സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍
ഓട്ടോ ഡ്രൈവറുടെ ഒരു ഇരുത്തിയുള്ള ചുമ കേട്ടിട്ടാകണം മനസ്സില്‍ പലതും ചോദിക്കാനും പറയാനും ബാക്കി ഉണ്ടായിരുന്നിട്ടും അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല.
‘ദേവേട്ടന്‍.. ..’ അവന്‍ മനസ്സില്‍ പറഞ്ഞു.. അയാളുടെ ഉള്ളം കൈയില്‍ അവന്റെ കൈ ഇപ്പോഴും അമര്‍ന്നിരുന്നു.
വിജനമായ വീഥിയിലൂടെ ഓട്ടോ ഏകദേശം നല്ല വേഗത്തില്‍ തന്നെ നീങ്ങി കൊണ്ടിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഇവര്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറിയിരുന്നു.
‘ആ തിരുവിനടുത്തു ഒന്നു നിര്‍ത്തണേ.’ അവന്‍ മുന്നോട്ടു കൈ ചൂണ്ടി ഡ്രൈവറോട് പറഞ്ഞു..
‘ഇവിടെആണോ ഇറങ്ങേണ്ടത്..?’ അയാളുടെ ശബ്ദത്തില്‍ ഒരു നിരാശ കലര്‍ന്നപോലെ ഒപ്പം അവന്റെ ഇടം കൈയില്‍ അയാള്‍ ഒന്നുകൂടി അമര്‍ത്തി പിടിച്ചു.
ഓട്ടോ നിര്‍ത്തിയതും അവനു ഇറങ്ങാനുള്ള സൌകര്യമെന്നോണം അയാള്‍ പുറത്തിറങ്ങി, പിറകെ അവനും..
അവന്‍ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്തു അയാള്‍ക്കു നേരെ നീട്ടി..
‘കുഴപ്പമില്ല, ഹരിക്കുട്ടന്‍ ഇത് വച്ചോ, ഇപ്പോള്‍ ഞാന്‍ കൊടുത്തോളാം..’ അയാള്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ചു വിലക്കി.
‘പെട്ടന്നാകട്ടെ.. സമയം പോകുന്നു..’ ഡ്രൈവറുടെ പരുപരുത്ത ശബ്ദം..
അവന്‍ എന്തെങ്കിലും പറയും മുന്‍പേ തന്നെ അയാള്‍ ഓടോയിലേക്ക് കയറി ഇരുന്നു.. വണ്ടി മുന്നോട്ടു നീങ്ങി.. അവന്‍ ഓട്ടോ നീങ്ങുന്നതും നോക്കി നിന്നു.. ഇതിനിടയില്‍ അയാള്‍ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കുന്നത് അവന്‍ കണ്ടു,,
അവന്റെ ഹൃദയത്തിലെ പൂച്ചില്ലകള്‍ ഒന്നായി വിടര്‍ന്നു. ദേവേട്ടന്‍… ആദ്യ ദര്‍ശനത്തില്‍ തന്നെ, ആദ്യ സ്പര്‍ശനത്തില്‍ തന്നെ എന്റെ ഉള്ളം കവര്‍ന്ന ദേവന്‍.. അവന്‍ അയാള്‍ അമര്‍ത്തി പിടിച്ച ഇടതുകൈ ചുണ്ടിലേക്ക് ചേര്‍ത്തു മെല്ലെ ചുംബിച്ചു. ഒപ്പം ദേവേട്ടന്റെ സുഗന്ധം തലയിലേക്ക് അരിച്ചു കയറുന്നപോലെ പോലെ .. ഒരു സ്വര്‍ഗീയ ആനന്ദം..
രാത്രി കുളത്തിലെ കുളിയും അത്താഴവും കഴിഞ്ഞു സ്വന്തം മുറിയില്‍ എത്തിയിട്ടും അയാളുടെ മനസുനിറയെ അവന്റെ രൂപം ആയിരുന്നു. അവനെ ഒന്ന് അടുത്തു കാണാന്‍, അവന്റെ ഒരു വാക്കു കേള്‍ക്കാന്‍ അത്ര നാളായി കൊതിക്കുക ആയിരുന്നു. ഒരിക്കല്‍ അവന്റെ ഷോപ്പിന്റെ അരികിലൂടെ ബസില്‍ കടന്നുപോയപ്പോള്‍ ആയിരുന്നു ഞാന്‍ അവനെ ആദ്യമായി കണ്ടത്.. ഇതുവരെ ആരിലും കാണാത്ത എന്തായിരുന്നു ഞാന്‍ അവന്റെ മുഖത്ത് കണ്ടത്..? അറിയില്ല.. പിന്നെ പലതവണ ബസിലും ബൈകിലും ഒക്കെ അവന്റെ മുന്നിലൂടെ കടന്നുപോയി.. അവനെ കാണാന്‍ വേണ്ടി മാത്രം നേര്‍വഴി പോകാതെ എത്രയോ ദിവസം അതുവഴി വന്നിരുന്നു, ഒരിക്കലും അവന്‍ എന്നെ കണ്ടിരുന്നില്ല, എന്നും കമ്പ്യൂട്ടറിന്റെ മുന്നില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന അവനെയെ കാണാന്‍ കഴിഞ്ഞുള്ളു.
പുഞ്ചിരിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല, അവനും എന്നെ ശ്രദ്ധിച്ചപോലെ തോന്നിയിരുന്നു.. ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ വിടര്‍ന്നൊ.. അപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.
അയാള്‍ അവന്റെ മൊബൈല്‍ നംബര്‍ ഒന്നമര്‍ത്തി.. മറുതലക്കല്‍ കിളിനാദം കേള്‍ക്കുംമുന്‍പേ ആ മനോഹര ശബ്ദം കേട്ടു.. ‘ഹെലോ ദേവേട്ടാ…’ ഒരു നിമിഷം അയാള്‍ തരിച്ചു നിന്നു.. അവന്‍ എന്റെ വിളിക്ക് കാതോര്‍ത്തിരിക്ക ആയിരുന്നോ… ‘ഹരികുട്ടാ….’ ആ വിളി എത്ര സമയം നീണ്ടു പോയി എന്നറിയില്ല.., അന്നു മാത്രമല്ല, പിന്നെ എന്നും.. അവന്റെ സ്നേഹം നിറഞ്ഞ കുറുമ്പും ഇണക്കങ്ങളും പിണക്കങ്ങളും ഇതുവരെ അറിയാത്ത ഒരു സ്നേഹപ്രവാഹം അയാളുടെ ഉള്ളില്‍ നിറയുക ആയിരുന്നു.. എന്റെ ഈ നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തിനിടയില്‍ എന്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, കരുതലിന്റെ ഓരോരോ വാതലുകള്‍ ഒന്നൊന്നായി അവന്‍ തുറക്കുക ആയിരുന്നു. ആരാണ് എനിക്കിവന്‍..? അറിയില്ല.. അതോ ഇവന്‍ എന്റെ എല്ലാം തന്നെ അല്ലെ.. കൂടികാഴ്ചകളുടെ ദൈര്‍ഘ്യം പലപ്പോഴും കുറവായിരുന്നു.. അവന്റെ തിരക്കും എന്റെ തിരക്കും.. ആകെയുള്ള ഒരു ഞായറാഴ്ച അവനു വീട്ടില്‍ പോകാതെ പറ്റില്ല, പിന്നെ വീട്ടിലെ കാര്യങ്ങളിലും അച്ഛന്റെ സഹായത്തിനും എനിക്കും ഞായറാഴ്ച്ചകള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന രണ്ടു യൌവനങ്ങള്‍.. ഫര്‍മസൂട്ടിക്കള്‍ കമ്പനിയുടെ മരുന്നുകളുമായി ഡോക്ടര്‍മാരുടെ വരാന്തകളില്‍ സമയം കളയാന്‍ ആയിരുന്നു പലപ്പോഴും അയാളുടെ വിധി.. ക്ഷയിച്ചു തുടങ്ങിയ തറവാടും.. അന്യാധീനപ്പെടാന്‍ തുടങ്ങുന്ന പറമ്പും തിരിച്ചു പിടിക്കാനുള്ള തത്രപ്പാടില്‍ പിടയുന്ന ജീവിതം.. അതിനിടയില്‍ അവന്റെ നിഷ്കളങ്കമായ ചിരിയും കുറുമ്പും മാത്രമായിരുന്നു അയാളുടെ ഉള്ളിലെ സന്തോഷം. എന്നേക്കാള്‍ വെറും നാലു വയസു മാത്രം കുറവായിരുന്നു എങ്കിലും അവന്‍ എനിക്കു താലോലിക്കാന്‍ വേണ്ടി മാത്രം ദൈവം തന്ന എന്റെ സ്വന്തം ചെക്കനായി അയാള്‍ക്ക് തോന്നിയിരുന്നു.. അയാള്‍ അവനൊപ്പം നില്‍ക്കുന്ന പിക് ഒന്നുകൂടി സൂം ചെയ്തു നോക്കി.. എന്ത് ഭംഗിയാണ് അവന്റെ കണ്ണുകള്‍ക്ക്.. തന്നോളം നിറം ഇല്ലെങ്കിലും അവന്റെ അല്പം മങ്ങിയ വെളുത്ത നിറം അവന്റെ ശരീരത്തിനു അതാണ് കൂടുതല്‍ ഭംഗി എന്നു അയാള്‍ക്ക് പലപ്പോഴും തോന്നിയിരുന്നു.
‘ദേവേട്ടനു വിഷമം ആയോ.. സോറി… ഞാൻ വരാം…’ അതിനു മറുപടി കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ അവൻ മൊബൈല്‍ ഓഫ് ചെയ്തു വച്ചു.
അവന്റെ മനസു നിറയെ ദേവന്റെ പാൽ പുഞ്ചിരി തൂകുന്ന മുഖം ആയിരുന്നു… അവനു തന്റെ ഉള്ളിൽ അലയടിച്ചു വന്ന സന്തോഷം നിയന്ത്രിക്കാൻ സാധിച്ചില്ല..
‘എന്താ ഹരി ഒറ്റക്ക് ചിരിക്കുന്നേ..?’
രവിയേട്ടന്റെ ഇരുത്തിയുള്ള ഒരു ചോദ്യം .. ‘വല്ല എടാകൂടവും ഒപ്പിചോടാ..’ ‘ഒന്നൂല്യ രവിയേട്ടാ..’ അവന്‍ അതെ ചിരിയോടെ തോള്‍ ഉയര്‍ത്തികൊണ്ടു പറഞ്ഞു… എന്തോ, മനസു നിറഞ്ഞു കവിയുന്നപോലെ.. എങ്ങും ഉറച്ചു നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല.. നൂല്‍ പൊട്ടിയ പട്ടം പോലെ അവന്‍ വാനില്‍ ഉയര്‍ന്നു പറക്കുകുക ആയിരുന്നു..
രാത്രി വീണ്ടും ദേവേട്ടന്റെ ഫോണ്‍ വന്നിരുന്നു.. ഇന്നു മുഴുവന്‍ ഫീല്‍ഡില്‍ ആയിരുന്നെന്നും, നേരില്‍ കാണാന്‍ കഴിയാതെ മനസിനെ അടക്കാന്‍ കഴിയില്ലെന്നും …. അങ്ങനെ ..അങ്ങനെ.. മണിക്കൂറുകള്‍ നീണ്ടു പോയ സംസാരം…
അടുത്ത ദിവസം വൈകുന്നേരം ആകാന്‍ കാത്തുനില്‍ക്കുക ആയിരുന്നു അവര്‍.. ഇന്ന് പതിവിലും നേരത്തെ 8.20 ആയപ്പോള്‍ തന്നെ ബാഗ് എടുത്തു ഇറങ്ങാനുള്ള ഒരുക്കം തുടങ്ങി.. അയാള്‍ അതിനു മുന്‍പേ തന്നെ അവനെ കാത്ത് രണ്ടു തവണ അവന്റെ ഷോപ്പിനു മുന്‍പിലൂടെ കടന്നു നടന്നു കഴിഞ്ഞിരുന്നു.. അയാളെ കണ്ടതും എങ്ങനെയും അയാളുടെ അടുത്തു എത്താനായി അവന്റെ മനസു വെമ്പി..
കുളിയും ഭക്ഷണവും കഴിഞ്ഞു തിരിച്ചു മുറിയില്‍ എത്തി.. ‘ഇന്നെന്താ ഏട്ടന്‍ ഓഫീസില്‍ രാത്രി നിന്നത്..? ഇവിടെ ആരും രാത്രി തങ്ങാറില്ലല്ലോ..?’ ‘ഒക്കെ ഒത്തുവന്നു എന്നു പറഞ്ഞാല്‍ മതില്ലോ.. സ്റ്റോക്ക് നോക്കാന്‍ ഉണ്ടായിരന്നു. ഇര്‍ഫാനും ഞാനും അങ്ങനെ ഇന്ന് നൈറ്റ് സ്റ്റോക്ക് നോക്കാന്‍ നിന്നതാ..’ ‘അയാള്‍ എവിടെ..? ഇനി വരുമോ..?’ അവന്‍ അല്പം പേടിയോടെ ചോദിച്ചു.. ‘അവന്‍ ഇനി നാളെ വൈകിട്ടെ ഇങ്ങോട്ടു ഉള്ളൂ.. ഇന്ന് രാത്രി അവനു എന്തോ ചുറ്റിക്കളി ഉണ്ട്.. ഞാന്‍ അതിനു ഒന്നു ഹെല്പ് ചെയ്യണം എന്നു എന്നോട് രഹസ്യമായി പറഞ്ഞിരുന്നു. ഇന്ന് അവനു അവിടെ പറ്റിയ സാഹചര്യം ആണെ, പോയെ പറ്റൂ.
ആരെയും കൊതിപ്പിക്കുന്ന വശ്യമായ അവന്റെ ചിരി അയാളെ തരളിതനാക്കി.
ആദ്യ സമാഗമം ഇരുവരിലും ഇതുവരെ അറിയാത്ത, സ്നേഹത്തിന്റെ, പ്രണയത്തിന്റെ, കാമത്തിന്റെ വിത്തുകള്‍ പാകുക ആയിരുന്നു. അവരുടെ അകകണ്ണില്‍ എന്നും തന്റെ പ്രിയരുടെ രൂപം മാത്രം.. പരസ്പരം കാണാതിരിക്കാന്‍ കഴിയാതെ, ആ സ്പര്‍ശനം ഏല്‍ക്കാതെ, ആ ശബ്ദം കേള്‍ക്കാതെ എങ്ങനെ ജീവിക്കും..? ഇതാണോ പ്രണയം… ശരീരത്തിലെ ഓരോ രോമകൂപങ്ങള്‍ പോലും നിന്റെ സാമീപ്യം കൊതിക്കുക്കുന്നുവോ..? കാണാതിരിക്കാന്‍ കഴിയുന്നില്ല.. കേള്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.. നിന്നെ അറിയാതിരിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ എന്തുചെയ്യും..? ഇതുവരെയും തോന്നാത്ത വികാരങ്ങള്‍ ഇരുവരുടെയും സ്വപ്നങ്ങളില്‍ നിറയുക ആയിരുന്നു. വീണ്ടും ഒന്നാകാനുള്ള അഭിനിവേശം. പരസ്പരം ഒന്നായി, ഒന്നില്‍ അലിഞ്ഞു ചേരാനുള്ള അഭിനിവേശം. പ്രണയവും കാമവും പരസ്പരം കൈകോര്‍ത്തു പിണയുന്ന, മനസും ശരീരവും ഒന്നാകാന്‍ കൊതിക്കുന്ന അഭിനിവേശം..
കഷ്ടിച്ച് രണ്ടാഴ്ച് കഴിഞ്ഞു കാണില്ല, അല്ല കൃത്യം പതിമൂന്നു ദിവസം പിന്നിട്ട ഒരു ഒരു ദിനം പതിവിനു വിപരീതമായി കൃത്യം പതിനൊന്നു മണിയോടെ അയാളുടെ പേര് അവന്റെ മൊബൈലില്‍ തെളിഞ്ഞു വന്നു.. ഷോപ്പില്‍ നല്ല തിരക്കുള്ള സമയം. കര്‍ത്തവ്യവും പ്രണയവും പരസ്പരം ഏറ്റുമുട്ടുന്നു.. കാള്‍ അറ്റന്‍ഡ് ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാതെ അവന്‍ കുഴങ്ങി. മനസാകെ ചഞ്ചലമായി.. ‘ഏട്ടന്‍ ഈ സമയം എന്തിനാകും വിളിച്ചത്..? ഇനി എന്തെങ്കിലും അത്യാവശ്യം ഉണ്ടായോ..?’ കീബോഡില്‍ വിരലുകള്‍ സ്ഥാനം മാറി പോകുന്നു.. കാതുകള്‍ ചുറ്റും ഉള്ളത് കേള്‍ക്കാതെ ആകുന്നു.. ‘ഹരി, നീ എന്താ ചെയ്യുന്നേ…?’ മുതലാളിയുടെ കാര്‍ക്കശ്യ സ്വരം.. ‘ഒരു അഞ്ചു മിനിറ്റ്.. എന്തോ ഒരു വല്ലായ്മ, ഞാന്‍ ഒന്ന് ടൊഇലെടില്‍ പോയിവരാം.’ അപ്പോള്‍ തോന്നിയ കള്ളം അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. അനൂപേട്ടനെ സീറ്റില്‍ ഇരുത്തി അവന്‍ മൊബൈല്‍ എടുത്തു നേരെ ടൊഇലെടിലേക്ക് ഓടി..
സത്യത്തിൽ ശനിയാഴ്ച ആകാൻ അവൻ കാത്തിരിക്ക ആയിരുന്നു, നിമിഷങ്ങൾ എണ്ണി. ശരീരങ്ങൾ ഒന്നാകുന്ന ആത്മ നിർവൃതിയെക്കാൾ ഹൃദയങ്ങളുടെ നിർവൃതിക്കായി അവർ കാത്തിരുന്നു. രാവിലെ തന്നെ കുളിച്ചു ദേവന്റെ വിളിക്കായുള്ള അവന്റെ കാത്തിരുപ്പ് ഉച്ച വരെ നീണ്ടു. ദൂരെനിന്ന് തന്നെ അയാളുടെ ബൈക്കിന്റ വരവ് ഒരു ഉൾപുളകത്തോടെ അവൻ കണ്ടു.
‘ദേവേട്ടാ, എന്താ ഇത്രയും താമസിച്ചത്..? ‘ ‘അതിനു ഞാൻ താമസിച്ചില്ലല്ലോ, പറഞ്ഞതിലും 10 മിനിറ്റ് മുൻപേ ആണല്ലോ.. ‘ അയാൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി പറഞ്ഞു. ‘മം.. ശരി..’ അവൻ മുഖം വീർപ്പിച്ചു ബൈക്കിൽ കയറി..
അവന്റെ അതെ മാനസിക നിലയിൽ തന്നെ ആയിരുന്നു അയാളും. വീട്ടുകാരെ എത്രയും പെട്ടെന്ന് ട്രെയിനിൽ കയറ്റി വിട്ടു അവനെ കാണാൻ കൊതിച്ചിരിക്ക ആയിരുന്നു ആ ഹൃദയം. ‘ടാ സൂര്യാ, നമുക്ക് വല്ലതും കഴിച്ചിട്ട് പോകാം.. നൈസായി ഒരു പൊറോട്ടയും ബീഫും.. ‘ ഇളയച്ഛന്റെ മൂത്ത മകൻ കേശു ഏട്ടൻ, ഏട്ടന്റെ ഇന്നോവയിൽ ആയിരുന്നു എല്ലാവരും സ്റ്റേഷനിൽ വന്നത്. ‘കേശുവേട്ടാ, എനിക്ക് അതൊന്നും പറ്റില്ലാന്ന് അറിയാല്ലോ, ഞാൻ കാരണം ഏട്ടന്റെ പൊറോട്ട മുടങ്ങേണ്ട..’ അയാൾ ചിരിച്ചു കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു. ‘എടാ അമ്പലവാസി, നീയൊക്കെ ഇനി എന്നാ ഒന്നു നന്നാവുക.. ‘ ഏട്ടൻ റോഡ് ക്രോസ് ചെയ്തു ഹോട്ടലിലേക്ക് കയരുന്നത് അയാൾ കണ്ടു.
അയാൾ പിന്നിൽ ഇരുന്ന അവന്റെ കൈ തന്റെ വയറ്റിലേക്ക് ചേർത്തു വച്ചു. ‘ഹരികുട്ടാ.. ഒന്നു ചേർന്നിരിക്കെടാ..’ ‘ഏട്ടാ.. റോഡാണ്, ആരെങ്കിലും കാണും’ ‘ഇവിടെ എങ്ങും ആരും ഇല്ല.. ‘അയാൾ അവന്റെ കൈയിൽ മെല്ലെ ചുംബിച്ചു. ഇണക്കുരുവികൾ പോലെ സ്നേഹിച്ചുള്ള യാത്രയിൽ ബൈക്ക് മെല്ലെ നീങ്ങി കൊണ്ടിരുന്നു. ബൈക്ക് അയാളുടെ നാട്ടിലേക്ക് അപ്പോഴേക്കും എത്താറായി. ‘ഏട്ടാ… ‘ ‘എന്താ ഹരികുട്ടാ.. ‘ ‘എനിക്ക് വല്ലാതെ സ്നേഹം വരുന്നു.. ‘ ‘എനിക്കും….. അതെന്താടാ.. ‘ ‘എനിക്കറിയില്ല.. ഏട്ടന്റെ ഒപ്പം ഇങ്ങനെ ഇരിക്കാൻ വല്ലാത്ത സുഖം.. ‘ അവൻ മുഖം അയാളുടെ കഴുത്തിലേക്ക് ചേർത്തു വച്ചു. ‘എടാ.. റോഡാണ്, ആരെങ്കിലും കാണും. ‘ ‘കണ്ടോട്ടെ..’ അവൻ ഒന്നുകൂടി അയാളോട് ചേർന്നിരുന്നു. ‘ഈ ചെക്കന്റെ പേടി ഒക്കെ ഇപ്പൊ പോയോ.. കഴിഞ്ഞ തവണ എന്തായിരുന്നു അഭിനയം..?’ ‘അത് അന്നല്ലേ, ഇപ്പോൾ പേടി ഒക്കെ പോയി…’ അവൻ അയാളുടെ തുടയിൽ ചെറുതായി ഒന്നു നുള്ളി..
Comments:
No comments!
Please sign up or log in to post a comment!