❤️കൈക്കുടന്ന നിലാവ് -04❤️

“””നീ    നടന്നോ  ഞങ്ങള്  വന്നോളാം…..!!!””” എന്ത്  പറയണമെന്ന്  കുഴങ്ങി  നിന്ന എന്നെ  സഹായിക്കാനെന്നോണം  അമ്മു  പറഞ്ഞു……  അവൾ  തല കുലുക്കിക്കൊണ്ട്  ബസിനടുത്തേയ്ക്ക്  നടന്നു….. ബസിന്റെ  രണ്ടാമത്തെ  സ്റ്റെപ്പിലേയ്ക്ക്  കയറുന്നതിനു മുന്നേ  അവൾ  ഒരിക്കൽ കൂടി  തിരിഞ്ഞു  നോക്കി…..  അവളുടെ ആ  പൂച്ചക്കണ്ണുകൾ  എന്തൊക്കെയോ  പറയാതെ  പറയുന്നത്  പോലെ….. ഓരോ  നോട്ടവും എന്റെ   നെഞ്ചു തുളച്ചു കയറുന്നുണ്ടോ  എന്നൊരു  സംശയം…..

“””ഹലോ……  സാറെന്താ  നിന്നാലോചിക്കുന്നേ…….????  പോണ്ടേ…….????””” അമ്മു  എന്റെ  കയ്യിൽ  തോണ്ടി വിളിച്ചു……

“””എടീ  പോണോ…..????  എനിക്കെന്തോ പോലെ….!!!!”””

“”””ഹ… അതുകൊള്ളാം……  അവള്  മേടിച്ചു തന്ന  തുണിയുമിട്ടോണ്ട്  മുങ്ങാനാണോ  മോന്റെ  പരിപാടി….????  അതാണുദ്ദേശമെങ്കിൽ  ഞാനിപ്പോത്തന്നെ  അവളോട്‌ പോയിപ്പറയും……  നോക്കിക്കോ…..!!!!””””” അമ്മു  എന്നെ  ഭീഷണിപ്പെടുത്തി……

“”””എടീ  നിന്നെയൊക്കെ……!!!!  അല്ല  അവളെനിക്ക്  ഡ്രെസ്സ് മേടിച്ചു തന്ന കാര്യം  നീയെങ്ങനെ അറിഞ്ഞു……???””””   ബസ്സിനടുത്തേയ്ക്ക്  നടക്കുന്നതിനിടയിൽ    ഞാൻ  അമ്മുവിനോട്  തിരക്കി……

“”””അതിന്  നീയല്ലല്ലോ  അവൾ…..!!!!”””

“”””ഗൗരി  പറഞ്ഞോ…..???””””

“”””ഹും…..  പക്ഷേ  അങ്ങനെയല്ല  പറഞ്ഞേ…..!!!!””””  അവൾ  അതു വിവരിക്കാനൊരുങ്ങി…….

“”””പിന്നെങ്ങനെയാ  അവള്  പറഞ്ഞേ…..????”””” ഞാൻ  അതേ  ടോണിൽ  തിരിച്ചു  ചോദിച്ചു…..

“”””അവള്  വന്നിട്ട്  ചോദിക്കുവാ……  ഇപ്പൊ  നിന്റെ  ചേട്ടനിട്ടേക്കുന്ന  ഡ്രെസ്സ്  സൂപ്പറല്ലേന്ന്…..????””””

“”””അപ്പൊ നീയെന്ത്‌  പറഞ്ഞു…..????””””

“”””തരക്കേടില്ലെന്ന്…..!!!  അപ്പൊ  അവളുടെ  മുഖം  പോയതൊന്നു  കാണണമായിരുന്നു…..!!!!  പാവം  കരഞ്ഞില്ലന്നേയുള്ളൂ……!!! അപ്പൊത്തന്നെ  മനസ്സിലായി  ഇതവള്  മേടിച്ചു  തന്നതാന്ന്………!!!! “”””  അവളെന്നെ നോക്കി  വാ പൊത്തി  ചിരിച്ചു…..

“”””ശവം…..!!!! അല്ലേലും  നിന്റെ  വായീന്ന്  നല്ലതൊന്നും   വെളിയിൽ  വരില്ലല്ലോ….  എങ്ങനെ  സാധിക്കുന്നു  ഇതൊക്കെ….????”””””

“”””അതെങ്ങനെ  ഞാൻ  നിന്നെ കണ്ടല്ലേ  വളരുന്നേ……  അപ്പൊ  എന്റേന്ന്   ഇത്രയൊക്കെ  പ്രതീക്ഷിച്ചാ മതി……!!!!”””””  അവളെന്നെ  നോക്കി വീണ്ടും  പല്ലിളിച്ചു  കാട്ടി…….

ഞാൻ  പിന്നെ  അവളോടൊന്നും  മിണ്ടിയില്ല….. നേരേ  ചെന്ന്  ബസ്സിൽ  കയറി…..

“””അതേ….

.  പിന്നീന്ന്  മൂന്നാമത്തെ  സീറ്റ്…..!!!”””   എന്റെ   കണ്ണുകളിലെ  പരതൽ  കണ്ടിട്ടെന്നോണം   അമ്മു  എന്റെ  ചെവിയിൽ പറഞ്ഞു….. ഞാൻ  തിരിച്ച്  അവളെ  രൂക്ഷമായി  നോക്കി…..

“””എടാ…. ഏട്ടാ   നീയെന്നെ  നോക്കി  ദഹിപ്പിക്കാതെ   അവളുടടുത്തു പോയിരിക്കാൻ  നോക്ക്…..  അവള്  നിനക്ക്  സീറ്റൊക്കെ  പിടിച്ചിട്ടിട്ട് ഇരിക്കണ കണ്ടില്ലേ……!!!!””” അമ്മു  ഗൗരിയിരുന്ന  സീറ്റിലേയ്ക്ക്  കണ്ണു കാണിച്ചിട്ട്  പറഞ്ഞു……  ഞാൻ  നോക്കിയപ്പോൾ  സംഗതി  ശെരിയാണ്…..  ഗൗരി  ഒറ്റയ്ക്കൊരു  സീറ്റിലിരിയ്ക്കുവാണ്……  അവളുടെ  ഫ്രണ്ടിൽ  ഒരു  സീറ്റ്  ഒഴിവുമുണ്ട്……  അമ്മു   ആ  സീറ്റ്  കയ്യടക്കുന്നതിനു  മുന്നേ  ഞാനോടി  വിന്ഡോ  പിടിച്ചു……

“”””കഷ്ടോണ്ട്  ഏട്ടാ…..!!!””” അമ്മു  എന്റെ  മുന്നിൽ  വന്നു  നിന്ന്  ചിണുങ്ങി……

“””നീയെന്താ  നിക്കുന്നേ…..???? ഇരിക്കുന്നില്ലേ…..??? “””  ഞാൻ  വിന്ഡോയിലേയ്ക്ക്  കുറച്ചു  കൂടി  ഒതുങ്ങിയിട്ട്  അവളോട്‌  ചോദിച്ചു…..  അതു പറയുമ്പോൾ  എനിക്ക്  ചിരി പൊട്ടുന്നുണ്ടായിരുന്നു……  വിന്ഡോ സീറ്റ്  കൊടുക്കാത്തതും  പോരാ  അവളെ  കളിയാക്കുക  കൂടി  ചെയ്തപ്പോൾ  അവൾക്ക്  അടിമുടി   വിറഞ്ഞു കേറി….. അവളെന്നെ  പിടിച്ചു വലിച്ചു…..  രക്ഷയില്ലെന്ന്  കണ്ടപ്പോൾ   അടിയ്ക്കുകേം  മാന്തുകേമൊക്കെ  ചെയ്തു….. ഞാനെല്ലാം സഹിച്ചു……

“””വിസ്മയാ….. നീ   വേണേലിവിടിരുന്നോ…..!!!!”””  അത്രേം നേരം  ഞങ്ങളുടെ കോപ്രായങ്ങൾ  കണ്ടിരുന്ന  ഗൗരി  വിന്ഡോ  സീറ്റ്  ചൂണ്ടിക്കൊണ്ട്  അമ്മുവിനെ  ക്ഷണിച്ചു……  അതുകേട്ടതും  അമ്മു  എന്നെയും  ഗൗരിയെയും മാറിമാറി  നോക്കി…..  അവളുടെ  മുഖഭാവത്തിൽ  എന്തൊക്കെയോ  സംശയങ്ങൾ  നിഴലിട്ടിരുന്നു…… ഇനി  അവളെ  അവിടെയിരുത്തീട്ട്  ഗൗരി  എന്റടുത്ത്  വന്നിരുന്നാലോ  എന്ന ചിന്തയാണ്  പുള്ളിക്കാരിക്ക്……

“””ഓ…..  എനിക്കാരുടേം  ഓശാരമൊന്നും  വേണ്ട……!!!!”””  അമ്മു  വാശിയെടുത്ത്  എന്നെയൊന്ന്  ചൂഴ്ന്ന്  നോക്കിയിട്ട്  എന്റടുത്തിരുന്നു……

“””അതേ…..  എന്റമ്മൂന്  ആരുടേം  ഓശാരോന്നും   വേണ്ട….  അല്ലേ  അമ്മൂസേ….???””””   എന്റെ  നോട്ടം   യഥാക്രമം  ഗൗരിയിൽ  നിന്നും അമ്മുവിലേയ്ക്ക്  മാറി…..  എന്റെ  ഭാവം  കണ്ടതും  ഗൗരി  വാ പൊത്തി ചിരിച്ചു….. ഞാനവളുടെ  ചിരിയുടെ ഭംഗി ആസ്വദിക്കാൻ തിടുക്കമിട്ടു……  അവളുടെ  ഓരോ  ഭാവത്തിനും  എന്ത് ഭംഗിയാണ്  ദൈവമേ…… കണ്ണെടുക്കാൻ  തോന്നുന്നില്ല……

“””അതേ…..!!!””” അമ്മു  എന്നെ  ചുരണ്ടി  വിളിച്ചു….
. “””മതി  നോക്കി  വെള്ളമിറക്കിയത്…… ദേ  അമ്മ വരുന്നുണ്ട്….!!!”””  അപ്പോൾ  ബസ്സിലേയ്ക്ക്  കയറിയ  അമ്മയെ  ചൂണ്ടിക്കൊണ്ട്  അവൾ  പറഞ്ഞു….. ഞാൻ  പെട്ടെന്ന്  അവളിൽ  നിന്നും  മുഖം  മാറ്റി  മാന്യനായി……

“””എടാ…. പട്ടീ  മാറടാ…..  വിന്ഡോ സീറ്റ്  എനിക്ക്  വേണം…..!!!””” അമ്മു  പെട്ടെന്ന്  എന്തോ ഓർത്തിട്ടെന്ന പോലെ  പറഞ്ഞു…..  എന്നിട്ട്  എന്റെ  തോളിൽ  ആഞ്ഞൊരു  കടി…… പ്രതീക്ഷിക്കാതെയുള്ള   അവളുടെ ആ  പ്രവർത്തിയിൽ  ഞാൻ  നിലവിളിച്ചു പോയി….. ബസ്സിലിരുന്ന  സകലരുടെയും  ശ്രെദ്ധ  ഞങ്ങളിലായി….. ഏതോ  വല്യമ്മ  പ്രാകുകേം  ചെയ്തു…… ബസ്സ്  മുഴുവൻ  കസേര അഡിക്ടഡ്    ടീംസായോണ്ട്  അതിലൊരു  പുതുമയും  തോന്നിയില്ല…… പ്രാകലാണല്ലോ  ഇവരുടെ  മെയിൻ…..!!!!

അപ്പോഴേക്കും  അമ്മ  ഓടി അടുത്ത്  വന്നിരുന്നു…..  അമ്മയുടെ  വായീന്ന്  രണ്ടിനും  നല്ല  കിട്ടി…..

“””വിനൂ……  നിങ്ങളടുത്തടുത്തിരിക്കണ്ട…..  അടുത്തിരിക്കാൻ  കൊള്ളില്ല  രണ്ടും……  അമ്മൂ  ദേയിറങ്ങി  ഗൗരീടടുത്തിരി…..!!!””” അമ്മ അവസാന  വിധി  പ്രഖ്യാപിച്ചു…..

“””ഇല്ല…..  ഞാനിവിടുന്ന്  മാറൂല…. വേണേൽ  ഏട്ടൻ പിന്നിലിരിക്കട്ടേ…..!!!””” അവളും  നിലപാട്  വ്യക്തമാക്കി……  അമ്മുവിന്റെ  സ്വഭാവം  വൃത്തിയായി  അറിയാവുന്നതു കൊണ്ടും  ആളുകളൊക്കെ  നോക്കുന്നത് കൊണ്ടും  അമ്മയൊന്നയഞ്ഞു…..  അമ്മ  എന്നെ നോക്കി….

വൈദ്യൻ  കല്പിച്ച പാല് കിട്ടിയ സന്തോഷത്തിൽ  ഞാൻ  പിന്നിലിറങ്ങിയിരുന്നു……. ഗൗരിയോടൊപ്പം……!!!!

കാറിൽ  അവളൊപ്പം  യാത്ര ചെയ്തതിനെക്കാളും  വയലിൽക്കൂടി  അവളെയും  താങ്ങിക്കൊണ്ട്  നടന്നതിലേറെയും   എനിക്കാ നിമിഷം  കിട്ടിയ  അനുഭൂതി പറഞ്ഞറിയിക്കാൻ  കഴിയാത്തയൊന്നായിരുന്നു…..!!! ബസ്സിൽ  മുഴങ്ങുന്ന  പ്രണയഗാനങ്ങളും  കേട്ട്  വഴിയോരക്കാഴ്ച്ചകളും  കണ്ട്  ഇഷ്ടപ്പെട്ട  പെൺകുട്ടിയുടെ അടുത്തിരുന്ന്  പോകുമ്പോൾ  കിട്ടുന്നൊരു  ഫീല്…..  ആഹാ…. അന്തസ്സ്…..!!!!!

അസ്തമയ സൂര്യന്റെ പൊൻവെളിച്ചത്തിൽ  തല്ലിത്തിളങ്ങിയ  അവളുടെ പൂച്ചക്കണ്ണുകളും   വിറയാർന്ന  മാരുതൻ  തൊട്ടുതഴുകിയപ്പോൾ  പാറിപ്പറന്ന  മുടിയിഴകളും നോക്കി ഞാൻ  ഹെഡ് റസ്റ്ററിലേയ്ക്ക്  തല ചായ്ച്ചു  കിടന്നു……  പെട്ടെന്ന്  അവളെന്നെ  തിരിഞ്ഞു  നോക്കി….. എന്റെ  വാപിളർന്ന  നോട്ടം  കണ്ടിട്ടാകണം  അവളൊന്ന്  ചിരിച്ചു…..  അടുക്കി നിരത്തിയ പല്ലുകൾക്കിടയിൽ  പറഞ്ഞാൽ  കേൾക്കാത്തത് പോലെ വരിതെറ്റി  നിന്ന  രണ്ട് കുഞ്ഞൻ  പല്ലുകൾ…..  അതവളുടെ  ചിരിയുടെ  മേന്മ കൂട്ടി……

“””എന്താ മൊരടാ….
.  എന്തായിങ്ങനെ  നോക്കുന്നേ…..????  വിന്ഡോ സീറ്റ്  വേണോ…..???”””” അവൾ  പുരികം   താളത്തിൽ  മുകളിലേയ്ക്കുയർത്തി…..

“””വേണ്ട…..!!!””” അതു പറയുമ്പോഴും  തലയൊന്ന്  ചരിയ്ക്കാനോ  കണ്ണുകൾ  മാറ്റാനോ  ഞാൻ  അശക്തനായിരുന്നു……

എന്റെ  നോട്ടത്തിൽ  ഒരു മയോമില്ലെന്ന്  കണ്ടതും  അവൾ  തല എന്റടുത്തേയ്ക്ക്  കൊണ്ടുവന്നു…..

“””എന്തേ…. വയലിൽ  വെച്ചു ചെയ്തേന്റെ  ബാക്കി വല്ലതും ചെയ്യാനാണോ പരിപാടി…..???””” ഗൗരി  രഹസ്യമെന്നോണമാണ്  ചോദിച്ചതെങ്കിലും  ഞാൻ  പരസ്യമെന്നോണം  ഞെട്ടി……

“””ഞാഞ്ചുമ്മാ  ചോദിച്ചതാ….!!!””” എന്റെ  മുഖഭാവം  മാറിയത്  കണ്ടപ്പോൾ  അവൾ  പറഞ്ഞു…..

“””പിന്നെ  താങ്ക്സുണ്ടേട്ടോ…..!!!!””” അവളും  തല  റസ്റ്ററിലേയ്ക്ക്  വെച്ച്  എന്നെ  നോക്കി  കിടന്നു…..

“””എന്നാത്തിന്…..???”””

“””അല്ല…..  വരുന്നില്ലെന്നൊക്കെ  പറഞ്ഞിട്ട്  വന്നല്ലോ…..  അതിന്…..!!!!””” അവൾ  നന്ദി സൂചകമായി  നോക്കിയിട്ട് പറഞ്ഞു….. ഞാൻ  മറുപടി പറയാതെ  അവളെയും നോക്കിക്കിടന്നു…..

“”””””സ്…. സ്സ്….. സ്…..!!!!!”””” പെട്ടെന്ന്  പിന്നിൽ  നിന്നൊരു  സൗണ്ട്  കേട്ടു….

“””ബസ്സിൽ  പാമ്പു കേറിയോ….???””” ഞാൻ  സ്വയം  ചോദിച്ചോണ്ട്  കാലുയർത്തി  ബസ്സിന്റെ  ഫ്ലോറിലൊക്കെ  നോക്കി….

“””താനിതെന്തായീ കാണിക്കുന്നേ…..????”””  ഗൗരി  ചിരിയടക്കാൻ  കഴിയാതെ  എന്നെ  നോക്കി…..

“””പാമ്പ്‌…..!!!””””

“””പാമ്പല്ല….!!!  കീരി….. ദേ യിരിക്കുന്നു…..!!!”””  അവൾ  പിന്നിലേയ്ക്ക്  കണ്ണുകാണിച്ചിട്ട്  പറഞ്ഞു….. ഞാൻ   അവൾ  ചൂണ്ടിയ  ഭാഗത്തേയ്ക്ക്  നോക്കി……

“””ഹായ്…..  ആരതിചേച്ചി…..!!!!””” ഉള്ളിലുണ്ടായ  സന്തോഷം  അതേ പടി  പുറത്തു ചാടി….. ചേച്ചി  എന്നെ  കൈ കാട്ടി വിളിച്ചു….. ഏറ്റവും പിന്നിലിരുന്ന ചേച്ചിയുടെ  അടുത്ത  സീറ്റും കാലി….. ഞാൻ  ബസ്സിൽ  കേറിയപ്പോൾ  അവിടെ  അങ്ങനെയൊരു  സീറ്റുണ്ടായിരുന്നോ…..????

“””ഞാനിപ്പോ വരാമേ….!!!””” ഞാൻ  ഗൗരിയോട്  യാത്ര പറഞ്ഞിറങ്ങി…… പെട്ടെന്ന്  അവളെന്റെ  കയ്യിൽ  കടന്നു പിടിച്ചു….. ഞാൻ  ചോദ്യഭാവേന  അവളെ  നോക്കി…..

പെണ്ണ്  കട്ടകലിപ്പിൽ….. അവളുടെ  കണ്ണിലെ തീയിൽ  ഞാൻ  വെണ്ണീറാകുമോ എന്നു പോലും സംശയിച്ചു പോയി….

“‘”മര്യാദക്കിവിടിരുന്നോ…..  അല്ലേലെന്റെ  വിധമ്മാറും….!!!””” കാറ്റിൽ പറന്ന്  മുഖത്തേയ്ക്ക്   വീണ മുടിയിഴകളെ  മാടിയൊതുക്കിക്കൊണ്ട്  അവളെന്നെ  ഭീഷണിപ്പെടുത്തി……

ഭീഷണി  പണ്ടേ  നമുക്ക്  മറ്റേതാ….
.   പക്ഷെ  എവിടെയോ  മുളപൊട്ടിയിരുന്ന  അവളോടുള്ള  പ്രണയത്തിൻ ഫലം  ഞാനവിടെയിരുന്നു……

“””എന്താ മോന്റുദ്ദേശം…..????  രാവിലെ തൊട്ട്  ഞാൻ ശ്രെദ്ധിക്കുവാ…..  അവളെ കാണുമ്പോ വല്ലാത്തൊരിളക്കം….  എന്തേലും ദുരുദ്ദേശമാണ്  മനസ്സിലെങ്കിൽ….. ങ്ങും…   ഞാനൊന്നും  പറയുന്നില്ല……!!!!””” അവൾ  തല  വീണ്ടും  എന്നോടടുപ്പിച്ചിട്ട്  പതിഞ്ഞ  സ്വരത്തിൽ  പറഞ്ഞു….  ഞാൻ  മറുപടിയൊന്നും പറയാതെ  തല കുനിച്ചിരുന്നു…..  കുറ്റബോധമൊന്നുമല്ല…..  അവളുടെ  കണ്ണില്  നോക്കാൻ  പറ്റുന്നില്ല…..

“””നോക്കിക്കാണ്…..  കള്ളലക്ഷണം…..!!!!””” അവൾ  വീണ്ടും  മുറുമുറുത്തു…..

ഞാനൊന്നും  മിണ്ടാതെ  കണ്ണടച്ചു  കിടന്നു…. എന്തിനാ  വെറുതെ  അവളുടെ  വായിലിരിക്കുന്നത്  കേൾക്കുന്നേ…. ഒരു  പത്ത് മിനിറ്റ് കഴിഞ്ഞു കാണും  ഞാനതേ കിടപ്പ്  തുടർന്നു…. ചെറുതായൊന്ന്  മയങ്ങിപ്പോയെന്ന്  തന്നെ  പറയാം…..     പെട്ടെന്ന്  വണ്ടിയൊരു  ഗട്ടറിൽ  വീണു…..  ഞാൻ  ഞെട്ടിയെഴുന്നേറ്റ്  ചുറ്റും  നോക്കി…..  അപ്പോൾ  അടുത്തു നിന്നും  മണികിലുക്കം കേട്ടു….. ദൈവമേ…. ക്ഷേത്രത്തിന്റെ  പടിക്കലാണോ  കിടന്നേ…..???

കഴുത്ത്  വലത്തേയ്ക്കൊന്നൊടിച്ചപ്പോൾ   ഗൗരി  എന്നെ നോക്കി  കിലുകിലേ ചിരിക്കുന്നു…. ഞാനവളെ  രൂക്ഷമായി  നോക്കി….  അപ്പോഴും  എന്റെ  ഞെട്ടല്  മാറിയില്ല….. ഞാനൊന്നു കൂടി  ചുറ്റും  നോക്കി…..  അവൾ  വീണ്ടും  എന്റടുത്തേയ്ക്ക്  ചേർന്നിരുന്ന്  എന്റെ  തലയിൽ തടവി…..

“””ഒന്നൂല്ല…..  ഉറങ്ങിയ്ക്കോ…..!!!!”””  അതു പറയുമ്പോഴും  അവൾ  ചിരിയടക്കാൻ  പാടുപെട്ടു….. ഞാൻ  വീണ്ടും  തല ചായ്ച്ചു  കിടന്നു…..  അവൾ  പതിയെ  എന്റെ  നെറുകയിൽ  തലോടി….

“””ഹൊ….  നോക്കിക്കേ….  ഉറങ്ങുമ്പോ  എന്ത് പാവാന്ന്….  ബോധമുള്ളപ്പോൾ കൂടിയിങ്ങനെയായിരുന്നേൽ  എത്ര നന്നായേനേ….!!!”””  അവൾ  ആരോടെന്നില്ലാതെ  പറഞ്ഞു….

“””എന്താടീ  പുല്ലേ…..  എന്താ  എനിക്കൊരു  കുഴപ്പം…..???”””  ഞാൻ  കണ്ണു തുറക്കാതെ  തന്നെ  ചോദിച്ചു….

“””ഇതു തന്നെയാ  കുഴപ്പം….!!!! താനപ്പോൾ  ഉറങ്ങുവല്ലാരുന്നോ….???  എന്നെ പറ്റിയ്ക്കാൻ  നോക്കിയതാണോ….???   എന്ത് മനുഷ്യനാടോ താൻ….???”””  അവൾ  ചെരിഞ്ഞ്  എനിക്കഭിമുഖമായി  ഇരുന്നു….. അപ്പോഴും  അവളുടെ  ഇടതു കൈ എന്റെ  തലയുടെ  അടുത്തായി  തന്നെയുണ്ടായിരുന്നു……

“””അതേ….  ഞാനുറങ്ങുന്നതും  ഉറങ്ങാത്തതുമൊക്കെ  എന്റെ  സൗകര്യം…..  അതിന്  ഞാനെങ്ങനെയാ  തന്നെ  പറ്റിച്ചതെന്ന്  മാത്രം മനസ്സിലായില്ല….!!!”””  ഞാനും  വിട്ടില്ല…..  അവൾ  എന്തു പറയണമെന്നറിയാതെ  കുഴങ്ങിയിരിയ്ക്കുമ്പോൾ  മുന്നിലെ  സീറ്റിൽ നിന്നും  അമ്മുവിന്റെ  തല പൊന്തി വന്നു…..

“””അതേ….  വീടെത്തി…..!!!””” പറഞ്ഞിട്ട്  അമ്മു ഞാങ്ങളെ രണ്ടാളേം മാറി മാറി നോക്കി…..

“””കെട്ടിപ്പിടിച്ചിരുന്നതൊക്കെ മതി…..  എഴുന്നേറ്റു  വാ…..!!!””” അമ്മു  എന്റെ  കയ്യിൽ  പിടിച്ചു  വലിച്ചു കൊണ്ട്  പറഞ്ഞു….  ഞാൻ  കടക്കണ്ണിൽ  ഗൗരിയെ  ഒന്നു  നോക്കി…..  അവളാകെ  ചൂളി  വെളുത്തിരുന്നു…..

അന്ന്  ചടങ്ങ്  കഴിഞ്ഞിറങ്ങുന്നതു  വരെ  അമ്മു  എന്നെ ചുറ്റിപ്പറ്റി നടന്നു……  അതുകൊണ്ട്  തന്നെ  ഗൗരി  എന്റെ ഭാഗത്തേയ്ക്ക്  അടുത്തതുമില്ല…..  പക്ഷേ  പലപ്പോഴും  അവളുടെ  പൂച്ചക്കണ്ണുകൾ  എന്നെ തേടിയെത്തുന്നത്  ഞാനറിഞ്ഞിരുന്നു…..

“””മിസ്റ്റർ  മൊരടാ…. ഒരു മിനിറ്റ്…..!!!””” ഫുഡ്‌ കഴിച്ച്  ആരെ തോളിൽ  കേറണമെന്നാലോചിച്ചു  നിൽക്കുമ്പോളാണ്  അവളുടെ  വിളി…..

“””ഉം….  എന്തേ……???  ചീത്ത പറയാൻ വിളിച്ചതാണോ…..???”””

“””ചീത്ത പറയാനോ….  ഞാനോ….???   എടോ  താനല്ലേ  കണ്ടിടത്തൊക്കെയിട്ട്   എന്നെ  തെറി വിളിച്ചേ….. എന്നിട്ടിപ്പോ…..!!!”””  അവൾ  പരിഭവപ്പെട്ടു…..

“””അല്ല….  പിന്നെന്തിനാ  വിളിച്ചേ….???”””

“””അത്…..  അതെനിക്കൊരു  ഹെല്പ് ചെയ്യാമോ…..???”””  അവളുടെ  മുഖത്തൊരു  നാണം  അലതല്ലുന്നത്  ഞാൻ  കണ്ടു…..

“””ഹെൽപ്പോ….???  എന്ത്  ഹെല്പ്….???  ഞാൻ  നേരത്തെ  നിനക്കൊരു  ഹെല്പ് ചെയ്തേന്റെ  ക്ഷീണം  ഇതുവരെ  മാറീട്ടില്ല….. അതോണ്ട്  നീ  പോയേ…. പോയേ…..!!!  ഈ  ഹെല്പ് ചെയ്യുന്ന  പരിപാടി  മൊത്തത്തിൽ   ഞാൻ  നിർത്തി…..!!!!”””  ഞാനവളെ  ആട്ടിപ്പായിച്ചു…..  അപ്പോൾ അവിടെ  നിന്ന  രണ്ടു ചേച്ചിമാർ ഞങ്ങളെ നോക്കി അന്തംവിട്ടു….

“””ശ്ശോ….  ഇങ്ങനൊരു  പൊട്ടൻ…..  എപ്പോഴും  തമാശേ  പറയൂ…..!!!””” അവര്  കേൾക്കാനായി  പറഞ്ഞിട്ട്  ഗൗരി  എന്റെ  തലയ്ക്കൊരു  കൊട്ട് തന്നു…..

എനിക്ക്  നല്ലവണ്ണം  നൊന്തു….  ഞാൻ  ശെരിക്കും  പൊട്ടനായി  ആ  ചേച്ചിമാരെയും  അവളെയും  മാറി മാറി നോക്കി…..  കൂടുതൽ  നേരം  അവിടെ നിൽക്കാൻ  സമ്മതിക്കാതെ  അവൾ  എന്നെയും  പിടിച്ചു വലിച്ചു കൊണ്ട്  നടന്നു……

“””എടീ  പുല്ലേ….  എനിക്ക്  ശെരിക്കും  നൊന്തു…..!!!!””” അവൾ  വലിച്ചു കൊണ്ട് പോകുന്നതിനിടയിലും  ഞാൻ  പറഞ്ഞു…..

“””എങ്കിലേ  കാര്യായിപ്പോയി…..!!!””” അവളെന്നെ  ആളൊഴിഞ്ഞ  ഭാഗത്ത്  പിടിച്ചു നിർത്തി….. “””അതേ…..  ഇന്ന് പോവില്ലേ…..  അപ്പൊ എന്നെക്കൂടി കൊണ്ടോവോ…..???””””  അവൾ  എന്റെ  കണ്ണിലേയ്ക്ക്  നോക്കി  ചോദിച്ചു…..

“””എവിടെ…..???”””

“””താൻ  ഞെട്ടുവോന്നും  വേണ്ട….   എന്നെയൊന്ന്  വീട്ടിലാക്കാമോന്നാ   ഞാൻ  ഉദ്ദേശിച്ചേ…..!!!”””

“””അതിന്  ഞാനാക്കുന്നതെന്തിനാ  തനിക്ക്  പോയാപ്പോരേ…..???”””

“””ഇങ്ങനെയൊരു  കെഴങ്ങൻ….  എടോ…  ബസ്സ്‌  ഓഡിറ്റോറിയം വരെയല്ലേയുള്ളൂ….  അതുകഴിഞ്ഞിട്ട്  ഞാനൊറ്റയ്ക്ക്  പോണ്ടേ…..  അപ്പോ  എന്നെയൊന്ന്  വീട്ടിലാക്കിത്തരാമോന്ന്…..???””” അവൾ ഡിറ്റൈലായി  പറഞ്ഞപ്പോൾ  കാര്യം  പിടികിട്ടി….

“””ഓ….  അത്രേയുള്ളോ…..  അതു താനമ്മയോട് പറ…..  അമ്മ  സമ്മതിച്ചാൽ  കുഴപ്പമില്ല……!!!”””

“””ആന്റിയെക്കൊണ്ട്  ഞാൻ  സമ്മതിപ്പിക്കാം…..  പക്ഷേ  ബൈക്കിൽ  കൊണ്ടോണം….!!!”””” അതു പറയുമ്പോൾ  അവളുടെ  കണ്ണുകളിലെ  തിളക്കം  എന്നെ  അത്ഭുതപ്പെടുത്തി…..

“””ബൈക്കിലോ…… ഏയ്  അതൊന്നും  പറ്റില്ല…..!!!””” മുഖത്തു നോക്കി  പറ്റില്ലെന്ന്  പറയോന്ന്  അവളും  കരുതിക്കാണില്ല….  അവളുടെ മുഖത്തെ  ഞെട്ടലിൽ  അത് വ്യക്തമായിരുന്നു…..

“””ഏ….. അതെന്താ….  അതെന്താ   എന്നെ കൊണ്ടോയാല്……???”””  അവള്  പതിഞ്ഞ  സ്വരത്തിൽ   ചോദിച്ചു….

“””ഞാനെന്റെ  തക്കുടുന്റെ  പിന്നിൽ  പെണ്ണുങ്ങളെ  കേറ്റാറില്ല….!!!””” ഞാൻ  തീർത്തു പറഞ്ഞു…..

“””തക്കുടുവോ….???””” അവള്  വായ മലർക്കെ തുറന്ന്  എന്നെ  നോക്കി….. എന്നിട്ട്  പെട്ടെന്നെന്തോ  ആലോചിച്ചിട്ടെന്നോണം   എന്നെയൊന്ന്  ചുഴിഞ്ഞു  നോക്കി….. “””എടോ  എന്നിട്ട്  താൻ  രാവിലെ  ആരതിയെയും  കൊണ്ട്  പോണതു  ഞാൻ  കണ്ടല്ലോ….  അവളെന്താ  പെണ്ണല്ലേ…..???””” ഞാൻ  ഇളിഭ്യനായി…..

“””അത്….  അത്  ഞാനുദ്ദേശിച്ചത് കല്യാണം  കഴിയാത്ത പെണ്ണുങ്ങളെയാ…..!!!””” ഞാൻ  നൈസിന്  അടുത്ത  ഇറക്കിറക്കി…..

“””അത്  തന്നെ കണ്ടപ്പോഴേ   തോന്നി….  കല്യാണം  കഴിഞ്ഞ പെണ്ണുങ്ങളോടാണ് താല്പര്യോന്ന്…..  കഷ്ടം….!!!!””” അവള്  മുറുമുറുത്തു…..

“””നീയേ….  നീ  എന്നോട്  മിണ്ടണ്ട….. നമ്മള്  തമ്മിൽ ശെരിയാവില്ല…..  പെണ്ണായിപ്പോയി….!!!””” ഞാൻ  പല്ലിറുമ്മികൊണ്ട്  തിരിഞ്ഞു  നടന്നു……  അവള്  എന്റെ കൂടെ ഓടി വന്നു…..

“””എന്റെ  മൊരടാ…..   ഞാൻ  തമാശയ്ക്ക്  പറഞ്ഞതാ…… താൻ  കാര്യമാക്കല്ലേ…..  പ്ലീസ്… പ്ലീസ്….!!!”””  അവള്  ചെവിയിൽ കൈകൾ  കോർത്തു പിടിച്ചുകൊണ്ട്  കെഞ്ചി….. അവളുടെ  ആ  ചേഷ്ടയിൽ  ഞാൻ  വീണു എന്നത്  തന്നെ  സത്യം….

“””എന്നാലും  താനങ്ങനെയൊക്കെ….!!!”””  ഞാൻ  വീണ്ടും  ഇട്ടു നോക്കി….  നടക്കുന്നെങ്കിൽ  നടക്കട്ടേന്ന്…..

“””എടോ….  വിട് വിട്…. അതു വിട്…..  അപ്പൊ എന്നെ  കൊണ്ടു പോകാലോ  അല്ലേ….??? “””  അവൾ   ചാടിത്തുള്ളിക്കൊണ്ട്  ചോദിച്ചു….

“”””ഗൗരീ…..!!!!!”””””

ഞാനെന്തെങ്കിലും  മറുപടി പറയുന്നതിനു മുന്നേ  ഒരു  ചേച്ചി  വന്ന്  അവളെ  വിളിച്ചു……

“””എന്താ…..???”””  അവൾ  തിരിഞ്ഞു  നിന്ന്  ചോദിച്ചു…..

“””നിന്റെ  അങ്കിള്  വന്നിട്ടുണ്ട്…..  നിന്നെ  വിളിച്ചിട്ട്  പോകാൻ…..!!!!”””  ആ  ചേച്ചിയുടെ  മറുപടി കേട്ടതും  ഞാനൊന്ന്  ഞെട്ടി…..  പക്ഷെ  എന്നെക്കാളേറെ  ഞെട്ടിയത്  ഗൗരിയായിരുന്നു…..

“””അങ്കിള്…. അങ്കിളെങ്ങനെയറിഞ്ഞു  ഞാനിവിടാന്ന്…..???””” അവള്  ആ  ചേച്ചിയെയും  എന്നെയും  മാറിമാറി  നോക്കി….

“ആവോ” ഞാൻ  കൈ മലർത്തി…..

“””അതു ഞാനാ  വിളിച്ചു പറഞ്ഞേ….  നീയിവിടെ ഒറ്റയ്ക്കേ ഉള്ളു…..  വിളിയ്ക്കാൻ  വരാൻ…..  പെട്ടെന്ന്  വാട്ടോ….!!!!!”””” ചേച്ചി  എല്ലാം  സ്വയം  ഏറ്റെടുത്തിട്ട്  അവിടെ നിന്നും  പോയി….

അണ്ടിയല്ല  അണ്ടീടകത്തെ  കുരുപ്പ്  വരെ  കളഞ്ഞ  മട്ടിൽ  നിന്ന  ഗൗരിയെ കണ്ടപ്പോൾ  അങ്ങനെയൊരവസ്ഥയിലും  എനിക്ക്  ചിരി വന്നു…..

“””ആ  ചേച്ചിയെ  അറിയാമോ….????””” ഞാൻ  ചിരിയ്ക്കുന്ന  കണ്ടാൽ  പണി പാളുമെന്ന്  മനസ്സിലായത് കൊണ്ട്  ഞാൻ  വിഷയത്തിലേയ്ക്ക്  കേറി….

“””അറിയാരുന്നു….  പക്ഷേ  ഇനി അവരെ  ആരും  അറിയില്ല…..  നോക്കിക്കോ  വെഷം കൊടുക്കും  ഞാനെല്ലാത്തിനും…..!!!””” അവള്  ചീറിക്കൊണ്ട്  നടന്നു  എന്നിട്ട്  പെട്ടെന്ന്  തിരിഞ്ഞു….. “””നെനക്കും  തരും  നോക്കിക്കോ….!!!”””  അത്രയും  നേരം  ചിരിപൊട്ടി  നിന്ന  എന്റെ വായടഞ്ഞു….

“””നീയെന്നോ….. എടീ….!!!””” ഞാൻ  പിന്നിൽ  നിന്നും  വിളിച്ചു…..

“””പോടാ…..!!!”””  അവള്  തിരിഞ്ഞു നോക്കാതെ  നടന്നു പോയി…..

അന്നത്തെ  ആ  ദിവസത്തിന്  ശേഷം പിന്നെ കുറച്ചു  നാളത്തേയ്ക്ക്  ഞാൻ  ഗൗരിയെ  കണ്ടിട്ടില്ല…..   പലപ്രാവശ്യം  അവളുടെ  മുന്നിലൂടെ  തലങ്ങും  വിലങ്ങും  വണ്ടിയോടിച്ചിട്ടുണ്ടെങ്കിലും   ഒരിക്കൽ പോലും  ആ  വമ്പൻ  ഗേറ്റ്  കടന്ന് അകത്തു കയറാനുള്ള  ധൈര്യമുണ്ടായില്ല…..  അമ്മുവിനോടൊപ്പം  വീണ്ടും  പല  കൂട്ടുകാരികളും  വീട്ടിൽ വന്നെങ്കിലും  അതിനൊന്നിനു  പോലും  ഗൗരിയുടെ  മുഖസാദൃശ്യമില്ലാതെ  പോയി…..  അമ്മുവിനോട്  ഗൗരിയെ പറ്റി  തിരക്കുമ്പോഴെല്ലാം  അവൾ  എന്തൊക്കെയോ  പറഞ്ഞൊഴിഞ്ഞു മാറി…..  പതിയെ അവളെ  മറക്കാനുള്ള  ശ്രെമങ്ങൾ  ഞാനും  തുടങ്ങിയിരുന്നു…..  ഒരൊറ്റ  ദിവസത്തെ  പരിചയം  കൊണ്ട്  മാത്രം  ഒരാളെ  ഇത്രയധികം  ഇഷ്ടപ്പെടാൻ  കഴിയുമോ…..????

അതെല്ലാം  കഴിഞ്ഞ്  ഒരാറുമാസം  കഴിഞ്ഞു കാണും……  അന്നൊരു  കോളേജ്  ഫ്രഷേഴ്‌സ് ഡേ ആയിരുന്നു….. മാസ്റ്റർസും  ബാച്ചിലർസും  ഒരേ  കോംപൗണ്ടിൽ  തന്നെയായിരുന്നതിനാൽ   ഫസ്റ്റ്ഇയർ  കുട്ടികളെ  ഏറ്റവും  കൂടുതൽ  റാഗ്  ചെയ്തിരുന്നതും  ഞങ്ങൾ  പിജി സ്റ്റുഡന്റസായിരുന്നു….. അങ്ങനെ  അന്നത്തെ  ദിവസം…..  ഞാനും  ഗൗരിയുമായുള്ള  രണ്ടാമത്തെ  കൂടികാഴ്ചയ്ക്ക്  വഴിയൊരുക്കിയ  ആ  ദിവസം…….

“”””വിനൂ……  ഫസ്റ്റിയറിൽ  ഒരു  പെണ്ണ്  വന്നിട്ടുണ്ട്…….  അടിപൊളിയൊരു  പെണ്ണ്……  പെട്ടെന്ന്  വാ….  വേറെ  ബാച്ചിലെ  പിള്ളേര്  കൊത്തിക്കൊണ്ട്  പോണേന്  മുന്നേ  നമുക്കൊന്ന്  എറിഞ്ഞു  നോക്കാടാ……  വാ…..!!!!!”””””” രോഹിത്തെന്നെ   പിടിച്ചു വലിച്ചു……

“”””ഞാനൊന്നിനുമില്ല…. നീ  നിന്റെ  പാട് നോക്കിപ്പോയേ…. നിനക്കൊന്നിനെ പതിച്ചു തന്നിട്ടുണ്ടല്ലോ പിന്നെയെന്തിനാ എല്ലാത്തിലും കയ്യിട്ടു മെഴുകുന്നേ..!!!!””””  ഞാനവന്റെ  കൈ തട്ടി മാറ്റിയിട്ട്  പറഞ്ഞു……

“”””നീ  വരുന്നില്ലേൽ  വേണ്ടടാ…..  ഞാൻ  ജീവനെയോ   ഷെഹിയെയോ  കൊണ്ടോയ്ക്കോളാം…..!!!!””””  ഞാൻ   കൂടെ ചെല്ലാത്തതിന്റെ  കലിപ്പ്  രോഹിത്തിന്റെ  മുഖത്ത്  വ്യക്തമായുണ്ടായിരുന്നു……

“”””നീ  ഷെഹിയെ  കൂട്ടി പൊയ്ക്കോ…… ജീവനെ  വിളിയ്ക്കണ്ട……  അവന്റെ  പൊണ്ടാട്ടിയറിഞ്ഞാ അവനെ   വെട്ടിക്കൂട്ടും….. അഭിയുടെ  സ്വഭാവമറിയാലോ…..    നിനക്കും  കിട്ടും  പറഞ്ഞേക്കാം……!!!!!”””” ഞാൻ  അവനെ  ഓർമ്മപ്പെടുത്തും  വിധം പറഞ്ഞു……  അതേറ്റു……  ചെക്കനൊന്ന്  ഞെട്ടിയ  പോലുണ്ട്…….

“”””അവൻ  മോട്ടേന്ന്  വിരിയുന്നേന്  മുന്നേ  കെട്ടിയെന്ന്  പറയാം….  എന്നാ  നീയങ്ങനെയല്ലല്ലോ  അളിയാ…..  വാടാ…..!!!!””””” പന്നി  വീണ്ടും  പ്ലേറ്റ്  തിരിച്ചിട്ടു…… പിന്നെ  കൂടുതൽ  ജാഡയിടാതെ  ഞാൻ   അവന്റെ  കൂടെ  ക്ലാസ്സിന്ന്  ഇറങ്ങി……  അവന്റെ  കൂട്ടത്തിൽ  കണ്ട  ക്ലാസ്സ്‌ മുഴുവൻ  തെണ്ടി നടന്നു…..  പല സൈസിലുള്ള  പല ഐറ്റങ്ങളെയും  കണ്ടു…..

എന്നാൽ  അവൻ  പറഞ്ഞ  ആ  അടിപൊളി  പെണ്ണിനെ  മാത്രം  കണ്ടില്ല……!!!!  ഞാൻ  ഇടയ്ക്ക്  രോഹിത്തിനെ  നോക്കി  കണ്ണുരുട്ടി….. വന്നു വന്ന്   അവസാനം  അവൻ  എന്റെ  മുഖത്ത്  നോക്കാതെയായി…….

“”””വിനൂ……  ദേ  നോക്കിയേ…..  അവിടെന്താ  പിള്ളേര്  കൂടി നിക്കുന്നേ…… വാ  പോയി  നോക്കാം……!!!!””””  അവൻ  എന്റെ  കയ്യിൽ  പിടിച്ച്  ആള് കൂടി നിന്ന  ഭാഗത്തേയ്ക്കോടി……

“”””അളിയാ  റാഗിങ്ങാടാ…..!!!!”””” നടക്കുന്നതിനിടയ്ക്ക്  രോഹിത്ത്  പറഞ്ഞു……

“”””ടാ….  തിരിച്ചു പോകാം…..  പ്രിൻസിയറിഞ്ഞാൽ  പണി കിട്ടും…..!!!!”””” ഞാനവനെ  ഓർമ്മിപ്പിച്ചു…..

“”””ഹോ….!!!  ഇങ്ങനെയൊരു  പേടിത്തൊണ്ടൻ……  എടാ  അതിന്  നമ്മളല്ലല്ലോ  റാഗ്  ചെയ്യുന്നേ…..  ഒന്നു  നോക്കാന്നേ…..!!!!”””””  അതിനിടയിൽ  അവൻ  ആളെ  വകഞ്ഞു  മാറ്റി  ഉള്ളിലേയ്ക്ക്  കയറാനും  തുടങ്ങിയിരുന്നു……  ഞാൻ  പിന്നാലെയും……

റാഗ്  ചെയ്യുന്ന  മച്ചാൻമാരെ  കണ്ടപ്പോൾ  ഞാനും  രോഹിത്തും  മുഖത്തോട്  മുഖം  നോക്കി……

……ജീവനും    ഷെഹ്സാദും…..

അവന്മാരെ  കണ്ടപാടെ  രോഹിത്തോടി  അവന്മാരുടെ  നടുക്ക്  സ്ഥലം പിടിച്ചു…… സംഗതി  സേഫല്ലെന്ന്  ബോധ്യമായപ്പോൾ  ഞാൻ  നൈസിന്  മുങ്ങാനൊരുങ്ങി…….

“””വിനൂ……  ഇങ്ങ്  പോര്…..!!!”””  തിരിഞ്ഞ  എന്നെ  ജീവൻ  കൈകാട്ടി  വിളിച്ചു…..   ഗത്യന്തരമില്ലാതെ  ഞാൻ  അവരോടൊപ്പം  ചെന്നിരുന്നു……

പാട്ടു പാടിയ്ക്കലും  ഡാൻസ്  കളിപ്പിക്കലുമായി  രംഗം  കൊഴുക്കുമ്പോളും  ഞാൻ  ഫോണിൽ  കുത്തിക്കൊണ്ട്  തന്നെയിരുന്നു….. എനിക്കീ  പിള്ളേരെ  വിഷമിപ്പിക്കുന്നതൊന്നും  കണ്ടിട്ടിരിക്കാൻ  പറ്റില്ലന്നേ…..

പെട്ടെന്ന്  എന്റെ  കയ്യിലാരോ തട്ടി….. മനസ്സില്ലാ മനസ്സോടെ   കണ്ണുകളുയർത്തി  നോക്കിയ  ഞാൻ  ശെരിക്കും  ഞെട്ടിയെന്നു  പറയാലോ…… എന്റെ  പെണ്ണ്….. ആറു മാസങ്ങൾക്ക്  ശേഷം  ഞാനെന്റെ  പെണ്ണിനെ  വീണ്ടും കണ്ടു…..  ആ ഒരു  നിമിഷത്തെ  എങ്ങനെ  വാഴ്ത്തി പുകഴ്ത്തണമെന്നറിയാതെ  ഞാൻ  കുഴങ്ങി….. ഇനിയതൊരു  സ്വപ്നമോ മറ്റോ  ആയിരുന്നെങ്കിൽ എന്റെ  വിധം  മാറിയേനേ……

സംഗതി  സത്യമാണെന്ന്  ഉറപ്പു വരുത്താൻ  ഞാനൊന്നു കൂടി  അവളെ  ചുഴിഞ്ഞു നോക്കി…..  അതേ….  അവള്  തന്നെ….. ആലില പോലെ  വെട്ടിവിറച്ചു കൊണ്ട്  എന്റെ   ഗൗരി….. കണ്ണൊക്കെ ശരിക്കും   നിറഞ്ഞിട്ടുണ്ട്……   അവളെ കണ്ടതും  എന്റെ നെഞ്ച്  പടപടെ മിടിയ്ക്കാൻ  തുടങ്ങി…… വെള്ളയിൽ  ചുവന്ന  ഡിസൈൻസുള്ള  ലോങ്ങ്‌ സ്കർട്ടും  ചുവന്ന ഷർട്ടുമിട്ട്   മുന്നിൽ  നിന്നപ്പോൾ  എന്റെ  കണ്ണു മഞ്ഞളിച്ചു പോയി…..   അന്ന്  കണ്ടതിൽ  നിന്നും  വ്യത്യസ്ഥമായി അവളുടെ  മുഖത്ത്  ഒരു മൂക്കുത്തിയും  കറുത്ത ഫ്രെയിമുള്ള ഒരു  കണ്ണടയും  കേറിയിട്ടുണ്ട്……

ആ  കണ്ണടയുടെ  ബലത്തിലാണെന്ന്  തോന്നുന്നു  അവൾക്ക്  അന്ന് കണ്ടതിൽ  നിന്നും  വളരെ  പക്വത  തോന്നിച്ചു….. പക്ഷേ  അപ്പോഴും  ആ  കണ്ണടയ്ക്ക്  അവളുടെ  മാസ്റ്റർപീസായ  പൂച്ചകണ്ണുകളിലെ  തിളക്കം  മറയ്ക്കാൻ  കഴിഞ്ഞില്ല……

ആറു മാസത്തെ  ഇടവേളയ്ക്ക്  ശേഷം  കണ്ണിൽ  കിട്ടിയ  സന്തോഷത്തിൽ  ഫുൾ  സ്കാനിങ്ങൊക്കെ  നടത്തിയപ്പോഴാണ്  അവളുടെ  വിതുമ്പൽ  ചെവിയിലെത്തുന്നത്…… കാര്യമറിയാനായി  ചുറ്റും നോക്കുമ്പോൾ  കൂടെയിരിക്കുന്ന  മൂന്നവൻമാരെ  പേടിച്ചിട്ടാണ്  പെണ്ണ്  എന്നെ ചുറ്റിപ്പറ്റിയതെന്ന്  മനസ്സിലായി…. സംഗതി  പാവം പെണ്ണിനെ  ഇവന്മാര്  പിടിച്ചു  വിരട്ടിക്കാണണം…..  നന്നായി  പേടിച്ചിട്ടുണ്ട്……  പെണ്ണ്  കരഞ്ഞ്  മെഴുകി  നിക്കുവാണ്……  അതു കണ്ടപ്പോൾ  എനിക്ക്  ചിരിയാണ്  വന്നത്…… എന്നെ  ഒരു ദിവസം മൊത്തം  നിർത്തി വെള്ളം  കുടിപ്പിച്ചവളാ കരഞ്ഞു കുതിർന്ന്  നിക്കുന്നേ……

“””എടി പെണ്ണേ…..  എന്താ നിന്റെ  പേര്…..???”””  ജീവന്റെ  സ്വരമുയർന്നു…..

“””ഗൗ…… ഗൗരി……!!!!”””  അവള്  പതിഞ്ഞ  ശബ്ദത്തിൽ  വിറച്ചു കൊണ്ട് മറുപടി കൊടുത്തു……

“””ഗൗരി…..  നല്ല  പേര്…..  ആ…  ഗൗരി മോളൊരു  പാട്ടു പാടിയേ…..!!!!!”””  ഷെഹിയും  കൂടെ കൂടി……   അതുകേട്ടതും കരഞ്ഞു കലങ്ങിയ  കണ്ണുകളിൽ  കേഴുന്ന  ഭാവത്തോടെ   അവളെന്നെ  നോക്കി…… അവളുടെ  ആ  ഭാവം  കണ്ടപ്പോൾ  എനിക്ക് സഹതാപം  തോന്നി…..  അതിനൊപ്പം  ഒരു  പ്രത്യേക അനുഭൂതിയും…….   നഷ്ടപ്പെട്ടു  എന്നു കരുതിയ  എന്തോ ഒന്നിനെ  തിരികെ  കിട്ടിയൊരു  ഫീൽ…..

“””ഇതൊന്നും  കാര്യമാക്കണ്ട…… മോള്  ക്ലാസ്സിൽ പൊക്കോ…..!!!!””” ഞാൻ  കണ്ണുകാണിച്ചു കൊണ്ട്  പറഞ്ഞു…… വെറും പട്ടിഷോ….. അവൾ  സംശയത്തോടെ  എന്നെ  നോക്കി….. അതു കേട്ടതും  ജീവൻ  ചാടിയെഴുന്നേറ്റു……

“””അത് നീ  പറഞ്ഞാ  മതിയോ…..  ഇവളെ ഇവിടെപ്പിടിച്ചു  നിർത്തിയത്  ഞാനാ…..  ഞാൻ  പറയും  എപ്പോ പോണോന്ന്…..  ഇവിടെ  കൂടി  നിൽക്കുന്ന  ഇവരെപ്പോലെ  തന്നെ  ഇവളും…..  ഇവർക്കൊക്കെ   ചെയ്യാങ്കിൽ  ഇവൾക്ക്  മാത്രമെന്താ കൊമ്പുണ്ടോ……????  നീ  പാട്ടു പാടീട്ട്  പോയാ മതി……!!!!”””””  അവൻ  എന്റെ  മുന്നിൽ  വന്നു നിന്നിട്ട്  ഞങ്ങളെ  മാറി മാറി നോക്കി  ചീറി……

അതോടെ പെണ്ണിന്റെ  ഏങ്ങലടി കൂടി……  അവളുടെ  വിറയ്ക്കുന്ന കൈകൾ  എന്റെ  കയ്യിൽ കൊരുത്തു പിടിച്ചു…..  പക്ഷേ  അതൊന്നും  ജീവനിൽ  ഒരു  ഭാവ വ്യത്യാസവും  ഉണ്ടാക്കിയില്ല…….  അവൻ അപ്പോളും  ചീറിക്കൊണ്ട്  നിൽക്കുവാണ്…… ഇവനെ  ഇനിയും  വളരാൻ  അനുവദിച്ചൂട….. അല്ലെങ്കിൽ   ഇവള്  ഇന്നത്തോടെ  ഇവിടം  വിടും…..!!!!!

ജീവൻ  ഗൗരിയെ പിടിച്ചു  വലിയ്ക്കാനൊരുങ്ങിയതും  ഗൗരി  എന്റെ കയ്യിൽ  ബലമായി  പിടിച്ചു മുറുക്കി…..   ഒരു  നിമിഷം  വൈകാതെ  ഞാൻ  എന്റെ  ഫോൺ  അവന്  നേരേ ഉയർത്തിക്കാണിച്ചു……  ഡിസ്പ്ലേയിൽ  തെളിഞ്ഞു  കണ്ട  “അഭി”  എന്ന  മൂന്നക്ഷരം  മാത്രം മതിയായിരുന്നു  അവൻ ഒതുങ്ങാൻ……  ഏത്  മെരുങ്ങാത്ത  കുതിരയ്ക്കും  കാണുമല്ലോ  ഒരു  കടിഞ്ഞാൺ…..

“””വിനൂ…..  വേണ്ട…..  ഡയൽ  ചെയ്യല്ല്….. പ്ലീസ്…..!!!!”””” അവൻ  എന്റെ  ഫോൺ  പിടിച്ചു മേടിയ്ക്കാൻ  ശ്രെമിച്ചു കൊണ്ട്  പറഞ്ഞു…..  ഞാൻ  ഫോൺ മാറ്റിപ്പിടിച്ചു……

“””അളിയാ….. ഞാൻ  എന്തുവേണേലും  ചെയ്യാം….  പക്ഷേ  അവളെ  വിളിയ്ക്കല്ലേടാ…..  പ്ലീസ് ടാ….  പ്ലീസ്…..!!!!'””””  അവൻ  കെഞ്ചിക്കൊണ്ട്  എന്റെ  കയ്യിൽ പിടിച്ചു….. കാറ്റഴിച്ചു വിട്ട പോലെയായ  ജീവനെയും  അവന്റെ  കോപ്രായങ്ങളും    കണ്ട്  അന്തംവിട്ടു  നിൽക്കുവായിരുന്നു  ഗൗരി……

“””എന്നാൽ  ഇവള്  ക്ലാസ്സിപ്പൊക്കോട്ടേ…..????”””  ഒരു  വിജയ് യുടെ  ഭാവത്തിൽ  ഞാൻ  ചോദിച്ചു…..

“””അതിനി  പറയാനുണ്ടോ…..  മോള്  ക്ലാസ്സി പൊക്കോ….. പെട്ടെന്ന്  പൊക്കോ…..!!!!”””” അവന്റെ  ചേഷ്ടകൾ  കണ്ടപ്പോൾ  എനിക്ക്  ചിരി പൊട്ടിയിരുന്നു…..

“””ചേട്ടാ….. അതെന്റെ  ഫ്രണ്ടാ….  അവളെക്കൂടി…..???”””  കെഞ്ചുന്ന  ഭാവത്തിൽ  ഗൗരി  എന്നെ  നോക്കി…..  ഞാൻ  ജീവനെയും….

“””കൊണ്ട് പൊക്കോ….  കൊണ്ട് പൊക്കോ…..!!!!”””” പറഞ്ഞിട്ട്  അവൻ  ഷെഹിയുടെ  നേരേ  തിരിഞ്ഞു…..

“””എടാ  എല്ലാ പൂറീമക്കളേം  പറഞ്ഞു  വിടാടാ……!!!!”””  കൂടി നിന്ന  എല്ലാ കുട്ടികളും  നടന്നകന്നു….. കൂട്ടത്തിൽ  ഗൗരിയും….. ഇടയ്ക്ക്  അവളെന്നെ  തിരിഞ്ഞു  നോക്കി  പുഞ്ചിരിച്ചു….. ആറു മാസം  കാണാതെയിരുന്ന  എനിക്ക്   അവളുടെ  കോന്ത്രപല്ലു കാട്ടിയുള്ള  ആ  ഒരു  ചിരി മാത്രം മതിയായിരുന്നു  മനസ്സ് നിറയാൻ….

“””എടാ  ഞാൻ  പറഞ്ഞില്ലേ  ഒരടിപ്പൊളി പെണ്ണിന്റെ  കാര്യം…..  അതവളായിരുന്നു…..!!!!””” രോഹിത്  ഗൗരിയെ  ചൂണ്ടിക്കാട്ടിക്കൊണ്ട്  പറഞ്ഞു…..

“””വിനൂ…..  നീ  അഭിയോട്  പറഞ്ഞോ…..???””””  കുറച്ചു കഴിഞ്ഞ്   ക്ലാസ്സിൽ  ഇരിക്കുമ്പോൾ  ജീവൻ  എന്നോട്  പതിഞ്ഞ  ശബ്ദത്തിൽ  ചോദിച്ചു…..

“””എന്ത്…..???””””

“””അല്ല….. ഞാൻ  റാഗ്  ചെയ്ത കാര്യം….!!!””

“””ഇല്ല…..  എന്താ  പറയണോ…..???””” ഞാൻ  ചിരിച്ചു…..

“””അയ്യോ  വേണ്ട…. അല്ലടാ….  ആ  പെണ്ണിനെ  നിനക്കറിയോ…..???  നിന്റെ  കയ്യിലൊക്കെ പിടിച്ചല്ലോ…..???””””  അവൻ  ചോദ്യഭാവേന  എന്നെ  നോക്കി….

“””ഉം…..  അതാണ്  ഗൗരി…..  ഞാനന്ന്  കല്യാണത്തില്  വെച്ചു കണ്ടെന്നു  പറഞ്ഞില്ലേ…..!!!!”””   പറഞ്ഞിട്ട്  ഞാൻ  വീണ്ടും  അവന്റെ  മുഖത്തേയ്ക്കൊന്ന്   നോക്കി…..  പാവം  കിളി പോയി  ഇരിക്കുവാണ്……

“””നീ  അത്രയ്ക്ക്  വിഷമിക്കുവൊന്നും  വേണ്ട…..  നിനക്കവളെ  പിടികിട്ടീലന്ന്  എനിക്ക്  മനസ്സിലായി…..  അല്ലേലും  അഭി പറയുന്ന പോലെ നീ  വെറും പൊട്ടനാ….. സത്യത്തിൽ  നിന്നെ മെരുക്കിക്കൊണ്ട്  നടക്കുന്നേൽ  അവളെ  സമ്മതിക്കണം…..!!!!””””   പറഞ്ഞിട്ട്  ഞാനൊന്ന്  ചിരിച്ചു…..  ആ  ചിരിയിൽ  അവനും  കൂടി…..

“””എടാ  വാ…..  അവളെക്കണ്ടൊരു  സോറി പറയാം…..!!!””””  അവൻ  ബെഞ്ചിൽ  നിന്നും  എഴുന്നേൽക്കാനൊരുങ്ങി…..

“””ഇപ്പൊഴോ….  നീയവിടെയിരുന്നേ….!!!””” ഞാനവനെ  ബെഞ്ചിൽ പിടിച്ചിരുത്തി….. ചൂണ്ടുവിരൽ  ചുണ്ടോട്  ചേർത്ത്  മിണ്ടരുതെന്ന്  ആംഗ്യവും  കാട്ടി……

“””””””എന്താ  അവിടെ……????  വിനയ്…..  ജീവൻ…….   രണ്ടു  പേരും  പുറത്തു പോ…..!!!!””””””  വീണ മിസ്സ്‌  ചീറി……

“””നന്നായേ ഉള്ളൂ…..!!!!”””” പറഞ്ഞിട്ട്  ആ  അവൻ  ക്ലാസ്സിന്ന്  ഇറങ്ങിപ്പോയി…..

എനിക്കെന്തെങ്കിലും  എക്സ്ക്യൂസ്  പറയാൻ  പോലും  തെണ്ടി  സമയം  തന്നില്ല….. പിന്നെ  നിന്നിട്ട്  കാര്യമില്ലെന്ന്  മനസ്സിലായപ്പോൾ  ഞാനും  പിന്നാലെയിറങ്ങി….. പെട്ടെന്ന്  ഷെഹി  എന്റെ  കയ്യിൽ  കേറിപ്പിടിച്ചു…..

“”””””അതേ  ക്ലാസ്സിലിരിക്കാൻ  താല്പര്യമില്ലാത്തവർക്കെല്ലാം  പുറത്തു  പോകാം…..  നിങ്ങളൊക്കെ  ഇവിടിരിക്കണമെന്ന്  എനിക്കൊരു  നിർബന്ധോമില്ല……!!!!””””  മിസ്സ്‌  കൂട്ടി ചേർത്തു……  കേട്ടപാടെ  ഷെഹിയും കൂടെയിറങ്ങി…..

“”””രോഹിത്……  താനെങ്ങോട്ടാ……  മര്യാദക്ക്  ക്ലാസിലിരുന്ന്  രണ്ടക്ഷരം  പഠിക്കാൻ  നോക്ക്….. അല്ലാ….   ഇറങ്ങിപ്പോകാനാണ് ഉദ്ദേശമെങ്കിൽ  ഞാൻ  കംപ്ലയിന്റ്  ചെയ്യും……!!!!'””””  ഞങ്ങളോടൊപ്പം  ഇറങ്ങാൻ  നോക്കിയ  രോഹിത്തിനെ  മിസ്സ്‌  ബ്ലോക്ക്‌  ചെയ്തു……

“””മിസ്സേ….  രോഹിത്തിനെയൊന്ന്  ശ്രെദ്ധിച്ചോണേ…..  അവൻ വന്നു വന്ന്  നല്ല  ഒഴപ്പാണ്…..!!!!””” ക്ലാസ്സിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ്  രോഹിത്തിനെ  ആക്കി ചിരിച്ചോണ്ട്  ഷെഹി  പറഞ്ഞു……

“””എടാ  നീയറിഞ്ഞോ…..  രോഹിത്തും  വീണമിസ്സും  തമ്മിൽ  മുടിഞ്ഞ  പ്രേമമാ….. മിസ്സിനെ  അവൻ  ഹോസ്റ്റലിലൊക്കെ  വിളിച്ചു കേറ്റി……!!!!”””  ഗൗരിയുടെ  ക്ലാസ്സ്‌  ലക്ഷ്യമാക്കി  നടക്കുന്നതിനിടയിൽ  ഷെഹി എന്നോട് രഹസ്യമെന്നോണം  പറഞ്ഞു…..

“””എന്നിട്ട്……???””””  എനിക്കും  കേൾക്കാൻ  ആകാംഷയായി……

“””എന്നിട്ടെന്താവാൻ  പിറ്റേന്ന്  രാവിലെയാ  തിരികെ കൊണ്ടുപോയി  വീട്ടിലാക്കിയേ…..!!!!””””

“””അപ്പൊ  നീയോ…..???  നിങ്ങള്  ഒരു  റൂമല്ലേ…..????””””

“””ആ….  അന്ന്  ഞാൻ  ഫൈസലിന്റെ  റൂമിലേയ്ക്ക്  ചാടി…..  രോഹിത്തുമായി  പിണങ്ങിയെന്ന്  പറഞ്ഞു…..  അല്ലേൽ  കാരണം  ചോദിക്കില്ലേ….!!!”””  അവൻ  ചിരിച്ചു……

“””അമ്പട  പുത്തിമാനേ…… അല്ല  എന്നിട്ട്  രോഹിത്  ഇതേപ്പറ്റിയൊന്നും  എന്നോട് പറഞ്ഞില്ലല്ലോ…..!!!””””  ഞാൻ  പരാതിപ്പെട്ടു…..

“”””നിന്നോടല്ല….. ഞാനല്ലാതെ വേറെയാർക്കും  ഇതറിയില്ല…..  പിന്നെ ഞാൻ   നിന്നോട് പറഞ്ഞന്നേയുള്ളൂ…..  ഇനി  നീയായിട്ട്  ആരോടും  പറയണ്ട…..  പ്രത്യേകിച്ച്  ദേ  ആ  തെണ്ടിയോട്…..!!!!”””” അവൻ  മുന്നേ  നടന്നു പോയ  ജീവനെ  ചൂണ്ടിക്കൊണ്ട്  പറഞ്ഞു….

“”””ഇവനീക്കിടന്ന്  തിളയ്ക്കുന്ന തെന്തിനാന്നറിയോ….???”””  ഷെഹി  എന്നെ  നോക്കി  ചോദിച്ചു…..  ഞാൻ  ഇല്ലയെന്നർത്ഥത്തിൽ  ചുമൽകൂച്ചി……

“”””അഭീടേന്ന്  തുടുപ്പ്  കേറാൻ…..!!!””” അതു കേട്ടതും  ഞാൻ  പൊട്ടിച്ചിരിച്ചു പോയി……

“”””എടാ…..  നോക്കടാ…..  ഇത്രേം  ആളിന്റിടയിലും  ആ  തെണ്ടി  അവളെ  കണ്ടു പിടിച്ചടാ…. ഹൊ  സമ്മതിക്കണം……  പല വിധത്തിലുള്ള   കോഴികളെയും  കണ്ടിട്ടുണ്ട്….  എന്നാ  ഇതു കുറച്ചപാരം  തന്നെ…..!!!!”””” ഷെഹി  എന്നെ  വിളിച്ചു കാട്ടിയിട്ട്  പറഞ്ഞു….. ഞാൻ  അവനേം  കൂട്ടി  ജീവന്റെ  അടുത്തേയ്ക്ക്  നടന്നു……

“””അളിയാ….  ഒന്നു പറേടാ….  ഞാനറിഞ്ഞിട്ടല്ലെന്ന്….. ഒന്ന്  ക്ഷമിച്ചെന്ന്  പറയാൻ  പറേടാ…..!!!”””  ജീവൻ  കുട്ടികളെ  പോലെ  നിന്ന്  ചിണുങ്ങി…..  അപ്പോഴാണ്  ഗൗരി  എന്നെ കണ്ടത്…… അവളുടെ  മുഖം  പൂത്തുലഞ്ഞു…..  അതിൽ  എന്തൊക്കെയോ  ഭാവങ്ങൾ  മിന്നിമറഞ്ഞു….. അവൾ  എന്റെ  കണ്ണുകളിലേയ്ക്ക്  നോക്കാൻ  വളരെ  ബുദ്ധിമുട്ടുന്നത്  പോലെ…..

“””എടാ  എന്റെ  കാര്യം…..????””” ജീവൻ  എന്നെ  ഓർമ്മപ്പെടുത്തി….. ഞാൻ  ഗൗരിയെ  നോക്കി…..  കാര്യം മനസ്സിലായെന്നത്  പോലെ അവൾ  ജീവനെ  നോക്കി  ചിരിച്ചു……  അവനും അതു മതിയായിരുന്നു…..

“”””എടാ  നിങ്ങള്  സംസാരിക്ക്…… ഞങ്ങളൊന്ന്  കറങ്ങട്ടേ….!!!”””” ജീവൻ  ഷെഹിയുടെ തോളിൽ കയ്യിട്ട്  നടന്നു…..

“””അളിയാ നിലവിളി  കേട്ടാലോടി  വന്നേക്കണേടാ……!!!!”””” ഷെഹി  തിരിഞ്ഞെന്നെ  നോക്കി പറഞ്ഞു…..

അപ്പോൾ ഗൗരി  അടുത്തിരുന്ന  കൂട്ടുകാരിയോട്  എന്തോ പറഞ്ഞു….. അവളൊന്ന്  ചിരിച്ചിട്ട്  മുന്നിലെ   ഒഴിഞ്ഞ ചെയറിൽ  ഇരുന്നു…..

“”””എന്താ  ആ  ചേട്ടന്  പെട്ടെന്നൊരു  മനംമാറ്റം…..????””” മറ്റേ പെണ്ണിരുന്ന  ചെയറിലേയ്ക്ക്  മാറിയിരുന്നിട്ട്  ഗൗരി എന്നോട്  ചോദിച്ചു…..

“”””അതോ…..  അവന്  നമ്മള്  തമ്മിലുള്ള  റിലേഷനൊന്നു മറിയില്ലായിരുന്നു…..  അതുകൊണ്ടാ  അവിടെ വെച്ച്  അങ്ങനെയൊക്കെ  ബിഹേവ്  ചെയ്തേ….. പിന്നെയാ  ഞാൻ  പറഞ്ഞേ…..  അപ്പോത്തന്നെ  അവന്  നിന്നോട്  സോറി പറയണമെന്ന്  പറഞ്ഞു  കൂട്ടിക്കൊണ്ട്  വന്നതാ……!!!!”””

“””റിലേഷനോ….???  എന്ത്  റിലേഷൻ…..????”””  അവൾ  മുഖം  ചുളിച്ചു കൊണ്ട്  എന്നെ  നോക്കി….. അവളുടെ  ആ  ഭാവമാറ്റം  എനിക്കൊരടിയായിരുന്നു…..

“””അപ്പോളന്ന്  കല്യാണത്തിന്  വെച്ച്  പറഞ്ഞതൊക്കെ…..???””” എന്റെ  ചങ്ക്  പിടയാൻ  തുടങ്ങിയിരുന്നു…..

“””അതിന്  അന്നു ഞാനെന്താ പറഞ്ഞേ…..???  ഞാനന്ന്  പ്രത്യേകിച്ചെന്തെങ്കിലും  പറഞ്ഞാരുന്നോ….???? ഏയ്….!!!!  എനിവേ….. ഇതാണ്  എന്റെ  ഫിയാൻസി….  ദീപക്…!!!! നെക്സ്റ്റ്  മന്ത്  ഞങ്ങളുടെ  കല്യാണമാ…..  ഞാനൊരു  ദിവസം  വീട്ടിൽ  വരുന്നുണ്ട്  ക്ഷണിക്കാൻ….!!!!”””  അവള്  ഫോണിൽ  ഗാലെറി  തുറന്ന്  ഒരു  ചെറുപ്പക്കാരന്റെ  ഫോട്ടോ  കാണിച്ചിട്ട്  പറഞ്ഞു…..

ഞാനെന്റെ  ജീവിതത്തിൽ  ആദ്യമായി കണ്ണിൽ നിന്നും   കണ്ണുനീര്  ചാടിപ്പോകല്ലേയെന്ന്  പ്രാർത്ഥിച്ച  നിമിഷം…..

“””സോ…….. സോറി….. ഞാൻ  ഞാനെന്തൊക്കെയോ……  സോറി…..!!!!”””” ഞാനെന്തൊക്കെയോ  പറഞ്ഞൊപ്പിച്ച്  സ്ഥലം  കാലിയാക്കാൻ  ശ്രെമിച്ചു…..  അതിനിടയിൽ  അവൾ  പിന്നിൽ  നിന്നും  വിളിച്ചെങ്കിലും  അതൊന്നും  കേൾക്കാനുള്ള  ശക്തി  എനിക്കില്ലായിരുന്നു…..  എഞ്ചിൻ ഇടിച്ചു  നിൽക്കും പോലെ  നെഞ്ചിടിച്ചു  നിൽക്കുമെന്ന്  ഒരു  നിമിഷം  തോന്നിപ്പോയി…..

ഞാനൊരു  വിധത്തിൽ  കാന്റീനിൽ  ചെന്നു കേറി……  ശരീരമോ മനസ്സോ  ദൈവം സഹായിച്ച്  അനങ്ങുന്നില്ല….. അതേ സമയത്ത്  പതിവൊരു ചായയുള്ളതിനാൽ  കാന്റീനിലെ  അഷ്‌റഫിക്ക   മേശപ്പുറത്ത്  ഒരു  ചായ കൊണ്ടു വെച്ചു…..

“””മറ്റേ  ചങ്ങായിമാരോ…..???”””” ഇക്ക  ചോദിച്ചു…..

“””വരും…..!!!!””” ഞാനാ  ചായ ഗ്ലാസ്സ്  ചുണ്ടോട്  ചേർത്തിട്ട്  പറഞ്ഞു…..

പതിയെ മനസ്സ്  കൈപ്പിടിയിലൊതുങ്ങി  തുടങ്ങിയപ്പോൾ  പിന്നിലെ  ചെയറിൽ  കലപില  ശബ്ദം…..

“””ഹലോ  മൊരടാ…..!!!””” എന്റെ മനസ്സിനെ  കുത്തി നോവിച്ചു കൊണ്ട്  വീണ്ടും  ഗൗരിയുടെ  ശബ്ദം…..  ഞാൻ  തിരിഞ്ഞു  നോക്കി…..  ഒരു കൂട്ടം  പെൺകുട്ടികളുടെ  നടുവിലിരുന്ന്   അവളെന്നെ  കയ്യെടുത്ത്  കാട്ടി…..  ഞാൻ  മറുപടിയെന്നോണം  ഒന്നു  ചിരിച്ചു…..  ആ  ഒരു ചിരി വരുത്താൻ  എന്റെ  പൊന്ന് സാറേ  ഞാൻ  പെട്ട പാട്…..  അതെനിക്കേ അറിയൂ……

“””ചേട്ടാ  താങ്ക്സ്…..!!!!””” അപ്പോളൊരു  പെണ്ണ്  വിളിച്ചു പറഞ്ഞു….. “””അവിടന്ന്  രക്ഷിച്ചേന്…..!!!!”””  നന്ദി  പറഞ്ഞതിനുള്ള  കാരണവും  അവൾ  വെളിപ്പെടുത്തി…… ഞാനൊന്ന്  തലകുലുക്കി…..

“””എന്താ മാഷേ ഒരു  ഗൗരവം….???  പിണക്കമാണോ…..???”””  ഗൗരി  എന്റെടുത്തേയ്ക്ക്  വന്നു…..

“””പിണക്കോ…… എന്തിന്…..???””” ഞാൻ  താല്പര്യമില്ലാത്ത  മട്ടിൽ  ചോദിച്ചു…..

“””അല്ല…..  എന്റെ  കല്യാണമുറപ്പിച്ചെന്ന്  പറഞ്ഞതിൽ…..???””” അവളുടെ  മുഖത്ത്  ഒളിഞ്ഞു കിടന്നൊരു  പരിഹാസം  ഞാൻ  കണ്ടു….

“””നിന്റെ കല്യാണമുറപ്പിച്ചതിന്  ഞാനെന്തിന്  പിണങ്ങണം…..!!!!””” ഞാൻ  താല്പര്യമില്ലാത്ത  മട്ടിൽ  ചായ ഊതിക്കൊണ്ട്  പറഞ്ഞു….

“””ഞാനിവിടെ  ഇരുന്നോട്ടേ….???””” ഞാനിരുന്ന  ചെയറിന്റെ  എതിർഭാഗത്തെ  ചെയർ  ചൂണ്ടിക്കൊണ്ട്  ഗൗരി  ചോദിച്ചു…..

“””അതിന്  ഇതൊന്നും  എന്റച്ഛന്റെയല്ല…..!!!”””

“””താനെന്താടോയിങ്ങനെ…..???  തനിക്ക്  മര്യാദക്ക്  സംസാരിച്ചൂടേ…..???””” അവൾ  പരിഭവപ്പെട്ടു…..

“””ആ….  എനിക്കൽപ്പം  മര്യാദകുറവാ….. അതുകൊണ്ട്  താനെന്നോട്  സംസാരിക്കണ്ട…… പ്ലീസ്….!!!”””  ഞാൻ  ചായ ഗ്ലാസ്സും വെച്ചിട്ട്  എഴുന്നേറ്റു….  പെട്ടന്ന്  അവളെന്റെ  കയ്യിൽ  കേറിപ്പിടിച്ചു…..

“””താനിരുന്ന്  കുടിച്ചോ…..  ഞാൻ  മാറിത്തരാം….!!!””” അതു പറയുമ്പോൾ  അവളുടെ  സ്വരം  ചിലമ്പിച്ചിരുന്നു….  എന്നാൽ  ഞാനതൊന്നും  കാര്യമാക്കിയില്ല….

“””വിനയ്…. തന്റെ  കൂട്ടുകാരന്മാരും   ജസ്റ്റിനുമായി  വീണ്ടും  അടിയായി….    പെട്ടന്നൊന്നു  ചെല്ല്….!!!”””  കാന്റീനിലേയ്ക്ക്  ഓടി വന്ന്  പൂജ പറഞ്ഞു….

ഞാൻ  കേട്ടപാടെ  ഗ്രൗണ്ടിലേയ്ക്കോടി…..  എന്റെ  പിന്നാലെ ഗൗരിയും  വന്നു…..  ഗ്രൗണ്ടിൽ മൊത്തം  കുട്ടികൾ…..  ഞാൻ  അവരെയൊക്കെ  ഒതുക്കി  ഉള്ളിലേയ്ക്ക്  കേറി…..  അവിടെ ഒരു ഭാഗത്ത്  ഷെഹി  തളർന്നിരുപ്പുണ്ട്…..  അവന്റെ  തൊട്ടടുത്തായി  കയ്യിലൊരു  വാട്ടർ ബോട്ടിലും  പിടിച്ചിട്ട്  ജീവനും…..

“””ജീവാ….. ദേ…..!!!”””” പെട്ടെന്ന്  രോഹിത്  വിളിച്ചു…. ഞാൻ  നോക്കുമ്പോൾ കുറച്ചു  മാറി  തറയിൽ  രോഹിത് ഇരിക്കുന്നു….. അവന്റെ  കയ്യിൽ  ബോധമില്ലാതെ നിലയിൽ   വീണ മാമും…..

“””വിനൂ….  പെട്ടെന്ന്  വണ്ടിയെടുക്കടാ…..!!!”””  അത്രയും  നേരം  തളർന്നിരുന്ന  ഷെഹി  എന്റെ   നേരേ  കാറിന്റെ  ചാവിയെറിഞ്ഞിട്ട്  പറഞ്ഞു….. ഞാൻ  കീയും  കൊണ്ട്  വെയിറ്റിങ്  ഷെഡ്ഡിലേയ്ക്കോടി…..  ഷെഹിയുടെ  ഹോണ്ട സിറ്റി  റിവേഴ്സെടുത്ത്  പുറത്തിറക്കുമ്പോഴേയ്ക്കും  രോഹിത്  വീണ മാമിനെയും  താങ്ങിയെടുത്തു കൊണ്ട്   കാറിനടുത്തെത്തിയിരുന്നു…..  ഞാൻ  പെട്ടെന്ന്  പിന്നിലെ  ഡോറ്  തുറന്നു കൊടുത്തു…..

“”””അതേ  ജീവനെയും  ഷെഹ്സാദിനെയും  പ്രിൻസിപ്പാൾ  വിളിക്കുന്നു……  പെട്ടന്ന്  ചെല്ല്…..!!!!””””  പ്യൂൺ  ചേട്ടൻ  വന്നു  പറഞ്ഞു…..

“””എടാ  നീ  വിട്ടോ….  ഇതു കഴിഞ്ഞിട്ട്  ഞങ്ങളങ്ങ്  വന്നോളാം….. പിന്നെ  രോഹിയെക്കൂടി  നോക്കിക്കോണേടാ…..!!!””” ഷെഹി  എന്നെ  ഓർമ്മപ്പെടുത്തും വിധം  പറഞ്ഞു….

“””ലേഡിയല്ലേ…..  എന്തേലും  ആവശ്യം   വന്നാലോ…..  ഒരു  കാര്യം ചെയ്യ്….. മോളു കൂടി പോ….!!!”””  പെട്ടന്ന്  ജീവൻ  മുന്നിലെ  ഡോറ്  തുറന്നിട്ട്‌  ഗൗരിയോട്  പറഞ്ഞു….. അവൾ  കേൾക്കാൻ  കാത്തിരുന്നത്  പോലെ  കാറിലേയ്ക്ക്  കയറി…..

ഞാൻ  കാറ്  ഹോസ്പിറ്റൽ  ലക്ഷ്യമാക്കി  പായിച്ചു…..

ഞാൻ  കാഷ്വാലിറ്റിയ്ക്ക്  മുന്നിൽ  വണ്ടി നിർത്തി….  ഗൗരി ഹോസ്പിറ്റലിനുള്ളിലേയ്ക്ക്  ഓടി….  കുറച്ചു കഴിഞ്ഞപ്പോൾ  സ്ട്രക്ചറുമായി  വന്നു…..  മാമിനെയും  സ്ട്രക്ച്ചറിൽ  കേറ്റി  അവർ  ഉള്ളിലേയ്ക്ക്  പോയപ്പോൾ  ഞാൻ  വണ്ടി കൊണ്ടുപോയി  പാർക്ക്‌  ചെയ്തു…..

ഞാൻ  തിരികെ  വന്നപ്പോൾ  ഗൗരി   ഫ്രണ്ടിൽ  തന്നെയുണ്ട്…..

“””ഡോക്ടറെന്നാ  പറഞ്ഞു….???””” ഞാൻ ഗൗരിയെ  നോക്കി…..

“””ഹേയ്….  പേടിക്കാനൊന്നൂല്ല…..  നെറ്റിയിൽ  ചെറിയൊരു  മുറിവുണ്ട്…. നോട്ട് സോ  സീരിയസ്…..  അതിന്റെ പേടിയിൽ  ബോധം പോയതാ….. എന്തായാലും  സ്കാനിങ്ങിന്  കൊടുത്തിട്ടുണ്ട്…..!!!”””

“””ഉം….  വാ….!!!”””  ഞാൻ  അവളെയും കൂട്ടി  ഉള്ളിലേയ്ക്ക്  നടന്നു…..

ഒരു  രണ്ടു മണിയോടെ  മാമിനെ  റൂമിലേയ്ക്ക്  മാറ്റി…..  ആ  സമയം  മുഴുവൻ  രോഹിത്  അവരോടൊപ്പമുണ്ടായിരുന്നു…..  കുറച്ചു കഴിഞ്ഞപ്പോൾ  അവന്മാരും  വന്നു…..  ട്രിപ്പ്  ഉള്ളിൽ  ചെന്നപ്പോൾ  മാമും  ഓക്കേയായി…..

“””വിനൂ….  വാ  പുറത്തൊന്നു  കറങ്ങീട്ട്  വരാം….!!!!””” ഷെഹി  എന്നെ വലിച്ചിട്ട്  പറഞ്ഞു…..

“””വാ….!!!””” റൂമിന്റെ  ഒരു  മൂലയിൽ  ചാരി നിന്ന  ഗൗരിയെ  ഞാൻ  കൈകാട്ടി  വിളിച്ചു…..  അവളും കൂടെ വന്നു…..  ഞങ്ങള്  മൂന്നും കൂടി  പുറത്തിറങ്ങിയപ്പോൾ   പുറത്തു  നിന്ന്  ജീവൻ  കേറി വന്നു….

“””എങ്ങോട്ടാടാ…..???”””” അവൻ  തിരക്കി…..

“””അവർക്കൊരു  പ്രൈവസി കൊടുക്കാന്നു  കരുതി  ഞങ്ങളിറങ്ങിയതാ….. അതിരിക്കട്ടെ  ഞാൻ  ചോദിക്കാൻ  വിട്ടുപോയി  പ്രിൻസിയെന്ത്  പറഞ്ഞു…..????”””” ഞാൻ  അവന്മാരെ  മാറിമാറി  നോക്കി…..

“””ഓ… വീണ്ടും  ലാസ്റ്റ് വാണിങ്  കിട്ടി….!!!””” ജീവൻ  താല്പര്യമില്ലാത്ത  മട്ടിൽ  പറഞ്ഞു…..

“””അപ്പൊ  ഇതല്ലേ  കഴിഞ്ഞേനും  കിട്ടിയേ…..???”””

“””അത് കഴിഞ്ഞ ലാസ്റ്റ് വാണിങ്….  ഇത്  പുതിയ ലാസ്റ്റ് വാണിങ്….  ഇനിയിങ്ങനെയെത്ര  ലാസ്റ്റ്  വാണിങ്  വരാൻ കിടപ്പുണ്ടോ  ആവോ….???”””   പറഞ്ഞിട്ട്  ഷെഹി  ഞങ്ങളെ മാറി മാറി നോക്കി….

“””മിണ്ടരുത്  നീ….  നീയൊറ്റയൊരുത്തൻ  കാരണമായിതൊക്കെയുണ്ടായേ…. അവൻ നിന്ന്  താളം വിടുന്നു…..!!!””” ജീവൻ  ഷെഹിയുടെ  കുത്തിന് പിടിച്ചു….

“””എന്തായിരുന്നു  പ്രശ്നം….???  എന്തിനാ  നിങ്ങള്  തല്ലുകൂടിയേ…..???”””  അത്രയും നേരം  ഓരോ വായിലും  ഏന്തി വലിഞ്ഞു  നോക്കി  നിന്ന  ഗൗരി  ചോദിച്ചു….

“””ഇവനാ ജസ്റ്റിന്റെ പെങ്ങളെ  പേടിപ്പിക്കാൻ  നോക്കി…..  അവൻ പിടിച്ചിടിച്ചു…..   അങ്ങനെ  ഞങ്ങള്  തിരിച്ചിടിച്ചു…..  അത്ര തന്നെ…..  പക്ഷേ  അതിനിടയിൽ  രോഹിയും  മാമും  എപ്പൊ വന്നെന്നൊന്നും  ഞാങ്കണ്ടില്ല…..!!!”””  പറഞ്ഞു  കഴിയുമ്പോഴേയ്ക്കും  ജീവന്റെ  ഫോൺ മുഴങ്ങി…..

“””അഭിയാ…..  ഞാനിപ്പോ വരാം….!!!””” അവൻ  ഷെഹിയുടെ  കോളറിൽ  നിന്നും  കൈ മാറ്റി ഫോണും  കൊണ്ട് മാറി….

“””വിനൂ  ഞാൻ  പോയി അവർക്കെന്തെങ്കിലും  ഫുഡ്‌  മേടിക്കട്ടേ…..  ജീവൻ  കൂടി വന്നിട്ട്  നമുക്ക്  വെളിയിൽ പോയി കഴിക്കാം….!!!””” ഞാൻ  തല കുലുക്കിക്കൊണ്ട്  റൂമിനു പുറത്ത്  നിരത്തിയിട്ടിരുന്ന  ചെയറിലേയ്ക്കിരുന്നു….  വാല് പോലെ  ഗൗരിയും കൂടെ വന്നു…..

“””തനിക്ക്  വിശക്കുന്നുണ്ടോ….???  ഉണ്ടെങ്കിൽ  തനിക്കൂടി  ഫുഡ്‌  മേടിപ്പിക്കാം….!!!”””

“””വേണ്ട….  ഞാൻ  പിന്നെ കഴിച്ചോളാം….!!!”””  അവളത്  പറയുമ്പോൾ  അവളുടെ  മുഖത്ത്  എന്തൊക്കെയോ  സംശയങ്ങൾ  നിഴലിട്ടിരുന്നു….

“””എന്താടോ….  എന്താ മുഖം വല്ലാതിരിക്കുന്നേ….???””” ഞാൻ  ചോദിച്ചു….

“”‘അത്….  അതൊന്നൂല്ല….!!!!””‘ അവളെന്തോ പറയാൻ  തുടങ്ങിയിട്ട്  പെട്ടന്ന് നിർത്തി….

“””എന്താണെങ്കിലും ചോദിക്കെടോ….!!!!””” ഞാനവളെ  പ്രോത്സാഹിപ്പിച്ചു…..

“””അത്….  അവര്….  അവരു തമ്മിൽ….???”‘” അവൾ റൂമിനുള്ളിലേയ്ക്ക്  ചൂണ്ടി കാണിച്ചു…..

“””ഓ….  അവര് തമ്മിൽ ഇഷ്ടത്തിലാ…..!!!”””

“””അയ്യേ….  അത്  ടീച്ചറല്ലേ….???  ടീച്ചറെയൊക്കെ  ആരെങ്കിലും പ്രേമിക്കോ….???”””

“””അതിനെന്താടോ ഇത്ര പുച്ഛം….???  പിന്നെ  ടീച്ചറെയല്ല  ടീച്ചറാ  പ്രേമിച്ചേ….!!!””” ഞാൻ  ചെറു ചിരിയോടെ  പറഞ്ഞു….

“””ശെരിക്കും….???””” അവൾക്ക്  വിശ്വസിക്കാനായില്ല…..

“””എന്താ  ഒരു  സംശയം….???”””

“””ഏയ്….  ഒന്നൂല്ല…..  നല്ലൊരു ടീച്ചറ്…..   എങ്ങനെ പറ്റിപ്പോയോ ആവോ….???  പാവം…..!!!””” അവള്  പറയുന്നത് കേട്ട്  ഞാനും ചിരിച്ചു പോയി…..

“””നിങ്ങളെ നാല് പേരേംമ്പറ്റി കോളേജിൽ നല്ല മതിപ്പാട്ടോ….!!!””” അവള്  എന്നെ നോക്കി  ചിരിച്ചു….

അപ്പോഴേക്കും എനിക്ക്  ഗൗരിയോട്  തോന്നിയ ദേഷ്യമൊക്കെ  ശമിച്ചിരുന്നു….

“””ഇത്  ഫുൾ ടൈം ഫോണിലാണല്ലോ….  ഇതാരോടായീ സംസാരിക്കുന്നേ…..???”””  മാറി നിന്ന്  ഫോൺ ചെയ്തിരുന്ന ജീവനെ  നോക്കിക്കൊണ്ട്  അവൾ  ചോദിച്ചു…..

“””അതവന്റെ  ഭാര്യയോടാ…..!!!”””

“””ഭാര്യയോ….  ശെരിക്കും….???””” അവൾ  അത്ഭുതപ്പെട്ടു…..

“””ഉം….!!!”””

“””ഓ…. അപ്പൊ എല്ലാരും കമ്മിറ്റടാണല്ലേ…..???”””

“””ഉം….!!!”””

അപ്പോഴേക്കും  ജീവൻ  മടങ്ങി വന്നിരുന്നു….

“””എന്താടാ….???””” ഞാൻ  അവന്റെ  മുഖത്ത് നോക്കി  ചോദിച്ചു…..

“””ഏയ്‌….  കുറച്ചു ക്യാഷ്  അക്കൗണ്ടിലേയ്ക്കിട്ടു തരാൻ  പറഞ്ഞതാ…. എന്തായാലും  നിന്റേലൊന്നും  ചില്ലിക്കാശ് കാണില്ലെന്നറിയാം…. പിന്നെ  മാമിന്റേന്ന് മേടിക്കുന്നത്  ശരിയാണോ…..????  അതാ…!!!””””

“””ഉം…..  എന്നിട്ടവളെന്ത്‌  പറഞ്ഞു….???”””

“””അവളേതോ   മീറ്റിംഗിലാ….  വൈകുന്നേരമിട്ടേക്കാന്ന്  പറഞ്ഞു….!!!  എടാ  നമുക്ക്  കഴിക്കാൻ  പോയാലോ….  ഞാൻ  രോഹിയെ  വിളിച്ചിട്ട്  വരാം…..!!!!””” അവൻ  റൂമിലേയ്ക്ക്  കയറാനൊരുങ്ങിയപ്പോൾ  ഞാനവനെ  തടഞ്ഞു…..

“””അവർക്കുള്ള  ഫുഡ്‌ മേടിക്കാൻ ഷെഹി പോയിട്ടുണ്ട്….  അവർക്ക്  ഫുഡ്‌ കൊടുത്തിട്ട്  നമുക്ക്  കഴിക്കാം…..!!!!”””

“””ഉം…..  പിന്നെ  ഞാനൊന്ന്  രോഹിയെ  നോക്കട്ടേ….!!!””” പറഞ്ഞിട്ട്  അവൻ തിരിഞ്ഞു നടന്നു….

“””വിളിച്ചിട്ട്  കേറ് ട്ടാ….!!!””” ഞാൻ  പിന്നും വന്നിരുന്നിട്ട്  വിളിച്ചു പറഞ്ഞു…..  അവൻ  തിരിഞ്ഞൊന്ന്  ചിരിച്ചു….

“””നിങ്ങള്  ഇവിടെ  വന്നിട്ടുള്ള  പരിചയമാണോ….. അതോ….???””””  അവൻ  റൂമിലേയ്ക്ക്  കയറിയപ്പോൾ  ഗൗരി ചോദിച്ചു….

“””ഏയ്….  ഞാനും ജീവനും  ഷെഹിയും  മൂന്നാം ക്ലാസ്സുമുതൽ  ഒത്താ….!!!”””

“””അപ്പോൾ  രോഹിത്തോ….???”””

“””രോഹി  അഞ്ചിലോ  ആറിലോ  ഞങ്ങക്കൊപ്പം കൂടീതാ…..!!!””” ഞാൻ  ചിരിച്ചു….

“””ഹൊ….  ഇത്രേങ്കാലമൊക്കെ  ഈ  ഫ്രണ്ട്ഷിപ്പ്  മെയിന്റെയ്ൻ  ചെയ്യുകയെന്നൊക്കെ  പറയുമ്പോ….  സംഭവാട്ടോ….!!!”””

“””എന്ത്  സംഭവം….  ഒന്നൂല്ല….  ആത്മാർത്ഥമായിട്ടുള്ള  റിലേഷൻസാണെങ്കിൽ  എത്ര കാലം വേണമെങ്കിലും  നിലനിൽക്കും…..  അല്ലാതെ  രണ്ടു ദിവസം കാണാതാകുമ്പോൾ  മറക്കുന്നതാണെങ്കിൽ  പിന്നെ  പറഞ്ഞിട്ടു കാര്യമില്ല….!!!”””  സീരിയസ്ലി  അതു പറയുമ്പോൾ  എന്റെ കണ്ണു നിറഞ്ഞു പോയി…. അതുകേട്ടതും  അവളുടെ  മുഖം  വാടി….   ഞാൻ  ഒന്നും  പറയാതെ  എഴുന്നേറ്റ്  കോർഡോറിലൂടെ  നടന്നു….

ഷെഹി ഫുഡ്‌  കൊണ്ടുവന്ന്  അവർക്ക്  കൊടുത്തിട്ട്  ഞങ്ങൾ പുറത്തു പോയി  കഴിച്ചു…..  ഞാൻ അങ്ങനെ  പറഞ്ഞതിലുള്ള  വിഷമം  കൊണ്ടാണോ എന്നറിയില്ല  അതിൽ പിന്നെ  ഗൗരി എന്നോട്  മിണ്ടാനോ  എന്നെയൊന്ന്  നോക്കാൻ കൂടി മെനക്കെട്ടില്ല…..

“””അല്ല മിസ്സേ….. നിങ്ങളെങ്ങനെ അതിനുള്ളിക്കേറിയേ….???   അതല്ലേ  ഇപ്പൊ പണികിട്ടി ഷെഡ്ഡിലായേ….!!!”””  വൈകുന്നേരം  ഞങ്ങൾ റൂമിലൊരുമിച്ചിരുന്ന്  ചായ കുടിയ്ക്കുമ്പോൾ  ഷെഹി  ചോദിച്ചു…..

“””അത്….  അതിവൻ  ക്ലാസ്സീന്നിറങ്ങിയോടിയപ്പോൾ  കാര്യമറിയാൻ വേണ്ടി വന്നതാ….!!!””” മിസ്സ്‌  രോഹിത്തിനെ  ചൂണ്ടിക്കൊണ്ട്  പറഞ്ഞു…..

“””ഞഞ്ഞായി….!!!”””  ജീവന്റെ  മുഖത്ത്  പതിവ് പുച്ഛം…..

“””അങ്ങനതന്നെ  വേണം….  നമ്മളെ  ക്ലാസ്സിന്നിറക്കി വിട്ടേന്  പടച്ചോൻ  തന്ന  ശിക്ഷയാ…..!!!””” അതു പറഞ്ഞിട്ട്  എന്നെ നോക്കിയ ഷെഹിയെ  ഞാൻ  വേണ്ട എന്നർത്ഥത്തിൽ  കണ്ണുകാണിച്ചു…..

“””മിണ്ടല്ലേ….  പേടിച്ചാപ്പിന്നെ  ജന്മത്ത്  പുറത്താക്കില്ല….!!!””” ജീവൻ  പതിയെ  അവന്റെ  ചെയറിനോട്  ചേർന്നു നിന്ന്  പതിയെ  പറഞ്ഞു….. പക്ഷേ  സംഗതി  എല്ലാരും കേട്ടു…..  മാമുൾപ്പെടെ  എല്ലാരും  ചിരിയമർത്താൻ  കഷ്ടപ്പെട്ടു…..

“””അല്ല  ക്ലാസ്സിലിരുന്ന  നീ  ഗ്രൗണ്ടിലടി നടന്നതെങ്ങനെയറിഞ്ഞു….???””” എന്റെ  സംശയം…. അത്  ഞാൻ ചോദിച്ചു….

“””അത് ക്ലാസിന് മുന്നിലൂടെ  ഓടിയ  പിള്ളേര്  ഇവന്മാരുടെ പേര്  പറയുന്ന കേട്ടു….  അതാ ഞാൻ….!!!””””

“””അത് കൊള്ളാം…. അടികൂടിയ ഒരുത്തനും  ഒരു കുരൂമില്ല….. കാണാമ്മന്ന  ആൾക്കാണേൽ  ബോധോമില്ല…..!!!””” ഞാനതു പറഞ്ഞപ്പോൾ  ഗൗരി വാ പൊത്തി ചിരിയടക്കുന്നുണ്ടായിരുന്നു…..

“””അല്ലടാ…  അതൊരു കണക്കിന്  നന്നായി…. മാം വീണതുകൊണ്ടാ  ഇത്തവണയും  ലാസ്റ്റ് വാണിങ്ങിലൊതുങ്ങിയത്….  അല്ലെങ്കിൽ  ഇന്ന്  പെട്ടിയെടുക്കായിരുന്നു…..!!!””” ജീവൻ  എന്നെ  നോക്കിയിട്ട്  ചായ ഒരു കവിളിറക്കി……

ആ  കവിളിലെ  ചായയിറങ്ങുന്നതിനിടയിൽ  വീണ്ടും  അവന്റെ  ഫോൺ  ചിലമ്പിച്ചു…..

“””ശ്ശോ….  ഈ  പെണ്ണിനെക്കൊണ്ട്…..  നീയൊരു  കാര്യം  ചെയ്യ്….  നീയീ പഠിപ്പൊക്കെ  നിർത്തി  അവൾടെ  പിഎ യായി  കൂടിയ്ക്കോ….  അതാവുമ്പോ  അവൾക്കിങ്ങനെ  വിളിച്ചു  കഷ്ടപ്പെടണ്ടല്ലോ…..  വേണോങ്കിൽ  ഞാനവളോട്  പറയാം…..!!!””” ഷെഹിയ്ക്ക്  വിറഞ്ഞു   കേറി…..

“””അങ്ങനെയാടാ  സ്നേഹമുള്ള  ഭാര്യമാര്….  നീയസൂയപ്പെട്ടിട്ട്  കാര്യമില്ല…..!!!””” തലയിൽ  വെച്ചു കിട്ടി കിടക്കുമ്പോഴും  മാമിന്റെ  കമന്റിന് മാത്രം ഒരു കുറവുമില്ല…..

‘””എന്നാലും  ഇതു കുറച്ചു കടുപ്പമാ….!!!””” ഷെഹിയ്ക്ക്  സഹിക്കോ…..

“”ഏയ്….  ഇത്  ജസ്റ്റിനാ….!!!”””  അവൻ  ഫോണിന്റെ  ഡിസ്പ്ലേയിൽ  നോക്കിക്കൊണ്ട്  പറഞ്ഞു….

“””ടാ  വേണ്ട….  എടുക്കണ്ട…. അവൻ  ടെംടേഷൻ കൂട്ടാൻ വിളിക്കുന്നതാ….  വെറുതെ  ഇന്നു തന്നെയൊരു  പ്രശ്നത്തിന്  പോണ്ട….!!!””” കോളെടുക്കാനൊരുങ്ങിയ  അവനെ  തടഞ്ഞിട്ട്  ഞാൻ  പറഞ്ഞു…..

“””വിനു  പറയുന്നതാ  ശെരി….  കോളെടുക്കണ്ടാ….!!!!””” വീണമാമും  എന്നെ  സപ്പോർട്ട്  ചെയ്തു…..

“””നീയാ   ഫോണിങ്ങ്  തന്നേ….!!!””” ചായ ഗ്ലാസ്സും  ബെഡിൽ  വെച്ചിട്ട്  ഷെഹി  ജീവന്റെ  കയ്യിൽ നിന്നും  ഫോൺ  പിടിച്ചു മേടിച്ചു…..

“””എടാ  പുന്നാരമോനേ…..  നിനക്ക്  കിട്ടിയതൊന്നും  പോരേ…..  എടാ  പെമ്പിള്ളാരെപ്പോലെ  പോയി  പ്രിൻസിയോട്  കംപ്ലയിന്റ്  ചെയ്ത  നീയാണോ  ഞങ്ങളെ  വെല്ലുവിളിയ്ക്കുന്നേ…..  അത്രയ്ക്ക്  കുണ്ണയ്ക്കുറപ്പുണ്ടേൽ………”””” അവൻ  ചുറ്റും  നോക്കിയിട്ട്  പെട്ടെന്ന്  നിർത്തി….. വേഗം  പുറത്തേക്കു പോകാൻ  ഞാൻ  കണ്ണുകാട്ടി…..

“””എടാ  അത്രയ്ക്കുറപ്പുണ്ടേൽ  നീ  കോളേജിന്  പുറത്തു വന്നിട്ടുണ്ടാക്കടാ…..   ആ  അന്ന്  നിന്റെ  കൊതം ഞാൻ കോട്ടുവായിടീക്കും  തായോളീ…..!!!”””” അവൻ  വീണ്ടും ഫോൺ  ചെവിയോട്  ചേർത്ത്  പുറത്തേയ്ക്ക്  നടന്നു…..

ഞാനും ജീവനും  രോഹിത്തും  എന്ത് ചെയ്യണമെന്നറിയാതെ   പരസ്പരം  നോക്കി….. പെണ്ണുങ്ങൾ  രണ്ടും ചിരിയടക്കാൻ  വല്ലാതെ  പാട് പെടുന്നുണ്ടായിരുന്നു…..

കുറച്ചു  കഴിഞ്ഞപ്പോൾ  കോളേജിൽ  നിന്നും കുറച്ചു  ടീച്ചേഴ്സ് മാമിനെ കാണാൻ വന്നു….  അവര്  വന്നു പോണതു വരെ  രോഹിത്  ഞങ്ങളോടൊപ്പം  വന്നിരുന്നു…..  അവര്  പോയി കഴിഞ്ഞപ്പോൾ  അവനെ വീണ്ടും  തല്ലി  റൂമിൽ കേറ്റി….

“””ടാ  കുഴപ്പമൊന്നൂല്ല….. എങ്കിലും   നാളെ  ഡിസ്ചാർജ്  ചെയ്യാന്നാ  ഡോക്ടർ പറഞ്ഞേ….   പിന്നെ  മിസ്സിന്റെ  വീട്ടലാരുമില്ലല്ലോ  അതുകൊണ്ട്  അവർക്ക്  വിഷയമൊന്നുമില്ല….. പക്ഷേ  ആരെങ്കിലും  കൂടെ നിക്കണ്ടേടാ…..  ഒറ്റയ്ക്കൊരു പെണ്ണിനെയിവിടാക്കീട്ട്  പോവാൻ  പറ്റില്ലല്ലോ…..  ഞാൻ  രോഹിയോട്  പറഞ്ഞു….  അവന്  നിക്കാൻ  നൂറുവട്ടം  സമ്മതം…..  പക്ഷേ  അവനെയെങ്ങനെ  ഒറ്റയ്ക്കിവിടെ  നിർത്തുന്നേ…..????”””  റൂമിന്  പുറത്തുള്ള ചെയറിൽ  എന്റടുത്ത്  വന്നിരുന്നിട്ട്  ജീവൻ  ചോദിച്ചു….

“””നീയെന്താ  ഉദ്ദേശിക്കുന്നേ…. ഞാൻ  നിക്കണോന്നാണോ…..???  എനിക്ക്  പ്രശ്നോന്നുമില്ല….!!!!””” ഞാൻ  തീർത്ത് പറഞ്ഞു….

“””ശെരിക്കും….???  അങ്ങനാണേൽ  നമുക്കിന്നിടെക്കൂടാം…..  അപ്പുറത്തെ റൂം  കുറച്ചു കഴിയുമ്പോൾ  വെക്കേറ്റഡാവും….. അതൊന്ന്  സെറ്റാക്കാൻ  നോക്കാം  ഞാൻ…..!!! “”” അവൻ  എഴുന്നേറ്റു…..

“””ജീവാ…..  ഞാനെന്നാ  ഇവളെ വീട്ടിലാക്കിയിട്ട്  വരാം….  നീയപ്പോഴേക്കും  ഹോസ്റ്റലിൽ  വിളിച്ചു  എന്തേലും  പറഞ്ഞ്  അവന്മാരുടെ  കാര്യത്തിൽ  ഉറപ്പുവരുത്ത്…..!!!””””

“””ശെരിടാ….  പിന്നെ ഞാൻ  വരണോ….???””” അവൻ  ചോദിച്ചു….

“””വേണ്ട…. നീയിവിടെ നിക്ക്….  ഞാൻ  ഷെഹിയെക്കൂട്ടാം…. എന്റെ  വണ്ടിയും  കോളേജിലിരിക്കുവാ….. അതുമൊന്നെടുക്കണം…..!!!””””

“””ശെരിയെടാ….  പെട്ടന്ന്  വായേ…..!!!”””

ഞാൻ  ഗൗരിയെയും കൊണ്ട് പുറത്തേക്കു വന്നു….

“””എടാ  ഇവളെ വീട്ടിലാക്കീട്ടു വന്ന് വണ്ടിയെടുത്താപ്പോരേ  നിനക്ക്…..???”””  കോളേജിലേയ്ക്കുള്ള  വളവ് തിരിയ്ക്കുന്നതിന് മുന്നേ  അവൻ  ചോദിച്ചു….

“””ഉം….  അതു മതി….!!!”””

“””ഏയ്‌ അതു പറ്റൂല….. എന്റെ  ബാഗ് കാന്റീനിലിരിക്കുവാ….  അതെടുത്തേ പറ്റൂ…..!!!””” പിന്നിലിരുന്ന്  ഗൗരി പറഞ്ഞു…..

“””ഓ….  ബാഗല്ലേ  അതു നാളെയെടുക്കാം….!!!””” ഷെഹി ഉഴപ്പി വിട്ടു….

“””അയ്യോ….  എന്റെ  ഫോണതിലാ…..  അതെടുത്തേ പറ്റൂ….??? ഞാൻ  വീട്ടിൽ പോലും  പറഞ്ഞില്ല…..  എന്താവോ  എന്തോ…..??? “””” അവള്  കട്ടായം പിടിച്ചു….

അവൻ കോളേജ് ഗേറ്റിനു മുന്നിൽ  വണ്ടി നിർത്തി….

“””എടാ….  ബാക്കിൽ  നിർത്ത്….. ഇവിടാവുമ്പോൾ  ആളുകൾ  ശ്രെദ്ധിക്കും….!!!””” ഞാൻ  പറഞ്ഞതും  അവൻ  വണ്ടിയെടുത്തു…..

“””എടാ   നീ  വിട്ടോ…. ഞാൻ നോക്കിക്കൊള്ളാം…..!!! അവിടെ  ജീവൻ  തനിച്ചല്ലേ….!!!”””” സീറ്റ് ബെൽറ്റ് അഴിക്കാൻ തുടങ്ങിയ  അവനെ  ഞാൻ  തടഞ്ഞു…..

“””ഉം….  സൂക്ഷിച്ചു പോ….!!!!””” പറഞ്ഞിട്ട്  അവൻ  വണ്ടിയെടുത്തു പോയി….  വർക്കിങ് ടൈം കഴിഞ്ഞ ശേഷം  കോളേജിൽ  കേറുന്നത്  നമുക്ക് പുത്തരിയല്ല…..

“””താനിവിടെ  നിക്ക്…..  ഞാൻ പോയെടുത്തിട്ട്  വരാം….!!!””” ഞാൻ  ഗൗരിയെ  അവിടെ നിർത്തിയിട്ട്  ഉള്ളിലേയ്ക്ക്  പോകാനൊരുങ്ങി…..

“””ഏയ്‌…  വേണ്ട  വേണ്ട….  ഞാനും  വരുന്നു…..  എനിക്കൊറ്റയ്ക്ക്  നിക്കാൻ പേടിയാ….!!!””” അവളോടി വന്ന്  എന്റെ കൂടെക്കൂടി…..

ഞാൻ  ഗൗരിയെയും  കൂട്ടി  കോളേജിന്റെ  പിന്നിലെത്തി…..  റോഡിൽ  നിന്നും  കുറച്ചുള്ളിലായതിനാലും  മുഴുവൻ  കാട് പിടിച്ചു കിടന്നതിനാലും  ആരുടെയും  ശ്രെദ്ധ അങ്ങോട്ടേയ്ക്ക്  പോകില്ല….  ഞങ്ങളൊക്കെ ആരുമറിയാതെ സ്ഥിരം   പുകയെടുക്കാൻ  വരുന്ന  സ്ഥലമാണ്….  അവിടുത്തെ  ഗേറ്റിന്  ലോക്കില്ല  എന്നതാണ്  ആ  വഴി  തിരഞ്ഞെടുക്കാനുള്ള  മറ്റൊരു കാരണം….. മുഴുവൻ  കാടായത്  കൊണ്ട്  അങ്ങനെയൊരു ലോക്കിന്റെ  കാര്യം ആരും  ശ്രെദ്ധിച്ചിട്ടില്ലായിരിക്കും…..   എന്നാൽ  പുറത്തു നിന്ന് ഗേറ്റിന്റെ  കൊളുത്തെടുക്കാനും   കഴിയില്ല…..

ഞാൻ  രണ്ടാമതൊന്നു ചിന്തിക്കാതെ  മതിലെടുത്ത് ചാടി…. പിന്നെയാ  ഗേറ്റ്  തുറന്ന്  അവളെയും  അകത്തു കയറ്റി….

“””നോക്കി വാ….  വല്ല പാമ്പും കടിച്ചിട്ട്  പിന്നെയെന്റെ മേത്ത്  കേറരുത്….!!!””” ഞാൻ  അവൾക്കു മുന്നേ നടന്നു കൊണ്ട് പറഞ്ഞു….

“””എന്നെ പാമ്പെങ്കിൽ  തന്നെപ്പിന്നെ  കീരിയാവും  കടിയ്ക്ക….!!!”””  അവളും  വിട്ടില്ല…..  പക്ഷേ അവളത്  പറഞ്ഞു  കഴിഞ്ഞതും  ഞാൻ സഡൻ  ബ്രേക്കിട്ട  പോലെ നിന്നു…..

“””നീയെന്താ ഉദ്ദേശിച്ചേ….???”””  ഞാൻ  തിരിഞ്ഞ്  അവളുടെ  മുഖത്തേയ്ക്ക്  നോക്കി….  അവൾ  ആദ്യം എന്നെ  മിഴിച്ചൊന്ന്  നോക്കി…..  പിന്നെയാണ് പെണ്ണിന്  കാര്യം  പിടി കിട്ടിയത്….. അവളുടെ  മുഖത്ത്  അപ്പോളൊരു  ചിരി വിടർന്നു…..

“””ഏയ്….  ഞാനതൊന്നുമുദ്ദേശിച്ചില്ല….. സത്യായിട്ടും  ഉദ്ദേശിച്ചില്ലാട്ടോ…..!!!””” ഗൗരി  ചിരിയൊതുക്കാൻ  പാടുപെട്ടു….

“””അതേ….  ആ  ചേച്ചിയെ  പിന്നീട്  കണ്ടിട്ടുണ്ടോ….???”””  അവള്  വിടുന്ന  ലക്ഷണമില്ല……

“””ആരെ….???”””

“””ഓ….  അറിയാത്ത പോലെ….!!!””” അവളെന്റെ  തോളിലൊരു  നുള്ള് തന്നു…..  ഞാൻ  പിന്നെയും  തിരിഞ്ഞു നോക്കി….  ഇങ്ങനെ കിടന്നു തിരിഞ്ഞു നോക്കേണ്ടി വരുന്ന എന്റൊരു പെടാപ്പാടേ…..

അപ്പോഴത്തെ എന്റെ  മുഖം കണ്ടപ്പോഴാണ്  അവൾക്കും  വെളിപാടുണ്ടായത്….

“””സോറി… സോറി  ആളു മാറിപ്പോയി…..!!! അറിയാണ്ട്  പിച്ചീതാ…..!!!!””” അവള്  കയ്യുയർത്തി  എന്നെ ബ്ലോക്ക്‌ ചെയ്തു കൊണ്ട് പറഞ്ഞു…..

“””ദേ  പെണ്ണേ….. നീയെന്റെ  കൈവാക്കിന്ന്  മാറി നടന്നോ….  അല്ലെങ്കിൽ  ഞാൻ  കൊന്നു താക്കും പറഞ്ഞേക്കാം….!!!””” ഞാനവളെ  നോക്കി  കണ്ണുരുട്ടി….

“””ഓ  അതിനുള്ള ധൈര്യോന്നുല്ല….. ചുമ്മാ പറയുവാ….  എനിക്കറിയാം…..!!!””” അവളുടെ വർത്താനം  കേട്ടപ്പോൾ  ഒരു കാര്യം ഏതാണ്ട് ഉറപ്പായി….. രണ്ടുപേരും കൂടി ഒരുമിച്ച്  ഇനി തിരിച്ചൊരു  മടക്കമില്ലെന്ന്……!!!!

“””എന്താടോ  താനൊന്നും  മിണ്ടാത്തേ…..????  നാവിലോട്ട  വീണോ….???”””  ബാധ കേറിയെന്ന്  പറഞ്ഞാലും കുറച്ചു കൂടി വൃത്തിയുണ്ടായേനെ….. ഇതിപ്പം…..  ഞാനൊന്നും  മിണ്ടാതെ നടന്നു….

കാന്റീന്റെ  പിന്നിലെ  ചെറിയൊരു കനാല്…  അതിന്റെ  ഓരു പിടിച്ചു നടന്നാൽ   വേസ്റ്റിടുന്ന  കൂനയാണ്….   ഞാൻ  ഗൗരിയുടെ കൈപിടിച്ച്  കനാലിന്റെ  ഓരത്തു കൂടി  നടന്നു….

“””അയ്യേ….  എന്നാ സ്മെല്ലാത്….. നാറീട്ട് വയ്യ…..!!!”””  വേസ്റ്റ് കൂനയുടെ  അടുത്തെത്തിയതും  അവൾ  മൂക്ക് പൊത്തി….

“””ഞാനപ്പഴേ  നിന്നോട് പറഞ്ഞില്ലേ  അവിടെ നിന്നാ മതീന്ന്….!!!!”””

“””എനിക്ക്  കുഴപ്പോന്നൂല്ല…. നടെ….!!!””  അവൾ  മൂക്കീന്ന്  കൈ മാറ്റി…..  വലതു കൈകൊണ്ട്  എന്നെയും  പിടിച്ച്  ഇടതു കൈകൊണ്ട്  പാവാടയും  ഉയർത്തിക്കൊണ്ട് നടന്ന  ഗൗരിയെ   ഞാനൊന്ന്  ഉഴിഞ്ഞു നോക്കി…. ഉയർത്തിപ്പിടിച്ച  പാവാടയ്ക്ക്  താഴെ കണ്ട വെളുത്ത  കാൽവണ്ണകളും  അതിനു താഴെ മിനുമിനുത്ത പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞ്  കിടന്ന  കുണുക്കുകളുള്ള  സ്വർണ്ണ പാദസരവും  മുന്നിൽ  നിന്നും നോക്കിയാൽ  വിരലുകളും  ഉപ്പുറ്റിയും  മാത്രം മറയത്തക്ക  വിധമുള്ള  ഷൂസുമായി നിൽക്കുന്ന  അവളെ ഞാൻ  വെറിപിടിച്ച  കണ്ണുകളോടെ  നോക്കി…

പെട്ടെന്ന്  കർട്ടൻ  താഴുന്ന പോലെ പാവാട താഴ്ന്ന്  ആ  കാലുകളെ മൂടി…..

തലയുയർത്തിയ  ഞാൻ  കാണുന്നത്  രൂക്ഷമായി  എന്നെ നോക്കി നിൽക്കുന്ന  ഗൗരിയെയാണ്….

“””അതു ഞാൻ പാദസരം….!!!””” ഞാൻ  നിന്നു  വിക്കി….

“””പാദസരം….???”””  അവൾ  എടുത്തു  ചോദിച്ചു….

“””അല്ലാ…. പാദസരം  കൊടുക്കുന്നുണ്ടോന്നറിയാൻ….!!!”” അപ്പോൾ വായിൽ വന്നതങ്ങനെയാണ്….

“””ഒന്നും  പറയണ്ട….. മോൻ  നടക്ക്….!!!””” അവളുടെ കണ്ണുകളിലെ  ഭാവം  മനസ്സിലാകുന്നില്ല…..   പക്ഷേ  ഇടയ്ക്കിടയ്ക്ക്  അവൾ തലയുയർത്തി  എന്നെ  നോക്കുന്നുണ്ടായിരുന്നു…..  ആ  കണ്ണുകളിൽ  ഒരു  ചിരി മറഞ്ഞിരിക്കുന്നുവോ…..???

“””അതേ….  ഇത്രേന്നാളായിട്ടും ഒരു മാറ്റോമില്ലല്ലേ…..???””” നടക്കുന്നതിനടയിൽ  അവൾ  ചോദിച്ചു…. ഞാനതിന്  മറുപടിയൊന്നും  പറഞ്ഞില്ല…. അല്ലെങ്കിത്തന്നെ  എന്ത് പറയാൻ…..???

പെട്ടെന്ന്   അവൾ  എന്റെ  കൈപ്പത്തിയിൽ  വിരലുകൊണ്ട്   ചുരണ്ടി…..  എനിക്ക്  ഇക്കിളിയെടുത്തിട്ട്  ഞാൻ  കൈതട്ടി മാറ്റി  തിരിയുമ്പോൾ  അവൾ  എന്നെ നോക്കി  കുടുകുടെ  ചിരിച്ചു….. എന്നെ  കളിയാക്കിക്കൊണ്ടുള്ള  ചിരിയാണെങ്കിലും  അതു കണ്ടു നിൽക്കാൻ  വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു…..

അവളെ നോക്കി….  അവളുടെ  ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ….  ഞാൻ  നോക്കി നിൽക്കേ  അവളുടെ  ഭാവം  മാറി….. അവളുടെ  ആ  പൂച്ചക്കണ്ണുകളിൽ  എന്തൊക്കെയോ  ഭാവം  മിന്നിമറയുന്നു…..

“””ഗൗരീ…..!!!””” ഞാൻ  പതിഞ്ഞ  സ്വരത്തിൽ  വിളിച്ചു….  അവൾ  പെട്ടെന്നൊന്ന്  ഞെട്ടി….

“””എന്താടീ….  എന്താ പറ്റിയേ….????””” ഞാൻ  അവളുടെ  താണ്ടിയിൽ  ചേർത്തു  പിടിച്ചിട്ട്  തള്ള വിരൽ കൊണ്ട്  കവിളിൽ  അമർത്തി ഉഴിഞ്ഞു….. പതിയെ  അവളുടെ  കണ്ണുകളടഞ്ഞു….  അവൾ  പൂർണ്ണമായും  എന്നിലേയ്ക്ക്  ചേർന്നു  നിന്നു….. ഞാനും  അതേ സമയം  മറ്റേതോ  ലോകത്തെത്തപ്പെട്ടൊരു  അനുഭവത്തിലായിരുന്നു…..  തലച്ചോറ് പറയുന്നത്  ഹൃദയം കേൾക്കാത്തൊരു അനുഭൂതി…..  ആ  അനുഭൂതി  എന്റെ തലച്ചോറിനെ  പൂർണ്ണമായും  വിഴുങ്ങിയപ്പോൾ  എന്റെ  മുഖം  അവളോടടുത്തു…..  അവളുടെ  നിശ്ചോസം  എന്റെ  മുഖത്ത് തട്ടിത്തഴുകി…… വലതു കൈ അവളുടെ  ഇടുപ്പിലൂടെ  ക്രോസ്സ് ചെയ്ത്  അവളെ  എന്നിലേയ്ക്കടുപ്പിച്ചു…..  അതേ സമയം എന്റെ ചുണ്ടിനെ  അവളുടെ  ചുണ്ടോട്  ചേർത്ത് പിടിക്കുക  കൂടി  ചെയ്തപ്പോൾ   അവളെന്നെ  നെഞ്ചിലൂടെ  കൈ ചേർത്ത്  ഇറുക്കി പുണർന്നു….. ഞാനവളുടെ ചുണ്ടുകളിലെ  തേൻ മുഴുവൻ  നുകർന്നെടുത്തു….. ചോരകിനിയുന്ന  ചുണ്ടുകളെ  ലവലേശം കരുണയില്ലാതെ ഞാൻ  ചപ്പിക്കുടിച്ചു…..

സ്വബോധം വീണ  ഞാൻ  പെട്ടെന്ന് അവളെ വിട്ടകന്നു….. ആ  ഒരു  നിമിഷത്തെ  നിയന്ത്രണമില്ലായ്മയെ  ഞാൻ  മനസ്സറിഞ്ഞ്  ശപിച്ചു…. ഒന്നുമില്ലെങ്കിലും  എന്നെ വിശ്വസിച്ച്  കൂടെ വന്ന പെണ്ണിനെ….  ശ്ശേ….!!! ഇനിയെങ്ങനെ  അവളുടെ  മുഖത്തു നോക്കും…..???   ഞാൻ എന്തു ചെയ്യണമെന്നറിയാതെ  ഗൗരിയെ  നോക്കി…..  അവളപ്പോൾ  കാന്റീൻ ബിൽഡിങ്ങിന്റെ  പിന്നിലെ  ഭിത്തിയിൽ  ചാരി നിന്ന്  കിതയ്ക്കുവായിരുന്നു….

“””താനിവിടെ  നിക്ക്…..  ഞാൻ  പോയി  ബാഗുമെടുത്ത്  വരാം….!!!”””  അവളുടെ  മറുപടി കാത്തു നിൽക്കാതെ ഞാൻ  ഇളകിയിരുന്ന  ജനലിന്റെ  പാളിയെടുത്തു മാറ്റി  അകത്തു  കേറി…..  സ്റ്റോർ റൂമിന് സൈഡിലൂടെ  നടക്കുമ്പോഴും  മനസ്സ് മുഴുവൻ  ഗൗരിയായിരുന്നു…..  അവളുടെ  പെട്ടന്നുണ്ടായ  ഭാവമാറ്റം…. എല്ലാറ്റിനും  വഴങ്ങി നിന്ന്  എന്റെ  നാവിനെ  എതിരേറ്റത്….. എല്ലാമൊരു  സ്വപ്നം പോലെ…..  പക്ഷേ  അതിനെക്കാലും  എന്നെ  കുഴക്കിയത്  ഇനി അവളെ  എങ്ങനെ  ഫേസ് ചെയ്യും  എന്നുള്ള  ചിന്തയായിരുന്നു….

ഞാൻ  കൌണ്ടറിന്റെ  ഭാഗത്തേയ്ക്ക്  വന്നപ്പോൾ  ഗൗരിയുടെ  ബാഗ്  അവിടെ  എടുത്തു മാറ്റി വെച്ചിട്ടുണ്ട്….  ഞാനാ  ബാഗെടുത്ത്  തുറന്നു…. അതിനുള്ളിൽ  ആകെ രണ്ട് നോട്ട്ബുക്കും  പിന്നെ കുറേ  ചോക്ലേറ്റ്സും…..  ഇവള് പഠിക്കാനാ  കച്ചോടത്തിനാ  വരുന്നേ….???  ഞാൻ  പിറുപിറുത്തോണ്ട്  മുന്നിലത്തെ  സിപ് തുറന്നു….. അതിനുള്ളിൽ  ഫോണുണ്ടായിരുന്നു…. ഞാൻ  ഫോണെടുത്തപ്പോൾ  ഷേക്കായി ഡിസ്പ്ലേ ലൈറ്റ്  തെളിഞ്ഞു….

സത്യത്തിൽ ലോക്ക് സ്ക്രീനിലേയ്ക്ക്  നോക്കിയ  ഞാൻ  ഞെട്ടിപ്പോയി…. കണ്ണുകളടച്ചു   കിടക്കുന്ന  ഞാൻ  എന്നോട്   ചേർന്നിരിക്കുന്ന  ഗൗരി…..!!!!

ഇത്….  ഇതന്ന്  മറുവീടിന്  പോയപ്പോളുള്ളതല്ലേ…..   അപ്പോൾ  ഞാൻ  മയങ്ങിയ സമയത്ത്  ഇവൾ  സെൽഫിയെടുത്തോ…??? അങ്ങനെയെടുത്തെങ്കിൽ  തന്നെ അത്  വോൾപേപ്പറാക്കണമെങ്കിൽ…..???  ഞാനെന്ത്‌  ചെയ്യണമെന്നറിയാതെ  ചുവരിൽ ചേർന്നു നിന്നു…..

എനിക്ക്  ആലോചിച്ചിട്ട്  ഒരു പിടിയും കിട്ടിയില്ല….. അപ്പോൾ  അവൾ പറഞ്ഞ  കല്യാണമോ….???  അതു കള്ളമായിരുന്നോ….???  ആണെങ്കിൽ  എന്തിന്….???  അല്ലെങ്കിൽ  തന്നെ  ഒരു ഫോട്ടോ വോൾപേപ്പറാക്കിയെന്ന  ഒറ്റക്കാരണത്താൽ  അവൾക്കെന്നോട്  പ്രേമമാണെന്ന്  സ്ഥാപിക്കാനൊന്നും  കഴിയില്ലല്ലോ….  എന്തായാലും  മനസ്സിലെവിടെയൊക്കെയോ  നിറവാർന്നൊരു സന്തോഷം….

ഞാൻ  വേഗം ഫോൺ  ബാഗിലാക്കി  ബാഗും കൊണ്ട്  പുറത്തു ചാടി…..  അപ്പോഴും  ഗൗരി ആ  ഭിത്തിയിൽ  ചാരി  നിൽപ്പുണ്ടായിരുന്നു….

“””ദാ  തന്റെ  ബാഗ്….  പിടിക്ക്….  എന്നിട്ട്  വന്ന  വഴി  പുറത്തിറങ്ങിക്കോ….. ഞാൻ  വണ്ടിയുമെടുത്തങ്ങ്   വന്നേക്കാം….!!!”””  ഞാൻ   ബാഗും  അവളുടെ  കയ്യിൽ  കൊടുത്തിട്ട്  വെയിറ്റിങ്ങ്  ഷെഡ്ഡിലേയ്ക്കോടി….. ബുള്ളറ്റുമെടുത്ത്  പിന്നിലെ  ഗേറ്റിനടുത്തെത്തിയപ്പോൾ  അവളും  അവിടെയെത്തിയിരുന്നു….. ഗൗരി  ഗേറ്റ്  കടന്നപ്പോൾ  ഞാൻ  വണ്ടി പുറത്തു വെച്ച്  ഗേറ്റ് അടച്ചു….  പിന്നെ  വീണ്ടുമാ  മതിലെടുത്തു ചാടി….

“””ഹലോ….  എന്താ ഒരു മൈന്റുമില്ലാതെ….???”””  പുല്ലിനെ  വകഞ്ഞ്  മാറ്റിക്കൊണ്ട് വണ്ടിയും  തള്ളി നടന്ന  എന്നോട്  അവൾ  പിന്നിൽ നിന്നും  വിളിച്ചു  ചോദിച്ചു…..  അതുകേട്ടപ്പോൾ  എനിക്ക് ചിരി വന്നു….  എന്നാൽ  ഞാനത്  പുറത്തു കാണിച്ചതുമില്ല…..  തിരിഞ്ഞു നോക്കിയതുമില്ല…..

“””എന്താ….  എന്താ  മിണ്ടാണ്ട്  പോണേ….???  പിണങ്ങിയോ…..???””” അവള്  ഓടി വന്നു മുന്നിൽ  നിന്ന്  എന്നെ തടഞ്ഞിട്ട്  ചോദിച്ചു….

“””ഏ….???  ഞാനെന്തിനാ  പിണങ്ങുന്നേ…. നിനക്കെന്താ വയ്യേ….???”””

“””അപ്പൊപ്പിന്നെ മിണ്ടിയാലെന്താ….???”””” അവളെ  ഒഴിഞ്ഞു  നടക്കാനൊരുങ്ങിയ  എന്നെ  വീണ്ടും  തടഞ്ഞിട്ട്  അവൾ  ചോദിച്ചു…..

“””എടീ…..  ഞാനതിനെന്ത്‌  മിണ്ടാൻ….????  നീയൊരു കാര്യം ചെയ്യ്….. വാ  വണ്ടി  തള്ള്….!!!!”””  കേൾക്കേണ്ട  താമസം  അവൾ  കയ്യിലിരുന്ന  ബാഗ്  രണ്ടു തോളിലുമിട്ട്  വന്നു  വണ്ടിയുടെ  പിന്നിൽ  പിടിച്ചു…..

“””ഞാൻ  വിചാരിച്ചു  ഇനി  നീയെന്നോട്  മിണ്ടില്ലെന്ന്….!!!””” ഞാൻ  അവളെ  നോക്കാതെ  പറഞ്ഞു….

“””അതെന്താ….???”””

“””അല്ല…. അവിടെ അങ്ങനെയൊക്കെ  നടന്നില്ലേ….  അതുകൊണ്ട്…..!!!”””  ഞാനവളെ  വണ്ടിയുടെ  ഗ്ലാസ്സിലൂടെ  ഒന്നു  നോക്കി….. അതുകേട്ടപ്പോൾ  പെണ്ണിന്റെ  മുഖമൊക്കെ  നന്നായി ചുവന്നിട്ടുണ്ട്…..  മാത്രോമല്ല  നല്ല  നാണവുമുണ്ട്….  ഇടയ്ക്കിടയ്ക്ക്  മുഖമുയർത്തി  എന്നെ  നോക്കുന്നുമുണ്ട്   പെണ്ണ്…..

“””എന്താ  ഒന്നും മിണ്ടാത്തെ….???  അപ്പൊ ദേഷ്യോണ്ടോ….???””” അവളെന്ത്‌  പറയും  എന്ന് കേൾക്കാനുള്ള  കൊതി എന്റെയുള്ളിൽ  നുരഞ്ഞു  പൊന്തി…..

“””ദേഷ്യോന്നൂല്ല….  പക്ഷേ….!!!”””

“””പിന്നെന്താ  ഒരു  പക്ഷേ…..???”””

“””എന്തിനാ  അങ്ങനെ ചെയ്തേ….???”””  അവള്  മുഖത്ത്  നോക്കുന്നേയില്ല…..

“””പറ്റിപ്പോയി….  നിനക്ക്  തടയാരുന്നല്ലോ….??? പക്ഷേ   നീയെന്താ  തടയാഞ്ഞേ….???”””  ഞാനും  വിട്ടില്ല…..   അപ്പോഴേക്കും  റോഡിൽ  എത്തിയിരുന്നു….

ഞാൻ  വണ്ടി സ്റ്റാർട്ട്‌  ചെയ്തു….

“””ആലോചിച്ചേക്ക  മതി…. വാ….  കേറ്….!!!””” അവള്  കാത്തിരുന്നത് പോലെ  ഓടി വന്ന് പിന്നിൽ  കേറി…..

“””പോവാം…..!!!””” സെയിം  സൈഡിൽ  കാലിട്ട്  വലതു കൈ എന്റെ തോളിൽ  വെച്ചുകൊണ്ട്  അവൾ  ചോദിച്ചു…..

ഞാൻ  വണ്ടിയെടുത്തു…..  പോകുന്നതിനിടയിൽ  ഉടനീളം  പെണ്ണ്  ചിലച്ചു കൊണ്ടേയിരുന്നു…..  രാവിലെയിട്ട  ജാഡയൊക്കെ  വെറും  വേഷം കേട്ടാണെന്ന്  മനസ്സിലാക്കും  വിധമുള്ള  പെരുമാറ്റം….. ഞാൻ  അവളുടെ  വീട്ടിലേയ്ക്ക്  തിരിയുന്ന  ചെറിയ റോഡിലേയ്ക്ക്  വണ്ടി  തിരിച്ചു…..

“””ഓ….  വഴിയൊക്കെ  കാണാപ്പാഠമാണല്ലോ…..!!!”””

“””ഉം….  അന്ന്  ഞാൻ  വന്നിട്ടുള്ളതല്ലേ….!!!”””

“””ഓ….  അല്ലാതെ  എന്നുമെന്റെ  വീട്ടിനുമുന്നിൽ  തെണ്ടിത്തിരിയുന്നോണ്ടല്ല…..!!!””” അവള്  ചിരിയമർത്തിക്കൊണ്ട്  പറഞ്ഞു…..

“””അത്….  അത്  നിനക്കെങ്ങനെ…..???”””‘

“””അതുകൊള്ളാം……  എന്റെ  വീട്ടിനു മുന്നിക്കിടന്നു  കറങ്ങുന്നത്  ഞാനെങ്ങനെ അറിഞ്ഞെന്നോ….???  താൻ  വരുന്നതും  എന്നെ  നോക്കുന്നതുമൊക്കെ  എനിക്കറിയാരുന്നു…..  അതല്ലേ  താന്റെ  കണ്ണിൽ പെടാതെ  ഞാൻ  ഒളിക്കുന്നേ…..!!!””””

അതുകേട്ടപ്പോൾ  ഞാനുമൊന്ന്  ചൂളി…..  ഞാൻ  സ്ഥിരം  ഇവളുടെ വീട്ടിന് മുന്നിൽ  കിടന്നു കറങ്ങുന്നത്  ഇവൾ  കണ്ടിട്ടുണ്ടെന്ന്…..  അയ്യേ….  ഞാനവിടെ  എന്തൊക്കെ  കാട്ടിക്കൂട്ടിയേന്ന് എനിക്കേ അറിയൂ…….  അകത്തേയ്ക്ക്  നോക്കി  ചൂളമിട്ടതും  മതിലിൽ  പിടിച്ച്  ഏന്തി വലിഞ്ഞു  നോക്കിയതുമൊക്കെ  പിന്നേം  സഹിക്കാം…..  പക്ഷേ  ആ  മതിലിൽ  മൂത്രമൊഴിച്ചത്…..!!!!  ഈശ്വരാ….  ഇവള്  കണ്ടിട്ടുണ്ടാവോ….????

“””നീ  എല്ലാ ദിവസവും  എന്നെ കണ്ടിട്ടുണ്ടോ….???”””  ഞാനൊന്ന്  ഇറക്കി   നോക്കി….

“””ഉം….  മിക്ക  ദിവസവും….!!!”””  ദൈവമേ….. ആ   മിക്ക ദിവസത്തിൽ   മൂത്രമൊഴിച്ച  ദിവസം  വരല്ലേ…..!!!!

“””ഞാൻ  മതിലിനു മുകളിലേയ്ക്കെത്തി  നോക്കിയ  ദിവസമോ….???””” എന്റെ  അടുത്ത  സംശയം….

“””ഇല്ല…..!!!”””  പറഞ്ഞിട്ട്  അവൾ  ചുണ്ട്   എന്റെ  ചെവിയോട്  ചേർത്തു പിടിച്ചു…..  അവളുടെ  ചൂട്  ശ്വാസം എന്റെ  കഴുത്തിലും  ചെവിയിലും  വന്നു  വീഴുന്നുണ്ടായിരുന്നു….. “””പക്ഷേ….  മൂത്രമൊഴിച്ചത്  ഞാൻ  കണ്ടു…..!!!”””” അത്  പറഞ്ഞിട്ട്  അവൾ  കിലുകിലെ  ചിരിച്ചു…..

ഞാനാകെ  തരിച്ചു പോയി….  ഞാൻ  പെട്ടന്ന്  വണ്ടി നിർത്തി….

“””ഇറങ്ങ്…..  ഇനി  കുറച്ചല്ലേയുള്ളൂ….  നടന്ന് പോയാ  മതി…..!!!”””  നാണങ്കെട്ട  ദേഷ്യം  കൊണ്ട്  ഞാൻ  പറഞ്ഞു…..

“””ഏയ്…  വേണ്ട…  വേണ്ട…..  താൻ  ചമ്മുവൊന്നും വേണ്ട…..  ഞാനൊന്നും  കണ്ടില്ല…..!!!”””

“””ചുമ്മാ…..???”””

“””സത്യായിട്ടും….!!!  ഞാനപ്പോ  മാറിക്കളഞ്ഞു…… ഞാൻ  തന്റെയത്ര ചെറ്റയല്ലല്ലോ….  ഓർമ്മയുണ്ടോ  വയലിൽ  വെച്ച്….!!!””” അവളെന്നെ  ഓർമ്മപ്പെടുത്താനെന്നോണം  കണ്ണു കാണിച്ചു…..  ഞാൻ  തിരിച്ചു ചിരിച്ചെന്ന്  വരുത്തി…..

“””അപ്പൊ കേറിക്കോട്ടേ….???”””

“””ഉം…..!!!”””  ഞാൻ  മൂളി….

ഞാനവളുടെ  വീട്ടിന്  മുന്നിൽ വണ്ടി  നിർത്തി…..  അവള്  വണ്ടിയിൽ  നിന്നുമിറങ്ങി  ഗേറ്റ്  തുറന്നിട്ട്  എന്നെ  തിരിഞ്ഞു  നോക്കി…..

“””വരുന്നില്ലേ…..???”””

“””ഇല്ല….  എനിക്ക്  വീട്ടിലൊന്നു കേറിയിട്ട്  വേണം ഹോസ്പിറ്റലിൽ  പോകാൻ…..  അതുകൊണ്ട്  നിക്കാൻ  നേരമില്ല…..  അപ്പൊ ശെരി….  നാളെക്കാണാം…..!!!!”””     പറഞ്ഞിട്ട്  അവിടെയിട്ട്  തന്നെ  ഞാൻ വണ്ടി വളച്ചു…..

“””അതേ…..  ഒന്നു നിന്നേ….!!!””” അവള്  പിന്നിൽ നിന്നും  വിളിച്ചു…..  ഞാൻ  തിരിഞ്ഞു  നോക്കിയപ്പോഴേക്കും  അവളോടി   അടുത്തു വന്നു….

“””ഉം….???”””  ഞാൻ  കണ്ണുരുട്ടി…

“””അതേ….  ആ  കല്യാണത്തിന്  ഞാനിതു വരെ   സമ്മതിച്ചിട്ടില്ലാട്ടോ….!!! പിന്നെയിത്രേന്നാള്  റോഡിൽ നിന്ന് മൂത്രോഴിച്ചതല്ലാതെ  ഒന്നു  കാണണോന്നോ  വിളിക്കണോന്നോ  ഒന്നും  തോന്നീലല്ലോ….. അതുകൊണ്ട്  ഒന്നു  പറ്റിയ്ക്കാന്ന്  കരുതി….  അതാ  ഞാൻ…..!!!””” എന്റെ  മുഖത്ത്  നോക്കാതെ  വണ്ടിയുടെ  ഹാൻഡിലിൽ  തിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്…..

“””പിന്നെ  ഞാനിപ്പോ  സെക്കന്റിയറാവേണ്ടതാ….. അച്ഛന്റെ  കാലു പിടിച്ച്  അവിടുന്ന്  ടിസിയും വാങ്ങി ഇവിടെ വന്നു ചേർന്നത്  പഠിക്കാനുള്ള  കൊതികൊണ്ടൊന്നുമല്ല….  അതോർമ്മ  വെച്ചാ നെനക്ക്  കൊള്ളാം….!!!”””  അവളെന്റെ  മുഖത്ത്  നോക്കി  മണികിലുക്കി ചിരിച്ചു….. ഞാനെന്ത്‌  പറയണമെന്നറിയാതെ  കുഴങ്ങി  നിൽക്കുമ്പോൾ  എന്റെ  കയ്യിൽ  വീണ്ടുമവളൊന്ന്  നുള്ളി…..  ഞാൻ  തിരിച്ചു  തല്ലാനായി  ഓങ്ങിയതും  അവൾ  ഒഴിഞ്ഞു  മാറി….. പിന്നെ  എന്നെ നോക്കി  നാവ് വെളിയിട്ട്  കോക്രികാട്ടി  ഉള്ളിലേയ്ക്കോടി…..

…… അർജ്ജുൻ…..!!!!

Comments:

No comments!

Please sign up or log in to post a comment!