❤കാമുകി 3

പഴമയുടെ ഭംഗിക്ക് ഒട്ടും ഉടവ് വരാതെ പുതുമയിൽ പണിയിച്ച അത്ഭുതമായിരുന്നു കണിമംഗലം . താനെ തുറക്കുന്ന കവാടം കഴിഞ്ഞ് കാർ ഉള്ളിലേക്കു നിങ്ങമ്പോ ആശ്ചര്യചകിതനായി നോക്കി നിൽക്കുവാനെ എനിക്കു കഴിഞ്ഞാള്ളു.വെള്ളാരം കല്ലു പാകിയ വഴികളിലൂടെ വേണം വീട്ടിലേക്കെത്താൽ. കാണാകണ്ണകലെയാണ് വിട്. വഴിക്കു ഇരുവശവും വെട്ടി ഒതുക്കിയ കുഞ്ഞു ചെടികളാൽ തീർത്ത മതിൽ. പല തരം പൂക്കളും മരങ്ങളാലും ഇരു വശവും പ്രകൃതി രമണീയം. വെള്ളാരം കല്ലുപാകിയ വഴിയുടെ നടുവിലായി വലിയ വാട്ടർ ഫൗണ്ടൻ അവിടെ നിന്നും വഴി രണ്ടായി പിരിയുന്നു.

ഓരത്തായി ഇരിക്കാൽ ബഞ്ചുകളും, ഊഞ്ഞാലും കാണുമ്പോൾ ഒരു പ്രത്യേക ഫീൽ. പ്രകൃതിയുടെ ലാസ്യഭാവത്തിനു നടുവിൽ ഗജരാജനെ പോലെ തലയെടുപ്പോടെ കണിമംഗലം

വീടെന്നോ തറവാടെന്നൊ പറയുവാൻ കഴിയില്ല. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന പ്രതീതി. ഇന്ദ്ര ലോകം എന്നു കേട്ടതേ ഉള്ളു ഇപ്പോ നേരിൽ കണ്ടു. അവൾ കാറിൽ നിന്നിറങ്ങി, എന്നോടായി പറഞ്ഞു.

എന്താ താനിറങ്ങുന്നില്ലെ.

മടിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നുമിറങ്ങി. കാർ നേരെ പോർച്ചിലേക്കു പോയി, ആഡംബര കാറുകളുടെ ഒരു കലക്ഷൻ തന്നെ എനിക്കവിടെ കാണാൻ സാധിച്ചു.

വാ, താനെന്തു നോക്കി നിൽക്കാ അവിടെ

അവളുടെ വാക്കുകൾ ഉയർന്നതും ചിന്തകളിൽ നിന്നും ഞാനുണർന്നു. മുന്നെ നടന്ന അവളെ പിന്തുടർന്ന് ഞാനും. ഒന്നാം ക്ലാസ്സിലേക്ക് അമ്മയുടെ കൈകളിലേന്തി പോകുന്ന ഒരു കുഞ്ഞിൻ്റെ മനസുമായി ഞാൻ ആ വീട്ടിലേക്ക് കയറി.

മാർബിളിൽ തീർത്ത ഒരു കൊട്ടാരം, താജ്മഹൽ കണ്ട പ്രതീതി. വളരെ വലിയ വീട് ആഡംബരത്തിൻ്റെ മികവ് , ചുമരിൽ വേട്ടയാടിയ മൃഗങ്ങളുടെ ശിരസ്, ഹോളിൽ ഒരു കണ്ണാടി കൂട്ടിൽ രണ്ട് ആനക്കൊമ്പുകൾ വിലങ്ങനെ വെച്ചിട്ടുണ്ട്. രാജകീയ പ്രൗഡി നിലനിർത്തി പണിതതു തന്നെ. നിലത്തു വിരിച്ച വരവതാനി വാങ്ങാൻ പോലും നമ്മെക്കൊണ്ട് കഴിയില്ല.

അമ്മേ…….

അവളുടെ ഉച്ചത്തിലുള്ള വിളി കേൾക്കുന്നുണ്ട്

ദാ വരുന്നു ….

മറുപടിയായി നല്ല ഒരു ശബ്ദം ഞങ്ങളെ തേടിയെത്തി.

ശാലീന സുന്ദരിയായ ഒരു വീട്ടമ്മ ഞങ്ങളുടെ അടുത്തേക്കു വന്നു. നല്ല ശ്രീത്തമുള്ള മുഖം, ആഡംബരം തൊട്ടു തീണ്ടാത്ത വസ്ത്രധാരണം. സാധാരണക്കാരുടെ വീട്ടിലെ ഒരമ്മയെ പോലെ.

മുൾച്ചെടി തോട്ടത്തിൽ നടുക്ക് താനെ വിരിഞ്ഞ ഒരു പനിനീർ പൂ പോലെ ആ മാതൃരൂപം ഇവിടെ വേറിട്ടു നിന്നു.

ആത്മികയുടെ സൗന്ദര്യത്തിൻ്റെ ഉത്ഭവസ്ഥാനം ഞാൻ നേരിൽ കണ്ടു. ഒരു പുഞ്ചിരിയോടെ അവരെന്നെ നോക്കി.



അമ്മാ…… ഇതാണ് ആദി

അവരെന്നെ നോക്കി, എന്നിട്ടെന്നോടായി ചോദിച്ചു

വിട്ടിലാരൊക്കെ ഉണ്ട് ആദി മോനെ

പുഞ്ചിരി തൂകി നിന്ന എൻ്റെ മുഖത്തെ പുഞ്ചിരി പെട്ടെന്നു മാഞ്ഞു . അമാവാസി പോലെ കറുപ്പിൻ്റെ ചായ എൻ്റെ മുഖത്ത് പടർന്നു കയറി.

ഓ ഈ അമ്മേടെ കാര്യം, ആദി ഒരു മിനിറ്റ്, അമ്മേ…….. ഒന്നിങ്ങടു വന്നേ……

അവൾ അമ്മയെയും കൂട്ടി മറ്റൊരിടത്തേക്ക് നടന്നു അതും നോക്കി ഞാനവിടെ ഏകനായി നിന്നു

⭐⭐⭐⭐⭐⭐

അമ്മ എന്തു പണിയാ കാണിച്ചെ

എന്താ എന്താടി പ്രശ്നം

ആദിയോടെന്തിനാ അമ്മ അങ്ങനെ ചോദിച്ചത്

അതു ശരി , വീട്ടിൽ വരുന്നവരോട് കുശലം ചോദിക്കുന്നതും തെറ്റാണോ

അമ്മ ഞാൻ മൂന്നു ദിവസം മുന്നെ ഇവിടെത്തിയതാ, എൻ്റെ വണ്ടി അവനെ ഇടിച്ചു, നമ്മുടെ ഹോസ്പിറ്റലിലായിരുന്നു മൂന്നു ദിവസം. അവന് പഴയ കാര്യങ്ങൾ പലതും ഓർമ്മയില്ല. അപ്പോഴാ അമ്മ അങ്ങനെ ഒക്കെ ചോദിച്ചത്.

അയ്യോ , ആ കുട്ടിക്ക് വിഷമമായി കാണും, അമ്മ പോയി ആ കുട്ടിയെ സമാധാനിപ്പിക്കാം മോളെ

ഒന്നും വേണ്ട , എനി അവനെ കൂടുതൽ സങ്കടപ്പെടുത്തണ്ട . അമ്മ എനിയൊന്നും മിണ്ടണ്ട കേട്ടല്ലോ?

അല്ല നിനക്കെന്താ പറ്റിയത്

എന്തു പറ്റാൻ

ആ വണ്ടി ഇടിച്ചതിൻ്റെ പേരിൽ നി അവനെ നോക്കാൻ മൂന്നു ദിവസം ഹോസ്പിറ്റൽ നിൽക്കുക എന്നു പറഞ്ഞാൽ അതു വലിയ കാര്യമല്ലേ

അമ്മ എന്തോക്കെയാ പറയുന്നത്, ദേ എഴുതാപുറം വായിക്കല്ലേ അമ്മേ ……….

ഞാൻ പനിച്ചു കടന്നപ്പോ കുടിക്കാൻ ഒരു ഗ്ലാസ്സ് വെള്ളം തരാത്ത നി ഇതൊക്കെ ചെയ്യുമ്പോ എങ്ങനാടി പറയാതിരിക്കാ…..

ദേ….. രേവതി മോളെ വേണ്ട ട്ടോ.

അപ്പോ ആ കൊച്ചിന് ഒന്നും ഓർമ്മയില്ലെ

ഇല്ലമ്മേ …. ഒന്നും ഓർമ്മയില്ല, പേരു പോലും

അപ്പോ നീയല്ലേ പറഞ്ഞത് അവൻ്റെ പേര് ആദി എന്ന്

രേവതി കുട്ടി അത് ഞാനിനിട്ട പേരാ ആദി. അവനൊരു മനുഷ്യനല്ലേ വിളിക്കാൻ ഒരു പേരു വേണ്ടേ ……

അതും ശരിയാ , അല്ല അവൻ്റെ കാര്യം എന്താ തീരുമാനിച്ചെ

പപ്പ പറഞ്ഞിരുന്നു . ഇവിടുത്തെ ഔട്ട് ഹൗസിൽ താമസിപ്പിച്ചു കൊള്ളാൻ, പിന്നെ കമ്പനിയിൽ ഒരു ജോലിയും , തൽക്കാലം അവൻ്റെ ചികിത്സ കഴിയും വരെ അവനിവിടുണ്ടാവും

ആരാ എന്താ അറിയാത്ത ഒരുത്തനെ നിർത്തുണോ മോളെ, നിൻ്റെ പപ്പ വരാൻ ഒരാഴ്ച കഴിയും.

എൻ്റെ രേവതി കുട്ടി, ഇവിടെ എത്ര ജോലിക്കാരുണ്ട് പിന്നെ എന്തിനാ പേടി, മൂന്നു ദിവസം അവൻ്റെ കൂടെ ചിലവിട്ട ധൈര്യത്തിൽ പറയാ വിശ്വസിക്കാം, ഇതുവരെ ഒരു തെറ്റായ നോട്ടം പോലും അവൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല’

അതൊക്കെ ശരി, നിന്നെ എനിക്കത്ര വിശ്വാസം പോര

ദേ രേവതിക്കുട്ടി വേണ്ടേ

ഞാനറിയാതെ വല്ല ചരടുവലിയും നടക്കുന്നുണ്ടോ പൊന്നു.


അമ്മേ …… അങ്ങനെ ചേദിച്ചാ എനിക്കും അറിയില്ല. അവൻ തെറിച്ചു വീണപ്പോ , തീർന്നോ എന്നു നോക്കാനാ ഞാൻ പോയത്. വിജനമായ വഴി ആരുമില്ല എന്ന ധൈര്യത്തിൽ. അവൻ്റെ മുഖം കണ്ടപ്പോ എനിക്കു തന്നെ അറിയില്ല അമ്മേ…. ഞാൻ പോലും അറിയാതെ അവനെ പിടിച്ചു കയറ്റി, എൻ്റെ കാറിൽ രക്തം പുരളുമെന്നറിഞ്ഞിട്ടും ഞാൻ അതു ചെയ്തു. ഹോസ്പിറ്റൽ ആക്കി എനിക്കു മടങ്ങുന്നതാണ് പക്ഷെ ….. അറിയില്ല ഞാനാ മൂന്നു ദിവസവും അവനോടൊപ്പം ചിലവിട്ടു. എനിക്കറിയില്ല അമ്മെ ””……. ഒന്നറിയാം അതൊക്കെ എനിക്കു സന്തോഷം പകരുന്നുണ്ട്.

പ്രണയമാണോടി കാന്താരി, പപ്പ വരട്ടെ ഞാൻ കാണിച്ചു തരാ

ഇതുവരെ ഇല്ല എൻ്റെ രേവതിക്കുട്ടി എനി ഉണ്ടായിക്കൂടായികയുമില്ല

ടി നിന്നെ ഞാൻ

അതും പറഞ്ഞ് രേവതിയമ്മ അവളെ തല്ലാൻ കയ്യാങ്ങി. ആ കൈ തൻ്റെ കൈക്കുള്ളിലാക്കി. അവളാ കവിളിൽ മുത്തിക്കൊണ്ടു പറഞ്ഞു.

അതേ… ആദി അവടെ വെയ്റ്റ് ചെയ്യാ വാ പോകാം

⭐⭐⭐⭐⭐⭐⭐

മോനെ വാ ചായ കുടിച്ചിട്ടു ബാക്കി സംസാരം

അയ്യോ …… അമ്മേ എനിക്കിപ്പോ വിശപ്പില്ല

എന്താ നീ വിളിച്ചത്

അയ്യോ…. അത് ഞാനറിയാതെ എനിയുണ്ടാവില്ല ആൻ്റി .

അവരെന്നെ നോക്കി പുഞ്ചിരിച്ചു. ആ നോക്കിലും ചിരിയിലും മാതൃത്വം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവരെൻ്റെ അരികിൽ വന്ന് എൻ്റെ നെറുകയിൽ കൈകളാൽ തലോടിക്കൊണ്ട് എന്നോടായി പറഞ്ഞു.

ആദ്യമായി വിളിച്ചത് അമ്മേ എന്നല്ലേ അതങ്ങനെ തന്നെ മതി

അത് ആൻ്റി ഞാൻ

നിന്നോടു ഞാൻ എന്താടാ പറഞ്ഞത്.

ഗൗരവം നിറഞ്ഞു ശാസിച്ച ആ മാതൃത്വത്തിനു മുന്നിൽ ഞാനും ഭയന്നു പോയി. ഞാനറിയാതെ തന്നെ എൻ്റെ സ്വര വീചികൾ പുറത്തു വന്നു.

അമ്മേ……..

നിമിഷ നേരം കൊണ്ട് ആ അമ്മ രൗദ്രഭാവം വെടിഞ്ഞ് വാത്സല്യഭാവം സ്വീകരിച്ചു. മാതൃത്വത്തിലെ ആ വിസ്മയം നിർവ്വചിക്കുക എന്നത് അസാധ്യം.

വാ മോനെ ഇരിക്ക്

ആ വലിയ ഡൈനിംഗ് ടേബിളിൻ്റെ ഒരു ഓരത്തായി ഞാനിരുന്നു. സ്നേഹത്തോടെ അവർ എനിക്കു ഭക്ഷണം കൈമാറി തന്നു. ആഹാരം രുചിക്കുമ്പോ നാവിലെ രസമുകളങ്ങൾ ഉൻമാദലഹരിയിലായിരുന്നു. ആ രുചി ഓർമ്മകളിൽ എവിടെയോ ഞാൻ തേടി.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ ആത്മിക കൂടെ വരാൻ പറഞ്ഞു. ഞാൻ അവളെ അനുകമിച്ചു പുറത്തേക്ക് പോയി. ആ വീടിനോടു ചേർന്ന ഗസ്റ്റ് ഹൗസ് തുറന്നു കാട്ടി.

തനിക്കിവിടെ താമസിക്കാം വിരോധം ഒന്നുമില്ലല്ലോ

എന്തിന് ഇതു തന്നെ കൂടുതലാ

ആണോ എന്നാ ശരി, അല്ല തനിക്ക് ഡ്രസ്സും കാര്യവും ഒന്നുമില്ലല്ലോ

അതു സാരമില്ല, അതൊക്കെ ഞാൻ ശരിയാക്കാ

ഒരു പത്തു മിനിറ്റ് ഞാൻ റെഡിയായി വന്നിട്ടു നമുക്ക് വാങ്ങാൻ പോകാ

ആത്മിക അതൊന്നും വേണ്ട , അതു ശരിയാവില്ല, താൻ പറഞ്ഞ ജോലി വേഗം റെഡിയാക്കോ, പിന്നെ ഞാൻ വാങ്ങിക്കോളാം

അതെ ഓഫീസിൽ കേറാൻ നല്ല വസ്ത്രം വേണ്ടേ എന്നും ഇതിട്ടു പോവാനാണോ പ്ലാൻ

ആ വാക്കുകൾക്ക് മറുപടി തൻ്റെ കൈവശം ഇല്ല.
ശരിയാണ് മാറി ഉടുക്കാൻ വസ്ത്രമില്ലാതെ എങ്ങനെ ദിവസം പണിക്കു പോകും.

അതെ താനൊന്നും ആലോചിക്കണ്ട ഞാൻ വരും താനിവിടെ കാത്തിരിക്ക്

അതും പറഞ്ഞവൾ പുറത്തേക്കു പോയി. ഞാൻ ആ ഗസ്റ്റ് ഹൗസ് ഒന്നു നോക്കി. ഒരു വലിയ ഹോൾ , അതിനോടു ചേർന്ന് മിനി ബാർ തന്നെ ഒരുക്കിയിട്ടുണ്ട്. മൊത്തം മൂന്നു റൂമുകൾ അതിൽ ഒന്ന് മാസ്റ്റർ ബെഡ് റൂമാണ് അത് മുകളിൽ. മുന്നു ബാൽക്കണികൾ. ഒന്നു റൂമിലാണ് മറ്റു രണ്ടും നോമിനോട് ചേർന്ന്. ഒരു കുഞ്ഞു ജിമ്മും അവിടെ ഉണ്ട്. ഫുൾ ഏസി ,എന്താ ഇത് ഇതു തന്നെ ഒരു പണക്കാരൻ്റെ വീടിനു തുല്യം ഇതവർക്ക് ഗസ്റ്റ് ഹൗസ്സ്.

⭐⭐⭐⭐⭐⭐

ആത്മിക വസ്ത്രം മാറി റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ ആ ശബ്ദം അവളെ തേടിയെത്തി.

പൊന്നൂ ……….

എന്താ അമ്മേ ……

മോളെ നി കാര്യമായി പറഞ്ഞതാണോ ?ആദിയെ പറ്റി….. നേരത്തെ പറഞ്ഞതൊക്കെ .അല്ല നി ഇതെവിടേക്കാ..

അമ്മേ ആദിക്ക് കുറച്ച് ഡ്രസ്സ് ഒക്കെ വാങ്ങാൻ ചെറിയൊരു ഷോപ്പിംഗ് . പിന്നെ അമ്മ ചോദിച്ചതിന് എനിക്ക് കൃത്യമായ ഒരുത്തരം ഇല്ല അമ്മേ …… സംതിംഗ് സ്പെഷൽ അവനെ കാണുമ്പോ എനിക്കങ്ങനെ തോന്നുന്നു. പക്ഷെ അതല്ല പ്രശ്നം

എന്താ മോളെ നി എന്നിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ

അത് അമ്മാ …. അന്ന് വണ്ടി തട്ടിയ രാത്രി അവൻ്റെ അരികിൽ ഞാൻ ചെന്നപ്പോ എന്നെ നോക്കി “കീർത്തന ” എന്നവൻ വിളിച്ചിരുന്നു. അതാരാണെന്ന് അവനും അറിയില്ല. ആരാണ് കീർത്തന അതാണ് എന്നെയും അലട്ടുന്ന ചോദ്യം.

പൊന്നു നിൻ്റെ കാര്യത്തിൽ അമ്മക്ക് ആതിയാണ് , നീ മനസിൽ എന്തേലും ആശ വെച്ചിട്ടാണോ ഇതൊക്കെ, നി പറഞ്ഞതൊക്കെ സത്യമാണോ ? ആ ആക്സിഡൻ്റ് ഒക്കെ

ദേ …… രേവതിക്കുട്ടി ഞാൻ കള്ളം പറഞ്ഞതല്ല അതൊക്കെ തന്നെയാ നടന്നത് . പിന്നെ ആശ വല്ലതും ഉണ്ടോ എന്നു ചോദിച്ചാ എനിക്കറിയില്ല. ഞാൻ പറഞ്ഞില്ലെ അവനെ എനിക്കൊരു സ്പെഷൽ ആയി തോന്നുന്നു. സൗഹൃദമാണോ , പ്രണയമാണോ എന്നൊന്നും അമ്മേടെ പൊന്നൂസിനറിയില്ല. എന്തോ അവൻ്റെ കുടെ സംസാരിക്കുമ്പോ ഞാൻ ഹാപ്പിയാ ….

മോളെ അവനേതാ എന്താ ഒന്നും അറിയാതെ നീ ഇങ്ങനെ തുള്ളരുത് , നാളെ ചിലപ്പോ ?

അവനെ കണ്ടിണ്ട് അമ്മയ്ക്കെന്തു തോന്നുന്നു. അതാദ്യം പറ

ആ കോലം ശരിയല്ല, മുടി അലങ്കോലമാക്കി, താടിയും മീശയും ഒന്നും എനിക്കങ്ങോട്ട് പിടിച്ചിട്ടില്ല

ആണോ എന്നാ പോയി വന്നിട്ടു അമ്മ എന്താ പറയുന്നത് എന്ന് നോക്കാം

അതെന്താ മോളെ

അതൊക്കെ ഉണ്ട്, അമ്മാ ആദി അവിടെ വെയ്റ്റ് ചെയ്യാ ഞാൻ പോയി വരാം.


⭐⭐⭐⭐⭐

ഹലോ , എന്താടോ താനിത്ര ചിന്തിച്ചു കൂട്ടുന്നത്

അവളുടെ മധുരശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും വിമുക്തനാക്കിയത്. ഞാൻ ഒരു പുഞ്ചിരിയോടെ അവളെ വരവേറ്റു.

ഒന്നുമില്ലെടോ വെറുതേ ഓരോന്ന്

ടോ താൻ പ്രസൻ്റിൽ ജീവിക്കാൻ പഠിക്ക് വെറുതെ കഴിഞ്ഞതൊക്കെ ഓർത്ത്

അതിന് ഓർക്കാൻ മാത്രം ഒന്നും എനിക്കോർമ്മയില്ലല്ലോ

ഐം ആം സോറി, ഒ മൈ ഗോഡ്

ഇറ്റ്സ് ഒക്കെ, നോ പ്രോബ്ളം, ഹെയ് യു ലുക്കിംഗ് ഗോൾജിയസ്

ഓ താങ്ക്സ്, അതെ താൻ വന്നെ ഡ്രൈവർ വെയ്റ്റ് ചെയ്യുവാ

അങ്ങനെ ഞങ്ങൾ ആ ആഡംബര കാറിൽ കണിമംഗലത്തിനു പുറത്തേക്ക്, നാഗരികതയുടെ ലോകത്തേക്ക്. കാറാദ്യം നിന്നത് ഒരു സലൂണിലാണ്.

ഇതെന്താ ഇവിടെ

അതെ ഈ കോലം ഒക്കെ ഒന്നു നേരെയാക്കണം

എടോ ഇതൊക്കെ കുറച്ച് ഓവറാ, ഞാൻ തനിക്കൊരു ഭാരമാക്കുന്ന പോലെ

എങ്കിൽ ഞാൻ സഹിച്ചു, ഞാൻ ചുമന്നോളാം , താൻ ഇറങ്ങിയെ

അവളുടെ വാക്കുകൾ അനുസരിക്കുക മാത്രമായിരുന്നു എൻ്റെ മുന്നിലെ ഏക വഴി. ആരെന്നു പോലും അറിയാത്ത തനിക്ക് അവൾ തരുന്ന മാനുഷിക പരിഗണന വളരെ വലുതായിരുന്നു.

അതൊരു ഹൈ ലവൽ സലൂൺ ആയിരുന്നു, സ്ത്രീകൾക്കും പുരുഷൻമാരക്കും വേറെ വേറെ ആയി തിരിച്ചിരുന്നു. അവൾ എന്നെ അവിടെ ഇരുത്തി മുടി മുറിക്കുന്നവന് അവൾ തന്നെ ഓരോന്നും പറഞ്ഞു കൊടുത്തു. ഒടുക്കം എൻ്റെ മുഖത്ത് എന്തൊക്കെയോ ചെയ്തു കൂട്ടി.

ഒരു മൂന്നു മണിക്കൂർ നീണ്ട മുടി വെട്ടൽ, എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഒടുക്കം കണ്ണാടിയുടെ മുന്നിൽ ഞാൻ നിൽക്കുമ്പോ എൻ്റെ കണ്ണുകൾ എനിക്കു തന്നെ വിശ്വാസയോഗ്യമല്ലാതായി.

ഒതുക്കി ഇറക്കമുള്ള രീതിയിൽ എൻ്റെ മുടി, പിറകിൽ ഇറക്കി ഷേപ്പ് ചെയ്തിട്ടുണ്ട് . താടി മൊത്തത്തിൽ കുറ്റിയാക്കി , മീശ കനം കുറച്ചിട്ടുണ്ട്. പിന്നെ മുഖത്ത് വാരി പൊത്തിയ ക്രിമിൻ്റെ ഒരു ശോഭയും.

അവിടെ നിന്നും ഇറങ്ങി ഞങ്ങൾ നേരെ കയറിയത് ഒരു വലിയ ഷോപ്പിംഗ് മോളിലാണ്, എല്ലാം ബ്രാൻഡഡ്. ഷർട്ട്, ജീൻസ്, ഷൂസ്, ബെൽറ്റ് ഒടുക്കം ഒരു വാച്ചു. അതിൽ ഒരു നേവി ബ്ലൂ ഷേർട്ട് പിന്നെ ക്രിം കളർ ജിനും എന്നോട് ഇട്ടു വരാൻ അവർ പറഞ്ഞു.

ട്രയൽ റൂമിൽ നിന്നും അതിട്ടു പുറത്തേക്കിറങ്ങിയ എന്നെ ഒരുപാടു കണ്ണുകൾ വെട്ടയാടിയിരുന്നു.

സൂപ്പർ, ദേ ഈ വാച്ചിട്ടേ…..

അവർ ഫാസ്റ്റ് ട്രാക്കിൻ്റെ ഒരു വാച്ചും എനിക്കു നേരെ നീട്ടി അത് ഞാൻ വാങ്ങി കയ്യിലണിഞ്ഞു.

ദാ ഈ വാലറ്റും കൂടെ വച്ചോ. എന്നാ പോവല്ലേ

അതിനു സമ്മതം എന്നു മാത്രം തലയാട്ടി, അവളുടെ പിറകെ ഞാൻ നടന്നു. കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോ

ആദി……

എന്താ ….. ആത്മിക

ദേ ഇതൊരു ഗിഫ്റ്റ് തുറന്നു നോക്കിയേ …

അവർ എനിക്കു നേരെ നീട്ടിയ വർണ്ണ കടലാസിൽ പൊതിഞ്ഞ ബോക്സ് ഞാൻ തുറന്നു നോക്കി. ഐഫോൺ 10 .അതു കണ്ടതും എൻ്റെ മുഖം ചെറുതായി മാറി.

എന്താ തനിക്കിഷ്ടമായില്ലെ

ഇതൊക്കെ എന്തിനാ , താനെന്തിനാ ഇങ്ങനെ കാശ് കളയുന്നത് അതും ആരുമല്ലാത്ത എനിക്കു വേണ്ടി.

അതെ ഇത് ഞാൻ ഗിഫ്റ്റ് തന്നതാ , തന്നെ ഞാനങ്ങട് ഫ്രെൻഡ് ആയിട്ട് പ്രമോറ്റ് ചെയ്തതിന്

അതും പറഞ്ഞ് അവൾ എന്നെ നോക്കി ചിരിച്ചു. അവളോട് പറയുവാൻ എനിക്കു വാക്കുകൾ ഉണ്ടായിരുന്നില്ല.

ദാ ….. ഇത് പുതിയ സിം രണ്ട് മണിക്കൂർ കഴിഞ്ഞാ ആക്ടീവ് ആവും, ദേ….. എൻ്റെ പ്രൂഫിൽ എടുത്തതാ പണിയുണ്ടാക്കരുതെ

ഞാൻ അതിന് പുഞ്ചിരിക്കുക മാത്രം ചെയ്തു

താനെന്താടോ ഒന്നും പറയാത്തത്.

ഒന്നുമില്ല എന്താ ഞാൻ പറയാ

തനിക്കെന്ത് ജോലിയാ ഞാൻ തരാ

എന്തായാലും എനിക്കു പ്രശ്നം ഇല്ല

എന്നാ വീട്ടിലെ സെക്യൂരിറ്റി പണി തരട്ടേ

അതു മതി ഞാൻ റെഡി

അയ്യടാ … ഞാനൊരു തമാശ പറഞ്ഞതാ. എന്തായാലും മൂന്ന് ദിവസം കൂടി കഴിഞ്ഞ് പണിയെ കുറിച്ച് നോക്കാ

അതെന്താ, എത്രയും വേഗം കിട്ടിയാ നന്ന്

ഡോക്ടർ പറഞ്ഞിട്ടുണ്ട് തനിക്ക് റസ്റ്റ് വേണം എന്ന്

അതൊക്കെ വെറുതേ പറയുന്നതാ

ആണോ, എന്നാ ഞാൻ പറയുന്നത് കേട്ടാൽ മതി, മുന്നു ദിവസം കഴിഞ്ഞു തീരുമാനിക്കാം.

പിന്നെ ഞാനും ഒന്നും പറഞ്ഞില്ല, അങ്ങനെ വണ്ടി കണിമംഗലത്തെത്തി. കാറിൽ നിന്നും ഞങ്ങൾ ഇറങ്ങുമ്പോ ആ പൂമുഖത്ത് അവളുടെ അമ്മയുണ്ടായിരുന്നു. ഞങ്ങൾ നേരെ ഗസ്റ്റ് ഹൗസിൽ പോയി. സാധനങ്ങൾ ഒക്കെ അവിടെ വെച്ച് ആത്മിക പിന്നെ വരാം എന്നു പറഞ്ഞു വിട വാങ്ങി.. ഞാൻ മുറിയിൽ പോയി ഒന്നു കിടന്നു.

⭐⭐⭐⭐⭐

മോളേ നീ പറഞ്ഞതാ ശരി, തിരിച്ചു വന്നപ്പോ അവനെ കണ്ടപ്പോ അമ്മ പോലും നോക്കി നിന്നു പോയി അവനെ. എന്താ ഒരു ഐശ്വര്യം ആ മുഖത്ത്. ഏതോ നല്ല വീട്ടിലെ കുട്ട്യാ അത്.

ആണോ, എന്തു പറ്റി രേവതി കുട്ടി വല്ലാതെ ഇമോഷണൽ ആവുന്നുണ്ടല്ലോ

ഒന്നു പോടി, രാവിലെ അവൻ്റെ കോലം കണ്ടപ്പോ ചെറിയൊരു കരട് മനസിൽ കുടുങ്ങിയിരുന്നു, പിന്നെ നിൻ്റെ വാക്കുകൾ കൂടി ആയപ്പോ? ആട്ടെ ആ നേവി ബ്ലു ഷേർട്ട് നി അല്ലെ അവനെക്കൊണ്ട് ഉടുപ്പിച്ചത്.

മനസിലായി അല്ലെ കള്ളി, കാഞ്ഞ ബുദ്ധിയാ അമ്മയ്ക്ക്

എടി , നിൻ്റെ ഫേവറൈറ്റ് കളർ അവനിട്ടു വരണെ അതു നീ ചെയ്യിച്ചതാണെന്ന് ചിന്തിക്കാൽ കാഞ്ഞ ബുദ്ധിയൊന്നും വേണ്ട, നാലാം ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർക്കു പോലും മനസിലാവും

അയ്യേ…… ഈ അമ്മ

എന്താ ഞാൻ കാണുന്നത് , അപ്പോ എൻ്റെ മോൾക്ക് നാണമൊക്കെ വരും അല്ലെ?

അതെന്താ അമ്മ അങ്ങനെ ചോദിച്ചെ

നിൻ്റെ പതിനാറാം വയസിൽ കണ്ടതാ നിൻ്റെ നാണം പിന്നിന്നാ കാണുന്നത് നിനക്ക് നാണമുണ്ടെന്ന്. അതും നല്ലതാ

ഓ ആയിക്കോട്ടെ,

ടി പെണ്ണേ, നിന്നോടു ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കൊഞ്ഞനം കുത്തി കാണിക്കരുത് എന്ന്, അല്ല ഇന്ന് എവിടെക്കെ പോയി,

ആദ്യം സലൂണിൽ പോയി മുടിയൊക്കെ വെട്ടി ക്ലിയർ ആക്കി, എൻ്റെ അമ്മേ…… അപ്പോ ആദിടെ മുഖം കാണണം എന്താ ഒരു ഭംഗി. പിന്നെ നേരെ മോളിൽ പോയി പർച്ചേസ് ചെയ്തു. അവനാ ഡ്രസ്സിൽ ഇറങ്ങി വന്നപ്പം കാണണായിരുന്നു. സകലവളുമാമാരുടെയും നോട്ടം, എല്ലാരും ആദിയെ കൊത്തി വലിക്കുകയായിരുന്നു.

അപ്പോ എൻ്റെ പൊന്നൂസിൻ്റെ നോട്ടമോ

അത് അമ്മേ …. ഞാൻ …..

എനിക്കു മനസിലാവുന്നുണ്ട്, കാണാലോ

അമ്മേ ….. സത്യം പറയാലോ …. അവനാ ഡ്രസ്സിൽ ഇറങ്ങി വന്നപ്പോ വല്ലാത്ത ആകർഷണമായിരുന്നു. ഞാൻ പോലും അറിയാതെ അവനെ നോക്കി നിന്നു പോയി,…… ഒരു പ്രത്യേക ഫീലാ അമ്മ ….അത് … ഞാനിതുവരെ ….. അനുഭവിച്ചിട്ടില്ല ….

കാശെത്ര പൊളിച്ചു കള്ളി നി

ആദിക്കു വേണ്ടിയല്ലേ അമ്മാ ….. കണക്കു നോക്കീല ……

അത്രയ്ക്കൊക്കെ ആയോ മോളെ

അമ്മ….. അത് ….. അവനിപ്പൊ എൻ്റെ …. ഫ്രൻഡ് അല്ലേ …

ഫ്രൻഡ് ആണോ ….

അങ്ങനെ ചോദിച്ചാ …. ഇപ്പോ ഫ്രൻഡ് ആണമ്മാ …..

അപ്പോ നാളെ കണ്ടറിയാ …. അല്ലേടി പൂച്ചക്കുട്ടി..

ഈ അമ്മയ്ക്ക് ഒരു നാണവുമില്ല

അയ്യടി … അവളൊരു നാണക്കാരി വന്നിരിക്കുന്നു … ആട്ടെ നിങ്ങളെന്താ കഴിച്ചത്

ഒന്നും കഴിച്ചില്ല അമ്മ നേരെ ഇങ്ങോട്ടു വന്നു…..

എന്താ പൊന്നു നീ ഈ കാണിച്ചത് സമയം നാലരയായി ഇൻ്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ല

അയ്യോ ഞാനത് മറന്നു പോയി …. ഞാൻ പോയി ആദിയെ വിളിച്ചിട്ടു വരാം

അവൾ ആദിയെ വിളിക്കാനായി നടന്നു നീങ്ങി.

അതെ, രേവതിക്കുട്ടി….. നേരത്തെ എന്താ ആദിനെ വിളിച്ചത്

നി അവനെ വിളിക്കാൻ പോയില്ല

ആദ്യം ഇതിനുത്തരം പറ “എൻ്റെ കുട്ടി” അതേതു വകയിലാ മോളേ…….

അവൻ നിനക്കേതു വകയിലാ ഫ്രൻഡ് ആയത് അതുപോലെ തന്നെയാ ഇതും .

ഉം …. ഉം …. നടക്കട്ടെ…… നടക്കട്ടെ…..

പോയി വിളിച്ചോണ്ട് വാടി …..

⭐⭐⭐⭐⭐

ആദി…… ആദി ……

ആരോ തൻ്റെ പുറത്ത് തട്ടി വിളിക്കുന്ന പോലെ തോന്നിയാണ് അവൻ കണ്ണു തുറന്നത്. അവൻ്റെ മിഴികൾ തുറക്കുന്നതിനു മുന്നെ ആ സ്വരവീചികൾ അവൾ കേട്ടിരുന്നു

” കീർത്തന ”

( തുടരും )

Comments:

No comments!

Please sign up or log in to post a comment!