കടുംകെട്ട് 3

( ഈ പാർട്ട്‌ വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്.

ഈ പാർട്ട്‌ എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് 🥺

തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത്‌ പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

നന്ദി ഒരുപാട് സ്നേഹം 😍

സസ്നേഹം Arrow 💛)

ഉറക്കം ഉണർന്നപ്പോൾ ആദ്യം കണ്ടത് അവളെ ആണ്, ഭിത്തിയിൽ ചാരി ഇരുന്ന് ഞാൻ ഇന്നലെ കൊടുത്ത തലയണയും കെട്ടിപിടിച്ച് ഇരുന്നറങ്ങുന്നു. നല്ല കണി, കാണാൻ ഒരു സുഖം ഒക്കെ ഉണ്ട്. ഞാൻ സമയം നോക്കി ഏഴു മണി ആയിരിക്കുന്നു. സാധാരണ ജിമ്മിൽവർക്ക്‌ ഔട്ട്‌ കഴിഞ്ഞു ഞാൻ തിരിച്ചു പോരുന്ന ടൈം. എന്തൊക്ക പറഞ്ഞാലും ഈ കല്യാണം ഒരു വല്ലാത്ത ചടങ്ങ് തന്നെ ആണ്, നല്ല ഓട്ടം ഓടിയതിന്റ ഷീണം ഉണ്ട് അതാ ഉറങ്ങി പോയത്.

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. ട്രാക്ക് സൂട്ട് എടുത്തിട്ടു. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ഒന്ന് റിലാക്സ് ആവാൻ ആണ് നന്ദുന്റെ കൂടെ ക്ലബ്‌ൽ ഞാൻ റീജോയിൻ ചെയ്ത്, ക്ലബ് എന്ന് പറയുമ്പോൾ ഒരു ബോക്സിങ് ജിം ആണ്,  ഇപ്പൊ ഒരു ശീലം ആയി പോരാത്തതിന് നെക്സ്റ്റ് മന്ത് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ ഞങ്ങൾ രണ്ട് പേരും ആണ് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് പങ്കെടുക്കുന്നത്  പ്രാക്ടീസ് മുടക്കാൻ പറ്റൂല.

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ഇവൾ ഇങ്ങനെ കിടന്നാൽ അത്‌ കുരിശ് ആവും. അച്ചു എങ്ങാനും കയറി വന്ന് ഇവൾ ഇവിടെ ഇങ്ങനെ കിടക്കുന്നത് എങ്ങാനും കണ്ടാൽ തീർന്നു.  ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് തട്ടി വിളിച്ചു, എഴുന്നേൽക്കുന്നില്ല. നല്ല ഉറക്കം ആണ്, പുലർചെ എപ്പോഴോ ആണ് അവൾ ഉറങ്ങിയത്. വെളുപ്പിന് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴും ഒരു തേങ്ങൽ ഞാൻ കേട്ടിരുന്നു.

ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. ഉറക്കത്തിൽ അവൾ ഒന്ന് ഞെരുങ്ങി നിവർന്നു,  ഉണർന്നില്ല. അന്നത്തെ ദിവസം ആണ്  എന്റെ ഓർമ്മയിലേക്ക് വന്നത്. പെണ്ണിന്റെ ഭാരം കുറഞ്ഞോ?? ആവോ.

ഞാൻ അവളെയും എടുത്തു കട്ടിലിന്റെ അടുത്തേക്ക് നടന്നു. ഇന്നലെ കരഞ്ഞതിന്റെ ബാക്കി എന്നോണം പടർന്ന കരിമഷിയും പാറി പറക്കുന്ന തലമുടിയും ഒക്കെ ആയി മയക്കത്തിൽ ആണ്ട ഒരു സുന്ദരി ആണ് എന്ത് കയ്യിൽ, പനി പിടിക്കുമ്പോഴും ഉറങ്ങുമ്പോഴും പെണ്ണുങ്ങളെ കാണാൻ വല്ലാത്ത മൊഞ്ച് ആണെന്ന് പറയുന്ന ശരി ആണല്ലേ.

.

അജു, നീ എന്തൊക്കയാ ഈ ആലോചിച്ചു കൂട്ടുന്നെ, നിന്റെ ജീവിതം തുലച്ചവൾ ആണ് ഇത് ബീ യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പറഞ്ഞ് പേടിപ്പിച്ചു. അല്ലേലും എത്ര വെറുപ്പ് ആണേലും ചില സമയത്ത് ഇവളെ കാണുമ്പോൾ മാത്രം വല്ലാത്ത ഒരു പരവേശം ആണ്, മറ്റൊരു പെണ്ണിനും ഇല്ലാത്ത എന്തോ ഒരു പ്രതേകത ഇവൾക്ക് ഉള്ളത് പോലെ.

എന്റെ കയ്യിൽ കിടക്കുന്ന അവളുടെ ചൂടും, ശ്വാസം വലിച്ചു വിടുന്ന താളവും വാടി മുല്ലപൂവിന്റെയും ഏതോ പെർഫ്യൂമിന്റയും പിന്നെ അവളുടെ വിയർപ്പിന്റെയും ഒക്കെ കൂടി കലർന്ന വല്ലാത്ത ഒരു ഗന്ധവും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഞാൻ അവളെ ഒരുവിധം കട്ടിലിൽ കിടത്തി, അന്നേരം അവൾ കിടപ്പ് കോൺഫർട്ടബിൾ ആക്കാൻ എന്നോണം ഒന്ന് അനങ്ങി കിടന്നു. അവൾ എഴുന്നേറ്റു എന്ന് ഓർത്ത് ഒരുനിമിഷം ഞാൻ ഭയന്നു, ഭാഗ്യത്തിന് അത്‌ ഉണ്ടായില്ല. പക്ഷെ മറ്റൊന്ന് സംഭവിച്ചു, അവൾ നിവർന്നു കിടന്നപ്പോൾ ആ സാരിയുടെ തുമ്പ് മാറി നല്ല ഗോതമ്പു നിറമുള്ള അവളുടെ വയർ അനാവൃതമായി. ഒരു അമ്പതു പൈസ വലിപ്പവും അത്യാവശ്യം ആഴവും ഉള്ള അവളുടെ പൊക്കിൾകുഴി,  അതിനെ ചുറ്റി നേർത്ത സുവർണ നിറമുള്ള കുഞ്ഞ് കുഞ്ഞ് രോമരാജി, അവയ്ക്ക് അവിടെ നിന്ന് താഴോട്ട് പോവും തോറും കട്ടി കൂടി വന്ന് സാരിക്കുള്ളിൽ മറഞ്ഞിരിക്കുന്നു. ചോര ചൂട് പിടിപ്പിക്കുന്ന കാഴ്ച, പെണ്ണുടലിലെ കേവലം ചെറിയ ഭാഗങ്ങൾക്ക് പോലും ഇങ്ങനെ രക്തം തിളപ്പിക്കാൻ ആവുമോ??

അജൂ, വീണ്ടും ഞാൻ എന്നെ തന്നെ വിളിച്ചതാണ്, ഞാൻ പെട്ടന്ന് തന്നെ റൂമിന് വെളിയിൽ ഇറങ്ങി വാതിൽ അടച്ചു. ശ്വാസം ഒന്ന് വലിച്ചു വിട്ടു. ഷയ്മ് ഓൺ യൂ എന്നും പിറു പിറുത്ത് കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ആളുകൾ പന്തൽ പൊളിക്കുന്നത്തിന്റേം കസേര യും മറ്റും അടുക്കുന്നതിന്റേം ഒക്കെ തിരക്കിൽ ആണ്.

” ഗുഡ് മോർണിംഗ് ” ഒരു അർഥം വെച്ചുള്ള ചിരിയോടെ പലരും എന്നെ വിഷ് ചെയ്തു, ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യം ആണ് ചിരിയുടെ മീനിങ് എന്ന് അറിയാവുന്ന കൊണ്ട് എല്ലാരേം ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞല്ല.

” അജു നീ ഇത് ഇപ്പൊ എങ്ങോട്ടാ?? ” രാംഅങ്കിൾ ആണ്.

” ജിം ലേക്ക് ”

” ഇന്ന് തന്നെ പോണോ?? ”

” എന്റെ അങ്കിളെ, ഒരാഴ്ച ആയി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ട്, അടുത്ത മാസം ചാമ്പ്യൻഷിപ് ആണ്, ഇനിയും പ്രാക്ടീസ് മുടങ്ങിയാൽ ഇടി കൊണ്ട് മെഴുകും ”

അത്‌ കേട്ടപ്പോ ഒന്ന് മൂളിയതല്ലാതെ അങ്കിൾ ഒന്നും പറഞ്ഞില്ല.

” ah വണ്ടി വിട്ടോ ” എന്നും പറഞ്ഞ് നന്ദു ബാക്കിൽ ചാടി കയറി.
ഇന്നലെ പിണങ്ങി കല്യാണത്തിന് പോലും വരാതെ ഇരുന്നവൻ ആണ്.

” വണ്ടി എടുക്കഡാ ” നീ ഇത് എവിടെ നിന്ന് വന്നെടാ മര ഭൂതമേ എന്ന ഭാവത്തിൽ അവനെ നോക്കി ഇരുന്ന തട്ടി അവൻ പറഞ്ഞു. ഞാൻ ഒന്ന് അമർത്തി മൂളിയിട്ട് വണ്ടി എടുത്തു.

” ഇന്നലെ വല്ലോം നടന്നോ ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം നന്ദു എന്റെ ചെവിയിൽ ചോദിച്ചു, ആ ചോദ്യവും മിററിൽ ലൂടെകണ്ട അവന്റെ വികടൻ ചിരിയും കൂടി ആയപ്പോ എനിക്ക് ടോട്ടൽ വെറഞ്ഞു വന്നു.

” ഡാ, മൈരേ അതികം കോണച്ച ചവിട്ടി റോട്ടിലേക്ക് ഇടും, ഇന്നലെ വല്ലോം നടന്നോ പോലും എന്തൊക്ക അറിയണം. ” ഒരു പൊട്ടിച്ചിരി ആയിരുന്നു ഓന്റെ മറുപടി.

” ഞാൻ ഉദ്ദേശിച്ചത് നീ ദേഷ്യതിൽ അവളെ വല്ലതും പറയുകയോ പിടിക്കുകയോ ചെയ്തോ എന്നാ… അല്ലാതെ…. ”  ചിരിക്കിടയിൽ അവൻ അത്രയും പറഞ്ഞിട്ട് പിന്നേം ചിരിച്ചു.

“…നീ വേറെ ഒന്നും ചെയ്യാൻ പോണില്ലന്ന് എനിക്ക് അറിഞ്ഞൂടെ ”

” ഡാ ചെറുക്കാ ദേ എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് കേട്ടോ ” അവന്റെ ചിരിയും പറച്ചിലും ഒക്കെ കൂടി കേട്ടപ്പോ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.

” സോറി സോറി ” നന്ദു ഒന്ന് അടങ്ങി.

” അജു, നീ വണ്ടി ഒന്ന് സൈഡിലേക്ക് ഒതുക്ക്, എനിക്ക് കുറച്ചു സംസാരിക്കണം. ” നന്ദു സീരിയസ് ആണെന്ന് അവന്റെ ടോണിൽ നിന്ന് മനസ്സിലായി. ഞാൻ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി.

” എന്താണ്? ”

” പറയാം നീ ആദ്യം വണ്ടിന്ന് ഇറങ്ങ് ” എന്നും പറഞ്ഞ് നന്ദു മുന്നോട്ട് നടന്നു, അവൻ അര ആൾ പൊക്കം ഉള്ള ആ കമ്പി മതിൽ ചാടി കടന്ന് കടൽ തീരത്തേക്ക് നടന്നു, പുറകെ ഞാനും. രാവിലെ ആയത് കൊണ്ട് ജോഗിങ് ന് വന്ന ആളുകളും പിന്നെ ഷട്ടിൽ കളിക്കുന്ന പിള്ളേരും ഒഴിച്ചാൽ വേറെ തിരക്കുകൾ ഒന്നുമില്ല, തീരം ശൂന്യം ആണ്.

” എന്താ നിന്റെ ഉദ്ദേശം?? ” നന്ദന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

” അല്ല, അവളെ നീ കല്യാണം കഴിച്ചു, ഇനി എന്താ?? ”

” ഇനി എന്ത്, വാട്സ് നെക്സ്റ്റ്?? ” ഞാനും ആ ചോദ്യം അവനോടും എന്നോടും ആയി ആവർത്തിച്ചു. ഒരു വാശി പുറത്ത് അവളെ കല്യാണം കഴിച്ചു എന്നല്ലാതെ, ഇനി എന്ത് എന്നതിനെ കുറിച്ച് എനിക്കും വ്യക്തമായ പ്ലാൻ ഒന്നുമില്ല. എന്റെ ഉത്തരം എന്താണ് എന്ന് അറിയാൻ എന്നോളം നന്ദു എന്നെ തന്നെ  നോക്കി നിൽക്കുകയാണ്.

” ആ കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അവൾ ആഗ്രഹിച്ച പോലെ ആ മറ്റവനെ കെട്ടി അവൾ അങ്ങനെ സുഖിക്കണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ. അവനോടു ഉള്ള പ്രതികാരം നേർക്ക് നേർ ആണ്, അതിന് അവൻ ഇങ്ങ് വരണം, അത്‌ വരെ  അവളെ എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി തേക്കും ബാക്കി അത്‌ കഴിഞ്ഞ് ആലോചിക്കാം ” ഞാൻ പറഞ്ഞു തീർന്നപ്പോൾ നന്ദു ഒന്ന് നെടുവീർപ്പ് ഇട്ടു.


” അജു വിട്ടു കളയെട. എന്തായാലും അവളുടെ ഇഷ്ടത്തിന് വിപരീതമായി നീ അവളെ കെട്ടിയില്ലേ അത്‌ മതി. ഇനി അവളെ ദ്രോഹിക്കണ്ട. ഒന്നുമില്ലേലും ആരതി അല്ലാല്ലോ അവൻ അല്ലേ തെറ്റ് ചെയ്ത്, നമുക്ക് അവനെ പണിയാം. ”

” ഇനി അവളെ ദ്രോഹിക്കണ്ടന്നോ, അവൾ തെറ്റ് ചെയ്തില്ലെന്നോ, അവൻ അല്ല അവൾ ആണ് എന്നോട് തെറ്റ് ചെയ്ത്, എന്നെ ദ്രോഹിചത്തിന്റെ നൂറിൽ ഒന്ന് പോലും ഞാൻ തിരിച്ചു ചെയ്തിട്ടില്ല. അവനെ രെക്ഷ പെടുത്താൻ എന്നെ പ്രതി ആക്കിയപ്പോ എനിക്ക് നഷ്ടമായത് ഏറെ ആഗ്രഹിച എന്റെ കരിയർ ആണ്, എന്റെ സ്വപ്നമാണ്. ആ പതിനഞ്ചു ദിനങ്ങൾ… എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല, ഞാൻ അന്ന് കരഞ്ഞതിന് കണക്ക് ഇല്ല, എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, അച്ചു എന്നെ കരഞ്ഞു കലങ്ങിയ, വെറുപ്പ് നിറഞ്ഞ കണ്ണ് കൊണ്ട് നോക്കി, മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു അതിന് എല്ലാം അവളെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിക്കും.”

” അജു എനിക്ക് അറിയാം നിന്റെ വിഷമം, പക്ഷെ ഇതൊക്കെ ഒരു തെറ്റ് ധാരണ ആണെങ്കിലോ?? അവൾ പറഞ്ഞത് സത്യം ആണെങ്കിലോ, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നെയും ആ പെൺകുട്ടിയെയും കണ്ടപ്പോ ആരതി തെറ്റ് ധരിച്ചു, അവൻ പറഞ്ഞത് ഒക്കെ അവൾ കണ്ണുമടച്ചു വിശ്വസിച്ചു, അങ്ങനെ ആയി കൂടെ??  അവനും ആരതിയും തമ്മിൽ നമ്മൾ വിശ്വസിക്കുന്ന പോലെ ഒരു ബന്ധം ഇല്ലടാ, ഉണ്ടായിരുന്നേൽ ആര് അറിഞ്ഞില്ലേലും ഐഷു അറിയില്ലേ, നീ ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്, നീ അവളെ മനസ്സിലാക്കാൻ ശ്രമിക്കു, ഒരുമിച്ച് ജീവിക്കു, അച്ചുന്റേം സത്യഅങ്കിന്റേം ഒക്കെ ഹാപ്പിനെസ്സ് ഓർത്തിട്ടെങ്കിലും. ”

” മതി നിർത്ത്, എനിക്ക് കേൾക്കണ്ട അവളുടെ പുണ്യ വിചാരം, ആരൊക്ക എന്തൊക്ക പറഞ്ഞാലും അന്ന് ആ ക്യാമ്പിൽ വെച്ച് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ അവനും അവളും തമ്മിൽ ഉള്ള ബന്ധം. അതിൽ കൂടുതൽ ന്യായികരണം ഒന്നും എനിക്ക് കേൾക്കണ്ട. പറഞ്ഞത് തീർന്നെങ്കിൽ നിനക്ക് പോവാം, ” ഞാൻ ബൈക്കിന്റെ കീ നന്ദുന് കൊടുത്തിട്ട് തീർത്തു പറഞ്ഞു.

” ഡാ, ഞാൻ.. ”

” കേൾക്കണ്ടന്ന് പറഞ്ഞില്ലേ.. നീ വണ്ടി എടുത്തു പൊയ്ക്കോ, ഞാൻ വല്ല ഓട്ടോയും പിടിച്ചു വന്നോളാം, എനിക്ക് കുറച്ചു നേരം ഒറ്റക് ഇരിക്കണം. ” ഇനി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയിട്ടാവണം നന്ദു തിരിച്ചു നടന്നു.

ഞാൻ അലറി തല്ലുന്ന തിരമാലയെ നോക്കി ആ തീരത്ത് ഇരുന്നു.

” ഞാൻ കണ്ടതാ, ആ ക്ലാസ്സ് റൂമിൽ നിന്ന് കഞ്ഞോണ്ട് ഓടുന്ന ആനിയെയും പുറകെ വന്ന ഇയാളെയും. ഇയാളാ ഇയാൾ കാരണാ ആനി ആത്മഹത്യക്ക് ശ്രമിച്ചത്, കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത് ” അവൾ അന്ന് പറഞ്ഞ വാചകങ്ങൾ തീരത്ത് തല തല്ലി ചിതറുന്ന തിരമാലകൾ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ അലതല്ലി.


അന്ന് ആ ബസിൽ വെച്ച് ഉണ്ടായ സംഭവങ്ങൾക്ക് ശേഷം എങ്ങോട്ടാണ് പോവേണ്ടത് എന്നൊരു പിടുത്തം ഇല്ലായിരുന്നു. മനസ്സ് കലങ്ങി മറിയുകയായിരുന്നു. ഇത്തിരി സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും പോണം, അവസാനം ചെന്ന് എത്തിയത് ആശാന്റെ അടുത്ത് ആണ്.

ആശാൻ. എന്റെ ഗുരു എന്ന് വേണമെങ്കിൽ പറയാം, ഒഫീഷ്യലി പുള്ളി എന്നെ ശിഷ്യനായി അംഗീകരിചിട്ടില്ല. ഞാൻ ആശാനെ കാണുന്നത് ഏകദേശം ഒരു അഞ്ചോ ആറോ വർഷം മുമ്പ് ആണ്. ഞാൻ +2 ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. എനിക്ക് വരയ്ക്കാൻ ഇഷ്ടം ആ ചെറുപ്പം തൊട്ടേ ഡ്രോയിങ്

പഠിക്കുന്നുണ്ട്. +2 കഴിഞ്ഞു വെക്കേഷന് വെറുതെ നടക്കുന്ന സമയത്ത് ആണ് എന്റെ ഡ്രോയിങ് മാഷും പുള്ളിയുടെ നാലഞ്ചു സുഹൃത്തുക്കളും ചേർന്ന് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്, ഇന്ത്യ ചുറ്റി കൾച്ചറും ആർട്ടും പഠിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം എങ്കിലും യാത്രകൾ ഹരം ഉള്ള ഒന്ന് ആയത് കൊണ്ട് ഞാനും കൂടെ കൂടി. എന്റെ ഒപ്പം നന്ദുവും, അവൻ ആ സമയം അണ്ടർ 18 ബോക്സിങ് ചാമ്പ്യൻ ഒക്കെ ആയിരുന്നു.

അങ്ങനെ ട്രിപ്പ്‌ തുടങ്ങി ഒരു രണ്ട് മാസം കഴിഞ്ഞു കാണും ഗോവയിലോ മറ്റോ ആണെന്ന് തോന്നുന്നു, ഞങ്ങൾ രാത്രി ഒരു കൊച്ച് ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിക്കുകയാണ് അപ്പോഴാണ് ഞാൻ ആശാനെ ആദ്യമായി കാണുന്നത്. നീണ്ട താടിയും മുടിയും, മുഷിഞ്ഞ ജുബ്ബയും മുണ്ടും ഒക്കെ ആയി ഒരു മെലിഞ്ഞ മനുഷ്യൻ. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തൻ. പുള്ളി നേരെ അടുക്കള ഭാഗത്ത്‌ ചെന്ന് അവിടെ കൂട്ടി ഇട്ടിരുന്ന കരി രണ്ടു കയ്യിലും വാരി എടുത്തു പുറത്തേക്ക് നടന്നു. കാരിക്കേച്ചറിങ്ങ് ആണ് കൂടുതലായും ഞാൻ ചെയ്യാറ് എന്നതുകൊണ്ടും പുള്ളി ഒരു ഇന്റെരെസ്റ്റിംഗ് കാരക്ടർ ആണെന്ന് തോന്നിയ കൊണ്ടും, നന്ദുനോട്‌ ഇപ്പൊ വരാം എന്ന് പറഞ്ഞ് പുള്ളിയുടെ പുറകെ വിട്ടു. രാത്രി, പരിചയം ഇല്ലാത്ത സ്ഥലം, ഒറ്റക് ആണ് സൊ പേടി ഇല്ലാതെ ഇല്ല. പുള്ളി റോഡ് സൈഡിൽ ഇത്തിരി മാറി ഒരു വളവ് തിരിഞ്ഞു, ഞാൻ ചെന്നു നോക്കിയപ്പോ കണ്ട കാഴ്ച, ഞാൻ ശരിക്കും ഞെട്ടി പോയി. അവിടെ ആ മതിലിൽ പാതി വരച്ചു തീർത്ത ഒരു കഥകളി രൂപം. ജീവൻ തുടിക്കുന്ന എന്നൊക്കെ പറയില്ലേ അമ്മാതിരി ഐറ്റം. അതും വെറും കരി കൊണ്ട് വരച്ചിരിക്കുവാണ് ആ മനുഷ്യൻ.

” മലയാളി ആണോ?? ” വരച്ചത് കഥകളിലെ കിരാത രൂപം ആണ് അത്‌ കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.

” തെയ്യം കണ്ടിട്ടുണ്ടോ?? ” ഒരു മറുചോദ്യം ആയിരുന്നു മറുപടി. ഞാൻ ഉണ്ട് എന്ന് തല ആട്ടി.

” എന്നാ ആ മൂലേന്നു വരച്ചു തുടങ്ങിക്കൊ ” ഒരു കഷ്ണം കരി എന്റെ നേരെ നീട്ടി കൊണ്ട് ആണ് പുള്ളി അത്‌ പറഞ്ഞത്. ഒന്ന് അമ്പരന്നു എങ്കിലും ഞാൻ ആ കരി വാങ്ങി എന്നെകൊണ്ട് ആവുന്നപോലെ വരയ്ക്കാൻ തുടങ്ങി.

” ഞാൻ വരക്കും എന്ന് ആശാന് എങ്ങനെ മനസ്സിലായി?? ”

” അത് ഒരു ഗസ്സിങ് ആയിരുന്നു ആ കടയിൽ വെച്ച് നിന്റെ ഒബ്സര്വേഷനും മറ്റും കണ്ടപ്പോ, ഒരു ആക്ടർ, റൈറ്റർ അല്ലേൽ ഒരു ചിത്രകാരൻ ആണെന്ന് ഊഹിച്ചു. വരയ്ക്കാൻ പറഞ്ഞപ്പോ നീ വരച്ചു സൊ എന്റെ ഊഹം ശരിയായി. സിമ്പിൾ  ”

ഒരു ചിരിയോടെ ആശാൻ പറഞ്ഞു. പക്ഷെ ആ ചിത്രം പൂർത്തി ആക്കാൻ ഞങ്ങൾക്ക് ആയില്ല. അതിന് മുന്നേ പോലീസ് പൊക്കി. അങ്ങനെ ആദ്യമായി ഞാൻ പോലീസ് സ്റ്റേഷനിൽ  ആശാന്റെ ഒപ്പം കയറി നല്ല രാശി ഉണ്ടായിരുന്ന കൊണ്ട് പിന്നെയും പലയാവർത്തി പോലീസ് സ്റ്റേഷനിൽ കയറാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.

അവിടെ വെച്ച് ആണ് ആശാനെ കൂടുതൽ പരിചയപ്പെടുന്നത്. ഈ സ്ഥലം മാറി ജനിച്ചു പോയി എന്നൊക്കെ ആളുകൾ പറയൂല്ലേ അതേ പോലത്തെ ഐറ്റം ആണ്. വേറെ എവിടെ എങ്കിലും ആയിരുന്നേൽ വേൾഡ് ഫേമസ് അര്ടിസ്റ്റ്കളുടെ കൂടെ അറിയെപ്പെടേണ്ട ഒരാൾ.

ജയരാജൻ എന്നാണ് പേര്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി, കുടുംബം നോക്കാൻ വേണ്ടി കല ഉപേക്ഷിച്ചു, നന്നായി പഠിച്ചു ഒരു ഗവർമെന്റ് ജോലി നേടി, കടം ഒക്കെ വീട്ടി, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോ ജീവിതത്തിന്റെ നല്ല പാതി തീർന്നു. ബാധ്യതകൾ എല്ലാം തീർന്നു മാറ്റങ്ങൾ ഒന്നുമില്ലാതെ ഒരേ പോലെ പോയിരുന്ന ഓരോ ദിവസവും മടുപ്പ് ആയി തുടങ്ങി യപ്പോൾ ജോലി രാജി വെച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റു പൈസ ബാങ്കിൽ ഇട്ടിട്ട് നാട് ചുറ്റാൻ ഇറങ്ങി. ഇന്ന് ലക്ഷം രൂപക്ക് പൈന്റിങ്‌സ് വിറ്റു പോവുന്ന ഫേമസ് അര്ടിസ്റ്റ് ആയി വളർന്നിരിക്കുന്നു അദ്ദേഹം. ആ ഒറ്റ ദിവസം കൊണ്ട് ആശാനുമായി നല്ലൊരു ബന്ധം ഉടലെടുത്തു. മൂന്നോ നാലോ മാസത്തേക്ക് ഷെഡ്യൂൾ ചെയ്ത ഞങ്ങളുടെ യാത്ര ആശാൻ കാരണം മൂന് കൊല്ലം ആണ് നീണ്ട് നിന്നത്.

ഇന്ന് ആശാൻ തന്റെ യാത്രകൾ അവസാനിപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്. വിശ്രമ ജീവിതം എന്നൊക്ക  പുള്ളി പറയുന്നതാ, ഇരട്ടി പണി ആണ് ഇപ്പോ ചെയ്തോണ്ട് ഇരിക്കുന്നെ. നമ്മുടെ നാട്ടിൽ ഒരു കൊച്ച്  തുരുത്ത് തന്റെ സമ്പാദ്യം മുഴുവൻ കൊടുത്തു വാങ്ങിച്ചിട്ടുണ്ട്. കൊച് തുരുത്ത് എന്ന് പറയുമ്പോൾ ഒരു പത്തു പന്ത്രണ്ടു കുടുബങ്ങൾ ജീവിച്ചിരുന്ന നാലു സൈഡും കായലാൽ ചുറ്റപ്പെട്ട തുരുത്ത്. അത്യാവശ്യം നല്ല വില കിട്ടിയപ്പോ അവിടെ താമസിച്ചിരുന്നവർ സ്ഥലം ആശാന് വിറ്റു. ആ വീടുകളൾ എല്ലാം പൊളിച്ചു കളഞ്ഞു ഒരു അവിടെ ഒരു കാടു വളർത്താൻ ഉള്ള ഭഗീരഥപ്രയത്നത്തിൽ ആണ് ആശാൻ. ആശാന് ഒരു പൊടിക്ക് കിറുക് ഉണ്ടെന്ന് ആ നാട്ടുകാരെ പോലെ എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്. എന്തായാലും ഒരാഴ്ച ആശാന്റെ ഒപ്പം ചിലവിട്ടപ്പോൾ തന്നെ എന്റെ മനസ്സ് ശാന്തമായി. അല്ലേലും പുള്ളിക്കാരന്റെ ചുറ്റിനും ഒരു പോസറ്റീവ് വൈബ് ആണ്. സത്യത്തിൽ ഞാൻ ഇത്ര സീൻ ആക്കേണ്ട കാര്യം ഒന്നുമില്ലായിരുന്നു. അവളുടെ ദേഹത്തു കേറി പിടിച്ച ഒരുത്തനെ അവൾ തിരിച്ചു തല്ലി. എ സിമ്പിൾ റിഫ്ലക്സ്‌, ഞാൻ ആണ് ഓവർ ടെമ്പർ കയറി എന്റെ കുറച്ചു ദിവസങ്ങൾ നശിപ്പിച്ചത്. നശിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഐ ഗോറ്റ് സോം ഗുഡ് ഡേയ്‌സ്. എന്നാലും അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല, എന്നെ തല്ലിയതിന് അവൾ ചെറിയ രീതിയിൽ എങ്കിലും ഒന്ന് വേദനിക്കണം ഇല്ലേൽ എനിക്ക് ഉറക്കം വരില്ല. ഞാൻ നന്ദുനെ വിളിച്ചു തിരിച്ചു വരുവാണെന്നു പറഞ്ഞു. പക്ഷെ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതത്തിലെ അടുത്ത ഡിസാസ്റ്ററി ലേക്ക് ആണ് കാൽ എടുത്തു വെക്കുന്നത് എന്ന്.

അന്നത്തെ ആ ദിവസം…

***

” എടാ മലരേ നീ ഇത് എവിടാ? ” ഞാൻ സ്റ്റാൻഡിൽ വന്ന് ഇറങ്ങിയ ഉടനെ നന്ദുനെ വിളിച്ചു.

” നാറി രാവിലെ തന്നെ തെറി പറയാതെ തിരിഞ്ഞു നോക്ക് ”

ഞാൻ നോക്കിയപ്പോ അവൻ എന്റെ പുറകിലായി പാർക്കിംഗ് ഏരിയിൽ ഇരിക്കുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

” അജു നീ വല്ലതും കഴിച്ചോ??  ”

” ഇല്ല ഡാ, വെളുപ്പിന് അവിടെ നിന്ന് പുറപ്പെട്ടതല്ലേ ”

” എന്നാ നമുക്ക് വീട്ടിലേക്ക് വിട്ടാലോ??  ഇന്നിനി കോളജിൽ പോണോ?? ” ആ ചോദ്യതിന് ഉത്തരം അവന് ഞാൻ പറയാതെ തന്നെ അറിയാമെങ്കിലും എന്നോട് വെറുതെ ചോദിച്ചു.

” ഇന്ന് കോളജിൽ എന്തായാലും പോണം അതിനാ ഞാൻ ഇത്ര നേരത്തെ ഒരുങ്ങി കെട്ടി പൊന്നിരിക്കുന്നത് ”

” എന്നാ നമുക്ക് ആ ഹോട്ടലിൽ നിന്ന് എന്തേലും കഴിക്കാം ” ഞാനും അവനും അവൻ കാണിച്ച ഹോട്ടലിൽ കയറി.

” ചേട്ടാ കഴിക്കാൻ എന്ത് ഉണ്ട്?? ”

“പുട്ട്, അപ്പം, നൂലപ്പം, ഇഡലി, ദോശ ”

” രണ്ട് പ്ലേറ്റ് ആപ്പം എടുത്തോ, വെജിറ്റബിൾ കറിയും ” നന്ദു ഓഡർ കൊടുത്തിട്ട് എന്നെ നോക്കി. എന്റെ പ്ലാൻ എന്ത് ആണെന്ന് ആണ് അവന് അറിയേണ്ടത്. ഭക്ഷണം വരുന്ന വരെ ഞാൻ മൗനം ഭജിചു.

” പേര് ആരതി ഗോപകുമാർ, B CA ഫസ്റ്റ് ഇയർ സ്റ്റുടന്റ് ആണ്. അമ്മ ശ്രീ ദേവി, ഹൗസ് വൈഫ് ആണ്, അച്ഛൻ ഗോപകുമാർ ഓട്ടോ ഡ്രൈവർ, ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ ഇപ്പൊ പത്തിൽ പഠിക്കുന്നു ” ഫുഡ്‌ വന്നിട്ടും ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോ അവൻ തന്നെ പറഞ്ഞ് തുടങ്ങി, അഡ്രെസ്സ് അടക്കം സകല ഡീറ്റയിൽസും അവൻ പൊക്കിയിട്ടുണ്ട്.

” എന്താ നിന്റെ പ്ലാൻ, അജു?? ”

” സത്യത്തിൽ, തെറ്റ് ചെയ്തത് ഞാൻ അല്ലേ, അപ്പൊ അവളെ അങ്ങ് വെറുതെ വിട്ടാലോ എന്നാ ഞാൻ ആലോചിക്കുന്നത് ”  ഞാൻ അത്‌ പറഞ്ഞപ്പോ നന്ദുന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു.

” അത്‌ നന്നായി, അവൾ ഒരു പാവം ആട. പിന്നെ നമ്മുടെ ഐഷു ഇല്ലേ അവളുടെ ഫ്രണ്ട് ആ”

” ഐഷു?? ” എനിക്ക് ആളെ മനസ്സിലായില്ല,

” എടാ, ഐശ്വര്യ, നമ്മുൾ അന്ന് കാണാൻ പോയില്ലേ. എന്റെ പെണ്ണ് ” നന്ദു അത്‌ പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിചു പോയി.

” oh, ചെക്കന്റെ ഒരു പൂതി. അങ്ങനെ ഇപ്പൊ അവളെ വെറുതെ വിടുന്നില്ല. അവൾ എന്നെ തല്ലിയവളാ. ഒരു ചെറിയ ഡോസ് എങ്കിലും കൊടുത്തില്ലേൽ മനസ്സിന് ഒരു സമാദാനവും കിട്ടില്ല. ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദനും ഒന്ന് പുഞ്ചിരിചു.

” നീ അവന്മാരെ എല്ലാം വിളിച്ചു കോളേജ് എൻട്രൻസിൽ തന്നെ നിൽക്കാൻ പറ ” ഞങ്ങൾ ബില്ല് കൊടുത്ത് ഇറങ്ങിയപ്പോൾ ഞാൻ നന്ദുവിനോട് പറഞ്ഞു.

” നീ അത്‌ ഓർത്തു ടെൻഷൻ അടിക്കേണ്ട, നീ ഇല്ലാത്ത കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായിട്ട് അവന്മാർ രാവിലെ അവിടെ തന്നെ കുറ്റിഅടിച്ചിരിക്കുവാ. റാഗിങ് എന്നും പറഞ്ഞു വായിനോട്ടം ആണ് മെയിൻ പരുപാടി. ”

നന്ദുന്റെ ഊഹം തെറ്റിയില്ല ഞങ്ങൾ ചെല്ലുമ്പോൾ അവന്മാർ നാലും കോളജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ട്. മിക്ക കോളേജുകളിലും കാണില്ലേ എല്ലാം തല്ലുകൊള്ളിത്തരവും ഉള്ള ഒരു ഗാങ്. അനന്ദു, വരുൺ, സണ്ണി, ദീപക് പിന്നെ നന്ദുവും ഞാനും ചേരുന്നതാണ് ഈ കോളേജിലെ ആ ഗാങ്. പക്ഷെ ഒരു ചെറിയ ചെയ്ഞ്ച് ഉണ്ട് ഞങ്ങൾക്ക് തല്ലു കിട്ടാറില്ല കൊടുക്കാരെ ഉള്ളു. ഈ കോളേജിലെ ആർക്കും ഞങ്ങളോട് മുട്ടാൻ ഉള്ള ധൈര്യം ഇല്ല. അതിന് പ്രധാന കാരണം നന്ദു

ആണ്, ആൾ കാഴ്ച്ചയിൽ അപ്പാവി ആണേലും ഇടഞ്ഞാൽ  ആ ഇത്തിരി ഡാർക്ക്‌ ആ, നട്ടെല്ല് വെള്ളം ആക്കും. പിന്നെ ഞാനും അത്ര മോശം ഒന്നുമല്ല വരുൺ ഒഴികെ ബാക്കി മൂന്നും നല്ല ഇടിക്കാർ തന്നെ ആണ്. പിന്നെ ഞാനും നന്ദുവും ഇവിടെ ജോയിൻ ചെയ്യുമ്പോൾ ഞങ്ങളുടെ  +2 ചങ്ക് അഭിരാം ആയിരുന്നു കോളേജ് ചെയർമാൻ, അവൻ കാരണം ക്യാമ്പസ് പൊളിറ്റിക്സിലും ഞങ്ങൾക്ക് നല്ല പിടി ഉണ്ട്, സൊ ഇതൊക്കെ കൊണ്ട് ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും ഒരുത്തനും ധൈര്യം ഇല്ല, ഞങ്ങൾ ആണ് ഇവിടുത്തെ കിരീടം വെക്കാത്ത രാജാക്കന്മാർ. ഞങ്ങൾക്ക് എതിരെ ഇപ്പൊ കുറച്ചു നന്മ മരങ്ങൾ ഉയരുണ്ട്, തേർഡ് ഇയർ ലെ സാജനും ടീമും ആണ് അതിൽ മെയിൻ ആ മരം ഞങ്ങളുടെ ഉടനെ അറുക്കും.

” ആഹാ, മുങ്ങൽ വിദഗ്ധൻ പൊങ്ങിയോ?? ” അനന്ദുന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. അവൻ അടുത്ത് വന്നിട്ട് എന്റെ കവിളിൽ തൊട്ടു.

” എന്താടാ തടിയുടെ കട്ടി കൂടിട്ടുണ്ടല്ലോ?  അവളു തല്ലിയതിന്റ പാട് ഇതേ വരെ പോയില്ലേ?? എന്നാലും എന്റെ അജു, ഇവിടെ ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും ആദ്യമായി നിന്റെ കരണം പുകച്ചതിന്റെ ക്രഡിറ്റ് ഓൾ കൊണ്ടോയല്ലോ, മോശം മോശം മോശം ” നാറി വീണു കിട്ടിയ അവസരം മുതലെടുത്ത് എന്നെ നല്ല പോലെ വാരുവാണ്, നന്ദു അടക്കം ബാക്കി നാറികൾ എല്ലാം നല്ല ചിരി. എന്റെ മുഖം മാറിയപ്പോൾ ഇനി എന്തേലും പറഞ്ഞാ ഇടി കിട്ടുമെന്ന് മനസ്സിലായ അനന്ദു വാ അടച്ചു.

” എന്റെ കവിളിൽ കൈ വെച്ച അവളുടെ കൊമ്പ് ഒന്ന് ഒടിക്കണ്ടേ?? ”

” വേണം, എന്താ പ്ലാൻ ” മറുപടി പറഞ്ഞത് സണ്ണി ആണ്.

” അവൾ ഇതിലെ അല്ലേ വരുന്നേ വരട്ടെ നമുക്ക് പൊക്കാം ” ദീപു. ഞങ്ങൾ ആറുപേരും മതിലിന്റെ മേൽ ഇരുപ്പ് ഉറപ്പിച്ചു. അനന്ദുവും വരുണും തങ്ങളുടെ കോഴി പരുപാടി തുടങ്ങി, സണ്ണിയും ദീപുവും അതിലെ വരുന്നവൻമാരെ ചെറുതായി റാഗ് ചെയ്യുവാണ്. നന്ദുവും ഞാനും ഇരയെ കാത്ത് കവാടത്തിലേക്ക് കണ്ണും നട്ട് ഇരുന്നു. നന്ദു അവളുടെ ഒപ്പം വരുന്ന ഐഷു നെ കാണാൻ ആണ് കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുന്നത് എന്ന് എനിക്ക് അറിയാം, കള്ളപ്പന്നി.

” ദേ ഡാ, അലീന പോണ് ” വരുൺ അനന്ദു വിനെ വിളിച്ചു കാണിച്ചു കൊടുത്തതാണ്,

” അലീന, ഗുഡ് മോർണിംഗ്, ഇന്നലെ ഒരു msg വിട്ടിട്ടുണ്ടായിരുന്നു റിപ്ലെ കിട്ടിയില്ല ” അനന്ദു അവളെ നോക്കി വിളിച്ചു പറഞ്ഞു എന്നൽ അവൾ കേട്ട ഭാവം കാട്ടിയില്ല.

” എന്താ മോളുസേ ജാട  ആണ?? ”

ഇത്തവണ അവൾ നിന്നു അവനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് വിളിച്ചു പറഞ്ഞു

” ആട ജാട ആണ്, നിന്റെ തന്തക്ക് ”

അത്‌ കെട്ട് ഞങ്ങൾ അടക്കം അവിടെ നിന്നിരുന്ന എല്ലാരും ചിരിച്ചു, അനന്തുവും ഒരു വളിച്ച ചിരി പാസാക്കി അവന് ഇതൊന്നും ഒരു പുത്തരി അല്ല,

അത്‌ കൊണ്ട് തന്നെ ഞങ്ങൾ അത്‌ ഒരു പ്രശ്നം ആക്കിയില്ല, അല്ലേലും അവന്റെ തന്തക്ക് വിളിക്കാത്ത ഒരു പെണ്ണ് പോലും ഈ കോളേജിൽ ഇല്ലാന്ന് തോന്നുന്നു പാവം അവന്റെ ഡാഡി ഗൾഫിൽ കിടന്ന് തുമ്മാനെ പുള്ളിക്ക് നേരം ഉള്ളെന്നു തോന്നുന്നു. രാവിലെ തന്നെ കിട്ടി ബോധിച്ച അനന്ദു ഒരു ടാറ്റാ കൊടുത്ത് അലീനയെ പറഞ്ഞ് വിട്ടു.

അലീന തേർഡ് ഇയർ ഇംഗ്ലീഷ് സ്റ്റുഡന്റ് ആണ്, കോളേജ് ബ്യുട്ടി എന്നൊക്ക ആണ് വെപ്പ് അനന്ദു അടക്കം ഒരു പണിയും ഇല്ലാതെ അവളുടെ പുറകെ കൊറേ എണ്ണം നടക്കുന്നുണ്ട്, അതിനും മാത്രം എന്താ ഇവൾക്ക് ഉള്ളേ എനിക്ക് മനസ്സിലാവുന്നില്ല.

കഴുത്തറ്റം വെട്ടി കൊറേ കളറും വാരി ഒഴിച്ച് പറപ്പിച്ചു ഇട്ടിരിക്കുന്ന മുടിയും , കണ്ണിൽ ആ അറ്റത്തു നിന്ന ഈ അറ്റത്തേക്ക് വലിച്ചു എഴുതിയ കരി, പുട്ടി അടിച്ച പോലെ കൊറേ മേക്കപ്പും ചുണ്ടിൽ ഒരുകിൻഡ്ൽ ലിപ്സ്റ്റിക്കും വാരി ഇട്ട് മുലയും ചന്തിയും കുലുക്കി നടക്കുന്ന ഒരുത്തി അതിൽ കൂടുതൽ ഒന്നും എനിക്ക് അവളോട്‌ തോന്നിയിട്ടില്ല.

സൗന്ദര്യം എന്ന് പറയുമ്പോൾ ഒരു നോക്കെ കണ്ടുള്ളു എങ്കിലും ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ, വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്ന മൂക്കുത്തി ഇട്ടിരുന്ന അവളുടെ ആ മൂക്ക്,  ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്ന കവിളുകൾ, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, വാലിട്ടു എഴുതിയ  നല്ല കരി നീല കളറുള്ള ആ  കണ്ണുകൾ. അതാണ് പെണ്ണ്,  അതാണ് സൗന്ദര്യം. വെയിറ്റ് അജു നീ ആരെ പറ്റിയാ ആലോചിച്ചു കൂട്ടുന്നെ ആ സീൻ കഴ്ഞ്ഞു ഉടനെ അവൾ നിന്റെ കരണം നോക്കി പൊട്ടിക്കുകയാണ് ചെയ്ത്.

അതോർത്തപ്പോ ഞാൻ പോലും അറിയാതെ എന്റെ കൈകൾ കവിളിൽ അവൾ തല്ലിയ ഇടത്ത് ഒന്ന് തലോടി ഒരു നീറ്റൽ കവിളിലും അതോടോപ്പം ഞെഞ്ചിലും കൂടി കടന്നു പോയി. ഒരുതരം സുഖമുള്ള നീറ്റൽ. എനിക്ക് എന്താ സംഭവിക്കുന്നെ. ഞാൻ സ്വയം എന്റെ കവിളിൽ ഒരു അടി അടിച്ചു. നന്ദു എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞിട്ട് ഫോൺ ഓപ്പൺ ചെയ്ത് അതിലേക്ക് കണ്ണ് നട്ടു.

” ഡീ നീ ഇങ്ങ് വാ ” അനന്ദു ആരെയോ കൈ കൊട്ടി വിളിച്ചു. ഏതേലും പെൺപിള്ളേരെ റാഗ് ചെയ്യാൻ ആവും ഞാൻ മൈന്റാൻ നിന്നില്ല, ഞാൻ ഫോണിൽ തന്നെ നോക്കി ഇരുന്നു.

“എന്താടി നിനക്ക് വിളിച്ചാ വന്നൂടെ” അനന്ദുന്റെ ശബ്ദം ഉച്ചത്തിൽ ആയി. അന്നേരം നന്ദു എന്നെ തട്ടി വിളിചു, ഞാൻ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി, അവൻ ആരെയോ കണ്ണുകൊണ്ട കാണിച്ചു, അന്നേരം ആണ് ഞാൻ അവളെ കണ്ടത് എന്നിൽ ഒരു പുഞ്ചിരി വിടർന്നു.

” നീ പൊക്കോ ഞാൻ ദേ ഇവളെ ആണ് വിളിച്ചത് ” അനന്ദു ഐഷു നോട് പറഞ്ഞു.

” ഞങ്ങൾക്ക് ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല ചേട്ടായി, ഞാൻ കൂടി ഉള്ളപ്പോ പറയാനുള്ളത് പറഞ്ഞാ മതി. ” ഐഷു

” ഐഷു, നിന്നോട് പോവനല്ലേ പറഞ്ഞെ, ആരതിയെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ ഞങ്ങൾ അവളെ തിന്നാൻ ഒന്നും പോണില്ല ” നന്ദു ആണ്. അവൻ അത്‌ പറഞ്ഞപ്പോ അവൾ മടിച്ചു മടിച്ചു തിരിഞ്ഞു നടന്നു.

“അപ്പൊ ആരതി, ഞങ്ങൾ വിളിച്ചത് എന്തിനാ ന്ന് അറിയോ? ” അനന്ദു ആണ്   ചോദ്യകർത്താവ്. അവൾ  ഇല്ല എന്ന് പറയുന്ന പോലെ ചുമൽ കൂച്ചി.

“അതേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നിന്നോട് ഭയങ്കര പ്രേമം, നീ അവനെ തിരിച്ചു പ്രേമിക്കണം. ”അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. ഇവന്മാരുടെ ഉദ്ദേശം എന്താണ് എന്ന് എനിക്കും ഒരു പിടി കിട്ടുന്നില്ല.

“ദേ ഇവൻ ആണ് ആൾ ” വരുണിന്റെ തോളിൽ തട്ടി ആണ് അവൻ അത്‌ പറഞ്ഞത്.

” പ്രേമിക്കണം എന്ന് പറയുമ്പോൾ നീ ഇപ്പൊ ഇവനോട് ഒരു i love you പറ, പിന്നെ ഇവൻ വിളിക്കുമ്പോൾ ഒക്കെ കാൾ എടുക്കണം, സംസാരിക്കണം, സിനിമ ക്ക് പോണം പിന്നെ ഇവന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒന്ന് സാധിച്ചു കൊടുക്കണം ഏത് ” അനന്തു അത്‌ പറഞ്ഞപ്പോ അവൾ ദേഷ്യതിൽ മുഖം വെട്ടിച്ചു, അത്‌ കണ്ടപ്പോ എന്നിൽ ഒരു ചിരി വിടർന്നു.

” എന്താടി നിനക്ക് പിടിച്ചില്ലേ, I love you പറയടി ” അനന്ദു ഇത്തിരി കലിപ്പ് ആയി. അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങളെ തന്നെ ആണ് നോക്കുന്നത്.

” അനന്തു മതി ”  ഞാൻ ഇടപെട്ടു. അവളുടെ അടുത്തേക്ക് ചെന്നു.

” അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി ” ഞാൻ അത്‌ പറഞ്ഞത് എല്ലാരും കേൾക്കെ ആണ് അവർ എല്ലാം അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്,  അവൾ നാണം കേടു കൊണ്ട് വിയർത്തു. അവളുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോ എന്റെ മനസ്സ് വല്ലാതെ കുളിർത്തു. ഇത് ഇത്തിരി കൂടി മുന്നോട്ട് കൊണ്ടോവാൻ തന്നെ ഞാൻ തീരുമാനിച്ചു. പേഴ്സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചേർന്ന് നിന്നു.

” അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള് ഇത് പിടി ” എന്നും പറഞ്ഞു ആ കാശ് ഞാൻ അവളുടെ നേർക്ക് നീട്ടി. അത് കൂടി ആയപ്പോ അവിടെ ഉണ്ടായിരുന്നവർ ഒരു വല്ലാത്ത ഭാവത്തിൽ അവളെ നോക്കുകയാണ്. അവളാണേൽ ആ കാശ് വാങ്ങിക്കുകയോ വേണ്ടാന്ന് പറയുകയോ ചെയ്യുന്നില്ല, ഒരു ശീല കണക്ക് നിൽക്കുന്നു. ഞാൻ ഒരു അറ്റകൈ പ്രവർത്തിക്കാൻ തീരുമാനിച്ചു, അവസാനതെ ആണി. ഞാൻ ആ കാശ് അവളുടെ ആ വിരിഞ്ഞ മാറിന്റെ വിടവിൽ കുത്തി വെച്ചു, അവൾ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു.

” എനിക്ക് ഒന്നും ഓസിനു വേണ്ട ഡി ” അവളെ എല്ലാരുടേം മുന്നിൽ ഇട്ട് നാണം കെടുത്തുക, ഒരു സ്വീറ്റ് രേവഞ്ച് അത്രേ ഉള്ളു. ഞാൻ അത്‌ കൂടി പറഞ്ഞപ്പോ പെണ്ണിന് നാണക്കേടും ദേഷ്യവും ഇരച്ചു വന്നു. അവൾ ആ പൈസ എന്റെ  മുഖത്തേക്ക് വലിച്ചെറിഞ്ഞു.

” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി  പറഞ്ഞിട്ട് പൊയ്ക്കോ ” അവളെ ഒന്നൂടെ ചൂട് പിടിപ്പിക്കാനായി ഞാൻ പറഞ്ഞു.  അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പോവും എന്നാണ് ഞാൻ ഓർത്തത്, എന്നാ അവൾ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഓർത്തില്ല, എനിക്ക് അത്‌ ഇഷ്ട്ടപെട്ടു ആ വാശി.

” എന്റെ പട്ടി പറയും തന്നോട് സോറി ” അവൾ  ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” ഞാൻ  അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല അങ്ങിയാൽ നേരെ ചൊവ്വേ ഒന്നും പോവില്ലന്ന് അറിയാം.  അവൾ എന്റെ കൈ വിടുവിക്കാൻ ആയി കുതറി പക്ഷെ അതിനൊന്നും എന്റെ കൈ വിടുവിപ്പിക്കാൻ മാത്രം കരുത്ത് ഇല്ലായിരുന്നു.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് അവളെയും വിളിച്ചു നടന്നു.

” നിന്ന ഞാൻ എടുക്കുന്നുണ്ട് കേട്ടോടി ” ഞാൻ പുറകിൽ നിന്ന് വിളി പറഞ്ഞു.

“ചേ,  ആ ചാന്ദിനി മിസ്സ്‌ വന്നത് കൊണ്ട് അവൾ രക്ഷപെട്ടു, അല്ലേലും നമ്മുടെ കാര്യത്തിൽ തലയിടുന്നത് അവരുടെ ശീലം ആ, പ്രതെകിച് നിന്റെ ” സണ്ണി രോഷം കൊണ്ടു.

” അത്‌ സാരമില്ല നമുക്ക് ഇന്റർവെല്ലിനു പൊക്കാം ” ദീപു അവനെ സമാധിപ്പിചിട്ട് എന്നെ നോക്കി.

” അത്‌ വേണ്ട, ഇത് ഇവിടെ തീർന്നു, അവൾ എന്നെ ബസ്സിൽ വെച്ച് നാണം കെടുത്തി ഇപ്പൊ ഇവിടെ വെച്ച് ഞാനും എന്റ് ഓഫ് തെ മാറ്റർ. അല്ലേലും തെറ്റ് ചെയ്തത് ഞാൻ അല്ലേ. പിന്നെ അനന്ദു പറഞ്ഞത് പോലെ ഇത്ര ആൺപിള്ളേർക്ക് ഇല്ലാത്ത ധൈര്യം കാണിച്ചതല്ലേ. റെസ്‌പെക്ട്. ” ഞാൻ അത്‌ പറഞ്ഞപ്പോ അവന്മാർ ഒക്കെ വാ പൊളിച്ചു പരസപരം നോക്കി. പിന്നെ അനന്ദുവിൽ ഒരു പുഞ്ചിരി വിടർന്നു.

” എന്താണ് മോനെ, ഒരു സോഫ്റ്റ്‌ കോർണർ ഒക്കെ??  ഓൾ ഖൽബിൽ കയറി കോരുത്തോ??  ആദ്യം ഉടക്ക് പിന്നെ… Ah ഈ സിനിമയിൽ ഒക്കെ പ്രണയം തുടങ്ങുന്നത് ഈ സിറ്റ്വേഷനിൽ ഒക്കെ ആ. ” അനന്ദു എന്നെ വീണ്ടും വാരി. അവന്മാർ എല്ലാരും നല്ല ചിരി. ഞാൻ പല്ല് ഇരുമി.

” ah അത്‌ പൊളിക്കും, അവൾ നിനക്ക് പറ്റിയ പെണ്ണ് ആടാ, നല്ല തന്റെഡി ആണ് ഇങ്ങനെ ഉള്ള ഒരുത്തിക്കെ നിന്നെ മെരുക്കാൻ പറ്റൂ. പിന്നെ ഞാനും നീയും ഫ്രണ്ട്സ് അവളും ഐഷുവും ഫ്രെണ്ട്സ്. uff പൊളി, എന്ത് പറയുന്നു?? ” നന്ദുന്റെ ആ ചോദ്യതിന് ഉത്തരം എന്നോണം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ കൈ അവന്റെ മുതുകിൽ വീണു. വേദന കൊണ്ട് നന്ദു ഒന്ന് തുള്ളി പോയി.

” നന്ദാ രണ്ടും കൂടി കലിപ്പനും കലിപ്പന്റെ കാന്താരിയും കളിക്കുന്നത് ഒക്കെ നമ്മൾ കാണേണ്ടി വരുവോ ?? ” വീണ്ടും അനന്ദു. ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോ അവൻ ഇറങ്ങി ഓടി, അത്‌ കണ്ട് ഒരു ചിരിയോടെ ഞാനും ബാക്കി ഉള്ളവരും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു.

പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോ അക്ബർ ആണ്. ഇത് എന്ത് വള്ളി ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു.

” ഹലോ, ഭായ് ഇങ്ങള് ഇത് എവിടാ?? ” ഫോൺ എടുത്ത ഉടനെ അവൻ അങ്ങേ തലയിൽ നിന്ന് അലറി. അവൻ ഒരു വാ പൊളിയൻ ആണ്.

” ഞാൻ കോളേജിൽ ആടാ എന്നാ അക്കു?? ”

” എന്നാ ഭായ് ഇങ്ങ് വാ ഞാൻ ഇങ്ങടെ നാട്ടിൽ ഉണ്ട്. ഇന്നലെ ഒരു വർക്ക്ന് വന്നതാ. അത്‌ ഞാൻ വെടിപ്പ് ആക്കി. നമുക്ക് ഒന്ന് കൂടണ്ടേ?? ”

” അക്കു ക്ലാസ്സ്‌ ഉണ്ട് ഡാ പിന്നെ ഒരിക്കൽ ആവാം ”

” oh എന്ത് ക്ലാസ്സ്‌ ഭായ്, ഞാൻ ഇങ്ങടെ സ്ഥിരം സ്ഥലത്ത് ഉണ്ട് നന്ദൻ ഭായിയെയും കൂട്ടി പെട്ടന്ന് വാ ” ഞാൻ എന്തേലും മറുത്ത് പറയുന്നത് മുന്നേ അവൻ കട്ട് ചെയ്തു.

” ആരാ ഡാ?? ” നന്ദു ആണ്.

” അക്കു ആട, അവൻ ഇവിടെ വന്നു ചാടിയിട്ടുണ്ട്, ആള് നമ്മുടെ ഓൾഡ് ഹൗസിൽ ഉണ്ട് അങ്ങോട്ട്‌ ചെല്ലാൻ ”

” ഇനി ഇപ്പൊ എന്ത് ഏണിയും ചുമന്നു കൊണ്ട് ആവോ അവന്റെ വരവ് ” നന്ദു പിറുപിറുത്തു.

” എന്നാ മക്കൾ ക്ലാസ്സിലേക്ക് വിട്ടോ ഞങ്ങൾ ഇന്ന് ഇല്ല ” ബാക്കി ഉള്ളവന്മാരോഡ് പറഞ്ഞിട്ട് ഞങ്ങൾ ബൈക്ക് എടുത്ത് ഓൾഡ് ഹൌസിലേക്ക് വിട്ടു. ഞങ്ങൾ കമ്പനി കൂടുന്ന സ്ഥലതിന് ഇട്ടിരിക്കുന്ന പേര് ആണ് ഓൾഡ് ഹൌസ്, സത്യത്തിൽ അത്‌ ന്യൂ ഹൗസ്എന്ന പേരിൽ അച്ഛൻ തുടങ്ങി വെച്ച ഷോപ്പിംഗ് കോംപ്ലക്സ് ആണ്, പാർട്ണറും ആയുള്ള ഉടക്ക് കാരണം പണി പകുതിക്ക് വെച്ച് നിന്നു, പിന്നെ പുള്ളിയുടെ ഷെയർ കൂടി അച്ഛൻ വാങ്ങി കേസ് തീർത്തു എങ്കിലും പണി ഇപ്പോഴും തുടങ്ങിട്ടില്ല. അച്ഛന് ഈ ജോതിഷത്തിൽ ഒക്കെ ഭയങ്കര വിശ്വാസം ആണ്, ഒരു മൂനാലു കൊല്ലത്തേക്ക് അവിടെ പണി ഒന്നും ചെയ്യണ്ടന്ന് ഒരു ജ്യോതിഷി പറഞ്ഞു, അച്ഛൻ അത്‌ കണ്ണും അടച്ച് അനുസരിച്ചു, അതോണ്ട് ഞങ്ങൾക്ക് കമ്പനി കൂടാൻ നല്ല ഒരു സ്ഥലം ഒത്തു. ഒരു റൂം ഞങ്ങൾ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്.

” എടാ അക്കു എന്താ എപ്പോ ഇവിടെ?? ” നന്ദു ആണ്.

” അറിയില്ല ഇന്നലെ എന്തോ വർക് ഉണ്ടായിരുന്നു എന്ന പറഞ്ഞെ ”

” ആരുടെ പള്ളക്ക് കത്തി കേറ്റിട്ട് ആണ് ആവോ അവന്റെ എഴുന്നെള്ളിപ്പ് ”

അക്കു ഇത്തിരി റോങ് ആണ്, ചെറിയ തോതിൽ ഗാങ് പരുപാടി ഒക്കെ ഉള്ള ഒരുത്തൻ ആണ്, രണ്ടു കൊല്ലം മുമ്പ് ആണ് ഓനെ പരിചയപ്പെടുന്നത് അവൻ കാരണം ഒരു എട്ടിന്റെ പണിയിൽ നിന്ന് ഞങ്ങൾ സ്കിപ്പ് ആയത് ആണ് പിന്നെ അവന്റെ ബന്ധങ്ങളും ഞങ്ങൾക്ക് നല്ല ഹെല്പ്ഫുൾ ആണ് അതോണ്ട് ആ അവനെ വെറുപ്പിക്കാതെ കൊണ്ട് നടക്കുന്നത്.

ഞങ്ങൾ വരുന്ന കണ്ട് അക്കു അവന്റെ വാൻ മോഡൽ വണ്ടിയിൽ നിന്ന് ഒരു ബാഗും ഒക്കെ ആയി ചാടി ഇറങ്ങി കൈ വീശികാണിച്ചു. ഞങ്ങൾ അകത്തു കയറി.

” എന്തായിരുന്നു ഇന്നലെതെ വർക്?? ” നന്ദു

” അതൊക്ക ഉണ്ട് ഭായി ” അവൻ ഒരു ചിരി പാസക്കി.

” അത് വിട് ഇങ്ങള് ഇത് കണ്ടാ നല്ല ഒന്നാം തരം വാറ്റ് ആണ്, കഴിഞ്ഞ ദിവസം ഇടുക്കിയിൽ പോയപ്പ കിട്ടിയതാ ” അക്കു അവന്റെ ബാഗിൽ നിന്ന് നാലു കുപ്പി പുറത്ത് എടുത്തു.

ഞങ്ങൾ മൂന്നും ഓരോന്ന് പറഞ്ഞ് ഇരുന്നു ആ ടൈം കൊണ്ട് ഞാനും അക്കുവും രണ്ടു കുപ്പിയോളം തീർത്തു. നന്ദു അങ്ങനെ കഴിക്കില്ല.

” ഭായ് ഈ ഐറ്റം എങ്ങനെ ഉണ്ട് ന്ന് നോക്ക് ” അക്കു ഒരു പൊതി എടുത്തു കാണിച്ചു. ചടയൻ. പിന്നെ അത്‌ തുറന്ന് ബഗ്ഗി പോലും ചേർക്കാതെ ഓയിൽ പേപ്പറിൽ വിതറി ചുരുട്ടി എന്റെ നേരെ നീട്ടി.  ഒരു പുക ഉള്ളിലേക്ക് എടുത്തപ്പോഴെ മനസ്സിലായി അതിന്റ കോളിറ്റി.

” ഡാ അജു, ഇനിയും വലിച്ചു കയറ്റണ്ട. നീ ഒരാഴ്ചക്ക് ശേഷം ആണ് വരുന്നേ ഇന്നും കൂടി വിട്ടിൽ പോയില്ലേൽ അച്ചു നിന്നെ പച്ചക്ക് കത്തിക്കും ” നന്ദു പറഞ്ഞത് സത്യം ആണ്, അതോണ്ട്  ഞാൻ ഒരു പുക കൂടി എടുത്തിട്ട് ബാലൻസ് അക്കുവിനു തന്നെ കൊടുത്തു.

” അല്ല ഭായ് ഒരാഴ്ച ഇവിടെ ഇല്ലായിരുന്നോ??  എവിടെ പോയി?? ”

ഒരു ഗ്ലാസ് കൂടി മോന്തിയിട്ട് ഞാൻ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ അക്കുവിനു പറഞ്ഞു കൊടുത്തു. മുഴുവൻ കേട്ടു കഴിഞ്ഞു അക്കു എന്നെ ഒന്ന് നോക്കി.

” ഓളെ വെറുതെ വിട്ടത് മോശം ആയി പോയി, ഭായിയെ തല്ലിട്ട്, ഓൾ ഒന്ന് മാപ്പ് പോലും പറഞ്ഞില്ലല്ലോ, കോളേജിൽ ഇട്ട് വാട്ടിയത് ഒന്നും ഒന്നുമായില്ല. നല്ല ഒരു പണി കൊടുക്കണം. ”

അവൻ അത്‌ പറഞ്ഞപ്പോ ഞാൻ എല്ലാം ഒന്ന് കൂടി ഓർത്ത് എടുത്തു. അവൾ എന്റെ കരണം നോക്കി അടിച്ചതും ആ ബസ്സിൽ ഉണ്ടായിരുന്ന ഒരു പരിചയം ഇല്ലാത്തവന്മാർ ഒക്കെ എന്നെ പിടിച്ചു തള്ളിയതും ബസ്സിൽ നിന്ന് ഇറക്കി വിട്ടതും നാണം കെട്ട് ആ ബസ്സ്റ്റോപ്പിൽ നിന്നതും എല്ലാം എല്ലാം വീണ്ടും എന്നിലേക്ക് തികട്ടി വന്നു. എന്നിൽ വീണ്ടും പകയുടെ തീ ആന്തി, അല്ലെകിൽ ഞരമ്പിൽ ഓടിക്കൊണ്ട്ഇരുന്ന ലഹരി കെട്ടു പോയ കനൽ ആളി കത്തിച്ചു.

” നന്ദു സമയം എന്തായി?? ” ഞാൻ നന്ദു വിനോട് ചോദിച്ചു.

” മൂന് അര ”

” കോളേജ് ഇപ്പൊ വിടും അപ്പൊ അങ്ങോട്ട്‌ പോയിട്ട് കാര്യം ഇല്ല, നിനക്ക് അവളുടെ അഡ്രെസ്സ് അറിയില്ലേ?? ” എന്റെ ചോദ്യതിന് അറിയാം എന്ന അർത്ഥത്തിൽ തല ആട്ടി.

” എന്ന വാ വന്നു വണ്ടിഎടുക്ക്, അക്കു നിന്റെ വണ്ടിയുടെ കീ താ ” ഞാൻ നന്ദുവിനോടും അക്കുവിനോടും ആയി പറഞ്ഞു. നന്ദു ആണ്  വണ്ടി എടുത്തത്. ഞങ്ങൾ അവളുടെ ബസ് സ്റ്റോപ്പിന്റെ അടുത്ത് വണ്ടി നിർത്തി കാത്തിരിന്നു.

“അജു എന്താണ് നിന്റെ ഉദ്ദേശം?? ” നന്ദു ആണ്.

” ഉദ്ദേശം അവളെ ഒന്ന് പേടിപ്പിക്കണം. അത്രേ ഉള്ളു, നീ അവൾ വരുമ്പോ വണ്ടി പതിയെ പുറകെ എടുക്കണം. ആരും ഇല്ലാത്തതക്കതിന് അവളുടെ അടുത്ത് ചേർത്ത് വണ്ടി നിർത്തണം. അത്രേം മാത്രം നീ ചെയ്താ മതി ബാക്കി ഞാൻ ഏറ്റു. ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദു ഒന്ന് അമർത്തി മൂളി. കാത്തിരിപ്പിന്റെ ഒടുക്കം അവൾ വന്നു. ഒപ്പം വേറെ ഒരുത്തനും ഉണ്ടായിരുന്നു, അവർ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നു. ആ കാഴ്ച കണ്ടപ്പോ എന്റെ ഹാർട് വല്ലാതെ മിടിച്ചു എന്തോ വല്ലാത്ത ദേഷ്യം, ബട്ട് വൈ??  ഏതാ അവൻ, അവനെ എവിടേയോ കണ്ടിട്ടുണ്ടല്ലോ.

” നന്ദു അത്‌ ആ അജയന്റെ അനിയൻ അല്ലേ?? ” ഞാൻ നന്ദുവിനോഡ് ചോദിച്ചു.

” അതേ ഡാ, അവൻ തന്നെയാ അവർ നല്ല കൂട്ട് ആണ്, ചൈൽഡ്ഹുഡ് ഫ്രണ്ട്സ് ആണന്നാ ഐഷു പറഞ്ഞത്. ” ഞാൻ ഒന്ന് മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ ഒരു വളവ് തിരിഞ്ഞു പോയി. ഇപ്പൊ അവൾ മാത്രമേ ഉള്ളു. ഞാൻ നന്ദു വിനെ ഒന്ന് നോക്കി അവന് കാര്യം മനസ്സിലായി. അവൻ വണ്ടി അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

” എന്താ ആരതി പേടിച്ചു പോയോ?? ” നന്ദു ഒരു ചിരിയോടെ അവളോട്‌ ചോദിച്ചു. അവളും ചിരിച്ചു കൊണ്ട് അതേ എന്ന രീതിയിൽ തല ആട്ടി. അന്നേരം ഞാൻ ബാക്കിലെ ഡോർ തുറന്നു. അവൾ എന്നെ കണ്ടു പക്ഷെ മൈൻഡിയില്ല.

” നിന്റെ വീട് ഇവിടെ ആണോഡി ” ഞാൻ ഗൗരവത്തിൽ ചോദിച്ചു

” അതേ” അവളും ഗൗരവത്തിൽ ആണ്

” നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് ” ഞാൻ എന്റെ ഫോൺ അവളുടെ നേരെ നീട്ടി കൊണ്ട് ചോദിച്ചു. അത് നോക്കാൻ എന്റെ അടുത്തേക്ക് വന്ന  അവളെ അവളുടെ വയറിൽ ചേർത്ത് പിടിച്ച്  വണ്ടിയിലേക്ക് വലിച്ചിട്ടു. ഞാൻ പറയാതെ  തന്നെ നന്ദു വണ്ടി ചവിട്ടി വിട്ടു. അവൾ  അലറി കരയാൻ  ശ്രമിച്ചു, പക്ഷെ ഒച്ച പുറത്തേക്ക് വരുന്നതിന് മുന്നേ തന്നെ അക്കു അവളുടെ മുഖത്ത് എന്തോ സ്പ്രേ ചെയ്തു. പതിയെ അവളുടെ ബോധം മറഞ്ഞു.

” അക്കു എന്താ അത്‌?? ” എന്റെ ചോദ്യതിന് ഒരു ചിരി ആയിരുന്നു മറുപടി.

” പേടിക്കണ്ട ഭായ് ഓൾക്ക് ഒന്നും പറ്റൂല്ല ഒന്ന് രണ്ട് മണിക്കൂർ നൈസ് ആയി ഉറങ്ങും, അത്രേ ഉള്ളു. ഇന്നലത്തെ വർക്ക്‌ന് വേണ്ടി കൊണ്ടോന്നതാ. ”

” അജു ഇവളെ എന്ത് ഉദ്ദേശത്തിൽ ആ തട്ടികൊണ്ട് വന്നത്?? ” നന്ദു വണ്ടി സൈഡിൽ ഒതുക്കിയിട്ട് എന്നോട് ചോദിച്ചു.

” അതൊക്കെ ഉണ്ട് നന്ദു കുട്ടാ ” ഞാൻ ഗാഡമായ ഒരു ചിരി യോടെ മറുപടി കൊടുത്തു. അത് കണ്ടപ്പോ നന്ദുവിലും ഒരു പുഞ്ചിരി വിടർന്നു.

” നന്ദു നീ പോയി നാലു ബിരിയാണി വാങ്ങി വാ ” വണ്ടി നിർത്തി ഇട്ടിരുന്നത്തിന്റെ അടുത്ത് ഉള്ള കട ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. അവൻ പോയി ബിരിയാണി വാങ്ങി വന്നു, പിന്നെ വണ്ടി ഓൾഡ് ഹൌസ് നോക്കി കുതിച്ചു. അവിടെ എത്തിയപ്പോ ഞാൻ അവളെ വണ്ടിയിൽ നിന്ന് എടുത്ത് ആ റൂമിന്റെ ഉള്ളിൽ കിടത്തി. അക്കു അവിടെ ഇരുന്ന് അടുത്ത കുപ്പി പൊട്ടിച്ചു, നന്ദു മയക്കം വരുന്നു എന്നും പറഞ് അവിടെ ഉള്ളു കട്ടിലിലേക്ക് ചാഞ്ഞു. വാങ്ങിയ നാലു പൊതി ബിരിയാണിയിൽ ഒരെണ്ണം എടുത്തു കൊണ്ട് ഞാൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.

” ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ ”  ഞാൻ അവളുടെ കവിളിൽ തട്ടി വിളിച്ചു, അവൾ കണ്ണ് ചിമ്മി തുറന്ന് എഴുന്നേറ്റു, ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. പിന്നെ ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് അവളുടെ മാറു മറച്ചു.

” എന്നെ ഒന്നും ചെയ്യരുത് ” അവൾ  ദയനീയമായി എന്നോട് പറഞ്ഞു.

” നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? ” അവൾ  ഞാൻ പറഞ്ഞത്  മനസ്സിലാവാത്ത പോലെ എന്നെ നോക്കി.

” നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി ആയി അടിച്ചു പൊളിക്കാം ന്നേ. നീ വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ വന്നേ അതേ പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും, അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി.  ”

ഒരു ചിരിയോടെ ഞാൻ അത്‌ പറഞ്ഞു തീർത്തപ്പോൾ അവൾ ഒരു ഞെട്ടലോടെ ആ ഭിത്തിയിലേക്ക് ചാരി ഇരുന്നു, ആ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകിഇറങ്ങി, ആ കാഴ്ച മതിയായിരുന്നു എന്റെ ഉള്ളിലെ നീറ്റൽ ഉണക്കാൻ. ഒരു ചിരിയോടെ തന്നെ ഞാൻ   അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റു റൂമിന്റെ പുറത്തേക്ക് നടന്നു. ഒരു സിസ്സർ എടുത്തു പുകച്ചു.

” അതേ ഭായ്”

” എന്നാ അക്കു?? ” ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി.

” ഭായ് ഓൾ എന്നാ മൊഞ്ചത്തി ആ, ഇത്രേം നല്ല ഒരു ഐറ്റത്തിനെ കിട്ടിയിട്ട് വെറുതെ കളയണോ?? ” അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

” ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയാലോ ഭായ്?? ”

” അക്കു വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട, നാളെ ഒരു പോറൽ പോലും ഏൽക്കാതെ അവളെ തിരിച് കൊണ്ടേ ആക്കും ” ഞാൻ എനിക്ക് വന്ന ദേഷ്യം മാക്സിമം കണ്ട്രോൾ ചെയ്തു കൊണ്ട് പറഞ്ഞു.

” ഭായ് എന്താണ് ഇങ്ങനെ?? തേനിൽ കയ്യ് മുക്കിയിട്ട് നക്കാതെ വിടുന്നത് എങ്ങനെയാ??  ഭായ് ക്ക് വേണ്ടേൽ വേണ്ട ഞാൻ ചെയ്തോട്ടെ ഓളെ ഞാൻ കൊണ്ട് പൊയ്ക്കോളാം പ്ലീസ് ” അവൻ അത്‌ പറഞ്ഞപ്പോ ഞാൻ അവന്റെ കോളറിൽ ചേർത്ത് പിടിച്ചു.

” അവൾക്ക് ഒന്നും പറ്റില്ല നീ അവളുടെ മേത്തു കൈ വെച്ചാ ആ കൈ ഞാൻ അറ്ക്കും. ” ഞാൻ ചീറി. അവൻ എന്റെ കയ്യ് വിടുവിച്ചു അകത്തേക്കു പോയി. അന്നേരം ആണ് അച്ചു വിളിച്ചത് ഞാൻ കുറച്ചു നേരം അവളുമായി സംസാരിച്ചുനിന്നു.  ഞാൻ തിരിച്ചു അകത്തേക്ക് ചെന്നപ്പോ കണ്ടത് അക്കുവിന്റെ കയ്യിൽ കിടന്ന് പിടയുന്ന അവളെ ആണ്. അക്കു ഒരു കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു മറുകൈ കൊണ്ട് ഡ്രസ്സ്‌ അഴിക്കാൻ ശ്രമിക്കുന്നു. ഞാൻ നേരെ ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട് കൊടുത്തു, മുന്നോട്ട് ആഞ്ഞ അവനെ കോളറിന് പിടിച്ചു നേരെ നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആ അടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് വീണു. ഞാൻ തിരിഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.

” ആർ യൂ ഒക്കെ??  ” ഞാൻ അവളുടെ ഷോൾഡറിൽ പിടിച്ചു പൊക്കി കൊണ്ട് ചോദിച്ചു. അവൾ അതേ എന്ന അർഥത്തിൽ തല ആട്ടി. പെട്ടന്ന് അവളുടെ മുഖ ഭാവം മാറി എന്തോ കണ്ട് ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ തള്ളി മാറ്റി. ബാലൻസ് തെറ്റി ഞാൻ വീണു പോയി. എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന അവളെ ആണ് അടുത്ത് അക്കു ഉണ്ട് അവന്റെ കയ്യിൽ ഉടഞ്ഞ ഒരു ബോട്ടിലും.

എന്താ നടക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുന്നേ അവൻ ആ ബോട്ടിലിന്റെ കഷ്ണം എന്റെ നേർക്ക് വീശി. ഞാൻ, ഞാൻ പോലും അറിയാതെ പുറകിലേക്ക് മാറി ആ മൂവ് ഡോഡ്ജ് ചെയ്തു, സിമ്പിൾ റിഫ്ലെക്സ്. അവൻ വീണ്ടും എന്റെ നേരെ ആ ബോട്ടിൽ വീശി. ഇത്തവണ എന്റെ ഇടത്തെ കൈ കൊണ്ട് ആ അവന്റെ ആ കൈ തണ്ടയിൽ പിടിച്ചു, അവന്റെ എല്ലു നുറുങുന്ന പോലെ ആ പിടി മുറുക്കി അവന്റെ ബോട്ടിൽ ഉള്ള പിടി അയഞ് അത്‌ താഴെ വീണു. അന്നേരം അവൻ അവന്റെ ഇടത് കൈ എന്റെ മുഖം ലക്ഷ്യമാക്കി വീശി. ഞാൻ വലതു കൈ കൊണ്ട് അത്‌ ബ്ലോക്ക്‌ ചെയ്തിട്ടു അവന്റെ ഇടത്തെ ഷോൾഡർ നോക്കി അടിച്ചു, ആ അടിയുടെ ശക്തിയിൽ അവന്റെ കയ്യിലേക്ക് ഉള്ളു ഞരമ്പ് ബ്ലോക്ക് ആയി അല്പനേരത്തെക്ക് ഇടത് കൈ  ചലിക്കില്ല, ഞാൻ അവന്റെ വലത് കയ്യിലെ പിടിച്ചു വിട്ടിട്ട് എന്റെ രണ്ട് കയ്യും കൊണ്ട് അവന്റെ നെഞ്ചിൽ ഒരു പുഷ് കൊടുത്തു അവൻ പുറകിലേക്ക് ആഞ്ഞു രണ്ടു സ്റ്റെപ് പുറകിലേക്ക് പോയ അവൻ ഇടത് കാലിൽ ഊന്നി നിന്നു പിന്നെ മുന്നോട്ട് ആഞ്ഞു വലതു കാലു കൊണ്ട് എന്റെ നെഞ്ച് നോക്കി സർവ്വ ശക്തിയും എടുത്ത് ഒരു സിമ്പിൾ കിക്ക് തോടുത്ത് വിട്ടു. പക്ഷെ ആ മൂവ് മുൻകൂട്ടി കണ്ട ഞാൻ ഒരു സ്റ്റെപ് മുന്നോട്ട് വെച്ച് സൈഡിലേക്ക് ചരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുഷ്ടി ചുരുട്ടി അവന്റെ ഇടത് വാരിയെല്ല് നോക്കി ഒരു പഞ്ച്കൊടുത്തു. അവൻ ശ്വാസം കിട്ടാതെ കുനിഞ്ഞു മുട്ടിൽ നിന്നു അന്നേരം ഞാൻ  രണ്ട് കയ്യും കൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മുട്ട്കാൽ കൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പുറകിലേക്ക് മറിഞ്ഞു വീണു. എ സിമ്പിൾ നോക്ക്ഔട്ട്‌. റിങ്ങിൽ ആയിരുന്നേൽ ക്‌ളീൻ KO. ഞാൻ അവനെ വിട്ടിട്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു.

” ഡീ, ഡീ, ഹേ ആരതി ” ഞാൻ കുലുക്കി വിളിച്ചു പെണ്ണിന് അനക്കം ഇല്ല. തലയുടെ പിറകിൽ ആണ് അടി കൊണ്ടിരിക്കുന്നത്. രക്തം പോവുന്നുണ്ട്. ഞാൻ എന്റെ ഷർട് ഊരി അവളുടെ തലയിൽ പൊത്തി പിടിച്ചു. പിന്നെ അവളെ എന്റെ കൈക്കുള്ളിൽ കോരി എടുത്തു.

” നന്ദു ഡാ എഴുന്നേക്ക് ” എവിടെട്ട് ഇതൊന്നും അറിയാതെ പോത്ത് പോലെ കിടന്ന് ഉറങ്ങുകയാണ് അവൻ, ഞാൻ അവന്റെ നടു നോക്കി ഒരു ചവിട്ട് കൊടുത്തു. ചെക്കൻ ചാടി എഴുന്നേറ്റ് എന്നെ നോക്കി. അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു. വിയർത്തു കുളിച് ഷർട്ട് ഇല്ലാതെ നിൽക്കുന്ന ഞാൻ എന്റെ കയ്യിൽ ബോധം കെട്ട് കിടക്കുന്ന അവൾ, അവൻ ഉദ്ദേശിച്ചത് എന്ത് ആണെന്ന് എനിക്ക് മനസിലായി.

” വേണ്ടാത്തത് ആലോചിച്ചു കൂട്ടാതെ വണ്ടി എടുക്ക് മൈരേ ” ഞാൻ ചൂടായി. അന്നേരം ആണ് ബോധം ഇല്ലാതെ കിടക്കുന്ന അക്കുവിനേം അവളുടെ തലയിൽ നിന്ന് ഒഴുകുന്ന ചോരയും അവൻ കണ്ടത്. നന്ദു പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു, ഞങ്ങൾ അക്കുവിന്റെ വാനിൽ കയറി

” എവിടെ??  ലക്ഷ്മി യിലേക്ക് ആണോ?? ” നന്ദുന്റെ ചോദ്യതിന് അതേ എന്ന് തല ആട്ടി.

“എന്ന നീ മാമനെ വിളിച്ചു ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് ചോദിച്ചു നോക്ക് ” നന്ദു ഫോൺ എന്റെ നേരെ നീട്ടി. ഞാൻ ആ ഫോൺ വാങ്ങി ഡയൽ ചെയ്തു.

” ഹലോ എന്താ നന്ദാ?? ”

” മാമാ ഇത് ഞാനാ അജു ”

” നീ ഒക്കെ ഇത് എവിടാ ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലാല്ലോ? ”

” മാമൻ ഇപ്പൊ ഹോസ്പിറ്റലിൽ ഉണ്ടോ ഒരു എമർജൻസി ആണ്. ”

“ഇല്ല ഡാ ഞാൻ ഇന്ന് ഓഫ്‌ ആ, എന്തെ വല്ല അടി പിടിയും ഉണ്ടാക്കിയോ?? ”

” ah, അടിപിടി ആണ് എനിക്ക് കിട്ടേണ്ട ഒരടി ഒരുത്തി വാങ്ങിച്ചെടുത്തു, പക്ഷെ ഒരു ആക്‌സിഡന്റ് എന്ന ലേബലെ വരാവൂ, അറിയാല്ലോ ”

” ഹ്മ്മ് പൊന്ന് മക്കൾ ഇങ്ങ് പോര് ഞാൻ ആ വർമ ഡോക്ടറിനോട്‌ വിളിച്ചു പറഞ്ഞേക്കാം. എന്ത് പുണ്യം ചെയ്തിട്ട് ആണ് ആവോ എനിക്ക് ഇത്ര നല്ല അനന്തരവൻമാരെ കിട്ടിയേ. ”

” ശരി അപ്പൊ ” ഞാൻ ഫോൺ കട്ട് ചെയ്തു.

” മാമൻ അവിടെ ഉണ്ടോ?? ” നന്ദു ആണ്.

” ഇല്ലടാ, വർമ doc നോട്‌ പറഞ് ഏല്പിക്കാം എന്ന് പറഞ്ഞു, നീ വണ്ടി ഒന്ന് ചവിട്ടി വിട്, രക്തം പൊക്ക് നിന്നിട്ടില്ല” നന്ദു ഒന്ന് മൂളി.

മാമൻ എന്ന് പറയുമ്പോൾ നന്ദുന്റെ മാമൻ ആണ്, അവന്റെ അമ്മയുടെ അനിയൻ  ഹരിദാസ്, ആളു ഞങ്ങളെക്കാൾ വലിയ തല്ലിപ്പൊളി ആയിരുന്നു, അത്‌ കൊണ്ട് തന്നെ ഞങ്ങളുമായി നല്ല കൂട്ട് ആണ്, മാമാന്ന് ആണ് വിളിക്കുന്നത് എങ്കിലും ഒരു ചേട്ടന്റെ സ്ഥാനം ആണ് പുള്ളിക്. ഞങ്ങളുടെ എല്ലാം തോന്നിയവാസങ്ങൾകും കൂട്ട് പലപ്പോഴും പുള്ളിക്കാരൻ ആണ്. ആൾ അലമ്പ് ആണേലും ചില്ലറ കാരൻ ഒന്നും അല്ല ഡോക്ടർ ആണ് അതും കേരളത്തിലെ തന്നെ മികച്ച ന്യൂരോ സർജൻസിൽ ഒരാൾ, കാണാനും സുന്ദരൻ. പുള്ളി പ്രാക്ടീസ് ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ ഓണറിന്റെ മോളെ അങ്ങ് പ്രേമിച്ചു കെട്ടി, ഇന്ന് ആ ഹോസ്പിറ്റലിന്റെ ഓണർ ആണ്. അത് കൊണ്ട് തന്നെ ചില്ലറ അടിപിടി കേസും കൊണ്ട് ഞങ്ങൾ പോകാറ് അവിടേക്ക് ആണ് പുള്ളി അത്‌ ഒതുക്കി തരും.

ഞങ്ങൾ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നു. പറഞ്ഞത് പോലെ വർമ ഡോക്ടർ എല്ലാം ചെയ്തു തന്നെ.

” ഡോക്ടർ ഒരു ഉപകാരം കൂടി ചെയ്യണം ” പുള്ളി എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി.

” അവളെ അഡ്മിറ്റ് ചെയ്തത് ഒരു അഞ്ചു മണി ഒക്കെ ആയപ്പോ ആണെന്ന് റെക്കോർഡ് ചെയ്യണം ”

” അർജുൻ പെണ്ണ് കേസ് ഇത് ആദ്യം ആണെല്ലോ, നീ ഒക്കെ കൂടി അവളെ വല്ലതും ചെയ്തോ, എന്നാ കേസ് മാറും ഞാൻ കൈ ഒഴിയും ”

” ഡോക്ടർ അങ്ങനെ ഒന്നുമില്ല എന്നെ നിങ്ങൾക്ക് അറിയില്ലേ, അവൾക്ക് കുഴപ്പം ഒന്നുമില്ല, ഇത് വേറെ ഒരു സീൻ ആണ്,  പ്ലീസ് ” ഞാൻ അത്‌ പറഞ്ഞപ്പോ ഡോക്ടർ ഒന്ന് മൂളിയിട്ട് പോയി.

” അജു ഇനി ഇതിൽ നിന്ന് എങ്ങനെ ഊരും?? ” നന്ദു ടെൻഷനിൽ ആണ്. ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് അവളുടെ ഫോൺ എടുത്തു സ്വിച്ച് ഓൺ ആക്കി. പത്ത് അൻപതു മിസ്സ്‌ കോൾ ഉണ്ട് മിക്കതും അമ്മൂസ്, അച്ചായി, ഐഷു എന്നീ നമ്പരുകളിൽ നിന്ന് ആണ്. ഫോണിന് ലോക്ക് ഇല്ലായിരുന്ന കൊണ്ട് അച്ചായി എന്ന നമ്പറിലെക്ക് ഞാൻ ഡെയൽ ചെയ്തു. ആദ്യ റിങ്ന് തന്നെ ഫോൺ എടുത്തു.

” ആരൂ, മോളെ നി ഇത് എവിടാ, ഞങ്ങൾ എന്തോരം ടെൻഷൻ അടിച്ചു എന്നോ, നിന്റെ ഫോണിന് എന്താ പറ്റിയെ, നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ, എന്താ ഒന്നും മിണ്ടാത്തെ ഹലോ മോളെ കേൾക്കുന്നില്ലേ?? ” എന്തെകിലും പറയുന്ന തിന് മുന്നേ അവിടെന്ന് തുരുതുരാ ചോദ്യങ്ങൾ വന്നു.

” ഹലോ, ആരതിയുടെ അച്ഛൻ ആണോ? ” ഞാൻ ചോദിച്ചപ്പോൾ അവിടെ ഒരുനിമിഷം നിശബ്ദം ആയി .

” അതേ, നിങ്ങൾ ആരാ, എന്റെ മോൾക് എന്താ പറ്റിയെ? ”

” പേടിക്കാൻ ഒന്നുമില്ല ഞാൻ ആരതിയുടെ സീനിയർ ആണ്, ഒരു കൊച് ആക്‌സിഡന്റ്, ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റലിൽ ഉണ്ട് പെട്ടന്ന് വാ ” ഞാൻ അത്‌ പറഞ്ഞു തീർന്നതും ഫോൺ കട്ട് ആയി. ഇതെല്ലാം കേട്ട് വാ പൊളിച്ചു നിൽക്കുവാണ് നന്ദു. ഞാൻ അവനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു

” വണ്ടിയിൽ അവളുടെ ബാഗ് കിടപ്പുണ്ട് നീ പോയി എടുത്തോണ്ട് വാ ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദു വണ്ടിയുടെ അടുത്തേക്ക് പോയി. അന്നേരം ഒരു സിസ്റ്റർ പുറത്ത് വന്നു.

” അവൾക് ഇപ്പൊ എങ്ങനെ ഉണ്ട്?? ” ഞാൻ ആ സിസ്റ്ററി നോട്‌ തിരക്കി.

” രക്തം പോയതിന്റെ ആയിരുന്നു, ഇപ്പോ കുഴപ്പം ഒന്നുമില്ല ആൾ ഉണർന്നിട്ടുണ്ട് വേണേൽ കേറി കാണാം ” ഞാൻ അതിന്റ ഉള്ളിൽ കയറി അവളെ കണ്ടു.

“ഡീ, ഞാൻ നിന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്, അങ്ങേര് ഇപ്പൊ വരും, കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി തട്ടി നീ വീണു അതുവഴി വന്ന ഞാൻ നിന്നെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു, ഇതാണ് ഞാൻ പറഞ്ഞ കഥ, നീയും ഇത് തന്നെ പറയണം അല്ല പറയും ഇല്ലേൽ  നാണക്കേട് നിനക്കും നിന്റെ കുടുംബത്തിനും ആണ്, നിനക്ക് ഒരു പെങ്ങൾ അല്ലേ.. അപ്പൊ നീ ഞാൻ പറഞ്ഞത് പോലെ തന്നെ അങ്ങ് പറയണേ ” സിസ്റ്റർ പുറത്ത് പോയ തക്കം നോക്കി അവളോട്‌ ഇത്രയും പറഞ്ഞിട്ട് അവളുടെ മറുപടിക്ക് കാക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. നന്ദു അവിടെ ഉണ്ടായിരുന്നു.

” ഡാ ദേ ആ വരുന്നത് ആണ് അവളുടെ അച്ഛൻ ” ഓടി കിതച് വരുന്ന ഒരു മനുഷ്യനേ ചൂണ്ടി നന്ദു പറഞ്ഞു. ഞാൻ അയാളെ കൈ ഉയർത്തി കാണിച്ചു. പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു.

” മോൻ ആണോ വിളിച്ചേ?? ” എന്നോട് ചോദിച്ചു, ഞാൻ അതേ എന്ന് തല ആട്ടി.

” എന്റെ മോൾക്ക് എന്താ പറ്റിയെ.? ”

” പേടിക്കണ്ട, കുഴപ്പം ഒന്നുല്ല ബ്ലഡ് ഇത്തിരി പോയതിന്റെ മയക്കം ആയിരുന്നു ഇപ്പൊ കുഴപ്പം ഒന്നുമില്ല കേറി കണ്ടോ ” ഞാൻ പുള്ളിയെയും കൂട്ടി അവളുടെ അടുത്ത് ചെന്നു.

” എന്താ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ? ” ആ മനുഷ്യന്റെ കണ്ണ് ഒക്കെ നിറഞ്ഞു.

” അങ്കിലെ അത്‌ കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി മുട്ടിട്ട് നിർത്താതെ പോയതാ, ഭാഗ്യതിന് ഒരു ആളെ കാണാൻ വേണ്ടി ഞങ്ങൾ ആ വഴി വന്നു ഇവളെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു ആക്കി ” ഞാൻ ആണ് ആ ചോദ്യതിന് ഉത്തരം കൊടുത്തത്.

” എന്റെ മോളെ രക്ഷിക്കാൻ ദൈവം അയച്ചതാ. മോനെ, ദൈവം രക്ഷിക്കും ഒരിക്കലും മറക്കില്ല ഞങളുടെ പ്രാത്ഥനയിൽ മോനും കുടുംബവും എന്നും ഉണ്ടാവും. ” അയാൾ നിറകണ്ണുകളോടെ പറഞ്ഞു. ആ ഒഴുകി ഇറങ്ങുന്ന കണ്ണുനീരും ഇതെല്ലാം കെട്ട് പുച്ഛത്തോടെ എന്നെ നോക്കുന്ന അവളുടെ ആ കണ്ണുകളും എന്നെ ഉമിതീയിൽ എന്ന പോലെ ഉരുക്കി. അതിക നേരം എനിക്ക് അവിടെ നിൽക്കാൻ ആയില്ല അവരോടു യാത്ര പറഞ്ഞു ഞാനും നന്ദുവും അവിടെ നിന്ന് ഇറങ്ങി.

***

താളത്തിൽ അടിച്ച ഫോൺ റിങ് ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അച്ചു ആണ്.

” ചേട്ടായി ഇത് എവിടെയാ?  ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” ഞാൻ ഫോൺ എടുത്തതും അവൾ അലറി.

” oh കിടന്നു കാറാതെ ഞാൻ ദേ വരുന്നു” ഞാൻ ആ മണലിൽ നിന്ന് എഴുന്നേറ്റു ഓട്ടോസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.

തുടരും

Comments:

No comments!

Please sign up or log in to post a comment!