അസുരഗണം

ഞാൻ ഈ സൈറ്റിലെ ഒരു സ്ഥിരംവായനക്കാരനാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ഉണ്ടായിരിക്കും. പിന്നെ ഇത് ഒരിക്കലും ഒരു കമ്പിക്കഥ അല്ല . ഈ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ്

ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി

( പൊള്ളാച്ചിയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ നിന്നും)

അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക്  നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു

( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്)

രേണുക : ഇപ്പോൾ കൊണ്ടുവന്ന ആദിത്യ വർമ്മ കൂടെയുള്ളവർ ആരെങ്കിലുമുണ്ടോ

അവിടെ കുറേ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ അവിടേക്ക് വന്നില്ല

രേണുക : ആരുമില്ലേ

അവൾ ദേഷ്യത്തോടെ തിരികെ ഓപ്പറേഷൻ റൂമിലേക്ക് പോയി അവിടെ സീനിയർ നേഴ്സ് കോകില ഉണ്ടായിരുന്നു രേണുക അവളോട് പറഞ്ഞു

രേണുക : ചേച്ചി ആ രോഗിയുടെ കൂടെ ആരും തന്നെ ഇല്ല ഇനി എന്ത് ചെയ്യും ചേച്ചി

കോകില: അറിയില്ല അയാളുടെ ആരോഗ്യനില വളരെ മോശമാണ്. എത്രയും പെട്ടെന്ന് ബ്ലഡ് വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു ഇനി എന്ത് ചെയ്യും. എന്തായാലും ഡോക്ടറോടു ചോദിക്കാം.

കോകില ഡോക്ടറോട് സംസാരിച്ചു അവർ തന്നെ പെട്ടെന്ന് അവിടെയുള്ള ബ്ലഡ് ബാങ്കിൽ നിന്ന് A+ ബ്ലഡ് അറേഞ്ച് ചെയ്തു കൊടുക്കാൻ പറഞ്ഞു

അന്നുരാത്രി യോടു കൂടി ആദിത്യൻ അപകടനില തരണം ചെയ്തു അതേസമയം രേണുക തന്റെ ഡ്യൂട്ടി കഴിഞ്ഞു പോവാൻ നിൽക്കുകയാണ് അപ്പോഴാണ് അങ്ങോട്ട് കോകില വരുന്നത് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം രേണുക ചോദിച്ചു

രേണുക : ചേച്ചി നാളെ എനിക്ക് വീട്ടിലേക്ക് പോണം എന്നു പറഞ്ഞല്ലോ ഇപ്പോൾ സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയുന്നു എന്താ ചെയ്യുക ചേച്ചി

കോകില: അയാളോട് പോകാൻ പറ നീ ധൈര്യമായി പൊക്കോ

രേണുക:ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. ആ ഞാൻ എന്തായാലും നാളെ പോകും. അപ്പോ ശരി ചേച്ചി

അവൾ നേരെ  ബസ് കേറി അവൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോയി. ഇന്നത്തെ ജോലി കാരണം നല്ല ക്ഷീണത്തിൽ ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ കുളിച്ച് ഭക്ഷണം കഴിച്ചു കിടന്നു.

പിറ്റേന്ന് കാലത്ത് രേണുകയെ ഞെട്ടിച്ചു കളഞ്ഞത് അന്നു വന്ന ആ പേപ്പർ വാർത്തയാണ്.



നെടുങ്കണ്ടം വധക്കേസ് പ്രതി ആദിത്യ വർമ്മ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയച്ചു.

ആ വാർത്തയുടെ അടിയിൽ കണ്ട ഫോട്ടോ  അവളുടെ മനസ്സ് ഒന്നു കിടുങ്ങി. ഇന്നലെ ഹോസ്പിറ്റൽ കണ്ട അതേ ആൾ.അവൾ വേഗം തന്നെ റെഡിയായിഹോസ്പിറ്റലിലേക്ക് പോയി.

ആദ്യം തന്നെ ചെന്നത് കോകിലയെ അന്വേഷിച്ചാണ്. അപ്പോഴാണ്  കോകില വരുന്നത് അവൾ കണ്ടു. അവൾ വേഗം തന്നെ ആ പേപ്പർ വാർത്ത അവർക്ക് കാണിച്ചു കൊടുത്തു. പക്ഷേ കോകില യുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും തന്നെ ഇല്ല

രേണുക : എന്നാലും ചേച്ചി അഞ്ചുപേരെ കൊന്ന പ്രതിയെ ആണോ നമ്മൾ സഹായിക്കുന്നത്.

കോകില : ഇവിടെ വരുന്ന രോഗികൾ അത് കള്ളനോ കൊലപാതകിയോ ആയിക്കോട്ടെ നമുക്ക് നമ്മുടെ ജോലി അവരെ ശുശ്രൂഷിക്കുക എന്നതാണ്. ആ കടമ നമ്മൾ ചെയ്യണം അത് വെറും പൈസയ്ക്ക് വേണ്ടിയല്ല അതു നമ്മുടെ ദൗത്യമാണ് അത് ഒരിക്കലും മാറാൻ പാടില്ല

രേണുക: ആ എന്തെങ്കിലുമാകട്ടെ എന്തായാലും ഞാൻ അയാളുടെ അടുത്തേക്ക് പോകില്ല അത് ഉറപ്പാണ്

കോകില: അങ്ങനെ ഒരിക്കലും നമ്മൾ മനസ്സിൽ വിചാരിക്കാൻ കൂടി പാടില്ല. കാരണം നമ്മളെ വിശ്വസിച്ച് ഒരു ജീവൻ അമ്മയുടെ അടുത്ത് എത്തിക്കുമ്പോൾ ആ വിശ്വാസത്തെ ഒരിക്കലും തകർക്കരുത്.

രേണുക : സോറി ചേച്ചി ആ പത്രവാർത്ത കണ്ടപ്പോൾ അറിയാതെ ഞാനും ഒരു സാധാരണ മനുഷ്യൻ ആയിപോയി. അങ്ങനെ ചിന്തിച്ചു പോയി

കോകില : ഹാ കുഴപ്പമില്ല. നീ എന്തായാലും നാട്ടിൽ പോയി വാ. അമ്മയോടും അനിയത്തിയോട് അന്വേഷിച്ചു പറയണം

രേണുക : തീർച്ചയായും പറയാം ചേച്ചി

അവൾ അവിടുന്ന് നേരെ ബസ് സ്റ്റോപ്പിലേക്ക് പോയി. പാലക്കാട്ട് ലേക്കുള്ള ബസ്സ് പിടിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം മാത്രമേ ഉള്ളൂ. പത്തു മണിയോടുകൂടി പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി. അവിടെനിന്ന് അവളുടെ കൊച്ചു ഗ്രാമമായ തേൻകുറിശ്ശി യിലേക്ക് പുറപ്പെട്ടു. അവിടെ അവളെ കാത്തിരിക്കാൻ അമ്മയും അനിയത്തിയും മാത്രമേയുള്ളൂ. അച്ഛൻ ശിവരാമൻ മൂന്നുവർഷം മുമ്പ്

മരണപ്പെട്ടു അതിനുശേഷം ആ കുടുംബത്തിന്റെ ബാധ്യത മുഴുവൻ അവളുടെ തലയിൽ ആണ്. അച്ഛൻ വരുത്തിയ കടങ്ങളും മറ്റു അവളും അമ്മയും  ചേർന്ന് വീട്ടി കൊണ്ടിരിക്കുകയാണ്. നഴ്സിംഗ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അച്ഛന്റമരണം.അറ്റാക്ക്ആയിരുന്നു .സന്തോഷത്തോടുകൂടി ജീവിതം മുൻപോട്ടു പോകുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം സംഭവിച്ചത് അതിനുശേഷം വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ നോക്കിയത്.  നഴ്സിംഗ് പഠനം കഴിഞ്ഞതും പെട്ടെന്ന് തന്നെ ജോലി അന്വേഷിച്ചു തുടങ്ങി.
അനിയത്തിയുടെ പഠിപ്പ് വീട്ടിലേക്ക് ചിലവുകൾ പിന്നെ കുറച്ചു കടങ്ങളും അങ്ങനെയാണ് ഒരു സുഹൃതവഴിയാണ് ഈ ജോലി കിട്ടിയത് . അവൾ കവലയിൽ ബസ് ഇറങ്ങി പാടവരമ്പിലൂടെ അങ്ങേ അറ്റത്ത് കാണുന്ന ഒരു  ഓടിട്ട വീട് അതായിരുന്നു അവളുടെ സ്വർഗ്ഗം. അവൾ പടി കടന്ന് ഉമ്മറത്തേക്ക് നടന്നു തുളസിത്തറ യുടെ തൊട്ടു അരികിലായി മുളക് ഉണക്കുന്ന അമ്മയെ ആണ് കാണുന്നത് അവൾ നേരെ അമ്മയുടെ അടുത്ത് പോയി

അമ്മ :ആ മോൾ എത്തിയോ. ബസ്സു കിട്ടാൻ വൈകിയോ

രേണുക:ഇല്ല രാവിലെ ഒന്ന് ഹോസ്പിറ്റലിൽ പോയി വരേണ്ട ആവശ്യം ഉണ്ടായിരുന്നു

അമ്മ : ആ നീ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും അമ്മ ചായ എടുക്കണം

രേണുക : ആ ശരി അമ്മ

അവൾ ബാഗുമായി അകത്തേക്ക് പോയി പുറകെ അമ്മയും. അവൾ റൂമിലെത്തി ഒരു തോർത്തും എടുത്ത് ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തുവരുമ്പോൾ അമ്മ ചായയുമായി അവിടെ നിൽക്കുന്നു. അവളുടെ കയ്യിൽ ചായ കൊടുത്തു ബാഗിൽ ഇരുന്ന മുഷിഞ്ഞ തുണികൾ എടുക്കുമ്പോൾ ആണ് ആ ന്യൂസ് പേപ്പർ താഴേക്ക് വീണത്. ആ പേപ്പർ എടുത്ത് മറക്കുമ്പോൾ ആ വാർത്ത കണ്ണിൽപെട്ടത്. പെട്ടെന്നുതന്നെ ശരീരം കുഴയുക യും അപ്പോൾ തന്നെ ബെഡിലേക്ക് ഇരിക്കുകയും ചെയ്തു . പെട്ടെന്നുണ്ടായ ആകാതെ രേണുക ഞെട്ടി വേഗം അമ്മയെ പിടിച്ചു എന്നിട്ട് അവൾ ചോദിച്ചു. എന്തുപറ്റി അമ്മ. അവർ ഒന്നും തന്നെ മിണ്ടിയില്ല. തികച്ചും മൗനം പക്ഷേ ആ മുഖത്ത് ഒരു വല്ലാത്ത ഭയമുണ്ടായിരുന്നു,. രേണുക ചോദിക്കുന്ന ഒന്നിനും തന്നെ അവൾ മറുപടി കൊടുക്കാതെ റൂം വിട്ടു പുറത്തേക്ക് പോയി. പിന്നാലെ രേണുകയും അവൾ കുറേ ചോദിച്ചതിനു ശേഷമാണ് അമ്മ അവൾക്ക് ആ പേപ്പർ കൊടുത്തു എന്നിട്ട് അവളോട് പറഞ്ഞു. അമ്മ : നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇത്രയും കാലം ഞാൻ അത് ആരോടും പറയാതെ സൂക്ഷിച്ചുവെച്ചു. ഒരുപക്ഷേ നമ്മളുടെ ജീവൻ തന്നെ ഇല്ലാതെ ആകും പക്ഷേ ഇനി നിങ്ങളറിയണം ആ രഹസ്യം

രേണുക :എന്താണ് അമ്മേ. എന്താണ് പറ്റിയത് എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.

അമ്മ : ഭയപ്പെടണം. നിങ്ങളുടെ അച്ഛന്റെ മരണം അത് വെറുമൊരു അറ്റാക്ക് ആയിരുന്നില്ല ഒരു കൊലപാതകം ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.

അമ്മ പറഞ്ഞ ആ വാക്കു കേട്ട് രേണുക സ്തംഭിച്ചുപോയി

രേണുക : എന്താണ് അമ്മ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. അച്ഛനെ കൊലപ്പെടുത്തി എന്നോ, എന്തിന്,  ആരാണ് അമ്മ : അതേ മോളേ അതു വെറുമൊരു മരണമല്ല. അന്ന് നീ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. അമ്മു സ്കൂളിൽ നിന്നും ടൂർ പോയ ദിവസം.
അന്ന്  അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒന്നും തന്നെ പുറത്തു പറഞ്ഞില്ല. അന്ന് വൈകുന്നേരം ഞാൻ കടയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങിച്ചു വരുമ്പോൾ. നമ്മുടെ വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റ് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു അച്ഛന്റെ ഏതെങ്കിലും കൂട്ടുകാരന്മാർ വന്നതാണ് എന്ന്.  ഞാൻ അങ്ങനെ നടന്നു വണ്ടിയുടെ അടുത്തേക്ക് വരുമ്പോൾ അകത്തുനിന്ന് ഒരു പയ്യൻ ഇറങ്ങി വന്നു ഏകദേശം 23 24 വയസ്സ് മാത്രം പ്രായം. കറുപ്പ് ഷർട്ടും വെള്ളമുണ്ടും ഉടുത്ത് അവൻ ആ വാതിലും കടന്നു പുറത്തും വന്നു . എനിക്ക് ആളെ മനസ്സിലായില്ല. ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.  അവന്റെ കണ്ണ് ചുവന്നിരിക്കുന്നു. അവനെ നോക്കാൻ തന്നെ വല്ലാത്തൊരു ഭയം തോന്നി എനിക്ക്. അവൻ നേരെ എന്റെ അടുത്തു വന്നു ഒന്നു സൂക്ഷിച്ചു നോക്കി എന്നിട്ട് അവൻ ആ ബുള്ളറ്റ് ലേക്ക് കയറി. അവൻ അവിടെ നിന്നും പോയി. എന്റെ മനസ്സിൽ വല്ലാത്തൊരു ഭയം തോന്നി ഞാൻ  വേഗം തന്നെ അച്ഛന്റെ അടുത്തേക്ക് പോയി. ഞാൻ കാണുന്നത് നിലത്ത് കിടന്നു പിടയുന്ന അച്ഛനെയാണ്. വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പോയി അവിടെ എത്തിയ ഉടൻ ICU വിലേക്ക് ആണ് കൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് ഡോക്ടർ വന്നു പറഞ്ഞു ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ് ഒരാൾക്ക് പോയി കാണാം എന്നു പറഞ്ഞു. ഞാൻ അകത്തേക്ക് ചെന്ന് അച്ഛന്റെ അടുത്തിരുന്നു. എന്നോട് രണ്ടേ രണ്ടു കാര്യങ്ങൾ പറഞ്ഞു. ഇന്നു വന്ന ആളെ സൂക്ഷിക്കണം. പിന്നെ നമ്മളുടെ മക്കൾ ഇതൊന്നും അറിയരുത് പറഞ്ഞു തീരും മുൻപേ ആ ശ്വാസം നിലച്ചു. അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മ പൊട്ടിക്കരയാൻ തുടങ്ങി. എനിക്കാണെങ്കിൽ ആകെ ഒരു മരവിപ്പ് ആയിരുന്നു. അച്ഛനെ കുന്നും എന്ന് കേട്ടപ്പോൾ കൈയും കാലും വിറക്കാൻ തുടങ്ങി. കുറച്ചു സമയത്തെ മൗനത്തിനുശേഷം. രേണുക : ആരാണ് അയാൾ അമ്മ ആ പേപ്പർ എന്റെ കയ്യിൽ തന്നെ  ഫോട്ടോ കണ്ടു ഞാൻ വിറച്ചു. അതെ അവൻ തന്നെ ആദിത്യ വർമ്മ. നെടുങ്കണ്ടം വധക്കേസ് പ്രതി. അവൾ ഓടി റൂമിലേക്ക് കയറി കട്ടിലിൽ കിടന്ന് കരഞ്ഞു . ആ കരച്ചിലിന് അവസാനം

Comments:

No comments!

Please sign up or log in to post a comment!