Will You Marry Me.?? Part 3

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ…. അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം എന്ന് വിളിക്കുന്നത്… സത്യത്തിൽ നമ്മുടെ ഓരോ തീരുമാനങ്ങളും നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ശരിയാവാം അല്ലെങ്കിൽ ഒരു വലിയ ചോദ്യ ചിഹ്നം ആവാം.. Will You Marry Me.?? തുടരുന്നു…..

“ഷോൺ.. Will You Marry Me.??”

“ഹേ…..”

“ഓകെ.. ഓകെ.. താൻ ബഹളം വക്കല്ലെ.. ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല.. ഒരു കാര്യം ചെയ്യ് തന്റെ ഫോൺ നമ്പർ താ..”

“നമ്പർ….”

“പെട്ടെന്ന് താ…”

“9544******”

“ഓകെ.. എങ്ങും പോകരുത് ഒരു 10.മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കും.. ഓകെ..??”

“ഓകെ..”

അവള് ഒന്നുകൂടി ചുറ്റും നോക്കി അകത്തേക്ക് പോയി..

എന്തൊക്കെ ആണിപ്പോ ഇവിടെ നടന്നത്..?

സ്വപ്നം വല്ലതും ആണോ..?

എന്താ അവൾ ചോദിച്ചത്..?

ഞാൻ ഏതോ മായാലോകത്ത് എത്തിയ പ്രതീതി ആയിരുന്നു..

കല്ല്യാണം മുടങ്ങും എന്നാണല്ലോ അവൾ പറഞ്ഞത്..

സ്വന്തം കല്ല്യാണം മുടങ്ങും എന്ന എന്ത് കോൺഫിഡൻസ് ഓടെയാണ് അവൾ പറഞ്ഞത്..

ഓരോന്ന് ആലോചിച്ച് തല പുകയുന്നു..

ദാഹം വീണ്ടും കൂടി..

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

വളരെ നന്നായിട്ടുണ്ട്, ഞങ്ങൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ധൈര്യമായി എഴുതു…

അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടൻ തന്നെ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു..

🥰😃

ആരെങ്കിലും ശ്രെദ്ധിച്ചോ ഈ രാഹുൽ ആർക്കും റിപ്ലൈ കൊടുക്കാറില്ല

Sorry bro മനപൂർവ്വം അല്ല.. ജോലി തിരക്ക് കാരണം ആണ്. ഒരാൾക്ക് കൊടുത്ത് മറ്റുള്ളവർക്ക് കൊടുത്തില്ലെങ്കിൽ വിഷമം ആവണ്ടല്ലോ എന്ന് കരുതിയാണ്. ഒഴിവ് സമയങ്ങൾ മാക്സിമം എഴുതാർ ആണ്. ഇനി മുതൽ എല്ലാവർക്കും റിപ്ലേ തരാൻ ശ്രമിക്കാം ബ്രോ…

ആർക്കും റിപ്ലേ തരണമെന്നില്ല സഹോ അധികം വൈകാതെ തന്നെ ഇപ്പോൾ തരുന്നത് പോലെ തന്നെ അടുത്ത അടുത്ത ഭാഗങ്ങൾ തന്നാൽ മതി സഹോ 🙏🏼 ഇവിടെയുള്ള മറ്റ് വലിയ എഴുത്തുകാരെ പ്പോലെ നിങ്ങളും കുറച്ചു പേര് എടുത്തു കഴിയുമ്പോൾ ആരാധകരെ കാത്തിരുത്തി മുഷിപ്പിക്കാതെ ഇരുന്നാൽ മതി 😍 അടുത്ത ഭാഗം സബ്മിറ്റ് ചെയ്യ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം… 🙏🏼🌹കാത്തിരുന്നു…

എഴുതുന്നതിൽ ആണ് എന്റെ സന്തോഷം.

. നിങ്ങൾ അത് വായിക്കുമ്പോൾ ഇരട്ടി സന്തോഷം.. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ നൂറിരട്ടി സന്തോഷം.. കഴിവിന്റെ പരമാവധി ഞാൻ ഡെയ്‌ലി തന്നെ അപ്‌ലോഡ് ചെയ്യാറ് ഉണ്ട്. പക്ഷേ നിരവധി കഥകൾ ഉള്ളത് കൊണ്ട് ആയിരിക്കും പബ്ലിഷ് ആകാൻ വൈകുന്നത്.. കൂടുതൽ വൈകിയാൽ കഥയുടെ ആസ്വാദനം നഷ്ടപ്പെടും എന്നറിയാം.. അത്കൊണ്ട് അറിഞ്ഞുകൊണ്ട് ഒരിക്കലും ഞാൻ വൈകിക്കില്ല.. Thanks..

വളരെ സന്തോഷം മിത്രം 🙏🏼😍🌹

അടിപൊളി.

Macha kadha pwoli innan 3 partum vayichadh ❤️😍 Othiri ishtayi bro Avasanam avr onnikkumenn karuthi pakshe avde nadannadh vere Avasanm suspensce aanallo bhai Endhayalum avre onnippikkanam 💕 Adtha partin katta waiting aan macha

Ith pdf aayi download cheyyan patto

full part novel ayi PDF varum..

Thanks ❣

കുഞ്ഞൂട്ടന്റെ ദീപ മാടവും ആശ്രിതനും എന്ന കഥയുടെ പുതിയ update ഒന്നുമില്ലേ???

Kada publish cheythu Kuttetta upload cheyyyuuu

ennu varum

Scedulde time eppozha kuttetta

4th part sent cheythirunnu innu varumo?

Next part eppo varum bro

എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അത്രത്തോളം വലുതാണ് നിങ്ങള് ഓരോരുത്തരും നൽകുന്ന സപ്പോർട്ട്.. ഈ കഥയും കഥയുടെ ഇതിവൃതവും എല്ലാം വളരെ യാദൃശ്ചികം ആയി മനസ്സിൽ തോന്നിയതാണ്. ആരംഭത്തിൽ ഉള്ള ഭാഗം മാത്രം ഒരു പരസ്യത്തിൽ നിന്നും ദത്തെടുത്ത ത് ആണ്. വളരെ കുറഞ്ഞ പാർട്ടുകളിൽ കഴിയുന്നത്ര മനോഹരമായി എഴുതാൻ ആയിരുന്നു തീരുമാനം. അവസാനം എങ്ങനെ ആയിരിക്കണം എന്ന് ആദ്യമേ മനസ്സിൽ കണ്ടിരുന്നു. വളരെ ദൈർഘ്യം ഏറിയ ഒരു കഥ ആയിരിക്കില്ല ഇത്. എനിക്കറിയാം നിങ്ങളിൽ പലരും ഈ കഥ ഒരുപാട് മുന്നോട്ട് പോണം എന്ന് ആഗ്രഹിക്കുന്നവര് ആണ് എന്ന്.. എന്നാൽ വിഷമത്തോടെ പറയട്ടെ ഈ കഥ അത്രക്ക് അധികം പാർട്ടുകൾ ഉണ്ടാകില്ല. ദൈർഘ്യം കൂട്ടാൻ വേണ്ടി എന്തെങ്കിലും എഴുതാനും മനസ്സ് അനുവദിക്കുന്നില്ല. വേറൊന്നും കൊണ്ടല്ല.. അത് ഈ കഥയുടെ ആസ്വാദനത്തെ ഭാധിക്കും എന്നൊരു തോന്നൽ. ദയവായി പ്രിയ വായനക്കാർ എന്നോട് ക്ഷമിക്കുക.. വളരെ അധികം പാർട്ടുകൾ മുന്നിൽ കണ്ടുകൊണ്ട് ഇതിലും മികച്ചത്‌ ആണ് എന്ന് എനിക്ക് സ്വയം തോന്നുന്ന വേറൊരു കഥ അണിയറയിൽ ഉണ്ട്. ഇൗ കഥക്ക് ശേഷം അത് പബ്ലിഷ് ചെയ്യാൻ ആണ് ആഗ്രഹം. അതിൽ നിങ്ങളുടെ എല്ലാ പരാതികളും മാറ്റി തരുന്നത് ആണ്.. പ്രിയപ്പെട്ട സഹോദരങ്ങളോട് ഒരിക്കൽ കൂടി നന്ദി.
. എന്നെയും നിങ്ങളിൽ ഒരാൾ ആയി കൂട്ടിയതിന്..

രാഹുലെ ടാ കഥ എങ്ങനെ നന്നാവണം എന്നത് ഒരു എഴുത്തുകാരന്റെ ഭാവന ആണ് അതു ഇപ്പൊ ഒരുപാട് ഭാഗം വേണം എന്നില്ല കുറച്ചു ആയാലും മതി അതാണ് ഓരോ വായനക്കാർക്കും സന്തോഷം തരുന്നത്. അതു നിന്നിൽ നിന്നും എന്നെ പോലെ ഉള്ള ഓരോ വ്യക്തികൾക്കും ഇഷ്ടം ആകുന്നുണ്ട്… ഒരു കഥ ജനിക്കുന്നത് എഴുത്തു കാരനിലൂടെ ആണ് എന്നാൽ പിന്നീട് അവിടെ ഉണ്ടാകുന്ന ഓരോ പേരും ജീവിച്ചു തീർക്കുന്നത് ഓരോ വായനകരിലൂടെയും ആണ്. അതു നിന്നിൽ നിന്നും ആവോളം കിട്ടുന്നുണ്ട്. നീ എവിടെ വെച്ച് നിനക്ക് പറ്റുന്ന പോലെ എഴുതി നല്ല ഒരു അവസാനം തന്നാലും അതു ഇരുകയ്യും നീട്ടി സ്വീകരിക്കും….. അതു കൊണ്ട് ഒരു വിഷമം വേണ്ട രാഹുലെ നീ എഴുതട മുത്തേ കാത്തിരിക്കുന്നു ഇത് പോലെ തന്നെ എഴുതാൻ പറ്റട്ടെ എന്നും ഇനി വരുന്ന പുതുയ കഥയും നല്ല പോലെ നിന്റെ ഭാവനക്ക് അനുസരിച്ചു എഴുതാൻ കഴിയട്ടെ എന്ന് മനസിൽ സ്നേഹത്തോടെ ഒരുപാട് ആശംസകൾ നേരുന്നു മുത്തുമണിയെ 🥰🥰🥰

മൂന്നു ദിവസം മൂന്നു ഭാഗങ്ങൾ…

✌️

Oru kadha nallad aavan orupad part onnum venda enn ee sitle tanne migacha ezhtugaaranaya mk namukk teliyich tann konde irikkugayaan nee ninde manasil ullad matram ezhudiyal madi katta support❤️

Rahule poli poli ukkiyittund oru rakshem illa.pinne idhinte bbaki eyudhadhe erikarudhe plz eyudhan endhayalum shramika pinne parayanelle pattu pinne ellam rahulinte eshtam

രാഹുൽ ബ്രോ ,👋

ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ … 😌😌😌

ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..🙏( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, ഉസ്താദ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ…)

ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി ഒരു കമന്റ് പിന്നെ ഇടുന്നുണ്ട് ട്ടോ. വിഷമം തോന്നല്ലേ …💓💓💓

പ്രിയ രാഹുൽ ഇന്നാണ് ഞാൻ തന്റെ ഈ പ്രണയം തുളുമ്പുന്ന ഈ എഴുത്തു ഞാൻ വായിച്ചത്. അതിനി ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു. അത്രക്കും മനോഹരം എന്നെ എനിക്ക് പറയാൻ വാക്കുകൾ ഉള്ളു തുടക്കം മുതൽ ഒറ്റ ഇരിപ്പിൽ ഞാൻ വായിച്ചത് എന്ത് എന്നില്ലാത്ത സന്തോഷം കൂടാതെ അവസാന ഭാഗത്തിൽ അറിയാതെ തന്നെ കണ്ണ് നനയുകയും ചെയ്തു….
. ഇത്രക്കും നല്ല ഒന്ന് ആണല്ലോ ഞാൻ മിസ്സ്‌ ആക്കിയത് എന്തയാലും ഇനി താൻ എന്ന് ഇത് ഇവിടെ പ്രസിദ്ധികരിക്കുന്നോ അപ്പൊ തന്നെ വായിച്ചിരിക്കും…

ഇവിടെ ഉള്ള എഴുത്തുകർക്ക് കൊടുക്കുന്ന അതെ ബഹുമാനവും പ്രോത്സാഹനാവും ഇനി തനിക്കും കൂടെ അവകാശപെട്ടത് ആണ്. കാത്തിരിക്കുന്നു ഇനി വരുന്ന ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ യദു 🥰

✌️

ഇനി നമ്മൾ എല്ലാവരും ഇവിടെയും ഉണ്ടാകണം അല്ലേടാ

തീർച്ചയായും ഞാനും കൂടട്ടെ നിങ്ങടെ കൂടെ

കൂടിക്കോ കട്ടക്ക് എല്ലാരും കൂടെ തന്നെ

രാഹുൽ ബ്രോ ,👋

ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ … 😌😌😌

ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..🙏( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, യൂസ്റ്റേഡ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ…)

ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി പിന്നെ മണ്ഠവും ട്ടോ. വിഷമം തോന്നല്ലേ …

ഋഷി ഞാൻ ഇപ്പൊ നിങ്ങൾ ഒക്കെ പറഞ്ഞത് കേട്ട് ഇവിടെ വന്ന്‌ മുഴുവൻ വായിച്ചു എന്തയാലും പൊളി അല്ലെ 🥰🥰

നീ ആദ്യമായിട്ടൊരു കാര്യം പറഞ്ഞിട്ട് ഞമ്മളെങ്ങനെ തള്ളിക്കളയും ന്റെ ഖൽബെ ?..😚😚

സംഗതി പൊളി തന്നെ

ഞാൻ ഓടിച്ചു വായിച്ചതാ, നല്ല സ്പീഡുള്ള കഥ. ഇവനും നമ്മടെ അച്ചൂനെ പോലെ വല്ല ഡ്രൈവറും ആണോ? 😋

നാളെ വേണം ഇതൊന്നു ഫീൽ ചെയ്തു വായിക്കാൻ …💓💓

സത്യം നല്ല ഫീൽ ഉണ്ട് ഇതിന്റെ അവസാനം എത്തിയപ്പോ അറിയാതെ തന്നെ മിഴികൾ നിറഞ്ഞു പോയ് 🥰🥰

കിടു ആയിട്ടുണ്ട് ഇത് പോലെ ഒരു കഥ അടുത്ത് ഓണും വയിച്ചതട്ട് ഓർമ ഇല്ല ഇൻറർാഷനൽ കഥയ പിനെ ഓനുടെ വിഷ്ടയമയിട്ട് എഴുതൂ ഇനിയും കിടിലൻ ആകും അജത്തി കഥ അല്ലേ മുതെ

*_കിടക്കട്ടെ നിനക്കൊരു കുതിരപ്പവൻ_*പ്വോളി ഈ പേജിൽ എന്റെ അത്യത്തെ കമെന്റ് അത് നിനക്ക് പ്വോളി ഫീൽ അടിപൊളി അവതരണം

Nalla kadha 💯🤙🤙

ട്വിസ്റ്റ് ഇട്ടാണെല്ലോ അവസാനം… next part എപ്പോഴാ

പല പ്രണയം കഥകളിലും ഉള്ള സ്ഥിരം ക്ളീഷേ ഈ കഥയിൽ ഇല്ല എന്നുള്ളത് കൊണ്ട് തന്നെ വായിക്കാൻ ഒരു പ്രതേക ഇഷ്ട്ടം ഈ കഥയോട്❤️

പ്രണയത്തിന്റെ വേറൊരു തലം കാണിക്കുന്ന പ്രിയ സുഹൃത്തേ ആശംസകൾ

അച്ചു

Nice😍❤

അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടതു

അടുത്ത പാർട്ട് വേഗം വേണം ok🥂🥂🥂🥂🥂

Nice story ❤️❤️❤️❤️❤️

Super bro oru rakshayumilla

Bro, നന്നായി പോവുന്നുണ്ട്.
Keep it up.

Next part late avalleeeeeee🙏🙏🙏

നൂറിൽ നൂറ്💯 സുഹൃത്തേ അപാര ഫീൽ ആണ് തന്നത്. തുടരുക!!!കട്ട സപ്പോർട്ട്

സസ്നേഹം അച്ചു❤️

Ooohhh twist twist twist Masheeee adutha part pettannakkuuuuuuu plzzzzzzzzz

അടിപൊളി,സൂപ്പർ,nice ഇങ്ങനെ എന്ത് പറഞ്ഞാലും മതിയാവില്ല… അത്ര മനോഹരം ആയിട്ടുണ്ട്… ഒരുപാടിഷ്ടപ്പെട്ടു… കൂടുതൽ പറയണം എന്നുണ്ട് എന്നാൽ പറയാൻ അറിയില്ല എന്നതാണ് സത്യം…

കാത്തിരിക്കുന്നു… സ്നേഹപൂർവം അനു

മുത്ത്മണിയെ ഞാൻ ഇവിടെ ഉണ്ട് കേട്ട, 😁😁

Your email address will not be published. Required fields are marked *

Comment

Name *

Email *

Save my name, email, and website in this browser for the next time I comment.

ഞാൻ ഡ്രിങ്ക്സ് എന്തെങ്കിലും കഴിക്കാൻ ആയി അങ്ങോട്ട് നടന്നു..

“भाई मुझे एक आम का रस पिलाओ (ഭായി.. ഒരു മാൻഗോ ജ്യൂസ് തരൂ.)

“जरूर ” (ഷുവർ)

ജ്യൂസ് കുടിച്ചു അവിടെ തന്നെ നിന്നു..

ഇതിന്റെ ഇടക്ക്‌ ഈ ഭുവൻ ഇത് എവിടെപ്പോയി… അവനെയും കാണുന്നില്ലല്ലോ…

പെട്ടന്ന് ആണ് ഫോൺ ബെൽ അടിക്കുന്നശബ്ദം കേട്ടത്..

പരിചയം ഇല്ലാത്ത നമ്പർ ആണ്.. അവൾ തന്നെ ആകും.. ഏതായാലും ഞാൻ ഫോൺ എടുത്തു..

“ഹലോ..??”

“ഷോൺ ഞാൻ ആണ് ആഷിക..”

“പറയൂ ആഷിക..”

“താൻ എവിടെ..?”

“ഞാൻ അവിടെ തന്നെ ഉണ്ട് കൂൾ ഡ്രിങ്ക്സ് വച്ചിരിക്കുന്ന അവിടെ…”

“ഓകെ… ഒരു കാര്യം ചെയ്.. അവിടുന്ന് ഇടത്തോട്ട് മാറി വീടിന്റെ സൈഡിലേക്ക് വാ… പിന്നെ… ആരും കാണരുത്…”

“അല്ല.. എന്താ…. കാര്യം…”

“അത് പറയാൻ തന്നെ വരാൻ പറഞ്ഞെ.. പെട്ടന്ന് വാ.. ആരും കാണാതെ നോക്ക്…”

“ഹാ..”

ഞാൻ ജൂസ് അവിടെ ഒരു ടേബിളിൽ വച്ചിട്ട് ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി പതുക്കെ വീടിന്റെ സൈഡിലേക്ക് നടന്നു..

ഇൗ ഭാഗത്ത് ലൈറ്റ് ഒന്നും ഇല്ല.. ചെറിയ ഭയം ഉണ്ട് ഉള്ളിൽ…

“ആഷികാ.. ഞാൻ സൈഡിൽ ഉണ്ട്…”

“എനിക്ക് തന്നെ കാണാം.. ഒന്നൂടെ മുന്നോട്ട് വാ…”

“താൻ എവിടെയാ..??”

“മുന്നോട്ട് വാ എന്നിട്ട് മോളിലേക്ക്‌ നോക്ക്..”

ഞാൻ കുറച്ചൂടെ മുന്നോട്ട് നടന്നു മുകളിലേക്ക് നോക്കി.. ഒരു ജനലിൽ വെളിച്ചം ഉണ്ട്.. ആഷിക ഫോണും പിടിച്ച് താഴെ എന്നെയും നോക്കി നിൽക്കുന്നു..

“ഹാ.. ഞാനും കണ്ടു..”

“ഓകെ.. തന്റെ സൈഡിലെ ആ പൈപ്പ് കണ്ടോ.. അതിൽ പിടിച്ച് മേലോട്ട് കയറി വാ…”

ഞാൻ സൈഡിലേക്ക് നോക്കി… ഒരു പൈപ്പ് അവളുടെ ജനലിന്റെ സൈഡിലൂടെ മുകളിലേക്ക് പോവുന്നുണ്ട്…

“ഇൗ പൈപ്പിലോ… ഇതിൽ പിടിച്ച് എങ്ങനെ കേറും…”

“പേടിക്കണ്ട.. അതിന്റെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കയറിയാൽ മതി.. സ്ട്രോങ്ങ് ആണ്.. ഞാൻ ഇടക്കൊക്കെ കേറാർ ഉള്ളതാ…”

“ഓകെ നോക്കട്ടെ…”

ഞാൻ ഫോൺ കട്ട് ചെയ്ത് പൈപ്പിന്റെ അടുത്തേക്ക് നടന്നു… കണ്ടിട്ട് നല്ല ഉറപ്പൊക്കെ ഉണ്ട് എന്ന് തോന്നുന്നു…

അവള് പറഞ്ഞ പോലെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കേറാം…

ഞാൻ പതുക്കെ പൈപ്പിൽ പിടിച്ച് കയറാൻ തുടങ്ങി..

വിജാരിച്ച അത്ര ഈസി അല്ല..

എന്നാലും ഇവൾ ഈ പൈപ്പിൽ തൂങ്ങി എങ്ങോട്ടാണ് പോകാറാവോ..??

ഞാൻ ജനവാതിലിന് അടുത്ത് എത്തിയപ്പോൾ അവലെനിക്ക്‌ നേരെ കൈ നീട്ടി.. ഞാൻ അവളുടെ കയ്യിൽ പിടിച്ച് ഉള്ളിലേക്ക് കയറി.. ഉടൻ തന്നെ അവൾ ജനവാതിൽ അടച്ചു…

വിശാലമായ ഒരു മുറി.. വലിയ കട്ടിൽ മനോഹരമായി വിരിച്ചിരിക്കുന്നു… കസേരകൾ എല്ലാം സിംഹാസനം പോലെ ഉണ്ട്.. കട്ടിലിന്റെ തല ഭാഗത്തും ഉണ്ട് വലിയ കൊത്തുപണികൾ..

ഒരു വശത്ത് ഒരു വലിയ കണ്ണാടി അതിനു താഴെ കുറെ വസ്തുക്കൾ മേക്അപ്പ് സാധനങ്ങൾ ആണ് എന്ന് തോന്നുന്നു.. ഒരു വലിയ അലമാരയും റൂമിനുള്ളിൽ ഉണ്ട്..

എനിക്കൊന്നും മനസിലായില്ല..

“ആഷികാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഓകെ ഷോൺ ഞാൻ എല്ലാം പറയാം…”

ഒരു നെടുവീർപ്പോടെ അവൾ തുടർന്നു…

“ഷോൺ, തനിക്ക് അറിയാമല്ലോ ഈ വരുന്ന സൺഡേ എന്റെ കല്ല്യാണം ആണ്.. ഇന്നും ഇവിടെ ഈ കാണുന്ന എല്ലാ ആഘോഷങ്ങളും അതിന്റെ ഭാഗം ആണ്.. പക്ഷേ എനിക്ക് ഈ കല്ല്യാണത്തിന് ഒട്ടും താല്പര്യം ഇല്ല…”

“അതെന്താ…??”

ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു…

“തനിക്ക് ഇതൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി കാണും എന്ന് തോന്നുന്നു എന്റെ പപ്പ ഇവിടത്തെ ഒരു ഉയർന്ന വ്യക്തി ആണ്.. ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കന്റെ അച്ഛൻ വിക്രം റായ് സിംഗ് ഇവിടുത്തെ ഒരു വലിയ രാഷ്ട്രീയ നേതാവും ആണ്.. ഇൗ കല്ല്യാണം വഴി രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ ആണ് പപ്പയുടെ പ്ലാൻ.. പക്ഷേ ഈ ചെറുക്കനെ ഞാൻ അറിയും.. ഹി ഇസ് എ ജന്റിൽമാൻ.. പക്ഷേ എനിക്കിപ്പോൾ ഈ കല്ല്യാണം വേണ്ടെന്ന് വച്ചേ മതിയാകൂ…”

“എന്നാൽ തനിക്ക് തന്റെ പപ്പയോട് ഇത് നേരിട്ട് പറഞ്ഞൂടെ…??”

“ഞാൻ പല വട്ടം പറഞ്ഞ് നോക്കിയതാണ് പപ്പ സമ്മതിക്കില്ല…”

“താൻ പറഞ്ഞ പോലെ ചെക്കൻ നല്ല ആളാണെങ്കിൽ പിന്നെ എന്തിനാ താൻ ഈ കല്ല്യാണത്തിന് എതിർക്കുന്നത്..??”

“ഷോൺ… താൻ എന്നെ ആദ്യം കണ്ടപ്പോൾ ചോദിച്ച ചോദ്യം ഓർമയുണ്ടോ..??”

“ഹാ.. ട്രാവലർ ആണോ എന്നല്ലേ…??”

“അതേ…. അത് തന്നെ… ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ ഒന്ന് യാത്ര മറ്റൊന്ന് എഴുത്ത്… ലോകം മുഴുവൻ ഒന്നും പോവാൻ പറ്റിയില്ലെങ്കിലും എനിക്ക് കഴിയുന്ന അത്രേം സ്ഥലങ്ങൾ കാണണം… ഒരുപാട് എഴുതണം.. ഞാൻ കണ്ടതൊക്കെ എന്റെ വാകുകളിലൂടെ മറ്റുള്ളവരെ അറിയിക്കണം.. ഇതൊക്കെ ആണ് എന്റെ സ്വപ്നം.. ഇതിന്റെ ഇടക്ക്‌ കല്ല്യാണം പ്രേമം ഇതിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നു കൂടി ഇല്ല.. ഒരു പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് തോന്നുമ്പോൾ അന്ന് വേണമെങ്കിൽ കല്ല്യാണത്തെ പറ്റിയും പ്രണയത്തെ പറ്റിയും ഒക്കെ ചിന്തിക്കാം… ഞാൻ ഫ്രീലാൻസ് ആയി ഒരു ഇംഗ്ലീഷ് മാഗസിന് വേണ്ടി ട്രാവൽ ബ്ലോഗുകളെ കുറിച്ച് എഴുതിയിരുന്നു.. ഇപ്പൊ അവരുടെ ഇംഗ്ലണ്ടിലെ ഓഫീസിൽ എനിക്ക് അവരുടെ ട്രാവൽ സെഗ്മെന്റ്ന്റെ എഡിറ്റർ ആയി ജോലി കിട്ടിയിട്ടുണ്ട്.. അത് കൊണ്ട് അടുത്ത മാസം എനിക്ക് യു കെ യിൽ പോയെ മതിയാകൂ.. പക്ഷേ ഈ കല്ല്യാണം നടന്നാൽ അതൊന്നും നടക്കില്ല… അത് കൊണ്ട് എനിക്ക് ഈ കല്ല്യാണം മുടക്കിയെ മതിയാകൂ… ആദ്യം ഞാൻ കരുതിയത് എങ്ങോട്ടെങ്കിലും ഓടി പോകാം എന്നാണ് പക്ഷേ അത് പറ്റില്ല.. ഈ പ്രശ്നം ഇതോടെ അവസാനിക്കണം.. ഇനി കല്ല്യാണം എന്ന് പറഞ്ഞു ആരും എന്നെ ശല്യ പെടുത്താൻ പാടില്ല മാത്രം അല്ല എന്റെ വീട്ടുകാർ എന്നെ കുറിച്ച് ഓർത്ത് ഹാപ്പി ആയി ഇരിക്കുകയും വേണം.. അതിനു ഞാൻ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്…”

“എന്ത് പ്ലാൻ..??”

“ഞാൻ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു..”

“ഹേ… ആരെ…..??”

“അതായത് ഞാൻ ഒരു ഫേക് മാര്യേജ്‌ നടത്താൻ പോകുന്നു എന്ന്.. എന്റെ വീട്ടുകാർക്ക് മുന്നിൽ ഞാൻ ഒരാളുമായി ഇഷ്ടത്തിൽ ആണ് എന്നും ഞങളുടെ വിവാഹം കഴിഞ്ഞു എന്നും പറയും.. ആളെയും കാണിക്കും.. പിന്നെ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. ഇപ്പൊൾ ഉറപ്പിച്ച കല്ല്യാണം മുടങ്ങുകയും ചെയ്യും.. വേറെ നിവൃത്തി ഇല്ലാതെ എന്റെ വീട്ടുകാർ ഇൗ ബന്ധം അംഗീകരിക്കുകയും എന്നെ അയാളോടൊപ്പം പോകാൻ അനുവദിക്കുകയും ചെയ്യും.. അങ്ങനെ ഞാൻ എന്റെ വഴിക്കും അയാൾ അയാളുടെ വഴിക്കും പിരിയും.. വീട്ടുകാർ ഞാൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കുന്നു എന്ന് ഓർത്ത് സമാധനിച്ചോളും… ഇതാണ് പ്ലാൻ…”

“ഓകെ.. പക്ഷേ ഇതിൽ എന്റെ റോൾ എന്താ..??”

“താൻ ആണ് എന്നെ കല്ല്യാണം കഴിക്കേണ്ടത്… താൻ സ്നേഹയുടെ അടുത്ത് എന്നെ പറ്റി അന്വേഷിച്ച കാര്യം ഒക്കെ അവൾ എന്നെ വിളിച്ചു പറഞ്ഞിരുന്നു… താൻ രാജസ്ഥാനിൽ വന്ന കാര്യവും അവൾ ആണ് പറഞ്ഞത്.. ഇന്ന് തന്നെ ഇവിടെ വച്ച് യാദൃശ്ചികം ആയി കാണുകയും ചെയ്തു … അപ്പോ തനിക്ക് ആയ്‌കൂടെ എന്റെ കാമുകൻ.. ഇവിടെ ഉള്ള ആരേലും ആണേൽ പപ്പക്ക്‌ വിശ്വാസം വരില്ല.. താൻ ആവുമ്പോ ഞാൻ കേരളത്തിൽ കോളജിൽ വച്ച് പരിചയപ്പെട്ടത് ആണെന്ന് പറയാം.. മാത്രമല്ല കല്ല്യാണം കഴിഞ്ഞ് നമുക്ക് കേരളത്തിൽ പോകുന്നു എന്ന വ്യാജേന പിരിയുകയും ചെയ്യാം…”

ഞാൻ ഒന്നും മിണ്ടാതെ ബെഡിലേക്ക്‌ ഇരുന്നു…

“ഷോൺ… താൻ എന്നെ സഹായിക്കില്ലേ…”

ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു…

ഇൗ രാത്രി രണ്ട് കാര്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു… ഒന്ന് …. ഞാൻ ആഷികയെ പ്രണയിക്കുന്നു… രണ്ട് … അവൾക്ക് ഒരിക്കലും ആരെയും പ്രണയിക്കാൻ ആവില്ല…

“ഷോൺ… എന്താ ഒന്നും പറയാത്തത്..”

“ഓകെ…. ഞാൻ സഹായിക്കാം..”

“താങ്ക്സ് ഷോൺ… ഓകെ.. അപ്പോ നാളെ നമ്മൾ വിവാഹം കഴിക്കുന്നു…”

“നാളെയോ…”

“അതേ… നാളെ.. ഇവിടെ തടാകത്തിന് അടുത്ത് ഒരു അമ്പലം ഉണ്ട് അവിടന്ന്.. താൻ രാവിലെ 5 മണി ആകുമ്പോൾ തടാകത്തിന്റെ അടുത്ത് വരണം.. ഞാനും വരാം.. ബാകി ഒക്കെ അവിടുന്ന് പറയാം… ഓകെ..”

“ശരി…’

“എന്നാല് ഷോൺ പൊയ്ക്കോളൂ.. വന്ന പോലെ തന്നെ പതിയെ ഇറങ്ങണം…”

അവള് ജനവാതിൽ എനിക്കായി തുറന്ന് തന്നു…

ഞാൻ ഒന്നും മിണ്ടാതെ പൈപ്പിലൂടെ പതുക്കെ ചവിട്ടി താഴേക്ക് ഇറങ്ങി…

താഴെ എത്തി മേലേക്ക് നോക്കിയപ്പോൾ ആഷിക മുകളിൽ നിന്നും കൈ വീശി കാണിച്ചു.. ഞാനും വെറുതെ തിരിച്ചും കൈ വീശി കാണിച്ചു…

ഇരുട്ട് കടന്ന് ഞാൻ വീടിന്റെ മുൻവശത്തെ ക്ക്‌ വന്നു.. അവിടെ ഭുവൻ ആരെയോ തിരയുന്നത് കണ്ടു.. എന്നെ തന്നെ ആയിരിക്കും.. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…

“ഭുവൻ…”

“ഹേയ് ഷോൺ.. നീ ഇത് എവിടെ പോയി…”

“ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ…”

ആരോടും പറയണ്ട എന്ന് ആഷിക പറഞ്ഞത് കൊണ്ട് ഞാൻ ഭുവനോട് ഒന്നും പറഞ്ഞില്ല…

“ഓകെ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ ഞാൻ അവനോട് ചോദിച്ച് കാര്യങ്ങൾ സെറ്റ് ആക്കാം…”

“വേണ്ട ഭുവൻ നമുക്ക് പോവാം..”

“എന്ത് പറ്റി..?”

“ഒന്നുല്ല.. പോവാം…”

“ഓകെ…”

ഞാനും ഭുവനും കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു…

കാറിൽ കയറി ഭുവൻ എന്തൊക്കെയോ പറഞ്ഞു.. ഞാൻ ചിലതിനോക്കെ മൂളിയും മറ്റു ചിലതിന് ഒക്കെ ഒന്നും പറയാതെയും മറുപടി കൊടുത്തു കൊണ്ടിരുന്നു…

സത്യത്തിൽ അവൻ പറയുന്നത് ഒന്നും ഞാൻ കേൾക്കുന്നു കൂടി ഇല്ലായിരുന്നു…

അങ്ങനെ ഞങ്ങൾ വീടെത്തി.. കിടക്കാൻ പോകുന്നതിന് മുൻപ് ഭുവനോട് രാവിലെ ഞാൻ തടാകത്തിന് അടുത്തുള്ള അമ്പലത്തിൽ പോകും എന്നും പറഞ്ഞു..

ഒറ്റക്ക് പോകണ്ട ഞാനും വരാം എന്ന് ഭുവൻ പറഞ്ഞു..

കുഴപ്പമില്ല എന്ന് പറഞ്ഞ് ഒരു വിധം അവനെ കൊണ്ട് സമ്മതിപ്പിച്ചു…

റൂമിൽ കയറി ഞാൻ ഫോൺ എടുത്ത് ആഷികയുടെ നമ്പർ സേവ് ചെയ്തു.. എന്നിട്ട് ഫോൺ ചാർജിൽ കുത്തിയിട്ടു…

കസേര വലിച്ച് കണ്ണാടിക്ക് മുന്നിൽ ഇട്ട് ഞാൻ അതിലേക്കു ഇരുന്നു… എന്നിട്ട് എന്നോട് തന്നെ ചോദിച്ചു…

ഷോൺ… നീ എന്തിനിവിടെ വന്നു…?? ഇവിടെ എന്ത് ചെയ്യുന്നു…?? എന്ത് ചെയ്യാൻ പോകുന്നു…??

നാളെ നിന്റെ കല്ല്യാണം ആണ്….. ആരുമായി..?? നീ സ്നേഹിക്കുന്ന പെൺകുട്ടിയും ആയി..

പക്ഷേ അത് കൊണ്ട് എന്ത് കാര്യം…??

അവള് നിന്നെ സ്നേഹിക്കാത്ത പക്ഷം ഇത് വെറും നാടകം മാത്രം ആണ്…

ജീവിതത്തിൽ തനിക്ക് ഒരാളെ പ്രേമിക്കാൻ ആവില്ല എന്ന് നിന്റെ മുഖത്ത് നോക്കിയാണ് അവൾ പറഞ്ഞത്… പിന്നെയും എന്തിന് നീ ഇവിടെ നിൽക്കുന്നു..??

നിനക്ക് തിരികെ പോയികൂടെ..?? നിന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക്…

ഈ ചോദ്യങ്ങളിൽ ഏതിനെങ്കിലും നിന്റെ പക്കൽ ഉത്തരം ഉണ്ടോ..??

ഉണ്ട്…….

നിന്റെ എല്ലാ ചോദ്യങ്ങൾക്കും എന്റെ പക്കൽ ഉത്തരം ഉണ്ട്…

ഞാൻ.. ഷോൺ എന്ന ഞാൻ.. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കാണാൻ ഇവിടെ വന്നു…

അവളുടെ സ്വപ്നങ്ങൾ നേടി എടുക്കാൻ അവളെ സഹായിക്കാൻ പോകുന്നു…

നാളെ ഞാൻ അവളെ കല്ല്യാണം കഴിക്കുന്നതിലൂടെ അവളുടെ ജീവിത ലക്ഷ്യം നേടിയെടുക്കാൻ അവൾക്ക് അത് ഒരു ചവിട്ട് പടി ആവും എങ്കിൽ ഞാൻ അവളെ സഹായിക്കും…

ഒരു പക്ഷെ അവൾക്ക് എന്നെ സ്നേഹിക്കാൻ ആവില്ലയിരിക്കാം പക്ഷേ എന്നോട് അവളെ സ്നേഹിക്കാൻ പാടില്ല എന്ന് പറഞ്ഞില്ലാലോ…

ഞാൻ തിരികെ പോകുന്നില്ല.. അവളുടെ ആഗ്രഹം നിറവേറ്റാൻ ഞാൻ അവളുടെ കൂടെ ഉണ്ടാകും… കാരണം… ഞാൻ അവളെ സ്നേഹിക്കുന്നു…

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു..

നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതാണ്.. ഞാൻ മറ്റൊന്നും ചിന്തിക്കാതെ ഫോണിൽ അലറാം വച്ച് കിടന്നുറങ്ങി…

*********** ************ **********

രാവിലെ 4 മണിക്ക് തന്നെ അലറാം അടിച്ചു… പെട്ടന്ന് തന്നെ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി..

പുറത്ത് നല്ല തണുപ്പ് ആകും.. ഒരു ചുവന്ന ഓവർ ഹെഡ് ഹുഡിയും ഉള്ളിൽ ഒരു വെള്ള ടീഷർട്ടും വെള്ള കളർ പാന്റും ചുവപ്പ് ശൂവും ആണ് ധരിച്ചത്…

ഞാൻ ശബ്ദം ഒന്നും ഉണ്ടാകാതെ വാതിൽ തുറന്ന് വീടിന്റെ പുറത്ത് ഇറങ്ങി തടാകം നോക്കി നടന്നു…

തടാകത്തിന്റെ കരയിൽ ഒരു ചെറിയ മതിലിന്റെ മുകളിൽ ഇരുന്നു… ഞാൻ ആഷികയുടെ കോളിന് വേണ്ടി വെയ്റ്റ് ചെയ്ത് നിന്നു…

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ കോൾ വന്നു..

“ഹലോ ആഷിക ഞാൻ ദാ ഇവിടെ എത്തി..??”

“എവിടെ..??”

“ഇവിടെ ഒരു മന്ദിർ എല്ലാം ഇല്ലെ അവിടെ..”

“ഹൊ.. താൻ അപ്പുറത്തെ സൈഡിൽ ആണ് ഇങ്ങോട്ട് വാ.. ഇവിടെ ആണ് അമ്പലം..”

“ഓകെ…”

ഞാൻ കോൾ കട്ട്‌ ചെയ്ത് അപ്പുറത്തെ വശത്തേക്ക് നടന്നു…

ചെന്നപ്പോൾ മുന്നിൽ തന്നെ അവൾ നിൽക്കുന്നുണ്ട്.. ഒരു ചുവപ്പ് കളർ ടോപ്പും വെള്ള കളർ പാന്റും ഷാളും… ഹേ.. ഇതെങ്ങനെ സംഭവിച്ചു… ഞങളുടെ ഡ്രസ്സുകൾ ഒരേ കളറിൽ വന്നിരിക്കുന്നു…

ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…

“ആഷികാ…”

“ഹാ.. താനും റെഡും വൈറ്റും ആണോ… ഏതായാലും നന്നായി.. വാ അമ്പലത്തിലേക്ക് പോകാം… ഷൂ അവിടെ അഴിച്ച് വക്ക്‌..”

“അയ്യോ ഞാൻ ഇത് വരെ അമ്പലത്തിന്റെ അകത്ത് ഒന്നും കയറിയിട്ടില്ല…”

“കുഴപ്പല്ല വാ..”

“അല്ല ആരേലും അറിഞ്ഞാൽ കുഴപ്പം ആവുമോ..??”

“ഏയ്.. ദൈവത്തിനു എന്ത് ജാതിയും മതവും.. താൻ പെട്ടന്ന് വാ..”

ഞാൻ ഒരു കോണിൽ ഷൂ അഴിച്ച് വച്ചു.. അവിടെ തന്നെ അവളുടെ ചെരുപ്പും കിടക്കുന്നുണ്ടായിരുന്നു…

അവള് എന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി…

നിറയെ കൊത്തുപണികൾ ആയിരുന്നു അതിന്റെ അകം മുഴുവൻ.. കല്ലിൽ എന്തൊക്കെയോ രൂപങ്ങൾ കൊതി വച്ചിരിക്കുന്നു…

അവള് എനിക്ക് വഴി കാണിച്ചു…

ഞാൻ അത് വഴി അവളെ പിന്തുടർന്നു…

പിന്നെ ഞങ്ങൾ എത്തിയത് ഒരു മണ്ഡപത്തിന് മുന്നിൽ ആയിരുന്നു… അവിടെ ഒരു ആളും ഉണ്ടായിരുന്നു…

ആഷിക എന്റെ കൈ പിടിച്ച് അതിലേക്ക് ഒരു താലി വച്ച് തന്നു..

“ഷോൺ.. ഇത് എന്റെ കഴുത്തിൽ കെട്ട്.. പെട്ടന്ന്…”

പിന്നെ ഒന്നും നോക്കിയില്ല ഞാൻ ആ താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടി…

ഏതെങ്കിലും ഒരു പള്ളിയിൽ വച്ച് ഇവളുടെ കഴുത്തിൽ മിന്ന് കെട്ടണം എന്നായിരുന്നു ആഗ്രഹം… ഏതായാലും ഇങ്ങനെ എങ്കിലും നടക്കട്ടെ…

എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു…

കെട്ടി കഴിഞ്ഞപ്പോൾ അവൾ കയ്യിൽ ഒരു സിന്ദൂരം ചെപ്പ്‌ എടുത്ത് എന്റെ നേരെ നീട്ടി…

“ഷോൺ ഇതിൽ നിന്നും കുറച്ചെടുത്ത് എന്റെ നെറ്റിയിൽ അണിയിക്കൂ…”

ഞാൻ യാന്ത്രികമായി ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറ്റിയിൽ അണിയിച്ചു… അപ്പോളും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു..

ശേഷം അവൾ.. മണ്ഡപത്തിന് നേരെ നിന്ന് കൈകൂപ്പി തൊഴാൻ ആംഗ്യം കാണിച്ചു..

ഞാൻ അതും അനുസരിച്ചു…

എല്ലാം കഴിഞ്ഞപ്പോൾ അവൾ എന്നോട് പോകാം എന്ന് പറഞ്ഞു…

തിരിഞ്ഞ് നോകിയ ഞാൻ അന്തം വിട്ടു…

അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നു…

എല്ലാവരുടെയും മുഖത്ത് ഭാവം ഭയം ആണ്…

ആഷിക എന്റെ മുന്നേ കൂടെ നടന്നു പോയി.. ഞാനും അവളെ പിന്തുടർന്ന് നടന്നു..

തടാകത്തിന്റെ കരയിലെ ഒരു സിമന്റ് ബഞ്ചിൽ അവൾ ഇരുന്നു…

ഞാനും ഒന്നും മനസ്സിലാകാതെ അവളുടെ കൂടെ ഇരുന്നു…

അവള് ഒന്നും മിണ്ടാതെ തടാകത്തിലേക്ക് നോക്കി ഇരിക്കുകയാണ്….

മൗനം ഭേദിച്ച് കൊണ്ട് ഞാൻ ചോദിച്ചു…

“ആഷിക…”

“എന്താ ഷോൺ..??”

“ഇനിയെന്ത് അടുത്ത പരിപാടി..??”

“പപ്പയുടെ ആളുകൾ വന്ന്‌ നമ്മളെ പിടിച്ച് കൊണ്ട് പോകും..”

“ഹേ… എന്തിന്…??”

“പിന്നെ.. നമ്മൾ ഒളിച്ചോടി വന്ന് കല്ല്യാണം കഴിച്ചത് അല്ലേ.. അവിടെ ഉള്ള ആളുകളിൽ ആരെങ്കിലും ഇപ്പൊ പപ്പയെ വിളിച്ചിട്ട് ഉണ്ടാകും…”

“അപ്പോ നമ്മൾ എന്ത് ചെയ്യും..?”

“അവർ വരട്ടെ.. അത് തന്നെ അല്ലെ നമുക്ക് വേണ്ടത്…”

“പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ…??”

“ഏയ്.. പേടി ഉണ്ടോ..??”

“പേടി ഒന്നും ഇല്ല…”

“പിന്നെ..??”

“ഒന്നുമില്ല…”

അവള് ഇപ്പോളും തടാകത്തിൽ തന്നെ നോക്കി ഇരിക്കുകയാണ്…

പക്ഷേ എന്റെ മനസ്സിലെ സംശയങ്ങൾ തീർന്നിരുന്നില്ല…

“ആഷിക…”

അവള് എന്നെ തിരിഞ്ഞു നോക്കി…

“താൻ എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു…”

അവള് നോട്ടം എന്റെ മുഖത്തൂന്ന് വീണ്ടും തടാകത്തിലേക്ക് ആക്കി… എന്നിട്ട് തുടർന്നു…

“എന്റെ അമ്മ മലയാളി ആണ് ഷോൺ… അവരുടേത് പ്രേമ വിവാഹം ആയിരുന്നു.. തനിക്ക് അറിയാമോ.. എന്റെ അമ്മ ഒരു നല്ല ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു.. എത്രയോ ഉയരങ്ങളിൽ എത്തേണ്ടവർ ആയിരുന്നു… അമ്മയുടെ ജീവൻ ആയിരുന്നു ഡാൻസ്.. പപ്പയെ പ്രണയിച്ച് നാട്ടിൽ നിന്നും രാജസ്ഥാനിൽ വരുമ്പോൾ അമ്മക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. എന്നാൽ അവക്ക് ഒരു നീർകുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇവിടെ വന്നതിൽ പിന്നെ ഒരിക്കൽ പോലും അമ്മക്ക് ചിലങ്ക അണിയാൻ സാധിച്ചിട്ടില്ല… പലപ്പോഴും തന്റെ ചിലങ്കകൾ കെട്ടിപിടിച്ച് കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്.. വിവാഹം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു ബന്ധനം ആണെടോ.. അവളുടെ സ്വപ്നങ്ങൾക്ക് കുറുകെ ഉള്ള ബന്ധനം.. എല്ലായിപ്പോഴും അങ്ങനെയാണ് എന്നല്ല.. പക്ഷേ പല ഇടത്തും അത് അങ്ങനെ ആണ്… എന്നെ എന്റെ അമ്മയാണ് ഷോൺ മലയാളം പഠിപ്പിച്ചത്..”

“ഹോ… ഓകെ…”

അപ്പോ അതാണ് ഇവൾക്ക് കല്ല്യാണത്തിന് പ്രേമത്തിനും ഒക്കെ ഇത്ര എതിർപ്പ്….

ലോകത്ത് എല്ലാ ആണുങ്ങളും അങ്ങനെ അല്ല എന്ന് ഇവൾക്ക് തെളിയിച്ച് കാണിച്ച് കൊടുക്കണം..

ഞാനും അവളെ പോലെ തടാകത്തിൽ നോക്കി ഇരുന്നു..

കുഴപ്പം ഒന്നും കാണിക്കരുത് മര്യാദക്ക് പോയി കല്ല്യാണം കൂടി പോരണം എന്നും പറഞ്ഞാണ് എന്നെ ചേട്ടായിയും ചേട്ടത്തിയും പറഞ്ഞയച്ചത് എന്നിട്ട് ഞാനിപ്പോ ഇവിടെ ആരുടെ കെട്ട് കൂടാൻ വന്നോ ആ കൊച്ചിനെ തന്നെ കെട്ടിയിരിക്കുന്നു…

സത്യത്തിൽ എന്ത് ധൈര്യത്തോടെ ആണ് ഞാൻ ഇതെല്ലാം ചെയ്തത്..

വേണ്ട കൂടുതൽ ഒന്നും ചിന്തിക്കേണ്ട… ഉള്ള ധൈര്യം കൂടി പോകും….

പെട്ടന്ന് ആണ് ബാക്കിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടത്…

वह वहाँ है। ये वो है (അവൻ അവിടെ ഉണ്ട്.. അതാണ് അവൻ..)

നേരത്തെ അമ്പലത്തിൽ വച്ച് കണ്ട രണ്ടുപേർ വേറെ നാലുപേർക്ക് ഞങ്ങളെ ചൂണ്ടി കാണിച്ചു…

ആഷിക വേഗം തന്നെ ചാടി എണീറ്റു..

ആ നാല് പേരും എന്റെ നേരെ പാഞ്ഞ് അടുത്തു… അവരുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. മുഷ്ഠികൾ ചുരുട്ടി പിടിച്ചിരുന്നു..

അതിൽ ഒരാൾ മുന്നോട്ട് വന്ന് എന്റെ കോളറിൽ കയറി പിടിച്ചു…

“तुम कौन हो… आपने हमारे बच्चे के साथ क्या किया ?! (നീ ആരാടാ.. ഞങളുടെ കുഞ്ഞിനെ നീ എന്താ ചെയ്തത്…)

“छोड़ना। मैंने कुछ नहीं किया है (വിട്.. ഞാൻ ആരേം ഒന്നും ചെയ്തിട്ടില്ല..)

അയാള് എന്നെ അടികാൻ ആയി കയ്യോങ്ങിയതും ആഷിക അയാളെ തടഞ്ഞു..

“उसे छोड़ दो ( അവനെ വിട്..) उसने कुछ भी गलत नहीं किया है ( അവൻ ഒരു തെറ്റും ചെയ്തിട്ടില്ല)

അയാള് ഉടൻ തന്നെ എന്നെ വിട്ടയച്ചു.. എന്നിട്ട് ആശികയോട് ചോദിച്ചു

“तो फिर इसका अर्थ क्या है? (അപ്പൊൾ ഇതിന്റെ ഒക്കെ അർത്ഥം എന്താണ്..?)

“मैं पापा को बताती हूँ .. हम घर आ रहे हैं ( അത് ഞാൻ പപ്പയോട് പറഞ്ഞൊളാം ഞങൾ വീട്ടിലേക്ക് തന്നെ ആണ് വരുന്നത്…)

ഇത്രയും പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തിൽ നടന്നു പോയി..

എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം അയാൾ എന്റെ കൈ പിടിച്ച് വലിച്ച് എന്നെയും അവരുടെ കൂടെ കൊണ്ടുപോയി.. അയാളുടെ നോട്ടത്തിൽ ഒരു വെല്ലുവിളി ഇല്ലെ…?? ദൈവമേ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് ആർക്കറിയാം…

അവർ എന്നെയും ആഷികയെയും കാറിൽ കയറ്റി… അവളുടെ വീട്ടിലേക്ക് ആണ് പോകുന്നത് എന്ന് മനസ്സിലായി… കാറിൽ വച്ച് അവൾ എന്നോട് പേടിക്കണ്ട ഒന്നുമില്ല എന്ന് പറഞ്ഞു കൺ അടിച്ചു കാണിച്ചു.. അപ്പോ കുറച്ച് ആശ്വാസം തോന്നി എങ്കിലും.. മറ്റെ ആളുടെ മുഖം കാണുമ്പോൾ വീണ്ടും ഭയം തോന്നി…

കാർ അവളുടെ വീട്ട്‌ മുറ്റത്തേക്ക് കയറി നിന്നു…

അവൾക്ക് ഇറങ്ങാൻ അവർ ഡോർ തുറന്നു കൊടുത്തു.. എന്റെ ഊഴം ആയപ്പോൾ അവർ എന്നെ കാറിൽ നിന്നും വലിച്ച് പുറത്തിറക്കി…

“बाहर जाओ (പുറത്തേക്ക് ഇറങ്ങ്..)

ഇത് കണ്ടപ്പോൾ ആഷിക ശബ്ദം ഉയർത്തി പറഞ്ഞു

“सम्मान के साथ उसका सम्मान करें (അവനോട് മര്യാദക്ക് പെരുമാറണം..)

അത് കേട്ടപ്പോൾ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു.. എന്റെ ഭാര്യ നല്ല കേയറിങ് ആണല്ലോ..

ഞാനും അവരെ പിന്തുടർന്ന് അകത്തേക്ക് കയറി…

ഉള്ളിൽ എത്തിയ ഞാൻ ഞെട്ടിപ്പോയി…

എന്റെ ഈശോയേ എന്താ ഇത്….

ഒരു പടക്കുള്ള ആൾ ഉണ്ട്.. എല്ലാം അവളുടെ ബന്ധുക്കൾ ആണ് എന്ന് തോന്നുന്നു…

നടുവിൽ ഒരു സിംഹാസനം ഒഴിച്ചിട്ട്‌ എല്ലാവരും അതിന് ചുറ്റും കൂടി നിൽക്കുന്നു…

എല്ലാവരുടെയും നോട്ടം എന്നിൽ തന്നെ ആണ്.. ചിലർ എന്നെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നു…

ചിലരുടെ മുഖത്ത് ദയനീയ ഭാവം.. ചിലർ ചിരിക്കുന്നു…

പെട്ടന്ന് ഞങളെ കൊണ്ടുവന്നവരിൽ ഒരാൾ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“सर वे आ चुके हैं। ( സാർ, അവർ എത്തി..)

തീർച്ചയായിട്ടും ഈ സാർ അവളുടെ അച്ഛൻ ആയിരിക്കും.. എന്റെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി.. സംഭരിച്ച് വച്ച ധൈര്യം ഒക്കെ ചോർന്ന് പോവുന്ന പോലെ…

പെട്ടന്ന് മുകളിൽ നിന്നും ഒരാൾ, തലയിൽ തലപ്പാവ് കെട്ടി വെള്ള കളർ ജുബ്ബയും അണിഞ്ഞ് താഴേക്ക് വരുന്നു.. ചുണ്ടൻ വള്ളം കടിച്ച് പിടിച്ച പോലെ കൊമ്പൻ മീശ.. കണ്ടാൽ തന്നെ ഒരു റഫ് ലുക്.. ഇവളുടെ അച്ഛൻ അല്ലേ അങ്ങനെയേ വരൂ…

അദ്ദേഹത്തിന്റെ പിറകിലും രണ്ടു പേര് ഉണ്ട്..

കോണിപ്പടി ഇറങ്ങി അദ്ദേഹം നേരത്തെ ഇട്ടിരിക്കുന്ന സിംഹാസനത്തിൽ ഇരുന്നു…എല്ലാവരും ബഹുമാനത്തോടെ ആണ് അദ്ദേഹത്തെ നോക്കുന്നത്…

കുറച്ച് നിമിഷത്തെ നിശ്ശബ്ദത അവസാനിപ്പിച്ച് അദ്ദേഹം ചോദിച്ചു…

“आशिका, तुम्हारा क्या कहना है? ( ആഷികാ, നിനക്ക് എന്താണ് പറയാൻ ഉള്ളത്..?)

എന്ത് സോഫ്റ്റ് ആയിട്ടാണ് അദ്ദേഹം ചോദിച്ചത്.. പക്ഷേ ശബ്ദം ഷോബി തിലകനെ പോലെ ഗാംഭീര്യം ഉള്ളത് ആയിരുന്നു..

രണ്ടടി മുന്നോട്ട് വെച്ച് അവൾ തുടർന്നു..

“मैंने कभी नहीं सोचा था कि मैं पापा को धोखा दूंगा। मैंने अपने पिता से एक हजार बार कहा कि मुझे यह विवाह नहीं चाहिए अब कोई और रास्ता नहीं था। (ഇൗ കല്ല്യാണം എനിക്ക് വേണ്ട എന്ന് ഞാൻ ആയിരം തവണ പപ്പയോട് പറഞ്ഞത് അല്ലേ.. പപ്പയെ ചതിക്കണം എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല.. പക്ഷേ എനിക്ക് ഇതല്ലാതെ വേറെ ഒരു മാർഗവും ഇല്ലായിരുന്നു..)

എന്റെ നേരെ നോകിയ ശേഷം അവൾ വീണ്ടും തുടർന്നു…

“यह शॉन है। हम एक-दूसरे के प्यार में हैं। हमने आज सुबह श्रीकृष्ण मंदिर में शादी की। (ഇതാണ് ഷോൺ. ഞങ്ങൾ പരസ്പരം പ്രണയത്തിലാണ്. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ വച്ച് ഞങ്ങൾ വിവാഹിതരായത്.)

അത് കേട്ടപ്പോൾ അവളുടെ അച്ഛൻ എന്നെ ഒന്ന് തറപ്പിച്ച് നോക്കി… എന്നിട്ട് പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു.. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ ഒരു പ്രതിമ പോലെ നിന്നു…

“क्या मेरी बेटी ने जो कुछ कहा वह सच था? (എന്റെ മകൾ പറഞ്ഞത് എല്ലാം സത്യം ആണോ..?)

ഞാൻ ഇടം കണ്ണിട്ട്‌ ആഷികയെ നോക്കി.. അവൾ തല കൊണ്ട് അതെ എന്ന് ആംഗ്യം കാണിച്ചു…

“यही सच है। (അതേ .. സത്യം ആണ്..)

അത് കേട്ടപ്പോൾ അദ്ദേഹം എന്റെ നേരെ നിന്നും നോട്ടം മാറ്റി വീണ്ടും ആഷികയുട അടുത്തേയ്ക്ക് പോയി..

“आशिका। आपने अपना जीवन चुना। इसके साथ आने वाले सभी सुख और दुख, आपको अकेले महसूस करने होंगे। क्या आप सहमत हैं? (ആഷികാ, നിന്റെ ജീവിതം നീ തിരഞ്ഞെടുത്തു. ഇനി അതിൽ ഉണ്ടാകുന്ന എല്ലാ സുഖ ദുഃഖങ്ങളും നീ ഒറ്റക്ക് അനുഭവിക്കണം.. സമ്മതം ആണോ?)

“सहमति है (സമ്മതം ആണ്..)

ഇത് കേട്ടതോടെ അവളുടെ പപ്പ ഒന്ന് മൂളിയ ശേഷം അകത്തേക്ക് തന്നെ കയറി പോയി.. അദ്ദേഹം പോയ പിന്നാലെ ബാക്കി ഉണ്ടായിരുന്ന എല്ലാവരും അകത്തേക്ക് പോയി… ഇപ്പൊൾ ആ വലിയ ഹാളിൽ ഞാനും ആഷികയും മാത്രം.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“ഇത്രേ ഒള്ളോ…?? ഞാൻ കരുതി ഒരു ഫൈറ്റും അഞ്ചാറ് പഞ്ച് ഡയലോഗ് ഒക്കെ ഉണ്ടാകും എന്ന്…”

“പപ്പ ഭയങ്കര പ്രാക്ടിക്കൽ ആണ്.. പക്ഷേ താൻ ഈ പറഞ്ഞത് ഒക്കെ ഉണ്ടാകാൻ പോകുന്നത് ഇനിയാണ്..”

“അതെന്താ..??”

“തനിക്ക് കരാട്ടെ, കുങ്ങ് ഫു, കളരി ഏതെങ്കിലും അറിയാവോ..?”

“ഏതും അറിയില്ല…”

“അപ്പോ ചിലപ്പോ കുഴപ്പം ആകും…”

അവള് ഒന്ന് ചിരിച്ചിട്ട് മുകളിലേക്ക് കയറി പോയി.. ഞാൻ കുറച്ച് നേരം അവിടെ ആലോചിച്ച് നിന്നു.. പെട്ടന്ന് ആണ് ഞാൻ ഒറ്റക്ക് ആണ് എന്ന് ഓർമ വന്നത്.. വേഗം അവളുടെ കൂടെ മുകളിലേക്ക് ഓടിക്കയറി..

അവള് നേരെ പോയത് അവളുടെ മുറിയിലേക്ക് ആണ്..

മുൻവശത്ത് കൂടെ ആദ്യമായി ആണ് ഈ റൂമിൽ കയറുന്നത്..

അവള് കയ്യിൽ ഉണ്ടായിരുന്ന വളകൾ മേശപ്പുറത്ത് അഴിച്ച് വെക്കുകയായിരുന്നു..

ഞാൻ മുറി ഒക്കെ ഒന്ന് ചുറ്റും നോക്കിയ ശേഷം അവളോട് ചോദിച്ചു..

“ആഷിക.. തന്റെ പപ്പയെ താഴെ കണ്ടു.. അപ്പോ തന്റെ അമ്മ എവിടെ..??”

അവള് പെട്ടന്ന് ഒന്ന് ഞെട്ടിയ പോലെ തോന്നി.. പിന്നെ പതുക്കെ പറഞ്ഞു..

“എന്റെ അമ്മ ഇപ്പൊൾ എന്റെ കൂടെ ഇല്ല ഷോൺ…”

“ഓഹ്ഹ്‌…. സോറി…”

അവള് മേശപ്പുറത്ത് ഇരുന്ന ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു..

“ഇതാണ് എന്റെ അമ്മ….”

ആഷിക അവളുടെ അമ്മയെ പോലെ തന്നെ ആണ് കാണാൻ…

ഞാൻ ഫോട്ടോ അവൾക്ക് തന്നെ തിരികെ നൽകി..

“എനിക്ക് 18 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ പോയത്.. ക്യാൻസർ ആയിരുന്നു.. പക്ഷേ കണ്ടുപിടിക്കാൻ വൈകിപ്പോയി..”

അവള് ഒന്ന് നെടുവീർപ്പിട്ടു എന്നിട്ട് തുടർന്നു…

“ഒരുപക്ഷേ എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ നാടകത്തിന്റെ ആവശ്യം പോലും ഉണ്ടാവില്ലായിരുന്നു. അത്രക്കും ഞാൻ എന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.. ശോണിന് അത് പറഞ്ഞാൽ മനസ്സിലാവില്ല..”

ഞാൻ ഒന്ന് നിസ്സഹായനായി പുഞ്ചിരിച്ചു.. എന്നിട്ട് തുടർന്നു..

“എനിക്ക് മനസ്സിലാവും ആഷിക.. തനിക്ക് അമ്മയെ മാത്രം അല്ലേ നഷ്ടം ആയൊള്ളു.. അഞ്ച് വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവൻ ആണ് ഞാൻ…അവരെ ശരിക്ക് ഒന്ന് കണ്ട ഓർമ പോലും എനിക്ക് ഇല്ല…”

അവള് ഒന്നും പറയാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

“സോറി.. ഷോൺ..”

മൂഡ് ഒന്ന് മാറ്റാൻ ഞാൻ അവളോട് ചോദിച്ചു…

“അല്ല തന്റെ ചേട്ടൻ എവിടെ..?”

“ഭയ്യ ലക്നൗ വിൽ ആണ്.. ഇപ്പോ എന്തായാലും അവിടെ നിന്നും പോന്നിട്ടുണ്ടാകും…”

“പുള്ളി വന്നാൽ സീൻ മോശം ആകുമോ..??”

“ഭയ്യാക്ക്‌ എന്നെ വലിയ ഇഷ്ടമാ.. അതോണ്ട് താൻ എന്നെ സ്നേഹിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല.. പക്ഷേ അങ്ങനെ അല്ലെങ്കിൽ ആണ് പ്രശ്നം..”

“മനസ്സിലായില്ല…”

“എനിക്ക് വിഷമം വരുന്നതൊന്നും ഭയ്യാക്ക്‌ ഇഷ്ടം അല്ല.. അതോണ്ട് താൻ എന്നെ വിഷമിപ്പിച്ചു എന്ന് അറിഞ്ഞാൽ മാത്രമേ പ്രശ്നം ഒള്ളു…”

“ഹോ.. അത് കേട്ടാൽ മതി…”

“ഓകെ.. ഓകെ.. ഇനി താൻ ഒന്ന് പുറത്തേക്ക് ഇറങ്ങ്..”

“അതെന്താ..”

“എനിക്കൊന്നു ഡ്രസ്സ് മാറണം..”

“ഹോ.. സോറി..”

ഞാൻ വേഗം പുറത്തിറങ്ങി.. അവൾ വാതിൽ അടച്ചു…

ഞാൻ ആ വിജനമായ വരാന്തയിൽ ഹാൻഡ് രസ്റ്റിന് മുകളിൽ കൈ വച്ച് താഴേക്ക് നോക്കി നിൽക്കുകയായിരുന്നു..

പെട്ടന്ന് ആണ് ഒരു കൊച്ചു പെൺകുട്ടി എന്റെ നേരെ ഓടി വരുന്നത് കണ്ടത്…

അവള് എന്റെ അരികിൽ വന്നു നിന്നു ചോദിച്ചു..

(തുടർന്നുള്ള എല്ലാ ഹിന്ദി സംഭാഷണങ്ങളും മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു..)

“അങ്കിൾ ആഷി ആന്റിയെ കല്ല്യാണം കഴിച്ചോ…??”

അവളുടെ ശബ്ദം അവളെ പോലെ തന്നെ വളരെ ക്യൂട്ട്‌ ആയിരുന്നു… ഞാൻ അവളുടെ ഇരു കവിളിലും പിടിച്ച് കൊണ്ട് പറഞ്ഞു…

“അതേ കല്ല്യാണം കഴിച്ചല്ലോ…”

പെട്ടന്ന് ആരോ ഒരു സ്ത്രീ ഞങളുടെ അടുത്തേക്ക് ഓടി വന്നു..

“ശാലിനി.. നിന്റെ അടുത്ത് പറഞ്ഞിട്ടില്ലേ പരിചയം ഇല്ലാത്ത ആളുകളുടെ അടുത്ത് മിണ്ടാൻ പോകരുത് എന്ന്.. വാ ഇവിടെ..”

അവർ എന്നെ ഒന്ന് തുറിപ്പിച്ച് നോക്കി ആ കുട്ടിയെയും കൊണ്ട് അവിടുന്ന് പോയി..

പോണ പോക്കിൽ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കൺ അടിച്ചു കാണിച്ചു.. അവളും ചിരിച്ച് കൊണ്ട് തിരിച്ച് കാണിച്ചു..

പെട്ടന്ന് ആഷിക വാതിൽ തുറന്നു…

അവള് നേരത്തെ ഇട്ട ചുരിദാർ മാറ്റി ഒരു നേവി ബ്ലൂ കളർ ടോപ് ആക്കിയിട്ടുണ്ട്… അതും അവൾക്ക് നന്നായി ചേരുന്നുണ്ട്..

“എന്താ ഇവിടെ ബഹളം കേട്ടത്..??”

“അത് ഒരു കൊച്ച് പെൺകുട്ടി വന്നിട്ട് എന്നോട് ഞാൻ ആണോ തന്നെ കല്ല്യാണം കഴിച്ചത് എന്ന് ചോദിച്ചു.. അപ്പോ തന്നെ അതിന്റെ അമ്മയാണ് എന്ന് തോനുന്നു ഒരു ചേച്ചി വന്നു അതിനെ കൊണ്ടുപോയി..”

“ശാലിനി ആവും..”

“ആ അത് തന്നെ പേര് ശാലിനി.. അതാരാ..??”

“അത് എന്റെ പപ്പയുടെ അനിയന്റെ മകളുടെ മകൾ ആണ്…”

“ഇവിടെ അംഗ സഖ്യ കുറച്ച് കൂടുതൽ ആണ് അല്ലേ…”

“ഇവിടെ ഇപ്പോളും കൂട്ട് കുടുംബം ആണ്.. എല്ലാരെയും പരിചയപ്പെടാം… ഇപ്പൊ വാ നമുക്ക് ചായ കുടിക്കാം..”

“അല്ല.. എനിക്ക് തിരിച്ച് പോണം.. അവിടെ ഭുവൻ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടാകും…”

“പോകാനോ… എങ്ങോട്ട്..???”

അവള് ഒന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു എന്നിട്ട് തുടർന്നു…

“പോകാൻ ഒന്നും പറ്റില.. നമ്മൾ കല്ല്യാണം കഴിച്ചിട്ടുണ്ട് എന്ന് എന്റെ പപ്പയും വീട്ടുകാരും ഒന്നും പൂർണമായും വിശ്വസിച്ചു കാണില്ല… കാരണം ഞാൻ ഈ കല്ല്യാണം മുടക്കാൻ എന്ത് കളിയും കളിക്കും എന്ന് പപ്പക്ക് അറിയാം.. അത് കൊണ്ട് എല്ലാം ഒന്ന് നോർമൽ ആകുന്ന വരെ നമുക്ക് ഈ നാടകം തുടർന്ന് പോയെ മതിയാകൂ.. എല്ലാം ഓകെ ആയാൽ നമ്മൾ പോകുന്നു, താൻ തിരികെ കേരളത്തിലേക്കും ഞാൻ യു കെ യിലേക്കും.. അത് വരെ ഷോൺ എന്റെ കൂടെ നിൽക്കണം..”

സത്യത്തിൽ എന്റെ മനസ്സിലെ പ്ലാൻ മറ്റൊന്ന് ആയിരുന്നു… ഒരിക്കലും കല്ല്യാണത്തിനു പ്രേമത്തിനും ഒന്നും താൽപര്യം ഇല്ല എന്ന് പറഞ്ഞ ഇവളെ വളക്കണം.. എന്നിട്ട് ശരിക്കും കല്ല്യാണം കഴിക്കണം..പിന്നെ ഒരുപാട് ഒരുപാട് അവളെ സ്നേഹിക്കണം.. പക്ഷേ അതൊന്നും ഒരിക്കലും അവളുടെ അമ്മക്ക് സംഭവിച്ച പോലെ അവളുടെ സ്വപ്നത്തിന് വിലങ്ങ് തടി ആകരുത്.. അത്കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു..

“ഓകെ.. ഞാൻ റെഡി.. പക്ഷേ എന്റെ ബാഗും ഡ്രെസ്സും എല്ലാം ഭുവന്റെ വീട്ടിൽ ആണ്…”

“ഓകെ അത് നമുക്ക് എടുക്കാം.. ഇപ്പൊ താൻ വാ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം..”

“ഹാ.. അത് പറഞ്ഞപ്പോൾ ആണ് നല്ല വിശപ്പ് വാ പോകാം..”

അവള് ചിരിച്ചുകൊണ്ട് എനിക്ക് മുന്നിൽ നടന്നു ഞാനും അവളെ പിന്തുടർന്ന് കൊണ്ട് താഴേക്ക് നടന്നു…

ഹാളിന്റെ ഇടത് വശത്ത് ആയാണ് ഡൈനിങ് ഏരിയ..

ഞാൻ ആഷികയുടെ കൂടെ ഉള്ളിലേക്ക് കയറി.

രാജകീയ വിരുന്ന് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അന്ന് ആദ്യമായി ഞാൻ നേരിൽ കാണുകയായിരുന്നു…

എന്തൊക്കെ തരം ഭക്ഷണ സാധനങ്ങൾ ആണ് അവിടെ ഉള്ളത് എന്ന് എനിക്ക് അറിയില്ലായിരുന്നു..

പേര് പോലും അറിയാത്ത എന്തൊക്കെയോ സാധനങ്ങൾ..

എനിക്ക് അവയിൽ ആകെ മനസ്സിലായത് ചോറും ചപ്പാത്തിയും പിന്നെ ദാൽ കറിയും മാത്രം ആയിരുന്നു…

പക്ഷേ എല്ലാം വെജിറ്റേറിയൻ ആയിരുന്നു..

ടേബിളിന്റെ ഒത്ത നടുക്കായി ഒരു വലിയ കൂടയിൽ നിറയെ പഴങ്ങൾ..

ആപ്പിളിൽ തുടങ്ങി മുന്തിരി മുതൽ ഓറഞ്ച് വരെയുള്ള എന്തൊക്കെയോ തരം പഴങ്ങൾ അതിൽ കുത്തി നിറച്ചിരുന്നു..

ടേബിലിനെ ചുറ്റി പറ്റി രണ്ട് മൂന്ന് പേർ.. അവർ ഭക്ഷണം വിളമ്പാൻ മാത്രം ഉള്ള ജോലിക്കാർ ആണ്..

ഭക്ഷണം പാകം ചെയ്യുന്നത് എല്ലാം വേറെ ആളുകൾ ആണ്…

ആഷിക മേശയുടെ അടുത്ത് എത്തിയതും അവരിൽ ഒരാൽ വേഗം തന്നെ കസേര അവൾക്ക് ഇരിക്കാൻ പാകത്തിന് നീക്കി വച്ച് കൊടുത്തു..

അവള് അതിൽ ഇരുന്നതും അടുത്തയാൾ കഴിക്കാനുള്ള പാത്രം അവൾക്ക് മുന്നിൽ നിവർത്തി വച്ചു.. അപ്പോളേക്കും അടുത്ത ആൾ ഭക്ഷണ പാത്രങ്ങൾ ഓരോന്നായി തുറന്ന് വക്കാൻ തുടങ്ങി…

ഭക്ഷണത്തിന്റെ പേര് ഒന്നും അറിയില്ലെങ്കിലും എല്ലാത്തിന്റെയും മണം കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി..

ആഷിക ശരിക്കും ഇവിടെ ഒരു രാജകുമാരിയെ പോലെ ആണ് എന്ന് പതുക്കെ പതുക്കെ എനിക്ക് മനസ്സിലാവാൻ തുടങ്ങി..

“ഷോൺ എന്താ അവിടെ നിൽക്കുന്നത് വരൂ…”

എല്ലാം കണ്ട് അന്തം വിട്ട് നിൽക്കുന്ന എന്നോട് വരാൻ കയ്കൊണ്ട് ആംഗ്യം കാണിച്ച് ആഷിക വിളിച്ചു..

ഞാൻ അവളുടെ അടുത്ത് എത്തിയതും അവൾ ജോലികാരോടായി പറഞ്ഞു..

“ഇനി മുതൽ എനിക്കുള്ളത് എല്ലാം അവനും ഉള്ളതാണ്.. ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ..?”

“മനസ്സിലായി കുഞ്ഞേ..”

അവർ വേഗം എനിക്ക് വേണ്ടി എതിർ വശത്തെ കസേര ഒരുക്കി.. പെട്ടന്ന് ആഷിക ഇടക്ക്‌ കയറി പറഞ്ഞു..

“അവിടെ അല്ല ഇവിടെ എന്റെ തൊട്ടടുത്ത്…”

സത്യത്തിൽ അവൾ എനിക്ക് വേണ്ടി മറ്റുള്ളവരെ ശാസിക്കുമ്പോളും എന്നെ കെയർ ചെയ്യുമ്പോഴും എല്ലാം എനിക്ക് ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. പക്ഷേ ഇതെല്ലാം ഒരു നാടകത്തിന്റെ ഭാഗം മാത്രം ആണല്ലോ.. അവൾ അവളുടെ റോൾ നന്നായി അഭിനയിക്കുന്നു… പക്ഷേ ഒരു നിമിഷം ഇതൊന്നും ഒരു നാടകം അല്ലെങ്കിൽ എന്ന് തോന്നിപ്പോയി…

ആ പറഞ്ഞിട്ട് കാര്യം ഇല്ല…

ഞാനും ആഷികയും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.. അവൾ തന്നെ ആണ് എനിക്ക് വിളമ്പി തന്നത് എല്ലാം.. ഭക്ഷണത്തിന് എല്ലാം ഒടുക്കത്തെ രുചി ആയിരുന്നു…

ഭക്ഷണം കഴിച്ച് കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു..

“ഇനി പോയാലോ..??”

“എവിടെ..?”

“എന്റെ ഡ്രസ്സ് എടുക്കാൻ..”

“താൻ ഭുവനെ വിളിച്ചു റോഡിന്റെ അങ്ങോട്ട് കൊണ്ടുവരാൻ പറ.. നമ്മൾ ഇപ്പൊൾ അവന്റെ വീട്ടിൽ പോയാൽ അത് അവന് ചിലപ്പോ കുഴപ്പം ആകും..”

“അത് ശരിയാണല്ലോ.. ഞാൻ അവനെ വിളിക്കാം..”

“ശരി..”

ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി… പോക്കറ്റിൽ കയ്യിട്ട് ഫോൺ പുറത്തെടുത്തു…

ഫോൺ സത്യത്തിൽ സൈലന്റ് മോഡിൽ ആയിരുന്നു..

എന്റെ പൊന്നോ.. 15 മിസ്സ് കാളുകൾ… 10 എണ്ണം ഭുവന്റെ തന്നെ.. പിന്നെ ചേട്ടത്തി വിളിച്ചിട്ടുണ്ട് ചേട്ടായിയും ജീവനും വിളിച്ചിട്ടുണ്ട്…

വീട്ടിലേക്ക് പിന്നെ വിളിക്കാം.. കാരണം വേറെ ഒന്നും അല്ല.. വിളിച്ചാൽ കള്ളം പറയണം അതിനേക്കാൾ നല്ലത് എന്തെങ്കിലും ഒക്കെ ആയിട്ട് വിളിച്ച് പറയാം…

ഞാൻ ഭുവന്റെ നമ്പറിലേക്ക് തിരിച്ച് വിളിച്ചു..

രണ്ടു റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു…

“ഷോൺ.. നീ ഇത് എവിടെ ആണ്… ഇവിടെ നടക്കുന്നത് വല്ലതും നീ അറിയുന്നുണ്ടോ..?? ആഷികയുടെ കല്ല്യാണം കഴിഞ്ഞു…”

“ഞാൻ അറിഞ്ഞു ഭുവൻ..”

“ഹോ.. നീ ഇപ്പൊ എവിടെ ആണ്..??”

“ഞാൻ ആഷികയുടെ വീട്ടിൽ..”

“നീ അവിടെ എന്താ ചെയ്യുന്നേ…??”

“ഭുവൻ… ഞാൻ ആണ് അവളെ കല്ല്യാണം കഴിച്ചത്…”

ഞാൻ ഭുവനോട് എല്ലാം പറഞ്ഞു.. പക്ഷേ സത്യം മാത്രം പറഞ്ഞില്ല.. ആഷിക പറഞ്ഞത് പ്രകാരം ഞങ്ങൾ തമ്മിൽ നാട്ടിൽ വച്ച് ഇഷ്ടതിൽ ആയിരുന്നു എന്നും ഞാൻ ഇവിടെ വന്നത് അവളെ കല്ല്യാണം കഴിക്കാൻ അണെന്നും ഞാൻ ആദ്യം മുതൽ പറഞ്ഞത് എല്ലാം കള്ളം ആയിരുന്നെന്നും പറഞ്ഞു… എല്ലാം കേട്ടപ്പോൾ ഒരു നെടുവീർപ്പോടെ ഭുവൻ ചോദിച്ചു…

“എനിക്ക് നിന്നെ ഒന്ന് കാണണം…”

“ഞാനും അത് പറയാൻ നിൽക്കുക ആയിരുന്നു.. നീ എന്റെ ബാഗും സാധനങ്ങളും എടുത്ത് അവളുടെ വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലേക്ക് വാ ഞാൻ അവിടേക്ക് വരാം…”

“ഓകെ ഞാൻ എതീട്ട്‌ വിളിക്കാം..”

ഞാൻ ഫോൺ കട്ട് ചെയ്തു…

അപ്പോളാണ് ഞാൻ അത് കണ്ടത്…

വീടിന്റെ ഒരു വശം മുഴുവൻ മനോഹരമായ പൂന്തോട്ടം ആണ്…

എന്ത് ഭംഗിയാണ് കാണാൻ..

ഞാൻ അതിന്റെ ഉള്ളിലേക്ക് കടന്നു…

റോസാപ്പൂക്കൾ മാത്രം ആയി ഒരു ഏരിയ തന്നെ ഉണ്ട്… ഞാൻ അവയിൽ ഒന്നിൽ പതിയെ തലോടി.. എന്നിട്ട് മുട്ടുകുത്തി ഇരുന്ന് പതിയെ അതിന്റെ സുഗന്ധം ആസ്വദിച്ചു…

പെട്ടന്നാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്…

“ഹേയ്…”

ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി… ഒരു മുത്തശ്ശി ആണ്.. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല കലിപ്പിൽ ആണ്..

ഞാൻ അവരെ നോക്കി ചിരിച്ചു.. പെട്ടന്ന് അവർ ദേഷ്യത്തിൽ പറഞ്ഞു..

“ആ പൂക്കൾ ഒന്നും നശിപ്പിക്കരുത്.. കടക്ക്‌ പുറത്ത്..”

ഞാൻ വേഗം തന്നെ പൂന്തോട്ടത്തിൽ നിന്നും പുറത്ത് കടന്നു….

“സോറി.. ഞാൻ… ആശികക്ക്‌ കൊടുക്കാൻ വേണ്ടി… ഒരു പൂ…”

“കാമുകിക്ക് കൊടുക്കാൻ പൂ വേണമെങ്കിൽ സ്വന്തമായി നട്ട് നനച്ച് ഉണ്ടാക്കണം അല്ലെങ്കിൽ കാശ് കൊടുത്ത് വാങ്ങണം.. അല്ലാതെ കണ്ടവരുടെ തോട്ടത്തിൽ നിന്നും മോഷ്ട്ടികാർ അല്ല…”

“ഓകെ.. ഓകെ.. സോറി… മുത്തശ്ശി..”

അവർ ഹും എന്നൊന്ന് മൂളികൊണ്ട് തിരിഞ്ഞു നടന്നു..

ഇവിടെ എല്ലാവരും ഡാർക് ആണല്ലോ..

പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചത്.. ഭുവൻ ആണ്.. ഞാൻ ഫോൺ കട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങി നടന്നു….

കുറച്ച് നടന്നപ്പോൾ തന്നെ ഭുവന്റെ കാർ കണ്ടു… ഞാൻ വേഗം കാറിന്റെ അടുത്തേക്ക് ഓടി ചെന്ന് ഡോർ തുറന്ന് അകത്ത് കയറി.

“എന്റെ ഷോൺ നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..?”

“ഭുവൻ… അത്… പറ്റിപ്പോയി…”

“ഹും… എന്തായാലും നീ ജീവനോടെ ഉണ്ടല്ലോ.. സന്തോഷം..”

“ഏയ്.. അവിടെ കുഴപ്പം ഒന്നും ഇല്ലെടാ… എല്ലാരും ഭയങ്കര കൂൾ ആണല്ലോ..”

“ഹും.. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണോ എന്ന് ആർക്കറിയാം…??”

“പൊന്നു മോനേ ഓരോന്ന് പറഞ്ഞ് വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലെ…”

“അല്ലേലും കശ്യപ് സാർ പാവം ആണ്.. പ്രശ്നം മറ്റെ പുള്ളിക്കാരൻ ആണ്..”

“ആര്…?”

“വിക്രം റായ് സിംഗ്..”

“അതെന്താ..”

“എടാ കശ്യപ് സാറിന് എന്താ നഷ്ടം.. അങ്ങേർ മോളുടെ കല്ല്യാണം ഉറപ്പിച്ചു.. മോള് കല്ല്യാണം കഴികുകയും ചെയ്തു.. ആളൊന്ന് മാറിപ്പോയി എന്നല്ലേ ഒള്ളു.. പക്ഷേ വിക്രം സാറിന് അങ്ങനെ ആണോ.. പുള്ളീടെ ഏക മകൻ ആണ് ഈ ഉർവ്വിൽ അവന്റെ കല്ല്യാണം എന്ന് പറഞ്ഞാ പുള്ളി ഏത് ലെവലിൽ ആകും പ്രതീക്ഷ വച്ചിട്ടുണ്ടാവുക.. അതെല്ലാം അല്ലേ നീ ഒറ്റ നിമിഷം കൊണ്ട് തട്ടി തെറിപ്പിച്ചത്.. അങ്ങേർക്കു കുടുംബത്തിനും ഇത് വലിയ ഒരു നാണക്കേട് അല്ലേ…”

ഭുവൻ അത് പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ പറ്റി ആലോചിച്ചത്.. ശരിയാണല്ലോ.. ഇനി ആ കുരിശ് വന്ന് എന്താണാവോ കാണിക്കാൻ പോണത്…

“ഭുവൻ നീ എന്റെ ബാഗ് കൊണ്ട് വന്നില്ലേ..??”

“ദാ ബാക്കിൽ ഇരിക്കുന്നു..”

“താങ്ക്സ് ഭുവൻ.. ഞാൻ ചെല്ലട്ടെ…”

“ഓകെ ടാ.. എന്തേലും ഉണ്ടെങ്കിൽ വിളിക്ക്..”

“ഓകെ ബ്രോ…”

ഞാൻ ബാഗും എടുത്ത് കാറിൽ നിന്നും ഇറങ്ങി..

ഭുവൻ തിരികെ പോയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് തന്നെ പോന്നു..

ഗയിറ്റ് കടന്ന് അകത്തോട്ടു കയറിയപ്പോൾ ആണ് കണ്ടത് മുറ്റം നിറയെ ആളുകൾ..

എല്ലാവരും പരമ്പരാഗതം ആയ വസ്ത്രം ആണ് ധരിച്ചിരിക്കുന്നത് മിക്കവരുടെയും തലയിൽ തലപ്പാവ് ഉണ്ട്..

ഞാൻ അവർക്കിടയിലൂടെ നടന്നു..

സത്യത്തിൽ എന്റെ വേഷവും ഹെയർ സ്റ്റൈലും എല്ലാം എന്നെ അവരിൽ നിന്നും തീർത്തും വിത്യസ്ഥൻ ആയി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു..

പലരും എന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നു.. ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി..

ഉള്ളിലും നേരത്തെ കണ്ടതിൽ നിന്നും കുറച്ച് അധികം ആളുകൾ ഉണ്ട്. ഒന്ന് രണ്ട് പേര് ഓരോ ടീം ആയി കൂട്ടം കൂടി നിന്നുകൊണ്ട് ആണ് സംസാരം.. ഞാൻ എല്ലാവരെയും മാറിമാറി നോക്കി അത് പോലെ തന്നെ എല്ലാവരും എന്നെയും നോക്കി എന്തൊക്കെയോ പറയുന്നു…

ഞാൻ മുകളിലേക്ക് കയറി ആഷികയുടെ മുറിക്ക് മുന്നിൽ എത്തി..

വാതിൽ പൂട്ടിയിരുന്നു.. ഞാൻ പതുക്കെ മുട്ടി നോക്കി.. ഒന്ന് രണ്ട് തവണ മുട്ടിയപ്പോൾ അവൾ വാതിൽ തുറന്നു..

“ഹാ.. ഷോൺ.. അകത്തേക്ക് വാ..”

“എന്താ ഇവിടെ ഭയങ്കര ആൾക്കൂട്ടം.. നമ്മുടെ കല്ല്യാണം കഴിഞ്ഞത് അറിഞ്ഞ് വന്നത് ആണോ..?”

“പറയാം.. തന്റെ ഡ്രസ്സ് ഒക്കെ കിട്ടിയോ..?”

“ഹാ അതൊക്കെ കിട്ടി..”

ഞാൻ ബാഗ് ആഷികയെ കാണിച്ചു…

“ഓകെ.. ഇന്ന് രാത്രി ആയിരുന്നു സത്യത്തിൽ എന്റെ ഹാൽദി ചടങ്ങ് ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ലല്ലോ..”

“ഹോ.. അപ്പോ അതിനു വന്ന ആളുകൾ ആണോ പുറത്ത്..??”

“അല്ല…”

“പിന്നെ..??”

“വിക്രം റായ് സിംഗും മകൻ ഉർവ്വിൽ റായ് സിംഗും വരുന്നു.. എന്റെ പപ്പയോട് സംസാരിക്കാൻ..”

ഇപ്പൊ കുറച്ച് മുൻപ് ഭുവൻ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു… കർത്താവേ ഇത് വരെ എല്ലാം ചിരിച്ച് കളിച്ച് അങ്ങ് പോയി.. ഇനിയും അങ്ങനെ തന്നെ ആകണെ…

ഞാൻ അന്തം വിട്ട് നിൽക്കുന്നത് കണ്ടിട്ട് ആകണം ആഷിക എന്നെ തട്ടി വിളിച്ചു..

“ഷോൺ.. എന്ത് പറ്റി..??”

“ഏയ്… ഒന്നുല്ല…”

പെട്ടന്ന് പുറത്ത് എന്തൊക്കെയോ ബഹളം കേട്ടു.. ആഷിക ജനലിന്റെ അടുത്തേയ്ക്ക് ചെന്ന് വാതിൽ പതുക്കെ തുറന്ന് നോക്കി..

“ഷോൺ.. അവർ എത്തി…”

എന്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി..

പെട്ടെന്ന് ആരോ മുറിയുടെ വാതിലിൽ മുട്ടി.. ആഷിക പോയി വാതിൽ തുറന്നു.. ഒരു ജോലിക്കാരൻ ആയിരുന്നു..

അവളുടെ പപ്പ ഞങ്ങളെ രണ്ടുപേരെയും താഴേക്ക് വിളിക്കുന്നുണ്ട് എന്ന് പറയാൻ വന്നതാണ് അയാൾ..

ആഷികയും ഞാനും അയാളുടെ കൂടെ താഴേക്ക് നടന്നു..

കോണിയുടെ ഓരോ പടി ഇറങ്ങുമ്പോളും കൂടി നിൽക്കുന്ന ആൾക്കൂട്ടം എനിക്ക് കാണാമായിരുന്നു…

അവിടെ നേരത്തെ ഞാൻ ഈ വീട്ടിൽ കണ്ട മുഖങ്ങളും അതിലേറെ പുതു മുഖങ്ങളും ഉണ്ടായിരുന്നു..

ആഷികയുടെ പപ്പ നടുക്ക് നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ അടുത്ത് ഒരു ചെറുപ്പക്കാരൻ ഉണ്ട് വെള്ള കളർ ഷർട്ടും കറുപ്പ് പാന്റും അതിന് മാച്ചിംഗ് ആയ ശൂവും.. ക്ലീൻ ഷേവ് ചെയ്ത മുഖവും ഒക്കെ ആയി ഒരു എക്സിക്യൂട്ടിവ് മനുഷ്യൻ.. ഒറ്റ നോട്ടത്തിൽ തന്നെ ഇതാണ് ഉർവ്വിൽ എന്ന് എനിക്ക് മനസ്സിലായി..

അടുത്തതായി എന്റെ നോട്ടം പോയത് അവന്റെ അടുത്ത് നിൽക്കുന്ന മനുഷ്യനിലേക്ക് ആണ്..

ഒറ്റ നോട്ടത്തിൽ ഇത് നമ്മുടെ കൊച്ചു പ്രേമൻ സാർ അല്ലേ എന്ന് തോന്നി പോയി.. ഉയരം കുറഞ്ഞ് തടിച്ചുരുണ്ട ഒരു മനുഷ്യൻ.. ഇനി ഇയാൽ ആണോ വിക്രം റായ് സിംഗ്..

ഇയാളെ കണ്ടിട്ട് ഒരു കോമഡി ലുക്ക് ആണല്ലോ.. പക്ഷേ ചുറ്റും നിൽക്കുന്നത് നല്ല മസ്സിലും പെരുപ്പിച്ച് നിൽക്കുന്ന ആളുകൾ ആണ്…

ഞാനും ആഷികയും താഴേക്ക് ചെന്നു..

എല്ലാവരും സംസാരം നിർത്തി ഞങ്ങളെ രണ്ട് പേരെയും തന്നെ നോക്കാൻ തുടങ്ങി..

പെട്ടെന്ന് ആഷിക എന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു.. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയ അനുഭൂതി ആയിരുന്നു അപ്പോൾ ഉണ്ടായത്.. അത് എന്റെ കയ്യിലൂടെ പതുക്കെ ശരീരം മുഴുവൻ പടരുന്നത് എനിക്ക് നന്നായി അറിയാമായിരുന്നു… അവള് സിറ്റുവേഷൻ കൊഴുപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് എനിക്കും അവൾക്കും അറിയാം…

ആരും ഒന്നും മിണ്ടുന്നില്ല.. ഞാൻ പതുക്കെ തല ചെരിച്ച് ആഷികയെ നോക്കി അവളും ഒന്നും മിണ്ടാതെ നേരെ തലയുയർത്തി നോക്കി നിൽക്കുന്നുണ്ട്..

പെട്ടന്ന് ഉർവ്വിൽ എന്റെ നേരെ നടന്നു വന്നു…

“ഷോൺ… അല്ലേ…??”

“അതേ.. ഷോൺ ജേക്കബ്..”

“ഷോൺ ജേക്കബ്… ഓകെ… എനിവേ ഷോൺ ഞാൻ ഉർവ്വിൽ…”

അയാള് എനിക്ക് നേരെ കൈ നീട്ടി… ഒന്ന് മടിച്ച് നിന്നെങ്കിലും അവസാനം ഞാനും അയാൾക്ക് കൈ കൊടുത്ത് ഷൈക് ഹാൻഡ് നൽകി..

അയാള് എന്റെ കൈ വിട്ടതിനു ശേഷം രണ്ടടി പുറകോട്ട് മാറി നിന്നു.. എന്നിട്ട് എല്ലാവരോടും പറയുന്ന പോലെ എന്നോട് പറഞ്ഞു…

“ഷോൺ… ആഷികയും ആയി ഉള്ള എന്റെ വിവാഹം ഉറപ്പിച്ചു എന്നുള്ളത് സത്യം ആണ്.. പക്ഷേ ഞാൻ ഒരിക്കലും അവൾക്ക് ചേർന്ന ഒരു പയ്യൻ അല്ല.. നിങ്ങള് രണ്ടുപേരും ആണ് ചേരേണ്ടത്.. ദൈവത്തിന്റെ തീരുമാനവും അത് തന്നെ ആയിരിക്കും.. ആഷിക വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ഒരു കുട്ടിയാണ് എന്നെ പോലെ ഒരു നാട്ടിൻപുറത്തുകാരൻ അല്ല ഷോണിനെ പോലെ ഒരാൾ തന്നെ ആണ് അവൾക്ക് ചേർന്നത്…”

മകൻ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് അച്ഛൻ തുടർന്നു…

“എടോ കശ്യപെ.. സത്യം പറഞ്ഞാൽ തന്റെ കുടുംബം തന്നെ ഇല്ലാതാക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് ഇത് ആദ്യം കേട്ടപ്പോൾ.. പിന്നെ എന്റെ മകൻ ആണ് എന്നെ പറഞ്ഞ് മനസ്സിലാക്കിയത്.. ചേരേണ്ടവർ തമ്മിലെ ചേരൂ… അതാണ് ദൈവ നിശ്ചയം.. ഏതായാലും തന്റെ മകളുടെ സെലക്ഷൻ തെറ്റിയിട്ടില്ല…”

അയാള് എന്റെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്.. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് കൊറച്ച് അഭിമാനം തോന്നി…

എന്നാലും ഈ കഥ ഒടുക്കത്തെ ഹാപ്പി മൂഡിൽ ആണല്ലോ പോകുന്നത്.. എവിടെ ഒക്കെ ഞാൻ പൊട്ടി തെറി ഉണ്ടാകും എന്ന് കരുതിയാലും അവിടെ ഒക്കെ ശുഭം ആണല്ലോ…

ഇത് ഇനി എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ ആഷികയുടെ ഭാഗ്യം കൊണ്ട് ആണോ എന്ന് അറിയില്ല…

അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു അവസാനം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു സ്നേഹം പങ്കുവച്ചു… പോകുന്നതിന് മുൻപ് ആഷിക ഉർവ്വിലിന്റെ അടുത്ത് പോയി സംസാരിക്കുന്നത് കണ്ടു.. ഒരു പക്ഷെ അവൾ സോറി പറഞ്ഞത് ആകും…

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ ആഷികയുടെ അടുത്തേക്ക് ചെന്നു..

“ആഷികാ.. ഞാൻ വിചാരിക്കുന്നത് പോലെയേ അല്ലല്ലോ കാര്യങ്ങൾ പോകുന്നത്…”

“താൻ എന്താ വിചാരിച്ചത്..”

“ഞാൻ കരുതി ഇയാള് വന്ന് എന്നെ വെല്ലുവിളിച്ച് അവസാനം ഞങ്ങൾ തമ്മിൽ ഫൈറ്റ് ഒക്കെ ചെയ്യേണ്ടി വരും എന്ന്…”

“താൻ ചെന്നൈ എക്സ്പ്രസ്സ് സിനിമ കണ്ടിട്ടുണ്ട് അല്ലേ…??”

“അതേ…”

“ഹാ.. അതിന്റെ കുഴപ്പം ആണ്..”

അതും പറഞ്ഞ് അവൾ വീണ്ടും മുകളിലേക്ക് കയറി പോയി

ശരിയാണല്ലോ.. എപ്പോളും സിനിമയിലെ പോലെ ആകില്ലല്ലോ ജീവിതത്തിൽ… കുറച്ചൊക്കെ പ്രാക്ടിക്കൽ ആയി ചിന്തിക്കണം… പിന്നെ… പറയുന്ന കേട്ടാൽ തോന്നും ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത് ഒക്കെ ശരിക്കും നടക്കുന്ന കാര്യങ്ങൾ ആണല്ലോ… ആണല്ലോ.. ഇതൊക്കെ എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുകയാണല്ലോ…

പെട്ടന്ന് ആണ് പുറത്ത് നിന്ന് ഭയങ്കര ശബ്ദവും നിലവിളിയും എല്ലാം കേട്ടത്..

ഞാൻ വേഗം പുറത്തേക്ക് ഓടി ചെന്നു.. വീടിന്റെ സൈഡിൽ നിന്നാണ് ശബ്ദം.. ഞാൻ അങ്ങോട്ട് ചെന്ന് നോക്കി..

വലിയ ഒരു വൈക്കോൽ കൂന പോലെ എന്തോ ഒന്ന്.. കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഉണ്ടാക്കിയ ചെറിയ കുടിൽ ആണ് എന്ന് തോന്നുന്നു..

അത് നിന്ന് കത്തുകയാണ്… എല്ലാവരും കയ്യിൽ കിട്ടിയ പാത്രങ്ങളിൽ വെള്ളം കോരി കൊണ്ട് വന്ന് ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഉണങ്ങിയ വൈക്കോൽ ആയത് കൊണ്ട് തീ ആളി പടരുകയാണ്… പുറത്ത് എല്ലാവരും കൂട്ടം കൂടി നിൽക്കുന്നുണ്ട് സ്ത്രീകൾ കരയുന്നുണ്ട്.. ഞാനും അതിനിടയിലൂടെ അങ്ങോട്ട് ഓടി ചെന്നു.. നേരത്തെ ശാലിനിയെ എന്റെ കയ്യിൽ നിന്നും തട്ടി പറിച്ച് കൊണ്ടുപോയ ആ സ്ത്രീയും ഉണ്ട് മുന്നിൽ.. അവർ മോളെ എന്ന് വിളിച്ച് ഉള്ളിലേക്ക് നോക്കിയാണ് കരയുന്നത്… ആരൊക്കെയോ അവരെ തീയിലേക്ക് ഓടുന്നതിൽ നിന്ന് പിടിച്ച് വെച്ചിരിക്കുന്നു…

ഞാൻ ഉള്ളിലേക്ക് ഒന്ന് കൂടി സൂക്ഷിച്ച് നോക്കി.. അതെ ശാലിനിയുടെ ശബ്ദം അവൾ അതിനുള്ളിൽ ഉണ്ട്…

എത്ര വെള്ളം കൊരിയോഴിച്ചാലും ഈ തീ അണച്ച് ആ കുട്ടിയെ രക്ഷിക്കാൻ ആവില്ല… ഒരു നിമിഷം എനിക്ക് എന്റെ മിന്നുവിന്റെ മുഖം ആണ് ഓർമ വന്നത്.. പിന്നെ ഒന്നും നോക്കിയില്ല കൂനയുടെ ഒരു ഭാഗത്ത് ചെറിയ ഒരു വിടവ് കണ്ടു… അതിലൂടെ ഉള്ളിലേക്ക് കയറാം.. ഞാൻ ജാക്കറ്റിന്റെ സിബ്ബ് ലോക്ക് ചെയ്ത് ടൈറ്റ് ചെയ്തു.. എന്നിട്ട് അ വിടവ് നോക്കി അങ്ങോട്ട് ഓടി ചെന്നു…

ഇൗ ഒരു ചെറിയ ഭാഗം ഒഴിച്ച് ബാക്കി ഒക്കെ കത്തുന്നുണ്ട്.. ഹോ ഉള്ളിൽ അസഹനീയമായ ചൂട് ആണ്.. എനിക്ക് പോലും സഹിക്കാൻ ആവുന്നില്ല അപോ ആ കുഞ്ഞിന്റെ കാര്യം.. ഉള്ളിലേക്ക് ഒന്നുകൂടി നുഴഞ്ഞു കയറിയപ്പോൾ ഞാൻ ശാലിനിയെ കണ്ടു.. ഒരു മൂലയിൽ കൂനിപിടിച്ച് ഇരുന്ന് പേടിച്ച് കരയുകയാണ് പാവം…

ഞാൻ വേഗം അവളുടെ അടുത്തേക്ക് നടന്നു.. പെട്ടന്ന് മോളിൽ നിന്ന് ഒരു മരത്തടി പൊട്ടി ഒടിഞ്ഞു എന്റെ നേരെ വീണു.. ഞാൻ കൈ തലയ്ക്ക് മുകളിൽ വച്ച് അത് തടഞ്ഞു.. ഫുൾ സ്ലീവ് ജാക്കറ്റ് ആയത് കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല. പക്ഷേ വലത്തേ കൈ പത്തിയിൽ പൊള്ളിയിട്ടുണ്ട്.. നല്ല വേദന.. പക്ഷേ അത് കാര്യമാക്കിയില്ല… പ്രശനം അതല്ല.. എനിക്കും ശാലിനിക്കും ഇടയിൽ ആണ് ആ തടി കിടക്കുന്നത്.. ഞാൻ കാലുകൊണ്ട് ഒരു വിധം അത് തട്ടി നീക്കി അവളുടെ അടുത്തെത്തി… പെട്ടന്ന് തന്നെ ജാക്കറ്റ് ഊരി ശാലിനിയെ അണിയിച്ചു.. പേടിച്ചിട്ട്‌ ആവണം അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ഇനിയും സമയം വൈകിപ്പിക്കാൻ പറ്റില്ല… ഞാൻ വേഗം അവളെയും കൊണ്ട് ആ വിടവിലേക്ക് നടന്നു.. വന്ന പോലെ അല്ല.. തീ കൂടുതലും പടർന്നിട്ടുണ്ട് ഉള്ളിൽ.. പെട്ടന്ന് എന്തിലോ തട്ടി വിഴാൻ പോയപ്പോൾ കൈ പോയി വീണ്ടും ഏതോ ഒരു മരതടിയിൽ തട്ടി.. ഹോ.. ഒടുക്കത്തെ വേദന… എല്ലാം വലത്തേ കയ്യിന് ആണല്ലോ… ഞാൻ ഒരു വിധം അവളെയും കൊണ്ട് പുറത്തേക്ക് കടന്നു…

പെട്ടന്ന് തന്നെ എല്ലാവരും ഓടി വന്ന് അവളെ എന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി…

കൂന പൂർണമായും കത്തുന്നുണ്ട്… കത്തി തീരട്ടെ…

ഹൊ കൈയുടെ കാര്യം തീരുമാനം ആയി.. പണിക്കാർ ഇപ്പോളും കൂനയിലേക്ക്‌ വെള്ളം ഒഴിക്കുന്നുണ്ട്..

പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ആഷികയാണ്…

“ഷോൺ… തനിക്ക് എന്തെങ്കിലും പറ്റിയോ..??”

“എനിക്കൊന്നും ഇല്ല ശാലിനിക്ക്‌ എങ്ങനെ ഉണ്ട്..??”

“അവൾക്ക് ഒരു പോറൽ പോലും ഇല്ല.. പേടിച്ചിട്ടുണ്ട് പാവം…”

പെട്ടന്ന് ആഷിക എന്റെ കയ്യിൽ പിടിച്ചു..

“ഷോൺ തന്റെ കൈ പൊള്ളിയിട്ടുണ്ടല്ലോ..??”

“ഏയ്.. അത് സാരല്ല…”

അവള് പെട്ടന്ന് തന്നെ അവളുടെ ശാൾ എടുത്ത് എന്റെ കയ്യിൽ കെട്ടി..

“വാ അകത്തോട്ടു പോകാം.. മരുന്ന് വക്കാം..”

ഞാൻ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു…

പെട്ടന്ന് ഒരാൾ വന്ന് ഞങ്ങളോട് പറഞ്ഞു…

“രണ്ട് പേരെയും അകത്തേക്ക് വിളിക്കുന്നു..”

ഞാൻ ആഷികയുടെ കൂടെ അകത്തേക്ക് നടന്നു..

എല്ലാവരും ഹാളിൽ തന്നെ കൂടി നിൽക്കുന്നുണ്ട്. ഞാൻ അകത്ത് എത്തിയതും ശാലിനിയുടെ അമ്മയും അച്ഛനും എന്റെ അടുത്തേക്ക് ഓടി വന്ന് കൈ കൂപ്പി അവരുടെ മകളെ രക്ഷിച്ചതിന് നന്ദി പറഞ്ഞു… ഞാൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ശാലിനിയുടെ അടുത്തേക്ക് നടന്നു…

സോഫയിൽ മുത്തശ്ശിയുടെ തോളിൽ തല വച്ച് ഇരിക്കുകയാണ് അവൾ… ഞാൻ പതുക്കെ അവളുടെ അടുത്തിരുന്ന് അവളുടെ മുടിയിലൂടെ തലോടി.. പെട്ടന്ന് അവൾ മുത്തശ്ശിയുടെ തോളിൽ നിന്നും തല ഉയർത്തി എന്റെ കവളിൽ ഉമ്മ വച്ചു…

പെട്ടന്ന് ആഷികയുടെ പപ്പ അങ്ങോട്ട് വന്നു.. ഞാൻ വേഗം ബഹുമാനത്തോടെ സോഫയിൽ നിന്നും എണീറ്റു..

അദ്ദേഹം വന്ന് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

“ഷോൺ.. നീ ഇന്ന് രക്ഷിച്ചത് എന്റെ പേരക്കുട്ടി യെ മാത്രം അല്ല ഈ കുടുംബത്തിനെ മുഴുവൻ ആണ്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല… ഇവിടെ വന്നത് മുതൽ എല്ലാവരും നിന്നോട് വളരെ മോശം ആയാണ് പെരുമാറുന്നത് എന്ന് അറിയാം.. അതിനും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.. നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു.. പക്ഷേ ഇന്ന് നീ അത് തെളിയിച്ചു കാണിച്ചു.. നിന്റെ മനസ്സിലെ നന്മ നീ കാണിച്ചു… ഇപ്പൊൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് ഷോൺ.. എന്റെ മകൾക്ക് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം ആണ് നിന്നെ ഭർത്താവ് ആയി കിട്ടിയത്..”

ഞാൻ എന്റെ തോളിൽ വച്ചിരുന്ന അദ്ദേഹത്തിന്റെ കൈ എന്റെ കൈക്കുള്ളിൽ വച്ച് കൊണ്ട് പറഞ്ഞു..

“ഇല്ല സാർ.. ഞാൻ എന്റെ കടമ മാത്രം ആണ് ചെയ്തത്… പിന്നെ ഇവിടെ ആരും എന്നോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല.. ഞാൻ ചെയ്തത് വച്ച് നോക്കുമ്പോൾ നിങ്ങള് എന്നോട് ഒരുപാട് മാന്യമായി ആണ് ഇടപഴകിയത്…”

പെട്ടന്ന് അദ്ദേഹം പൊട്ടി ചിരിച്ചു എന്നിട്ട് പറഞ്ഞു…

“സർ അല്ല… ആഷിക മോൾ എന്നെ പപ്പ എന്നാണ് വിളിക്കുന്നത് ഇനി മുതൽ മോനും എന്നെ അങ്ങനെ വിളിച്ചാൽ മതി..”

ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

പെട്ടന്ന് മുത്തശ്ശി വന്ന് കയ്യിൽ പിടിച്ചിട്ട് പറഞ്ഞു…

“മോനെ നിന്റെ കൈക്ക്‌ എന്ത് പറ്റി..”

“ഒന്നുല്ല മുത്തശ്ശി അത് ചെറുതായി ഒന്ന് പൊള്ളിയതാണ്…”

“ഇതാണോ ചെറുതായിട്ട്…??”

മുത്തശ്ശി അവിടെ ഉണ്ടായിരുന്ന ഒരു ജോലിക്കാരിയുടെ അടുത്ത് മരുന്ന് എടുത്ത് കൊണ്ട് വരാൻ പറഞ്ഞു… പിന്നെ അങ്ങോട്ട് പരിചരണത്തിന്റെ തിരക്ക് ആയിരുന്നു.. എല്ലാവരും കൂടി എന്റെ കയ്യിൽ മരുന്ന് വച്ച് തന്നു… എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ആഷികയുടെ അടുത്തേക്ക് നടന്നു…

“ആഷികാ…”

“ഷോൺ.. താങ്ക്സ്…”

“ഏയ്… നോ പ്രോബ്ലം…”

“താൻ ഞാൻ കരുതിയ പോലെയേ അല്ല…”

“താൻ എങ്ങനെയാ എന്നെ പറ്റി കരുതിയത്..??”

“ഏയ്.. ഒന്നുല്ല… വാ റൂമിൽ പോകാം..”

“ശരിയാ പോകാം എനിക്കും ഒന്ന് കുളിച്ച് ഫ്രഷ് ആകണം..”

ഞാനും ആഷികയും മുറിയിൽ എത്തി…

ഞാൻ ബാഗ് തുറന്ന് ഒരു ചുവപ്പ് ഫുൾ സ്ലീവ് ടീഷർട്ടും ഒരു കറുത്ത ട്രാക്ക് സ്യൂട്ടും കയ്യിൽ എടുത്തു കുളിക്കാൻ ആയി ബാത്ത്റൂമിൽ കയറാൻ പോയി..

പെട്ടന്ന് ആഷിക വിളിച്ച് പറഞ്ഞു..

“ഷോൺ കൈ നനക്കരുത്…”

“ഓകെ…”

ഞാൻ ബാത്റൂമിൽ കയറി… നല്ല ഒരു കുളി അങ്ങ് പാസ് ആക്കി.. കൈ നയാതെ ഇരിക്കാൻ പരമാവതി ശ്രമിച്ചു.. എന്നാലും കുറെ ഒക്കെ നനഞു.. ഡ്രസ്സ് മാറി പുതിയ ഡ്രസ് ഇട്ടു.. ബാത്റൂമിൽ മൂലയിൽ ഒരു കുട്ടയിൽ കുറെ തുണികൾ കിടക്കുന്നുണ്ട്.. ഇതിൽ ആയിരിക്കും മുഷിഞ്ഞ തുണി ഇടാർ.. ഞാൻ എന്റെ മുഷിഞ്ഞ തുണികൾ അതിലേക്ക് ഇട്ടു…

വാതിൽ തുറന്ന് പുറത്തിറങ്ങി… ആഷിക ഫോണിൽ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്…

“ഷോൺ.. എങ്ങനെ ഉണ്ട്..??”

“ഇപ്പൊൾ ആണ് ഒന്ന് റിലാക്സ് ആയത്..”

അവള് ഫോൺ അവിടെ വച്ച് എന്റെ അടുത്തേയ്ക്ക് വന്നു എന്നിട്ട് എന്റെ കയ്യിൽ വീണ്ടും ഓയിന്മെന്റ് ഇട്ട് തന്നു..

“ഷോൺ.. ഭക്ഷണം കഴികണ്ടെ..?? പപ്പ പറഞ്ഞു ഇന്ന് എല്ലാവരും ഒരുമിച്ച് ആണ് ഭക്ഷണം കഴിക്കുന്നത് എന്ന്..”

“ഹോ… എന്നാല് പോവാം…”

ഞാനും ആഷികയും താഴേയ്ക്ക് നടന്നു…

അധികം വൈകാതെ തന്നെ എല്ലാവരും തീൻ മേശക്ക്‌ ചുറ്റും ഒത്തു കൂടി..

വീട്ടിലെ പ്രധാനപ്പെട്ട എല്ലാവരും ഇരുന്നാലും തികയാൻ തക്ക വലിപ്പം ഉള്ളത് ആയിരുന്നു ആ മേശ…

എന്തൊക്കെയോ വിഭവങ്ങൾ മേശപ്പുറത്ത് നിറഞ്ഞിരിക്കുന്നു…

ഞങ്ങൾ എല്ലാവരും ഓരോ കസേരയിൽ ഇരുന്നു.. ഞാനും ആഷികയും അടുത്തടുത്ത് ആയാണ് ഇരുന്നത്..

പെട്ടന്ന് തന്നെ ആഷികയുടെ പപ്പ എല്ലാവരോടും ആയി പറഞ്ഞു..

“ശരി… എല്ലാവരും പ്രാർത്തിച്ചോളൂ…”

ഇത് കേട്ടതും എല്ലാവരും കൈകൾ കൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു.. ഞാനും എന്തൊക്കെയോ പ്രാർത്ഥിച്ചു..

പക്ഷേ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവസാനം ഞാൻ അറിയാതെ കുരിശ് വരച്ച് പോയി..

എല്ലാവരും എന്നെ തന്നെ ആണ് നോക്കുന്നത്… പെട്ടന്ന് പപ്പ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു…

“പേടിക്കേണ്ട ഷോൺ… ഇവിടെ ജാതിയും മതവും ഒന്നും ഇല്ല. എല്ലാ മനുഷ്യരും ഞങ്ങൾക്ക് ഒരുപോലെ ആണ്..”

ഞാൻ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ അവരുടെ സാംസ്കാരിക മര്യാദകൾ എനിക്ക് വളരെ മഹത്വം ഏറിയതായി തോന്നി..

തുടർന്ന് ഭക്ഷണം വിളമ്പാൻ ആരംഭിച്ചു.. ഇത്രയും ഭക്ഷണങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ചപ്പാത്തിയും ദാൽ കറിയും മാത്രം മതി എന്ന് പറഞ്ഞു…

പക്ഷേ കൈ പൊള്ളിയിരിക്കുന്നത് കൊണ്ട് എനിക്ക് എത്ര ശ്രമിച്ചിട്ടും ഭക്ഷണം ശരിക്കും കഴിക്കാൻ പറ്റുന്നില്ല.. അത് കണ്ടത് കൊണ്ട് മുത്തശ്ശി പറഞ്ഞു..

“ആഷികാ.. നിന്റെ ഭർത്താവ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടില്ലേ.. നിനക്ക് അവനെ ഒന്ന് സഹായിച്ചൂടെ…”

ആഷിക കഴിക്കുന്നത് നിർത്തി മുത്തശിയെയും പിന്നെ എന്നെയും നോക്കി… എനിക്ക് സത്യത്തിൽ അപ്പോ മുത്തശ്ശിയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്..

ആഷിക പാത്രത്തിൽ നിന്ന് ചപ്പാത്തിയുടെ ഒരു കഷ്ണം മുറിച്ചെടുത്തു എന്നിട്ട് അത് കറിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു… ഞാൻ ചപ്പാത്തി വായിൽ വാങ്ങിയിട്ട് കഴിക്കുന്നതിനിടെയിൽ അവളെ നോക്കി പുഞ്ചിരിച്ചു… അവള് ഒരു കള്ള ദേഷ്യത്തോടെ എന്നെ നോക്കി ചുണ്ട് കടിച്ച് കാണിച്ചു… അങ്ങനെ അവളുടെ കൈ കൊണ്ട് തന്നെ ഞാൻ മുഴുവനും കഴിച്ച് തീർത്തു…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് തീർത്ത് ഞങ്ങൾ എല്ലാവരും ഹാളിൽ ഇരിക്കുകയാണ്.. പപ്പ വലിയ ഒരു കസേരയിൽ ഞങൾ എല്ലാവരും സോഫയിൽ.. എന്നെ നോക്കി കൊണ്ട് പപ്പ പറഞ്ഞു തുടങ്ങി..

“ഷോൺ.. ഞങ്ങൾക്കെല്ലാവർക്കും നിന്നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. ഷോണിന് വിരോധം ഇല്ലെങ്കിൽ സ്വയം തന്നെ പറ്റി ഞങ്ങളോട് പറഞ്ഞൂടെ..?”

ഞാൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടർന്നു…

“നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്.. ജേക്കബ് എന്റെ അപ്പച്ചന്റെ പേര് ആണ്.. എന്റെ അമ്മച്ചിയുടെ പേര് ആനി എന്നാണ് എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവർ രണ്ടുപേരും ഞങ്ങളെ വിട്ടു പോയി. എനിക് ഒരു ചേട്ടൻ ഉണ്ട് ജോൺ ജേക്കബ് നാട്ടിൽ ഒരു ബാങ്കിൽ മാനേജർ ആണ്. ചേട്ടന്റെ ഭാര്യ ഷേർളി ജോൺ സ്കൂൾ ടീച്ചർ ആണ് അവർക്ക് ഒരു മോൾ മറിയം ജോൺ മിന്നു എന്ന് വിളിക്കും ഒന്നാം ക്ലാസിൽ പഠിക്കുന്നു.. ഞാൻ ഡിഗ്രീ വരെ പഠിച്ചത് എല്ലാം നാട്ടിൽ തന്നെ ആണ്. അതിനു ശേഷം ബാംഗ്ലൂരിൽ പോയി കമ്പ്യൂട്ടർ കോഴ്സ് പഠിച്ചു. അമേരിക്കയിൽ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് ഉടൻ തന്നെ അവിടെ ജോയിൻ ചെയ്യണം.. അതിനു മുൻപേ ആഷികയെയും കൂട്ടി നാട്ടിൽ പോയി ബന്ധുക്കളെ ഒക്കെ കാണണം..”

ഞാൻ പറഞ്ഞ് നിർത്തി.. സത്യത്തിൽ അമേരിക്കയുടെ കാര്യം ഞാൻ മനഃപൂർവം പറഞ്ഞത് ആയിരുന്നു.. ഞാൻ പറഞ്ഞ് നിർത്തി ആഷികയെ നോക്കി.. അവൾ കൈ കൊണ്ട് ഓകെ എന്ന് കാണിച്ചു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പപ്പ പറയാൻ തുടങ്ങി..

“ശരി ഷോൺ… നിങ്ങളുടെ ജീവിതം, നിങ്ങള് ആണ് തീരുമാനിക്കേണ്ടത്.. ഏതായാലും നിങ്ങൾ രണ്ടാളും ഞങൾ ആരും അറിയാതെ കല്ല്യാണം കഴിച്ചു. പക്ഷേ ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് അത് നിങ്ങൾ നടത്തി തരണം..”

“എന്താഗ്രഹം ആണ് സാർ.. അല്ല പപ്പാ…?”

അദ്ദേഹം ഒന്ന് ചിരിച്ചതിന് ശേഷം തുടർന്നു….

“ഷോൺ ഇവിടെ രത്നഗിരി മലനിരകൾക്ക് മുകളിൽ ഒരു സാവിത്രി മാതാ ക്ഷേത്രം ഉണ്ട്. വളരെ പ്രശസ്തം ആണ്.. മലയുടെ മുകളിൽ ആണ് അമ്പലം.. ഇരുനൂറോളം പടികൾ കയറി വേണം അമ്പലത്തിൽ എത്താൻ.. നാളെ നമുക്ക് അവിടെ വരെ ഒന്ന് പോകാം.. എന്ത് പറയുന്നു ഷോൺ.. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട്..??”

“എന്ത് ബുദ്ധിമുട്ട്.. നമുക്ക് എന്തായാലും പോകാം പപ്പ..”

“ശരി ഷോൺ.. ഇനി എല്ലാവരും പോയി ഉറങ്ങികോളൂ…”

എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാനും ആഷികയും നേരെ റൂമിലേക്ക് നടന്നു.. മുറിയിൽ എത്തിയതും അവൾ വാതിൽ അടച്ച് കുറ്റിയിട്ടു.. എന്നിട്ട് വളരെ സന്തോഷത്തോടെ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

“ഷോൺ.. പപ്പക്കും വീട്ടുകാർക്കും ഒക്കെ തന്നെ നന്നായി ഇഷ്ടപ്പെട്ടു.. ഇത് തന്നെ ആണ് നമുക്ക് വേണ്ടത്.. പിന്നെ താൻ ആ അമേരിക്കയുടെ കാര്യം പറഞ്ഞില്ലേ അതും കറക്ട് ടൈമിംഗ് ആയിപ്പോയി..”

“അമേരിക്കയുടെ കാര്യം ഞാൻ വെറുതെ പറഞ്ഞതല്ല.. ശരിക്കും എനിക്ക് ആമസോണിൽ ആണ് ജോലി..”

“ഓഹോ.. വല്ല്യ ആൾ ആണല്ലോ…”

“ഇതൊക്കെ എന്ത്..”

“എന്നാൽ ഉറങ്ങിയാലോ..?”

ഞാൻ സോഫയിൽ കിടക്കാം…

ഞങൾ രണ്ടുപേരും ഒരുമിച്ച് ആണ് അത് പറഞ്ഞത്.. പറഞ്ഞ് കഴിഞ്ഞപ്പോൾ ഞങൾ രണ്ടാളും ചിരിക്കുകയും ചെയ്തു.. ശേഷം ഞാൻ പറഞ്ഞു..

“വേണ്ട ആഷിക… താൻ കട്ടിലിൽ കിടന്നോ ഞാൻ സോഫയിൽ കിടക്കാം.. എനിക്ക് ഇതൊക്കെ ശീലം ഉള്ളതാ…”

“താൻ ഈ പത്രാസും പ്രതാപവും ഒന്നും നോക്കണ്ട.. എനിക്കും ഇതൊക്കെ ശീലം ഉള്ളതാ.. തനിക്ക് അറിയാലോ ഞാൻ ഒരു ട്രാവലർ ആണെന്ന്..”

“ഓകെ.. ശരി.. സമ്മതിച്ചു.. പക്ഷേ ഇപ്പോ ഞാൻ സോഫയിൽ കിടക്കാം എന്റെ ഭാര്യ കട്ടിലിൽ കിടന്നോ…”

“ഓഹോ.. അങ്ങനെ ആണോ.. ഭാര്യക്കും ഭർത്താവിനും തുല്ല്യ അവകാശം അല്ലേ.. അത് കൊണ്ട് ഇന്ന് താൻ കിടന്നോ പക്ഷേ നാളെ ഞാൻ കിടക്കും.. ഓകെ??”

“ശരി സമ്മതിച്ചു…”

ഞാൻ കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത് സോഫയിലേക്ക് ഇട്ടു..

എന്നിട്ട് അവളോട് ചോദിച്ചു..

“തന്റെ അമ്മ വല്ല്യ ഡാൻസർ ആയിരുന്നു എന്നല്ലേ പറഞ്ഞെ.. താൻ ഡാൻസ് കളിക്കുമോ..??”

“അമ്മ ചെറുപ്പത്തിൽ എന്നെ കുറെ പഠിപ്പിക്കാൻ നോക്കിയതാ.. പക്ഷേ എനിക്ക് ഇഷ്ടം കരാട്ടെ ബോക്സിങ് അതിനോട് ഒക്കെ ആയിരുന്നു.. തനിക്ക് അറിയുമോ ഞാൻ ബോക്സിങ് മാച്ചിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്..”

അവള് ഫോൺ എടുത്ത് അവൾ ബോക്സിങ് വേഷത്തിൽ നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ എന്നെ കാണിച്ചു..

ഇവൾ ഏത് വേഷത്തിലും ഒടുക്കത്തെ ലുക്ക് ആണല്ലോ… സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ കൂടെ ആണ് ഞാൻ കടന്നു പോവുന്നത് എന്ന് തോന്നി പോകുന്നു.. കാരണം എന്റെ മനസ്സ് എന്തോ പുതിയ കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ മനസ്സ് പോലെ തുടിച്ച് കൊണ്ടിരിക്കുന്നു… ആഷികയുമൊതുള്ള ഓരോ നിമിഷവും എനിക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകിക്കൊണ്ടിരുന്നു…

“എന്നാല് ഉറങ്ങാം ഷോൺ.. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ…”

“ആഷിക…”

“പറ ഷോൺ..”

“താൻ എങ്ങിനെയാ ഒരു പരിചയവും ഇല്ലാത്ത എന്നെ വിശ്വസിച്ച് തന്റെ വീട്ടിലും മുറിയിലും ഒക്കെ വരാൻ അനുവദിച്ചത്..”

“അങ്ങനെ ചോദിച്ചാൽ.. ഷോൺ.. ഞാൻ ഇത് വരെ ആരിലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത തന്നിൽ ആദ്യമേ കണ്ടിരുന്നു.. തന്റെ പെരുമാറ്റം.. സംസാരം.. താൻ ഒരിക്കലും എന്നെ ഡിസപോയിന്റ് ചെയ്തിട്ടില്ല.. അതുകൊണ്ടൊക്കെ ആയിരിക്കാം… ഇനി താൻ പറ.. താൻ എന്ത് ധൈര്യത്തിലാണ് ഞാൻ പറഞ്ഞ ഡീൽ ഒക്കെ അനുസരിച്ച് തന്റെ ജീവിതം വരെ മാറ്റിവച്ച് എന്റെ കൂടെ നിൽക്കുന്നത്..”

അയ്യോ… ഇത് ചതിയാണല്ലോ.. എന്ത് പറയും….

“ഞാൻ … ഞാനും തന്നിൽ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടിരുന്നു.. അതായത് മുൻപേ ആരിലും കണ്ടിട്ടില്ലാത്ത പോലെ…”

“ഓഹോ.. അപ്പോ നമ്മൾ രണ്ടാളും വിചിത്ര ജീവികൾ ആണല്ലേ…”

ഞങ്ങൾ രണ്ടാളും പരസ്പരം ചിരിച്ചു…

“എനിവേ ഗുഡ് നൈറ്റ് ഷോൺ…”

“ഗുഡ് നൈറ്റ്…”

ഞാൻ സോഫയിലേക്ക് കിടന്നു ആഷിക കട്ടിലിലും കിടന്നു… ഞാൻ പോക്കറ്റിൽ കയ്യിട്ട് ഫോൺ പുറത്തെടുത്തു.. നിറയെ മിസ്സ് കാളുകൾ ഉണ്ട്.. വീട്ടിലേക്ക് വിളിക്കണോ… വിളിച്ചാൽ എന്തെങ്കിലും കള്ളം പറയണം.. ഇതൊന്നും എന്തായാലും പറയാൻ പറ്റില്ലല്ലോ.. ചേട്ടായിയോടും ചേട്ടത്തിയോടും ഇത് വരെ കള്ളം പറഞ്ഞിട്ടില്ല അത്കൊണ്ട് തൽക്കാലം വിളിക്കണ്ട എന്ന് വച്ചു.. ഞാൻ ഫോൺ സോഫയിലേക്ക് ഇട്ട് ഉറങ്ങാൻ കിടന്നു…..

************* *********************

രാവിലെ ആഷിക വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത്…

“ഷോൺ.. എനീക്ക്…”

ഞാൻ വേഗം തന്നെ എണീറ്റു..

“ഗുഡ് മോണിംഗ്..”

“ഗുഡ് മോണിംഗ്.. പെട്ടന്ന് കുളിച്ചിട്ട് വാ.. അമ്പലത്തിൽ പൊണ്ടെ.. വെള്ളം നല്ല തണുപ്പാണ് ഞാൻ ബക്കറ്റിൽ ചൂട് വെള്ളം പിടിച്ച് വച്ചിട്ടുണ്ട് വേഗം പോയി റെഡി ആയി വാ…”

“ഓകെ…”

ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു… പെട്ടന്ന് എന്തോ ഓർത്തത് പോലെ ആഷിക പറഞ്ഞു..

“പിന്നെ.. തന്റെ.. ജാക്കറ്റും ഹുഡിയും ഫ്രീക്ക്‌ ഡ്രസ്സ് ഒന്നും വേണ്ടാ ട്ടോ.. ഷർട്ടും ഒരു നോർമൽ പാന്റും മതി..അമ്പലത്തിലേക്ക് അല്ലേ… ഇതാ ഇതിട്ടോ..”

അവള് ഒരു നീല കളർ ഷർട്ടും ബ്ലാക് കളർ പാന്റും എനിക്ക് നേരെ നീട്ടി… ഇത് എന്റെ തന്നെ ആണല്ലോ..

“നോക്കണ്ട തന്റെ തന്നെ ആണ്.. തന്റെ ബാഗിൽ നിന്നും എടുത്തതാണ്… തെറ്റായി പോയോ..??”

“ഏയ്..എന്ത് തെറ്റ്..”

ഞാൻ അവളുടെ കയ്യിൽ നിന്നും പാന്റും ഷർട്ടും വാങ്ങി കുളിക്കാൻ കയറി.. സത്യത്തിൽ അവൾ കാണിക്കുന്ന ഈ കേയറിങ്ങും പരിഗണനയും ജീവിത കാലം മുഴുവൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു… പറഞ്ഞ പോലെ വെള്ളം നല്ല തണുപ്പ് ആണ് ഞാൻ അവള് എടുത്തു വച്ചിരുന്ന വെള്ളത്തിൽ കുളിച്ച് ഡ്രസ്സ് മാറി പുറത്തിറങ്ങി…

“ഹും.. കൊള്ളാം…”

“താങ്ക്യൂ…”

അവളും ഒരു നീല കളർ ചുരിദാർ ആയിരുന്നു വേഷം.. മാച്ച് ആക്കി എടുത്തത് ആണ് എന്ന് മനസ്സിലായി..

എന്റെ കൈ ഇപ്പൊൾ ഏറെ കുറെ പൂർണമായും ഭേദം ആയിരിക്കുന്നു.. എന്ത് മരുന്ന് ആണാവോ അവർ പുരട്ടിയത്..

“താഴേക്ക് പോകാം ഷോൺ..??”

“ഓകെ…”

ഞങൾ താഴേക്ക് ചെന്നപ്പോൾ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.. 2 കാറുകളിൽ ആയാണ് ഞങൾ പോകുന്നത്.. ഞാനും ആഷികയും ഒരു കാറിൽ കയറി.. ഇവിടെ അടുത്ത് തന്നെ ആയിരുന്നു അമ്പലം അത് കൊണ്ട് പെട്ടന്ന് തന്നെ എത്തി..

താഴെ നിന്ന് നോക്കുമ്പോൾ തന്നെ ഭയങ്കര ഭംഗി തോന്നി… വളഞ്ഞു പുളഞ്ഞു ആണ് പടിക്കെട്ടുകൾ.. കുറച്ച് മാറി കേബിൾ കാർ സർവീസ് ഉള്ളതായി കണ്ടൂ.. എന്നാൽ പ്രായം ആയ ആ മുത്തശ്ശി ഉൾപ്പടെ എല്ലാവരും പടിക്കെട്ട് കയറി തന്നെ പോകാം എന്ന് പറഞ്ഞു..

ഞാനും ആഷികയും ഒരുമിച്ചാണ് കയറി തുടങ്ങിയത്.. ഓരോ പടി കയറുമ്പോഴും അവൾ അറിയാതെ ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു… ഇളംകാറ്റിൽ ആടി ഉലയുന്ന അവളുടെ നേർത്ത മുടിയിഴകൾ.. അവൾ ഒരു കൈകൊണ്ട് അവ ചെവിക്ക് പുറകിലേക്ക് കോതി വച്ചു… ഓരോ പടി കയറുമ്പോഴും അവളോടൊപ്പം അവളുടെ കാതിലെ ജിമിക്കിയും തുള്ളി കൊണ്ടിരുന്നു… അതിന്റെ അറ്റത്തുള്ള മുത്ത് മണികൾ ആടികൊണ്ടിരുന്നു…

പെട്ടന്നാണ് ഞങ്ങൾക്ക് പുറകെ വന്നിരുന്ന പെൺകുട്ടികൾ ഓടി മുന്നിലേക്ക് വന്ന് എന്നോട് ചോദിച്ചത്…

“എന്ത് നോട്ടമാ ഷോൺ ആഷികയെ നോക്കുന്നത്… നല്ല റൊമാന്റിക് മൂടിൽ ആണെന്ന് തോന്നുന്നു…”

ഒരു ബോംബ് പോട്ടിച്ചിട്ട്‌ അവർ ഓടി മുകളിലേക്ക് പോയി..

ഇത് കേട്ടപ്പോൾ ആഷിക പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു… അവളും ഒന്നും പറയാതെ വീണ്ടും സ്റ്റെപ്പുകൾ കയറാൻ തുടങ്ങി.. ശേ.. ഇപ്പൊ കുളമായേനെ…

ഏകദേശം പകുതി കയറികാണും.. ഹോ എന്തൊരു കുത്തനെ ഉള്ള കയറ്റം ആണ്.. ബാക്കി എല്ലാവരും കൂൾ ആയി കയറുന്നുണ്ട്.. ആഷികയെ നോക്കിയപ്പോൾ അവൾ ഇതൊക്കെ എന്ത് എന്ന മട്ടിൽ കയറിക്കൊണ്ടിരിക്കുന്നു.. എനിക്കാണേൽ കിതച്ചിട്ട്‌ പാടില്ല…

“ആഷികാ…”

“എന്താ ഷോൺ..??”

“താൻ വല്ലാതെ തളർന്നു എന്ന് തോന്നുന്നു.. നമുക്ക് വേണമെങ്കിൽ റെസ്റ്റ് എടുത്തിട്ട് പോകാം..”

“ഏയ് ഇല്ലല്ലോ.. എനിക്ക് ഒരു തളർച്ചയും ഇല്ല.. അല്ലെങ്കിലും ഈ പത്തിരുനൂർ സ്റ്റെപ്പിനോക്കെ ആരേലും തളരുമോ..”

ശേ… ഞാൻ തളർന്നു എന്ന് പറഞ്ഞാൽ നാണക്കേടാണ്.. തൽക്കാലം കയറാം..

ഒരു വിധം കയറി ഞങൾ അമ്പലത്തിൽ എത്തി.. ഹോ.. എന്റെ മോനെ.. ഈ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ്.. പുഷ്കർ പട്ടണത്തിന്റെ ഏകദേശം എല്ലാ ഭാഗവും ഇവിടെ നിന്നും കാണാം.. സത്യത്തിൽ ഇത്രയും കഷ്ടപ്പെട്ട് പടി കയറി വന്നതിൽ ഒരു നഷ്ടവും ഇല്ല.. അത്രക്ക് നല്ല കാഴ്ചയാണ്…

അമ്പലത്തിൽ എന്റെയും ആഷികയുടെയും പേരിൽ ദീർഗ ദാമ്പത്യ പൂജ കഴിപ്പിച്ചു.. പിന്നെയും ഒരുപാട് പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു..

അവർക്കറിയില്ലല്ലോ ഈ ദാമ്പത്യത്തിന് ആകെ ഇനി ദിവസങ്ങൾ മാത്രമേ ആയുസ്സ് ഒള്ളു എന്ന്…

ഞാൻ ഫോൺ എടുത്ത് വെറുതെ ഫോട്ടോകൾ എടുത്ത് കൊണ്ടിരുന്നു.. പെട്ടന്ന് ശാലിനി ഓടി വന്ന് പറഞ്ഞു..

“അങ്കിൾ ഫോൺ താ.. ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും ഫോട്ടോ എടുത്ത് തരാം..”

ഞാൻ ആഷികയെ നോക്കി.. അവളും ചിരിച്ച് കൊണ്ട് ഓകെ പറഞ്ഞു..ഞാൻ ഫോൺ ശാലിനിക്ക്‌ കൊടുത്തു… അവള് ഫോണിൽ നോക്കി എന്തൊക്കെയോ ചെയ്യുന്നു ഫോട്ടൊ ഒന്നും എടുക്കുന്നില്ലല്ലോ…

“എന്ത് പറ്റി..??”

“ഒന്നൂല്ല ഇപ്പൊ എടുക്കാം..”

അവസാനം ഫോൺ അവൾ ഞങ്ങൾക്ക് നേരെ പിടിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങി.. ” കഴിഞ്ഞില്ലേ.. കുറെ നേരം ആയല്ലോ പോസ് ചെയ്യുന്നു…”

അവള് ഫോൺ എന്റെ കയ്യിൽ തരാതെ സ്ക്രീൻ എനിക്ക് നേരെ ആക്കി കാണിച്ച് തന്നു..

“ഇതെന്താ വീഡിയോ ആണോ.. അല്ലല്ലോ.. ഈശോയെ ഫേസ്ബുക് ലൈവ്..”

ഞാൻ ഫോൺ വാങ്ങാൻ ആയി അവളുടെ അടുത്തേക്ക് ചെന്നതും അവൾ തരില്ല എന്ന് പറഞ്ഞു കൈ ബാക്കിലോട്ട്‌ ഉയർത്തി… ആ ഒരു നിമിഷത്തിൽ അവളുടെ കുഞ്ഞി കയ്യിൽ നിന്നും എന്റെ ഫോൺ.. എത്രയോ അടി താഴ്ചയുള്ള ആ കൊക്കയുടെ ആഴങ്ങളിലേക്ക് പോകുന്നത് ഞാൻ കണ്ടു..

അടിപൊളി… അങ്ങനെ അതും പോയി… ശാലിനി രണ്ടും കൈ കൊണ്ടും വാ പൊത്തി പിടിച്ചു…

“സോറി അങ്കിൽ… അമ്മയോട് പറയല്ലേ.. അമ്മ എന്നെ കൊല്ലും…”

അവളെ പറഞ്ഞിട്ടും കാര്യം ഇല്ല.. അറിയാതെ പറ്റിയത് അല്ലേ… എന്നാലും ആ ലൈവ് എല്ലാവരും കണ്ടുകാണും.. ശേ.. ആഷികയുടെ കഴുത്തിൽ താലിയും ഉണ്ട് നെറ്റിയിൽ സിന്ദൂരം ഉണ്ട്.. നിൽപ്പ് കണ്ടാലേ മനസ്സിലാകും കപ്പിൾസ് ആണെന്ന്..

ആഷിക എന്റെ അടുത്തേക്ക് വന്നു ചോദിച്ചു..

“ആരുടെയും നമ്പർ ഓർമയില്ലല്ലോ..”

അയ്യോ അതും ശരിയാണല്ലോ..

“ഇല്ല..”

“നന്നായി.. അന്നെ ഓർത്തു വച്ചിരുന്നെങ്കിൽ ഇപ്പൊ ഉപകാരം ആവുമായിരുന്നു…”

“അത് പോട്ടെടോ.. സാരമില്ല.. ”

പിന്നെയും ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു… തിരികെ പൊന്നപോൾ കേബിൾ കാറിൽ ആണ് പോന്നത്.. ഹോ അത് ഒരു ഒന്നൊന്നര അനുഭവം ആയിരുന്നു…

തിരികെ വീട്ടിൽ എത്തി ഞാൻ ആഷികയുടെ ലാപ്ടോപ് വാങ്ങി അതിൽ ഫേസ്ബുക്ക് എടുക്കാൻ നോക്കി.. പക്ഷേ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉള്ളത് കൊണ്ട് മെസ്സേജ് പോകുന്നത് എന്റെ ഫോൺ നമ്പറിൽ ആയിരുന്നു.. നമ്പർ ബൈപാസ് ചെയ്ത് റീഡയറക്റ്റ് ചെയ്ത് അക്കൗണ്ടിൽ കേറാം.. ഏതായാലും വേണ്ട.. ഇനി കേറിയാൽ പിന്നെ ആളുകളുടെ ശല്ല്യം ആവും.. ഞാൻ ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ജിമൈൽ ഓപ്പൺ ആക്കി…

കമ്പനിയിൽ നിന്നും മെയിൽ ഉണ്ടല്ലോ.. ജോയിനിങ് ഡേറ്റ് കുറച്ചു എന്നും ഉടനെ ജോയിൻ ചെയ്യണം എന്നും ആണ്.. ഇൗ തിരക്കിന്റെ ഇടയിൽ ഞാൻ ഫോണും മെയിലും ഒന്നും നോക്കാതെ ഇട്ടിരിക്കുക ആയിരുന്നു..

ഞാൻ ഡേറ്റ് വച്ച് നോക്കിയപ്പോൾ ഇന്നാണ് ഡേറ്റ്… ഹേ… ഇന്നാണ് എന്റെ ജോയിനിങ് ഡേറ്റ്… ഇത് തിങ്കളാഴ്ച വന്ന മെയിൽ ആണല്ലോ.. ശേ… ഇനിയിപ്പോ എന്ത് ചെയ്യും.. ഒന്നും ചെയ്യാൻ ഇല്ല.. അങ്ങനെ അത് പോയി… ട്രെയിനിങ് കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞതാണ് എപ്പോൾ ജോയിൻ ചെയ്യാനും അവൈലബിൽ ആകണം എന്ന്… സാരല്ല ഒന്ന് പോയാൽ അടുത്തത്…

ആഷിക മുറിയിലേക്ക് വന്നപ്പോൾ ഞാൻ എല്ലാം ക്ലോസ് ചെയ്ത് ലാപ്ടോപ് അവൾക്ക് തിരികെ നൽകി..

*********** ************** **********

ഇൗ വീട്ടിൽ എല്ലാവരുമായും ഞാൻ ഭയങ്കര ക്ലോസ് ആണിപ്പോൾ എല്ലാവരും എന്നെ അവരിൽ ഒരാളായി അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ ആണ് കാണുന്നത്…

ചിരിയും കളിയും ഒക്കെ ആയി ആഷികയും ഒത്തുള്ള ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്യുകയാണ്…

ഞാൻ മറ്റൊന്നിനെ കുറിച്ചും ഇപ്പൊൾ ബോധവാൻ അല്ല.. വീടും നാടും ഒന്നും എന്റെ മനസ്സിൽ ഇല്ല…

ഞാൻ ജീവിക്കുന്ന ഈ വർത്തമാന കാലം അത് മാത്രമാണ് എനികുള്ളിൽ നിറയെ..

ഭൂതകാലം എന്നെ വേട്ടയാടുന്നില്ല.. ഭാവികാലം എന്നെ വ്യാകുലപ്പെടുത്തുന്നില്ല.. ഞാൻ പൂർണമായും ജീവിക്കുന്നത് വർത്തമാനത്തിൽ ആണ്…

ഞാൻ രാജസ്ഥാനിൽ വന്നിട്ട് ഇപ്പൊൾ രണ്ടര ആഴ്ചയായി.. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചിട്ടില്ല.. പക്ഷേ അതിൽ എനിക്കെന്തോ, കുറ്റ ബോധം തോന്നിയില്ല..

എല്ലാവരും ആയി നല്ല ബന്ധം സ്ഥാപിക്കാൻ ആയെങ്കിലും ആഷികയും ആയി എനിക്കിപ്പോഴും പൂർണമായി ഒരു ആത്മ ബന്ധം സ്ഥാപിക്കാൻ ആവുന്നില്ല.. അവൾ എന്നിൽ നിന്നും വഴുതി മാറുന്നത് പോലെ..

അങ്ങനെ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും മാത്രം ഉള്ള ഒരു സ്വകാര്യതയിൽ ഞാൻ അവളോട് ചോദിച്ചു…

“ആഷികാ..”

“ഹും..??”

“പ്രണയത്തെ പറ്റി എന്താ തന്റെ അഭിപ്രായം..??”

അവള് പുച്ഛത്തോടെ ഒന്ന് ചിരിച്ചതിന് ശേഷം തുടർന്നു…

“ഞാൻ അതിൽ വിശ്വസിക്കുന്നില്ല ഷോൺ.. പ്രത്യേകിച്ച് ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പരിപാടി.. എങ്ങനെയാടോ ഒരു പരിചയവും ഇല്ലാത്ത നമുക്ക് ഒന്നും അറിയാത്ത ഒരാളോട് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്നത്.. എനിക്ക് അത് ഇപ്പോളും ഉൾക്കൊള്ളാൻ ആകുന്നില്ല.. ഞാൻ അതിൽ വിശ്വസിക്കുന്നു ഇല്ല…ഷോൺ എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ..??”

“ഒന്നൂല്ല..”

ശേ.. ഇവളുടെ മനസ്സ് ഒരു തരി പോലും മറിയിട്ടില്ലല്ലോ.. ഞാൻ അടുത്തത് എന്ത് പറയും എന്നാലോചിച്ച് നിന്നപ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അത് പറഞ്ഞത്…

“ഷോൺ.. എനിക്ക് അടുത്ത ആഴ്ച യു കെയിൽ ജോയിൻ ചെയ്യണം..”

എന്റെ ഉള്ളിൽ ഒരു അഗ്നി പറവ്വത സ്ഫോടനം തന്നെ ഉണ്ടായി…

“അവിടെ എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞ് എല്ലാം ഓകെ ആക്കിയിട്ടുണ്ട്.. എനിക്ക് തോന്നുന്നു നമ്മൾ മറ്റന്നാൾ രാജസ്ഥാൻ വിടാം എന്ന്…”

എനിക് എന്ത് പറയണം എന്ന് അറിയില്ല… വാക്കുകൾ ഒന്നും കിട്ടുന്നില്ല.. ഇപ്പോളാണ് ഒന്ന് അടുത്ത് വരുന്നത്.. അതിനുള്ളിൽ പിരിയുക എന്ന് പറഞ്ഞാൽ…

“ഷോൺ ഇവിടുന്ന് നാട്ടിലേക്ക് അല്ലേ…??”

എന്ത് പറയും.. ഞാനും വരാം യു കെയിൽ എന്ന് പറഞ്ഞാലോ…

“ഷോൺ എന്താ ഒന്നും പറയാത്തത്‌..?”

“അതേ ഞാൻ നാട്ടിലേക്കാണ്…”

പെട്ടന്നുള്ള ഞെട്ടലിൽ അങ്ങനെ പറയാൻ ആണ് തോന്നിയത്..

“, ഓകെ… ഞാനും തന്റെ കൂടെ കേരളത്തിൽ വരാം.. കാരണം ഇവിടെ നിന്ന് നമ്മളെ യാത്രയാക്കാൻ എല്ലാവരും ഉണ്ടാകും അപ്പോ അത് ഒരു പ്രശനം ആകും.. ഞാൻ അവിടെ വന്ന് അവിടെ നിന്ന് മാറി കയറി കോളാം…”

ഞാൻ ഒന്നും പറയാതെ തലയാട്ടി.. അവൾ ഫോണും എടുത്ത് കൊണ്ട് പുറത്തേക്ക് പോയി.. ഞാൻ ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ബെഡിലേക്ക്‌ ഇരുന്നു…

എല്ലാം തീരാൻ പോകുന്നു…

ഒന്നുകിൽ ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കാം.. അല്ലെങ്കിൽ അവളുടെ കൂടെ രാജസ്ഥാനിൽ വന്ന പോലെ യു കെയിൽ പോകാം.. അല്ലെങ്കിൽ അവളെ പ്രോപോസ് ചെയ്യാം..

പ്രോപോസ് ചെയ്താൽ അവളുടെ പ്രതികരണം നോ ആകും എന്ന് ഉറപ്പാണ്.. പക്ഷേ അത് ഞങ്ങളുടെ റിലേഷൻ നെ ബാധികരുത്…

സത്യത്തിൽ അന്ന് ജൂലി കടന്നു പോയി കൊണ്ടിരുന്ന മാനസികാവസ്ഥ എന്താണെന്ന് എനിക്കിപ്പോൾ നന്നായി അറിയാം…

വിധി പോലെ വരട്ടെ….

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആഷിക തന്നെ ആണ് ഈ കാര്യം അവളുടെ പപ്പയോട് പറഞ്ഞത്.. എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഒറ്റ നിമിഷം കൊണ്ട് മായുന്നത് ഞാൻ കണ്ടു…

ഞങ്ങളെ പിരിയാൻ അവിടെ ആർക്കും ഇഷ്ടം അല്ലായിരുന്നു..

പക്ഷേ എന്ത് ചെയ്യാൻ സമ്മതിച്ചല്ലെ മതിയാകൂ….

**************** ************** ************

അങ്ങനെ ആ ദിവസവും വന്നെത്തി.. ഇന്ന് ഞാൻ രാജസ്ഥാൻ നോട് വിട പറയുകയാണ്.. ആഷികയോടും…

ഞങ്ങളുടെ ബാഗും സാധനങ്ങളും എല്ലാം കാറിൽ എടുത്ത് വച്ചിരുന്നു… ഞാൻ എല്ലാവരോടും യാത്ര ചോദിച്ചു.. എല്ലാവരും ഈറൻ അണിഞ്ഞ മിഴികളോടെ ആണ് ഞങ്ങളെ യാത്രയാക്കിയത്…

കാറിൽ ഞാനും അവളുടെ പപ്പയും അവളും പിന്നെ കുറച്ച് ബന്ധുക്കളും മാത്രം…

എയർപോർട്ടിൽ വച്ച് അവസാനമായി യാത്ര ചോദിക്കുമ്പോൾ അവളുടെ പപ്പ നിറ കണ്ണുകളോടെ എന്നോട് ഒന്ന് മാത്രം പറഞ്ഞു..

“ഷോൺ.. എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് നീ എന്റെ മകളെ പൊന്നുപോലെ നോക്കും എന്ന്.. നിന്നെ എന്റെ മരുമകൻ ആയി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു…”

എനിക്കൊന്നും തിരിച്ച് പറയാൻ ആയില്ല.. ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു.. എന്റെ നിസ്സഹായത മുഴുവൻ അതിൽ ഉണ്ടായിരുന്നു…

ഒരു നാടിനെ മുഴുവൻ ചതിച്ച് കൊണ്ടാണ് ഞാൻ തിരികെ പോകുന്നത്…

ആഷികയും അവളുടെ പപ്പയും കെട്ടിപിടിച്ച് കുറെ നേരം കരഞ്ഞു.. അവൾ കരഞ്ഞു കാണുന്നത് ആദ്യമായി ആണ്.. ഒരു പക്ഷെ മനസ്സ് കൊണ്ട് അവൾ പപ്പയോട് മാപ്പ് ചോദിച്ചിരിക്കും…

ഫ്ളൈറ്റിൽ കയറി ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല… അവള് അവളുടെ ലോകത്തും ഞാൻ എന്റെ ലോകത്തും… പക്ഷേ അവളുടെ മൂഡ് ഒക്കെ ഓകെ ആയി എന്ന് തോന്നുന്നു.. അവൾ ഇപ്പൊൾ ഫുൾ പോകാൻ ഉള്ള മൂഡിൽ ആണ്…

അവസാനം ഫ്ലൈറ്റ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു…

എന്റെ ഹൃദയം നെഞ്ച് തകർത്ത് വെളിയിൽ വരും എന്ന് തോന്നിപ്പോകുന്നു…

ഞങ്ങളുടെ അവസാന കൂടി കാഴ്ച്ച….

ഫ്ലൈറ്റ് ഇറങ്ങി ഞങൾ പുറത്തേക്ക് വന്നു.. അവൾക്ക് കണക്ഷൻ ഫ്ലൈറ്റ് വരുന്ന ടെർമിനലിൽ പോണം.. ഞങ്ങൾക്ക് രണ്ടാൾക്കും യാത്ര ചോദിക്കാൻ കഴിയുന്നില്ല..

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് കൂടി അറിയില്ല… അവസാനം മൗനം ഭേദിച്ച് അവൾ തന്നെ പറഞ്ഞു…

“ഷോൺ തന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല… അത്രക്കും താൻ എന്നെ സഹായിച്ചിട്ടുണ്ട്.. ഒരു പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകും.. തന്നെ ഞാൻ ഒരിക്കലും മറക്കില്ല.. താൻ എന്നും എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും…”

പെട്ടന്ന് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചത്.. അവൾ എന്നെ കെട്ടിപിടിച്ചു…

പക്ഷേ അത് തീർത്തും രണ്ട് സുഹുത്തുക്കൾ തമ്മിൽ ഉള്ളത് ആയിരുന്നു… കണ്ണുനീർ തടയാൻ ഞാൻ വല്ലാതെ പാടുപെട്ടു… അവള് അവളുടെ ബാഗ് തുറന്ന് ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് എനിക്ക് നേരെ നീട്ടി….

“ഇത് എന്റെ പ്രതിഫലം ആയിട്ടൊന്നും കരുതരുത്.. എന്റെ ഒരു സന്തോഷത്തിന്…”

ഞാൻ അത് വാങ്ങി തുറന്നു നോക്കി

അതിൽ ഒരു കുഞ്ഞു ചില്ല് ഹൃദയം.. അതിൽ ഒരു ചുവന്ന ദ്രാവകം.. അതിനുള്ളിൽ മറ്റൊരു ഹൃദയത്തില് ഫ്രണ്ട്സ് എന്ന് എഴുതിയിരിക്കുന്നു…

ഞാൻ മറുപടി ഒന്നും പറയാതെ നിസ്സഹായനായി ചിരിക്കുക മാത്രം ചെയ്തു…

അവള് വാച്ചിൽ നോകിയ ശേഷം പറഞ്ഞു..

“ഷോൺ ഫ്ലൈറ്റിന് ടൈം ആയി.. ഞാൻ ചെല്ലട്ടെ…”

എനിക്കൊന്നും പറയാൻ ആവുന്നില്ല.. നിന്നിടത്ത് നിന്ന് അനങ്ങാൻ ആവുന്നില്ല..

ഞാൻ നിസ്സഹായനായി.. തലകൊണ്ട് ആംഗ്യം കാണിച്ചു…

അവള് ഒന്ന് താഴേക്ക് നോക്കിയ ശേഷം ബാഗ് എടുത്ത് നടക്കാൻ തുടങ്ങി..

അവള് കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.. ഒരു തവണ പോലും അവൾ തിരിഞ്ഞു നോക്കിയില്ല..

പുറത്തേക്ക് ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു…

(കഥയുടെ മൂന്നാം ഭാഗം വീണ്ടും കേരളത്തിൽ)

കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ആയില്ല… എന്റെ മനസ്സ് ഇപ്പോളും അവളുടെ കൂടെ ആണ്.. ശരീരം മാത്രം ആണ് ഇവിടെ ഉള്ളത്…

നാടിനെ കുറിച്ചും വീടിനെ കുറിച്ചും ഒക്കെ ഞാൻ മറന്നിരുന്നു… ഇപ്പൊൾ അവസാനം വീണ്ടും അങ്ങോട്ട് തന്നെ…

എന്ത് നേടി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേ ഒള്ളു.. ഒരിക്കലും മറക്കാത്ത ഒരുപാട് ഓർമകൾ…

കാർ വീട്ടു മുറ്റത്ത് എത്തി നിന്നു.. ഗെയിറ്റ് കടന്നു ഞാൻ ഉള്ളിലേക്ക് ചെന്നു..

ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വീട് പൂട്ടിയിരിക്കുകയാണ്.. ചേട്ടത്തി വരുന്ന വരെ ഇവിടെ ഇരിക്കാം.. ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ ഇരുന്നു… എപ്പോളോ അറിയാതെ മയങ്ങി പോയി…

പൊട്ടി ചിരിക്കുന്ന ആഷികയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ആണ് ഞെട്ടി കണ്ണ് തുറന്നത്..

വാച്ചിൽ നോക്കിയപ്പോൾ സമയം 6.15.. ചേട്ടത്തി എന്താ ഇനിയും വരാത്തത്.. പെട്ടന്ന് ആണ് ഒരു കാറിന്റെ ശബ്ദം കേട്ടത് …. കാർ മുറ്റത്ത് നിർത്തി.. ചേട്ടത്തി ആണ്..

എന്നെ കണ്ടതും ചേട്ടത്തി ഞെട്ടിയ പോലെ തോന്നി… പിന്നെ അതെ നടുക്കത്തോടെ ചോദിച്ചു…

“ഷോൺ…. നീ….”

“ചേട്ടത്തി…”

“ഓഹോ അപ്പോ മറന്നിട്ടില്ല അല്ലേ…??”

ചേട്ടത്തി ദേഷ്യത്തോടെ അത് ചോദിച്ചപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ ആയില്ല…

“എവിടെ…?? നിന്റെ ഭാര്യ എവിടെ…??”

“ചേട്ടത്തി ഞാൻ എല്ലാം പറയാം.. പ്ലീസ് ദേഷ്യപ്പെടല്ലെ..”

പെട്ടന്ന് ചേട്ടത്തി പൊട്ടിത്തെറിച്ചു..

“ഞാൻ എങ്ങനെ ദേഷ്യപ്പെടാതെ ഇരിക്കണം എടാ… ഇവിടുന്ന് ഒരുത്തീടെ കല്ല്യാണം കൂടാൻ ആണ് എന്നും പറഞ്ഞ് നീ രാജസ്ഥാനിൽ പോയി.. എന്നിട്ട് വിളിച്ചാൽ ഫോണും എടുക്കില്ല തിരിച്ചും വിളിക്കില്ല.. അവസാനം കല്ല്യാണം കൂടാൻ പോയ പെണ്ണിനെ കല്ല്യാണം കഴിച്ച് അത് ഫേസ്ബുക്കിൽ ലൈവും ഇട്ട് ഫോണും ഓഫ് ചെയ്ത് വച്ച നിന്നോട് പിന്നെ ഞാൻ എങ്ങനെ പെരുമാറണം.. നീ എന്നെ കുറിച്ച് ഓർക്കണ്ട.. നിന്റെ ചേട്ടായി എന്ന് പറയുന്ന ഒരാൾ ഉണ്ടല്ലോ.. ഇക്കണ്ട തോന്ന്യാസം മുഴുവൻ ചെയ്യുന്നെന്‍റെ മുന്നേ നീ ആ മനുഷ്യനെ പറ്റി ഒന്ന് ആലോചിച്ച് നോക്കിയോ… നിന്നെ കുറിച്ച് ഓർത്ത് ഉള്ളും ഉരുകി നടക്കാണ് ആ മനുഷ്യൻ ഇപ്പോളും.. ഷോൺ നീ കാണിച്ചത് മഹാ മോശം ആയി പോയി.. ഇന്ന് വരെ ഞങൾ നിന്റെ ഒരു ഇഷ്ടത്തിനും എതിര് നിന്നിട്ടില്ല.. നിന്നെ സപ്പോർട്ട് ചെയ്തിട്ടേ ഒള്ളു.. ആ ഞങ്ങളോട് ഒരു വാക്ക് നിനക്ക് പറയാമായിരുന്നു….”

എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല… ഞാൻ നേരെ ചെന്ന് ചേട്ടത്തിയെ കെട്ടിപിടിച്ച് കരഞ്ഞു…. ഉള്ളിൽ അത് വരെ അടക്കി പിടിച്ചത് എല്ലാം കണ്ണീരായി പുറത്ത് വരാൻ തുടങ്ങി…

ചേട്ടത്തികും വിഷമം ആയി എന്ന് തോന്നുന്നു… ഞാൻ കെട്ടി പിടുത്തം വിടുവിച്ച് ചേട്ടത്തിയോട് പറഞ്ഞു…

“നിങൾ കരുതുന്ന പോലെ ഒന്നും അല്ല കാര്യങ്ങൽ.. ഞാൻ എല്ലാം പറയാം.. ചേട്ടത്തി ചേട്ടായിയെ വിളിക്ക്..”

“ഓകെ.. ആദ്യം നമുക്ക് ഒരിടം വരെ പോണം.. ചേട്ടായി അവിടെ ഉണ്ട്…”

“എവിടെ..?? എവിടേക്കാണ് പോകുന്നത്..?”

“സിറ്റി ഹോസ്പിറ്റൽ…”

“അവിടെ എന്താ… ആരാ ഹോസ്പിറ്റലിൽ..??”

“ജൂലി…”

“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”

“Suicide Attempt….”

(തുടരും…)

Comments:

No comments!

Please sign up or log in to post a comment!