ആജൽ എന്ന അമ്മു 5
” എടാ കുരങ്ങേ നീ എന്താ ഒന്നും പറയാതെ വന്നത്…….. ? ”
” പറഞ്ഞിട്ട് വരണം എന്ന് നിയമം വല്ലോം ഒണ്ട….. ”
അല്പം ദേഷ്യത്തോടെ ഞാൻ മറുപടി നൽകി……….
” ശെടാ അതിനു ദേഷ്യപ്പെടാൻ മാത്രം എന്റെ ചെക്കനോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…….. എന്തുപറ്റി ചെക്കാ രാവിലെ ദേഷ്യത്തിൽ ആണല്ലോ…… ”
അത് പറഞ്ഞുകൊണ്ട് അവളെന്റെ അടുത്തുവന്നുകൊണ്ട് തോളത്തു മൃദുവായി ഇടിച്ചു……
ചന്ദനത്തിന്റെ ഗന്ധം എന്റെ നാസികയിലൂടെ തലച്ചോറിലെത്തി…. അവളുടെ സോപ്പിന്റേതാകണം…. കാര്യം അല്പം കലിപ്പ് ഇട്ടു നിൽക്കാം എന്ന് വെച്ചെങ്കിലും അവളുടെ ആ ഒരു സ്നേഹത്തോടെയുള്ള ഇടിയിൽ ഞാൻ ഐസ് പോലെ ഉരുകി……. പിടിച്ചു ഒരു ഉമ്മ വെയ്ക്കാൻ തോന്നിപോയെങ്കിലും സമയം ഉണ്ടല്ലോ പിന്നെ ഇപ്പം അതിനു പറ്റിയ മൂടല്ല ശെരിക്കും പറഞ്ഞാൽ ഇപ്പൊ പകയാണ് അതിന്റെ പുറകെയാണ് അതുകൊണ്ട് അതൊക്കെ പിന്നെയാവാം എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അവളുടെ തോളിൽ കൈയിട്ടുകൊണ്ട് ചോദിച്ചു…….
” അമ്മൂസേ ഒരു കാര്യം സീരിയസ് ആയിട്ട് ചോദിക്കാം നീ അതിന് കറക്റ്റ് ആയിട്ട് എനിക്ക് മറുപടി തരണം……. പിന്നെ എന്റെ സ്വഭാവമോർത്തിട്ട് നീയത് പറയാതിരിക്കരുത് കാരണം എനിക്കത് അറിഞ്ഞേ തീരു എനിക്ക് അങ്ങനെ തോന്നുന്നു അതുകൊണ്ടാണ്…… ”
” എന്താടാ ചെക്കാ പറയു…….. നിന്നോട് എനിക്ക് കള്ളം പറയാൻ പറ്റില്ലാന്ന് നിനക്ക് അറിയില്ലേ ടാ……”
” ഹ്മ്മ് അതൊക്ക ഓക്കേ എന്നാലും നീയിത് പറഞ്ഞെ തീരൂ…….”
” പറയാതെ പിന്നെ ……. നീ ചോദിക്ക്…… ”
” നമ്മുടെ വിക്കിയില്ലേ അവൻ നിന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാനും നീയും ക്ലോസ് ആയിട്ടിരിക്കുന്നത് അവന് ഇഷ്ടമല്ല അതുകൊണ്ട് അധികം അടുപ്പം വേണ്ട എന്നൊക്കെ….. നന്നായി ആലോചിച്ചിട്ട് മാത്രമേ പറയാവൂ എനിക്ക് ഫീലിംഗ് ഒന്നുമില്ല പക്ഷെ എനിക്കെന്തോ അങ്ങനെ തോന്നി അതുകൊണ്ടാണ് ഇത്ര രാവിലെ നിന്നെ കാണാൻ വേണ്ടി ഞാൻ വന്നത്…….. ”
അവൾ പറയണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെ എനിക്ക് തോന്നി……….
അവളുടെ ചിന്ത കണ്ടപ്പോഴേ എനിക്ക് മനസിലായി എന്തായാലും അവനങ്ങനെ പറഞ്ഞിട്ടുണ്ടാകും……
” എടാ അത് പിന്നെ ഞാനെങ്ങനെ നിന്നോടു പറയും…… ”
” എന്തായാലും പറയെടി പട്ടി നീ എന്നോട് അല്ലേ പറയുന്നത് വേറെ ആരോടും അല്ലല്ലോ………. ”
” എടാ നിനക്ക് അറിയാലോ അവനു എന്നെ ഒരുപാട് ഇഷ്ടമാണെന്ന്….. നിന്നോട് ആയിരുന്നാലും ക്ലോസ് ആയിട്ടിരിക്കുന്നത് ഇഷ്ടമല്ല അവനു….. ഒരുപാട് പ്രാവശ്യം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട് നിന്റടുത്ത് അത്ര കൂട്ടു വേണ്ടാന്നു….
അവളെകദേശം കരയാറായിരുന്നു… എന്റെ തോളിൽ തന്നെ ചാഞ്ഞു കിടന്നു അവൾ തേങ്ങുന്നുണ്ടായിരുന്നു….. അവളുടെ ഉള്ളിൽ ഞാൻ എവിടേയോ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി…..ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവാം…അവൾക് എന്നോടുള്ള ഇഷ്ടക്കൂടുതൽ എന്തെന്നാൽ അതാ ഫ്രണ്ട്ഷിപ് എന്ന ലേബലൽ ഉള്ളത്കൊണ്ടാവാം നിന്നെയുള്ളിൽ ഞാൻ ഉണ്ടെന്ന് എങ്ങനെയാ പെണ്ണെ നിനക്ക് ഞാൻ മനസിലാക്കിത്തരുക……..സമയം കൊറേ എടുക്കുമല്ലോ എന്ന് മനസിൽ പറഞ്ഞുകൊണ്ട് ഞാൻ അവളോട് പറഞ്ഞു…….
” അയ്യേ എന്റെ കൊച്ച് എന്തിനാ കരയുന്നേ എനിക്ക് അപ്പോഴേ അറിയാമായിരുന്നു നീ എന്റെ അടുത്ത് വന്നിരിക്കുമ്പോഴോക്കെ അവൻ നിന്നെ വിളിച്ചു കൊണ്ടു പോകുമ്പോഴെ എനിക്ക് സംശയം ഉണ്ടായിരുന്നു അത് ഉറപ്പിക്കാൻ വേണ്ടിയാണ് നിന്നോട് ചോദിക്കാം എന്ന് വിചാരിച്ചത്… എന്റെ അമ്മുവേ എനിക്ക് ഫീലാവും എന്ന പേടി വേണ്ട എനിക്ക് ഫീൽ ഒന്നും ആയിട്ടില്ല അത് എല്ലാ ബോയ്സിനുമുള്ള ഒരു പൊസ്സസ്സീവ്നെസ്സ് ആണ് നീ അത് കാര്യമാക്കണ്ട കേട്ടോ… ”
അത്രയും എന്റെ എന്റെ വായിൽ നിന്ന് കേട്ടപ്പോൾ അവൾ ഒക്കെ ആയതു പോലെ എനിക്ക് തോന്നി…. ഞാൻ പറഞ്ഞു…….
” വേഗം എന്റെ കൊച്ച് റെഡിയായിക്കെ നമുക്ക് ഒരുമിച്ച് കോളേജിലേക്ക് പോകാം പെട്ടെന്ന് പോ…. ചെന്നെ……. ”
അവൾ മുന്നോട്ട് പോയതും എന്തോ പറയാനായി പെട്ടന്ന് സ്വിച്ചിട്ടപോലെ തിരിഞ്ഞു…..
” എടാ ഒരു കാര്യം കൂടി….. ”
” എന്താടാ….. ”
” അവൻ എന്നെ ക്ലാസ്സ് കട്ട് ചെയ്ത് ബീച്ചിലോട്ടു പോകാം എന്ന് പറഞ്ഞിരുന്നു……പോയില്ലെങ്കിൽ അവൻ പിണങ്ങും ഉറപ്പാ…… ഒരുപാട് നാളത്തെ ആഗ്രഹം ആണെന്ന്……..എന്ത് ചെയ്യണം……നീ പറ…നിന്നോട് പറയണ്ട എന്ന പറഞ്ഞെ പക്ഷെ നീയറിയാതെ ഉള്ള ഒന്നും എനിക്ക് ഇല്ല എനിക്ക് വേണ്ടതാനും നീ പറഞ്ഞോ …….ഞാനെന്താ ചെയ്യേണ്ടത്…… പോണോ…. ? ”
” ആദ്യം പോയി റെഡിയാക്കു…ഞാൻ പറയാം നീയിപ്പോ ചെല്ല്……… ”
അവൾ റെഡി ആകാൻ വേണ്ടി പോയി….. ഞാൻ മമ്മിയുടെ അടുക്കലേക്ക് പോയി…….. മമ്മി പാചകത്തിൽ ആയിരുന്നു……ഞാൻ നേരെ വന്നു കിച്ചൻ സ്ലാബ് ന്റെ മുകളിൽ ഇരുന്നുകൊണ്ട് പറഞ്ഞു……
” മമ്മിയെ അവൻ വിചാരിച്ച പോലെ അല്ലാട്ടാ………… സൊ ഫാസ്റ്റ് ആൻഡ് ക്ലെവെർ….
മമ്മി ചോദ്യരൂപേണ എന്നെ നോക്കി……
അവൻ അമ്മൂനോട് പറഞ്ഞതും ശേഷം എന്റെ ഒരു ഏകദേശ പ്ലാനും മമ്മിയോട് പറഞ്ഞു…. മമ്മി തംബ്സ് അപ്പ് കാണിച്ചു പറഞ്ഞു….
” കലക്കിയട മോനെ ജയിച്ചു വാ….. ”
അങ്ങനെ അവൾ റെഡി ആയി വന്നു…. ഞങ്ങൾ ഭക്ഷണവും കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു….. പതിവിലും അല്പം വേഗം കുറച്ച് ഞാൻ ബൈക്കോടിച്ചു…. കാരണം ഞങ്ങൾക്ക് മുൻപേ അവൻ അവിടെ എത്തട്ടെ എന്ന് ഞാൻ വിചാരിച്ചു…. പത്ത് മിനിട്ട് കഴിഞ്ഞ് കോളേജ് എത്തി ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൻ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു……. കോളേജ് കോമ്പൗണ്ടിനുള്ളിൽ ഉള്ളിലേക്ക് തന്നെ ഞാൻ ബൈക്ക് ഓടിച്ചു കയറ്റി പാർക്കിംഗ് സെക്ഷനിൽ ബൈക്ക് നിർത്തി……അവൻ ആ മരച്ചോട്ടിൽ ഇരിപ്പുണ്ടായിരുന്നു….. അവൻ എന്തായാലും കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു…… ബൈക്കിൽ നിന്നുമിറങ്ങി ഞാൻ അമ്മുനോടായി പറഞ്ഞു…..
” അമ്മു അവൻ അവിടെ നിൽപ്പുണ്ട് അവൻ എന്തായാലും ദേഷ്യപ്പെടും നീയത് കാര്യമാക്കണ്ട………… പിന്നെ നീ ഇന്ന് നേരത്തെ ഇറങ്ങണം അവനോട് എന്തെങ്കിലും പറഞ്ഞാൽ മതി കേട്ടോ……മ്മ് പൊയ്ക്കോ…. പിന്നെ ഉച്ചയ്ക്ക് വീട്ടിലെത്തി കഴിഞ്ഞതിനുശേഷം എന്നെ വിളിക്കണം അപ്പോഴേക്കും ഞാനും അങ്ങേത്തിക്കോളാം വന്നിട്ട് പറയാട്ടോ എന്താണെന്നു……… പൊയ്ക്കോ……”
” ഓക്കെ ടാ ”
അവൾ നടന്ന് അവന്റെ അടുത്തേക്ക് പോകുന്നത് കണ്ടു…….അവൾ അടുത്തെത്തിയതും അവനെന്നെ നോക്കി ഞാൻ ബൈക്കിന്റെ അടുത്തുതന്നെ നിൽപ്പുണ്ട്…..അവൻ നോക്കും എന്നെനിക്കുറപ്പായിരുന്നതിനാൽ വെറുതെ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് വെച്ച് ഞാൻ നിന്ന് ഫോണിൽ സംസാരിക്കുന്നപോലെ…. എന്നിരുന്നാലും ഇടങ്കണ്ണിട്ട് അവനു മനസിലാവാത്ത വിധം ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു……. ഞാൻ നിൽക്കുന്ന ഭാഗം ചൂണ്ടിക്കൊണ്ട് അവൻ അവളോട് ദേഷ്യപെടുന്നതും പോകുന്നതും കണ്ടു……… അവൻ പോയി കഴിഞ്ഞ് അവളെന്നെ നോക്കി….. ഞാൻ കൂടെ ചെല്ലുവാൻ കൈ കാണിച്ചു… അവൾ ആകട്ടെ അവന്റെ പുറകെ പോയി…. ഞാനാകട്ടെ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു…….
മോനെ വിക്കീ അണയാൻ പോകുന്ന തീ ആളി കത്തും അതിനു മുന്നോടിയായിട്ടാണ് നിന്റെ എല്ലാ പ്രകടനവും ………….
****************************
പതിനൊന്നു മണി ആയപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു…….. സജി ചേട്ടൻ ആയിരുന്നു അവന്റെ ഡീറ്റെയിൽസ് പറയാൻ വിളിച്ചതാവും…..ഞാൻ ഫോൺ എടുത്തു………
” ഹലോ… ചേട്ടാ…….. ”
” ആ എടാ അവന്റെ ഫുൾ ഹിസ്റ്ററി കിട്ടിയിട്ടുണ്ട്…….”
” പറഞ്ഞോ ചേട്ടാ കേൾക്കുന്നുണ്ട്……”
” എടാ അവന്റെ പേര് വിശാഖ് എന്നാണ് വിശാഖ് നായർ……..പേരുകേട്ട ഒരു നായർ തറവാട്ടിലെ സന്തതി…..അവനു താഴെ ഒരു അനിയത്തി ഉണ്ട് വിഭ നായർ അവൾ പ്ലസ് ടു വിനു പഠിക്കുന്നു…… ”
” എന്റെ പൊന്നു ചേട്ടാ അവന്റെ കുടുംബ പുരാണം എനിക്ക് കേൾക്കണ്ട അവൻ ആരാണ് എന്തിനു ഇവിടെ വന്നു….. ഇത് രണ്ടുമാണ് അറിയേണ്ടത്…….. ”
” അതിലേക്കു തന്നെയാ വരുന്നത്….. അവൻ പഠിക്കാൻ വളരെ മോശമായിരുന്നു…..അവന്റെ തന്തയുടെ ഹോൾഡ് വെച്ചിട്ടാണ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻയത്…… അവിടെ കേറിയത് മുതൽ ഏണിയാണ്……. ഡ്രഗ്സ് പെണ്ണ്പിടി അങ്ങനെ എല്ലാ തെണ്ടിത്തരവും ഉണ്ട്……. പോരാത്തേന് ഗുണ്ടായിസവും….ആ കോളേജിലും അല്ലാതെയും ഒട്ടുമിക്ക ഡ്രഗ് ഡീലിങ്സും ഇവന്റെ കൺട്രോളിൽ ആണ്…. മൊത്തത്തിൽ ഡ്രഗ് ഡീലിംഗിന്റെ ഒരു പ്രധാന കണ്ണി…….. ഒരുപാട് കംപ്ലയിന്റ് ഇവനെതിരെ വന്നെങ്കിലും അതൊന്നും ആവാതെ പോയി….. കാരണം ഇവന്റെ തന്തപ്പടി പ്രതിപക്ഷത്തിന്റെ മെയിൻ ആളാ…… നിനക്കറിയാം അയാളെ ജയദേവൻ നായർ……”
ഞാൻ ആ പേര് ഒന്നുടെ ഉരുവിട്ടു……
” ജയദേവൻ നായർ…. യെസ് പ്രതിപക്ഷത്തിലെ ഏറ്റവും വല്യ ചെറ്റ…..അവന്റെ മകൻ ആണല്ലേ ഈ വിശാഖ്………. ”
” അതേടാ……..”
” ആഹാ തന്തപ്പടിയുടെ ഹോൾഡ് കാരണം ചെറുക്കൻ കേറി അങ്ങ് വിളഞ്ഞു ചോദിക്കാനുമാരുമില്ല പറയാനുമില്ല….. റൈറ്റ്…. ”
” എക്സാക്റ്റിലി….. ഇനി പറയടാ എന്താ സീൻ…. ”
” അതൊക്കെ പറയാം…. ആദ്യം ചേട്ടൻ എനിക്ക് രണ്ടു ഹെല്പ് കൂടെ ചെയ്യണം……. ”
” പറയെടാ മോനെ….. ”
” ഒന്ന് ഒരു ഹയർ ലെവൽ പോലീസ് അധികാരിയെ കണ്ട് ഇവന്റെ കാര്യം പറയണം പ്രധാനമായും ഡ്രഗ്സിന്റെ കാര്യം…… അവനെ ഏത് നിമിഷവും പൂട്ടാൻ അലെർട് ആയിരിക്കണം എന്ന് പറയണം…..ഇവന്റെ ഹോൾഡ് അനുസരിച്ചു ഊരിപോകരുത് അതും പറയണം…. രണ്ട് ഞാൻ വിളിച്ചാലുടനെ വരാൻ പാകത്തിന് ഒരു ടീമിനെ സെറ്റ് ആക്കണം…. ഇത് രണ്ടും ചേട്ടൻ എനിക്ക് വേണ്ടി ചെയ്യണം…. പ്ലീസ്…., ”
” അതൊന്നും പ്രശ്നമില്ല സെറ്റ് ആകാം….. പക്ഷെ നീയെന്തിനാ ഇവന്റെ പുറകെ അതാണ് എനിക്കറിയേണ്ടത്…. നീ വെറുതെ ഒന്നിന്റെ പിന്നാലെയും പോകാത്തിലല്ലോ… നീ പറ നമുക്ക് വേണ്ടതുപോലെ ചെയ്യാം….
ഞാൻ ചേട്ടന് ചുരുക്കി എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു എല്ലാം കേട്ട് ചേട്ടൻ ഓക്കേ പറഞ്ഞു…..
” ആഹ് എടാ പിന്നെ അവൻ അവിടെ വന്നത് ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞിട്ടാണ്…. റാൻഡം ആയിട്ട് അന്വേഷിച്ചറിഞ്ഞതാ….. അവൻ ആരാണെന്നു അറിയില്ല…… !!! ”
” ആഹ് ഓക്കേ താങ്ക്സ് ചേട്ടാ അത് ഞാൻ നോക്കിക്കോളാം ബൈ……. ”
കൂട്ടുകാരൻ ….? ഏത് കൂട്ടുകാരനാവും അത്….. എന്തിനാവും…..?
ഇങ്ങനെ ഒക്കെ ആലോചിച്ചു എന്റെ തല പുകഞ്ഞു….. ഏതായാലും അവൻ സാദാ സമയവും വാച്ച് ചെയ്യപ്പെടുന്നുണ്ട്…..വഴിയേ അറിയാം……..
*************************
അമ്മു പോയി കഴിഞ്ഞു എന്ന് തോന്നുന്നു….. ഏത് നേരമോ വിളി വരാം………ഞാൻ പോകാൻ തയ്യാറായി നിന്നു…. രണ്ട് മിനിറ്റ് തികച്ചില്ല അവളുടെ വിളി വന്നു വീട്ടിലെത്തിയെന്നു പറഞ്ഞു……. ഞാൻ ബൈക്കെടുത്ത് അവളുടെ വീട്ടിലേക്കു വിട്ടു…… വീടെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് നേരെ വീട്ടിലേക്കു കയറി….. മമ്മിക്ക് ചെറിയൊരു ദർശനം കൊടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് പോയി…..
” എന്താടാ നീയെന്തിനാ നേരത്തെ വരണം എന്ന് പറഞ്ഞെ…… ”
” പറയാം നീയിരിക്ക്…. ”
ഞാനവളെ പിടിച്ചു ബെഡിലിരുത്തി ……..
” രാവിലെ ചോയിച്ചില്ലായിരുന്നോ അവന്റെ കൂടെ പോട്ടെ എന്ന്…. ”
” ആഹ്…. ”
” നീ പോകണം…… പറ്റിയാൽ അടുത്ത ദിവസം തന്നെ…… ”
” ടാ എന്താടാ പറയണേ….. ഞാൻ എങ്ങനെ….. അത് ശെരിയാവില്ല…. ”
അവൾ ആകെ അന്തിച്ചു നിൽക്കുവാണ്…. കാരണം ഞാൻ സമ്മതിക്കില്ല എന്നവൾക്കു ഉറപ്പുണ്ടായിരുന്നു….. പക്ഷെ അവളുടെ ആ ഉറപ്പ് ആസ്ഥാനത്താക്കികൊണ്ടായിരുന്നു എന്റെ തീരുമാനം ഞാനറിയിച്ചത്…….
” എടി കുരിപ്പേ ഞാനും കൂടെ കാണും….. പക്ഷെ അതൊരിക്കലും അവൻ അറിയില്ല…… നിന്റെ പ്രൊട്ടക്ഷൻ എന്റേം കൂടി ആവിശ്യം ആണല്ലോ……. ”
അവൾ വീണ്ടും ആലോചിക്കുന്നത് കണ്ടു
” എടാ എന്നാലും…….. ”
” ഒരു കോപ്പും ഇല്ല…… പോകണം…. പിന്നെ അവനോട് അങ്ങോട്ട് എന്തായാലും പോകാം എന്ന് പറയണ്ട….. അവൻ ചോദിക്കും അപ്പോ ഒന്ന് ആലോചിക്കുന്നത് പോലെ നിന്നിട്ട് യെസ് പറയുക…. അത്രേ ഉള്ളു…. പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ……. ”
” ഹ്മ്മ്…… ”
ഞാനുണ്ട് കൂടെ എന്ന എന്റെ വാക്ക് അവൾക് ധൈര്യം കൊടുത്തിട്ടുണ്ടാവണം അവൾ സമ്മതിച്ചു… അമ്മു ഉത്തരമില്ലാത്ത ഒരുപാട് ചോദ്യവും അതിനുള്ള ഉത്തരവും അതാണ് നീ പോകുന്ന ആ യാത്ര….. ഒന്നുകൂടി എല്ലാം മനസ്സിലുറപ്പിച്ചു എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നുമിറങ്ങി…
**********************
ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ഉണർന്നത്…… സമയം നോക്കിയപ്പോൾ ഏഴര……വന്നപാടെ ഉറങ്ങിപ്പോയി….. ഫോൺ എടുത്ത് നോക്കിയപ്പോൾ അച്ചുവാണ്…..വിക്കിയുടെ വാടക വീടിനു തൊട്ടടുത്തുള്ളവൻ……. ( വിക്കി ഒരു വീടെടുത്തു അവിടെയാണ് താമസം…….അതും ഒറ്റയ്ക്ക്….. ) അതുകൊണ്ട് ആ ഏരിയയിൽ ഉള്ള അച്ചുവിനെ ആണ് അവനെ ഒന്ന് ശ്രദ്ധിക്കാൻ ഞാൻ ഏൽപ്പിച്ചത്….. എന്റെ ഉറ്റ കൂട്ടുകാരനുമാണവൻ……..
” എന്താടാ…… ”
” നിനക്ക് ഞാൻ ഒരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്…. ആളെ അറിയോന്ന് നോക്ക് മറ്റവന്റെ വീട്ടിൽ വന്നതാണ്….. ആ വീട്ടിൽ ഒരാൾ വരുന്നതേ ആദ്യായിട്ട……അവരെന്തോ ഒരുപാടുനാളത്തെ ഫ്രണ്ട്‌സ് പോലെയുണ്ട്… കണ്ടപ്പോൾ മൊത്തത്തിൽ ഒരു മിസ്റ്റേക്ക്…. ഏതായാലും നീ നോക്ക്……, ”
ഫോൺ കട്ട് ആക്കി ഞാൻ വാട്സ്ആപ്പ് എടുത്തു…..അച്ചുവിന്റെ മെസ്സേജ് ടോപ്പിൽ തന്നെയുണ്ട്…. രണ്ട് ഫോട്ടോസ് ഉണ്ടായിരുന്നു…..ഓട്ടോ ഡൌൺലോഡ് ആയി കിടപ്പുണ്ട്….. ഞാൻ ഫോട്ടോ എടുത്ത് നോക്കി…. ഗേറ്റ് ലൈറ്റ് ന്റെ വെളിച്ചം മാത്രമേ ഉള്ളു ഫോട്ടോയിൽ ആകെ വെളിച്ചമെന്ന് പറയാൻ…….. ഞാൻ സൂം ഇൻ ചെയ്തു……..ആളെ തിരിച്ചറിഞ്ഞതും ഞാൻ ചാടി എഴുന്നേറ്റു…. തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..
വിവേക്………. !!!!!!!!
Comments:
No comments!
Please sign up or log in to post a comment!