❤കാമുകി 7

അന്ന് രാത്രി, പൗർണമിയായിരുന്നു. ചന്ദ്ര വെളിച്ചത്തിൽ കണിമംഗലം , അതി മനോഹരമായി കാണപ്പെട്ടു. പൂന്തോട്ടത്തിലെ കൊച്ചു തടകത്തിൽ അലങ്കാര മത്സ്യങ്ങളോടൊപ്പം ചന്ദ്രബിംബവും നീന്തി തുടിച്ചു.

ഭക്ഷണ ശേഷം മുറിയിൽ ഉറങ്ങാതെ ഇരിക്കുകയാണ് ആദി, അവൻ ആഗ്രഹിക്കുന്നത് മറുപടി കൊടുക്കുവാനാണ്. ആത്മിക അവളുടെ അച്ഛന് .

യുദ്ധക്കളത്തിൽ എതിർപക്ഷം ആത്മ മിത്രം നിന്നാലും പൊരുതണം, അത് യുദ്ധ നീതി, ആത്മികയും അമ്മയും തനിക്കേറെ പ്രിയപ്പെട്ടവരാണ്, അവർക്കായി പിന്തിരിയുക അസാധ്യം.

കലുശിത മനസുമായി അവൻ തേടുകയാണ് അയാൾക്കുള്ള മറുപടി, ദിവസക്കൾക്കകം അയാൾ ഇവിടെ എത്തും. തന്നെ ഈ മണ്ണിൽ നിന്നും വേരോടെ പറച്ചെറിയാൻ.

ഈ മണ്ണിൽ തനിക്കിപ്പോ വേരോടിയേ…. മതിയാകു. ആരും പറച്ചു കളയാൻ സാധിക്കാത്ത, ഒരു ബലം അതിനു വേണം, എങ്ങനെ, അതാണ് തന്നെ അലട്ടുന്നത്.

തൻ്റെ വജ്രായുധം അവളാണ് ആത്മിക . അവളുടെ പ്രണയം അതിൻ്റെ ശക്തി, അതു പോരാ തനിക്കി മണ്ണിൽ നിലയുറപ്പിക്കാൻ.

ചന്ദ്രശേഖരൻ എന്നല്ല ,ഒരു നിയമത്തിൻ്റെ പഴുതു പോലും തന്നെ തടയാൻ പാടില്ല. യുദ്ധത്തിൽ വിജയമാണ് പ്രാധാന്യം , വഴികളല്ല. വിജയം നേടാൻ ഏതു വഴിയും തിരഞ്ഞെടുക്കാം.

ആ വഴിയേത്…..? പത്തു തലയുള്ള രാവണൻ്റെ ബുദ്ധി സാമർത്യം നമുക്ക് കണ്ടറിയാം. അവൻ ചിന്തകളുടെ ലോകത്ത്, യുദ്ധ ചുവടുകൾ തിരയട്ടെ.

🌟🌟🌟🌟🌟

രാത്രി സമയം 9.30 കെബേഗൗഡ ഇൻറർനാഷ്ണൽ എയർപ്പോർറ്റ് ഇൻ ബാംഗ്ലൂർ. അമേരിക്കൻ ഫ്ലൈറ്റ് ലാൻഡ് ചെയ്തു.

റോക്കിയും ടീം ചെക്കിംഗ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. നേരെ പോയത് ബാംഗ്ലൂർ പോലീസ് ഹെഡ് ഓഫീസിലേക്ക്, അവിടെ പേപ്പർ ഒക്കെ സബ്മിറ്റ് ചെയ്ത് , ഇവിടെ ഗൺ യൂസ് ചെയ്യാനുള്ള പെർമിഷൻ വാങ്ങി.

ഗൺ എന്നു പറഞ്ഞാൽ ഊച്ചാലി, പിസ്റ്റ്ൾ ഒന്നും അല്ലാ AK47 തൊട്ട് അതിൻ്റെ വമ്പൻമാരു വരെ ഉണ്ട്.

ക്ലിയറൻസ് പേപ്പറുമായി നേരെ എയർപ്പോർട്ട് ചെന്ന് അവരുടെ ഗൺ അടങ്ങിയ ബോക്സ് കൈപറ്റി.

അതുമായി നേരെ ബ്യൂ ഡൈമണ്ട് ഹോട്ടലിൽ നല്ലൊരു മുറിയുമെടുത്തു കൂടി.

നാളെ രാവിലെ NVയെ തേടി അവർ ഇറങ്ങുകയായി. എനി എന്തെല്ലാം കാണാൻ കിടക്കുന്നു. ഒന്നും അറിയാതെ ബാംഗ്ലൂർ നഗരം ശാന്തമായി ഉറങ്ങുന്നു. നാളത്തെ പുലരി പലതും നടക്കാം ഒന്നുമറിയാതെ ഉറങ്ങുന്ന നാഗരികതയ്ക്കു മുന്നിൽ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി റോക്കി , ചിരിച്ചു. ഒരു കൊലച്ചിരി.

🌟🌟🌟🌟🌟

ആദിയുടെ മിഴികൾ ഇപ്പോൾ ശാന്തമാണ്, ആ മുഖത്തൊരു പുഞ്ചിരിയുണ്ട്.

കണ്ണിൽ എന്തോ നേടിയതിൻ്റെ ഒരു തിളക്കം.

അവനിലെ ശാന്തി എന്നതിനർത്ഥം ആരുടെയോ അശാന്തിയുടെ തുടക്കം എന്നല്ലെ.

അതെ പത്തു തലയുള്ള നമ്മുടെ രാവണൻ ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ചന്ദ്രശേഖരനു നേരെയുള്ള തൻ്റെ മൂവ്മെൻ്റ് അവൻ മനസിൽ ഉറപ്പിച്ചു കഴിഞ്ഞു.

ബുദ്ധിയുടെ ചതുരംഗക്കളിയിൽ, വിരട്ടാൻ നോക്കിയ ചന്ദ്രശേഖരൻ ആദ്യ മൂവ്മെൻ്റായി കാലാളെ നീക്കി. ബുദ്ധി രാക്ഷസനായ NV, കുതിച്ചു ചാടുന്ന നമ്മുടെ വില്ലൻ , തൻ്റെ ആവനാഴിയാലെ അമ്പിൽ ആത്മികയെ കോർത്തു. കുതിരയെ തന്നെ മുന്നോട്ട്. കുതിച്ചു പായുന്ന കുതിരയെ ചന്ദ്രശേഖരനുള്ള ആദിയുടെ ആദ്യ മൂവ്മെൻ്റ്.

ആദി ഫോൺ എടുത്തു, ആത്മികയുടെ നമ്പറിലേക്ക് വിളിച്ചു. ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നു.

ആദിയുടെ കോൾ കണ്ടതും ആത്മിക അവൾ ഭൂമിയിലല്ല. ഒരു ശലഭത്തെ പോലെ പാറിപ്പറന്ന് അവളാ കോൾ അറ്റൻട് ചെയ്തു.

ഹലോ ആദി .

ആത്മിക തനിക്കെന്നെ ശരിക്കും ഇഷ്ടമാണോ

എന്താ ആദി എന്താ ഇപ്പോ അങ്ങനെ ചോദിച്ചത്

താൻ ഞാൻ ചോദിച്ചതിന് മറുപടി താ…..

ഇഷ്ടമാണ്, എൻ്റെ ജീവനക്കാൾ ഏറെ .

വിശ്വസിക്കാൻ പാടാണ് ആത്മിക, തനിക്കെന്നെ വിവാഹം കഴിക്കാൻ പോലും കഴിയുമെന്ന് തോന്നുന്നില്ല.

ദേ….. ആദി, എനിക്കു ദേഷ്യം വരുന്നേ….. രാവിലെ നി ഇഷ്ടമാണെന്നു പറഞ്ഞപ്പോ എന്തോരം സന്തോഷിച്ചതാ ….. ഇപ്പോ എന്തിനാ ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത്. ഞാൻ സ്നേഹിച്ചത് നിൻ്റെ കൂടെ കഴിയാൻ തന്നെയാ….. എന്താ ഇപ്പോ അങ്ങനെ തോന്നിയത്.

നീ…. വലിയ കാശുകാരി, ഞാനോ…. നിൻ്റെ വീട്ടുക്കാർ സമ്മതിക്കും എന്നു തോന്നുന്നുണ്ടോ…..

ദേ… ആദി, എന്തൊക്കെയാ… നി ഈ പറയണത് , അമ്മയ്ക്ക് എല്ലാം അറിയാം, ഒരു പ്രശ്നവും ഇല്ലാ… അച്ഛൻ ഞാൻ പറഞ്ഞാ മറുവാക്കു പറയില്ല.

അച്ഛൻ വേണ്ട എന്നു പറഞ്ഞാൽ നീയെന്താക്കും.

അപ്പോ എന്താ വേണ്ടേ എന്ന് എനിക്കറിയാം , ഞാൻ നിന്നെയെ കെട്ടു ആ വാക്കു പോരെ

പോര ആത്മിക, പോരാ…. തനിക്കെൻ്റെ അവസ്ഥ മനസിലാവില്ല. ഇതൊന്നും ശരിയാവില്ല, ഞാൻ രാവിലെ പറഞ്ഞത് താൻ മറന്നേക്ക് അതാ നമുക്ക് നല്ലത്

ആദി… ചാവാൻ പറയുന്നതായിരുന്നു ഇതിലും നല്ലത് മോഹിപ്പിച്ച് ചതിക്കണ്ടായിരുന്നു .

ആര് ഞാനോ…. ആത്മിക മോഹിക്കാൻ പേടിച്ചിട്ടാ ഞാൻ ഇങ്ങനെ പറഞ്ഞത്. ഒടുക്കം നി നഷ്ടമായാൽ എനിക്കത് താങ്ങാനാവില്ല

എങ്ങനെയാ എൻ്റെ ഈശ്വരാ ഞാൻ ഇവനെ വിശ്വസിപ്പിക്കാ……

നമുക്ക് കല്യാണം കഴിക്കാ, രജിസ്ടർ മാരേജ് നാളെ തന്നെ എന്താ പറ്റോ

ആദി….
. എന്തൊക്കെയാ നീ ഈ പറയുന്നത്, അതൊന്നും ശരിയല്ല.

ഞാനിതു പ്രതീക്ഷിച്ചു, താനിതെ പറയു എന്ന് . തെരുവുതെണ്ടിയെ കെട്ടാൻ പേടിയാ അല്ലെ.

ആദി, നി എന്തൊക്കെയാ പറയുന്നത്, എല്ലാരുടെ സമ്മതത്തോടെ നടക്കുന്ന കല്യാണം ഉള്ളപ്പോ എന്തിനാ വെറുതേ….

ആത്മിക എല്ലാരുടെ സമ്മതത്തോടെ നാലാളറിഞ്ഞ് ഞാൻ നിന്നെ സ്വന്തമാക്കും പക്ഷെ ഇത് എനിക്കൊരു ഉറപ്പിന്, താനെന്നെ വിട്ടു പോകില്ല എന്ന ഒരു ഉറപ്പിന്, ആരും അറിയണ്ട, നീയും ഞാനും രണ്ട് ഫ്രണ്ട്സ് നിനക്കു വിശ്വാസമുള്ളവർ, പിന്നെ ഇവരൊക്കെ സമ്മതിക്കുമ്പോ എല്ലാരും അറിഞ്ഞുള്ള കല്യാണം അതു പോരെ.

ആദി….. ഞാൻ എന്താ പറയാ….

അപ്പോ താൻ തമാശയ്ക്ക് പ്രേമിച്ചതായിരുന്നല്ലെ.,,, ഒരു ഉറപ്പു തരാൻ താനും ഭയക്കുന്നു. പോട്ടെ അറിയാതെ താനും എൻ്റെ മനസിൽ കയറിപ്പോയി, ഞാൻ മറക്കാൻ ശ്രമിച്ചോളാ…….

ആദി …. നി കാര്യമില്ലാത്ത കാര്യം ഊതി വീർപ്പിക്കല്ലെ.

ആര് ഞാനോ…. എന്നെയേ കല്യാണം കഴിക്കു എന്നു പറയുന്ന പെണ്ണ് , എനിക്കായി ചാവാൻ ഒരുക്കിയ പെണ്ണിന് നാളെ എന്നെ കെട്ടാൻ പേടി, പിന്നെ ഞാൻ എന്താ പറയേണ്ടത്. ആത്മിക നാളെ രാവിലെ ഞാനിവിടം വിടും, തന്നെ കൺമുന്നിൽ കണ്ടാ മറക്കാനാവില്ല തന്നെ എനിക്ക്.

അപ്പോ എന്നെ അങ്ങനെയാണോ കണ്ടത്, ആദിക്ക് ഇപ്പോ എന്താ വേണ്ടത് നാളെ നമ്മുടെ കല്യാണം ആരും അറിയാതെ നടക്കണം, അതു നടക്കും പോരെ

വെറുതേ വാശിക്ക് എടുത്തു ചാടണ്ട ആത്മിക

വാശിക്കല്ല, എൻ്റെ പ്രണയം കള്ളമല്ല എന്നു തെളിയിക്കാൻ മാത്രം

ഉറപ്പാണോ, ആശിപ്പിച്ച് ചതിക്കോ നീ……

ദേ….. ആദി ഞാൻ പറഞ്ഞു. നാളെ 9.30 am റെഡിയായി നിന്നോ . നാളെ ഞാൻ നിൻ്റെ പെണ്ണാകും ഇത് സത്യം .

🌟🌟🌟🌟🌟

റോക്കി, ആദിയുടെ സംരക്ഷണം ഏറ്റെടുത്ത ഏജൻസി ചീഫിനെ ഫോണിൽ വിളിച്ചു.

ഹായ് ചീഫ്

ഹായ് റോക്കി, ഐ ആം സോറി മാൻ, ഐ ഡോൺട്ട് നോ ഹൗ ഹി മിസ്സ്.

ഇറ്റ്സ് ഒക്കെ ചീഫ് , വി ഗോട്ട് ഹിം

റിയലി ,വേർ ഇസ് ഹി

ഇൻ ബാംഗ്ലൂർ, യു ആൻഡ് യുവർ ടീം മസ്റ്റ് കം ഹിയർ, ആൻഡ് വൺ മോർ തിംഗ് , ഡോൺട്ട് സേ എനി വൺ എബൗട്ട് Nv.

ഒക്കെ സർ, വി വിൽ ബി ദേർ റ്റുമാറോ മോർണിംഗ് ഷാർപ്പ് 7 ഒ ക്ലോക്ക് .

ദാറ്റ്സ് ഗുഡ്.

🌟🌟🌟🌟🌟

നാളത്തെ പുലരി, പല മാറ്റങ്ങളുടേതാണ്, ബാംഗ്ലൂർ നഗരം നാളെ മുതൽ NVയുടെ സംരക്ഷണത്തിനായി ഒരുക്കുന്നു.

ആയുധങ്ങൾ മൂർച്ച കൂട്ടി അവൻ്റെ സൈന്യം പിന്നിൽ നിക്കുമ്പോ… ഓർമ്മകൾ നഷ്ടമായ രാജാവ് ഇന്നും മുന്നിൽ നിൽക്കുന്നു.


ശത്രുക്കൾ NV എന്ന അസുരന് , മരണം വിധിക്കുമ്പോൾ രക്ഷകനായി ആത്മ മിത്രം റോക്കി , രംഗത്ത്.

സംഹാരരൂപന് കാലൻ കൂടെ സഹായത്തിന് വന്നാൽ പിന്നെ എന്താ പറയുക മരണം ഉറപ്പ്. രക്ത പുഴ ഒഴുകാൻ സമയമായി.

രക്ത മഴയിൽ കുതിർത്ത് സംഹാരരൂപിയെ ശാന്തമാക്കാൻ അവൻ്റെ പൂജാരി വരവായി, നൈവേദ്യമായി ആയുധങ്ങൾ അവൻ കൊണ്ടുവന്നു.

നാളെ ചിലപ്പോ ഈ നഗരത്തിൻ്റെ ശാന്തി നഷ്ടമായേക്കാം അങ്കങ്ങൾ തുടങ്ങുന്നത് നാളെയാകാം കാരണം നാളെ ആദി എന്ന NV യുടെ വിവാഹം, വധു AK.

🌟🌟🌟🌟🌟

ആത്മികയുടെ കോൾ വിളിച്ചു കഴിഞ്ഞ ശേഷം ആദി ബെഡ്ഡിൽ കിടക്കുകയാണ്. കരങ്ങൾ മടക്കി, കോർത്തു വെച്ച് അതിൽ തല ചായ്ച്ചവൻ കടക്കുകയാണ്.

ആ മുഖത്ത് ദേഷ്യത്തിൽ നിന്നും വിരിഞ്ഞ ഒരു പുഞ്ചിരി പതിയെ ഒരു അട്ടഹാസമായി, അതെ അവനിപ്പോ ഒരു രാക്ഷസനായി.

ഭീതിയുയർത്തുന്ന ആ അട്ടഹാസം അലയടിച്ചതും ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞു. കണിമംഗലം അന്ധകാരത്തിൻ്റെ താഴ്വരയായി മാറി.

തൻ്റെ വിജയത്തിനു മുന്നിൽ എന്നും ചിരിക്കുക അത് Nvയുടെ ശീലമാണ്.

അവൻ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി ഉദ്യാനത്തിലെ ഊഞ്ഞാലയിൽ ചെന്നിരുന്നു.

ഊഞ്ഞാലയിൽ അവൻ ആടുമ്പോ, അവനിലെ ദേഷ്യവും വാശിയും കൂടെ ആർമാദിക്കുകയായിരുന്നു. ആ മിഴികൾ രക്തവർണ്ണമായി, കവിളുകൾ ചുവന്നു തുടുത്തു.

വിണ്ടും ആ അട്ടഹാസം ഉയർന്നു.

പ്രകൃതിയും ഭയന്നു അവനു മുന്നിൽ, ഒരു കൊള്ളിയാൻ ആകാശത്തു മിന്നിയതും, ഊഞ്ഞാലിൽ ആടുന്ന ആ പൈശാചിക രൂപം പ്രകൃതിയും കണ്ടു.

അവനെ ശാന്തനാക്കാൻ എന്ന പോലെ മഴത്തുള്ളികൾ പെഴ്തിറങ്ങി, ആ ശരീരതാപം സ്വയം സ്വീകരിച്ചു. ആ മഴയിൽ നനഞ്ഞ് ആ പൈശാചിക രൂപം ഊഞ്ഞാലാടി.

🌟🌟🌟🌟🌟

ടിന , ഐ നിട് യുവർ ഹെൽപ്പ്

എന്താടി എന്താ പ്രശ്നം

നീയും നിൻ്റെ ഫ്രണ്ട് റീത്തയും നാളെ രജിസ്ട്രാർ ഓഫിസിൽ വരോ…..

നീ കാര്യം ആദ്യം പറ

എൻ്റെയും ആദിയുടെയും കല്യാണാ നാളെ

എന്താടാ വീട്ടിൽ പ്രശ്നായോ , എല്ലാം അറിഞ്ഞപ്പോ

ഇല്ലെടി ഇവിടെ എന്ത് പ്രശ്നം

പിന്നെ എന്തിനാടി നാളെ തന്നെ കല്യാണം

ആദി അവനെന്നെ വിശ്വാസമില്ല, ഞാൻ പണക്കാരിയല്ലേ…. അവൻ , വിട്ടുക്കാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ ചതിക്കും പോലും, ഒരു ഉറപ്പിന് അവൻ ചോദിച്ചതാ ഈ കല്യാണം

AK സത്യം പറഞ്ഞാ….. ആദി പറഞ്ഞതാ…. ശരി, അവൻ റിസ്ക്ക് എടുക്കാൻ പേടിച്ചിട്ടാ ഇങ്ങനെ പറഞ്ഞത് എത്ര മാത്രം അവൻ നിന്നെ സ്നേഹിക്കുന്നുണ്ടാവും

എന്തോ എനിക്കിതിനോട് യോചിപ്പില്ല

അപ്പോ അവൻ പറഞ്ഞ പോലെ നീ തമാശയായാണോ ഇത് കണ്ടത്

ടി ടിനേ എൻ്റെ വായേലുള്ളത് കേക്കാൻ ഇടവരുത്തല്ലേ…

എടി AK നി മണ്ടിയാണോ, ഒന്നാലോചിച്ചാ അവനി കല്യാണക്കാര്യം പറഞ്ഞത് തന്നെ നിൻ്റെ ഭാഗ്യം

ഒന്നു പോയെ ടിനാ നിനക്ക് വട്ടാ….
.

ആണോ .എന്നാ ഞാൻ ചോദിക്കുന്ന ചോദ്യത്തിന് നി കൃത്യമായ ഉത്തരം താ

ശരി, നി ചോദിക്ക്.

ഓർമ്മകൾ നശിച്ച ആരെന്നറിയാത്ത ഒരുത്തന്. പണക്കാരി ആയ നിന്നെ നിൻ്റെ അച്ഛൻ കൊടുക്കോ, ഓർമ്മകൾ വന്നിട്ട് നോക്കാം എന്നു പറഞ്ഞാലോ…. ഓർമ്മകൾ തിരിച്ചു കിട്ടാതായാലോ

അത് ടിനാ ഞാൻ എന്താ പറയാ

കഴിഞ്ഞില്ല നെക്സ്റ്റ് വൺ, ഓർമ്മകൾ നഷ്ടപ്പെട്ട ആദിയുടെ കഴിഞ്ഞ കാലത്ത് അവൻ ആരേലുമായി പ്രേമത്തിൽ ആയിരുന്നെങ്കിൽ, ഓർമ്മ വന്നാ അവൻ അവളെ തേടി പോയാ നി എന്താക്കും

അങ്ങനെ ഒരു പെണ്ണുണ്ടാകുമോ….

തീർന്നില്ല. ഓർമ്മകൾ തിരിച്ചു കിട്ടുമ്പോ നിന്നെയും അവൻ മറന്നു പോയാലോ അപ്പോ എന്തു ചെയ്യും

ഒന്നു നിർത്തിയെ ടിനാ നാളെ എന്തായാലും ഞങ്ങളുടെ കല്യാണം നടക്കും. പിന്നെ അച്ഛൻ സമ്മതിച്ചില്ലേലും പ്രശ്നമില്ല. അവനാരെ പ്രേമിച്ചാലും കല്യാണം എന്നെ കഴിച്ചില്ലെ, പിന്നെ പോകാൻ ഞാൻ സമ്മതിക്കില്ല. എനി അവൻ എന്നെ മറന്നാലും ഞാൻ അവൻ്റെ ഭാര്യയാണെന്നു തെളിയിക്കും

അല്ല ഈ കല്യാണത്തോട് നി യോചിക്കുന്നില്ല എന്നു പറഞ്ഞിട്ട്

ഹി ഹി ഞാൻ വെറുതേ പറഞ്ഞതാ

ഓന്തിനെ പോലെ നിറം മാറിയല്ലോടി.

ഒന്നു പോയേ ടി. അപ്പോ നാളെ 10.30 മറക്കണ്ട.

ഒക്കെ ഡിയർ.

🌟🌟🌟🌟🌟

ആദി അവൻ ചരടു വലികൾ തുടങ്ങി. മുന്നിൽ തൻ്റെ പടച്ചട്ടയായി ആത്മികയെ വെച്ച് ചന്ദ്രശേഖരൻ്റെ പ്രഹരം തടയാൻ അവൻ ഒരുങ്ങുകയാണ്.

നാളെ നടക്കാനിരിക്കുന്ന വിവാഹം അവൻ്റെ തുറുപ്പു ചീട്ടു മാത്രം, ലക്ഷ്യം കാണാൻ പരിഭവത്തോടെ കാമുകനായി ആത്മികയുടെ മനസിൽ തൊട്ട്, വാക്കുകളുടെ മൂർച്ച കൊണ്ട് അവളെ പരുവപ്പെടുത്തിയെടുത്തു.

തൻ്റെ അഭിനയമികവിൽ ആത്മിക എന്ന ഇര കുരുങ്ങി. അവളെ നാളെ എൻ്റെ സ്വന്തം ആക്കി ചന്ദ്രശേഖരനോട് താൻ കണക്കു തീർക്കും.

അവളുടെ കഴുത്തിലെ താലിയാണ് എൻ്റെ ബലം, ഈ മണ്ണിൽ വേരോടാൻ എനിക്കുള്ള ബലം. ഒരു നിയമത്തിനും വിലക്കാൻ കഴിയാത്ത ആ ശക്തി നാളെ ഞാൻ ആർജിക്കും.

ചന്ദ്രശേഖരൻ യുവർ കൗണ്ട് ഡൗൺ സ്റ്റാർട്ടട്

🌟🌟🌟🌟🌟

കറുപ്പിനെ കീറി മുറിച്ച് ഉദയ സൂര്യൻ ചുവപ്പു വിരിച്ചപ്പോ, രക്തത്താൽ ചുവന്നൊരു പ്രതീതി, ഉദയ സൂര്യനെ വരവേൽക്കാൻ ആദി ഊഞ്ഞാലിൽ തന്നെയുണ്ട്.

ഓർമ്മകൾ നഷ്ടമായാലെന്ത്, ആ ഒൻപത് വയസുകാരൻ അപ്പുവിൻ്റെ സ്വഭാവം അവനിൽ തെളിഞ്ഞു കാണാം, നേടാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് ഭ്രാന്തമായി ചിന്തിച്ചു കൂട്ടുന്ന NV.

ഇത്തരം സന്ദർഭങ്ങളിൽ ഉറക്കം അവനെ അലട്ടാറില്ല, ചിലപ്പോ നിദ്രാദേവിക്കും ഭയമായിരിക്കാം ഈ അസുരനെ .

അസുരൻ, രാക്ഷസൻ എന്നൊക്കെ വിളിക്കുമെങ്കിലും ഇവനിലെ ദേവ ഭാവം കണ്ടവർക്കെല്ലാം ഇവൻ പ്രിയപ്പെട്ടവനാണ്. അവരുടെയെല്ലാം വാഴ്ത്തപ്പെടാത്ത ദൈവം അതാണ് NV.

സൗത്ത് ആഫ്രിക്കയിലെ ചില ഗോത്ര വർഗ്ഗക്കാർക്ക് ഇവൻ ഈശ്വര സമാനം, സുലു ,എക്ഹോസ,സറ്റ്സ്വാനാ, നടെബെലെ, സസോത്തോ, വേൻഡാ.,റ്റൊസംഗാ, സവാസി തുടങ്ങിയ ഗോത്രവർഗ്ഗക്കാരുടെ കൺകണ്ട ദൈവം.

ബാഗ്ക്കോക്ക് മാഫിയ ഡോൺ സെമിയൻ മൊഗലിവിച്ച് [ Semion Mogilevich ] ആയി ബന്ധം സ്ഥാപിക്കപ്പെട്ടതും ഇവിടെ നിന്ന് ഇവർക്ക് വേണ്ടി.

സുലു വർഗ്ഗക്കാരുടെ സ്ഥലത്ത് അയേൺ കണ്ടൻ്റ് കൂടുതലാണ്, ഒരു ബിസിനസ് മാഫിയക്ക് വേണ്ടി അവിടം ഒഴിപ്പിക്കാൽ ശ്രമിച്ച മൊഗലാവിച്ചിന് 10 മില്യൺ കൊടുത്ത് ആ പ്രോജക്ട് നിർത്തിച്ചു

അന്ന് അദ്ദേഹം അവനോടു ചോദിച്ച ചോദ്യം.

വൈ ആർ യു പേയിംഗ് യുവർ മണി ഫോർ ദീസ് ബാസ്റ്റേർട്സ് ?

അതിനവൻ പറഞ്ഞ മറുപടി.

ബിക്കോസ് ഐ ആം വൺ ഓഫ് ദം, ഐ ഹാവ് മണി ബട്ട് ഐ ആം പുവർ. ദേ ലിവ് ഫോർ ടുമോറൊ , ദേ ലിവ് ഇൻ ദ മൊമൻ്റ്. ഐ ലൈക്ക് ദാറ്റ് ലൈഫ്, ഇഫ് ഐ ലൈക്ക് സംവൺ, ഐ വിൽ ഡൈ ഫോർ ദം. ഇറ്റ്സ് ജസ്റ്റ് മണി, ഐ വിൽ ഏർൺ ടെൻ ടൈംസ് ആസ് മച്ച്. ദേ ആർ മൈ കമ്യൂണിറ്റി ദാറ്റ് ഐ ഹാവ് അഡോപ്റ്റഡ്.

കാൻ ഐ ആസ്ക് യു സംതിംഗ്

യാ ഷുവർ

യു ആർ എ ഗ്രേറ്റ് ഡോൺ. ലിവിംഗ് ഓൺ എ സ്പൈസേർസ് വെബ് ഓഫ് ഫിയർ, യു കാൻ വൺ ഡേ ഫ്ലൈ ആസ് ഫ്രീ ബെർട്സ്. നോ, യു കാൻ നോട്ട്, യു ആർ അഫ്രെയിട് ഓഫ് ദ ഷാഡോ ദാറ്റ് ഫോളോ യു ലൈക്ക് ഡെത്ത്, യുവർ എനിമിസ്.

വാട് യു സെ ബാസ്റ്റഡ്

എന്നു പറഞ്ഞു വന്ന മൊഗലിവിച്ചിൻ്റെ ഒരു അനുയായിയെ അയാളുടെ മുന്നിൽ വച്ചു അടിച്ചു. അടുത്ത നിമിഷം അവനു നേരെ ഉയർന്ന തോക്കുകളിൽ അടി പതറാതെ അവൻ നിന്നു. മൊഗലിവിച്ച് ഗൺ മാറ്റാൻ അനുയായികളോട് പറഞ്ഞു .

ഐ ലൈക്ക് യു, ” എ ഡെവിൽ ഇൻ പീസ്. ” ലറ്റ് ബി ഫ്രണ്ട്സ് .

അന്നു വളർന്ന ബന്ധം , പതിയെ ശക്തിയാർജിച്ചു .NV അവൻ്റെ എല്ലാ കാര്യത്തിലും സഹായിയായി, ഒരു സുഹുത്തായി, ആ മദ്ധ്യവയസ്ക്കൻ കുട്ടു നിന്നു.

ആഫ്രിക്കൻ വനാന്തരങ്ങളിൽ രുദ്ര ദേവൻ എന്നവൻ വാഴ്ത്തപ്പെട്ടു. അതിൻ്റെ പിന്നിലും ഒരു മലയാളിയുടെ കറുത്ത കൈകൾ. അവരുടെ സങ്കടം നോക്കാൻ വന്ന മാധ്യമ സുഹൃത്ത് ഒരു രസത്തിനു പറഞ്ഞ ആ നാമം അവിടെ അവനായി അവരുടെ ഒക്കെ നെഞ്ചിൽ ലിഖിതമായി.

സത്യത്തിൽ അവനൊരു ഡെവിൽ ഇൻ പീസ് ആണ് , അവനിലെ രാക്ഷസനെ പലരും ഉണർത്തി സ്വയം പണി വാങ്ങുകയാണ് , ചന്ദ്രശേഖരനെ പോലെ, മൊഗലിവിച്ചിനെ പോലെ ബുദ്ധിമാൻമാർ സൗഹൃദഹസ്തം അവനു നേരെ നീട്ടും. അതാ പതിവ്.

🌟🌟🌟🌟🌟

ഇന്ന് അരുന്ധതി NV യുടെ അന്ത്യം കുറിക്കാൻ വിധിച്ച നാൾ, അതിനായി അവൾ തിരഞ്ഞെടുത്തത് ക്രിസ്റ്റിഫറിൻ്റെ ഗ്യാങ്ങിനെ.

രക്തം കണ്ട് അറപ്പു മാറിയ സംഘം, ബാംഗ്ലൂർ സിറ്റിയിൽ ഡ്രഗ്സ് രാജാക്കൻമാർ എന്ന പേരിൽ വാഴുന്ന പിശാചുക്കൾ.

ഈ സിറ്റിയിൽ പഠിക്കാൽ വരുന്ന പെൺകുട്ടികളെ മയക്കുമരുന്നിനടിമകളാക്കി. സ്വയം നുകർന്നും , ഉയരങ്ങളിൽ കാഴ്ചവെച്ചും പെൺവാണിഭ റാക്കറ്റും ഒക്കെ ആയി നടക്കുന്ന ഗ്യാങ്ങ്.

കാട്ടിലെ സിംഹത്തെ വേട്ടയാടാൻ കൂട്ടിലെ പട്ടിയെ വിട്ട അവസ്ഥ. പഴയ Nv ആയിരുന്നെങ്കിൽ അതു തന്നെ അവസ്ഥ. എന്നാൽ ഇപ്പോ ആദിയല്ലെ എന്തും നടക്കാം.

🌟🌟🌟🌟🌟

സമയം രാവിലെ 9.30, നീല കളർ കസവു സാരിയും ഉടുത്ത് ആത്മിക പടിയിറങ്ങി വരുന്നത് രേവതിയമ്മ കണ്ടു നിന്നു.

സാരിയിൽ അവളുടെ സൗന്ദര്യം ഇരടിച്ചു.അവൾ അമ്മക്കരികിൽ എത്തിയതും അവളുടെ കർച്ചീഫ് നിലത്തു വീണു. അതെടുക്കാൽ എന്ന വ്യാജേന അവർ അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.

എവിടേക്കാടി, അതും സാരിയിൽ

അമ്പലത്തിലേക്കാ അമ്മേ…. ആദിടെ കൂടെ

അതിനാവും മഹാറാണി സാരി ഉടുത്തത്, നമ്മൾ ഒന്നു പറഞ്ഞാ ങ്ങേ… ഹേ… പറയണ്ടോരു പറഞ്ഞാ

ഒന്നു പോ അമ്മേ….

അതും പറഞ്ഞവൾ ആദിക്കരികിൽ പോകുന്നു. അവൾ നടന്നകലുന്നത് ഒരു പുഞ്ചിരിയോടെ രേവതിയമ്മ നോക്കി നിന്നു. തൻ്റെ മകൾ വിവാഹം കഴിക്കാൻ പോകുന്നതറിയാതെ.

ആദി വെളിയിലേക്കിറങ്ങിയതും ആത്മിക ഞെട്ടി, ദേ….. ബ്യൂ….. ഇതാണ് ഈ…. മനപ്പൊരുത്തം മനപ്പൊരുത്തം എന്നൊക്കെ പറയുന്നത്.

അന്നവൾ വാങ്ങി കൊടുത്ത ബ്യൂ കളർ ഷേർട്ടും നില കസവോടു കൂടിയ മുണ്ടും അതിൽ ആദിയെ കാണാൻ ഒടുക്കത്തെ ഗ്ലാമറും

തന്നെ നോക്കി അന്ധാളിച്ചു നിക്കുന്ന ആത്മികയുടെ മുഖത്തിന് നേരെ വിരലുകൾ കൊണ്ട് ഞൊട്ടി വിളിച്ചു ആദി.

ആദിയുടെ ആ നീക്കമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്. അവർ കാറിൽ കയറി, ആത്മിക യാ ണ് ഡ്രൈവ് ചെയ്തത്. വണ്ടി നേരെ ചെന്നു നിന്നത് ഒരു ജ്വല്ലറിയിൽ .

🌟🌟🌟🌟🌟

ഈ സമയം ജി പി സ് ട്രാക്കർ ഉപയോഗിച്ച് ആദിയെ തേടിയ റോക്കി. അവനരികിൽ എത്തി.

ഒരു പെൺകുട്ടിയോടൊപ്പം Nv, റോക്കി അത് സസുക്ഷ്മം നോക്കി നിന്നു. റോക്കി തൻ്റെ ഫോൺ എടുത്ത് ചീഫിന് ലൊക്കേഷൻ ഷേർ ചെയ്തു.

ആദിയുടെ അതായത് NV യുടെ സുരക്ഷാവലയം ഏതാനും നിമിഷത്തിനുള്ളിൽ അവതരികിലെത്തും

റോക്കി അവനരികിൽ നിന്നു ഒരു മാല സെയ്ൽസ്മാനോട് എടുക്കാൻ ആവിശ്യപ്പെട്ടു. ആ മിഴികൾ Nvയിൽ തന്നെ ആയിരുന്നു.

റോക്കിയെ കണ്ടിട്ടും അവനിൽ ഒരു മാറ്റവും ഉളവാവാഞ്ഞതും, ആ കണ്ണിൽ അപരിചിതത്വം നിഴലിച്ചതും റോക്കിയെ സംശയങ്ങൾ എന്ന മുത്തുകൾ പെറുക്കാൽ നിർബന്ധിതനാക്കി.

സംതിംഗ് ഹാപ്പൻഡ് റ്റു NV. ഹൗ വി ഫൈൻഡ്, ഹു ഇസ് ദാറ്റ് ബ്യൂട്ടിഫുൾ ലേഡി വിത്ത് ഹിം , സോ സെക്സി.

സാരിയിൽ തെളിഞ്ഞു നിന്ന അവളുടെ അംഗലാവണ്യം റോക്കിയെ മാത്രമല്ല അവിടെ കൂടി നിന്നവരെയും ഉൻമാദരാക്കി.

തൂവെള്ള അണി വയറിൻ്റെ കുഞ്ഞു ദർശനം, പലർക്കും നിർവൃതി പകർന്നു. അഴകാർന്ന ഇടുപ്പിൻ്റെ വടിവുകൾ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിക്കൊനിരുന്നു.

റോക്കിയിലെ FBl ഓഫീസർ ഉണർന്നത് പെട്ടെന്നായിരുന്നു. എല്ലാവരുടെയും കണ്ണുകൾ ആ അഴകിൻ്റെ ദേവതയുടെ രക്തം ഊറ്റി കുടിക്കുമ്പോ , ചില കണ്ണുകൾ മാത്രം Nvയിൽ ഉറച്ചു നിന്നു.

ആ കണ്ണുകൾക്ക് പിന്നാലെ ഒരു കഴുകനായി റോക്കിയും, അവരുടെ മുഖത്ത് തെളിഞ്ഞ പുച്ഛഭാവവും, വളിഞ്ഞ ചിരികളും അവൻ നോക്കി കണ്ടു.

അവൻ ഫോൺ എടുത്ത് ചീഫിനെ വിളിച്ചു.

വേർ ആർ യു ഗായ്സ്

വി ആർ ഇൻ ഔട്ട് സൈഡ് സർ

ടേക്ക് യുവർ പൊസിഷൻ, Nv സ്കെച്ച്ട് ബൈ സംവൺ, യു കാൻ എക്സ്പെക്ട് ഏൻ അറ്റമ്റ്റ് അറ്റ് എനി മൊമൻ്റ്. വീ നീട് റ്റു സേവ് ഹിം.

ഒക്കെ സർ,

റിമംബർ വൺ തിംഗ് , ദിസ് ഇസ് എ പ്ലേഗ്രൗണ്ട് ബിക്കോസ് അറ്റ് ദ ബിഗിനിംഗ് ഹി ഡിട് നോട്ട് ക്നോ വി ആർ ഹിയർ. ഒൺലി ദൻ വിൽ വി ക്നോ ദ ട്രുത്ത്.

സോ വാട്ട് വി ടു

വി വിൽ പ്രാട്ടക്ട് ഹിം, വിത്ത് ഔട്ട് ഹിം ക്നോയിംഗ്, ഇറ്റ്സ് ടൈം റ്റു പ്ലേ ഹൈഡ് ഏൻഡ് സീക്ക്. NV, വി കാൻ ഹൈഡ്, ഇറ്റ്സ് ടൈം റ്റു പ്ലേ.

ഒക്കെ സർ.

ആ സമയം ആത്മികയും ആദിയും ഒരു താലിയും, മോതിരവും വാങ്ങി. പുറത്തേക്കിറങ്ങി.

🌟🌟🌟🌟🌟

ആദിയുടെ സംരക്ഷണത്തിന് വേണ്ടി , പടകൾ ഒരുങ്ങി നിന്നു. നാലു വശങ്ങളിലും അവനു ചുറ്റും അവൻ്റെ ആളുകൾ, അവൻ മാത്രം ഒന്നും തിരിച്ചറിഞ്ഞില്ല.

ഉയർന്ന ബിൽഡിംഗിനു മുകളിൽ സ്നൈപെർസ് സ്ഥാനം പിടിച്ചു. അവരുടെ സ്കോപ്പുകൾ ആദിയിൽ നിലയുറപ്പിച്ചു.

ഇവിടെ നിന്നും 20 മിനിട്ട് ദൂരെ നടക്കാവുന്ന ദൂരത്തിലാണ് രജിസ്ട്രാർ ഓഫീസ്. ആത്മികയുടെ ആഗ്രഹപ്രകാരം അവർ നടന്നു നീങ്ങുകയാണ്. കൈകൾ കോർത്ത് ആ പ്രണയ ജോഡി, തിരക്കിൽ പായുന്ന ജനങ്ങൾക്കിടയിലൂടെ നടന്നകലുന്നു.

മുടികൾ നീട്ടി വളർത്തിയ ഒരു ജിമ്മൻ, ആദിക്ക് പിന്നിലേക്ക് നടന്നടുക്കുകയാണ്. വളരെ പതിയെ, അവൻ ആദിയിൽ നിന്നും പത്ത് മീറ്റർ അകലത്തിൽ സ്ഥാനം പിടിച്ചതും തൻ്റെ കൈകൾ പിറകിലേക്ക് കൊണ്ടു പോയി, ഷർട്ടിൻ്റെ പുറകിൽ ഒളിപ്പിച്ചു വെച്ച കഠാര പുറത്തെടുത്ത് വലതു കൈയിൽ താഴേക്കായി പിടിച്ച് നടത്തത്തിൻ്റെ വേഗം കുട്ടി.

അദിക്കരികിൽ തെട്ടടുത്തെത്തിയ നിമിഷം, ആ കഠാരയിൽ കൈകൾ മുറുക്കെ പിടിച്ച് പിന്നോക്കം വലിച്ച് മുന്നോട്ടു കുതിച്ചതും അവൻ്റെ കൈകളിൽ മറ്റൊരു കൈ പതിഞ്ഞു. അടുത്ത നിമിഷം മറ്റൊരു കൈ അവൻ്റെ വായ പൊത്തിപ്പിടിച്ചു.

റോക്കി, അവൻ്റെ കൈവലയത്തിലാണ്, അദിയെ , അല്ല Nvയെ കൊല്ലാൻ വന്ന കൊലയാളികളിൽ ഒരാൾ, അയാൾ ചെറുത്തു നോക്കിയെങ്കിലും റോക്കി ബലമായി അവനെ ഒരു മൂലയിലേക്ക് കൊണ്ടു പോയി, കഠാര പിടിച്ച കൈ ബലമായി ഉയർത്തി, ആ കത്തി അവൻ്റെ കഴുത്തിൽ വെച്ച് ഒറ്റ വലി, വായ പൊത്തി പിടിച്ചതിനാൽ ഒരു ശബ്ദവും പുറം ലോകം അറിഞ്ഞില്ല. ഒപ്പം നമ്മുടെ രാവണനും.

മുടിയൻ്റെ കഴുത്തിൽ കത്തി തറച്ചു കയറിയതും, ചുടു ചോര പതിയെ പൊടിഞ്ഞു വന്നു. ആദ്യ രക്തം പൊട്ടിഞ്ഞു കഴിഞ്ഞു. എനി രക്തസാഗരം.

മുടിയനെ കാണാതായതും അവരുടെ സംഘം എത്രയും പെട്ടെന്ന് ആദിയെ കൊല്ലാൻ തിരക്കു കൂട്ടി.

അകലെ നിന്നും കഠാരയുമായി ആദിത് അരികിലേക്ക് ഓടി വന്ന ഒരുവനിലേക്ക് സ്നൈപർ വെടിയുതിർത്തു. 10 ബുള്ളറ്റുകൾ ആ ശരീരം തുളച്ചു. നിന്ന നിൽപ്പിൽ മലന്നു വീഴാൻ തുടങ്ങിയ ആ മൃതശരീരം രണ്ടാളുകൾ താങ്ങി തിരിഞ്ഞു നിന്നു.

ആ മൃതുദേഹത്തിൻ്റെ ഇരു കൈകളും തോളിലിട്ട് അവർ താങ്ങി നിന്നപ്പോയും ആ കാലുകൾ നിലത്തുറച്ചു നിന്നിരുന്നില്ല. അവരെ കടന്നു പോകുമ്പോ യാദൃശ്ചികമായി ആദിയും അവരെ നോക്കി നടന്നു.

ഇടതു സൈഡിൽ നിന്നും ആദിക്കു നേരെ വടിവാളുമായി ചാടിയവനെ എയറിൽ വെച്ചു തന്നെ സ്നൈപർ വെടിയുതിർത്തു.

അടി തെറ്റി വീണ ആ മൃതുദേഹം നിലം പതിക്കാതെ മൂന്ന് പേർ ക്യാച്ച് ചെയ്തു. പതിയെ ആ തിരക്കിൽ നിന്നും ആ ശവശരീരം നീക്കം ചെയ്തു.

ഇടതു സൈഡിലൂടെ വന്നവൻ ആത്മികയെ പിടിച്ചു തള്ളി, ആദിക്കു നേരെ കത്തിയോങ്ങിയതും അവൻ്റെ കൈകൾ ആദി കവർന്നെടുത്തു.

ആ കണ്ണുകൾ രക്തവർണ്ണമായി, ആ മുഷ്ടികൾ ബലം കൂടി വന്നു. ആ ബലം എത്രമാത്രം ശക്തമെന്ന് ശത്രുവിൻ്റെ അലറൽ വിളിച്ചു പറഞ്ഞു.

തിരക്കിൽ പാഞ്ഞ ജനങ്ങൾ നിശ്ചലമായി. എല്ലാവരും ആദിയെ നോക്കി നിന്നു. നിലത്തു നിന്നും എഴുന്നേറ്റ ആത്മികയും ആശ്ചര്യചകിതയായി.

ഈ സമയം നാലു ഭാഗത്തു നിന്നും ആദിക്കരികിലേക്ക് പാഞ്ഞടുത്ത കാലുകളെ സ്നൈ പെർസ് നിശ്ചലമാക്കി. നിമിഷ നേരം കൊണ്ട് ആ ശവങ്ങൾ അവിടെ നിന്നും നീക്കപ്പെട്ടു.

ഒടുക്കം അവനരികിലേക്ക് പാഞ്ഞടുത്ത ക്രിസ്റ്റിഫറിൻ്റെ മുന്നിൽ റോക്കി കുനിഞ്ഞ് നിന്ന് കാലുകൾ പിടിച്ചു പൊക്കിയതും ക്രിസ്റ്റി എയറിൽ കമന്ന നിമിഷം ചീഫ് അവൻ്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട് അവനെ കൊണ്ട് പോയി കാറിൽ വിലങ്ങണിയിച്ച് ലോക്ക് ചെയ്തു.

ആദി ആ കൈകളിൽ ബലം കൂടുതൽ കൊടുത്തു കൊണ്ടിരുരുന്ന നേരം അവൻ്റെ അലർച്ചയും കൂടി വന്നു. അടുത്ത നിമിഷം ആദി കൊടുത്ത പ്രസ്സിൽ അവൻ്റെ കൈ എല്ലുകൾ പൊട്ടി ഇറച്ചി കീറി മുറിച്ച് പുറത്തേക്ക് വന്നു.

രക്തം തെറിച്ച് ആദിയുടെയും ആത്മികയുടെയും മേൽ പുഷ്പ വർഷം നടത്തി, നടക്കാനിരിക്കുന്ന വിവാഹത്തിനായി എന്ന പോലെ, ചുറ്റും കൂടി നിന്നവർ ആ കാഴ്ച കണ്ട് ഭയചകിതരായി നിൽക്കുകയാണ്.

അവനെ അവിടെ അങ്ങനെ ഉപേക്ഷിച്ച് ആദി ആത്മികയുടെ കൈ പിടിച്ച് മുന്നോട്ടു നടന്നു, ഒരു ക്ഷത്രിയനെ പോലെ ശത്രു സംഹാരം കഴിഞ്ഞ് തൻ്റെ രാജകുമാരിയെ കൈകളിലേന്തി ആ രാജകുമാരൻ നടന്നകലുകയാണ് അവരുടെ സ്വയംവരത്തിനായി.

ആദിയെ ഭയത്തോടെ നോക്കി നിന്നവർ പിന്നെ ദയനീയമായി നോക്കി ആ കൈ ഒടിഞ്ഞു കിടക്കുന്ന മനുഷ്യനെ, അടുത്ത നിമിഷം റോക്കി അവനു മുന്നിൽ വന്നു നിന്നു.

ഗുഡ് ബൈ

തൻ്റെ ഗൺ എടുത്ത് ജനസാഗരത്തെ സാക്ഷിയാക്കി അവൻ നിറയൊഴിച്ചു. നോക്കി നിന്നവർ എല്ലാം പേടിയോടെ മിഴികൾ അടച്ചു പിടിച്ചു.

മിഴികൾ തുറക്കുമ്പോ അവർ കാണുന്നത് , കോട്ടും സുട്ടും ഇട്ട കുറച്ചാളുകൾ ആ ബോഡിയും എടുത്ത് പോകുന്നതാണ്.

ബാംഗ്ലൂർ നഗരം ഇന്നറിഞ്ഞു ആ ശക്തൻ്റെ കാലടികൾ ആ മണ്ണിൽ പതിഞ്ഞത്. അവനായി ഒഴുകുന്ന രക്തത്തിൻ്റെ കഥയുടെ ആദ്യ ഭാഗം . ഭയത്തോടെ അവർ അവനെ വരവേറ്റു.

🌟🌟🌟🌟🌟

എന്താടി എന്താ നേരം വൈകിയത്

അത് ടിന…..

ആത്മിക അവൾ ആ ഷോക്കിൽ നിന്നും പുറത്ത് കടന്നിരുന്നില്ല.

ദേ…. ടിന വർത്തമാനം ഒക്കെ പിന്നെ പറയാം ആരേലും കാണുന്നതിന് മുന്നേ ചടങ്ങു തീർക്കാം.

അവർ രജിIടാറിൻ്റെ മുന്നിലേക്ക് പോയി.

കുറച്ചു നിമിഷങ്ങൾക്കു മുന്നെ വരെ ഒരു നവവധുവിൻ്റെ നാണം, കൗതുകം ആകാംക്ഷ എല്ലാം അവളിൽ തളം കെട്ടിയിരുന്നു.

എന്നാൽ ഇപ്പോ അവയെല്ലാം മാഞ്ഞു പോയി, ഭയം അവളിലുണ്ട്, കാരണം അവൾ കണ്ട രൗദ്ര ഭാവം. അവനൊടുള്ള സ്നേഹത്തോടൊപ്പം ആ ഭയവും ഒന്നു ചേർന്നു.

ആദ്യമായി രജിട്രോഫിസിൽ നാണത്തിൻ്റെ കണികയില്ലാതെ ഉള്ളിൽ നിറഞ്ഞ ദയവും ആകാംക്ഷയും, ഉത്തരമില്ലാ ചോദ്യങ്ങളുമായി ഒരു നവ വധു ഒപ്പിട്ടു.

ആദി ഉള്ളിൽ അട്ടഹസിച്ചു കൊണ്ട് അവൻ്റെ ഒപ്പം ഇട്ടു. ആത്മിക പണം ഇറക്കി അവനായി എല്ലാം സജ്ജമാക്കിയതിനാൽ നിയമത്തിൻ്റെ പഴുതുകളെ കപളിപ്പിച്ച് അവന്മം ഒപ്പിട്ടു.

സന്തോഷത്തോടെ സാക്ഷി കയ്യെഴുത്ത് പകരാൻ ടിനയും റീത്തയും തിരക്കുകൂട്ടി.

ആദി കയ്യിൽ താലിയെടുത്ത് അവൾക്കരികിലേക്ക് നിങ്ങിയ നിമിഷവും നാണത്താൽ അവളുടെ തലകൾ തന്നിരുന്നില്ല. ആശ്ചര്യം നിറഞ്ഞ അവളുടെ മിഴികൾ അവനെ തന്നെ ഉറ്റു നോക്കി.

ആ മിഴികളിൽ നോക്കി അവനാ കഴുത്തിൽ താലി ചാർത്തുമ്പോ ഒരു വിജയിയുടെ ഗൂഢ മന്ദസ്മിതം അവനിൽ വിരിഞ്ഞു.

അവൻ്റെ വിരലിൽ ചാർത്താനായി മോതിരം അവൾ എടുത്തപ്പോൾ അവളുടെ വിരലുകൾ വിറകൊണ്ടു. അവളിലെ ഭയത്തിൻ്റെ മറ്റൊലി അവനായി തുറന്നു കാട്ടി.

ദേ നോക്ക് AK യുടെ കൈ വിറക്കുന്നത്

ടിനയുടെ വകയായിരുന്നു ആ കമൻ്റ്, തൻ്റെ പ്രിയ തോഴി വിവാഹ സഹജമായ നാണത്താൽ കൈകൾ പോലും വിറക്കുന്നത് ആഹ്ലാദത്തോടെ നോക്കി നിന്ന് കളിയാക്കി.

നിമിഷങ്ങൾക്കു മുന്നെ നടന്ന ഒന്നും അറിയാതെ അവർ ആ വിവാഹം ആഘോഷിക്കുകയാണ്.

എങ്ങനെയോ AK അവൻ്റെ വിരലിൽ മോതിരം അണിഞ്ഞു. ആദി അവൾക്കായി മോതിരം എടുത്തതും അവൾ അവനു വേണ്ടി യാന്ത്രികരായി കൈകൾ ഉയർത്തി കൊടുത്തു.

ആ കൈകൾക്കും നടുക്കം വിട്ടുമാറിയിരുന്നില്ല. ആദി ആ കൈകൾ കവർന്നെടുത്ത് മോതിരം വിരലിൽ ചാർത്തി , അവളെ നോക്കി പുഞ്ചിരിച്ചു. അവളും അവനു വേണ്ടി ഒരു കപട പുഞ്ചിരി ആ മുഖത്തണിഞ്ഞു.

അവരുടെ മാരേജ് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ പറഞ്ഞ പോലെ മാലയും ബൊക്കയും അണിഞ്ഞ് നിന്നു. ആദി അവളെ തന്നോടു ചേർത്തു പിടിച്ച നിമിഷം ആദ്യമായി അവളുടെ ശരീരം വിറകൊണ്ടു.

എല്ലാം കഴിഞ്ഞവർ പുറത്തിറങ്ങിയപ്പോ ടീനയുടെ അടുത്ത കമൻ്റ്

A എന്നെഴുതിയ മോതിരം പൊളി, എനിക്കിഷ്ടായി , മാറി പോയാലും പ്രശ്നമില്ലല്ലോ രണ്ടാള പേരും A യിലാണല്ലോ

ആദി അതിനായി ഒരു പുഞ്ചിരി തൂകി. ആത്മിക ആ അമ്പരപ്പിൽ നിന്നും വിട്ടു മാറിയിട്ടില്ല.

അമ്പലത്തിൽ തൊഴാനായി ആത്മികയും ആദിയും അവരോട് വിട പറത്തിറങ്ങി.

എന്താടോ എന്തു പറ്റി തനിക്ക്

ഒന്നുമില്ല ചേട്ടാ…..

ചേട്ടനൊ തനിക്കെന്താ പറ്റിയത്

എനി അങ്ങനെ അല്ലെ വിളിക്കണ്ടത്,

ഓ അങ്ങനെ, ദേ നോക്ക്, എനിക്കറിയാം നേരത്തെ എൻ്റെ ദേഷ്യം കണ്ടതാ ഇയാളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്.

അത് ഏട്ടാ…..

തന്നെ അവൻ തള്ളിയിട്ടപ്പോ, താൻ വീണപ്പോ എനിക്കു തന്നെ അറിയില്ല , ഇത്രയ്ക്ക് ദേഷ്യം എനിക്കെവിടെ നിന്നു വന്നു എന്ന്.

ആ വാക്കുകൾ മാത്രം മതിയായിരുന്നു Ak എന്ന അവൻ്റെ നേർപാതിക്ക്, അല്ല നല്ലപാതിക്ക്, ഭീകരമായ ആ നിമിഷങ്ങളെ മറക്കാൻ, അവൻ്റെ സ്നേഹം അറിയാൻ.

പുറത്തു കാണിച്ചില്ലെങ്കിലും ഏട്ടൻ തന്നെ വളരെ അതികം സ്നേഹിക്കുന്നു. എന്നവൾ മനസിലാക്കിയ നിമിഷം.

അവർ നടന്ന് കാറിനരികിലെത്തി. ആത്മികയും ആദിയും കാറിൽ കയറി, കാർ മുന്നോട്ടു പോയി. സെക്യൂരിറ്റി ചീഫ് മറ്റൊരു കാറിൽ അവരെ ഫോളൊ ചെയ്തു.

🌟🌟🌟🌟🌟

NV രജിസ്ട്രാർ ഓഫീസിൽ കയറിയത് മുതൽ റോക്കിയുടെ മിഴികൾ അവനെ തന്നെ നോക്കി നിന്നു.

അവരുടെ വിവാഹവും, ആനന്ദവും അവൻ കണ്ടിരുന്നു, അവൻ്റെ മനസിൽ ചെറിയൊരു കുറ്റബോധവും, കാരണം ആത്മ മിത്രത്തിൻ്റെ ഭാര്യയാകാൻ

പോകുന്നവളുടെ അംഗലാവണ്യം താനും കുറച്ചു മുന്നെ ആസ്വദിച്ചിരുന്നല്ലോ ?

അവർ പോയി കഴിഞ്ഞതും രജിസ്ട്രാർ ഓഫിസിൽ കയറി തൻ്റെ ID കാട്ടി അവൻ അവരുടെ ഡിറ്റെയിൽസ് ചെക്ക് ചെയ്തു.

സത്യത്തിൽ റോക്കിക്കാ എന്താണു പറയേണ്ടത് എന്നറിയില്ല. ആദി ശേഖരൻ എന്നാണ് അവൻ്റെ ഡ്യൂപ്ലിക്കേറ്റ് ഐഡിയിലെ പേര്.

ഇത്തരം ചീപ്പ് പരിപാടി Nv ചെയ്യില്ല , സ്വന്തം ഐഡൻ്റിറ്റി മറച്ചു പിടിക്കാൻ അവൻ ശ്രമിക്കില്ല. അതവൻ്റെ ആറ്റിറ്റ്യൂട് അല്ല. ഒന്നുറപ്പാണ് എന്തോ ഒന്ന് നടന്നിട്ടുണ്ട്.

ജി പി സ് ഇല്ലായിരുന്നേ ഇത് NV യുടെ അപരൻ എന്നു സംശയിക്കായിരുന്നു. കുറച്ചു മുന്നെ ആ ഡെവിൽ അവനെ ഞാൻ നേരിൽ കണ്ടതുമാണ്.

റോക്കി ഫോൺ എടുത്ത് ആരെയോ വിളിച്ചു.

ഹലോ

അങ്കിളേ ഞാനാ റോക്കി

ആ മോനെ, പറ അവനെ കിട്ടിയോ

കിട്ടി അങ്കിൾ ഞാനവനെ കണ്ടു

നിങ്ങൾ എന്നാ തിരിച്ചു വരുന്നത്.

അങ്കിളേ അവിടെയാ പ്രശ്നം

എന്താ എന്താ മോനെ

നമ്മുടെ Nv ഇപ്പോ ബാംഗ്ലൂരിലാ….. ഇവിടെ അവൻ ആദി എന്ന പേരിൽ ഇന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു.

വാട്ട്, എന്താ പറഞ്ഞത്

അതെ അങ്കിളെ ഞാൻ മെയിൽ ചെയ്തിട്ടുണ്ട് . അവരുടെ കല്യാണ ഫോട്ടോ . പിന്നെ

എന്താടാ എന്താ നി മറക്കാൻ നോക്കുന്നത്

ഇന്നു NV ക്കു നേരെ ഒരറ്റാക്ക് ഉണ്ടായി, ഞങ്ങൾ എല്ലാം വേണ്ട പോലെ ക്ലിയർ ചെയ്തു.

അവന് അവിടെ ആരാ ശത്രു. അവൻ്റെ ശത്രു ഇവിടല്ലെ, എൻ്റെ മോൻ്റെ കൈ കൊണ്ട് അവൻ ചാവാതിരിക്കാനല്ലേ… ഞാൻ അവനെ അവിടേക്കയച്ചത്.

അറിയില്ല അങ്കിളേ ഞാൻ ഒക്കെ അറിഞ്ഞിട്ട് വിളിക്കാം.

ടാ അവനിപ്പം എവിടെയാ നിക്കുന്നത് എന്ന് നോക്കിയ ശേഷം എന്നെ അറിയിക്കണം

ശരി അങ്കിളേ…..

🌟🌟🌟🌟🌟

അമ്പല നടയിൽ ആദിക്കൊപ്പം അവൾ പ്രാർത്ഥനയിൽ മുഴുകിയ നിമിഷം, ആ മിഴികളിൽ കണ്ണുനീർ പടർന്നിരുന്നു. ഈ സന്തോഷം എന്നും നിലനിൽക്കണേ… കണ്ണാ എന്നവൾ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു.

ഇച്ഛാം ദേഹി, ഇച്ഛകൾ പുർണ്ണമാക്കി തന്ന ദൈവങ്ങളോട് നന്ദി പറയുകയായിരുന്നു. ആദി, വിജയത്തിൻ്റെ പടവുകൾ തനിക്കായി തുറന്നിട്ടതിന് ദൈവത്തിന് സാത്താൻ്റെ സ്തുതി.

മിഴികൾ തുറന്നതും നാണത്തോടെ മോതിരവിരലിൽ ചന്ദനവുമായി തൻ്റെ നെറ്റി ലക്ഷ്യമായി വരുന്ന വിരലുകളെയാണ് ദർശനം. ആ തണുത്ത ചന്ദനം അവൻ്റെ നെറ്റിയിൽ ചാർത്തുമ്പോൾ അവളിൽ തെളിഞ്ഞ പുഞ്ചിരി മാത്രം മതി , ഏതു വിശ്വാമിത്രൻ്റെയും തപസ്സിള്ളക്കാൻ.

ആദി അവൻ്റെ മനസിലും അവൾ മോഹിപ്പിക്കുന്ന മരീചികയാണ്, അടുക്കും തോറും അകലുന്ന മരീചിക. വിവേകം അവളെ അകത്തി നിർത്താൻ ശ്രമിക്കുമ്പോൾ മനസ് അവളിലേക്ക് അടുപ്പിക്കുന്നു.

ആ കൈകളിൽ കൈകോർത്ത് മറു കൈ നെഞ്ചിൽ വെച്ച് പുതുമോടികൾ ചുറ്റമ്പലം ചുറ്റി.

അവരുടെ പ്രണയാർദ്ര നിമിഷങ്ങൾ അമ്പല ദർശനത്തിന് വന്നവരുടെ മിഴിക്കും കുളിരേകി. ആദിയെ അസൂയയോടെ നോക്കുന്ന കണ്ണുകൾ ഉണ്ടെങ്കിൽ , ചുളളൽ ചെക്കൻ മിസ്സായല്ലോ എന്നു പരിഭവിച്ച മിഴികളും അവിടെ ഉണ്ടായിരുന്നു.

ഇതിലൊന്നും പെടാത്ത കാവൽ പട്ടികളുടെ മിഴികളും അവരിൽ തന്നെ, ആ സത്യം മാത്രം ആരും തിരിച്ചറിഞ്ഞില്ല.

🌟🌟🌟🌟🌟

അമ്പലത്തിൽ നിന്നും നേരെ അവർ വീട്ടിലെത്തി. കണിമംഗലത്ത് ആദിയെന്ന ആത്മികയുടെ ഭർത്താവ് ആദ്യ കാലടികൾ പതിപ്പിച്ചു.

സൂര്യനും ആ നിമിഷം ഒന്നുകൂടി ജ്വലിച്ച് കണിമംഗലത്തെ അറിയിച്ചു, അഗ്നി ഈ മണ്ണിൽ പതിഞ്ഞെന്ന് . കുളിരിനു ചൂടേകുന്നതും അഗ്നി തന്നെ, എല്ലാം ദഹിപ്പിക്കുന്ന സംഹാരമൂർത്തിയും അഗ്നി തന്നെ.

അവർ ഇരുവരും നേരെ പോയത് ഗസ്റ്റ് ഹൗസിലേക്കാണ്. വലതു കാലെടുത്ത് ആദിയോടൊപ്പം അവൾ കയറി. ആദിയുടെ മുറിയിൽ കയറി അലമാരയിൽ ഭദ്രമായി അവൾ എടുത്തു വെച്ചു പുഷ്പഹാരവും ബൊക്കയും.

ആദിയുടെ അരികിൽ ചെന്ന് അവൻ്റെ കവിളിൽ ചുടുചുംബനം പകർന്നവൾ അവനോടായി പറഞ്ഞു. ഞാൻ പോട്ടെ, സമ്മതം എന്ന പോലെ അവൻ തലയാട്ടി,

തൻ്റെ പ്രാണനാഥൻ സമ്മതവും വാങ്ങി അവൾ മുറിയിൽ നിന്നും വിടവാങ്ങി, അവൾ മന്ദം മന്ദം നടന്നകലുന്നത് അവൻ നോക്കി നിന്നു.

അടുത്ത നിമിഷം അവൾ അവനെ തിരിഞ്ഞു നോക്കി, പിരികം ഉയർത്തി എന്തെന്നു ചോദിച്ചു, പിന്നെ നാണം കലർന്ന പുഞ്ചിരിയും അവനു സമ്മാനിച്ചു. ഒരു ഫ്ലൈയിംഗ് കിസ്സവന് നൽകി അവൾ ഓടി പോയി. നാണം കൊണ്ടാവണം കാലുകളുടെ വേഗത കൂടിയത്.

വാശി, ചന്ദ്രശേഖരനോടുള്ള വാശി, പരിണിത ഫലമായി ആത്മികയെ അവൻ്റെ ജീവിതത്തിലേക്ക് അവനു ക്ഷണിക്കേണ്ടി വന്നു.

വായയടക്കി അയാൾ നിന്നിരുന്നെങ്കിൽ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ആ മുഹൂർത്തം ഇന്നരങ്ങേറി.

വിവാഹ ശേഷം അവളിലെ ഭാവങ്ങൾ അവനിലും വിസ്മയങ്ങൾ തീർക്കുന്നു. ചേട്ടാ എന്ന വിളിയിൽ അവളുടെ സ്നേഹത്തിൻ്റെ സ്പന്ദനം കാതുകളിൽ അലയടിക്കുന്നു. അവൾ കൈകൾ കോർക്കുമ്പോൾ മനസ് ശാന്തമാകുന്നു. അധരങ്ങൾ കവിളിൽ പകർന്ന കുളിരിൻ്റെ അനുഭൂതി അവനിൽ പ്രണയത്തിൻ്റെ വിത്തുകൾ പാകി.

അസുരൻ്റെ ഹൃദയത്തിൽ പ്രണയത്തിൻ്റെ വിത്തു പാകി, നെല്ലു കൊയ്യാൻ കിനാവു കണ്ട പാവം കാമുകി. വളക്കൂറില്ലാത്ത ആ മണ്ണിൽ പ്രണയ വിത്തുകൾ മുളപൊട്ടുമോ….? അതോ കരിഞ്ഞുണങ്ങുമോ….?

🌟🌟🌟🌟🌟

കണിമംഗലത്തിന് പുറത്ത് അവൻ്റെ സംരക്ഷണത്തിനായി അവൻ്റെ സൈന്യം ഒരുങ്ങുകയായി. നാലു ചുമരുകൾക്കപ്പുറവും അവൻ്റെ ആളുകൾ ആയുധം പേറി, അവനായി സുരക്ഷാ വലയം തീർക്കുന്ന തിരക്കിൽ.

കണിമംഗലം ആദിയുടെ വാസസ്ഥലം, അങ്കം വെട്ടി നേടിയെടുത്ത മണ്ണ്. ചതുരംഗക്കളി എനിയും ബാക്കി.

🌟🌟🌟🌟🌟

ലക്ഷ്മി നീയറിഞ്ഞോ നിൻ്റെ മോൻ

എട്ടാ…. അവനെ കിട്ടിയോ….

എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്

എന്താ എന്താ എട്ടാ…..

അവൻ്റെ കല്യാണം കഴിഞ്ഞു, അതും ഒരനാഥനെ പോലെ രജിസ്ട്രർ ഓഫീസിൽ വെച്ച്.

നമ്മുടെ മോൻ്റെയോ

അതെ പത്മനാഭൻ്റെ മോൻ്റെ തന്നെ.

എൻ്റെ ഈശ്വരാ ആ കല്യാണം ഒന്നു കാണാൻ പോലും ഭാഗ്യമില്ലാതായല്ലോ എനിക്ക്.

പെണ്ണിനെ കാണണോടി ലക്ഷമിയേ…..

എങ്ങനെ കാണാനാ…. ഞാൻ നാട്ടിലേക്ക് പോട്ടെ

അതൊന്നും വേണ്ട അവരുടെ കല്യാണ ഫോട്ടോ റോക്കി അയച്ചു തന്നട്ടുണ്ട്

എവിടെ ഏട്ടാ….

ദേ നോക്ക്.

നല്ല ഐശ്വര്യമുള്ള കൊച്ച് ലെ ഏട്ടാ

ആ…..

ദേ…. ആ ചെക്കൻ കാണിച്ച കുറുമ്പിന് ഈ കൊച്ചെന്ത് ചെയ്യാനാ… നിങ്ങൾ പറ മനുഷ്യാ….

എൻ്റെ ലക്ഷ്മി നല്ല കൊച്ചാടി , അവൻ്റെ സെലക്ഷനല്ലെ.

എവിടെയോ കണ്ടു മറന്ന മുഖം പോലെ.

ദേ…. അവൾ തൊടങ്ങി

ഈ മനുഷ്യനെ കൊണ്ട്.

ആദി, എന്ന NV യുടെ, ആ രാക്ഷസന് ജൻമം നൽകിയ മതാപിതാക്കൾ അവനോട് പരിഭവത്തിലാണെങ്കിലും അവരിന്ന് സന്തോഷത്തിലാണ്. അവിടെ അവർ ഒരു പാർട്ടിക്ക് ഒരുങ്ങുകയാണ്. സന്തോഷം ആസ്വദിക്കാൻ

🌟🌟🌟🌟🌟

ഇന്ദ്രാ ….. നി ന്യൂസ് കണ്ടോ’…..

ഇല്ല എന്താടാ…..

നി ന്യൂസ് വെച്ചേ……

കോർമംഗളയ്ക്കടുത്ത് ഒഴിഞ്ഞ പ്രദേശത്ത് ഇന്ന് പത്തിലേറെ ശവശരീരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്റ്റിഫർ എന്ന ഗുണ്ടാ തലവൻ്റെ അനുയായികളുടെ മൃതുദേഹങ്ങളാണ് കണ്ടെടുത്തത് എന്ന് പോലീസ് കമ്മീഷ്ണർ.

ആൽബി അപ്പോ

അതെ അവനെ കൊല്ലാൻ നമ്മൾ അയച്ചവരാ… ആ കിടക്കുന്നത്.

ക്രിസ്റ്റിഫർ , അവനെവിടെ

അവൻ മിസ്സിംഗ് ആണ് , എനി അവനെ അവൻ്റെ കൈയ്യിൽ കിട്ടിയോ ഒന്നും അറിയില്ല.

അരുന്ധതി അവളുടെ തിരക്കാ എല്ലാം കൊളമാക്കിയത്.

ഈ സമയം അരുന്ധതിയും രൂപാലിയും ദേഷ്യത്തോടെ അവർക്കരികിലെത്തി.

അറിഞ്ഞോ AK , ആദിയെ ഇന്നു കെട്ടി.

എന്ത്, എന്താടി പറയുന്നത്

അവരുടെ കല്യാണം കഴിഞ്ഞെന്ന് ടിന പറഞ്ഞു. റെജിസ്ട്രാർ ഓഫിസിൽ വെച്ച് , ദാ നോക്ക് കല്യാണ ഫോട്ടോ…

ഇന്ദ്ര ആ ഫോൺ വാങ്ങി നോക്കുന്നു, ദേഷ്യവും നഷ്ടബോധവും ആ ഫോട്ടോ കട്ടതും അവനിൽ വ്യക്തമായി തെളിഞ്ഞു കാണാം

ആ ക്രിസ്റ്റിയെ ഞാൻ കാണട്ടെ എല്ലാം കൊളമാക്കി അവൻ.

അരുന്ധതി നി എത് ക്രിസ്റ്റിയെയാ കാണാൻ നിക്കുന്നേ…. ദേ വാർത്ത നോക്ക്, ആദിയെ കൊല്ലാൻ അയച്ചവരൊക്കെ ചത്തു മലർന്നു കടക്കുവോ…… ക്രിസ്റ്റി മാത്രം മിസ്സിംഗ്

അരുന്ധതിയും രൂപാലിയും ഒരു പോലെ വിറച്ചു. ഒരിക്കലും ഇങ്ങനൊരു തിരിച്ചടി അവർ പ്രതിക്ഷിച്ചില്ല.

നി കാരണാ നിൻ്റെ ഒടുക്കത്ത തിരക്കാ.

പെട്ടെന്നായിരുന്നു ആരുടെയോ ഫോൺ റിംഗ് ചെയ്തത് ആ ശബ്ദം പോലും അവരെ ഭയപ്പെടുത്തി. അതെ ആദി എന്ന Nvയെ നിഴലായി പിന്തുടരുന്ന കാലൻ്റെ ശക്തി അവർ ഇപ്പോ അറിഞ്ഞു . അവൻ എനി ഇവർക്കൊരു പേടി സ്വപ്നം മാത്രം .

🌟🌟🌟🌟🌟

മോനെ റോക്കി

എന്താ അങ്കിളേ……

അവനോട് ഒന്നു സംസാരിക്കാനാവുമോ….

അങ്കിളെ അത്, എന്നെ കണ്ടിട്ട് അവൻ കണ്ടതായി പോലും ഭാവിച്ചില്ല, പിന്നെ

എന്താടാ… നി പറ

പെട്ടെന്നുള്ള ആക്രമണം, അതുപോലെ അവൻ്റെ കല്യാണം എല്ലാം ഒരു, എന്തോ പോലെ അങ്കിളേ……

അതാ…. എനിക്കും മനസിലാവാത്തത്. എന്താ അവൻ്റെ പ്ലാൻ

NV ആണ് അങ്കിൾ അതു മറക്കണ്ട, ആ ചിന്തകൾ കണ്ടെത്തുക അസാധ്യം

അവൻ്റെ ശബ്ദം കേൾക്കാൻ തോന്നുന്നു.

അത് അങ്കിൾ,

മനസിലായെടാ റോക്കി, നിവർത്തിയില്ല. അല്ലെ, അച്ഛനായിപ്പോയില്ലെ അതാ……

അങ്കിൾ അവൻ സംസാരിക്കും എത്രയും പെട്ടെന്ന്.

അവനെ നോക്കിക്കോണേടാ റോക്കി.

ഞാനില്ലെ അങ്കിൾ

അതാ എനിക്കാശ്വാസം ദേഷ്യം വന്നാ അവനെ തടയാൻ, ലക്ഷ്മി കഴിഞ്ഞാ നിനക്കെ കഴിയൂ.

അങ്കിൾ ഭയക്കണ്ട ഞാനുള്ളപ്പോ

നീയെവിടെയാ ഇപ്പോ

ആദി അവൻ്റെ വധുവിൻ്റെ വീട്ടിലാ…. കണിമംഗലം

എന്താ പറഞ്ഞെ

കണിമംഗലം

അതിൻ്റെ ഓണർ ഡീറ്റെയ്ൽസ് അറിയോ

വൺ മിസ്റ്റർ ചന്ദ്രശേഖരൻ ഫ്രെം പാലക്കാട്

കണിമംഗലം ചന്ദ്രശേഖരൻ

എന്താ അങ്കിൾ

അയാളുടെ മകളെയാണോ ആദി വിവാഹം കഴിച്ചത്

അതെ അങ്കിൾ, എന്താ അങ്കിൾ

റോക്കി, ആദിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അവന് എപ്പോ വേണേലും എന്തു വേണേലും സംഭവിക്കാ, പിന്നെ ഒരിക്കലും ആ വീട്ടിലെ ആരെയും ഒന്നും ചെയ്യാൻ നിക്കണ്ട, പക്ഷെ ആദിക്ക് ഒന്നും പറ്റാതെ നോക്കണം

🌟🌟🌟🌟🌟

അതും പറഞ്ഞ് പത്മനാഭൻ കോൾ കട്ട് ചെയ്തു മുറിയിൽ പോയി കിടന്നു.

ഏട്ടാ എന്തു പറ്റി കടക്കുന്നേ

ചെറിയൊരു തലവേദന

അതു കേട്ടതും ലക്ഷ്മിയമ്മ ഓടി പോയി വിക്സ് എടുത്തു വന്നു ആ നെറ്റിയിൽ തേച്ചു കൊടുത്തു. ലക്ഷ്മിയുടെ കൈകളിൽ നിന്നും ആശ്വാസം അയാൾ കണ്ടെത്തി.

ആ മനസ് കലുശിതമാണ്, അതിനു കാരണം ആ പേര് കണിമംഗലം ചന്ദ്രശേഖരൻ.

അദ്ദേഹം ഉറങ്ങിയെന്നു കരുതി ലക്ഷ്മിയമ്മ റൂമിനു വെളിയിൽ പോയതും പത്മനാഭൻ കണ്ണു തുറന്നു.

“ചരിത്രം വീണ്ടും ആവർത്തിക്കുമോ” പത്മനാഭൻ്റെ മനസിലെ ഏക ചോദ്യം

🌟🌟🌟🌟🌟

കണിമംഗലം ചന്ദ്രശേഖരൻ ആ പേര് Nvയുടെ അച്ഛനെ തളർത്തിയതെന്തു കൊണ്ട്, എന്താണാ രഹസ്യം, അപ്പോ ആദിയുടെ കണിമംഗലത്തെ പോക്ക് വെറും പോക്കല്ലെ?

പ്രണയവും, വിവാഹവും, ഓർമ്മകൾ നഷ്ടമായതും എല്ലാം നാടകമോ ? ചന്ദ്ര ശേഖരൻ ശത്രുവോ മിത്രമോ….

ചോദ്യങ്ങൾക്ക് ഉത്തരം നേടേണ്ടതുണ്ട്, പത്തു തലയുള്ള രാവണൻ്റെ അത്ര ബുദ്ധി നമുക്കില്ലല്ലോ പതിയെ തേടിപ്പിടിക്കാം ആ ഉത്തരങ്ങൾ

( തുടരും…)

Comments:

No comments!

Please sign up or log in to post a comment!