന്…  എന്റെ പക്കൽ എത്തിച്ചതിന്…..  തെറ്റുധരിക്കപ്പെട്ടെങ്കിലും അവളെ മനസ്സിലാക്കി തന്നതിന്……  അവളുടെ സ്നേഹം എന്നേ കാട്ടി തന്നതിന്.  എനിക്ക് അവളോടുള്ള പ്രേമം കണ്ടെത്തി തന്നതിന്…  എല്ലാം ബാക്കിയാക്കി ഒരാപത്തിനും വിട്ടുകൊടുക്കാതെ എനിക്കവളെ തിരിച്ചു തന്നതിന്…

എല്ലാറ്റിനും മനസ്സുരുകി ഒരു നന്ദി അങ്ങ് പറഞ്ഞു…

നെറ്റിയിൽ കുളിർമ ഉള്ള സ്പർശനം അറിഞ്ഞപ്പോൾ ആണ് കണ്ണ് തുറന്നു നോക്കിയത്..  കണ്ണന്റെ സന്നിധിയിൽ എന്റെ ദേവു  ദേവിയെ പോലെ തിളങ്ങി നിൽക്കുന്നു.

ആദ്യമായി ദേവുവിനെ സാരി ഉടുത്തു കാണുന്നത്.  അതും ചോര വർണമുള്ള അവൾക്കേറെ ഇണങ്ങുന്ന ഞാൻ വാങ്ങി കൊടുത്ത ഒരു സാരിയിൽ. നെറ്റിയിൽ ചന്ദനം ചാർത്തി അവളെന്നെ നോക്കി പുഞ്ചിരിച്ചു.

” കുറെ നേരം ആയല്ലോ.. ഇതിനു മാത്രം എന്താ കണ്ണനോട് പറയാൻ ഉള്ളേ…  ”

” അതെ ഞങ്ങൾ തമ്മിൽ ഉള്ള രഹസ്യം ആ…. ”

” ആഹ്..  കാണും കാണും…  രണ്ടും കള്ളന്മാരാ…. ”

അവളത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.  തിരിച്ചു ഞാനും…

” പോകാം..  അവര് നോക്കി നിൽക്കുന്നു…. ”

ദേവുവിന്റെ കൈ പിടിച്ചു ആ നടയിറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി ആ കണ്ണന്റെ ശിലാമുഖത്തേക്ക് നോക്കി.  അന്നു പൂജാമുറിയിൽ വച്ചു അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ കണ്ണനിൽ കണ്ട അതെ പുഞ്ചിരി ഇന്നും ഞാൻ ആ മുഖത്തു കണ്ടു..

” ഇതേതാ ഇത്ര താമസിച്ചത്…?  ”

അമ്മയോടും ഏട്ടനോടും ഒപ്പം പുറത്തു ഞങ്ങൾക്കായി കത്ത് നിന്ന ഏടത്തിയുടെ ചോദ്യം ഉയർന്നു.

” ഈ നന്ദുവേട്ടന്റെ പ്രാർഥന ഒന്നു തീരണ്ടെ…. ”

” ആഹ് കുറെ ആയില്ലേ അമ്പലത്തിൽ ഒക്കെ കയറിയിട്ട്.  അപ്പോൾ പിന്നെ പറയാൻ ഒരുപാട് കാണും… ”

അമ്മയതു പറയുമ്പോൾ എല്ലാവരും ഒരുപോലെ ചിരിച്ചു. കൂടെ ഞാനും…

” ശരി വാ വീട്ടിലേക്കു പോകാം..  വാടാ… ”

ഏട്ടന്റെ ഒപ്പം കാറിൽ കയറി ഞങ്ങളെല്ലാവരും വീട്ടിൽ എത്തി.  ഏടത്തിയുടെ വിശേഷം പ്രമാണിച്ചു ഏട്ടൻ ഒരു ലോങ്ങ്‌ ലീവ് എടുത്തിരുന്നു.  സത്യത്തിൽ ജാനമ്മയുടെ കേസ് നടത്തനും  ദേവുവിന്റെ അവസ്ഥയറിഞ്ഞും ഓടിയെത്തിയതാണ് എന്റെ ഏട്ടൻ…  ഇനി കുഞ്ഞുണ്ടായിട്ടേ പോകുന്നുള്ളൂ എന്നാണ് തീരുമാനം. ചിലപ്പോൾ ഇവിടെ തന്നെ ട്രാൻസ്ഫർ കിട്ടാനും വഴിയുണ്ടെന്നു കേട്ടു…. ഏതായാലും ഏടത്തിക് ആശ്വാസം ആയി …..

വീട്ടിൽ എത്തി മുറിക്കുള്ളിൽ കയറി ഇരിക്കുമ്പോൾ ആണ് ദേവു കയറി വരുന്നത്….   സാരിയിൽ തിളങ്ങി നിന്ന ദേവു ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയവൾ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.

” നന്ദുവേട്ടൻ ഡ്രസ്സ് മാറുന്നില്ലേ… ”

കട്ടിലിൽ കിടന്നവളെ നോക്കി ഇരുന്ന എന്നെ കണ്ണാടിയിലൂടെ കണ്ടവൾ ചോദിച്ചു.  ഇല്ലെന്നു ഞാൻ തോളുകളനക്കി മറുപടി കൊടുത്തു.

” എന്നാ ഒന്നു പുറത്തോട്ടു പോയെ..  എനിക്ക് ഒന്നു ഡ്രസ്സ് മാറണം…… ”

അവളുടെ ആവശ്യം  കേട്ട പാടെ ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു പതിയെ കതകിനടുത്തേക്കു നടന്നു… ഞാൻ പോകുന്നതും നോക്കി നിന്ന ദേവുവിനെ ഒന്നു കണ്ണടച്ച് കാട്ടി ഞാൻ കതകു അടച്ചു ലോക്ക് ചെയ്തു ഓടി ദേവുവിനെ പിന്നിൽ നിന്നും എന്നിലേക്ക് ചേർത്തു വലിച്ചു മുറുക്കി…

” ആഹ് …  നന്ദുവേട്ട…   എന്താ ഇത്…  എനിക്ക് ഡ്രസ്സ്  മാറണം…. ”

” നീ മാറികൊടീ…  പെണ്ണെ…. ”

” അതിനല്ലേ പുറത്തേക്കു പോകാൻ പറഞ്ഞത്….. ”

” അതെന്താ…  നിനക്ക് എന്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറിയാൽ..  ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കെട്ട്യോനല്ലേ….. ”

” പിന്നെ ഒരു കെട്ട്യോൻ..  ഞാൻ ദേ അമ്മേനെ വൈകിക്കൂട്ടോ ഇപ്പോ……”

” നീ വിളിക്കുന്നതെന്തിനാ…  ഞാൻ വിളിക്കാം…. അമ്മേ…………. ”

“, എന്താടാ……. ”

എന്റെ വിളി കേട്ടതും അമ്മ കതകിനടുത്തെത്തി വിളിച്ചു ചോദിച്ചു…

” അമ്മേ ഈ ദേവു എന്നേ..  …… ”

പറഞ്ഞു തീരാൻ അനുവദിക്കാതെ ദേവു എന്റെ വായ പൊതി പിടിച്ചു…

” ഒന്നുമില്ലമ്മേ…  ഈ നന്ദുവേട്ടൻ വെറുതെ ഇരുന്നു വിളിക്കുന്നതാ… ”

അമ്മയോട് വിളിച്ചു പറഞ്ഞവൾ എന്നെ നോക്കി കണ്ണുരുട്ടി.

കൈകൾ ഒന്നയഞ്ഞ നിമിഷം ഞാനവളുടെ കൈകളിൽ ചെറുതായി ഒന്നു കടിച്ചു….

” ആഹ്…. ”

എന്നെ വിട്ടു മാറി അവൾ കൈകൾ കുടഞ്ഞു…

” ദുഷ്ടൻ….  എപ്പോളും എന്നെ നോവിക്കാൻ തന്നെയാ ഇഷ്ടം അല്ലെ…..?  ”

അവളുടെ കണ്ണുകൾക്കപ്പോൾ മുമ്പത്തേതിലും കാന്തി ഉള്ളതായി തോന്നി…

” ഞാൻ പോകുവാ .  മാറിക്കെ….. ”

കെറുവോടെ എന്നെ തള്ളി നീക്കി അവൾ നടന്നകന്നു.

**==**===*===

രാത്രി ഒരു നാണത്തോടെ ആണവൾ മുറിക്കുള്ളിലേക്ക് കയറി വന്നത്..  പക്ഷെ കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുമ്പോഴോ  ഒരേ പുതപ്പിനുള്ളിൽ ഒരേ ചൂടറിഞ്ഞുമിരിക്കുമ്പോഴോ ഒന്നും അവളിൽ ഒരു നാണവും കണ്ടില്ല.. ആവേശമായിരുന്നു എനിക്കവൾ. പലപ്പോഴും ചുംബിക്കുമ്പോൾ ആ ചുണ്ടുകളുടെ മധുരം നുകരാൻ ഇനിയും കൊതിക്കാറുണ്ട്… അവളുടെ ആ ചെറു മാമ്പഴങ്ങളുടെ രുചി ഇന്നും എന്നെ കൊതിപ്പിക്കാറുണ്ട്… എനിക്കായി കാത്തുവച്ച അവളുടെ സ്വന്തമെന്നു പറയാനുള്ള എല്ലാം മഴയുള്ള  ഏതോ ഒരു രാത്രിയിൽ എനിക്കായി അവളാ നോവറിഞ്ഞു എല്ലാം പകർന്നു തരുമ്പോൾ അവൾ ഒരു ഭാര്യ ആവുകയായിരുന്നു.  എന്റെ പാതിയും.

ഓർക്കുമ്പോൾ ഇന്നും കുളിരു കോരുന്ന ഓർമയാണത്.   അവളെ എന്നും എന്നിൽ ചേർത്തു നിർത്തുന്ന ഒത്തിരി ഓർമകളിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്.

” ഇന്നമ്പലത്തിൽ പോയിട്ടു എന്തായിരുന്നു….. കണ്ണനോടു വലിയ രഹസ്യം പറച്ചിൽ ആയിരുന്നല്ലോ…. ”

നഗനമായ എന്റെ നെഞ്ചിൽ തല ചേർക്കുമ്പോൾ അവൾ ചോദിച്ചു..

” വെറുതെ ഒരൊ വിശേഷങ്ങൾ ചോതിക്കുവാരിയിരുന്നു.  കുറെ നാളായില്ലേ കണ്ടിട്ട്  …… ”

” പറയണ കേട്ടാൽ തോന്നും നിങ്ങടെ കൂടെ മൂന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാ കണ്ണനെന്നു…… ”

അവളർത്തു ചിരിക്കെ മനസ്സിൽ ഒരു കുളിരുറവ പോലെ ഒരു നനുത്ത സുഖം.

” ഞാനെന്താ പ്രാർഥിച്ചെന്നറിയുവോ നന്ദുവേട്ടന്…?  ”

” എന്താ….?  ”

” മം… മം…  വേണ്ട…  പ്രാർഥിച്ചത് പുറത്തു പറഞ്ഞാൽ ഫലം ഉണ്ടാവില്ലെന്ന..  ഞാൻ പറയില്ല….. ”

ഒരു കൊഞ്ചലോടെ എന്റെ നെഞ്ചിൽ അവൾ കൈകൾ കൊണ്ടു ചിത്രം വരച്ചു.

” നീ നമ്മുടെ പിള്ളേരുടെ കണക്കു പറയാൻ പോയതല്ലേ……  ”

ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി അവൾ കട്ടിലിൽ കൈ കുത്തി ഇരുന്നു…

”  ആയോ… എങ്ങനെ മനസിലായി…..  ”

” അതൊക്കെ മനസ്സിലായി…… ”

” പറ നന്ദുവേട്ട….  എങ്ങനെയാ..  മനസ്സിലായെ..  ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ……  ”

എന്റെ നെഞ്ചിൽ കൈ അമർത്തി എന്നെ ശക്താമായി കുലുക്കി കൊണ്ടവൾ ചോദിച്ചു…  ചെറിയോടു പുഞ്ചിരിയോടെ ഞാനവളെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി…

നിന്റ മനസ്സറിയാൻ പഠിച്ചതൊന്നുമല്ല പെണ്ണെ.  സ്വകാര്യമാണെന്നു നീ കരുതി പ്രാർഥിച്ചത് നാട്ടുകാർക്ക് മുഴുവൻ കേൾക്കാൻ പാകത്തിന..  .  ”

” അയ്യേ…..  ”

നാണം കൊണ്ടവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

, ” ശെരിക്കും എല്ലാവരും കേട്ടോ നന്ദുവേട്ട…. ”

” പിന്നെ പൂജാരിയും…. അടുത്ത് നിന്ന കുറെ പേരും..  പുറത്തു നിന്ന അമ്മയും ഏട്ടനും വരെ കേട്ടു …….  ”

” പോ നന്ദുവേട്ട കളിയാക്കാതെ..  ശെരിക്കും എല്ലാരും കേട്ടോ…..  ശേ.. നാണക്കേടായി… ”

” എന്ത് നാണക്കേട്….  അവരൊക്കെ കേട്ടാലും പോകാൻ പറ ദേവു….  പിന്നെ നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ അമ്പലത്തിൽ പോയി പറഞ്ഞിട്ടെന്താ കാര്യം എന്നോട് ആയിരുന്നില്ലേ പറയേണ്ടത്..  ഏതായാലും ഇന്ന് മുതൽ അതിനുള്ള പ്രയത്നത്തിൽ ആണ് ഞാൻ……. ”

” പോടാ വൃത്തികെട്ടവനെ…  ആദ്യം ഒരു ജോലി ഒക്കെ ആവട്ടെ.  എന്നിട്ടു മതി കുട്ടിം ചട്ടിയും ഒക്കെ…….. ”

” ഓഹോ…  ഇപ്പൊ എനിക്കയോ കുറ്റം…. ”

ഞാനവളുടെ നഗ്നമായ വയറിലും ഭാഗത്തും കൈകൾ ഓടിക്കാൻ തുടങ്ങിയതും അവൾ ഇക്കിളി കൊണ്ട്  തുള്ളാൻ തുടങ്ങി…

എന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടക്കുമ്പോൾ അവളുടെ ചിരിയും കൂടി വന്നു.

ഈ ഒരു ചിരിക്കായി ആണ് ഞാനിന്നു ജീവിക്കുന്നത്.  എൻറെ പെണ്ണിന്റെ സന്തോഷം കാണാൻ മാത്രം കൊതിക്കുന്ന എന്റെ മനസ്സിന് അവളുടെ പുഞ്ചിരിക്കുന്ന മുഖം ഒരു ആവേശം ആയിരുന്നു….

രാഘവന്റെ മരണത്തെ തുടർന്നു പോകാൻ ഒരുങ്ങിയിരുന്ന ഞങ്ങളുടെ യാത്ര മുടങ്ങുകയും ആ ജോലി പോവുകയും ചെയ്തിരുന്നു.  പിന്നെ ഈ നാട് വിട്ടു പോകാൻ മനസ്സില്ലാത്തതു കൊണ്ട് ഇവിടെ തന്നെ നിൽക്കാം എന്ന എന്റെ തീരുമാനത്തിന് പിന്നെ ആരും എതിരും പറഞ്ഞില്ല.

എല്ലാം കഴിഞ്ഞ് ഒരു കിതപ്പോടെ എന്റെ നെഞ്ചിലേക്ക് അവൾ വീണ്ടും ചാഞ്ഞു….

” നന്ദുവേട്ടൻ ഹാപ്പി ആണോ ? ”

വിരലുകൾ കൊണ്ടെന്റെ നെഞ്ചിൽ ചിത്രം വരക്കേ അവൾ ചോദിച്ചു.

” നന്ദുവേട്ടന്റെ ആഗ്രഹത്തിൽ ഉള്ള പോലെ ഒരു പെണ്ണായിരുന്നോ ഞാൻ..  ”

” അല്ല…. ”

എടുത്തടിച്ചുള്ള എന്റെ ഉത്തരം കെട്ടവൾ എന്നെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകൾ    അതായിരുന്നില്ല ഉത്തരമായി പ്രതീക്ഷിച്ചതെന്നു തെളിയിച്ചു.

” എന്റെ സ്വപനത്തിലുള്ള പെണ്ണെ ആയിരുന്നില്ല നീ..  പക്ഷെ ആഗ്രഹങ്ങൾ എല്ലാം മാറ്റി ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത് നീയാണ്..  ഒരു പെണ്ണെങ്ങനെ ആയിരിക്കണം എന്നെന്നേ പഠിപ്പിച്ചത് നിയാണ്…  ഒരു പെണ്ണിന്റെ സ്നേഹം കാട്ടിത്തന്നത് നിയാണ്….ആ  നീ അല്ലെ ഇന്നെന്റെ എന്റെ സന്തോഷം..?  ദേവൂട്ടി ഇല്ലാതെ ഈ നന്ദു ഇനി ഉണ്ടെന്നു തോന്നുന്നുണ്ടോ…? ”

നിറ കണ്ണുകൾ തുടച്ചു നീക്കി അവളുടെ പവിഴ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തു അവൾ അതിനു മറുപടി തന്നു…. മുൻപെങ്ങും കാണാത്ത ആവേശത്തോടെ അവളെന്നെ വല്ലാതെ വലിഞ്ഞു മുറുക്കി…  എന്നിലെ ശ്വാസം നിലക്കുമെന്നു തോന്നുന്ന നിമിഷം വരെ അവളെന്റെ ചുണ്ടിനെ രുചിച്ചു കൊണ്ടിരുന്നു…

ഒരു ദീർഘ ശ്വാസത്തോടെ ഞാൻ ദേവുവിനെ എന്നിലേക്ക്‌ ചേർത്തു കിടത്തി…..

” എന്റെ ജീവിതം ഇവിടെ വരെയേ ഒള്ളു നന്ദുവേട്ട…  എത്ര വലിയ സങ്കടം പോലും എന്റെ അച്ഛന്റെ ഓർമ്മകൾ പോലും ഈ നെഞ്ചിൽ ചേർന്നിരിക്കുമ്പോൾ ഞാൻ മറക്കും….  സ്നേഹിക്കാനാരുമില്ലാതിരുന്ന എന്നെ സ്നേഹിക്കാൻ ഇന്ന് ചുറ്റും എത്ര പേരാണ്….  ഞാൻ എത്രത്തോളം ഹാപ്പി ആണെന്ന് നന്ദുവേട്ടൻ ചിന്ദിച്ചിട്ടുണ്ടോ…?  ”

അച്ഛനെന്ന വാക്കു കേട്ടതേ  തെളിഞ്ഞു വന്നത് ജാനമ്മ പറഞ്ഞ കാര്യങ്ങളാണ്…  ഇന്നും ചെറിയൊരു വേദനയാണ് ദേവുവിന്റെ അച്ഛൻ.  ഇനിയും ദേവുവിനോട് മറച്ചു വെക്കേണ്ട കാര്യമില്ല എന്നൊരു തോന്നൽ.  എല്ലാമറിഞ്ഞാലും അതിനെ ഉൾകൊള്ളാൻ ഇന്ന് ദേവുവിന്റെ മനസിന്‌ പ്രാപ്തിയുണ്ട്..

” ദേവൂട്ടി……. ”

” ഉം  .? ”

” നിനക്കിപ്പോഴും അച്ഛനെ കാണാൻ ആഗ്രഹം ഉണ്ടോ ? നിനക്കൊരു വിഷമവും ഇല്ലേ പെണ്ണെ….?  ”

” നന്ദുവേട്ടൻ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ സങ്കടപ്പെടുന്നെ….?  ”

ഞാൻ പ്രതീക്ഷിച്ച ഉത്തരം ആയിരുന്നില്ല അത്.

” അച്ഛനെ കണ്ടെത്താം എന്ന് ഞാൻ തന്ന വാക്കല്ലേ…  അത് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ..  ദേഷ്യം ഉണ്ടോ എന്നോട്…?  ”

ചോദിച്ചു തീരുംമുമ്പേ അവളെന്റെ വായ പൊത്തിയിരുന്നു….

ദേഷ്യമോ.. എനിക്കോ ..?  നന്ദുവേട്ടനറിയുവോ….  മുൻപൊന്നും കിട്ടാത്ത ഒരു സുരക്ഷിതത്വം എനിക്ക് ഇന്ന് നന്ദുവേട്ടനോട് ചേർന്ന് കിടക്കുമ്പോൾ തോന്നാറുണ്ട്.  ഒരു പെണ്ണിന് ഇതിൽ കൂടുതലെന്താ വേണ്ടത്..  അന്ന് ഭയന്ന് പേടിച്ചു ഉറക്കം കളഞ്ഞ രാത്രികളൊന്നും ഇല്ലാതെ ഇന്നെനിക് ഈ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങാം…. ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ കൊതിച്ചതിനേക്കാൾ സുന്ദരമാക്കിയ എന്റെ നന്ദുട്ടനോട് എനിക്ക് എന്തിനാ ദേഷ്യം.?  ”

” ദേവു… അതല്ലാ…. ”

” നന്ദുവേട്ടനിനി ഒന്നും പറയണ്ടാ….  അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പിയാ…. ആരുമില്ലാത്ത എനിക്ക് ഇന്ന് സ്വന്തമെന്നു പറയാൻ  ഒരമ്മ ഉണ്ട്.  ചേച്ചി ഉണ്ട്…  ചേട്ടനുണ്ട്….. പിന്നെ എനിക്ക് നന്ദുവേട്ടനില്ലേ….  അച്ഛനെവിടെ എങ്കിലും സന്തോഷത്തോടെ ഉണ്ടെന്നു കരുതി ജീവിക്കാനാ എനിക്കിന്നിഷ്ടം…  അതിൽ എനിക്കിപ്പോൾ പരാതികൾ ഒന്നുമില്ല…. ”

അവളെ എന്നിലേക്ക്‌ ചേർത്തു പിടിക്കുമ്പോൾ എനിക്കറിയാം അവളുടെ മനസ്സ് പിടക്കുന്നത്.  വിഷമമൊന്നും ഇല്ലെന്നു പറഞ്ഞാലും ആ കണ്ണ് നനയുന്നത് ഞാൻ അറിഞ്ഞു..

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുമ്പോൾ മനസ്സ് ഒന്നു പുറകോട്ടു പാഞ്ഞു.

ജയിലിൽ ജാനമ്മയെ കാണാൻ ചെന്ന അന്ന്…

അഴിക്കുളിലും ആ ചിരി മായാതെ അവരെന്നെ നോക്കി നിന്നു…

” ദേവു മോൾ വന്നില്ലേ…?  ”

” ഇല്ല…. ”

” എന്റെ മോളെ പൊന്നു പോലെ നോക്കണേ ടാ മോനെ ”

അഴിക്കുളിലൂടെ അവരുടെ വിരലുകൾ കോർത്തു പിടിക്കുമ്പോൾ ഞാൻ അവർക്കു വാക്കു കൊടുക്ക ആയിരുന്നു.  ഇനിയും ആ കണ്ണ് നിറയാതെ ഞാൻ നോക്കും എന്ന്.

” അറിയില്ലായിരുന്നു ആ ചെകുത്താൻ അന്ന് കയറി വരുമെന്ന്..  അറിഞ്ഞിരുന്നു എങ്കിൽ അവളെ  അവിടെ നിൽക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു..  എന്റെ മുന്നിൽ വച്ചു എന്റെ മോളെ അയാൾ ഒത്തിരി തല്ലി..  എന്നെയും…  സഹിക്കാൻ പറ്റാതെ വന്നപ്പോളാ ഞാൻ വെട്ടു കത്തി എടുത്തത്…….. ”

പറഞ്ഞു തീർക്കും മുൻപേ പല വാക്കുകളും അവ്യക്തമായിരുന്നു.

” സാരമില്ല…  എല്ലാം ശരിയാകും….. ”

“എനിക്ക് സങ്കടം ഒന്നുമില്ല മോനെ…ജീവിതത്തിൽ ആദ്യമായ് ഒരു നല്ല കാര്യം ചെയ്തു.  എന്നെ പോലെ അയാൾ മൂലം ജീവിതം നശിച്ച പലർക്കും ഞാൻ ഇന്ന് ചെയ്തത് ഒരു പുണ്യം തന്നെയാ…… പക്ഷെ..  എനിക്ക് ഒരു വിഷമമേ ഒള്ളു…  മോന് ഞാൻ തന്ന വാക്കു അത് എനിക്ക് പാലിക്കാൻ പറ്റിയില്ല…. ”

സംശയ രൂപേണ അവരെ ഞാൻ നോക്കി നിൽക്കേ അവർ തുടർന്നു…

” ദേവു മോളെന്തു അറിയരുതെന്ന് മോൻ ആഗ്രഹിച്ചോ അത് അയാളുടെ വായിൽ നിന്നു തന്നെ മോൾ കേട്ടു……. ”

ഒരു നടുക്കത്തോടെ കേട്ടു നിൽക്കാനല്ലാതെ എനിക്കപ്പോൾ ഒന്നിനും കഴിഞ്ഞില്ല.  ശ്വാസം നിലച്ചു പോകും എന്ന് തോന്നിയ നിമിഷം.  ദേവു എന്തറിയരുതെന്നു കരുതി മറച്ചു വച്ചോ അതവളറിഞ്ഞിരിക്കുന്നു..

” മദ്യത്തിന്റെ ലഹരിയിൽ മുങ്ങി അയാൾ അലറിയ നേരം ആ ചെകുത്താന്റെ നാവിൽ നിന്നു തന്നെ വീണു….  അജയേട്ടനെ കൊന്നു കടലിൽ തള്ളി എന്ന്………. ”

ശിലകണക്കെ ഉറച്ചു പോയ എന്റെ മിഴികളിൽ നിന്നും കണ്ണുനീരൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു…  എന്ത് പറയണം എന്നെനിക്കയില്ലായിരുന്നു…. എങ്കിലും അവർ തുടർന്നു..

” എന്റെ മോൾ പാവമാ..മോനെ.. . മോനെന്ന് പറഞ്ഞാൽ അവൾ ചാവും….  മോനറിയുവോ എല്ലാം അറിഞ്ഞും എന്റെ മോളെന്നോട് എന്താ പറഞ്ഞതെന്ന്…… നന്ദുവേട്ടൻ ഒന്നും അറിയരുതെന്ന്….  ഇന്നും ആ പാവം അച്ഛനെ അന്വേഷിച്ചു നടക്കുവാനെന്നു…… ”

ഇരുമ്പ് ദണ്ഡിൽ തലവച്ചവർ കരഞ്ഞു തീർക്കുമ്പോഴും ഞാൻ അനങ്ങിയില്ല..  എന്റെ ജീവൻ പതിയും അന്നേരം നഷ്ടപ്പെട്ടിരുന്നു…

” അച്ഛനെ കണ്ടു പിടിക്കാം എന്ന് നന്ദുവേട്ടൻ വാക്കു കൊടുത്തതാണെന്നു…  ആ പാവം ഒന്നും അറിയേണ്ടന്നു ……”

ഒന്നു ഉച്ചത്തിൽ കരയാൻ പോലും ആകാതെ ഞാൻ അവിടെ നിന്നുരുകുക ആയിരുന്നു..  സമയം കഴിഞ്ഞെന്നാരോ വന്നു പറയുമ്പോഴും എന്നെ നോക്കി അവർ കടന്നു പോകുമ്പോഴും ഒന്നും എനിൽ ജീവനുണ്ടായിരുന്നതായി കൂടി എനിക്കന്നു തോന്നിയില്ല….

===***===**====**==

ഇന്ന് എന്റെ ജീവിതം എന്റെ ദേവുട്ടിക്കു വേണ്ടിയാണ്..  ആ മിഴികൾ നിറയാതിരിക്കാൻ വേണ്ടിയാണ്…..

ഇന്നവൾക്കെല്ലാം അറിയാം…  എന്റെ മനസും..  എനിക്കൊന്നും ഇനിയും അറിയില്ലെന്ന തോന്നൽ അവളിലും എല്ലാം അറിഞ്ഞെന്ന സത്യം എനിലും മാത്രം ഒതുങ്ങി നിൽക്കും..

എന്റെ ദേവുവിന്റെ ജീവിതം അനന്ദു എന്ന എന്നിൽ മാത്രം ഒതുങ്ങുന്നതാണെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു….

ഈ ചെറിയ ദിവസങ്ങൾക്കുള്ളിൽ ഒരു പെണ്ണിന് നമ്മളെ എത്രത്തോളം മാറ്റിയെടുക്കാം എന്ന് ഞാൻ അറിഞ്ഞു…. ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ആത്മാർത്ഥ സ്നേഹത്തിന് ഒരിക്കലും അറുതി ഇന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.  എല്ലാം എന്റെ ദേവൂട്ടി മൂലം..

ഇനി എന്റെ ദേവുവിന് സങ്കടങ്ങൾ ഒന്നുമില്ല..  ഇനി ഉണ്ടായാൽ തന്നെ അതിനുള്ള മരുന്നെന്റെ സ്നേഹം ആണ്..

ഇനി എനിക്കെന്റെ ദേവൂട്ടിയെ സ്നേഹിക്കണം.  മറ്റാർക്കും കൊടുക്കാത്തത്ര സ്നേഹം കൊണ്ടവളെ മൂടണം…  പക്ഷെ എത്ര സ്നേഹം കൊടുത്തു അവളെ വീർപ്പുമുട്ടിച്ചാലും ഒരേഴു ജന്മം വരെ സൂക്ഷിക്കാൻ ഉള്ള സ്നേഹം എന്ന് എന്റെ ദേവുവിന്റെ ഉള്ളിൽ ഉണ്ടാകും….

ഇനി കാലങ്ങൾ കാത്തിരിക്കുന്ന സന്തോഷങ്ങൾക്കായി അവളെന്റെ ദേവുട്ടിയായും ഞാൻ അവളുടെ നന്ദുട്ടനായും മാറി ഇരിക്കുന്നു……..  എല്ലാം നല്ലതിനെന്ന ചിന്തയോടെ…… !!!!!!

ദൈവത്തിന് നന്ദി !!!!!

അവസാനിച്ചു…..

ദേവനന്ദ ഇവിടെ അവസാനിക്കുകയാണ്…. ഇതിൽ കൂടുതൽ എന്നിൽ ഉണ്ടെന്നു ഞാൻ കരുതില്ല.  ദേവനന്ദ എന്റെ മാക്സിമം ആണ്…

ഇതുവരെയും ഓരോ ഭാഗങ്ങളും കാത്തിരുന്നു ക്ഷമ നശിച്ചിട്ടും ഇത്തിരി പോലും പിണക്കം കാട്ടാതെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ഒരേ ഒരു വിഷമം മാത്രം..  സ്വന്തം സൃഷ്ട്ടി മറ്റൊരാളുടെ പേരിൽ മറ്റൊരിടത്തു കണ്ടപ്പോൾ തോന്നിയ വിഷമം മാത്രം. ഈ ഭാഗവും മറ്റൊരിടത്തും ഞാൻ പ്രസിധീകരിക്കുന്നില്ല.  മോഷണം ആവാം പക്ഷെ അതിലും കുറച്ചു നിലവാരം പുലർത്തു….

എങ്കിലും ആരോടും പരാതികൾ ഒന്നും ഇല്ല.

എല്ലാവരോടും സ്നേഹം മാത്രം…

ദേവാനന്ദയോടൊപ്പം ഈ കലയാളവത്രയും ഒപ്പം സഞ്ചരിച്ച ദേവൂട്ടിയെ നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി….. 🙏🙏🙏🙏🙏

Vishnu_Villy

Comments:

No comments!

Please sign up or log in to post a comment!