അസുരഗണം 2

പാർവതി : ആദി ഏട്ടാ…

(ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു)

ആ നിലവിളിയിൽ ഞെട്ടി ഉണർന്നു ഞാൻ കാണുന്നത് തന്റെ തൊട്ടു അപ്പുറത്ത് കത്തിയുമായി നിൽക്കുന്ന  രേണുകയെ ആണ്.  അതേസമയം പെട്ടെന്നുണ്ടായ നിലവിളിയിൽ ഒന്നു പതറിയ രേണുക പെട്ടെന്നുതന്നെ സ്വബോധം വീണ്ടെടുത്ത് ആ കത്തി ശക്തിയിൽ കുത്തിയിറക്കി പക്ഷേ ആ കത്തി കുത്തി ഇറക്കിയത് ബെഡിലേക്ക് ആയിരുന്നു. കുത്തും എന്ന് ഉറപ്പായ ഞാൻ ഒരു വശത്തേക്ക് പെട്ടെന്ന് തന്നെ ചെയ്യുന്നു നിലത്തേക്ക് വീണു. അപ്പോഴേക്കും പാർവതി തന്റെ കയ്യിലിരുന്ന കുട്ടിയെ നിലത്തേക്ക് വെച്ച് രേണുകയെ വട്ടം പിടിച്ചു മുറുക്കി. എന്നിട്ട് അവൾ നിലവിളിച്ചു

പാർവതി : അയ്യോ രക്ഷിക്കണേ…………

ആ നിലവിളി കേട്ടു അടുത്ത റൂമുകളിലും വരാന്തയിലും ഉള്ള ആൾക്കാർ പെട്ടെന്നുതന്നെ ആ റൂമിലേക്ക് ഓടിക്കയറി. രേണുകയെ പിടിച്ചു അപ്പോഴും അവളുടെ മുഖത്ത് ആ ക്രൂര ഭാവം ഉണ്ടായിരുന്നു. അവൾ അലറിക്കൊണ്ട് പറഞ്ഞു

രേണുക : ഡാ നിന്നെ ഞാൻ കൊല്ലും. നീ  എന്റെയും  എന്റെ കുടുംബത്തെയും ജീവിതമാണ് നീ ഇല്ലാതാക്കിയത്. നീ രക്ഷപ്പെട്ടു എന്ന് നീ വിചാരിക്കേണ്ട. നിന്നെ ഞാൻ എന്തായാലും കൊല്ലും.

ആ വാക്കുകൾ കേട്ട് പാർവ്വതിയും ഞാനും ഒന്നു ഞെട്ടി. അപ്പോഴേക്കും രേണുകയെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി. കരഞ്ഞു നിലവിളിക്കുന്ന അവളെ ഒരു ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവിടെയുള്ള നേഴ്സുമാരും ഡോക്ടർമാരും എല്ലാവരും കൂടി ചേർന്ന് അവളെ ബലമായി പിടിച്ചു കിടത്തി. സെഡേഷൻ കൊടുത്തു. അവൾ പതിയെ മയക്കത്തിലേക്കു വീണു അതേസമയം നിലത്തു വീണു കിടക്കുന്ന എന്നെ അവിടെയുള്ള ആൾക്കാർ ചേർന്ന് എന്നെ പൊക്കിയെടുത്തു ബെഡിലേക്ക് കിടത്തി. ഞാൻ പതിയെ പാർവ്വതിയെ നോക്കി അവൾ ചുമരോട് ചേർന്ന് നിന്നു കരയുകയായിരുന്നു. അതേസമയം കാന്റീൻ ഇൽ നിന്നും ഭക്ഷണം വാങ്ങി ലക്ഷ്മി അമ്മ റൂമിലേക്ക് വരുകയായിരുന്നു ( കഴിഞ്ഞ ഭാഗത്ത് ഒരു 50 വയസ്സായ സ്ത്രീ വാതിൽ തുറന്നു കൊടുത്തു എന്നു പറഞ്ഞില്ലേ അവരാണ് ഈ ലക്ഷ്മിയമ്മ) അപ്പോഴാണ് തന്റെ മുറിയുടെ മുന്നിൽ ഒരുപാട് ആൾക്കാർ നിൽക്കുന്നത് കാണുന്നത്.

അവർ ഭയത്തോടെ ഓടിച്ചെന്നു മുറിയിലേക്ക് കയറി അവർ വേഗം തന്നെ കട്ടിലിലേക്ക് നോക്കി. ആദിയുടെ  ചുറ്റും ആൾക്കാർ കൂടി നിൽക്കുന്നത് കണ്ടു  അവർ ഭയത്തോടെ അവന്റെ അരികിലേക്ക് ചെന്നു. അവനെ ഒന്നു നോക്കിയ ശേഷം അവർ പാർവതിയുടെ അടുത്തേക്ക് ചെന്നു.  ഭിത്തിയോട് ചേർന്ന് കരയുന്നു അവളുടെ തൊട്ടുതാഴെയായി അവളുടെ മോനും കരയുന്നു അവർ വേഗം തന്നെ അവളുടെ അടുത്തേക്ക് പോയി എന്നിട്ട് അവളോട് ചോദിച്ചു

ലക്ഷ്മി അമ്മ : എന്തിനാ മോളെ.

കരയുന്നത് എന്താ ഇവിടെ സംഭവിച്ചത്. അവന് എന്താ പറ്റിയത്

പാർവതി : അമ്മ…….

എന്നും വിളിച്ച് അവൾ അവരെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. അവർ അവളുടെ മുതുകത്ത് മെല്ലെ തട്ടി എന്നിട്ട് ചോദിച്ചു.

ലക്ഷ്മി അമ്മ: എന്റെ മോളെ എന്തിനാ കരയുന്നത്. നീ കാര്യം പറ എന്താ ഇവിടെ സംഭവിച്ചത്.

അവളുടെ കരച്ചിൽ മെല്ലെ കുറഞ്ഞ. എന്നിട്ട് അവൾ അവിടെ നടന്ന കാര്യങ്ങൾ അവൾ പറയാൻ തുടങ്ങി. പറഞ്ഞ് അവസാനിച്ചതോടെ അവർ നെഞ്ചത്ത് കൈവെച്ച് പറഞ്ഞു.

ലക്ഷ്മി അമ്മ : എന്റെ ദേവിയെ എന്റെ കുട്ടികളെ ജീവിക്കാൻ ഇനിയും സമ്മതിക്കില്ലേ.

അവർ പാർവതിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കുറെ നേരത്തെ കരച്ചിലിൽ ഒടുവിൽ അവർ പാർവതിയോട് ചോദിച്ചു.

ലക്ഷ്മി അമ്മ: എന്റെ മോനെ കൊല്ലാൻ വന്ന അവൾ എവിടെ.

പാർവതി : അവളെ എല്ലാവരും കൂടി പിടിച്ച് എങ്ങോട്ടോ കൊണ്ടുപോയി

ലക്ഷ്മിയമ്മ : എന്തായാലും ഞാൻ അവളെ ഒന്ന് പോയി കാണട്ടെ എന്തിനാണ് എന്റെ കുട്ടിയെ കൊല്ലാൻ വന്നത് എന്ന് അറിയണം.

പാർവതി : വേണ്ട അമ്മ. അമ്മ പോണ്ടാ. അവൾ അമ്മയെയും കൊല്ലും. അമ്മ പോണ്ട അമ്മ…..

അവൾ തേങ്ങി തേങ്ങി കരയാൻ തുടങ്ങി.

പാർവ്വതിയമ്മ : ഇല്ല മോളേ. എനിക്കറിയാം എന്റെ കുട്ടിക്ക് ഇതിനുമാത്രം എന്തു പാപമാണ് ചെയ്തത്. എന്നെനിക്കറിയാം ഒരാളെ പോലും നോവിക്കാത്ത എന്റെ കുട്ടി അഞ്ചുപേരെ കൊന്ന കൊലക്കേസിലെ പ്രതിയാക്കി അവന്റെ കുടുംബക്കാർ ആണ് അവനെ അതിൽ പെടുത്തിയത്. ഇതിനു മാത്രം എന്തു തെറ്റാണ് അവൻ അവരോട് ചെയ്തത് എന്ന് എനിക്കറിയാം അവൻ എല്ലാവരെയും സ്നേഹിച്ചു ആ ഒരു തെറ്റാണ് അവൻ ചെയ്തിട്ടുള്ളൂ.

അവർ അതു പറഞ്ഞു കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.

നേരെ നഴ്സുമാരുടെ മുറിയിലേക്ക് പോയി എന്നിട്ട് അവരോട് ചോദിച്ചു . അതേസമയം കോകില ഈ വാർത്ത അറിഞ്ഞതോടെ വേഗം തന്നെ രേണുകയുടെ അടുത്തേക്ക് എത്തി അവൾ നല്ല മയക്കത്തിലാണ് അവളുടെ മുഖം വല്ലാതെ ചുവന്നിരിക്കുന്നു അവർ അവളുടെ തലയിൽ തലോടി എന്നിട്ട് അവളെ മെല്ലെ വിളിച്ചു

കോകില : മോളേ

അവരുടെ വിളികേട്ട് അവൾ മെല്ലെ കൺ മെല്ലെ തുറന്നു.   അവൾ ചുറ്റും ഒന്ന് നോക്കി ഒന്നു രണ്ടു നഴ്സുമാർ അവിടെയുണ്ടായിരുന്നു തൊട്ടു അരികിലായി കോകില യും. അവരെ കണ്ടതോടെ അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . കോകില ഒന്നും തന്നെ ചോദിച്ചില്ല. ആ കരച്ചിൽ അവസാനിക്കുന്നതുവരെ അവളെ തലയിൽ തലോടിക്കൊണ്ടിരുന്നു.  എന്നിട്ട് അവിടെ ഉണ്ടായിരുന്നു ആൾക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു .
എല്ലാവരും പോയി കഴിഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല കുറച്ചു സമയത്തിനു ശേഷം

രേണുക : ചേച്ചി എനിക്ക് അവനെ കൊല്ലണം എന്റെ കയ്യിൽ നിന്ന് അവൻ രക്ഷപ്പെട്ടു എനിക്ക് അവനെ കൊല്ലണം

അതു പറഞ്ഞ് അവൾ പിന്നെയും കരയാൻ തുടങ്ങി

കോകില : നിനക്കെന്താ ഭ്രാന്താണോ നീ എന്തൊക്കെയാ ഈ പറയുന്നേ നീ എന്തിനാ അവനെ കൊല്ലുന്നത്

രേണുക : അവൻ..   അവനാ…… ചേച്ചി എന്റെ അച്ഛനെ കൊന്നത് എന്റെ സന്തോഷമായിരുന്ന കുടുംബം അവനാണ് നശിപ്പിച്ചത് എനിക്ക് അവനെ കൊല്ലണം.

അതു കേട്ടതോടെ കോകിലക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്. അവളുടെ ആ രൂപമാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി. അവർ രേണുകയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യവും സങ്കടവും വല്ലാതെ വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവർ രണ്ടാളും കുറച്ചുനേരം ഒന്നും മിണ്ടിയില്ല അവസാനം അവർ ചോദിച്ചു.

കോകില : നിന്നോട് ആരാ ഇത് പറഞ്ഞത്.

രേണുക : അമ്മയാണ് ചേച്ചി എനിക്കിത് പറഞ്ഞുതന്നത് അമ്മ നേരിട്ടു കണ്ടതാണ്

അവൾ അത് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് തേങ്ങി കരയാൻ തുടങ്ങി .

കോകില അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ അവനെ കൊല്ലാനുള്ള പക നീറുകയാണ്. കോകില അവിടുന്ന് ഒരു തീരുമാനം എടുത്തു . ഇനി എന്തായാലും ഇവളെ  ഇവിടെ നിർത്തിയാൽ ശരിയാവില്ല തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ടു പോകാം എന്നവൾ തീരുമാനമെടുത്തു . അവർ അവളുടെ മനസ്സ് ഒരുവിധം മാറ്റിയെടുത്തു അവിടുന്ന്  രേണുകയും കുട്ടി പുറത്തേക്ക് പോയി ഒരു ഓട്ടോയിൽ കേറി അവർ നേരെ കോകില യുടെ വീട്ടിലേക്ക് പോയി. അവിടെ കോകില യും അവരുടെ രണ്ടു മക്കളും മാത്രമേ ഉള്ളൂ ഭർത്താവ് ഗൾഫിലാണ്.

കോകില യുടെ വീട്ടുമുറ്റത്ത് വണ്ടി നിർത്തി അവളെയും കൂട്ടി വീട്ടിനുള്ളിലേക്ക് കയറി. അവളെ ഒരു റൂമിൽ ആക്കി കുറച്ചു നേരം ഉറങ്ങാൻ പറഞ്ഞു. പക്ഷേ അവൾ ഉറങ്ങാതെ എന്തൊക്കെയോ ആലോചിക്കുകയാണ് ഒരു ഭ്രാന്തി ആയി മാറി എന്ന് വരെ തോന്നി പോയി.

അതേസമയം ലക്ഷ്മി അമ്മ അവരെ അന്വേഷിച്ചു റൂമിൽ എത്തുമ്പോഴേക്കും അവർ അവിടുന്നു പോയിക്കഴിഞ്ഞിരുന്നു . അവർ അവിടെ അന്വേഷിച്ചപ്പോൾ  അവിടെയുള്ള ഒരു നേഴ്സ് പറഞ്ഞു കോകില എന്ന ഒരു ഹെഡ് നേഴ്സ് അവളെ കൂട്ടിക്കൊണ്ടുപോയി എന്ന്. അവർ തിരിച്ച് റൂമിലേക്ക് എത്തി അവൻ കട്ടിലിലേക്ക് നോക്കി ആദി നല്ല ഉറക്കത്തിലാണ്. അവർ അവന്റെ അടുത്തേക്ക് ചെന്നു മെല്ലെ ആ കട്ടിലിനെ ഒരു വശത്തേക്ക് ഇരുന്നു തന്റെ കൈ മെല്ലെ അവന്റെ തലയിൽ ഉഴിഞ്ഞു കൊടുത്തു എന്നിട്ട് അവർ പഴയ കാലത്തെ കുറിച്ച്  ചിന്തിച്ചു.
ആദിയുടെ അച്ഛൻ തന്നെ കല്യാണം കഴിച്ചു കൊണ്ടു വരുമ്പോൾ അവൻ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവന് തികച്ചും ഒറ്റപ്പെട്ട ലൂടെയാണ് അവന്റെ ജീവിതം കടന്നു പോയത്. ബന്ധുക്കൾ ഉണ്ടെങ്കിലും ആരും തന്നെ അവനെ സ്നേഹിച്ചിരുന്നില്ല എല്ലാവരും അവനെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഞാൻ ഒന്നു സംസാരിക്കാൻ പോകുമ്പോൾ പോലും അവൻ അകന്നു പോയിരുന്നു. അവസാനം അവന്റെ ഇഷ്ടപ്രകാരം അവൻ തന്നെ പഠനം എന്ന പേരിൽ അവനാകുന്നു. അവസാനം തിരിച്ചെത്തിയപ്പോഴേക്കും സ്വത്തിനുവേണ്ടി അവനെ അവന്റെ ബന്ധുക്കൾ തന്നെ അവനെ കൊലയാളി ആക്കി കഴിഞ്ഞു. അങ്ങനെ ഓരോന്ന് ചിന്തിച്ചു അവർ മെല്ലെ പാർവതിയെ നോക്കി കരഞ്ഞ് അവശയായ അവൾ തന്റെ കുഞ്ഞിനെ മാറോടു ചേർത്തു ഉറങ്ങുകയാണ്. അവർ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് അവളെ മെല്ലെ വിളിച്ചു

ലക്ഷ്മിയമ്മ :  മോളേ.. മോളേ.. എഴുന്നേൽക്ക്

അവൾ മെല്ലെ കണ്ണുകൾ തുറന്നു

പാർവതി : എന്താ അമ്മ

ലക്ഷ്മിയമ്മ : നീ ഒന്നും കഴിച്ചില്ല ല്ലോ. കുഞ്ഞിനു ഒന്നും കൊടുത്തിട്ടില്ല നിങ്ങൾ രണ്ടാളും കഴിക്ക്.

പാർവതി : വേണ്ട അമ്മ എനിക്ക് വിശക്കുന്നില്ല

ലക്ഷ്മി അമ്മ : അതു പറഞ്ഞാൽ പറ്റില്ല നീയും കുഞ്ഞും ഭക്ഷണം കഴിക്കു എന്നിട്ട് വേണം ആദിക്ക് ഭക്ഷണം കൊടുക്കാൻ.

അവർ പറഞ്ഞപ്പോഴാണ് പാർവ്വതി ആ കാര്യം ഓർത്തത് ഈ ബഹളത്തിനിടയിൽ ആദിക്ക് ഭക്ഷണം കൊടുത്തില്ല എന്ന കാര്യം അവൾ വേഗം തന്നെ എണീറ്റു കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു ബാത്റൂമിൽ പോയി ഒന്നും മുഖം കഴുകി അമ്മ കൊണ്ടുവെച്ച കവറിൽ നിന്നും ഭക്ഷണം രണ്ടു പാത്രത്തിലേയ്ക്ക് ആക്കി ഒന്ന് അമ്മയുടെ കയ്യിൽ കൊടുത്തു എന്നിട്ട് കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു .  അവളുടെ കയ്യിലിരുന്ന പാത്രം എടുത്ത് ആദിയുടെ അടുത്തേക്ക് പോയി എന്നിട്ട് അവനെ മെല്ലെ  വിളിച്ചു

പാർവതി : ആദി ഏട്ടാ.. ആദി ഏട്ടാ.. എണീക്കു ഭക്ഷണം കഴിക്കാം

ഞാൻ മെല്ലെ കണ്ണുകൾ തുറന്നു

പാർവതി : ഏട്ടാ ഭക്ഷണം കഴിക്കാം മരുന്ന് കഴിക്കേണ്ടത് അല്ലേ

ഞാൻ : ഇപ്പോ വേണ്ട നിങ്ങൾ കഴിച്ചോളൂ

പാർവതി : മരുന്ന് കഴിക്കേണ്ടത് അല്ലേ കുറച്ചെങ്കിലും കഴിക്ക്

ഞാൻ : ആ ശരി തന്നോ

ഞാൻ മെല്ലെ കൈ കുത്തി എഴുന്നേറ്റിരിക്കാൻ നോക്കി. കൈ വല്ലാതെ വേദനിക്കുന്നു. അത് എന്റെ മുഖം ഭാഗത്ത് വ്യക്തമായിരുന്നു. അതു കണ്ട ഉടനെ പാർവതി തന്റെ കയ്യിലിരുന്ന പ്ലേറ്റ് ബെഡിൽ വെച്ച് എന്നെ എഴുന്നേൽപ്പിക്കാൻ നോക്കി മെല്ലെ പൊന്തിച്ച് ഒരു തലയണ മുതുകത്ത് ചേർത്ത് ചാരിവെച്ച എന്നെ ഇരുത്തി.
ഞാൻ അവളെ ഒന്നു നോക്കി എന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. ഒരു ചെറു പുഞ്ചിരിയോടെ ബെഡിൽ ഇരുന്നു പ്ലേറ്റ് എടുത്തു ആ ഭക്ഷണം എനിക്ക് തന്നു കയ്യിൽ ബാൻഡ് ഇട്ടിരിക്കുന്നത് കാരണം പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകണ്ട് ഉടൻ ഒരു സ്പൂൺ എടുത്ത് എനിക്ക് വാരി തന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ലക്ഷ്മി അമ്മയുടെ മനസ്സിൽ ഒരു ചെറിയ ആശ്വാസം കൊണ്ടു .

ഇതേസമയം കോകില യുടെ വീട്ടിൽ അവർ മെല്ലെ രേണുക കിടക്കുന്ന മുറിയിൽ നോക്കി. അവൾ മയങ്ങുകയായിരുന്നു. കരഞ്ഞും നിലവിളിച്ചും ക്ഷീണിച്ച അവൾ നല്ല മയക്കത്തിലാണ്. അവർ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ആ ബെഡിൽ ഇരുന്നു അവൾ കിടക്കുന്ന തൊട്ടപ്പുറത്തെ അവളുടെ ബാഗിൽ ഇരിക്കുന്നുണ്ട്. അവർ മെല്ലെ അതെടുത്തു. എന്നിട്ട് അതു തുറന്ന് അതിൽനിന്ന്  മൊബൈൽ എടുത്തു പുറത്തേക്കിറങ്ങി. അവളുടെ അമ്മയെ വിളിച്ചു. അവരോട് സാവകാശം എല്ലാ കാര്യങ്ങളും പറഞ്ഞു അതു കേട്ട ഉടൻ അവർ കരയാൻ തുടങ്ങി. കോകില അവരോട് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവൾ അവിടന്ന് പുറപ്പെട്ടു എന്നുള്ള മറുപടി കോകിലക്ക് കിട്ടി. കോകില തിരിച്ചു റൂമിൽ വന്നു അവളെ നോക്കി നല്ല ഉറക്കത്തിലാണ്  അപ്പോഴേക്കും സമയം ആറുമണി ആയിക്കഴിഞ്ഞു .അവർ അപ്പോഴേക്കും രാത്രിക്കുള്ള ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. അപ്പോഴാണ് കോകില യുടെ ഇളയമകൻ ഓടിവന്നു പറഞ്ഞു

കോകില യുടെ മകൻ : അമ്മ ആ ചേച്ചി എഴുന്നേറ്റു അവിടെ ഇരുന്ന് കരയുന്നുണ്ട്.

അതു കേട്ട ഉടൻ കോകില അവളുടെ അടുത്തേക്ക് പോയി. കുറച്ചുനേരം സമാധാനിപ്പിക്കാൻ നോക്കി. അവസാനം അവളെ എണീച്ച് ഹോളിലേക്ക് കൊണ്ടുവന്നു . അവൾക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തു. അപ്പോഴേക്കും സമയം എട്ടരയോടെ അടുത്തിരുന്നു. പെട്ടെന്നാണ് വീട്ടുമുറ്റത്ത് ഒരു കാർ നിർത്തിയ ശബ്ദം കേട്ടു കോകില ഉമ്മറത്തേക്ക് വന്നു നോക്കിയപ്പോൾ കാണുന്നത് രേണുകയുടെ അമ്മയും അനിയത്തിയും ആണ്. കോകിലക്ക് മുൻപേ അവരെ പരിചയം ഉള്ളതുകൊണ്ട് അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി രേണുകയുടെ അമ്മയും  (ഇനി അവരെ സീത എന്നുവിളിക്കാം) അനിയത്തിയും ആണെന്ന് . കോകില നേരെ അവരുടെ അടുത്തേക്ക് ചെന്നു.

സീത : അവൾ എവിടെ അവൾ എന്തിനാ ഇങ്ങനെ ചെയ്തത്

അവർ കരഞ്ഞുകൊണ്ട് ചോദിച്ചു

ഗോകുല : വരൂ ചേച്ചി നമുക്ക് അകത്തിരുന്ന് സംസാരിക്കാം.

അവർ വീട്ടിനുള്ളിലേക്ക് കയറി  അവിടെ ഒരു സെറ്റിൽ ചാരി ഇരുന്നു എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന രേണുക യാണ് സീതയും അമ്മുവും കാണുന്നത് രേണുക അവരെ കണ്ടതോടെ ഒന്ന് ഞെട്ടി എന്നിട്ട് കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു. അവർ അവളോട് ചോദിച്ചു.

സീത : എന്തിനാ മോളേ നീ ഇങ്ങനെ ചെയ്യാൻ പോയത്

രേണുക :  അമ്മ….  അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്തു ചെയ്യണം. എനിക്ക് അവനെ കൊല്ലണം.

അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു

സീത : അവനെ കൊന്നിട്ടും നിനക്ക് എന്ത് കിട്ടാനാണ് മരിച്ചവർ പോയി. ഇനി അവനെ കൂടി കൊന്നിട്ട് നീ ജയിലിൽ പോയാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളത്.

ഇതെല്ലാം കേട്ടു ഒരു ഷോക്കേറ്റ് പോലെയായിരുന്നു അമ്മുവിന്റെ നിൽപ്പ്

രേണുക : ഇല്ല എന്റെ അച്ഛനെ കൊന്നവനെ ഞാൻ എന്തായാലും കൊല്ലും അത് ഉറപ്പാണ്.

സീത : എന്നാൽ നീ ഞങ്ങൾക്ക് കുറച്ച് വിഷം വാങ്ങി താ എന്നിട്ട് അവനെ കൊല്ലാൻ പൊക്കോ ഞാൻ നിങ്ങളെ വളർത്തിയത് എന്റെ മക്കൾ എന്റെ കൂടെ ഉണ്ടാവണം എന്ന് കരുതിയാണ് അല്ലാതെ ജയിലിൽ പോയി കിടക്കാൻ അല്ല.

രേണു : അമ്മ പിന്നെ അവൻ സുഖമായി ജീവിച്ചോട്ടെ എന്നാണോ.

സീത :  അവനുള്ളത് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട് അത് തീർച്ചയായും കൊടുക്കും അതിന് ഒരു മാറ്റവും ഉണ്ടാവില്ല. എനിക്ക് എന്റെ മക്കളെ വേണം. നിന്ടെ യും അമ്മുവിന്റെ യും ജീവിതം അതു നല്ല നിലയിൽ എത്തണം അതു മാത്രമേ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളൂ.

ഇത്രയും പറഞ്ഞു കഴിഞ്ഞതോടെ അവർ പൊട്ടിക്കരയാൻ തുടങ്ങി. ആ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യാതെ അമ്മു കരഞ്ഞുകൊണ്ട് രേണുകയുടെ അടുത്തേക്ക് ചെന്നു

അമ്മു : ചേച്ചി അമ്മ പറഞ്ഞതാണ് ശരി അവനുള്ള ശിക്ഷ ദൈവം കൊടുത്തോളൂ ഞങ്ങൾക്ക് ചേച്ചി മാത്രമേ ഉള്ളൂ ചേച്ചി അവനെ കൊല്ലാൻ പോകരുത് പറയുന്നത് കേൾക്കൂ ചേച്ചി.

അവൾ രേണുക യേ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി ഇതുകണ്ടു നിന്ന കോകില യുടെ കണ്ണ് നിറഞ്ഞ.

അവസാനം രേണുക സീതയെ കെട്ടിപ്പിടിച്ചു പറഞ്ഞു

രേണുക : ഇല്ല ഞാൻ ഇനി ഇവനെ കൊല്ലാൻ പോകില്ല എനിക്ക് നിങ്ങളാണ് വലുത് . ഇതു ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാണ്.

അതു പറഞ്ഞ് അവൾ കുറെ കരഞ്ഞു. അവസാനം കോകില ഇടപെട്ടു എല്ലാവരെയും സമാധാനിപ്പിച്ചു. എന്നിട്ട് എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെറിയൊരു സമാധാനത്തോടും കൂടി ആ അമ്മയും മക്കളും ഭക്ഷണം കഴിക്കുന്നത് നിറകണ്ണുകളോടെ കൂടി അവർ നോക്കി നിന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം അവർക്ക് കിടക്കാനുള്ള മുറി കാണിച്ചു കൊടുത്തു.

പിറ്റേന്ന് കാലത്ത് കോകില യും സീതയും ഭക്ഷണം കഴിക്കുക ആയിരുന്നു. രേണുകയും അമ്മുവും സോഫയിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടത്. കോകില അതു കേട്ട ഉടൻതന്നെ ഡോർ തുറക്കാൻ പോയി ഡോർ തുറന്ന് ആളെ നോക്കിയപ്പോൾ കോകില ക്ക് മനസ്സിലായില്ല. അവർ ചോദിച്ചു

കോകില: ആരാണ് മനസ്സിലായില്ല

ലക്ഷ്മി അമ്മ : ഞാൻ ലക്ഷ്മി ആദ്യത്തെ വർമയുടെ അമ്മയാണ്

അതു കേട്ട ഉടൻ സീത ഒന്ന് ഭയന്നു. അവർ ഉടൻ തന്നെ ചോദിച്ചു.

കോകില : എന്തുവേണം

ലക്ഷ്മി അമ്മ : എനിക്ക് രേണുകയെ ഒന്ന് കാണണം

കോകിലം : ഇല്ല അങ്ങനെ ആരും തന്നെ ഇല്ല ഇവിടെ

ലക്ഷ്മിയമ്മ : ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. എനിക്ക് ആ കുട്ടിയോട് ഒന്നു സംസാരിക്കണം

കോകിലം : ഞാൻ പറഞ്ഞല്ലോ അങ്ങനെ ആരും തന്നെ ഇവിടെ ഇല്ല എന്ന്. നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസ്സിലായില്ല.

ലക്ഷ്മിയമ്മ : നോക്കൂ ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ അവരാണ് നിങ്ങളുടെ കൂടെ ആ കുട്ടിയെ പറഞ്ഞ് അയച്ചു എന്ന് പറഞ്ഞത്. ദൈവത്തെ ഓർത്ത് ആ കുട്ടിയോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കണം ഒരുതരത്തിലും പ്രശ്നമുണ്ടാക്കാൻ വന്നതല്ല.

ഈ ബഹളം കേട്ട് രേണുകയും, അമ്മുവും,  സീതയും ഒരുമിച്ച് പുറത്തേക്ക് വന്നു.രേണുക ലക്ഷ്മി അമ്മയെ കണ്ടപ്പോൾ തന്നെ മനസ്സിലായി. രേണുക കോകില യോടെ ചോദിച്ചു.

രേണുക :  എന്താ ചേച്ചി ഇവിടെ പ്രശ്നം

കോകില ക്ക് അപ്പോഴാണ് രേണുക പുറകിൽ നിൽക്കുന്ന കാര്യം ഓർമ്മ വന്നു അവർ വേഗം തന്നെ പറഞ്ഞു

കോകില : ഇത് ആദിത്യവർമ്മ യുടെ അമ്മയാണ് അവർക്ക് നിന്നോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു

രേണുക : എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല.

ലക്ഷ്മി അമ്മ : ഇല്ല എനിക്ക് സംസാരിച്ച തീരൂ എന്തിനാണ് എന്റെ മോനെ കൊല്ലാൻ ശ്രമിച്ചത്. എന്തു തെറ്റാണ് എന്റെ മോൻ നിങ്ങളോട് ചെയ്തത്

അവർ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു.

രേണുക : എന്റെ അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്ത് ചെയ്യണം.

അതു കേട്ട ഉടൻ ലക്ഷ്മി അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി

ലക്ഷ്മി അമ്മ : ഇനി ഒരു അക്ഷരം മിണ്ടിപ്പോകരുത്. എന്താ പറഞ്ഞത് എന്റെ മകൻ നിന്റെ അച്ഛനെ കൊന്നു എന്നോ. ഇല്ല ഒരിക്കലും അത് സംഭവിക്കില്ല

രേണുക : എന്റെ അച്ഛനെയും കൊന്നതും പോരാതെ വേറെ അഞ്ചുപേരെ കൊന്നില്ലേ അതും പണത്തിനുവേണ്ടി

ലക്ഷ്മി അമ്മ : എന്താ പറഞ്ഞത്. എന്റെ മകൻ പണത്തിനുവേണ്ടി കൊന്നു എന്നോ ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ടായിട്ടും അതൊന്നും വേണ്ട എന്നു പറഞ്ഞ് ഇറങ്ങി പോയവനാണ് അവൻ. നിങ്ങൾക്ക് അവനെ കുറിച്ച് എന്തറിയാം. വർമ്മ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ . കോടിക്കണക്കിന് രൂപയുടെ ഏക അവകാശി. ഗോകുൽ വർമ്മയുടെയും മീനാക്ഷി വർമ്മയുടെ ഏകമകൻ ആദിത്യ വർമ്മ.

കോകില : അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് നിങ്ങളുടെ മകനാണ് ആദിത്യവർമ്മ എന്ന്

ലക്ഷ്മി അമ്മ : അതെ എന്റെ മകൻ തന്നെ. ഞാൻ ജന്മം കൊടുക്കാത്ത എന്റെ മകൻ. ഞാൻ  അവന്റെ രണ്ടാനമ്മ യാണ്. അവന് 7 വയസ്സുള്ളപ്പോഴായിരുന്നു അവന്റെ അമ്മയുടെ മരണം. അവരുടെ മരണത്തിനു ശേഷം അവൻ തികച്ചും ഒറ്റപ്പെട്ടു ബന്ധുക്കൾ പറയാൻ കുറെ പേരുണ്ടെങ്കിലും അവരെല്ലാം അവനെ സ്നേഹിച്ചിരുന്നില്ല മറിച്ച് ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നത്. അതിനും ഒരു കാരണമുണ്ട്. ഗോകുൽ വർമ്മ അതായത് ആദിയുടെ അച്ഛൻ. സാക്ഷാൽ അസുരൻ മനുഷ്യത്വം എന്നുള്ളത് അയാളുടെ അടുത്തുകൂടെ പോകാത്ത ഒരു മൃഗം. അയാൾ കാശിനു വേണ്ടി മാത്രം ജീവിച്ചത് . എല്ലാവരുടെയും സ്ഥാനം അയാളുടെ കാൽച്ചുവട്ടിൽ മാത്രമായിരുന്നു. എന്റെ അച്ഛൻ അയാളുടെ കയ്യിൽ നിന്ന് കുറച്ചു കാശു വാങ്ങിയിട്ടുണ്ട് അത് തിരിച്ചു കൊടുക്കാൻ പറ്റാതെ ആയപ്പോൾ എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചു. പൈസ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്. അനുസരിക്കുകയായിരുന്നു നിവർത്തിയുള്ളൂ. ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ അവനും   അവന്റെ 3അമ്മാവന്മാരും, അവരുടെ ഭാര്യമാരും, അവരുടെ മക്കളും ഇത്ര പേരാണ് അവിടെ താമസിച്ചു. എനിക്ക് ആ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ആദിയുടെ അച്ഛൻ ഇവരെ എല്ലാവരെയും ഉപദ്രവിച്ച ഇരുന്നു എന്നാൽ അവരുടെ എല്ലാവരുടെയും പ്രതികാരം  തിരിച്ചു കിട്ടിയത് ആദിക്ക് ആയിരുന്നു. അവസാനം അവന് സഹിക്കാൻ വയ്യാതെ+2 കഴിഞ്ഞതോടെ അവൻ എഞ്ചിനീയറിംഗ് പഠിക്കാൻ വേണ്ടി അവൻ പൂനെയിലേക്ക് പോയി. സത്യം പറഞ്ഞാൽ ഒരു അവന് രക്ഷപ്പെടാൻ വേണ്ടി ഒരു മാർഗം മാത്രമായിരുന്നു ആ എൻജിനീയറിങ് പഠനം. നാലുവർഷം അവൻ അവിടെ തന്നെ കഴിച്ചു നാട്ടിലേക്ക് ഒരിക്കൽ പോലും അവൾ  വന്നില്ലേ. അതിനിടയിൽ അവന്റെ അച്ഛനും മരിച്ചു. എന്റെ ബലമായ സംശയം അത് അവന്റെ അമ്മാവന്മാർ കൊന്നതാണ് എന്നാണ്. അവൻ അച്ഛന്റെ മരണവാർത്തയറിഞ്ഞു വരുമ്പോൾ അവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അതിന്റെ കയ്യിൽ ഒരു കുഞ്ഞു. അച്ഛൻ മരിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം അവനെ തിരക്കി പോലീസ് എത്തി. അഞ്ചുപേരെ കൊന്ന കേസിലെ പ്രതിയാക്കി അവന്റെ അമ്മാവന്മാർ. അതും സമൂഹത്തിലെ ഉന്നതിയിൽ നിൽക്കുന്ന ആൾക്കാർ. അവനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ  അവൻ ആദ്യമായി അമ്മ എന്നു വിളിച്ച് എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടിരുന്നു .

ഞാൻ വരുന്നതുവരെ അവളെയും കുഞ്ഞിനേയും അമ്മ നോക്കിക്കോണം

അതു പറഞ്ഞ് അവർ പൊട്ടിക്കരയാൻ തുടങ്ങി അവർ വീണ്ടും തുടർന്നു

ഇന്നു രാത്രി തന്നെ ഞങ്ങളെ ആ വീട്ടിൽ നിന്ന് പുറത്തായി എങ്ങോട്ടു പോകണമെന്നറിയാതെ പ്രായപൂർത്തിയായ ഒരു കുട്ടിയെ അവളുടെ കയ്യിൽ ഇരിക്കുന്ന കൈ കുഞ്ഞിനെയും എടുത്തു എങ്ങോട്ടു പോകും. അവസാനം ഞാൻ എന്റെ ചേച്ചിയുടെ വീട്ടിൽ അഭയം തേടിയെത്തി. പിറ്റേന്നുതന്നെ അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വക്കീലിനെ ഏർപ്പാടാക്കി. അവൻ നിരപരാധിയാണ് എന്ന് തെളിയിച്ചു അവൻ പുറത്തു വരുന്ന ദിവസം ഞങ്ങൾ മൂന്നാളും അവനെ കാണാൻ ജയിലിലേക്ക് പോയി. പക്ഷേ ഞങ്ങൾ എത്തുമ്പോഴേക്കും അവൻ അവിടെനിന്നു പോയി കഴിഞ്ഞു. പിന്നെ അവനെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു ഒരു സുഹൃത്ത് മുഖാന്തരം അവനെ ആക്സിഡന്റ് ആയി എന്നു അവനെ ഈ ഹോസ്പിറ്റലിൽ കൊണ്ടുവന്നു എന്നറിഞ്ഞത്. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും പറയുന്നു ഈ ആക്സിഡന്റ് വെറുമൊരു ആക്സിഡന്റ് അല്ലേ അത് ഒരു കൊലപാതക ശ്രമം തന്നെയാണ്.

അതു പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. അതു കേട്ട ഉടനെ എല്ലാവരും ഒന്ന് ഞെട്ടി. കുറച്ചുനേരം എല്ലാവരും മൗനമായിരുന്നു. അവസാനം സീത അവരുടെ അടുത്തേക്ക് വന്നു എന്നിട്ട് അവരോട് പറഞ്ഞു

സീത : നിങ്ങൾ പറഞ്ഞതെല്ലാം സത്യമായിരിക്കും. പക്ഷേ എന്റെ ഭർത്താവിനെ കൊന്നത് അത് നിങ്ങളുടെ മകൻ തന്നെയാണ്. ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്. പക്ഷേ ഞാനൊരു കാര്യം ഉറപ്പു പറയാം എന്റെ മകൾ ഇനി നിങ്ങളുടെ മകനെ കൊല്ലം വരില്ല അത് ഉറപ്പാണ്.

ലക്ഷ്മിയമ്മ : നിങ്ങൾ ഈ പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും അവനോട് ചോദിച്ചിട്ടുണ്ടോ നിങ്ങളുടെ ഭർത്താവിനെ എന്തിനാണ് കൊന്നത് എന്ന്.

അപ്പോഴാണ് എല്ലാവരും അതിനെ പറ്റി ചിന്തിക്കുന്നത്. എന്തിനാണ് അവൻ അത് ചെയ്തത് എന്ന് ആരും തന്നെ ചോദിച്ചിട്ടില്ല.

സീത : ഇല്ല ഞങ്ങൾ ആരും തന്നെ ചോദിച്ചിട്ടില്ല

ലക്ഷ്മി അമ്മ :  നിങ്ങൾ അവനോട് ചോദിക്കണം. നിങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങൾ അല്ലെ അതു കണ്ടത് അപ്പോൾ നിങ്ങൾക്ക് ധൈര്യമായി അവനോട് ചോദിക്കണം.

ഇതെല്ലാം കേട്ടുകൊണ്ട് നിന്ന് കോകില സീതയോട് പറഞ്ഞു.

കോകില : ഇവർ പറഞ്ഞതിലും കാര്യമുണ്ട് ചേച്ചി നിങ്ങൾക്ക് അറിയണം എന്തിനാണ് അവൻ അത് ചെയ്തത്. നിങ്ങൾക്കിനി മുൻപോട്ട് ജീവിക്കണമെങ്കിൽ ആ സത്യം നിങ്ങൾ എന്താണ് എന്ന് അറിയണം.

കോകില യുടെ വാക്കുകേട്ട് സീതയും രേണുകയും

അതു ശരി ആണെന്ന് അവർക്ക് മനസ്സിൽ ആയി. അവർ അവനോടു ചോദിക്കാൻ തന്നെ തീരുമാനിച്ചു. അവർ എല്ലാവരും കൂടി അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം എന്നു പറഞ്ഞു റെഡി ആവാൻ പോയി. എല്ലാവരും റെഡിയായി ഒരു ടാക്സി വിളിച്ചു ഹോട്ടലിലേക്ക് പോയി. കാർ ഹോസ്പിറ്റലിൽ മുന്നിലെത്തി അവർ എല്ലാവരും പുറത്തേക്കിറങ്ങി കാഷ്വാലിറ്റി യുടെ മുമ്പിലൂടെ നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ഒരു വിളി ‘ രേണുക’ ആ വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി നഴ്സിങ് പഠന കാലത്ത് അവളുടെ ഒപ്പം പഠിച്ച ഒരു സുഹൃത്തായിരുന്നു അത് പേര് ബിനോയ്.

ബിനോയ് : ഹലോ രേണുക തന്നെ കണ്ടു കുറെ ആയല്ലോ തന്നെ അന്വേഷിച്ചു കുറേ നടന്നു.

രേണുക : ആ ബിനോയി ഞാൻ ഇവിടെയാണ് വർക്ക് ചെയ്യുന്നത് തന്നെയും കണ്ടു കുറെയായി.

ബിനോയ് : തന്നോട് കുറച്ച് സംസാരിക്കണം കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട് ഞാനിവിടെ ഒരു ഡോക്ടറെ കാണാൻ വന്നതാണ് അത് കഴിഞ്ഞു നമുക്ക് ഒന്ന് കാണണം

രേണുക : അതിനെന്താ ഞാനും ഇപ്പോൾ കുറച്ചു തിരക്കിലാണ് എനിക്കും ഒരാളെ കാണാൻ ഉണ്ട്.

ബിനോയ് : ഒരു കാര്യം ചെയ്യാം പത്തു മിനിറ്റിനുള്ളിൽ ഞാൻ ഡോക്ടറെ കാണും അതുകഴിഞ്ഞ് ഞാൻ തന്റെ അടുത്തേക്ക് വരാം

രേണുക : എന്നാൽ താൻ ന്യൂ ബ്ലോക്കിൽ ഇരുപത്തി രണ്ടാമത്തെ മുറിയിലേക്ക് വന്നാൽമതി ഞാൻ അവിടെ ഉണ്ടാകും.

ബിനോയ് : എന്നാൽ ശരി ഞാൻ അങ്ങോട്ട് വരാം

അവർ അവിടെ നിന്നും പിരിഞ്ഞു രേണുക നേരെ സീതയുടെ അടുത്തേക്ക് അവളുടെ കൂട്ടുകാരനാണ് എന്ന് പറഞ്ഞു അവർ എല്ലാവരും കൂടി ആദിയുടെ മുറിയിലേക്ക് പോയി  റൂം ഇന്റെ മുൻപിലെത്തി ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു അവർ മെല്ലെ വാതിൽ മുട്ടി. ഡോർ തുറന്നത് പാർവ്വതി ആയിരുന്നു അവർ ഉള്ളിലേക്ക് കയറി ഏറ്റവും അവസാനം ആണ് രേണുക കയറിയത്. അവളെ കണ്ടതോടെ പാർവതി ദേഷ്യം ഇരച്ചു കയറി അവൾ രേണുകയുടെ ചോദിച്ചു

പാർവതി : എന്റെ ഏട്ടനെ ഇനിയും കൊല്ലാനാണോ നിങ്ങൾ വന്നത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം എന്റെ ഏട്ടനെ ഒന്നും ചെയ്യരുത്.

അതുപറഞ്ഞ് അവൾ വിങ്ങിപ്പൊട്ടി ലക്ഷ്മിയമ്മ അവളുടെ അടുത്തേക്ക് വന്നു അവളോട് പറഞ്ഞു

ലക്ഷ്മി അമ്മ : ഇല്ല മോളെ അവർ അവനെ ഒന്നും ചെയ്യില്ല അവർക്ക് കുറച്ചു കാര്യങ്ങൾ അവരോട് ചോദിക്കാനുണ്ട് അത് ചോദിക്കട്ടെ

പാർവതി : ഇല്ല അമ്മ അവർ കള്ളം പറയുകയാണ് അവർ ഏട്ടനെ കൊല്ലും. അവരോട് പോകാൻ പറയും അമ്മ

ഇതെല്ലാം കേട്ടു നിന്ന സീത പാർവതിയുടെ അടുത്തേക്ക് വന്നു

മോളെ : ഞങ്ങളാരും ആദിയെ കൊല്ലാൻ വന്നതല്ല. ഞങ്ങൾക്ക് കുറച്ചു കാര്യം അവനോട് ചോദിക്കാനുണ്ട്. അത് ചോദിച്ചിട്ട് ഞങ്ങൾ പൊക്കോളാം. മോള് പേടിക്കണ്ട.

അതു പറഞ്ഞ് അവർ ആദിയുടെ അടുത്തേക്ക് പോയി അവന്റെ അടുത്ത് ചെന്ന് ഇരുന്നു എന്നിട്ട് അവനോടു ചോദിച്ചു

സീത : നിനക്ക് എന്നെ ഓർമ്മയുണ്ടോ

ഞാൻ : ഇല്ല

ഞാൻ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു

സീത : നീ എന്റെ മുഖത്തുനോക്കി സംസാരിക്ക്

നിനക്കെന്നെ ഓർമ്മയില്ലേ

ഞാൻ അവരുടെ മുഖത്തുനോക്കി എനിക്കെന്തു കള്ളം പറയാൻ തോന്നിയില്ല

ഞാൻ : ഉണ്ട്. ഓർമ്മയുണ്ട്

സീത : നീയല്ലേ എന്റെ ഭർത്താവിനെ കൊന്നത്

പെട്ടെന്ന് പാർവതി ഇടയ്ക്കു കേറി അവരോട് ചോദിച്ചു

പാർവതി : എന്താ നിങ്ങളുടെ ഭർത്താവിന്റെ പേര്

സീത : ശിവരാമൻ

ശിവരാമൻ എന്ന പേരു കേട്ട ഉടനെ പാർവതിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾക്കു നിൽക്കാൻ പറ്റുന്നില്ല അവൾ പെട്ടെന്ന് തന്നെ നിലത്തിരുന്നു അതുകൊണ്ട് എല്ലാവരും അവളുടെ അടുത്തേക്ക് പോയി പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് രേണുക ആ വാതിൽ തുറന്നു അത് അവനായിരുന്നു ബിനോയ് രേണുകേ കണ്ടു പെട്ടെന്ന്  ആ കട്ടിലിൽ ഉള്ള ആളെയും കണ്ടു അവൻ അറിയാതെ പറഞ്ഞു പോയി  ‘ആദിത്യ വർമ്മ’

തുടരും

നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്

Comments:

No comments!

Please sign up or log in to post a comment!