പ്രണയാർദ്രം
വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ
പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക്
മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത്
പിടിച്ചു….
അവൾ വൃദ്ധന്റെ തോളിൽ
തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ
കൃഷ്ണമണികൾ വിദൂരതയിലേക്ക്
നോക്കുന്നുണ്ട് ….
കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ
അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ
അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ
തലോടിക്കൊണ്ട് പറഞ്ഞു…
“ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ”
വൃദ്ധന്റെ തോളിൽനിന്ന് അവൾ തലപൊന്തിച്ചു…
വൃദ്ധ കവറിൽനിന്നും ആൽബങ്ങളെല്ലാം കട്ടിലിലേക്ക് വച്ചു… ഒരെണ്ണം അവളുടെ കയ്യിലും വച്ചുകൊടുത്തു…
അവൾ അത് ഓരോന്നായി മറിച്ചുനോക്കി….. ജനിച്ചത് മുതലുള്ള ഫോട്ടോകൾ
ക്രമത്തിൽ വച്ചിട്ടുണ്ട് ആ ആൽബത്തിൽ…. മറയ്ക്കുംതോറും
പ്രായം കൂടുന്ന കട്ടി കുറയുന്ന ഫോട്ടോ….. ഇതിനിടയിലെപ്പോളോ വൃദ്ധയുടെ സ്വരം അവളുടെ ചെവിയിൽ പതിച്ചു……
“ഇതാണ് കൃഷ്ണ, ഞങ്ങളുടെ ഒരേയൊരു മോളായിരുന്നു……”
അവൾ ആൽബം മറിച്ചു കൊണ്ടിരുന്നു…..
“ഇരുപതുകൊല്ലം മുൻപ് മരിച്ചു ” ആ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…..
അവൾ ആൽബത്തിൽനിന്ന് കണ്ണെടുത്ത് വൃദ്ധയുടെ മുഖത്തേക്ക് നോക്കി… അവളുടെ കരഞ്ഞുനീലിച്ച കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു ….
വൃദ്ധ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിന്നു….
ഇടറിയാണെങ്കിലും അവളുടെ നാവു ശബ്ദിച്ചു…
എങ്ങിനെ?….
ഒരുനിമിഷത്തെ മൗനമായിരുന്നു അതിനുത്തരം.. ആ നേർത്തമൗനത്തെ കീറിമുറിച്ചു ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ അതിനുത്തരം അവളുടെ ചെവിയിലേക്ക് വന്നെത്തി..
“കാൻസറായിരുന്നു.. ഇരുപത് കൊല്ലം ആയി ഞാനും മുത്തശ്ശനും ഒറ്റക്കായിട്ട്… ”
വാക്കുകൾ ശൂന്യമായിത്തോന്നി അവൾക്ക്….
കോപത്തോടെ ജ്വലിച്ച മുഖത്തെ ചുവപ്പെല്ലാം മാഞ്ഞുപോയി….
എന്തു പറയണമെന്നറിയാതെ നിന്ന അവളുടെ മുഖത്ത് നോക്കി വൃദ്ധ തുടർന്നു….
“പതിനാറുവർഷത്തിനിടക്ക് ഒരിക്കൽപോലും നിനക്ക് അറിയണമെന്ന് തോന്നിയിട്ടില്ലേ, ഞങ്ങൾ നിന്റെ ആരാണെന്ന് …..
അറിയണമെന്ന് തോന്നിയിട്ടില്ലേ….?
“ഉം…….”
“എന്നിട്ട് ഞങ്ങൾ ആരാണ് നിനക്ക്…? ”
അവളുടെ മുഖത്ത് ഗൗരവഭാവം മാറിയിരുന്നില്ല.. എങ്കിലും അവൾക്ക് മിണ്ടാതെയിരിക്കുവാൻ കഴിയില്ലായിരുന്നു..
ഒരിക്കൽ അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്…..
അന്ന് അച്ഛൻ പറഞ്ഞു മുത്തശ്ശിയും മുത്തശ്ശനും ആണെന്ന്….
വൃദ്ധൻ അവളെ ചേർത്ത് പിടിച്ചു…..
“ഞങ്ങൾ നിനക്കാരുമല്ല, അതാണ് സത്യം.”ഒരു നിമിഷത്തെ മൗനത്തിനുശേഷം ആ വൃദ്ധൻ തുടർന്നു…..
“നിന്റെ അച്ഛനെപോലെ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല മോളെ…. അച്ഛനെമാത്രല്ല അമ്മയെപോലെയും. അവനെ ഞങ്ങൾ ആദ്യമായി കാണുന്നത് കൃഷ്ണയെ ചോദിച്ച് ഇവിടെവന്നപ്പോളാണ്…..”
അവളുടെ മുഖത്തമ്പരപ്പ് പടർന്നു…… “അച്ഛന്റെ ലൗവ്വറായിരുന്നോ ചേച്ചി….?
ഗൗരവംപൂണ്ട വൃദ്ധന്റെ മുഖം ചിരിനിറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ആ സമയം….
ഇരുപത്തൊന്നുകൊല്ലം പിന്നിലേക്ക് ആ വൃദ്ധൻ സഞ്ചരിച്ചു.. ആ ഓർമകളിൽ ഇന്നും തെളിഞ്ഞുകിടക്കുന്നുണ്ട്…… അന്ന് നല്ല മഴപെയ്യുന്നുണ്ടായിരുന്നു…..
ശക്തമായ മഴയിൽ മുറ്റത്ത ചെടികൾ
അവർ വീട്ടിലേക്ക് കയറിവരുന്നത് നാലുപേർ നോക്കിനിൽക്കുന്നുണ്ട്. ഒന്ന് അച്ഛനാണ്, അച്ഛൻ ഉത്തരത്തിൽ കൈപിടിച്ചു മഴയിലേക്ക് നോക്കിനില്കുന്നുണ്ട്…. തൊട്ടടുത്തായി അമ്മ തിണ്ണയിലിരിക്കുന്നുണ്ട്…. കാറ്റത്തു മഴ ഉമ്മറത്തേക്ക് വരുന്നത് അവർ കാര്യമായി എടുക്കുന്നുണ്ടായില്ല….
ഉമ്മറത്ത് കസേരയിലായി ചെറിയച്ഛനും ചെറിയമ്മയും ഇരിക്കുന്നുണ്ട്…. ഞായറായതുകൊണ്ട് വെറുതെ വന്നതാണവർ…
അവരുടെ മുന്നിലേക്കായി അവൾ ഉമ്മറത്തേക്ക് ഓടിക്കയറി.. അവൻ മഴകൊള്ളാതെ പടിയിലേക്ക് കയറിനിന്ന് കുടച്ചുരുക്കി…… മാതാപിതാക്കളുടെ മുഖത്ത് അനിഷ്ടഭാവം നിറഞ്ഞുനില്കുന്നുണ്ടായിരുന്നു അപ്പോൾ……
അമ്മയുടെ ചോദ്യത്തിൽ നിന്ന് അത് വ്യക്തമായി മനസിലാവുന്നുണ്ടായിരുന്നു…….
“നിനക്ക് മഴ മാറിയിട്ട് വന്നാൽ മതിയായിരുന്നില്ലേ……?
“അമ്മ മിണ്ടാതെ നിക്ക്” എല്ലാവരുടെയും മുന്നിൽ വച്ചുള്ള ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല…..
“ഇതാരാ? “”അമ്മ വിടാനുദ്ദേശമില്ലായിരുന്നു…..
“ഇതെന്റെ സീനിയറായിരുന്നു അമ്മേ”
അമ്മയുടെ മുഖം മൂടിക്കെട്ടിയ കാർമേഘം പോലെ നിന്നു…..
എങ്കിലും അവർ ആഥിത്യ മര്യാദ മറന്നിരുന്നില്ല…
“മോൻ കയറിയിരിക്ക്… ”
അച്ഛൻ ഒരു കസേരയെടുത്ത് അതിഥികളുടെ അടുത്തായിട്ടു…. അവൻ കസേരയിൽ ചെന്നിരുന്നു…..
“എന്താ പേര്? “ചെറിയച്ഛന്റെ വകയായിരുന്നു ചോദ്യം….
അഖിൽ….
“എന്താ ചെയ്യുന്നേ ഇപ്പോൾ…? ”
ഞാൻ മദ്രാസിൽ ഒരു ലോജിസ്റ്റിക് കമ്പനിയിലാണ്……
ആ സമയം അമ്മ അടുക്കളയിൽ പോയി അവനു ചായ കൊണ്ട് കൊടുത്തു….
സമയം പോകും തോറും മഴയ്ക്ക് ശക്തിയേറിവന്നു…..
“മഴമാറുന്ന ലക്ഷണമില്ലെന്ന് തോന്നുന്നു… മോൻ വേണമെങ്കിൽ ഈ കുടകൊണ്ട് പൊക്കോളൂ.. ”
വേണ്ട അച്ഛാ, നാളെ ഞാൻപോകും. കുട തിരിച്ചു തരാൻ കഴിയുമെന്ന് തോന്നുന്നില്ല എനിക്ക്….
ഞാൻ വന്നത് വേറെ ഒരുകാര്യം പറയാനാണ്….. ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണ്…….. നിങ്ങളോട് ഇത് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി അതുകൊണ്ട്……
അവൾ അമ്മയുടെ അടുത്തേക്കായി നീങ്ങിനിന്നു……. എല്ലാവരും കുറച്ചുനേരം അവളെ തന്നെ നോക്കിനിന്നു…….
അവൻ തുടർന്നു…… ഇതിന്റെ പേരിൽ അവളെ ഒന്നും ചെയ്യരുത്…… നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം സമ്മതിച്ചാൽ മതി……നിങ്ങളും കൂടി ഇല്ലാതെ ഞങ്ങൾക്ക് ഒരു ജീവിതം വേണ്ട….
ചെറിയച്ഛനും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി….. അമ്മ അവളെ രൂക്ഷഭാവത്തോടെ നോക്കി….
“നിന്റെ വീടെവിടാ? ” അച്ഛൻ ചോദിച്ചു…..
“വലിയറമ്പിൽ, ഗാന്ധിപ്രതിമക്ക് അടുത്താണ്… ”
“എന്താ അച്ഛന്റെ പേര്? ”
ഗോപാലൻ…..
ഏത്, അരക്ക് താഴെ തളർന്നുകിടക്കുന്ന തട്ടാൻ ഗോപാലനോ…..
ഉം……
നീ എന്തുകണ്ടിട്ടാടാ ഇവളെ ചോദിച്ചു കേറിവന്നത്? നിനക്ക് ഇവളെ ചോദിച്ചുവാരാൻ എന്ത് അർഹതയാണുള്ളത്…… ?
ചെറിയച്ഛനായിരുന്നു അത്. ആ വാക്കുകളിൽ അനിഷ്ടം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
ഞാൻ എന്തുകണ്ടിട്ടാ നിന്റെ പോലെ ഒരു വീട്ടിലേക്ക് എന്റെ മോളെതരേണ്ടത്………? ഇവളെ മറന്നേക്ക്…… നീ പോയി വീട്ടുകാരെ നോക്കി ജീവിക്ക്….. പ്രായം ആവുമ്പോൾ നിന്റെ ജാതിക്കും നിന്റെ അവസ്ഥക്കും പറ്റിയ ഒരാളെ പോയി കെട്ട്….. ഇവളെ മറന്നേക്ക്…. അച്ഛൻ അപ്പോളും മാന്യതയുടെ ഭാഷ കൈവെടിഞ്ഞിരുന്നില്ല………
ഞാൻ പറഞ്ഞില്ലേ, നിങ്ങൾക്ക് ഇഷ്ടമല്ലാതെ ഞങ്ങൾക്ക് ഒരുമിച്ച് ഒരു ജീവിതം ഉണ്ടാവില്ല….. നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ഇന്ന്.. ഇവിടെവച്ചു ഞങ്ങൾ പിരിയും…. ഞങ്ങളുടെ തീരുമാനമാണത് …….
നിങ്ങളും കൂടെ ഇല്ലാത്ത ഒരു ജീവിതം ഞങ്ങൾക്ക് വേണ്ട…. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം എനിക്ക് വേണം….
അവൻ അല്പം നിർത്തിയിട്ടു വീണ്ടും പറയാൻ തുടങ്ങി…..
നിങ്ങളുടെ മുന്നിലൊന്നും വന്നു നിൽക്കാനുള്ള അർഹത എനിക്കില്ലെന്ന് അറിയാം… ഇവളെ ഇഷ്ട്ടപെടുന്നതിനു മുൻപ് ഒരുപാട് ആലോചിച്ചിരുന്നു…. എത്ര അകത്താൻ ശ്രമിച്ചിട്ടും കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പോയതാണ് …….
ഇത്രേം കാലം ഒറ്റക്കായിരുന്നു, സ്നേഹിച്ചു കൂടെനിക്കാൻ ഒരാളെകണ്ടപ്പോൾ കൊതിച്ചുപോയി ഒരു ജീവിതം….
എന്റെ കയ്യിൽ ഒന്നും ഇല്ല… കഷ്ടപ്പെട്ട് സമ്പാദിച്ച ഈ ജോലി അല്ലാതെ, അവൾക്കും സ്വന്തമെന്ന് പറയാൻ അത് തന്നെയല്ലേ ഉള്ളു…
അവൾ നേടിയ വിദ്യാഭ്യാസം മാത്രമല്ലേ അവൾക്ക് സ്വന്തമുള്ളൂ…. ബാക്കി എല്ലാം അച്ഛൻ ഉണ്ടാക്കിയതല്ലേ…?
ഞങ്ങളുടെ ജീവിതം ഞങ്ങൾക്ക് ഉണ്ടാക്കി എടുക്കാൻ തന്നൂടേ…. അവളെ ഒരിക്കലും വിഷമിപ്പിക്കില്ലെന്ന് പറയില്ല………. പക്ഷേ എനിക്ക് ജീവനുള്ളോടത്തോളം കാലം അവൾ ഒറ്റക്കാവില്ല, ഞാൻ ഉണ്ടാവും കൂടെ……
“ആരോഗ്യമില്ലാത്ത അച്ഛനും , തട്ടാൻമാരും, നീ എന്തൊക്കെ പറഞ്ഞാലും. ആ വീട്ടിലേക്ക് ഞങ്ങളുടെ മോളെ വിടാൻ ഉദ്ദേശിക്കുന്നില്ല…. ” അച്ഛന്റെ വാക്കിനു കനം കൂടി വന്നു…..
ആ കുടുംബത്തിൽ ജനിച്ചതാണോ ഞാൻ ചെയ്ത തെറ്റ്…..? എന്താണെങ്കിലും വീട്ടിൽ കിടക്കുന്ന ആ മനുഷ്യൻ ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ലായിരുന്നു………. അങ്ങിനെ ഒരു കുടുംബത്തിൽ ജനിച്ചത് ഒരു കുറവായിട്ടും എനിക്ക് തോന്നിയിട്ടില്ല……………………
എവിടേം തോൽക്കില്ലെന്നുള്ള വിശ്വാസം എനിക്കുണ്ട്……. ഞങ്ങൾ ഒരുമിച്ചിരുന്നു പഠിച്ചപ്പോൾ ആരും ജാതി പറഞ്ഞുകേട്ടിട്ടില്ല….. ഒരുമിച്ചു കഴിച്ചപ്പോളും ജാതി പറഞ്ഞു കേട്ടിട്ടില്ല…
എന്റെ കൈ മുറിഞ്ഞാലും അവളുടെ മുറിഞ്ഞാലും വരുന്നത് ചോര തന്നെ അല്ലെ….? പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ജാതി തിരിക്കുന്നത്…?
പണ്ട് പൂർവികന്മാർ ചെയ്ത ജോലിയുടെ പേരിലോ…? അങ്ങിനെ നോക്കിയാൽ ഞാൻ ചെയ്യുന്നതും അവൾ ചെയ്യാൻ പോകുന്നതും ഒരേ ജോലി അല്ലെ….? പിന്നെ എങ്ങിനാണ് ഞങ്ങൾ വേറെ ജാതി ആകുന്നത്…?
അതേ ഞങ്ങൾ രണ്ടു ജാതിയാണ്…………………. അവൾ പെണ്ണും , ഞാൻ ആണും… ദൈവം തിരിച്ച ജാതി…… ബാക്കി എല്ലാം മനുഷ്യന്റെ തെറ്റിദ്ധാരണകളാണ്..
എന്നെ വിശ്വാസം ആണെങ്കിൽ അവളെ എനിക്ക് തരണം. ഞങ്ങൾ സന്തോഷം ആയി ജീവിച്ചോളാം …….
“നീ ഇറങ്ങി പോവാൻ നോക്ക്….. നിനക്ക് അവളെ തരാൻ പോകുന്നില്ല.. വാജകടിച്ചതൊക്കെ മതി….. അവൾക്ക് ഞങ്ങൾ കാനഡയിൽനിന്ന് നല്ലൊരു ചെക്കനെ കണ്ടുവച്ചിട്ടുണ്ട്….. നല്ല ശമ്പളവും നല്ല സാഹചര്യങ്ങളും ഒക്കെ ഉള്ള ഒരാൾ…..
ഇനി അവളുടെ പുറകെ നടന്ന് പോകരുത്…… പോവാൻ നോക്ക് നീ…. അച്ഛന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു……
“എല്ലാം നേടിയ ആണിന് മാത്രമേ പെൺകുട്ടികളെ കെട്ടിച്ചു കൊടുക്കുള്ളൂ….
“ശരിയും തെറ്റൊന്നും നീ എന്നെ പഠിപ്പിക്കാൻ നിക്കണ്ട…. ഇറങ്ങി പോയില്ലേ ഞാൻ അത് ചെയ്യണ്ടി വരും…….
കണ്ണുകൾ നിറയുമ്പോളും അവൻ ചുണ്ടിൽ പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു….
പുറത്ത് മഴയൊഴിഞ്ഞത് ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല……ആകാശത്തെ കാർമേഘമെല്ലാം പോയിരുന്നു…ആകാശത്തിൻറ കറുത്ത മുഖപടം മാറ്റി സൂര്യൻ കത്തി ജ്വലിച്ചു…. ജലകണങ്ങളെല്ലാം ആ പൊള്ളുന്ന ചൂടിൽ മാഞ്ഞുപോകുന്നുണ്ടായിരുന്നു……
ഞാൻ പൊക്കോളാം , നിങ്ങളെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ട….. എന്നാലും ഒരു വാക്ക് ചോദിക്കട്ടെ….?
നിറഞ്ഞുനിന്ന കണ്ണുനീർ അവളുടെ കവിളിലൂടെ താഴേക്ക് പതിച്ചു……… അവൻ മറിച്ചൊന്നും പറഞ്ഞില്ല, അവളെ ലക്ഷ്യമാക്കി നടന്നു…….
അവളുടെ മുന്നിൽ നിന്നു അച്ഛൻ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്….. ചെറിയച്ഛനും ചെറിയമ്മയും കസേരയിൽ നിന്നെണീറ്റു….. അമ്മ അവളുടെ അടുത്ത് നിന്ന് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി…….
അവൻ അവളുടെ കണ്ണീരു തുടച്ചു……… കരയല്ലേ…… എനിക്ക് ഉറപ്പ്തന്നതല്ലേ എന്തുണ്ടായാലും കരയില്ലെന്ന്……………..
അച്ഛന്റേം അമ്മേടേം തീരുമാനത്തിന് എന്തെങ്കിലും മാറ്റം വരാണെങ്കിൽ മാത്രം എന്നെ വിളിക്കണം.. ഇല്ലെങ്കിലും നീ സന്തോഷായി തന്നെ ജീവിക്കണം…….
ഞാൻ പോവാ , ഇനി ഞാൻ ഉണ്ടാവുമോ എന്നറിയില്ല നിന്റെ ജീവിതത്തിൽ… നിന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നതുവരെ ഞാൻ കാത്തിരിക്കും……..
അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ… അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒഴുകി….
അച്ഛന്റെ ആദ്യത്തെ ചവിട്ടിൽ തന്നെ അവൻ പുറത്തേക്ക് തെറിച്ചു വീണു…… വീണ്ടും അടിക്കാൻ ചെന്ന അച്ഛനെ ചെറിയച്ഛനും അമ്മയും ചെറിയമ്മയും ചേർന്ന് പിടിച്ചു മാറ്റി….
എങ്ങിനെയാണെന്നറിയില്ല നെറ്റി പൊട്ടിയിരുന്നു അവൻ എഴുന്നേറ്റപ്പോൾ….. അപ്പോളും നിറഞ്ഞകണ്ണുകൾ തുളുമ്പിയിരുന്നില്ല…. അപ്പോളും അവൻ അവളെ നോക്കി പുഞ്ചിരിച്ചിരുന്നു……
ഇരുപത്തൊന്നുകൊല്ലം പിന്നിലോട്ട് സഞ്ചരിച്ച് ആ വൃദ്ധൻ വന്നിരിക്കുന്നു…. വൃദ്ധയെചാരി അവളും ഇനി എന്തെന്നറിയാനുള്ള വെമ്പലോടെ ഇരിക്കുന്നുണ്ടായിരുന്നു…….
“മുത്തച്ഛൻ എന്തിനാ അപ്പോൾ അങ്ങിനെ ചെയ്തെ?.
അന്ന് ഏതൊരു അച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു…. ഇതുവരെ അറിയാത്ത ഒരാൾ സ്വന്തം മോളെ ഉമ്മ വക്കുന്നത് കണ്ടാൽ ഏതച്ഛനാ സഹിക്കാൻ പറ്റുന്നത്……
പത്തുപതിനേഴുകൊല്ലം വളർത്തിയിട്ട് പെട്ടന്ന് ഒരാളുടെ കൂടെ ഇങ്ങിനെയൊക്കെ കാണുമ്പോൾ ഒരച്ഛനും സഹിക്കാൻ പറ്റില്ല…… അതുതന്നെയാ നിന്നെ അച്ഛൻ ബീച്ചിൽവച്ചു കണ്ടപ്പോളും ഉണ്ടായത്….. അവൻ നിന്നെ തൊടുന്നതും നിന്റെ ശരീരത്തിൽ പിടിക്കുന്നതും കണ്ടപ്പോൾ അച്ഛനും ദേഷ്യോം വിഷമോം ഒക്കെ വന്നിട്ടുണ്ടാവില്ലേ….?
നിന്നെ എങ്ങിനെ നോക്കിയതാണ് അച്ഛൻ……..? നീ എങ്ങോട്ട് പോകാൻ ചോദിച്ചാലും അച്ഛൻ വേണ്ടാന്നു പറഞ്ഞിട്ടില്ലല്ലോ…..? എന്നിട്ടും വീട്ടിൽ പറയാതെ നീ പോയില്ലേ… ?നിന്നെ അച്ഛൻ പുറത്ത് ഒരാണിന്റെ കൂടെ ഇങ്ങിനെ കാണുമ്പോൾ എന്തു വിചാരിക്കും.. ?
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല …. അവളുടെ കണ്ണുകൾ നിറഞ്ഞു….. അവൾ ആ മുത്തശ്ശിയുടെ കൈകൾ ചേർത്ത് അവളോടടുപ്പിച്ചു ……..
ആ വൃദ്ധൻ തുടർന്നു…….. “ബീച്ചിലും റോഡിലും പാർക്കിലും ഒക്കെ നടന്നു പെണ്ണിന്റെ മേലും പിടിച്ച്, ഉമ്മവച്ച് നടക്കുന്നതല്ല മോളെ സ്നേഹം……….. ഈ പ്രായത്തിൽ നിനക്ക് അത് മനസ്സിലാവില്ല….. അത് ഈ പ്രായത്തിന്റെ കുഴപ്പം ആണ്…….
ഞാൻ അവന്റെ കൂടെ കറങ്ങാൻ പോയതിൽ എന്താ തെറ്റ്………? എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല… അവളുടെ ശബ്ദത്തിൽ ദേഷ്യത്തിന്റെ അംശം തീരെ കുറവായിരുന്നു…… ആ ശബ്ദത്തിൽ കുറ്റബോധത്തിന്റെ നാമ്പുകൾ മുളച്ചിരുന്നു………
ഒരാളെ ഇഷ്ട്ടപെടുന്നത് തെറ്റല്ല.. അവന്റെ കൂടെ പുറത്ത് പോവുന്നതും തെറ്റല്ല മാളൂ…….
മോളാലോചിച്ചുനോക്ക് പരിസരം മറന്ന് പെരുമാറുന്നത് തെറ്റല്ലേ……? എത്ര പേര് കാണുന്നുണ്ട്…..? നിന്നെ അറിയുന്നവർ അതൊക്കെ വീട്ടിൽ വന്നു പറയുമ്പോൾ അതുകേൾകുന്ന ഞങ്ങൾക്ക് എത്ര വിഷമം ഉണ്ടാവും……?
നിന്നെ ഞങ്ങൾക്കൊക്കെ കുറെ
അത് മുത്തശ്ശൻ ചെയ്ത തെറ്റാണ് മോളെ…. ആ തെറ്റ് എന്തായാലും നിന്റെ അച്ഛൻ നിന്നോട് ചെയ്യില്ല അതുറപ്പാണ്….
“അവന് സ്നേഹത്തിന്റെ വില നന്നായിയറിയാം..”
മുത്തശ്ശി അവളെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു…….
“ഇരുപതു കൊല്ലം ആയി കൃഷ്ണ മരിച്ചിട്ട്……. ഒറ്റമോളായിരുന്നു ഞങ്ങൾക്ക്…ഞങ്ങളുടെ ജീവൻ പോയപോലെ ആയിരുന്നു…………….. ആരും ഇല്ലാതായി. എല്ലാവരും വരാറുണ്ടായിരുന്നു വീട്ടിലേക്ക് , ബന്ധുക്കളും അവരുടെ കുട്ടികളും. കാലം പോകുംതോറും ആരും ഇല്ലാതായി….
അന്നും ഇന്നും ഞങ്ങളുടെ കൂടെ ഉള്ളത് നിന്റെ അച്ഛൻ മാത്രം ആണ്…… നീ ഞങ്ങളുടെ കൊച്ചുമോൾ തന്നെയാണ്…. ആ വൃദ്ധ അവളെ കെട്ടിപിടിച്ചു പറഞ്ഞു…….
വേറെ ആർക്കെങ്കിലും ഇതുപോലെ ചെയ്യാൻ പാറ്റോമോ എന്നറിയില്ല…. കൃഷ്ണയോടുള്ള അവന്റെ സ്നേഹം മനസിലാക്കാൻ ഒരുപാട് കാലം എടുത്തു ഞങ്ങൾക്ക്….. ഇത്രയും കാലം അവൻ കൂടെ ഉണ്ടാവുമെന്ന് ഞങ്ങൾ വിചാരിച്ചില്ല…….. മോളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് മക്കൾ തന്നെയാണ്…………
ആ വൃദ്ധ അവളെ കെട്ടിപിടിച്ചു കരഞ്ഞു….. നേരം നീങ്ങിക്കൊണ്ടിരുന്നു.. മുറ്റത്ത് ഇരുൾ വീണു തുടങ്ങി…….. അവളുടെ കണ്ണിലും നിലാവുദിച്ചു തുടങ്ങിയിരുന്നു……..
മനസ്സിൽ മുഴുവൻ ചോദ്യങ്ങളായിരുന്നു…………… ചോദ്യങ്ങളെല്ലാം ഹൃദയത്തിന്റെ ചുവരിൽ എഴുതിവച്ചിട്ട് അവൾ വൃദ്ധയുടെ കണ്ണീരുതുടച്ചു……..
മാളുവിന് മനസ്സിൽ കുറ്റബോധത്തിന്റെ അലയടികൾ തുടങ്ങിയിരുന്നു….അവൾ കട്ടിലിൽ മേൽക്കൂര നോക്കി കഴിഞ്ഞതെല്ലാം ആലോചിച്ച് കിടന്നു……
പെട്ടന്ന് അവിടെ ഇരുട്ട് വീണു, മുത്തശ്ശി വെളിച്ചം അണച്ചതാണ്….. മുത്തശ്ശി മുറിയിലേക്ക് വന്നത് അവൾ അറിഞ്ഞിരുന്നില്ല……. അവളുടെ അടുത്തായി മുത്തശ്ശി വന്നു കിടന്നു…… “മുത്തശ്ശി ” ആ വിളികേട്ടാൽ അറിയാമായിരുന്നു അവൾക്കെന്തോ ചോദിക്കാനുണ്ടെന്ന്……..
“ഞാൻ ചെയ്തത് തെറ്റാണല്ലേ മുത്തശ്ശി? ”
“മോള് ഓരോന്ന് ആലോചിച്ച് കിടക്കാതെ കിടന്നുറങ്ങ്…….. ഒന്നും ആലോചിക്കണ്ട ഇപ്പോൾ മോള് തെറ്റൊന്നും ചെയ്തിട്ടില്ല…..
നിന്റെ അച്ഛൻ നിന്നെ മുഴുവൻ സ്വാതന്ത്രം തന്നല്ലേ വളർത്തിയത്.. അപ്പോൾ അച്ഛനോട് നിന്റെ ഇഷ്ടങ്ങൾ മറച്ചുവെക്കാൻ പാടുണ്ടോ…?
എന്നിട്ടും നീ അങ്ങനെ ചെയ്തപ്പോൾ അച്ഛനു എന്തുമാത്രം വിഷമായിട്ടുണ്ടാവും……. അച്ഛനു നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ നിന്നെ ശകാരിച്ചത്……
അതിന് നീ അച്ഛനേം അമ്മേനേം വേണ്ടെന്ന് പറഞ്ഞതും , അവരോട് ദേഷ്യപ്പെട്ടതും , അവരെ കുറ്റം പറഞ്ഞതൊക്കെ ശരിയാണോ എന്ന് നിന്റെ മനസാക്ഷിയോട് നീ തന്നെ ചോദിച്ചു നോക്ക്….
നിന്നോട് അത്രേം ഇഷ്ട്ടമുള്ള ആളാണ് നിന്റെ കാമുകനെങ്കിൽ നിന്റെ അവസ്ഥ അറിയാൻ അവൻ ശ്രമിച്ചേനെ…… അവൻ വീട്ടിക്ക് വന്നു നിങ്ങടെ ഇഷ്ട്ടം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ അവനു നിന്നെ ജീവിനാണെന്ന്……. നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യം ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല….. അവനു പ്രണയം അല്ല മോളെ, മുത്തശ്ശിടെ പത്തറുപത് കൊല്ലത്തെ അനുഭവത്തീന്ന് പറയണതാ………
അവൻ അച്ഛനെ പേടിച്ച് വരാതിരിക്കുന്നതാ മുത്തശ്ശി…. അവന് എന്നെ ഭയങ്കര ഇഷ്ട്ടാ…..
“സ്നേഹം ആണെങ്കിൽ പേടിക്കണ്ട ആവശ്യം എന്തിനാ മോളെ….? അവനറിയാം അവൻ ചെയ്തത് ശരിയല്ലെന്ന്…..
നിന്റെ അനുജത്തി ഇങ്ങിനെ നടക്കുന്നത് കണ്ടാൽ നീ എങ്ങിനെ പ്രതികരിക്കുമെന്ന് ആലോചിച്ച് നോക്ക്….?
അവൾ മറുപടിയൊന്നും പറഞ്ഞില്ല……… പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ലെന്ന മട്ടിൽ മറുവശത്തേക്ക് മറിഞ്ഞു കിടന്നു……..
“മോളെ, അച്ഛൻ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. അവനാണ് ഞങ്ങൾക്ക് സ്നേഹം എന്താണെന്ന് കാണിച്ചുതന്നത്….. സ്നേഹത്തിന്റെ മുമ്പിൽ ഞങ്ങളെ എല്ലാവരെയും തോല്പിച്ചവനാണ് അവൻ…….”
മുത്തശ്ശി അവളുടെ തലയിൽ പതുക്കെ തലോടി കൊണ്ടിരുന്നു………..
കൃഷ്ണ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിന്റെ അച്ഛൻ വീട്ടിൽ വന്നു ചോദിച്ചിട്ട് ആറുമാസം ആകുമ്പോളേക്കും അവളുടെ കല്യാണം ഉറപ്പിച്ചതാണ്, മോതിരം മാറിയതാണ്……. അവൾക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ
ജീവിതം കഴിയാറായപോലെ ആയിരുന്നു അവളുടെ സംസാരം….. അന്നാണ് അവള് നിന്റെ അച്ഛനെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത്…..
മുത്തശ്ശിയുടെ മുന്നിൽ ആ ദിവസം വീണ്ടും നടക്കുന്നത്പോലെ തോന്നി……..
അവൾ അച്ഛനെ കെട്ടിപിടിച്ചു ആശുപത്രി മുറിയിൽ ഇരുന്നു കരയുകയാണ്…….. നിറഞ്ഞാഴുകിയ കണ്ണീരുമായി അവൾ അവരോട് പറഞ്ഞു
അച്ഛനേം അമ്മേനേം എനിക്ക് ഒരുപാട് ഇഷ്ടാണ്…… എന്നെകൊണ്ട് പറ്റണതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾക്കുവേണ്ടി… എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടേൽ ക്ഷമിക്കണം എന്നോട്…. എന്റെ ജീവിതത്തിൽ അഖിലിനെ മാത്രേ വേണമെന്ന് ആഗ്രഹിച്ചിട്ടുള്ളു….. നിങ്ങൾക്കത് ഇഷ്ടം ഇല്ലാത്തതുകൊണ്ട് എനിക്ക് അതും വേണ്ടാർന്നു….. പാവം…അവൻ നിങ്ങളെ സ്വന്തം അച്ഛനേം അമ്മേനേം പോലെ കണ്ടിട്ടുണ്ടായേ…. നിങ്ങൾ കൊറേ സ്നേഹം കൊടുക്കുമെന്ന് സ്വപനംകണ്ട ആളായിരുന്നു അവൻ…….
എന്തിനാ അച്ഛാ അവനെ വാക്കുകൾകൊണ്ട് കുത്തികീറിയെ…….? എന്തിനാ അവനെ ചവിട്ടിയെ…..? എന്തു തെറ്റാ അവൻ ചെയ്തെ……? എന്നെ സ്നേഹിച്ചതോ…? സ്നേഹിച്ച പെണ്ണിനെ വീട്ടിൽ വന്നു ചോദിച്ചതോ.?
“അവനുണ്ടായിരുന്നേ എന്നെ ചേർത്ത് പിടിച്ചേനെ.. ഒരിക്കലും എന്നെ ഇട്ടിട്ടുപോവില്ലാർന്നു……….. അത്രേം ഇഷ്ടമായിരുന്നു എന്നെ……. എന്നെ ഒരിക്കലും ഒറ്റക്കാക്കില്ലായിരുന്നു….”
അവൾ കട്ടിലിലേക്ക് കിടന്നു.. അപ്പോളും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…..
“പൊയ്ക്കോട്ടേ ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ഞാൻ അവനു ഭാരം ആയേനെ…. അവൻ സന്തോഷായി ജീവിക്കട്ടെ…..”
അച്ഛനും അമ്മയും എല്ലാം കേട്ടുകൊണ്ടിരുന്നു…. അവർക്ക് മറുപടി ഉണ്ടായില്ല. അവളുറങ്ങും വരെ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു അമ്മ….
ഉറങ്ങിക്കഴിഞ്ഞും അവളുടെ മുഖം വേദനകൊണ്ട് പുളയുന്നത് കാണാമായിരുന്നു……..
അവളുടെ മുഖത്ത് അച്ഛന്റെ കഥ കേൾക്കാനുള്ള ആകാംഷ കാണാമായിരുന്നു……
“മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞ് അവളെ റൂമിലേക്ക് മാറ്റി ഒരാഴ്ച്ച കഴിഞ്ഞ് അവൻ വന്നിരുന്നു…… ”
“അവൻ വരുന്നതും നോക്കി ഇരിക്കുകയാണെന്ന് തോന്നുന്നു ദൈവം……… അവൻ പോയപ്പോൾ ദൈവം അവളെയും കൊണ്ടുപോയി……”
അവൾ മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…… മുത്തശ്ശി ആ ദിവസം ഓർമിച്ചു……
അന്നും നല്ല മഴപെയ്യുന്നുണ്ടായിരുന്നു പുറത്ത്…
ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റുന്ന ദിവസമായിരുന്നു അന്ന് ….. അവളെ റൂമിലേക്ക് മാറ്റികഴിഞ്ഞ്, അവിടെ ഉണ്ടായ ബന്ധുക്കളെല്ലാം തിരിച്ചുപോയിരുന്നു…….
അവൻ മുറിയിലേക്ക് കടന്നു വന്നപ്പോൾ അമ്മയും അച്ഛനും ചെറിയച്ഛനും ചെറിയമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു അന്നും…….
അവൻ ആരെയും വകവെക്കാതെ അവളുടെ അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു………
അവൾ ഉറങ്ങുകയായിരുന്നു. കുറെ നേരം അവളെ നോക്കിയിരുന്നശേഷം അവൻ അവളുടെ കൈചേർത്ത് പിടിച്ചു……….
അന്ന് അവരാരും അവനെ കുത്തിനോവിക്കാനോ തല്ലാനോ ഉണ്ടായിരുന്നില്ല. അവരെല്ലാം അവനെതന്നെ നോക്കിയിരുന്നു……..
“നീ വന്നു അല്ലേടാ…………. ” അവൾ കണ്ണുകൾ തുറന്നിരുന്നില്ല…………
എല്ലാവരും അത്ഭുതപെട്ട ഒരുനിമിഷം ആയിരുന്നു അത്………
ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരഴിച്ച് കഴിഞ്ഞു….. ഒരാഴ്ചയും അവൾ കണ്ണുതുറന്നില്ല….. ഒന്നിനും ഒരു മറുപടിയും ഉണ്ടായിരുന്നില്ല……..
“എങ്ങിനാടീ പൊട്ടി ഞാനാണെന്ന് മനസിലായേ.. ”
“വേറെ ആരാടാ എന്റെ കൈ ചേർത്ത് പിടിക്കാനുള്ളത്…….”
അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു….. കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. എങ്കിലും അവൾ അവന്റെ കൈ മുറുകെ പിടിച്ചു…
എല്ലാവരും മുഖത്തോട് മുഖം നോക്കി…..
അവൾ തുടർന്നു…… എനിക്ക് പറ്റുന്നില്ലടാ, തലേടെ ഉള്ളിൽ വെട്ടിപൊളിയാ. എന്നെകൊണ്ട് പറ്റുന്നില്ലടാ……. അവനും അവളുടെ കൈ മുറുകെ പിടിച്ചു……..
“ഇതൊക്കെ ഇപ്പോ മാറും…… അതിനല്ലേ മരുന്നൊക്കെ കഴിക്കണേ…..”
“ഞാൻ മരിക്കാൻ പോവാണെന്നു തോന്നാടാ….. പേടിയാവുന്നു……….. എനിക്ക് മരിക്കണ്ട , ഞാൻ മരിച്ചാൽ അമ്മേം അച്ഛനും ഒറ്റക്കാവും…. എനിക്ക് മരിക്കണ്ട….”
“അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു…….. ‘മിണ്ടാതെ കിടക്ക് ഒന്നും ഉണ്ടാവില്ല,.. നീ ഇനിയും കൊറേ കാലം ജീവിക്കും…. ”
ഈ പ്രാവശ്യം അവനെ ചവിട്ടാനും ആരും ഉണ്ടായിരുന്നില്ല…….. എല്ലാവരും അവനെ നോക്കി നിൽക്കുന്നുണ്ട്……
അവൻതുടർന്നു………. “നീ ഉറങ്ങിക്കോ……. ”
“പറ്റുന്നില്ലടാ. തലയുടെ ഉള്ളിലൊക്കെ എന്തോപോലെ…… ”
“കണ്ണടച്ച് കിടക്ക്…… ഉറക്കം വരും……….. അവൾ അവന്റെ അടുത്തേക്ക് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു…….. അവൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല………
മുഖത്തെ ഭാവങ്ങൾ കണ്ടാലറിയാം അവൾ എത്ര വേദന അനുഭവിക്കുന്നേണ്ടെന്ന്…….
“നീ എന്താ കാണിക്കുന്നേ , അനങ്ങാതെ കിടന്നേ അവിടെ….. ” അവൻ അവളെ ശകാരിച്ചു…..
“എന്നെ വിട്ട് പോവല്ലേടാ…..”
“ഇല്ലാടി, നീ ഉറങ്ങിക്കോ… ഞാൻ ഇവിടെ ഉണ്ടാവും………”
അവൾ അവന്റെ കൈ ചേർത്തു പിടിച്ച് പതിയെ നിദ്രയിലാണ്ടു…….. ഇറങ്ങിയതിന് ശേഷം അവൻ ആ മുറിയിൽ നിന്നും പതിയെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നു ….
ആ നിമിഷം അവിടെ എന്തെന്നില്ലാത്ത നിശബ്ദത പടർന്നു….. വലിയൊരു നിലവിളിക്ക് മുൻപ് ഉണ്ടായ ശാന്തത…
മുത്തശ്ശി തുടർന്നു……. “ആ ഉറക്കത്തിൽ നിന്നവൾ പിന്നെ എണീറ്റിട്ടില്ല…”
അവൾ പോയിട്ട് മൂന്ന് നാല് മാസം കഴിഞ്ഞാണ്
“ചേച്ചീനെ ഇത്രയധികം ഇഷ്ടപെട്ടിട്ട് പിന്നെ എങ്ങിനാ അച്ഛന് വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കാനും , സന്തോഷായി ഇരിക്കാനും പറ്റിയത്.. ഇതെങ്ങിനാ സ്നേഹം ആവുന്നേ……ഒരാൾ ഇല്ലാണ്ടായാൽ നഷ്ട്ടപെടുന്നതാണോ സ്നേഹം…” അവളുടെ ചോദ്യത്തിന് തീരെ മൂർച്ച ഉണ്ടായിരുന്നില്ല….. അവൾ മറുപടിക്കായി കാത്തിരുന്നു…
“ഇനി വരാത്ത ആൾക്ക് വേണ്ടി ജീവിതം കളയുന്നതാണോ സ്നേഹം…” അല്ല മോളെ , ഒരിക്കലും അതല്ല സ്നേഹം…….. ഇഷ്ടപെട്ടവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കുന്നതും സ്നേഹമല്ലേ……..?
സ്വന്തം ആഗ്രഹങ്ങൾക്കൊപ്പം ഇഷ്ട്ടപെടുന്നവരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കുന്നതും സ്നേഹമല്ലേ………….
അവനറിയാമായിരുന്നു ഇനി അവളില്ലെന്ന്…….. അവളെ ആലോചിച്ച് ജീവിതം കളയാണമായിരുന്നോ………….?
ആവൻ കൃഷ്ണയെ ആലോചിച്ച് വേറെ ഒരു ജീവിതം സ്വീകരിച്ചില്ലെങ്കിൽ എത്രപേർ വിഷമിക്കുമായിരുന്നു…….
അവന് കൂടെ ഉള്ളവരുടെ സന്തോഷമാണ് വലുത്………
മോളുടെ കാര്യത്തിലും അങ്ങിനെതന്നെയാണ് ..
“എന്നിട്ടാണോ അച്ഛൻ എന്നെ ചീത്ത പറഞ്ഞത്.. ഇവിടെ കൊണ്ടാക്കിയത്….? എന്റെ കാര്യത്തിൽ അച്ഛന് സ്നേഹം ഇല്ല, ദേഷ്യം ആണ് എന്നോട്….
അവൾ തിരിഞ്ഞു കിടന്നു.. ജനലിലൂടെ പുറത്തേക്ക് നോക്കി, അങ്ങ് ദൂരെ ആകാശത്ത് മേഘങ്ങൾ ചന്ദ്രനെ മറച്ചുകൊണ്ട് അതിവേഗത്തിൽ നീങ്ങുന്നുണ്ടായിരുന്നു…
ആ ഇരുണ്ട ആകാശത്തിലും ഒരു നക്ഷത്രം മാത്രം തിളങ്ങി നിൽക്കുന്നത് അവൾ കണ്ടു….. അവളതിനെ തന്നെ നോക്കി കിടന്നു… അവളെ നോക്കി ആ നക്ഷത്രം കണ്ണുചിമ്മുന്നുണ്ടായിരുന്നു …… അവളോട് എന്തോ പറയുന്നത് പോലെ……
അവളുടെ ശ്രദ്ധ കീറിമുറിച്ച് മുത്തശ്ശിയുടെ തലോടൽ വന്നെത്തി……..
“അച്ഛനും അമ്മേം അല്ലാണ്ട് ആരാ മോളെ ശകാരികേണ്ടത്…….. തെറ്റുകണ്ടാൽ തിരുത്തേണ്ടത് അവരുതന്നെയല്ലേ………………..?
സ്നേഹം ഉള്ളോരല്ലേ നമ്മളോട് ദേഷ്യപ്പെടൂ….? അത് നീ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ……?
ഈ പ്രായത്തിൽ നീ പഠിക്കണം……. ജോലി ഉണ്ടാക്കണം. എന്നിട്ടൊക്കെ അല്ലെ കല്യാണം……..പെണ്മക്കളുള്ള എല്ലാ അച്ഛൻ അമ്മമാർക്കും പേടി ഉണ്ടാവും……
നീ വാർത്ത കാണുന്നില്ലേ, ആരെ വിശ്വസിക്കണം
നിന്നെ വളർത്താനുള്ള അവരുടെ കഷ്ട്ടപ്പാട് നീ കാണുന്നുണ്ടെന്ന വിശ്വാസം……… മക്കൾ ഇറങ്ങിപോയാലും ഇട്ടിട്ട് പോയാലും അവർക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റില്ല……
പത്തു മാസം വയറ്റിൽ ചുമന്ന അമ്മയല്ലേ, പതിനേഴുകൊല്ലം കൊല്ലം കഷ്ട്ടപ്പെട്ട് വളർത്തിയ അച്ഛനല്ലേ. തിരിച്ച് ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ അവർക്കല്ലാണ്ട് വേറെ ആർക്കാണ് പറ്റുന്നത്………?
മുത്തശ്ശി അവളെ തലോടി കൊണ്ടിരുന്നു……. അവളുടെ നിറഞ്ഞ കണ്ണുകൾ അപ്പോൾ കൊടും വേനലിൽ നിറഞ്ഞ തടാകംപോലെ നിന്നു……
മുത്തശ്ശി തുടർന്നു……. നിന്റെ അച്ഛന്റെ കല്യാണത്തിന് ഞങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയത് ഞങ്ങൾക്ക് മറക്കാൻ പറ്റില്ല…..
അന്ന് തൊട്ടാണ് ഞങ്ങൾക്ക് മനസിലായത് അവൻ ഞങ്ങളെ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന്, അല്ല കൃഷ്ണയെ എത്ര ഇഷ്ട്ടപ്പെട്ടിരുന്നെന്ന്…..
നീ ഉണ്ടായേപ്പിന്നെ ഞങ്ങളുടെ അടുത്ത് മാസത്തിൽ ഒരിക്കൽ താമസിക്കാൻ വരും…….
കൃഷ്ണ പോയികഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂടെപ്പിറപ്പുകളുടെ മക്കൾ ഉണ്ടാകുമെന്നാണ് വിചാരിച്ചത്….. എല്ലാം കുറച്ചു നാളെ കാണൂ, എല്ലാവർക്കും അവരവരുടെ തിരക്കുകളാണ്……. വരവൊക്കെ ആദ്യം മാസത്തിലായി പിന്നെ പിന്നെ ഓണത്തിനും വിഷുവിനും വന്നാലായി…..
“നിന്നെ ഞങ്ങൾക്ക് കിട്ടിയില്ലേൽ വിഷമിച്ച് അവസാനിച്ചേനെ ഈ ജീവിതം……”
ആ സമയം ദൂരെ ഉദിച്ചു നിൽക്കുന്ന ആ നക്ഷത്രത്തിന് തിളക്കം കൂടുന്നത് പോലെ തോന്നി അവൾക്ക് …….
അവൾ മുത്തശ്ശിയെ നോക്കി….. മുത്തശ്ശി അവളെ തന്നെ നോക്കി കിടക്കുകയാണ്, കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്…..അവളുടെ മനസിന്റെ ഭാരം കൂടുന്നത് പോലെ തോന്നി… എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു…
“മുത്തശ്ശി കരയല്ലേ……………. ഞാനില്ലേ………. ഒറ്റക്കാക്കി പോവില്ല ” അവൾ മുത്തശ്ശിയുടെ കണ്ണുനീർ തുടച്ചു നെഞ്ചിൽ തലവച്ചു കിടന്നു…..
കുറച്ച് സമയത്തിന് ശേഷം മുത്തശ്ശി പറഞ്ഞു തുടങ്ങി…… ഒരിക്കൽ നിന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് , ഒരിക്കലെങ്കിലും ഞങ്ങളോടും അഖിലിനോടും ദേഷ്യം തോന്നിയിട്ടില്ലേന്ന്………?
മുത്തശ്ശി ആ ദിവസം ആലോചിച്ചെടുത്തു…..
അന്ന് നിന്റെ രണ്ടാമത്തെ പിറന്നാളായിരുന്നു. അത്താഴം കഴിഞ്ഞ് പത്രം കഴുകയാണ് ഞാനും കാവ്യയും…….
കാവ്യമോളെ നിനക്ക് ഞങ്ങളോട് എപ്പോളെങ്കിലും ദേഷ്യം തോന്നീട്ടുണ്ടോ……..? അവളോട് ഞാൻ ചോദിച്ചു ആദ്യമായും അവസാനമായും…..
“മതി ” മാളു മുത്തശ്ശിയെ പറയാൻ സമ്മതിച്ചില്ല…..” അച്ഛനും അമ്മയ്ക്കും വിഷമയിണ്ടാവോ…….?
മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല…… അവൾ ജനലിലേക്ക് തിരിഞ്ഞു നോക്കി…….. അപ്പോൾ അവളെ നോക്കി കൺചിമ്മാൻ ആ നക്ഷത്രം ഉണ്ടായിരുന്നില്ല………………………
നേരം വെളുക്കും വരെ അവൾ കഴിഞ്ഞതെല്ലാം ആലോചിച്ച് കിടന്നു……… ഒരു ദിവസം കഴിഞ്ഞ് പോയി……………………
സമയം രാവിലെ ആറായിരിക്കുന്നു…………. പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് …….
മാളു എണീറ്റു ചെന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി.. അച്ഛനും അമ്മയും ആണ്..
ജനലിലൂടെ അവൾക്ക് കാണാമായിരുന്നു……., കണ്ണീർ തുടച്ച് അമ്മയുടെ നെറുകയിൽ ചുംബിക്കുന്ന അച്ഛനെ……………..!
******†********†***********
Comments:
No comments!
Please sign up or log in to post a comment!