വില്ലൻ 9
എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്…….
So Let’s Begin The Show……☠️
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
“മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു……….നിരഞ്ജന അതൊക്കെ നോക്കി………..എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി…………
“മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ………”………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………….
നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി…………
“ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്………ഡൽഹി…….ഹൈദരാബാദ്…………..ബാംഗ്ളൂർ………….”……….ബാലഗോപാൽ പറഞ്ഞു………….
“ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്………..ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്…………”………ബാലഗോപാൽ പറഞ്ഞു…………
“പൊടിഞ്ഞു പോവുകയോ………”……..നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു…………
“അതെ………അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ……….മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്……….പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു…………..”………വലഗോപാൽ പറഞ്ഞു……….
“വാട്ട്………..”……….വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. ………
“ഇനി മാഡം……..ഇത് നോക്കൂ……….”……….ബാലഗോപാൽ പറഞ്ഞു………..
കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്………..
നിരഞ്ജന അതിലേക്ക് നോക്കി……….അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു………..അവൾ ബാലഗോപാലിനെ നോക്കി………..
“സെയിം………..”………അവൾ വിശ്വാസം വരാതെ ചോദിച്ചു………..
“അതെ മാഡം………..അത് സമറാണ്……….”……….ബാലഗോപാൽ പറഞ്ഞു………..പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു………..
“ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക് മുൻപാണ്………..”………ബാലഗോപാൽ പറഞ്ഞു……….
നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു……….
“എട്ടു വർഷങ്ങൾക്ക് മുൻപ്……….മിഥിലാപുരിയിൽ വെച്ച്………..അന്ന് മിഥിലാപുരിയിൽ ഒരു സംഭവമുണ്ടായി…………അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടു………..”………….
“അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം കിട്ടി………അന്നത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്………അയാളെ ഒരു നൂറിന് മുകളിൽ ആൾക്കാർ ഒന്നിച്ചു തല്ലിയതാണെന്നാണ്……….
“പക്ഷെ അന്ന് അവിടെ പറഞ്ഞുകേട്ടത്……….ആ സംഭവം ചെയ്തത് ഒരു ബാലനായിരുന്നു……….ഒരു പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ബാലൻ…………..”……….ബാലഗോപാൽ പറഞ്ഞു………..
“പതിനേഴ് വയസ്സുള്ള ബാലനോ…………”………നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു………..
“അതെ മാഡം…….അന്ന് പതിനേഴ് വയസ്സ് മാത്രം ഉണ്ടായിരുന്ന ആ ബാലനാണ് സമർ അലി ഖുറേഷി………..”………ബാലഗോപാൽ പറഞ്ഞു……….
നിരഞ്ജന വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു ഇരുന്നു…………
“ആ സമറിന്റെ പതിനേഴ് വയസ്സ് വരെയുള്ള കഥ ഒരു പ്രശസ്ത ജേണലിസ്റ്റ് എഴുതിയിരുന്നു……….”……..ഗംഗാധരൻ പറഞ്ഞു………..
“ഏത് ജേണലിസ്റ്റ്………”………..നിരഞ്ജന ഗംഗാധരനോട് ചോദിച്ചു…………
“ആനന്ദ് വെങ്കിട്ടരാമൻ…………”………ഗംഗാധരൻ പറഞ്ഞു……….
അതുകേട്ട് നിരഞ്ജനയുടെ കണ്ണ് പുറത്തേക്കു തള്ളി………
“ഏത്……..ഇന്ത്യൻ ടൈംസിൽ ഒക്കെ എഴുതിയിരുന്ന…………”……….നിരഞ്ജന ചോദിച്ചു………..
“അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെ……….”………ബാലഗോപാലൻ പറഞ്ഞു…………
“പണ്ട് ഒരു വിഖ്യാതനായ കേന്ദ്രമന്ത്രിയുടെ ജീവിതചരിത്രം എഴുതാൻ പറഞ്ഞിട്ട് ഒരു നിമിഷം പോലും പാഴാക്കാതെ എഴുതില്ല എന്ന് പറഞ്ഞ ഒരു ചരിത്രം ഈ ആനന്ദ് വെങ്കിട്ടരാമനുണ്ട്………..”………….ഗംഗാധരൻ പറഞ്ഞു…………
“ഒരു വാക്ക് പോലും എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുന്ന അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെയാണ് ഒരു പതിനേഴ് വയസ്സ് മാത്രം വന്ന ബാലന്റെ കഥ എഴുതിയത്…………”………..ബാലഗോപാൽ പറഞ്ഞു…………..
നിരഞ്ജന ഇതൊന്നും വിശ്വസിക്കാനാവാതെ ഇരുന്ന് കിതച്ചു…………
“ഇപ്പോൾ മാഡത്തിന് തോന്നുന്നുണ്ടോ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന്………..”……..ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………
“ഇന്നും മിഥിലാപുരിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നത് അവന്റെ തിരിച്ചുവരവിനായിട്ടാണ്……….”……..ഗംഗാധരൻ പറഞ്ഞു…………
നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി………
“ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല………..മാഡം കേട്ടിട്ടില്ലേ……….
ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ……………..
ഒറ്റയ്ക്ക് വരുന്നവൻ……………
മോൺസ്റ്റർ……………😈”……….
നിരഞ്ജന തലയും കുമ്പിട്ട് ഇരുന്നു…………
“ബാലഗോപാൽ, ആനന്ദ് വെങ്കിട്ടരാമൻ എഴുതിയ പുസ്തകം………….അതെവിടെ ആണ് ഉള്ളത്………………”………….നിരഞ്ജന പെട്ടെന്ന് ഓർമ വന്നെന്ന പോലെ ബാലഗോപാലിനോട് ചോദിച്ചു……………
അത് കേട്ട് ബാലഗോപാൽ ചിരിച്ചു…………….
കൂടെ ഗംഗാധരനും………….
“അത് വായിച്ചാൽ സമറിനെ കുറിച്ചും മിഥിലാപുരിയെ കുറിച്ചും അറിയാൻ പറ്റില്ലേ…………”…………അവരുടെ ചിരി കണ്ടിട്ട് മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന അവരോട് ചോദിച്ചു…………..
“അതിന്റെ ഒരൊറ്റ കോപ്പിയും മാഡത്തിന് കിട്ടില്ല…………..”…………ബാലഗോപാൽ പറഞ്ഞു………….
“വൈ………..എന്തുകൊണ്ട്…………….”………….നിരഞ്ജന ചോദിച്ചു……………
ബാലഗോപാലും ഗംഗാധരനും ആ ചോദ്യം കേട്ട് ചിരിച്ചു……………
നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി……………
“എന്തെന്നാൽ അതിന്റെ ഒരു കോപ്പി പോലും ഇപ്പോ അവശേഷിക്കുന്നില്ല………………”……………ബാലഗോപാൽ പറഞ്ഞു…………..
“എല്ലാം കത്തിച്ചുകളഞ്ഞു…………….”…………ഗംഗാധരൻ പറഞ്ഞു…………
“ആര്…………”………..നിരഞ്ജന ചോദിച്ചു……………
“ഇന്ത്യൻ ഗവണ്മെന്റ്…………..”………….ബാലഗോപാൽ പറഞ്ഞു…………..
“വാട്ട്…………..എന്ത്…………”…………..വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു……………..
“അതെ മാഡം………….”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു മറുപടി കൊടുത്തു……………
നിരഞ്ജന അവരെ നോക്കി…………..
അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു………….
“പക്ഷെ…………..എന്തിന്…………….”…………നിരഞ്ജന ചോദിച്ചു……………
“കാരണം……….അതിൽ എഴുതിയിരിക്കുന്നത് സമറിനെക്കുറിച്ചാണ്………… മിഥിലാപുരിയെക്കുറിച്ചാണ്…………….ഖുറേഷികളെക്കുറിച്ചാണ്……………..”………….ബാലഗോപാൽ പറഞ്ഞു……………
“ഇന്ത്യൻ ഗവണ്മെന്റിനെയും ഇന്ത്യൻ പോലീസിനെയും അടിയറവ് പറയിപ്പിച്ചവരെ കുറിച്ച് ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്യാൻ ഇന്ത്യൻ ഗവണ്മെന്റ് സമ്മതിക്കും എന്ന് മാഡത്തിന് തോന്നുന്നുണ്ടോ……………”…………..ഗംഗാധരൻ നിരഞ്ജനയോട് ചോദിച്ചു…………..
നിരഞ്ജന ഒന്ന് ആലോചിച്ചിട്ട് ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി……………
“അതുകൊണ്ട് തന്നെ ഇന്ത്യൻ ഗവണ്മെന്റ് തോറ്റ് തുന്നംപാടിയ കഥ പുറത്തുകൊണ്ടുവരാൻ ഗവണ്മെന്റ് സമ്മതിച്ചില്ല……………പ്രിന്റ് ചെയ്‌ത എല്ലാ ബുക്കും അവർ തിരഞ്ഞുപിടിച്ചു കത്തിച്ചു കളഞ്ഞു……………”……….ഗംഗാധരൻ പറഞ്ഞു…………
മുന്നിൽ ഒരു പഴുതും കാണാതെ നിരഞ്ജന തല കുമ്പിട്ടിരുന്നു…………അവൾ ആകെ നിസ്സഹായയായിരുന്നു…………….
“മാഡം……..തെറ്റ് എല്ലാവർക്കും പറ്റും………… പക്ഷെ അത് നമ്മൾ തിരുത്താൻ ശ്രമിക്കാതിരിക്കുമ്പോൾ ആണ് നമ്മൾ മണ്ടന്മാരാകുന്നത്………….”………….ബാലഗോപാൽ പറഞ്ഞു……………
നിരഞ്ജന തന്റെ തെറ്റ് മനസ്സിലാക്കി തല കുമ്പിട്ടിരുന്നു……………..
ബാലഗോപാലിനും ഗംഗാധരനും നിരഞ്ജനയുടെ ആ ഇരിപ്പ് കണ്ട് സഹതാപം തോന്നി…………
അവർ പരസ്പരം നോക്കി……………
“മാഡം………….”………….ബാലഗോപാലൻ നിരഞ്ജനയെ വിളിച്ചു……………
നിരഞ്ജന പതിയെ തല ഉയർത്തി ബാലഗോപാലിനെ നോക്കി……………
ബാലഗോപാൽ അവളെ നോക്കി…………….
ബാലഗോപാൽ എന്തോ പറയാൻ ഒരുങ്ങുക ആണെന്ന് നിരഞ്ജനയ്ക്ക് മനസ്സിലായി……………..അവൾ അതിന് വേണ്ടി അക്ഷമയായി കാത്തിരുന്നു……………
“ഈ കേസ് അന്വേഷിക്കേണ്ടത് ഇങ്ങനെ അല്ല മാഡം………..”………….ബാലഗോപാൽ പറഞ്ഞു………….
നിരഞ്ജന വിശ്വാസം വരാതെ അവരെ നോക്കി…………..
“അതെ മാഡം……….ഈ കേസ് ഇങ്ങനെ അല്ല അന്വേഷിക്കേണ്ടത്……………..”………….ഗംഗാധരനും പറഞ്ഞു…………..
നിരഞ്ജന ഗംഗാധരന് നേരെ കണ്ണ് പായിച്ചു………….
“മാഡത്തിന് കിട്ടിയ ദൗത്യം എന്താണ്………….”…………..ഗംഗാധരൻ ചോദിച്ചു………….
“മിഥിലാപുരിയെ ഇല്ലാതാക്കുക……….മിഥിലാപുരി നമ്മുടെ കൺട്രോളിൽ കൊണ്ടുവരിക……………..”…………നിരഞ്ജന പറഞ്ഞു……………
അത് കേട്ട് ബാലഗോപാലും ഗംഗാധരനും ഒന്ന് പരസ്പരം നോക്കി ചിരിച്ചു…………….
“തോന്നി………..”…………..ചിരിച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു…………..
“എന്തെ…………….”…………മനസ്സിലാവാതെ നിരഞ്ജന ചോദിച്ചു………………
“മാഡം……….ദുർഗാപുരി എന്ന് കേട്ടിട്ടുണ്ടോ……………”……………ഗംഗാധരൻ ചോദിച്ചു…………..
“ദുർഗാപുരി…………ഇല്ലാ…………..”………..നിരഞ്ജന ഇല്ലായെന്ന് പറഞ്ഞു…………..
അതുകേട്ട് ബാലഗോപാലും ഗംഗാധരനും ചിരിച്ചു………….
“മാഡം…………ഈ കേസിൽ ചെകുത്താന്മാർ മാത്രം അല്ല ഉള്ളത്……….പൊളിറ്റിക്‌സും ഉണ്ട്…………..”…………ബാലഗോപാൽ പറഞ്ഞു…………..
നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി……………
“ഈ ദുർഗാപുരി………….അത് എന്താണ്…………”…………നിരഞ്ജന അവരോട് ചോദിച്ചു……………..
“ദുർഗാപുരി……………ദുർഗാപുരി മിഥിലാപുരിയുടെ ശത്രുക്കൾ ആണ്……………”………….ഗംഗാധരൻ പറഞ്ഞു…………..
“മിഷൻ ഡെവിൾ കൊണ്ട് ഏറ്റവും നേട്ടം അവർക്കാണ്…………..”………….ബാലഗോപാൽ പറഞ്ഞു…………..
“ചെകുത്താന്മാർ മിഥിലാപുരിയിൽ മാത്രം അല്ല ഉള്ളത്………..ദുർഗാപുരിയും അതിന് പ്രശസ്തമാണ്…………….”…………ഗംഗാധരൻ പറഞ്ഞു…………..
“അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത്……….
“ആവാം……….ആവാതെയുമിരിക്കാം…………പക്ഷെ ഒന്ന് ഉറപ്പാണ്………….മിഥിലാപുരിയെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം ഒന്നും തീരില്ല…………….”…………ഗംഗാധരൻ പറഞ്ഞു………..
“അതുകൊണ്ടാണ് മാഡം പറഞ്ഞത്………… ഈ കേസ് അന്വേഷിക്കേണ്ടത് ഇങ്ങനെയല്ല……………..”………….ബാലഗോപാൽ പറഞ്ഞു…………
“ആദ്യം നമുക്ക് ഇവരുടെ ചരിത്രം മുഴുവൻ അറിഞ്ഞേ പറ്റൂ………..എന്നാലേ നമ്മൾ എടുക്കുന്ന ഓരോ നടപടിയും ശരിയാണെന്ന് നമ്മൾക്ക് ഉറപ്പിക്കാൻ പറ്റൂ………”………..ഗംഗാധരൻ പറഞ്ഞു………….
“അതെ……….. അവരെ കുറിച്ച് അറിയണം…………..മുഴുവൻ അറിയണം…………ഒരു വരി പോലും വിടാതെ…………..”………….നിരഞ്ജന പറഞ്ഞു………….
അവർ രണ്ടുപേരും നിരഞ്ജനയെ നോക്കി…………….
“ആനന്ദ് വെങ്കിട്ടരാമൻ………..അതാണ് നമ്മുടെ ലീഡ്………ഫൈൻഡ് ഹിം……………അദ്ദേഹത്തെ കണ്ടെത്തിയേ പറ്റൂ……………പുസ്തകം കത്തിച്ചെങ്കിലും എഴുതിയത് അയാൾ ആണല്ലോ…………അദ്ദേഹത്തിൽ നിന്ന് തന്നെ നമ്മൾ എല്ലാം അറിയും…………ആനന്ദ് വെങ്കിട്ടരാമനെ കണ്ടുപിടിക്ക്………….”……………..നിരഞ്ജന അവർക്ക് ഓർഡർ കൊടുത്തു……………
“യെസ് മാഡം…………..”………….നിരഞ്ജനയ്ക്ക് സല്യൂട്ട് കൊടുത്തിട്ട് ബാലഗോപാലും ഗംഗാധരനും പുറത്തേക്ക് നടന്നു……….ഊർജ്ജസ്വലരായി………………
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
“വേറെ കുഴപ്പം ഒന്നുമില്ല സമർ………..തലയ്ക്ക് കിട്ടിയ അടി കുറച്ചു പ്രശ്നമാണ്…………..ഒരു വൺ മന്ത് റെസ്റ്റ് എടുക്കണം…………….ശരീരം അധികം അനങ്ങാൻ പാടില്ല…………..ബാക്കിയുള്ള ഭാഗങ്ങളിൽ ഒക്കെ ചെറിയ ചതവുകളെ ഒള്ളു………….അതിനുള്ള ഓയിൽമെന്റ് ഞാൻ എഴുതിയിട്ടുണ്ട്……………..”………….ഡോക്ടർ വീണ സമറിനോടും കുഞ്ഞുട്ടനോടും പറഞ്ഞു…………..
“ഒരു മാസം റെസ്റ്റോ…………”………….കുഞ്ഞുട്ടൻ കണ്ണ് തള്ളിക്കൊണ്ട് പറഞ്ഞു…………….
“അതെ………..ഒരു മാസം തന്നെ………….”…………ഡോക്ടർ ഒന്നുകൂടെ പറഞ്ഞു…………..
കുഞ്ഞുട്ടൻ കണ്ണുരുട്ടി കൊണ്ട് സമറിനെ നോക്കി…………..
സമർ അവന് ഒരു വളിച്ച ചിരി പാസ്സാക്കി…………..
അത് കണ്ട് ഡോക്ടർ ഉള്ളിൽ ചിരിച്ചു…………
സമറും കുഞ്ഞുട്ടനും എഴുന്നേറ്റു…………..
കുഞ്ഞുട്ടൻ റൂമിന് പുറത്തേക്ക് നടന്നു………….
“സമർ………………”…………ഡോക്ടർ സമറിനെ വിളിച്ചു……………
“നിന്റെ കൺസ്ട്രക്ഷൻ സൈറ്റിലെ തല്ലിന്റെ കഥ ഞാൻ വിശ്വസിച്ചിട്ടില്ല ട്ടോ…………….”…………ഡോക്ടർ സമറിനോട് പറഞ്ഞു……………
സമർ ഒരു പൂർണതയില്ലാത്ത ചിരി ചിരിച്ചു……………
“ഷാഹി എന്ത് പറയണു ഡാ…………”…………ഡോക്ടർ ചോദിച്ചു…………..
“സുഖമാണ്……….ഇപ്പോ കുഴപ്പമൊന്നുമില്ല…………”…………..സമർ പറഞ്ഞു…………
“ഞാൻ അന്വേഷിച്ചു എന്ന് പറ…………”………..ഡോക്ടർ സമറിനോട് പറഞ്ഞു………….
“ഓക്കേ ഡോക്ടർ…………”…………സമർ പറഞ്ഞിട്ട് ഡോക്ടറിന്റെ റൂമിൽ നിന്നിറങ്ങി……………
സമർ മരുന്നൊക്കെ വാങ്ങി കാറിലേക്ക് കയറി……………
കുഞ്ഞുട്ടൻ അടുത്തുള്ള സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു……………..
കുഞ്ഞുട്ടൻ അവനെ കപട ദേഷ്യത്തോടെ നോക്കി………….
“എന്താടാ………..”……….സമർ അവനോട് ചോദിച്ചു……………
“കള്ളപ്പന്നീ………..നിന്നോട് ഞാൻ അപ്പോളും പറഞ്ഞതാ ഹോസ്പിറ്റലിൽ ഒന്നും പോകണ്ടാ എന്ന്…………….. ഇപ്പൊ ഒരു മാസത്തെ ലോക്ക് ഇട്ട് തന്നപ്പോ തൃപ്തി ആയില്ലേ………..”………….കുഞ്ഞുട്ടൻ ചൂടായി പറഞ്ഞു…………..
എനിക്ക് അത് കേട്ട് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…………
“ഈ………..ചെറുതായിട്ട്……………”……………ഞാൻ അവനോട് ഇളിച്ചുകൊണ്ട് പറഞ്ഞു……………
“സത്യം പറ………….നീയും ആ ഡോക്ടർ പെണ്ണുമ്പിള്ളയും കൂടി എന്നെ വീട്ടിൽ തിരുത്താൻ വേണ്ടി ഇട്ട പ്ലാൻ അല്ലെ അത്…………….”…………എന്റെ അടുത്തേക്ക് അവൻ നീങ്ങി ഇരുന്നുകൊണ്ട് അവൻ എന്നോട് ചോദിച്ചു……………
സത്യം പറഞ്ഞാൽ അവന്റെ ചോദ്യം ചോദിക്കലും കാട്ടിക്കൂട്ടലും കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്………………
ഒരു മാസം അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞതിനാണ് അവൻ ഇങ്ങനെ ചാടിക്കടിക്കുന്നത്………(ഇവിടെ നമ്മൾ വാതിലും പൂട്ടി ഇരിക്കാൻ തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു……..😉…….Back to story😜)……………
“ഓ പിന്നെ…………..അല്ലെങ്കി തന്നെ അവിടെയുള്ള ഒരു പോത്തിനെക്കൊണ്ട് ഞാൻ കുടുങ്ങി ഇരിക്കാണ്………… അതിനിടയിലേക്കാ വേറെ ഒരു പോത്തിനെ കൂടി……….ഒന്ന് പോടെർക്കാ………….”…………ഞാൻ അവനോട് പറഞ്ഞു…………..
“എന്തോ………….”………..അവൻ എന്നെ ഒന്ന് കളിയാക്കി വിളിച്ചു…………
“മോൻ ഇങ്ങോട്ടൊന്ന് നോക്കിയേ…………”……….കുഞ്ഞുട്ടൻ എന്റെ താടിയിൽ പിടിച്ചുകൊണ്ട് മുഖം അവന് നേരെ തിരിച്ചു……………..
“ഏത് പോത്തിനെക്കൊണ്ട് കുടുങ്ങി ഇരിക്കുന്ന കാര്യമാ മോനൂസ് എന്നോട് പറഞ്ഞത്…………..”………അവൻ വീണ്ടും കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു…………
ഞാൻ ഒരു വളിച്ച ഇളി മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് അവനെ നോക്കി ഇരുന്ന്…………..
“ആ പോത്ത് അവിടെ ഉള്ളതുകൊണ്ടാണ് മോൻ അവിടെ നിന്നും വേറെ എങ്ങോട്ടും തെണ്ടി പോകാത്തത് എന്ന് എനിക്ക് നന്നായി അറിയാം………….”……….അവൻ പറഞ്ഞു…………..
“സാധാരണ ഞാനാണ് നിന്നെയൊന്ന് കണ്ടുകിട്ടാൻ വേണ്ടി കണിയാൻ കാണിപ്പയ്യൂരിനെ വിളിക്കാറ്……………..”………….അവൻ എന്നെ കളിയാക്കി പറഞ്ഞു…………
സത്യമാണ് അവൻ പറഞ്ഞത്…………..ഷാഹി വന്നതോടെയാണ് ഒരു നോർമൽ ലൈഫ് ഞാൻ ജീവിക്കാൻ തുടങ്ങിയത്…………..അവൾ വരുന്നത് വരെ ഒരു നൂലറ്റ പട്ടമായിരുന്നു ഞാൻ…………ദിശയേതെന്ന് അറിയാതെ ദിക്കേതെന്ന് അറിയാതെ പാറിക്കളിച്ചിരുന്ന ഒരു പട്ടം…………….
ഷാഹി എന്നോടൊപ്പം താമസിക്കാൻ തുടങ്ങിയതിന് ശേഷം ആണ് ഞാൻ ഒരിടത്ത് നിലയുറപ്പിച്ച് നിൽക്കാൻ തുടങ്ങിയത്………….സാധാരണ മനുഷ്യനാവാൻ തുടങ്ങിയത്…………….
സത്യം………….
“ആ പെണ്ണ് അവിടെ ഉള്ളത് കൊണ്ട് മാത്രമാണ് സമറിന് പറയാൻ ഒരു വാസസ്ഥലം ഉണ്ടായത്…………ഇപ്പോഴാ അത് നിനക്കൊരു വീടായത്…………. ഇതുവരെ നിനക്കും എനിക്കും ഒരു സത്രം മാത്രമായിരുന്നു അത്……………”………..കുഞ്ഞുട്ടൻ കത്തിക്കയറുകയാണ്…………..
“അറിയാമെടാ…………ഞാൻ ചുമ്മാ പറഞ്ഞതല്ലേ…………..”…………ഞാൻ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു……………
“പറയുന്ന നിനക്ക് ഉളുപ്പില്ലെങ്കിലും കേൾക്കുന്ന എനിക്കെങ്കിലും ഉളുപ്പ് വേണ്ടേ…………”…………അവൻ ഒന്ന് അടങ്ങി………….
“പോവല്ലേ………….”………..ഞാൻ അവനോട് ചോദിച്ചു………….
“ഹാ…………..”………..അവൻ മൂളി…………
ഞാൻ വണ്ടിയെടുത്തു…………
കാർ വീട് ലക്ഷ്യമാക്കി പാഞ്ഞു…………..
“ഡാ………….”…………കുഞ്ഞുട്ടൻ എന്നെ വിളിച്ചു…………..
“ഹ്മ്…………..”…………ഞാൻ മൂളി………….
“ഷാഹിയോട് എന്ത് പറയും………….”………..അവൻ എന്നോട് ചോദിച്ചു………….
“വഴുക്കി വീണതാണെന്ന് പറഞ്ഞാൽ മതി………..”……….ഞാൻ പറഞ്ഞു……………
“അവൾ വിശ്വസിക്കുമോ……………”………….അവൻ എന്നോട് ചോദിച്ചു…………..
“വിശ്വസിക്കും…………..”………..ഞാൻ പറഞ്ഞു………….
“എന്താ ഉറപ്പ്…………”…………അവൻ എന്നോട് ചോദിച്ചു……………..
“അവൾക്ക് നമ്മളെ രണ്ടുപേരെയും അവളെക്കാൾ വിശ്വാസം ആണ്……………. അവൾക്ക് വിശ്വാസമുള്ളവർ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കും……………”…………ഞാൻ പറഞ്ഞു…………..അവൾക്ക് സംശയം വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു………….കാരണം എന്റെ ഷാഹി അത്രയ്ക്ക് പാവമാണ്………….ഇത്തിരി കുറുമ്പ് ഉണ്ടെന്നെ ഒള്ളൂ…………..
ഞാൻ അവളുടെ മുഖം മനസ്സിൽ ഓർത്ത് ചിരിച്ചു…………….
ഞാൻ പറഞ്ഞത് കുഞ്ഞുട്ടനും സ്വീകാര്യമായിരുന്നു………….
പിന്നെ എന്റെ മുഖത്ത് വിരിഞ്ഞ ചിരി അവനും കണ്ടിരുന്നു…………പക്ഷെ അത് എന്തിനാണെന്ന് അവന് എന്നോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യം ഇല്ലായിരുന്നു……………..
സമയം രാവിലെയായി……….
കാർ വീടിനുമുന്നിൽ വന്നു നിന്നു……………
കുഞ്ഞുട്ടൻ ഡോർ തുറന്ന് ഇറങ്ങി………….വാതിലിന് നേരെ നടന്നു……………..
വീടിന്റെ വാതിൽ തുറന്നു………….
ഷാഹി പുറത്തേക്ക് വന്നു…………..
അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം അവൾ ഇപ്പോ എണീറ്റിട്ടുള്ളൂ എന്ന്………….
അവൾ കുഞ്ഞുട്ടനെ കണ്ടു…………..
കുഞ്ഞുട്ടൻ അവളെയും……………
“പടച്ചോനെ………..ഇന്ന് ഈ വെട്ടുപോത്തിനെ ആണോ കണി കണ്ടത്………….ഇന്നത്തെ ദിവസം പോയി………….”…………അടി കിട്ടി ക്ഷീണിച്ചു വന്നുകയറിയ പൊലീസുകാർ അടിച്ചതിനേക്കാൾ സ്‌ട്രോങ്ങിൽ ഷാഹി വന്നപാടെ തന്നെ ഒന്ന് കൊടുത്തു……………
“വെട്ടുപോത്ത് നിന്റെ അമ്മേടെ നായര്…………… അല്ലെങ്കി തന്നെ ബോഡി എരപ്പായി വന്നു കയറുമ്പോളാണ് അവളുടെ തലയിൽ കയറി ഉള്ള കൊട്ട്…………”………….കുഞ്ഞുട്ടൻ തിരിച്ചടിച്ചു………..
അപ്പോഴാണ് ഷാഹി അവനെ ശ്രദ്ധിച്ചത്…………
ബാൻഡേജ് ഇട്ടതും മുറിവുകളും ചോര പറ്റിയ പാടുകളും അവൾ കണ്ടു…………..
“ആഹാ………….രക്തം ഒക്കെ ഉണ്ടല്ലോ…………അപ്പൊ നല്ല ശകുനം ആണ്………….”…………ഷാഹി പിന്നെയും കൊടുത്തു നല്ല ഞെരിപ്പായി………..
കുഞ്ഞുട്ടന് അത് കേട്ട് പിന്നെയും ചൊറിഞ്ഞു വന്നു………….
എനിക്ക് ഇവരുടെ രണ്ടുപേരുടെയും തല്ലുകൂടൽ കണ്ടിട്ട് നന്നായി ചിരി പൊട്ടിയിരുന്നു……………
കുഞ്ഞുട്ടൻ തിരിഞ്ഞു എന്നെ നോക്കി………….
“ഇതിനെ പറഞ്ഞുവിടാനുള്ള ടൈം ആയിട്ടുണ്ട് ട്ടോ……….”………അവൻ എന്നോട് ദേഷ്യത്തോടെ പറഞ്ഞു…………..
“നീയല്ലേ അവളെ കൊണ്ടുവന്നത്………….”…………ഞാൻ ചോദിച്ചു………..
“ശരിയാ………..എന്റെ ഭാഗത്തും തെറ്റുണ്ട്…………”……….അവൻ സങ്കടത്തോടെ പറഞ്ഞു…………..
“ആറ്റംബോംബിന് കയ്യും കാലും വെച്ച സാധനത്തിനെയാണ് ഇങ്ങോട്ട് ഞാൻ കൊണ്ടുവന്നത് എന്നറിയാൻ കുറച്ചു വൈകിപ്പോയി…………എന്താ ചെയ്യാ………….”………..കുഞ്ഞുട്ടൻ അതും പറഞ്ഞു തിരിഞ്ഞു………….
ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചു…………..
“ഒന്ന് പോടീ പോർക്കേ………..”………..അതും പറഞ്ഞ് അവൻ ചവിട്ടി തുള്ളി ഉള്ളിലേക്ക് കയറി……………
പക്ഷെ പണി പാളി………….തലയ്ക്ക് കിട്ടിയത് കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു…………
അവന് പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി……………കുഞ്ഞുട്ടൻ ബാലൻസ് തെറ്റി വീഴാൻ പോയി………….
ഷാഹി പെട്ടെന്ന് തന്നെ അവനെ താങ്ങി…………..
അവൾ പിടിച്ചപ്പോൾ അവൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു………..
“സോറി ഡാ മുത്തേ………. കളിയാക്കുന്നത് സ്നേഹം കൊണ്ടല്ലേ…………..”……….ഷാഹി അവന്റെ താടിയിൽ പിടിച്ചുകൊണ്ട് കളിയാക്കി പറഞ്ഞു…………..
“ഇങ്ങനെ ആണെങ്കി നിനക്ക് സ്നേഹം കുറച്ചു കൂടുതൽ തോന്നുമ്പോ ഉലക്ക കൊണ്ട് എന്നെ തല്ലുമല്ലോ………..”…………കുഞ്ഞുട്ടൻ ടെംപർ വിടാതെ അവളോട് ചോദിച്ചു………….
“അതൊക്കെ ഉണ്ടായി എന്ന് വരും………..”………..ഷാഹി കണ്ണിറുക്കിക്കൊണ്ട് അവനോട് പറഞ്ഞു…………..
“ഒരു പ്രത്യേകതരം സ്വഭാവം ആണല്ലേ………..”……….കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………….
“യാ……….”……….അവൾ മറുപടി കൊടുത്തു…………
അവൾ അവനെ താങ്ങി റൂമിൽ കൊണ്ടുപോയി കിടത്തി……………
ഷാഹി അവനെ നല്ല പോലെ കെയർ ചെയ്തു………….
ഷാഹി അടുക്കളയിൽ കയറി ഞങ്ങൾക്ക് ചായ കൊണ്ട് വന്നു തന്നു………..
എന്തുപറ്റിയതാ അവൾ ചോദിച്ചപ്പോൾ വഴുക്കി വീണതാണെന്ന് തന്നെ മറുപടി കൊടുത്തു…………
അവൾ പിന്നെ ചോദിച്ചില്ല…………അവൾക്ക് ഞങ്ങളെ വിശ്വാസമായിരുന്നു……………
പതിവിൽ നിന്ന് വിപരീതമായി അവൾക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ടി വന്നു………..
സാധാരണ ഞങ്ങൾ കോളേജിൽ പോകുമ്പോൾ ഉച്ചയ്ക്ക് ഞാൻ അവളെയും കൊണ്ട് നല്ല വല്ല ഹോട്ടലിലും കയറി ഫുഡ് അടിക്കാറാണ് പതിവ്………… ഷാഹി അതിന് ആദ്യം എതിരായിരുന്നു………..പൈസ വെറുതെ കളയേണ്ട എന്നായിരുന്നു അവളുടെ ഭാക്ഷ്യം…………. പക്ഷെ ഉച്ചയ്ക്ക് അവളെ ഹോട്ടലിൽ കൊണ്ടുപോകുന്നത് എനിക്ക് അവളുടെ കൂടെ കുറേ നേരം ചിലവഴിക്കാനാണെന്ന് അവൾക്കറിയില്ലല്ലോ………….. വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി കൊണ്ടുപോയാൽ അവൾ ക്ലാസിലിരുന്ന് അവളുടെ കൂട്ടുകാരുടെ ഒപ്പം ഇരുന്ന് തിന്നും…………അവളെ എന്റെ അടുത്ത് കിട്ടില്ല………..
അതുകൊണ്ട് തന്നെ ഉച്ചയ്ക്കുള്ള ഫുഡിന്റെ കാര്യത്തിൽ ഞാൻ കടുംപിടുത്തം പിടിച്ചു…………അവസാനം അവൾ അതിന് വഴങ്ങി……………
എന്നും ഉച്ചയ്ക്ക് അവളെയും കൊണ്ട് എന്റെ ബൈക്കിൽ ഇരുത്തി ഞാൻ ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോകും…………..
ഹോട്ടലിലുള്ള ഫുഡിനേക്കാൾ എനിക്കാവശ്യം അവളോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു……………അവളോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണെന്ന്……….. ഏറ്റവും പ്രിയപ്പെട്ടത്…………..
പക്ഷെ ഇന്നത്തോടെ ആ കാര്യത്തിൽ തീരുമാനമായി…………….
എന്തായാലും കുഞ്ഞുട്ടന് ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണം……..അപ്പോൾ പിന്നെ മൂന്നുപേർക്കും ഉണ്ടാക്കിയാൽ അത്രയും പൈസ ലാഭിക്കാമല്ലോ…………..അതായിരുന്നു ഷാഹിയുടെ നിലപാട്…………
ഇങ്ങനെ ഒരു പിശുക്കികൊച്ചമ്മ………….ഫുഡ് ന് വേണ്ടി അല്ല നിന്നോടൊപ്പമുള്ള നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ പൈസ ചിലവാക്കുന്നത് എന്ന് ഇനിയും നിനക്ക് മനസ്സിലായില്ലേ…………….
എവിടെ മനസ്സിലാവാൻ…………….
■■■■■■■■■■■■■■■■■■■■■■
“ഏതാ ഫ്ലോർ…………..”………….നിരഞ്ജന ചോദിച്ചു……………
“സെക്കന്റ് ഫ്ലോർ……….”………ബാലഗോപാൽ പറഞ്ഞു…………..
ബാലഗോപാലും നിരഞ്ജനയും കൂടി കിരണിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നു…………
നിരഞ്ജനയും ബാലഗോപാലും സെക്കന്റ് ഫ്ലോർ ലക്ഷ്യമാക്കി നടന്നു……………
“മാഡത്തിന് ഈ തള്ള് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ……….”………..ബാലഗോപാൽ നടക്കുന്നതിനിടയിൽ ചോദിച്ചു…………….
നിരഞ്ജന ചരിഞ്ഞ് ബാലഗോപാലിനെ നോക്കി…………..
“അതെന്താ പ്പോ അങ്ങനെ ചോദിക്കാൻ………..”…………
“പറ………….അറിയാമോ………….”………..ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു…………..
“തള്ള് ന്ന് പറഞ്ഞാൽ വെറുതെ പൊക്കി പറയുന്നതല്ലേ…………..”……………നിരഞ്ജന പറഞ്ഞു………….
“അത് തന്നെ………..”…………ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു…………
“മാഡം അങ്ങനെ തള്ളുന്നത് കണ്ടിട്ടുണ്ടോ………..”…………ബാലഗോപാൽ പിന്നെയും ചോദിച്ചു…………
“അത്………പിന്നെ…………..”…………..
“നിരാശപ്പെടേണ്ട മാഡം…………..കിരണിന്റെ അടുത്തെത്തട്ടെ…………തള്ളെന്താണെന്ന് മാഡത്തിന് അപ്പോൾ മനസ്സിലാകും………….”……….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………
“അതെന്താടോ അങ്ങനെ………..”…………നിരഞ്ജനയും ചിരിച്ചുകൊണ്ട് ചോദിച്ചു…………..
“കാണാം മാഡം………..”………..ബാലഗോപാൽ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…………..
അപ്പോയേക്കും അവർ കിരൺ കിടക്കുന്ന റൂമിൽ എത്തിയിരുന്നു………….
നിരഞ്ജനയും ബാലഗോപാലും റൂമിലേക്ക് കയറി വരുന്നത് കണ്ട് കിരൺ പെട്ടെന്ന് ചുമരിൽ ചാരി ഇരുന്നു…………..
കിരൺ അവരെ നോക്കി പുഞ്ചിരിച്ചു………….
അവർ തിരിച്ചും……………..
ബാലഗോപാലും നിരഞ്ജനയും സീറ്റിൽ ഇരുന്നു………….
“എങ്ങനെയുണ്ട് കിരൺ ഇപ്പോൾ…………”…………നിരഞ്ജന അവനോട് ചോദിച്ചു…………..
“ഇപ്പൊ കുഴപ്പമില്ല മാഡം………..ഐ ആം പെർഫെക്റ്റലി ആൾറൈറ്റ്………….”………..കിരൺ മറുപടി കൊടുത്തു………….
“എന്താണ് ശരിക്കും സംഭവിച്ചത് കിരൺ………….”………..നിരഞ്ജന ചോദിച്ചു………..
“അവർ കുറേ പേര് ഉണ്ടായിരുന്നു മാഡം……….ഞങ്ങൾ സ്പ്ലിറ്റ് ആയി അവരെ എതിരിട്ടു പക്ഷെ അവർ ഞങ്ങളെക്കാൾ കൂടുതൽ പേര് ഉണ്ടായിരുന്നു…………”……………..കിരൺ പറഞ്ഞു…………
ബാലഗോപാലിന് ചിരി വന്നു…………..
നിരഞ്ജനയ്ക്ക് ബാലഗോപാൽ പറഞ്ഞതിന്റെ പൊരുൾ ഏകദേശം പിടുത്തം കിട്ടി തുടങ്ങി……………
“എന്നിട്ട്…………”…………ചിരി കടിച്ചുപിടിച്ചുകൊണ്ട് ബാലഗോപാൽ ചോദിച്ചു…………..
“നമ്മുടെ ടീമിലെ ഓരോരുത്തരും പറക്കുന്നത് ആണ് ഞാൻ പിന്നെ കണ്ടത്………….”………പെട്ടെന്ന് അറിയാതെ കിരണിന്റെ വായിൽ നിന്ന് സത്യം ചാടി……….പാവം ചിലപ്പോ അറിയാതെ ഇന്നലെ നടന്നത് ആലോചിച്ചിട്ടുണ്ടാകും…………….
“പറക്കുകയോ…………”…………..നിരഞ്ജന ചോദിച്ചു…………..
“അങ്ങനെ അല്ല…………അവർ ഓരോരുത്തരെയും തല്ലി ചതയ്ക്കുന്നതാണ് ഞാൻ കണ്ടത്…………ഞാൻ ഒരു അതിശയോക്തി കലർത്തി പറഞ്ഞതാണ്………പറന്നു എന്നത്………….”…………കിരൺ പറഞ്ഞു…………..
“ഓ……….അതിശയോക്തി ല്ലേ…………”…………ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു……………
നിരഞ്ജനയ്ക്കും ചിരി പൊട്ടി തുടങ്ങിയിരുന്നു…………….
“ആ……അതെ…………..”………..കിരൺ ബാലഗോപാലിന് മറുപടി നൽകി……………
“സമർ ആണോ അവരെ രക്ഷിക്കാൻ വന്നത്………”………..നിരഞ്ജന ചോദിച്ചു…………
“അതെ മാഡം………”…………..കിരൺ മറുപടി കൊടുത്തു………….
“അവൻ എങ്ങനെ………..നല്ല യോദ്ധാവാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…………”…………ബാലഗോപാൽ ചോദിച്ചു………..
“എവിടുന്ന്………….എന്റെ കയ്യിൽ നിന്ന് അവന് നല്ല രണ്ട് പൂശ് കിട്ടിയിട്ടുണ്ട്…………..”………..കിരൺ അഭിമാനത്തോടെ പറഞ്ഞു………..
“എന്നിട്ടെന്ത് പറ്റി…………..”………….ബാലഗോപാൽ ചോദിച്ചു………..
“അപ്പോയേക്കും വേറെ ആരോ വന്ന് എന്റെ തലയ്ക്ക് അടിച്ചു…………എന്റെ ബോധം പോയി………….അല്ലെങ്കി അവനെ ഞാൻ പൂട്ടിയേനെ………..”…………കിരൺ പറഞ്ഞു…………..
“ശ്ശോ………. സോ സാഡ്………….. സങ്കടം തന്നെ മൊയലാളി……….(മൊയലാളി എന്നത് ബാലഗോപാൽ വിഴുങ്ങി എങ്കിലും ബാക്കി ഉള്ളത് ചിരി വരാതെ ബാലഗോപാൽ പറഞ്ഞു…………..)………..”……………ബാലഗോപാൽ പറഞ്ഞു………….
ബാലഗോപാൽ പറഞ്ഞത് കേട്ട് നിരഞ്ജനയ്ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു…………..പക്ഷെ അത് പ്രകടിപ്പിക്കാൻ നിർവാഹമില്ല…………അതുകൊണ്ട് അവൾ കട്ടയ്ക്ക് കടിച്ചു പിടിച്ചു……………
“കിരൺ സമറിനെ കണ്ടോ…………….”………..നിരഞ്ജന ഒരു വിധത്തിൽ ചോദിച്ചു………….
“ഇല്ല മാഡം………അവൻ……..അവൻ മുഖംമൂടി വെച്ചിരുന്നു…………..”……………കിരൺ വിക്കി വിക്കി പറഞ്ഞു………….
“പിന്നെങ്ങനെയാ തല്ലിയത് സമർ ആണെന്ന് മനസ്സിലായത്…………”…………ബാലഗോപാൽ ചോദിച്ചു…………….
കിരൺ പെട്ടു………..
അങ്ങനെ ഒരു ചോദ്യം കിരൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല………….
“അതൊക്കെ നമുക്ക് അറീല്ലേ ബാലഗോപാൽ……….നമ്മളിത് എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്…………”………..വിക്കികൊണ്ടും ചിരിച്ചുകൊണ്ടും ഒരു വിധം കിരൺ പറഞ്ഞൊപ്പിച്ചു………….
“പിന്നെ……..അറിയാതെ………….അല്ല പിന്നെ…………..”………..ബാലഗോപാലും ഒപ്പം കൂടി…………
ബാലഗോപാൽ തന്നെ ആക്കിയതാണോ അതോ തന്നെ സപ്പോർട്ട് ചെയ്തതാണോ എന്നറിയാതെ ഒരു നിമിഷം കിരൺ ബാലഗോപാലിനെ നോക്കി………….
ബാലഗോപാൽ നല്ല ഒരു ചിരി വെച്ചുകൊടുത്തു………….
ഏയ്……ആക്കിയതാവാൻ വഴിയില്ല………..ആ ചിരി കണ്ടില്ലേ………….കിരൺ ഓക്കേ ആയി ബാലഗോപാലിന്റെ ചിരിയിൽ…………..
“ന്നാ പിന്നെ കാണാം കിരൺ……….ടേക്ക് കെയർ…………..”……….നിരഞ്ജന സീറ്റിൽ നിന്ന് എണീറ്റിട്ട് പറഞ്ഞു………..
“താങ്ക്യൂ മാഡം………..”………..കിരൺ പറഞ്ഞു…………
“കാണാട്ടോ കിരൺ………..”………..ബാലഗോപാൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു………….
“ഓക്കേ………….”……………
നിരഞ്ജനയും ബാലഗോപാലും റൂമിന് പുറത്തേക്കിറങ്ങി……………
റൂമിന്റെ വാതിൽ അടച്ചതിന് ശേഷം നിരഞ്ജനയും ബാലഗോപാലും ഒന്ന് പരസ്പരം നോക്കി……………..
അടുത്ത നിമിഷം………..അവർ അത്രയും നേരം കടിച്ചുപിടിച്ചു നിന്നിരുന്ന ചിരി പുറത്തേക്ക് വന്നു……………
അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു………………
“എന്തൊരു പൊങ്ങച്ചം ആടോ അവൻ…………”………….നിരഞ്ജന ബാലഗോപാലിനോട് ചിരി നിർത്താതെ ചോദിച്ചു………….
“എജ്ജാതി തള്ള്………….”………..ബാലഗോപാലും ശരി വച്ചു…………
“തള്ള് പറയും എന്നൊക്കെ വിചാരിച്ചപ്പോ ഒരു മയം ഒക്കെ ഉണ്ടാകും എന്ന് കരുതിയിരുന്നു………….ഇതെന്തൊരു തള്ളാണ്…………”…………..നിരഞ്ജന പറഞ്ഞു…………….
“തള്ള് ന്ന് പറഞ്ഞാൽ പെറ്റതള്ള സഹിക്കാത്ത തള്ള്…………….”…………ബാലഗോപാൽ പറഞ്ഞു…………
അവർക്കും രണ്ടുപേർക്കും ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു…………….
ആരാണ് ഹോസ്പിറ്റലിൽ ഇങ്ങനെ ചിരിക്കുന്നത് എന്ന ഭാവത്തിൽ ഒരു നേഴ്സ് അവരെ നോക്കി കടന്നുപോയി…………..
അപ്പോഴാണ് അത് ഹോസ്പിറ്റൽ ആണെന്ന ബോധം അവർക്ക് തിരിച്ചുവന്നത്…………
അവർ രണ്ടുപേരും ചിരി ഒന്ന് പതിയെ അടക്കി…………
“ചിരി കടിച്ചുപിടിച്ചിട്ട് മനുഷ്യന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് ആദ്യമായിട്ടാണ്………….”…………ചിരിയെ കൺട്രോൾ ചെയ്തിട്ട് നിരഞ്ജന പറഞ്ഞു……………
ബാലഗോപാൽ അതിന് ചിരിച്ചു………….
അവർ രണ്ടുപേരും ഡോക്ടറിന്റെ റൂമിലേക്ക് നടന്നു…………..
“മേ ഐ കം ഇൻ……….”……….ഡോക്ടറിന്റെ റൂമിന് മുന്നിൽ എത്തിയിട്ട് നിരഞ്ജന ചോദിച്ചു………..
“യെസ് നിരഞ്ജന……… കം ഇൻ…………”…………..
നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ മുന്നിലെ സീറ്റിൽ ഇരുന്നു………….
നിരഞ്ജന ഡോക്ടറുടെ മുഖത്തേക്ക് നോക്കി…………
ഡോക്ടറുടെ മുഖത്ത് ഭീതിയും സീരിയസ്നെസ്സും നിറഞ്ഞു നിന്നു…………..
പറയാൻ പോകുന്നത് എന്തായാലും ശുഭകാര്യമല്ല എന്ന് നിരഞ്ജന ഡോക്ടറുടെ മുഖഭാവത്തിൽ നിന്ന് ഊഹിച്ചു…………..
“നിരഞ്ജന…………അഡ്മിറ്റ് ചെയ്തവരുടെ കേസ് കുറച്ചു അസാധാരണമാണ്………….”………….ഡോക്ടർ പറഞ്ഞു…………..
നിരഞ്ജന ചോദ്യഭാവത്തോടെ ഡോക്ടറെ നോക്കി…………
“ഞാൻ റിപ്പോർട്ടിൽ പ്രത്യേകം എടുത്ത് പറഞ്ഞത് പോലെ………….അടി കിട്ടിയിട്ട് ഒന്ന് രണ്ടുപേരുടെ എല്ലുകൾ പൊടിഞ്ഞുപോയിട്ടുണ്ട്……………”…………ഡോക്ടർ പറഞ്ഞു………….
നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ വാക്കുകൾ ശ്രദ്ധാപൂർവം കാതോർത്തു…………
“ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്നത് ഒരു സാധാരണ കാര്യം അല്ല………..ഒരിക്കലും……….കാരണം മനുഷ്യന്റെ അസ്ഥികൾ അത്രയ്ക്ക് സ്ട്രോങ്ങ് ആണ്…………. പ്രത്യേകിച്ച് തലയോട്ടി,തുടയെല്ല് എന്നിവിടങ്ങളിലെയൊക്കെ…………..”…………..
“ചിലപ്പോൾ…………..ചിലപ്പോൾ കുറച്ചു സ്ട്രോങ്ങ് ആയി അടിച്ചാൽ അല്ലെങ്കി നല്ല ഉയരങ്ങളിൽ നിന്ന് വീണാൽ അത് ഒടിയാം………… പക്ഷെ പൊടിയുക എന്നത് അസാധ്യം…………..”…………ഡോക്ടർ പറഞ്ഞു…………
“ഡോക്ടർ…………കുറേപേർ എന്തെങ്കിലും ആയുധങ്ങൾകൊണ്ട് മർദിച്ചാലും ഇങ്ങനെ പൊടിയാനുള്ള ചാൻസ് ഇല്ലേ…………..”………….നിരഞ്ജന ഡോക്ടറോട് ചോദിച്ചു……………
“യെസ്…………. ഉണ്ട്…………അത് തന്നെയാണ് ഇത് ചെയ്തവനെക്കുറിച്ച് എന്നിൽ ഭീതി കൂട്ടുന്നത്…………….”…… ……ഡോക്ടർ ഭയത്തോടെ പറഞ്ഞു……………
“അവൻ………….അവൻ…..?………..ഡോക്ടറിന് എങ്ങനെ പറയാൻ സാധിക്കും ഇത് ഒരൊറ്റ ആൾ ആണ് ചെയ്തത് എന്ന്……………”………..നിരഞ്ജന ഡോക്ടറോട് ചോദിച്ചു………….
“ഇത് ഒരൊറ്റ ആൾ ചെയ്ത പ്രവൃത്തി ആണ് നിരഞ്ജന…………ഒരുത്തൻ മാത്രം ചെയ്ത പ്രവൃത്തിയാണിത്…………..ഒരു അതിമാനുഷികൻ ചെയ്ത പ്രവൃത്തി…………….”………….ഡോക്ടർ മേശയിലടിച്ചു പറഞ്ഞു……………
“ബട്ട്………വൈ……….എന്തുകൊണ്ട്…………..”………….നിരഞ്ജന പിന്നെയും ഡോക്ടറോട് ചോദിച്ചു…………
ഡോക്ടർ ഒന്ന് ശ്വാസം വലിച്ചു…………
നിരഞ്ജനയും ബാലഗോപാലും ഡോക്ടറിന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു…………
“നിരഞ്ജന പറഞ്ഞതുപോലെ…………..ഇത് കുറേപേർ ചേർന്ന് ചെയ്ത പ്രവൃത്തി ആണെന്നുണ്ടേൽ തല്ലുകിട്ടിയവരുടെ ശരീരത്തിൽ കുറേ ക്ഷതങ്ങളുടെ പാടുകൾ നമുക്ക് കാണാൻ പറ്റും…………….പക്ഷെ ഇവിടെ അതില്ല…………”………….ഡോക്ടർ പറഞ്ഞു…………
ബാലഗോപാലിന്റെയും നിരഞ്ജനയുടെയും ഉള്ളിലേക്ക് ഭയത്തിന്റെ കണികകൾ വന്നുതുടങ്ങി…………..തങ്ങളുടെ എതിരെ നിൽക്കുന്നവൻ എത്രത്തോളം ഭീകരനാണെന്ന സത്യം അവരെ വേട്ടയാടി……………
“ഇവിടെ പോലീസുകാരുടെ അസ്ഥികൾ പൊടിഞ്ഞ ഇടത്ത് അവർക്ക് ആകെ കിട്ടിയ അടി ചിലപ്പോൾ ഒന്ന് മാത്രം ആയിരിക്കും ചിലപ്പോൾ രണ്ട്………. അതിനപ്പുറം പോകില്ല………….”………….ഡോക്ടർ പറഞ്ഞു……………
“വാട്ട്………”…………….നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു……………
“അതെ നിരഞ്ജന……….ജസ്റ്റ് വൺ പഞ്ച്……………അത്രയേ ഒള്ളൂ…………. അതേ വേണ്ടി വന്നിട്ടുള്ളൂ………….”………….ഡോക്ടർ പറഞ്ഞു………….
“എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല……………”…………….നിരഞ്ജന കസേരയിൽ ചാരി ഇരുന്നുപോയി…………….
“വേറെ ഒന്നുകൂടെ ഉണ്ട്………….”………….ഡോക്ടർ പറഞ്ഞു………
നിരഞ്ജനയും ബാലഗോപാലും പ്രതീക്ഷയോടെ ഡോക്ടറെ നോക്കി………..
“അവൻ ഒരു ആയുധം പോലും ഉപയോഗിച്ചിട്ടില്ല…………..”…………..ഡോക്ടർ പറഞ്ഞു…………..
നിരഞ്ജന ഭീതിയോടെ ഡോക്ടറെ നോക്കി……………
“നിങ്ങൾക്ക് എതിരെ നിൽക്കുന്നത് ആരാണെന്ന് എനിക്കറിയില്ല…………….പക്ഷെ ഭയക്കണം…………ഭയന്നെ തീരൂ……………ഇല്ലെങ്കിൽ ഭയം അവസാനിക്കുന്ന മരണത്തെ നിങ്ങൾ പുൽകും…………ലളിതമായി……………”…………..ഡോക്ടർ പറഞ്ഞു……………
ആ മുറി ഭയത്താൽ വീർപ്പുമുട്ടി…………..
“അവൻ നമുക്ക് വാണിംഗ് തന്നതാണ്…………..”………..ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുകയായിരുന്ന നിരഞ്ജനയെ നോക്കി ബാലഗോപാൽ പറഞ്ഞു…………..
നിരഞ്ജന ബാലഗോപാലിനെ നോക്കി………….
“അതെ മാഡം…………..”…………..ബാലഗോപാൽ പറഞ്ഞു………….
നിരഞ്ജന ചോദ്യഭാവത്തോടെ ബാലഗോപാലിനെ നോക്കി നിന്നു…………..
“ഇപ്പോൾ നമ്മളോട് ഡോക്ടർ പറഞ്ഞതൊന്നും എനിക്ക് പുതുമയുള്ള കാര്യമല്ല………….ഒന്ന് മാത്രമേ മാറ്റമുള്ളൂ…………..”………..ബാലഗോപാൽ പറഞ്ഞു…………
“എന്താണത്…………..”…………നിരഞ്ജന ചോദിച്ചു……………
“ഇത്തവണ മരണമില്ല…………”…………..ബാലഗോപാൽ പറഞ്ഞു………….
ആ മറുപടി നിരഞ്ജനയുടെ മുഖത്ത് ഭയം നിറച്ചെങ്കിലും അതിനേക്കാൾ ഉപരി ചോദ്യങ്ങളാണ് അവളിൽ വന്നത്…………….
“ഞാൻ പറഞ്ഞ വെവ്വേറെ സ്ഥലങ്ങളിലുള്ള കൊലപാതകങ്ങൾ…………അതൊക്കെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർക്കും ഇത് തന്നെയേ പറയാനുള്ളൂ………….ഒന്നോ രണ്ടോ അടി……..എല്ലുകൾ പൊടിഞ്ഞു………..മരണം……പക്ഷെ ഇവിടെ മരണമില്ല……..അതിനർത്ഥം………”…………..ബാലഗോപാൽ പറഞ്ഞുനിർത്തി………..
നിരഞ്ജന ബാലഗോപാലിനെ നോക്കി…………
“ഇതൊരു മുന്നറിയിപ്പ് ആണ്……………”…………..ബാലഗോപാൽ പറഞ്ഞു…………….
★★★★★★★★★★★★★★★★★★★★
ദിനങ്ങൾ കടന്നുപോകാൻ തുടങ്ങി…………….
പരസ്പരം നല്ല കൊത്തുകൂടൽ ആണെങ്കിലും കുഞ്ഞുട്ടനെ ഷാഹി നല്ലപോലെ പരിചരിച്ചു…………..ചില നിമിഷങ്ങളിൽ എനിക്ക് പോലും തോന്നി ഞാൻ പോലും അവന് ഇത്ര കെയർ കൊടുക്കുമായിരുന്നില്ല എന്ന്………………
കുഞ്ഞുട്ടൻ അവൾക്കിട്ട് നല്ലപോലെ കൊട്ടുമെങ്കിലും അവനും ഉള്ളിൽ നന്നായി അറിയാം ഇതിനേക്കാൾ കൂടുതൽ തന്നെ നോക്കാൻ വേറെ ആർക്കുമാവില്ല എന്ന് ……………
ഒരിക്കൽ ഷാഹി ഒപ്പമില്ലാത്ത സമയത്ത് അവൻ എന്നോട് അത് തുറന്നുപറയുക വരെ ചെയ്തു…………..
“ഡാ പന്നീ……………”…………
“എന്താടാ നാറി……………”………….ഞാൻ തിരിച്ചു ചോദിച്ചു………….
“എനിക്ക് നിന്നോട് ഭയങ്കര അസൂയ തോന്നുന്നെടാ…………..”………..കുഞ്ഞുട്ടൻ പറഞ്ഞു………….
“എന്തിന്………….”…………ഞാൻ തിരിച്ചു ചോദിച്ചു…………..
“ഷാഹിയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിന്………….”………..അവൻ പറഞ്ഞു………….
“ഇങ്ങനെ ഒന്നും അല്ലല്ലോ നീ നേരത്തെ പറഞ്ഞെ…………..”………..ഞാൻ ചോദിച്ചു…………..
“അത് അവൾ ഒപ്പമുള്ളത് കൊണ്ടല്ലേ………….അവൾ ഉള്ളപ്പോ അവളെകുറിച്ച് പൊക്കി പറഞ്ഞാൽ പിന്നെ ഞാൻ ഇവിടെ കിടക്കുന്നതിലും ഭേദം വല്ല റെയിൽവേ സ്റ്റേഷനിലും കിടക്കുന്നതാ…………..അതാകുമ്പോ കൊതുക് കടി മാത്രം പേടിച്ചാൽ മതി……………”………………അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…………….
“അതെന്താടാ അങ്ങനെ…………..”………..ഞാൻ കുഞ്ഞുട്ടനോട് ചിരിച്ചുകൊണ്ട് ചോദിച്ചു…………..
“എന്താന്നോ………… ഓളെ മുൻപിൽ വെച്ച് ഓളെ പൊക്കി പറഞ്ഞാൽ പിന്നെ………..ഓൾ പൊലിവ് കേറി ഭൂമിയിൽ ഒന്നും ആകില്ല പിന്നെ……………ഇപ്പൊ അവൾ ഡയലോഗ് അടിക്കുമ്പോൾ തിരിച്ചു കൌണ്ടർ അടിക്കാൻ ചെറിയ ഗ്യാപ് എങ്കിലും കിട്ടുന്നുണ്ട്……………അവളെ അവളുടെ മുൻപിൽ വെച്ച് പൊക്കിപറഞ്ഞാൽ പിന്നെ കൌണ്ടർ അടിക്കാൻ പോയിട്ട് ശ്വാസം വിടാൻ പോലും അവൾ ഗ്യാപ് തരില്ല……………..”…………..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു……….
ഞാൻ അതുകേട്ട് ചിരിച്ചു……………….
കുഞ്ഞുട്ടൻ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു…………
“വിട്ടുകളയരുത് അവളെ…………..ഒരിക്കലും…………ഒരിക്കലും………….അവളെ പോലൊരു പെണ്ണിനെ കിട്ടാൻ കോടി പുണ്യം ചെയ്യണം………….കോടി പുണ്യം……………..”…………അവൻ എന്റെ കണ്ണിൽ നോക്കി പറഞ്ഞു…………..
അവൻ പറഞ്ഞത് സത്യമാണ്……………
അവളെപോലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം……………അവളുടെ അത്ര സ്നേഹവും സന്തോഷവും തരാൻ പറ്റുന്ന വേറെ ഒരു പെണ്ണിനെ കണ്ടുപിടിക്കുക എനിക്ക് അസാധ്യമാണ്…………..പക്ഷെ…………….
ആ പക്ഷെ സമറിൽ മൗനം സൃഷ്ടിച്ചു……………..
അത് കുഞ്ഞുട്ടൻ ശ്രദ്ധിച്ചു…………….
കുഞ്ഞുട്ടൻ അവന്റെ തോളിൽ കൈ വെച്ചു……………
സമർ അവനെ നോക്കിയില്ല…………കണ്ണ് ദൂരത്തേക്ക് പിടിപ്പിച്ചുകൊണ്ട് അവൻ ഇരുന്നു………………
“നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല………….നീ അവളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നും…………….പക്ഷെ നീ എന്നെങ്കിലും എന്നോട് അവളെ കുറിച്ച് ഒരു അഭിപ്രായം ചോദിക്കുകയാണെങ്കിൽ അവളുടെ കൈ നിന്റെ കൈകളിൽ നിന്ന് വിടുവിക്കാൻ ഞാൻ ഒരിക്കലും പറയില്ല…………അവളുടെ മുഖം ശാന്തമായി പതിഞ്ഞു കിടക്കേണ്ടത് നിന്റെ നെഞ്ചിലാണ്…………നിന്റെ നെഞ്ചിൽ…………..നിന്റെ നെഞ്ചിൽ മാത്രം…………..”…………..കുഞ്ഞുട്ടൻ പറഞ്ഞു………….
സമർ അതുകേട്ട് കുറച്ചുനേരം മിണ്ടാതിരുന്നു……………
പതിയെ അവൻ എണീറ്റു……………
മനസ്സിലാക്കാൻ പറ്റാത്ത ഒരു ചിരി കുഞ്ഞുട്ടന് സമ്മാനിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു…………….
അവനെ മനസ്സിലാക്കാൻ സാധിക്കാതെ സമർ പോകുന്നതും നോക്കി കുഞ്ഞുട്ടൻ ബെഡിൽ കിടന്നു………………
●○●○●○●○●○●○●○●○●○●○●○●○●○
കൊച്ചി……………..
ഒരു പഴയ ബിൽഡിങ്……………
“മനുഷ്യനെ മനസ്സമാധാനമായി ഒന്ന് സുഖിക്കാൻ പോലും സമ്മതിക്കില്ലേ നീയൊന്നും……………”………..സുബ്ബണ്ണൻ കട്ടകലിപ്പിൽ തന്നെ…………….
ഹനീഫയും പിള്ളേരും ഒന്നും മിണ്ടിയില്ല…………
“എന്താടാ അതിനും മാത്രം തിരക്ക് ഇവിടെ………..”……….സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു………….
“അണ്ണാ……..അത്………….”………..ഹനീഫ ഒന്ന് വിക്കി…………..
“എന്താടാ നിന്റെ നാവ് പഴയ പോലെ വർക്ക് ചെയ്യുന്നില്ലേ…………..”………..സുബ്ബണ്ണൻ ചൂടായി കൊണ്ട് ഹനീഫയോട് ചോദിച്ചു…………
കളി പകുതിക്ക് വെച്ച് നിർത്തി പോരേണ്ടി വന്നതിന്റെ മുഴുവൻ ദേഷ്യവും സുബ്ബണ്ണനിൽ പ്രകടമായിരുന്നു……………
“തിരക്ക് അല്ല അണ്ണാ………..”………..ഹനീഫ പറഞ്ഞു…………
“പിന്നെന്താടാ നിന്റെ അമ്മായിഅമ്മയുടെ പതിനാറോ…………”…………..സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു………..
“അജയണ്ണൻ വിളിച്ചിരുന്നു………….”……….ഹനീഫ പറഞ്ഞു…………
“അവനോ…………അവനെന്താ…………..”………..
“അവന് ഒന്നുമില്ല…………പക്ഷെ അണ്ണനോട് സേഫ് ആയി ഇരിക്കാൻ പറഞ്ഞു………….”………..ഹനീഫ പറഞ്ഞു………….
“എന്നോടോ……….”…………സുബ്ബണ്ണൻ ചോദിച്ചു………….
“അതെ അണ്ണാ………….പണി വരുന്നുണ്ട്…………”………..ഹനീഫ പറഞ്ഞു………….
“എവിടുന്ന്…………”………..ഒരു പുഞ്ചിരിയോടെ സുബ്ബണ്ണൻ ചോദിച്ചു…………..
“മിഥിലാപുരി…………..”………….
സുബ്ബണ്ണന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു………..
സുബ്ബണ്ണന്റെ മുഖം ഭീതിയിൽ മുങ്ങി താഴ്ന്നു…………
ഒരു നിമിഷം അവിടെ ഒരു മൗനം പടർന്നു………….
കാര്യത്തിന്റെ ഗൗരവം സുബ്ബണ്ണന് മനസ്സിലായി…………….
“ആരാണ്………..അബൂബക്കറാണോ……………”…………..കുറച്ചുനേരത്തെ മൗനം ഭേദിച്ചുകൊണ്ട് സുബ്ബണ്ണൻ ചോദിച്ചു………….
“കേട്ടറിവ് വെച്ച് അബൂബക്കറല്ല……………”……………ഹനീഫ പറഞ്ഞു………….
“പിന്നെ………….”……………
“സമർ………….സമർ അലി ഖുറേഷി……………അബൂബക്കറിന്റെ ഏറ്റവും ഇളയമകൻ…………..”……………..ഹനീഫ പറഞ്ഞു……………
സമർ എന്ന വാക്ക് ഭീതിയുടെ കനൽപോലെ സുബ്ബണ്ണന്റെ ചെവിയിലേക്ക് ഒഴുകി ഇറങ്ങി……………..
മരണഭയം സുബ്ബണ്ണനെ പിടികൂടി…………….
“സിംഹത്തിന് പിറന്നത് സിംഹകുട്ടി ആവാതിരിക്കില്ലല്ലോ…………”………….ഹനീഫ പറഞ്ഞു…………..
ഹനീഫയുടെ വാക്കുകൾ സുബ്ബണ്ണനിൽ ഭയം കൂട്ടി………….
കുറച്ചുനേരം അവിടെ മൗനം തളംകെട്ടി നിന്നു…………
“ഹനീഫാ…………”………..സുബ്ബണ്ണൻ വിളിച്ചു…………..
“അണ്ണാ…………..”…………
“നമ്മുടെ പിള്ളേരോട് മുഴുവൻ പേരോടും നമ്മുടെ ഡിസ്കോ ബാറിൽ എത്താൻ പറ……………ഇനി നമ്മൾ അവിടെയാണ്…………..പുതിയ പണികൾ ഒന്നും എടുക്കണ്ടാ…………….”……………..സുബ്ബണ്ണൻ നിർദേശം കൊടുത്തു………….
“ശരിയണ്ണാ…………”……………
“ഹനീഫാ………….”…………
“എന്താ അണ്ണാ………..”………….
“സംഹാരശേഷി കുറയാത്ത സുനാമി പോലെയാണ് അവൻ വരുക………..കണ്ണിൽ പെടുന്നതെല്ലാം അവൻ അടിച്ചു ഇല്ലാതാക്കി കളയും……………ക്ഷണനേരം കൊണ്ട്……………”…………സുബ്ബണ്ണൻ പറഞ്ഞു………….
ഹനീഫയിൽ ഭീതി നിറഞ്ഞു…………
“അതുകൊണ്ട് എല്ലാവരോടും ജാഗരൂഗരായി ഇരിക്കാൻ പറഞ്ഞോ…………..അവൻ ചെകുത്താന്റെ സന്തതിയാണ്……….. ദയ ഒട്ടും പ്രതീക്ഷിക്കണ്ടാ…………….”……………സുബ്ബണ്ണൻ പറഞ്ഞു………….
ഭയം അവിടെ നിറഞ്ഞു നിന്നു………….
അതിന്റെ തെളിവായി മൗനവും അവിടെ നിറഞ്ഞു നിന്നു………..
ഹൃദയമിടിപ്പ് എല്ലാവരിലും കൂടി…………
ഭയം അവരുടെ മനോനിലയെ തകിടം മറിക്കാൻ തുടങ്ങി…………
കാരണം അത് വെറും ഭയമല്ല…………മരണഭയമാണ്……………….
■□■□■□■□■□■□■□■□■□■□■□■□
“അവിടെ കിടക്കെടാ…………..”……………ഷാഹി കുഞ്ഞുട്ടനെ ബെഡിലേക്ക് ഉന്തി ഇട്ടു…………
“ഇതെന്ത് സാധനമാണെടാ………..”…………………കുഞ്ഞുട്ടൻ അവളുടെ പ്രവൃത്തി കണ്ടിട്ട് സമറിനോട് ചോദിച്ചു…………….
“തമ്പുരാനറിയാം…………”………….സമർ കൈമലർത്തി…………….
മരുന്ന് കുടിച്ചപാടെ ഇറങ്ങി നടക്കാൻ ശ്രമിച്ചതിന് കുഞ്ഞുട്ടന് കിട്ടിയ ഉന്താണ് നമ്മൾ ഇപ്പോ സാക്ഷ്യം വഹിച്ചത്…………..
ഉന്തിന്റെ ശക്തി കൊണ്ടാണോ അല്ലെങ്കി എണീറ്റാൽ ഷാഹിയുടെ കയ്യിൽ നിന്ന് ഇനിയും കിട്ടും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല കുഞ്ഞുട്ടൻ അവിടെ തന്നെ കിടന്നു……………
കുഞ്ഞുട്ടൻ ഇപ്പോ ഫുൾ ഷാഹിയുടെ കൺട്രോളിലാണ്…………..
അവൾ പറയുന്നതിനെതിരെയായി എന്തെങ്കിലും കുഞ്ഞുട്ടൻ ചെയ്യാൻ ശ്രമിച്ചാൽ ഒന്നുകിൽ ഷാഹിയുടെ നഖങ്ങളോ അല്ലെങ്കിൽ ഇതുപോലെ ചില ഉന്തുകൾ കൊണ്ടും അവൾ അവനെ അനുസരിപ്പിക്കും………….
സത്യത്തിൽ കുഞ്ഞുട്ടൻ അവളുടെ അധികാരം ആസ്വദിച്ചിരുന്നു…………..
അവർ രണ്ടുപേരുടെയും കോപ്രായങ്ങൾ കണ്ട് സമറിന് ചിരിക്കാനെ നേരമുള്ളായിരുന്നു………….
കുഞ്ഞുട്ടൻ ഷാഹിയുടെയും സമറിന്റെയും സ്ഥിരം ജീവിതത്തിലേക്ക് കടന്നുവന്നതോട് കൂടെ പിന്നെ ഇപ്പോൾ സന്തോഷത്തിനും ചിരിക്കാനും പൊട്ടത്തരത്തിനും ഒന്നും ഒരു കുറവുമില്ലായിരുന്നു…………….
കോളേജ് വിട്ട് വന്നു കഴിഞ്ഞാൽ പിന്നെ അവരുടെ താവളം കുഞ്ഞുട്ടന്റെ ബെഡ്‌റൂം ആയിരുന്നു………………
രാവിലെ വെച്ച ചോർ ഒന്ന് തിളപ്പിച്ചു ഊറ്റുകയും അതിലേക്ക് എന്തെങ്കിലും കറിയും വെച്ച് കഴിഞ്ഞാൽ ഷാഹി പിന്നെ ഫ്രീ……………
അവൾ സമറിനെയും കൊണ്ട് കുഞ്ഞുട്ടന്റെ റൂമിലേക്ക് നടക്കും…………
പിന്നെ തല്ലായി,പൊട്ടത്തരമായി, നിലയ്ക്കാത്ത ചിരികളായി………….
അവർ മൂന്നുപേരും എന്തെങ്കിലും സംസാരിച്ചു അവിടെ അങ്ങനെ ഇരിക്കും……….എന്തെങ്കിലും കാര്യപ്പെട്ട് ഒന്നുമാകില്ല സംസാരിക്കുക………….പക്ഷെ എന്തെങ്കിലുമായി അവർക്ക് സംസാരിക്കാൻ കുറേ ഉണ്ടാകും……………
അവർ ആ നിമിഷങ്ങൾ ശരിക്ക് എൻജോയ് ചെയ്തിരുന്നു…………..
ഇതിനിടയിൽ കുഞ്ഞുട്ടൻ റെസ്റ്റിലാണെന്ന് അറിഞ്ഞു ആനിയും കാർത്തിയും ജോണിയും അവനെ കാണാൻ വന്നു……………
ഷാഹിക്ക് അവരോട് അപ്പോഴേക്കും നല്ല അടുപ്പമായി കഴിഞ്ഞിരുന്നു…………സമറിന്റെ ഒപ്പം എപ്പോഴും നടക്കുന്നത് കൊണ്ട് തന്നെ അവരോടെല്ലാം നല്ല പരിചയം അവൾ സ്ഥാപിച്ചെടുത്തിരുന്നു…………..
മാത്രമല്ല സമറിനെന്ന പോലെ അവർക്കും ഷാഹിയെ വളരെ ഇഷ്ടമായിരുന്നു………..അവളുടെ പാവത്താനിസവും കുസൃതികളും കുറുമ്പുകളും മധുരമേറുന്ന വാക്കുകളും അവർ വളരെയധികം ഇഷ്ടപ്പെട്ടു…………..
സമറിന്റെ നിശ്ശബ്ദതയ്ക്ക് അവൾ തന്നെയായിരുന്നു യോജിച്ച മരുന്ന്…………ആ കാര്യത്തിൽ മൂവർക്കും ഒരു സംശയവുമില്ലായിരുന്നു……………..
ഇതിനിടയിൽ ഷാഹി താമസിക്കുന്ന സ്ഥലം കാണാൻ വേണ്ടി ഗായുവും അനുവും വീട്ടിലേക്ക് വന്നു…………
അനുവുമായും ഗായുവുമായും സമർ നല്ല സുഹൃത്ത് ബന്ധം നേടിയെടുത്തിരുന്നു………….ഷാഹി അതിന് കാരണമായി………..അതിലെല്ലാമുപരി സമറിന്റെ കോളേജിലെ ഗ്യാങിലേക്ക് ഷാഹിയും അനുവും ഗായുവും പുതുതായി ചേർക്കപ്പെട്ടിരുന്നു………….
അവരെല്ലാം പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി…………..
കുഞ്ഞുട്ടന് അനുവിനെയും ഗായുവിനെയും ഷാഹി പരിചയപ്പെടുത്തിക്കൊടുത്തു………….
കുഞ്ഞുട്ടൻ അവരെ പരിചയപ്പെട്ടു………….
“ഇപ്പൊ എങ്ങനെയുണ്ട്………..വേദന ഉണ്ടോ…………..”………….അനു കുഞ്ഞുട്ടനോട് ചോദിച്ചു……………
“ഡോക്ടറെ…………ഒന്ന് പറഞ്ഞു കൊടുത്തെ എന്റെ അവസ്ഥ…………..”………..ഷാഹിയെ നോക്കിക്കൊണ്ട് കുഞ്ഞുട്ടൻ പറഞ്ഞു………..
അതുകേട്ട് അവർ മൂന്നുപേരും ചിരിച്ചു…………
“ഇവളാണോ ഡോക്ടർ………..”…………അനു കുഞ്ഞുട്ടനോട് ചോദിച്ചു…………..
“ഡോക്ടർ എന്നൊന്നും പറഞ്ഞാൽ പോരാ…………അതുക്കും മേലെ…………”………..കുഞ്ഞുട്ടൻ ചിരിച്ചു………….
അവരും ചിരിച്ചു………….
“എന്റെ മോളേ……… ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ കുറച്ചെങ്കിലും ഒരു മയം ഉണ്ടാകും…………ഇത് എന്നെ എന്റെ സ്വന്തം ഇഷ്ടത്തോടെ ഒന്ന് ശ്വാസം വിടാൻ പോലും ഇവള് സമ്മതിക്കില്ല…………”……….കുഞ്ഞുട്ടൻ അവരോട് പരാതി പറഞ്ഞു………….
അവർ അത് കേട്ട് ചിരിച്ചു…………ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചുകൊടുത്തു……………
“എന്താടീ…………..”…………അനുവും ഗായുവും ഷാഹിയോട് ചോദിച്ചു…………..
“കുറച്ചു കടങ്ങൾ വീട്ടാനുണ്ട്…………. ഇപ്പൊ പറ്റിയ സമയമാണ്………… ..ഇങ്ങോട്ട് ഉപദ്രവിക്കാൻ സാധിക്കില്ലല്ലോ………….അതോണ്ട് നല്ലപ്പോലെ മുതലാക്കണം………….”…………ഷാഹി കണ്ണടച്ചുകൊണ്ട് പറഞ്ഞു…………
“എല്ലാം ഓർമ ഉണ്ട് ട്ടോ…………”………..കുഞ്ഞുട്ടൻ ചെറിയ ഒരു ഭീഷണി ഷാഹിക്ക് കൊടുത്തു………….
അനുവും ഗായുവും കുഞ്ഞുട്ടൻ പറഞ്ഞത് കേട്ട് ചിരിച്ചു………….
“ആഹാ………എന്നാൽ അതിനുള്ളത് കൂടി തരാട്ടോ………….”…………..ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു…………….
“പണി പാളിയെന്നാ തോന്നണെ കൃഷ്ണാ……….”………….അതുകേട്ട് എല്ലാവര്ക്കും കേൾക്കാൻ പാകത്തിലുള്ള ഒരു ആത്മഗതം കുഞ്ഞുട്ടൻ പറഞ്ഞു…………..
അത് അവർ മൂന്നുപേരിലും ചിരി പടർത്തി…………….
കുഞ്ഞുട്ടനെ കണ്ടതിനു ശേഷം അനുവിനെയും ഗായുവിനെയും അവൾ വീട് ചുറ്റികാണിച്ചു കൊടുത്തു…………….
അവർ ആകാംഷയോടെ ആ നാലുകെട്ട് കണ്ടു……….
അവസാനം റോക്കിയെയും ബാഷയെയും ഷാഹി അവർക്ക് കാണിച്ചുകൊടുത്തു………..
അവരെ കണ്ട് അനുവും ഗായുവും പേടിച്ചിട്ട് പിന്നിലേക്ക് വലിഞ്ഞു………….
അവരുടെ പേടി കണ്ട് ഷാഹി ചിരിച്ചു………..
ഷാഹി ബാഷയെയും റോക്കിയെയും അടുത്തേക്ക് വിളിച്ചു………….അവർ അവളോട് വിളിക്കല്ലേ എന്ന് പറഞ്ഞു…………
ബാഷയും റോക്കിയും വന്നപ്പോൾ അവർ രണ്ടുപേരും ഷാഹിയുടെ പിന്നിൽ മറഞ്ഞു നിന്നു………….
അനുവിനെയും ഗായുവിനെയും റോക്കിക്കും ബാഷയ്ക്കും ഷാഹി പരിചയപ്പെടുത്തി കൊടുത്തു………….
അനുവിനെയും ഗായുവിനെയും കൊണ്ട് റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ ഷാഹി തൊടുവിച്ചു………..
അവർ പതിയെ കമ്പനി ആയി……………
ഷാഹി അവരോട് അവൾ റോക്കിയോടും ബാഷയോടും കൂട്ടായ കഥ പറഞ്ഞു…………..അവർ ആശ്ചര്യത്തോടെ കേട്ടുനിന്നു…………..
അവർ മൂന്നുപേരും അതിന് ശേഷം ഹാളിലേക്ക് നടന്നു…………
“എന്തൊരു ജന്മമാടീ അവൻ………..”……………അനു സമറിനെ മനസ്സിലാക്കാൻ സാധിക്കാതെ ഷാഹിയോട് ചോദിച്ചു…………
“ഒരു ഐഡിയയും ഇല്ല…………”………….ഷാഹിയും കൈമലർത്തി…………
കുറച്ചുനേരം കൂടി സമറിനും കുഞ്ഞുട്ടനും ഒപ്പം സംസാരിച്ചിരുന്നതിന് ശേഷം അവർ പോയി………………
അവരെ യാത്രയാക്കിയതിന് ശേഷം അവർ രണ്ടുപേരും കുഞ്ഞുട്ടന്റെ റൂമിലേക്ക് പോയി………….
അവർ അവിടെ ഓരോന്ന് സംസാരിച്ചിരുന്നു……………
സംസാരിച്ചു സംസാരിച്ചു അവസാനം ഷാഹി അവിടെ കിടന്ന് ഉറങ്ങിപ്പോയി…………..
അവളിൽ നിന്ന് ശ്വാസം ക്രമമായി വരാൻ തുടങ്ങിയത് കണ്ടപ്പോളാണ് അവൾ ഉറങ്ങിയ കാര്യം അവർ അരിഞ്ഞത്………….
സമറും കുഞ്ഞുട്ടനും പരസ്പരം നോക്കി ചിരിച്ചു……………
“ഇപ്പൊ എന്ത് നിഷ്കളങ്കതയാണെന്ന് നോക്ക്…………….ഉറങ്ങുമ്പോൾ എങ്കിലും ഇത് കുറച്ചു ശാന്തമാണല്ലോ……….”…………കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…………
സമർ അത് കേട്ട് ചിരിച്ചു………….
“ഇവളെ ഇനി എന്താ ചെയ്യുന്നേ………വിളിച്ചുനോക്ക്………..”…………കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…………..
സമർ അവളുടെ അടുത്തേക്ക് ചെന്നു………..
അവളെ നോക്കി………….
അവളുടെ മനോഹരമായ മുഖത്തിൽ നിന്ന് അവന് കണ്ണെടുക്കാൻ സാധിച്ചില്ല…………….അവൻ അവളെ തന്നെ നോക്കി നിന്നു……………
“അവളെ സൈറ്റ് അടിക്കാനല്ല ഞാൻ പറഞ്ഞെ………..അവളെ ഉണർത്തി റൂമിൽ പോയി കിടക്കാൻ പറഞ്ഞള…….. ഇന്ന് കുറേ ക്ഷീണിച്ചിട്ടുണ്ട് പെണ്ണ്…………”………..കുഞ്ഞുട്ടൻ പറഞ്ഞു…………..
സമർ അവളെ വീണ്ടും നോക്കി……………
അവന് അവളെ ഉറക്കത്തിൽ നിന്ന് എണീൽപ്പിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു………….അവൻ അവളുടെ അടുത്തേക്ക് ചെന്നു…………..
അവളെ അവൻ പതിയെ കൈകളിൽ കോരിയെടുത്തു………….
കുഞ്ഞുട്ടൻ ഒരു ചെറുചിരിയോടെ ഇത് നോക്കി നിന്നു………….
സമർ കുഞ്ഞുട്ടന് നേരെ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു………….
സമർ ഷാഹിയുടെ റൂമിലേക്ക് ചെന്നു………..
അവളെ അവൻ ബെഡിൽ കിടത്തി………….അവൾ ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടുണ്ടായിരുന്നില്ല…………..സമർ അവളെ നോക്കി നിന്നു…………
കുറച്ചുകഴിഞ്ഞ് അവൻ അവളെ പുതപ്പെടുത്ത് മൂടി………….
സമർ പുറത്തേക്ക് നടക്കാൻ തുനിഞ്ഞു………..
“താങ്ക്സ്……………..”…………
സമർ അവളെ തിരിഞ്ഞു നോക്കി…………..
അവൾ പതിയെ കണ്ണുതുറന്നു………….
“നീ ഉറങ്ങിയിട്ടില്ലായിരുന്നോ പെണ്ണെ…………”…………സമർ അവളോട് ചോദിച്ചു………….
“നീ എന്നെ എടുത്തപ്പോളാ എണീറ്റത്……….”…………അവൾ പറഞ്ഞു………….
“എന്നിട്ടെന്തേ പറയാഞ്ഞേ……….”………..സമർ ചോദിച്ചു………….
“എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോ ഞാൻ എന്തിനാ തടയുന്നെ………അതൊക്കെ മോശമല്ലേ…………”………..ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു…………..
“ഓഹോ……………”………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………
“ആഹാ…………”……………
സമർ ചിരിയോടെ അവളെ നോക്കി നിന്നു…………..
ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…………. പെട്ടെന്ന് സമർ നോട്ടം പിൻവലിച്ചു……………
“ഗുഡ് നയ്റ്റ്…………..”………..അതും പറഞ്ഞു സമർ പുറത്തേക്ക് നടന്നു………….
“ഗുഡ് നയ്റ്റ്……………”…………മറുപടി കൊടുത്തിട്ട് ഷാഹി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി…………….
■■■■■■■■■■■■■■■■■■■■■■■■■■■■■
ഇരുട്ട്………….
പതിയെ വെളിച്ചം വന്നു………….
കാഴ്ച ഒരു മരച്ചില്ലയിലേക്ക് പോയി…………..
ഇലകളിൽ വെള്ളം തങ്ങിനിൽക്കുന്നു……….മഴ പെയ്തിട്ട് കുറച്ചായുള്ളൂ………..
ആ പച്ച ഇലകളിൽ വെള്ളം തങ്ങിനിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്………..
പെട്ടെന്ന് ഒരു പൂമ്പാറ്റ ആ വെള്ളത്തിൽ വന്നിരുന്നു………….
തുള്ളി വെള്ളം കുടിച്ച ശേഷം ആ പൂമ്പാറ്റ വെള്ളത്തിൽ നിന്ന് പറന്നു………..
അത് പറന്നപ്പോൾ അതിന്റെ കാലുകൾ തട്ടി വെള്ളം തെറിച്ചു………..ചെറിയ ചെറിയ വെള്ളതുള്ളികളായി………..
കാഴ്ച പൂമ്പാറ്റയ്ക്ക് പിന്നാലെ പാഞ്ഞു…………
അത് മരങ്ങളും ചെടികളും കടന്ന് ഒരു വീട്ടുമുറ്റത്തെത്തി…………..
ഒരു ചെറിയ പയ്യൻ കയ്യിൽ സാധനവുമായി വീട്ടിലേക്ക് കയറി………..
അവന്റെ ഉമ്മ അവനെ കാത്ത് വീടിന് പുറത്തു തന്നെയുണ്ടായിരുന്നു……………..
അവൻ ഉമ്മാനെ കണ്ട് പുഞ്ചിരിച്ചു………..ഉമ്മയും തിരിച്ചു ചിരിച്ചു…………
“എല്ലാ പെൺകുട്ടികളും നല്ല നോട്ടമാണല്ലോ…………”…………ഉമ്മ കളിയാക്കി അവനോട് ചോദിച്ചു………..
“ആണോ………..”……..അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു…………
“ആണന്നേ………..”…………ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു………….
“ഞാൻ നല്ല സുന്ദരനല്ലേ……….അതുകൊണ്ടായിരിക്കും………….”………അവൻ കണ്ണടച്ചുകൊണ്ട് ഉമ്മാക്ക് മറുപടി കൊടുത്തു…………..
“ഓഹോ………..ഒരു സുന്ദരൻ വന്നേക്കുന്നു……….”………….ഉമ്മ അവനെ കളിയാക്കി…………
“ഹെഹേ………..”………….
“എന്നിട്ട് ഈ സുന്ദരൻ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ………….”……….അവന്റെ കവിളിൽ പിടിച്ചുകൊണ്ട് ഉമ്മ ചോദിച്ചു…………….
“ഹ്മ്……………”…………അവൻ മൂളി………….
“അമ്പട കള്ളാ………….ആരാണത്………….”…………ഉമ്മ അവനെ നുള്ളിക്കൊണ്ട് അവനോട് ചിരിച്ചുകൊണ്ട് ചോദിച്ചു…………..
“ദേ………… അവൾ…………”…………അവൻ പുറത്തേക്ക് കൈചൂണ്ടി………….
ഉമ്മ അങ്ങോട്ടേക്ക് നോക്കി……………
ഉമ്മയുടെ കാഴ്ച ഒരു ചെറിയ പെൺകുട്ടിയിൽ ചെന്നെത്തി…………..
പക്ഷെ അവളുടെ മുഖം മാത്രം വെളിവായില്ല……………
“കൊള്ളാലോ സെലക്ഷൻ……………”……….ഉമ്മ അവനോട് പറഞ്ഞു…………..
“എന്റെയല്ലേ സെലക്ഷൻ…………”…………അവൻ കോളർ പിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു…………
“അയ്യടാ………..”…………..
“ഹിഹീ…………”…………..
“ഓളെ കെട്ടി കഴിഞ്ഞാൽ പിന്നെ ഉമ്മാനെ ഒക്കെ മറക്കുമോ………….”………..ഉമ്മ കുസൃതിയായി ചോദിച്ചു…………
പക്ഷെ ആ ചോദ്യം അവനിലെ ചിരി മായ്ച്ചു…………
അത് ആ ഉമ്മ കണ്ടു……………
“അയ്യേ………..ഞാൻ ചുമ്മാ ചോദിച്ചതല്ലേ…………അപ്പോഴേക്കും ന്റെ കുട്ടീന്റെ മുഖം വാടിയോ………”…………ഉമ്മ അവനെ കെട്ടിപ്പിടിച്ചു………….
“കളിയായിട്ട് പോലും എന്നോട് അങ്ങനെ ചോദിക്കരുത് ഉമ്മാ………….ഈ ലോകത്ത് എനിക്ക് ഉമ്മാനെ കഴിഞ്ഞേ മറ്റെന്തും ഒള്ളൂ……………മറ്റെന്തും………….”………….അവന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി അടർന്നുവീണു……………
ഉമ്മ ആ കണ്ണുനീർ തുടച്ചു………….
അവനെ കെട്ടിപ്പിടിച്ചിട്ട് അവന്റെ നെറ്റിയിൽ മുത്തം വെച്ചു………….
അവൻ കണ്ണടച്ച് അത് ഏറ്റുവാങ്ങി…………..
ആ മുത്തത്തിന്റെ നനവ് അവനിലേക്ക് പടർന്നിറങ്ങി………….
അവനെ അത് കുളിര് കൊള്ളിച്ചു…………അവനിലെ സന്തോഷത്തിന്റെ യഥാർത്ഥ അനുഭൂതി അതുകാണിച്ചുകൊടുത്തു………….അവൻ അത് കണ്ണടച്ചുകൊണ്ട് ആസ്വദിച്ചു…………..
അവൻ കണ്ണ് തുറന്നു…………
അവന്റെ കാഴ്ച മങ്ങി…………
ഉമ്മാനെ അവന് കാണാൻ സാധിച്ചില്ല……….
അവൻ കണ്ണ് അടച്ചിട്ട് പിന്നെയും തുറന്നു………….
പക്ഷെ പിന്നെയും അത് തന്നെ അവസ്ഥ…………..
പെട്ടെന്ന് അവനെ ആ കാഴ്ചയിലേക്കെത്തിച്ച പൂമ്പാറ്റ അവന് മുന്നിലേക്ക് വന്നു………….
അത് അവന് മുന്നിൽ പാറി കളിച്ചു………..
പെട്ടെന്ന് ആ പൂമ്പാറ്റയെ തീ പിടിച്ചു………..
അതിന്റെ ചിറകുകൾ കരിഞ്ഞു വീണു………..
അതിലെ ഒരു തീനാളം അവന്റെ കണ്ണിന് നേരെ വന്നു…………
അവൻ ആ തീനാളത്തിലേക്ക് തന്നെ ഉറ്റുനോക്കി…………
ആ തീനാളം അവന്റെ കണ്ണ് ലക്ഷ്യമാക്കി വന്നു………….
അത് അവന്റെ കണ്ണിന്റെ തൊട്ടടുത്തെത്തി………….
അവൻ പെട്ടെന്ന് ഞെട്ടി എണീറ്റു…………
തീനാളവും പൂമ്പാറ്റയും ആ ഉമ്മയും മകനും ഒക്കെ മാഞ്ഞുപോയി…………
പക്ഷെ ഓർമ്മകൾ മാത്രം ശേഷിച്ചു………….
ആ ഓർമകളിൽ അവന്റെ മനസ്സ് വെന്തുനീറി………….
അവൻ ഉറക്കെ ആർത്തു…………
അവന്റെ പുറത്ത് പച്ചകുത്തിയിരുന്ന ഫാൽക്കൻ പക്ഷിയുടെ ടാറ്റൂ വിന്റെ ഭാഗം വെന്തുനീറി………….
അവന്റെ മനസ്സിന്റെ ഉള്ളിലെ വേദന അവിടെ പ്രതിഫലിച്ചു…………..
അത് മനസ്സിലാക്കിയെന്നവണ്ണം ഒരു ഫാൾക്കൻ പക്ഷി വേദനയോടെ ആകാശത്ത് ആ രാത്രിയിലും പറന്നു കൊണ്ടിരുന്നു……………
★★★★★★★★★★★★★★★★★★★
കുഞ്ഞുട്ടൻ വന്നതോടെ ഷാഹിക്കും സമറിനും ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങൾ പാടെ കുറഞ്ഞു……………
ഉച്ചയ്ക്കും വീട്ടിൽ നിന്ന് ഭക്ഷണം എടുക്കുന്നതുകൊണ്ട് സമറിന് അവളെ ഒറ്റയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനും സാധിച്ചില്ല…………..
ഉച്ചയ്ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാം എന്ന് പറയാൻ അവന്റെ മടി അവനെ സാധിപ്പിച്ചില്ല………….
സമറിന് ശരിക്കും അവൾ അവന്റെ അടുത്തുണ്ടായിരുന്നിട്ടും അവളെ മിസ്സ് ചെയ്യാൻ തുടങ്ങി……………….
ഷാഹിയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു…………..
കോളേജിൽ നിന്ന് മിണ്ടാൻ പോയാൽ ഗായുവും അനുവും കളിയാക്കും………….വീട്ടിലാണെങ്കിൽ കുഞ്ഞുട്ടനും………….ആകെ കിട്ടുന്നത് കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രമാണ്…………അല്ലാത്ത നിമിഷങ്ങളിൽ അവനെ തനിച്ചു കിട്ടാത്തതിൽ അവൾക്കും നിരാശയായി………….
ഫുഡ് വീട്ടിൽ നിന്ന് കൊണ്ടുപോകാം എന്ന് പറഞ്ഞത് വേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി……….അല്ലെങ്കി ആ നിമിഷങ്ങളിൽ കൂടി അവനെ എനിക്ക് മാത്രമായി കിട്ടിയേനെ…………
ഞാൻ തന്നെ അങ്ങനെ ഒരു നിർദേശം പറഞ്ഞതുകൊണ്ട് ഇപ്പൊ അത് വേണ്ടാ എന്ന് പറയാനും മടി………….
എല്ലാം കൊണ്ടും രസകരമായിരുന്നുവെങ്കിലും പരസ്പരം ഒറ്റയ്ക്ക് കിട്ടാത്ത നിമിഷങ്ങളിൽ അവർ ഇരുവരും സങ്കടപ്പെട്ടു……………
ഒരു ദിവസം കുഞ്ഞുട്ടൻ ഉറങ്ങിയ ദിവസം പാതിരയോടടുത്ത് സമറും ഷാഹിയും ഹാളിൽ സംസാരിച്ചു ഇരിക്കുകയായിരുന്നു…………….
പുറത്ത് മഴ പെയ്ത് തോർന്നതെയുള്ളൂ…………….
അതിന്റെ ഒരു തണുപ്പ് ഉള്ളിൽ കിട്ടുന്നുണ്ടായിരുന്നു…………
“എനിക്ക് ഐസ് ക്രീം കഴിക്കണം…………..”…………ഷാഹി പെട്ടെന്ന് പറഞ്ഞു……………
സമർ അതുകേട്ട് അവളുടെ മുഖത്തേക്ക് നോക്കി……………..
അവളുടെ ആഗ്രഹം കേട്ട് സമറിന് ചിരി വന്നു…………
മഴക്കാലത്താണ് അവൾക്ക് ഐസ് ക്രീം കഴിക്കാൻ പൂതി………….
പക്ഷെ അവൻ ഒരു കാര്യത്തിൽ സന്തോഷവാനായിരുന്നു…………..
അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൾ അവനോട് പറയുന്നുണ്ട്………….
മുൻപ് അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ അവൾ അവനോട് മിണ്ടില്ല………….ഒന്നും ചോദിക്കില്ല…………..എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു ഇരിക്കും…………….
അന്ന് ആ ഡ്രസ്സ് വാങ്ങികൊടുത്തതിന് ശേഷവും അവൾ അവളുടെ ആഗ്രഹങ്ങൾ പറയാൻ മടി കാണിച്ചപ്പോൾ ഒരു ദിവസം സമർ അവളോട് ചൂടായി……………
“നിനക്ക് എന്തുവേണമെങ്കിലും എന്നോട് പറയണം………….ഒരു മടിയും കാണിക്കണ്ടാ………….നിനക്ക് എന്നോട് നിന്റെ ഇഷ്ടങ്ങൾ പറയാൻ താത്പര്യമില്ലെങ്കിൽ ഞാൻ നിനക്ക് അന്യനാണ് എന്നല്ലേ അർഥം…………എന്നാൽ പിന്നെ എന്നോട് മിണ്ടാനും വരണ്ട………….”………….ആ ഡയലോഗിൽ ഷാഹി വീണു…………..
കാരണം അവൾക്ക് അവനോട് ഒരിക്കലും മിണ്ടാതിരിക്കാൻ സാധിക്കില്ല…………….
അതിന് ശേഷം അവൾ അവൾക്ക് എന്തെങ്കിലും വേണം എന്ന് തോന്നുമ്പോൾ അവൾ സമറിനോട് പറയും……………
വലിയ ആഗ്രഹങ്ങളൊന്നും ഷാഹിക്കില്ല……….ചെറിയ ചെറിയ ആഗ്രഹങ്ങളെ ഒള്ളു…………..പക്ഷെ അത് അവൾ പറയുന്ന സമയമാകും ശരിക്കും കടുകട്ടി…………….
ഇപ്പൊ തന്നെ കണ്ടില്ലേ…………..
മഴക്കാലത്ത് അതും നട്ടപ്പാതിരക്ക് ആണ് അവൾക്ക് ഐസ് ക്രീം തിന്നേണ്ടത്……………..
സമർ നാളെ വാങ്ങി തരാം എന്ന് പറഞ്ഞാൽ അവൾ ചിണുങ്ങി വാശി പിടിക്കാൻ തുടങ്ങും…………..ഇതാണ് ഒരാളോട് ഒരു കാര്യം പറയാൻ പാടില്ല…………കണ്ടില്ലേ എല്ലാം തിരിച്ചുവന്ന് പണി തരുന്നത്……………
“ഈ മഴക്കാലത്താണോ പെണ്ണെ ഐസ് ക്രീം…………”………….സമർ അവളോട് ചോദിച്ചു…………….
“ഈ……….മഴക്കാലമാണ് ഐസ് ക്രീം തിന്നാൻ ഏറ്റവും ബെസ്റ്റ്…………അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ…………..”…………ഷാഹി ഇളിച്ചുകൊണ്ട് അവനോട് പറഞ്ഞു…………..
“നാളെ പോരേ…………”…. ……സമ്മതിക്കില്ല എന്നറിയാമെങ്കിലും ചിലപ്പോ ലോട്ടറി അടിച്ചാലോ എന്ന് കരുതി സമർ ഒന്ന് ചോദിച്ചു നോക്കി…………..
“അയ്‌ക്കോട്ടെ………… എന്ത് ആഗ്രഹം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി അത് അപ്പൊ സാധിച്ചു തരും എന്ന് പറഞ്ഞ ആളാണ് ഈ പറയുന്നേ………അയ്‌ക്കോട്ടെ………….”………….തുടങ്ങി ഓളെ ചിണുങ്ങൽ………….കാണാൻ നല്ല രസമൊക്കെ ആണ്…….. പക്ഷെ അവൾ ആ ചിണുങ്ങലിലൂടെയാണ് ഓരോന്ന് സാധിച്ചെടുക്കുക എന്ന് അവന് അറിയാം………….അതുകൊണ്ട് തന്നെ ചിണുങ്ങൽ സ്റ്റാർട്ട് ചെയ്‌താൽ പിന്നെ നോ രക്ഷ……………
“ബാ……………”…………സമർ ഈറ പിടിച്ചു എണീറ്റുകൊണ്ട് പറഞ്ഞു………….
അവൾ അത് കണ്ടു ഊറി ചിരിച്ചു………….
സമർ ഉള്ളിൽ പോയി ഒരു ജാക്കറ്റ് ഇട്ടുവന്നു……………
അവൾ രാത്രിയും ചുരിദാർ തന്നെ ഇടുന്നത് കൊണ്ട് ഡ്രെസ്സൊന്നും മാറാൻ നിന്നില്ല…………
സമർ കാറിനടുത്തേക്ക് നടന്നു……………
“ബൈക്കിൽ പോയാ മതി………….”…………..ഷാഹി പറഞ്ഞു…………..
ദേ വന്നു അടുത്ത ആഗ്രഹം………..ഇന്ന് മഴയത്ത് നനഞ്ഞു കുളിച്ചത് തന്നെ……………
സമർ ബൈക്കെടുത്തു………..ഷാഹി ബൈക്കിൽ കയറി അവനെ കെട്ടിപ്പിടിച്ചു ഇരുന്നു………….
അവൻ വണ്ടി മുന്നോട്ടെടുത്തു…………..
അവൾ അവനെ കെട്ടിപ്പിടിച്ചിരുന്നു………….
ആ തണുപ്പത്ത് അവളുടെ ചൂട് അവന് സാന്ത്വനമേകി…………….
പാതിര ആയതുകൊണ്ട് കടകൾ എല്ലാം അടച്ചിരുന്നു…………..
അവർ കുറേ ചുറ്റിക്കറങ്ങി……….ഒരു ഐസ് ക്രീമിന് വേണ്ടി……….
എന്തോ ഭാഗ്യത്തിന് മഴ പെയ്തില്ല…………..
കുറച്ചുകുറേ തിരഞ്ഞപ്പോൾ അവർ ഒരു ഉന്തുവണ്ടിയിൽ ഐസ് ക്രീം ഉള്ളത് റോഡ് സൈഡിൽ നിർത്തി ഇട്ടിരിക്കുന്നത് കണ്ടു…………..
സമർ ബൈക്ക് അതിനുമുന്നിൽ നിർത്തി…………..
ബൈക്കിൽ നിന്നിറങ്ങി……… അവളും……….
“എത്രയെണ്ണം വേണം……….”………..സമർ അവളോട് ചോദിച്ചു………….
“ഒന്ന് മതി…………”……….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു………..
സമർ രണ്ട് കോൺ ഐസ് ക്രീം വാങ്ങി…………..
ഒന്ന് അവൾക്ക് കൊടുത്തു………..
പൈസ കൊടുത്തിട്ട് ബൈക്കിൽ രണ്ടുപേരും കയറി………….
സമർ വണ്ടി ഒരു സ്ട്രീറ്റ് ലൈറ്റിന്റെ മുന്നിൽ നിർത്തി…………..
അവർ രണ്ടുപേരും ഇറങ്ങി………….
“തിന്നോ……….അല്ലെങ്കിൽ ഒലിക്കും………….”………..സമർ പറഞ്ഞു……….
അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് ഐസ് ക്രീമിന്റെ കവർ പൊളിച്ചു…………..
സമറും ഐസ് ക്രീം കഴിക്കാൻ തുടങ്ങി…………
അവൾ പറഞ്ഞത് ശരിയാണ്…………..
ഈ സമയത്ത് ഐസ് ക്രീം കഴിക്കുന്നത് വേറെ ഒരു ഫീൽ തന്നെയാണ്………….
ഒരു പ്രത്യേക തണുപ്പും ഉള്ളിൽ നല്ല സുഖമുള്ള ഒരുതരം കുളിരും………….
സമർ ഷാഹിയെ നോക്കി…………
അവൾ ഐസ് ക്രീം ആസ്വദിച്ചു കഴിക്കുന്നത് അവൻ കണ്ടു…………..അവന് അത് കണ്ടു സന്തോഷം തോന്നി………….അവനിൽ ഒരു പുഞ്ചിരി പടർന്നു……………
അവൾ എന്റെ അടുത്ത് തന്നെ നിൽക്കുകയായിരുന്നു………
പെട്ടെന്ന് ഒരു ഇളംകാറ്റ് വീശിയപ്പോൾ അവൾ എന്നോട് കൂടുതൽ പറ്റിച്ചേർന്നു നിന്നു………….
“എങ്ങനെയുണ്ട്…………”……………അവൾ എന്നോട് ചോദിച്ചു………….
“എന്ത്………….”…………
“ഈ കാലാവസ്ഥയിൽ ഐസ് ക്രീം തിന്നുന്നത്………….”…………അവൾ ചോദിച്ചു………….
“സൂപ്പറാ…………”………..ഞാൻ മറുപടി കൊടുത്തു………….
ഐസ് ക്രീം തിന്നു തീർന്നിട്ടും വിരലിൽ പറ്റിക്കിടക്കുന്ന അവശിഷ്ടങ്ങൾ അവൾ നക്കിയെടുക്കുന്നത് എന്റെയുള്ളിൽ നല്ലോണം പുഞ്ചിരി പടർത്തി………….നല്ല രസമുള്ള കാഴ്ച ആയിരുന്നു അത്…………..
ഞാൻ നോക്കുന്നത് കണ്ടിട്ട് അവൾ പെട്ടെന്ന് നക്കുന്നത് നിർത്തി എന്നെ ഇളിച്ചു കാണിച്ചു…………
ഞങ്ങൾ തിരിച്ചുപോകാൻ തയ്യാറായി………..
ഞങ്ങൾ ബൈക്കിൽ കേറി അധികം മുന്നോട്ട് പോയില്ല………..അപ്പോഴേക്കും പണി കിട്ടി…………നല്ല കിടിലൻ മഴ………..
ഞാൻ പെട്ടെന്ന് തന്നെ അടുത്തുകണ്ട വെയ്റ്റിംഗ് ഷെഡിന് മുന്നിൽ വണ്ടി നിർത്തി………..
ഞങ്ങൾ രണ്ടുപേരും വെയ്റ്റിംഗ് ഷെഡിലേക്ക് ഓടിക്കയറി…………
ഞങ്ങൾ രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു………..
ഞാൻ എന്റെ തലയിലെ വെള്ളം കളഞ്ഞു………..
നല്ല ശക്തിയുള്ള മഴയായിരുന്നു……….
പെട്ടെന്ന്…………
ഇടി വെട്ടി…………
മഴ നോക്കിനിന്നിരുന്ന ഷാഹി പേടിച്ചു പിന്നിലേക്ക് പോയി………….
അവൾ എന്നെ നോക്കി………..
ഞാൻ ഷാഹിയെയും…………
അവളുടെ കണ്ണിൽ പേടി വന്നുനിറയുന്നത് ഞാൻ കണ്ടു……………
അടുത്ത ഇടി വെട്ടാൻ വേണ്ടി ഞാൻ കാത്തുനിന്നില്ല………….അതിനുമുമ്പ് തന്നെ ഞാൻ ഷാഹിയെ വലിച്ചു എന്റെ മേലേക്ക് ഇട്ടു…………
അവൾ എന്റെ ജാക്കറ്റിനുമുകളിൽ കൂടി എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു……………..
പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി………….
അവൾ എന്നെ ഒന്നുകൂടെ ശക്തിയിൽ കെട്ടിപ്പിടിച്ചു……….അവളിൽ നിന്ന് ഒരു തേങ്ങൽ പുറത്തേക്ക് വന്നു…………..
ഞാൻ എന്റെ ജാക്കറ്റിനുമുകളിൽ കൂടി വരിഞ്ഞുമുറുക്കിയിരുന്ന ഷാഹിയുടെ കൈകൾ പിൻവലിപ്പിച്ചു……………
അവൾ എന്റെ കണ്ണിലേക്ക് നോക്കി……………
എന്നെ കൈവിടല്ലേ എന്ന് അവൾ അവളുടെ കണ്ണുകൾ കൊണ്ട് എന്നോട് പറയുന്ന പോലെ എനിക്കുതോന്നി………….
ഞാൻ അവളുടെ കൈകൾ കൊണ്ട് എന്റെ ജാക്കറ്റിനുള്ളിൽ കൂടി എന്നെ കെട്ടിപ്പിടിച്ചു………….
അവൾ എന്റെ നെഞ്ചിൽ തല പറ്റിച്ചു കിടന്നു…………അവളുടെ ഏറ്റവും സുരക്ഷിതമായ ഇടത്ത്…………..
അവളെ ജാക്കറ്റിനുള്ളിലാക്കിയിട്ട് ഞാൻ പതിയെ ആ ജാക്കറ്റിന്റെ സിബ് പൂട്ടി…………..
അവൾ എന്റെ ശ്വാസത്തിന്റെ താളവും ശ്രദ്ധിച്ചുകൊണ്ട് എന്റെ നെഞ്ചിൽ കിടന്നു…………..
ഞാൻ അവളുടെ മുടിയിഴകളിൽ തലോടി………..
നനവാർന്ന ആ മുടിയിഴകളിൽ കൂടി എന്റെ വിരലുകൾ പാഞ്ഞു………….
ഒരു കൈ ഞാൻ അവളുടെ പിൻകഴുത്തിൽ വെച്ചു…………..അവളുടെ മുടികളിൽ നിന്ന് കിട്ടിയ വെള്ളത്തുള്ളികൾ എന്റെ കൈ അവിടെ നിക്ഷേപിച്ചു…………അവൾ പെട്ടെന്ന് ഒന്ന് കുറുകിയിട്ട് പഴയത് പോലെ തന്നെ കിടന്നു…………..
ആ ശക്തമായ മഴയിലും അവളുടെ ഹൃദയത്തിന്റെ താളം ഞാൻ അറിഞ്ഞു…………
അവളുടെ ശരീരത്തിന്റെ തണുപ്പ് ഞാൻ നുകർന്നു………..
പഞ്ഞി പോലുള്ള അവളുടെ ശരീരത്തിന്റെ മാർദ്ദവം ഞാൻ അറിഞ്ഞു…………..
അവളുടെ ശരീരത്തിന്റെ മണം ഞാൻ നുകർന്നു………. അതെന്നിൽ ഒരായിരം പൂക്കൾ വിടർത്തി……….അല്ലാ ഒരായിരം പൂക്കൾ വിടർന്നതിനേക്കാൾ മനം മയക്കുന്ന സുഗന്ധമായിരുന്നു അവളുടെ ശരീരത്തിന്………….
ഞാൻ ഭൂമിയിൽ അല്ലാ എന്ന് പോലും എനിക്ക് തോന്നിപോയി…………….
സർവചരാചരങ്ങളും അവരുടെ സംഗമത്തിൽ ആശ്ചര്യപ്പെട്ടു…………..
ചിലർ അതിൽ അസൂയ പൂണ്ടു…………..
പ്രണയം ഏതൊരു ചെകുത്താനെയും മനുഷ്യനാക്കും………….
അവർ ആ മഴ തോരുന്നത് വരെ അങ്ങനെ നിന്നു………..
മഴ തോർന്നിട്ടും വിട്ടുമാറാനാകാത്ത ഇണക്കുരുവികളെ പോലെ അവർ കുറച്ചുനേരം കൂടി അങ്ങനെ കെട്ടിപ്പിടിച്ചു നിന്നു…………..
കുറച്ചുകഴിഞ്ഞ് ഷാഹി അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി………….
സമർ ജാക്കറ്റിന്റെ സിബ് അഴിച്ചു…………
അവൾ അവനിൽ നിന്നും വിട്ടുമാറി…………
സമർ വണ്ടിയുടെ അടുത്തേക്ക് നടന്ന് സീറ്റിലെ വെള്ളം കളഞ്ഞു…………..
എന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി……….ഷാഹി കയറി………….അവർ തിരിച്ചു വീട്ടിലേക്ക് പോയി……………
ദിനങ്ങൾ പിന്നെയും കടന്നു പോയി…………വലിയ മാറ്റങ്ങളൊന്നും വരുത്താതെ……………..
ഇതിനോടകം തന്നെ സമറും ആനിയും കാർത്തിയും ജോണിയും എന്റെയും അനുവിന്റെയും ഗായുവിന്റെയും ബെസ്റ്റ് ഫ്രണ്ട്സ് ആയി കഴിഞ്ഞിരുന്നു…………..
അതിനിടയിൽ അനുവിന്റെ ബർത്ത് ഡേ കടന്നുവന്നു………….
ട്രീറ്റ് വേണം എന്ന് ആനി കട്ടായം പറഞ്ഞു……….അനുവും സമ്മതിച്ചു…………..
കടലിനടുത്തുള്ള റിസോർട്ടിൽ ഞങ്ങൾ ബർത്ത് ഡേ പാർട്ടി നടത്താൻ തീരുമാനിച്ചു……………
വേറെ അതിഥികൾ ഒന്നുമില്ലായിരുന്നു…………ഞങ്ങൾ ഏഴുപേർ മാത്രം………….
കോളേജ് വിട്ടതിന് ശേഷം ഞങ്ങൾ ഓരോ ബൈക്കിലായി റിസോർട്ടിലേക്ക് വെച്ചുപിടിച്ചു………….
ഞാൻ സമറിന്റെ കൂടെയാണ് പോയത്………..
വളരെ വലിയ സെറ്റപ്പിലുള്ള റിസോർട് ആയിരുന്നു അത്………..ഞാൻ ആദ്യമായിട്ടാണ് അങ്ങനെയുള്ള ഒരു റിസോർട്ടിൽ കയറുന്നത് പോലും…………
നല്ല ഒരു വ്യൂ ആണ് ആ ഹോട്ടലിന്……….ഒരു പത്തു സ്റ്റെപ് നടന്നാൽ ബീച്ചിലേക്ക് ഇറങ്ങാം……….
ജോണിയും കാർത്തിയും കൂടി കേക്ക് കൊണ്ടുവന്നു………..
അനു അന്ന് കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി…………സന്തോഷം വരുമ്പോൾ ആണല്ലോ എല്ലാരെയും ഭംഗി കൂടുന്നത്……………..
അനു കേക്ക് മുറിച്ചു…………
ജോണിയും കാർത്തിയും സമറും കൂടി തോരണം പൊട്ടിച്ചു…………അതിലുണ്ടായിരുന്ന തോരണങ്ങൾ എല്ലാം അനുവിന്റെ മേൽ വീണു…………..അവൾ സന്തോഷത്തോടെ ചിരിച്ചു…………….
അവൾ ആദ്യം കേക്ക് എനിക്കും പിന്നെ ഗായുവിനും പിന്നെ എല്ലാവർക്കും കൊടുത്തു……….
അതിന് ശേഷം എല്ലാവരും ഒരു വിരലിൽ കേക്ക് എടുത്തിട്ട് അനുവിന്റെ മുഖത്ത് തേച്ചു………..അനു അത് ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങി……………
പരിപാടി ഒക്കെ കഴിഞ്ഞപ്പോൾ എല്ലാവരും ഓരോന്ന് സംസാരിച്ചിരിക്കാൻ തുടങ്ങി………….
എനിക്കും സമറിനും അന്ന് കുറെ നേരം സംസാരിക്കാൻ സമയം കിട്ടി………….
പതിവ് പോലെ ഞങ്ങളെ കളിയാക്കാൻ ആരും വന്നില്ല………..അതുകൊണ്ട് തന്നെ കുറച്ചു ദിവസമായി പറയാതിരുന്ന പൊട്ടത്തരങ്ങൾ മുഴുവൻ ഇന്ന് അവന്റെ അടുത്ത് കൊണ്ടുപോയി കൊട്ടി……………
ഞങ്ങൾ പിന്നീട് ഫുഡ് അടിച്ചതിന് ശേഷം ബീച്ചിലേക്കിറങ്ങി………….
ഞാൻ ചെരിപ്പൂരി ഒരിടത്ത് വെച്ചിട്ട് വെറും കാലിൽ കാലിൽ മണലിലൂടെ നടക്കാൻ തുടങ്ങി…………..
കാല് ചെറുതായി പൂന്തുന്നതും മണല് എന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുന്നതും ഒക്കെ ഞാൻ ആസ്വദിച്ചു നടന്നു…………..
കുറച്ചുനേരം ഞാൻ തിരകളുമായി ഗുസ്തി പിടിക്കാൻ പോയി………..പക്ഷെ ഗുസ്തിയിൽ തിരകൾ തന്നെ അവസാനം ജയിച്ചു…………ഒടുക്കത്തെ സ്റ്റാമിന ആണ് അവർക്ക്…………അവസാനം ഞാൻ തോൽവി സമ്മതിച്ചിട്ട് സമറിന്റെ അടുത്തേക്ക് നടന്നു…………
സമർ എന്റെ കോപ്രായങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു…………..
ഛെ………ചെക്കൻ ഞാൻ തീരെ ലെവെലില്ലാത്ത പെണ്ണാണെന്ന് കരുതുമോ…………..ഛെ പുല്ല് വേണ്ടായിരുന്നു………….
ഞാൻ കുണുങ്ങിച്ചിരിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് ചെന്നു…………..
അവനും ഒരു ചിരിയോടെ എന്നെ വരവേറ്റു…………..
“കഴിഞ്ഞോ………..”………..അവൻ എന്നെ കളിയാക്കി ചോദിച്ചു……………
“ഹ്മ്………….”…………ഞാൻ നാണിച്ചു തലതാഴ്ത്തി…………
“ഔ………. നാണമോ………..നിനക്ക് അങ്ങനെ ഉള്ള വികാരങ്ങൾ ഒക്കെ ഉണ്ടോ………….”………….സമർ ഒന്ന് കുനിഞ്ഞു എന്നെ നോക്കിക്കൊണ്ട് ചോദിച്ചു…………..
“യാ………….”…………ഞാൻ സമ്മതിച്ചുകൊടുത്തു………..
സമർ അതുകേട്ട് ചിരിച്ചു………..അതുകണ്ട് ഞാനും…………..
പെട്ടെന്നാണ് കുട്ടികൾ ആകാശത്തേക്ക് പങ്ക കറക്കി വിട്ടു കളിക്കുന്നത് ഞാൻ കണ്ടത്…………..
അതങ്ങനെ കറങ്ങി കറങ്ങി മുകളിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും കാണാൻ എന്താ രസം……………
എനിക്ക് പങ്ക വേണം എന്ന് ഞാൻ സമറിനോട് പറഞ്ഞു…………..
“അപ്പോഴേക്കും അടുത്ത പ്രാന്ത് കണ്ടെത്തിയോ…………”……………സമർ എന്നോട് കളിയായി ചോദിച്ചു………….
“വാങ്ങി താ……….പ്ലീച്ച്‍…………”…………ഞാൻ അവനോട് പറഞ്ഞു…………..
അവൻ എനിക്ക് ഒരു പങ്ക വാങ്ങി തന്നു…………..
ഞാൻ അതിനെ നോക്കി……….നല്ലരസം അത് കാണാൻ……….കാറ്റാടി യന്ത്രങ്ങളെ പോലുണ്ട് കാണാൻ………….
ഞാൻ അതിനെ കറക്കാൻ ആദ്യശ്രമം നടത്തി…………തീർച്ചയായും……….ആദ്യശ്രമം പരാജയത്തിൽ കലാശിച്ചു……………
സമർ അതുകണ്ട് ചിരിച്ചു…………..
ആഹാ…………എനിക്ക് വാശിയായി………….അങ്ങനെ വിട്ടാൽ പറ്റില്ലലോ…………….
അടുത്ത ശ്രമം…………എഗൈൻ മൂഞ്ചൽസ്…………..
സമർ ന്റെ ചിരികൂടി…………സാധാരണ അവന്റെ ചിരി കാണുമ്പോൾ നോക്കി ഇരുന്ന് ആസ്വദിക്കാൻ തോന്നും പക്ഷെ നമ്മളെ ആക്കി കൊണ്ടുള്ള ചിരിയാണെങ്കിൽ ആസ്വദിക്കാൻ വലിയ മൂഡ് കാണില്ല………..പച്ചപരമാർത്ഥം…………….
ഞാൻ വീണ്ടും ട്രൈ ചെയ്യാൻ തീരുമാനിച്ചു…………പരാജയം ജയത്തിന്റെ ചവിട്ടുപടി ആണെന്നാണല്ലോ………….
പടച്ചോനെ അങ്ങനെ തന്നെ ആയാ മതിയാർന്നു………….
യെസ്…………മിഷൻ പങ്ക സക്‌സസ്…………..
ഇത്തവണ പരിപാടി ഉഷാറായി…………പങ്ക കുറച്ചുപൊങ്ങി………..
ഞാൻ സമറിനെ നോക്കി…………..അവൻ എനിക്ക് കൈകൊട്ടി കാണിച്ചു തന്നു…………
ഹെഹേ…………ഞാൻ ആരാ മോൾ…………..
ഞാൻ പിന്നെയും പിന്നെയും പങ്ക വിടാൻ തുടങ്ങി…………..
അത് ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് പറന്നു തുടങ്ങി…………..
ഞാൻ അതിന്റെ പിന്നാലെ പായാനും………..
പെട്ടെന്ന് പങ്ക വളരെ ദൂരത്തേക്ക് പോയി……….
ഞാൻ പിന്നാലെ ഓടി……….
ആകാശത്തേക്ക് നോക്കി പങ്കയെ നോക്കിക്കൊണ്ട് ഞാൻ അതിന്റെ പിന്നാലെ ഓടി………….
ഒരുമാതിരി ഇംഗ്ലീഷ് സിനിമയിൽ വില്ലന്റെ പിന്നാലെ ഓടുന്ന നായകന്റെ ഫീൽ ആണെനിക്ക് കിട്ടിയത്………….
ഒടുവിൽ വില്ലനെ ഞാൻ പിടിച്ചു…….സോറി പങ്കയെ……………..
മണലിലേക്ക് വീണ അതിനെ എടുത്തിട്ട് പങ്കയുടെ മേലുള്ള മണ്ണ് ഞാൻ തട്ടിയിട്ട് ഞാൻ തിരിച്ചു നടക്കാനൊരുങ്ങി………….
പെട്ടെന്ന് ഒരാൾ എന്റെ മുന്നിലേക്ക് കടന്നുവന്നു…………..
ഞാൻ അവനെ നോക്കി……………
അവന്റെ മുഖം എവിടെയോ കണ്ടത് പോലെ…………..
ഓർമ്മ കിട്ടുന്നില്ല…………….
കിട്ടി…………..
സിഗ്നലിൽ വെച്ച് ഒരു പെണ്ണിന്റെ ഒപ്പം കണ്ട ചെക്കൻ…………….
“എന്താ മോളേ നീ ഒറ്റയ്ക്ക്…………”………..അവൻ എന്നോട് ചോദിച്ചു…………
ഞാൻ പേടിച്ചു പിന്നിലേക്ക് നീങ്ങി………..
എന്റെ പിന്നിൽ അവന്റെ കൂട്ടുകാരെന്ന് തോന്നുന്ന കുറേ പേർ വന്നു നിന്നു………….
ഞാൻ നിന്നു………….
“എവിടെടി നിന്റെ മറ്റവൻ……….”………….അവൻ എന്നോട് ചോദിച്ചു…………..
ഞാൻ പേടിച്ചുകൊണ്ട് അവനെ നോക്കി…………
എന്റെയുള്ളിൽ നിന്ന് ശബ്ദം പോലും വരാതായി……………
പെട്ടെന്ന് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു………..ഞാൻ കുതറി…………
“നിന്നെ കിട്ടണമെങ്കിൽ എന്റെ അമ്മയെ വേണം എന്നല്ലെ നിന്റെ മറ്റവൻ പറഞ്ഞത്………….വിളിക്ക് നിന്റെ മറ്റവനെ വിളിക്ക്………….”…………അവൻ എന്റെ കയ്യിൽ കൂടുതലായി ബലം കൊടുത്തുകൊണ്ട് പറഞ്ഞു………..
ഞാൻ അവന്റെ കയ്യിൽ തല്ലി……….. പക്ഷെ അതൊന്നും അവന് ഏറ്റില്ല…………..
“എന്നെ വിട്………..”……….ഞാൻ അവനോട് പറഞ്ഞു………..
അവൻ കൂടുതൽ ശക്തിയിൽ പിടിച്ചതെ ഒള്ളൂ………..
“എവിടെടി നിന്റെ മറ്റ…………”…..ആ വാക്കുകൾ മുഴുമിക്കുന്നതിന് മുൻപ് അവന്റെ കൂട്ടുകാരിൽ ഒരാൾ ഞങ്ങളുടെ മുന്നിലൂടെ പറന്നുപോയി……………
ഞാൻ അങ്ങോട്ട് നോക്കി………..
സമർ…………..
അവന്റെ കണ്ണിൽ ദേഷ്യം വന്നുനിറയുന്നത് ഞാൻ കണ്ടു………….
“അവളുടെ കയ്യിൽ നിന്ന് പിടിവിട്…………..”………..സമർ പറഞ്ഞു………..
പക്ഷെ അവൻ പിടിവിട്ടില്ല………….
അവന്റെ കൂട്ടുകാരിൽ ഒരാൾ സമറിന്റെ അടുത്തേക്ക് ചെന്നതും അവന്റെ കരണം നോക്കി സമർ ഒന്ന് പൊട്ടിച്ചു…………..
അവൻ വായുവിൽ നിന്ന് കറങ്ങി നിലത്തേക്ക് വീണു………….
അതുകൊണ്ട് എന്റെ കൈ പിടിച്ചവൻ ഒന്ന് പിന്നിലേക്ക് പേടിച്ചു നീങ്ങിയെങ്കിലും പിടിവിട്ടില്ല…………..
അവൻ ഇനിയും കയ്യിൽ നിന്ന് പിടിവിട്ടില്ല എന്ന് കണ്ട് സമറിന്റെ രോഷത്താൽ തിളച്ചു……….
അടികൊണ്ടുവീണവന്റെ അടുത്ത് നിന്നവന്റെ വയറിന് നേരെ സമർ ഒന്നുകൊടുത്തു…………
അവൻ കുനിഞ്ഞു……….
സമർ അവന്റെ തലയിലേക്ക് ആഞ്ഞുചവിട്ടി…………അവന്റെ തല മണ്ണിലേക്ക് പൂണ്ടുപോയി……………
എന്റെ കൈ പിടിച്ചുനിന്നവൻ പേടിച്ചുവിറച്ചു…………..
അവൻ വിറയ്ക്കുന്നത് കാരണം എന്റെ കൈകൾ പോലും ഇളകാൻ തുടങ്ങി…………
എന്റെ പേടി ഒക്കെ സമർ വന്നപ്പോഴേ എവിടേക്കോ പോയ്മറഞ്ഞിരുന്നു…………..
ഞാൻ നല്ല ആക്ഷൻ മൂവി നേരിൽ കാണുന്നത് ആസ്വദിച്ചു നിന്നു………….
അപ്പോഴേക്കും ഒരുത്തൻ കൂടി സമറിന് എതിരെ വന്നു………..
അവൻ കൈകൾ ഉയർത്തുന്നതിന് മുന്നേ തന്നെ സമറിന്റെ മുഷ്ടി അവന്റെ മൂക്കിൽ പതിഞ്ഞിരുന്നു………..
അവന്റെ മുഖത്ത് നിന്ന് ടാപ്പിൽ നിന്ന് വെള്ളം വരുന്നപോലെ രക്തം ഒഴുകി…………..
ഇതുകണ്ട് ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു…………
സമർ അവന്റെ കഴുത്തിൽ പിടിച്ചു അവനെ തൂക്കിനിർത്തി………..
എന്നിട്ട് എന്റെ കൈകളിലേക്ക് നോക്കി………..
അവൻ ഇനിയും എന്റെ കൈകൾ മോചിപ്പിച്ചിട്ടില്ല……….
പക്ഷെ അവൻ തീരെ ബലമില്ലാതെ ആയിരുന്നു എന്റെ കൈകൾ പിടിച്ചത്……….വേണമെങ്കിൽ ഞാൻ ഒന്ന് വലിച്ചാൽ കൈ വിടും………..പക്ഷെ അവന്മാർക്ക് രണ്ടെണ്ണം കൂടി കിട്ടിക്കോട്ടെ എന്ന് ഞാൻ കരുതി…………..
സമർ എന്റെ കയ്യിൽ കൈവെച്ചിരിക്കുന്നവനെ നോക്കിക്കൊണ്ട് സമർ കയ്യിൽ പിടിച്ചിരിക്കുന്നവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു………..
അവൻ പേടിച്ചു വിറച്ചു…………..
അടികിട്ടിയവന്റെ ബോധം ഒക്കെ ആദ്യത്തെ അടിക്ക് തന്നെ പോയിരുന്നു എന്ന് തോന്നുന്നു………….അവൻ സമറിന്റെ കൈകളിൽ തൂങ്ങി കിടന്നു………….
അവൻ ഇനിയും പിടി വിടാത്തത് കണ്ട് സമർ ഒന്നുകൂടെ കൊടുത്തു………..
അടികിട്ടിയിട്ട് കിട്ടിയവന്റെ മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോയി………
ഞാൻ എന്റെ കൈ പിടിച്ചവന്റെ മുഖത്തേക്ക് നോക്കി…………..
അവൻ പേടിച്ചിട്ട് പാതി ചത്തുനിൽക്കാണ്………..പേടി കാരണം അവന്റെ കിളിയും ബോധവും ഒക്കെ പോയിട്ടുണ്ട്………..
അടി നിർത്താനുള്ള ഒരേയൊരു മാർഗം എന്റെ കയ്യിൽ നിന്ന് പിടി വിടുകയാണ് എന്നുള്ള കാര്യമൊക്കെ അവൻ മറന്നിട്ടുണ്ട്……………
പേടിച്ചിട്ട് അവന്റെ തലച്ചോർ ഒക്കെ അടിച്ചുപോയിട്ടുണ്ടെന്ന് തോന്നുന്നു……………
സമറിന്റെ കയ്യിൽ കിടക്കുന്നവന്റെ സ്ഥിതി അതിലും പരിതാപകരമായിരുന്നു……………അടി കൊണ്ടിട്ട് അവൻ നരകത്തിന്റെ ഓരോ മുക്കും മൂലയും വിസിറ്റ് ചെയ്യുന്ന തിരക്കിലാണ്………..
അവന്റെ അവസ്ഥ കണ്ടിട്ട് ഞാൻ കയ്യിൽ നിന്ന് പിടി വിടുവിച്ചു……….
ഇനിയും അടി കിട്ടിയാൽ അവൻ മനുഷ്യക്കുഞ്ഞാണെന്ന് ആര് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥ ആകും………….
സമർ അവനെ മോചിപ്പിച്ചു……….
അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു…………
എന്റെ കൈ പിടിച്ചുകൊണ്ട് നിന്നവൻ പെട്ടെന്ന് ഓടി………..
സമർ അവന്റെ പുറം നോക്കി ചവിട്ടി………….
അവൻ മണലിലേക്ക് കമിഴ്ന്നടിച്ചു വീണു…………
അവന്റെ വായിലേക്ക് മണൽ കയറി അവൻ അത് തുപ്പി………..
അവൻ എണീറ്റിട്ട് ഓടാൻ ശ്രമിച്ചെങ്കിലും അവനെകൊണ്ട് സാധിച്ചില്ല………….കിട്ടിയ അടി അത്ര നല്ല അടിയായിരുന്നു…………..
അവൻ സമർ അടുത്തേക്ക് വരുന്നത് പേടിയോടെ നോക്കി……….
സമർ അവന്റെ അടുത്ത് ചെന്നു…………
അവൻ കൈകൂപ്പാനൊരുങ്ങി…………സമർ അതൊന്നും നോക്കിയില്ല…………..ആദ്യം കൊടുത്തത് മുട്ടുകാലിന് താഴെ ഒരു ചവിട്ടായിരുന്നു…………. ആ കാൽ ഒടിഞ്ഞു അവൻ നമ്മുടെ ലാലേട്ടനെ ഒരു സൈഡ് ചെരിഞ്ഞു വീഴാനൊരുങ്ങിയ അവന്റെ തല ഇടത്തെ കൈകൊണ്ട് പിൻകഴുത്തിൽ പിടിച്ചിട്ട് മുഖം നോക്കി രണ്ടുമൂന്നടി അടുപ്പിച്ചടിച്ചു…………..
ശുഭം………….ഏൻഡ് കാർഡും ഇട്ടു………..
അവൻ നിലത്തേക്ക് വീണു…………
സമർ എന്റെ അടുത്തേക്ക് വന്നു……………
അവന്റെ മുഖത്ത് ചെറിയ ദേഷ്യം ഉണ്ടായിരുന്നു…………തല്ല് കിട്ടുമോ…………ഏയ്……….കിട്ടിയാ പിന്നെ ഒരു ആറടി കുഴി കുത്തിയാൽ മതി………….നേരെയങ്ങട് കൊണ്ടുപോയി ഇടുക………….
അവൻ അടുത്തുവന്നു എന്നെ നോക്കി………..
“ഇന്നാ………..പങ്ക എനിക്ക് വേണ്ടാ…………ചീത്തയാ………….”………..ഞാൻ പങ്ക സമറിന് കൊടുത്തിട്ട് തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു…………..
സമർ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി………….
ഞാൻ അവനെ നോക്കി……….അവൻ എന്നെയും………….
വേറെയൊന്നും എനിക്ക് പിന്നെ ചെയ്യാൻ തോന്നിയില്ല……………
വീണു……….ആ നെഞ്ചിലേക്ക് തന്നെ വീണു………….എന്റെ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക്……………
താങ്ക്സ് ഒന്നും ഞാൻ പറഞ്ഞില്ല………….അത് അവനും ആഗ്രഹിച്ചിരുന്നില്ല…………..കുറച്ചുനേരം ഞാൻ അവനെ കെട്ടിപ്പിടിച്ചു നിന്നു……………
അത് കഴിഞ്ഞു ഞാൻ വിട്ടുമാറി…………..
അപ്പോഴേക്കും ഞങ്ങളെ കാണാഞ്ഞിട്ട് മറ്റുള്ളവർ ഞങ്ങളെ തേടി വന്നു………….
അടികൊണ്ട് കുറേ പേർ വീണുകിടക്കുന്നത് കണ്ടിട്ട് അവർ എന്താ പറ്റിയെ ചോദിച്ചു……………
ഞാൻ ഉണ്ടായത് പറഞ്ഞു…………..
“എവിടെയെങ്കിലും ഒന്ന് അടങ്ങി ഇരിക്കണം………..അതെങ്ങനാ ചെറിയ കുട്ടികളെ പോലെ ഇപ്പോളും പങ്കയും പട്ടവും പിടിക്കാൻ നടക്കലല്ലേ പണി………..”………..എന്റെ തലയ്ക്ക് ചെറുതായി ഒന്ന് കിഴുക്കിക്കൊണ്ട് അനു പറഞ്ഞു…………
അതുകേട്ട് മറ്റുള്ളവർ ചിരിച്ചു…………..
■■■■■■■■■■■■■■■■■■■■■
ബദൂർ മൻസിൽ……………
പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്………….
ഒരു കറുത്ത അംബാസിഡർ ബദൂർ മൻസിലിന്റെ പോർച്ചിൽ കിടക്കുന്നുണ്ട്…………..
അതിന് ചാരി ഒരാൾ നിൽക്കുന്നുണ്ട്…………..
കറുത്തിട്ടൊരാൾ………..കരുത്തൻ………….ഒരു ആജാനബാഹു…………..
അബൂദ്…………..
അബൂബക്കർ ഖുറേഷിയുടെ വിശ്വസ്തൻ………….വലംകൈ…………
അബൂബക്കർ ഖുറേഷിയുടെ ബോഡിഗാർഡ്……………
അബൂദിന്റെ നോട്ടം പുറത്തേക്ക് പാഞ്ഞു………..
അവൻ മഴയും നോക്കി നിന്നു………….
മഴയേക്കാൾ അവൻ കൂടുതൽ ശ്രദ്ധിച്ചത് ചുറ്റുപാടുമാണ്…………അബൂദിന്റെ കണ്ണുകൾ ഒരിക്കലും ഒരിടത്ത് ഉറച്ചുനിൽക്കില്ല………..അവന്റെ കണ്ണുകൾ എല്ലായിടത്തും എത്തും……………
ശത്രുക്കളുടെ മേൽ ആണെങ്കിൽ അവർ അറിയുന്നതിന് മുൻപ് തന്നെ അവന്റെ നോട്ടവും അടുത്ത നിമിഷം അവന്റെ പ്രഹരവും അവിടെ ഹാജർ ആയിട്ടുണ്ടാകും…………
അബൂദ് അങ്ങനെ പുറത്തേക്ക് നോക്കി നിന്നു………….
ഉള്ളിൽ അബൂബക്കർ ഖുറേഷി ബദൂർ കുടുംബത്തിന്റെ തലവനായ ആസാദ് ബദൂറുമായി സംസാരിക്കുകയായിരുന്നു…………..
ആ ശക്തമായ മഴയിലും ആസാദ് ബദൂറിന്റെ ശരീരം വിയർത്തു……………
കാരണം രണ്ടെണ്ണം മാത്രം…………..
പറയുന്ന കാര്യവും പറയുന്ന ആളും…………
കുറച്ചു നേരത്തെ സംസാരിച്ചതിന് ശേഷം അബൂബക്കർ എണീറ്റ് പോകാൻ ഒരുങ്ങി………….
“അബൂബക്കർ…………….”………….ആസാദ് വിളിച്ചു……………
അബൂബക്കർ ഖുറേഷി തിരിഞ്ഞുനോക്കി…………….
ആസാദ് ആ കണ്ണുകളെ നേരിടാനാവാതെ കണ്ണ് താഴ്ത്തി………….
“നമ്മൾ ഒരു കാര്യം മാത്രം സംസാരിച്ചില്ല അബൂബക്കർ………….”…………..ആസാദ് പറഞ്ഞു………….
ആസാദ് എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നറിയാമെങ്കിലും അബൂബക്കർ മറുപടി പറയാത്ത ആസാദിനെ നോക്കി നിന്നു……………
ആസാദ് ഒന്ന് ശ്വാസം വലിച്ചു…………..ചുണ്ടുകൾ ഒന്ന് നനച്ചു………….
“സമർ…………സമർ അലി ഖുറേഷി…………..”………..ആസാദ് വിക്കിക്കൊണ്ട് പറഞ്ഞു തീർത്തു…………
അവന്റെ പേരിനെ പോലും താൻ ഇത്ര ഭയക്കുന്നുണ്ടെന്ന് ആസാദ് മനസ്സിലാക്കി………….
അബൂബക്കർ ഒന്ന് തല ചെരിച്ചു ആസാദിനെ നോക്കി……………
“അവൻ നിന്റെ മകനാണ് അബൂബക്കർ……….നിന്റെ ഏറ്റവും ഇളയമകൻ………..”………….ആസാദ് പറഞ്ഞു…………..
അബൂബക്കർ ചിന്തയിലാഴ്ന്നു………….
നിശബ്ദത അവിടെ പരന്നു…………..
ഒരു വാക്ക് കൂടി കൂടുതൽ പറയാൻ ആസാദ് ഭയന്നു……………
പെട്ടെന്ന്…………
അബൂബക്കർ ആസാദിന്റെ അടുത്തേക്ക് വന്നു……………
ആസാദിന്റെ അടുത്തേക്ക് വന്നിട്ട് ആസാദിന്റെ കണ്ണുകളിലേക്ക് അബൂബക്കർ ഉറ്റുനോക്കി…………..
അബൂബക്കറിന്റെ കണ്ണിനെ പോലും നേരിടാനാവാതെ ആസാദ് നിലത്തേക്ക് നോക്കി നിന്നു…………….
“എനിക്ക് എതിരെ നിൽക്കുന്നവൻ എന്റെ ശത്രു ആണ് ആസാദ്……….. അതെന്റെ മകനാണെങ്കിൽ പോലും…………..”………….അബൂബക്കർ ആസാദിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…………..
അബൂബക്കറിന്റെ വാക്കുകൾ ആസാദിന്റെ ഭയം ഇരട്ടിയാക്കി…………..
“ശത്രുവിനെ എങ്ങനെ സ്വീകരിക്കണം എന്നെനിക്കറിയാം ആസാദ്…………മറ്റാരേക്കാളും…………..”…………അബൂബക്കർ പറഞ്ഞു…………..
“അവർക്ക് ആതിഥ്യം അരുളുന്നതിൽ ഞാൻ പണ്ടേ മിടുക്കനാണ്…………..”…………..അബൂബക്കർ ആസാദിനോട് പറഞ്ഞു………….
ആ വാക്കുകൾ ആസാദിൽ പേമാരി സൃഷ്ടിച്ചു………….പുറത്ത് ശക്തിയായ പെയ്യുന്ന മഴയുടെ ഒരു കോടി ഇരട്ടിക്ക് മേൽ അത് വന്നേക്കാം…………….
അബൂബക്കർ തന്റെ വാക്കുകളിലൂടെ തന്നോട് സൂചിപ്പിച്ചത്…………..അത് ആസാദിനെ വല്ലാതെ ഭയപ്പെടുത്തി……………
ഭയം ആസാദിനെ കീഴടക്കി…………ആസാദ് വിയർപ്പിൽ മുങ്ങിപ്പോയി…………….
അബൂബക്കർ ഒന്നുകൂടെ ആസാദിനെ നോക്കിയിട്ട് പുറത്തേക്ക് നടന്നു…………
ഒരു കൊടുങ്കാറ്റ് വന്നുപോയതിന്റെ ആശ്വാസത്തിൽ ആസാദ് ഇരുന്നു……………
അബൂബക്കർ വരുന്നത് കണ്ടിട്ട് അബൂദ് കാറിന്റെ വാതിൽ തുറന്നു…………
അബൂബക്കർ കാറിൽ കയറി……………
ആ കറുത്ത അംബാസിഡർ ബദൂർ മൻസിലിന് പുറത്തേക്ക് പാഞ്ഞു……………
കാറിന്റെ ജനലിലൂടെ പുറത്തെ മഴയിലേക്ക് നോക്കുമ്പോഴും ഒരു പേര് മാത്രം അബൂബക്കറിനുള്ളിൽ മുഴങ്ങികേട്ടു……………
സമർ…………സമർ അലി ഖുറേഷി………………
■■■■■■■■■■■■■■■■■■■■■■■■■■■■
ഇതിനിടയിൽ ഞങ്ങളുടെ എക്സാമും വൊക്കേഷനും വന്നെത്തി………….
വൊക്കേഷന് ഞാൻ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞപ്പോൾ സമറിന്റെ മുഖം വാടി…………..അവൻ തല കുമ്പിട്ടിരുന്നു………..
അത് കുഞ്ഞുട്ടൻ കണ്ടു……………
“എന്നാ ഇവനെകൂടി കൊണ്ടുപോയ്‌ക്കോ…………..”………..കുഞ്ഞുട്ടൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു………..
സമർ തലയുയർത്തി ഷാഹിയെയും കുഞ്ഞുട്ടനെയും നോക്കി………….
ഷാഹി അത്ഭുതത്തോടെ സമറിനെ നോക്കി………..
“വരുമോ………..എന്റെ നാട്ടിലേക്ക്…………”……….അവൾ സമറിനോട് ചോദിച്ചു…………..
“അപ്പൊ ഇവനെ ആരാ നോക്കുക………..”……….സമർ കുഞ്ഞുട്ടനെ നോക്കി ചോദിച്ചു…………….
“പിന്നെ ഞാൻ ഇവിടെ പെറ്റുകിടക്കുക അല്ലേ……….. നിങ്ങൾ പോകാനാവുമ്പോഴേക്കും ഞാൻ റെഡി ആകും…………”………..കുഞ്ഞുട്ടൻ പറഞ്ഞു………….
“ഇപ്പൊ ഓക്കേ ആണോ………..”………ഷാഹി എന്നോട് ചോദിച്ചു……..
“നിന്റെ വീട്ടുകാർ സമ്മതിക്കുമോ………..”…………..സമർ അവളോട്
ചോദിച്ചു…………..
“ഇയാൾ വരുമെങ്കിൽ അതൊക്കെ ഞാൻ ഓക്കേ ആക്കിക്കോളാം മോനെ…………”………….ഷാഹി ആവേശത്തോടെ മറുപടി കൊടുത്തു…………
“പക്ഷെ എനിക്ക് കൊച്ചിയിൽ ഒരു ബിസിനെസ്സ് മീറ്റിംഗ് ഉണ്ട്……….രണ്ടുദിവസത്തെ……….”…………സമർ പറഞ്ഞു…………
അതുകേട്ട് ഷാഹി നിരാശയിലായി…………
കുഞ്ഞുട്ടൻ സമർ പറഞ്ഞതുകേട്ട് ഉള്ളിൽ ചിരിച്ചു………….
പെട്ടെന്ന് ഒരു പ്രതീക്ഷ കണ്ടെന്ന പോലെ സമറിനെ അവൾ നോക്കി………..
“നമുക്ക് അവസാനത്തെ നാല് ദിവസം എക്സാം ഇല്ലല്ലോ……..അപ്പൊ രണ്ടുദിവസം മുന്നെ പോയാൽ നമുക്ക് അതും തീർത്ത് പോകാമല്ലോ……….”…………ഷാഹി പറഞ്ഞു…………
സമറും ചിന്തിച്ചു…………ശരിയാണല്ലോ……………
“അമ്പടി കേമി………. നിന്റെ തല ഫുൾ ശൂന്യകാശം ആണെന്നാ ഞാൻ കരുതിയെ………..കൊള്ളാം……..ഇടയ്ക്ക് ഇടയ്ക്ക് കുറച്ചു വാൽനക്ഷത്രങ്ങളും ഉണ്ടല്ലേ………….”……….കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു………….
ഷാഹി അവൻ തന്നെ കളിയാക്കിയതാണോ പൊക്കിയതാണോ എന്നറിയാതെ അവനെ നോക്കി ഇളിച്ചു…………
“നീ എന്റെ കൂടെ കൊച്ചിക്ക് വരുമോ……….”……….സമർ ഷാഹിയോട് ചോദിച്ചു………..
“ഇയാളുടെ കൂടെ എവിടെ വരാനും എനിക്ക് ഭയമില്ല………..”………..ഷാഹി പറഞ്ഞു…………
അതുകേട്ട് സമർ അവളുടെ കണ്ണിലേക്ക് നോക്കി………..അവളും…………….
“പോയി നോക്കെടാ………..വേറെ സ്ഥലം………..വേറെ നാട്……….സൂപ്പർ ആയിരിക്കും…………”………..കുഞ്ഞുട്ടനും സപ്പോർട്ട് ചെയ്തു………….
അവൾ ഒരു മറുപടിക്കായി സമറിനെ തന്നെ നോക്കിനിന്നു………….
“ഓക്കേ………….”………സമർ സമ്മതിച്ചു…………..
യേയ്……….. ഷാഹി ചാടി കളിച്ചു…………
അവൾ ലക്ഷ്മിക്കുട്ടിക്ക് വിളിച്ചിട്ട് സമ്മതം വാങ്ങി…………..
ലക്ഷ്മിക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു…………..
അതായത് സമർ കേരളത്തിലേക്ക് വരുന്നത് ഉറപ്പായി…………..
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ വരുന്നു…………യാര്………?☠️
■■■■■■■■■■■■■■■■■■■■■■■
മുംബൈ…………..
ഇരുട്ട് നിറഞ്ഞ ഒരു റൂം………
ഒരു മേശയ്ക്കും അപ്പുറവും ഇപ്പുറവും കസേരയിൽ രണ്ടുപേർ ഇരിക്കുന്നു………….
രണ്ട് ബോഡിഗാർഡ്സ് കുറച്ചുമാറി എല്ലാം വീക്ഷിക്കുന്നുണ്ട്………….
“ചെറ്റത്തരം ആണ് താനിപ്പോ കാണിച്ചത്…………”……….ശിവറാം പറഞ്ഞു…………
അതുകേട്ട് ശർമ ഒന്ന് ചിരിച്ചു…………
“ശിവറാം………..ഇത് ബിസിനസ്സാണ്……….നേരും നെറിവും പഠിപ്പിക്കാൻ നീ എന്റെ വാധ്യാരും അല്ല………….”…………ശർമ ചിരിച്ചുകൊണ്ട് പറഞ്ഞു…………
“ശർമാജി……… ഞങ്ങൾ അഡ്വാൻസ് കൊടുത്ത് ടോക്കൺ ഉറപ്പിച്ച പ്രോപ്പർട്ടിയാണ് നിങ്ങൾ ഇപ്പൊ നാറിയ കളി കളിച്ചു
സ്വന്തമാക്കിയത്………..”…………ശിവറാം രോഷത്തോടെ പറഞ്ഞു…………..
“വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ നിനക്ക് നന്ന് ശിവറാം…………ഇല്ലെങ്കിൽ വന്നപോലെയാവില്ല നീ മടങ്ങുന്നത്…………..”…………..രണ്ടു ബോഡിഗാർഡ്സിനെ നോക്കിക്കൊണ്ട് ശർമ പറഞ്ഞു…………
പെട്ടെന്ന് ശിവറാമിന്റെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു…………..
ശിവറാമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…………
അതുവരെ ഒരു പാവത്താൻ അഭിനയിച്ചിരുന്ന ശിവറാമിൽ ആ പുഞ്ചിരി നല്ലൊരു ചിരിയായി ഉത്ഭവിച്ചു…………
“ഇന്ന് പ്പോ എന്തായാലും ഞാൻ തിരിച്ചുപോകാൻ തീരുമാനിച്ചിട്ട് തന്നെയാ വന്നത്……………സാറിന്റെ കയ്യിൽ നിന്ന് ആ പ്രോപ്പർട്ടിയുമായി……………”…………..ശിവറാം ചിരിച്ചുകൊണ്ട് പറഞ്ഞു………..
“എന്തുപറഞ്ഞെടാ നീ………..”………..ശർമ്മ കസേരയിൽ നിന്നും ദേഷ്യത്തോടെ എണീറ്റു…………..
പെട്ടെന്ന് ആ റൂമിന്റെ വാതിൽ ആരോ ഒരാൾ തുറന്നു………….
“ഗാർഡ്സ്………..”………….ശർമ്മ അലറി…………..
ഗാർഡ്സ് വാതിലിനടുത്തേക്ക് പാഞ്ഞു………….
ഠശ്യൂം ഠശ്യൂം ഠശ്യൂം…………
ആരൊക്കെയോ കരയുന്ന ശബ്ദം അവർ കേട്ടു……….
ശിവറാം പുഞ്ചിരിയോടെ കസേരയിൽ ഇരുന്ന് ശർമയെ നോക്കി…………
വാതിലിനടുത്തേക്ക് പോയ ഗാർഡ്സ് ശർമയുടെ മുന്നിലേക്ക് പറന്നു വീണു………..
ശർമ്മ പേടിച്ചു കസേരയിലേക്ക് ഇരുന്നു……………
അതാരാണെന്ന് അറിയാൻ വേണ്ടി ശർമ്മ വാതിലിനടുത്തേക്ക് നോക്കി…………
ഇരുട്ടിന്റെ മറ നീക്കി അവൻ പുറത്തുവന്നു…………..
അവനെ കണ്ട് ശർമ്മ ഞെട്ടി………….
“ആത്രേയാ…………”………..ശർമ്മ പേടിച്ചിട്ട് അറിയാണ്ട് പറഞ്ഞു പോയി………….
“യെസ്………… ആത്രേയ ഈസ് ബാക്ക്…………..”………അതും പറഞ്ഞിട്ട് ആത്രേയ അവരുടെ അടുത്തേക്ക് നടന്നുവന്നു…………….
അവന്റെ കട്ടിയുള്ള ശബ്ദം ശർമയുടെ ചെവികളിലേക്ക് തുളഞ്ഞുകയറി…………
ആ ആറടിപൊക്കക്കാരനായ ആജാനുബാഹുവിനെ കണ്ട് ശർമയുടെ പാതി ജീവൻ പോയി…………
ശിവറാം കസേരയിൽ നിന്നെണീറ്റു………..
ആത്രേയ കസേരയിൽ ഇരുന്നു……….
“എന്തൊക്കെ വിശേഷമുണ്ട് ശർമാജി…………”…………ആത്രേയ ശർമയോട് ചോദിച്ചു………….
ശർമ്മ പേടിച്ചിട്ട് അതിന് മറുപടി ഒന്നും പറഞ്ഞില്ല………….
“ശർമ………..തെണ്ടിത്തരം കാട്ടണം……….പക്ഷെ ആളും തരവും അറിഞ്ഞുവേണം കാട്ടാൻ………….”……….ആത്രേയാ പറഞ്ഞു………
ശർമ്മ പേടിച്ചിട്ട് ശ്വാസം പോലും എടുക്കാൻ ഭയന്നു……………
“അതുകൊണ്ട് അതങ്ങ് തിരിച്ചു തന്നേക്ക്…………”………ആത്രേയാ പറഞ്ഞു………
“തരാം………….”……….വിക്കിക്കൊണ്ട് ശർമ്മ പറഞ്ഞു……………
“ഇതാണ്………പറയേണ്ടത് പോലെ പറഞ്ഞാൽ ശർമ്മ കേൾക്കും…………ഞാൻ നിന്നോട് പറഞ്ഞില്ലേ………..”……………ശിവറാമിനെ നോക്കിക്കൊണ്ട് ആത്രേയ പറഞ്ഞു…………..
ശിവറാം ചിരിച്ചുകൊണ്ട് തലയാട്ടി…………
ശിവറാം കൊണ്ടുവന്ന ഡോക്യൂമെന്റ്സിൽ എല്ലാം ശർമ്മ ഒപ്പിട്ടു………..
“ഡോ……..മൂപ്പീന്നേ…………….നല്ലകുട്ടിയായി മര്യാദയ്ക്ക് നടന്നാൽ തനിക്ക് വല്ല ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലും അന്ത്യശ്വാസം വലിക്കാം…………വെറുതെ എന്നെക്കൊണ്ട് അന്ത്യകൂദാശ ചൊല്ലിപ്പിക്കരുത്……………”………….ആത്രേയ ശർമയ്ക്ക് ഭീഷണി കൊടുത്തു……….
ശർമ്മ പേടിച്ചു തലയാട്ടി………
“എന്നാ വിട്ടോ…………”………….
ശർമ്മ പുറത്തേക്ക് പോയി…………
“സാർ………..അജയൻ വിളിച്ചിരുന്നു………….”……….ശിവറാം ആത്രേയയോട് പറഞ്ഞു…………..
ആത്രേയ ശിവറാമിനെ നോക്കി…………..
“സമാധാനചർച്ചകൾ പരാജയപ്പെട്ടു………….”………….ശിവറാം പറഞ്ഞു…………….
ആത്രേയ ഒന്നും പറഞ്ഞില്ല……….മൗനത്തിലാണ്ടു………….
“അപ്പോ സമാധാനകാലം അവസാനിച്ചു…………..
ഇനി അക്രമകാലം ആരംഭം……………”………….ആത്രേയാ പറഞ്ഞു…………
“ആരംഭിച്ചുകഴിഞ്ഞു സർ…………..”………….ശിവറാം പറഞ്ഞു……………
“ആര്……….”…………ആത്രേയ ചോദിച്ചു…………..
“സമർ………….സമർ അലി ഖുറേഷി…………….”…………ശിവറാം പറഞ്ഞു…………
അതുകേട്ടിട്ട് മനസ്സിലാക്കാൻ പറ്റാത്ത ഒരു ചിരി ആത്രേയയിൽ വിരിഞ്ഞു……….
“തുടക്കമിടാൻ അവൻ തന്നെയാ ഉത്തമൻ……………….”…………….ആത്രേയ പറഞ്ഞു………
■■■■■■■■■■■■■■■■■■■■■■■
ഒരു പോലീസ് ജീപ്പ് നിരഞ്ജന ദാസിന്റെ ഓഫീസ് പോർച്ചിൽ വന്നു നിന്നു…………
അതിൽ നിന്ന് ബാലഗോപാൽ ഇറങ്ങി ഓഫീസിലേക്ക് നടന്നു………..
ഇൻവെസ്റ്റിഗേഷൻ റൂമിൽ കയറിയതും ഗംഗാധരേട്ടനെ കണ്ടു…………..
“ഒരു രക്ഷയും ഇല്ല ഗംഗാധരേട്ടാ………..ആനന്ദ് വെങ്കിട്ടരാമൻ എവിടെ ആണെന്ന് ആർക്കും ഒരു പിടിയുമില്ല…………”………..ബാലഗോപാൽ പറഞ്ഞു………..
“ഇനിയിപ്പോ എന്താ ചെയ്യുക……….”…………ഗംഗാധരൻ ചോദിച്ചു…………
“ഇന്ത്യൻ ടൈംസിൽ ചെന്നപ്പോ പഴയ ഒരു സുഹൃത്ത് അവിടെയുണ്ട്………….അവൻ എങ്ങനെയെങ്കിലും തപ്പി എടുത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്………..”……….ബാലഗോപാൽ പറഞ്ഞു………..
“ഹ്മ്…………..”…………ഗംഗാധരൻ മൂളി………….
പെട്ടെന്ന് ഇന്ററോഗേഷൻ റൂമിൽ നിരഞ്ജന ഒരു വയസ്സായ ഒരാളോട് സംസാരിക്കുന്നത് കണ്ടു………….
ഇന്ററോഗേഷൻ റൂമിന് ഒരു സൈഡിൽ ഗ്ലാസാണ്………..പുറത്തുള്ളവർക്ക് ഉള്ളിലുള്ളവരെ കാണാം ഉള്ളിലുള്ളവർക്ക് പുറത്തേക്ക് കാണാൻ സാധിക്കില്ല………
“ആരുമായാണ് മാഡം സംസാരിക്കുന്നത്…………”…………..ബാലഗോപാൽ ഗംഗാധരനോട് ചോദിച്ചു………….
“അത്……….ആണ്ടിപട്ടിയിലുള്ള ഒരു വയസ്സായ ആളാണ്…………മിഥിലാപുരിയെ കുറിച്ച് എന്തെങ്കിലും അയാളിൽ നിന്ന് അറിയാൻ………..”…………ഗംഗാധരൻ പറഞ്ഞു…………
“ശരിയാ………..എവിടുന്നെങ്കിലും തുടങ്ങിയെ തീരൂ…………”…………ബാലഗോപാൽ പറഞ്ഞു………..
ബാലഗോപാലും ഗംഗാധരനും ഗ്ലാസ്സിനടുത്തേക്ക് നടന്നു………….
നിരഞ്ജന ചോദ്യം ചെയ്യുന്നത് ശ്രദ്ധിച്ചു………….
(തമിഴിൽ ആണ് സംസാരം…….എല്ലാം തമിഴിൽ എഴുതുന്നത് കൂടുതൽ പരിമിതികൾ ഉണ്ടാക്കും………സൊ മലയാളം കൂടുതൽ ഉപയോഗിക്കുന്നു….😊)
“പെരിയവരെ(വൃദ്ധൻ……..വൃദ്ധരെ ബഹുമാനപൂർവ്വം തമിഴിൽ വിളിക്കുന്നത്….)………..മിഥിലാപുരിയെക്കുറിച്ച് അറിയാമോ………..”………..നിരഞ്ജന ആ വൃദ്ധനോട് ചോദിച്ചു……….
വൃദ്ധനെ കണ്ടാൽ ഒരു തൊണ്ണൂറ് വയസ്സൊക്കെ തോന്നും………..
അത് ചോദിച്ചപ്പോൾ വൃദ്ധന്റെ കണ്ണുകളിൽ ചെറിയ ഭയം വന്നുനിറഞ്ഞു…………
“ഭയക്കാതെ പറയൂ………..”…………നിരഞ്ജന അയാളെ പ്രോത്സാഹിപ്പിച്ചു…………..
“മിഥിലാപുരി………….മിഥിലാപുരി ഖുറേഷികളുടെ സാമ്രാജ്യമാണ്………….ആ നാട് ഇന്നും ഭരിക്കുന്നത് ഖുറേഷികളാണ്………..”…………….വൃദ്ധൻ പറഞ്ഞു…………..
“ഖുറേഷികൾ…………?…….”………..നിരഞ്ജന ചോദ്യത്തോടെ വൃദ്ധനോട് ആരാഞ്ഞു………….
“അതെ……….ഖുറേഷികൾ……………രാജപരമ്പരയിൽപെട്ടവർ……………”…………വൃദ്ധൻ മറുപടി കൊടുത്തു…………….
ഒരാളെങ്കിലും ഖുറേഷികളെ ചെകുത്താന്മാർ എന്ന് അഭിസംബോധന ചെയ്യാതിരുന്നതിൽ നിരഞ്ജന അത്ഭുതപ്പെട്ടു…………
“അപ്പോൾ ദുർഗാപുരി………..”……….നിരഞ്ജന ചോദിച്ചു…………
“ദുർഗാപുരി………മിഥിലാപുരിയുടെ ശത്രുരാജ്യം ആണ്……….ഖുറേഷികളുടെ ശത്രുക്കൾ………….”………….വൃദ്ധൻ പറഞ്ഞു………..
ഓരോന്ന് പറയുമ്പോഴും ആ വൃദ്ധന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…………..
“ദുർഗാപുരിയെക്കുറിച്ച് വേറെ എന്തെങ്കിലും അറിയാമോ……….”………..നിരഞ്ജന ചോദിച്ചു…………
“ഇല്ലാ………..അവിടെയും മിഥിലാപുരിയിലും പുറത്തുള്ളവർക്ക് പ്രവേശനം അങ്ങനെ സാധ്യമല്ല………….”………….വൃദ്ധൻ പറഞ്ഞു…………
“അബൂബക്കർ ഖുറേഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ………….”………..നിരഞ്ജന ചോദിച്ചു…………..
“കേട്ടിട്ടുണ്ട്………..മിഥിലാപുരിയുടെ ഇപ്പോഴത്തെ സുൽത്താൻ………..പെരിയ കോപക്കാരൻ………..വീരൻ………..”…………വൃദ്ധൻ മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ചു………….
“പലരും അബൂബക്കർ ഖുറേഷിയെ പറ്റിപറയുന്നത് കേട്ടിട്ടുണ്ട്………….”……….വൃദ്ധൻ പറഞ്ഞു………….
“എന്ത്……………”…………..
“ചെകുത്താൻ…………….”………….വൃദ്ധൻ ഭയത്തോടെ പറഞ്ഞു………….
അതുകേട്ട് നിരഞ്ജനയിലും ബാലഗോപാലിലും ഗംഗാധരനിലും ഒക്കെ ഭയം വന്ന് നിറയാൻ തുടങ്ങി………….
“അദ്ദേഹത്തിനെതിരെ പടവെട്ടിയ ഒരാളെയും അദ്ദേഹം ബാക്കി വെച്ചിട്ടില്ല…………മരണത്തിന്റെ രാജാവാണ് അബൂബക്കർ ഖുറേഷി…………..തോൽപ്പിക്കാനാവില്ല ഒരാൾക്കും അദ്ദേഹത്തെ………….”…………..വൃദ്ധൻ പറഞ്ഞു…………
നിരഞ്ജനയുടെ തൊണ്ടയിലെ വെള്ളം വറ്റി അത് കേട്ടിട്ട്……………
“സമർ അലി ഖുറേഷിയെ അറിയാമോ………….”……….കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നിരഞ്ജന ചോദിച്ചു………….
“സമർ എന്ന് പറഞ്ഞാൽ………..അബൂബക്കറിന്റെ മകൻ…………”………..വൃദ്ധൻ ചോദിച്ചു………….
“അതെ………..”………..
“കേട്ടിട്ടുണ്ട്…………അവൻ പ്രശസ്തനാണ്……….ആണ്ടിപ്പട്ടിയിലെ ഓരോ ചെറിയ കുഞ്ഞുങ്ങൾക്കും അവനെ അറിയാം………….അവനാണ് അവരുടെ കൊള്ളിയാൻ കഥകളിലെ നായകൻ………….”………..വൃദ്ധൻ പറഞ്ഞു…………..
“കണ്ടിട്ടുണ്ടോ………..”………..നിരഞ്ജന ചോദിച്ചു………….
“ഒരിക്കൽ……….ഒരിക്കൽ മാത്രം………..പക്ഷെ അത് തന്നെ ധാരാളമായിരുന്നു…………..”………….വൃദ്ധൻ പറഞ്ഞു……………
“എന്നാണ്……… എന്നാണ് കണ്ടത്………….”………..നിരഞ്ജന ചോദിച്ചു……………
“ഒരു………ഒരു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്……………മിഥിലാപുരിയിലെ ഉത്സവത്തിന്………….”…………….വൃദ്ധൻ പറഞ്ഞു…………….
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ആ വൃദ്ധന്റെ വാക്കുകളിലേക്ക് ശ്രദ്ധ ചെലുത്തി……….
“മിഥിലാപുരിയിലെ ഉത്സവം പേര് കേട്ടതാണ്………ഒരു മാസത്തോളം നീളുന്ന ഉത്സവം…………ധാരാളം ജനങ്ങൾ വരും………..കോഴിപ്പോര് തുടങ്ങി ജെല്ലിക്കെട്ട് വരെ അവിടെ നടക്കും………….”…………വൃദ്ധൻ പറഞ്ഞു………..
“മൃഗങ്ങൾ മാത്രമല്ല മനുഷ്യരും അവരുടെ വീരം ഇടയ്ക്ക് തെളിയിക്കാൻ ശ്രമിക്കും………..മിക്കവാറും എല്ലാ തവണയും ഉത്സവത്തിന് തല്ലുണ്ടാകും…………”…………….വൃദ്ധൻ പറഞ്ഞു……….
“അത്തവണയും തല്ലുണ്ടായി………..ഉത്സവത്തിന്റെ ഏഴാം നാളിൽ…………അന്നാണ് ഞാൻ ഉത്സവം കാണാൻ എന്റെ മകനോടൊപ്പം മിഥിലാപുരിയിലേക്ക് പോയത്…………….”…………വൃദ്ധൻ പറഞ്ഞു………..
നിരഞ്ജന അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചു ഇരുന്നു…………
“അന്ന് ഒരു ആറടിയോളം പൊക്കമുള്ള ഒരാളാണ് തല്ലുണ്ടാക്കിയത്………….തല്ലുകൂടി കൂടി അവർ അവസാനം പാടത്തിലെ ചെളിയിലെത്തി…………അയാൾ മറ്റുള്ളവരെ തല്ലിക്കൊണ്ടിരുന്നു…………..പെട്ടെന്ന് എന്റെ മകൻ എനിക്ക് പാടവരമ്പത്തിൽ നിൽക്കുന്ന ഒരു പയ്യനെ കാണിച്ചുതന്നു………….”…………..വൃദ്ധൻ പറഞ്ഞു…………
നിരഞ്ജനയുടെ കണ്ണുകൾ വികസിച്ചു……………
“ഞാൻ അവനെ നോക്കി………..അവൻ അവർ തല്ലുകൂടുന്നത് ഇമവെട്ടാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…………..ആ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്ന് അവനെ എനിക്ക് വളരെ വ്യത്യസ്തനായി തോന്നി……………ഒരു വികാരവും മുഖത്തില്ലാതെ അയാൾ മറ്റുള്ളവരെ പൊതിരെ തല്ലുന്നത് ആ പയ്യൻ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു……….അവന്റെ കണ്ണുകളിൽ ഒരു തരി ഭയം പോലും ഞാൻ കണ്ടില്ല…………..എന്തോ അവന്റെ ആ നിൽപ്പ് പോലും എന്റെയുള്ളിൽ എന്തൊക്കെയോ പേടി നിറച്ചു…………..”……………
“ഞാൻ എന്റെ മകനോട് അതാരാണെന്ന് ചോദിച്ചു………….”………..
“അബൂബക്കർ ഖുറേഷിയുടെ ഇളയമകൻ……….സമർ അലി ഖുറേഷി……………”…………അവൻ പറഞ്ഞു…………
“പക്ഷെ അവനിൽ ഞാൻ അബൂബക്കറിനെ അല്ല കണ്ടത്…………അവന്റെ നിൽപ്പും നോട്ടവും ശൈലിയും കൂർപ്പിച്ചുള്ള പുരികവും മുഖത്തിന്റെ ആകൃതിയും ശരീരത്തിന്റെ ഷെയ്പ്പും എന്നിൽ വേറെ ഒരാളെ ഓർമപ്പെടുത്തി…………ഒരുപക്ഷെ ആ കണ്ണുകൾ മാത്രം മാറ്റിനിർത്തിയാൽ അത് അയാൾ തന്നെ ആയിരുന്നു………….”……….
“ആരാണത്……………”………..നിരഞ്ജന ചോദിച്ചു…………
“അഹമ്മദ്………..അഹമ്മദ് ഖുറേഷി…………..”………..വൃദ്ധൻ പറഞ്ഞു……………
നിരഞ്ജനയുടെ പുരികം ഉയർന്നു…………
“അഹമ്മദ് ഖുറേഷി…..?………..”………..നിരഞ്ജന ചോദിച്ചു………….
“മിഥിലാപുരിയുടെ കൺകണ്ട ദൈവം…………മിഥിലാപുരിയിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുൽത്താൻ………അബൂബക്കർ ഖുറേഷിയുടെ പിതാവ്…………”…………വൃദ്ധൻ പറഞ്ഞു…………..
നിരഞ്ജന വാക്കുകളിലേക്ക് ശ്രദ്ധിച്ചു………….
“എന്നിട്ട്…………”………..അവൾ ചോദിച്ചു………….
“ആ ആറടിപൊക്കകാരൻ ബാക്കിയെല്ലാവരെയും തല്ലിയോടിച്ചു………… അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ സമർ വന്നു വീഴുന്നത്………….”…………വൃദ്ധൻ പറഞ്ഞു…………..
(സംഭവത്തിലേക്ക്)
“ഹഹ……….. ആരിത്…………അബൂബക്കറിന്റെ മകനോ………..”…………സമറിനെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു………….
സമർ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു…………
“നിന്റെ ജനങ്ങളെയാണ് ഞാനിപ്പോ പട്ടിയെ തല്ലുന്ന പോലെ തല്ലി ഓടിച്ചത്………….”……….അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു………….
“നിനക്കറിയാമോ എന്നറിയില്ല…………പണ്ട് ഞാൻ നിന്റെ ഉപ്പയുമായി ഒന്ന് കോർത്തിട്ടുണ്ട്……….”………..അയാൾ പറഞ്ഞു………….
സമർ അപ്പോഴും മൗനം തന്നെ…………..
“അന്ന് നിന്റെ തന്ത എന്റെയീ വലത്തേ കൈ ഒടിച്ചു……………. അന്ന് ഉറപ്പിച്ചതാ നിന്റെ തന്തയ്ക്കൊരു മറുപണി കൊടുക്കണം എന്ന്………….”……….അത് പറഞ്ഞിട്ട് അയാൾ സമറിന്റെ അടുത്തേക്ക് നടന്നുവന്നു…………..
സമർ ഒരുതരി പോലും പിന്നോട്ട് ചലിക്കാതെ അവനെ തന്നെ നോക്കിനിന്നു………..
“ദൈവം അതിന് ഇത്ര പെട്ടെന്ന് അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ കരുതിയില്ല…………”……….അയാൾ ഒന്ന് ചെറുതായി കുനിഞ്ഞിട്ട് സമറിന്റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു…………
“മോന്റെ ഈ വലത്തെകൈ ഞാൻ അങ്ങ് എടുക്കുവാ കേട്ടോ……… എന്റെ ചെറിയ ഒരു ആശ്വാസത്തിന്…………..”……….സമറിന്റെ മുഖത്ത് നോക്കി അയാൾ അത് പറഞ്ഞു………..
എന്നിട്ട് പോലും അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല………സമർ അപ്പോഴും അവനെ തന്നെ നോക്കിനിന്നു………..
ഇതുകണ്ട് നിന്നവർ അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു……….ഒരു ചെറിയ ചെറുക്കനെ വെച്ചാണോ പ്രതികാരം ചെയ്യുന്നേ എന്നൊക്കെ ചോദിച്ചു…………
പക്ഷെ അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല……….
അയാൾ സമറിനെ നോക്കി………..
അവന് അപ്പോഴും ഒരു മാറ്റവുമില്ല…………..അവന്റെ മൗനത്തിനും അവന്റെ നോട്ടത്തിനും………….
“നീ അബൂബക്കറിനെ പോലെ തന്നെ ആണല്ലോടാ………..തുറക്കാത്ത വായയും ചലിക്കാത്ത കണ്ണുകളും…………….നിന്റെ തുറക്കാത്ത വായ കൊണ്ട് നീ അലമുറയിട്ട് കരയുന്നത് കാണണോ………..”…………അയാൾ അവനോട് ഉറക്കെ പറഞ്ഞു………….
എന്നിട്ട് അയാൾ അവന്റെ മുൻപിലേക്ക് ചെന്നു……………
അയാളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നു………..
അയാൾ തന്റെ വലത്തേ കൈ സമറിന് നേരെ വീശി…………..
അന്ന് നടന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല………..
ആദ്യകാഴ്ചയിൽ സമറിനെ കണ്ടപ്പോൾ തോന്നിയ ചെറിയൊരു ഭയം അത് പിന്നെ ഭയത്തിന്റെ ഒരു കൊടുങ്കാറ്റായി മാറാൻ ഏതാനും സെക്കന്റുകളെ വേണ്ടി വന്നുള്ളൂ…………..
നിരഞ്ജന ആ വൃദ്ധന്റെ ചെറിയ ഒരു പേടി എങ്ങനെ വലിയ ഭയത്തിന്റെ കൊടുങ്കാറ്റായി എന്നറിയാൻ അയാളുടെ വാക്കുകൾക്കായി കാത്തിരുന്നു………..
ആ ആറടിപൊക്കകാരൻ സമറിന് നേരെ തന്റെ വലത്തെകൈ വീശി……….അതേ നിമിഷം തന്നെ സമർ തന്റെ വലത്തെ കൈ മടക്കി മുഷ്ടി താഴോട്ടെന്ന പോലെയാക്കി അയാളുടെ വലംകൈയെ തടഞ്ഞു……….
തടഞ്ഞ അടുത്ത നിമിഷം തന്നെ സമറിന്റെ വലംകൈ അയാളുടെ
വലംകൈയ്യിന്റെ പുറം ഭാഗത്ത് നിവർന്നു നിന്നു………..
പിന്നെ സമറിന്റെ ഇടംകൈ അയാളുടെ ലോക്കിട്ട വലംകയ്യിന് നേരെ പായുന്നതും ഒരു ടിക്ക് എന്ന ശബ്ദവും ആണ് ഞങ്ങൾ കേട്ടത്…………..
സമർ കൈ പിൻവലിച്ച നിമിഷം അബൂബക്കർ ഖുറേഷി പണ്ട് ഒടിച്ച അവന്റെ അതേ വലംകൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്നതാണ് ഞാൻ കണ്ടത്…………….
അവന്റെ വലംകൈ 7 ചരിച്ചിട്ടാൽ(Horizontal Flip) എങ്ങനെ ഉണ്ടാകുമോ അതുപോലെ തൂങ്ങികിടന്നു………..
അവൻ ഒടിഞ്ഞുപോയ തന്റെ വലംകൈ ഇടംകൈകൊണ്ട് പിടിച്ചുകൊണ്ട് അലമുറയിട്ടുകരഞ്ഞു…………
ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി…………
ഒരു ഭാവമാറ്റവും അവന്റെ മുഖത്ത് ഞാൻ കണ്ടില്ല………….ഞാൻ അവനെ ആദ്യം കണ്ടപ്പോൾ എങ്ങനെ ആയിരുന്നോ അവന്റെ മുഖവും കണ്ണുകളും അതിന് ഒരു മാറ്റവും ഞാൻ കണ്ടില്ല………….
അതേ മൗനം……………
അതേ നിശബ്ദത……………
അന്ന് ഞാൻ കണ്ടത് അബൂബക്കർ ഖുറേഷിയുടെ ഏറ്റവും മഹത്തായ സൃഷ്ടിയെയാണ്………..
ഏറ്റവും അപകടകാരിയായതും………………
സമർ അലി ഖുറേഷി………….ചെകുത്താന്റെ യഥാർത്ഥ സന്തതി………………☠️
■■■■■■■■■■■■■■■■■■■■
എക്സാം കഴിഞ്ഞു………..
സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി…………..
“ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു…………..
“ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു…………
“നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു…………..
“ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു………..
“നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്………….”………….സമർ പറഞ്ഞു………….
“ഹാ………….”………..കുഞ്ഞുട്ടൻ മൂളി…………..
“ഞങ്ങൾ പോവ്വാട്ടോ………റ്റാറ്റാ………..”………..ഷാഹി പറഞ്ഞു…………..
“ഓക്കേ നന്ദി ഡോക്ടർ…………..”……….കുഞ്ഞുട്ടൻ പറഞ്ഞു…………..
“ഈ………….”…………അവൾ ഇളിച്ചുകാട്ടി……………
“ബിസിനസ് മീറ്റിംഗ് തകർത്തോണം…………..”…………കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട് പറഞ്ഞു………….
സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി…………..
സമർ ഒരു തമ്പ്സ് അപ്പ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്തു…………….
സമർ പുറത്തേക്ക് നടക്കാനൊരുങ്ങി…………
“ഡാ………….”…………കുഞ്ഞുട്ടൻ സമറിനെ വിളിച്ചു…………..
സമർ അവന്റെ അടുത്തേക്ക് ചെന്നു……….
“കൊച്ചി പഴയ കൊച്ചിയല്ല……………”………കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….
സമർ അതുകേട്ട് ചിരിച്ചു………….
“പക്ഷെ……….സമർ പഴയ സമർ തന്നെയാ………….”………
(തുടരും)
അടുത്തത് മഴത്തുള്ളികിലുക്കം 2 വേണോ അതോ വില്ലൻ 10……..I am Bit Confused😇
ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക…………
അഭിപ്രായം നിർബന്ധമായും അറിയിക്കുക…………..അഭിപ്രായങ്ങൾ കുറഞ്ഞാൽ പിന്നെ എഴുതാൻ മൂഡ് കിട്ടില്ല………….സൊ അഭിപ്രായം അറിയിക്കുക………….
Stay safe😍
Comments:
No comments!
Please sign up or log in to post a comment!