തിരുവിതാംകൂർ കോളനി 1
തിരിച്ചറിവില്ലാത്തവരുടെ കോളനി എന്നറിയപ്പെടുന്ന തിരുവിതാംകൂർ കോളനിയിലെ 5 സെന്റിൽ പുതിയൊരു അവകാശികൂടിയെത്തി. രാജവല്ലിയും രണ്ട് ആൺമക്കളും.
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർകോണം പഞ്ചായത്തിൽ മൂവായിരം ഏക്കറോളം നെൽപ്പാട്ടത്തിന്റെ നടുക്ക് ഒരു തുരുത്തു പോലെ ഉയർന്നു നിൽക്കുന്ന പ്രദേശത്താണ് തിരുവിതാംകൂർ കോളനി സ്ഥിതി ചെയ്യുന്നത്.
ഈ കോളനിക്ക് ചുറ്റും പച്ച പുതച്ച് നിൽക്കുന്ന വയലേലകൾക്കരികിലൂടെ ഒഴുകുന്ന പുഴയാണ് സീത പുഴ. പൊൻമുടിയിലെ വനാന്തരങ്ങളിലെ പാറയിടുകളിൽ നിന്നാണ് ഈ പുഴയുടെ ഉത്ഭവം.
പുരാണങ്ങളിലൂടെ സഞ്ചരിച്ചാൽ … സീതാരാമലക്ഷ്മണ വനവാസകാലത്ത് അഗസ്ത്യാർകൂട വനത്തിലേയ്ക്കുള്ള യാത്രാമദ്ധ്യ പൊൻമുടിയിലെ പാറ മുകളിലെ വലിയൊരു കുളത്തിൽ സീത ഇറങ്ങി കുളിച്ചതുകൊണ്ടാണ് അതിനെ സീത കുളം എന്നറിയപെടുന്നതെന്നും പിൽകാലത്ത് അറിയപ്പെട്ടു. ഒരിക്കലും വറ്റാത്ത ആ കുളത്തിൽ നിന്നും പിടഞ്ഞാറ് അറബികടലിലേക്ക് ഒഴുകുന്ന ഈ പുഴയെ സീത പുഴ എന്നും പറയപെടുന്നു.തിരുവിതാംകൂർ രാജ്യത്ത് കൂടി
ഒഴുകുന്ന പ്രധാന പുഴയായ ഈ പുഴയെ വേനൽ കാലത്ത് ധാരാളം കുടുംബങ്ങൾ ആശ്രയിച്ച് ജീവിക്കുന്നു. ശുദ്ധജലം എന്ന് പേര് കേട്ട ഈ സീത പുഴയിൽ നിന്നാണ് തിരുവിതാംകൂർ കോളനിക്കാർ കുടിക്കാനും നനക്കാനും കൃഷിക്കുമായൊക്കെ വെള്ളം ശേഖരിക്കുന്നത്.
ഇന്ന് പുറത്തുള്ളവർ വെറുപ്പോടെയും അറപ്പോടെയും കാണുന്ന ഈ കോളനിയ്ക്ക്ചെറിയൊരു കഥയുണ്ട്.
രാജഭരണകാലത്ത് കൊട്ടാരത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഈ ആയിരകണക്ക് ഏക്കർ പാടത്ത് കൃഷി ചെയ്താണ് തിരുവിതാംകൂർ കൊട്ടാരത്തിൽ നെല്ല് ശേഖരണം നടത്തിയിരുന്നത്. തിരുവിതാംകൂറിന്റെ നെല്ലറ എന്നും അറിയപ്പെട്ടിരുന്നു. വളരെ ദൂരെ നിന്നും കൊണ്ടുവരുന്ന ദളിതരായ കൃഷിക്കാർ ജോലി കഴിഞ്ഞ് സന്ധ്യക്ക് തിരികെ മടങ്ങുകയാണ് ചെയ്യുന്നത്. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്നത്തെ രാജാവ് അവിടത്തെ തുരുത്തിൽ അവരെ താമസിപ്പിച്ചു.അങ്ങനെ ആ തുരുത്ത് ജനവാസ കേന്ദ്രമായി.
തീർത്തും ഗ്രാമഭംഗി നിലനിൽക്കുന്ന പ്രകൃതി രമണീയമായ കാഴ്ചയാണ് ഈ തുരുത്തും ചുറ്റുപാടുകളും .എപ്പോഴും പച്ച പുതച്ച് നിൽക്കുന്ന വയലേലകളും തെങ്ങിൻ തോപ്പുകളും ,അടക്ക പ്ലാവ് മാവ് തുടങ്ങിയ വൃക്ഷലധാതികളും കണ്ടൽകാടുകളും ഈ പ്രദേശത്തിന് ഗ്രാമഭംഗി കൂട്ടി.
കൂട്ടിലടക്കപ്പെട്ട അവസ്ഥയായിരുന്നു തുരുത്തിലെ ജീവിതങ്ങൾ.
സ്നേഹത്തോടെ💚💛🧡♥️
ഭീം.♥️
Comments:
No comments!
Please sign up or log in to post a comment!