Will You Marry Me.?? Part 05

ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….

ആഷിക…..

ഒറ്റ നിമിഷം കൊണ്ട് എന്റെ ഓർമ രണ്ട് വർഷം പുറകിലേക്ക് പോയി…. ആഷികയും ഒത്തുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…

ആദ്യമായി ഞാൻ അവളെ കണ്ടത്, സംസാരിച്ചത്.. രാജസ്ഥാനിൽ പോയത്.. കല്ല്യാണ വേഷത്തിൽ അവളെ കണ്ടത്..മുറിയിൽ കയറിയത്‌.. കല്യാണം കഴിച്ചത്..ഒരുമിച്ച് താമസിച്ചത്.. അവസാനം അന്ന് ആ എയർപോർട്ടിൽ വച്ച് അവസാനമായി പിരിഞ്ഞത്.. അങ്ങനെ എല്ലാം ഒരു മിന്നൽ പോലെ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു..

തോളിൽ കൈ പതിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്.. കാർലോ ആണ്..

“ആരാ ഷോൺ അത്.. നിനക്കറിയുമോ ഈ കുട്ടിയെ..??”

“അറിയാം…”

“ആരാ…???”

“എന്റെ ഒരു ഫ്രണ്ട് ആണ്…”

“ഹോ…”

എന്റെ മനസ്സിൽ മുഴുവൻ ചോദ്യങ്ങൾ മാത്രം ആയിരുന്നു… എന്തിന് അവൾ എന്നെ കുറിച്ച് അന്വേഷിച്ച് ഇവിടെ വന്നു?? എന്തിന് എന്നെ കാണാതെ തിരികെ പോയി?? ഇത്രയും കാലത്തിനു ഇടക്ക്‌ ഒരിക്കൽ പോലും അവൾ എന്നെ ഒന്ന് കോൺടാക്ട് ചെയ്തിട്ടില്ല.. പിന്നെ എന്തിന് ഇപ്പൊൾ.???

ഞാൻ കണ്ട്രോൾ റൂം വിട്ട് പുറത്തേക്ക് വന്നു..

എന്റെ ഹൃദയ സ്പന്ദനം ഇപ്പോളും പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ല.. പെട്ടെന്നുണ്ടായ മാറ്റം കണ്ടിട്ട് ആകണം കാർലോ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“എന്ത് പറ്റി ഷോൺ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??”

“ഏയ്.. എന്ത് പ്രശ്നം.. ഞാൻ എന്നാ മോളിലേക്ക്‌ ചെല്ലട്ടെ..”

ഞാൻ കാർലോയ്ക്ക്‌ മുഖം കൊടുക്കാതെ വേഗം മുകളിലേക്ക് നടന്നു.. ബാക്കി ഉള്ളവർ ഇപ്പോളും അവിടെ തന്നെ ഇരിക്കുന്നുണ്ട്.. എല്ലാവരും വളരെ സന്തോഷത്തിൽ ആണ്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..

എന്നെ കണ്ടപ്പോൾ തന്നെ ചേട്ടായി ചോദിച്ചു..

“ആരാടാ വന്നെ..??”

“ആരും ഇല്ല ചേട്ടായി അവർക്ക് ആളു മാരിപോയതാ..”

കള്ളം പറയുന്നത് ഉള്ളിൽ വലിയ ഒരു നീറ്റൽ ഉണ്ടാക്കി എങ്കിലും എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ..

“ഞാൻ ഇപ്പൊ വരാം..”

പതിയെ ഞാൻ അവിടെ നിന്നും റൂമിലേക്ക് പോന്നു… മനസ്സ് വല്ലാതെ അസ്വസ്ഥം ആണ്.. സമാധാനം വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.. അവളുടെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നു.. എന്ത് ചെയ്യണം എന്ന് അറിയില്ല.

. എന്തിനാണ് കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു പരീക്ഷണം.. പെട്ടന്ന് ആരോ മുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു… ജൂലി ആണ്.. അവള് മുറിക്കുള്ളിലേക്ക്‌ വന്ന് എന്റെ അരികെ ബെഡിൽ ഇരുന്നു…

അവള് ഒന്നും പറയുന്നില്ല.. പക്ഷേ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു.. അത് എന്നിൽ തെല്ല് ഭയം ഉണ്ടാക്കി..

“എന്താ ജൂലി..??”

“ഷോൺ.. നിനക്ക് മറ്റുള്ളവരെ കള്ളം പറഞ്ഞ് പറ്റിക്കാൻ സാധിക്കുമായിരിക്കും പക്ഷേ എന്നോട് അത് വേണ്ട.. നിന്റെ മുഖം മാറിയത് ഞാൻ മനസ്സിലാക്കി ല്ല എന്നാണോ നീ കരുതിയത്… പറ താഴെ പോയിട്ട് എന്തുണ്ടായി.. ആരാ നിന്നെ കാണാൻ വന്നത്…”

“അത്…. ജൂലി… ”

“ഷോൺ എനിക്ക് മറ്റൊരു കള്ളം അല്ല.. സത്യം ആണ് അറിയേണ്ടത്.. ആരാ താഴെ വന്നത്..??”

ഇനിയൊന്നും അവളോട് മറച്ചു വക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നി.. സത്യം അറിയാൻ അവൾക്കും അവകാശം ഉണ്ട്..

“ഷോൺ പറ…”

“ആഷിക…”

രണ്ടുവർഷത്തിന് ശേഷം ആ പേര് വീണ്ടും കേട്ടപ്പോൾ അവളുടെ ഉള്ളിലും ഉണ്ടായ നടുക്കം എനിക്ക് അവളുടെ മുഖത്ത് കാണാമായിരുന്നു..

“ഷോൺ..”

“അതേ ജൂലി.. അവൾ തന്നെ… ആഷിക..”

അവള് നോട്ടം എന്റെ മുഖത്ത് നിന്നും മാറ്റി വിജനതയിൽ നോക്കി എന്തോ ആലോചിച്ച് നിന്നു.. പെട്ടന്ന് സ്വബോധം വീണ്ടു കിട്ടിയ പോലെ എന്നോട് ചോദിച്ചു..

“നിങ്ങള് തമ്മിൽ… നിങൾ തമ്മിൽ കണ്ടോ..??”

“ഇല്ല.. അവൾ എന്നെ കുറിച്ച് ജസ്റ്റ് അന്വേഷിച്ച് തിരികെ പോയി..”

ജൂലി വീണ്ടും എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നു.. എനിക്കും എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥ..

“ഷോൺ.. ഇത്രയും കാലത്തിനു ശേഷം അവൾ എന്തിന്.. വീണ്ടും..??”

സത്യത്തിൽ അത് ഞാൻ എന്നോട് തന്നെ ഇതിനോടകം ആയിരം തവണ ചോദിച്ചിരുന്നു.. എന്നാൽ ഉത്തരം മാത്രം കിട്ടിയില്ല.. പക്ഷേ ജൂലിയെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമയാണ്..

“അറിയില്ല ജൂലി.. ചിലപ്പോൾ യാധൃശ്ചികം ആയി കണ്ടപ്പോൾ ജസ്റ്റ് വെറുതെ…”

ജൂലി മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ എന്തോ വലിയ ആലോചനയിൽ ആണ്..ഇവൾ എന്താണ് ഈ ചിന്തിച്ച് കൂട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല ല്ലോ…

“എനിക്ക് അങ്ങനെ തോന്നുന്നില്ല ഷോൺ..”

“എന്താ..??”

“അവള് അങ്ങനെ യാദൃശ്ചികം ആയി വന്നതാണ് എന്ന് തോന്നുന്നില്ല..”

“പിന്നെ..??”

“എനിക്ക് തോന്നുന്നു… ഷോൺ.. അവൾ നിന്നെ തേടി വന്നതാണ് എന്ന്..”

“ജൂലി…”

അവളുടെ പെട്ടന്നുള്ള ആ പറച്ചിൽ എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.
. ഇതാണോ ഇവൾ ഇത്ര നേരം ചിന്തിച്ച് കൂട്ടിയത്.. ഒരിക്കലും അങ്ങനെ ആകാൻ വഴിയില്ല.. ഇനി അങ്ങനെ ആണെങ്കിലോ..??

“പിന്നെ എന്തിനാ അവൾ എന്നെ കാണാതെ തിരികെ പോയത്..??”

“അവള് നോക്കുമ്പോൾ നീ ഫാമിലി ആയി എൻജോയ് ചെയ്ത് സുഖമായി ജീവിക്കുന്നു.. അത്കൊണ്ട് ഒരു ശല്യം ആവണ്ട എന്ന് കരുതി തിരികെ പോയതായിരിക്കും…”

“ജൂലി.. നിന്റെ നിഗമനങ്ങൾ ഒക്കെ വളരെ നന്നായിരിക്കുന്നു.. പക്ഷേ ഇപ്പോ ഈ ഡിറ്റക്ടീവ് കളി ഒന്നും വേണ്ട.. വാ നമുക്ക് പുറത്തേക്ക് പോകാം..”

ഞാൻ പുറത്തേക്ക് പോകാൻ എണീറ്റതും ജൂലി എന്റെ കയ്യിൽ പിടിച്ചു…

“ഷോൺ…”

“എന്താ ജൂലി…??”

“നീ അവളെ പോയി കാണണം..”

“ജൂലി നീ എന്ത് പ്രാന്താ ഈ പറയുന്നത്..”

“ഷോൺ ഞാൻ പറയുന്ന പോലെ ചെയ്യ്.. എന്റെ മനസ്സ് പറയുന്നു ഈ കഥയിൽ തീർച്ചയായും അവൾക്കും ചിലത് പറയാൻ ഉണ്ടാകും..”

ഞാൻ ഒന്നും മിണ്ടാതെ ബെഡിലേക്ക്‌ തന്നെ ഇരുന്നു… സത്യത്തിൽ എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു.. ജൂലി പറയുന്ന പ്രാന്തിന് കൂട്ട് നിൽക്കാൻ ആവില്ല.. അവൾ എന്നെ തേടി വന്നെങ്കിൽ എന്നെ കാണാതെ ഒരിക്കലും പോവില്ലായിരുന്നു.. വേണ്ട.. എല്ലാം വച്ചവസാനിപ്പിച്ചത് ആണ്… ഇനി ഒന്നും പൊടി തട്ടി എടുക്കേണ്ട.. അത് ദോഷം ചെയ്യും.. എല്ലാവർക്കും… പക്ഷേ ഞാൻ എന്റെ ബുദ്ധികൊണ്ട് കൊണ്ട് ചിന്തിക്കുന്നത് ആയിരുന്നില്ല എന്റെ മനസ്സ് പറയുന്നത്… ജൂലി പറയുന്നതാണ് ശരി.. അവളെ കണ്ടുപിടിക്കണം.. അവൾക്ക് പറയാൻ ഉള്ളത് കേൾക്കണം..

ഞാൻ ഒരിക്കൽ കൂടി ജൂലിയുടെ മുഖത്തേക്ക് നോക്കി…

“എനിക്കറിയാം ഷോൺ.. നിനക്കും അവളെ കാണാൻ ആഗ്രഹം ഉണ്ട് എന്ന്.. ചെല്ല്‌.. പോയി അവളെ കാണ്…”

പുഞ്ചിരിച്ച് കൊണ്ടാണ് അവൾ ഇത്രയും പറഞ്ഞ് നിർത്തിയത്..

“ശരി.. ഞാൻ പോയി കാണാം… പോയി കണ്ടിട്ട് അവളുടെ കഥയും കേട്ടിട്ട് തിരിച്ച് വന്ന് പറഞ്ഞു തരാം പോരെ…”

“മതി…”

ഇതിനും പുഞ്ചിരി കൊണ്ട് മറച്ച ഒരു ഉത്തരം ആണ് അവൾ തന്നത്..

“പക്ഷേ ഒരു കാര്യം.. നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാളും ഈ കാര്യങ്ങൾ ഒന്നും അറിയരുത്..”

“ഓകെ..”

ഞാൻ എന്റെ മനസ്സിൽ പ്ലാനിംഗ് നടത്താൻ ആരംഭിച്ചു.. എവിടെ പോയി അന്വേഷിക്കും അവളെ.. എങ്ങനെ കണ്ടെത്തും.. ഇത്രയും വലിയ നഗരത്തിൽ അവളെ എങ്ങനെ കണ്ടെത്താൻ ആണ്.. ഒരുപക്ഷേ അവൾ തിരികെ പോയിട്ടുണ്ടെങ്കിൽ..?? എന്തൊക്കെ ആയാലും ഒന്നുറപ്പാണ് എനിക്ക് ഒരു സഹായം അത്യാവശ്യം ആണ്.. പണ്ട് രാജസ്ഥാനിൽ ഭുവൻ എന്നെ സഹായിച്ച പോലെ ഇവിടെയും ഒരാൾ… കാർലോക്ക്‌ അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ ആവില്ല.
.

ഞാൻ ജൂലിയും ഒത്ത് മുറിക്ക് പുറത്തിറങ്ങി.. കുറച്ച് നേരം ഒക്കെ മറ്റുള്ളവരുടെ കൂടെ ഒക്കെ ഇരുന്ന് സംസാരിച്ച ശേഷം ഒന്ന് പുറത്ത് പോണം എന്ന് പറഞ്ഞ് ഞാൻ ഹോട്ടലിന്റെ മുന്നിലേക്ക് ഇറങ്ങി.. കുത്തി കുത്തിയുള്ള ചോദ്യങ്ങൾ ഒരുപാട് ഉയർന്നു വന്നു എങ്കിലും ജൂലി കൂടി സപ്പോർട്ടിന് ഉള്ളത് കൊണ്ട് ആർക്കും സംശയം ഒന്നും തോന്നിയില്ല…

ഞാൻ ഹോട്ടലിലെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്ന് കാർലോക്ക്‌ ഫോൺ ചെയ്തു …

“എന്താ ഷോൺ…”

“കാർലോ.. എനിക്ക് നിങ്ങളെ അത്യാവശ്യം ആയി ഒന്ന് കാണണം ദയവായി ഹോട്ടൽ വരെ ഒന്ന് വരാവോ..??”

“അതിനെന്താ ഷോൺ.. ഒരു പത്ത് മിനിറ്റ്..”

ഞാൻ അവിടെ കിടന്ന ഒരു മാസിക എടുത്ത് വെറുതെ നോക്കിക്കൊണ്ടിരുന്നു.. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാർലോയുടെ കാൾ വന്നു…

“ഷോൺ ഞാൻ ഹോട്ടലിന് മുന്നിൽ ഉണ്ട് നീ എവിടെ..??”

“ഞാൻ വെയ്റ്റിംഗ് ലോഞ്ചിൽ ഉണ്ട് അങ്ങോട്ട് വരൂ..”

“ഓകെ…”

അധികം വൈകാതെ തന്നെ കാർലോ അങ്ങോട്ട് വന്നു.. അദ്ദേഹം എന്റെ തൊട്ടടുത്തുള്ള ചെയറിൽ ഇരിക്കുകയും ചെയ്തു…

“എന്ത് പറ്റി ഷോൺ.. എന്താ കാണണം എന്ന് പറഞ്ഞത്..??”

“കാർലോ.. എനിക്ക്.. എനിക്ക് ചിലത് പറയാൻ ഉണ്ട്..”

“പറഞ്ഞോളൂ ഷോൺ..”

ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത കഥ മുഴുവൻ കാർലോയോട് വിവരിച്ചു…

എല്ലാം വളരെ വിശദമായി കേട്ട ശേഷം കുറച്ച് നേരത്തെ മൗനത്തിനു ശേഷം കാർലോ തുടർന്നു…

“നിനക്ക് ഇത്ര വലിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു ഷോൺ…”

“ഞാനും മറക്കാൻ ശ്രമിക്കുന്ന ദിവസങ്ങൾ ആണ് അതെല്ലാം….”

“അപ്പോ ആ കുട്ടി ആണല്ലേ ഇവിടെ ഇപ്പൊ നിന്നെ അന്വേഷിച്ചത് വന്നത്…”

“അതേ കാർലോ.. എനിക്ക് അവളെ വീണ്ടും കാണണം.. അതിനു എന്നെ സഹായിക്കുമോ എന്ന് ചോദിക്കാൻ ആണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..”

കാർലോ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു…

“ഷോൺ.. നീ ശരിക്കും ആലോചിച്ചിട്ട് തന്നെ ആണോ.. കാരണം നിനക്ക് തന്നെ അറിയാമല്ലോ…”

“അറിയാം കാർലോ… പക്ഷേ എനിക്കിത് ചെയ്തേ മതിയാകൂ… Atleast അവൾക്ക് പറയാൻ ഉള്ളത് എന്താണ് എന്നെങ്കിലും കേൾക്കാലോ..”

“ഞാൻ സഹായിച്ചിട്ടില്ലെങ്കിലും നീ പോകും എന്ന് എനിക്കറിയാം.. ഓകെ.. ഞാൻ റെഡിയാണ്…”

“താങ്ക്സ് കാർലോ…”

“അപ്പോ പറ എവിടെ നിന്ന് തുടങ്ങാം…”

എന്റെ മനസ്സിലൂടെ രണ്ട് വർഷം മുൻപ് ഞാൻ ആദ്യമായി ആഷികയെ തേടി നടന്ന കാര്യങ്ങൾ ഓരോന്നോരോന്നായി വന്നു കൊണ്ടിരുന്നു…

കാർ നമ്പർ കണ്ടുപിടിച്ച് ഫോളോ ചെയ്തത്.
. അവളുടെ കൂട്ടുകാരിയെ കാണാൻ പോയത് അവിടെ നിന്ന് രാജസ്ഥാനിൽ പോയത് റിസപ്ഷൻ സെന്റെറിൽ പോയത്….

പെട്ടന്ന് എന്തോ ഓർത്തത് പോലെ ഞാൻ എഴുന്നേറ്റു..

“കാർലോ വരൂ…”

“എങ്ങോട്ടാ ഷോൺ??.”

“അവള് വന്നത് ഒറ്റക്കാണോ എന്നറിയണം.. ഇനി ആണെങ്കിലും അല്ലെങ്കിലും അവൾ ഏതെങ്കിലും വണ്ടിയില് ആണ് വന്നത് എങ്കിൽ ഇവിടുത്തെ ഔട്ട്‌ഡോർ ക്യാമറകളിൽ ഏതെങ്കിലും ഒന്നിൽ അതുണ്ടാകും അത് കിട്ടിയാൽ പോരെ…”

“ഷോൺ നീ പറയുന്നത് ശരിയാണ്.. പക്ഷേ ഇവിടെ വണ്ടി നമ്പർ നോക്കി കണ്ടുപിടിക്കുന്നത് ഒന്നും അത്ര ഈസി അല്ല..”

“എനിക്കറിയാം കാർലോ.. പക്ഷേ ഇവിടെ അവൾ ഏതായാലും ഒരു ടാക്സി സർവീസ് അല്ലെങ്കിൽ ഒരു റെന്റൽ സർവീസ് അല്ലേ ഉപയോഗിക്കൂ.. അത് ഏത് കമ്പനി ആണ് എന്ന് അറിഞ്ഞാൽ നമുക്ക് അവിടെ പോയി അന്വേഷിക്കാൻ പറ്റുമല്ലോ..”

കാർലോ കുറച്ച് നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച് നിന്നു..

“ഓകെ ഷോൺ.. വാ.. നമുക്ക് കൗണ്ടറിൽ പോയി അന്വേഷിക്കാം…”

ഞാനും കാർലോയും വീണ്ടും കൗണ്ടറിൽ ഉള്ള പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.. കാർലോ അവരോട് കാര്യം പറയുകയും ഒരു തവണ കൂടി സി സി ക്യാമറാ ദൃശ്യങ്ങൾ കാണിക്കണം എന്നും ആവശ്യപ്പെട്ടു.. കാർലോക്ക്‌ ഈ ഹോട്ടലും ആയി നല്ല ഒരു ബന്ധം ഉണ്ട്.. അത് കൊണ്ട് അവർ വീണ്ടും ഞങ്ങളെ കൺട്രോൾ റൂമിൽ പോകാൻ അനുവദിച്ചു..

ഞാനും കാർലോയും വീണ്ടും കൺട്രോൾ റൂമിനകത്ത് കയറി.. അവർ എനിക്ക് ഹോട്ടലിലെ എൻട്രൻസ് മുതൽ പാർക്കിംഗ് ലോട്ട്‌ വരെ ഉള്ള എല്ലാ ഔട്ട്‌ഡോർ ക്യാമറകളും കാണിച്ചു..

ഏകദേശ സമയം പറഞ്ഞപ്പോൾ അവർ ആ സമയത്തെ വിഷ്വൽസ് കാണിച്ചു.. അങ്ങനെ അവസാനം അവൾ വന്നത് ഒറ്റക്കാണ് എന്നും , ഒരു ടാക്സി കാറിൽ ആണ് വന്നത് എന്നും മനസ്സിലായി…

ടി മാക്സ് എന്ന് പറയുന്ന ഒരു ഏജൻസിയുടെ കാബ് ആണ്.. പക്ഷേ അതിന്റെ പുറകിലെ ഗ്ലാസ്സിൽ എഴുതിയിരിക്കുന്ന നമ്പർ വ്യക്തമായി കാണുന്നില്ല.. ഞാൻ ഏതായാലും ഫോൺ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്തു…

കൺട്രോൾ റൂമിൽ ഉള്ള സ്റ്റാഫുകളോട് നന്ദി പറഞ്ഞ് ഞങൾ പുറത്തേക്ക് നടന്നു..

“ഇനി എന്താ ഷോൺ അടുത്തത്..??”

“പറയാം..”

ഞാൻ ഫോണിൽ ഗൂഗിൽ മാപ്പ് ഓപ്പൺ ആക്കി എന്നിട്ട് ടി മാക്സ് ടാക്സി സർവീസ് എന്ന് ടൈപ് ചെയ്തു.. നിറയെ ഓഫീസുകൾ ഉണ്ട് അവർക്കിവിടെ.. ഞാൻ ഏറ്റവും അടുത്തുള്ള ഓഫീസ് നോക്കിയപ്പോൾ അത് പത്ത് കിലോമീറ്റർ അകലെ ആണ്..

എല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന കാർലോ എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. എന്നാ പോയാലോ..??

“പോവാം..”

ഞാനും ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി.. ഞാനും കാർലോയും പാർക്കിങിലേക്ക്‌ നടന്നു.. അവിടെ ഞങൾ രെന്റിന് എടുത്ത് ജീപ്പ് ഉണ്ടായിരുന്നു.. കാർലോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു ഞാൻ തൊട്ടടുത്ത സീറ്റിലേക്കും ഇരുന്നു.. വണ്ടി ഹോട്ടലിന്റെ എൻട്രൻസ് കടന്ന് റോഡിലേക്ക് ഇറങ്ങി..

ഞാൻ ഫോൺ എടുത്ത് ജൂലിക്ക്‌ മെസേജ് അയച്ചു..

“ആദ്യ സൂചന ലഭിച്ചു.. അങ്ങോട്ട് പോകുന്നു…”

അവള് മെസ്സേജിന് വേണ്ടി കാത്തിരുന്ന പോലെ.. അപ്പോൾ തന്നെ റിപ്ലയും അയച്ചു..

“ആൾ ദി ബെസ്റ്റ്… പിന്നെ ഓവർ എക്‌സൈറ്റ്മെന്റ് കാണിച്ച് മണ്ടത്തരം ഒന്നും കാണിക്കരുത്..”

ഇല്ല ഞാൻ ശ്രദ്ധിക്കാം എന്ന് അവൾക്ക് റിപ്ലേ അയച്ചു… റോഡിലേക്കും ഇടക്ക്‌ എന്റെ മുഖത്തേക്കും നോക്കി കൊണ്ട് കാർലോ ചോദിച്ചു…

“അന്ന് നിങ്ങള് എയർപോർട്ടിൽ നിന്നും പിരിഞ്ഞതിന് ശേഷം നീ അവളെ കണ്ടിട്ടേ ഇല്ലെ.. സത്യത്തിൽ എന്താണ് ഈ രണ്ടു വർഷ കാലയളവിൽ സംഭവിച്ചത്?.?”

ഞാൻ ഒന്നും മിണ്ടാതെ റോഡിലേക്ക് നോക്കി സീറ്റിലേക്ക് തല ചായ്ച്ചു.. എന്റെ ഓർമകൾ പതുക്കെ..പതുക്കെ രണ്ടു വർഷങ്ങൾക്ക് പിന്നിലേക്ക് പോയി…..

*********** ************** **********

അന്ന് എയർപോർട്ടിൽ വച്ച് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആണ് അവൾ നടന്നു നീങ്ങിയത്… നിർവ്വികാരമായ മനസ്സോടെ ആണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്..

തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അവിടെ കാത്തിരുന്നത് അതിലും ഭയങ്കരമായ കാര്യങ്ങൾ ആയിരുന്നു…

ജൂലിയുടെ ആത്മഹത്യാ ശ്രമം.. വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാം കുറ്റപ്പെടുത്തൽ അങ്ങനെ ഒരുപാട്…

അതൊന്നും സത്യത്തിൽ എന്നെ അത്രക്കും അധികം വിഷമത്തിൽ ആക്കിയില്ല.. പക്ഷേ ആഷിക ഇല്ലാത്ത ആ അവസ്ഥ അതെനിക്ക് താങ്ങാവുന്നതിലും അപ്പുറായിരുന്നു… ഞങ്ങൾ തമ്മിൽ അത്രയ്ക്കൊന്നും അടുത്ത് ഇടപഴകിയിട്ട്‌ ഇല്ല എങ്കിലും അവലുമൊത്തുള്ള ഓരോ കുഞ്ഞു നിമിഷങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു.. ഞാൻ അവയിൽ നിന്നും കണ്ടെത്തിയിരുന്ന സന്തോഷം അതിരറ്റത് ആയിരുന്നു..

ഒരിക്കലും എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിരുന്നില്ല.. അറിയിക്കാൻ തുടങ്ങിയ നിമിഷത്തിൽ ആണ് പ്രണയത്തിന് ഉള്ള അവളുടെ എതിർപ്പും പുച്ഛവും എല്ലാം വീണ്ടും അവളിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നത്.. പിന്നെ പറയാൻ തോന്നിയില്ല..

എല്ലാം വിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ഒരുപാട് ഉപദേശിച്ചു.. അവളെ ഓർത്ത് ഇനി ജീവിതം പാഴാക്കരുത് എന്നു അവൾക്ക് അവളുടെ ജീവിതത്തിന്റെ സ്വാതന്ത്ര്യം നൽകണം എന്നും പറഞ്ഞ്..

ശരിയാണ് ഞാൻ ഇനിയും അവളെ ശല്ല്യം ചെയ്യുന്നതിൽ അർത്ഥം ഇല്ല.. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കവളെ മറക്കാൻ ആയില്ല…

ഒരിക്കൽ കൂടി വീണ്ടും കാണണം എന്നും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയണം എന്നും ഞാൻ തീരുമാനിച്ചു..

പക്ഷേ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല.. യു കെയിൽ പോകുന്നു എന്ന് പറഞ്ഞാണ് അവസാനമായി ഞങൾ തമ്മിൽ പിരിയുന്നത്..

പല വഴികളിലൂടെയും അവളെ ഞാൻ അന്വേഷിക്കാൻ ശ്രമിച്ചു.. നടന്നില്ല.. അവസാനം ഞാൻ യു കെയിൽ നിന്നും പബ്ലിഷ് ചെയ്യുന്ന എല്ലാ ട്രാവൽ ജേണലുകലും തെടിപിടിച്ച് വായിക്കാൻ തുടങ്ങി..

ദിവസങ്ങളോളം ഞാൻ കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു.. പ്രാന്തമായ ഒരു മാനസിക ഘട്ടത്തിലൂടെ ആയിരുന്നു ഞാൻ കടന്നു പോയി കൊണ്ടിരുന്നത്..

അങ്ങനെ അവസാനം ഒരുപാട് റിസേർച്ച് ഒക്കെ നടത്തി അവൾ ജോലി ചെയ്യുന്ന മാഗസിൻ ഞാൻ കണ്ടെത്തി…

അതിനു ശേഷം അവരുടെ കോൺടാക്ട് വിവരങ്ങൾ എല്ലാം തപ്പിയെടുത്ത് ഞാൻ അവരെ കോൺടാക്ട് ചെയ്തു…

“എന്നിട്ട്..??”

വളരെ ആകാംക്ഷയോടെ ആണ് കാർലോ അത് ചോദിച്ചത്…

ഞാൻ വീണ്ടും തുടർന്നു…

ഒരുപാട് കോളുകൾക്കും മെയിലുകൾക്കും ശേഷം ഞാൻ അവസാനം ആഷികയുമായി സംസാരിക്കാൻ ഉള്ള അവസരം കണ്ടെത്തി..

“എന്നിട്ട് നിങൾ തമ്മിൽ സംസാ രിച്ചോ..??”

ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും തുടർന്നു …

ഇല്ല…. എന്നോട് സംസാരിക്കാൻ അവൾക്ക് താൽപര്യം ഇല്ല എന്ന മെസ്സേജ് ആണ് എനിക്ക് അവസാനമായി കിട്ടിയത്..

“അതെന്ത് പറ്റി..?? നിങ്ങൾ ഒന്നുമില്ലെങ്കിലും ഫ്രണ്ട്സ് ആയിരുന്നില്ലേ..??”

“എന്തിനായിരുന്നു അന്ന് അവൾ എന്നെ അവോയിഡ് ചെയ്തത് എന്ന് എനിക്ക് ഇപ്പോളും അറിയില്ല.. കാർലോ പറഞ്ഞ പോലെ ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നല്ലോ…

ആ സംഭവത്തിന് ശേഷം ഞാൻ വീണ്ടും കടുത്ത ഡിപ്പ്രശനിലേക്ക്‌ പോയി.. ആരോടും ഒന്നും മിണ്ടാതെ വീട്ടിൽ തന്നെ മുറിയടച്ച് ഇരിപ്പായി…

പ്രണയം കൊണ്ട് ഉണ്ടാകുന്ന വേദന എത്രത്തോളം ഭയാനകം ആണ് എന്ന് ഞാനും തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അതെല്ലാം…

പിന്നീട് അതെല്ലാം മാറ്റിയെടുത്തു എന്നെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് അവൾ ആണ്.. എന്റെ ജൂലി…

ഇത്തരം സ്റ്റേജുകളിൽ കൂടി അവളും മുന്നേ കടന്നു പോയിരിക്കുമല്ലോ… അവളുടെ സാമീപ്യവും എന്നോടുള്ള സ്നേഹവും വീണ്ടും എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു..

അങ്ങനെ പതുക്കെ.. പതുക്കെ എല്ലാം മറന്ന് ഞാൻ വീണ്ടും ഇന്നീ കാണുന്ന അവസ്ഥയിൽ എത്തി….”

“അപ്പോ അന്ന് നിന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല എന്ന് പറഞ്ഞ അവൾ ഇപ്പൊ എന്തിനാ നിന്നെ തേടി ഇങ്ങോട്ട് വന്നത്…”

“അതിന്റെ ഉത്തരം അവൾക്കും കർത്താവിനും മാത്രമേ അറിയൂ കാർലോ..”

പിന്നെ സ്ഥലം എത്തുന്ന വരെ ഞങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഞാനും പഴയത് ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരുന്നു…

അവസാനം ഞങ്ങൾ രണ്ടുപേരും ഓഫീസിന് മുന്നിൽ എത്തി.. ലേശം ടെൻഷൻ ഉണ്ട് ഉള്ളിൽ, എങ്കിലും പുറത്ത് കാണിക്കാതെ ഞാൻ കാർലോയുടെ കൂടെ ഓഫീസിന് അകത്തേക്ക് നടന്നു..

ചെറിയ ഒരു ഒറ്റമുറി ബിൽഡിംഗ് ആണ്.. അടുത്തടുത്ത് നിരവധി ഓഫീസുകൾ ഉള്ളതിനാൽ ഇത് ചെറുത് ആണ്.. ആകെ രണ്ട് സ്റ്റാഫുകൾ മാത്രമേ ഒള്ളു ഉള്ളിൽ..

ഞാനും കാർലോയും അകത്തേക്ക് കയറി.. കാർലോ അവിടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് ഞങ്ങൾക്ക് അൽപം സംസാരിക്കണം എന്ന് പറഞ്ഞു.. അവർ ഞങ്ങളോട് മുൻപിൽ ഇട്ടിരിക്കുന്ന കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു..

കസേരയിൽ ഇരുന്ന് കൊണ്ട് ഞാൻ അവർക്ക് എന്നെ പരിചയപ്പെടുത്തി..

“എന്റെ പേര് ഷോൺ ജേക്കബ്, ഞങ്ങൾ ഇവിടെ ഒരു വ്യക്തിയുടെ ട്രാവൽ ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ വന്നതാണ്.. ദയവായി സഹായിക്കണം..”

“ഓകെ സാർ.. പക്ഷേ നിങ്ങളുടെ കയ്യിൽ ആരുടെയെങ്കിലും വെരിഫിക്കേഷൻ ഓർഡർ എന്തെങ്കിലും ഉണ്ടോ.. അതായത് പോലീസ് ഓഫീസർസിന്റെ അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട ആളുകളുടെ..??”

“ഇല്ല.. ഞങ്ങളുടെ കയ്യിൽ അങ്ങനെ രേഖകൾ ഒന്നും ഇല്ല തരാൻ.. ഇത് വ്യക്തിഗതമായ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു…”

“ക്ഷമിക്കണം സാർ.. പെർമിഷൻ ഒന്നും ഇല്ലാതെ എങ്ങനെ കസ്റ്റമർ ടെ വിവരങ്ങൾ തരും..??”

ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം എങ്കിൽ ഇവരുടെ ഭാഷയിൽ തന്നെ അപേക്ഷിക്കണം.. ഞാൻ കാർലോയോട് കാര്യം പറഞ്ഞു..

കാർലോ എനിക്ക് പകരം അവരോട് സംസാരിക്കാൻ തുടങ്ങി. ഏറെ നേരത്തെ ചർച്ചക്കൊടുവിൽ അവർ വിവരങ്ങൾ തരാം എന്ന് സമ്മതിച്ചു.. ഹാവൂ സമാധാനം ആയി..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..

“സാറിന് എന്താണ് അറിയേണ്ടത്..??”

ഞാൻ അവള് എന്നെ കാണാൻ വന്ന ദിവസവും ഹോട്ടലിൽ നിന്നും അറിഞ്ഞ ഏകദേശ സമയവും പിന്നെ ക്യാമറയിൽ നിന്നും ഞാൻ ഫോട്ടോ എടുത്ത വണ്ടിയുടെ നമ്പറും അവരെ കാണിച്ചു..

“എനിക്ക് ഈ സമയത്ത് ഈ കാറിൽ ആരായിരുന്നു യാത്ര ചെയ്തത് എന്നറിയണം..”

അവർ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വണ്ടി നമ്പർ നോട്ട് ചെയ്തു.. എന്നിട്ട് കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു.. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു..

“കിട്ടി സാർ… ആഷിക എന്നാണ് ആ പാസഞ്ചരുടെ പേര്..”

ദൈവമേ എല്ലാം ശരിയായി വരുവാണല്ലോ..

“അവർ എവിടെ നിന്നാണ് ആ ട്രിപ്പ് സ്റ്റാർട്ട് ചെയ്തത്..??”

“ഹോട്ടൽ മെട്രോയിൽ നിന്നാണ് സാർ..”

ഹോട്ടൽ മെട്രോ…

“ഓകെ അവർ ട്രിപ്പ് എവിടെ ആണ് എൻഡ് ചെയ്തത്..”

“അതിന്റെ ഡീറ്റെയിൽസ് ഒന്നും അപ്ഡേറ്റ് ആയിട്ടില്ല സാർ.. സാധാരണ ഗതിയിൽ ഒന്നുകിൽ കസ്റ്റമർ ട്രിപ്പ് പകുതിയിൽ ക്യാൻസൽ ചെയ്താലോ അല്ലെങ്കിൽ പിക്കിങ് സ്പോട്ട് തന്നെ ഡെസ്റ്റിനേഷൻ ആണെങ്കിലോ ആണ് ഇങ്ങനെ സംഭവിക്കാറ്..”

“ഓക്കേ.. എനിക്ക് അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് ഒന്ന് തരാമോ.. ഫോൺ നമ്പറോ മെയിലോ എന്തെങ്കിലും..??”

“ക്ഷമിക്കണം സാർ.. ഒരു മാനുഷിക പരിഗണന വച്ചാണ് ഞാൻ ഇത്രയും റിസ്ക് എടുത്ത് ഈ വിവരങ്ങൾ എല്ലാം പറഞ്ഞ് തന്നത്.. ദയവ് ചെയ്ത് എന്നെ നിർബന്ധിക്കരുത് മറ്റൊന്നും എനിക്ക് പറയാൻ ആവില്ല..”

അവർ പറയുന്നതിലും കാര്യം ഉണ്ട് എന്ന് തോന്നി… അത്കൊണ്ട് കൂടുതലായി അവരെ നിർബന്ധിക്കാൻ പോയില്ല.. അവർക്ക് നന്ദിയും പറഞ്ഞ് ഞാൻ ഓഫീസിന് പുറത്തേക്ക് നടന്നു…

കുറച്ച് കഴിഞ്ഞപ്പോൾ കാർലോ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

“അപ്പോ അടുത്തത് ഹോട്ടലിലേക്ക് അല്ലേ..??”

“അതേ കാർലോ.. ഹോട്ടൽ മെട്രോയിലേക്ക്‌..”

ഞാനും കാർലോയും വീണ്ടും ജീപ്പിൽ കയറി.. ഗൂഗിൾ മാപ്പ് എടുത്ത് നോക്കിയപ്പോൾ ഇവിടെ അടുത്ത് തന്നെ ആണ് ആ ഹോട്ടൽ.. ജി പി എസ് സെറ്റ് ചെയ്ത് കാർലോ വണ്ടി മുന്നോട്ട് എടുത്തു..

പെട്ടന്ന് ആണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ജൂലി ആണ്..

“ഹലോ ജൂലി..”

“ഷോൺ എന്തായി.. എന്തെങ്കിലും വിവരം കിട്ടിയോ..??”

“അവളെ കിട്ടിയില്ല പക്ഷേ അടുത്ത സൂചന കിട്ടി…”

“ഹോ.. അങ്ങോട്ട് പോകുന്ന വഴി ആണോ..??”

“അതേ.. ശരിക്കും ഒരു ട്രഷർ ഹൻഡിംഗ് ഗെയിം പോലെ ഉണ്ട്..”

“ഓഹോ.. അപ്പോ അവൾ ആണോ ട്രഷർ..”

“അത് പിന്നെ അങ്ങനെ തന്നെ ആയിരിക്കുമല്ലോ..”

“എന്നാ ഫോൺ വച്ചോ.. ബൈ..”

“ഹാ… സ്ഥലം എത്തി എന്ന് തോന്നുന്നു ഞാൻ വിളിക്കാം..”

ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടിയിൽ നിന്നിറങ്ങി.. എന്നിട്ട് കാർലോയുടെ കൂടെ ഹോട്ടൽ റിസപ്ഷൻ നോക്കി നടന്നു..

“ഗുഡ് ഈവനിഗ് സാർ..”

റിസപ്ഷനിൽ ഉണ്ടായിരുന്ന ആൾ ഞങളെ സ്വാഗതം ചെയ്തു.. ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു…

“എനിക്ക് എന്റെ ഫ്രണ്ട് ഇവിടെ സ്റ്റെ ചെയ്യുന്നുണ്ടോ എന്നറിയണം.. അവളുടെ പേര് ആഷിക.. ഒന്ന് ചെക്ക് ചെയ്ത് പറയാമോ..??”

“തീർച്ചയായും സാർ.. ആ പേരിന്റെ സ്പെല്ലിംഗ് ഒന്ന് പറയാമോ..”

“A.S.H.I.K.A”

“ആഷിക എന്ന പേരിൽ ഒരു റൂം ഇല്ല സാർ.. പക്ഷേ ഈ പേരിന്റെ കൂടെ ഒരു സെക്കൻഡ് നെയിം കൂടെ ചേർത്ത് ആഷിക കശ്യപ് എന്നൊരു പേരിൽ ആരോ റൂം എടുത്തിട്ടുണ്ട്..”

“അതേ അത് തന്നെ ആണ് ഞാൻ അന്വേഷിക്കുന്ന ആൾ.. എനിക്ക് അവരെ ഒന്ന് കാണണം റൂം നമ്പർ പറയാമോ..??”

“ക്ഷമിക്കണം സർ.. ഈ സമയത്ത് അവർ വിസിറ്റേഴ്‌സിനെ അനുവദിക്കണ്ട എന്നാണ് ഞങ്ങൾക്ക് തന്ന നിർദ്ദേശം അത് കൊണ്ട് ഇപ്പൊൾ കാണാൻ പറ്റില്ല സാർ..”

“പക്ഷേ എനിക്ക് അവരെ അത്യാവശ്യമായി കണ്ടെ പറ്റൂ.. ഓകെ.. നിങ്ങൾ അവരെ ഫോണിൽ വിളിച്ച് ഷോൺ എന്നൊരാൾ കാണാൻ വന്നിരിക്കുന്നു എന്ന് പറ..”

“ഓക്കേ സാർ.. ഞാൻ വിളിച്ചു നോക്കാം..”

അയാള് റിസേപ്ഷനിൽ ഉണ്ടായിരുന്ന ലാൻഡ് ഫോണിൽ എന്തൊക്കെയോ നമ്പറുകൾ അടിച്ച് റിസീവർ ചെവിയിൽ വച്ചു.. ആരും ഫോൺ എടുക്കാത്തത് കൊണ്ടാണ് തോന്നുന്നു അയാൾ വീണ്ടും നമ്പർ ഡയൽ ചെയ്ത് ശ്രമിച്ചു നോക്കി.. ഒടുവിൽ ആയാൾ റിസീവർ താഴെ വച്ച് കൊണ്ട് പറഞ്ഞു..

“സോറി സർ.. അവരുടെ റൂമിൽ ആരും ഫോൺ എടുക്കുന്നില്ല.. സാർ പോയിട്ട് നാളെ രാവിലെ വന്നോളു.. അപ്പോൾ കാണാം..”

ഞാൻ പിന്നെയും എന്തോ ആലോചിച്ചു അവിടെ നിന്നു.. അപ്പോൾ കാർലോ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

“നമുക്ക് ഇപ്പൊ പോകാം ഷോൺ.. ഏതായാലും അവൾ ഇവിടെ ഉണ്ടല്ലോ.. നാളെ രാവിലെ വന്ന് കാണാം.. എന്താ പോരെ..??”

അത് തന്നെ ആണ് ശരി എന്ന് എനിക്കും തോന്നി.. പോകുന്നതിന് മുൻപ് ഞാൻ അയാളോട് പറഞ്ഞു..

“ഒരുപക്ഷേ നിങ്ങള് അവരെ കാണുകയാണെങ്കിൽ ഷോൺ എന്നൊരാൾ വന്നിരുന്നു എന്ന് പറയണം..”

പറയാം എന്നയാൾ മറുപടി നൽകി.. ഞാൻ ഒന്നുകൂടി നോക്കിയ ശേഷം കാർലോയുടെ കൂടെ പുറത്തേക്ക് നടന്നു..

“ഷോൺ കയറ് നിന്നെ ഹോട്ടലിൽ വിട്ടിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ.. രാവിലെ ഞാൻ വന്നു പിക് ചെയ്തോളാം..”

“താങ്ക്സ് കാർലോ..”

അങ്ങനെ ഞാൻ ഹോട്ടലിൽ തിരിച്ചെത്തി.. എന്നെ ഇറക്കി വിട്ട ശേഷം കാർലോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങി.. ഞാൻ നേരെ ഞങളുടെ മുറികളിലേക്ക് നടന്നു..

എല്ലാവരും പുറത്ത് ഒരുമിച്ച് വട്ടം കൂടി ഇരിക്കുകയാണ്.. ഞാൻ കയറി ചെന്നത് ആദ്യം കണ്ടത് ചേട്ടത്തി ആണ്..

“എടാ ഷോൺ.. ഇന്നെല്ലാവരും റൂമിൽ തന്നെ ഇരുന്ന് എൻജോയ് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ട് നീ ഇത് എങ്ങോട്ടാ പോയത്..”

“അത്.. ചേട്ടത്തി ഞാൻ .. കർലോയുടെ കൂടെ പുള്ളിയെ സഹായിക്കാൻ…”

“ഓകെ.. ഓകെ.. വാ ഇരിക്ക്‌.. ഞങൾ ഇവിടെ നിന്റെ ചേട്ടായിയുടെ തള്ളും കേട്ട് ഇരിക്കുകയാണ്.. വാ നീയും വന്ന് അനുഭവിച്ചോ..”

പെട്ടന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു…

അതിന് മറുപടി എന്നോണം ചേട്ടായി പറഞ്ഞു..

“തള്ളാണെങ്കിൽ എന്താ കേട്ടിരിക്കുന്നില്ലെ എല്ലാവരും…”

അവർ എല്ലാവരും ഓരോ തമാശകൾ ഒക്കെ പറഞ്ഞ് നല്ല എൻജോയ് ചെയ്യുന്നുണ്ട്.. പക്ഷേ എന്റെ മനസ് അപ്പോളും കലക്ക്‌ വെള്ളം പോലെ ആയിരുന്നു.. ഒന്നും അങ്ങോട്ട് തെളിയുന്നില്ല.. എങ്കിലും ഞാൻ അവരുടെ കൂടെ കൂടി ചിരിക്കുന്നതായും കളിക്കുന്നതായും ഒക്കെ അഭിനയിച്ചു.. സത്യത്തിൽ അവയൊന്നും എന്റെ ചിന്തകളിൽ പോലും ഇല്ലായിരുന്നു…

നമ്മൾ തന്നെ സ്വന്തമായി എടുത്ത് കഴിക്കുന്ന സിസ്റ്റം ആണ്… ഞാനും ഒരു പാത്രം എടുത്ത് ഭക്ഷണം എടുക്കാൻ ആയി ചെന്നു.. ജൂലി എന്റെ ബാക്കിൽ ആണ്..

അങ്ങനെ എല്ലാവരും ഭക്ഷണം എടുത്ത് ടേബിളിൽ പോയി ഇരുന്നു.. ജൂലി വേഗം എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു..

“എന്തായി ഷോൺ അവളെ കണ്ടോ..??”

“ഇല്ലെടി.. അവൾ താമസിക്കുന്ന ഹോട്ടൽ കിട്ടി.. ഞങൾ അവിടെ പോയി പക്ഷേ അവൾ അവിടെ ഇല്ല എന്ന് തോന്നുന്നു.. നാളെ രാവിലെ പോയി കാണാം എന്ന് വിചാരിക്കുന്നു..”

“പക്ഷേ രാവിലെ നീ എങ്ങനെ പോകും എല്ലാവരും ഒന്നിച്ച് അല്ലേ പുറത്ത് പോകുന്നത്.. അതിന്റെ ഇടയിൽ എങ്ങനെ..??”

“എന്തെങ്കിലും നമ്പർ ഇറക്കിയെ പറ്റൂ.. നീ കട്ടക്ക് കൂടെ നിന്നാ മതി..”

“ഹാ.. ബെസ്റ്റ് ഫ്രണ്ട് ആയിപോയില്ലെ സഹായിച്ചല്ലെ പറ്റൂ.. ഞാൻ നോക്കാം..”

“അത് മതി..”

ഞാനും ജൂലിയും എല്ലാവരുടെയും കൂടെ പോയി ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.. ഒന്ന് രണ്ട് വിഭവങ്ങൾ ചേട്ടത്തിക്ക്‌ വളരെ ഇഷ്ടമായി എന്നും വീട്ടിൽ ചെന്നിട്ട് യൂട്യൂബ് നോക്കി ഉണ്ടാക്കി പഠിക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു…

ജീവൻ മൊത്തത്തിൽ സൈലന്റ് ആണല്ലോ.. കുറച്ച് മുന്നേ വരെ നല്ല ആക്റ്റീവ് ആയിരുന്നു.. പെട്ടന്ന് എന്ത് പറ്റി..??

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ എല്ലാവരും വീണ്ടും ബാൽക്കണിയിൽ ഒത്തുകൂടി… ഞാൻ തൽക്കാലം എല്ലാം മറന്ന് ഇവരുടെ കൂടെ കൂടാൻ തീരുമാനിച്ചു..

പക്ഷേ ജീവൻ ഒന്നിലും വരാതെ ഇപ്പൊൾ വരാം എന്നും പറഞ്ഞ് പുറത്തേക്ക് പോയി.. ഞാനും ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്റെ പുറകെ ചെന്നു…

വരാന്തയിലെ കൈവരിയിൽ കൈ വച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് അവൻ..

“ഷോൺ.. നീ എന്താ ഇവിടെ ചെയ്യുന്നേ..??”

“അത് ഞാൻ അല്ലേ നിന്നോട് ചോദിക്കേണ്ടത്.. നീ എന്താ എല്ലാവരിൽ നിന്നും മാറി നിന്ന് ഇവിടെ ചെയ്യുന്നത്..”

ജീവൻ അല്പം പതറിയതായി തോന്നി…

“ഏയ് ഒന്നൂല്ല ഷോൺ.. ഞാൻ വെറുതെ..കുറച്ച് കാറ്റ് കൊള്ളാൻ..”

“ഓക്കേ.. കള്ളം പറഞ്ഞ് കഴിഞ്ഞെങ്കിൽ ഇനി സത്യം പറ.. എന്താ പ്രശ്നം…??”

ജീവൻ ഒന്ന് താഴേക്ക് നോകിയ ശേഷം വീണ്ടും എന്നെ നോക്കി തുടർന്നു..

“ഷോൺ.. ഞാൻ പറയാം.. പക്ഷേ നീ ഇപ്പൊ ആരോടും പറയരുത് ..”

“ഓക്കേ.. നീ പറ..”

“ഞാൻ ഒരു പെൺകുട്ടിയും ആയി ഇഷ്ട്ടത്തിൽ ആണ്.. എന്റെ കമ്പനിയിൽ തന്നെ ഉള്ളതാണ്.. ഞങ്ങൾ ഇഷ്ടതിൽ ആയിട്ട് അധികം ഒന്നും ആയിട്ടില്ല.. അത് കൊണ്ട് ഒരു നല്ല സമയം വരുമ്പോ എല്ലാവരോടും പറയാം എന്ന് വച്ച് ഇരിക്കുകയായിരുന്നു.. പക്ഷേ നമ്മൾ ട്രിപ്പ് വരുന്നതിന്റെ രണ്ട് ദിവസം മുൻപ് ഞങ്ങൾ ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടാരുന്നു.. അന്ന് ഞങ്ങൾ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ അവളുടെ അപ്പച്ചൻ അവിടേക്ക് വരുകയും ഞങ്ങളെ തമ്മിൽ കാണുകയും ചെയ്തു.. പക്ഷേ അന്ന് അവൾ കൂടെ ജോലി ചെയ്യുന്ന ആൾ ആണ് എന്നൊക്കെ പറഞ്ഞ് എല്ലാം കൂൾ ആയി ഹാൻഡിൽ ചെയ്തതാണ്.. പക്ഷേ ഇന്ന് അവളുടെ അമ്മ അവളുടെ പേഴ്സിൽ നിന്ന് എന്റെ ഒരു ഫോട്ടോ കണ്ടൂ.. അത് ആകെ പ്രശനം ആയി… എന്നിട്ട് അവളുടെ അപ്പച്ചൻ എന്നെ വിളിച്ചിരുന്നു…”

“എന്നിട്ട് എന്താ അയാൾ പറഞ്ഞത്..??”

“സ്ഥിരം ഭീഷണി തന്നെ.. അവളുടെ പുറകെ പോകരുത് എന്നും കൊല്ലും എന്നും ഒക്കെ തന്നെ… പക്ഷേ എനിക്ക് അതൊന്നും പ്രശനം അല്ല ഷോൺ.. അവർ അവളെ ഉപദ്രവിച്ചു കാണുമോ എന്നാ ഭയം…”

“ഏയ്.. നീ ടെൻഷൻ അടിക്കാതെ.. അവർ അവളെ ഉപദരിവിക്കുക ഒന്നും ഇല്ല.. ഒന്നുമില്ലെങ്കിലും സ്വന്തം അച്ഛനും അമ്മയും അല്ലേ.. നമുക്ക് നാട്ടിൽ എത്തിയാ ഉടനെ വേണ്ടത് എന്നാ എന്ന് വച്ചാ ചെയ്യാം.. പോരെ..??”

“എന്നാലും ഷോൺ..”

“ഒരു എന്നാലും ഇല്ല.. നീ വാ.. ഇനിയും ഇവിടെ നിന്നാൽ എല്ലാർക്കും സംശയം ആകും വാ…”

ഞാൻ അവനെയും കൂട്ടി വീണ്ടും എല്ലാവരും ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി.. സത്യത്തിൽ അവൻ ആരെയോ സ്നേഹിക്കുന്നതിന്റെ സൂചന ഒക്കെ എനിക്ക് ജൂലി മുന്നേ തന്നിരുന്നു.. പക്ഷേ ഇത്രക്ക് സീരിയസ് ആണ് എന്ന് അറിയില്ലായിരുന്നു…

ഞങ്ങൾ എല്ലാവരും ഓരോ നുണയും കുശുമ്പും ഒക്കെ പറഞ്ഞ് പരസ്പരം കളിയാക്കിയും ചിരിച്ചും കളിച്ചും ഒരുപാട് നേരം അവിടെ ഇരുന്നു…

“എന്താ ചേട്ടായി..??”

ചേട്ടായി ചുണ്ടിൽ വിരൽ വച്ച് ശൂ എന്ന് കാണിച്ചു എന്നിട്ട് പതുകെ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി..

“ഷോൺ നാളെ ഷേർളിയുടെ ബർത്ത്ഡേ ആണ്.. അപ്പോ നമ്മൾ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണ്ടേ…”

ആഹാ.. ചേട്ടത്തിയുടെ ബർത്ത്ഡേ ആണോ.. കൊള്ളാം അടിപൊളി.. ഏതായാലും പുള്ളിക്കാരിക്ക്‌ ഭാഗ്യം ഉണ്ട് ഇവിടെ വച്ച് ബർത്ത്ഡേ ആഘോഷികാലോ…

“പിന്നെ എന്തായാലും സർപ്രൈസ് കൊടുക്കണം ചേട്ടായി… എന്തേലും പ്ലാൻ ഉണ്ടോ..??”

“പ്ലാൻ ഒക്കെ ഉണ്ട് ടാ.. ആദ്യം വേണ്ടത് നമുക്ക് അവളുടെ ബർത്ത്ഡേ ഓർമയില്ല എന്ന് അവളെ വിശ്വസിപ്പിക്കണം.. അത്കൊണ്ട് ആരും നാളെ അവളെ വിഷ് ചെയ്യാനോ അബ്നോർമ ൽ ആയിട്ട് പെരുമാറാനോ പാടില്ല.. ഓകെ.. ഞാൻ സാമിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് അവനും വിഷ് ഒന്നും ചെയ്യില്ല.. എന്താ ഓകെ അല്ലേ..”

“ഡബിൽ ഓക്കേ.. ബാക്കി പ്ലാൻ പറ..”

“ഞാൻ കാർലോയോട് പറഞ്ഞു ഇവിടുത്തെ ഫെയിമസ് റെസ്റ്റോറന്റിൽ ഒരു ഗ്രാൻഡ് സെലിബ്രേഷൻ ഒരുക്കിയിട്ടുണ്ട്.. ഒരു സർപ്രൈസ് കേക്ക് വെട്ടൽ പിന്നെ ഒരു അടിപൊളി ലഞ്ച്..”

“കൊള്ളാം ചേട്ടായി.. അപോ നമ്മൾ കാലത്ത് ഒന്നും അറിയാത്ത പോലെ ഇവിടെ നിന്ന് ഇറങ്ങുന്നു എന്നിട്ട് നേരെ സർപ്രൈസ്…”

“എസ്… അപ്പോ ഓകെ ഗുഡ് നൈറ്റ്.. എല്ലാവരും പോയി ഉറങ്ങിക്കോ…”

എല്ലാവരും റൂമിൽ നിന്ന് പോയപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്.. നാളെ രാവിലെ എനിക്ക് ആഷികയെ കാണാൻ പൊണ്ടെ..?? എങ്ങനെ പോകും.. ചേട്ടത്തിയുടെ പിറന്നാള് ആണ് ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല.. പക്ഷേ ആഷികയെ കാണേണ്ടതും അത്യാവശ്യം ആണ്..

രാവിലെ തന്നെ ചേട്ടായി ആണ് വിളിച്ച് എനീപ്പിച്ചത്…

“ടാ ഷോൺ.. എനീക്ക്‌… പിന്നെ ബോധം ഇല്ലാതെ അവളോട് പോയി ഹാപി ബർത്ത്ഡേ പറയല്ലേ..”

“ഇല്ല ചേട്ടായി..”

“ഓകെ.. എന്നാ പോയി കുളിച്ചേച്ചും വാ നമുക്ക് വേഗം ഇറങ്ങാം..”

ചേട്ടായി മുറിയിൽ നിന്ന് പോയതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണല്ലോ..

“ഹലോ കാർലോ..”

“ഷോൺ.. എന്താ പ്ലാൻ..??”

“കാർലോ.. അറിയാലോ ചേട്ടത്തിയുടെ ബർത്ത്ഡേ ആണ്..അത് മിസ്സ് ചെയ്യാൻ പറ്റില്ല.. നമുക്ക് അത് കഴിഞ്ഞിട്ട് പോകാം അല്ലാതെ വേറെ വഴിയില്ല..”

“ഓകെ ഷോൺ.. നീ പറഞ്ഞാൽ മതി..”

ഇതല്ലാതെ വേറേ വഴിയില്ല.. ലഞ്ച് കഴിച്ചു കഴിഞ്ഞാൽ ഉടനെ ചാടാം… ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡി ആയി.. അപ്പോളേക്കും മറ്റുള്ളവരും റെഡി ആയിരുന്നു.. ചേട്ടത്തി ആണെങ്കിൽ ഒന്നും അറിയാതെ സാധാരണ പോലെ ഏതോ സ്ഥലം കാണാൻ പോകുന്നു എന്ന മട്ടിൽ നിൽക്കുന്നു… ചേട്ടായിക്ക്‌ നല്ല ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു മുഖം കണ്ടിട്ട്… ജൂലി എന്നെ നോക്കി കണ്ണുകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട്.. ഞാൻ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് അയച്ചു ഞാൻ ഉച്ചക്ക് ആണ് പോകുന്നത് എന്ന് പറഞ്ഞ്.. അത് കേട്ടപ്പോൾ അവളും ഓകെ ആയി..

കുറച്ച് കഴിഞ്ഞപ്പോൾ കാർലോ വന്നു.. അദ്ദേഹത്തോടു ചേട്ടായി മുന്നേ എല്ലാം പറഞ്ഞിരുന്നു.. അങ്ങനെ ഞങ്ങൾ എല്ലാവരും ജീപ്പിൽ കയറി യാത്ര തുടർന്നു.. ഒരു സൂ കാണാൻ ആണ് പോകുന്നത് എന്നാണ് ചെട്ടത്തിയോട് പറഞ്ഞിരിക്കുന്നത്.. ഇടയ്ക്ക് ചേട്ടത്തി മാറി മാറി ഞങളെ ഒക്കെ നോക്കുന്നുണ്ട്. ചിലപ്പോ ആരും എന്താ വിഷ് ചെയ്യാത്തത്‌ എന്ന് കരുതിക്കാണും പാവം..

അധികം വൈകാതെ തന്നെ ജീപ്പ് റസ്റ്റോറന്റിൽ മുന്നിൽ എത്തി.. ഞങ്ങൾ എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി.. ചേട്ടത്തി കഥയൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയാണ്…

ഞങ്ങൾ എല്ലാവരും ഉള്ളിലേക്ക് കയറി.. സത്യത്തിൽ എന്താണ് കാർലോയും ചേട്ടായിയും കൂടി ഇവിടെ ഒരുക്കിയത് എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു..

ഉള്ളിലേക്ക് കയറിയതും വെളുത്ത ഭംഗിയുള്ള രണ്ട് മാലാഖ കുഞ്ഞുങ്ങൾ ചേട്ടത്തിക്ക്‌ ഓരോ റോസാപ്പൂ നൽകി സ്വാഗതം അറിയിച്ചു..

ഏകദേശം പുള്ളികാരിക്ക്‌ ഒരു ഐഡിയ കിട്ടികാണും എന്ന് തോന്നുന്നു..

വീണ്ടും അകത്തേക്ക് ചെന്നപ്പോൾ ശരിക്കും ഞങ്ങൾ പോലും ഞെട്ടിപ്പോയി അവിടെ ഒരു ചുമർ നിറയെ ചേട്ടത്തിയുടെ ഫോട്ടോകൾ.. അതിനു ചുവടെ റോസാപ്പൂക്കൾ കൊണ്ട് ഹാപ്പി ബർത്ത്ഡേ എന്ന് എഴുതിയിരിക്കുന്നു.. നിറയെ ബലൂണുകൾ തറയിൽ മുഴുവൻ ഒഴുകി നടക്കുന്നു… എല്ലാത്തിനും മധ്യത്തിൽ വലിയ ഒരു രണ്ടു നില കേക്കും ഉണ്ടായിരുന്നു…

എല്ലാം കൂടെ കണ്ടപ്പോൾ ചേട്ടത്തി ആകെ കിളി പറന്ന അവസ്ഥയിൽ എത്തിയിരുന്നു… പിന്നെ ഒട്ടും വൈകിയില്ല ഞങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് പാടി.. ഹാപ്പി ബർത്ത്ഡേ ഷേർളി ചേട്ടത്തി….

അങ്ങനെ അൽഭുതവും അമ്പരപ്പും ഒക്കെ കഴിഞ്ഞ് കേക്ക് മുറി ചടങ്ങിലേക്ക് കടക്കാൻ ആയി.. ചേട്ടായി ജൂലിയോട് പറഞ്ഞു..

“ജൂലി.. സാമിനു വീഡിയോ കാൾ ചെയ്യ്..”

ജൂലി അപ്പോൾ തന്നെ ഫോൺ എടുത്ത് അവളുടെ കെട്ടിയവനെ വിളിച്ചു… അങിനെ സാമും ചേട്ടത്തിക് ബർത്ത്ഡേ വിഷ് ചെയ്തു.. പിന്നെ ചേട്ടത്തി കേക്ക് മുറിച്ച് ആദ്യം ചേട്ടായിക്കും പിന്നെ മിന്നു മോൾക്കും പിന്നെ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു… അതിനിടയിൽ ഞങ്ങൾ കേക്ക് വാരി തേക്കലും ബലൂൺ പോട്ടിക്കലും ഒക്കെ ഉണ്ടായിരുന്നു…

എല്ലാം എൻജോയ് ചെയ്യുന്നുണ്ട് എങ്കിലും എന്റെ മനസ്സ് അപ്പോളും പാളം തെറ്റിയ നിലയിൽ തന്നെ ആയിരുന്നു… എത്ര തവണ ഇതിനിടക്ക് ഞാൻ വാച്ചിൽ നോക്കി എന്ന് എനിക്ക് പോലും അറിയില്ല…

അങ്ങനെ ലഞ്ച് റെഡി ആയി എന്ന് അവിടത്തെ സ്റ്റാഫ് വന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഡൈനിങ് ഏരിയയിലെ ക്ക്‌ നടന്നു.. വിശാലമായ ആ മുറിയുടെ ഒത്ത നടുക്ക് ഒരു വലിയ മേശ അതിൽ എന്തൊക്കെയോ വിഭവങ്ങൾ.. ഞങൾ എല്ലാവരും കേക്ക് ഒക്കെ കഴിച്ചിരുന്നു എങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു..

ഞാൻ നോൺ വെജ് വിഭവങ്ങൾ മാത്രം ആണ് കഴിച്ചത്.. ബാക്കിയുള്ളവർ എല്ലാം ട്രൈ ചെയ്തു എന്ന് തോന്നുന്നു…

അങ്ങനെ വളരെ വിശാലമായി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു.. ഇനി എങ്ങനെയെങ്കിലും ആഷികയെ കാണാൻ അവളുടെ ഹോട്ടലിൽ പോകാൻ ഉള്ള ഐഡിയ ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടായി അടുത്ത ബോംബ് പൊട്ടിച്ചത്…

ഇവിടെ അടുത്ത് ഏതോ തിയേറ്ററിൽ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം നടക്കുന്നുണ്ട് എന്നും അവിടെ പോയി അത് കാണാം എന്നും ആണ് പുള്ളി പറയുന്നത്… നാടകം കാണാൻ പോയാൽ എന്തായാലും ഇന്ന് ആഷികയെ കാണാൻ പറ്റില്ല.. കുറെ നേരം ആലോചിച്ചു ആലോചിച്ച് അവസാനം ഒരു ഐഡിയ കിട്ടി.. പക്ഷേ ചീറ്റി പോകാനും ചാൻസ് ഉണ്ട്.. എന്തായാലും പറയാൻ തന്നെ തീരുമാനിച്ചു . ഞാൻ ചെട്ടായിയുടെ അടുത്തേക്ക് ചെന്നു..

“ചേട്ടായി..”

“ആഹ്.. എന്താ ഷോൺ..??”

“ചേട്ടായി എനിക്ക് ഒന്ന് ഹോട്ടൽ വരെ പോണം..”

“അതെന്താ..?”

“ഓഫീസിൽ നിന്നും ഒരു കോൾ വന്നിരുന്നു.. ഒരു ഫയൽ സെന്റ് ചെയ്യണം അത് എന്റെ ലാപ്ടോപ്പിൽ ആണ് അപോ ഞാൻ മുറിയിൽ പോയി അത് സെന്റ് ചെയ്തിട്ട് തീയേറ്ററിലേക്ക് വന്നോളാം നിങ്ങള് പൊയ്ക്കോളൂ..”

ചേട്ടായി ഒന്ന് ആലോചിച്ച് നിന്ന ശേഷം പറഞ്ഞു..

“ശരി നീ എന്നാ ജീപ്പ് എടുത്ത് പൊക്കോ.. കാർലോ ഉണ്ടല്ലോ ഞങൾ ടാക്സി വിളിച്ച് പോക്കൊളാം..”

“ഓകെ ചേട്ടായി..”

അപ്പോൽ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷത്തിന് കണക്കില്ലയിരുന്നു.. ജീപ്പ് എടുക്കട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് കരുതി നിന്നപ്പോൾ ആണ് ചേട്ടായി അത് ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു..

ഞാൻ കാർലോയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി..

“സൂക്ഷിച്ച് ഓടിക്കണം.. ഇവിടെ ട്രാഫിക്ക് റൂൾസ് എല്ലാം ഭയങ്കര സ്ട്രിക്റ്റ് ആണ്..”

“ഓകെ കാർലോ..”

ഞാൻ ജൂലിയെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. അവൾ ഒരു തംസ്‌ അപ് തന്നു.. ഞാൻ വേഗം വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി.. സത്യത്തിൽ ഇത് ഓടിക്കാൻ ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട് പക്ഷെ എന്റെ ലക്ഷ്യത്തിന്റെ വലുപ്പം നന്നായി അറിയുന്നത് കൊണ്ട് എന്ത് പ്രതിബന്ധങ്ങൾ നേരിടാനും ഞാൻ തയ്യാറായിരുന്നു…

ജീപ്പ്‌ റോഡിലൂടെ കുതിച്ച് പാഞ്ഞു കൊണ്ടിരുന്നു.. കുഴപ്പം ഒന്നും ഉണ്ടാകാതെ ഞാൻ ഹോട്ടൽ മെട്രോയിൽ എത്തി.. പടികൾ എല്ലാം ഓടി കയറി ഞാൻ റിസപ്ഷനിൽ ചെന്നു.. ഭാഗ്യം തിരക്ക് ഇല്ല.. അന്ന് ഞാൻ സംസാരിച്ച ആൾ തന്നെ ആയിരുന്നു.. ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു…

“ഹായ്.. എന്നെ ഓർമയില്ലേ ഞാൻ ഇന്നലെ വന്നിരുന്നു ആഷിക കശ്യപിന്റെ റൂം അന്വേഷിച്ച്.. ഇപ്പൊ കാണാലോ അല്ലേ.. എത്രയാ റൂം നമ്പർ..??”

“സോറി സാർ.. അവർ ആ റൂം വേക്കേറ്റ് ചെയ്തു…”

അത് എന്നിൽ വലിയ ഒരു നടുക്കം ആണ് ഉണ്ടാക്കിയത്.. കയ്യെത്തും ദൂരത്ത് എത്തിയിട്ട് വീണ്ടും…..

“വേക്കേറ്റ് ചെയ്തെന്നോ..?? എപ്പോൾ..??”

“ഇന്ന് രാവിലെ ആയിരുന്നു സാർ..”

എല്ലാം കൈ വിട്ട് പോവുകയാനല്ലോ കർത്താവേ.. ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അയാൾ എന്നെ വിളിച്ചു..

“സാർ.. സാർ പറഞ്ഞതനുസരിച്ച് അവർ വന്നപ്പോ ഞാൻ ഇന്നലെ നിങ്ങൾ കാണാൻ വന്ന കാര്യം പറഞ്ഞിരുന്നു.. അത്കൊണ്ട് പോകുന്നതിന് മുൻപ് നിങ്ങള് വരുകയാണെങ്കിൽ തരാൻ വേണ്ടി ഒരു കത്ത് അവർ ഇവിടെ ഏൽപ്പിച്ചിരുന്നു ഇതാ സാർ..”

ഞാൻ ഓടിച്ചെന്നു അയാളുടെ കയ്യിൽ നിന്നും ആ കത്ത് വാങ്ങിച്ചു.. സത്യത്തിൽ കത്തിലെ മടക്കുകൾ നിവർത്തുമ്പോൾ എന്റെ കൈ വി റക്കുകയായിരുന്നു….

ഞാൻ കത്ത് നിവർത്തി വായിക്കാൻ തുടങ്ങി…

“പ്രിയപ്പെട്ട ഷോൺ… താൻ എന്നെ തേടി വരും എന്നും ഈ കത്ത് വായിക്കും എന്നും എനിക്കറിയാം.. അല്ലെങ്കിലും പണ്ട് മുതൽക്കേ താൻ എന്നെ ആണല്ലോ തേടി വന്നിട്ടുള്ളത് ഞാൻ ഒരിക്കൽ പോലും തന്നെ തേടി വന്നിട്ടില്ലല്ലോ…. കഴിഞ്ഞ ദിവസം യാധൃഷ്ചികം ആയാണ് തന്നെ ഹോട്ടലിൽ വച്ച് കണ്ടത്.. ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവും.. എന്താ പറയാ വർഷങ്ങൾ ആയി നഷ്ടപ്പെട്ട എന്തോ വിലപ്പെട്ട ഒന്ന് തിരിച്ച് കിട്ടിയ പോലെ… അതേ സന്തോഷത്തോടെ തന്നെ കാണാൻ വരാൻ ഇരുന്നപ്പോൾ ആണ് തന്റെ കൂടെ ഉള്ള തന്റെ കുടുംബത്തെ കണ്ടത്… അവരുടെ കൂടെ താൻ എത്ര സന്തോഷവാനാണ് എന്ന് കണ്ടത്.. എന്റെ ഒരു വരവ് കൊണ്ട് അതൊന്നും ഇല്ലാതാക്കരുത് എന്ന് തോന്നി… താൻ എന്നോട് തുറന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു ഷോൺ തനിക്ക് എന്നെ ഇഷ്ടമാണ് എന്ന്.. പക്ഷേ താൻ ഒരിക്കലും അത് പറയാതെ മറച്ച് വെച്ച് എന്റെ സ്വപ്നങ്ങൾക്ക് എന്റെ കൂടെ നിന്നു.. ഞാൻ അത് വരെ വിവാഹം എന്നാൽ ഒരു ബദ്ധനം ആണ് എന്നാണ് കരുതിയിരുന്നത് പക്ഷേ തന്റെ കൂടെ കഴിഞ്ഞ ആ ഏതാനും ദിവസങ്ങൾ അതെല്ലാം തെറ്റാണ് എന്ന് എന്നെ പഠിപ്പിച്ചു.. പക്ഷേ ഒരു സ്വാർഥയെ പോലെ ഒന്നും കണ്ടില്ല എന്ന് നടിച് ഞാൻ അന്ന് എന്റെ സ്വപ്നങ്ങളുടെ പുറകെ പോയി.. പിന്നീട് തന്നെ കാണാനോ മിണ്ടാനോ കൂട്ടാക്കിയില്ല.. പക്ഷേ ഷോൺ ഇപ്പൊൾ സമയം വൈകിയിരിക്കുനു.. തനിക്ക് ഇപ്പൊൾ ഒരു ഭാര്യയും കുടുംബവും ഉണ്ട്.. എനിക്ക് തന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.. എന്നെ കുറിച്ച് ഓർത്ത് ഒരിക്കലും ദുക്കികരുത്… എല്ലാം ഇവിടം കൊണ്ട് അവസാനിക്കട്ടെ… ബൈ ഷോൺ… സ്നേഹത്തോടെ ആഷിക….”

വായിച്ചു തീർന്നപ്പോലേക്കും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കടലാസിലേക്ക് വീണിരുന്നു…

ആഷികാ…..

“ഹലോ കാർലോ..”

“ഷോൺ നീ എവിടെ..??”

“ഞാൻ ഹോട്ടലിൽ ഉണ്ട് എന്ത് പറ്റി കാർലോ..??”

“നീ അവളെ കണ്ടോ..??”

“ഇല്ല ….”

“ഇന്നലെ നമ്മൾ ആ ട്രാവൽ ഏജൻസിയിൽ നിന്നും പൊരുമ്പോ ഞാൻ അവിടത്തെ കുട്ടിക്ക് എന്റെ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തിരുന്നു.. അവൾ ഇപ്പൊ എന്നെ വിളിച്ചിരുന്നു…”

“എന്തിന്..??”

“ആഷിക എന്ന പേരിൽ അവിടെ നിന്ന് ഒരു പെൺകുട്ടി എയർപോർട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്തിട്ടുണ്ട് എന്ന് അത് അവൾ ആയിരിക്കും..”

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു…. (തുടരും…)

Saty tuned..!!!]

Comments:

No comments!

Please sign up or log in to post a comment!