കാമുകി 2
ശെടാ ഇത് കഷ്ടായല്ലോ
താൻ മലയാളിയാ
അതു ശരി അപ്പോ താനും മലയാളിയ
എന്താ കണ്ടാ തോന്നില്ലേ
ഈ കോലം കണ്ടാലോ
ഞാൻ പതിയെ കണ്ണാടിയുടെ മുന്നിൽ പോയി നോക്കി, താടി അമിതമായി വളർന്നിരിക്കുന്നു, കണ്ണെല്ലാം ചുവന്ന് , മുടിയൊക്കെ പാറി തനി ബംഗാളി തന്നെ
എന്താ നോക്കുന്നേ നോക്കുന്നെ ഞാൻ വെറുതെ പറഞ്ഞതാ
ഒരു പുഞ്ചിരി നൽകാൻ മാത്രമാണ് തനിക്കായത്.
അതെ ഈ കാർത്തിക ആരാ
ആ ചോദ്യത്തിനും തനിക്ക് കൃത്യമായ ഉത്തരം ഇല്ല.
താൻ തളർന്നു പോയി !!
തൻ്റെ അവസ്ഥ കണ്ടിട്ടായിരിക്കണം അവൾ പിന്നെ ഒന്നും സംസാരിച്ചില്ല.
തനിക്കേറെ കാര്യങ്ങൾ ഓർമ്മയിലുണ്ട്. എന്നാൽ തൻ്റെ ഓർമ്മകളിലെ ചില ഏടുകൾ മാത്രം നഷ്ടമായി. ആ നഷ്ട ഓർമ്മകളാണ് തനിക്കും തന്നെ ചുറ്റി പറ്റിയുള്ളവർക്കും അറിയേണ്ടത്.
തൻ്റെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നു, ഇന്നലെ അതു തൻ്റെ കൈവശം ഉണ്ടായിരുന്നോ , അറിയില്ല തനിക്കൊന്നും അറിയില്ല. ഒന്നുറപ്പാണ് താൻ യാത്ര തിരിക്കുമ്പോ തൻ്റെ പേഴ്സ് തന്നോടൊപ്പം ഉണ്ടാകും, തൻ്റെ ATM കാർഡ് , ലൈസൻസ് …….
മനസിൽ സന്തോഷത്തിൻ്റെ നുറുങ്ങു വെട്ടം തെളിഞ്ഞു വന്നു !!
കാർമേഘപൂരിതമായ മനസിൽ സുര്യൻ്റെ ആദ്യകിരണം ഉദിച്ചു !!
സ്വന്തം പാൻ്റിൽ തിരയുമ്പോ നിരാശയുടെ കരിനിഴൽ തന്നെ മൂടി കളഞ്ഞു !!
ഇല്ല തൻ്റെ പെഴ്സും തൻ്റെ കയ്യിലില്ല !!
മനസും മരവിച്ച അവസ്ഥ !!
തനിക്കരികിലേക്ക് അവൾ വരുകയാണ് ആത്മിക, ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും അത് താൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
ആത്മിക
എന്താടോ
എൻ്റെ പേഴ്സ് തനിക്കു കിട്ടിയിരുന്നോ
എന്താടോ കൊറേ കാശുണ്ടായിരുന്നോ
ആ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം !!
പണം മനുഷ്യൻ അലയുന്ന , വെട്ടിപ്പിടിക്കാൻ കൊതിക്കുന്ന കടലാസു തുണ്ട്. പേരു പോലും ഓർമ്മയില്ലാത്ത തനിക്ക് അതിൽ കാശ് ഉണ്ടായാലെന്ത് ഇല്ലെങ്കിലെന്ത് ?
തൻ്റെ പേരറിയാൻ ഏക മാർഗ്ഗം അതു മാത്രം !!
അതെല്ലടോ എൻ്റെ ലൈസൻസ് , അതിലെൻ്റെ പേര് …
ഇല്ലെടോ അതൊന്നും ഇല്ലായിരുന്നു
അവളുടെ വാക്കുകൾ എന്നിലെ പ്രതീക്ഷയുടെ ചെറു നാളത്തെ ഊതിക്കെടുത്തുകയായിരുന്നു !!
താൻ പേടിക്കണ്ടടോ രണ്ടു ദിവസം റെസ്റ്റ് എടുക്ക്, ഞാനില്ലേ … നമുക്ക് വഴിയുണ്ടാക്കാം .
അവളുടെ വാക്കുകളിൽ ഓർമ്മകൾ നഷ്ടമായ തനിക്ക് അവൾ ആരൊക്കെയോ ആവുകയായിരുന്നു !!
അമ്മ !!
സഹോദരി !!
കൂട്ടുക്കാരി !!
കാമുകി !!
വ്യക്തമല്ലാത്ത ആരൊക്കൊയോ !!
ഇന്നു തൻ്റെ അവസ്ഥയിൽ ഒരു കൈതാങ്ങവളാണ് ആത്മിക !!
ആശുപത്രിയിൽ താൻ അസ്വസ്ഥനാണ്.
എന്താടോ തനിക്കിത്ര ടെൻഷൻ ?
ആത്മിക പുഞ്ചിരിയുടെ നിറകുടം, അവൾ ചോദ്യവുമായി തനിക്കരികിലേക്ക് കടന്നു വരുകയാണ് !!
മടിക്കുന്ന മനസാൽ വാക്കുകൾക്കായി ഞാൻ പരതി , തൻ്റെ ഈ അവസ്ഥയിൽ തനിക്കുള്ള ഒരു കൂട്ട് അവളാണ്, അവളോട് പറയാൻ മടിക്കണ്ട എന്ന് മനസു പറഞ്ഞു.!!
എടോ എൻ്റെ കയ്യിൽ ഒന്നുമില്ല. ഇവിടുത്തെ ചിലവുകൾ ഒക്കെ എങ്ങനെ , ഒരെത്തും പിടിയുമില്ല.
തന്നെ ഇടിച്ചിട്ട ഞാനല്ലെ അതൊക്കെ കൊടുക്കേണ്ടത് താനെന്തിനാ പേടിക്കുന്നത്.
ഒരു കുസൃതി ചിരിയോടെ അവളതു പറഞ്ഞു.
അതു ശരിയല്ല, താൻ കൊടുത്തോ പക്ഷെ ആ കാശ് ഞാൻ തരും താനത് വാങ്ങണം
അതെന്തിനാടോ , താനെന്തിനാ വാശി പിടിക്കുന്നത് .
ആത്മിക ഒന്നെനിക്കറിയാം ഇന്നലെ നടന്നത് തൻ്റെ തെറ്റല്ല, ഞാൻ വരുത്തി വെച്ചതാണ്, ഐ നോ, ഐ വാസ് ഡ്രങ്കൺ. പക്ഷെ എന്നെ ആശുപത്രിയിലാക്കാൻ താൻ മര്യാദ കാണിച്ചില്ലെ അതു തന്നെ ധാരാളം.
താനെ ഇപ്പോ ഒന്നും ചിന്തിക്കണ്ട, അതൊക്കെ നമുക്ക് വേണ്ട പോലെ ആലോചിച്ച് ചെയ്യാം.
ഒരാളുടെ ദുരവസ്ഥയിൽ കൈതാങ്ങാവുന്നവർ ചിലപ്പോ അവർക്ക് ദൈവതുല്യമായിരിക്കും. എനിക്കും അവൾ ദൈവമായാണ് കൺമുന്നിൽ കാന്നുന്നത്.
ആശുപത്രിയിലെ ഏകാന്തതയുടെ ശമനമാണ് ആത്മിക . അവളുടെ അടുത്തിടപഴകലും പുഞ്ചിരി തൂകുന്ന ആ മുഖവും എന്നെ വല്ലാതെ ആകർഷിച്ചു.
അല്ല തന്നെ ഞാനെന്താ വിളിക്കാ
പേരില്ലാത്ത തന്നെ എന്തും വിളിക്കാലോ
താനെന്തിനാടോ ഇങ്ങനെ ഡൗൺ ആകുന്നത് ചില്ലപ്പ് അപ്പ് മാൻ
അവളുടെ വാക്കുകൾക്ക് പുഞ്ചിരി തൂകുമ്പോഴും മനസിൽ ഒരായിരം ചോദ്യങ്ങൾ കനലായി എരിയുകയാണ്. ആ കനലിൽ മനസ് വെന്തുരുകുകയാണ്.
തനിക്ക് ഞാനൊരു പേരിടട്ടേ
നിഷ്കളങ്കമായ ആ ചോദ്യം അവളുന്നയിച്ചപ്പോ എന്നിൽ വിരിഞ്ഞത് ഒരു നുറുങ്ങു സന്തോഷമാണ്, ശരിയാണ് പേരറിയാത്ത തനിക്ക് ഒരു പേരു വേണം. എൻ്റെ മറുപടി പോലും കാത്തു നിൽക്കാതെ അവൾ എനിക്കായി പേരിട്ടു.
ആദി, ആദിത്യൻ, നല്ല പേരല്ലേ ?
ഒന്നുമില്ലാത്തവന്, അല്ല ഒന്നുമറിയാത്തവന് പുതിയ പേര്, തന്നെ ആരെന്ന് പുറത്തു പറയാൻ പുതിയൊരു നാമം, മൈ ഫേക്ക് ഐഡൻ്റിറ്റി .
പുഞ്ചിരി തൂകി നിന്ന എന്നോട് അവൾ ചോദിച്ചു, ഒരു കുഞ്ഞു പിണക്കത്തോടെ.
എന്താ ആ പേര് ഇഷ്ടമായില്ലെ
താനെന്താടോ പറയുന്നത്, ആരാ എന്നു പോലും അറിയാത്ത എനിക്ക് താൻ തന്ന പേര് ഇഷ്ടമാവാതിരിക്കോ
അവളുടെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി, അതിനോടു ചേർന്ന് ഉണരുന്ന നുണക്കുഴിയും അവളുടെ സന്തോഷം വിളിച്ചു പറയുന്നതു പോലെ തോന്നി.
താനെന്തിനാടോ ഇങ്ങനെ സെൻ്റി അടിക്കുന്നത്.
അത് തനിക്കെൻ്റെ അവസ്ഥ മനസിലാവാഞ്ഞിട്ടാണ്.
എടോ തനിക്കൊരു കഷ്ടവും വരാതല്ലേ ഞാൻ നോക്കുന്നത്, പിന്നെ തനിക്കെന്താ പ്രശ്നം.
ആ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞത്.
എനിക്കും ഉണ്ടാവില്ലെ ഒരമ്മ , എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മ. എന്നും എനിക്കു തണലേകിയ അച്ഛൻ, ആ സുരക്ഷിതത്തിൻ്റെ കീഴിലല്ലേ ഞാൻ വളർന്നത്. കൂടപ്പിറപ്പായി ഒരു ചേട്ടനോ, ചേച്ചിയോ, അനിയനോ, അനിയത്തിയോ എനിക്കും ഉണ്ടാവില്ലെ. അവരുമായി ഞാൻ കുറുമ്പുകൾ കാട്ടിയിട്ടുണ്ടുണ്ടാവില്ലെ. എനിക്കും കുടുംബവും ബന്ധുക്കളും ഇല്ലേ. ആരുമില്ലാതെ ഇവിടെ, ആരെയും അറിയാതെ ഞാൻ, എൻ്റെ അവസ്ഥ
അതു പറയുമ്പോൾ എൻ്റെ മിഴികൾ നിറഞ്ഞിരുന്നു. കണ്ണീരിൽ കുതിർന്ന മിഴികൾ ഞാൻ ഉയർത്തിയപ്പോ നിറമിഴികളോടെ എന്നെ നോക്കുന്ന ആത്മികയെയാണ് ഞാൻ കാണുന്നത്.
രണ്ടു ദിവസങ്ങൾ എങ്ങനെ കടന്നു പോയി എന്നു പോലും ഞാൻ അറിഞ്ഞില്ല. എന്തിനും ഏതിനും അവൾ ഉണ്ടായിരുന്നു എനിക്കരികിൽ ആത്മിക .
സമയം കൊല്ലിയായ വായാടി പെണ്ണ്. വിശ്രമമില്ലാത്ത അവളുടെ നാവ് എന്നെ ദുഖങ്ങളിൽ നിന്നും കരകയറ്റി. അവളുടെ വാചാലതയിൽ ഞാൻ സ്വയം എല്ലാം മറക്കാൻ ശ്രമിച്ചു.
ഒടുക്കം ഇന്ന് ഡിസ്ച്ചാർജ് ചെയ്യുമ്പോ അവൾ എന്നെയും കൂട്ടി പുറത്തേക്കിറങ്ങി.
അല്ല ബില്ല് പേചെയ്യണ്ടേ
അതൊന്നും വേണ്ട മാഷേ.. താൻ വന്നേ
അതെന്താ, താനെന്താ പറയുന്നത്
അതിനു മറുപടി എന്ന പോലെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
ഈ കാണുന്ന ഹോസ്പിറ്റൽ എൻ്റെയാ, പിന്നെ ഞാൻ പണമടയ്ക്കണോ ?
വിശ്വാസം വരാതെ പോലെ ഞാൻ അവളെ തന്നെ നോക്കി നിന്നു.
എന്താ വിശ്വാസമായില്ലെ
യാന്ത്രികമായി ഇല്ല എന്നു ഞാൻ തലയാട്ടി.
Dr കാൻ യു പ്ലീസ് കം ഹിയർ
യസ് മാഡം വാട്ട്സ് ദ മാറ്റർ
ഹൗ മച്ച് ഐ നീട് റ്റു പേ
വാട്ട്, ആർ യു ജോക്കിംഗ് , മാഡം
നോ, ഹീ വാൺട് റ്റു പേ ദ ബിൽ
ലുക്ക് മാൻ, ഷീ വാസ് അവർ ഒണർ, ഹു ആർ യു റ്റു സേ ലൈക്ക് ദാറ്റ്
ഹെയ് ലീവ് ഇറ്റ്, ഹീ ഇസ് മൈ ഫ്രണ്ട്,
സോറി മാഡം
ഇറ്റ്സ് ഒക്കെ
ആ ഡോക്ടർ അവളോട് ചിരിച്ച് നടന്നകലുന്നതും നോക്കി ഞാനവിടെ നിന്നു. ഒരു ഇൻ്റർനാഷ്ണൽ ലവൽ ഹൈ പ്രിവിലേജ് ഹോസ്പിറ്റൽ. അതിൻ്റെ മുതലാളി തൻ്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി.
KA ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏക അവകാശി.
ചന്ദ്രശ്ശേഖരൻ തമ്പിയുടെയും രേവതിയമ്മയുടെയും ഏകമകൾ ആത്മിയ, പാലിൻ്റെ നിറം, കുഞ്ഞു മിഴികൾ അത് കൺമഷിയെഴുതി ശോഭയോടെ നിൽക്കുന്നു. തത്തമ്മ ചുണ്ടു പോലുള്ള നാസിക, റോസാദളം പോലെ ചുവന്ന ചുണ്ടുകൾ, സൗന്ദര്യത്തിൽ അവൾ ദേവകന്യക.
മുട്ടോളം നീളമുള്ള കാർകൂന്തൽ , മോഡേൺ ഡ്രസ്സിൽ അവളെ കാണുമ്പോ, എന്തോ ഒരു മാറ്റം മനസിൽ ഉൾതിരിയും. ആരും കൊതിക്കുന്ന സ്ത്രീ സൗന്ദര്യം ശരീര ഘടനയും അംഗലാവണ്യത്തിൽ അവളാണ് പെണ്ണ്.
എന്നാ ശരി, ഞാൻ പോയി വരാം
എങ്ങോട്ട്, താനിതെണ്ടോട്ടാ
ഭൂമി ഉരുണ്ടതല്ലേ നമുക്കു കാണാം
അപ്പോ എനിക്കു കാശു തരാതെ മുങ്ങാൻ നോക്കുവാണോ ?
അയ്യോ….. ഒരിക്കലുമില്ല, ഞാൻ ഞാനത് തന്നിരിക്കും
എങ്ങനെ, എങ്ങനെ താൻ തരും
വല്ല ജോലിയും കിട്ടാതിരിക്കില്ല, എനിക്കു കുറച്ചു സാവകാശം വേണം
അപ്പോ തനിക്കൊരു ജോലി വേണം , അതു ഞാൻ തരാടോ
അതു വേണ്ട, ആത്മിക ഇപ്പോ തന്നെ ഒരുപാട് ബുദ്ധിമുട്ടി , എനിക്കു വേണ്ടി.
ആണോ, എന്നാൽ ഞാനത് സഹിച്ചു , താൻ വന്നേ……
അവൾ തൻ്റെ കൈ പിടിച്ച് മുന്നോട്ടു പോകുമ്പോൾ തനിക്കെതിർക്കാൻ കഴിഞ്ഞിരുന്നില്ല. അതെന്തുകൊണ്ടെന്ന് തനിക്കും അറിയില്ല.
ഓർമ്മകൾ നശിച്ച തനിക്ക് ഇവിടെ പരിചയമുള്ള ഒരു മുഖം അവളായതിനാലാവാം, മറ്റെവിടെയും പോകാൻ വഴിയില്ലാത്തതിനാലാവാം അവളുടെ കൂടെ പോകാൻ മനസനുവദിച്ചത്.
ബ്രാൻഡ് ന്യൂ ബെൻസ് സി ക്ലാസ്സ് മിഡ് സൈസ് ബ്ലാക്ക് കാർ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. ഒരു മായാജാലം പോലെ ഞാനാ കാറിനെ നോക്കി നിന്നു. അവൾ കേറാനായി പറഞ്ഞതനുസരിച്ച് ഞാനും കയറി. എനിക്കരികിൽ അവൾ ഇരുന്നു. ഡ്രൈവറോട് പോകാം എന്നു പറഞ്ഞു.
ബാംഗ്ലൂർ നഗരം , കേരളത്തിൽ എവിടെയോ പിറന്ന താൻ ആർഭാഢത്തിൻ്റെ നഗരിയിൽ പറിച്ചു നടപ്പെട്ടു, ഓർമ്മകൾ നഷ്ടമായ താൻ എനി ഈ മണ്ണിൽ വേരോടണം. ഇവിടം നിലയുറപ്പിക്കണം, കൊഴിഞ്ഞു പോയ ഓർമ്മകളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും തേടണം.
ഏതോ ഒരു ലക്ഷ്യസ്ഥാനം തേടി തുടങ്ങിയ തൻ്റെ യാത്ര പാതി വഴിയിൽ , ഒരു വഴിത്തിരുവിലേക്ക് നീങ്ങിയത് നല്ലതിനെന്ന് ചിന്തിക്കാം. അങ്ങനെ വിശ്വസിക്കാനാണ് താൻ ഇപ്പോ ആഗ്രഹിക്കുന്നത് .
എന്താടോ താനെന്താ ആലോചിക്കുന്നത്
ഒന്നുമില്ല, അല്ല ഇതെങ്ങോട്ടാ പോകുന്നത്
എൻ്റെ വീട്ടിലേക്ക്, ദ ഗ്രേറ്റ് കണിമംഗലം മോഡിഫൈഡ് ഹൗസ്
അയ്യോ, താനെന്താ അങ്ങനെ പറഞ്ഞത്.
തനിക്കെന്താ എൻ്റെ വീട്ടിൽ വരാൻ മടിയുണ്ടോ
ചെറുതായിട്ട്. എന്തോ എനിക്ക്
തൻ്റെ ചികിത്സ കഴിഞ്ഞിട്ടില്ല, ഓർമ്മകൾ വരുന്ന വരെ തൻ്റെ റസ്പോൺസിബിളിറ്റി എനിക്കാ അതോണ്ട് ഒരു രക്ഷയുമില്ല താൻ സഹിച്ചേ മതിയാവൂ…..
അവൾ കളിയാക്കുന്ന പോലെ അത് പറഞ്ഞപ്പോൾ ഞാൻ അവൾക്കായി ഒരു പുഞ്ചിരി പകർന്നു ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു എൻ്റെ ദയനീയ ഭാവം.
കണിമംഗലം മോഡിഫൈഡ് ഹൗസ് അതെനിക്കു മനസിലായില്ല.
അതോ ഞങ്ങൾ പാലക്കാട്ടുക്കാരാ , എൻ്റെ നാലാമത്തെ വയസിൽ ഞങ്ങൾ ഇവിടെ സെറ്റിൽഡ് ആയി . അച്ഛന് നാടും തറവാടും ഒക്കെ ഏറെ പ്രിയമാണ്.
അതു കൊണ്ട് തന്നെ ഇവിടെ നാട്ടിലെ കണിമംഗലം തറവാടു പോലെ എന്നാൽ ഇന്നത്തെ കാലത്തെ പുതുമയും നില നിർത്തി ഒരു കണിമംഗലം ഇവിടെ പണിതിട്ടുണ്ട് . അച്ഛനെ കളിയാക്കി അങ്ങനെ പറഞ്ഞു ശീലമായി , അതാ അറിയാതെ അങ്ങനെ പറഞ്ഞത്.
അവളുടെ മറുപടി കേട്ട് ഞാൻ അമ്പരന്നു ഇരിക്കുകയാണ്. അവൾ അതിൽ നിന്നും എന്നെ മുക്തനാക്കാനായി എന്നോടു ചോദിച്ചു.
ആട്ടെ വീട്ടിലാരൊക്കെയുണ്ട്.?
ചോദിച്ചു കഴിഞ്ഞ് എൻ്റെ മുഖത്തു നോക്കിയപ്പോയാണ് അവൾക്ക് പറ്റിയ അമളി അവൾ തിരിച്ചറിഞ്ഞത്. നിറക്കണ്ണുകളോടെ അവളെ നോക്കി നിൽക്കുന്ന എന്നോടു ചോർന്നവൾ പറഞ്ഞു.
സോറി മാൻ , ഞാനത് ഓർത്തില്ല.
ഇറ്റ്സ് ഒക്കെ. ഐ കാൻ അൻഡർസ്റ്റാൻ്റ്.
പിന്നിട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ ചെലുത്തി. തിരക്കിട്ടു പായുന്ന നാഗരികത. ചിരിക്കുന്ന മുഖങ്ങൾ വിരളം. പണത്തിനു പിന്നാലെ പായുന്ന കഴുത കൂട്ടങ്ങളാണ് ഇവിടെ കൂടുതലും.
കുറച്ചു സമയങ്ങൾക്കു ശേഷം കാർ ഒരു വലിയ ഗേറ്റിനു മുന്നിൽ നിന്നു. ചുറ്റും വൻ മതിലാൽ ബന്ധിച്ച ഒരു കോംബൗണ്ട്. അതിൻ്റെ മുകളിലെ ആർച്ചിൽ സ്വർണ്ണവർണ്ണത്താൽ ലിഖിതമാണ് കണിമംഗലം
ആ പേരിനു മുന്നിൽ മനസൊന്നു പതറി. ഒരു തരം വിങ്ങൽ എന്തോ, തനിക്കറിയില്ല , മനസ് ഭയത്തിനു കീഴ്പ്പെടുന്നത് പോലെ. ആ പേരു മാത്രം മനസ് ഉരുവിട്ടു കൊണ്ടിരുന്നു. കണിമംഗലം………. കണിമംഗലം …….. …….
( തുടരും )
Comments:
No comments!
Please sign up or log in to post a comment!