കല വിപ്ലവം പ്രണയം 2
അവൻ്റെ കൈ ആഴത്തിൽ കീറി മുറിഞ്ഞിരുന്നു. നല്ല രീതിയിൽ ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു..
അവൾ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു.
അവൾ അവളുടെ ഷാൾ ഊരിയെടുത്ത്. അവൻ്റെ മുറിവിൽ ചുറ്റി.
അവൻ വേണ്ട എന്നു പറഞ്ഞെങ്കിലും അതൊന്നു അവൾ കേട്ടതായ് പോലും നടിച്ചില്ല.
അപ്പോഴേക്കും ശബ്ദം കേട്ട് കുറച്ചു പേർ അവിടേക്ക് ഓടിയെത്തി.
എന്താ..എന്താ.. ഉണ്ടായെ.
കുട്ടത്തിൽ ഓടിവന്ന രാജീവൻ സാർ തിരക്കി.
മീര നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.
സാർ നല്ല രീതിയിൽ മുറിഞ്ഞിട്ടുണ്ട്. സ്റ്റിച്ച് ഇടേണ്ടി വരും. മീര ഒരു വിങ്ങലോടു കൂടി പറഞ്ഞു നിർത്തി.
വരൂ… ഹരീ നമുക്ക് ഹോസ്പ്പിറ്റലിൽ പോവാം.
വേണ്ട സാർ. എനിക്ക് കുഴപ്പമൊന്നുമില്ല.
അത്. താനാണോ… തീരുമാനിക്കുന്നത്?
ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.
സാർ.ഞാനെന്നാൽ എബിയെ കൂട്ടി പെയ്ക്കോളാം. വെറുതെ എല്ലാവരും കൂടി വന്ന പിന്നെ ഇവിടെയാരാ..
രാജീവ് സാർ ഒരു നിമിഷം ചിന്തിച്ചു നിന്നു.
ശെരി.എന്നാൽ അങ്ങനെയാകട്ടെ.
പൈസ വല്ലതും വേണോ ഹരിക്ക്?
വേണ്ട സാർ. എൻ്റെ കയിൽ ഉണ്ട്.
അവർ നേരെ ജനറൽ ഹോസ്പ്പിറ്റലിലേക്ക് പോയി.ശേഷം ഡ്രെസിംഗ് റൂമിൽ.
ആഹ്. ഇതാരാ വന്നേക്കണെ…
എൻ്റെ ചെക്ക നിനക്ക് ഇതു തന്നെ ആണോ തൊഴില്?
മഞ്ചു സിസ്റ്ററെ ആളെ മനസ്സിലായോ…
കഴിഞ്ഞയാഴ്ച്ച പോലിസുകാരുടേന്ന് തല്ലും കൊണ്ട് കൊറെണ്ണങ്ങള് വന്നില്ലെ.. ആ കൂട്ടത്തിൽ ഉണ്ടായ ചെറുക്കനാ…
ഇന്നെന്താ… ഇന്നു നിനക്കു മാത്രം തല്ലു കിട്ടിയുള്ളോ?
ബാക്കിയുള്ള വാനര പടകൾ എന്തേ..???
സിസ്റ്റർ ഒരു ആക്കിയ മട്ടിൽ പറഞ്ഞു നിർത്തി.
എൻ്റെ പൊന്നു സിസ്റ്ററെ… ഇത് അതൊന്നുമല്ല.
എടാ.. എബി..എൻ്റെ ചന്തിയവിടെ തന്നെയണ്ടോന്ന് നോക്കിയേടാ…
അല്ലാ…ഇനി ആ .. സൂചിയുടെ കൂട്ടത്തിൽ എങ്ങാനും പറഞ്ഞു പോയോ എന്നറിയാനാ..
തൻ്റെ അടുത്തു നിന്ന സിസ്റ്റർ കേൾക്കാൻ പാകത്തിനു തന്നെയാണ് അവൻ ചോദിച്ചത്.
മ്മ്…
ഒന്ന് ഇരുത്തി മൂളിയതിനു ശേഷം ആ സിസ്റ്റർ പുറത്തേക്ക് പോയി.
ഡാ.. എബി…
മ്മ്… എന്താടാ…
ഡാ..നല്ല വേദന ഒന്ന് തിരുമ്മി തരോ.
പ്ഫാ… നിൻ്റെ മറ്റവളോട് പോയി പറയടാ..
മരിയാതക്ക് ആ സിസ്റ്റർ തിരുമി തന്നാനെ. അപ്പോ അവൻ്റെയൊരു ഓഞ്ഞ ഡൈലോഗ്.
തന്നെ താനങ്ങ് തിരുമിയേച്ചാ മതി.. ഞാൻ പുറത്തുണ്ടാവും.
അതും പറഞ്ഞു എബി പുറത്തേക്ക് പോയി.
ഒന്ന് വേദന കുറഞ്ഞപ്പോൾ ഹരിയും പുറത്തേക്കിങ്ങി.
എന്നാ പോവ..
എങ്ങോട്ട്?
കോളേജിലേക്ക്. അല്ലാതെവിടേക്ക് പോവാനാ..?
നീ..ഇപ്പോ ഈ കൈയും വെച്ചൂണ്ട് കോളേജിലേക്ക് വന്നിട്ടെന്തുണ്ടാക്കാനാ…?
നീയിപ്പോ.
അതും കഴിഞ്ഞ് നേരെ പോയി അവൻ കിടന്നു. ഇൻജെക്ഷൻ എടുത്തതു കൊണ്ടാവാം നല്ല ക്ഷീണം തോന്നിയിരുന്നു അവന്. പെട്ടെന്ന് തന്നെ അവൻ നിദ്രയിലാഴ്ന്നു. ശേഷം 5 മണിക്കാണ് ഹരി ഉണർന്നത്. വെറുതെ ഒന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ്. 14 മിസ്ഡ് കോൾ ഉണ്ട് മീരയുടെ. ഫോൺ സൈലൻ്റ് ആയിരുന്നതിനാൽ റിംഗ് ചെയ്തത് അവൻ അറിഞ്ഞിരുന്നില്ല. ഹരി അവളെ തിരിച്ചു വിളിച്ചു. മൂന്നാമത്തെ ബെല്ലിന് ഫോൺ അറ്റെൻ്റ് ചെയ്തതും. എവിടെ പോയ് കിടക്കുവായിരുന്നെടാ…? മനുഷ്യൻ എത്ര തവണ വിളിച്ചു. എന്താ… ഏതാ… എന്നറിയാതെ ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. അതാ..വിളിച്ചെ. അപ്പോ ഫോണെടുക്കോ.. അതുമില്ല.
എഡീ.. എനിക്ക് കുഴപ്പമൊന്നുമില്ല. പിന്നെ TT എടുത്താർന്നു. അതിൻ്റെ ക്ഷീണത്തിൽ ഉറങ്ങി പോയി.അതാ ഞാൻ ഫോണെടുക്കാഞ്ഞത്.
മ്മ്.. സ്റ്റിച്ചുണ്ടോ.. ഡാ.. ഇല്ല. സോറീ..ഹരീ. ഞാൻ കാരണമല്ലെ നിനക്ക് ഈ അവസ്ഥ വന്നത്. ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് ഈ അവസ്ഥവരില്ലായിരുന്നു.
അതു പറയുമ്പോൾ അവളുടെ തൊണ്ടയിടറുന്നത് അവൻ അറിഞ്ഞു.
ഒന്ന് പോയെടി അവിടുന്ന്. അവളുടെ ഒരു സെൻ്റി. എനിക്ക് ഒരു കുഴപ്പവുമില്ല. നീ വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടണ്ട പെണ്ണെ.. മ്… എന്നാ.. ശെരി ഡാ… നാളെ കാണാം.. ഞാൻ വെക്കുവാ… ആഹ്.ഓക്കെ…. ബൈ..
ഹരി ഫോൺ കട്ടാക്കിയ ശേഷം.ഉമ്മറത്തിണ്ണയിൽ പോയിരുന്നു.
ആഹ്.എണീറ്റോ.. തല്ലു കൊള്ളി മുറ്റത്ത് ചെടി നനക്കുകയായിരുന്ന അമ്മു ഹരിയോടായ് പറഞ്ഞു.
എന്താ.. മോൻ അവിടിരുന്നു കളഞ്ഞെ…
അങ്ങോട്ട് മാറിയിരിക്കട ചെക്കാ… മനുഷ്യൻ എന്തെങ്കിലും പണി ചെയ്യുമ്പോ അപ്പോ വരും അതിൻ്റെടേൽ. അമ്മേ… എനിക്കൊരു നെയ് റോസ്റ്റ് വേണെ… അതിനെന്താ.. മോൻ്റാ. ആ…മുറിഞ്ഞ കൈയിലെ. അതെടുത്ത് ദാ ഈ ദോശ കല്ലിലേക്ക് വെച്ചോ… അപ്പോ ആവും നെയ് റോസ്റ്റും അല്ലാത്ത റോസ്റ്റുമൊക്കെ..
ഇന്നെന്താ… വല്ലാത്ത ചൂടിലാണല്ലോ… മാഡം.
പോയെ… പോയെ… എനിക്കിവിടെ വേറെ പണിയുണ്ട്. കല്ലിൽ കിടന്ന ദോശ മറച്ചിട്ടുന്ന കൂട്ടത്തിൽ ലക്ഷ്മിയമ്മ പറഞ്ഞു. അങ്ങനെ ഒന്നു രണ്ടും പറഞ്ഞു സമയം കടന്നു പോയി. രാത്രി ഭക്ഷണവും കഴിച്ച് കിടക്കാൻ പോയ ഹരിയുടെ പുറകെ അമ്മുവും വന്നു. എന്താടി. അതെ.. ഏട്ടാ… മറ്റന്നാൾ അമ്മയുടെ പിറന്നാൾ ആണ്.എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടെ… എന്തു ഗിഫ്റ്റാ.. ഡി കൊടുക്ക..? ഒരു സാരി കൊടുത്താലോ… ആഹ് .അതിമതി.. നാളെ കോളേജ് ഡേയാണ്. അതു കഴിഞ്ഞു വരുമ്പോൾ ഞാൻ വാങ്ങീട്ട് വരാം…. ആഹ്. എന്നാ അങ്ങനെ മതി. അതു പറഞ്ഞ് അമ്മു തിരികെ അവളുടെ മുറിയിലേക്കു പോയി.
ഹരി കട്ടിലിൽ ചാരിയിരുന്ന് വാട്ട്സാപ്പ് ഓപ്പൺ ചെയ്തു. മീരയുടെ മെസേജ് വന്നിട്ടുണ്ട്.
ഡാ.. ഇപ്പോ വേദനയുണ്ടോ? നാളെ വരില്ലെ? ആഹ്.ഡി ഇപ്പോ കുഴപ്പമില്ല. നാളെ വരും. എന്ന് അവൻ തിരികെ റിപ്ലെ അയച്ചു.
നാളെ അമ്മയ്ക്ക് സാരി വാങ്ങണം. സീമാട്ടിയിൽ പോകാം അതാവുമ്പോ നല്ല സെലക്ഷൻ ഉണ്ടാവും. മീരയെ കൂടി വിളിച്ചാലോ… അവൾക്കാവുമ്പോ.. നല്ല സെലക്ഷനൊക്കെയുണ്ട്. ഇപ്പോ… തന്നെയവളെ വിളിച്ച് കാര്യം പറഞ്ഞാലോ… അല്ലെ വേണ്ട നാളെ നേരിട്ട് കാണുമ്പോ പറയാം.. ഹരി സ്വയം മനസ്സിൽ പിറുപിറുത്തു കൊണ്ടിരുന്നു. പതിയെ.. പതിയെ.. അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഡാ..ഹരി… എണീക്ക ഡാ… നിനക്കിന്ന് കോളേജിലൊന്നും പോവണ്ടെ? ഡാ.. എണീക്കാൻ. നാളെ നേരത്തെ വിളിക്കണോട്ടാ… അമ്മേനും പറഞ്ഞ് പോയി കിടന്നവനാ… ദേ.. കെടക്കണ കെടപ്പ് കണ്ടില്ലെ.. തുണീം കോണാനും ഇല്ലാതെ. പല തവണ പറഞ്ഞിട്ടുണ്ട്. ഈ.. മുണ്ടൂരി പുതച്ച് കിടക്കരുതെന്ന്. എത്ര പറഞ്ഞാലും ഈ ചെർക്കൻ കേക്കൂല. ആരെങ്കിലും വന്നു കണ്ടാ അയ്യേ… നാണകേട്.
അതും പറഞ്ഞ് ലക്ഷ്മിയമ്മ. അവനരികിൽ ചുരുണ്ടുകൂടി കിടന്ന മുണ്ടുടുത്ത് അവനെ പുതപ്പിച്ചു. ഡാ.. സമയം 8 മണിയായി. നീയിനി എപ്പോ പോവാനാ.. മുറിയിൽ നിന്നും അടുക്കളയിലേക്കു പോകും വഴി ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞു. അതു കേട്ടതും അവൻ ചാടിയെഴുന്നേറ്റ് പുറത്തെ ബാത്റൂമിലേക്കോടി. അപ്പോഴാണ് അവൻ്റെ കണ്ണുകൾ ഹാളിലെ കോക്കിൽ ഉടക്കിയത്. നോക്കിയപ്പോ.. സമയം 6.50 ആയിട്ടുള്ളൂ..
ഓഹ്. ഈ അമ്മയുടെ ഒരു കാര്യം പറഞ്ഞ.7 മണിക്ക് വിളിച്ചിട്ട് 8 മണിയായിന്ന്… തൻ്റെ ഉറക്കം നഷ്ട്ടപ്പെട്ട നീരസത്തിൽ അവൻ അലറി. എന്നാ… പോയി കെടന്നോടാ… ആ… മുഹൂർത്തമാവുമ്പോ.. പൊന്നുമോൻ എണീറ്റാമതി.
ഇനിയും അവിടെ നിന്നാൽ കൂടുതൽ കേക്കും എന്നറിയാവുന്നതുകൊണ്ടവൻ വേഗം പുറത്തേക്ക് ഇറങ്ങി. മുക്കാൽ മണിക്കൂറുകൊണ്ട് പ്രഭാതകർമ്മങ്ങളും കഴിഞ്ഞ് വരുമ്പോൾ ദാ… നമ്മുടെ എബിയിരുന്ന് അമ്മയുണ്ടാക്കിയ അപ്പവും പാൽക്കറിയും കേറ്റുന്നു.
ആഹ്.എത്തിയാ.. തമ്പുരാൻ. ഇതെപ്പോ വന്ന്? ഒര..ഒരഞ്ചു .മിനിറ്റായി… അവൻ അപ്പം കഴിച്ചിറക്കുന്ന കൂട്ടത്തിൽ എങ്ങനെയോ… പറഞ്ഞൊപ്പിച്ചു.
ഒന്ന് പതിയെ തിന്നടാ… ആരും എടുതോണ്ട് പോവൂല്ല.. അമ്മേ.. എനിക്കും കൂടി എടുത്ത് വെക്ക്… കഴിച്ചിട്ട് ബാക്കി റെഡിയാവാം..
ഇനി വേറെ ഉണ്ടാക്കീട്ട് വേണം. നീ… പോയി റെഡിയായിട്ട് വാ…
ഏഹ്. അപ്പോ ഇത്രേം നേരം ഉണ്ടാക്കീതോ…? ആ..അത് അവൻ കഴിച്ചു.
ഹരി അതു കേട്ടപാടെ എബിയെ നോക്കിയതും അവൻ ഒരു ഇളി പാസാക്കി.
എന്ത് പെരുവയറാ.. ഡാ… നിൻ്റെ. ഇതൊക്കെ എങ്ങാട്ട് പോണ്? ഹി.ഹി.. അതുപിന്നെ അളിയാ… വീട്ടിലിന്ന് ഒണക്കപ്പട്ടായിരുന്നു.അതു കാരണം കഴിച്ചില്ല. ഇവിടെ വന്നപ്പോ… ദേനാ.. നല്ല ചൂട് അപ്പോം പാൽക്കറിയും. പിന്നെ ഒന്നും നോക്കീല്ല.. അങ്ങ് തട്ടി. അല്ല പിന്നെ. ഇവിടെ നിന്ന് വെള്ളമിറക്കാണ്ട് പോയി റെഡിയാവാൻ നോക്കടാ.. പോ..
ഹും… അവൻ്റെ മട്ടും ഭാവവും കണ്ടാൽ തോന്നും ഞാനാണ് അവൻ്റെ വീട്ടിൽ എന്ന്.
അൽപ്പ സമയത്തിനുള്ളിൽ ഭക്ഷണവും കഴിച്ചവർ വീട്ടിൽ നിന്നും ഇറങ്ങി. കോളേജിൻ്റെ ഫ്രണ്ടിലായി ഗെസ്റ്റിനെ വരവേൽക്കാനായി ചെണ്ടയും നാസിക്ദൂളും ഒക്കെയുണ്ടായിരുന്നു.
അങ്ങനെ അവർ പരുപാടിയുടെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നപ്പോഴാണ് മീര അവടേക്ക് വന്നത്. അവൾ ഹരിയെ കണ്ടതും അവൻ്റെ അടുത്തക്കു ചെന്നു.
ഹരി.. കൈ എങ്ങനെയുണ്ടെ ഡാ… വേദനയുണ്ടോ… അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് സംങ്കടവും അതുപോലെ ആകാംശയും നിറഞ്ഞിരുന്നു. എബി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
എൻ്റെ മീരെ… ഞാൻ ഇന്നലെ പറഞ്ഞതല്ലെ… എനിക്ക് കുഴപ്പമൊന്നുമില്ലാ… എന്ന്..
അവൾ എന്തോ.. പറയാൻ തുടങ്ങിയതും. യൂണിയൻ ഭാരവാഹികളിൽ ഒരാൾ വന്ന് ഗെസ്റ്റ് എത്താറായി എന്നും പറഞ്ഞ് ഹരിയെ കൂട്ടി കൊണ്ട് പോയി… അങ്ങനെ അൽപ്പ സമയത്തിനുള്ളിൽ തന്നെ. വാദ്യമേളങ്ങളുടെ അകംമ്പടിയോടു കൂടി. കോളേജ് പ്രവേശന കവാടവും കടന്ന്. മൺ വഴിയിൽ തണലേകി നിന്ന ഒരു വാകമരച്ചോട്ടിേലായ്. ഒരു വൈറ്റ് കളർ BMW 7 സീരീസ് കാർ വന്നു നിന്നു. അതിൽ നിന്നും യുവമനസ്സുകളുടെ ഇഷ്ട്ട താരം സാക്ഷാൽ ടൊവിനോ തോമസ് ഇറങ്ങി വന്നു. ഹരി അദ്ധേഹത്തെ ഒരു ചുവന്ന രക്തഹാരം അണിയിച്ചു കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു. ആർപ്പുവിളികളും കരഗോഷാങ്ങളും ഒക്കെ ഏറ്റു വാങ്ങി അദ്ധേഹം. ഓഡിറ്റോറിയത്തിലേക്കു നടന്നു.
തുടർന്ന് കോളേജിലെ പല ഉന്നത വ്യക്തികളും ആ വേദിയിൽ സംസാരിച്ചു. അങ്ങനെ കലാപരുപാടികൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ പരുപാടി ഒരു ഐശ്വര്യ പൂർണ്ണമായ തുടക്കം എന്ന പോലെ ഒരു ഭരതനാട്യത്തിൽ നിന്നുമാണ്. അവതരിപ്പിക്കുന്നത് പാർവ്വതി നമ്പ്യാരും. എല്ലാവരും വളരെ ഉൽസാഹത്തോടെ സ്റ്റേജിലേക്കു കണ്ണും നട്ടിരിക്കുകയാണ്. ഹരി പരുപാടിയുടെ ഓട്ടത്തിലായിരുന്നു. അവൻ ജനറേറ്ററിൽ ഡീസൽ നിറച്ചു കൊണ്ടിരിക്കെ എബിയും ശ്യാമും അവൻ്റെ അടുേത്തക്കു ചെന്നു.
ഡാ… ദേ … പരുപാടി തുടങ്ങി വേഗം വാ…
ആടാ… ദേ… കഴിഞ്ഞു ഇപ്പോ വരാം..
അതും പറഞ്ഞ് ഹരി വേഗം ഡീസൽ ഒഴിച്ചു തീർത്തിട്ട്. അവരുടെ ഒപ്പം ഓഡിറ്റോറിയത്തിലേക്കുപ്പോയി.
ഓഡിറ്റോറിയത്തിലെ എല്ലാ ലൈറ്റുകളും അണഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ സ്റ്റേജിലെ മാത്രം ലൈറ്റുകൾ തെളിഞ്ഞു. അതിൽ ഒരു സ്ത്രീ രൂപം തിളങ്ങി നിന്നു. ഒരു വെണ്ണക്കൽ ശില്പം എന്നപ്പോലെ. ആ കാഴ്ച്ച കണ്ട് ഹരിക്ക് അവൻ്റെ ശരീരം കുളുരുകോരുന്ന പോലെ തോന്നി. എന്താണ് തനിക്ക് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് അവളെ കാണുമ്പോൾ മാത്രം ഇങ്ങനെയൊക്കെ തോന്നുന്നത്. അതിനും വേണ്ടും അവൾ ആരാണെൻ്റെ? ദൈവമേ… എനിക്ക് എന്താണ് സംഭവിക്കുന്നത്. എനിക്ക് അവളോട് പ്രേമമാണോ.. അതോ… വെറും ആകർഷണം മാത്രമോ… അറിയില്ല. ഒന്നും മനസ്സിലാവുന്നതുമില്ല. ഞാൻ വേറെ ഏതോ ലോകത്തെന്നപ്പോലെ തോന്നുന്നു.
അവൻ സ്വയം സ്വഭോധം വീണ്ടെടുക്കാൻ ശ്രമിച്ചു.
പെട്ടെന്നാണ് അവൻ്റെ ഇടത്തെതോളിൽ ഒരു കൈ പതിഞ്ഞത്. ഹരി തിരിഞ്ഞു നോക്കിയതും ശ്യാമാണെന്ന് മനസ്സിലായി.
ഡാ.. ഒരു പ്രശ്നമുണ്ട്. ആ… KSQ ക്കാരാവിടെ ആകെ മൊത്തം അലമ്പിണ്ടാക്കണേണ്. നീ വേഗം വാ….
അതും പറഞ്ഞ് ശ്യാം ഹരിയേയും കൂട്ടി വേഗം പുറത്തേക്കു നടന്നു. പോകും വഴി കോളേജിലെ ബാക്കിയുള്ള യൂണിയൻ പ്രവർത്തകരേയും കൂടെ കൂട്ടി.
എന്താടാ.. പ്രശ്നം
പോകും വഴി ഹരി ശ്യമിനോടായ് കാര്യം തിരക്കി.
അവന്മാർക്ക് കഴപ്പ്.. എബി അവന്മാരുടെ കൂട്ടത്തിലെ ആരെയോ കലിപ്പിച്ച് നോക്കി എന്നും പറഞ്ഞാ…
പരുപാടി പൊളിക്കാൻ വേണ്ടി മനപൂർവ്വം ഓരോ കാര്യങ്ങളുണ്ടാക്കി വരുവാ…
ഹരിയും കൂട്ടരും ചെല്ലുമ്പോൾ എബിയെയും വേറെ രണ്ടു വിദ്യാർത്ഥികളേയും KSQ ക്കാർ പട്ടിയെ തല്ലും പോലെ തല്ലുന്നതായിരുന്നു കാഴ്ച്ച. അതു കണ്ടതും അവൻ്റെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു. ഡാ… എന്നും പറഞ്ഞലറി കൊണ്ട് ഹരി അവർക്കു നേരെ കുതിച്ചു. കൂടെ മറ്റു വിദ്യാർത്ഥികളും. പിന്നെയവിടെ ഒരു കൂട്ടയിടിയായിരുന്നു. വെറും അടി എന്നു പറഞ്ഞാ പോര… നല്ല പൊടിപാറണ അടി.
ഹരി തൻ്റെ കയിൽ കിട്ടിയതെക്കെയെടുത്ത് അവരെ അടിച്ചു. അതിൽ ചെടിച്ചട്ടി മുതൽ മരക്കമ്പുവരെ ഉണ്ടായിരുന്നു. കൂട്ടത്തിൽ അവനും കിട്ടി രണ്ടെണ്ണം. അടി കൊടുക്കാൻ മാത്രമുള്ളതല്ല. വാങ്ങാൻ കൂടെയുള്ളതാണെന്ന് അവൻ പണ്ടേ… മനസ്സിലാക്കിയതിനാൽ അതൊന്നും അവന് ബാധകമായിരുന്നില്ല.
ബഹളം കേട്ട് ഓഡിറ്റോറിയത്തിൽ നിന്നും എല്ലാ വിദ്യാർഥികളും അവിടെ തടിച്ചു കൂടി. സംഭവം മനസ്സിലാക്കിയ പ്രിൻസിപ്പാൾ തൻ്റെ കയിൽ നിൽക്കില്ല. എന്ന പൂർണ്ണ ബോധ്യമുള്ളതിനാൽ. എടപെടാൻ പോയില്ല. നേരെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു കാര്യം പറഞ്ഞു.
പോലീസ് സ്റ്റേഷൻ വളരെ അടുത്തായതിനാൽ 5 മിനിറ്റുകൊണ്ട് ഒരു പോലീസ് ജീപ്പ് കോളേജ് ക്യാമ്പസിലേക്ക് കുതിച്ചു കയറി.
അപ്പോഴും അവിടെ അടി നല്ല തകിർതിയായി നടക്കുന്നുണ്ടായിരുന്നു.
ഹരി വേഗം തന്നെ കോളേജിലെ ടോയ്ലെറ്റിൻ്റെ സൈഡിലായി ഒളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആണ് ടോയിലെറ്റിൻ്റെ ഉള്ളിൽ നിന്നും ഓന്ത് എത്തി നോക്കുന്ന പോലെ ഒരു തല പുറത്തേക്കു വരുന്നത് ഹരി കണുന്നത്. നോക്കിയപ്പോ… അത് ശ്യാമായിരുന്നു..
ഡാ…
അയ്യോ… എൻ്റെ പൊന്നു സാറെ എന്നെ തല്ലല്ലെ.. സാറെ…
ഓഹ്.. എട പൊട്ടാ.. കെടന്ന് കാറല്ലെ ഇത് ഞാനാ.. ഹരി.
ഓഹ്. നീയായിരുന്നോ.. പണ്ടാരം പേടിച്ചു പോയി. ഡാ.. ഹരി.. പോലീസ് പോയിട്ടുണ്ടാവോ…
അറിയില്ല. വാ.. നോക്കാം. അവർ പതിയെ മെയിൻ ബ്ലോക്കിലേക്കു നടന്നു.
അല്ലഡാ.. നമ്മടെ എബി എന്ത്യേ…
ഇനിയെങ്ങാനും അവനെ പോലീസ് പൊക്കിയിട്ടുണ്ടാവോ…? ശ്യാം തൻ്റെ ആശങ്ക അറിയിച്ചു.
കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ…
അതു പറഞ്ഞ് തിരഞ്ഞതും ഹരി കാണുന്നത് കോളേജ് വളപ്പിലെയൊരു പൊന്തക്കാട്ടിൽ നിന്നും തൻ്റെ കാലിൽ ചുറ്റിപ്പിടിച്ച. വള്ളിച്ചെടിയും പറിച്ച് മാറ്റി ഷർട്ടെക്കെ കുടഞ്ഞിറങ്ങി വരുന്ന എബിയെയാണ്.
ആഹ്.. ദേ.. വരുന്നു.. നമ്മടെ ആശാൻ.
എട എബി.. നിനക്ക് കോറെ.. കിട്ടിയ… ‘ കിട്ടിയാന്ന… ആ… പന്നികൾ ഒരു കാര്യവുമില്ലാണ്ട… വന്നു മെക്കിട്ട് കേറിയെ.. കൊടുക്കും ഞാൻ.. കിട്ടിയതിൻ്റെ പലിശയും ചേർത്ത് . എബി അവനു വന്ന കലി അടക്കാനാവാതെ പല്ലിറുമി കൊണ്ട് പറഞ്ഞു.. നീ.. ഇപ്പോ.. ഒന്ന് അടങ്ങ്. നമുക്ക് ചോദിക്കാം തൽക്കാലം. ഇതൊന്നു തീരട്ടെ. ഹരി അതും പറഞ്ഞ് നിർത്തിയപ്പോഴാണ് ഒരു അനോൺസ്മെൻ്റ് ഉണ്ടായത്.
പ്രിയ വിദ്യാർഥികളെ… കോളേജിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്.
ഇനി ഇതിൻ്റെ പേരിൽ ഒരു വഴക്ക് വേണ്ട ഹരി…. ഒന്നിലെങ്കിലും ഈ വരുന്ന എലെക്ഷന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉള്ള ആളാ നീ… അതു കൊണ്ട് ഇതിനെച്ചൊല്ലിയൊരു തർക്കം ഇനി വേണ്ട. ഇല്ല. ശ്യാമേ…. ഇത്. ഇവിടം കൊണ്ട് തീരില്ല. എബിയുടെ മേത്ത് അവന്മാർ കൈ വെച്ചിട്ടുണ്ടെങ്കി…
ഞാൻ കണ്ടതാ… അവന്മാര് എബിയെ പട്ടിയെ തല്ലുമ്പോലെ ഇട്ട് തല്ലുന്നത്. പിന്നെ ശ്യാമിന് ഒന്നും പറയുവാനുണ്ടായിരുന്നില്ല. സ്നേഹിച്ചാ… കൂടെ നിൽക്കുവനു വേണ്ടി ചാവാൻവരെ തയ്യാറാവുന്ന ഹരിയുടെ സ്വഭാവം അവന് നന്നായി അറിയാമായിരുന്നു.
ഡാ.. എബി എന്ന നമുക്ക് പോയാലോ..
ആഹ്. പോവാം.. ഇനിയിപ്പോ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.
അവർ ശ്യാമിനോട് യാത്ര പറഞ്ഞിറങ്ങി. ഹരി ബൈക്കിൽ കേറാൻ നേരമാണ് സാരി വാങ്ങുന്ന കാര്യമോർത്തത്.
അയ്യോ… മറന്നല്ലോ.. ച്ഛെ.. നാശം.
എന്താടാ…
അളിയാ.. അതെ നാളെ അമ്മയുടെ പിറന്നാളാണ്. അപ്പോ ഒരു സാരി എടുക്കണമെന്നു കരുതിയിരുന്നതാ… എനിക്കാണെ സെലെക്റ്റ് ചെയ്യാനൊന്നും അറിയില്ല.
അതുകൊണ്ട്. (എബി ഒരു ചോദ്യഭാവത്തിൽ ഹരിയെ നോക്കി.)
എടാ… ഞാൻ മീരയെ കൂട്ടി പോവാം എന്നാ വിചാരിച്ചിരുന്നത്. അതിനെടയിലാ… അപ്പോ… ഈ പ്രശ്നം മൊത്തം ഉണ്ടായെ. അതു കൊണ്ടവളോട് ഈ കാര്യം പറയാനും പറ്റിയില്ല.
സാരി എടുക്കാൻ നിനക്ക് അമ്മുവിനെ കൂട്ടി പോയപ്പോരെ… എന്തിനാ… മീരയെ വിളിക്കുന്നത്. മ്മ്… മനസ്സിലാവുന്നുണ്ട്, മനസ്സിലാവുന്നുണ്ട്.. കുറച്ചു ദിവസമായി ഞാൻ കാണുന്നു.. എവിടെക്കയോ… ഒരു സ്പെല്ലിംങ് മിസ്റ്റേക്ക് നടക്കട്ടെ… നടക്കട്ടെ…
ഒരു കള്ളച്ചിരിയോടെ എബി പറഞ്ഞു.
നീ… എന്തൊക്കെയിപ്പറയണേ…
ഇഷ്ട്ടം.
ഒന്ന് പോs.
ആഹ്. അളിയാ… ഞാൻ ചുമ്മാ പറഞ്ഞതല്ല. അവക്ക് നിന്നോടുള്ള പെരുമാറ്റത്തിൽ പലപ്പോഴും എനിക്കത് തോന്നിയട്ടുണ്ട്. നല്ല കൊച്ചാടാ… വേണെ… ഒന്ന് നോക്കിക്കോ…
ഒന്ന്. പോയെ എബി..
ഓ.. വേണ്ടെ..വേണ്ട… ആട്ടെ …. ഇനി ഇപ്പോ എന്താ പ്ലാൻ.അവൾ ഇപ്പോ വീടെത്തിക്കാണും.
ആ.. ഞാൻ തന്നെ പോയി എടുക്കാം.. അല്ലാതെ എന്ത് ചെയ്യാനാ… നീയും കൂടെ പോരെ…
ഞാനാ ഈ കോലത്തിലാ…. അതും പറഞ്ഞ് എബി അവൻ്റെ ഇടി കൊണ്ട് കീറിപ്പറഞ്ഞ ഷർട്ട് കാണിച്ചു.
ഞാൻ എങ്ങും ഇല്ല ഈ കോലത്തിൽ നീ… തന്നെ പോയാ.. മതി.
അവൻ പറയുന്നതിലും കാര്യമുണ്ട്. അത്രയ്ക്കും കീറിപ്പറഞ്ഞിരുന്നു അവൻ്റെ വസ്ത്രം.
പോരാത്തതിന് ജീൻസിൽ മുഴുവൻ മണ്ണും പൊടിയും.
ഹരീ… നീ.. പൊക്കോ. ഞാൻ ശ്യാമിൻ്റെ ഒപ്പം പൊക്കോളാം.
അതു പറഞ്ഞ് എബി ബൈക്കിൽ നിന്നും ഇറങ്ങി. താക്കോൽ ഹരിയുടെ കയിൽ കൊടുത്തു
എടാ.. എന്ന ഞാൻ വീട്ടിലാക്കാം..
വേണ്ട അളിയാ.. എന്തായാലും ശ്യാം. ആ വഴിയലെ. ഞാൻ അവൻ്റെ ഒപ്പം പൊക്കോളാം. നീ വിട്ടോ…
എന്നാ.. ശെരി അളിയാ…
ഓക്കെ മാൻ.
ഹരിയുടെ കൈ. ഡ്രെസ് ചെയ്തിരിക്കുന്നതിനാൽ വണ്ടി ഓടിക്കുവാൻ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു അവന്. എന്നാലും അവൻ അത് അജസ്റ്റ് ചെയ്തു. അങ്ങനെ നേരെ സീമാട്ടിയിലേക്ക് വിട്ടു. ബൈക്ക് പാർക്ക് ചെയ്ത് നേരെ സാരീ സെക്ഷനിലേക്കു നടന്നു. ചെന്നതും അവിടെ നിന്ന സെയിൽ ഗേളിനോട് ആവശ്യം പറഞ്ഞു. അപ്പോഴാണ് തൻ്റെ അരികിൽ നിൽക്കുന്ന പെൺകുട്ടി തന്നെ നോക്കുപ്പോലെ തോന്നിയത്. അവനും അത് ആരാണെന്നറിയാൻ ഒന്ന് അവളുടെ മുഖത്തേക്കു നോക്കി. ആ പെൺകുട്ടിയെ കണ്ടതും അവൻ്റെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. അവൻ അവളെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
ആഹ്. താനോ? താനെന്താ ഇവിടെ. ഹരിയായിരുന്നു. ആ ചോദ്യകർത്താവ്.
അത് ഞാൻ അങ്ങോടാ… ചോദിക്കണ്ടെ… ഹരി എന്താ ഇവിടെ.അതും ലേഡീസ് സെക്ഷനിൽ.
ദൈവമേ… ഇവളു മിണ്ടുമോ…. ഹരി ഒരു ആത്മകതം എന്ന പോലെ മനസ്സിൽ പറഞ്ഞു.
ആഹ്. അത് പിന്നെ. നാളെ അമ്മയുടെ പിറന്നാളാണ്. അപ്പോ ഒരു സാരി എടുത്തു കൊടുക്കാം എന്നു കരുതി.
ആഹ്. ഞാനും ഒരു ചെറിയ ഷോപ്പിംഗിനിറങ്ങിയതാ… എന്തായാലും.കോളേജ് പരുപാടി കുളമായലോ… അപ്പോ ഇതെങ്കിലും നടക്കട്ടെ എന്നു കരുതി.
അത് കേട്ടപ്പോ ഹരിക്ക് തന്നെ ഒരു ചമ്മൽ തോന്നി. ഒന്നില്ലങ്കിലും ആ പരുപാടി പൊളിയാൻ താനും ഒരു കാരണമായലോ.. എന്നോർത്തിട്ട്.
സോറി. പാർവ്വതി.
എന്തിനാ.. സോറി ? അവൾ പിരികമയർത്തിക്കൊണ്ട് ഒരു ചോദ്യഭാവത്തിൽ പറഞ്ഞു.
അല്ലാ… അത് പിന്നെ. ഞാനും കൂടിക്കാരണമല്ലെ പരുപാടി പൊളിഞ്ഞത്.
അങ്ങനെയൊന്നും ചിന്തിക്കണ്ടോ… അല്ലേലും KSQക്കാർ ആ പരുപാടി എങ്ങനെയെങ്കിലും പൊളിക്കുമായിരുന്നു.
മ്മ്… അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നെ… ഒരു അപേക്ഷയുണ്ട് ഇനിയിതിൻ്റെ പേരിൽ അടുത്ത തല്ലുണ്ടാക്കാൻ നിൽക്കരുത്.
അതിന് ഒരു മൗനം മാത്രമായിരുന്നു അവൻ്റെ മറുപടി. കാരണം സാധിക്കാത്ത കാര്യങ്ങൾക്ക് അവൻ ഒരിക്കലും ആർക്കും വാക്കു കൊടുത്തിരുന്നില്ല. എടോ… താൻ ഒരു സാരി സെലക്റ്റ് ചെയ്ത് തരാമോ… എനിക്കീ… സാരിച്ചൊന്നും സെലക്റ്റ് ചെയ്യാൻ അറിയില്ല. അൽപ്പനേരത്തെ മൗനം വെടിഞ്ഞവൻ ചോദിച്ചു.
ആഹ്.തരാലോ… അത് പറഞ്ഞവൾ അവിടെ നിന്നും ഒരു പച്ച കളർ കോട്ടൺ സാരി എടുപ്പിച്ചു.
ആഹ്. ഇതു കൊള്ളാം. ഇതെടുത്തോ. അതും പറഞ്ഞവൾ ആ സാരി ഹരിക്ക് നേരെ നീട്ടി.
ശെരി. എന്നാ ഇതു പാക് ചെയ്തോളൂ. ഹരി സെയിൽസ് ഗേളിനോട് പറഞ്ഞു.
അതോടെപ്പം പാർവ്വതിയും ഒരു ബ്ലൂ കളർ സാരി കൂടി വാങ്ങി. അങ്ങനെയവർ ബില്ലടിച്ചിറങ്ങാൻ നേരത്താണ് പാർവ്വതി ഹരിയുടെ കൈയിലെ മുറിവ് കണ്ടത്.
അയ്യോ.. ഇതെന്തു പറ്റിയതാ…
ഓഹ്. അതോ.. ഹരി നടന്ന സംഭവം അവളോട് പറഞ്ഞു.
അത് കേട്ടപ്പോ. അവളുടെ കണ്ണുനനയുന്നത് അവൻ അറിഞ്ഞു.
പെട്ടെന്ന് അവൾ അത് മറയ്ക്കാൻ ശ്രമിച്ചു. ഹരിക്കും അത് കണ്ടപ്പോ എന്തോപ്പോലെയായി. പക്ഷേ അവൻ അതിനെപ്പറ്റി ഒന്നും ചോദിക്കാൻ നിന്നില്ല. ഹരി… എന്നാ ഞാൻ പോട്ടെ.. ദാ… ഈ സാരി അമ്മക്ക് കൊടുക്കണം.
അതൊന്നും പറഞ്ഞാൽ പറ്റില്ല. താൻ ഇത് പിടിച്ചെ.
അവൾ മുഖത്തൊരു ചെറിയ ദേഷ്യം വരുത്തി പറഞ്ഞു. അവസാനം അവന് നിവർത്തിയില്ലാതെ അത് വാങ്ങേണ്ടി വന്നു. ഒരു മടിയോടെയാണ് അവനത് വാങ്ങിയത്.
ഹരീ… എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു.
എന്താ… പറഞ്ഞോ…
ഇവിടെ വെച്ച് പറഞ്ഞാൽ ശെരിയാവില്ല. നാളെ കോളേജില്ലലോ.. നാളെ പുറത്തെവിടെയെങ്കിലും വെച്ച് കാണാൻ പറ്റോ..
ആഹ്. അതിനെന്താ… കാണാല്ലോ…
എന്നാ നാളെ രാവിലെ 10 മണിക്ക് ഹിൽ പാലസിൽ വരാമോ.. ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവൾ ഹരിയോട് ചോദിച്ചു.
ആഹ്.വരാല്ലോ..
എന്നാ ഞാൻ പോട്ടെ നാളെ കാണാം.
അതും പറഞ്ഞവൾ പാർക്കിംങ് ഏരിയലേക്ക് നടന്നു. ഹരി അവൾ പോവുന്നതും നോക്കി നിൽക്കുകയാണ്. കുറച്ചു ദൂരം നടന്ന ശേഷം അവൾ നടത്തം നിർത്തി അവനെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുകൾ എന്തോ പറയാൻ വെമ്പുന്ന പോലെയവന് തോന്നി. അവൾ വീണ്ടും തിരികെ നടന്നു നീങ്ങി. ആ നോട്ടത്തിൻ്റെ അർത്ഥം എന്തെന്ന് മനസ്സിലാക്കാൻ ആവാതെ അവൾ പോകുന്നതും നോക്കിയവൻ നിന്നു. പിന്നെ അവനും വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയതും ലക്ഷ്മിയമ്മയുടെ കണ്ണിൽ പെടാതെ സാരി അവൻ്റ റൂമിൽ എത്തിച്ചു.
അമ്മൂ… ഡി.. അമ്മൂ.
ആഹ്. കെടന്ന് കാറണ്ട ദേ… വരുന്നു. അതും പറഞ്ഞ് അമ്മു ഹരിയുടെ റൂമിലേക്ക് ചെന്നു.
എന്താ.. വിളിച്ചെ.
ഡീ.. സാരി വാങ്ങിയട്ടുണ്ട് അത് കാണിക്കാൻ വിളിച്ചതാ..
ഓഹ്. ഒന്നു പതിയെ പറാ..ഡ. പൊട്ടാ. അമ്മ കേൾക്കും. അവൾ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.
ആട്ടെ എന്താ നിൻ്റെ പ്ലാൻ.
അതെ ഏട്ടാ .. എല്ലാവരും കിടന്നു കഴിയുമ്പോ.സാരി എടുത്ത് അടുക്കളയിൽ ഗ്ലാസ് സ്റ്റൗവിനു മുകളിൽ വെക്കാം. അതാവുമ്പോ.. വെളുപ്പിന് അമ്മ എഴുന്നേൽക്കുമ്പോ.. അത് കാണുകയും ചെയ്യും. ഐഡിയ എപ്പടി..
അമ്മു എളിക്ക് കൈയും കൊടുത്ത് രണ്ടു പുരികവും പൊക്കിക്കൊണ്ടു ചോദിച്ചു.
പ്രമാദം.
Thank U… Thank U…
അമ്മൂ.. ഒരു കേക്കും കൂടി ഓഡർ ചെയ്താലോ?
ആഹ്. അതു കൊള്ളാം.. എന്നാ ഒരു റെഡ് വെൽവറ്റ് തന്നെയായിക്കോട്ടെ.
അയ്യെഡി. മോളെ… റെഡ് വെൽവെറ്റാ…
1000 – 1500 രൂപയാവും അത്രയൊന്നും എൻ്റേലില്ല.
ഇപ്പോ തന്നെ 1800 രൂപേടെ സാരിയാ.. വാങ്ങിയെ. മാക്സിമം ഒരു 800 രൂപ അതിലൊതുങ്ങുന്ന വല്ല കേക്കും പറ.
ഓഹ്. ഈ എച്ഛിടെയൊക്കെ കാര്യം പറഞ്ഞ. എന്നാ… ഒരു ബ്ലാക്ക് ഫോറസ്റ്റ് എങ്കിലും വാങ്ങോ…?
അമ്മു ഒരു പുച്ഛഭാവത്തിൽ ചോദിച്ചു.
മ്മ്… ശെരി. ഹരി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു. അവൻ അപ്പോൾ തന്നെ കേക്ക് ഷോപ്പിൽ വിളിച്ച് കേക്കിന് ഓഡർ കൊടുത്തു.
ഡി.. കേക്ക് വൈകീട്ട് കിട്ടും. അതു പോരെ?
ആഹ്. മതി.
അപ്പോഴാണ് വേറൊരു കവർ കൂടി അവിടെ ഇരിക്കുന്നത് അവൾ കണ്ടത്. ഇതെന്താ.. എന്നും പറഞ്ഞ് അവൾ ആ കവർ തുറന്നു.
ഏഹ്. രണ്ടു സാരി വാങ്ങിയോ..? ഇല്ലെഡി… അത് എൻ്റെയൊരു ഫ്രണ്ട് അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞ് തന്നതാ…
വെറുതെ അല്ല. ഞാനും വിചാരിച്ചു. ലോക പിശുക്കനായ എൻ്റെ ഏട്ടൻ രണ്ട് സാരിയൊക്കെ വാങ്ങോന്ന്.
അവൾ ഹരിയെ ഒന്ന് ആക്കിയ മട്ടിൽ പറഞ്ഞു.
പിശുക്കൻ നിൻ്റെ അച്ഛനാടി പുല്ലെ…
ദേ… വെറുതെ… എൻ്റെ അച്ഛനെ പറഞ്ഞാലുണ്ടലോ…
അവൾ അതും പറഞ്ഞ് അവനു നേരെ പിച്ചാനായി കൈ നീട്ടിയതും അവൻ ഒഴിഞ്ഞു മാറി പുറത്തേക്കോടി.
പിന്നെ വണ്ടിയെടുത്ത് കറങ്ങി രാത്രി 9 മണിക്കാണ് വീട്ടിൽ വന്നു കയറിയത്. ചോറു തിന്നാനൊന്നും നിന്നില്ല. നേരെ പോയി കിടന്നു. അപ്പോളാണവൻ നാളെ പാർവ്വതി കാണണം എന്ന് പറഞ്ഞതോർത്തത്.
എന്തിനാണ് അവൾ തന്നെ കാണണം എന്നു പറഞ്ഞത്? എന്തായിരിക്കും. അവൾക്ക് എന്തോട് പറയാനുണ്ടാവുക? എൻ്റെ കൈ മുറിഞ്ഞ കാര്യം പറഞ്ഞപ്പോൾ എന്തുകൊണ്ടാവും അവളുടെ കണ്ണുനിറഞ്ഞത്?
ഒരു പച്ച കളർ സാരി. അതിനു മുകളിൽ ചെറിയ പേപ്പർ കഷ്ണത്തിൽ Happy Birthday Lakshmi amma എന്നെഴുതിയിരിക്കുന്നു. അതു വായിച്ചതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരു സ്ത്രീയെന്ന നിലയിലും അതിലുപരി മാതാവ് എന്ന നിലയിലും അവർക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു അത്.
തൻ്റെ ഇരു കവിളുകളിലും പതിച്ച ചുംബനമാണ് അവരെ ആ കരച്ചിലിൽ നിന്നും മുക്തയാക്കിയത്. Happy Birthday Lakshmiamma… അതു കേട്ടതും തൻ്റെ അരികിലായ് വന്ന നിന്ന ഹരിയേയും അമ്മുവിനേയും അവർ മാറി മാറി ചുംബിച്ചു.
അയ്യേ… പിന്നേം കരയ്യാ…. അമ്മു ലക്ഷ്മിയമ്മയുടെ കവിൾ പിച്ചി വലിച്ചുകൊണ്ട് ചോദിച്ചു.
സാരി ഇഷ്ട്ടായോ… അമ്മേ… ഹരിയുടെ ചോദ്യത്തിന്. ഇഷ്ട്ടമായി എന്നയർഥത്തിൽ ചിരിച്ചു കൊണ്ടവർ തലയാട്ടി.
ആഹ്. എന്നാ… ഒരു ചായിട്ടെ… ഇനി ഇപ്പോ ഉറങ്ങീട്ട് കാര്യമില്ല.. അതും പറഞ്ഞ് ഹരി ഉമ്മറത്തേക്ക് പോയി.
പടിവാതിലും കടന്ന് തിണ്ണയിൽ ഇരിക്കാൻ പോയതും മുഖത്തിനു നേരേ എന്തോ വന്നു കൊണ്ടു. അങ്ങനെയൊന്ന് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അവനൊന്ന് ഞെട്ടി. നോക്കിയപ്പോ ന്യൂസ് പേപ്പറാണ്.
അപ്പോളുണ്ടായ അരിശത്തിൻ്റെ പുറത്ത് ആ പേപ്പറുകാരൻ്റെ അച്ഛനെയവൻ മനസ്സിൽ സ്മരിച്ചു.😡😡😡 പാവം അയാളിപ്പോൾ കിടക്കപ്പായയിൽ കിടന്ന് തുമ്മുന്നുണ്ടാവും.😂 അരമണിക്കൂർ പേപ്പറും വായിച്ചിരുന്നു. അതിനിടയിൽ ലക്ഷ്മിയമ്മ ചായയും കൊണ്ടു വന്നു. ലക്ഷ്മിയമ്മ ആകെ നല്ല സന്തോഷത്തിലാണ് അവൻ എഴുന്നേറ്റ് TV ഓണാക്കി കുറച്ചു നേരം അതിൻ്റെ മുന്നിലിരുന്നു. ചാനലോരോന്നും മാറ്റിക്കൊണ്ടിരുന്നപ്പോ.. ദാണ്ടെ.. മൂവിസിൽ തിളക്കം സിനിമ. അതും കൊച്ചിൻ ഹനീഫയുടെ മുണ്ട് പറിക്കുന്ന സീൻ. അതും ആസ്വദിച്ച് കുറെ… നേരെം അങ്ങനെയിരുന്നു.
അപ്പോഴാണ് പാർവ്വതിയുടെ കാര്യം ഓർത്തത്. നോക്കിയപ്പോ 8.30 കഴിഞ്ഞു. ഹരി വേഗം എണീറ്റ് കുളിക്കാൻ പോയി. 1/2 മണിക്കൂറുകൊണ്ട് കുളീം തേവാരോം കഴിഞ്ഞെത്തി. ഒരു വെള്ള ഫുൾസ്ലീവ് ഷർട്ടും സ്കൈ ബ്ലൂ ജീൻസും എടുത്തിട്ട്. വേഗം ഫുഡും കഴിച്ചിറങ്ങി. കോളേജിൽ നടന്ന സംഭവങ്ങളൊന്നും വീട്ടിൽ അറിയാത്തതിനാൽ. എങ്ങോട്ടു പോവുന്നു എന്നൊന്നും ആരും തിരക്കാൻ പോയില്ല. കോളേജിലേക്കാവും എന്നു തന്നെ കരുതി കാണും. 1/ 2 മണിക്കൂറുകൊണ്ടവൻ പാലസിൽ എത്തി. ഇടദിവസം ആയതു കൊണ്ടാവാം. വലിയ തിരകൊന്നുമില്ല. ഹരി പാർക്കിംങിൽ ബൈക്ക് നിർത്തി. നോക്കിയപ്പോ പാർവ്വതിയുടെ കാറവിടെ കിടപ്പുണ്ട്. ഓഹ്. അപ്പോൾ അവൾ എത്തിയിട്ടുണ്ട്. ഹരി സ്വയം മനസ്സിൽ ചിന്തിച്ചുകൊണ്ട് പാർവ്വതിയെ വിളിക്കാനായ് ഫോണെടുത്തപ്പോഴാണ് തനിക്ക് അവളുടെ നമ്പർ അറിയില്ലല്ലോ എന്ന കാര്യം ഓർത്തത്. പെട്ടെല്ലോ….ദൈവമേ… അവളെ എവിടെ പോയി തപ്പാനാണ്. അതു ചിന്തിച്ചു നിന്നപ്പോഴാണ്. അവൻ്റെ തോളിൽ ഒരു കൈ പതിഞ്ഞത്. നോക്കിയപ്പോ പാർവ്വതി.
ഹോ.. ആശ്വാസമായി.തന്നെ വിളിക്കാൻ കൈയിൽ ഫോൺ നമ്പറില്ലാതെ പെട്ട് നിൽകേരുന്നു. അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
മ്മ് … അത് എനിക്കറിയാമായിരുന്നു.
അപ്പോഴാണ് അവൻ അവളെ ശ്രദ്ധിച്ചത്. വെള്ള കളർ ടോപ്പും റെഡ് കളർ ലെഗിൻസുമായിരുന്നു അവളുടെ വേഷം. മുടി പോണി ടെയിൽ രീതിയിൽ കെട്ടിയിരിക്കുന്നു. കാതിൽ സ്റ്റഡ് ടൈപ്പ് കമ്മൽ. കൈയിൽ വളയില്ല. പകരം ഇടത്തേ കൈയിൽ ഒരു സിൽവർ കളർ ചെയിൻ ടൈപ്പ് വാച്ചുണ്ട്. നെറ്റിൽ ഒരു കടുക് മണി വലുപ്പത്തിലുള്ള പൊട്ടും തൊട്ടിട്ടുണ്ട്. കണ്ണെഴുതിയിട്ടുണ്ട്. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്നെ ഒരു സുഖം. കണ്ണെടുക്കാനെ തോന്നുന്നില്ല. എന്തോ ആ കണ്ണുകൾക്കൊരാഗർഷ്ണീയത ഉള്ളപ്പോലെ. ഹരി സ്വയം മറന്ന് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി.
പിന്നെ. തനിക്കെന്താ… പറയാനുണ്ടെന്ന് പറഞ്ഞത്. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൻ ചോദിച്ചു.
അത്….അതുപിന്നെ…. ഹരി… നമുക്ക് എവിടെയെങ്കിലും ഇരുന്നു സംസാരിക്കാം ഹരി.
മ്മ്. ശെരി. അതും പറഞ്ഞവർ ഒരു വാകമരച്ചോട്ടിലായുളള കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു.
പക്ഷേ… കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല.
അല്ലാ… തനിക്കെന്തോ.. പറയാനുണ്ടെന്ന് പറഞ്ഞിട്ട്. ഒന്നും ഇതുവരെ പറഞ്ഞില്ല.
അൽപ്പനേരത്തെ മൗനത്തിന് അറുതി വരുത്തിക്കൊണ്ട് ഹരി ചോദിച്ചു. ഹരി… അതുപിന്നെ. എനിക്ക് എങ്ങനെയാ… പറയണ്ടേന്ന് അറിയില്ല.
തന്നോട് കുറേ.. നാളായി ഇത് പറണമെന്ന് വിചാരിക്കുന്നു. പക്ഷേ കഴിയുന്നില്ല. തന്നെ കാണുമ്പോ തന്നെ മനസ്സിലെ ധൈര്യം മുഴുവൻ ചോർന്നു പോകും.
താൻ എന്താണെങ്കിലും പറയഡോ… എന്തിനാ.. പേടിക്കുന്നേ…
ഹരി അവൾക്ക് ധൈര്യം പകരാൻ ശ്രമിച്ചു.
ഹരി… എനിക്ക് ഹരിയെ ഇഷ്ട്ടമാണ്. I LOVE YOU
അതു കേട്ടതും അവൻ്റെയുള്ളിൽ ആയിരം പെരുമ്പറുകളൊന്നിച്ച് മുഴങ്ങുന്ന പോലെ തോന്നി. അവൻ്റെ തൊണ്ട വരളുന്നതുപോലെ, കണ്ണുകൾ കൂമ്പിയടയുന്നതു പോലെ കൈകാലുകൾ തളരുന്നതു പോലെ തന്നിലെ മാറ്റം തനിക്ക് തന്നെ മനസ്സിലാവുന്നില്ല. എന്താണെനിക്ക് സംഭവിച്ചത്.
ഹരീ.. ഒന്നും പറഞ്ഞില്ല. അവൻ്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ അവൾ ആശങ്കയോടെ തിരക്കി.
പക്ഷേ… അവന് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല. ആ മൊത്തം മരവിച്ച അവസ്ഥ.
പറ.. പറയഡാ…
പാർവ്വതി.. ഞാൻ എന്താ.. പറയ്യാ… തന്നെപ്പോലെ ഒരാളെ സ്നേഹിക്കാനുള്ള യോഗ്യത എനിക്കുണ്ടോ?
ഹരീ.. എനിക്ക് തന്നെക്കുറിച്ചെല്ലാമറിയാം. അതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ഹരിയെ ഞാൻ സ്നേഹിച്ചതും. തുടക്കത്തിൽ എനിക്ക് തന്നോടൊരു ആരാധനയായിരുന്നു.പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ അത് പ്രണയമായ് മാറി . എനിക്ക് ഒരുപാടിഷ്ട്ടമാണ് ഹരിയെ. I LOVE YOU Really love you. — — — — — — I love you too. ഹരി അവളുടെ വലം കൈ തൻ്റെ ഇരു കൈകൾ കൊണ്ടു പൊതിഞ്ഞ്. തൻ്റെ നെഞ്ചോടുച്ചേർത്തുവച്ചു കൊണ്ട് പറഞ്ഞു. അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. ഒപ്പം മുഖത്തൊരു പുഞ്ചിരിയും വിടർന്നിരുന്നു. ഹരി തൻ്റെ കരങ്ങൾ കൊണ്ട് അവളുടെ കണ്ണീരൊപ്പി . ശേഷം അവളെ തൻ്റെ മാറോടു ചേർത്തു. ഒരു കുഞ്ഞിൻ്റെ ലാഘവത്തോടെ അവളാ മാറിൽ ചാഞ്ഞു. കുറച്ചു നിമിഷങ്ങൾക്കു ശേഷം ആ ആലിംഗനത്തിനു വിരാമമിട്ടുകൊണ്ടവൾ അവനിൽ നിന്നും അടർന്നു മാറി. അവളുടെ മുഖത്തൊരു നാണം വിരിയ്ക്കുന്നവൻ കണ്ടു. എന്താ.. ഇങ്ങനെ നോക്കുന്നത്.
ഹരിയുടെ നോട്ടം താങ്ങാനാവാതെ അവൾ ചോദിച്ചു. ഒന്നുമില്ല. വെറുതെ… ഞാനെൻ്റെ പെണ്ണിനെ ഒന്ന് കാണാൻ .
അതു കേട്ടതും അവൾ നാണത്താൽ തലതാഴ്ത്തി.
ഹരി.. തൻ്റെ ഫോൺ തന്നെ…
അവൻ ജീൻസിൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൾക്കു നേരെ നീട്ടി.
ഇതെന്താ… ചിലന്തി വലയോ…
അവൻ്റെ ഫോണിൻ്റെ അവസ്ഥകണ്ടവൾ ചോദിച്ചു. അത്രയ്ക്ക് ദയനീയമായിരുന്നു അതിൻ്റെ അവസ്ഥ.
അവനൊരു വളിച്ച ചിരി പാസാക്കി.
ദാ… ഇതാണെൻ്റെ നമ്പർ.
അവളുടെ നമ്പർ ഫോണിൽ ഡയൽ ചെയ്ത ശേഷം ഫോൺ അവനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
നമുക്കൊന്നു നടന്നാലോ.. ഹരീ…
അതിനെന്താ… നടക്കാലോ…
ഹരി അവളുടെ കൈ തൻ്റെ കൈയേടു കോർത്തു കൊണ്ട് ആ മൺപാതയിലൂടെ നടന്നു. അവൾ അവൻ്റെ ഇടത്തെ തോളോടുച്ചേർന്ന് അവൻ്റെ തോളിൽ തലചായ്ച്ചു നടന്നു.
ഹരീ…
മ്മ്…
ഹരിക്ക് എന്നോട് ശെരിക്കും ഇഷ്ട്ടമുണ്ടായിരുന്നോ…?
അങ്ങനെ ചോദിച്ചാ…
എനിക്ക് പറയാൻ അറിയില്ല. പാറു…
ഏഹ്. എന്താ വിളിച്ചെ?
അവൾ നടത്തം നിർത്തിക്കൊണ്ട് ഒരു ആശ്ചര്യഭാവത്തിൽ അവനെ നോക്കി ചോദിച്ചു.
പാറൂന്ന്. എന്തെ. അങ്ങനെ വിളിച്ചത് ഇഷ്ട്ടായിലെ ?
എന്തോ… പറഞ്ഞത് തെറ്റായിപ്പോയോ എന്ന പോലെ. ഒരു പരിഭ്രമത്തോടെ അവൻ ചോദിച്ചു.
ഇല്ല. എനിക്ക് ഇഷ്ട്ടമാണ് അങ്ങനെ വിളിക്കുന്നത്. അതു പറഞ്ഞതും അവളുടെ കവിളുകൾ ചുവന്നു തുടുത്തു.
പാറൂ… താനെന്നാലും എന്തു കണ്ടിട്ടാ എന്നെ സ്നേഹിച്ചത്. അതും എന്നെപ്പോലൊരു സാധാരണക്കാരനെ. ഹരീ… തനിക്ക് നല്ലൊരു മനസ്സുണ്ട്. അതു തന്നെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും.
അവർ അങ്ങനെ കുറെ നേരം പരസ്പരം ഹൃദയങ്ങൾ പങ്കുവെച്ചു. ആ ചുരുങ്ങിയ സമയത്തിനുള്ളിലും അവർ ഏറെ പരസ്പരം മനസ്സിലാക്കിയിരുന്നു.
ഹരീ…
മ്മ്…
ഞാൻ പേയ്ക്കോട്ടെ… നേരം ഒരു പാടായി..
മ്മ്..
വൈകീട്ട് വിളിക്കുമോ…?
മ്മ്… വിളിക്കാം. അവൻ മറുപടി നൽകി.
അവൾ അവനിൽ നിന്നും അകന്ന് കാർ ലക്ഷ്യമാക്കി നടന്നു.
പോകും വഴി അവനെയൊന്ന് തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല. ഒപ്പം ഒരു പുഞ്ചിരിയും അവൾ അവനായ് അവൾ സമ്മാനിച്ചു. തൻ്റെ പ്രിയതമ നടന്നകലുന്നത് കൺച്ചിമ്മാതെ നോക്കിക്കൊണ്ടവൻ ആ വാകമരത്തിൻ ചോട്ടിലിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.
കുറച്ചു കഴിഞ്ഞപ്പോളേക്കും ഹരിയും വീട്ടിലേക്കു പോയി. വീട്ടിലെത്തിയതും ലക്ഷ്മിയമ്മയുടെ പിറന്നാളാഘോഷവുമൊക്കെയായി നല്ലൊരു ദിവസമായിരുന്നു അന്ന്. ലക്ഷ്മിയമ്മയുടെ വക സ്പെഷ്യൽ പിറന്നാൾ പാൽപ്പായസവും ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഒരടിപൊളി ദിവസം.
പാറു നൽകിയ സാരി ലക്ഷ്മിയമ്മയ്ക്ക് കൊടുത്തെങ്കിലും. ചോദിച്ചപ്പോ.. ഒരു ഫ്രെണ്ട് തന്നതാണെന്ന് മാത്രം പറഞ്ഞു.😜
രാത്രി ഹരി കിടക്കാനായി മുറിയിൽ കയറിയതും. പാറുവിനെ ഫോൺ ചെയ്തു.
ആ വിളി കാത്തിരുന്നപ്പോലെ. രണ്ടാമത്തെ റിംഗിൽ തന്നെ അപ്പുറത്ത് നിന്നും കോൾ അറ്റൻഡ് ചെയ്തു.
ഹലോ… അവളുടെ ആ കിളിനാദം അവൻ്റെ കാതിൽ പതഞ്ഞതും. എന്തോ… ഇക്കിളിപ്പെടുത്തുന്ന അനുഭൂതിയാണവനുണ്ടായത്.
ഹലോ… ഹരി…
അവൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നുമില്ലതെ വന്നപ്പോൾ അവൾ ഒന്നു കൂടി വിളിച്ചു.
ആഹ്.പറ പറൂ…
മ്മ്… നേരത്തെ എന്താ… ഹലോന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാഞ്ഞേ..
ആഹ്. അതോ.. അതൊന്നുമില്ല.
മ്.. പിന്നെ… ബർത്ത് ഡേ ഒക്കെ.. എങ്ങനെയുണ്ടായിരുന്നു?
അടിപൊളിയായിരുന്നു.
ഞാൻ തന്ന സാരി കൊടുത്തോ…?
കൊടുത്തലോ….
ആര് തന്നതാണെന്ന് ചോദിച്ചില്ലെ…
മ്… ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ഫ്രെണ്ട് തന്നതാണെന്ന്. ഗേൾ ഫ്രെണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു.
എന്നിട്ടെന്തെ… പറയാഞ്ഞെ…
നല്ലൊരു ദിവസമായിട്ട് വെറുതെ തല്ലുകൊള്ളണ്ട.. എന്നു വിചാരിച്ചു. അതു കൊണ്ട് പറഞ്ഞില്ല .
ഹി.ഹി.. അമ്മ ഇത്തിരി നീനാണെന്ന് തോന്നുന്നല്ലല്ലോ..
ഏയ്. അതൊരു പാവമാ… എൻ്റെയടുത്ത് മാത്രമേ.. . ഇങ്ങനെ തല്ലു പിടിക്കാൻ വരോളൂ… അത് എനിക്കും ഇഷ്ട്ട.
അങ്ങനെ 1/2 മണിക്കൂറോളം അവരുടെ സംഭാക്ഷണം നീണ്ടു നിന്നു.’
ഫോൺ കട്ടാക്കിയതും അവൻ്റെ മനസ്സിലേക്കവളുടെ രൂപം തെളിഞ്ഞു വന്നു. മുല്ലമൊട്ടുപ്പോലുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന വെളുത്ത ഓവൽ ഷെയിപ്പ് മുഖം. അധികം വണ്ണമില്ലാത്ത. എന്നാൽ നല്ല ആകാരവടിവുള്ള ശരീരം. വെട്ടിയൊതുക്കിയ കറുകറുത്ത കാർക്കൂന്തൽ. കരിമഷിക്കണ്ണെഴുതിയ കറുത്ത മിഴികൾ. നല്ല അത്തിപ്പഴം പോലെ ചുവന്നു തുടുത്ത ചെൻചുണ്ടുകൾ. നീളൻ മൂക്ക്. നീളൻ വിരൽ. ഓഹ്. എല്ലാം കൊണ്ടും ഒരു മാലാഖ തന്നെ.
അവൻ്റെ മുഖത്തൊരു നാണം വിരിഞ്ഞപ്പോഴേക്കും അത് സ്വയം മറയ്ക്കാൻ അവൻ തലയിണയിലേക്ക് തൻ്റെ മുഖം പൂഴ്ത്തി.
ചോര വീണമണ്ണിൽ നിന്നുയർന്നുവന്ന പൂ മരം. ചേതനയിൽ നൂറു നൂറു പൂക്കളായ് പൊഴിക്കട്ടവേ. നോക്കുവിൻ സഖാക്കളെ… നമ്മൾ വീധിയിൽ ആയിരങ്ങൾ ചോരക്കൊണ്ടെഴുതി വച്ച വാക്കുകൾ സലാം… ലാൽ സലാം….
അവൻ്റെ സ്വപ്നങ്ങൾക്ക് വിരാമിട്ടുകൊണ്ടാണ് ആ ഫോൺ മുഴങ്ങിയത്. അതിൻ്റെ നീരസം അവൻ്റെ മുഖത്ത് കാണുവാനും സാധിക്കുമായിരുന്നു. ഹരി ഫോണെടുത്ത് നോക്കിയപ്പോ. എബിയാണ് വിളിക്കുന്നത്.
ഓഹ്. ഈ മൈരന് വിളിക്കാൻ കണ്ട നേരം. കോപ്പ്. അവൻ സ്വയം പിറുപിറുത്തു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.
എന്താടാ… മൈരെ… ഈ നേരത്ത്. നിനക്ക് ഒറക്കോന്നുല്ലെ…
ഞാൻ ഇന്ന് നിന്നെ പുറത്തേക്കൊന്നും കാണാഞ്ഞതുകൊണ്ട് വിളച്ചതാ… മലരെ..
നിൻ്റപ്പൻ വർഗീസ് ഇരട്ടപ്പെറ്റു കിടക്കേണന്നറിഞ്ഞിട്ട് കാണാൻ പോയേക്കുവായിരുന്നു. മൈരന് വിളിക്കാൻ കണ്ടൊരു നേരം.
അതെന്താ… മോനെ ഈ നേരത്ത് വിളിച്ചാ…
ഹി .ഹി.. അതുപിന്നെ. ഞാൻ നിന്നോട് പറയാതിരിക്കോ എൻ്റബി.. ഇന്ന് ഫുള്ളും അതിൻ്റെ ത്രില്ലിലായിരുന്നു. അതാ.. പറയാൻ വിട്ടുപോയെ…
മ്മ്… ശെരി, ശെരി.. എനിക്ക് എന്തായാലും ചിലവ് ചെയ്യണം പറഞ്ഞേക്കാ…
അതൊക്കെ ചെയ്യാടാ..
ആഹ്. എന്നാ ശെരി മോൻ പോയി മോൻ്റ പെണ്ണിനേയും ഓർത്തോണ്ട് കെടന്നോ… അതും പറഞ്ഞ് എബി ഫോൺ കട്ടാക്കി. ഹരി നിദ്രയിലേക്കാഴ്ന്നു. ദിവസങ്ങൾ കടന്നു പോയി. അതിനിടയിലും അവരുടെ പ്രണയസല്ലാഭങ്ങൾ തകിർതിയായ് നടന്നു.
ക്യാമ്പസിലെ ചില കണ്ണുകൾ അവരെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. കോളേജിലെ ഹീറോയും എല്ലാവരുടെയും ഇഷ്ട്ടതോഴനുമായ സഖാവ് ഹരിയെ കിട്ടാതെ പോയതിലുള്ള അസൂയയുമായ് ചില സുന്ദരി മണികൾ ഒരു വശത്ത്. അതേ സമയം പാർവ്വതി എന്ന ആരും കൊതിക്കുന്ന കൊച്ചു സുന്ദരിയെ കിട്ടാതെ പോയതിലുള്ള നിരാശയിൽ കുറെ… ആൺപിള്ളേർ വേറെയും.
പക്ഷേ.. ഹരിയും പാർവ്വതിയും അത് നന്നായ് ആസ്വദിക്കുകയും ചെയ്തു. അങ്ങനെയിരിക്കാലെയാണ് ഒരു ദിവസം കോളേജ് യൂണിയൻ ഇലക്ഷൻ പ്രക്യാപിച്ചത്. യൂണിയൻ മീറ്റിംഗ് കൂടി ഹരിയെ SFY യുടെ സ്ഥാനാർഥിയാക്കിക്കൊണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാൻ തീരുമാനമായ്. അത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ അവർക്ക് അധികം കണ്ടുമുട്ടുവാനോ.. മിണ്ടുവാനോ.. സാധിച്ചിരുന്നില്ല. ഹരി ഇലക്ഷൻ്റെ തിരക്കിലായിരുന്നതു തന്നെ കാരണം. എങ്കിലും ദിനവും മുടങ്ങാതെ ഫോണിലൂടെ ബന്ധപ്പെട്ടുവാൻ അവർ ശ്രമിച്ചിരുന്നു.
ഡാ… രാത്രി എറങ്ങൂലെ.. പോസ്റ്ററൊട്ടിക്കാനുള്ളതാണ്.
ശ്യാം എബിയോടായ് പറഞ്ഞു.
ഇല്ലളിയാ… ഞാൻ വൈകീട്ട് കോട്ടയം വരെയൊന്നു പോകും. ചാച്ഛന് വയ്യാന്നും പറഞ്ഞ് വിളിച്ചായിരുന്നു.
ആണോ.. എന്നാ കുഴുപ്പമില്ലടാ… നീ..വിട്ടോ… ഹോസ്റ്റലിലെ പിള്ളാരെ വിളിക്കാം.
ഓക്കെ. അളിയാ.. എന്നാ പോട്ടെ.
ഓക്കെ.
അന്ന് രാത്രി ഹരിയും ശ്വാമും പിന്നെ മൂന്നാല് പേരും കൂടി. ഇലക്ഷൻ പോസ്റ്റർ ഒട്ടിക്കലും ചുവറെഴുത്തു മൊക്കെയായി കോളേജ് ക്യാമ്പസിൽ ആയിരുന്നു. 12 മണിയോടു കൂടി എല്ലാ പരുപാടികളും കഴിഞ്ഞ് അവർ പോകാനിറങ്ങി. ശ്യാമന്ന് രാത്രിയായതിനാൽ കോളേജ് ഹോസ്റ്റലിൽ നിൽക്കുവാൻ തീരുമാനിച്ചു. കോളേജിൽ നിന്നും വെറും നൂറു മീറ്റർ ദൂരം മാത്രമേ ഹോസ്റ്റലിലേക്ക് ഉണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നതിനാൽ അവർ ഹരിയോട് വേഗം യാത്ര പറഞ്ഞിറങ്ങി. ഓഹ്. മുള്ളാൻ മുട്ടീട്ടും മേല. അതു പറഞ്ഞ് ഹരി അപ്പുറത്തെ മാവിൻ ചുവട്ടിൽ പോയി കാര്യം സാധിച്ചു. ആഹാ… കുറേ നേരം പിടിച്ചു വെച്ചിട്ട് മുള്ളുമ്പോ… എന്താ…സുഖം. അവൻ സ്വയം പിറുപിറുത്തു.
അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. അവൻ വേഗം വീട്ടിലേക്കു പോവാനായ് ബൈക്കിനരികിലേക്കു നടന്നു.
പെട്ടെന്നായിരുന്നു പിന്നിൽ നിന്നുമാരോ.. അവൻ്റെ വയറിൻ്റെ വലതുവശത്തായി പിച്ചാത്തി കുത്തിയിറക്കിയത്.
ആ വേദനയിൽ അവന് ഒന്ന് അലറാൻ പോലുമായില്ല. അവൻ വേദന കൊണ്ട് പുളഞ്ഞു. പതിയെ അവൻ തിരിയാൻ ശ്രമിച്ചതും ഇടിമിന്നലിൻ വെളുച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു.
ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന നൽകുന്നതായിരുന്നു.
ആ വേദനയിലും അവൻ അറിയാതെ മന്ദ്രിച്ചു.
എബി.. നീ.
അതേടാ.. എബി തന്നെ.
അതു പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പകയുടെ കനലെരിയുന്നത് അവനറിഞ്ഞു.
ചാവടാ… എബി അലറികൊണ്ട് . ആ കുത്തിയ പിച്ചാത്തി വലിച്ചൂരി പിന്നെയും വയറിലേക്കു കുത്തിയിറക്കി. തുടരും.
Comments:
No comments!
Please sign up or log in to post a comment!