ഡാർക്ക് മാൻ

” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു…

പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ….

രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം…

പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ കണ്ട പോലെ മാറി നിന്ന് അടി വീക്ഷിക്കുന്നു….

നേരത്തെ സെറ്റ് ആക്കി വെച്ചിരുന്ന വടികൾ എടുത്തു കൊണ്ട് ഒരുത്തൻ ഓടുന്നു… അവൻ തന്റെ കൂട്ടാളികൾക്ക് അത് കൈമാറുന്നു…വടികൾ കിട്ടിയ ടീം ഒന്നു കൂടി ശക്തരാകുന്നു അവർ കൊടുക്കുന്ന അടിയുടെ എണ്ണം കൂടുന്നു…മറു ടീമിന് അടിപതറി ഓരോരുത്തർ ഓരോ വഴിക്ക് ഓടുന്നു…

അങ്ങനെ ആ പോരാട്ടത്തിൽ ഒരു ടീം വിജയം കൈവരിക്കുന്നു…

” പന്ന %#$& മക്കളെ നീയൊക്കെ ഒന്നൂടെ ജനിക്കണം എനിക്കിട്ട് ഒണ്ടാക്കണേൽ ” ജയിച്ച ടീമിന്റെ നേതാവെന്ന് തോന്നിക്കുന്നവൻ ഓടുന്ന എതിർ ടീമിനെ നോക്കി സ്ഥിരം ഡയലോഗ് അടിച്ചു…

ഇതേ സമയം കോളേജ് ഗേറ്റ് കടന്നു ഒരു ബൈക്ക് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു….

വരുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ വെച്ച് തന്റെ ബൈക്കും താനും കൂടി മണ്ണിനെ ചുംബിച്ചതിന്റെയും…

അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളുടെ മുൻപിൽ നാണം കെട്ടതിനെ കുറിച്ചും ചിന്തിച്ചു ബൈക്ക് ഓടിക്കുകയായിരുന്നു ആദവ് എന്ന ആദി…

അവൻ ആദ്യമായിട്ട് ആയിരുന്നു ഒരു ബൈക്ക് ഓടിക്കുന്നത്….

അതിന്റെ ഫലം ആയിരുന്നു ആ വീഴ്ച…

കോളേജിലെക്ക് ഇനി അധികം ദൂരമില്ല…

അവൻ അടുത്ത് കണ്ട ചായക്കടയിൽ വണ്ടി സൈഡ് ആക്കി കുറച്ച് വെള്ളം മേടിച്ചു തന്റെ പുതിയ പാന്റിൽ വീണപ്പോൾ പറ്റിയ മണ്ണ് വെള്ളം ചേർത്തു തുടച്ചു കളഞ്ഞു…

അവൻ പതിയെ ബൈക്ക് ചലിപ്പിച്ചു… ഇനിയൊരു വീഴ്ചക്ക് ആഗ്രഹമില്ലാത്തത് കൊണ്ട് വളരെ പതുക്കെ ആണ് അവൻ ബൈക്ക് ഓടിച്ചത്….

കോളേജ് കോമ്പൗണ്ടിൽ അവന്റെ വളരെ പഴയതെന്നു തോന്നുന്ന പൊടിപിടിച്ച ബൈക്ക് ചലിച്ചുകൊണ്ടിരുന്നു…

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

തുടക്കം കൊല്ലം Keep going

Machanea baaki idu

നല്ല തുടക്കം

Starting supper…compus action trailler it’s interesting story 👍👍🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Bro adutha part pettannu ayakkane athupole pegukal kooduthal ulpeduthuka

🙏🙏🙏🙏🙏🙏🙏🙏

NB:mattu palareyum pole pathi vazhiyil upekahichu pokaruthe ennu matrame parayanullu ….

.🙏🙏🙏🙏🙏

Waiting for next part🌹🌹🌹🌹🌹🌹🌹

നല്ല തുടക്കം…പേജ് കൂട്ടി എഴുതുക…അടുത്ത പാർട്ട് വൈകരുത്

Nalla starting keep going bro…

Nice

Nalla kadha….bakki vegam iduuu bro

Your email address will not be published. Required fields are marked *

Comment

Name *

Email *

Save my name, email, and website in this browser for the next time I comment.

സങ്കർഷഭരിതമായ നിമിഷങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്ന ചിലരുടെ കണ്ണുകൾ അവനിൽ ഉടക്കി…

അതെ സമയം കുറച്ച് പേർ കൂട്ടം കൂടി നിൽക്കുന്നത് അവൻ കണ്ടു…

അതിൽ നിന്നും ഒരുത്തൻ കൈചൂണ്ടി എന്തോ പറയുന്നതവൻ ശ്രദ്ധിച്ചു…

പതിയെ വണ്ടി അവൻ അങ്ങോട്ട് ചലിപ്പിച്ചു..

ഒരാൾ വെട്ടിയിട്ട വാഴ കണക്കെ നിലത്തു വീഴുന്നു…

താനും തന്റെ ബൈക്കും നിലത്തേക്ക് വീഴുന്നത് ആദവ് അറിഞ്ഞു…

ബ്രേക്ക് കിട്ടാതെ ബൈക്ക് ആരെയോ പോയി ഇടിച്ചത് അവൻ ഓർത്തു…

പെട്ടെന്നവൻ എഴുന്നേറ്റു നിലത്തു വീണു കിടക്കുന്ന ആളെ നോക്കി…

കുറച്ച് മുൻപ് കൈചൂണ്ടി സംസാരിച്ചവൻ ആണ് അതെന്ന് അവനു മനസ്സിലായി…

ഇത്തിരി നേരം മുൻപ് വെല്ലുവിളിച്ചു വീറോടെ സംസാരിച്ചു നിന്ന ആളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പലർക്കും ചിരി പൊട്ടി…

എന്നാൽ ചിലർ ആദവിനെ സഹതാപത്തോടെ നോക്കി…

” സോറി ” ബ്രേ…. ബാക്കി പറയുന്നതിന് മുൻപേ ആദവ് ആരുടെയോ ചവിട്ടു കൊണ്ട് നിലത്തു വീണിരുന്നു…

എങ്ങനെയോ എഴുന്നേറ്റ അവൻ അടുത്ത പ്രഹരവും ഏറ്റുവാങ്ങി…

അത് കുറച്ച് മുൻപ് വീണ ആ നേതാവിന്റെ കയ്യിൽ നിന്നാണെന്ന് അവനു മനസ്സിലായി…

” മൈ….” നേതാവിൽ നിന്നും വന്ന തെറി പൂർത്തിയായില്ല…

പകരം തന്റെ രക്ഷക്ക് ആരോ എത്തിയത് അവൻ അറിഞ്ഞു…

” അമൽ എന്താണ് ഇവിടെ നടക്കുന്നത് … ഇതെന്താടാ നിനക്കൊക്കെ തല്ലു കൂടി ചാവാൻ ഉള്ള ചന്തയോ… പരുക്ഷമായ ശബ്ദത്തോടെ പ്രിൻസിപ്പൽ  ആ നേതാവിനെ നോക്കി ചോദിച്ചു..

” അത് സർ ” അമൽ എന്തോ പറയാൻ ആഞ്ഞു…

“വേണ്ട താൻ ഇനി ഒന്നും പറയണ്ട…എന്റെ ഒപ്പം വാ…” പ്രിൻസിപ്പൽ അമലിനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു…

“ഓൾ ഓഫ് യു ഗോ ടു യുവർ ക്ലാസ്….” പ്രിൻസിപ്പൽ ചുറ്റും നോക്കി പറഞ്ഞു….

” വാടോ ” പ്രിൻസിപ്പൽ അമലിനെ നോക്കി പറഞ്ഞിട്ട് നടന്നകന്നു…

ആദവിനെ ഒന്ന് രൂക്ഷമായി നോക്കി അമൽ പ്രിൻസിപ്പലിനെ അനുഗമിച്ചു…

ആദവ് ചുറ്റും നോക്കി പലരും തന്നെ നോക്കുന്നത് അവൻ അറിഞ്ഞു…

എന്തായാലും നാണം കെട്ടു….


അവൻ സ്വയം പറഞ്ഞിട്ട് നിലത്തു കിടക്കുന്ന അവന്റെ ബൈക്കിനെ ഒന്നു നോക്കി…

അവൻ ബൈക്ക് എടുത്ത് പൊക്കി ഉന്തി തള്ളി സ്റ്റാന്റിൽ കേറ്റി വെച്ചു…

തന്നെ നാണം കെടുത്തിയ ഇതിനെ കൊണ്ട് ഇനി ഇങ്ങോട്ട് ഒരു വരവ് വേണ്ട എന്നവൻ ഉറപ്പിച്ചു….

അവൻ എങ്ങനെ ഒക്കെയോ ക്ലാസ് കണ്ടു പിടിച്ചു…

ക്ലാസ്സിൽ അപ്പോഴേക്കും സർ എത്തിയിരുന്നു…

” may i coming sir…” അവൻ ക്ലാസ്സിന്റെ അകത്തേക്ക് തലയിട്ട് സാറിനോട് ചോയ്ച്ചു…

” ഞാനൂടെ കമ്മിങ് സർ…” അതെ സമയം ആദവിന്റെ പിന്നിൽ നിന്നായിരുന്നു ആ ശബ്ദം…

പിന്നിലേക്ക് തിരിഞ്ഞ ആദവ് കാണുന്നത് തന്നെ നോക്കി ഇളിക്കുന്ന ഒരുത്തനെ ആണ്…

സർ രണ്ടു പേരെയും ഒന്ന് ഇരുത്തി നോക്കിയിട്ട് കയറിക്കോളാൻ പറഞ്ഞു…

ആദവ് പിന്നിലുള്ളവനെ ഒന്ന് നോക്കിയിട്ട് ഒരു ബെഞ്ചിൽ പോയിരുന്നു…

പലരുടെയും കണ്ണ് തന്റെ മേൽ പതിയുന്നത് അവൻ അറിഞ്ഞു…

അപ്പൊ എനിക്ക് അടി കൊണ്ടതൊക്കെ ഇവർ കണ്ടിട്ടുണ്ടാകും… അവൻ മനസ്സിൽ പറഞ്ഞു…

അടുത്ത നിമിഷം അവന്റെ അടുത്ത് ഒരാൾ വന്നിരുന്നു…

ദേ ഇവൻ വീണ്ടും ഇളിക്കുന്നു …. ആദവ് അടുത്ത് വന്നിരുന്നവനെ നോക്കിയിട്ട് മനസ്സിൽ പറഞ്ഞു…

” ഹലോ പേരെന്താ…” ഇതിപ്പോ എവിടുന്നാ…അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…

ഓഹ് എന്റെ ഇപ്പുറത്തു ഇരിക്കുന്നവൻ ആണ്…

” ആദവ്… ” തന്റെയോ..”  ആദവ് അവനോട് തിരിച്ചു ചോദിച്ചു…

” ഞാൻ മിഥുൻ..” അവൻ പറഞ്ഞു

ഞങ്ങൾ പരസ്പരം കൈകൊടുത്തു …

അവൻ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്…

ഞങ്ങൾ കുറച്ചു നേരം കൊണ്ട് തന്നെ കൂട്ടായി…

” ഹലോ ഇവിടെ വേറൊരാളും കൂടി ഉണ്ടേ…” അടുത്തിരുന്ന മറ്റവന്റെ സംസാരം കേട്ട് എനിക്ക് ചിരി പൊട്ടി…

അത് കണ്ട് മിഥുനും ചിരിച്ചു…

” എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻന്നു വിളിക്കും…” അവൻ ചോയ്ക്കുന്നെന് മുൻപേ ഇളിച്ചോണ്ട് അവന്റെ പേര് പറഞ്ഞു…

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു ആ ബെഞ്ചിൽ ഞങ്ങൾ 3 പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ…

അവരോട് സംസാരിച്ചിരുന്ന ആദവ് അടി കൊണ്ട കാര്യം പാടെ  മറന്നിരുന്നു…

എന്നിരുന്നാലും വേദന മാത്രം അവനെ വിട്ടു പോയില്ല…

അതിനിടക്ക് ക്ലാസ്സിന്ന് സർ ഒക്കെ എപ്പോഴോ പോയി…

ഫസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ് എടുക്കൽ ഒന്നും ഉണ്ടായിരുന്നില്ല…

ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു…

മിഥുന്റെ കണ്ണുകൾ ഇടക്ക് പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോവുന്നത് ഞാനും കിരണും കണ്ടുപിടിച്ചു…

” അവിടെ ആരാടാ നിന്റെ കേട്ടിയോൾ വല്ലോം പെറ്റു കിടക്കിണ്ടോ…” കിരൺ അവനെ നോക്കി ചിരിച്ചു കൊണ്ട് ചോയ്ച്ചു…

താൻ അങ്ങോട്ട് നോക്കുന്നത് ഇവർ കണ്ടു എന്ന് മനസ്സിലായതും മിഥുൻ ഞൊടിയിടയിൽ അവിടെ നിന്ന് കണ്ണ് പിൻവലിച്ചു നേരെ ഇരുന്നു…

” എന്താടാ ….
ആരാടാ അത്…. മര്യാദക്ക് പറഞ്ഞോ…” ആദവ് മിഥുനോട് ചോയ്ച്ചു…

അവൻ ആദവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

” ഇന്ന് രാവിലെ എന്റെ ഇവിടത്തെ തുടക്കം തന്നെ അവളുടെ നെഞ്ചിലോട്ട് ഇടിച്ച് കയറിയിട്ട് ആയിരുന്നു…പക്ഷെ ശരിക്കും ഇപ്പൊ അവൾ ആണ് എന്റെ നെഞ്ചിലോട്ട് കയറിയത്…” മിഥുൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

” നിന്റെ ഒക്കെ ഒരു യോഗം…എന്റെ ഒക്കെ തുടക്കം എങ്ങനെ ആണെന്നും…ഞാൻ എങ്ങോട്ടാ ഇടിച്ച് കയറിയത് എന്നും നി കണ്ടിട്ടുണ്ടാവൂലോ…” ആദവ് ചിരിച്ചു കൊണ്ട് മിഥുനോട് ചോയ്ച്ചു ….

അത് കേട്ടതും മിഥുൻ പൊട്ടി ചിരിച്ചു…

വൈകി വന്നതു കൊണ്ട് ആ അസുലഭ മുഹൂര്ത്തം കാണാൻ കഴിയാത്ത കിരണ് അതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണു…

എന്റെ തലയിൽ എന്തോ വന്ന് കൊണ്ടത്…

അത് വന്ന ദിശയിലേക്ക് നോക്കിയപ്പോൾ കണ്ടു…

എന്നെ നോക്കുന്ന രണ്ടു പെണ്ണുങ്ങളെ…

” നല്ലോണം കിട്ടിയല്ലേ അമലിന്റെ കയ്യിന്ന്..” ആദവിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അതിൽ ഒരുത്തി പറഞ്ഞു…

” അതെ ഈ അടി കൊടുക്കലും വാങ്ങലും ഒക്കെ ഈ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ…” കിരൺ മുന്നോട്ട് വന്ന് അവൾക്ക് മറുപടി കൊടുത്തു…

” പക്ഷെ ഇവിടൊരാൾ വാങ്ങുന്നതാ ഞാൻ കണ്ടേ…തിരിച്ച് കൊടുക്കുന്നത് കാണാൻ പറ്റിയില്ല…” ആദവിനെ നോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവൾ കിരണിന് മറുപടി കൊടുത്തു…

കിരൺ എന്തോ പറയാൻ നിന്നതും ആദവ് അവനെ തടഞ്ഞു വേണ്ട എന്ന് പറഞ്ഞു…

അവളെ ശ്രദ്ധിക്കാതെ ആദവ് മുന്നോട്ട് നോക്കി ഇരുന്നു…

” ഡോ…’, “എന്റെ പേര്  അശ്വതി തന്നെ അടിച്ച അമലിന്റെ പെങ്ങൾ ആയിട്ട് വരും…” അവൾ ആദവിനെ നോക്കി പറഞ്ഞു…

അപ്പൊ അതോണ്ട് ആണ് അവൾ എന്നെ ഇങ്ങനെ ചൊറിയുന്നത്… ആദവ് അവളെ ഒന്ന് നോക്കിയിട്ട് മനസ്സിൽ പറഞ്ഞു…

” എന്തായാലും കോളേജ് ഹീറോയെ അല്ലെ നീ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്…”

“രാവിലത്തെതിന്റെ ബാക്കി തരാൻ വേണ്ടി അമൽ ഉച്ചക്ക് തയ്യാറായി നിൽക്കുന്നുണ്ടാവും…

നീ അത് വേടിച്ചിട്ടേ പോകാവൂ കേട്ടോ…” ആദവിനെ നോക്കി അശ്വതി പരിഹാസത്തോടെ പറഞ്ഞു…

ആദവ് അവൾക്ക് മറുപടി കൊടുത്തില്ല…

അഹങ്കാരം തലക്ക് പിടിച്ചവൾ ആണ്…അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു തോന്നി….

താൻ പറഞ്ഞതിനൊന്നും അവൻ മറുപടി നൽകാതിരുന്നത് കണ്ട അശ്വതി ദേഷ്യം വന്നു പിന്നെ അവനോട് ഒന്നും പറയാൻ പോയില്ല…

*************

ക്ലാസ് കഴിഞ്ഞു വാരാന്തയിൽ എന്ത് ചെയ്യും എന്ന് ഓർത്ത് നിൽക്കുകയായിരുന്നു അവർ മൂന്ന് പേരും…

“ഡാ പുറത്ത് ഇറങ്ങിയാൽ അടി കൊള്ളുമെന്ന് ഉറപ്പാണ്?…ആ അമലിന്റെ ഒപ്പം അവന്റെ ഗ്യാങ്‌ മൊത്തം ഉണ്ടാവും… ഇതിപ്പോ അവൻ അത്രയും പേരുടെ മുന്നിൽ വെച്ച് നാണം കെട്ട സ്ഥിതിക്ക് വെറുതെ വിടുമെന്ന് തോന്നുന്നില്ല…” മിഥുൻ ആദവിനെ നോക്കി ദയനീയമായി പറഞ്ഞു…

“ഞാൻ ഇങ്ങനെ ഇരിക്കുന്നത് നോക്കണ്ട അടി വല്ലതും കണ്ടാൽ ഞാൻ ഓടിയ സ്ഥലത്ത് ഒരു പൂട പോലും പിന്നെ മുളക്കില്ല…” കിരൺ തെല്ല് ആശങ്കയോടെ പറഞ്ഞു…

“കോളേജിന്റെ ഫ്രണ്ട് ഗേറ്റിലൂടെ എന്തായാലും പോക്ക് നടക്കില്ല… പിന്നെ ബാക്കിലൂടെ വല്ല വഴിയും ഉണ്ടോ ആവോ… ഉണ്ടെങ്കിൽ മതിൽ ചാടിയിട്ട് എങ്കിലും നീ സ്ഥലം വിടാൻ നോക്ക്…”

“മതിൽ ചാട്ടം തന്നെയാണ് നല്ലത്… നിങ്ങൾ ഇവിടെ നിക്ക് ഞാൻ പുറകുവശം ഒന്ന് നോക്കിട്ട് വരാം…” മിഥുനെ അനുകൂലിച്ചു  പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന കിരണിനെ ആദവ് തടഞ്ഞു…

“ഇന്ന് ചിലപ്പോൾ അവരുടെ കയ്യിൽ നിന്ന് ഞാൻ രക്ഷപ്പെട്ടേക്കും…പക്ഷെ നാളെയോ?…നാളെയും എനിക്ക് ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്…ഞാൻ അവരെ പേടിച്ചു ദിവസവും നിങ്ങൾ പറഞ്ഞ പോലെ മതിൽ ചാടി ഒളിച്ചു നടക്കണോ…? നിങ്ങൾ വീട്ടിൽ പോവാൻ നോക്ക്… ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നം ആണ്… അതിൽ നിങ്ങൾ തലയിടുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല…ഇന്നല്ലേൽ നാളെ എനിക്ക്  ഉള്ളത് എന്തായാലും കിട്ടും… അതിനൊരു തീരുമാനം ഇന്നു തന്നെ ആക്കിയേക്കാം…” ആദവ് ചെറു ചിരിയോടെ അവന്റെ മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ അവരോട് പറഞ്ഞു…

” ഡാ… അവൻ ഇന്ന് അത്രയും പേരുടെ മുന്നിൽ വെച്ചു നാണം കെട്ടതു പോലെ നീയും നാണംകെടണം അതാണ് അവനു വേണ്ടത്… അറിയാതെ ആണെങ്കിലും നീ ബൈക്ക് ഇടിച്ചതിന്റെ ആ എഫക്ട് അവന്റെ ദേഹത്ത് നല്ല പോലെ കാണുന്നുണ്ടായിരുന്നു…പ്രിൻസിപ്പലിന്റെ ഒപ്പം നടക്കുമ്പോൾ അവന്റെ ഞൊണ്ടൽ കണ്ട് എനിക്ക് അപ്പോഴേ ചിരി പൊട്ടിയതാ… പിന്നെ നീ എന്താ പറഞ്ഞത് ഇത് നീയും അവനും തമ്മിലുള്ള പ്രശ്നം ആണെന്നോ… എന്നാൽ അവനു അത് അങ്ങനല്ല…ഇപ്പൊ തന്നെ അവന്റെ ഒപ്പം അവന്റെ പട മൊത്തം ഉണ്ടാവും…അതു കൊണ്ട് തന്നെ ഞങ്ങളും നിന്റെ ഒപ്പം തന്നെ കാണും…”അല്ലേടാ…”  മിഥുൻ ആദവിന് മറുപടി കൊടുത്തു കൊണ്ട് കിരണിനോട് ചോദിച്ചു…

” പിന്നല്ല ….
.നമുക്ക് കിട്ടുന്ന അടികൾ ഒക്കെ പങ്കിട്ടെടുക്കാം ഡാ …” കിരൺ

ആദവിനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് താമശയോടെ പറഞ്ഞു നിർത്തി…

” അങ്ങനെ എനിക്ക് വേണ്ടി ആരും അടി കൊള്ളണം എന്നില്ല… എന്റെ പ്രശ്നത്തിൽ നിങ്ങൾ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് നിങ്ങളോട് ഞാൻ ഒരുവട്ടം പറഞ്ഞു…ഇനി ഫ്രണ്ട്ഷിപ്പിന്റെ പേരും പറഞ്ഞു നിങ്ങൾ എന്റെ ഒപ്പം വന്നാൽ ആ ഫ്രണ്ട്ഷിപ്പ് പിന്നെ ഉണ്ടാവില്ല…” ആദവിന് ദേഷ്യം വന്നിരുന്നു… തനിക്ക് വേണ്ടി അവർ വേദനികുന്നത് ഒരിക്കലും അവനു ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല… അവരോട് ദേഷ്യത്തോടെ  പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു…

അവനോട് നിൽക്കുവാൻ പറഞ്ഞു അവർ രണ്ടു പേരും അവനെ മാറി മാറി വിളിച്ചെങ്കിലും അവരുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല…കുറച്ചു നേരത്തെ പരിജയമേ ആദവിനോട് അവർക്ക് രണ്ടു പേർക്കും ഉള്ളൂ എങ്കിലും അവനു നടക്കാൻ പോകുന്നത് ഓർത്ത് അവരുടെ മനസ്സും വിഷമിച്ചിരുന്നു…

” ആ പിന്നെ എനിക്ക് എന്ത് സംഭവിച്ചാലും ആ ഭാഗത്തേക്ക് രണ്ടെണ്ണവും വന്നു പോകരുത്…” നടന്നു നീങ്ങുകയായിരുന്ന ആദവ് അവരെ രണ്ടുപേരെയും തിരിഞ്ഞു നോക്കി ശാസനയുടെ രൂപത്തിൽ പറഞ്ഞു…

ആദവിനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയ അവർ നടന്നു നീങ്ങുന്ന അവനെ ആശങ്കയോടെ നോക്കി നിന്നു….പതിയെ അവരും നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു… കിരണിന്റെ വീട്ടിലേക്ക് അത്യാവശ്യം ദൂരം ഉള്ളത് കൊണ്ട് അവൻ കിട്ടിയ ബസ്സിൽ അപ്പൊ തന്നെ സ്ഥലം വിട്ടിരുന്നു…. പക്ഷെ മിഥുൻ പോകാൻ തയ്യാറായിരുന്നില്ല…

ബൈക്ക് സ്റ്റാന്റിൽ നിന്ന്  ബൈക്ക് എടുത്ത് കൊണ്ട് ഉന്തി തള്ളി കൊണ്ട് നടക്കുകയായിരുന്നു ആദവ്… കോളേജ് വിട്ടത് കൊണ്ട് അതിന്റെ തിരക്കിലൂടെ വണ്ടി ഓടിക്കാൻ അവനു പേടി ആയിരുന്നു… രാവിലെ നാണം കെട്ടതു പോലെ ഇനിയും നാണം കെടുവാൻ അവൻ ഒരുക്കമല്ലായിരുന്നു…കോളേജിന്റെ തിരക്ക് ഒഴിയുന്നിടത്തു വെച്ച് കേറി ഓടിക്കാം എന്നവൻ വിചാരിച്ചു… ആരെയും നോക്കാതെ മുന്നിലേക്ക് മാത്രം നോക്കി നടക്കുയാണ് അവൻ…ബൈക്ക് ഉന്തുന്ന അവനെ പലരും കൗതുകത്തോടെ നോക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… പല പെണ്ണുങ്ങളും അവനെ നോക്കി മുഖം ചുളിച്ചു… ഇന്നത്തെ കാലത്തേ പെണ്ണുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ളതായിരുന്നില്ല അവന്റെ വേഷവിധാനങ്ങൾ….വാറു ചെരുപ്പും വെള്ള മുണ്ടും മുഷിഞ്ഞ ഒരു ഷർട്ടുമായിരുന്നു അവന്റെ വേഷം… പക്ഷെ അവനു മുഖ സൗന്ദര്യം ഏറെയായിരുന്നു…നീളനെ വളർത്തിയ അവന്റെ മുടി എപ്പോഴും  മുന്നിലേക്ക് വന്ന് അവന്റെ പാതി മുഖത്തെ മറക്കും… അതു പോലെ തന്നെ അവൻ താടി വടിച്ചിട്ട് കുറെ ആയിരുന്നു… അവൻ ചില സമയത്ത് ഒരു കൈകൊണ്ട് അവന്റെ മുടി പിന്നിലേക്കാക്കി ഒതുക്കും…അപ്പോൾ ആയിരിക്കും അവന്റെ മുഖം ഒന്ന് കാണുന്നത്..

Comments:

No comments!

Please sign up or log in to post a comment!