കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി
മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ.
“ടി…. മാലാഖേ …..” കളിയായി നീ വിളിച്ചിരുന്ന ആ വിളി. ഇന്നും എൻ്റെ കാതിൽ അലയടിക്കുന്നു. എന്നും അതിരാവിലെ നീയെന്നെ ഉറക്കത്തിൽ നിന്നും വരവേൽക്കുന്നു.
നിൻ്റെ ഈ കലിപ്പൽ സ്വഭാവത്തെയാടാ….. ഞാൻ പ്രണയിച്ചത്. ഒടുക്കം എൻ്റെ മൂത്ത ചേട്ടനെ നീ തല്ലി . അന്നെനിക്ക് അങ്ങനെ നിന്നോട് പറയേണ്ടി വന്നു. അതിനു നീ ഈ മൂന്നു കൊല്ലം എന്നെ കണ്ണീരു കുടുപ്പിച്ചില്ലേ…….
ഇവിടെ എല്ലാരും പറഞ്ഞു നീ എന്നെ മറന്നെന്ന്, പുതിയൊരു ജീവിതം തുടങ്ങാൻ അവരെന്നെ നിർബന്ധിക്കുന്നു. ആർക്കും അറിയില്ല നിന്നെ, നിൻ്റെ പ്രണയത്തെ, നിൻ്റെ കലിപ്പിനെ, ആ കലിപ്പിൽ ചാലിച്ച പ്രണയത്തെ .
കവിളിൽ തലോടി എല്ലാരും പ്രണയിക്കുമ്പോ കരണം പൊളിയുന്ന പെട തന്നു പ്രണയിക്കുന്ന എൻ്റെ കലിപ്പൻ, കവിളിൽ പതിക്കുന്ന നിൻ്റെ കൈകളിൽ നിന്നും പലവട്ടം ഞാൻ അറിഞ്ഞിരുന്നു, നിന്നിലെ പ്രണയത്തിൻ്റെ ആഴം.
എന്നിൽ നിന്നും നീ എത്ര അകലെയാണെങ്കിലും ആ മനസിൽ ഞാൻ മാത്രമേ ഉള്ളൂ. അതിൽ മറ്റൊരുത്തി കടന്നു കൂടണമെങ്കിൽ എൻ്റെ കലിപ്പൽ കലിപ്പനല്ലാതെ ആവണം, നിന്നെ സഹിക്കാൻ ഞാനല്ലാതെ വേറെ ആരേലും തയ്യാറാവണ്ടേ?
നിനക്കു ഞാനും എനിക്കു നീയും , മരണം വരെ അതങ്ങനെ തന്നെ. ആ കലിപ്പൻ്റെ കാന്താരി ഞാൻ തന്നെ.
🌼🌼🌼🌼🌼
എൻ്റെ പേര് അഭിരാമി, അഭി എന്ന് സ്നേഹത്തോടെ വിളിക്കും, ഇതിലെന്താ ഇത്ര പറയാൻ എല്ലായിടത്തും ഇങ്ങനെ തന്നെയാണല്ലോ, ഈ പേര് ചുരുക്കി അഭി എന്നാണല്ലോ എല്ലാരും വിളിക്കാ അതല്ലെ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എനിക്ക് മറ്റൊരു പേരു കൂടി ഉണ്ട് ” മാലാഖ ” , ദേ നിങ്ങളാരും ആ പേരു വിളിച്ചു പോകരുത്, അതിനുള്ള ആൾ വേറെ ഉണ്ട്, അതവനിട്ട പേരാ …… അവനു മാത്രമായി വിളിക്കാൻ .
നിങ്ങളാരെലും വിളിക്കുന്നത് അവൻ കേട്ട് നല്ല പെട കിട്ടിയാ എന്നെ കുറ്റം പറയരുത്, ഞാൻ പറഞ്ഞില്ല എന്നു വേണ്ട, എന്നാ പിന്നെ എൻ്റെ കഥ കേൾക്കാം അല്ലെ, ചിലപ്പോ ചെറിയ ലാഗ് അടിക്കും ഞാനെന്തു ചെയ്യാനാ അവനു പ്രേമിക്കാനറിയില്ല. . എൻ്റെ കലിപ്പന് മൂക്കത്താ ദേഷ്യം, അപ്പോ ആ ലാഗ് നിങ്ങൾ അങ്ങ് സഹിച്ചേര് ‘.
പാലിയം തറവാട് , പേരു കേട്ട തറവാടാണ്, കാശിൻ്റെ കാര്യത്തിൽ പറയുകയും വേണ്ട, ഞാൻ ഇവിടുത്തെ രാജകുമാരി. എല്ലാവരുടെയും കാന്താരി.
രാജശേഖരൻ തമ്പിയുടെയും ലക്ഷ്മി അമ്മയുടെയും ഏക മകൾ, ഏകമകൾ എന്നു വെച്ചാൽ പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളു… എനിക്കു മുകളിൽ മൂന്ന് മൂരിക്കുട്ടൻമാരുണ്ട്.
എൻ്റെ മൂത്ത ഏട്ടൻ, അർജുനൻ തമ്പി , ആൾ MBA ഒക്കെ കഴിഞ്ഞ് അങ്ങ് അമേരിക്കയിലാ … ഞങ്ങളുടെ തന്നെ ബിസിനസ് നോക്കി നടത്തുന്നു. ഭാര്യ രേവതി, അവിടെ ബിസിനസിൽ ചേട്ടനെ ഹെൽപ്പ് ചെയ്യുന്നു , ഒരു കൊച്ചു കാന്താരിയുണ്ട് അനാമിക. രണ്ടിൽ പഠിക്കുന്നു.
രണ്ടാമത്തെ ആൾ ഡോക്ടർ ആണ് , പേര് അഖിലേഷ് തമ്പി , ആൾക്ക് പെണ്ണു നോക്കാൻ അമ്മ ഒച്ചപ്പാടു തുടങ്ങി, കക്ഷി കൂടെ ഉള്ള ഒരു ഡോക്ടറുമായി കട്ട പ്രണയത്തിലാണ് എന്ന കാര്യം എനിക്കു മാത്രം അറിയുന്ന രഹസ്യം.
എനി ഒടുക്കത്തെ ഏട്ടൻ, എൻ്റെ ശത്രു, പാരവെപ്പിൻ്റെ ഉസ്താദ് , അനിരുദ്ധ് തമ്പി , ആളും MBA കഴിഞ്ഞു നാട്ടിലെ ബിസിനസ് നോക്കി നടത്തുന്നു.
ഈ തെണ്ടികൾ ഒക്കെ മുടിഞ്ഞ പഠിപ്പു പഠിച്ചത് കൊണ്ട് നമ്മുടെ തലയിലും പഠിപ്പിൻ്റെ ഭാരം കേറ്റാൻ എൻ്റെ അമ്മ, എന്നെയൊക്കെ വേഗം കെട്ടിച്ചയച്ചിരുന്നേ ഞാൻ രക്ഷപ്പെട്ടെനെ.
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, ഇന്ന് ഞാൻ കേളേജിൽ ആദ്യമായി പോകാനൊരുങ്ങുകയാ….. പേരിനു പിന്നിൽ ഒരു ഡിഗ്രി വേണം അതിവരുടെ ഒക്കെ വാശിയ , അല്ലാതെ നമുക്കിഷ്ടമൊന്നുമില്ല.
പിന്നെ നമ്മൾ കേളേജിൽ പോകുന്നത് തന്നെ അടിച്ചു പൊളിക്കാനാണ്. ലൈഫ് ഒന്ന് എൻജോയ് ചെയ്യണം, പപ്പയുടെ കാശ് കൊറച്ച് പൊടിക്കണം അത്ര തന്നെ , അല്ലാതെ നമ്മളെക്കൊണ്ട് മല മറക്കാനൊന്നും ആവില്ലേ……
അച്ഛൻ്റെ ചുന്ദരി മോളാണ് ഞാൻ, ഞാൻ പറഞ്ഞാ അച്ഛന് മറുവാക്കില്ല, ഏട്ടൻമാർക്കാണേ ഞാൻ ജീവനാണ്. തല്ലുകൂടിയും ചീത്ത വിളിച്ചു ഞാൻ അവരുടെ കാന്താരിയായി , എന്തൊക്കെ വന്നാലും അവരുടെ മുന്നിൽ ഞാൻ മാത്രമേ ജയിക്കാറുള്ളു, സത്യം പറഞ്ഞാ ആ പരട്ടകൾ തോറ്റു തരും അത്രയ്ക്ക് സ്നേഹാ
ഈ വീടില് എനിക്കിഷ്ടമല്ലാത്തത് അമ്മയെ മാത്രമാ, അഭിനെ ആകെ തല്ലാറ് അമ്മ മാത്രാ, അച്ഛനോ ഏട്ടൻമാരോ ഇല്ലാത്ത സമയത്ത് മാത്രമേ തല്ലു അല്ലേ അമ്മക്കറിയാം,
രാവിലെ എഴുന്നേൽക്കാനും അടുക്കളേ കേറാനും അമ്മയുടെ ഉപദേശം കേട്ടാ നമ്മുടെ തൊലി ഉരിഞ്ഞു പോകും , അമ്മയാണ് പോലും അമ്മ ഒരു സ്നേഹവും ഇല്ലന്നേ , അല്ലേ അഭിയോട് ഇങ്ങനെ പറയോ നിങ്ങൾ തന്നെ പറ,
സമയം ഏഴര, ലക്ഷ്മിയമ്മ അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്. ആ സമയം ലക്ഷ്മിയമ്മ എന്തോ ഓർത്ത പോലെ, പിന്നെ ലക്ഷ്മിയമ്മയുടെ ശബ്ദം ഉയർന്നത് പെട്ടെന്നായിരുന്നു.
ആ പെണ്ണിതു വരെ എഴുന്നേറ്റില്ലേ…..
പത്രം വായിച്ചു കൊണ്ടിരുന്ന ശേഖരനാണ് അതിനു മറുപടി കൊടുത്തത്.
അവളുറങ്ങട്ടെ എൻ്റെ ലക്ഷ്മി എന്തിനാ നീ അതിനെ വെറുതേ…
ദേ…. മനുഷ്യാ… നിങ്ങളാ അവളെ പുന്നാരിച്ച് വശളാക്കിയത്
നീ നിൻ്റെ പണി നോക്കിയേ ലക്ഷ്മിയേ….
ദേ മനുഷ്യാ വേറെ ഒരു വീട്ടിൽ കേറി ചെല്ലേണ്ട കൊച്ചാ അത്
അവൾ ചെറിയ കുട്ടിയല്ലേടി
ദേ മനുഷ്യാ എന്നെക്കൊണ്ട് പറയിപ്പിക്കരുത്, അർജുനെ പെറ്റിടുമ്പോ എൻ്റെ വയസെത്രയായിരുന്നു. ഓർമ്മ കാണോ ആവോ…..
നി നിൻ്റെ പാട് നോക്കിയെ രാവിലെ തന്നെ
നിങ്ങക്കെന്താ, നാളെ ഒരു കല്യാണം കഴിഞ്ഞാ പണിയറിയാത്ത മോളെ ചൊല്ലി കുറ്റം മൊത്തം എനിക്കല്ലേ…’
അതു നീ പേടിക്കണ്ട , അവളുടെ കല്യാണം കഴിയുമ്പോ അവളുടെ കുടെ നിന്നെയും വിടാം അവിടെ പണിയെടുക്കാൻ ആളാവല്ലോ
നിങ്ങക്കെൻ്റെ വായിന്ന് രാവിലെ തന്നെ കേക്കണം എന്ന് വല്ല നേർച്ചയുമുണ്ടോ?
ഈ സമയം ഒരു കാർ പടി കടന്നു വന്നു. അതിൽ നിന്നും അനിരുദ്ധ് ഇറങ്ങി വന്നു.
എന്താ ഇവിടെ രാവിലെ തന്നെ ഒരു ഒച്ചപ്പാട്.
ടാ…. അനു… മോനേ…. ആ പെണ്ണിതുവരെ എഴുന്നേറ്റിട്ടില്ല.
ഇല്ലേ അവളെ ഇന്നു ഞാൻ
അനു [അച്ഛൻ്റെ ശബ്ദം ഉയർന്നു അതവനുള്ള താക്കീതാണ് ]
അച്ഛനൊന്നു മിണ്ടാതിരുന്നെ എത്ര കാശ് ചെലവാക്കി വാങ്ങിയ സീറ്റാ….
ടാ…… അവളുടെ കാര്യത്തിൽ കാശിൻ്റെ കണക്കു പറയാൻ മാത്രം നീ വളർന്നില്ല.
കണക്കു പറഞ്ഞതല്ല അച്ഛാ… അതൊരു ഡിഗ്രി പാസായി കണ്ടാ മതി. വിഷമം കൊണ്ട് പറഞ്ഞതാ, …. അല്ലെ ആദ്യ ദിവസം തന്നെ അവൾ ലീവാക്കും.
മക്കളെ കുറിച്ച് നന്നായി അറിയുന്ന ശേഖരൻ പിന്നെ ഒന്നും സംസാരിച്ചില്ല. കാന്താരി ഇന്നു വേണേ…. ലീവാക്കാനും മടിക്കില്ല. അതിനു കുട്ടു പിടിക്കുക തന്നെ തന്നെയാണ്.
🌼🌼🌼🌼🌼
ചന്തിക്കു കിട്ടിയ പെടയിൽ തുള്ളിച്ചാടി എഴുന്നേറ്റു നമ്മുടെ കഥാനായിക. കൺമുന്നിൽ അനുവിനെ കണ്ടതും അവൾ കാറി.
അച്ഛാ…….
മകളുടെ അലറൽ കേട്ടതും പത്രം വലിച്ചെറിഞ്ഞ് ശേഖരൻ അവളുടെ മുറിയിലേക്ക് പാഞ്ഞു.
അച്ഛനെ കണ്ട നിമിഷം അഭി അവളുടെ അഭിനയ മികവ് പുറത്തെടുത്തു. നിറകണ്ണുകളോടെ അവൾ അച്ഛനെ നോക്കി ചിണുങ്ങി.
അച്ഛാ ഈ നാറിയെന്നെ തല്ലി.
‘അതു കേട്ടതും ശേഖരൻ അനുവിനെ ഒരു നോട്ടം നോക്കി, അടുത്ത നിമിഷം തന്നെ അനു സ്കൂട്ടായി , അല്ലെ ചിലപ്പോ അച്ഛൻ അവനെ ചുവരിൽ ചുമർചിത്രം. ആക്കുമെന്ന് അവനു നല്ലപോലെ അറിയാം.
അവൾ കരഞ്ഞാ പിന്നെ ഇവിടെ പലർക്കും പ്രാന്ത് പിടിക്കും, താനും അതിലൊരാളാണ് എന്നത് സത്യം ഇപ്പോ അവളുടെ കരച്ചിലിനു താനാണ് കാരണം.
ശേഖരൻ തൻ്റെ മകളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ആ വാത്സല്യം നുകരുമ്പോ അനുവിന് പാര പണിത ആത്മസംതൃപ്തിയും അവൾ നുകർന്നു.
എന്നാൽ തനിക്കു കിട്ടിയ അടിയുടെ പകരം വീട്ടൽ തീർന്നില്ല. അവൾ തൻ്റെ കുശാഗ്ര ബുദ്ധി ചികഞ്ഞു കൊണ്ടിരുന്നു. 🌼🌼🌼🌼🌼
അനു തൻ്റെ മുറിയിൽ കിടക്കുന്ന സമയം, അവൻ്റെ ഫോൺ റിംഗ് ചെയ്തു നോക്കിയപ്പോ അഖിലേഷ് കേളിംഗ്. ഏട്ടൻ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് അവൻ ചിന്തിക്കാതിരുന്നില്ല.
കോൾ അറ്റൻഡ് ചെയ്തതും ചീത്ത വിളിയുടെ പൂരമായിരുന്നു. തൃശ്ശൂർ പൂരത്തിന് അമിട്ടു കൊളുത്തിയ പോലെ, കാരണമോ അതാണ് രസം, അഭിയുടെ അടുത്ത അമ്പ്, അതെ അതു തന്നെ. അവളെ തല്ലിയതാണ് ഇവിടെ പ്രശ്നം.
സംഗതി വൃത്തിക്ക് നന്നായി പൊലിപ്പിച്ച് തന്നെ അഭി ചേട്ടനെ പറഞ്ഞു സെറ്റാക്കിയിയിട്ടുണ്ട് അത് അനുവിനും മനസിലായിട്ടുണ്ട് അഭിയുടെ കാര്യമായതിനാൽ മറുത്തൊന്നും പറയാതെ കേൾക്കുക മാത്രം ചെയ്യാനെ അവനും കഴിയുകയൊള്ളു.
ഒടുക്കം പൂരം കഴിഞ്ഞ് കൊടിയുമിറക്കി അവൻ പോയപ്പോ പാവം അനു ഒരു ദീർഘ ശ്വാസം എടുത്ത് , ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല അഭിയെ കുറിച്ച്.
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ…? ഏതു നേരത്താണോ തനിക്കങ്ങനെ ചെയ്യാൻ തോന്നിയത്.
രാവിലെ തന്നെ ചിത്ത വിളി കേട്ടതിൻ്റെ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.
അർജുനേട്ടൻ അറിയാത്തത് നന്നായി അല്ലേ…. ഇതൊന്നുമല്ല. ചിന്തിച്ചു തീർന്നില്ല ദേ വരുന്നു അർജുനൻ കേളിംഗ്……
ഈ പെണ്ണെന്നെ ഇന്നു കൊലക്ക് കൊടുക്കും….. എനി ഇതിനെ എങ്ങനെ തണുപ്പിക്കും. അവളെ തല്ലിയതിന് കെട്ടിയിട്ട് തല്ലിയ മനുഷ്യനാ….. ആ വിളിക്കുന്നത് അതും അവളെ തല്ലിയത് ചോദിക്കാൻ .
അമേരിക്കയിലായത് നന്നായി അല്ലേ അന്നു പറഞ്ഞ പോലെ എൻ്റെ കൈ…. അയ്യോ……
പേടിയോടെ അവനാ കോൾ എടുത്തതും തെറിയുടെ വെടിക്കെട്ടുകൾ ഉയർന്നതും ഒന്നിച്ച്, അനുവിനെ ഒന്നു സംസാരിക്കാൻ പോലും ഏട്ടൻ അനുവദിച്ചില്ല.
ഇവൻ അമേരിക്കയിൽ തന്നെയാണോ, ഇത് കൊടുങ്ങല്ലൂര് നിക്കുന്ന പോലുണ്ട്, തൻ്റെ ഏട്ടൻ്റെ കാതടക്കുന്ന തെറി വിളിക്കു മുന്നിൽ അവൻ ചിന്തിച്ചു. പോയതാണേ……
കുറേ ചീത്ത വിളിച്ചു ഒടുക്കം അർജുനന് മതിയായപ്പോ അവൻ അനുവിനെ വിട്ടു. കോൾ കട്ടായതും അനു ഒന്നു ചിരിച്ചു.
ഇന്നത്തെ ദിവസം പൊളി
🌼🌼🌼🌼🌼
കുളിച്ചൊരുങ്ങി, ബ്യൂ കളർ ടൈറ്റു ജീനും വൈറ്റ് കളർ ടോപ്പും അണിഞ്ഞവൾ കണ്ണാടിയുടെ മുന്നിൽ സ്വന്തം അഴക് നോക്കി കണ്ടു.
രാവിലെ ക്ലാസ്സിലേക്ക് പോകാനായി അവൾ ഇറങ്ങി. ആരും കാണാതെ പമ്മി പമ്മി ഉമ്മറ വാതിൽക്കൽ എത്തിയതും ലക്ഷ്മിയമ്മ പൊക്കി .
ടി കഴിച്ചിട്ടു പോടി
എനിക്കൊന്നും വേണ്ട ഈ ഒണക്കപ്പുട്ട്
കരണം നോക്കി ഒന്നു പെടക്കണ്ട വർത്താനമല്ലേ അവൾ പറഞ്ഞത് നിങ്ങൾ തന്നെ പറ, അതിരാവിലെ എഴുന്നേറ്റ് അമ്മമാർ ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ ഭർത്താവിനും മക്കൾക്കും വേണ്ടിയല്ലേ……
പാവം ലക്ഷ്മിയമ്മ, കലി തുള്ളി നിൽക്കുകയാ എന്തു ചെയ്യാം, യോഗമില്ല അമ്മിണിയേ…. പായ മടക്കിക്കോ…. അതാ അവസ്ഥ. ശേഖരേട്ടനും അനുവും വീട്ടിലുണ്ട്.
ഇവളെങ്ങാനും ഇപ്പോ കാറിയാ, ശേഖരേട്ടൻ ഭരണിപ്പാട്ടു പാടും അതുറപ്പാ . പിന്നെ അനു അവൾ ഇറങ്ങിയാ , ഇവൾ വരുന്നവരെ ചെവി തല തരില്ല , ചെറിഞ്ഞുകൊണ്ടിരിക്കും ഇവളെ തല്ലിയതും പറഞ്ഞ്
ലക്ഷ്മിയമ്മ ഒരുവിതം ദേഷ്യം ഒക്കെ അടക്കി, അവളെ ഒരു ഗ്ലാസ്സ് പാലു കുടുപ്പിച്ച് അടുക്കളയിലേക്ക് പോയി. തൻ്റെ കാറെടുക്കാനായി പോയ അവളുടെ കണ്ണുകൾ അനുവിൻ്റെ പുത്തൻ പുതിയ റേഞ്ച് റേവറിൽ പതിഞ്ഞു.
രാവിലെ എനിക്കിട്ട് ഒണ്ടാക്കിയതല്ലെ കാണിച്ചു തരാം
അതും പറഞ്ഞു അഭി ഒച്ചയുണ്ടാക്കാതെ അനുവിൻ്റെ മുറിയിൽ കയറി, ആ സമയം അനു കളിക്കുകയായിരുന്നതിനാൽ അവളുടെ കാര്യം എളുപ്പമായി. ഡ്രോയർ തുറന്ന് കാറിൻ്റെ കീയെടുത്തി അവൾ കാറിനരികിലേക്ക് ഓടി.
പതിയെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. ഈ സമയം ബാൽക്കണിയിൽ തല തോർത്തിക്കൊണ്ട് വന്ന അനു.
അയ്യോ…. എൻ്റെ കാറ്…… നിക്കെടി…
എവിടെ ആ കാർ ഗേറ്റും കഴിഞ്ഞു ചീറി പാഞ്ഞു.
🌼🌼🌼🌼🌼
കോളേജിൽ ഫസ്റ്റ് ഡേ .. അതും റേഞ്ച് റോവറിൽ അഭി ഫുൾ ത്രില്ലിലാണ്, പിന്നെ അനുവിന് നല്ലൊരു പണി കൊടുത്ത സന്തോഷവും.
വണ്ടി ഓടിക്കുമ്പോഴും അവളുടെ ചിന്ത അനു നശിപ്പിച്ച ആ സ്വപ്നമായിരുന്നു. ഒട്ടുമിക്ക ദിവസവും താനാ സ്വപ്നം കാണും, തന്നെ തേടി വരുന്ന രാജകുമാരൻ, ഒരിക്കലും ആ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല.
ജീവിതത്തിലോ ഒരു രാജകുമാരനില്ല എന്നാ സ്വപ്നത്തിലെങ്കിലും ഒന്നാസ്വദിക്കാൻ അതും സമ്മതിക്കില്ല.
അനുവിനോട് ഇന്നു അഭിക്ക് ദേഷ്യം കൂടാൻ പ്രധാന കാരണവും അതു തന്നെ ആ മുഖം തിരിച്ചവൻ നോക്കാൻ പോയ നിമിഷമല്ലെ തന്നെ ഉണർത്തിയത്
ഠപ്പേ………
നമ്മുടെ റേഞ്ച് റോവർ ഇടിച്ച് ഒരു ബൈക്ക് നിരങ്ങി പോകുന്നു. ആദ്യം അഭിയുടെ കൈ കാലുകൾ ഒന്നു വിറച്ചു, പാലിയം തറവാട്ടിലെ രാജകുമാരി ഭയക്കുവോ , അവൾ സടകുടഞ്ഞെഴുന്നേറ്റു.
കൈയിലെ രക്തം നോക്കി ,ഒരു ചെറുപ്പക്കാരൻ കാറു നോക്കി വരുന്നത് അവൾ നോക്കി നിന്നു.
കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ്, കട്ട താടി, വെളുത്ത നിറം , നല്ല ഉറച്ച ശരീരം. ഒരു നിമിഷം അവൾ നോക്കി നിന്നു പോയി.
തൻ്റെ കാറിൻ്റെ ഗ്ലാസിൽ ആരോ തട്ടിയപ്പോ ആണ് കക്ഷിക്ക് ബോധം വന്നത്. അവൾ ഡോർ തുറന്ന് പുറത്തിറങ്ങി.
എവിടെ നോക്കിയാടി, വണ്ടി ഓടിക്കുന്നത്
ടി, പോടി, വിളി വേണ്ട , കാശെത്രയാ വേണ്ടത് അത് പറഞ്ഞാ മതി.
ഒരു പുച്ഛഭാവത്തോടെ അതവൾ പറഞ്ഞതും കിട്ടി കരണത്ത് ഒന്ന്. സ്വർഗ്ഗം കണ്ടു പോയി പാവം, അമ്മാതിരി അടിയാ കാട്ടിയത്.
ടാ….. ആദി….
നീയൊന്ന് മിണ്ടാതിരിയെടാ ചാത്താ….. ഇവക്കെ ഒന്നിൻ്റെ കുറവ് ഉണ്ട്
അഭി കണ്ണുനീർ ഒഴുക്കിക്കൊണ്ട് അവനെ നോക്കി നിന്നു, എന്നാൽ അവൻ ഇപ്പോഴും കലിപ്പ് മോഡിൽ തന്നെ.
ഒരു പെണ്ണെന്നു പോലും ചിന്തിക്കാതെ തന്നെ തല്ലിയവനെ കൊല്ലാനുള്ള ദേഷ്യം അവൾക്കുണ്ട്. പക്ഷെ അവളുടെ കണ്ണിര് കാണാൻ ഇപ്പോ ആരുമില്ലാത്ത അവസ്ഥയായി പോയി.
രാവിലെ തന്നെ ഓരോന്നു കുറ്റിയും പറച്ചിറങ്ങും മനുഷ്യനെ മെനക്കെടുത്താൻ
അവൻ കലിപ്പു മൂഡിൽ നിൽക്കുന്നതു കണ്ട് ചാത്തൻ അവനെ പിടിച്ചു മാറ്റി, ആളുകൾ കൂടാൻ തുടങ്ങിയതും അഭി കാറെടുത്തു മുന്നോട്ട് ചീറി പാഞ്ഞു. അവൾക്ക് അവളുടെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
അതായിരുന്നു അവരുടെ ശത്രുതയുടെ തുടക്കവും, അവരുടെ പ്രണയത്തിൻ്റെ തുടക്കവും. പരസ്പരം അടി കൂടി, മത്സരിച്ച്, വാശി തീർത്ത്, തെറി വിളികളും, കരച്ചിലും ഒടുക്കം കട്ട പ്രണയവും, വിരഹവും .
അവരുടെ പ്രണയമാണിത് കട്ടക്കലിപ്പനെ പ്രണയിച്ചു കാത്തിരിക്കുന്ന ഒരു കൊച്ചു കാന്താരിയുടെ കഥ.
(തുടരും)
Comments:
No comments!
Please sign up or log in to post a comment!