അനശ്വരം 3
കഥ വൈകിയതിൽ ചിലർക്കെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്റെ കഥ ആയതിനാൽ അബദ്ധങ്ങൾ കൂടുതലായിരിക്കാം സഹകരിക്കുമല്ലോ…, എന്നാ തുടങ്ങാലേ…?
………..
നഖങ്ങളിൽ കറുത്ത കളറിൽ പോളിഷ് ചെയ്തിട്ടുള്ള നാല് വിരലുകൾ എന്റെ നെറ്റിതടത്തിൽ ഇഴഞ്ഞതറിഞ്ഞാണ് ഉറക്കമുണർന്നത്, കണ്ണ് തുറന്നു നോക്കുമ്പോൾ കരിനീല ചുരിദാറിൽ എന്നെ തട്ടി വിളിക്കുന്ന സ്ത്രീരൂപത്തെയാണ്. ഞാൻ എണീക്കാൻ തയ്യാറാവുന്നില്ല എന്ന് മനസ്സിലായതുകൊണ്ടാവാം അവളുടെ മുടിയിഴകളിലെ ജലകണികകൾ എന്റെ മുഖത്തേക്ക് തട്ടി തെറിപ്പിക്കുകയാണ്.
“എടാ മര്യാദയ്ക്ക് എണീക്കണതാ നിനക്ക് നല്ലത്. തലേൽ വെള്ളം കോരി ഒഴിക്കും”
അമ്മയുടെ ശബ്ദം കേട്ട് പെട്ടെന്ന് ചാടി എണീറ്റു.
“ആ എന്റെ മോന് പേടിയുണ്ടല്ലേ…?”
എന്താണ് സംവിച്ചതെന്ന് മനസ്സിലാകാതെ അമ്മയെ നോക്കി ഇരുന്നു പോയി ഞാൻ, അതു കണ്ടിട്ടാവണം
“നീ വേഗം പല്ലുതേച്ച് വാ ഞാൻ ചായ എടുക്കാം”
എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി., ഇപ്പോഴും ഞാൻ പഴയ രീതിയിൽ തന്നെ ഇരിക്കുകയാണ്; എനിക്കെന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സമയമെടുത്തു. അമ്മ വിളിച്ച് കൊണ്ട് റൂമിലേക്ക് വന്നിരുന്നു അപ്പോഴും ഞാൻ ഇരുന്നയിരിപ്പാണ്.
“നീ എന്ത് സ്വപ്‌നം കണുവാടാ ചെക്കാ പോയി പല്ല് തേക്കെടാ”
എന്നെ ബാത്റൂമിലേക്ക് തള്ളി കയറ്റികൊണ്ട് പറഞ്ഞു.
“കുളിച്ചിട്ട് വന്നാൽ മതി ഇന്നലെ രാത്രി ഗ്രൗണ്ടിൽ കിടന്നു കുടിച്ച് മറിഞ്ഞതിന്റെ ക്ഷീണം കുറയട്ടെ”
ഇത്രയും പറഞ്ഞാണ് അമ്മ പോയത്. അധികം വൈകിയാൽ പണി കിട്ടാൻ സാധ്യത ഉണ്ട് എന്ന് മനസ്സ് പറഞ്ഞതനുസരിച്ച് വേഗം പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡൈനിങ് ഹാളിൽ ടേബിളിന്റെ അരികിലായി കസേര വലിച്ചിട്ടിരുന്നു.
ഞാൻ: അമ്മ കഴിച്ചോ..?
അമ്മ:ഇല്ലെടാ നീ വന്നിട്ട് കഴിക്കാമെന്ന് കരുതി.
ഞാൻ:എന്നാ ഇരീക്ക് നമുക്ക് ഒരുമിച്ച് കഴിക്കാലോ.
ഒരു ചെയർ വലിച്ച് അമ്മയെ അതിലിരുത്തി.
പുട്ടും ചെറുപയർ കറിയുമാണ്. ഞങ്ങൾ രണ്ടുപേരും കഴിച്ച് ഞാൻ എണീറ്റ് കൈകഴുകി റൂമിലേക്കും അമ്മ അടുക്കളയീലേക്കും നീങ്ങി. റൂമിലേക്ക് പോകുമ്പോൾ ഒരു തവണ ക്ലോക്കിൽ കണ്ണുടക്കി സമയം പത്തര കഴിഞ്ഞു.
“ദൈവമേ ഇന്നെന്താ ഇത്രയും വൈകിയേ എണീക്കാൻ” എന്ന ആലോചനയ്യിൽ അവിടെ നിന്ന് പോയി.
💠💠💠💠💠💠💠💠
“എടാ അഖിലേ നീ വരുന്നില്ലേ”
യൂറ്റൂബിൽ ഷോർട്ട്‌ഫിലിം കണ്ടിരുന്ന എന്നെ ഉണർത്തുന്നത് വിഷ്ണുവിന്റേയും വൈഷ്ണവിന്റേയും ശബ്ദമാണ്, പുറത്തിറങ്ങി നോക്കുമ്പോൾ രാഹുലും കൂടെ ഉണ്ട്.
“രാത്രി ആവാൻ നിക്കാണ്ട് എന്റെ പൊന്നുമോൻ ഇങ്ങെത്തിയേക്കണം ഇല്ലേൽ കതക് ഞാൻ പൂട്ടും”
താമസിച്ചാലും ഇപ്പോ പറഞ്ഞതിൽ ഒരണു പോലും നടക്കില്ല എന്ന് കേൾക്കുന്ന എനിക്കും പറയ്യുന്ന അമ്മയ്ക്കും അറിയാം.ഒരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച് ഗ്രൗണ്ടിലേക്ക് നടന്നു.
ഗ്രൗണ്ടിൽ എത്തുമ്പോൾ കാണുന്നത് വോളിബോൾ കളിക്കാൻ ടീമിനെ സെറ്റാക്കുന്നതാണ്.അത് ഞാൻ വൈഷ്ണവിനോട് ചോദിക്കേം ചെയ്തു.
“എടാ ഉണ്ണീ ഇന്നെന്താ പതിവില്ലാതെ വോളിബോൾ”
“എടാ പൊട്ടാ ന്യുയറിന്റന്ന് വോളിബോൾ ആണെന്ന് അന്നേ പറഞ്ഞതല്ലേ മറന്നോ”
“ഇന്നാണോ 31 അതിന്”
“അതിന്നാ”
കലണ്ടർ നോക്കീട്ട് കാലങ്ങളായ നമ്മക്കെങ്ങനാ ന്യുയർ അറിയുന്നേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഗ്രൗണ്ടിന് സൈഡിലായുള്ള വെണ്ടേക്കിൽ കയറിയിരുന്ന് കളി കണ്ടിരുന്നു(കളി കാണും എന്നല്ലാതെ കളിക്കാൻ നിക്കാറില്ല എന്നതാണ് വാസ്തവം). അതിനിടയിലാണ്
“എടാ രാത്രി പൊറോട്ടയും ചിക്കനുമാണ് ഒരാൾ നൂറ് രൂപ വച്ച് തരണം” രാജീവേട്ടൻ വന്ന് പറയുമ്പോൾ പൈസ എടുത്തിട്ടില്ല എന്ന് പറയാൻ ആണ് ആദ്യം വായിലേക്ക് വന്നതെങ്കിലും മൊബൈലിന്റെ പൗച്ചിനിടയ്യിൽ ആഞ്ഞൂറിന്റെ നോട്ട് കയ്യിലുടക്കിയത്(എവിടെയെങ്കിലും പോയി തേരാപാര നടക്കുമ്പോൾ ഉപകരിക്കുമല്ലോ). അതെടുത്ത് രാജീവേട്ടന് കൊടുത്ത് ബാക്കി പൈസ വാങ്ങി കയ്യിൽ പിടിച്ചപ്പോഴേക്കും എത്തി അടുത്തത്.
” എടാ ബിയർ വാങ്ങുന്നുണ്ട് നിനക്ക് വേണ്ടേ…?”
അമൽ രാത്രിയിൽ ആഘോഷം ഗംഭീരമാക്കാനുള്ള തത്രപ്പാടിലാണ്.
“ഞാൻ: എത്രയാടാ ബജറ്റ്…?”
“അമൽ:ഒരാൾക്ക് നൂറ്റമ്പത്”
എന്റേൽ ഉണ്ടായിരുന്ന ഇരുനൂറിന്റ നോട്ട് എടുത്ത് അവനു കൊടുത്തു,
“വാങ്ങാൻ പോകുമ്പോൾ എന്നെ വിളിക്ക് ഞാനും വരാം ഇവിടെ ഇരുന്നാൽ തലയ്യ്ക്ക് പ്രാന്താവും”
ഏന്ന് കൂടി അവനെ ഓർമ്മിപ്പിച്ചു.അതും പറഞ്ഞ് പോയ അവൻ വീട്ടിൽ പോയി ഡ്രെസ്സ് മാറി അവന്റെ എഫ്‌സെഡും കൊണ്ട് വരുന്നു,അടുത്ത് എത്തിയപ്പോഴേ നല്ല ജാസ്മിൻ സെന്റിന്റെ സ്മെൽ മൂക്ക് തുളഞ്ഞ് കയറുന്നുണ്ടായിരുന്നു.
“എടാ പോവാം”
എന്റേതാണേൽ ഫുട്ബോൾ കളിക്കാൻ വേണ്ടി ഇട്ടിട്ടുവന്ന ഷോർട്ട്സും ടീഷർട്ടും.
ഞാൻ:എടാ വീട്ടിൽ പോയി ഇത് മിറ്റിയിട്ടേ പോകാവു.
അത് അബദ്ധമായി തോന്നിയത് വീട്ടിലെത്തിയപ്പോഴാണ്.
ഞാൻ: വേണ്ടച്ഛാ എനിക്ക് ഒന്ന് ടൗണിൽ പോകണം.
അമ്മ: എന്തിനാ ടൗണിൽ ഇപ്പൊ പോന്നെ
ഞാൻ:ചെറിയൊരു ആവശ്യം വേഗം വരും
അതും പറഞ്ഞ് നൈസായി അമലിന്റെ കൂടെ ടൗണിലേക്ക് വിട്ടു. ടൗണിലെത്തി ബീവറേജിൽ പോയി ബിയർ വാങ്ങി വേഗം തന്നെ അമലിന്റെ വീട്ടിൽ കൊണ്ടുവച്ച് ഗ്രൗണ്ടിൽ പോയി അവൻ കളിക്കാനും ഞാൻ വെണ്ടേക്കിലേക്കും. അവിടെയിരുന്ന് സമയം പോയതറിഞ്ഞില്ല പതിനൊന്ന് മണി ആയപ്പോൾ ബാറ്ററി ലോ എന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് വെണ്ടേക്കിൽ നിന്നിറങ്ങിയത്.
12 മണി ആകുന്നതിന് കുറച്ചു മിനിറ്റ് ബാക്കി നിൽക്കേ ഞങ്ങൾ എല്ലാവരും ഒന്നിച്ച് കൂടി കേക്ക് മുറിക്കാൻ തയ്യാറായി നിന്നു. 12മണിക്ക് മുതിർന്ന ആളായ രാജീവേട്ടൻ കേക്ക് മുറിച്ചു ഞങ്ങൾ ഹാപ്പി ന്യു ഇയർ പാടി ആഘോഷങ്ങളൊക്കെ വെടിപ്പായി നടന്നു. രാജീവേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പടക്കം പൊട്ടിക്കലായി എന്റെ അടുത്ത പരിപാടി.
പടക്കം പൊട്ടിച്ച് കഴിഞ്ഞപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന ഒന്നിനേം കാണുന്നില്ല. എല്ലാവരും തീറ്റ മത്സരത്തിൽ ആണ്. നല്ല വിശപ്പ് ഉള്ളതിനാൽ ഞാനും മത്സരത്തിൽ പങ്കെടുക്കാൻ പോയി നാല് പൊറോട്ട കഴിച്ചു.
കഴിച്ച് കൈയും കഴുകി വാട്ട് ഈസ് നെക്സ്റ്റ് എന്ന് പറഞ്ഞു നിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്(അഞ്ചാം പാതിരയിലെ സൈക്കോ ട്യുൺ ആണ് എന്റെ റിംഗ്ടോൺ), കീശയിൽ നിന്ന് ഫോൺ എടുത്തു നോക്കി;അമ്മയാണ്
ഈ രാത്രിയും അമ്മ ഉറങ്ങിയില്ലേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ അറ്റെൻഡ് ചെയ്തു.
ഞാൻ: എന്താ അമ്മേ ഇപ്പോ, ഉറങ്ങിയില്ലേ, അച്ഛനില്ലേ അവിടെ..?
അമ്മ: നീ വരുന്നില്ലേ.?, നീ വൈകുമെന്ന് വിളിച്ച് പറഞ്ഞൂടേടാ നിനക്ക്, എന്നിട്ട് ഞാൻ വിളിച്ചതിനാ കുറ്റം
ഞാൻ: ഓ ഞാൻ ഒന്നും പറഞ്ഞില്ലേ., അമ്മ കിടന്നോ ഞാൻ വന്നേക്കാം അച്ഛനോട് കൂടി പറയണേ…..,
ഞാൻ ഫോൺ വച്ചപ്പോഴേക്കും അമൽ വന്നു വിളിച്ചു, അവന്റെ കൂടെ അവന്റെ വീട്ടിൽ പോയി ബിയർ എടുത്ത് കൊണ്ടുവന്ന് ഗ്രൗണ്ടിന് സൈഡിലായി ഇരുന്ന് എല്ലാവരും ചേർന്ന് അടി തുടങ്ങി. വിഷ്ണു കുടിച്ച് ശീലമില്ലാത്തതിനാൽ അവന്റെ കുപ്പിയിലെ പകുതിയോളം ഞാനാണ് കുടിച്ചത്. അതിന്റെ തരിപ്പിൽ കുറച്ചു സമയം വോളിബോൾ കളിച്ച് രാഹുലിനേയും കൂട്ടി വീട്ടിലേക്കെത്തി.
💠💠💠💠💠💠💠💠💠💠💠💠
ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ഓർത്തെടുത്തു കഴിഞ്ഞപ്പോഴും ഞാൻ ക്ലോക്കിനു മുന്നിൽ തന്നെ ആണ്.
“നീ എന്താടാ പൊട്ടാ ക്ലോക്കിൽ നോക്കി നിൽക്കുന്നത്”
അമ്മയുടെ വാക്കുകൾ ഒരു എന്നിൽ ചെറിയ്യ ഞെട്ടലുണ്ടാക്കിയെങ്കിലും പുറത്ത് കാണിക്കാതെ റൂമിലേക്ക് പോകാനൊരുങ്ങി തിരിഞ്ഞ് നടന്നു.
അമ്മ: നീയെങ്ങോട്ടാ കഴിക്കണ്ടേ.? സമയം 2 ആയില്ലേ..?
ഞാൻ: സമയം2 ഒക്കെ ആയോ സമയം പോകുന്നത് അറിയുന്നേ ഇല്ല.
അമ്മ: അറിയില്ല, അല്ലേലും വീട്ടിൽ ആൾക്കാരുണ്ട് എന്ന ബോധം ഇല്ലാതെ വലിച്ച് കേറ്റുമ്പോ ഓർക്കണം
പണി പാലും വെള്ളത്തിൽ ആണല്ലോ ദേവ്യേ എന്ന് മനസ്സിൽ പറഞ്ഞ് എങ്ങനേയോ കുറച്ച് കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു റൂമിലേക്ക് നടന്നു.
രാഹുലിനെ വിളിക്കാനായി ഫോണെടുത്തപ്പോഴാണ് അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത്. തുറന്ന് നോക്കിയപ്പോൾ “Happy new year”,”ariyumo..?”
രണ്ട് മെസ്സേജ് ഉണ്ടായിരുന്നു, അറിയാനുള്ള ആകാംക്ഷയും ആഗ്രഹവും കാരണം ഞാൻ റിപ്ലൈ ചെയ്തു.
“Happy new year”,”Aara manassilayilla”
ഉടനെ റിപ്ലൈ വന്നു,
“നിനക്ക് കല്ലോടി ഉണ്ടായിരുന്ന അനശ്വരയെ അറിയില്ലേ…,?”
“അറിയാം”
“അവളുടെ ഫ്രണ്ട് ആണ് അനില”
അനശ്വരയെ ഞാൻ മറന്നു എന്ന് തന്നെ പറയാം അപ്പോഴാണ് ഒരു മെസ്സേജ്.ദേഷ്യമാണ് വന്നത് എങ്കിലും അനശ്വരയുടെ മുഖം മുന്നിലേക്ക് വന്നപ്പോൾ ദേഷ്യം കടിച്ചമർത്തപ്പെട്ടു.
തുടരും….,
ഇഷ്ടാനിഷ്ടങ്ങൾ താഴെ രേഖപെടുത്താം
Comments:
No comments!
Please sign up or log in to post a comment!