❤കാമുകി 14
ആത്മിക, അത് നിൻ്റെ അച്ഛനാണ്, ബഹുമാനം ആവാം….
ആദി, പ്ലീസ്, ആ ബന്ധം ഒക്കെ കഴിഞ്ഞു, എനി എനിക്കങ്ങനെ ഒരു ബന്ധമില്ല.
എടി , ഏതച്ഛനാടി എന്നെ പോലെ ഒരുത്തനെ വിവാഹം കഴിക്കാൻ മകളെ സമ്മതിക്കാ….
ദേ…. ആദി , നിനക്കെന്താടാ ഒരു കുറവ് അത് പറ
ഓർമ്മകൾ നഷ്ടപ്പെട്ട ഞാൻ
ആദി ഒന്നു നിർത്തുന്നുണ്ടോ, ഈ ഓർമ്മകൾ പുരാണം. നിൻ്റെ ഓർമ്മകൾ നഷ്ടമായതിൽ ഞാൻ ഹാപ്പിയാ, എന്നെ പോലെ ഭാഗ്യമുള്ള ഒരു പെണ്ണുണ്ടോ ഈ ഭൂമിയിൽ
നിനക്കെന്താടി വട്ടായോ….
പോടാ… നീ അറിയുന്ന നീ സ്നേഹിക്കുന്ന ഒരേ ഒരു പെണ്ണിപ്പോ ഞാനല്ലെ . നിൻ്റെ ഒരു തരി സ്നേഹം പങ്കുവെക്കാൻ നിനക്കാരെയും ഓർമ്മയും ഇല്ല. ഒരു പെണ്ണാഗ്രഹിക്കുന്ന മുഴുവൻ സ്നേഹം നീ എനിക്കു തന്നില്ലെ.
അയ്യേ….താൻ വല്ലാതെ പൈങ്കിളി ആവുന്നു…
ആണോ… ബോർ ആയോ…
ലേശം….
എന്നാ സഹിച്ചോ നിൻ്റെ അടുത്തു മാത്രം ഞാനെൻ്റെ ലെവലിൽ നിൽക്കാൻ പറ്റാത്ത പോലെ, സത്യം പറഞ്ഞ തറയായ പോലെ
അവളുടെ വാക്കുകൾ കേട്ട് എനിക്ക് ചിരിയാണ് വന്നത്,
ചിരിക്കണ്ട ഞാൻ കാര്യം പറഞ്ഞതാ…. അതേ…. ഞാനൊന്നു പുറത്ത് പോയിട്ടു വരാം
ഉം എങ്ങോട്ടാ….
ഒരു ഫ്രണ്ടിനെ കാണാൻ,
വേഗം വരണെ, ഇവിടെ ബോറാടി, നിയും കൂടി ഇല്ലേ…
ഞാൻ വേഗം വരും,
എന്നാ പോയി വാ..
‘
അവൾ വാതിൽ തുറന്ന് പുറത്തേക്കു പോയി.
🌟🌟🌟🌟🌟
ആത്മിക ആശുപത്രിക്ക് വെളിയിൽ ഇറങ്ങിയതും അവളെ റോക്കി തടഞ്ഞു.
ഉം എന്താ ബ്രോ…..
എങ്ങോട്ടാ….
അത് പറയണ്ട ആളോട് പറഞ്ഞിട്ടുണ്ട്, മാറിയെ ഞാൻ പോട്ടെ,
സോറി, ആത്മിക താനത് പറയാതെ പോവില്ല
എന്താ ബ്രോ , താങ്കളുടെ പ്രശ്നം
തൻ്റെ സംരക്ഷണം
എൻ്റെയോ… അതും ഇവിടെ, ഒന്നു പോയേ…
ആത്മിക നി കണ്ട പീക്കിരികളല്ല അകത്തിരിക്കുന്നവൻ്റെ ശത്രുക്കൾ, നീ അവർക്കൊരായുധമാ സോ… പ്ലീസ്
ഒകെ , കൂൾ ഞാനെൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ പോവുകയാ
John ഇവളെ നോക്കിക്കോണം കുറച്ചതികം ആളെ കൂട്ടിക്കോ….. പോയ പോലെ ഇവൾ ഇവിടെ എത്തണം
ഇതിൻ്റെ ആവിശ്യം ഒന്നുമില്ല ഏട്ടാ…
ആത്മിക എനി നീ എവിടെ തനിച്ചു പോയാലും, I mean, ആദിയുടെ കൂടെ അല്ലാതെ പോവുകയാണെങ്കിൽ ഇവരു വരും അങ്ങനെ പോകാവു.
എന്തിനാ ഇതൊക്കെ, വെറുതെ
ഈ ഒരു കാര്യത്തിൽ എന്നെ അനുസരിക്കണം. നിൻ്റെ ആദിയുടെ നല്ലതിന് വേണ്ടിയാ…
ഒക്കെ, ഒക്കെ ഞാൻ സമ്മതിച്ചു
അങ്ങനെ ആദിയുടെ സുരക്ഷാ വലയം ഇന്നു മുതൽ അവൻ്റെ ഭാര്യയ്ക്കു കൂടി.
🌟🌟🌟🌟🌟
ആത്മിക നേരെ പോയത് ടിനിയുടെ വീട്ടിലേക്കാണ്. ഇന്നലത്തെ സംഭവത്തിന് ശേഷം അവൾ ഒന്നു വിളിക്ക പോലും ചെയ്തില്ല. ആ പരിഭവം തീർക്കാൻ , രണ്ട് ചീത്ത പറയാനായി അവൾ വന്നത്.
ടിനയുടെ വീട്ടിലേക്ക് അവൾ കയറുമ്പോ , വീടിനു പുറത്ത് സുരക്ഷാ വലയം കാത്തു നിന്നു. അവൾ ബെൽ മുഴക്കിയതും ടിനയുടെ അമ്മ വാതിൽ തുറന്നു.
ആ മോളോ……
അവളെവിടെ ആൻ്റി
റൂമിലുണ്ട് മോളെ ഇന്നലെ എന്തോ കണ്ട് പേടിച്ച് പനിച്ചു കിടക്കുവാ…
പനിച്ചോ…. എന്നാ ഞാനൊന്ന് കണ്ടിട്ടു വരാം…
ഉം.. ചെല്ല് ചെല്ല്
ആത്മിക പടികൾ കയറി അവളുടെ മുറിയിലെത്തി. വാതിൽക്കൽ നിന്നും അവൾ കണ്ട കാഴ്ച , ഉടൽ മുഴുവനായി പുതപ്പിനുളളിൽ മൂടി, വിറയ്ക്കുന്ന ശരീരവുമായി കിടക്കുന്ന ടിന . അവൾ ശബ്ദമുണ്ടാക്കാതെ അവൾക്കരികിൽ ചെന്ന് അവളെ തൊട്ടതും
അയ്യോ…. ആദി…..
എടി… പോത്തേ… ഇതു ഞാനാടി Ak
അവൾ പതിയെ തല പുറത്തിട്ടു നോക്കിയതും ആത്മികയുടെ മുഖം കണ്ടു.
AK നീ… ഇവിടെ, ആദി, ആദി വന്നിട്ടുണ്ടോ…
അതു പറയുമ്പോ അവളുടെ വാക്കുകളിൽ പ്രതിഫലിച്ച ഭയത്തിൻ്റെ നിഴലുകൾ ആത്മികയ്ക്ക് വ്യക്തമായി കാണാമായിരുന്നു.
എന്താ മോളെ എന്തു പറ്റി ആദിയെ കുറിച്ച് പറയുമ്പോ പൊന്നു മോൾ വല്ലാതെ വിയർക്കുന്നല്ലോ….
നിനക്ക് പേടി ഇല്ലേടി, അന്നാ കേജിലെ അവൻ്റെ രൂപം കണ്ടപ്പോ പേടിച്ചു തുടങ്ങിയ പനിയാ… ഇതു വരെ വിട്ടിട്ടില്ല, കണ്ണടച്ചാ ആ രൂപമാ….
അതു നീ ആദ്യമായി കണ്ടതു കൊണ്ടാ….
അപ്പോ നീ കണ്ടിട്ടുണ്ടോ മുന്നേ…..
മൂന്നു വട്ടം , ടീനാ
എങ്ങനെ, എപ്പോ….
അന്ന് എൻ്റെ കല്യാണദിവസം ഓർമ്മയുണ്ടോ, ഞാൻ പേടിച്ചു നിന്നത്
ആ ഓർമ്മയുണ്ട്
അതവൻ്റെ ആ രൂപം ആദ്യം കണ്ട ഷോക്കാ… അവിടെക്ക് വരുമ്പോ ഒരുത്തൻ എന്നെ തള്ളിയിട്ടു, ആ ദേഷ്യത്തിൽ അവൻ്റെ കൈക്ക് പിടിച്ച് രണ്ടായി ഒടിച്ചു കളഞ്ഞു. അയ്യോ ഓർക്കാൻ വയ്യ….
പിന്നെയോ…….
പിന്നെ എൻ്റെ ആദ്യരാത്രിയുടെ അന്ന്
അന്നോ….
അതെടി പൊട്ടത്തി, അന്ന് രാത്രി പാത്തും പതുങ്ങിയും അവനരികിൽ ചെന്നപ്പോ കള്ളനാന്നു കരുതി എൻ്റെ കഴുത്തിന് പിടിച്ച പിടി. ഇതിനെക്കാൾ ഒറ്റ ഒക്കെ ശക്തമായിരുന്നത് മൂന്നാമത്തെ സംഭവമാ…..
നിനക്കവനെ പേടിയില്ലെ AK
എന്തിന്, അവൻ്റെ ദേഷ്യം എൻ്റെ മുന്നിൽ മാത്രം നിക്കില്ല. എന്നെ ഒരു നോക്ക് കണ്ടാ ഏട്ടൻ അപ്പോ ശാന്തനാവും
അതെങ്ങനെ നീ ഉറപ്പിക്കുന്നേ.
അച്ഛൻ വീട്ടിൽ വന്ന അന്ന് എന്നെ തല്ലി നെറ്റി പൊട്ടി എന്നെ കണ്ട നിമിഷം അവൻ അച്ഛനെ കൊല്ലാൻ പോയതാ എൻ്റെ ഒരു വാക്കിൽ ജീവൻ ദാനമായി നൽകിയത്
AK നിനക്ക് ഈ ബന്ധം വേണ്ടടി, അവനേതോ… വലിയ ക്രിമിനലാ….
അയ്യോ…. എൻ്റെ ടിന, അവനാരാ എന്താ എന്നൊക്കെ എനിക്കു നന്നായി അറിയാ… അവനാരാ എന്നറിഞ്ഞാ നീ പോലും ഞെട്ടും
ആരാടി അവൻ
NV groups കേട്ടിട്ടുണ്ടോ
അത് കേക്കാത്ത ആരേലും ഉണ്ടോടി
എന്ന അതിൻ്റെ ഓണർ NV, അതാ എൻ്റെ ആദി.
Are you Jocking…
No, come with me, i will show you Something.
അവൾ ടിനയെയും കൂട്ടി ജനലരികിലേക്ക് നടന്നു.
ദേ…. അങ്ങോട്ടു നോക്കിയെ
ടിന വ്യക്തമായി കണ്ടു, ആയുധങ്ങൾ കയ്യിലേന്തിയ സെക്യൂരിറ്റി ടീമിനെ,
ഇവരൊക്കെ ആരാ AK
എൻ്റെ കെട്ടിയവൻ്റെ സെക്യൂരിറ്റി ടീമാ…
ഇവര് ഇവിടെ, എന്തിനാ…
ഓ പേടിച്ചു ചാവണ്ട, Nvയുടെ ഭാര്യക്ക് സെക്യൂരിറ്റി ആയി വന്നതാ… അതായത് എനിക്ക്
എടി, ഇതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല, എന്താ ഇവിടെ നടക്കുന്നത്.
ആദ്യം കേട്ടപ്പോ എനിക്കും അങ്ങനായിരുന്നു. പിന്നെ ഈ കാര്യം മൂന്നാമതൊരാൾ അറിയരുത്.
ഇല്ല, AK
എന്നാ ശരി ആദി, അവിടെ ഒറ്റക്കാ ഞാൻ പോയി വരാം.
🌟🌟🌟🌟🌟
ഈ സമയം റോക്ക ഫോൺ എടുത്ത് ആരെയോ… വിളിക്കുകയായിരുന്നു. കോൾ കണക്ട് ആവാത്തതിൽ നീരസം ആ മുഖത്ത് വ്യക്തമാണ്.
ഹലോ അങ്കിളേ…..
എന്തായി റോക്കി കാര്യങ്ങൾ’
അദി… ഹോസ്പിറ്റലിലാണ്
എന്താ…. എന്താ അവനു പറ്റിയത്.
ഒന്നുമില്ല , ചെറിയ ഒരു, അടിപിടി
ആരാ… ആരാ അവൻ്റെ മേൽ കൈ വെച്ചത്
അത് ഭാര്യയും ഭർത്താവും കൂടി തല്ലുണ്ടാക്കാൻ പോയതാ…..
എന്ത്, നീ എന്തൊക്കെയാ പറയുന്നത്
അതൊക്കെ പിന്നെ വ്യക്തമായി പറയാം, ഇപ്പോ ഒരു കാര്യം പറയനാ വിളിച്ചത്
എന്താ എന്താടാ…..
ഒരു അച്ഛൻ്റെ ആകാംക്ഷ അയാളിൽ കാണാമായിരുന്നു. ഈ സമയം അവിടെ വന്ന ലക്ഷ്മിയമ്മ ആ ഫോൺ തട്ടിപ്പറിച്ചു തൻ്റെ ചെവിയോടു ചേർത്തു.
അത് അങ്കിൾ NVയുടെ ഓർമ്മകൾ നഷ്ടപ്പെട്ടു.
ആ വാക്കുകൾ കേട്ടത് ലക്ഷ്മി അമ്മയാണ്, ആ കണ്ണുകൾ നിറഞ്ഞൊഴുകി.
മോനെ അവനെന്താ പറ്റിയത്
അയ്യോ… അമ്മ, ഒന്നുമില്ല അമ്മേ….
റോക്കി, നീ എൻ്റെ അടുത്ത് കള്ളം പറയാറായോ
അത് അമ്മേ… ഞാൻ
പറയെടാ…. എൻ്റെ മോന് എന്താ പറ്റിയത്
റോക്കി കാര്യങ്ങൾ ലക്ഷ്മിയമ്മയ്ക്ക് പറഞ്ഞു കൊടുത്തു.
🌟🌟🌟🌟🌟
എന്തായെടൊ തൻ്റെ മോൾ വല്ലതും പറഞ്ഞോ
എവിടെ, എൻ്റെ ശബ്ദം കേട്ടതും കോൾ കട്ടായി
ആവിശ്യം നമ്മുടേതല്ലെ ശേഖരാ…. അപ്പോ നമ്മൾ തന്നെ വിളിക്കണം, താനൊന്ന് വിളിച്ച് നോക്ക്
എൻ്റെ വർമ്മേ…. അതിനവൾ ഫോൺ ഓഫാക്കി വെച്ചു എനി എന്തു ചെയ്യും
എങ്ങനെ എങ്കിലും അവർ എവിടെ ആണെന്ന് അറിയണം
എടോ അവൻ്റെ നമ്പർ എൻ്റെ കയ്യിലുണ്ട്,
എന്നാ അവനെ വിളിക്കെടോ….
അയാൾ ആദിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒരിക്കൽ അയാൾ വിളിച്ചതാണ് കഥ ഇങ്ങനെ ഒക്കെ ആയത്, ഈ വിളി എനി എന്തിനാണോ ആവോ….
ഹലോ…..
എൻ്റെ മോൾക്ക് ഫോൺ കൊടുക്ക്
അവളിവിടെ ഇല്ല
ഛി, കള്ളം പറയുന്നോടാ നായെ
ദേ…. സുക്ഷിച്ചു സംസാരിക്കണം
ഇല്ല എങ്കിൽ നീ എന്നാക്കാനാ…..
മദ്യലഹരിയിൽ ചന്ദ്രശേഖരൻ അവനോട് കൂടുതൽ കൂടുതൽ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു.
താനെന്തിനാടോ…. എന്നെ ദേഷ്യം പിടിപ്പിക്കുന്നത്
തന്തയും തള്ളയും ആരാന്നറിയാത്ത നിയൊക്കെ ചിലക്കുന്നോ….
ദേ…. കാർന്നോരെ തന്തയായിട്ടു പോലും മകൾ ആ സ്ഥാനം തരാത്ത തനിക്ക് ചിലക്കാമെങ്കിൽ എനിക്കും ആവാം…..
ടാ….. നീ……
താൻ വെറുതേ….. എനിക്കു നേരെ വരണ്ട, ഇപ്പോ അവൾ ഇവിടില്ല. അന്നു നടന്നപ്പോലെ ഒരിക്കൽ കൂടി തൻ്റെ കഴുത്തിൽ ഇപ്പോ പിടി മുറുകിയാൻ അവൾ ഇല്ല തടയാൻ.
നീ എന്നെ കൊല്ലമോ….. ഒന്നു പോടാ….. നാളെ നീ ജീവനോടെ ഉണ്ടാവില്ല.
അപ്പോ ശരി നാളെ കഴിഞ്ഞു ഞാനങ്ങോട്ടു വിളിക്കാ എൻ്റെ അടിയന്തരം ഉണ്ണാൻ ഒന്നു പോടോ
അതും പറഞ്ഞവൻ കോൾ കട്ട് ചെയ്തു.
അവനെ ഞാൻ, വർമ്മേ…. അവനെ നാളെ തന്നെ കൊല്ലണം
ഉണ്ട, ഒക്കെ കൊളമാക്കിയില്ലെ താൻ
ഞാനോ……
അവനെ കൊല്ലാൻ എവിടെ ആണെന്ന് വല്ല പിടിയുമുണ്ടോ. ആ ചെക്കനോട് ഇത്തിരി സ്നേഹം കാണിച്ചിരുന്നേ…..
എൻ്റെ പട്ടി കാട്ടും
എനി അങ്ങനെ പറഞ്ഞോ കാട്ടിരുന്നേ… അവരെവിടാന്നു അറിയായിരുന്നു. എന്നിട്ടവരെ നമുക്ക് കാണണ്ട പോലെ കാണായിരുന്നു
അതു ഞാനും ഓർത്തില്ല വർമ്മേ…..
🌟🌟🌟🌟🌟
പപ്പേട്ട….. നിങ്ങൾ എൻ്റെ കുഞ്ഞിനെ…..
ലച്ചു നീ…. ഒന്നടങ്ങ്
എന്തെടങ്ങാൻ ആ പെണ്ണ് കാറു കൊണ്ട് ഇടിച്ച് അവൻ്റെ ഓർമ്മകൾ കളഞ്ഞു. എന്നിട്ടവനെ കല്യാണം കഴിച്ചു, നാളെ അവൾ അവനെ കൊന്നതിന് ശേഷം ഞാൻ മിണ്ടിയാ മതിയോ….
ലച്ചു നീ എന്തൊക്കെയാ പറയുന്നത്.
ലക്ഷ്മിയമ്മ പപ്പൻ്റെ കോളറിൽ പിടിച്ചു കരഞ്ഞു.
ചതിയനാ …. നിങ്ങൾ ഇതൊക്കെ അറിഞ്ഞിട്ടും മറച്ചു പിടിച്ചില്ലെ . എൻ്റെ മോൻ
എടി , അത്
എനിക്കിപ്പോ നാട്ടിൽ പോണം , അവനെ കണ്ടേ… മതിയാകു…
അതു വേണോ, ഒന്നു ക്ഷമിക്കടി…
പപ്പേട്ടൻ ഇപ്പോ മുടക്കം പറഞ്ഞ, പിന്നെ ലച്ചുവിനെ കാണില്ല
ലച്ചു…
എനിക്കെൻ്റെ മോനെ കാണണം
ശരി പോകാം…..
ലക്ഷ്മിയമ്മ പെട്ടെന്ന് മുറിയിലേക്ക് പോയി വാതിലടച്ചു . പത്തു മിനിറ്റിനകം അവർ വസ്ത്രം മാറി വന്നു.
പോവാം…..
ഇപ്പോ തന്നെയോ……
അതെ, ഇപ്പോ തന്നെ…..
ലക്ഷ്മിയമ്മ പപ്പനെ രൂക്ഷമായി ഒന്നു നോക്കി, അപ്പോ തന്നെ പപ്പനു കാര്യം മനസിലായി, എനി ഇവൾ മകനെ കാണാതെ അടങ്ങി നിൽക്കില്ല എന്ന്.
അവർ നാട്ടിലേക്ക് തിരിക്കുവാണ്, മകനെ കാണാൻ. മകനെ സ്നേഹിക്കുന്ന ആ അമ്മ വരികയാണ്. മകനോടൊപ്പം അവൾ വെറുക്കുന്ന അവൻ്റെ ഭാര്യയെ കൂടി മുഖാമുഖം കാണുവാൻ.
🌟🌟🌟🌟🌟
ആത്മിക തിരികെ ഹോസ്പിറ്റലിൽ എത്തി. ആ രംഗം ഒന്നു കാണേണ്ടതാണ്, കാർ വന്നു നിന്നതും തേക്കേന്തിയ ഒരു ഗാർഡ് വന്ന് ഡോർ തുറന്നു കൊടുക്കുന്നു. അവൾ ഇറങ്ങിയതും മുന്നിലും പിന്നിലുമായി ഗാർഡ്സ് അവർക്ക് നടുവിലായി അവൾ നടന്നു നീങ്ങുന്നു.
അവൾ വേഗത്തിൽ നടന്ന് ആദിയുടെ മുറിയിൽ കയറി, അവനരികിലേക്ക് നടന്നടുക്കുമ്പോൾ അവൾ കണ്ടിരുന്നു ആ മുഖത്തെ ഭാവമാറ്റങ്ങൾ
ആദി…….
ആ വിളിയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്.
ആ താൻ വന്നോ….
അവൾ അവനരികിൽ ചെന്നതും നെറ്റിയിൽ കൈ വെച്ചു നോക്കി, ചൂടൊന്നും ഇല്ല എന്നു ഉറപ്പു വരുത്തി .
എന്താ ആദി, എന്താ പ്രശ്നം
ഒന്നുമില്ലെടോ…..
ദേ….. എന്നോട് കള്ളം പറയണ്ട , ഈ മുഖം കണ്ടാ എനിക്കു മനസിലാവും
അത്, തൻ്റെ അച്ഛൻ വിളിച്ചിരുന്നു.
അതു കേട്ടതും അവൾ ദേഷ്യത്താൽ ജ്വലിച്ചു.
നിയെന്തിനാ…. വേണ്ടത്ത കോൾ എടുക്കുന്നത്. എന്നിട്ടയാൾ എന്തു പറഞ്ഞു മുന്നത്തെ പോലെ ഭീക്ഷണി മുഴക്കിക്കാണും അല്ലെ
അതിനവൻ പുഞ്ചിരി മാത്രം തൂകിയപ്പോ അവൾക്കു വേണ്ട മറുപടിയും അവൾക്ക് കിട്ടി.
അയാൾ വെറുതെ സ്വയം ഇരന്ന് വാങ്ങുകയാ…. ചില ജൻമങ്ങൾ അങ്ങനെയാ അതു വിട്ടേക്ക്….
ഈ സമയം വാതിലിൽ ആരോ മുട്ടി. അവരുടെ അനുവാദം ലഭിച്ചതും ഡോക്ടർ അകത്തേക്ക് കയറി വന്നു. ഡോക്ടറെ കണ്ടതും ആത്മികയുടെ മുഖം നാണത്താൽ ചുവന്നു.
അതെ നാളെ ഇയാളെ വീട്ടിൽ കൊണ്ടു പോകാം
ശരി ഡോക്ടർ
എന്നാ ശരി,
അതും പറഞ്ഞയാൾ പുറത്തേക്ക് പോയി. ഡോക്ടർ പോയതും ആത്മിക വാതിൽ കുറ്റിയിട്ടു. പിന്നെ, ഹം തും എക് കമറേ മെ ബന്ത് ഹോ……… അതാണവസ്ഥ.
🌟🌟🌟🌟🌟
പത്മനാഭൻ്റെ ചിന്തകൾ മുഴുവൻ കഴിഞ്ഞ കാലത്തെയും ഇന്നത്തെ അവസ്ഥയെയും വിലയിരുത്തുകയായിരുന്നു. ഒരു തരം മരവിച്ച അവസ്ഥ.
അന്ന് തീവണ്ടിയിൽ കയറി , ലക്ഷ്യമാല്ലാത്ത യാത്ര തുടർന്നു. ജനിച്ച നാടും മണ്ണും, സ്നേഹിച്ച മനസുകളോടും വിടവാങ്ങി, തിരിച്ചു വരവില്ലാത്ത ഒരു യാത്ര. ആ യാത്ര ഒടുക്കം ദേശം തന്നെ വിട്ട് കടലുകൾ കടന്നു പോയി. ഇന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു തിരിച്ചു പോക്ക്.
ആ തീവണ്ടി യാത്രയ്ക്ക് ഒരു ലക്ഷ്യം എനിക്കുണ്ടായിരുന്നില്ല. ഒടുക്കം ഒന്നുമില്ലാത്ത പത്മനാഭൻ കാലു കുത്തിയത്, പത്മനാഭൻ്റെ മണ്ണിൽ തന്നെ, തിരുവനന്തപുരം .
ആ മണ്ണെനിക്ക് ഒരു ജീവിതം തന്നു. പുതിയ ബന്ധങ്ങൾ തന്നു. എല്ലാം ആ മണ്ണിൻ്റെ ഐശ്വര്യം, പിന്നെ ലച്ചുവിൻ്റെ പ്രാർത്ഥനയും.
രണ്ടു നാൾ ഒരു ജോലിക്കായി ഞാനലഞ്ഞു, തെരുവിൽ അന്തിയുറങ്ങി. ആദിവാസികളുടെ കൂടെയുള്ള അഞ്ചു വർഷക്കാല ജീവിതം എൻ്റെ ഭാര്യയെയും കുഞ്ഞിനെയും പല പാടങ്ങളും പഠിപ്പിച്ചിരുന്നു.
മൂന്നാം നാൾ ഞാൻ ഒരു കാഴ്ച്ച കണ്ട് നടുങ്ങി, ഒരാൾ എൻ്റെ കുഞ്ഞിന് നേരെ ഒരു ചോറു പൊതി നീട്ടുന്നു. അവനിലെ അഭിമാനി അത് തിരസ്ക്കരിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി.
മോനെ ഇതു വാങ്ങിക്കോ…..
വേണ്ട ചേട്ടാ….
മോനെ കണ്ടാ അറിയാം, ഒന്നും കഴിച്ചിട്ടില്ല എന്ന്
ചേട്ടന് ജോലിക്കാളെ വേണോ
അപ്പോ ജോലി ചെയ്തേ… നി കഴിക്കു
അവൻ തലയാട്ടുക മാത്രം ചെയ്തു. അയാൾ ഒരു പുഞ്ചിരിയോടെ അവൻ്റെ കവിളിൽ തലോടി,
നിൻ്റെ പേരെന്താ….
അപ്പു
പോരുന്നോ എൻ്റെ കൂടെ,
അപ്പോ അപ്പുൻ്റെ അച്ഛനും അമ്മയുമോ..
എന്നിട്ടവരെവിടെ
ആ ചോദ്യത്തിന് ഞാനാ മറുപടി കൊടുത്തത്. പിന്നെ ആ നല്ല മനുഷ്യനുമായി ഞാൻ സംസാരിച്ചു.
ആ വ്യക്തിയുടെ പേരായിരുന്നു രാമചന്ദ്രൻ , ഒടുക്കം അയാളുടെ ക്ഷണന പ്രകാരം ഞങ്ങൾക്ക് ഒരു കൂരയുടെ കീഴിൽ ആശ്രയം ലഭിച്ചു.
അയാളുടെ കടം കയറി മുങ്ങുന്ന തറവാടിൻ്റെ, ഔട്ട് ഹൗസ് പോലുള്ള , പണ്ടത്തെ വേലക്കാർക്കായി നിർമ്മിച്ച ചെറിയ കൂര ഞങ്ങൾക്കായി തുറന്നു തന്നു.
പിന്നെ അവിടെയായി ഞങ്ങളുടെ താമസം, ഭക്ഷണം അയാളുടെ ഭാര്യ തന്നിരുന്നു. അവരും നല്ല ഒരു സ്ത്രീ ആയിരുന്നു. അവർക്ക് ഒരു ആറു വയസുക്കാരി മോളുണ്ടായിരുന്നു പേര് ആതിര
അപ്പു ആ വീട്ടിൽ ആദ്യം അടുത്തത് തന്നെ രാമചന്ദ്രൻ്റെ അമ്മ നാരായണിയുമായാണ്. മുത്തശ്ശി കഥകൾ കേട്ടും അവരെ കളിയാക്കിയും അവൻ സന്തോഷം കണ്ടെത്തി.
പിന്നെ കൂടപ്പിറപ്പില്ലാത്ത അവന് ആതിര കൂടെപ്പിറപ്പായി തുടങ്ങി. രാമചന്ദ്രൻ്റെ സഹായത്താൽ ജോസഫ് മുതലാളിയുടെ മരമില്ലിൽ ജോലി കിട്ടി. അപ്പു സ്കൂളിൽ പോയി തുടങ്ങി. ജീവിതം നല്ല പോലെ മുന്നോട്ടു പോകാൻ തുടങ്ങി.
🌟🌟🌟🌟🌟
ലക്ഷ്മി അമ്മയെ കുറിച്ച് ഓർക്കുമ്പോ റോക്കിക്കും സങ്കടമായി, കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞ ആ അമ്മ എനി എന്തെല്ലാം കാട്ടിക്കുട്ടും എന്നവൻ ചിന്തിച്ചു.
പത്തിൽ പഠിക്കുന്ന സമയം, പത്തിൻ്റെ അവസാന മാസങ്ങളിലാണ് സ്കൂളിനെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വന്നത്.
പതിനഞ്ച് വയസ് പ്രായമുള്ള ചെറുപ്പക്കാരൻ്റെ വൻ നേട്ടം. തൻ്റെ അച്ഛൻ്റെ പേരിൽ അവൻ ഷേർ മാർക്കറ്റിൽ ഒരു കൊല്ലം കൊണ്ട് വാരിക്കുട്ടിയത് 20 മില്യൺ .
ആ വാർത്തയ്ക്കു പിറകെ ആ ചെറുക്കൻ്റെ ഇൻ്റർവ്യൂ കണ്ടതും ഞാനും സ്കൂളിലെ എല്ലാവരും ഞെട്ടി പോയിരുന്നു. അതെ ആ ചെറുക്കൻ മറ്റാരുമായിരുന്നില്ല Nv തന്നെ ആയിരുന്നു.
ലൈബ്രറിയൻ പറഞ്ഞപ്പോയാണ് ആ സത്യം എല്ലാരും അറിഞ്ഞത് , കുറച്ചു കാലമായി അവൻ എടുക്കുന്ന പുസ്തകങ്ങളുടെ പേരുകൾ ” How to become a millionaire”, “share market”. Top ten market, share world. അങ്ങനെ ഒരു നിര.
പിറ്റേന്നവൻ ക്ലാസിൽ വന്നപ്പോ സ്കൂൾ വക അനുമോധന പരിപാടിയും മറ്റും ഒന്നിലും അവനു വലിയ താൽപര്യമില്ലാത്ത പോലെ, ഒന്നും വലിയ കാര്യമല്ലാത്ത പോലെ . പക്ഷെ അവൻ്റെ സ്പീച്ച്, അതൊരു സംഭവം തന്നെ ആയിരുന്നു, പലരെയും അത് ഇൻസ്പെയർ ചെയ്തു.
” In this world, what you can win. And what you can lose. And right now They think,they have nothing To lose…. And when you think, you have nothing to lose… You get stronger. will be…. show them….. How much…. They have to lose.”
അതിനു ശേഷം ബൾബിനു ചുറ്റും മഴപ്പാറ്റ പോലെ പെൺക്കുട്ടികൾ അവനു പിന്നാലെ. അവൻ്റെ കഴിവുകൾ അറിഞ്ഞ അവർ അവനെ സ്വന്തം ആക്കാൻ മത്സരിച്ചു.
അവൻ കീഴടക്കാൻ സാധ്യതയുള്ള കൊടുമുടി വലുതാണെന്ന് എല്ലാർക്കും അറിയാം. പക്ഷെ അവൻ ആകെ സംസാരിച്ച പെൺക്കുട്ടി അതവൾ മാത്രം ക്രിസ്റ്റീന.
🌟🌟🌟🌟🌟
വിവേക് ബാംഗ്ലൂർ എയർപ്പോർട്ടിൽ എത്തി. അവിടെ നിന്നും cab വിളിച്ച് യാത്ര തുടർന്നു. cab ൽ വെച്ച് അവൻ ആരെയോ കോൾ ചെയ്തു.
ഹലോ…..
എന്തായി അച്ഛാ കാര്യങ്ങൾ, ഞാനിവിടെ എത്തി.
നീ എത്തിയോ നന്നായി, ആ ചന്ദ്രശേഖരൻ കൊളമാക്കി, അല്ലെ അവരെവിടാ… എന്നറിഞ്ഞേനെ
ഇതുവരെ കിട്ടിയില്ലെ, ആട്ടെ അയാളെന്താ ചെയ്തെ
ഒന്നുമില്ല അച്ഛനല്ലെ സ്നേഹത്തോടെ വിളിച്ചാ പെണ്ണു പറയും എന്നു കരുതി, അവൾ ഫോൺ കട്ടാക്കി. ആ ചെക്കനെ വിളിച്ചപ്പോ അവൻ സോഫ്റ്റായ സംസാരിച്ചത്, അവൻ പറഞ്ഞേനെ, അപ്പോയെക്കും ശേഖരൻ കച്ചറയാക്കി.
നിങ്ങളെക്കൊണ്ടൊന്നും നടക്കൂല എന്നെനിക്ക് തോന്നിയതാ എനി ഞാൻ നോക്കിക്കോളാ… പിന്നെ അയാളുടെ അവസ്ഥ എന്താ….
രണ്ടിനെയും കൊല്ലാൻ നിക്കുവാ….
അതു നന്നായി എന്നാ വെച്ചോ……
കോൾ കട്ടാക്കിയതും അവൻ മറ്റൊരു കോൾ കൂടി ചെയ്തു
ഹലോ…..
ഇന്ദ്രാ…..
ആ…. വിവേക് നിയോ….
നീയിപ്പോ, എവിടെയാ….. ഒന്നു കാണണം നിന്നെ
🌟🌟🌟🌟🌟
ഏട്ടാ നമ്മുടെ മോൻ അവൻ എന്നാലും അവളുടെ പിടിയിൽ
ഒന്നു നിർത്തു ലച്ചു. ഫ്ലൈറ്റ് കേറിയും ഒരു സമാധാനം താ….
നിങ്ങക്കത് പറയാ…. എനിക്ക് എൻ്റെ കൊച്ചാ വലുത്.
നീയൊന്ന് മിണ്ടാതെ ഇരിക്കോ…..
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾ പറഞ്ഞത് ശരിയാണ്, അവൾക്ക് അവനാണ് പ്രിയപ്പെട്ടത് തന്നെക്കാൾ കൂടുതൽ , പപ്പൻ സീറ്റിൽ തല ചാഴിച്ച് കണ്ണുകൾ അടച്ചു കിടന്നു.
ജീവിതം തരക്കേടില്ലാത്ത രീതിയിൽ ഒഴുകാൻ തുടങ്ങി. പട്ടിണിയില്ലാതെ ദിവസങ്ങൾ കടന്നു പോയി. കാശ് എന്നാലും ഒരു പ്രശ്നം തന്നെയായിരുന്നു. പoനവും എല്ലാം കുറച്ചു ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി.
അന്നു രാത്രി എൻ്റെ മാറിൽ , തലയാഴ്ച്ച് ലച്ചു കിടക്കുകയായിരുന്നു.
ലച്ചു….
ഉം…. എന്താ മനുഷ്യാ….
അല്ല , നമ്മുടെ അപ്പുന് ഒരു കൂട്ട് വേണ്ട
നിങ്ങളെന്താ എൻ്റെ കുഞ്ഞിന് ഇപ്പോഴേ… പെണ്ണ് കെട്ടിക്കാൻ നോക്കാ….
അതല്ല അവനൊരു കുഞ്ഞനിയത്തി,
കാള വാലു പൊക്കിയപ്പോയെ എനിക്കു മനസിലായി, പക്ഷെ അതു വേണ്ട ഏട്ടാ….
അതെന്താടി, എനിക്കൊരു പെൺ കുഞ്ഞ് വേണം, നിന്നെ പോലെ
വേണ്ട എന്നു ഞാൻ പറഞ്ഞില്ല. ഇപ്പോ ഒന്നും അതിനെ കുറിച്ച് ചിന്തിക്കണ്ട
അതെന്താ, ഇപ്പോ എന്താ പ്രശ്നം
ഇപ്പോ നമുക്ക് സ്നേഹിക്കാൻ അവനില്ലെ അപ്പു. പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ, ഒരു കുഞ്ഞു കൂടി, എന്തിനാ വെറുതേ…..
ഇപ്പോ എന്താ കുഴപ്പം
അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു , അല്ലാതെ നമുക്ക് എന്ന് എന്താ ഉള്ളത്, ഒന്നുമല്ല. എനി ഒരു കുഞ്ഞ്, പിന്നെ അതിൻ്റെ പഠിപ്പ് എല്ലാം താങ്ങാനാവില്ല നമുക്ക് , അതാ ഞാൻ
എനിക്കു മനസിലാവും ലച്ചു നീ പറഞ്ഞതാ ശരി.
അവളെൻ്റെ മാറിൽ തല ചാഴ്ച്ചു കിടന്നു. ആ മുടിയിൽ കോതി ഞാനും. അന്നെടുത്ത ആ തീരുമാനം കാലങ്ങൾ കടന്നും ഉറച്ചു നിന്നു. അല്ലെ ദൈവം അങ്ങനെ നടന്നാ മതി എന്നുറപ്പിച്ചു. മോൾ എന്ന എൻ്റെ ഒരു സ്വപ്നം മാത്രം എനിക്ക് സ്വന്തമാക്കാനായില്ല.
അപ്പു, അവൻ കെട്ടുന്ന പെണ്ണിൽ, എൻ്റെ സ്വപ്നങ്ങൾ ചേക്കേറി, മരുമക്കൾ ആയല്ല മകളായി അവളെ മനസിൽ കൊണ്ടു നടക്കാൻ ആശിച്ചു.
ഒടുക്കം ഇന്നവൻ കഴിച്ചവളെ മരുമകളായി കാണണോ, മകളായി കാണണോ അതോ ശത്രുവായി കാണണോ . ഒന്നും അറിയാതെ മനസു കിടന്ന് നീറുകയാണ്.
🌟🌟🌟🌟🌟
സൂര്യകിരണം പുതിയൊരു പുലരി കൂടി അവർക്കായി സമ്മാനിച്ചു. ഇന്ന് അവർ ഹോസ്പിറ്റലിന് വിട പറയുകയാണ്. ഫോർമാലിറ്റീസ് ഒക്കെ തീർത്ത് അവർ ഹോസ്പിറ്റൽ നിന്നും ഇറങ്ങി. നേരെ പോയത് ബാംഗ്ലൂർ ഡൗണിലേക്ക് .
ആദിയുടെ കൈകളിൽ കൈ കോർത്ത് അവൾ ആ തെരുവിലൂടെ നടന്നു. അവൾ വല്ലാത്ത സന്തോഷവതിയായിരുന്നു. വഴിയിലെ പല മിഴികളും ആ ഇണക്കുരുവികളെ നോക്കി.
കടകളിൽ കയറി ഇറങ്ങി അവർ നടന്നു. ഒരു കടയിൽ കയറിയപ്പോ ആദി, ഒരു ജിമിക്കി കമ്മൽ കണ്ടു. രണ്ടു വശത്തും മയിൽ ഒട്ടിച്ചു വെച്ച ഒരു ജിമിക്കി . അവനത് കൗതുകത്തോടെ നോക്കി.
അതവൾ കണ്ട ഉടനെ തൻ്റെ കാതിലിൽ അണിഞ്ഞ ചെറിയ സ്റ്റഡ് ഊരി, പകരം ആ ജിമിക്കി അണിഞ്ഞു.
എങ്ങനെ ഉണ്ട്….
സൂപ്പർ എന്നവൻ പറഞ്ഞു. അടുത്ത നിമിഷം തന്നെ അതിനവൾ പേ ചെയ്ത് അവൻ്റെ വിരലിൽ വിരൽ കോർത്തു നടന്നു നീങ്ങി.
ഒരു കടയുടെ മുന്നിൽ എത്തിയ നിമിഷം അവൻ അവിടെ തന്നെ നിന്നു. അതു കണ്ടതും എന്തെന്നു ചോദിച്ചപ്പോ അവനൊരു മാല കാണിച്ചു കൊടുത്തു. അതവൾ എടുത്തു നോക്കി.
ചുവന്ന ഹാർട്ട് ആകൃതിയിലുള്ള ലോക്കറ്റ്, അതിൽ എന്തോ ദ്രാവകം അതിനുള്ളിൽ രണ്ട് കുഞ്ഞു ഹൃദയങ്ങൾ തമ്മിൽ ചങ്ങലയാൽ ബന്ധിച്ചിട്ടുണ്ട്. അവൾ ഉടനെ അതിനും പണം കൊടുത്തു. മാല അപ്പോ തന്നെ കഴുത്തിലണിഞ്ഞു.
കണ്ണുകൊണ്ട് എങ്ങനെ എന്നവൾ ചോദിച്ചപ്പോ
സൂപ്പർ, അല്ല നീ ഞാൻ ഇഷ്ടപ്പെടുന്നതൊക്കെ വാങ്ങി അപ്പോ തന്നെ അണിയുന്നതെന്തിനാ
അതോ എൻ്റെ ചെക്കന് എന്നെ കാണാൻ ആഗ്രഹിക്കുന്ന പോലെ അപ്പോ തന്നെ ഞാൻ കാണിച്ചു കൊടുക്കണ്ടെ,
അങ്ങനെയാണോ എന്നാ വാ….
അതും പറഞ്ഞവൻ അവളെ കൊണ്ട് നടന്നു. നേരെ കയറിയത് ചെറിയൊരു തുണി കടയിലാണ്. അവിടെ കയറിയ അവൻ സ്റ്റാച്ചുവിലുള്ള ചുവന്ന ഒരു ബ്രാ നോക്കി നിന്നു.
ഉടനെ തന്നെ അവൾ അവൻ്റെ ചെവിക്കു പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.
ചേച്ചി ഇതൊന്നു പാക്ക് ചെയ്തേ…..
അതെന്തിനാടി പാക്ക് ചെയ്യുന്നത്
ദേ ആദി എനിക്കറിയാ നി ഇവിടെ കയറിയതിൻ്റെ ഉദ്ദേശം, ട്രയൽ റൂം ഇവിടില്ല.
അവൻ അവളെ നോക്കി ചിരിച്ചു.
അപ്പോ എൻ്റെ ആഗ്രഹം
അതൊക്കെ വീട്ടിൽ ചെന്നിട്ട്
എന്നാ വീട്ടിൽ പോവാം
അയ്യടാ…. നിക്ക് എനിക്കൊരു ഫോൺ വാങ്ങണം.
🌟🌟🌟🌟🌟
കണിമംഗലത്ത് രാജശേഖരൻ കേറി വരുന്നു. രേവതിയമ്മ മേശയിൽ സാധനങ്ങൾ ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു. അയാളുടെ കാമക്കണ്ണുകൾ രേവതിയമ്മയുടെ പിന്നഴകുകൾ കൊത്തി വലിക്കുകയായിരുന്നു.
വിമ്മിഷ്ടം പോലെ എന്തോ തോന്നി രേവതിയമ്മ തിരിഞ്ഞു നോക്കിയതും, രാജശേഖരനെ കണ്ടതും അവൾ മുഖം തിരിച്ചു നടന്നു അടുക്കളയിലേക്ക്.
ചന്ദ്രശേഖരൻ വന്നതും അവർ മദ്യസേവ തുടങ്ങി. ഇന്നത്തെ മദ്യ സേവയിൽ പ്രത്യേകതയുണ്ട് ചന്ദ്രശേഖരന് നല്ല കനത്തിലാണ് രാജശേഖരൻ ഒഴിച്ചു കൊടുക്കുന്നത്.
ശേഖരാ… വിവേക് വന്നു, അവൻ നാട്ടിലെത്തി.
വന്നോ അവൻ,
താനിതു കൂടെ പിടിപ്പിച്ചെ, അതെടാ
അതു നന്നായി, നമുക്കൊരു ബലമായി….
അവരെവിടെയാ എന്നു അറിയാതെ ഒന്നും നടക്കില്ലെന്നാ അവൻ പറയുന്നത്
കണ്ടത്തണം, അല്ല കണ്ടെത്തും
പിന്നെ അവനൊരു കാര്യം പറഞ്ഞു
എന്താടോ….
അവനെ കൊന്നിട്ടു ആയാലും, അവനവളെ കെട്ടാനൊരുക്കമാ…..
സത്യമാണോടോ……
അതെടോ….
എതനാടാ ഞാൻ നന്ദി, പറയാ…. എൻ്റെ മോളുടെ ജീവിതാ…. നിങ്ങൾ രക്ഷിക്കുന്നത്
താൻ സെറ്റി അടിക്കാതെ ഇതു പിടിപ്പിച്ചെ….
തുടരെ തുടരെ ഗ്ലാസ്സുകൾ അകത്താക്കി ശേഖരൻ അബോധാവസ്ഥയുടെ പടിവാതിലിൽ എത്തി. രാജശേഖരൻ ഒരു ഗ്ലാസ് കൂടി അയാളുടെ വായിൽ ഒഴിച്ചു കൊടുത്തു.
വർ…..മ്മേ…… താ…. നും ത…. ൻ്റെ മോ…. നും……….. എ…………………
ചന്ദ്രശേഖരൻ എന്ന കൊമ്പൻ ചെരിഞ്ഞു. രാജശേഖരനിൽ കാമാഗ്നി പടർന്നു. ചന്ദ്രശേഖരൻ വേണ്ടെന്നു വെച്ച വിലപ്പെട്ട കനി സ്വന്തമാക്കാൻ അയാളുടെ മനസ് വെമ്പി.
🌟🌟🌟🌟🌟
അങ്ങനെ ജീവിതം നന്നായി പോയി തുടങ്ങിയ സമയത്താണ്, ഒരിക്കൽ കൊട്ടാരത്തിൽ കയറിയതിന് അപ്പുവിനെ പട്ടിയെ പോലെ തല്ലിയത്.
അന്ന് വീട്ടിലെത്തിയപ്പോയാ ഞാനാ കാര്യം അറിയുന്നത്. ദേഹത്ത് മുഴുവൻ മുറിവുകൾ, പാടുകൾ, ഒന്നു മരുന്നു വെക്കാൻ പോലും അവൻ കൂട്ടാക്കിയില്ല. അവൻ്റെ ദേഷ്യം ഞാൻ അന്നാദ്യമായി കണ്ടത്.
വാങ്ങും ഞാൻ , ആ…. കൊട്ടാരം വാങ്ങും…. ഞാൻ…….
ഇതു മാത്രമാണ് അവൻ ഉരുവിട്ട വാക്കുകൾ,
മോനെ അപ്പു വാ വല്ലതും കഴിക്കാം
ഉം….. വാങ്ങും അമ്മേ…. കൊട്ടാരം വാങ്ങും
പപ്പേട്ടാ…. എൻ്റെ മോൻ
നിയൊന്നടങ്ങ് എൻ്റെ ലച്ചു.
ഏട്ടാ….. എൻ്റെ കുട്ടിയുടെ സമനില തെറ്റിയോ….
എന്താ ലച്ചു, അവനൊന്നുമില്ല.
രാത്രി ഞങ്ങൾ അടുത്ത മുറിയിൽ കിടക്കുമ്പോഴും കാതിൽ ആ സ്വരം അലയടിച്ചു.
വാങ്ങും ഞാൻ കൊട്ടാരം…. വാങ്ങും…. വാങ്ങും…
അതു കേൾക്കും തോറും ലച്ചു എൻ്റെ മാറിൽ കിടന്നു കരഞ്ഞു, എൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. എപ്പോഴോ ഞങ്ങൾ ഉറങ്ങി.
രാവിലെ ഉണർന്നപ്പോ ആ സത്യം ഞങ്ങൾ അറിഞ്ഞത് രാത്രി അവൻ ഒരു പോള കണ്ണടച്ചിട്ടില്ല. അവനെ മുറിക്കു പുറത്തിറക്കാൻ ശ്രമിച്ചിട്ട് അതു നടന്നതും ഇല്ല. അവൻ്റെ അവസ്ഥയ്ക്ക് മുന്നിൽ ഞങ്ങൾ തളർന്നു പോയി .
പിന്നെയും രണ്ട് ദിനരാത്രങ്ങൾ അത് തന്നെ അവസ്ഥ, മുന്നാം നാൾ അവനെ പഴയ പോലെ കണ്ടപ്പോ സമാധാനവും ഒപ്പം പേടിയും തോന്നി .
ആഹാരം കഴിച്ച ശേഷം ലച്ചുവിൻ്റെ മടിയിൽ കിടന്നവൻ ഉറങ്ങി. പിന്നെ എല്ലാം പഴയ പോലെ ആയി. അങ്ങനെ കുറേ നാളുകൾ കടന്നു പോയപ്പോ ആ സംഭവം ഉണ്ടായത്.
ജോൺ സാർ പോകുന്നു അമേരിക്കയിലേക്ക് മകൻ്റെ കൂടെ കഴിയാൻ ഇവിടെ നിന്നും വിശ്വസ്തരായ മൂന്നാൾക്കാരെ കൂടെ കൊണ്ടു പോകാൻ തീരുമാനിച്ചു അതിലൊരാൾ ഞാനായിരുന്നു.
ഞാനില്ലെന്നു പറഞ്ഞു. കാരണം തിരക്കായപ്പോ ലച്ചുവും അപ്പുവും ഇല്ലാതെ ശരിയാകില്ല എന്നു പറഞ്ഞപ്പോ അവരെയും കൊണ്ടു പോകാം എന്നു പറഞ്ഞു. അങ്ങനെ ഞാനും അതിന് തയ്യാറായി, എനിയുള്ള ജീവിതം അമേരിക്കയിൽ, പാലക്കാട് ഒരു ഗ്രാമത്തിൽ മരിച്ചു മണ്ണടിഞ്ഞവർ തിരുവനന്തപുരത്തു നിന്ന് അമേരിക്കയിലേക്ക്.
🌟🌟🌟🌟🌟
ആത്മികയും ആദിയും ഒരു മൊബൈൽ ഷോപ്പിൽ കയറി ഫോൺ നോക്കി എടുത്തു. അതിൽ തൻ്റെ സിം ഇട്ട് ഫോൺ ഓൺ ചെയ്തു.
പണം കൊടുത്തവർ പുറത്തേക്കിറങ്ങി. അവർ നടന്നു നീങ്ങുകയാണ്. ജീവിതത്തിൽ അവർക്കായി നല്ല നിമിഷങ്ങൾ കോർത്തിണക്കാൻ.
ആ ഇണക്കുരുവികളുടെ നടത്തം ഒരാൾ കണ്ടിരുന്നു. ദേഷ്യത്തോടെ , അസൂയയോടെ ആ മിഴികൾ അവരെ നോക്കി കണ്ടു.
🌟🌟🌟🌟🌟
അമേരിക്കയിൽ എത്തിയതിൽ പിന്നെ ചെറിയൊരു ഫ്ലാറ്റിലായിരുന്നു ജീവിതം. ഞാൻ പണിക്കു പോകാൻ തുടങ്ങി. മകനെ ഇവിടെ ഒൻപതിൽ ചേർത്തു. അങ്ങനെ ജീവിതം മുന്നോട്ടു പോയി.
അങ്ങനെ ഇരിക്കെ ലച്ചുവിന് ചെറിയ ഒരു റെസ്റ്റുറൻ്റ് തുറക്കാൻ താൽപര്യം ഉച്ച കഴിഞ്ഞാൽ അവൾക്ക് സമയം പോകുന്നില്ല, അതിനവൾ കണ്ടെത്തിയ മാർഗം
ഇവിടെ ചിലവുകൾ കൂടുതൽ ആണ്, അതിനാൽ ഞാനും അതിന് സമ്മതം മൂളി, ജോൺ സാറിൻ്റെ സഹായത്തോടെ ഞങ്ങൾ അതിൻ്റെ കാര്യങ്ങൾ ഒക്കെ ശരിയാക്കി.
അങ്ങനെ ഒരു കുഞ്ഞ് ഔട്ട് റെസ്റ്റുറൻ്റ് തുടങ്ങി. അതിന് ഇന്ത്യൻ മസാല എന്നവൾ പേരിട്ടു. ആദ്യമാദ്യം കുറഞ്ഞ ആളുകൾ നഷ്ടമായി തന്നെ തോന്നി. ഒരാഴ്ചയാവാറായപ്പോ നിർത്തിക്കളയാൻ ഞാൻ പറഞ്ഞു.
പക്ഷെ ലച്ചു തോറ്റു പിൻമാറിയില്ല. പിന്നെയും ഒരാഴ്ച്ച കഴിഞ്ഞു, ഒന്നു നന്നായി വന്നു. പിന്നെ പോകെ പോകെ വൻ തിരക്കായി.
നമ്മുടെ പുട്ടും കടലയും തൊട്ട് ആദിവാസി ഫുഡ് വരെ അവൾ ഒരുക്കാൻ തുടങ്ങി. രാത്രി 12 മണിക്കും തിരക്ക് ആ അവസ്ഥയായി. പിന്നെ അവൾ അത് നന്നായി വിപുലീകരിച്ചു , രണ്ട് ബ്രാഞ്ചുകൾ അങ്ങനെ അതു വളർന്നു. ഒപ്പം ഞങ്ങളുടെ ജീവിത ശൈലിയും
🌟🌟🌟🌟🌟
ഇന്ദ്രാ…..
വിവേക് നി എപ്പോ വന്നു.
അതൊക്കെ അവിടെ നിക്കട്ടെ, എന്താ ഇവിടെ നടന്നത്
എന്ത് എന്താടാ
Ak അവളെ നിനക്ക് കിട്ടിയില്ലെ
ഇല്ലെടാ …. ആ ആദി
ഇതിനാണോടാ പുല്ലേ…. അന്നവളുടെ കല്യാണം നമ്മൾ മുടക്കിയത്
എടാ അത്, നിനക്ക് അവളെ വേണ്ടെ
നീ കരുതുന്ന പോലെ അല്ല കാര്യങ്ങൾ
എന്താടാ
ഞാൻ പറയാം
ഇന്ദ്രൻ ആദിയെ കുറിച്ച് അറിയുന്ന കാര്യങ്ങൾ മൊത്തം . അവനോടു പറഞ്ഞു കൊടുത്തു.
അത്രയ്ക്ക് കൊമ്പനാണോ അവൻ
അതേ ടാ ക്രിസ്റ്ററിഫറിൻ്റെ ടീമിനെ മൊത്തം അവൻ തുടച്ചു നീക്കി.
എന്നാ ശരി ഞാൻ പോയി വരാം , ഞാൻ വിളിക്കാടാ…..
അവർ തമ്മിൽ പിരിഞ്ഞു. അവൻ വണ്ടിയിൽ കയറി യാത്ര തിരിച്ചു മനസിൽ കുറേ ചിന്തകൾ മാത്രം.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന് ഉത്തരമായി. ക്രിസ്റ്റിഫറിൻ്റെ മരണത്തിന് കാരണക്കാരൻ അവനാണ്. തൻ്റെ ബാംഗ്ലൂർ നഗരത്തിലെ ഡ്രഗ് ഡിലിംഗ് ഒരു നിമിഷം തകർത്തത് അവനാണ്.
പലയിടത്തു നിന്നും ചോദ്യം വന്നതാണ് അന്ന് ഉത്തരം ഇല്ലായിരുന്നു. ഇന്ന് അത് കിട്ടി. എനി നിൻ്റെ നാളുകൾ എണ്ണപ്പെട്ടു ആദി, l am coming for you.
🌟🌟🌟🌟🌟
NV യുടെ കൂടെ ആരാ…. ആ പെണ്ണ്. കാണാൻ എന്തു സുന്ദരിയാ….. അവന് അവളെ കിട്ടരുത് അതെനിക്കു താങ്ങാനാവില്ല. ഒരു വയസനെ കെട്ടി ഞാൻ ഇവിടെ ജീവിതം ഹോമിക്കുമ്പോ അവന് ഒരു സുന്ദരി പാടില്ല.
അന്നു നിനക്ക് പറയാമായിരുന്നില്ലെ ആദി… നീ ഒരു പണക്കാരനാണെന്ന്, എങ്കിൽ ഞാൻ നിന്നെ വിട്ടു പോകുമായിരുന്നോ? ഇന്നു ഞാൻ നിൻ്റെ കൂടെ ഉണ്ടാവില്ലായിരുന്നൊ?
ഇപ്പോ എൻ്റെ ജീവിതം നശിച്ചു നീ പറഞ്ഞ ഒരു കള്ളം കാരണം. ഒടുക്കത്തെ പ്രണയമാ…. മറ്റൊരാളെ സ്വീകരിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ നീ ആണോടാ ഒരു പെണ്ണിൻ്റെ കൂടെ. ഛെ നീ നിൻ്റെ വില കളഞ്ഞല്ലോടാ……
എന്നേക്കാൾ പത്ത് മടങ്ങ് സുന്ദരിയാ ആ പെണ്ണ്, എനിക്ക് തന്നെ അസൂയയാവുന്നു. ഞാനിവിടെ ഈ കഷണ്ടി തലയനുമായി നിക്കുമ്പോ നി അഴക് റാണിയുമായി സല്ലപിക്കുന്നു.
ഇതിങ്ങനെ ഒന്നും കാർത്തിക വിടില്ല Nv, ഈ ബന്ധം ഞാൻ തകർക്കും, നിൻ്റെ ഈ പുതിയ പ്രണയം ഞാനില്ലാതെ ആക്കും അതിനു വേണ്ടി ഏതറ്റവും വരെ കാർത്തിക പോകും നോക്കിക്കോ…..
🌟🌟🌟🌟🌟
രേവതിയമ്മ അടുക്കളയിൽ പണിയെടുക്കുകയായിരുന്നു. പെട്ടെന്നാണ് , അവരുടെ പുറത്ത് ഒരു കൈ പതിഞ്ഞത് , അവൾ തിരിഞ്ഞു നോക്കിയതും രാജശേഖരൻ.
തനിക്കെന്താ ഇവിടെ കാര്യം കടക്ക് പുറത്ത്
രേവതി നി എത്ര സുന്ദരി ആണെന്നറിയോ
താൻ പുറത്തു പോകുന്നുണ്ടോ, ഏട്ടാ….
ഒച്ച വെക്കണ്ട അവൻ വരില്ല . ഫിറ്റായി കിടക്കുവാ…
താൻ പോയെ
എന്തിനാടി, പെണ്ണേ പിടക്കുന്നത്. അവനൊന്ന് തൊട്ടിട്ട് എത്ര കാലമായി
അതെൻ്റെ കുടുംബ കാര്യമാ താനതിൽ ഇടപെടണ്ട
ഇല്ല, പക്ഷെ നിനക്കും ആഗ്രഹങ്ങളില്ലെ
പോയി നിൻ്റെ തള്ളയോട് ചോദിക്കെടാ
അടുത്ത നിമിഷം അയാൾ അവളെ കയറി പിടിച്ചു. അവളുടെ മേനി തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾ കടന്ന് പിടയുകയായിരുന്നു ഒച്ചവെച്ച് നോക്കി. ആരും കേൾക്കുന്നില്ല.
ഒരുവിതം അയാളുടെ കയ്യിൽ നിന്നും പിടി വിടുവിച്ച് ഓടാൻ ശ്രമിച്ചപ്പോ സാരിയുടെ മുന്താണി ആ കൈകളിൽ കുടുങ്ങി. അയാൾ അത് വലിച്ചപ്പോ സാരി പൂർണ്ണമായി അയാളുടെ കൈകളിലായി .
ബൗസും അടി പാവാടയുമാണ് അവളുടെ വേഷം. അവൾ അടുക്കളയിൽ നിന്നും പാഞ്ഞു പിറകെ അയാളും, ലക്ഷ്യമില്ലാതെ രേവതി പായുമ്പോൾ പണ്ട് പാറുവിനെ വേട്ടയാടിയത് അയാളുടെ മനസിൽ ഓർമ്മ വന്നു.
അയാളുടെ ശരീരം ചുടു പിടിച്ചു, കണ്ണുകളിൽ കാമാഗ്നി ജ്വലിച്ചു, കാലുകളുടെ വേഗത കുടി, അവളുടെ ബൗസിൻ്റെ സൈഡ് കൈ പിടിയിലായി. അതു കീറി അയാൾ ആനന്ദം കണ്ടെത്തി.
ഇരയെ പതിയെ പതിയെ ഓടിച്ച് തളർത്തുക അയാളുടെ വിനോദമാണ്, ആ സമയങ്ങളിൽ അവളുടെ വസ്ത്രങ്ങൾ കീറി അവളെ നഗ്നയാക്കുക അതിലേറെ ഹരമാണ് അയാൾക്ക്.
ഇപ്പോ ദൃശ്യമായ രേവതിയുടെ പുറത്തിലെ ചെറിയ നഗ്നത പോലും അയാളിലെ മൃഗത്തെ നന്നായി ഉണർത്തിയിരുന്നു. രേവതി ജീവനും കൊണ്ടു പായുകയാണ്.
കോണിപ്പടികൾ വേഗത്തിൽ രേവതി പാഞ്ഞു കയറി, പിന്നാലെ വന്ന രാജശേഖരൻ്റെ കാലുകൾ തെറ്റി നിലത്തേക്ക് ഉരുണ്ടു വീണു. ഈ തക്കം അവൾ മുറിയിൽ കയറി വാതിലടച്ചു.
ഫോൺ എടുത്തു ആരെയോ വിളിച്ചു. ആ സമയം വാതിലിൽ ആരോ ശക്തമായി മുട്ടുന്നുണ്ടായിരുന്നു.
🌟🌟🌟🌟🌟
ഈ സമയം ആത്മികയുടെ ഫോൺ റിംഗ് ചെയ്തു കോൾ എടുത്തതും മറു തലക്കൽ ഒരു കരച്ചിൽ. അടുത്ത നിമിഷം ആത്മിക നിലത്തിരുന്നു.
എന്താ എന്താ ആത്മിക എന്തു പറ്റി.
അവൾ കരയുകയാണ്. അവൾക്ക് പറയാൻ വാക്കുകൾ ഇല്ല.
ഇതേ സമയം റോക്കിയുടെ ഫോൺ റിംഗ് ചെയ്തു. കോൾ എടുത്ത റോക്കിയും ഞെട്ടി. വേഗത്തിൽ വണ്ടിയെടുത്ത് റോക്കി മുന്നോട്ടു കുതിച്ചു .
ആത്മിക അവൾ പൊട്ടി കരയുകയാണ്.
ആദി അവളുടെ ഇരു ഷോൾഡറിലും പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു
ആത്മിക എന്താ….. കാര്യം എന്താ….
അമ്മാ….. അമ്മ…
രേവതിയമ്മയ്ക്കെന്തു പറ്റി , മോളെ പറ
രാജശേഖരൻ
അതാരാ….. എന്താ പ്രശ്നം
He tring to rap my mom
അതവൾ പറഞ്ഞത് ഉറക്കെ ആയിരുന്നു. ചുറ്റും ചലിച്ചു കൊണ്ടിരുന്ന കാലുകൾ നിശ്ചലമായി. അവിടെ കൂടിയ മിഴികൾ എല്ലാം അവരെ തന്നെ ഉറ്റു നോക്കുകയായിരുന്നു.
ആദിക്ക് കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ വന്നു. താനൊരു അമ്മയെ പോലെ സ്നേഹിച്ച സ്ത്രിയുടെ മാനത്തിന് വില പറയാൻ ഒരാൾ
അവൻ അവളെയും കൊണ്ട് ഓടി. കാറിൽ കയറി വേഗത്തിൽ മുന്നോട്ടു കുതിച്ചു.
🌟🌟🌟🌟🌟
കണിമംഗലത്ത് രാജശേഖരൻ്റെ അഴിഞ്ഞാട്ടം അയാൾ വാതിൽ തുറക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. രേവതിയമ്മ പേടിച്ച് വിറച്ച് ആ മുറിയിലും.
നിമിഷങ്ങൾക്കകം ആദിയുടെ കാർ കണിമംഗലം ഗേറ്റ് കടന്നു . അവർ ഇറങ്ങിപ്പോയ കണിമംഗലത്തേക്ക് അവർ തിരിച്ചു വന്നു. രേവതി അമ്മയ്ക്ക് വേണ്ടി മാത്രം.
അവൻ ടോർ തുറന്ന് കാൽ നിലത്ത് കുത്തിയതും. ആകാശം കാർമേഘപൂരിതമായി. കാറിൽ നിന്നും ഇറങ്ങിയ അവനെ വരവേറ്റത് ജലകണങ്ങളായിരുന്നു. ശക്തമായ കാറ്റുകൾ വീശി, പ്രകൃതി അതിൻ്റെ ഭീകര ഭാവം തുറന്നു കാട്ടി.
വൃക്ഷങ്ങൾ കാറ്റിലുലഞ്ഞ് ഇപ്പോ നിലം പതിക്കും എന്ന അവസ്ഥയായി, ഇടിയും മിന്നലും ശക്തമായി കേൾക്കാം , മഴ അതിൻ്റെ പൂർണ്ണ രൂപം കൈവരിച്ചു.
ആദി വീട്ടിലേക്ക് ഓടിക്കയറിയതും ഹോളിൽ കുടിച്ച് മദോൽമത്തനായി
കിടക്കുന്ന ചന്ദ്രശേഖരനെ പുച്ഛത്തോടെ നോക്കി. പിന്നെ മുകളിലേക്കു പാഞ്ഞു.
ടോർ ചുവട്ടി തുറക്കാൻ ശ്രമിച്ച രാജശേഖരൻ്റെ മുഖത്ത് ആഞ്ഞടിച്ചു അയാളെ പിടിച്ച് സ്റ്റെപ്പിൽ നിന്നും താഴേക്കെറിഞ്ഞു. ആത്മിക വാതിൽ തട്ടി അമ്മയെ വിളിച്ചു.
അമ്മേ…. ഇതു ഞാനാ….
ആ വാതിൽ തുറക്കപ്പെട്ടതും അമ്മയുടെ കോലം കണ്ട് അവൾ ദേഷ്യപ്പെട്ടു. ഒരു പുതപ്പ് വാരിച്ചറ്റി അമ്മയെയും കൂട്ടി അവൾ താഴേക്കു പോയി .
രാജശേഖരൻ്റെ കഴുത്തു പിടിച്ച് പുറത്തേക്കെറിഞ്ഞു. മഴയിൽ അവർ ഇരുവരും പുറത്ത്, ആദി അയാളുടെ കഴുത്തിൽ പിടി മുറുക്കി, ആത്മിക അങ്ങാട്ടേക്ക് അമ്മയെ കൂട്ടി വരുന്നു. കണിമംഗലത്ത് മറ്റൊരു കാർ വന്നു’ നിന്നു.. ‘ ‘ അടുത്ത നിമിഷം ആദിയുടെ തലയുടെ പിറകിൽ ശക്തമായ ഒരു പ്രഹരം, തല പൊട്ടി ചോര ഒഴുകി.
ആദി…. എന്നു വിളിച്ച് ആത്മിക അവിടേക്ക് ഓടി.
ചന്ദ്രാ……………
അതി ശക്തമായ ആ വിളിയിൽ മദ്യ ലഹരിയിൽ ആറാടിയ ചന്ദ്രശേഖരൻ സൂക്ഷിച്ചു നോക്കി. മഴയിൽ തെളിഞ്ഞ രൂപം കണ്ടയാൾ ഞെട്ടി.
പപ്പൻ
അടുത്ത നിമിഷം കാറിൽ നിന്നും മോനെ എന്നു വിളിച്ച് ലക്ഷ്മിയമ്മ ഓടി വന്നു
ലച്ചു.
ചന്ദ്രശേഖരനും രാജശേഖരനും ഒരു പോലെ ഷോക്കായ നിമിഷം. അപ്രതീക്ഷിതമായ അടി, അവർക്കത് താങ്ങാനായില്ല.
സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കാൻ ശ്രമിച്ച തനിക്ക് ചത്തൂടെ ടോ…..
മോളെ……
മിണ്ടരുത്, ഇവനെന്തേലും പറ്റിയാ… പച്ചയ്ക്ക് കത്തിക്കും തന്നെ ഞാൻ
മോളെ…..
അമ്മയ്ക്ക് എനിയും ഇയാളുടെ കൂടെ കഴിയണോ അതോ ഇപ്പോ ഇറങ്ങുന്നോ….
രേവതിയമ്മ അവരുടെ അടുത്തേക്ക് നടന്നതും
രേവതി…….
ആ വിളി അവൾ കേട്ടതായി പോലും നടിച്ചില്ല.
ചന്ദ്രാ….. എൻ്റെ മകന് വല്ലതും സംഭവിച്ചാ….. നീ കരുതുന്ന പോലെ ആവില്ല നടക്കുക
പപ്പാ ഞാൻ
പഴയ പപ്പനല്ല പറയുന്നത് അതോർത്തോ…
🌟🌟🌟🌟🌟
ഹോസ്പിറ്റൽ ICU വിന് മുന്നിൽ എല്ലാവരും നിശബ്ദരായി തുടരുന്നു. ആത്മികയും ലക്ഷ്മിയമ്മയും മത്സരിച്ചു കരയുകയാണ്.
ഇവൾ കാരണാ ഇതൊക്കെ
ലച്ചു നാവടക്ക്. ആ കുഞ്ഞിൻ്റെ അവസ്ഥ നി ഒന്ന് നോക്ക്.
എനിക്കെൻ്റെ മോൻ
ലച്ചു നീ കരയല്ലേ……
ഒന്നേ… ഉള്ളു അവന് വല്ലതും
ലച്ചു………
അമ്മേ……. ആദി…..
ഒന്നുമില്ല മോളെ അവനൊന്നും ഇല്ല,,
അവനെന്തേലും പറ്റിയാ….. അമ്മേ പൊന്നു പിന്നെ ഇല്ലാ….
മോളെ നീ…….
പൊന്നു രേവതി അമ്മയുടെ മടിയാൽ കിടന്ന് പൊട്ടി കരയുകയാണ്.
കണ്ണീരും ദുഖവും നിറഞ്ഞ നിമിഷങ്ങൾ ചുറ്റിലും ഭയചകിതരായ മുഖങ്ങൾ മാത്രം
🌟🌟🌟🌟🌟
വർമ്മേ….. അപ്പോ ആദി
ലച്ചുവിൻ്റെയും പപ്പൻ്റേയും മോൻ
അവർ എങ്ങനെ രക്ഷപ്പെട്ടു.
അതെനിക്കും മനസിലാവുന്നില്ല.
അവനെന്തിനാ എൻ്റെ മകളെ വിവാഹം കഴിച്ചത്
അറിയില്ല
ഇവിടെ എന്താ പ്രശ്നം ഉണ്ടായത്
അവൻ കേറി വന്ന്
വർമ്മേ…. എൻ്റെ മകൾ അവസാനം പറഞ്ഞത് എനിക്കോർമ്മയുണ്ട്
ശേഖരാ……
പ്പാ….. പന്ന നാറി, നീ ‘എൻ്റെ രേവതിയെ
നിൻ്റെ രേവതിയോ, അങ്ങനല്ലായിരുന്നല്ലോ
നിന്നെ ഞാൻ
ചന്ദ്രശേഖരൻ രാജശേഖരൻ്റെ കഴുത്തിൽ പിടി മുറുക്കിയതും ശക്തമായ ഒരു ചവിട്ട് ചന്ദ്രശേഖരനെ തേടിയെത്തി. അയാൾ ദൂരേക്ക് തെറിച്ചു വീണു.
മിഴികൾ ഉയർത്തി നോക്കിയതും
വിവേക്
പന്ന കിഴവാ….. അടങ്ങി ഒതുങ്ങി കഴിഞ്ഞോണം
🌟🌟🌟🌟🌟
lCU വിൽ നിന്നും ഡോക്ടർ പുറത്തിറങ്ങിയതും എല്ലാവരും ഡോക്ടർക്ക് ചുറ്റും കൂടി.
സോറി…. we can’t Save him
മോനേ………
ഒരു നിലവിളിയോടെ ലക്ഷ്മിയമ്മ ബോധം കെട്ടു വീണു.
ആത്മിക ബെഞ്ചിൽ പോയി ഇരുന്നു. ഒരക്ഷരം ഉരിയാടാതെ . ഒരു തുള്ളി കണ്ണുനീർ പൊയിക്കാതെ അവൾ അങ്ങനെ ഇരുന്നു.
അവളുടെ ഇരുത്തം കണ്ട് രേവതിയമ്മ പോലും ഭയന്നു. അവളെ തട്ടി വിളിച്ചിട്ടും അവൾ ഒന്നും അറിയുന്നില്ല
ആത്മമിത്രത്തിൻ്റെ മരണം റോക്കിയെയും തളർത്തി. നാഥനില്ലാത്ത പട, ഇപ്പോ അശക്തരായി മാറി.
ആത്മികയ്ക്കരികിലൂടെ കടന്നു പോയ നെഴ്സിനെ തടഞ്ഞ് ബോക്സിൽ നിന്നും സർജിക്കൽ Knif അവൾ എടുത്തു
അവൾ സ്വയം മരിക്കാൻ ഒരുങ്ങി എന്നു കരുതി രേവതിയമ്മ അവളെ തടയാൻ ശ്രമിച്ചു.
മോളെ…. വേണ്ട….
അമ്മ പറയുന്നത് കേക്ക്…..
മോളെ…..
അമ്മയെ തട്ടിത്തെറുപ്പിച്ച് അവൾ ഉറക്കെ പറഞ്ഞു.
അമ്മേ….. ഈ താലി അഴിക്കാൻ റെഡിയായി നിന്നോ …….
എല്ലാവരും അവളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
അതു നിൻ്റെ അച്ഛനാടി……
എൻ്റെ ജീവൻ ദേ…. ആ അകത്ത് എപ്പോഴേ പോയി.
മരിച്ച എനിക്ക് ഒരു ബന്ധവും ഇല്ല. പക മാത്രം. കണക്കുകൾ തീർക്കാൻ മാത്രം
അവൾ ആശുപത്രിക്ക് വെളിയിലേക്ക് നടക്കുമ്പോ , അവൾക്കു പിറകെ റോക്കി നടന്നു. അതിനു പിറകെ Nvയുടെ സൈന്യവും.
രാജാവ് നഷ്ടമായ സൈന്യം രാജ്ഞി ഏറ്റെടുത്തു. രാജാവ് തീർക്കാതെ പോയ യുദ്ധം നടത്താൻ രാജ്ഞി .
അവൾക്കു പക്ക ബലമായി പടത്തലവനായി റോക്കി. അതിനു പിറകെ Nvയുടെ ചാവേർ പട. എനി അവളാണ് കളത്തിൽ, യുദ്ധം അവളുടേത് മാത്രം. പകയും ദേഷ്യവും തീർക്കാൻ രാജ്ഞി വരികയായി.
The war still continues…………..
Comments:
No comments!
Please sign up or log in to post a comment!