കാലൻ്റെ കൊലയറപാർട്ട് 1
കാലൻ്റെ കൊലയറ
പാർട്ട് 1
നന്ദകുമാർ
ജെസി ഭീതിയോടെയാണ് നടന്നത് .. നേരം ഇരുട്ടി വിജനമായ നാട്ട് വഴി.. തെരുവ് വിളക്കുകൾ മങ്ങി മങ്ങി കത്തുന്നു.ഇന്ന് ബസ് കിട്ടാൻ വൈകി പരമേശ്വരൻ മുതലാളിയുടെ തുണിക്കടയിലെ ബില്ലിങ്ങ് സെക്ഷനിലാണ് ജോലി .6 മണിക്ക് തീരുന്ന ഷിഫ്റ്റിലാണ് ഡ്യൂട്ടി. ഷോപ്പിൽ നിന്നിറങ്ങി ബസ് കയറി കുന്നുകര കവലയിറങ്ങുമ്പോൾ നേരം 7 മണിയാകും.. കവലയിൽ നിന്ന് വീട്ടിലേക്ക് പഞ്ചായത്ത് റോഡിലൂടെ 20 മിനിറ്റ് നടക്കണം .. തറവാട്ടിലെത്തി മോനെയും കൂട്ടിവേണം വീട്ടിലേക്ക് പോകാൻ.. ഇന്ന് ആ വഴിക്ക് പോകാൻ ആരെയും കാണുന്നുമില്ല..
ഫട്.. ഫട്.. ഫട്.. ഒരു ബുള്ളറ്റിൻ്റെ ഇരുത്തിയുള്ള ബീറ്റ് ശബ്ദം ആ വിജനതയിൽ മുഴങ്ങി.. തൻ്റെ തിരുനെറ്റിയിലെ ഒറ്റക്കണ്ണും തെളിച്ച് ഒരു ക്ലാസിക് 350 അതുവഴി വന്നു. ജെസി സാരിത്തല കഴുത്തിലൂടെ ചുറ്റി ബാഗ് കൂട്ടി ബലമായി പിടിച്ചു. വല്ല മാല മോഷ്ടാക്കളുമാണെങ്കിലോ.. ആകെയുള്ള ഒരു പൊൻതരിയാണ് ആ ഒരു പവൻ്റെ മാല.. അത് നഷ്ടപ്പെട്ടാൽ.. ആലോചിക്കാനേ വയ്യ.. ഒരു പാട് ആഗ്രഹിച്ച് വാങ്ങിയതാണ്.. സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില നോക്കുമ്പോൾ ഒരെണ്ണം വാങ്ങുക എളുപ്പമല്ല. മാല നഷ്ടപ്പെട്ടാൽ സ്റ്റേഷനിലേക്ക് ചെന്നിട്ടും കാര്യമില്ല.ജെസിയുടെ കെട്ടിയവൻ സ്റ്റാൻലി സ്റ്റേഷനിലെ ASI ആണ്. തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമായ സ്റ്റാൻലി യുടെ ശല്യം സഹിക്കാനാവാതെ ഡൈവോഴ്സിനായി കുടുംബകോടതിയിൽ കേസ് നടന്ന് വരികയാണ്.. മാല നഷ്ടപ്പെട്ട കേസുമായി അവിടെ ചെന്നാൽ അയാൾ ഇടങ്കോലിടുമെന്ന് ഉറപ്പ്..
അല്ലെങ്കിൽ തന്നെ സ്റ്റാൻലിയുടെ അവലക്ഷണം പിടിച്ച മുഖം കാണുന്നത് തന്നെ ജെസിക്ക് ഇപ്പോൾ വെറുപ്പാണ്. മോനെ ഓർത്ത് എല്ലാം സഹിക്കുന്നുവെന്ന് മാത്രം അല്ലെങ്കിൽ മാഞ്ഞാലി പുഴയിൽ ചാടി പണ്ടേ ചത്തേനെ.. അത്രക്ക് അനുഭവിപ്പിച്ചിട്ടുണ്ട് അയാൾ.. ചോദിക്കുന്ന സ്ത്രീധനം കൊടുക്കാനില്ലാതെ കല്യാണം നടത്തിക്കെടുക്കാൻ ആരുമില്ലാതെ മുടക്കാ ചരക്കായി നിന്ന ജെസി യെ അന്നത്തെ പള്ളി വികാരി ഫാദർ കപ്പലുമാക്കൻ ഇടപ്പെട്ടാണ് രണ്ടാം കെട്ടുകാരനായ സ്റ്റാൻലിക്ക് വിവാഹം ചെയ്തു കൊടുത്തത്. ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന ജെസിക്ക് വരൻ്റെ പശ്ചാത്തലം അന്വേഷിക്കാനും ആരുമുണ്ടായില്ല. കല്യാണം കഴിഞ്ഞാണ് കെട്ടിയവൻ്റെ തനിക്കൊണം ജെസിക്ക് മനസിലായത്.. ഇയാളുടെ ആദ്യ ഭാര്യ എങ്ങനെയോ മരണപ്പെടുകയായിരുന്നു. അതിൽ യാതൊരന്വോഷണവും നടന്നില്ല. വിവാഹ ജീവിതത്തെപ്പറ്റി മധുരസ്വപ്നങ്ങളുമായി മണിയറയിലേക്ക് കടന്നു വന്ന ആദ്യരാത്രി തന്നെ സ്റ്റാൻലിയുടെ ക്രൂരമായ ബലാൽസംഗത്തിന് ജെസി വിധേയയായി.
ആകെയുള്ള നാല് സെൻ്റ് സ്ഥലത്ത് പള്ളിയിൽ നിന്നും വച്ച് കൊടുത്ത വീട്ടിലാണ് ജെസിയുടെ താമസം 15 വർഷത്തേക്ക് സ്ഥലം വിൽക്കാൻ സാധിക്കില്ല എന്ന എഗ്രിമെൻ്റിലാണ് വീട് പണിത് കിട്ടിയിരുക്കുന്നത് അല്ലെങ്കിൽ പണ്ടേ ഈ വീടും സ്ഥലവും വിറ്റ് സ്റ്റാൻലി വെള്ളമടിച്ചേനെ.. കപ്പലുമാക്കൻ ഇയാളുടെ സ്വഭാവം അറിഞ്ഞു കൊണ്ടായിരിക്കില്ലല്ലോ തൻ്റെ തലയിൽ കെട്ടിവച്ചത് ജെസി അങ്ങനെ സമാധാനിച്ചു.
ബുള്ളറ്റ് കടന്ന് പോകാൻ റോഡരികിലേക്ക് ഒതുങ്ങി നിന്ന ജെസിയുടെ നടുവും പുറത്ത് ആ ബൈക്കിൽ വന്നയാൾ ഒറ്റച്ചവിട്ട് .. ജെസി തെറിച്ച് റോഡരികിലെ പൊന്തക്കാട്ടിലേക്ക് വീണു..ഛീ കൂത്തിച്ചി മോളെ നിനക്ക് ഞാൻ ജീവനാംശം തരണം അല്ലേടീ… ഇന്ന് നിൻ്റെ മറ്റവൻ അയച്ച കടലാസ് സ്റ്റേഷനിൽ വന്നേക്കുന്നു.. എൻ്റെ ശമ്പളം പിടിച്ച് നിൻ്റെ പൂറ്റിലേക്ക് തള്ളിത്തരണമെന്ന്.. നാളെ നീ കേസ് പിൻവലിച്ചോളണം നാളെ ഈ നേരത്ത് ഞാൻ എൻ്റെ വക്കീലിനെ കണ്ട് കടലാസും തയ്യാറാക്കി വരും പൂറി മോളെ നീ ഒപ്പിട്ടില്ലെങ്കിൽ നിന്നെയും കൊച്ചിനെയും ഞാൻ ചവിട്ടിക്കൊന്ന് കായലിൽ താത്തും. ഈ സ്റ്റാൻലിക്കൊരു മൈരും സംഭവിക്കില്ലെടീ.. മറ്റവളെയും ഞാൻ കൊന്നതാ എൻ്റെ ഒരു പൂടയിൽ ഒരു മൈരനും തൊട്ടില്ല.തായോളീ…. സ്റ്റാൻലി ബുള്ളറ്റ് വട്ടം തിരിച്ച് പാഞ്ഞ് പോയി ..
ചവിട്ട് കിട്ടിയപ്പോൾ ജെസിയുടെ നല്ല ജീവൻ പോയി .. പൊന്തക്കാട്ടിലേക്ക് വീണതിനാൽ പരിക്കൊന്നും പറ്റിയില്ല.. പക്ഷേ ഏതോ കുറ്റിയിൽ കൊണ്ട് കവിളിൽ ഒരു പോറൽ .. കുടംബ കോടതിയിൽ നിന്നും അയച്ച ജീവനാംശമായി പ്രതി മാസം പതിനായിരം രൂപ സ്റ്റാൻലിയുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള ഓർഡർ സ്റ്റേഷനിൽ കിട്ടി,.. അതിൻ്റെ കലിപ്പിൽ വന്നതാണ് … നാളത്തെ കാര്യം നാളെ നോക്കാം ജെസി ഇപ്പോൾ ധൈര്യവതിയാണ് അവൾ വീണിടത്തു നിന്നും എഴുന്നേറ്റു.. തെറിച്ചു പോയ ബാഗ് എടുത്തു. എന്തോ മനസിൽ തീരുമാനിച്ച് ഉറച്ചത് പോലെ വീട്ടിലേക്ക് നടന്നു..
പിറ്റേന്ന് ഷോറൂമിലെത്തിയ ജെസി ബ്രാഞ്ച് മാനേജരോട് മുതലാളിയെ ഒന്ന് കാണണം എന്നാവശ്യപ്പെട്ടു.മാനേജർ മുതലാളിയുടെ പേഴ്സണൽ സെക്രട്ടറിയെ വിളിച്ചു.മുതലാളി ഷോറൂമിൽ അങ്ങനെ വരാറില്ല. മുതലാളി കൃഷ്ണാ ബിൽഡേഴ്സിൻ്റെ ഓഫീസിലുണ്ട് അരമണിക്കൂറിനുള്ളിൽ എത്തിയാൽ കാണാം… ടെക്സ്റ്റയിൽ ഷോറൂമിൻ്റെ കുറച്ച് മാറിയുള്ള മുതലാളിയുടെ തന്നെ ബഹുനില ഷോപ്പിങ്ങ് മാളിലാണ് ആ ഓഫീസെന്ന് ജെസിക്കറിയാം.
അവിടെ പരമേശ്വരൻ മുതലാളി ഒരു കോടീശ്വരൻ്റെ യാതൊരു നാട്യങ്ങളുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. പഴയ ലീഡർ കരുണാകരനെ പോലെ മെലിഞ്ഞ് കൃശഗാത്രനായ വെളുത്ത ഒരു മനുഷ്യൻ.. കാഴ്ചയിൽ ഒരു അറുപത് മതിക്കും.. നല്ല പേഴ്സണാലിറ്റി ചന്ദനക്കുറിയും ജൂബയും, കസവ് മുണ്ടും സ്ഥിരം വേഷം..
വരൂ ..വരൂ ..ഇരിക്കൂ.. എന്താ മോളേ.. എന്നെ കാണണം എന്ന് പറഞ്ഞത്?
അവൾ നിന്ന് കൊണ്ട് തന്നെ കാര്യം അവതരിപ്പിച്ചു … ഇടയ്ക്ക് വിതുമ്പിപ്പോയി…
ച്ഛേ ..മോളേ .. കരയാതെ.. മോശം.. മോശം.. മോള് കരയാതെ ധൈര്യമായി പോകൂ.. എൻ്റെ സ്ഥാപനത്തിലെ ഒരു സ്റ്റാഫിനെതിരേ കാരണമില്ലാതെ DGP പ്രവർത്തിച്ചാലും അവൻ ഇനി അതിന് മുതിരാൻ രണ്ടിലൊന്ന് ആലോചിക്കും.. മോള് പോകുന്ന വഴി ആ കൈമളോട് ഇങ്ങോട്ട് വരാൻ പറയൂ…
ശാന്തമായ സ്വരത്തിൽ പരമേശ്വരൻ മുതലാളി പറഞ്ഞു.
അവൾ പുറത്തേക്കിറങ്ങി കൈമൾ സാറിനോട് വിവരം പറഞ്ഞ് ഷോറൂമിലേക്ക് മടങ്ങി. വൈകിട്ട് പതിവ് സമയത്ത് ഷോറൂമിൽ നിന്നിറങ്ങി ബസ് കയറി കവലയിൽ ഇറങ്ങി.. അന്ന് അവൾക്കൊപ്പം ആ വഴി പോകുന്ന താറാമുട്ട കച്ചവടക്കാരൻ രാഘവൻ ചേട്ടനുണ്ടായിരുന്നു.അവർ ഓരോ കാര്യങ്ങൾ സംസാരിച്ച് നടന്നു. നേരം ഇരുട്ടിത്തുടങ്ങി.. പകുതി വഴി പിന്നിട്ടു.ഭാഗ്യം സ്റ്റാൻലിയെ കാണാനില്ല .മുതലാളി സംസാരിച്ച് കാര്യങ്ങൾ തീർപ്പാക്കിയിട്ടുണ്ടാകും..
പക്ഷേ അവൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്.. പെട്ടെന്ന് പുറകിൽ ബുള്ളറ്റിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. സെക്കൻഡുകൾക്കുള്ളിൽ അവൾക്ക് വഴി വിലങ്ങി സ്റ്റാൻലി തൻ്റെ ക്ലാസിക് 350 നിറുത്തി സൈഡ് സ്റ്റാൻഡിൽ വണ്ടി ചാരി നിറുത്തി ചാടിയിറങ്ങി ജസിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തൊട്ടടുത്ത് സ്തംഭിച്ച് നിന്ന രാഘവൻ ചേട്ടനോടായി അലറി… ഓടടാ പുണ്ടച്ചി മോനെ…
രാഘവൻ ഓടണോ വേണ്ടയോ എന്നാലോചിക്കുന്നതിന് മുൻപേ തന്നെ ഒരു ചെവിയടപ്പിക്കുന്ന മൂളലോടെ ജങ്ക് യാർഡിൽ നിന്ന് നേരേ ഓടിച്ച് വരുന്നത് പോലുള്ള ഒരു TVS സമുറായി ബൈക്ക് ടയർ കരിയുന്ന മണത്തോടെ റോഡിൽ വട്ടം തിരിഞ്ഞ് ബ്രേക്ക് ചെയ്തു.
ആ ബൈക്കിൻ്റെ ലൈറ്റുകൾ ഒന്നും പ്രകാശിക്കുന്നുണ്ടായില്ല.
സ്റ്റാൻഡ് ഇല്ലാതിരുന്ന അയാളുടെ ബൈക്ക് പിടി വിട്ടപ്പോൾ റോഡിലേക്ക് മറിഞ്ഞ് വീണു. ഇറങ്ങിയ വഴി ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല..സ്റ്റാൻലിയുടെ കൊങ്ങക്ക് കുത്തിപ്പിടിച്ച് പൊക്കി മുട്ടു കാല് കൊണ്ട് സ്റ്റാൻലിയുടെ അടി നാഭിക്കിട്ട് ഒറ്റത്താങ്ങ്..
അയ്യോ… സ്റ്റാൻലി അലറി.. വിജനമായ ആ നാട്ടിടവഴിയിൽ കരച്ചിൽ കേട്ട് ഓടിവരാൻ ആരുമുണ്ടായില്ല.. കഴുത്തിൽ നിന്നും കയ്യെടുക്കാതെ രണ്ട് കരണത്തും പടക്കം പൊട്ടുന്നത് പോലെ ഓരോന്നും കൂടി കൊടുത്തു.
പരമേശ്വരൻ മുതലാളിയുടെ സ്റ്റാഫിനെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നെടാ.. അയാൾ അമർത്തിയ ശബ്ദത്തിൽ മുരണ്ടു.. കരയുന്ന ശബ്ദത്തിൽ സ്റ്റാൻലി പറഞ്ഞു …ഞാൻ ASI സ്റ്റാൻലി… നിന്നെ ഞാനെടുത്തോളാം…
ഇത് കേട്ട അയാൾ ഒന്നും മിണ്ടിയില്ല ജാക്കറ്റിനുള്ളിൽ നിന്നും അയാൾ കഴുത്തിൽ അണിഞ്ഞിരുന്ന സ്റ്റീൽ ചെയിൻ പുറത്തെടുത്തു .. അതിൻ്റെ അറ്റത്ത് ലോക്കറ്റായി സോഡാ ഓപ്പണർ പോലൊരു വസ്തു തൂങ്ങിക്കിടന്നിരുന്നു…. അയാൾ അതെടുത്ത് സ്റ്റാൻലിയുടെ ഇടത് കയ്യുടെ ചെറുവിരൽ അതിൻ്റെ ദ്വാരത്തിലൂടെ കടത്തി..
കഴുത്തിൽ അമർത്തിപ്പിടിച്ചിരുന്നതിനാൽ സ്റ്റാൻലി അത് കണ്ടെങ്കിലും ഒന്ന് കുതറാൻ പോലുമായില്ല…. ജീൻസിൻ്റെ പോക്കറ്റിൽ നിന്നും വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന തരം കോട്ടൺ വേസ്റ്റ് വലിച്ചെടുത്ത് അയാൾ അത് സ്റ്റാൻലിയുടെ വായിലേക്ക് തിരുകി.. ആ ഭികരൻ… ASI സ്റ്റാൻലിയുടെചെറുവിരൽ കടത്തിയ ആ ഓപ്പണർ പോലുള്ള സാധനത്തിൽ ഒരു ഞെക്ക്… ക്ലിക്ക് സ്റ്റാൻലിയുടെ ചെറുവിരൽ അറ്റ് താഴെ വീണു. ..കീ… യോ….. സ്റ്റാൻലി വേദന കൊണ്ട് അമറി … കോട്ടൺ വേസ്റ്റ് വച്ചിരുന്നതിനാൽ ശബ്ദം പുറത്തേക്ക് വന്നില്ല.
ഇനി നീ ജസിയെ നീ ശല്യം ചെയ്താൽ നിൻ്റെ ഓരോ വിരലായി ഞാൻ കട്ട് ചെയ്തെടുക്കും… നാളെത്തന്നെ രണ്ട് ലക്ഷം രൂപയും ഈ ബുള്ളറ്റിൻ്റെ ബുക്കും പേപ്പറും പോലീസ് സ്റ്റേഷൻ്റെ വാതിൽക്കലുള്ള പെട്ടിക്കടയിൽ നീ ഏൽപ്പിച്ചിരിക്കണം .. വേഗം വിരലെടുത്തോണ്ട് ചെന്നാൽ തയ്ച്ച് പിടിപ്പിക്കാം.. ബുള്ളറ്റ് ഞാനെടുക്കുന്നു. .. നീയീ വണ്ടിയെടുത്തോ.. ബുള്ളറ്റ്ഓണർഷിപ്പ് ട്രാൻസ്ഫർ ചെയ്യേണ്ട പേപ്പർ ഒന്നിച്ചുണ്ടാകണം.
നമ്മുടെ നായകൻ എത്തിക്കഴിഞ്ഞു.
സ്റ്റാൻഡിൽ വച്ചിരുന്ന സ്റ്റാൻലിയുടെ ബുള്ളറ്റിലേക്ക് ഇറങ്ങിയത് പോലെ തന്നെ സ്റ്റൈലായി കയറി ക്യാപ്പ് ഒന്ന് ചരിച്ച് വച്ച് .. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ .. കാലൻ സത്യൻ ..ബൈക്ക് പുഷ് സ്റ്റാർട്ട് ചെയ്ത് ചടുലമായ ഒരു നീക്കത്തോടെ റോഡിൽ ഇടത് കാൽ കുത്തി വട്ടം തിരിച്ച് ബുള്ളറ്റിൻ്റെ താളാത്മകമായ തഡ്.. തഡ്.. ശബ്ദം അവിടെ അവശേഷിപ്പിച്ച് കൊണ്ട് വന്ന വഴി പാഞ്ഞ് പോയി ..
വേദന കൊണ്ട് അമറിയ സ്റ്റാൻലി ഒറ്റക്കെ കൊണ്ട് വായിലെ കോട്ടൺ വേസ്റ്റ് വലിച്ച് പറിച്ചെറിഞ്ഞു.
നാട്ടിൻ പുറത്തെ നന്മയായ രാഘവൻ ചേട്ടൻ അൽപ്പം മുൻപ് തന്നെ തെറി വിളിച്ച ASI സ്റ്റാൻലിക്ക് നേരിട്ട ദുര്യോഗത്തിൽ സഹതപിച്ചു.നിമിഷാർദ്ധം കൊണ്ട് നടന്ന ഈ സംഭവങ്ങൾ കണ്ട് സ്തംഭിച്ച് നിന്ന ജസിയോട് പറഞ്ഞു മോള് പൊയ്ക്കോ ഞാൻ സാറിനെ ഹോസ്പിറ്റലിൽ കൊണ്ടു പൊയ്ക്കോളാം.. ജസി അമ്പരപ്പ് മാറാതെ വീട്ടിലേക്ക് നടന്നു. സ്റ്റാൻലിയുടെ അറ്റ് പോയ ചെറുവിരൽ തപ്പിയെടുത്ത് ഐസ് നിറച്ച പ്ലാസ്റ്റിക് കവറിൽ ഇട്ട് ഒരു ഓട്ടോറിക്ഷ പിടിച്ച് രാഘവൻ ചേട്ടൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു…കാലൻ സത്യൻ വന്ന TVS സമുറായി ബൈക്ക് അനാഥ പ്രേതം പോലെ വഴിയരികിൽ മറിഞ്ഞ് കിടന്നു.
പരമേശ്വരൻ മുതലാളി തൻ്റെ PS കൈമളിന് ജസിയുടെ കാര്യം പരിഹരിക്കാൻ രാവിലെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പത്തോളം ബാർ ഹോട്ടലുകളുടെ ഉടമയായ പരമേശ്വരൻ മുതലാളിക്ക് എല്ലാ ബാറിലും അലമ്പുണ്ടാക്കുന്നവരെ നിലയ്ക്ക് നിറുത്താൻ ബൗൺസർമാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. അവരിൽ പ്രധാനിയാണ് കാലൻ സത്യൻ..
നാടൻ ഭാഷയിൽ പറഞ്ഞാൽ കള്ള് മുതലാളിയുടെ നല്ല ഒന്നാം തരം ഗുണ്ടാ സെറ്റപ്പ്.. ബാറുകളിൽ വരുന്ന ഗുണ്ടകളെ ഒതുക്കാൻ അതിലും വല്യ ഗുണ്ട വേണം അതാണ് നമ്മുടെ കാലൻ സത്യൻ. മാനുഷികമായ യാതൊരു ദയാ ദാക്ഷിണ്യങ്ങളും ഇല്ലാത്ത ഒരു മുരടനാണ് ഈ സത്യൻ .. മദ്യപാനം വളരെ പരിമിതം.. നാക്കിനടിയിൽ വയ്ക്കുന്ന LSD സ്റ്റാമ്പാണ് മുഖ്യ ലഹരി.. എത്ര ലഹരിയായാലും കൺട്രോൾ പോകില്ല.. ചെറിയ നാടൻ പിസ്റ്റൾ ഒരെണ്ണം കയ്യിൽ കാണും .. പോലീസ് ചെക്കിങ്ങ് ഉണ്ടായാലും പിടിക്കപ്പെടാതിരിക്കാനായി പ്രത്യേകമായി നിർമ്മിച്ച ബൂട്ടിൻ്റെ ഉള്ളിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.. യാതൊരു സംവിധാനവും ഇല്ലാത്ത ഒരു നോക്കിയ ഫോൺ മാത്രം കൈവശമുണ്ടാകും..
കാലൻ സത്യൻ്റെ ഊരോ ശരിയായ പേരോ മുതലാളിക്കല്ലാതെ മറ്റാർക്കും അറിയില്ല..മുതലാളിയുടെ കൺവെട്ടത്ത് സത്യൻ അങ്ങനെ പോകാറില്ല..മുതലാളിയെ വലിയ ബഹുമാനമാണ് കാലന്.. .
മുതലാളിക്ക് വേണ്ടി ചാകാനും കാലൻ തയ്യാർ..കൈമൾ ചേട്ടനാണ് സത്യനെ ശരിക്കും നിയന്ത്രിക്കുന്നത്. മുതലാളി പറഞ്ഞപ്പോൾ തന്നെ കൈമള് ചേട്ടൻ സത്യനെ വിളിച്ച് കാര്യം പറഞ്ഞു. ASI സ്റ്റാൻലി ഇടപെടുന്ന കേസായതിനാൽ സത്യൻ നേരിട്ട് ഓപ്പറേഷൻ ഏറ്റെടുത്തു. വണ്ടി പൊളിക്കുന്ന അജിത്തിൻ്റെ ജങ്ക് യാർഡിൽ നിന്നും ഓടുന്ന ഒരു അക്രി ബൈക്ക് എടുത്ത് വണ്ടിയിൽ പെട്രോളുമടിച്ച് ജസി ജോലി ചെയ്യുന്ന ഷോറൂമിന് മുന്നിൽ വൈകിട്ട് ജസി ഇറങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു. ജസിയെ കൈമൾ ചേട്ടൻ കാണിച്ച് കൊടുത്തു.. അവൾ കയറിയ ബസിനെ പിൻതുടർന്ന് പതിയെ പുറകെ ചെല്ലുകയായിരുന്നു. കാലൻ സത്യൻ.. ശേഷമുള്ള സംഭവങ്ങളാണ് നമ്മൾ കണ്ടത്
കാലൻ്റെ കൊലയറയിൽ… കാലൻ സത്യൻ നടത്തുന്ന
മാരകേളി കളുടെ കഥകൾ വായിക്കാൻ കാത്തിരിക്കു..
Comments:
No comments!
Please sign up or log in to post a comment!