❤കാമുകി 12
റോക്കി തൻ്റെ കാറിൻ്റെ പിറകിലേക്ക് ആദിയെ കിടത്തി, ആത്മിക മറു ടോർ തുറന്ന് അകത്തു കയറി,ആദിയുടെ തല തൻ്റെ മടിയിലേക്കു വെച്ചു. ടോറടച്ച ശേഷം റോക്കി ട്രൈവിംഗ് സിറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും ആ കാറ് കുതിച്ചു പാഞ്ഞു.
പെങ്ങളെ, സ്പീടിൽ തന്നെയാ…..
അവൾക്ക് കൂടുതൽ ഒന്നും പറയാൻ കഴിയുമായിരുന്നില്ല. അവൾക്ക് ആ കാറിൻ്റെ വേഗം മതിയാവാത്ത പോലെ പ്രാണൻ പറിച്ചെടുത്തു മടിയിൽ വെച്ച അവസ്ഥ.
വഴിയിൽ ഒരു ബ്ലോക്ക് കുടുങ്ങിയതും അവളുടെ കരച്ചിലിൻ്റെ ആക്കം കൂടി. റോക്കി കാറിൻ്റെ ഹോൺ മുഴക്കി കൊണ്ടിരുന്നു.
അത്മിക കാറിനു വെളിയിലിറങ്ങി, ചെന്നു നോക്കുമ്പോ രണ്ടു കാറുകൾ ചെറുതായി തട്ടിയിട്ടുണ്ട്, പെയ്ൻ്റ് ചെറുതായി പോയതിൻ്റെ പേരിൽ റോഡിൻ്റെ നടുക്കു നിന്നും ഷോ കാണിക്കുവാ…..
Bro, the problem can solve after clear up the traffic, please..
who are you to say that,
please bro, we need to go hospital. my hus,
Let him die,
അതവൻ പറഞ്ഞു തീരും മുന്നേ, ആത്മിക എന്ന ഫൈറ്ററുടെ കിടിലൻ പഞ്ച് അവൻ്റെ മുഖത്തു പതിഞ്ഞു, മുക്കിൽ നിന്നും രക്തം വന്നു.
clear It, Now….
ഒരു ഭ്രാന്തിയെ പോലെ അവൾ അലറിയ നിമിഷം , അവരെല്ലാം കാറിൽ പാഞ്ഞു കയറി, റോഡിലെ ബ്ലോക്ക് മാറ്റി, വാഹനങ്ങൾ നീങ്ങി തുടങ്ങുമ്പോഴും റോഡിൻ്റെ നടുക്കു ദേഷ്യത്തിൽ സൈഡാക്കിയ വാഹനത്തിലേക്കവൾ നോക്കി നിന്നു.
റോക്കി കാർ അവൾക്കരികിൽ ചവിട്ടിയതും ആരോടൊ ഉള്ള ദേഷ്യത്തിൽ ആ ടോർ വലിച്ചു തുറന്നവൾ അകത്തു കയറി, ടോറടച്ച ശബ്ദവും ശക്തമായിരുന്നു.
കാർ ചീറി പായുകയാണ്, ആദിയുടെ അരികിൽ ആ ദേഷ്യമെല്ലാം ഉരുകി, ഭയവും ദുഖവുമായി . ശക്തയായ മനസിനുടമയായ ആത്മിക ഇപ്പോ വെറും അപലയായ നാരിക്കു പ്രതീകമായി.
കാർ ഒരു വലിയ ഹോസ്പിറ്റലിനു മുന്നിൽ നിന്നു. രണ്ടു സ്റ്റാഫുകൾ സ്ട്രെച്ചറുമായി വന്നു. ആദി അതിലേക്കു കടത്തിയ ശേഷം അതിവേഗം അവർ ആദിയേയും കൊണ്ട് ഉള്ളിലേക്ക് പോയി.
ആത്മിക കരഞ്ഞു കൊണ്ട് അവർക്കു പിറകെ ഓടി, റൊക്കി, അവനും ടെൻഷൻ തളം കെട്ടിയ മനസുമായി അവർക്കു പിറകെ .
ICU ടോർ തുറന്ന് ആദിയെ അകത്തു കയറ്റുമ്പോ പിറകെ കയറാൻ ഒരുങ്ങിയ ആത്മികയെ അവർ തടഞ്ഞു. അവൾ അതൊന്നും ശ്രവിക്കാതെ ഉള്ളിൽ കടക്കാൻ ശ്രമിച്ചപ്പോ, റോക്കി അവളെ പിടിച്ചു.
ആത്മിക, കൂൾ, താൻ വന്നെ
നോ…. നോ…
അവൾ ഒരു വരാലിനെ പോലെ അവനിൽ നിന്നും വഴുതി മാറാൻ ശ്രമിച്ചു.
അവളിലെ മാനസിക സംഘർഷം ആ മുഖത്ത് വ്യക്തമായിരുന്നു. ഒപ്പം അവളെ അലട്ടുന്ന ഭയത്തിൻ്റെ മൂർത്തന്യാവസ്ഥ അത് വ്യക്തമായി അവളുടെ മിഴികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
🌟🌟🌟🌟🌟
ഇന്ന് ഞാൻ പത്മനാഭൻ ചേട്ടൻ്റെ വീട്ടിൽ കാലടി വെച്ചു. വൈശാലിയമ്മ എന്നെ സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല. പാറു അവളുടെ മരണം, എനിക്കും പങ്കുള്ള പോലെ അവർ നോക്കി കണ്ടു.
പപ്പാ ഈ അസത്തിനെ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല.
അമ്മാ അതിനിവൾ,
ചന്ദ്രശേഖരൻ്റെ പെങ്ങൾ സ്ഥാനം അതാ ഇവൾക്കുള്ള ശാപം
വൈശാലി നീ… എന്തൊക്കെയാ പറയുന്നത്.
ഏട്ടൻ ഒന്നു മിണ്ടാതെ നിക്കോ
അമ്മേ…..
ആ കളപ്പുരയിൽ കഴിഞ്ഞോണം രണ്ടും, അതും നീ അവളുടെ കഴുത്തിൽ താലി കെട്ടിയത് കൊണ്ടു മാത്രം.
ആരുടെയും വാക്കുകൾ വൈശാലിയമ്മ കേട്ടില്ല, ഞങ്ങൾ ഞങ്ങളുടെ ജീവിതം കളപ്പുരയിൽ തുടങ്ങി.
നിലവിളക്കു പിടിച്ചു കയറണ്ട നവവധു നിറകണ്ണുകൾ ഏന്തി വലതുകാൽ വെച്ച് കളപ്പുരയിൽ കയറി. അവിടെ പാവം പപ്പേട്ടൻ്റെ അച്ഛൻ ഒരു അടുക്കള ഞങ്ങൾക്കായി ഒരുക്കി തന്നു.
അന്നു രാത്രി, ഞങ്ങളുടെ ആദ്യരാത്രി. ആരും തുണവരാതെ തന്നെ ഞാൻ പാൽ ഗ്ലാസുമായി മണിയറയിലേക്ക് പോയി. അലങ്കാരങ്ങൾ ഒന്നും ഇല്ല. എങ്കിലും ഞാൻ സന്തുഷ്ടയായിരുന്നു. ആഗ്രഹിച്ച ആളുടെ കൂടെ ജീവിതം, അതൊരനുഭൂതിയാണ്.
പാൽ ഗ്ലാസ് പപ്പേട്ടനു കൊടുത്തു. പപ്പേട്ടൻ അതു വാങ്ങിയും ആ കാലിൽ തൊട്ടനുഗ്രഹം വാങ്ങി. ഗ്ലാസ് സൈഡിൽ വെച്ച് പപ്പേട്ടൻ എന്നെ പിടിച്ചുരുത്തി.
താനെന്താടോ ഈ കാട്ടുന്നത്
എന്ത്,
എന്തിനാ താനെൻ്റെ കാല് തൊട്ടത്
അതു നാട്ടുനടപ്പല്ലേ… പപ്പേട്ടാ…
ദേ… നോക്ക്, എൻ്റെ ജീവിത സഖിയായാ ഞാൻ നിന്നെ കൂടെ കൂട്ടിയത്, എനിക്കൊരു കൈതാങ്ങിന്, എനിക്കൊരു കുഞ്ഞിനെ പെറ്റു തരാൻ , എൻ്റെ വംശം നില നിർത്തേണ്ട ദേവിയാ നീ… അങ്ങനെ നോക്കുമ്പോ ഞാനല്ലെ കാല് പിടിക്കണ്ടത്,
ദേ… പപ്പേട്ടാ…
എന്തേ ദേഷ്യം വന്നോ പെണ്ണിന്, ഒരു അടിമയെ പോലെ നീ കാലു തൊട്ടപ്പോ എനിക്കും അങ്ങനെയാ…
ദേ… മനുഷ്യാ…
നീ ചൂടാവുമ്പോയാ ലച്ചു കൂടുതൽ സുന്ദരി ആവുന്നത്.
ഇങ്ങനെ ഒക്കെ പപ്പേട്ടൻ സംസാരിക്കുമോ…
ഉം… എന്തേ അങ്ങനെ ചോദിച്ചത്
എനിക്കറിയുന്ന പപ്പേട്ടൻ ഇങ്ങനെ ഒന്നും,
ഉം… മനസിലായി, സാഹചര്യങ്ങൾ അതായിരുന്നു ലച്ചു.
കഴിഞ്ഞതൊന്നും എനിക്കറിയണ്ട പപ്പേട്ട എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാ മതി,
എന്താ ലച്ചു നിനക്കറിയേണ്ടത്.
ഈ താലി, ഇഷ്ടം കൊണ്ടാണോ, അതോ വാശി കൊണ്ടാണോ
മൂന്നു കാരണം കൊണ്ടാ ആ താലി നിൻ്റെ കഴുത്തിൽ കിടക്കുന്നത്.
മൂന്നു കാരണമോ?
അതെ, ഒന്ന് വാശി തന്നെയാ, പിന്നെ പാറുവിൻ്റെ അവസാന ആഗ്രഹം, പിന്നെ നീയെനിക്ക് ജീവനായിരുന്നെടി.
അതു പറഞ്ഞു തീരുന്ന നിമിഷം ഞാനാ മാറിൽ ചേർന്നിരുന്നു. ഇറുകെ പുണർന്നു. മണ്ണെണ്ണ വിളക്ക് പപ്പേട്ടൻ ഊതി കെടുത്തി. ഇരുൾ അവിടെ ആകെ പരന്നു. ഞാനും പപ്പേട്ടനും ഒരു മനസും ഒരു ശരീരവുമാക്കാൻ മത്സരിച്ചു.
🌟🌟🌟🌟🌟
ഹോസ്പിറ്റലിൽ ICU വിനു പുറത്ത് നോക്കിയും ആത്മികയും, റോക്കി ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നു, നിർദ്ദേശങ്ങൾ കൊടുക്കുന്നു.
ICU വിന് വെളിയിലേക്ക് നേഴ്സ് ഇറങ്ങിയതും ആത്മിക അവിടേക്കോടി, നെഴ്സ് അവളുടെ വസ്ത്രധാരണം നോക്കുന്നുണ്ട്, റിംഗിലെ അതെ വേഷത്തിലാളവൾ.
എന്തായി സിസ്റ്ററേ… ആദിക്ക്
what ,
sry, mam how iട he
Dr, will answer you , Please, Let me do my Job
ഒന്നും പറയാതെ അവൾ സിറ്റിലിരുന്നു.
ഏയ് ആത്മിക കൂൾ, അവനൊന്നും പറ്റില്ല
അതും പറഞ്ഞവൻ അവളുടെ തോളിൽ തട്ടിയതും ആ കൈ പിടിച്ചവൾ തിരിച്ചു.
താനാരാടോ… കുറേ നേരം ആയി, എൻ്റെ ദേഹത്ത് കൈ വെച്ചാൽ,
പെങ്ങളെ കൂൾ, ഞാൻ റോക്കി,
ആരാടോ തൻ്റെ പെങ്ങൾ, അവസരം മുതലാക്കാൻ ഒരൊന്നു വന്നോളും, മിസ്റ്റർ റോക്കി ഇതാള് വേറെയാ….
എൻ്റെ ആത്മ മിത്രത്തിൻ്റെ ഭാര്യ എനിക്കു പെങ്ങളായി വരില്ലെ.
ആത്മികയുടെ കൈകൾ പതിയെ അയഞ്ഞു, ഒപ്പം ആശ്ചര്യവും ഒരു ഭയവും ആ മുഖത്തു വന്നു.
ആദിയുടെ,
റോക്കി ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു
ആദിയുടെ അല്ല , നവിൻ്റെ പിന്നെ തനിക്കറിയുന്ന ആദി തന്നെയാണ് ഈ ആളും
നവിൻ, ആണോ…. ശരിയായ പേര്. ആദി എൻ്റെ…
ഓ…. ആത്മിക താനിങ്ങനെ ടെൻഷൻ അടിക്കല്ലെ . എന്തിനാ അതിനു മാത്രം ഇപ്പോ എന്തുണ്ടായി,
എനിക്ക് ആദിയെ കുറിച്ചറിയണം ആരാ ആദി
NV Groups കേട്ടിട്ടുണ്ടോ?
പിന്നെ കേക്കാതെ, അതെന്തിനാ ഇവിടെ പറയുന്നത്.
എന്താ കേട്ടത് അതു പറ
അത് ലോകം മൊത്തം പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം. പത്മനാഭൻ എന്ന ആളുടെ പേരിലാണെങ്കിലും അയാളുടെ മകൻ ഒരു ബുദ്ധിരാക്ഷസനാ, അവനാ ഇതൊക്കെ ഉണ്ടാക്കിയത് എന്ന് കേട്ടിട്ടുണ്ട്.
അവരെ കണ്ടിട്ടുണ്ടോ?
താൻ തമാശിച്ചതാണോ, ഇന്നേ വരെ അവരുടെ മുഖം പുറം ലോകം കണ്ടിട്ടില്ല. പ്രൈവസിക്കു വേണ്ടി എന്നു മുടന്തൻ ന്യായം പറഞ്ഞ് എല്ലാം PA അല്ലെ ചെയ്യുന്നത്
ആ ബുദ്ധിരാക്ഷസനെ കാണാൻ ആഗ്രഹമുണ്ടോ
എന്തിന്, അയാൾ ആരായാലും എനിക്കെന്താ, ഓ എനി ഇയാളാണോ
എൻ്റെ പെങ്ങളെ ഞാനൊന്നുമല്ല, ദേ… ഈ കഴുത്തിൽ താലി കെട്ടിയ , നീ ആദി എന്നു വിളിക്കുന്നവനില്ലെ അവനാ….
അതു പറഞ്ഞു തീരും മുന്നേ Nvയുടെ സെക്യൂരിറ്റി പട അവിടെ നിറഞ്ഞു. റോക്കിയുടെ വാക്കുകൾ അതിശയത്തോടെ കേട്ട ആത്മിക ഇതു കൂടി കണ്ടതും ഇരുന്നു പോയി. കൈ കാലുകൾ മരവിച്ച പോലെ, അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.
ഡോക്ടർ……
റോക്കിയുടെ ശബ്ദം ഉയർന്നത്തും ഒരു ഡ്യൂട്ടി ഡോക്ടർ പാഞ്ഞു വന്നു അവളെ നോക്കി. പിന്നെ റൂമിലേക്ക് മാറ്റി. ഒരു ഇൻജക്ഷനും കൊടുത്തു പോയി .
ഹോസ്പിറ്റൽ മുഴുവനായി ആദിയുടെ സുരക്ഷാ വിംഗിൻ്റെ കൈകളിലുമായി.
🌟🌟🌟🌟🌟
നേരം വെളുത്തതും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. പപ്പേട്ടൻ്റെ മാറിൽ നിന്നും അദ്ദേഹത്തെ ഉണർത്താതെ ഞാൻ ഇറങ്ങി.
വാതിൽ തുറന്നതും ഞാനൊന്നു ഞെട്ടി, അഴകമ്മ, പാറുവിൻ്റെ അമ്മ. അവരെ അഭിമുഖീകരിക്കുക എന്നത് എനിക്കും വിഷമകരമായിരുന്നു.
ഉം… വൈശാലി അമ്മ വിളിക്കുന്നു.
അതും പറഞ്ഞവർ നടന്നപ്പോ ഞാനും അവർക്കു പിറകെ നടന്നു. സൂര്യ കിരണം ഭൂമിയെ മുത്തമേകിയിട്ടു പോലും ഇല്ല . 4.45 ആയിക്കാണും, വീട്ടിൽ പോലും അതിരാവിലെ ഞാൻ ഉണരാറില്ല.
ഞങ്ങൾ ചെന്നെത്തിയത്ത് പശു തൊഴുത്തിലാണ്.
വന്നോ നീ…..
എന്താ അമ്മേ….
എന്താടി വിളിച്ചത് , അമ്മ അതു വിളിക്കാൻ നിനക്കർഹതയില്ല
അത് ഞാൻ,
ആ തൊഴുത്ത് മൊത്തം വേഗം വൃത്തിയാക്കിക്കോ….. എന്നിട്ട് പിന്നാം പുറത്തേക്ക് വാ
ഞാൻ തലയാട്ടുക മാത്രം ചെയ്തതും അവരിരുവരും അവിടെ നിന്നും പോയി. ഒരു ചൂലെടുത്തു പോലും ഞാനടിച്ചു വാരിയിട്ടില്ല. രാജകുമാരി ആയിരുന്നു ഞാൻ, അണിമംഗലത്തും അതു പോലെ തന്നെ കണിമംഗലത്തും
ഇവിടെ തനിക്ക് കെട്ടിലമ്മയുടെ സ്ഥാനം വേണമെന്നില്ല, ഒന്നുറപ്പായി വേലക്കാരി അതാണ് തൻ്റെ സ്ഥാനം.
ചാണകത്തിൻ്റെ അരികിൽ നിൽക്കുമ്പോ ശർദ്ദിക്കാൻ വരുന്ന പോലെ, അറപ്പോടെ കൈകളിൽ ചാണകം വാരി മാറ്റുമ്പോ രണ്ട് വട്ടം ഞാൻ ശർദ്ദിച്ചു.
നെറ്റിയിലെ വിയർപ്പ് തുടച്ചപ്പോ ചാണകം മേത്തുമായി . എത്രയോ നേരത്തെ കഠിന പ്രയത്നത്തിനൊടുവിൽ പണിയറിയാത്ത ഞാൻ ആല വൃത്തിയാക്കി.
പിന്നാം പുറത്തേക്ക് ചെല്ലുമ്പോ അവിടെ അവർ രണ്ട് പേരും എന്തോ കുശുകുശുക്കുകയാരുന്നു. എന്നെ കണ്ടതും അവരത് നിർത്തി.
അഴക്കമ്മ തൻ്റെ കയ്യിൽ വലിയൊരു കൊടാലി തന്നു. കൂട്ടിയിട്ട വിറകുകൾ കാട്ടി തന്നു. കാര്യം എനിക്കും മനസിലായി.
അടുപ്പിൽ വെക്കാൻ പാകത്തിന് വേണം മനസിലായോ
ഞാൻ തലയാട്ടുക മാത്രം ചെയ്തു. അവർ രണ്ടു പേരും മാറി നിന്നു. സുര്യ പ്രകാശം നല്ല പോലെ ഉണ്ട് 6.30 ആയിക്കാണും. വലിയ ഒരു വിറകു കഷ്ണം ഒരു വിതം മരത്തടി മേലെ വെച്ച് എൻ്റെ പാതി ഉയരമുള്ള കോടാലി എടുത്ത് ഞാൻ ആഞ്ഞു വെട്ടി .
ഒന്നു രണ്ട് പ്രാവിശ്യം കഴിഞ്ഞതും ഞാൻ തളർന്നു. വിറകിന് ചെറിയ പോറലു മാത്രം. ഒരു പരിഹാസപാത്രമായാലും ഞാനത് തുടർന്നു. ഒടുക്കം അതു രണ്ടായി. എനി അതിനെ നടുവെ മുറിക്കണം. അതിനായി അടുത്ത ശ്രമം തുടങ്ങി.
ഉയർത്തിയ കോടാലി ബലപ്പെട്ടപ്പോൾ തല ചെരിച്ചു ഞാൻ നോക്കി. പപ്പേട്ടൻ, ആ കൈകൾ കോടാലിയിൽ അമർന്നിരുന്നു.
മാറി, നിക്കെടി….
ദേഷ്യത്തോടെ പപ്പേട്ടൻ അത് പറഞ്ഞപ്പോ ഞാൻ അറിയാതെ മാറി നിന്നു. പപ്പേട്ടൻ ആഞ്ഞു കൊത്തിയതും
പപ്പാ……
എന്താ തമ്പ്രാട്ടി…….
നിയെന്താടാ വിളിച്ചെ….
ചന്ദ്രോത്ത് മനയിലെ ദാസിപ്പെണ്ണിന് പുടവ കൊടുത്തവൻ തമ്പ്രാട്ടി എന്നല്ലെ വിളിക്കണ്ടത്
കുഞ്ഞേ… എന്തൊക്കെയാ പറയുന്നത്…
അഴകമ്മ ഒന്നും പറയരുത്. ഇഷ്ടായിരുന്നു ഇവളെ എനിക്ക്, അതു കൊണ്ടോ വാശി തീർക്കാനോ വേണ്ടി അല്ല ഞാനിവളെ കെട്ടിയത്, പാറു അവളുടെ അവസാന ആഗ്രഹമാ…..
മോനേ……
അതെ, ഒരുപാടു വട്ടം അവൾ പറഞ്ഞതാ , അവക്കെന്നെ കൊണ്ട് അനുസരിപ്പിക്കാൻ കഴിയാതെ പോയ ഒരേ ഒരാശ, എൻ്റെ കുട്ടി പോയപ്പോ അതേലും നിറവേറ്റാം എന്നു കരുതി.
അഴകമ്മ അവളുടെ നെറുകയിൽ തലോടി, പിന്നെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അഴകമ്മേ……
വൈശാലിയമ്മയുടെ ശബ്ദം ഉയർന്നതും അഴക്കമ്മ അവളിൽ നിന്നും വിട്ടകന്നു.
അമ്മ ഒച്ച വെക്കണ്ട, എനിക്ക് ബോധിപ്പിക്കാനുണ്ടായത് അഴകമ്മയെ മാത്രമാ അതിവിടെ കഴിഞ്ഞു. പിന്നെ ഞാൻ കെട്ടിയ താലിയാ അവളുടെ കഴുത്തിൽ, എനി ഞാനും അവളും ഇവിടെ നിൽക്കില്ല, ദാസിയാക്കാനല്ല ഞാനിവ ളുടെ കൈ പിടിച്ചത്.
പപ്പാ നീ എൻ്റെ മുന്നിൽ നാവുയർത്താനായോ…
താലികെട്ടിയ പെണ്ണിൻ്റെ അഭിമാനം കാക്കാൻ കഴിയില്ലെ ചാവുന്നതാ നല്ലത്. ചാവാൻ പപ്പൻ ഭീരുവല്ല, ഇവിടെ ഈ മനയ്ക്ക് പുറത്ത് പപ്പനും ഭാര്യയും അന്തസായി ജീവിക്കും, ഞാനതു കാണിച്ചു തരാം
പപ്പാ കേറി പോടാ അകത്ത്
ടാ നിന്നോടാ പറഞ്ഞത് ഇവളെയും വിളിച്ച് കേറി പോടാ അകത്ത്
സന്തോഷത്തിൻ്റെ നാളുകൾ വരുകയായി. അന്ന് വൈശാലി അമ്മയ്ക്ക് മരുമകളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ഇന്ന് ലക്ഷ്മിയമ്മയ്ക്ക് ആത്മികയെയും, കാലചക്രം തിരിയുമ്പോൾ വ്യക്തികൾ മാറുന്നു കഥ പഴയതു തന്നെ.
🌟🌟🌟🌟🌟
ആത്മിക അവൾ മിഴി തുറന്നു , റോക്കിയെ നോക്കി കിടക്കുകയാണ്.
are you feeling better.
അതെ എന്നവൾ തലയാട്ടി,
തനിക്കെന്താടോ പറ്റിയത്,
ആദി, ആദിയാണോ NV Group ഓണർ
അതെ, തനിക്കറിയാത്ത അവൻ്റെ ഭൂതകാലം,
എനിക്കറിയണം അവനാരെന്ന്, എന്തെന്ന് എല്ലാം….
റോക്കിയടെ ചിന്തകൾ പിറകോട്ടു പോയി.
🌟🌟🌟🌟🌟
കാലിഫോർണിയയിൽ, ലോസ് ഏജൽസ് പ്രധാന റോഡിലൂടെ ഒരു Ferrari 250 GTO Golden കളർ കാർ അതിവേഗം കുതിച്ചു പായുന്നു, അതിൻ്റെ പിറകെ Audi A3 കാറുകളുടെ നിര.
സെൻട്രൽ പാർക്കിനരികിൽ ആ കാർ നിന്നു. അതിൽ നിന്നും സുന്ദരനായ ഒരു പുരുഷൻ ഇറങ്ങി. ബ്ലാക്ക് കോട്ടും സൂട്ടും അണിഞ്ഞ്, ഒരു കൂളിംഗ് ഗ്ലാസ്സും, അടിപൊളി റിച്ച് ലൂക്കിംഗ് ഗായ്.
ആദി, എന്നു നമുക്കറിയുന്ന Nv, പിറകെ ആയുധം കൈയ്യിലേന്തി അവൻ്റെ സെക്യൂരിറ്റി ഏജൻസ്, പാർക്കിൻ്റെ നടപ്പാതയിലൂടെ അവൻ നടക്കുമ്പോ അവൻ്റെ സുരക്ഷാ കവചം അവനെ പൂർണമായും കവർ ചെയ്ത് അവനോടൊപ്പം നീങ്ങുന്നത് കാണാൻ തന്നെ രസമുള്ള കാഴ്ചയാണ്.
എവിടെ നിന്നോ ഒരു ഫ്ലാഷ് ആദിയുടെ മുഖത്തടിച്ചതും. ഒരു സെക്യൂരിറ്റി ഓഫിസർ പാഞ്ഞു പോയി ഒരു ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു വന്നു.
സാധാരണ വസ്ത്രമണിഞ്ഞ 18 വയസു തോന്നുന്ന ചെറുപ്പക്കാരൻ , അവൻ്റെ കൈയ്യിൽ ഒരു ക്യാമറയും ഉണ്ട്. സെക്യൂരിറ്റി ഏജൻ്റ് ആ ക്യാമറ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു.
OMG, My camera…..
who are you , Why did you take the photo,
Sorry, if I give NV photos, I’ll get paid.
Who gives you money?
I am a part-time journalist.
officer , Just Lave him,
അവനെ അയാൾ വിട്ടയച്ചതും Nv അവനെ വിളിച്ചു തന്നെ പോക്കറ്റിൽ നിന്നും കുറച്ചു കാശുക്കൾ അവനു നേരെ നീട്ടി, സന്തോഷത്തോടെ അതവൻ വാങ്ങി, മുന്നോട്ടു നടന്നു.
🌟🌟🌟🌟🌟
പിന്നീട് അങ്ങോട്ട് എൻ്റെ ജീവിതം സന്തുഷ്ടമായിരുന്നു. വൈശാലി അമ്മ ഒരകലം പാലിച്ചിരുന്നു എന്നൊഴിച്ചാൽ മറ്റൊന്നും എന്നെ അലട്ടിയിരുന്നില്ല.
ഭർത്താവിൻ്റെ സ്നേഹവും , സംരക്ഷണവും ആവോളം ഞാൻ ആസ്വദിച്ച് ജീവിച്ചു. അങ്ങനെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരുന്ന സന്തോഷ വാർത്ത എന്നിലൂടെ എല്ലാവരും അറിഞ്ഞു.
തുടർ ദിവസങ്ങളിൽ വൈശാലിയമ്മ അസ്വസ്ഥയായിരുന്നു. ഞാനും ഏറെ ഭയന്നിരുന്നു. എൻ്റെ വയറ്റിലെ കുഞ്ഞാണ് അവരുടെ അസ്വസ്ഥതയെങ്കിൽ, അതിൻ്റെ ജീവൻ എങ്ങനെ സംരക്ഷിക്കും എന്നതിൽ ഞാനും ഭയന്നു.
എന്നാൽ എല്ലാം എൻ്റെ ‘തെറ്റുധാരണ മാത്രമായിരുന്നു. ഇത്രയും നാൾ അകൽച്ച കാണിച്ച മരുമകൾ ഗർഭിണിയായപ്പോ സ്നേഹം തുറന്നു കാട്ടാനുള്ള കഷ്ടപ്പാട്, ഒടുക്കം എല്ലാ വേലി വരമ്പുകളും കീറി മുറിച്ച് ആ സ്നേഹ പാലാഴി ഒഴുകി വന്നു.
നാൾക്കു നാൾ ആ സ്നേഹം കൂടി വന്നു, ശാസനകളും, അങ്ങനെ ഇരിക്കരുത്, ഇങ്ങനെ നടക്കരുത് എന്നൊക്കെ പറഞ്ഞ് എൻ്റെ വാലായി, ആ അമ്മ നടന്നു. സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.
അങ്ങനെ സന്തോഷത്തോടെ കഴിയുമ്പോ, ആറാം മാസം അണിമംഗലക്കാരും, കണിമംഗലക്കാരും വീട്ടു പടിക്കൽ വന്നു നിന്നു. ഏഴാം മാസം അവിടേക്ക് കൂട്ടി കൊണ്ടു പോകാൻ.
ഞാനെത്ര ശാഠ്യം പിടിച്ചിട്ടും നടന്നില്ല. മതാപിതാക്കളുടെ ആഗ്രഹവും അവകാശവുമാണെന്ന് പറഞ്ഞ് വൈശാലിയമ്മ എന്നെ അവരുടെ കൂടെ പറഞ്ഞു വിട്ടു.
അങ്ങനെ അണിമംഗലം രാജകുമാരി നിറവയറുമായി , അണിമംഗലത്തിൻ്റെ പടിച്ചുവട്ടി. എനിക്കും എൻ്റെ കുഞ്ഞിനും നല്ലൊരു വരവേൽപ്പായിരുന്നു ലഭിച്ചത്.
അവിടെ എനിക്കു നിൽക്കാൻ വെറുപ്പുളവാക്കി ,ഒരു കരടായി ചന്ദ്രശേഖരൻ, എനിയുള്ള സമയത്ത് അച്ഛനില്ലാത്തപ്പോ ആൺ തുണ എന്ന പേരിൽ കണിമംഗലം ചന്ദ്രശേഖരൻ എന്ന എൻ്റെ സഹോദരൻ , മുറച്ചെറുക്കൻ അണിമംഗലത്ത് താമസമായി.
🌟🌟🌟🌟🌟
NV അവനെ ഞാൻ ആദ്യം കാണുന്നത്, പതിനാലാം വയസിലാണ്. ഒൻപതാം ക്ലാസ്സിലേക്ക് ആദ്യമായി വരുമ്പോ, അമേരിക്കയിൽ വെച്ച്.
ഒരു ഇന്ത്യക്കാരന് അവിടെ വലിയ വില ഒന്നും ആരും കൽപ്പിക്കില്ല, ഞാനും ഇന്ത്യനായിരുന്നു, പക്ഷെ ജനിച്ചതും വളർന്നതും അവിടെ, മലയാളം അറിയുമെങ്കിലും, വായിൽ നിന്ന് ഒരിക്കലും പറഞ്ഞു പോകാതെ ഞാൻ ശ്രമിച്ചിരുന്നു. വീട്ടിൽ മാത്രം മലയാളം.
ഇംഗ്ലീഷ് സംസാരിക്കാൻ അവനും കുറച്ചു പാടു പെട്ടിരുന്നു. ആരും അവനോട് സൗഹൃദം കൂടിയില്ല. അവനിരുന്ന സീറ്റിനടുത്ത് ഒരു സീറ്റ് കാലിയായിരുന്നു.
അങ്ങനെ മൂന്നാം നാൾ ആ സീറ്റിനുടമ വന്നു “ക്രിസ്റ്റീന ” ഞങ്ങളുടെ ക്ലാസ്സിലെ അഴകിൻ്റെ റാണി, അവൾക്കു പിറകെ നടക്കുന്നവരുടെ എണ്ണം കൂടുതലാണ്.
അവൾ അവനരികിൽ ഇരുന്നെങ്കിലും അവൻ അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല. തൻ്റെ സൗന്ദര്യത്തിനു മുന്നിൽ മതിമയങ്ങാത്ത ആദ്യത്തെ വ്യക്തിയെ അവൾ അന്നായിരിക്കും ആദ്യമായി കണ്ടത് അതു കൊണ്ടാവണം അവൾ അവനു നേരെ ഷേക്ക് ഹാൻഡ് കാണിച്ചതും.
Hi , i am cristina….
Hi, Naveen….
അവൻ പേരു പറഞ്ഞെങ്കിലും ഷേക്ക് ഹാൻഡ് നിരസിച്ചു. അത് അവളിൽ വിഷമമുണ്ടാക്കി എന്നത് ആ മുഖത്ത് വ്യക്തമായി കാണാം.
Naveen, Good name, i will call you NV, is it cool,
അവനൊരു പുഞ്ചിരി മാത്രം അവൾക്കായ് നൽകി, അങ്ങനെ ആദ്യമായി അവൾ നൽകിയ പേര് NV അതിൽ അവനിന്ന് അറിയപ്പെടുന്നത്.
അല്ല അവർ തമ്മിൽ പ്രണയം വല്ലതും,
താൻ പേടിക്കണ്ട, തനിക്ക് NVയെ കുറിച്ച് അറിയാഞ്ഞിട്ടാ…. ഇങ്ങനെ ഒക്കെ സംശയം തോന്നുന്നത്.
എങ്കിൽ ആങ്ങള ബാക്കി പറ,
ആത്മിക കളിയാക്കണ്ട,
അതിനൊരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.
പിന്നെ അവർ ദിവസവും അടുത്തടുത്തിരുന്ന്, കമ്പിനിയായി, അവർ കൂടുതൽ അടുത്തു . അവിടെ അവനോടു സൗഹൃദം കൂടിയ ആദ്യ ആൾ അവളായിരുന്നു.
അതൊരു വലിയ പ്രശ്നമായി, അതിൽ പിന്നെ NV ആരെന്ന് എല്ലാവരും അറിഞ്ഞത് , അതൊരു വലിയ സംഭവമായിരുന്നു. അതിനു ശേഷമാ ഞാൻ പോലും അവനോട് കൂട്ടു കൂടിയത്.
അയ്യോ… എൻ്റെ ആദി….
എന്താ എന്തു പറ്റി.
അവൾ കുറച്ചു നേരത്തേക്ക് ആദിയെ മറന്നെന്നത് ശരിയായിരുന്നു. അത് മനസിൽ ഉണർന്നതും അവളോടി, ICU വിനു വെളിയിൽ കാത്തിരിപ്പായി.
താനെന്നെ പേടിപ്പിച്ചു. എന്നാ ഇവിടുന്ന് ബാക്കി പറയാ….
വേണ്ട, ഏട്ടാ….
എന്താ അത്ര ബോറാണോ…..
അതല്ല. ആദി, ആദിയെ കുറിച്ച് എനിക്കെല്ലാം അറിയണം, പക്ഷെ എൻ്റെ ജീവനവിടെ അങ്ങനെ കിടക്കുമ്പോ , മനസ് വല്ലാത്ത നീറ്റലാ… ഒന്നും ഒന്നിനും കഴിയുന്നില്ല.
തനിക്കത്രയ്ക്ക് ഇഷ്ടമാണോ അവനെ
ഒരാളെ ഇഷ്ടമല്ല എന്നു കാണിക്കാനും പറയാനും എളുപ്പമാണ് എത്രത്തോളം ഒരാളെ ഇഷ്ടമെന്ന് പറയാനും കാണിക്കാനും ആവില്ല. ഒന്നുറപ്പാണ്. ആദിക്ക് ഇന്ന് എന്തേലും പറ്റിയാ അവനു കൂട്ടായി ഞാനും ഉണ്ടാകും
അതൊക്കെ വെറുതെ, ഈ ഫിലീമിൽ കാണിക്കുന്ന പോലെ, പറയാൻ രസാ…..
ആത്മിക അവനെ നോക്കിയ ഒരു നോട്ടം അത് അതിഭീകരമായിരുന്നു.
ഇപ്പോ ആദിക്ക് വേണ്ടി മരിക്കാനും ഞാനൊരുക്കാ…. ഞാൻ പോയി, അവൻ ഇവിടെ അതു വേണ്ട, അവന് എന്തേലും പറ്റിയാ ബ്രോ ഇവിടുന്ന് രണ്ട് ശവങ്ങൾ ഒരുമിച്ചു ചുമന്നേ പോകു .
ഞാൻ തമാശ പറഞ്ഞതാടോ. നിങ്ങളുടെ സ്നേഹം എനിക്കറിയാ…
അത് അങ്ങനെ അറിയാനാവില്ല ബ്രോ…. ഓരോ നിമിഷവും ഞങ്ങൾ അനുഭവിച്ച പ്രണയം, ഇപ്പോ ഞാൻ കരയാത്തത് തന്നെ അവനെ ഞാൻ തനിച്ചാക്കില്ല എന്നുറപ്പുള്ളതിനാലാ…
അവനൊന്നും സംഭവിക്കില്ല കാത്തിരിക്കാം
🌟🌟🌟🌟🌟
ചന്ദ്രശേഖരൻ വിഷമുള്ള ഒരു പാമ്പാണ്, തിരിഞ്ഞു കൊത്താൻ അവസരം കാത്തു നിൽക്കുന്ന വിഷപ്പാമ്പ്, അണിമംഗലത്തെ താമസം തുടങ്ങി ഏഴാം നാൾ ഞാനതറിഞ്ഞു.
എൻ്റെ മുറിയിൽ വെച്ച് ആരെയോ തല്ലുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. നോക്കുമ്പോ എൻ്റെ മാറിലെ മുന്താണി സ്ഥാനം തെറ്റി കിടക്കുന്നു. എൻ്റെ മുറിയിൽ ആളുകൾ കൂടി .
രാജശേഖരാ…. എന്നാലും നീ
എന്താ എന്താ ചന്ദ്രാ….
അമ്മായി കുടുംബമാനം പോയി, ഇന്നലെ രാത്രി ഇവൻ ഇവളുടെ കൂടെ അന്തിയുറങ്ങി.
ചന്ദ്രേട്ടാ…….
വായടക്കെടി, തേവിടിശ്ശി, എന്നാലും പപ്പനോട് നീ….
ചന്ദ്രാ നീ വെറുതേ….
അമ്മായി ഞാൻ പറഞ്ഞാ ശത്രുത തീർക്കുവാ എന്നാർക്കും തോന്നും രാവിലെ ഈ മുറിയിൽ ഒറ്റയ്ക്കു കയറാൻ മടിയുള്ള കാരണം ദേ… ചിന്നമ്മിണിയേയും കൂട്ടിയാ വന്നത്, അവളോട് ചോദിച്ചു നോക്ക്.
ചിന്നമ്മിണി…..
അടിയനും കണ്ടതാ തമ്പ്രാട്ടി, ലക്ഷ്മിയമ്മയെ ഈ തമ്പ്രാൻ കെട്ടി പിടിച്ചു കിടക്കുവായിരുന്നു.
ഞാൻ ശരിക്കും തളർന്നു പോയി. തനിക്കു ചുറ്റും എന്താണ് നടക്കുന്നത് എന്നു പോലും അറിയാത്ത അവസ്ഥ.
നാട്ടുക്കൂട്ടം കൂടി, ഒരു കുറ്റവാളിയായി ഞാനും രാജശേഖരനും ഒരു ഭാഗത്ത്, സാക്ഷിയായി ചന്ദ്രശേഖരനും, ചിന്നമ്മിണിയും, പപ്പേട്ടനും കുടുംബവും മറുഭാഗത്ത്, പിന്നെ അണിമംഗലം കുടുംബവും കണിമംഗലം കുടുംബവും, നാട്ടു പ്രമാണികളും കാഴ്ച്ചക്കാരും.
ചന്ദ്രശേഖരനും ചിന്നമ്മിണിയും കണ്ട കാര്യം എല്ലാവരേയും ബോധിപ്പിച്ചു. പിന്നെ ചന്ദ്രശേഖരൻ പപ്പേട്ടനോടായി പറഞ്ഞു.
പപ്പാ ഇവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലടാ…
നാട്ടുകൂട്ടത്തോട് പപ്പേട്ടൻ്റെ താലി അറുക്കാനും, രാജശേഖരൻ ഇവക്ക് പുടവ കൊടുക്കട്ടെ എന്നും ചന്ദ്രശേഖരൻ പറഞ്ഞു.
താലി കെട്ടിയവൻ ഉണ്ടായിട്ടും എനിക്കു കാലകത്തി തന്ന ഇവളെ കെട്ടാൻ ഞാനൊരുക്കമല്ല , നാളെ ഇവൾ മറ്റാരുടെ കൂടെ കിടക്കില്ല എന്ന ഉറപ്പ് നിങ്ങൾ തരുമോ…
രാജശേഖരൻ നാട്ടുകൂട്ടത്തോട് ചോദിച്ചു.
പപ്പൻ എനി ഇവളെ സ്വീകരിക്കില്ല, വഞ്ചകി, നീയും ഇങ്ങനെ പറഞ്ഞാൽ
എന്നാ നീ കെട്ടിക്കോ ചന്ദ്രാ എന്തേ , നിനക്കും പറ്റില്ലല്ലോ ഈ വിഴുപ്പ് ചുമക്കാൻ.
വേണേ…. ഞാൻ ചുമക്കുമെടാ…. കുടുംബമാനം കാക്കാൻ വേണ്ടി,
അതാ നല്ലത് ചന്ദ്രാ…..
പപ്പേട്ടൻ അതു പറഞ്ഞ നിമിഷം ഞാൻ തളർന്നു പോയി, എല്ലാവരും എന്നെ അവിശ്വസിച്ചു എനി ഞാൻ ജീവിക്കാൻ അർഹയല്ല. ആ സമയം വശളൻ ചിരിയൊടെ ചന്ദ്രശേഖരൻ എന്നെ നോക്കി.
ഞാൻ കെട്ടിയ താലി ഞാൻ തന്നെ അറുത്തെടുത്തോളാം
അതും പറഞ്ഞ് പപ്പേട്ടൻ മുന്നോട്ടു നടന്നപ്പോ, ഞാൻ താലിയിൽ മുറുക്കെ പിടിച്ചു കരഞ്ഞു. ചന്ദ്രനെ കടന്ന് മുന്നോട്ടെത്തിയ പപ്പേട്ടൻ തിരിഞ്ഞു നിന്നു ചന്ദ്രൻ്റെ കരണം നോക്കി ഒന്നു പൊട്ടിച്ചു.
പപ്പാ…..
വായടക്കെടാ നായെ, നീയെന്തു കരുതി, നിൻ്റെ പേക്കൂത്തുകൾ എനിക്കു മനസിലാവില്ലെന്നോ
പപ്പാ നി വെറുതേ…..
എൻ്റെ പെണ്ണിനെ എനിക്കു വിശ്വാസമാടാ… ഇന്നലെ അവളുടെ ദേഹത്ത് ആരേലും തൊട്ടിരുന്നേ ഇന്നവൾ സൂര്യോദയം കാണില്ല.
അപ്പോ ഞാനും ചിന്നമ്മിണിയും കണ്ടത്.
രാജശേഖരൻ, നിൻ്റെ ആളല്ലെ, പിന്നെ ചിന്നമ്മിണി, കഴിഞ്ഞ ആറു നാളുകളിൽ ഇവളെ വിളിച്ചുണർത്താൻ പോകാത്ത നി ഇന്നലെ ഇവളെ കൂട്ടി പോയതിൻ്റെ അർത്ഥം എനിക്കു മനസിലാവും, നല്ല നാടകമാ പക്ഷെ പയറ്റിയ അരങ്ങ് തെറ്റി പോയി.
അതു പറയുമ്പോഴേക്കും ഞാൻ പപ്പേട്ടൻ്റെ മാറിൽ ഒളിച്ചിരുന്നു. ആ സ്നേഹം കരങ്ങളുടെ സ്പർഷമായി ഒഴുകി എന്നെ വാരിപ്പുണർന്നു.
മതി, അണിമംഗലത്തെ പ്രസവകാല വാസം . എൻ്റെ പെണ്ണ് എൻ്റെ വീട്ടിൽ തന്നെ പെറ്റാ മതി.
അതും പറഞ്ഞ് എൻ്റെ കൈ പിടിച്ച് പപ്പേട്ടൻ നടന്നു. ഒരു നിമിഷം നിന്ന ശേഷം
രാജശേഖരാ…. നിനക്കുള്ളത് ഞാൻ തരുന്നുണ്ട് രണ്ട് കടം ആയി വൈകാതെ ലഭിക്കും.
ഞങ്ങൾ വീണ്ടും നടന്നു ചന്ദ്രോത്ത് മനയിലേക്ക്.
🌟🌟🌟🌟🌟
ICU വിന് പുറത്തേക്ക് ഡോക്ടർ വന്നു. ഉടനെ ആത്മിക ഡോക്ടർക്കരികിലേക്ക് ഓടി ചെന്നു.
പേഷ്യൻ്റിൻ്റെ ആരാ
ഭാര്യയാ… ഡോക്ടർ…..
ഇതിനു മുന്നേ അയാൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ
ഒരു ആക്സിഡൻ്റ് ഉണ്ടായിട്ടുണ്ട് അതിൽ ഓർമ്മകൾ കുറച്ചു നഷ്ടമായിരുന്നു.
ഓ…. അതു തന്നെയാണ് അയാളുടെ പ്രശ്നം, ഇന്നയാളുടെ ബ്രെയ്ൻ വല്ലാതെ സ്ട്രെയിൽ ചെയ്തു, നഷ്ടമായ ഓർമ്മകൾ അയാൾ ഉണർത്താൻ ശ്രമിച്ചു. അല്ലെ ആ ഓർമ്മകളിലെ അയാളുടെ സ്വഭാവ സവിശേഷതകൾ ഏറെ നേരം അയാൾ പ്രകടിപ്പിച്ചതാവാം
അതെ ഡോക്ടർ അവൻ പഴയ സ്വഭാവത്തിൻ്റെ മൂർത്തി ഭാവത്തിലായിരുന്നു ഏറെ നേരം
താനാരാ….
ഞാനവൻ്റെ കുട്ടുക്കാരനാ…
ഡോക്ടർ ആദിക്ക് ഇപ്പോ എങ്ങനെ ഉണ്ട്
He is good, നാളെ റൂമിലേക്കു മാറ്റാം
ഡോക്ടർ എനിക്കൊന്നു കാണാൻ പറ്റുമോ….
Look Mam, ICU പേഷ്യൻസിന് ഡിസ്റ്റർബൻസ് പാടില്ല.
ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഡോക്ടർ , ഒന്നു കാണാതെ എനിക്കു പറ്റില്ല, അതാ…
ഒക്കെ, കണ്ടിട്ടു വേഗം പുറത്തു കടക്കണം
വല്യ ഉപകാരം ഡോക്ടർ.
ആത്മിക അവൾ ഡോർ തുറന്ന് അകത്തു കടന്നു. ആദിയുടെ ബെഡിനരികിലെത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകി, ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ നന്നായി പാടു പെട്ടു.
ആ കാലുകളിൽ കൈകൾ കൊണ്ടു പിടിച്ചവൾ തല താഴ്ത്തി കരഞ്ഞു കുറച്ചു നിമിഷം, പിന്നെ അവനരികിൽ ബെഡിൽ ഇരുന്നു. ആ മാറിൽ തലയാഴ്ച്ചു, അവൻ്റെ ചൂടു പറ്റി ഇരുന്ന ശേഷം, അവൻ്റെ നെറുകയിൽ ഒരു ചുംബനം നൽകി.
അടുത്ത നിമിഷം തന്നെ അവൾ അവനരികിൽ നിന്നും പുറത്തേക്ക് ഓടി, ।cu വിന് വെളിയിൽ വന്നതും അവൾ പൊട്ടിക്കരയുകയാണ്.
ആദി…….. ആദി….. ആദി…….
തൻ്റെ നാഥൻ്റെ ആദിമന്ത്രം ചൊല്ലി, കണ്ണീരാൽ അഭിഷേകം നടത്തി. അവൾ തൻ്റെ ആരാധനയാം പ്രണയം ഏവർക്കും തുറന്നു കാട്ടി.
ഡോക്ടറും , റോക്കിയും ഒരു പോലെ നിശബ്ദർ ആർക്കും ഒരു വാക്കു പറയാനായില്ല, അവളെ സമാധാനിപ്പിക്കാനും, വെറും നിലത്തിരുന്നവൾ തൻ്റെ പൂജ തുടർന്നു.
🌟🌟🌟🌟🌟
ചന്ദ്രശേഖരനും രാജശേഖരനും കണിമംഗലം ഔട്ട് ഹൗസിൽ മദ്യ സേവയിൽ.
വർമ്മേ…. ഞാൻ കണ്ടെടോ അവനെ, ആ ആദിയെ
കൊല്ലണമായിരുന്നെടോ അവനെ .
തനിക്കറിയില്ല, അവനെ കണ്ടപ്പോ ലക്ഷ്മി അവളെയാ എനിക്ക് ഓർമ്മ വന്നത്.
ലക്ഷ്മിയെയോ…..
അതെ ടോ അവളെ മുറിച്ചു വെച്ച പോലെ ഉണ്ട് അവൻ
അവളെ അന്നു കത്തിച്ചതല്ലെ നമ്മൾ
അതെ , എന്നാലും എന്തോ
കൊറെ കളിച്ചതല്ലേ അവളെ നമ്മുടെ കാൽക്കീഴിലാക്കാൻ നടന്നില്ല. പിന്നെ അങ്ങു തീർത്തു കളഞ്ഞതല്ലെ.
വർമ്മേ….. പക്ഷെ അവളുടെ മകനെ പോലെ തോന്നി എനിക്കവനെ കണ്ടപ്പോ
ആ നശിച്ച കുഞ്ഞും അന്നു ചത്തിട്ടുണ്ടാവും രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല. പപ്പൻ അവൻ മാത്രം രക്ഷപ്പെട്ടു, എങ്ങനെ എന്നു മാത്രം മനസിലായില്ല.
എൻ്റെ മോളാടൊ ഇപ്പോ എന്നെ തോൽപ്പിച്ചത്
ആ ഊരു തെണ്ടിയുടെ താലി അണിഞ്ഞല്ലെ അവൾ…
ഊരു തെണ്ടിയോ അവനോ
എന്താടാ എന്തു പറ്റി,
അന്നവർ ഇറങ്ങി പോയപ്പോ, ഈ വീട്ടിൽ നിന്നും അവൻ്റെ കൂടെ ഇറങ്ങി പോയ സെക്യൂരിറ്റി ടീം , ഞാൻ കണ്ടതാടാ…..
സെക്യൂരിറ്റി ടീമോ….
അതെ, അതും ആയുധം പേറിയ സായിപ്പൻമാർ
ടാ നീ….
വർമ്മേ….. നമ്മളൊക്കെ കാണുന്നതിനും, ചിന്തിക്കുന്നതിനും അപ്പുറം കാണിക്കാനും ചിന്തിക്കാനും കഴുവുള്ള ഒരു ശത്രു നമുക്കു നേരെ വന്നിരിക്കുന്നു.
ചന്ദ്രാ….. ആരാ അവൻ
അറിയില്ല, എനിക്കും ഒന്നും, പക്ഷെ ഞാനൊരു ചരട് വലിച്ചപ്പോ എനിക്കെതിരെ പത്തു ചരട് വലിച്ച ബുദ്ധി രാക്ഷസനാ അവൻ
അവരിപ്പോ എവിടാ എന്നറിയോ
ഒരു വിവരവും ഇല്ല, അവൻ അതിസമർത്ഥനാണ്, അവൻ്റെ ഒരോ ചുവടും വലിയ പ്രഹരമായി തന്നെ നമുക്കു നേരിടേണ്ടി വരും.
വിവേകിനെ അറിയിക്കാം എല്ലാം അവൻ നോക്കും ഈ കാര്യം
വിവേകിന് ഒറ്റയ്ക്കാവില്ല അതെനിക്കുറപ്പാ
അതിനുള്ള വഴി എൻ്റെ മോൻ നോക്കിക്കൊള്ളും നീ പേടിക്കണ്ട.
അവനും അറിയട്ടെ , വർമ്മ അവൻ്റെ പെണ്ണ് അവനു സ്വന്തമല്ല എന്ന്, ഒരിക്കൽ ഞാനനുഭവിച്ച വേദന എനി തൻ്റെ മോനാ……
തന്നെ പോലെ തന്നെയാ അവൻ, സ്വന്തമാക്കാനായില്ലെ നശിപ്പിച്ചു കളയും
വർമ്മേ….. അവൾ എൻ്റെ മകളാ…..
എന്താടാ നിനക്കെന്തു പറ്റി ശത്രു പക്ഷം സ്വന്തം രക്തമായാലും ശത്രുവായി കാണണം എന്നല്ലെ നീയും പറയാറ്
ശരിയാ….. പക്ഷെ വയസായില്ലെ മനസും തളർന്നു. ഒന്നേ ഉള്ളു കൊലയ്ക്ക് കൊടുക്കാൻ തോന്നുന്നില്ലടോ…. നോക്കാം നമുക്ക് ഒരു മാർഗവും തെളിഞ്ഞില്ല എങ്കിൽ അതു തന്നെ നടക്കട്ടെ, തോൽക്കാൻ കണിമംഗലം ചന്ദ്രശേഖരനാവില്ലെടോ…..
ഇപ്പയാ താനാ പഴയ ചന്ദ്രശേഖരനായത്
🌟🌟🌟🌟🌟
പിന്നീടുള്ള നാളുകളിൽ ആളുകൾ എനിക്കൊരു വേശ്യ പട്ടം ചാർത്തി തന്നു. പലരുടെയും മുഖഭാവം , പെരുമാറ്റം എല്ലാം വ്യക്തം
പപ്പേട്ടനും വീട്ടുക്കാരും അഴകമ്മയും മാത്രമായിരുന്നു. എനിക്ക് ആശ്വാസം പകർന്നത് ജീവിക്കാൻ പ്രേരണയായത്. വിശ്വാസം അതാണ് എല്ലാം എന്ന് പപ്പേട്ടൻ എന്നെ പഠിപ്പിച്ചു.
അന്ന് പശു തൊഴുത്തിൽ ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോ , ചന്ദ്രേട്ടനും രാജശേഖരനും എന്നെ കടന്നു പിടിച്ചു. അന്ന് ഒരു ഭദ്രകാളിയെ പോലെ ഞാനവരുടെ അടുത്ത് പോരുതി, എൻ്റെ നഖങ്ങൾ അവരുടെ മുഖത്തും ശരീരത്തിലും ആഴ്ന്നിറങ്ങി.
ഒച്ചക്കേട്ടു ആളുകൾ കൂടുമ്പോൾ പേറ്റുനോവും തുടങ്ങി. അവരോടുള്ള അടങ്ങാത്ത ദേഷ്യവും വെറുപ്പും മനസിൽ തികട്ടി വന്നു., അവിടെ നിന്നും ഓടി പോകുന്നവരെ അഴകമ്മ കണ്ടിരുന്നു.
ആ ആലയിൽ വെച്ചു ഞാൻ പ്രസവിച്ചു, അതും രൗദ്രഭാവത്തിൽ തന്നെ, നിറ ഗർഭിണി ആയ എൻ്റെ ശരീരം കൊതിച്ചു വന്ന നികുഷ്ഠ ജൻമങ്ങളോട് ഉള്ളിലുണ്ടായ ദേഷ്യം പേറ്റു നോവിനെക്കാൾ ഉയർന്നു നിന്നു. അതാവണം ഞാൻ ജന്മം കൊടുത്ത എൻ്റെ കുഞ്ഞിനും അടങ്ങാത്ത ക്രോധം, അവൻ്റെ സ്വഭാവമായി പോയതും.
ഒരാൺ കുഞ്ഞായിരുന്നു എനിക്കു പിറന്നത്, എത്ര തന്നെ വേദനിപ്പിച്ചിട്ടും അവൻ കരഞ്ഞില്ല.
തമ്പ്രാട്ടി…. കുഞ്ഞു കരയണില്ല
വൈശാലിയമ്മ കുഞ്ഞിനെ കൊണ്ട് വെളിച്ചത്തിൽ പോയി നോക്കിയപ്പോ കുഞ്ഞു മിഴികൾ തുറന്ന് മോണകൾ മുറുക്കെ പിടിച്ച് അവൻ കിടക്കുകയാണ്. അമ്മ അവൻ്റെ ചന്തിയിൽ ചെറുതായി നുള്ളിയതും കുഞ്ഞിക്കരങ്ങൾ മുറുക്കെ പിടിച്ചു, മോണകൾ തമ്മിൽ കുട്ടി പിടിച്ച് അവൻ ദേഷ്യം പ്രകടിപ്പിച്ചു.
എന്നാലും എൻ്റെ കുഞ്ഞ് കരഞ്ഞില്ല, ഒരിറ്റ് കണ്ണീര് പൊഴിച്ചില്ല. അന്നമ്മ പറഞ്ഞ വാക്കുകൾ എനിക്കിന്നും ഓർമ്മയുണ്ട്.
” വീരനാ ആരുടെ മുന്നിലും അടിയറവു പറയില്ല, കരയത്തുമില്ല പൊരുതാനായി ജനിച്ചവനാ പപ്പാ നിൻ്റെ കുഞ്ഞ് ”
അതു തന്നെ ആയിരുന്നു എൻ്റെ മകൻ, അവൻ കരഞ്ഞു ഞാൻ കണ്ടിട്ടില്ല, കരയാറുണ്ടാക്കാം ചിലപ്പോ ആരും അറിയാതെ.
അവിടുന്നങ്ങോട്ടുള്ള ദിനങ്ങൾ ഞങ്ങൾ സന്തുഷ്ടരായിരുന്നു. മുന്നാം വട്ടം അവർ തുനിഞ്ഞതിന് പകരം ചോദിക്കാൻ നിന്ന പപ്പട്ടനെ ഞാനാ ശാന്തനാക്കിയത് അതായിരുന്നു ഞാൻ ചെയ്ത തെറ്റും
🌟🌟🌟🌟🌟
ഗൾഫിൽ ഒരു ബിസിനസ് ആവിശ്യത്തിനു വന്ന വിവേകിനെ രാജശേഖരൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവൻ ദേഷ്യത്തോടെ തൻ്റെ മുറിയിൽ പോയി മദ്യസേവ തുടങ്ങി.
drug mafia ലെ വലിയ കണ്ണി, international criminal. terrorism തുടങ്ങി പണം വരുന്ന എല്ലാത്തിനും കൂടെ നിക്കുന്ന ഒരു രാജ്യദ്രോഹി എന്നവനെ വിശേഷിപ്പിക്കാം
ലഹരിയും പെണ്ണും അതാണവൻ്റെ വീക്ക്നസ്, ആത്മിക അവൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ്, ആ ശരീരം ഓരോ അണുവും സമയമെടുത്ത് ആസ്വദിക്കണം എന്നവൻ ആഗ്രഹിച്ചതിനാലാണ് അവളെ വിവാഹം കഴിക്കണം എന്നു പറഞ്ഞത്.
ആ കല്യാണം മുടക്കാൻ ഇന്ദ്രനെ കൂട്ടു പിടിച്ചതും കാര്യം കണ്ടതും അവൻ്റെ മിടുക്ക്. അച്ഛനെ പോലെ തന്നെ മറ്റൊരാളെ മുന്നിൽ നിർത്തി പിന്നിൽ നിന്നും ചരടു വലിക്കുന്ന നാരദ കലയിൽ ശ്രേഷ്ഠൻ.
ആ സമയം അവൾ കല്യാണം വേണ്ടെന്നു ഉറപ്പിച്ചത് അവന് വലിയ ഒരടിയായിരുന്നു. അവളെ പിടിച്ചു കൊണ്ടു വന്ന് റൂമിലിട്ട് മോഹം തീർത്താലോ എന്നു പലവട്ടം ആലോചിച്ചു.
അങ്ങനെ നടന്നാൽ, പിന്നെ അവളെ കിട്ടില്ല. തന്നെ വിവാഹം എന്നവൾ ഉറപ്പിച്ചാ, അല്ലെ ആത്മഹത്യ ചെയ്താൽ ആ ചിന്തയാണ് അവളെ വിട്ടു വെച്ചത്.
അതാ തൻ്റെ തെറ്റ് , എനി അവൾ മറ്റൊരുത്തൻ്റെ എച്ചിലായില്ലെ, എനി എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമില്ല ആത്മിക, മോഹം തീരും വരെ രാപകൽ നിൻ്റെ മേനി എനിക്കു വേണം, അതു മാത്രം
അവൻ തൻ്റെ ഫോൺ എടുത്തു, ആരെയോ ഫോൺ വിളിച്ചു.
എന്താ എല്ലാം റെഡിയാണോ…..
സെറ്റ് അളിയാ നീ വേഗം വാ…..
ഡ്രഗ് കൊടുക്കണ്ട
അതെന്താടാ……
ഇന്നെനിക്ക് വേട്ടയാടണം, മനസിലെ പക തീർക്കണം, അലമുറയുടെ സംഗീതം ആസ്വദിക്കണം, വേദനയിൽ പുളയുന്ന കാഴ്ചകൾ കണ്ട് ചിരിക്കണം, ഒടുക്കം ജീവൻ പോയാലെന്ത് ഇണ്ടേലെന്ത്
എന്താടാ നിനക്കിന്നെന്തു പറ്റി,
നീ കുടുതൽ ഒന്നും പറയണ്ട, ഞാനിപ്പോ വരും.
അവൻ കാറിൻ്റെ കീ എടുത്ത് റൂമിന് പുറത്തിറങ്ങി, റൂം പൂട്ടി . പാർക്കിംഗിൽ ചെന്ന് കാറെടുത്തു നേരെ വിട്ടു.
കുറച്ചു സമയത്തിന് ശേഷം ആളൊഴിഞ്ഞ ഭാഗത്ത് പൊട്ടിപൊളിഞ്ഞ ഒരു കെട്ടിടത്തിൽ കാർ പാർക്ക് ചെയ്തു ഉള്ളിലേക്ക് കയറി.
അഴുക്കുകളും, ചപ്പുചവറും നിറഞ്ഞ അതിലൂടെ നടന്ന് പടി കയറി മുകളിലെത്തി. അടുത്ത നില മുതൽ Hifi ലവലിലുള്ള ഒരു അറേജ്മെൻ്റ്. അവിടെ അവനെ കാത്തു നിന്ന ഒരാൾ ചൂണ്ടിക്കാട്ടിയ മുറിയുടെ വാതിൽ തുറന്നകത്തു കയറിയതും വാതിൽ ലോക്ക് ചെയ്തു.
ബെഡിൽ 18 വയസു പ്രായം തോന്നുന്ന റഷ്യൻ പെൺകൊച്ചിനെ അവൻ ആർത്തിയോടെ നോക്കി. അവൻ അവൾക്കരികിലേക്ക് നടന്നു നീങ്ങുമ്പോ
No… Please…. leave…. me… ‘
അവളുടെ അലമുറകൾ അവന് സന്തോഷം പകർന്നു. അവളെ അവൻ കടന്നു പിടിച്ചു, വസ്ത്രങ്ങൾ കീറി മുറിച്ചു മൃഗീയമായി അവൻ അവളെ ഭോഗിച്ചു. വേദനകൾ പകർന്ന്, അതിൽ ആത്മസംതൃപ്തി അവൻ കണ്ടെത്തി. ആത്മിക അവളോടുള്ള പക അതനുഭവിക്കുന്നത് ആ പാവം പെൺക്കുട്ടി.
നാളത്തെ പുലരി അവൾക്കുണ്ടോ എന്നു പോലും അറിയാതെ വേദനയിൽ അവളുടെ അലമുറ ഇടിമുഴക്കം പോലെ ആ മുറിയിൽ അലയടിച്ചു.
🌟🌟🌟🌟🌟
എട്ടാ… ബാക്കി കഥ പറയുമോ…
ആത്മികയുടെ ചോദ്യം കേട്ട് റോക്കി പുഞ്ചിരി തൂകി.
Steave അവൻ പത്താം ക്ലാസുക്കാരൻ ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിലെ മോസ്റ്റ് ഡേൻജർ സ്റ്റുഡൻ്റ് ആൾക്ക് ക്രിസ്റ്റീനയിൽ ഒരു കണ്ണുണ്ടായിരുന്നു.
അന്ന് ഉച്ചയ്ക്ക് ഇടവേള സമയത്ത് അവൻ ഭക്ഷണം വാങ്ങുമ്പോ സ്റ്റീവ് പാത്രം തട്ടി തെറുപ്പിച്ചു. അവൻ ഒന്നും പറയാതെ പോവാൻ ശ്രമിച്ചപ്പോ സ്റ്റീവ് അവനെ തടഞ്ഞു. അതിനിടയിൽ ക്രിസ്റ്റീന കയറി.
leave him, Steave.
അടുത്ത നിമിഷം സ്റ്റീവ് അവളെ തല്ലി. ഇതു വരെ അടങ്ങി നിന്ന Nv കൂട്ടുകാരിക്ക് തല്ലു കിട്ടിയതും devil ആയി മാറി
സ്റ്റീവിൻ്റെ കഴുത്തിൽ പിടിച്ചു തള്ളി, പിന്നെ അവൻ്റെ വലതു കൈ പിടിച്ചു അവൻ തൻ്റെ കാലുകൾ പൊക്കി അവൻ്റെ പുറത്തു കൂടി ചാടി ഇടതു ഭാഗത്തേക്ക് വന്നതും
ഉടൽ ചെരിഞ്ഞ് കൈകൾ വലിഞ്ഞ് അവൻ അലമുറ ഇടുകയായിരുന്നു. അടുത്ത നിമിഷം കൈവിട്ട് അവൻ്റെ മൂക്കിൽ കുത്തി രക്തം വരുത്തി.
പിന്നെ അവിടെ നടന്നത് പറയാൻ പോലും കഴിയില്ല, മാരക ഫൈറ്റായിരുന്നു. കുട്ടികൾ അത് ഫോണിൽ എടുത്തു ഗ്രൂപ്പിൽ ഒക്കെ ഇട്ട് അവൻ ഫേമസ്സ് ആയി.
ഞങ്ങളുടെ ഒക്കെ പുതിയ രാജാവായി, പിന്നെ എല്ലവരും അവനോടു കമ്പനി ആയി. അങ്ങനെ ഞാനും
വായന അവന് ഭ്രാന്താണ് എന്നും സ്കൂൾ ലൈബറിയിൽ നിന്നും അഞ്ചും എട്ടും ബുക്ക് എടുത്തവൻ പോകും പിറ്റേന്നു വായിച്ചു കഴിഞ്ഞെന്നും പറഞ്ഞ് വീണ്ടും കുറേ ബുക്ക് എടുക്കും ഒരിക്കൽ ലൈബ്രറിയനും സംശയം ഒടുക്കം അവനെ ചോദ്യം ചെയ്തു എല്ലാവരുടെയും മുന്നിൽ വെച്ച്.
Did you read It
yes
can I ask you , Some questions about these books
ofcourse, I have remember, all the book and each line
അവൻ പറഞ്ഞതു കേട്ടു ചിരിച്ചു കൊണ്ടയാൾ ചോദ്യങ്ങൾ ചോദിച്ചു എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടവൻ ഉത്തരവും പറഞ്ഞു.
ഒൻപതിൽ ഏറ്റവും കൂടുതൽ മാർക്കോടെ അവൻ പാസ്സായി, 15 വയസിൽ വായനയിലൂടെ നേടിയ അറിവും ബുദ്ധി സാമർത്യവും അവൻ എല്ലാവർക്കും കാണിച്ചു തന്നു.
ഷേർ മാർക്കറ്റിൽ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കി അവൻ എല്ലാവരേയും അത്ഭുതപ്പെടുത്തി, അവൻ പറഞ്ഞ രീതിയിൽ പിന്നിട് ഇൻവസ്റ്റ് ചെയ്തു പണം വാരി, പലരും
അവൻ അച്ഛനെ കൊണ്ട് തുടങ്ങിപ്പിച്ച ബിസിനസ് എല്ലാത്തിലും അവൻ്റെ തല, പണം കുന്നായി കൂടി , ജീവിത ശൈലി മാറി, എല്ലാം അവൻ തന്നെ മാറി, പഠിപ്പും വായനയും വിടാതെ തന്നെ അവൻ ബിസിനസ് നോക്കി.
ഒടുക്കം കാരണം പോലും പറയാതെ ഇന്ത്യയിലേക്ക് വന്നു. അവനെ ഇന്ത്യയിലേക്ക് അയക്കാൻ സമ്മതിച്ചതിൽ അച്ഛന് ഒരു കാരണം ഉണ്ടായിരുന്നു. ഒരു ജീവൻ അവൻ്റെ കൈ കൊണ്ട് അവസാനിക്കരുത് എന്നത് മാത്രം.
പക്ഷെ അവൻ ഇവിടെ വരാൻ മറ്റൊരു കാരണം ഉണ്ട് . അവനു മാത്രം അറിയുന്ന കാരണം. അതാർക്കും അറിയില്ല.
ചുരുക്കി പറഞ്ഞതാ ട്ടോ ഇവൻ്റെ കഥ ഇന്നു രാത്രി എന്നല്ല ഒരാഴ്ച്ച എടുത്താലും പറഞ്ഞു തീരില്ല. അത്ര വലുതാ തൻ്റെ ഭർത്താവിൻ്റെ സാമ്രാജ്യവും കഥയും
ഇതു തന്നെ മതി, കേട്ടിട്ടു വിശ്വസിക്കാനാവുന്നില്ല. ആദി, NV ആണെന്ന്
അതൊക്കെ പോട്ടെ, താനെനിക്ക് ഒരുപകാരം ചെയ്യണം
എന്താ….
താൻ അവനാരാണെന്ന് അറിഞ്ഞതായി കാണിക്കരുത്, പിന്നെ എന്നെയോ ദേ… ഈ കാണുന്നവരെ കുറിച്ചോ അവനറിയരുത്. അവനറിയാതെ നിഴലായി ഞങ്ങൾ ഉണ്ടാകും കൂടെ.
അതെന്തിനാ.. പറയുന്നതല്ലെ നല്ലത്.
ഇവിടെ അവൻ്റെ ശത്രുക്കൾ ആരെല്ലാം എന്നറിയണം, പിന്നെ അവൻ വന്നതെന്തിനെന്നും. അവൻ്റെ ഓർമ്മകൾ താനെ വരട്ടെ അതിനായി അവനെ ബുദ്ധിമുട്ടിക്കണ്ട, ഇപ്പോ നടന്നത് പോലെ എനി ഉണ്ടാവണ്ട അതാ
അതു ശരിയാ ഞാനാരോടും പറയില്ല.
ദാ ഇതു പിടിച്ചോ, enjoy your Self
മൂന്ന് ക്രെഡിറ്റ് കാർഡുകൾ അവൾക്കു നേരെ റോക്കി നീട്ടി. അവളത് വാങ്ങാൻ മടിച്ചു.
മടിക്കണ്ട, ഇതു നിൻ്റെ കെട്ടിയോൻ്റെ തന്നെയാ… എനി അവൻ്റെ കാശ് ചിലവാക്ക്. ഒറ്റയ്ക്കല്ലേ… കാശിനാവിശ്യം വരും.
അവൾ അത് വാങ്ങി വെച്ചു.
🌟🌟🌟🌟🌟
പപ്പേട്ടൻ്റെ അച്ഛനാണ് മോന് പേരിട്ടത് നവീൻ ” നവീനം” പുതിയത് എന്ന അർത്ഥം അവന് പകർന്നത്. പുതിയ മാറ്റങ്ങൾ പകരാൻ പിറന്നവൻ തന്നെ ആയിരുന്നു അവൻ.
അന്ന് രാത്രി ഏഴു മണി ആയിക്കാണും , മോനന്ന് മൂന്നു വയസ്സ്, അവന് ചോറു കൊടുക്കാൻ മുറ്റത്തിറങ്ങി, അമ്പിളി മാമനെ കാണിച്ച് അവനെ തീറ്റുവായിരുന്നു.
കുഞ്ഞൻ ഓടി വന്നു പറഞ്ഞു എന്നോടു ഒരു കാര്യം. അടുത്ത നിമിഷം ചോറും പാത്രം നിലത്തിട്ട് കുഞ്ഞിനെയും കൊണ്ടു ഞാനോടി ,
കുറച്ചു ദൂരെ എത്തിയപ്പോ ഞാനാ കാഴ്ച്ച കണ്ടു നടുങ്ങി. വീട്ടിലേക്ക് കുറേ ആളുകൾ ഓടിക്കയറുന്നു. മുൻ വാതിൽ അടച്ചു പുറത്തു നിന്നും താഴിട്ടു.
അവിടെ നിക്കാൻ മനസനുവദിക്കാത്തതിനാൽ ഞാൻ വയൽ ലക്ഷ്യം വെച്ച് ഓടി. കുറച്ചതികം ഓടിയപ്പോ ദൂരെ തീയെരിയുന്നത് ഞാൻ കണ്ടു. ചന്ദ്രോത്ത് മനയുടെ ഭാഗത്തായി ആളിക്കത്തുന്ന തീയും പുകയും.
വയലരികിൽ പിന്നിൽ നിന്നും കുത്തി, രക്തം ഒഴുകി അവശനിലയിൽ പപ്പേട്ടൻ, കരഞ്ഞു പോയി ഞാൻ, മോൻ പപ്പേട്ടൻ്റെ കവിളിൽ തട്ടി അച്ഛാ എന്നു വിളിച്ചപ്പോ ചങ്കു പിടഞ്ഞു.
കുഞ്ഞൻ ഓടി പോയി പപ്പേട്ടൻ്റെ വിശ്വസ്ഥരായ ആദിവാസി പിള്ളേരെ കൂടി വന്നു. ആ രാത്രിയിൽ പപ്പേട്ടനെയും പൊക്കി ഞങ്ങൾ നടന്നു.
അഗലി ഹിൽസ് മലനിരകൾ കയറി, നാരായണിയമ്മയുടെ വീട്ടിൽ. ആദിവാസികളുടെ ഒരു കൂട്ടം അവിടെയാണ് വസിക്കുന്നത്, പുറം ലോകമായി അതികം ബന്ധം ഇല്ലാത്തവർ, പപ്പേട്ടനെയും പാറുവിനേയും അവർക്കു വലിയ കാര്യമായിരുന്നു.
അവിടുത്തെ വൈദ്യൻ ആയ ആദിവാസി പപ്പേട്ട നെ നോക്കാൻ തുടങ്ങി. കുഞ്ഞിനെ മാറോടണച്ച് ഞാനും കണ്ണീരോടെ നോക്കി നിന്നു. നെഞ്ചിൽ ആളിക്കത്തുന്ന ഭയവും പേറി . ഒരു കൈയ്യാൽ താലി മുറുക്കെ പിടിച്ച് സർവ്വ ഈശ്വരൻമാരെയും ഞാൻ വിളിച്ചു.
🌟🌟🌟🌟🌟
നേരം വെളുത്തു, ആത്മിക മയക്കത്തിൽ നിന്നുണർന്നു . ഒന്നു ഫ്രഷ് ആയി വന്നു വേഗം ഡോക്ടറെ കണ്ടു.
9 മണിക്ക് റൂമിലേക്ക് മാറ്റും എന്നു പറഞ്ഞു ഡോക്ടർ, സമയം 8.30 . ICU വിനു മുന്നിൽ ഒരു കാവൽക്കാരിയെ പോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കളിച്ചു.
കൈ വിരലുകൾ പിണച്ച് കൊണ്ട് അവളിലെ ആകാംക്ഷ അവൾ പുറത്തു കാട്ടി. അവനെ കാണാൻ ആ മനസ് വല്ലാതെ കൊതിക്കുന്നു. അവനാരെന്ന് ഇപ്പോ അവൾക്കറിയാം, അവൻ്റെ ഭാര്യയാവാൻ പോലും വിലയില്ലാത്ത താൻ അവളുടെ ഭാര്യയാണ് ഇന്ന് . ഓർമ്മകൾ വന്നാൽ അവൻ നഷ്ടമാകുമോ എന്ന ഭയവും അവളെ അലട്ടി.
പെട്ടെന്ന് icu വാതിൽ തുറന്ന് ഒരു സ്ട്രെച്ചർ പുറത്തു വന്നു. ആദിയെയും കൊണ്ട് ആ സ്ട്രെച്ചർ റൂമിലേക്ക് പോകുമ്പോ പിന്നാലെ അവളും പോയിരുന്നു.
അവിടെ ബെഡിൽ അവനെ കിടത്തി അവർ വിടവാങ്ങി. അവൻ നല്ല മയക്കത്തിലാണ്. ആത്മിക അവൾ അവനെ തന്നെ ഉറ്റു നോക്കുകയാണ്. അവളറിയാതെ അവൾ ഉരുവിട്ടു.
NV…..
അവനെ നോക്കി പുഞ്ചിരി തൂകി അവൾ നിന്നു. ആ കാലടികൾ പതിയെ അവനെ തേടി മുന്നോട്ടു വന്നു. അവനരികിൽ അവളും കിടന്നു. ആ മാറിൽ തല ചാഴ്ച്ച്, ഇറുക്കെ പുണർന്ന് അവനോട് ചേർന്നു കിടന്നു.
പെട്ടെന്നായിരുന്നു ഒരു കരം അവളുടെ പുറത്ത് അമർന്നത്. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
(തുടരും….)
Comments:
No comments!
Please sign up or log in to post a comment!