❤കാമുകി 4
ആ പേരവൻ പറയുമ്പോൾ അവനറിയാതെ അവളിൽ ഒരു വിങ്ങൽ ഉടലെടുത്തിരുന്നു. പൗർണമി 🌕 🌕🌕പോലെ തുടുത്ത ആ മുഖം അമാവാസിയാവാൻ🌑🌑🌑 ആ വാക്കുകൾ മാത്രം മതിയായിരുന്നു.
അറിയില്ല ആ പേരിൻ്റെ ഉടമയാരെന്ന് , 😔😔😔ഞാനുമായി എന്തു ബന്ധമാണ് എന്നു പോലും അറിയില്ല. 😒😒😒പക്ഷെ ഒന്നറിയാം എൻ്റെ ഓർമ്മകളിൽ ഞാൻ വെറുത്തിരുന്ന പേരാണ് അത്. 😡😡😡അതിൻ്റെ ഉടമയെ ഞാൻ വെറുക്കുന്നു 😠😠😠പക്ഷെ എന്തിനെന്നു മാത്രം അറിയില്ല.🤔🤔🤔 ആ പേര് മാത്രം മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്നു തോന്നുന്നു അതാ അതു മാത്രം ഞാൻ മറക്കാഞ്ഞത്.🤓🤓🤓
അവളുടെ മുഖം പ്രകാശപൂരിതമാക്കാൻ ആ വാക്കുകൾ മാത്രം മതിയായിരുന്നു.😁😁😁
താൻ വാ…..
എന്താടോ എന്താ കാര്യം🤔🤔🤔
വല്ലതും കഴിക്കണ്ടെ…? അതോ ഈ വക കാര്യവും മറന്നു പോയോ….?😋😋😋
ആ വാക്കുകൾ പകർന്ന പുഞ്ചിരി എന്നിൽ നിലനിന്നു.😊😊😊 അവളോടൊപ്പം ഞാൻ കണിമംഗലത്തിലേക്ക് കയറി. വിഭവ സമൃദമായ ആഹാരം കഴിച്ചു. റൂമിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ എന്നെ രേവതിയമ്മ വിളിച്ചു
ആദി ……
എന്താ അമ്മേ ……
മോനിതെങ്ങോട്ടാ കുറച്ചു നേരം മിണ്ടി പറഞ്ഞു ഇരുന്നുടെ, എന്താ ഇത്ര തിരക്ക്
അങ്ങനെ ഒന്നുമില്ല അമ്മേ ….. ഞാൻ … അത്…
എന്നാ മോൻ ഇവിടെ ഇരിക്ക്
അങ്ങനെ ഞാനും അമ്മയും ആത്മികയും ഒരുപാടു സംസാരിച്ചു. നേരം അതിൻ്റെ വഴിക്കു പോയി. അമ്മയും ആത്മികയെ പോലെയാണ് വാതോരാതെ സംസാരിക്കുന്ന പ്രകൃതം. ഒടുക്കം രാത്രിയിലെ ഭക്ഷണവും കഴിച്ചാണ് ഞാൻ റൂമിലേക്ക് കടക്കാനായി പോയത്.😴😴😴
⭐⭐⭐⭐⭐
പൊന്നു …. നി കംപ്ലേയ്റ്റ് ഫയൽ ചെയ്തിരുന്നോ🤔🤔🤔
എന്തിന് അമ്മേ …… 😏😏😏ആ ആക്സിഡൻ്റ് കംപ്ലേയ്റ്റ് ആക്കെണ്ട എന്ന പപ്പ പറഞ്ഞത്. പിന്നെ അവനും പരാതിയില്ലല്ലോ ..?☺️☺️☺️
അതല്ല പൊന്നു….. അവനാരാ…. എന്താ… അവൻ്റെ വീട്ടുക്കാർ അവനെ തിരയുന്നില്ലേ ….. അതു കണ്ടു പിടിക്കാൻ ഒരു പരാതി കൊടുത്തിണ്ടേ ……..😔😔😔
അതിൻ്റെ ആവിശ്യം ഇല്ലമ്മേ ….. അങ്ങനെ വരുമ്പോ ആ ആക്സിഡൻ്റും വെറുതേ പൊന്തും 😔😔😔
എന്നാ പൊന്നുമോൾ ഒരു പത്രവാർത്ത കൊടുക്ക് അവൻ്റെ ഫോട്ടോ വെച്ച് . തിരിച്ചറിയുന്നവർ അന്വേഷിച്ചു വരില്ലെ ….
🙄🙄🙄
ഞാനതൊന്നും കൊടുക്കില്ല 😡😡😡. അമ്മയ്ക്ക് വേറെ ഒന്നും പറയാനില്ല.😏😏😏
പൊന്നു നിൻ്റെ ഈ സ്വഭാവം നന്നല്ല😡😡😡. എന്തെങ്കിലും ഒന്ന് ഇഷ്ടമായ നിൻ്റെ അടുത്തു തന്നെ അതു വേണമെന്നുള്ള ഈ വാശി നന്നല്ല.😡😡😡 അവൻ ഒരു വസ്തു ഒന്നുമല്ല ഒടുക്കം മോളു കരയും😭😭😭
അമ്മാ …….
പൊന്നു അമ്മ പറയുന്നത് കേക്ക് മോളെ😔😔😔
അമ്മയ്ക്ക് പൊന്നുവിനെ അറിയാലോ…..?😠😠😠
പൊന്നു എന്ന ആത്മിക , കണിമംഗലത്തെ അവകാശിയുടെ ശബ്ദമാണ് ഉയർന്നത്. പണത്തിൽ ആറാടിയ അവളിലെ അഹങ്കാരത്തിൽ നിന്നുണരുന്ന പിടിവാശിയുടെ ശബ്ദം. ദ റിയൽ ആത്മിക.😠😠😠😡😡😡
അവളുടെ ശബ്ദം ഉയർന്നതും രേവതിയമ്മ ശാന്തമായി തൻ്റെ മുറിയിലേക്ക് പോയി. ആത്മിക അവളുടെ മുറിയിലേക്കും. കണിമംഗലം ശാന്തമായ രാവിനെ വരവേറ്റു.😴😴😴
⭐⭐⭐⭐⭐
തൻ്റെ മകളെ കുറിച്ച് ചിന്തിക്കുമ്പോൾ ആ മാതൃ ഹൃദയം പിടയുകയായിരുന്നു.😔😔😔 അവളെ ഇങ്ങനെ ആക്കിയത് അവളുടെ അച്ഛനാണ്. അവളെ വാക്കു കൊണ്ടു പോലും നോവിക്കാൻ ഏട്ടൻ അനുവദിച്ചിട്ടില്ല.🤫🤫🤫 അവൾ എന്തു പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കും.
ഈ ദേഷ്യവും പിടിവാശിയും അതാണവിളിലെ പോരായ്മകൾ,😥😥😥 അതില്ലെങ്കിൽ അവളെ പോലെ ഒരു പൊന്നും കുടം വേറെ ഇല്ല 😉😉😉. മനസലിവ് അവളിൽ ഏറെയുണ്ട്, എല്ലാരെയും സ്നേഹിക്കുന്ന ഒരു മനസുമുണ്ട്.😍😍😍
ആദി, അവനാരെന്ന് അറിയില്ല. കണ്ടിണ്ട് നല്ലൊരു കുട്ടിയാണെന്നു മനസു പറയുന്നു. അവനെ കുറിച്ചു പറയുമ്പോ അവളുടെ മുഖം രക്തമയമാകുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്. അവൻ അവളെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. എൻ്റെ മോൾ എത്ര തന്നെ പറഞ്ഞാലും എനിക്കറിയാം ആ മനസിൽ പ്രണയം മൊട്ടിട്ടു തുടങ്ങി.💖💖💖
ഓർമ്മകൾ നഷ്ടപ്പെട്ട പയ്യനാണ് ആദി, ആ പേരു പോലും അവൻ്റെ സ്വന്തമല്ല. അവൻ വിവാഹിതനാണെങ്കിലോ ? അല്ലെ അവനായി ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടെങ്കിലോ ? ഒടുക്കം എൻ്റെ മോൾ കരയുന്നത് ഞാൻ കാണണ്ടേ….. 😭😭😭അങ്ങനെ ഉണ്ടാവാൻ പാടില്ല ……. പക്ഷെ എങ്ങനെ അവളെ തടയുക എന്നത് തനിക്കാവില്ല.😔😔😔
ചിന്തകൾ അലട്ടുന്ന മനസുമായി ആ അമ്മ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.😴😴😴
⭐⭐⭐⭐⭐
തനിക്കെന്താണ് സംഭവിക്കുന്നത് കിടക്ക കണ്ടാൽ പോത്തു പോലെ ഉറങ്ങുന്ന തനിക്കിന്ന് ഉറക്കമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.🤫🤫🤫
ആദി , നീ എന്തിനാടാ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ഈശ്വരൻ തന്നതാണോ നിന്നെ എനിക്ക്, നിൻ്റെ ഓർമ്മകളിലെ കറകൾ മായ്ച്ച് എനിക്കായി മാത്രം തന്നതാണോ …?🤔🤔🤔
നീ എനിക്കാരെന്ന ചോദ്യത്തിന് എനിക്കുത്തരം ഇല്ല ആദി, നീ സംസാരിക്കുമ്പോ, നിൻ്റെ അരികിൽ നിൽക്കുമ്പോ, നിന്നെ കാണുമ്പോ എല്ലാം ഞാൻ അനുഭവിക്കുന്ന ഒരു ഫീൽ അതെന്താണെന്നു മാത്രം എനിക്കറിയില്ല.
എൻ്റെ ജീവിതത്തിൽ നിൻ്റെ പ്രസൻസ് തന്ന അത്ര സന്തോഷം എനിക്കു വേറെ ഉണ്ടായിട്ടില്ല. കോടികൾ ചിലവിട്ട് പപ്പ നേടി തന്ന സന്തോഷത്തേക്കാൾ നിനക്കായി കുറച്ചു പണം ഞാൻ ചിലവാക്കിയ നിമിഷം ഞാൻ അനുഭവിച്ചു.😂😂😂
ഇന്നു നി എൻ്റെ ഇഷ്ട കളർ ഡ്രസ്സ് അണിഞ്ഞു വന്നപ്പോ ഞാൻ നിന്നെ തന്നെ നോക്കി നിന്നു പോയി.😳😳😳 അവിടെ കൂടി നിന്ന പെണ്ണുങ്ങൾ കണ്ണുകളാൽ കൊത്തിവലിക്കുമ്പോ എനിക്കെന്തിനാ ദേഷ്യം വന്നത്.😡😡😡
അവരുടെ കരണത്ത് ഒന്നു കൊടുക്കാൻ തോന്നിയതാണ്, ദേഷ്യം വന്നാൽ എന്നെ ആർക്കും പിടിച്ചാൽ കിട്ടില്ല. 😠😠😠പക്ഷെ ഇന്നെൻ്റെ ദേഷ്യത്തിന് നിയന്ത്രണം വന്നതെങ്ങനെ ? എന്തു കൊണ്ട് ഇന്ന് ഞാൻ പൊട്ടിത്തെറിച്ചില്ല …?👹👹👹 നി അടുത്തുണ്ടായതിനാലാണോ ?🤔🤔🤔
അന്ന് രക്തത്തിൽ കുളിച്ച് നിന്നെ ആദ്യം കണ്ടപ്പോ പിടഞ്ഞത് എൻ്റെ നെഞ്ചാണ്.😣😣😣 ഒരിക്കലും അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ വണ്ടി നിർത്തില്ല പക്ഷെ അന്ന് മനസ് എന്തോ പറഞ്ഞെന്നെ നിർത്തി😔😔😔. ഒരിക്കലും കാണാത്ത ആൾ, പേരു പോലും അറിയാത്ത നിനക്കു വേണ്ടി പൊന്നു അന്നാ മഴയുള്ള രാത്രി കരഞ്ഞതെന്തിന്….?🤔🤔🤔
ഈ നാലു ദിവസവും നിന്നെ ചുറ്റി പറ്റിയാണ് ഞാൻ നിങ്ങുന്നത്, നിന്നിൽ നിന്നും അടർന്നു മാറാൻ കഴിയാത്ത അവസ്ഥ. നിന്നെ എനിക്ക് ഈശ്വരൻ തന്നതാ എന്നു ഞാൻ വിശ്വസിക്കാ ആദി 🤗🤗🤗.
ആ രാത്രി അവളുടെ ഉറക്കം എവിടെയോ പോയി മറഞ്ഞിരുന്നു. ചിന്തകളുടെയും സ്വപ്നങ്ങളുടെയും ലോകത്ത് അവരൊരു ശലഭമായി പാറി പറന്നു.🤩🤩🤩
⭐⭐⭐⭐⭐
തനിക്കും ഈ രാത്രി ഉറക്കമില്ലെന്ന് അവനും തിരിച്ചറിഞ്ഞു.😔😔😔
ഓർമ്മകൾ ചിതലരിച്ച തൻ്റെ ജീവിതം എങ്ങോട്ടാണ് ഒഴുകുന്നതെന്നറിയാതെ ആ മനസ് കലശിതമായി.😣😣😣
എവിടേക്കായിരുന്നു തൻ്റെ യാത്ര, തൻ്റെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു. എൻ്റെ പേര് , നാട്, വീട്ടുകാർ ആര് ഒന്നും ഓർമ്മയില്ലാത്ത പാഴ് ജൻമമായോ താൻ.🤔🤔🤔
അന്ന് ആ രാത്രിയിലെ അപകടം തൻ്റെ ജീവിതം മാറ്റിമറിച്ചു.ആത്മിക അവളെ ഒരിക്കലും കുറ്റം പറയുവാൻ കഴിയില്ല. ഒരു ദേവതയാണവൾ😇😇😇. എൻ്റെ സ്വന്തം മാലാഖ 😇😇😇. തൻ്റെ തെറ്റിനാൽ വന്ന വിന, മദ്യത്തിൽ ആറാടിയ താൻ വരുത്തി കൂട്ടിയതാണിതൊക്കെ.😤😤😤
വഴിയിൽ ഉപേക്ഷിച്ചു പോകാവുന്ന തന്നെ ഒരു അനാഥ ശവമാകാതെ അവൾ കരകയറ്റി. ഒടുക്കം അഭയവും തന്നു. തനിക്കായി പണവും ഒരുപാട് ചിലവാക്കി. ദൈവതുല്യമായി അവൾ തൻ്റെ മനസിൽ ഉയർന്നു കഴിഞ്ഞത് അവൻ സ്വയം അറിഞ്ഞു.😍😍😍
സ്നേഹനിധിയായ ആ അമ്മയും തനിക്കൊരു ആശ്വാസമാണ്.😍😍😍 അവരുടെ സ്നേഹത്തിൽ ഒരു അമ്മയുടെ സ്വാന്തനം ഉണ്ട്.
തന്നെ ഏറെ അലട്ടുന്ന ചോദ്യം ഒന്നു മാത്രം ആരാണ് ഈ “കീർത്തന ” എന്തിനു താൻ അവളെ വെറുക്കുന്നു.😡😡😡 ആലോചിക്കുമ്പോ തലവേദനയായി പരിണമിക്കുന്ന ആ പേര് ആരുടെ …? അതിൻ്റെ ഉടമയുമായി എനിക്കെന്തു ബന്ധം ..?😠😠😠
ചിന്തകൾ കാടുകയറിയാലും രാത്രിയുടെ യാമങ്ങൾ എനിയും അവനായി ബാക്കി ഉണ്ടായിരുന്നു.
⭐⭐⭐⭐⭐
കണിമംഗലം രാത്രിയുടെ ശാന്തതയിൽ രണ്ടു മനസുകൾ ഉറങ്ങാതെ ചിന്തകളിലാണ്ടു. എതിർ ദിശയിൽ ഒഴുകുന്ന ആ മനസുകൾ ഒഴുകി നടന്നു. ആ സമയം ഇതൊന്നും അറിയാതെ രേവതിയമ്മ നിദ്രയുടെ മടിത്തട്ടിൽ വിശ്രമം കൊണ്ടു.😴😴😴
ആ സമയം പ്രകൃതി അവളുടെ ആനന്ദാശ്രു പൊയിച്ചു. ആ മഴയുടെ ശക്തി വർദ്ധിച്ചു വന്നു കൊണ്ടിരിക്കു. 💦💦💦
ആദി പതിയെ പുറത്തിറങ്ങി മഴയുടെ സൗന്ദര്യം ആസ്വദിച്ചു. പാറി വരുന്ന ജലകണങ്ങൾ അവൻ്റെ മേനിയിൽ ഒരു കുളിരോടെ മുത്തമേകി.💦💦💦 മന്ദമാരുതൻ അവൻ്റെ കാതിൽ പതിയെ സ്വകാര്യം പറഞ്ഞു നടന്നു നീങ്ങി.💨💨💨
കണിമംഗലത്തിൻ്റെ മുകളിലെ മുറിയിൽ നിന്നും ഇതെല്ലാം കണ്ടു കൊണ്ട് ഇരുമിഴികൾ ഉണ്ടായിരുന്നത് അവൻ മാത്രം അറിഞ്ഞില്ല.👀👀👀
ഈ മഴയുള്ള രാവിൽ , അവൻ മഴയാസ്വദിക്കുന്നത് തൻ്റെ മിഴികളാൽ കണ്ടാസ്വദിക്കുകയായിരുന്നു പൊന്നുവും.👀👀👀
⭐⭐ ⭐⭐⭐
സൂര്യകിരണം കണിമംഗലം തേടി വന്നു. ആ കിരണത്തിൽ കണിമംഗലത്തിൻ്റെ ശോഭ ഒന്നുകൂടി കൂടി. പുതിയൊരു പുലരി കൂടി കണിമംഗലം വരവേറ്റു .🌞🌞🌞
രാവിലെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് അവൻ മിഴികൾ തുറന്നത്. നിദ്രയുടെ ഭംഗം ഒരു ചെറിയ ഈർഷയോടെ അവനെ ഉണർത്തി. 😩😩😩ഇന്നലെ ഉറക്കമില്ലാത്ത രാത്രിയുടെ ആഫ്റ്റർ എഫക്ട് . ഇപ്പോ പുതച്ചു മൂടി കിടക്കാൻ മനസു വല്ലാതെ കൊതിക്കുന്നു.😔😔😔
സമയം നോക്കിയപ്പോൾ 10 മണി, ഉണർന്നു സ്വബോധം വന്നപ്പോയാണ് താനെവിടെയാണെന്ന ബോധം അവനിലുണർന്നത്. അറിയാതെ ആ കാലുകൾ പാഞ്ഞു വാതിലിനരികിലേക്ക് .🤭🤭🤭
കതകു തുറന്നതും നിറ പുഞ്ചിരിയുമായി ആത്മിക😊😊😊
അതെ താനൊന്നു വേഗം റെഡിയാകുമോ …..?
എവിടേക്കാ ആത്മിക🤔🤔🤔
ഇന്നെനിക്കു ഒരു പാർട്ടിയുണ്ട് താനും വാ …..
അതൊന്നും ശരിയാവില്ല . ഞാനൊന്നു കിടക്കട്ടെ നല്ല ക്ഷീണമുണ്ട് 😔😔😔
ദേ ആദി തമാശ കളിക്കല്ലേ….. തനിങ്ങനെ റൂമിൽ അടച്ചിരുന്നാ എല്ലാം
ശരിയാകുമോ …..? പുറത്തൊക്കെ ഇറങ്ങി, നാലാളെ കാണുമ്പോ മനസൊക്കെ ശാന്തമാകും .🤔🤔🤔 എൻ്റെ ഫ്രണ്ട്സിനെയും പരിചയപ്പെടാടോ…. 🤔🤔🤔താൻ വേഗം ഒന്നൊരുങ്ങിയേ….
ആത്മിക അതല്ല ഞാൻ പറഞ്ഞു വന്നത്😔😔😔
താനൊന്നും പറയണ്ട , ചിലപ്പോ തന്നെ അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടെങ്കിലോ …..? 🤔🤔🤔അതും തനിക്കുപകാരപ്പെടില്ല….🤔🤔🤔
അവളുടെ വാക്കുകൾ ശരിയാണ് ,🤔🤔🤔 ആ ആൾക്കൂട്ടത്തിൽ തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ താനാരെന്ന് തനിക്കറിയാൽ കഴിയും. 🤔🤔🤔ഉറക്കത്തിൻ്റെ ചടപ്പ് ഉണ്ടെങ്കിലും പോകാം എന്നു ഞാൻ സമ്മതം മൂളി.
ആ വാക്കുകൾ കേട്ടതും അവളിൽ സന്തോഷത്തിൻ്റെ പെരുമഴ പെയ്തിറങ്ങുകയായിരുന്നു.😃😃😃 അവളിലെ നിഷ്കളങ്കത എൻ്റെ മിഴികൾക്ക് വിരുന്നേകി. 👀👀👀ഞാൻ ഒരുങ്ങാനായി പുറത്തേക്കിറങ്ങിയതും അവൾ എന്നോടായി പറഞ്ഞു.
അതെ റെഡ് കളർ ഇട്ടാ മതി😉😉😉
അതെന്താ🤔🤔🤔
കളർകോഡ് ആണെടോ , ഇവിടെ അങ്ങനെ ഒക്കെ ഉണ്ട് ചില പാർട്ടികൾക്ക് ചില റൂളുകൾ.🤭🤭🤭
ശരി
എന്നു ഞാൻ പറഞ്ഞപ്പോ അവളുടെ മുഖത്ത് നാണം☺️☺️☺️ മിന്നിമറയുന്നത് എനിക്ക് വ്യക്തമായി കാണുവാൻ സാധിച്ചു.അതിനു ശേഷം അവൾ കണിമംഗലത്തേക്കു പോയി.
ഞാനും അണിഞ്ഞൊരുങ്ങി കണിമംഗലത്തിലേക്ക് ചെന്നു, അവിടെ രേവതിയമ്മ എനിക്കായി കാത്തിരുന്നു. ഒരു പുഞ്ചിരി തൂകിക്കൊണ്ട് ആ അമ്മ തന്നെ വരവേറ്റു.😊😊😊
സ്നേഹത്തോടെ പ്രഭാത ഭക്ഷണം എനിക്കു പകർന്നു തരുമ്പോ മനസുകൊണ്ട് ആ അമ്മയെ ഒരുപാടു വട്ടം ഞാൻ കെട്ടിപ്പിടിച്ചിരുന്നു. ആ കവിളിൽ സ്നേഹചുംബനം😘😘😘 അർപ്പിച്ചിരുന്നു ഒരു മകനെ പോലെ.
ആ സമയം മുട്ടോളം ഇറക്കമുള്ള ഒരു മോഡേൺ പാർട്ടി വെയർ ഡ്രസ്സ് , അതും ചുവപ്പു നിറം, അതും അണിഞ്ഞ് അവൾ പടികൾ ഇറങ്ങി വരുമ്പോൾ ഒരു മാലാഖ കുഞ്ഞ് വരുന്ന പോലെ എനിക്കു തോന്നി.😇😇😇
മുടി ഒരു സൈഡിലേക്ക് പറിച്ച്, ചുണ്ടിൽ ചുവപ്പ് ഒന്നു മിനുക്കി, കാതിൽ ലോംഗ് റിംഗ് ചാർത്തി , സൗന്ദര്യത്തിൻ തിടമ്പായി അവൾ കുതിച്ചു വരുകയാണ്. ആ പാൽ നിറത്തിൻ്റെ അഴകിന് ചുവപ്പു കളർ കൂടുതൽ ശോഭയേകി.😍😍😍
താനിതുവരെ കഴിച്ചില്ലെ
ദേ … ഇപ്പോ കഴിയും
അതൊന്നും വേണ്ട സാവധാനം കഴിച്ചാൽ മതി ഞാൻ വെയിറ്റ് ചെയ്യാം
അവളത് പറയുമ്പോൾ രേവതിയമ്മ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടം അവൾ കണ്ടില്ല എന്നു നടിക്കുകയും ചെയ്തു.
അവൻ വേഗത്തിൽ ആഹാരം കഴിച്ച് . അവളോടൊപ്പം ഇറങ്ങി. പോകുമ്പോഴു അവൻ രേവതിയമ്മയെ മറന്നില്ല.
അമ്മേ …….
എന്താ മോനേ ……
ഞാൻ പോയി വരാം … അമ്മേ …..
ഒരു നിമിഷം ആ അമ്മയുടെ മിഴികൾ ഈറനണിഞ്ഞു.😭😭😭ആ കണ്ണു നീർ കൗതുകത്തോടെ ആത്മിക നോക്കി നിന്നപ്പോ, അവന് ആ കണ്ണുനീർ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.😭😭😭
അമ്മ എന്തിനാ കരയുന്നത്
ഒന്നുമില്ല മോനെ, ഞാൻ കരഞ്ഞതല്ല സന്തോഷം കൊണ്ടാ,😂😂😂 പുറത്തേക്ക് പോകുമ്പോ ഇവളുടെ അച്ഛനും ദേ…. ഈ കാണുന്നവളും ഒരിക്കൽ പോലും പറയാറില്ല ” പോയി വരട്ടെ” എന്ന് മോൻ പോവാൻ നേരം അത് പറഞ്ഞപ്പോ . എൻ്റെ മനസിലെ ഒരാഗ്രഹമാ സഫലമായത്☺️☺️☺️
ആ വാക്കുകൾക്ക് മുന്നിൽ എനിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ആ അമ്മയോട് എന്തു പറയണം എന്നും അറിയില്ല.🤔🤔🤔
എന്നാ മക്കളു പൊയ്ക്കോ ലേറ്റ് ആവണ്ട, പിന്നെ സുക്ഷിച്ചു പോകണേ ?
ആ അമ്മ തൻ്റെ വേവലാതി സ്വന്തം വാക്കുകളാൽ ഞങ്ങളോടു പറഞ്ഞു. ഞാനൊരു പുഞ്ചിരി മാത്രമായി മറുപടിയൊതുക്കി.
അമ്മേ എന്നാ ഞങ്ങൾ പോയിട്ടു വരാം
ആ വാക്കുകൾ ആത്മികയിൽ നിന്നായിരുന്നു, ഒരു ഞെട്ടലോടെ മാത്രമാണ് ആ ശബ്ദം രേവതിയമ്മ വരവേറ്റത്. ഞാനും തെല്ല് അമ്പരപ്പോടെ ആ ദ്യശ്യത്തിനു സാക്ഷ്യം വഹിച്ചു.
അവിടെ നിന്നും ഞങ്ങൾ ഇറങ്ങി , കാറിൽ കയറിയതും വണ്ടി മുന്നോട്ടു നീങ്ങി . കണിമംഗലത്തിനു പുറത്തേക്ക്. പരിചയമില്ലാത്ത ആളുകൾക്കിടയിൽ ഒരു നോക്കു കുത്തിയാവാൻ ഞാൻ മനസിനെ ഒരുക്കിക്കൊണ്ടിരുന്നു.
⭐⭐⭐⭐⭐
ആ അമ്മയുടെ മനസ് ഇന്ന് സന്തോഷത്തിൽ ആറാടുകയാണ്. മകളിൽ നിന്നും അവർ ആഗ്രഹിച്ച വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞ ഉൻമാദലഹരിയിൽ അവർ ആറാടുകയാണ്.
തൻ്റെ മകളിലെ മാറ്റങ്ങൾ ആ അമ്മയിൽ സന്തോഷത്തിൻ്റെ വർഷങ്ങൾ പൊയിക്കുമ്പോഴും ആ മനസൊന്നു പിടഞ്ഞു അതിനു കാരണമോ ആദി സാക്ഷാൽ ആദിത്യൻ.
ആദിത്യൻ പേരു പോലെ തൻ്റെ മകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ വന്ന സൂര്യതേജസ്സ്. ഒടുക്കം അവളെ ഇരുളിൻ്റെ തടവറയിൽ എന്നന്നേക്കും തടവിലാക്കുമോ എന്ന് ആ അമ്മ ഭയന്നിരുന്നു.
മകളിലെ മാറ്റത്തിനു കാരണം അവനാണ്, അവനായി എന്തും ചെയ്യാൻ അവൾ സജ്ജമാക്കുന്നു. സ്വന്തം രീതികൾ മാറ്റാൻ മടിക്കുന്ന അച്ഛൻ്റെ പ്രകൃതമാണ് അവൾക്ക്, ആ അവളാണ് സ്വന്തം രീതി മാറ്റി “പോയ് വരാം “എന്നു പറഞ്ഞത്.
അവളുടെ കാര്യത്തിൽ ഇന്നും തനിക്കാതിയാണ്, സ്വന്തം വിവാഹം അന്നവൾ മുടക്കുമ്പോഴും ഏട്ടൻ അവൾക്കു കൂട്ടു നിന്നു. അതിൻ്റെ കാരണം ഇന്നും തനിക്കറിയില്ല. അതവരിൽ തന്നെ ഉറങ്ങുന്ന രഹസ്യമാണ്.
ആദ്യമായാണ് മകൾ ഒരു പുരുഷനോട് ഇത്രയും ആകർഷണത കാണിക്കുന്നത്, വാതോരാതെ അവനെ കുറിച്ച് സംസാരിക്കുന്നത്. അവളിലെ മാറ്റം അതെന്നിലെ ഭയമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു.
⭐⭐⭐⭐⭐
ആ യാത്ര ഒടുക്കം ബ്ല്യൂഡയമൻഡ് എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നവസാനിച്ചു. കാറിൽ നിന്നും പുറത്തിറങ്ങിയതും അവളെൻ്റെ കൈകളിൽ കൈ കോർത്ത് തൊട്ടുരുമി നടന്നു നീങ്ങി.
വാതിലിലെ ഞങ്ങളെ വരവേൽക്കുവാൻ കാത്തു നിന്ന പാറാവുകാരൻ ഞങ്ങൾക്കായി പുഞ്ചിരിയോടെ വാതിൽ തുറന്നു തന്നു. അതിൻ്റെ സന്തോഷമെന്നോണം അഞ്ചറിൻ്റെ ഒരു പുത്തൻ നോട്ട് അയാൾക്കായി ആത്മിക നൽകി.
സന്തോഷത്തിൻ്റെ നിറമിഴികൾ ഞാനവിടെ കണ്ടു. ആ നോട്ട് വാങ്ങി ഞങ്ങൾക്കായി അയാൾ സലാം പറഞ്ഞു. ഒരു നന്ദി പ്രകടനം എന്ന പോലെ.
വിസ്മയലോകം പോലെ മനോഹരമായിരുന്നു ആ ഹോട്ടൽ, വർണ്ണശഭലമായ കാഴ്ച കൊട്ടാരം പോലെ. എൻ്റെ മിഴികൾ അവിടെ ഒക്കെ പാഞ്ഞു നടന്നു.
കണ്ണാടി കൂടു പോലുള്ള ലിഫ്റ്റിൽ കയറി 42 നിലയിലേക്ക് പോകുമ്പോൾ, കണ്ണാടിയിലൂടേ താഴേക്കുള്ള കാഴ്ചകൾ ഞാൻ ആസ്വദിച്ചു. താഴെ കുഞ്ഞു മനുഷ്യർ നിൽക്കുന്നത് ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു.
വലിയൊരു കവാടം തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. നാഗരികതയുടെ പേക്കൂത്തിനു നടുവിലേക്ക് അവളോടൊപ്പം കൈ പിടിച്ചു ഞാനും. കാതടയുന്ന മ്യുസിക്ക് അവിടെ ഒക്കെ ഒഴുകി നടന്നു. തരുണിമണികളായ യവ്വനങ്ങൾ അർദ്ധനഗ്നരായി മദ്യ ഗ്ലാസ്സുകളുടെ ട്രേയുമായി ലക്ഷ്യബോധമില്ലാതെ നടന്നകലുകയാണ്.
ആദി ഞാനിപ്പോ വരാം ജസ്റ്റ് എൻജോയ് മാൻ
അതും പറഞ്ഞവൾ എന്നിൽ നിന്നും അകന്നു പോയി, വിരസതയുടെ ലോകത്ത് എന്നെ തനിച്ചാക്കി, എനിക്കരികിലൂടെ പോയ ട്രേയിൽ നിന്നും ഒരു ഗ്ലാസെടുക്കുമ്പോൾ ആ നിറ യവ്വനം എനിക്കായി ഒരു പുഞ്ചിരി പകർന്നിരുന്നു.
ആ ഗ്ലാസ്സ് ചുണ്ടോടു മുത്തിയ നേരം, നാളുകൾക്ക് മുന്നെ താൻ നുകർന്ന ജീവാമൃതം പോലെ, നാവിൽ രുചിയുടെ മുകളങ്ങൾക്ക് ഒരു കുളിർമ്മ വന്ന പോലെ. ഒറ്റ വലിക്കാ ഗ്ലാസു കാലിയാക്കുമ്പോ മനസ് പതിയെ വാശി പിടിച്ചു, മതിയാവാത്ത പോലെ അടങ്ങാത്ത ദാഹം മനസിലുണർന്നു.
അടുത്ത ഗ്ലാസ്സെടുക്കാനായി നിറയവ്വന ശലഭങ്ങളെ എൻ്റെ മിഴികൾ തേടി, ആ സമയമാണ് ആ നഗ്ന സത്യം ഞാൻ തിരിച്ചറിയുന്നത്.
ഈ പാർട്ടിയുടെ ഡ്രസ്സ് കോഡെന്നു ആത്മിക പറഞ്ഞ രക്തവർണ്ണം ഇവിടെ വിരാജിതമല്ല. വിരലിലെണ്ണാവുന്നവർ മാത്രം ചുവപ്പിൽ, പല വർണ്ണങ്ങളിൽ പല വസ്ത്രങ്ങളിൽ കോമാളി വേഷങ്ങൾ മുഴുവനും. ആഡംബര പ്രദർശനത്തിനുള്ള ഒരു വേദി മാത്രമാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്തിനാണ് ആത്മിക എന്നോടു കള്ളം പറഞ്ഞത്, ആ ഒരു ചോദ്യത്തിനു മാത്രം എനിക്കുത്തരം ഇല്ല. അന്ന് മോളിൽ നിന്നും അവർ പറഞ്ഞ വസ്ത്രമാണ് താൻ ധരിച്ചത്. ചുവപ്പ് ഇടാൻ പറഞ്ഞാ താൻ ഇടുമായിരുന്നു അതിന് അവൾ ഒരു കളവിൻ്റെ മറ എന്തിനു പിടിച്ചു എന്നു മാത്രം തനിക്കു മനസിലാവുന്നില്ല.
⭐⭐⭐⭐⭐ ‘
ആത്മികയുടെ ടീം പത്തക്ക ഹൈ സൊസൈറ്റി റിച്ച് ടീം, കാശുക്കാരുടെ പിള്ളേരുടെ കൂട്ടം ആറു പെമ്പിള്ളേരും നാല് ആമ്പിള്ളേരും .
ടീന ജോസഫ് , റോയി കുരിയൻ, ഇന്ദ്രജിത്ത്, അരുന്ധതി, രൂപാലി, ദുർഗ്ഗ, അർജുൻ, ശീതൾ, അഭിരാമി, ആൽബി തോമസ് ഇവരാണ് ആത്മീയ അടങ്ങുന്ന ആ പത്തക്ക സംഘം.
വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്ന ജൻമങ്ങൾ, പട്ടിണി എന്തെന്നോ , സാധാരണക്കാരൻ്റെ ജീവിതമെന്തെന്നോ അറിയാത്തവർ, എന്തിന് ദൂരെ നിന്നും ഒന്നും നോക്കി പോലും കാണാൻ ശ്രമിക്കാത്തവർ.
മാതാപിതാക്കളുടെ സമ്പാദ്യം , ആ പണക്കൊഴുപ്പുകൾ പാർട്ടി ട്രിപ്പ് എന്ന പേരിൽ ധൂർത്തടിച്ച് ആർമാദിക്കുന്ന നാഗരികതയുടെ യവ്വനങ്ങളിൽ ഒരു കൂട്ടരാണ് ഈ സംഘവും.
ടീന ജോസഫ് ആത്മികയുടെ അടുത്ത ആത്മമിത്രം, ആത്മികയുടെ രഹസ്യങ്ങളുടെ കലവറയും അവൾ തന്നെ . അരുന്ധതി , ആത്മികയോട് മനസിൽ ശത്രുത കൊണ്ടു നടക്കുന്ന മനസിനുടമയാണ് അവൾ, സൗന്ദര്യത്തിലും കഴിവിലും ആത്മിക മുന്നിട്ടു നിൽക്കുന്നതാണ് അവളുടെ ഈ ശത്രുതയുടെ കാരണം.
ഇന്ദ്രജിത്ത് അരുന്ധതിയുടെ സഹോദരനാണ്, ആത്മിക എന്ന സൗന്ദര്യത്തെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ജൻമം. അവൾ തൻ്റെ മാത്രം ആവാൻ അവസരം കാത്തിരിക്കുന്ന കഴുകനാണ് അവൻ. അവൻ്റെ സഹായിയായി ആൽബിയും കൂടെ ഉണ്ട്. ബാക്കിയെല്ലാം സാധാ ഫ്രണ്ട്സുകൾ മാത്രം പറയത്തക്ക ഒന്നും ഇല്ലാത്തതിനാൽ പേരു തന്നെ ധാരാളം.
⭐⭐⭐⭐⭐
ഹായ് ടീന …..
ഹായ് ത്തത്മിക വെൻ യു കം, ഐ കുടിൻ്റ് സി യു
ഒന്നു മതിയാക്കെടി നിൻ്റെ ഇംഗ്ലിഷ്
വിട്ടു പൊന്നെ . എപ്പോ വന്നു.
ദേ…. ഇപ്പം വരുന്ന വഴിയാ…..
എന്താടി, എൻ്റെ പാർട്ടിക്ക് നേരത്തെ വരില്ല എന്നായോ
ദേ…. ടീന… ആദി ഒന്നു ഉണരണ്ടെ വരാൻ
ഓ …. അല്ല, അപ്പോ നീ കക്ഷിയേയും കൂട്ടിയാണോ വന്നത്.
പിന്നെ അല്ലാതെ, ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ …
എടി, നീ… തമാശ പറഞ്ഞതാ … എന്നാ കരുതിയെ … ആട്ടെ,, നമ്മുടെ കക്ഷി എവിടെ
ദേ …. അവിടെ , ആ ചുവപ്പ് ടി ഷേർട്ട്.
ആത്മിക ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് നോക്കിയ ടീനയുടെ കണ്ണുകൾ വിടർന്നു.
ഒ എം ജി … ഹി ഇസ് റിയലി ഹോട്ട് ബേബി
ടി … ടീന.. വേണ്ടാ ….
ഓ …. നിൻ്റെ ആളാണല്ലോ അല്ലെ ….
പോടി…. അങ്ങനൊന്നുമില്ല ,
എന്നാ രക്ഷപ്പെട്ടു, ഞാൻ കേറി കൊത്തട്ടെ മോളെ, ആ ചുള്ളൻ ചെക്കനെ
എങ്കിൽ നിൻ്റെ മുട്ടുക്കാല് ഞാൻ തല്ലി ഒടിക്കും മോളേ ….
അപ്പോ എന്തോ ഉണ്ടല്ലോ പൊന്നുസെ…..
എടി അമ്മയും ഇതു തന്നെ ആണ് എന്നോടു ചോദിച്ചത്. ഐ ഡോൻട് നോ, ഹൗ റ്റു ആൻസർ….. ഒന്നറിയാടി, ഹീ ഇസ് സ്പെഷൽ ഫോർ മി …. അവൻ്റെ കൂടെ നിക്കുന്ന ഓരോ നിമിഷവും ഞാൻ ഹാപ്പിയാണ്.
അതു തന്നെയാ മോളെ പ്രേമം എന്നു പറയുന്നത്, കൊച്ചു കള്ളി…
ആവോ …. എനിക്കറിയില്ല … കാണാം നാളെ എങ്ങനെ ആയിത്തീരുമെന്ന്
കാണനൊന്നുമില്ല , എനിക്കറിയാം നീ എന്നെ വിളിച്ചു പറയും “ടിനാ ഐ ആം ഇൻ ലൗവ് ”
അതും പറഞ്ഞ് അവർ ചിരിച്ചു കൊണ്ടിരിക്കുമ്പോ ആണ് ഇന്ദ്രജിത്തും ആൽബിയും അരുന്ധതി, പിന്നെ ഗീതളും അവിടേക്ക് വരുന്നത്
ആരാ Ak നിൻ്റെ കൂടെ ഒരുത്തൻ
അതെൻ്റെ ഫ്രണ്ട് ആണ് ഇന്ദ്രാ….
അതാരാ … ഇത്ര ക്ലോസ് ഫ്രണ്ട്, അവൻ്റെ കൈയിൽ തുങ്ങി നി വരുന്നത് കണ്ടിരുന്നു ….
സോ വാട്ട്
ഒരിക്കൽ പോലും ഞങ്ങളുടെ അടുത്തു പോലും നി ഇത്ര ക്ലോസ്സ് ആയി ഇടപഴകിയിട്ടില്ല
അതിന് ഇന്ദ്ര എന്താ പറഞ്ഞു വരുന്നത്
ഏട്ടന് അവനാരാ എന്ന് അറിയണം അത്ര തന്നെ
ലൂക്ക് അരുന്ധതി. ദാറ്റ് നൺ ഓഫ് യുർ ബിസിനസ്
ഓ …. ഇപ്പോ അങ്ങനെ ആയോ…..
എൻ്റെ കാര്യങ്ങളിൽ ആവിശ്യമില്ലാതെ കൈ കടത്താൻ ഞാൻ ആരെയും അനുവദിക്കില്ല
Ak അവൾ അതല്ല ഉദ്ദേശിച്ചത്.
ഇന്ദ്ര അവൻ എൻ്റെ ഫ്രണ്ട് എന്നു ഞാൻ പറഞ്ഞു അതിൽ കൂടുതൽ പറയാൻ താൽപ്പര്യവും ഇല്ലാ….. നമ്മൾ ഒക്കെ ഫ്രണ്ട്സ് ആണ് ആ മര്യാദ എല്ലാരിലും ഉണ്ടാവണം
ടി നി വല്യ ഷോ ഒന്നും ഇറക്കണ്ട, നിൻ്റെ മറ്റവൻ്റെ അടുത്തേക്ക് രൂപാലി പോയിട്ടുണ്ട് ബാക്കി നമുക്ക് വഴിയെ അറിയാം
ഷേമ് ഓൺ യു …. യു ആർ എ ഡെവിൽ…. ടീന…. ഐ ആം ലിവിംഗ് ബൈ
പിന്നെ അവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ നടന്നു നീങ്ങി. ആദി അവനരികിൽ എത്താൻ അവൾ അതിയായി ആഗ്രഹിച്ചിരുന്നു.
⭐⭐⭐⭐⭐
ആത്മിക തന്നോടെന്തിന് കള്ളം പറഞ്ഞ ചിന്ത അവനെ വല്ലാതെ അലട്ടിയിരുന്നു. അവനറിയാതെ ആ ചിന്തയിൽ നിന്നും മുക്തിയായി അവൻ മദ്യത്തെ കണ്ടു. നിറയവ്വനം പകരുന്ന മധു , ഇന്ദ്രലോകത്ത് രംഭ, തിലോത്തമമാർ പകരുന്ന സോമരസമായി മാറി.
മദ്യം ഞരമ്പുകളിലൂടെ പടവെട്ടുന്ന ഉൻമാദ അവസ്ഥയിൽ ഈ നാഗരികത അവനും ഇഷ്ടമായി, ഉള്ളിൽ ഉറങ്ങി കടന്ന നൃത്തത്തിൻ്റെ ചുവടുകൾ ഉണരാൻ കൊതിച്ചു. കാതിന് അരോചകമായ മ്യൂസിക്ക് ഇപ്പോ അവന് ആസ്വാദകരമായി.
മദ്യം അതിന് ഒരാളുടെ ഇഷ്ടങ്ങളെ വരെ കുറച്ചു നേരത്തേക്ക് മാറ്റാൻ സാധിച്ചു. വിമുകത പ്രകടിപ്പിച്ച സാഹചര്യവുമായി പൊരുത്തപ്പെടുവാനും അവനെ സജ്ജമാക്കി.
ഹായ് ആം രൂപാലി,
ആദി, നൈസ് ടു മീറ്റ് യു…
ഐ തിങ്ക് യു ആർ ഇൻ ഗുഡ് മുഡ്
യസ് ഡിയർ, നൗ ഐ ആം ഹാപ്പി
ആർ യു മല്ലു
യസ് … ഐ ആം
ഞാനും മലയാളിയാണ്
ഓ….. ദാറ്റ്സ് …..ഗ്രേറ്റ്… . എനിക്കൊരു…. കമ്പിനി…. ഇല്ലാ….തിരിക്കു…..വായിരുന്നു,…… സംസാരിക്കാൻ….
നാവു നന്നായി കുഴയുന്നുണ്ട്
നന്നായി …. കുടി ….ച്ചിട്ടുണ്ട് …..അ… അതാ….
Ak എങ്ങനെയാ പരിചയം
AK ഹുസ് ദാറ്റ്
ആത്മിക അവളെ എങ്ങനെ അറിയാം
ആത്മിക . അവ…ളെൻ്റെ … എല്ലാം …ആണ്… അവ…ളുടെ…. വീട്ടി……. ലാ … ഞാൻ….. നിക്കു….ന്നത് ….
എന്നു വെച്ചാ
സോറി…… യുർ… നേം
രൂപാലി….
ആ …. രുപ …… ആലി … എനി…..ക്കൊന്നും… പറ…. യാൻ… വയ്യാ …..
ഒക്കെ…, ആദി ഷാൾ വി ഡാൻസ്
ഐ കാൻട്
ബി കൂൾ മാൻ, ഐ ആം ഹിയർ, പ്ലീസ്
ഒക്കെ.
അങ്ങനെ രൂപാലി എന്നെ താങ്ങി ഡാൻസ് ഫ്ലോറിലേക്ക് കൊട്ടു പോയി, കാലുകൾ നേരെ ഉറയ്ക്കാൻ പാടു പെടുന്ന എന്നെ അവൾ തൻ്റെ മാദക മേനിയിലേക്ക് ചേർത്തു.
ഒടുക്കം ഡാൻസ് ഫ്ലോറിൽ ചെന്ന ശേഷം എൻ്റെ വലതു കൈ അവളുടെ കൈയ്യിൽ കോർത്ത്, ഇടതു കൈ അവളുടെ അരയ്ക്കു താഴെ അവൾ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു.
മ്യൂസിക്കിൻ്റെ താളത്തിനൊത്ത് ഞങ്ങൾ നിങ്ങവേ ചുവടുകൾ ഉറപ്പിക്കാൻ ഞാൻ ഏറെ പാടു പെടുകയായിരുന്നു. ദൂരെ നിന്നും AK വരുന്നത് കണ്ട രൂപാലി അവളെ ചൊടുപ്പിക്കാനായി അടുത്ത ചുവട് മുന്നോട്ടു വെച്ചു.
എൻ്റെ കവിളുകളിൽ അവളുടെ ഇരു കരങ്ങളും പകർന്നു പതിയെ അവൾ എൻ്റെ ചുണ്ടിൽ മുത്തമിടാൻ ഒരുങ്ങുകയായിരുന്നു. അബോധാവസ്ഥയിലും അത് തടയാൻ എൻ്റെ മനസ് വെമ്പുന്നുണ്ടെങ്കിലും മദ്യലഹരിയിൽ ശരീരം അതിന് അനുവദിക്കാതെ വിമുകത കാട്ടി.
ആ ചുണ്ടുകൾ എന്നിൽ പതിക്കും മുന്നെ ആരോ തട്ടി മാറ്റി, ആ ശക്തിയിൽ ഞാൻ നിലം പതിക്കുന്നതോടൊപ്പം കേട്ടു ആരുടെയോ കരണം പൊളിയുന്ന ശബ്ദം
അടുത്ത നിമിഷം മ്യൂസിക്കിൻ്റെ ഒഴുക്കു നിലച്ചു. ഒരു നിമിഷം നിശബ്ദത തളം കെട്ടി.
AK നിനക്കെന്താ പ്രാന്തായോ
ആടി, പ്രാന്തു തന്നാ, നി എന്താ ചെയ്യാൽ പോയത്
ജസ്റ്റ് എ കിസ്സ് , വാട്ട്സ് യുവർ പ്രോബ്ളം
അതിനു തന്നാ തല്ലിയത്
AK അതിനു മാത്രം ഇവൻ നിൻ്റെ ആരാ
ഹി ഇസ് മൈ ഫ്രൻണ്ട്
ഫ്രൻഡ് അല്ലെ, സോ ഞാൻ കിസ്സ് ചെയ്താ എന്താ കുഴപ്പം, നോക്കെടി നല്ല ചുള്ളൻ ചെക്കൻ . ഐ റിയലി ലൗവ് ഹിംമ്
അവനെ ഇപ്പോ നി കിസ്സടിക്കുന്നത് എനിക്കിഷ്ടമല്ല, പിന്നെ നിൻ്റെ പ്രേമം അതെനിക്കൊരു പ്രശ്നവും ഇല്ല, കുടുപ്പിച്ച് ഇങ്ങനാണോടി ഒരുത്തനോട് സ്നേഹം പറയുന്നത്, പ്രതികരിക്കാൻ ശേഷി ഇല്ലാത്തവനെ അവൻ്റെ താൽപര്യം നോക്കാതെ കിസ്സ് ചെയ്യാൻ നോക്കിയ ഓർത്തോ ഇതുപോലെ ചെലപ്പോ പിന്നെയും കിട്ടും
AK യു ആർ ബ്രേക്കിഗ് ദ ലിമിറ്റ്
ഷട്ട് അപ്പ് രൂപാ …..
ആദി, കമോൺ വേക്ക് അപ് മാൻ,
അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഒരു ചെയറിൽ കൊണ്ടു പോയി ഇരുത്തി. ഒരു ക്ലാസ്സ് വെള്ളം എന്നെ അവൾ കടുപ്പിച്ചു. പിന്നെ ഒരു തുണി നനച്ചു വന്ന് എന്നെ നനച്ചു തുടച്ചു.
ഇതെല്ലാം നോക്കിക്കാണുന്ന കുറച്ചു മിഴികൾ ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നു. ആത്മിക ആരെയും ശ്രദ്ധിക്കാതെ എന്നെ കെയർ ചെയ്തു .
ആദി……. ആദി…..
ഉം…. ഉം …..
എന്തിനാ ആദി കുടിച്ചത്, താൻ മരുന്നു കുടിക്കുന്നതല്ലേ …. എല്ലാം എന്നെ പറഞ്ഞാൽ മതി …… വരുന്നില്ല എന്നു പറഞ്ഞ തന്നെ …… ഞാനല്ലേ ….. വെറുതേ വേണ്ടായിരുന്നു …… ഒന്നും
അവൾ അവളുടെ വിഷമങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു. അതവൾക്കും ഒരാശ്വാസം പകർന്നിരിക്കാം. ആ കണ്ണുകൾ അവനു വേണ്ടി കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു.
ആ കണ്ണുനീർ പലരിലും പേടിയും ആശ്ചര്യവും പകർന്നു എന്നതാണ് സത്യം . ദ ഗ്രേറ്റ് Ak ഇസ് ക്രൈയിംഗ് . അവൾ കരഞ്ഞ് ആരും ഇന്നുവരെ കണ്ടിട്ടില്ല. എവിടെയും വാക്കുകളാൽ പടപൊരുതി തോൽക്കാതെ മുന്നേറുന്ന AK യെ മാത്രമേ…. ഇവരൊക്കെ കണ്ടിട്ടൊള്ളു . ആ Ak ആരെന്നു കൃത്യത ഇല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി അതും ചെറിയൊരു കാര്യത്തിനു കരയുക എന്നത് അവരെ വച്ചു നോക്കുകയാണെങ്കിൽ വലിയ കാര്യമാണ്.
വീണ്ടും ആ ഫ്ലോറിൽ നിശബ്ദത കയ്യേറി, എല്ലാ മിഴികളും അവരിൽ തന്നെ നില നിന്നു.
വാ….. ആദി പോകാം …..
ഉം….. ഉം…. ഉം……
അവൾ എൻ്റെ കൈകൾ ഷോൾഡറിൽ കുടി ഇട്ട് മുഖം മാറിലേക്ക് ചേർത്ത് പതിയെ മുന്നോട്ടു നീങ്ങി. എൻ്റെ ശരീരഭാരം മുഴുവൻ താങ്ങി മുന്നോട്ടു നീങ്ങുവാൻ അവൾ നല്ല പോലെ പാടു പെട്ടു.
ഈ സമയം ഇന്ദ്രജിത്ത് പാഞ്ഞു വന്ന് എന്നെ താങ്ങാൻ ശ്രമിച്ചതും AK പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു.
ഇന്ദ്രാ ജസ്റ്റ് ലീവ് അസ് എലോൺ, ടൂ യ അൻഡർസ്റ്റാൻ്റ്
AK യുടെ മറ്റൊരു മുഖം അവരാദ്യമായി കണ്ടു. അവളുടെ ദേഷ്യത്തിൻ്റെ മുന്നിൽ ഇന്ദ്രജിത്ത് പോലും പതറിപ്പോയി എന്നതാണ് വാസ്തവം.
അവൾ എന്നെയും കൊണ്ട് ഒരുവിതം ലിഫ്റ്റിൽ കയറി താഴോട്ട് പോകുമ്പോ അവളുടെ മാറിൽ കിടന്ന് ഞാൻ ഉറങ്ങുകയായിരുന്നു.
ഗ്രൗണ്ട് ഫ്ലോറിലെത്തി കുറച്ചു മുന്നോട്ടെത്തിയതും പാറാവുകാരൻ ഓടിയെത്തി ഒരു കൈ താങ്ങിനായി. ആ സഹായം അവൾ സ്വീകരിച്ചു.
മുകളിലെ നിലയിൽ നിന്നും കുറച്ചു കണ്ണുകൾ ഞങ്ങളുടെ ആ പോക്കു നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഒരുവിതം എന്നെ കാറിൽ കയറ്റി. പാറാവുകാരന് ഒരു 2000 നോട്ടും കൊടുത്ത് അവിടെ നിന്നും ഞങ്ങൾ കണിമംഗലത്തേക്കു തിരിച്ചു.
⭐⭐⭐⭐⭐
ടിന അവനാരാ നി… പറ … നിനക്കറിയാം …..
ഇന്ദ്രാ അവളുടെ ഫ്രൻഡ് അതു മാത്രമേ….. എനിക്കും അറിയു.
ടിന നീ… കളിക്കല്ലേ…. എനിക്കറിയാം നിങ്ങൾക്കിടയിൽ രഹസ്യമില്ലെന്ന് …….
ഇന്ദ്രാ …… എന്നാൽ നീ….. കേട്ടോ…. ഞങ്ങൾക്കിടയിൽ ഒരു രഹസ്യമുണ്ടെങ്കിൽ അതവനാ….. ആദി….. അവൾ എനിക്കു പോലും കൃത്യമായ…. ഉത്തരം തരാത്ത ചോദ്യമാണ്…. അവൻ
ആരായിരിക്കും അവൻ….?
അരുന്ധതി അവൻ അവളുടെ വീട്ടിലാ താമസം
രൂപാ….. എന്നാൽ ഒന്നുറപ്പാ….. അതൊരു പുളിക്കൊമ്പാ….. അവിടെ നിക്കാൻ മാത്രം ഉയരം അവനുണ്ട്…..
അതെ അരുന്ധതി…. അവനെ ഞാനെടുക്കും…… എനിക്കിഷ്ടമായി……ആശിച്ച് ഒരു കിസ്സടിക്കാൻ പോയതാ…. നടന്നിട്ടാണ് അവൾ തല്ലിയതെങ്കിൽ…… ഇത്ര സങ്കടം വരില്ലായിരുന്നു…. ഇത്…. ഇപ്പോ…..
രൂപാ….. ആദി…. അവനെ നിയങ്ങ് മറന്നേര്…..
അരുന്ധതിയുടെ മുഖത്തൊരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞിരുന്നു ആ നിമിഷം. അവൾ മനസിൽ ചില കണക്കുകൾ കൂട്ടിക്കിഴിക്കാൻ തുടങ്ങി കഴിഞ്ഞു.
അരുന്ധതി നീ…. എന്താ…. ഈ…. പറയുന്നത്…..
രൂപാ…… ലുക്ക്, ഐ ആം സീരിയസ്, പ്ലീസ് ഫോർഗറ്റ് ഹിംമ്…. അവനെ എനിക്കു വേണം ….. എൻ്റെ കാൽ കീഴിൽ…… അവൾ അവൻ്റെ കാര്യത്തിൽ എത്ര പൊസസീവ് ആണെന്ന് കണ്ടതല്ലേ… ഇതവൾക്കുള്ള അടിയാണ്….. അരുന്ധതിയുടെ വക.
അരുന്ധതി ഒന്നു സൂക്ഷിച്ചോ Ak അവനു വേണ്ടി മാത്രമേ… കരഞ്ഞു കണ്ടിട്ടൊള്ളു നമ്മളൊക്കെ….. അപ്പോ അവൻ്റെ മേത്ത്…… ഒരു തരി മണ്ണ് വാരിയിടുമ്പോഴും….സൂക്ഷിക്കുന്നത്…. നല്ലതാ…..
ഐ നോ ടിനാ…. ഐ വിൽ പ്ലാൻ ഇറ്റ് ക്ലിയർലി……
അസ് യു വിഷ്. ഒന്നു ഞാൻ പറയാം പണി പാളിയാ നിങ്ങടെ ഒക്കെ ജീവിതം തകരും…… AK യോടാ കളി, നിൻ്റെ ഒക്കെ അച്ഛൻ്റെ ബിസിനസ് 40% ഷെയർ അവളുടെയാ……. പിന്നെ നിൻ്റെയൊക്കെ ബിസിനസ് അവളുടെ അച്ഛൻ്റെ ബിസിനസിനെ ആശ്രയിച്ചാണ്. ഈ ബാംഗ്ലൂരിൽ കണിമംഗലം ചന്ദ്രശേഖരൻ കഴിഞ്ഞേ മറ്റാരും തല പൊക്കു…….
ടിനയുടെ ആ വാക്കുകൾ എല്ലാവരിലും ഭയം പടർത്താതെ നിന്നില്ല. AK അവളെ ഒരു തരത്തിൽ എല്ലാവർക്കും ഭയമാണ്. ആദി ആര്, എന്ത്, ഏത്, എല്ലാം ടിനക്കറിയാം AK പറയാതെ അവളുടെ രഹസ്യങ്ങളുടെ കലവറ തുറക്കില്ല. അതാണ് അവർ തമ്മിലുള്ള ആത്മബന്ധം.
⭐⭐⭐⭐⭐
കാറിൽ അബോധാവസ്ഥയിൽ അവളുടെ മാറിൽ തല ചായ്ച്ചു ഉറങ്ങുകയായിരുന്നു ഞാൻ. ആ മിഴികൾ എനിക്കു വേണ്ടി നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നില്ല.
ആ സമയം അപ്രതീക്ഷിതമായി ഞാൻ ശർദ്ദിച്ചു. അതു മൊത്തം അവളുടെ മേലേക്കായിരുന്നു. അതു കണ്ട ഡ്രൈവർ വണ്ടി ഒതുക്കിയതും
എന്താ വണ്ടി ഒതുക്കിയത്
കുഞ്ഞേ വണ്ടി ചീത്തയാക്കണ്ട, ശർദ്ദിച്ചു കഴിഞ്ഞു പോയാ പോരെ….?
നിങ്ങൾ വണ്ടി എടുക്ക് വേഗം വീട്ടിലെത്തണം, ഇവന് പനിച്ചു തുടങ്ങി, വണ്ടി വൃത്തിക്കേടായാ നമുക്ക് കഴുകാം പ്ലീസ്… ചേട്ടാ വേഗം എടുക്ക് ……
എൻ്റെ ശരീര താപനില ഉയരുന്നുണ്ടായിരുന്നു. പോകുന്ന വഴി നീളെ പല പ്രാവിശ്യം ഞാൻ ശർദ്ദിച്ചു. എല്ലാം അവൾ ഏറ്റുവാങ്ങി. ഒരു തൃപ്തിയോടെ, അല്ലെ ഒരു കുറ്റബോധത്തോടെ.
കാർ കണിമംഗലം കയറിയതും ഡ്രൈവറും അവളും കൂടി എന്നെ റൂമിൽ കൊണ്ടു പോയി, അതിനു മുന്നെ എൻ്റെ മുഖം കഴുകി, ഷർട്ട് അഴിച്ചിട്ടു. എന്നെ നേരെ ബെഡിൽ കിടത്തി അവൾ കണിമംഗലത്തിൻ്റെ പടി ചുവട്ടി.
അവളുടെ ആ വരവ് നോക്കി രേവതിയമ്മ ഞെട്ടി. മകളുടെ കോലം അത്ര നന്നായിരുന്നു. അവർ അവളെ രൂക്ഷമായി നോക്കി.
പൊന്നുസെ നി ഡ്രിങ്ക്സും തൊടങ്ങിയോ
ദേ…. അമ്മെ…. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്. പൊന്നൂസ് കുടിച്ചിട്ടില്ല…..
പിന്നെ ഇതൊക്കെ എന്താടി……
അത്……. അമ്മാ…… ആദി……
ഓ….. അപ്പോ അതാണ്…… ഒച്ചയും ബഹളവും ഒന്നുമില്ലാതെ…. നീ….. കേറി പോന്നത്…..
അമ്മ എന്താ…. ഈ…. പറയുന്നത്
പൊന്നുസെ നിൻ്റെ ഡ്രസ്സിൽ ഒരു തുള്ളി വെള്ളമായ പൊല്ലാപ്പുണ്ടാക്കുന്ന നീ….. ഈ…. ഡ്രസ്സ് ഇത്രയും വൃത്തികേടാക്കിയിട്ട് ….. നിനക്കൊരു പ്രശ്നവും ഇല്ല….. നിൻ്റെ അമ്മ…..ദേ…. നോക്ക് ഈ….. ഞാൻ ഒമിറ്റ്….. ചെയ്യുമ്പോ…. പുറം തടവാൻ വിളിച്ചാ….. നിനക്കും ഒമിറ്റ് വരും എന്നു പറഞ്ഞ്… മുങ്ങുന്ന നീ….. ഇപ്പോ ഒമിറ്റിൽ കുളിച്ചാ….. നിൽക്കുന്നത് . ഇതൊക്കെ ഞാൻ എന്താ പറയണ്ടത്……
അമ്മ തൽക്കാലം ഒന്നും പറയണ്ട… നമുക്ക് നാളെ സംസാരിക്കാം…… ആദ്യം ഞാനൊന്നു ഫ്രഷ് ആവട്ടെ……
അതും പറഞ്ഞവൾ സ്വന്തം മുറിയിലേക്ക് പോയി. അതും നോക്കി ആ അമ്മ അവിടെ നിന്നു.
⭐⭐⭐⭐⭐
ബാത്റൂമിൽ ഷവറിനു കീഴെ സ്വന്തം ദേഹശുദ്ധി അവൾ വരുത്തുമ്പോൾ അവളറിയാതെ അവളുടെ ചിന്തകൾ അവനിൽ ലയിച്ചു.
ആദി ഐ ആം ഇൻ ലൗവ്, ഐ ലൗവ് യു ആദി…… ഐ ലൗവ് യു സോ മച്ച്
അതെ താൻ ആദിയെ പ്രണയിക്കുന്നു, മറ്റെന്തിനേക്കാളും മറ്റാരെക്കാളും അത് താൻ ഈ നിമിഷം മനസിലാക്കുന്നു.
ടിന പറഞ്ഞപ്പോയും താനതിന് വലിയ വില കൊടുത്തിരുന്നില്ല. അവളുടെ വാക്കുകൾക്ക് താൻ പുച്ഛത്തോടെ മറുപടി കൊടുത്തതെങ്കിലും അവളുടെ വാക്കുകൾ അതായിരുന്നു സത്യം.
തന്നിലെ പ്രണയം ആദ്യമേ….. അമ്മ തിരിച്ചറിഞ്ഞിരുന്നു…… താൻ അവിടെയും വെറുതേ വാദിച്ചു തൻ്റെ വിജയത്തിനായി… വെറുതേ…..
താങ്ക്സ് രൂപാലി…… നീയാണ് എനിക്കു പറഞ്ഞു തന്നത് എനിക്ക് അവനോടുള്ളത് പ്രണയമാണെന്ന്. ദൂരെ നിന്നും അവനുമായി നീ…. ഡാൻസ് കളിക്കുന്നത് കണ്ടപ്പോയേ…….. എന്നിൽ ഒരു തരം വല്ലാത്ത പൊസസീവ്നസ്സ് ഉടലെടുത്തിരുന്നു.
അവൻ എൻ്റെ സ്വന്തമാണെന്ന് ആ നിമിഷം എന്നോട് എൻ്റെ മനസ് പറഞ്ഞിരുന്നു. അവൻ്റെ കരങ്ങൾ നിൻ്റെ ശരീരത്തിൽ പുണർന്നപ്പോ പൊള്ളിയത് എനിക്കാ എൻ്റെ നെഞ്ചിലാ……
ഒടുക്കം നീ….. അവനെ ചുംബിക്കാൻ ഒരുങ്ങിയപ്പോ……. എന്നിൽ ഭ്രാന്തമായ ഒരാവേശം ഉണർന്നിരുന്നു……… ഞാൻ നുകരേണ്ട ആ അധരങ്ങൾ നീ….. നുകരാതിരിക്കാൻ ഞാൻ പാഞ്ഞെത്തി.
അടങ്ങാത്ത ദേഷ്യമുണ്ടായിരുന്നു എനിക്ക്…… നീ…. ചെയ്ത തെറ്റ് …… എൻ്റെ ഫ്രണ്ട് ആയതിനാൽ മാത്രം നിന്നെ ഞാൻ കൊല്ലാതെ വിട്ടത്…..
ആദി …… അവൻ എൻ്റേതു മാത്രം……. അവന് ഞാനല്ലാതെ എനി മറ്റാരും ഇല്ല……. ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല…….
ഞാൻ അവനു മുന്നിൽ മാത്രം ഒരു പെണ്ണാവുന്നു. തനി പെണ്ണ്. എന്നിലെ സ്ത്രീത്വം അവനരികിൽ നിൽക്കുമ്പോ ഞാനുണരുന്നു.
അമ്മ പറഞ്ഞത് ശരിയാണ്, ഒമിറ്റിംഗ് എനിക്കെന്നും ഡിസ്ക്കസ്റ്റിംഗ് ആയാണ് തോന്നാറ് എന്നാൽ ഇന്നവൻ ഒമിറ്റ് ചെയ്യുമ്പോ ടെൻഷൻ മാത്രമായിരുന്നു. അറപ്പിൻ്റെ ഒരു കണിക പോലും എനിക്കു തോന്നിയില്ല.
യസ്സ് നൗ ഐ ആം ഷുവർ ഐ ലൗവ് ഹിംമ് ടീപ് ലി …..
⭐⭐⭐⭐⭐
Comments:
No comments!
Please sign up or log in to post a comment!