കടുംകെട്ട് 4

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം

സസ്നേഹം Arrow 💛)

” ചേച്ചി എഴുന്നേൽക്ക്”

” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത്‌ ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.

” ഗുഡ് മോർണിംഗ് ചേച്ചി ” അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.

” ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല ” ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.

” അത്‌ സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി ”

” ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ ” എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.

” അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ ”

” അത്‌ ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് ” ഒരു കുസൃതി ചിരിയോടെ അച്ചു അത്‌ പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി.

അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.

” ആരെയാ നോക്കുന്നെ, ചേട്ടായിയെ ആണോ?? രാവിലെ തന്നെ എഴുന്നേറ്റു ജിമ്മിലേക് പോയി ” അച്ചു ആണ്. ഞാൻ മറുപടിയായി ആണെന്നോ അല്ലെന്നോ പറഞ്ഞില്ല ഒരു ചിരി മാത്രം കൊടുത്തു.

” പല്ല് ഒക്കെ തേച്ചിട്ട് താഴേക്ക് വാ, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ”

” ah ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മോളെ ” എന്നും പറഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റു.

റൂമിന്റെ സൈഡിൽ വെച്ചിരുന്ന എന്റെ ബാഗിൽ നിന്ന് കുളിച്ചു മാറാൻ ഒരു മിഡിയും ടോപ്പും എടുത്തു.

” എണ്ണയും മറ്റും ബാത്‌റൂമിൽ ഉണ്ട്, ചേച്ചിയുടെ സാധനങ്ങൾ ഒന്നും അടുക്കി വെച്ചില്ലല്ലേ??, നമുക്ക് ഇതെല്ലാം ആ അലമാരയിൽ വെക്കാം, അവിടെ ചേട്ടായി വേണ്ടാത്ത പെയിന്റിംഗ് ഒക്കെ വെക്കുന്നതാ ” അച്ചു അവിടെ ഉണ്ടായിരുന്ന ഒരു അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

” ചേച്ചി ഫ്രഷ് ആയിട്ട് വാ, നമുക്ക് അതിൽ ഉള്ളത് ഒക്കെ അപ്പുറത്തെ റൂമിലേക്ക്‌ മാറ്റം ” എന്നും പറഞ്ഞിട്ട് അച്ചു പുറത്തേക്ക് പോയി, ഞാൻ ബാത്‌റൂമിനുള്ളിലേക്കും. അച്ചു പറഞ്ഞത് പോലെ എണ്ണ പേസ്റ്റ് ഷാംപൂ തുടങ്ങി എല്ലാം ബാത്‌റൂമിലെ ഷെൽഫിൽ ഉണ്ട്, ഒരു മുറിയുടെ അത്ര വലിപ്പം ഉള്ള ബാത്രൂം, നിന്നും ഇരുന്നും കിടന്നും കുളിക്കാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ ഉണ്ടായിരുന്ന നിലക്കണ്ണാടിയിൽ കണ്ട രൂപം സത്യത്തിൽ എന്റെ തന്നെ ആണോ?? വല്ലാതെ കോലം കെട്ടിരിക്കുന്നു. കണ്ണ് ഒക്കെ കുഴിഞ്ഞു, കലങ്ങി പടർന്ന കണ്മഷി ഒക്കെ കൂടി ആയപ്പോ വല്ലത്ത ഒരുകോലം.

എന്റെ മൊത്തം ജീവിതത്തിൽ കരഞ്ഞതിനേക്കാൾ ഏറെ ഈ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് ഞാൻ കരഞ്ഞുതീർത്തു.

ഇല്ല ഇനി ഞാൻ കരയില്ല, സത്യത്തിൽ തെറ്റ് എന്റെ തന്നെയാണ്, ആളുകളെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല, അല്ലേലും എന്റെ കൂടെ കളിച്ചു വളർന്ന അവൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവൻ പറഞ്ഞത് ഒക്കെ ഞാൻ കണ്ണും അടച്ചു വിശ്വസിച്ചു അയാൾക്ക് എതിരെ സാക്ഷി പറഞ്ഞു. തെറ്റ് ആണ് ചെയ്തത്, പക്ഷെ എന്നുപറഞ്ഞു ജീവിത കാലം മുഴുവൻ അയാളുടെ അടിമയായി കഴിയണോ, ഇന്നലെ വരെ അയാൾക്ക് എന്നെ ഇഷ്ടമാണെന്ന ഒരു ചെറിയ പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ ആ പ്രതീക്ഷയുടെ നീർകുമിളയും പൊട്ടി. വെറുപ്പ് ആണ് അയാൾക്ക് എന്നോട്, അങ്ങനെ ഉള്ള ഒരു മനുഷ്യന്റെ കൂടെ ജീവിക്കുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്??

അന്ന് പെണ്ണ് കാണാൻ വന്നപ്പോ അയാളുടെ അച്ഛൻ പറഞ്ഞത് എനിക്ക് ഇഷ്ടം ഉള്ളത്രേം പഠിപ്പിക്കാം എന്ന് അല്ലേ, സൊ എന്റെ മുന്നിൽ ഒരു മൂന്നു സെമസ്റ്റർ കൂടി ഉണ്ട് 18 മാസം, കോഴ്സ് തീർന്ന പുറത്ത് എവിടേലും ജോലിക്ക് അപ്ലെ ചെയ്യണം, ഒരു കൊല്ലം ജോലി ചെയ്താൽ മതി കടം വീട്ടാൻ, ആധാരം തിരികെ വാങ്ങിയാൽ പിന്നെ എനിക്ക് ഈ താലി എന്ന കടുംകെട്ട് അഴിക്കാം, അഴിക്കും ആരൊക്ക എതിർത്താലും.

ഞാൻ ദൃഡനിശ്ചയം എടുത്തു, ഷവർ തുറന്ന് അതിന്റ അടിയിൽ നിന്നപ്പോ എന്താ ഒരു ആശ്വാസം.
ഒരു ഭാരം ഒഴുകി ഇറങ്ങിയ പോയപോലെ. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല, ഈറൻ മാറി പുറത്ത് ഇറങ്ങി.

അച്ചു കാണിച്ച അലമാര തുറന്നു നോക്കി. അവൾ പറഞ്ഞത് പോലെ അതിൽ നിറയെ പെയിന്റിംഗ്സ് ആണ്. പാതിയും വരച്ചു പകുതിൽ ഉപേക്ഷിച്ചവ. ഇനി ഇത് മാറ്റി എന്നും പറഞ്ഞ് എന്നെ തിന്നാൻ വരുവോ ആ കടുവ?? അച്ചു കൂടെ ഉണ്ടല്ലോ വരുന്നിടത്തു വെച്ച് കാണാം.

ഞാൻ ആ പെയിന്റിംഗ്സ് ഒക്കെ ഒന്ന് എടുത്തു നോക്കി. മിക്കവാറും എല്ലാം വെറുതെ കുറെ ചുവന്ന പെയിന്റ് വാരി ഒഴിച്ചവ ആണ്, മോഡേൺ ആർട്ട്‌ ആണ് അത്രേ. വൗ അല്ല സൂക്ഷിച്ചു നോക്കിയാൽ അതിൽ ഒക്കെ ഓരോ രൂപങ്ങൾ കാണാം പല ഷേഡിൽ ഉള്ള റെഡ് കളർ മാത്രം ഉപയോഗിച്ച് തീർത്തിരിക്കുന്ന സിംഗിൾ കളർ പെയിന്റിംഗ്സ്. സൊ ടാലന്റഡ് ആ. സ്വഭാവം പോലെ വരച്ചിരിക്കുന്നത് എല്ലാം തന്നെ ഈവിൾ ഷേഡ് ഉള്ള കാരക്ടർസ് നെ ആണ്, കൈലാസ പർവതം ഉയർത്താൻ നോക്കുന്ന നമ്മുടെ രാവണൻ തുടങ്ങി സ്വർഗത്തിൽ നിന്ന് നരകത്തിലേക്ക് വീഴുന്ന ലൂസിഫർ വരെ ഉണ്ട്. അവയ്ക്ക് ഇടയിൽ ഒരു ചിത്രം മാത്രം വേറിട്ടു നിന്നു, വാലിട്ട് എഴുതിയ രണ്ടു കണ്ണുകൾ, ആരെയോ വരയ്ക്കാൻ നോക്കിയത് ആണെന്ന് തോന്നുന്നു, കണ്ണുകൾ മാത്രമേ പൂർത്തിയായിട്ടുള്ളു ബാക്കി മൊത്തം ബ്ലാങ്ക് ആണ്, ബട്ട് അതിമനോഹരം ആണ് ആ കണ്ണുകൾ ജീവൻ ഉള്ളത് പോലെ, എനിക്ക് വളരെ സുപരിചിതമാണ് ആ കണ്ണുകൾ പക്ഷെ എവിടെ?? അത് മാത്രം മനസ്സിലാവുന്നില്ല. ഒരു പക്ഷെ അച്ചുവിന്റെ കണ്ണുകൾ ആവണം.

ആ കണ്ണുകളെ പറ്റി ആലോചിച്ചു നിന്നപ്പോഴാണ് അലമാരയുടെ മൂലയിൽ ഒരു കൊച്ച് പെട്ടി ഇരിക്കുന്ന കണ്ടത്. പെട്ടന്ന് ആരുടേം കണ്ണിൽ പെടാതെ ഇരിക്കാൻ എന്നോണം ഒരു പെയിന്റിംഗ്ന്റെ മറയിൽ ആണ് അത്‌ വെച്ചിരിക്കുന്നത്. എന്തോ ഉടായിപ്പ് ആണെന്ന് തോന്നിയ കൊണ്ട് ഞാൻ അത്‌ എടുത്തു, തുറന്നു.

പെട്ടിക്കുള്ളിൽ രണ്ടു കുഞ്ഞു ഡപ്പികൾ, ഒരു കരിമഷി ഡെപ്പിയും പിന്നെ മുത്ത് ഒക്കെ പിടിപ്പിച്ച് മനോഹരമാക്കിയ ഒരു കൊച്ച് സിന്ദൂര ഡെപ്പിയും. പിന്നെ കുറച്ചു പൊട്ടിയ വളപ്പൊട്ടുകൾ കൂടെ ഒരു പഴക്കം ചെന്ന ഫോട്ടോയും.

ഞാൻ ആ ഫോട്ടോ എടുത്തു നോക്കി, ആ ഫോട്ടോ ഒരുപാട് തവണ ചുരുട്ടി കൂട്ടിയഒന്ന് ആണ് എന്ന് അതിൽ കണ്ട ചുളിവുകൾ പറഞ്ഞു, ഒരു അച്ഛനും അമ്മയും ഒരു കൈകുഞ്ഞും ആണ് ആ ഫോട്ടോയിൽ. ആ അച്ഛനെ കാണാൻ എന്റെ കെട്ടിയോന്റെ അച്ഛനെ പോലെ ഉണ്ട് അപ്പൊ ആ കുഞ്ഞ് എന്റെ കെട്ടിയോൻ എന്ന് പറയുന്നയാൾ ആവണം. പക്ഷെ അമ്മയുടെ മുഖം വ്യക്തമല്ല പേന കൊണ്ട് കുത്തി വരച്ചിട്ടിരിക്കുന്നു.

” അത്‌ ചേട്ടായിയുടെ അമ്മ ആണ് ”

പെട്ടന്ന് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി, തിരിഞ്ഞു.
അച്ചു ആണ്. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു.

” ആരാ ഈ ഫോട്ടോയിൽ കുത്തി വരച്ച് ഇട്ടത്?? ”

” ചേട്ടായിതന്നെ, ചേട്ടായിക്ക് ചേട്ടെടെ അമ്മയെ ഇഷ്ടം അല്ല അത്‌ കൊണ്ടാ ”

” ചേട്ടായിയുടെ അമ്മ?? ” രണ്ടു തവണയും അച്ചു ചേട്ടായിയുടെ അമ്മ എന്ന് എടുത് എടുത്തു പറഞ്ഞത് കൊണ്ട് ഞാൻ ചോദ്യഭാവത്തിൽ ചോദിച്ചു

” oh, ചേച്ചിക്ക് അറിയില്ലല്ലേ, ഞാൻ ചേട്ടായിയുടെ സ്വന്തം പെങ്ങൾ അല്ല, സ്റ്റെപ് സിസ്റ്റർ ആണ്. എന്റെ അമ്മയെ അച്ഛൻ രണ്ടാമത് കെട്ടിയത് ആണ് ”

അച്ചു ആ പറഞ്ഞത് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു.

” അപ്പൊ, അദ്ദേഹതിന്റെ അമ്മ?? ”

” പണ്ട് ചേട്ടായിക്ക് രണ്ട് വയസൊ മറ്റോ ഉള്ളപ്പോ ചേട്ടായിയെയും അച്ഛനെയും ഉപേക്ഷിച്ചു പോയി. അതിനു ശേഷം ആണ് എന്റെ അമ്മയെ അച്ഛൻ കെട്ടുന്നത്.

ചേട്ടായി സ്ത്രീകളെ വെറുക്കുന്നത് ആ സ്ത്രീ കാരണം ആണ്, എന്നോട് അല്ലാതെ വേറെ ഒരു പെണ്ണിനോട് ചേട്ടായി നല്ലോണം സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല, എന്തിനു എന്റെ അമ്മയോട് ഇതേ വരെ ഒന്ന് മിണ്ടിയിട്ടില്ല. ചേട്ടായിയോട് അടുക്കാൻ അമ്മ ഒരുപാട് നോക്കി പക്ഷെ..

അമ്മക്ക് ചേട്ടായിയെ എന്ത് ജീവൻ ആണെന്നോ, എന്നെക്കാളും ഇഷ്ടം ആണ്, ചേട്ടായി അവഗണിക്കുമ്പോ പലപ്പോഴും ആരും കാണാതെ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പണ്ട് അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ പോലും ചേട്ടായി കഴിക്കിലായിരുന്നു. ദാസേട്ടൻ എന്ന് ഒരാളെ ചേട്ടായിക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രം നിർത്തിയിരുന്നു, കഴിഞ്ഞ ഇടക്ക് ഒരു ലോങ്ങ്‌ ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നപ്പോ ഴാണ് അതിന് മാറ്റം വന്നത്, ദാസേട്ടൻ പോയി, പകരം മറ്റൊരാളെ വെക്കാൻ ചേട്ടായി പറഞ്ഞില്ല, അന്ന് അമ്മ വെച്ച ഭക്ഷണം ചേട്ടായി കഴിച്ചപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.

ചേച്ചിയെ ചേട്ടായിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ആരാണ് അറിയോ ചേച്ചിക്ക് എന്റെ അമ്മയാ, ഒരു കല്യാണം ഒക്കെ കഴിച്ച ചേട്ടായിയുടെ സ്വഭാവം മാറും അമ്മയോട് ഉള്ള അകൽച്ച ഒക്കെ കുറയും എന്നാണ് ആ പാവം വിശ്വസിക്കുന്നത്?? ചേച്ചി ചേട്ടായിയെ മാറ്റി എടുക്കുമോ?? ” അച്ചു അവസാനം എന്റെ കയ്യിൽ പിടിച്ചു നിറകണ്ണുകളോടെ ആണ് ആ ചോദ്യം ചോദിച്ചത്. ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവൾ അവളുടെ ചേട്ടായിയേയും അമ്മയെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന്. ഈ പെണ്ണിനോട് ഞാൻ എന്താ മറുപടി പറയുക ഈശ്വരാ. ഞാൻ അവളുടെ കണ്ണുനീർ ഒപ്പി.


” ബാ അച്ഛൻ ഒക്കെ താഴെ കാത്ത് ഇരിക്കുവാ ബ്രെക്ക് ഫാസ്റ്റ് കഴിക്കാം ” എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ചു താഴേക്ക് വിളിച്ചോണ്ട് പോയി.

” ഗുഡ് മോർണിംഗ് ” അച്ഛൻ ആണ്.

” മോർണിംഗ് അച്ഛാ ”

” വാ മോള് ഇരിക്ക്, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ” അച്ഛൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തുള്ള കസേര നിക്കി ഇട്ടിട്ട് വിളിച്ചു.

” ഇപ്പൊ വേണ്ട അച്ഛാ, കുറച്ചു കഴിഞ്ഞു കഴിക്കാം ” സമയം എട്ട് അര ആവുന്നതേ ഉള്ളല്ലോ എന്ന് ഓർത്ത് ഞാൻ പറഞ്ഞു.

” എന്തെ പ്രിയതമൻ വരാതെ കഴിക്കില്ല?? ” അച്ചു ആണ്. ഞാൻ ഒന്നും പറഞ്ഞില്ലേ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അച്ചു ഉടനെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

” ചേട്ടായി ഇത് എവിടെയാ?  ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” അവൾ ഹലോ എന്ന് പോലും പറയാതെ അലറി. പിന്നെ ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി. ഇനി അവിടെ നിന്നാൽ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം അടുക്കള ഭാഗത്തേക്ക്‌ ചെന്നു. അവിടെ അമ്മയും ജലജ ആന്റിയും ഉണ്ടായിരുന്നു. നന്ദേട്ടന്റെ അമ്മ. അമ്മ ദോശ ചുടുകയാണ്. ആന്റി ദോശയും മറ്റും പത്രത്തിൽ അടുക്കുന്നു.

” അമ്മേ എന്റെ സഹായം വല്ലതും വേണോ?? ” ഞാൻ ചോദിച്ചപ്പോ അമ്മ തിരിഞ്ഞു നോക്കി. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.

” മോള് ഉണർന്നോ, ഇപ്പൊ ഇവിടെ സഹായം ഒന്നും വേണ്ട ഇത് തിന്ന് സഹായിച്ചാൽ മതി. ” അമ്മ ഒരു പുഞ്ചിരിയോടെ ആണ് മറുപടി പറഞ്ഞത്. ഒപ്പം ആന്റിയും ചിരിച്ചു.

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. നല്ല നറുനെയ്യുടെ ഗന്ധം.

” സ്ഥലം മാറി കിടന്നിട്ട് ഉറക്കം ശരിയായോ ” ആന്റി ആണ്.

“Ah ആന്റി, സുഖം ആയി ഉറങ്ങി ” ഞാൻ നിർദോഷം ആയ ഒരു നുണ പറഞ്ഞു. പക്ഷെ കൃത്യം സമയത്തു ഒരു കൊട്ട്വാ വന്നു.

” മ്മ് ഉറങ്ങി, നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം ” ആന്റി ഒരു കള്ള ചിരിയോടെ പറഞ്ഞു.

” ച്ചി, മിണ്ടാതെ ഇരി ” അമ്മ ആന്റി യെ ഒന്ന് പിച്ചി. പിന്നെ എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.

” മോളെ, ഇത്തിരി എടുത്തു ചാട്ടവും ദേഷ്യവും ഉണ്ടന്നെ ഉള്ളു അജു ഒരു പാവം ആണ്, ഇനി മോള് വേണം അവനെ മാറ്റി എടുക്കുവാൻ ” അത്‌ പറഞ്ഞപ്പോ അമ്മയുടെ ശബ്ദം ഇടറി, ആന്റി അമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഞാൻ അടുത്ത് ചെന്ന് അമ്മയുടെ രണ്ടു കയ്യുകളിലും ചേർത്ത് പിടിച്ചു. എല്ലാം ശരിയാവും എന്ന് പറയാതെ പറയുകയായിരുന്നില്ലേ..

” അതേ മെലോഡ്രാമ കഴിഞ്ഞു എങ്കിൽ ഫുഡ്‌ എടുക്കുവോ?? വിശക്കണു ” അച്ചു ആണ്.

” നീ മോളെയും വിളിച്ചോണ്ട് ഡൈനിങ്ലേക്ക് ചെല്ല് ഫുഡ്‌ അങ്ങോട്ട്‌ കൊണ്ടുവരാം ” അമ്മ പറഞ്ഞപ്പോ അച്ചു എന്നെയും വിളിച്ചോണ്ട് പോയി.

” ഫുഡ്‌ ഉണ്ടാക്കുന്ന സെക്‌ഷൻ അമ്മയുടെ കുത്തകയാണ്, നമ്മൾ അതിൽ കൈ കടത്തേണ്ട, നമ്മുടെ ജോലി ഫുഡിങ് മാത്രം ആണ് അത്‌ ചെയ്താ മതി, ചേച്ചി ചുമ്മാ ചെന്ന് സഹായിച്ചു അത്‌ ഒരു ശീലം ആയാൽ അമ്മ എന്നെ കൊണ്ടും പണി എടുപ്പിക്കും സൊ ആ സാഹസത്തിന് ഒന്നും എന്റെ പൊന്ന് ചേച്ചി പെണ്ണ് മുതിരരുത് പ്ലീസ് പണി എടുക്കാൻ വയ്യാത്ത കൊണ്ടാ, ഒരു പെങ്ങളൂട്ടിടെ അപേക്ഷ ആയി കാണണം. ” അച്ചു പോണ വഴി പറഞ്ഞു.

” ഓംബ്രാ ” ഞാൻ അത്‌ പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

” എന്താണ് രണ്ടു പേരും തമ്മിൽ ഒരു സ്വകാര്യം ” രാംഅങ്കിൾ ആണ്, നന്ദേട്ടന്റെ അച്ഛൻ.

” അത് ഗേൾസ് സീക്രെട് ആണ്, കണ്ട കിളവന്മാരോട് ഒന്നും പറയാൻ പറ്റൂല്ല “അച്ചു. എടുത്തടിച്ച പോലെ വന്നു മറുപടി.

” ആർക്ക് ആഡി വയസ്സ് ആയത് “എന്നും ചോദിച്ച് അങ്കിൾ അവളുടെ നേർക്ക് ആഞ്ഞതും, കുപ്പിവള കുലുക്കിയ പോലെ ചിരിച്ചു കൊണ്ട് അവൾ ഓടി പുറകെ അങ്കിളും.

അച്ചു ഫസ്റ്റ് ഇയർ എൻജിനിയറിങ് സ്റ്റുഡന്റ് ആണ്, പക്ഷെ കുട്ടിക്കളി ഇതേ വരെ മാറിയിട്ടില്ല. ആതു വിന്റെ ഒരു പതിപ്പ് ആണ്. എന്തായാലും അവളെ miss ചെയ്യില്ല.

” നിങ്ങളുടെ കുട്ടിക്കളി ഇതേവരെ മാറിയില്ലേ മനുഷ്യ?? ” ശബ്ദം കേട്ട് വന്ന ജലജആന്റി ആണ്.

” അവൻ ആണ് ഇവിടെ ഇപ്പൊ ഏറ്റവും ചെറിയ കുട്ടി, അല്ലേലും വയസ് ആവുമ്പോ കുട്ടികളുടെ സ്വഭാവം ആവും എന്ന് പറയുന്നത് ശരിയാണ്. ” അച്ഛൻ ആ ഗ്യാപ്പിൽ അങ്കിളിനെ വാരി.

പെട്ടന്ന് ആണ് ഒരു ഓട്ടോ വന്നു നിന്ന ശബ്ദം കേട്ടത്. ആരാണ് ഇപ്പോ ഓട്ടോയിൽ എന്ന് നോക്കുമ്പോ ഓടി കിതച്ചു കേറിവന്നു കഥാ നായകൻ, എന്റെ കെട്ടിയോൻ.

” എന്താ, എന്ത് പറ്റി?? ” വന്നപാടെ അച്ഛനോട് ചോദിച്ചു.

” എന്ത് പറ്റാൻ?? ” അച്ഛനും അത്ഭുതം.

” അല്ല എന്തോ അത്യാവശ്യ കാര്യം ഉണ്ട്, പെട്ടന്ന് വരാൻ ഈ കുരുപ്പ് വിളിച്ചു പറഞ്ഞു, അത്‌ എന്താ എന്ന് ആ ചോദിച്ചേ ” പുള്ളി അച്ചുവിനെ ചൂണ്ടി ആണ് പറഞ്ഞത്.

” അതോ, അത്‌ ചേട്ടായിയുടെ പുന്നാര ഭാര്യ ചേട്ടായി വന്നിട്ടേ ഫുഡ്‌ കഴിക്കുന്നുള്ളു എന്ന് പറഞ്ഞു, ഇവിടെ ഉള്ളവർക്ക് ചേച്ചിയുടെ കൂടയെ ഫുഡ്‌ കഴിക്കൂ എന്ന് വാശി, എനിക്ക് വിശന്നപ്പോ ഞാൻ ചേട്ടായിയെ വിളിച്ചു, ദാറ്റ്‌സ് ആൾ ” അച്ചു നിസാര മട്ടിൽ പറഞ്ഞു തീർത്തു.

” അതിന് ആണോ പെണ്ണെ, നീ എന്തോ അത്യാവശ്യ കാര്യം പോലെ എന്നെ വിളിച്ച് അലറിയത്?? ” പുള്ളി അവളുടെ ചെവിയിൽ പിടിച്ചു തിരുമി കൊണ്ട് ചോദിച്ചു.

“ആ… വിട്.. വിട് വേദനിക്കുന്നു, പിന്നെ വിശപ്പിനോളം എനിക്ക് ഇമ്പോർട്ടന്റ് ആയ ഒന്നും എനിക്ക് വേറെ ഇല്ല, അതാ വിളിച്ചേ, എന്റെ ചെവിക്ക് മാത്രം പിടിക്കുന്നത് എന്ത് മര്യാദ ആണ് ചേച്ചി പറഞ്ഞിട്ട് അല്ലേ വിളിച്ചേ, സൊ ആദ്യം ഭാര്യയുടെ ചെവിക്ക് പിടിക്ക് എന്നിട്ട് മതി എന്റെ ചെവിക്ക് പിടിക്കുന്നത് ” അച്ചു നൈസ് ആയി കുറ്റം എന്റെ പിടലിക്ക് വെച്ചു. പുള്ളിക്കാരൻ അവളെ വിട്ടിട്ട് എന്നെ ഒന്ന് നോക്കി, ഞാൻ തല വെട്ടിച്ച് എന്തോ ആലോചിക്കുന്ന ഭാവത്തിൽ നിന്നു.

” ദുഷ്ട എന്റെ ചെവി പറിച് എടുത്തോ, എന്നാ വേദന ” അച്ചു.

” ആ അഹങ്കാരം കാണിച്ചാൽ അങ്ങനെ ഇരിക്കും ” പുള്ളി ഇത് പറഞ്ഞു തിരിഞ്ഞതും പടക്കം പൊട്ടുന്ന പോലെ ഒരു ഇടി അച്ചു നടുവിന് കൊടുത്തു, എന്നിട്ട് അവൾ അടുത്ത റൗണ്ട് ഓട്ടം തുടങ്ങി, പുറകെ എന്റെ കെട്ടിയോനും.

ഞങ്ങൾ എല്ലാരും ഇതെല്ലാം ഒരു പുഞ്ചിരിയോടെ കണ്ടു നിൽക്കുവാണ്, പെട്ടന്ന് അച്ചു ചേച്ചി എന്നും വിളിച്ചോണ്ട് എന്റെ ചുറ്റിനും കിടന്ന് ഓടി പുറകെ അയാളും, രണ്ടും കൂടി എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി.

” മതി, മതി നിർത്ത് ” അച്ഛൻ ആണ്. അതോടെ രണ്ടും അടങ്ങി. ഞങ്ങൾ എല്ലാരും ആ ഡൈനിങ് ടേബിളിന്റെ ചുറ്റും കൂടി ഇരുന്നു, ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.

” ആഹാ കൊള്ളാം കൊള്ളാം ഇങ്ങനെ ഒരുത്തൻ ഉള്ള കാര്യം ആരും ഓർമ്മിക്കരുത്, തിന്നുന്നത് മുൻപ് ഒന്ന് വിളിക്കേങ്കിലും ചെയ്‌യായിരുന്നു, no സ്നേഹം?? ” നന്ദേട്ടൻ.

” നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു, നിന്ന് കഥാ പ്രസംഗം നടത്താതെ വേണേൽ വല്ലോം വന്നിരുന്നു തിന്ന് ” രാം അങ്കിൾ. എന്റെ ഹസ് പ്ളേറ്റ് എടുത്തു നീട്ടി. നന്ദേട്ടൻ ഒന്നും മിണ്ടാതെ വേഗം വന്ന് ഇരുന്നു.

” നന്ദു, ആ കൈ എങ്കിലും ഒന്ന് കഴുകെടാ ” അമ്മ

” പിന്നെ ഒരു തവണ കയ്യ് കഴുകി ഇല്ലെന്ന് വെച്ച് ചത്തോന്നും പോവൂല, നല്ല വിശപ്പ് ”

എല്ലാരും കൂടി ഇരുന്ന് തമാശ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കാൻ നല്ല സുഖം ആണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ഞാൻ ഈ വീടുമായി ഇഴുകി ചേർന്നിരിക്കുന്നു. ഒരു അന്യ വീട് ആണെന്ന് തോന്നുന്നേ ഇല്ല. ആകെ അകലം ഉള്ളത് എന്റെ കഴുത്തിൽ താലി ചാർത്തിയ മനുഷ്യനോട് മാത്രം ആണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ അമ്മയെയും ആന്റിയേയും സഹായിക്കാൻ അടുക്കളയിൽ കൂടി, അവർ വേണ്ടന്ന് പറഞ്ഞിട്ടും ഞാൻ കേട്ടില്ല. അമ്മയോട് വളരെ അടുക്കാൻ ആ സമയം സഹായിച്ചു. അച്ചു പറഞ്ഞത് പോലെ ഒരു പാവം ആണ് അമ്മ. ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്ത്രീ. അയാൾ കാണിക്കുന്ന അകൽച്ച ആ അമ്മയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. പണി ഒക്കെ ഒതുങ്ങിയ പ്പോൾ അമ്മ എന്നെ അവിടെന്ന് ഓടിച്ചു. അച്ചു പുള്ളിയെ കൊണ്ട് അവളുടെ കൂട്ടുകാരിയുടെ പടം വരപ്പിക്കുയാണ് bday ക്ക് ഗിഫ്റ്റ് കൊടുക്കാൻ, ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അടിപ്പിച്ചും ഇരുന്നു അവരെ ഞാൻ ശല്യം ചെയ്യാൻ നിന്നില്ല.

” ആരു ഒരു മിനിറ്റ്, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ” ഞാൻ നോക്കിയപ്പോൾ നന്ദേട്ടൻ ആണ്.

” എന്താ നന്ദേട്ടാ ” ഞങ്ങൾ ബാൽക്കണിയിൽ ചെന്ന് നിന്നിട്ട് കുറച്ചു നേരം ആയെങ്കിലും നന്ദേട്ടൻ ഒന്നും പറയാത്ത കൊണ്ട് ഞാൻ ചോദിച്ചു.

” ആരു, കഴിഞ്ഞത് എല്ലാം കഴിഞ്ഞു. എന്തൊക്ക ആയാലും നിങ്ങൾ ഇപ്പൊ ഭാര്യയും ഭർത്താവും ആണ്, അവന് ഇത്തിരി എടുത്തു ചാട്ടം ഉണ്ടെന്നേ ഉള്ളു, നല്ലവൻ ആണ് നീ അവനെ മാറ്റി എടുക്കണം നിനക്ക് പറ്റും ” നന്ദേട്ടൻ അത്‌ പറഞ്ഞപ്പോ ഞാൻ മറുപടിപറയാതെ ഒന്ന് ചിരിച്ചു, എന്റെ ചിരിയുടെ അർഥം മനസ്സിലായിട്ട് എന്നോണം നന്ദേട്ടൻ ഒന്നും പറയാതെ നടന്നു പോയി.

” നന്ദേട്ടാ ” ഞാൻ വിളിച്ചപ്പോൾ പ്രതീക്ഷയോടെ നന്ദേട്ടൻ എന്നെ നോക്കി.

” ഐഷു ഒരു പാവം ആണ്, നന്ദേട്ടനെ ഒരുപാട് ഇഷ്ടം ആണ് അവൾക്ക്, എനിക്ക് അറിയാം നന്ദേട്ടനും പാവം ആണെന്ന്, കൂട്ട്കെട്ടിന്റെ കുഴപ്പം മാത്രേ നന്ദേട്ടന് ഉള്ളു, കൂട്ടുകാരനെ ഒഴുവാക്കണം എന്ന് ഒന്നും പറയുന്നില്ല, അയാളോട് കാണിക്കുന്ന സ്നേഹത്തിന്റേം ആത്മാർത്ഥയുടേം പത്തിൽ ഒന്ന് അവളോട്‌ കാണിച്ചാൽ മതി നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം തീരും. അവളെ ഇനിയും വിഷമിപ്പിക്കരുത്. ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദേട്ടൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

വേറെ സംഭവങ്ങൾ ഒന്നുമില്ലാതെ ദിവസം അങ്ങ് കടന്ന് പോയി. എല്ലാരുടേം മുന്നിൽ നല്ല യുവമിഥുനങ്ങൾ തന്നെ ആയിരുന്നു, കെട്ടിയോൻ നല്ല പോലെ അഭിനയിച്ചുതകർത്തു. രാത്രി എല്ലാം പഴയത് പോലെ ആയി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ കേറി കട്ടിലിൽ കിടന്നു. ഞാനും മൈൻഡ് ചെയ്യാൻ നിന്നില്ല. ദിവാൻകോട്ടിൽ ബ്ലാന്കെറ്റ് വിരിച് കിടന്നു.

പുറമെ കാണിക്കുന്നത് ഒന്നുമല്ല ഇയാളുടെ ശരിക്കുള്ള സ്വഭാവം, തന്റെ അമ്മയോട് വെറുപ്പ് ആണെന്ന് ഒക്കെ പറയുന്നുണ്ട് എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ അമ്മയെ ഇയാൾ സ്നേഹിക്കുന്നുണ്ട്, അല്ലേൽ കുത്തി വരച്ച് ഇട്ട ആ ഫോട്ടോ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്തിനാണ്?? പലയാവർത്തി ചുരുട്ടി കൂട്ടിയെങ്കിലും അത്‌ വീണ്ടും മടക്ക് നിവർത്തി വെച്ചിരിക്കുന്നു, ഒപ്പം ആ വളപൊട്ടുകളും, കണ്മഷി കുപ്പിയും സിന്ദൂരഡപ്പിയും എല്ലാം അയാളുടെ അമ്മയുടെ ആയിരിക്കണം. ഒരുപക്ഷെ ആ അമ്മയോട് ഉള്ള ഇഷ്ടം കാരണം ആവണം അച്ചുന്റെ അമ്മയെ അംഗീകരിക്കാൻ സാധിക്കാത്തത്.

നോക്കിക്കോ മനുഷ്യ, നിങ്ങളെ കൊണ്ട് ഞാൻ അമ്മയോട് മിണ്ടിക്കും സ്ത്രീ വിരോധതിന്റെ മുഖമൂടി പറിച്ച് കളയും ഞാൻ ഇവിടെ നിന്ന് പോവുമ്പോൾ നിങ്ങൾ വേറെ ഒരു മനുഷ്യൻ ആയിരിക്കും ഞാൻ കാരണം നിങ്ങൾ അനുഭവിച മാനക്കേട്ന് നമ്മുടെ ബന്ധം അവസാനിക്കുന്നത് മുന്നേ ഞാൻ തിരിചു തരുന്ന ഗിഫ്റ്റ്. പക്ഷെ എങ്ങനെ?? അഹ് എന്റെ മുന്നിൽ ഒന്നര വർഷം ഇല്ലേ ഏതേലും വഴി കാണാതെ ഇരിക്കില്ല.

ന്തായാലും ബിവെയർ, നാളെ മുതൽ ശരിക്ക് ഉള്ള ആരതിയെ നിങ്ങൾ ഫേസ് ചെയ്യാൻ പോകുവാ. ഇതൊക്കെ ഓർത്ത് ഒരു പുഞ്ചിരിയോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

__________________________________________

പതിവ് പോലെ എഴുന്നേറ്റ ഉടനെ തപ്പിയത് ഫോൺ ആണ്. സമയം അഞ്ചു മണി ആവുന്നു. ഇന്നലെ ജിമ്മിൽ പോവാൻ ഇറങ്ങിയെങ്കിലും പോയില്ല ഓരോന്ന് ആലോചിച്ച് ആ ബീച്ചിൽ അങ്ങനെ ഇരുന്നു. ഇന്ന് എങ്കിലും പോണം. പക്ഷെ അതിനു മുന്നേ കുറച്ചു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ട്. ആർട്ട്‌ അക്കാഡമിയിലേക്ക് അയച്ചത്. താങ്ക് ഗോഡ് ഒന്നും നഷ്ടമായിട്ടില്ല എന്റെ ഡ്രീം, ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയിരിക്കുന്നു. ആദ്യതവണ അത്‌ തുലച്ചു കളഞ്ഞവൾ ദിവാൻകോട്ടിൽ സ്വസ്ഥം ആയി കിടന്ന് ഉറങ്ങുന്നു. എന്നോട് വലിയ അടുപ്പം കാണിക്കുന്നില്ല എങ്കിലും ഇന്നലെ ഒറ്റ ദിവസം കൊണ്ട് അവൾ വീട്ടിൽ ഉള്ളവരെ ഒക്കെ കയ്യിൽ എടുത്തു. ഷീ ഗോട്ട് സോം ട്രിക്‌സ് അണ്ടർ ഹെർ സ്ലീവ്സ്, ബട്ട് അതും കൊണ്ട് എന്റെ അടുത്ത് വന്നാൽ എന്റെ കയ്യിൽ നിന്ന് നല്ലത് വാങ്ങും.

ഞാൻ എഴുന്നേറ്റു ലാപ് ടോപ് എടുത്തു. അവളെ ശല്യം ചെയ്യാതെ ഒരു കസേരയും മേശയും എടുത്തു മാറ്റി ഇട്ട് അവർ അയച്ച ഡോക്യുമെന്റ് ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി.

” ഗ്ഹും ” ഒരു മുരടനക്കം കേട്ട് ആണ് ഞാൻ തല പൊക്കി നോക്കിയത്. അവൾ ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.

” എനിക്ക് ബാത്‌റൂമിൽ പോണം ”

” പോണെങ്കിൽ പൊ അതിനു ഞാൻ എന്താ ചെയ്യേണ്ടത്,? ” ഞാൻ മനസ്സിലാവാത്തത് കൊണ്ട് ചോദിച്ചു.

” ഇവിടെന്ന് ഒന്ന് മാറി തന്നം ” പെണ്ണ് കലിപ്പിൽ ആണ്. അന്നേരം ആണ് ഞാൻ ശ്രദ്ധിച്ചത്, ഞാൻ ഇരിക്കുന്നത് ബാത്‌റൂമിലേക്ക് പോണ വഴിക്ക് ആണ്, ഞാൻ മാറിയാലേ അവൾക്ക് ബാത്‌റൂമിൽ കയറാൻ പറ്റൂ.

” അഹ് ഞാൻ ഇത്തിരി ബിസി ആണ് ഇത് തീർന്നു കഴിഞ്ഞു മാറി തരാം ” അങ്ങനെ ഇപ്പൊ നീ പോണ്ട.

” അങ്ങനെ വെയിറ്റ് ചെയ്യാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ മാറൂ ” ദേഷ്യം കൊണ്ട് വിറക്കുവാണ് അവൾ. അത്‌ എനിക്ക് അത്ര പിടിച്ചില്ല.

” പോടീ പോടീ ” ഞാനും വിട്ടില്ല.

” ഇനിയും മാറി തന്നില്ലേൽ ഞാൻ ഇവിടെ മുള്ളും ”

” അതായിരിക്കും നല്ലത് ” ഞാൻ ഒന്ന് ചൊടിപ്പിച്ചു.

” ന്നാ ശരി ” എന്നും പറഞ്ഞ് അവൾ അവളുടെ മിഡി പിടിച്ചുയർത്താൻ പോയി. ഞാൻ ഞെട്ടി എഴുന്നേറ്റു. ആ ഗ്യാപ്പി അവൾ ഓടി ബാത്‌റൂമിൽ കയറി. വാതിലിന്റ പുറത്ത് തല ഇട്ടിട്ടു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. അത്‌ കണ്ടപ്പോ എനിക്ക് വിറഞ്ഞു ഞാൻ ഓടി ചെന്നപ്പോ അവൾ വാതിൽ അടച്ചു കളഞ്ഞു.

” ഡീ വാതിൽ തുറക്ക്, തുറക്കാൻ ” ഞാൻ കൊട്ടി വിളിച്ചു.

” ഇല്ല തുറക്കൂ ല്ല ”

” ഡീ, എനിക്ക് ജിമ്മിൽ പോണം ഇപ്പോഴേ വൈകി നീ വാതിൽ തുറന്നെ ” ഞാൻ പിന്നേം കൊട്ടി വിളിച്ചു.

” എന്നെ ഈ കോലത്തിൽ കാണാൻ ആഗ്രഹം ഉണ്ടേൽ അങ്ങ് പറഞ്ഞാ പോരെ എന്റെ കെട്ടിയോനെ ഞാൻ വാതിൽ തുറന്നു തരൂല്ലേ? ” കളിയാക്കുന്ന ടോണിൽ അങ്ങനെ അവൾ പറഞ്ഞു. പിന്നെ വാതലിന്റെ ലോക്ക് എടുക്കുന്ന ശബ്ദം കേട്ടു.

” തുറന്നിട്ടുണ്ട് കാണണം എങ്കിൽ വാ ” അവൾ അകത്തു നിന്ന് പറഞ്ഞു.

“എന്റെ പട്ടിക്ക് കാണണം ” എന്നും പറഞ്ഞ് കൊണ്ട് വാലു മുറിഞ്ഞ ദേഷ്യത്തിൽ ഒരു ട്രാക് സൂട്ടും ഇട്ടോണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ഇവൾക്ക് ഇത് എന്താ പറ്റിയെ?? ഇന്നലെ വരെ കണ്ട പെണ്ണെ അല്ല.

അവളോട്‌ ഉള്ള ദേഷ്യം കൂടി ജിമ്മിലെ പഞ്ചിങ് ബാഗിനോട് തീർത്തു.

” ഇന്ന് ഫുൾ ഫയർഡ് അപ്പ് ആണല്ലോ? ” നന്ദു. മറുപടി ഒന്നും കൊടുത്തില്ല, അവന്റെ തോളിൽ കിടന്ന ടർക്കി എടുത്തു വിയർപ്പ് തുടച്ചു.

” നന്ദാ, ഫസ്റ്റ് മാച്ച് ന്റെ ലിസ്റ്റ് വന്നു കേട്ടോ ” കോച്ച് ആണ്.

” KG ക്ലബുമായിട്ട് ആണ് ഫസ്റ്റ് ഫയിറ്റ്, ആസ് വീ പ്രെഡിറ്റഡ്, ജോൺ തന്നെ ആണ് നന്ദന്റെ ഒപ്പോണേന്റ്, അർജുന്റെ ഒപ്പോണേന്റ് പുതിയ ആൾ ആണ് ഒരു സുദേവ് ” കോച്ച് ചാർട്ട് കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആ ചാർട്ട് എടുത്തു നോക്കിയപ്പോ അതിലെ ഫോട്ടോ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇത് അവൻ അല്ലേ?? എല്ലാ കുരിശും കൂടി എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുവാണല്ലോ.

” എന്താടാ, എന്ത് പറ്റി? ” എന്റെ മുഖം മാറിയെന്നു തോന്നികൊണ്ട് ആവണം നന്ദു അങ്ങനെ ചോദിച്ചത്. അവൻ എന്റെ കയ്യിൽ നിന്ന് ആ ചാർട്ട് വാങ്ങി.

” ഇത് മറ്റേ അവൻ അല്ലേ ഡാ?? ”

” ah, ഞാൻ ഇന്നത്തെ പ്രാക്ടീസ് മതിയാക്കി, പോകുവാ ” ഞാൻ അവനോടും കോച്ചിനോടും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങി.

” അജു ഞാനും വരുന്നു ” നന്ദു. അവൻ എന്റെ പുറകെ വന്നു, അവൻ ആണ് ബൈക്ക് എടുത്തത് ഞാൻ പുറകിൽ ഇരുന്ന് പഴയത് ഒക്കെ വീണ്ടും ചിക്കി ചികഞ്ഞു.

അന്ന് അവളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ആക്കിയ ശേഷം വല്ലാത്ത കുറ്റബോധം ആയിരുന്നു, ആ അച്ഛന്റെ കണ്ണീരും വാക്കുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട്‌ ഒരു സോറി പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നത് ആയിരുന്നു പക്ഷെ ഒരു അവസരം കിട്ടിയില്ല അതിനു ശേഷം എന്നെ കാണുമ്പോഴേ അവൾ ഒഴിഞ്ഞു മാറും പിന്നെ പുറകെ നടന്നു സോറി പറയാൻ മാത്രം മഹാ മഹാമനസ്കൻ ഒന്നും അല്ല. അന്നേരം ആണ് ആ ക്യാമ്പ് വന്നത്. അത്‌ അടുത്ത കുരിശിന്റെ എൻട്രി ആവും എന്ന് ഒരിക്കലും ഓർത്തില്ല. അന്ന് ആ ദിവസം.

***

” അർജുൻ, തന്നെ ചാന്ദിനി മിസ്സ്‌ വിളിക്കുന്നുണ്ട്, സ്റ്റാഫ് റൂമിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു. ” ഇന്റർവെൽന് അവന്മാരോട് ഓരോന്ന് പറഞ് കൊണ്ട് ഇരിക്കുമ്പോൾ ആണ് ക്ലാസിലെ ഏതോ ഒരുത്തി വന്നു പറഞ്ഞത്.

” ഇനി ഇത് എന്ത് പാര ആണ് ആവോ, ഞാൻ പോയി നോക്കിട്ടു വരാം ” ഞാൻ അതും പറഞ് എഴുന്നേറ്റു.

” ഞാനും വരുന്നു ” നന്ദു. ഞങ്ങൾ സ്റ്റാഫ് റൂമിൽ ചെല്ലുമ്പോൾ അവിടെ ആരതിയും ഐഷുവും ഉണ്ടായിരുന്നു, എന്നെ കണ്ടതും അവൾ കനത്തിൽ മുഖം വെട്ടിച്ചു.

” എന്താ മിസ്സേ?? “ഞാൻ അവളെ മൈൻഡ് ചെയ്യാതെ മിസ്സിനോട് ചോദിച്ചു.

” എടോ നെക്സ്റ്റ് മന്ത് ഒരു നാടക ക്യാമ്പ് കണ്ടറ്റ്‌ ചെയ്യുന്നുണ്ട്. പല കോളേജ്കൾ തമ്മിൽ ഒരു കോണ്ടെസ്റ്റ് പോലെ ഒരാഴ്ചത്ത ക്യാമ്പ്, നമ്മുടെ കോളജിൽ നിന്ന് ഒരു ടീം പങ്കെടുക്കുന്നുണ്ട്, ആരതി ആണ് ലീഡർ, താൻ ഇവരെ ഒന്ന് ഹെല്പ് ചെയ്യണം, സെറ്റും ആർട്ട്‌ വർക്കും ചെയ്തു കൊടുക്കണം. ”

” മിസ്സേ, വൈ മീ??, ഇവിടെ വേറെയും വരയ്ക്കുന്ന പിള്ളേർ ഇല്ലേ അവരോടു വല്ലോം പറ ”

” അജു, നീ ഒരു പ്രൊഫെഷണൽ അര്ടിസ്റ്റ് അല്ലേ ഒന്ന് സഹായിക്കേടോ ”

” അജു ഇത് ചെയ്യും മിസ്സേ, ഞാൻ അവനെ കൊണ്ട് ചെയ്യിക്കും മിസ്സ്‌ പേടിക്കണ്ട വിശ്വസിച്ച് ഏൽപ്പിച്ചോ. ” ഞാൻ എന്തേലും എതിർത്തു പറയുന്നതിന് മുന്നേ നന്ദു ചാടികയറി പറഞ്ഞു.

” സൊ ഇറ്റ്സ് സെറ്റിൽസ് ഇറ്റ്. എന്നാ നിങ്ങൾ വിട്ടോ ” മിസ്സ്‌. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

” നീ എന്ത് ഉദ്ദേശിച്ച അത്‌ ഏറ്റത്?? ” ഞാൻ നന്ദുനോട്‌ ചൂട് ആയി.

” എന്റെ പൊന്ന് അജു അല്ലേ, നീ അവരെ ഹെല്പ് ചെയ്യുമ്പോൾ നിന്നെ സഹായിക്കാൻ എന്ന പേരിൽ എനിക്ക് അവിടെ വന്നൂടെ, ആ ഗ്യാപ്പിൽ എനിക്ക് ഐഷു ആയിട്ട് ഒട്ടാം, നീ എന്നെ സഹായിക്കില്ലേ?? ” കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെ.

” പിന്നെ നിനക്ക് ആരതിയോട് ക്ഷമ ചോദിക്കാൻ ഈ അവസരം വേണേൽ ഉപയോഗിക്കാം ” നന്ദു അത്‌ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി.

” പിന്നെ ഞാൻ എന്തിനാ അവളോട്‌ സോറി പറയുന്നേ ”

” എന്റെ പൊന്ന് മോനെ ഞാൻ നിന്നേ ഇന്നോ ഇന്നലെ യോ കാണുന്നത് അല്ല, ഞാൻ അറിയുന്നുണ്ട് എല്ലാം ” അവൻ അത്‌ പറഞ്ഞപ്പോ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.

ഒരു മാസം കഴിഞ്ഞു, നാടക പ്രാക്ടീസ് തകൃതിയായി നടക്കുവാണ്, ആരതി ആണ് നായിക, ഓൾടെ ആക്ടിങ് ഒക്കെ കൊള്ളാം ഒരു ചേല് ഒക്കെ ഉണ്ട്, നന്ദു അവന്റെ ഉദ്ദേശം വെടിപ്പ് ആയി നടത്തുന്നുണ്ട്, അവനും ഐഷു വും ഏകദേശം സെറ്റ് ആയി. ഞാൻ ആരതിയോട് സോറി പറയുന്നത് പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും പോയില്ല. അവസാനം ഞങ്ങൾ എല്ലാം കൂടി കെട്ടി പെറുക്കി ക്യാമ്പ്ന് പുറപ്പെട്ടു.

Sn കോളേജ് ആണ് ക്യാമ്പ് ഹോസ്റ്റ് ചെയ്തത്. ഞങ്ങൾ ചാന്ദിനി മിസ്സും സൈമൺ സറും അടക്കം ഒരു ഇരുപതു പേരോളം ഉണ്ട്, കോളേജ് ബസിൽ ആണ് പോയത്. അവിടെ ചെന്നപ്പോ പരുപാടി കണ്ടറ്റ് ചെയുന്നത് എനിക്ക് പരിചയം ഉള്ള ആൾക്കാർ ആണ്. ആശാന്റെ ഒരു ആർട്ട്‌ ഗാലറി നടത്തിയ സമയത്തു പരിചയപെട്ടത് ആണ്. അത്‌ കൊണ്ട് തന്നെ ഉള്ളതിൽ ബെസ്റ്റ് റൂം ഞങ്ങൾ സെറ്റ് ആക്കി.

ക്യാമ്പിംഗ് ഒക്കെ നന്നായിരുന്നു, രണ്ടു ദിവസം കഴിഞ്ഞത് അറിഞ്ഞില്ല. ഞാൻ നോക്കുമ്പോൾ നന്ദു ഫോണിൽ കുത്തി കൊണ്ട് ഇരിക്കുവാണ്. ചെന്ന് നോക്കിയപ്പോ ഐഷു ന് ടെക്സ്റ്റ്‌ ചെയ്തു കളിക്കുവാ.

” നാണം ഇല്ലാല്ലോ ഫുൾടൈം ഇങ്ങനെ കുറുകാൻ ” ഞാൻ അവനെ കളിയാക്കി.

“ഒന്ന് പോയെടാ ഇതൊക്കെ ഒരു കലയാണ്. അതൊന്നും നിനക്ക് പറഞ്ഞാ മനസ്സിലാവില്ല.”

” പിന്നേ കലയല്ല കൊലയാണ് തേങ്ങാ കൊല ”

” ഒഞ്ഞു പോട, ഐഷു നെ വളക്കാൻ എനിക്ക് അതികം ടൈം വേണ്ടി വന്നില്ല, നിനക്ക് ഇതേ വരെ ആരതിയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ലല്ലോ ”

” ഞാൻ എന്താ അവളോട്‌ സംസാരിക്കുന്നെ?? ”

” പൊന്ന് മോനെ കിടന്നുരുളാതെ ഞാൻ കാണുന്നണ്ട് എല്ലാം ” അവൻ അത്‌ കൂടി പറഞ്ഞപ്പോ എനിക്ക് വാശി കേറി.

” എന്നാ നീ വാ ഞാൻ അവളോട്‌ മിണ്ടി കാണിച്ചു തരാം ”

” എനിക്ക് കാണുകയൊന്നും വേണ്ട നീ പോയി സംസാരിചിട്ട് വാ ഞാൻ ഇവിടെ കാണും” അവൻ അതും പറഞ്ഞു പിന്നേം ഫോണിൽ കുത്തി.

ഞാൻ വേഗം പുറത്ത് ഇറങ്ങി അവളെ തപ്പി. ഒരു രണ്ടു റൗണ്ട് ആ കോളേജിൽ കറങ്ങിയതിന്റെ ഒടുക്കം അവളെ കണ്ടു, അവളും രണ്ടു പെൺപിള്ളേരും കൂടി ഒരു മരച്ചുവട്ടിൽ ഇരുന്നു സംസാരിക്കുന്നു. എന്നെ കണ്ടതും അവൾ എഴുന്നേറ്റു.

” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ”

” എനിക്ക് ഒന്നും കേൾക്കണ്ട ” അവൾ തിരിഞ്ഞു നടന്നു, അവിടെ ഉണ്ടായിരുന്നവർ ഒക്കെ അത്‌ കേട്ടു. സൊ എന്റെ ഈഗോ തല പൊക്കി.

” അതെന്താ ഡി, എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാ മതി നീ ” ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.

” വിട്, വിടാനാ പറഞ്ഞെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത് ” അവൾ അത്‌ പറഞ്ഞു കുതറി.

എന്റെ പിടുത്തം കൂടുതലും അവളുടെ കുർത്ത പോലെ ഉള്ള ഡ്രസ്സ്‌ന്റെ കയ്യിൽ ആയിരുന്നു, അവൾ കുതറിയപ്പോ ആ ഡ്രസ്സ്‌ ന്റെ ഷോൾഡറിന്റെ അവിടെ ഉള്ള സ്റ്റിച്ച് വിട്ടു. അന്നേരം ഉടുപ്പിന്റെ കഴുത്ത് അയഞ്ഞു, അവൾ ഇട്ടിരുന്ന ബ്രായുടെ വള്ളിയും കപ്പ്‌ന്റെ തുടക്കവും അനാവൃർതമായി.

ഞാൻ പെട്ടന്ന് ഹയ്യട എണ്ണായിപ്പോയി, അവളുടെ കൈയിൽ ഉള്ള പിടി വിട്ടു, അവൾ രണ്ടു കൈ കൊണ്ടും മാറുമറച്ചു അവിടെ കുത്തി ഇരുന്നു. എല്ലാരും ഞങ്ങളെ നോക്കുവാണ്.

” ആരതി ” എന്നും വിളിച്ചു കൊണ്ട് ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ചു.

” തൊട്ട് പോവരുത് ” അവൾ അലറി, ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് ആയി.

പെട്ടന്ന് രണ്ടു കൈ വന്ന് അവളെ പിടിച് എഴുന്നേൽപ്പിച്ചു. സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ. അവൻ ഇട്ടിരുന്ന ഷർട് ഊരി അവൾക്ക് കൊടുത്തു.

അത്ര നേരം പേടിയും സങ്കടവും നിറഞ്ഞിരുന്ന അവളുടെ മുഖം അവനെ കണ്ടപ്പോൾ വിടർന്നു, ഏതോ ഒരു രെക്ഷൻ വന്നത് പോലെ ഒരു ആശ്വാസം അവളുടെ മുഖത്ത് വന്നു. ആക്ച്വലി ദാറ്റ്‌സ് പിസ്സ് മീ ഓഫ്‌. അവൻ അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു.

” ഒരു സോറി പറ ” ഒരു പുഞ്ചിരിയോടെ ആണ് അവൻ എന്നോട് അത്‌ പറഞ്ഞത്. എനിക്ക് അത്‌ ഇഷ്ടമായില്ല, അവളോട്‌ സോറി പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു എങ്കിലും അത്‌ പറയാൻ ഇവൻ ആരാ??

“ഇല്ലങ്കിൽ നീ എന്ത് ചെയ്യും??” ഞാൻ ചൂടായി.

” ഒരേ കാര്യം റിപീറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടം ഉള്ള കാര്യം അല്ല, നല്ല കുട്ടിയായി നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ”

” മനസ്സ് ഇല്ലാന്ന് പറഞ്ഞില്ലേ, നീ എന്ത് ചെയ്യും എന്നെ തല്ലുവോ ?? ”

ഞാൻ അത്‌ ചോദിച്ചപ്പോൾ അവന്റെ മുഖത്തെ ചിരിമാഞ്ഞു, മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. അവന്റെ മുഷ്ടി, എന്റെ മുഖം ലക്ഷ്യമാക്കി വന്നു. ആ പഞ്ച് തുടക്കത്തിലെ കണ്ടത് കൊണ്ട് ഞാൻ പുറകിലേക്ക് ഒഴിഞ്ഞു മാറാൻ നോക്കി, പക്ഷെ ഞാൻ ഉദ്ദേശതിനേക്കാൾ ഒരുപാട് സ്പീഡിൽ ആയിരുന്നു ആ പഞ്ച് വന്നത് എനിക്ക് മാറാൻ പറ്റുന്നതിന് മുന്നേ അവന്റെ മുഷ്ടി എന്റെ മൂക്കിൽ പതിച്ചു. ആ ഇടിയുടെ ശക്തിയിൽ ഞാൻ രണ്ടു സ്റ്റെപ് പുറകിലേക്ക് പോയി.

ഫസ്റ്റ് ടൈം, നന്ദു അല്ലാതെ മറ്റൊരാൾ എന്റെ മേത്തു കയ്യ് വെക്കുന്നത് ഇത് ആദ്യം ആണ്, അത്‌ എന്നെ നല്ല പോലെ ചൊടിപ്പിച്ചു. ഞാൻ മൂക്കിൽ നിന്ന് ഒഴുകിയ ചോര തുടച്ചു. ഫൈറ്റിങ് സ്റ്റാൻസിൽ നിന്നു, ചാടി ചാടി വലതു കയ്യ് ലൂസ് ആക്കി മിന്നൽ വേഗത്തിൽ അവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി അടിച്ച്, തണ്ടർ സ്ലാഷ്. അതികം ആർക്കും ആ മൂവ് തടുക്കാൻ പോയിട്ട് കാണാൻ പോലും പറ്റില്ല. അടി കിട്ടിയാൽ ആൾ വീണതാണ്, പക്ഷെ..

” ട്ടൂ സ്ലോ ” എന്നും പറഞ്ഞ് കൊണ്ട് വെറും രണ്ടു വിരൽ കൊണ്ട് എന്റെ അടി

അവൻ ബ്ലോക്ക് ചെയ്തു. എന്നിട്ട് ആ കൈ കൊണ്ട് എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ വീണ്ടും പുറകിലേക്ക് ആഞ്ഞു, ഹീ ഈസ്‌ ട്ടൂ പവർഫുൾ. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു, പിന്നെ വലതു കാൽ പുറകിലേക്ക് വെച്ചു സൈഡ് ചെരിഞ്ഞു ഫുൾ ഫോഴ്സിൽ അവന് നേരെ ഒരു സൈഡ് കിക്ക് കൊടുത്തു, പക്ഷെ അത്‌ ലക്ഷ്യം കാണുന്നതിന് മുന്നേ തന്നെ അവൻ മുന്നോട്ട് കയറി എന്റെ താടിക്ക് ഡയറക്ട് അപ്പർ കട്ട്‌ തന്നു. ആ അപ്പർ കട്ട് കിട്ടിയപ്പോഴേ എനിക്ക് മനസ്സിലായി എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല ന്ന്.

അപ്പർ കട്ട്‌ന്റ പ്രതേകത അതാണ് ചിന്നിന് ഡയറക്ട് ഒരെണ്ണം കിട്ടിയാൽ കുറച്ചു നേരത്തേക്ക് തല മരക്കും ശരീരം തളരും കയ്യും കാലും ഒന്നും കൺട്രോളിൽ നിൽക്കില്ല വീണു പോവും. എന്റെ കാലുകളും വിറച്ചു തുടങ്ങി ഞാൻ താഴെ ഇരുന്നു പോയി. അവൻ എന്റെ അടുത്ത് വന്നു ഒരു കൈ കൊണ്ട് ഷോൾഡറിൽ പിടിച്ചു, മറു കൈ ചുരുട്ടി എന്റെ മുഖം ലക്ഷ്യമാക്കി വന്നു, ഫിനിഷിങ് മൂവ്.

” മതി നിർത്ത് ” ആരതി അത്‌ പറഞ്ഞപ്പോ അവന്റെ മുഷ്ടി എന്റെ മുഖതിന് മുമ്പിൽ തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു.

” പെണ്ണുങ്ങളോട് മാറിയതക്ക് പെരുമാറാൻ അറിയാത്തവർ ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” പണ്ടത്തെ ആ ചിരി വീണ്ടെടുത്ത് എന്റെ കവിളിൽ ഒന്ന് തട്ടി പറഞ്ഞ് കൊണ്ട് അവൻ എഴുന്നേറ്റു. പിന്നെ ആരതിയുടെ കയ്യിൽ പിടിച്ച് അവളെയും വിളിച്ചു കൊണ്ട് നടന്നകന്നു.

നന്ദു അല്ലാതെ വേറെ ഒരുത്തൻ എന്നെ തോൽപ്പിചിരിക്കുന്നു, അതും നാണം കെട്ട തോൽവി ഒരു വിരല് പോലും അവന്റെ ദേഹത്തു വെക്കാൻ പറ്റാതെ നാണം കെട്ട് ഇടി വാങ്ങിയിരിക്കുന്നു, പക്ഷെ അതിനേക്കാൾ ഏറെ എന്നെ വേദനിപ്പിച്ചത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മറുത്ത് ഒരു വാക്ക് പോലും പറയാതെ അവന്റെ പുറകെ പോവുന്ന അവളെ കണ്ടത് ആണ്, അത്‌ എന്താണ് എന്ന് അറിയില്ല, നെഞ്ച് പൊട്ടുന്ന പോലെ ഒരു വേദന, ബട്ട് വൈ?? ബോധം മറയുന്നതിന് ഇടയിലും എന്നെ കുഴക്കിയ ചോദ്യം അത്‌ ആയിരുന്നു.

***

” അജു നീ ഇറങ്ങുന്നില്ലേ വീട് എത്തി” നന്ദു വിളിച്ചപ്പോഴാണ് വീട്ടിൽ എത്തിയ കാര്യം അറിഞ്ഞത്.

” എന്താടാ, അന്ന് ക്യാമ്പിൽ വെച്ച് ആ സുദേവും ആയി നടന്ന അടി ആണോ ആലോചിച്ചേ?? ഇത്തവണ നമുക്ക് റിങ്ങിൽ വെച്ച് പകരം ചോദിക്കാ ഡാ, നീ ഇപ്പൊ പണ്ടത്തെക്കാളും സ്ട്രോങ്ങ്‌ അല്ലേ” ഞാൻ ഒന്ന് ചിരിച്ചു.

” നീ കയറുന്നില്ലേ?? ”

” ഇല്ലടാ, ഒരു ചെറിയ പരുപാടി ഉണ്ട്, അവളുടെ പിണക്കം തീർക്കാൻ പറ്റുവോ എന്ന് ഒന്ന് നോക്കട്ടെ, പിന്നെ ഈ ബൈക്ക് ഞാൻ എടുക്കുവാണെ എന്റെ ഇന്നലെ ഷെഡിൽ കേറ്റി ” എന്നും പറഞ്ഞ് അവൻ വണ്ടി എടുത്തു വിട്ടു.

ഉള്ളിൽ ആരെയും കണ്ടില്ല ഏഴ് മണി ആവുന്നതേ ഉള്ളു അച്ഛൻ ഈ സമയത്തു പത്രം വായിച്ചോണ്ട് ഇരിക്കുന്നതാണ് ഇന്ന് എന്ത് പറ്റിയോ എന്തോ. അച്ചു പിന്നെ അവധി ആയോണ്ട് ഈ ടൈം ൽ എഴുന്നേൽക്കുന്ന പതിവ് ഇല്ല, അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ട് സൊ…. ഞാൻ എന്റെ റൂമിലേക്ക് പോയി. ബാത്‌റൂമിൽ ആളനക്കം കേൾക്കുന്നുണ്ട് അവൾ ആയിരിക്കണം.

പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് തലക്ക് ഭ്രാന്ത് പിടിക്കുന്നു. ഞാൻ ഒരു ക്യാൻവാസ് എടുത്തു വെച്ച് വരയ്ക്കാൻ തുടങ്ങി, ഒരു ബോക്സിങ് റിങ് ആണ് വരച്ചത് ഇടി കൊണ്ട് ചോര ഒലിപ്പിച് നിൽക്കുന്ന ബോക്സർ.

പെട്ടന്നാണ് മുഖത്ത് വെള്ളം തെറിച്ചു വീണത്. ഞാൻ നോക്കിയപ്പോൾ അവൾ കുളി കഴിഞ്ഞു വന്ന അവൾ തോർത്ത്‌ കുടഞ്ഞത് ആണ്. നനഞു വെള്ളം ഇറ്റു വീഴുന്ന മുടിയും വെളുത്ത ബനിയനും മിഡിയും ഒക്കെ ആയി നല്ല ചേല് ഉണ്ട് അവളെ കാണാൻ. ഞാൻ വാ പൊളിച്ച് അവളെ നോക്കി നിന്നു. അവൾ വീണ്ടും തോർത്ത്‌ കുടഞ്ഞപ്പോ ഴാണ് ഞാൻ സ്വബോധത്തിൽ വന്നത്.

” ഡീ വെള്ളം വീഴുന്നു ” ഞാൻ ചൂടായി.

” സോറി, സോറി ഒരു അബദ്ധം പറ്റിയതാ ക്ഷമിച്ചു കള ” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.

ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും പെയിന്റിങിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ വീണ്ടും വെള്ളം തെറിച്ചു വീഴാൻ തുടങ്ങി, ഞാൻ നോക്കുമ്പോൾ മുടി ചീകുന്ന അവളെ യാണ് കണ്ടത്. മുടിയിൽ നിന്ന് തെറിച്ചു വീഴുന്ന വെള്ളം ആണ്. ഞാൻ നോക്കുന്നുണ്ടോ എന്ന് ഇടക് ഇടക്ക് അവൾ ഏറു കണ്ണ് ഇട്ട് നോക്കുന്നുണ്ട്, അപ്പൊ മനഃപൂർവം ചെയ്യുന്നത് ആണ്.

” ഡീ, നിന്നോട് പറഞ്ഞ് മരിയാദക്ക് ഇരിക്കാൻ ” ഞാൻ ചൂടായി.

” ഇത് നല്ല കൂത്ത്, എനിക്ക് പിന്നെ മുടി ചീവണ്ടെ?? ” അവൾക് വിടാൻ ഭാവം ഇല്ല വീണ്ടും വെള്ളം എന്റെ മേത്തു തെറിപ്പിച്ചു.

ഞാൻ ബ്രഷ് വാഷ് ചെയ്യാൻ എടുത്ത പെയിന്റ് വെള്ളോം ഗ്ളാസും എടുത്ത് അവളുടെ നേരെ എറിഞ്ഞു. പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഓടി മാറിയതും അച്ചു കയറി വന്നതും ഒരുമിച്ച് ആയിരുന്നു. ഒരു തുള്ളി പോലും പുറത്ത് പോയില്ല മുഴുവൻ അവളുടെ മേത്തു തന്നെ ആയി.

” എന്നാലും എന്റെ ഏട്ടാ, അച്ചുനോട്‌ എന്തേലും ദേഷ്യം ഉണ്ടേൽ പറഞ്ഞ് തീർത്ത പോരെ ഇങ്ങനെ പെയിന്റ് കോരി ഒഴിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?? പാവം എന്റെ കൊച് കോലം നോക്കിക്കേ ” എന്നും പറഞ് അവൾ അച്ചുവിനെ എന്റെ നേരെ തിരിച്ചു.

” നിങ്ങൾക്ക് രണ്ടിനും പ്രാന്ത് ആണോ?? കെട്ടു കഴിഞ്ഞിട്ട് രണ്ടു ദിവസം ആയില്ല അതിന് മുന്നേ തമ്മിൽ തല്ല് തുടങ്ങിയോ?? ” അച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി ഷൗട്ട് ചെയ്തു. ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ഇളിച്ചു പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അച്ചുവിനെ നോക്കി.

” oh എന്ത് നിഷ്കളങ്കത, എന്നാലും എന്റെ ഫേവറേറ്റ് ഡ്രസ്സ് നശിപ്പിച്ചല്ലോ ദുഷ്ട ” അച്ചു കലിപ്പ് ആയി.

” നിനക്ക് ഇതിലും കിടിലൻ വാങ്ങി തരാം ” ഞാൻ അവളെ സോപ്പ് ഇട്ടു.

” പ്രോമിസ്, സിനിമകും കൊണ്ട് പോണം പറ്റുവോ?? ”

” ഡൺ ”

” പുന്നാര ചേട്ടായി ” അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു

” പെണ്ണെ പെയിന്റ് പെയിന്റ് എന്റെ മേത്തു പറ്റും മാര് ”

” പറ്റിയാലേ കണക്ക് ആയിപ്പോയി. ചേട്ടായി തന്നെ കോരി ഒഴിച്ചതല്ലേ സഹിച്ചോ ” എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഓടി, ഒരു ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കുവാണ് ആരതി.

” അതേ വന്ന കാര്യം മറന്നു ചേട്ടായിയേയും ചേച്ചിയെയും അച്ഛൻ വിളിക്കുന്നുണ്ട്, താഴേക്ക് വരാൻ പറഞ്ഞു ” പോയ സ്പീഡിൽ തിരിച്ചു വന്ന് അച്ചു പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും അവളുടെ ഒപ്പം താഴേക്ക് ചെന്നു.

” എടാ നിന്റെ വിളിച്ചതെ, നിങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു വേഗം റെഡിയാകണം, ആരതിയുടെ വീട്ടിൽ പോണം ” അച്ഛൻ ആണ്.

” അതെന്തിനാ, എനിക്ക് പ്രാക്ടീസ് ഉണ്ട് ”

” അത്‌ ഒന്നും പറയണ്ട പോണം, ഇത് ഒരു ചടങ്ങ് ആണ്, വിരുന്ന് കൂടൽ. നിങ്ങൾ ഉച്ചക്ക് മുമ്പ് വരും എന്ന് ഞാൻ ഗോപനെ വിളിച്ചു പറഞ്ഞു. അവർ വെയിറ്റ് ചെയ്യും. വേഗം റെഡിയാവാൻ നോക്ക് ” ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായപ്പോ ഞാൻ കുളിക്കാൻ വേണ്ടി റൂമിലേക്ക് പോയി.

ആരതി വളരെ ഹാപ്പി ആയിരുന്നു, ന്റെ കാറിന് ആണ് പോയത് ഒരുമണിക്കൂർ തികച്ച് എടുത്തില്ല വീട്ടിൽ എത്താൻ.

” അമ്മേ അവർ എത്തി ” കാറ് ഗെയ്റ്റിന്റ അടുത്ത് എത്തിയപ്പോഴേ അലറി കൊണ്ട് ആതിര വന്നു, ആരതിയുടെ അനിയത്തി. പുറകെ അവളുടെ അമ്മ വന്നു. ആരതി കാറിൽ നിന്ന് ചാടി ഇറങ്ങി അവളുടെ അമ്മയെ കെട്ടിപിടിച്ചു രണ്ടു പേരും കരഞ്ഞു. യാക്ക്.

” അജേട്ടാ സുഖം അല്ലേ?? ” എന്നും ചോദിച്ചു കൊണ്ട് ആതിര എന്റെ കയ്യിൽ ചുറ്റി പിടിച്ചു, എനിക്ക് അത്‌ അത്രക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ പുറമെ കാണിച്ചില്ല ഞാൻ അവളുടെ തലയിൽ വെറുതെ തലോടി. ഞാൻ കാറിൽ കാറിൽ ഡാഷ് ബോക്സിന്റ ഉള്ളിൽ നിന്ന് ഒരു ചോക്ലേറ്റ് ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു. അത്‌ കിട്ടിയപ്പോ പെണ്ണിന്റ മുഖം വിടർന്നു.

” താങ്ക്യൂ ” എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു. അത്‌ കണ്ട് ആരതി എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ഞാൻ മൈന്റ് ചെയ്യാൻ നിന്നില്ല.

” അല്ല അവരെ അകത്തേക്ക് വിളിക്കാൻ ഉദ്ദേശം ഒന്നുമില്ലെ ” ആരതിയുടെ അച്ഛൻ ആണ്.

“അയ്യോ ഞാൻ അത്‌ അങ്ങ് മറന്ന്, വാ മക്കളെ ” എന്നും പറഞ്ഞോണ്ട് അവളുടെ അമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

അവളുടെത് അത്യാവശ്യം സൗകര്യം ഉള്ള ഒരു രണ്ടു നില വീട് ആണ്, ഒരു ഹാൾ, അടുക്കള, പൂജാമുറി, ഒരു റൂം ഇത്തരേം ആണ് ഒന്നാമത്തെ നില മുകളിൽ രണ്ടു റൂം. ആരതിയുടേം ആതിരയുടേം.

ഞങ്ങൾ ചെന്ന് കേറിയതും ഭക്ഷണം എടുത്തു വെച്ചു. എന്നെ കഴുപ്പിക്കുക എന്നതായിരുന്നു അവളുടെ അമ്മയുടെ പ്രാഥമിക ലക്ഷ്യം, ഫുഡ്‌ വളരെ നന്നായിട്ടുണ്ട്, പക്ഷെ അച്ചുവിന്റെ അമ്മ വെക്കുന്നതിന്റെ അത്ര രുചി വന്നില്ല. ഞാൻ ഇതേവരെ അവരോടു പറഞ്ഞിട്ടില്ല എങ്കിലും നല്ല കൈപ്പുണ്യം ആണ്.

” മോന് ഫുഡ്‌ ഒക്കെ ഇഷ്ടമായോ?? ” അച്ഛൻ ആണ്

” ആ നന്നായിട്ടുണ്ട് ” പുള്ളി പിന്നെയും ഓരോന്ന് ചോദിച്ചു. ലോകകാര്യങ്ങൾ ഒക്കെ ആണ് കൂടുതലും പറയുന്നത് പാതിയും എനിക്ക് മനസ്സിലായില്ല എങ്കിലും തല കുലുക്കി കേട്ട് ഇരുന്നു. വിധി.

” നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നോ ?? ” പുള്ളിക്കാരൻ ഒന്ന് നിർത്തിയ തക്കത്തിന് ഞാൻ ആതിരയോട് ചോദിച്ചു, ഇല്ലേൽ പുള്ളി അടുത്ത ടോപ്പിക്ക് എടുത്ത് ഇടും. ആരതിക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു അവൾ എന്നെ നോക്കി ഒരു കള്ള ചിരിചിരിച്ചു.

” അതിന് ഇന്ന് സെക്കന്റ്‌ സാറ്റർഡേ അല്ലേ ഏട്ടാ പോരാത്തതിന് നിങ്ങൾ ആദ്യമായി വീട്ടിൽ വരുമ്പോൾ ക്ലാസ്സ്‌ ഉണ്ടേലും ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ?? ” ആതിര ആണ്.

” oh ഞാൻ അത്‌ മറന്നു, നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ മോളെ” ഇനിയും ഇവിടെ ഇരുന്ന അടുത്ത കത്തി കേൾക്കേണ്ടി വരും എന്ന് തോന്നിയ കൊണ്ട് ഞാൻ പറഞ്ഞു.

” എന്നാ നമുക്ക് ബീച്ചിൽ പോവാം” ആതിര ചാടി എഴുന്നേറ്റു.

” ന്നാ ശരി, അച്ഛാ ഞങ്ങൾ ഒന്ന് റൗണ്ട് അടിച്ചിട്ട് വരാം ” എന്നും പറഞ്ഞു ഞാൻ കാറിന്റെ കീ എടുത്തു.

” ചേച്ചിയും വാ ” ആതിര അവളെ വിളിച്ചു.

” ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ ” അവൾ ആദ്യം എതിർത്തു. അവൾക്ക് വരണം എന്ന് ഉണ്ട് പക്ഷെ എന്റെ കൂടെ ആണല്ലോ എന്ന് ഓർത്ത് ആണ് മടിക്കുന്നത്. അപ്പൊ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ

“വാ ആരൂ ” ഞാൻ സ്നേഹത്തോടെ വിളിച്ചു, അത്‌ കേട്ടപ്പോ പെണ്ണിന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു. ന്നിട്ടും മടിച്ചു നിന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് കാറിന്റെ അടുത്തേക്ക് ചെന്നു. ആതിര ഫ്രണ്ട് സീറ്റ് നേരത്തെ കയ്യേറിയിരുന്നു അതോണ്ട് അവൾ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. കടപ്പുറം അടുത്ത് ആണെങ്കിലും നല്ല ബീച്ച് ഇത്തിരി ദൂരെ ആണ് കുറച്ചു നേരം ഡ്രൈവ് ചെയ്യണം, ആ സമയം മുഴുവൻ ആതിര ഓരോന്ന് വാതോരാതെ പറയുവായിരുന്നു. അച്ചുന്റെ വേറെ സിറോസ് ആണ് ഇവൾ. ഒരു സമയത്തും വായിൽ നാക്ക് ഇടില്ല.

ബീച്ചിൽ എത്തിയതും അവൾ ചാടി ഇറങ്ങി. എന്നേയും ആരതിയെയും വലിച്ചോണ്ട് കടൽ തീരത്തേക്ക് ഓടി. അവിടെ എത്തിയതും ആരതി ഫുൾ ഫോമിൽ ആയി ഇട്ടിരുന്ന ലെഗിൻസ് മുട്ടോളം വലിച്ചു കയറ്റിയിട്ട് തിരയ്ക്ക് ഒപ്പം ഓടി കളിച്ചു. സ്വർണം കൊലുസും ഏകദേശം അതേ നിറമുള്ള അവളുടെ കാലുകളും കട്ടി ഇല്ലാത്ത നനുത്ത രോമം രാജികളും ഒക്കെ ആയി വല്ലാത്ത ഒരു കാഴ്ച്ച എന്റെ തൊണ്ട വെറുത വരണ്ടു. അവിടെ നിന്നിരുന്ന പലരും അവളെ തന്നെ ആണ് നോക്കുന്നത്, എനിക്ക് അതിൽ ചെറിയ അഭിമാനം ഒക്കെ തോന്നി.

” ഏട്ടാ എന്നാ ആലോചിച്ചു നിൽക്കുവാ വാ ” എന്നും വിളിച്ചോണ്ട്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിച്ചു തിരയുടെ അടുത്തേക്ക് ഓടി, ഞങ്ങൾ ഒരുപാട് നേരം തിരയിൽ കളിച്ചു. ഞാൻ ശരിക്കും കൊച് കുട്ടിആയത് പോലെ.

” ഏട്ടാ ഐസ് ക്രീം വാങ്ങിതരുവോ?? ” ആതിര ആണ്.

” ബാ” ഞാൻ അവളെയും വിളിച്ചോണ്ട് അവിടെ കണ്ട ഐസ്ക്രീം കടയിലേക്ക് നടന്നു.

“എനിക്ക്, വാനില മതി ” ആരതി വിളിച്ചു പറഞ്ഞു. ഞാൻ നോക്കിയപ്പോ അവൾ വീണ്ടും തിരയിലേക്ക് ഓടി.

” ചേച്ചി ഒരു ഐസ്ക്രീം കൊതിആണ്, അച്ചായി കൊണ്ട് വരുന്ന ഐസ്ക്രീം എനിക്ക് പോലും തരാതെ തിന്ന് കളയും ” ആതിര ഒരു കള്ള ചിരിയോടെ ചേച്ചിയുടെ കുറ്റം പറഞ്ഞ് തന്നു.

” എന്ന പിന്നേ അവൾക്ക് വാങ്ങിക്കേണ്ട, കൊതിപ്പിക്കാം ”

” എന്നാ നമ്മൾ വാങ്ങിക്കുന്ന ഐസ്ക്രീം പോലും നമുക്ക് തിന്നാൻ കിട്ടൂല്ല ”

” ആഹാ, നിന്റെ ഫേവറേറ്റ് ഏത് ഫ്ലേവർ ആ?? ”

” സ്ട്രോബറി ”

” ആഹാ, അച്ചു നും സ്ട്രോബറി ആണ് ഇഷ്ടം ”

” അച്ചു ചേച്ചിയെ കൂടി കൂട്ടായിരുന്നു. ഞാനും ചേച്ചിയും കല്യാണത്തിന് വെച്ചേ കമ്പനി ആയി ”

“എനിക്ക് അറിയാം, ഞാൻ തന്ന ചോക്ലേറ്റ് ബോക്സ്‌ അവൾ നിനക്ക് തരാൻ തന്നു വിട്ടതാ” ഞാൻ അവളോട്‌ പറഞ്ഞു.

” ചേട്ടാ രണ്ട് ഐസ്ക്രീം ഒരു വാനില ഒരു സ്ട്രോബറി ” ഞാൻ ഐസ്ക്രീം വാങ്ങി സ്ട്രോബറി അവൾക്ക് കൊടുത്തു വാനിലയും കൊണ്ട് ആരതിയുടെ അടുത്തേക്ക് നടന്നു.

” ഏട്ടാ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്, കൂട്ടുകാർ ഒക്കെ അവരുടെ ചേട്ടന്മാരുടെ ഒക്കെ കൂടെ ഓരോ സ്ഥലത്തു പോവുന്ന കാര്യം പറയുമ്പോൾ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന്. ഞങ്ങൾക്ക് കസിൻ ചേട്ടന്മാർ പോലും ഇല്ല, പക്ഷെ ഇപ്പൊ എനിക്ക് ഒരു ഏട്ടനെ കിട്ടിയില്ലേ ” എന്നും പറഞ്ഞ് അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു. ഞാൻ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി.

” എനിക്ക് ഇപ്പൊ രണ്ടു പെങ്ങന്മാർ ഉണ്ട് അച്ചുവും ആതുവും ” ഞാൻ അത്‌ പറഞ്ഞപ്പോ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. സത്യത്തിൽ ഈ ചുരുങ്ങിയ ടൈം കൊണ്ട് അച്ചുവിന്റെ അതേ സ്ഥാനം ഇവൾ നേടി എടുത്തിരുന്നു.

ഞങ്ങൾ വരുന്ന കണ്ടപ്പോ ആരതി ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. വന്ന അതേ സ്പീഡിൽ അവളുടെ മുഖം വാടി, ആകെ രണ്ടു ഐസ്ക്രീം മാത്രേ ഞങ്ങൾ വാങ്ങിയുള്ളു അല്ലോ അതാണ് കാരണം. ആതു അവളെ മൈൻഡ് ചെയ്യാതെ ഐസ്ക്രീം തിന്നാൻ തുടങ്ങി, അന്നേരം അവൾ ദയനീയ മായും എന്നെ നോക്കി, ഞാൻ അസ്തമിക്കാൻ തുടങ്ങിയ ആ സൂര്യനെ നോക്ക് നിന്നു, പെണ്ണ് ദേഷ്യം കൊണ്ട് പുറകിൽ കാണുന്ന ആകാശത്തേക്കാളും ചുവന്നു. ആതുവിന്റെ കയ്യിലെ ഐസ്ക്രീം തട്ടിപ്പറിക്കാൻ എന്നോണം അവൾ ആതുവിന്റെ അടുത്തേക്ക് ചെന്നു. അന്നേരം ഞാൻ എന്റെ കയ്യിൽ ഇരുന്നത് അവൾക്ക് നേരെ നീട്ടി, ആദ്യം ഇത്തിരി ടെമ്പ് കാണിച്ചു എങ്കിലും പിന്നെ അവൾ വാങ്ങി. ഞങ്ങൾ ആ മണലിൽ ഇരുന്ന് അസ്തമയസൂര്യന്റെ ഭംഗി ആസ്വദിച്ചു.

” എന്നാ ഏട്ടന് വേണ്ടേ?” എന്നും ചോദിച്ചു കൊണ്ട് ആതു അവളുടെ ഐസ്ക്രീം എനിക്ക് നേരെ നീട്ടി. ഞാൻ ചെറിയ ഒരു കടി എടുത്തു. എന്റെ കെട്ടിയോൾ എന്ന് പറയുന്നവൾ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന ഭാവത്തിൽ അത്‌ തിന്നുന്ന തിരക്കിൽ ആണ്.

അസ്തമനം ഒക്കെ കണ്ടു രണ്ട് ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി ഫ്രിജിൽ വെക്കുന്ന വരെ അവൾ ആ ഐസ്ക്രീമിൽ നിന്ന് പിടി വിട്ടിരുന്നില്ല. ഇങ്ങനെ ഒരു കൊതിച്ചി ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ.

രാത്രി ഉച്ചക്ക് നടന്നത് ഒക്കെ വീണ്ടും റിപ്പീറ്റ് ചെയ്തു. അവളുടെ അമ്മ എനിക്ക് പറ്റുന്നതിലും കൂടുതൽ തെറ്റിച്ചു, അത്‌ കഴിഞ്ഞു അവളുടെ അച്ഛൻ രണ്ടു റൗണ്ട് കത്തി വെച്ചു. ആരു ഞങ്ങൾ ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോ ഒക്കെ insta യിൽ ഇടുന്ന തിരക്കിൽ ആണ്.

” മതി കഥ പറഞ്ഞിരുന്നത് പോയി കിടക്കാൻ നോക്ക് ” ഒരു മാലാഖയെ പോലെ വന്ന് അവളുടെ അമ്മ എന്നെ രക്ഷിച്ചു.

ഞാൻ റൂമിൽ കയറി വാതിൽ അടച്ചു. അവൾ റൂമിൽ ഉണ്ടായിരുന്നു ഞാൻ ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുവാണ്. ഞാൻ വന്നപ്പോൾ അവൾ എഴുന്നേറ്റു ഒരു പുതപ്പ് എടുത്തു നിലത്തു വിരിച് കിടന്നു. ഞാൻ ഒന്നും പറയാൻ നിന്നില്ല, കട്ടിലിൽ കയറി കിടന്നു.

രാത്രി ഒരുപാട് ആയി കാണണം എന്തോ ഞെരക്കം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്, നോക്കുമ്പോൾ ആരതി ആണ്, താഴെ കിടന്നു കിടു കിടാ വിറക്കുന്നു. എന്തൊക്കയോ പിച്ചും പേയും പറയുന്നുണ്ട്.

” ആരതി, എടോ ” ഞാൻ കുലുക്കി വിളിച്ചു, നല്ല പൊള്ളുന്ന പനി. കടലിൽ കളിച്ചത്തിന്റേം ഐസ്ക്രീം തിന്നതിന്റേം ഒക്കെ ആവും, പോരാത്തതിന് വെറും തറയിൽ തണുപ്പ് കൊണ്ട് കിടന്നില്ലേ അതും ഒക്കെ കൂടി ആവണം. ഞാൻ അവളെ എടുത്തു കട്ടിലിൽ കിടത്തി.

” ആരതി, ഹോസ്പിറ്റലിൽ പോവാം ” ഞാൻ അവളോട് ചോദിച്ചു

” വേണ്ട” വിറച്ചു കൊണ്ട് അവൾ പറഞ്ഞു,എന്നെ ചുറ്റി പിടിച് അവൾ എന്നോട് ഒന്നൂടെ ചേർന്ന് ഇരുന്നു. പെണ്ണിന് നല്ല ചൂട് ഉണ്ട്, എനിക്ക് ആണേൽ എന്താ ചെയ്യേണ്ട ഏതാ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

തുടരും

Comments:

No comments!

Please sign up or log in to post a comment!