കുറ്റബോധം 16

അന്ന് രാത്രി 9 മണി കഴിഞ്ഞിട്ടാണ് സജീഷ് വീട്ടിൽ എത്തിയത്… ” മ്മെ … ചോറെടുത്ത് വക്ക് ” വീട്ടിലേക്ക് കയറിയതും അവൻ സ്ഥിരം പല്ലവി ആവർത്തിച്ചു. ” നിനക്ക് ഇത്തിരി നേരത്തെ കുടുംബത്ത് കേറിക്കൂടെ… ” ആ കൊച്ച്‌ ഇവിടെ ഉള്ള കാര്യത്തെ കുറിച്ച് വല്ല ബോധവും ഉണ്ടോ നിനക്ക് … ? ” അവൻ മാത്രം കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവർ ശാസിച്ചു… ” പെണ്ണ് കെട്ടി എന്ന് വച്ച് മ്മക്ക് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ പറ്റോ അമ്മേ???… ”

” ആ അതൊക്കെ പറ്റണം… ഞങ്ങൾ 2 പെണ്ണുങ്ങളെ ഈ കുടുംബത്ത് ആകെ ഉള്ളു… ” ” രാത്രി ആവുമ്പോ അവന്റെ ഒരു കറക്കം… ” ” ഇന്നത്തോടെ നിർത്തിക്കോണം ഇത് … ” ” കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് … ” അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു… ” നീ ഇരിക്ക് ഞാൻ ചോറെടുക്കാ… ” സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു… ‘അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി ” അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം… ” ” സാരല്യ മോള് വേഗം കഴിച്ച്‌ കിടന്നോ ” ” യാത്ര ഒക്കെ കഴിഞ്ഞു വന്നിട്ട് ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലല്ലോ നീ… ” അവർ രേഷ്മയെ തന്റെ മകനോട് ചേർന്ന് കിടക്കുന്ന കസേരയിൽ പിടിച്ചിരുത്തി… ” അതല്ല അമ്മേ… ”

” നീ കഴിക്ക്… പത്രം ഒക്കെ ഞാൻ കഴുകി വച്ചോളാം… ” അമ്മ അവളെ വീണ്ടും നിർബന്ധിച്ചു ഇരുത്തി…

അത് ഭദ്രമായി അടച്ചു വച്ച് അവൾ സജീഷിന്റെ അടുത്ത് പോയി ഇരുന്നു… ” എന്തുപറ്റി നിനക്ക്…. വല്ലാത്ത സൈലന്റ് ആണല്ലോ എപ്പോഴും… ” രേഷ്മ നിസാഹായതയോടെ സജീഷിനെ നോക്കി… ഒന്നും ഇല്ല എന്ന് പറയാൻ അവൾ ആഗ്രഹിച്ചെങ്കിലും ഒരു വാക്ക് പോലും പുറത്ത് വന്നില്ല…

” അമ്മേ…!!!! ” രേഷ്മ പൊട്ടിത്തെറിച്ചു… അമ്മ അവളെ സൂക്ഷിച്ചു നോക്കി ” ഒരു ജീവൻ ആണ് അവിടെ കിടന്ന് പിടയുന്നത്… ” ” അപ്പഴാണോ ഈ വക വർത്താനം പറയണേ… ??? ” ‘അമ്മ എന്തോ പറയാൻ വന്നതും സജീഷ് അത് തടഞ്ഞു… ” ചെല്ല്…. ചെല്ല് സജീഷേട്ടാ… വേറെ ഒന്നും ഞാൻ ഈ ജീവിതത്തിൽ ആവശ്യപ്പെടില്ല… വേഗം പോ… ” അവൻ ഒരിക്കൽകൂടി അമ്മയെ നോക്കി… ” പിന്നെ ഇറങ്ങി ഓടി… ” അവൾ കണ്ണുകൾ തുടച്ച് ഉമ്മറപ്പാടിയിൽ കുത്തിയിരുന്നു… ” അവളുടെ കടുത്ത മറുപടി അമ്മയുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് ഉറപ്പായിരുന്നു… എങ്കിലും ഇപ്പോൾ അവൾക്ക് അത് ഒരു വിഷയമേ ആയിരുന്നില്ല… മനസ്സ് മുഴുവൻ ആ ജീവന്റെ അവസാന പിടച്ചിൽ ആയിരുന്നു… എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന നിസ്സഹായതയുടെ വേദന ആയിരുന്നു… ” അവന് ഇതൊന്നും ശീലം ഇല്ലാത്തതാ… ” കണ്ടവരുടെ ഒക്കെ ജീവിതത്തിൽ നമ്മൾ എന്തിനാ ഇടപെടണെ?? കടുത്ത ശബ്ദത്തിൽ പുറകിൽ നിന്നും അമ്മ പറഞ്ഞു…

രേഷ്മ പുറത്തേക്ക് ഓടി ചെന്നു… സജീഷ് അവൾ വരുന്നത്‌ കണ്ടതും വേഗം നടന്ന് അവളുടെ അടുത്തേക്ക് വന്നു… അവന്റെ നനഞ്ഞ മുണ്ടും ഷർട്ടും ദേഹത്ത് ഒട്ടി കിടക്കുന്നുണ്ട്… മുട്ടിന്റെ പിൻഭാഗം എവിടെയോ ഉരഞ്ഞ് പൊട്ടി ചോര വരുന്നുണ്ട്… അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… രേഷ്മ പ്രതീക്ഷയോടെ തന്റെ ഭർത്താവിനെ നോക്കി.

. ” പേടിക്കണ്ട… ” ആ കുട്ടിക്ക് ഒന്നും പറ്റിട്ടില്ല… ” രേഷ്മയുടെ മനസ്സിൽ സന്തോഷം ഉറഞ്ഞു പൊട്ടി… അവൾ ഗാഢമായി സജീഷിനെ പുണർന്നു… അവളുടെ സർവ്വ അംഗങ്ങളും അവനെ ചുംബിച്ചു നിന്നു… എന്നും ആഗ്രഹിക്കാറുള്ള ഒരു സ്വപ്നം, അവളുടെ ഒരു ആലിംഗനം ഇന്ന് രാത്രി അത് പൂവണിഞ്ഞിരിക്കുന്നു അവന്റെ നനഞ്ഞ ശരീരത്തിലെ ഞെരമ്പുകളിലൂടെ ചുടുരക്തം പ്രവഹിക്കാൻ തുടങ്ങി… ആതെ തന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു… അവന്റെ മനസ്സ് പറഞ്ഞു… ” സജീഷ് അവളെ വീട്ടിലേക്ക് നടത്താൻ വേണ്ടി കൈകളിൽ പിടിച്ചു… സമ്മതിക്കുന്നില്ല… അവൾ ഒന്നുകൂടി മുറുകെ പുണരുകയാണ് ചെയ്തത്…. സജീഷിന്റെ മുഖത്ത് സന്തോഷവും ആദിയും നിറഞ്ഞു നിന്നു… ” അവൾ ഈ നിമിഷം ആസ്വദിക്കുകയായിരിക്കണം…” ആസ്വദിക്കട്ടെ… ” ഈശ്വരാ ഈ ലോകത്ത് ഞാനും എന്റെ പെണ്ണും മാത്രം ആയിരുന്നെങ്കിൽ… ” ” രേഷ്മക്കുട്ടി… മതി വാ അകത്തേക്ക് പോവാം… ” അവൻ സ്നേഹത്തോടെ വിളിച്ചു… അവൾ പതിയെ കൈ അയച്ചു… ഒരു ചെറു നാണം അവളിൽ തുളുമ്പി നിന്നിരുന്നു… സജീഷ് അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു… ” അമ്മ ഉമ്മറത്ത് തന്നെ കസേരയിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്… അവൻ അമ്മയെ പതിയെ തട്ടി വിളിച്ചു… “അമ്മേ….” എണീക്ക്… അകത്ത് പോയി കിടന്നേ… ” അമ്മ പതിയെ കണ്ണ് തുറന്നു… ” എന്തായി മോനെ… ” “അതിന് കുഴപ്പമില്ല അമ്മേ… കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്… ” ” ഒരു കാല് ഓടിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു… ” ” നീ ഒരു തോർത്ത് എടുത്തെ ടി ” അവൻ രേഷ്മയെ നോക്കി പറഞ്ഞു… അത് കേട്ടതും രേഷ്മ അകത്തേക്ക് ഓടിപ്പോയി… ” കൈ ഒക്കെ പൊട്ടിട്ടുണ്ടല്ലോ നിന്റെ … ” ‘അമ്മ മണ്ണ് പുരണ്ട അവന്റെ കയ്യിൽ തലോടി …. മുറിവ് പറ്റിയ ഭാഗത്ത് പതിയെ ഊതി കൊടുത്തു… ” നേരിയ ഒരു തണുത്ത കാറ്റ് അവന്റെ കയ്യിൽ തഴുകി കടന്ന് പോയി… ” അത് സാരല്യ അമ്മേ… ”

അവൾ മുറിയിലേക്ക് വന്നതും അവൻ പറഞ്ഞു… മറുപടി ആയി ഒന്നും തന്നെ ഉണ്ടായില്ല… എങ്ങനെ ഉണ്ടാവാൻ ആണ്… ഒരു കാലത്ത് തന്റെ എല്ലാം ആയിരുന്നവൻ ഇതുപോലെ ജീവൻ വെടിഞ്ഞതാണ്… അതും ഞാൻ ഒരുത്തി കാരണം… ” അവൾ കിടക്കയുടെ വിരി ഒന്നുകൂടി ഒതുക്കി വിരിച്ചു…

” ജീവിതത്തിലെ ചെറിയ വിഷമം പോലും നേരിടാൻ ത്രാണി ഇല്ലാത്തവരാ ഈ ആത്മഹത്യ ചെയ്യാ… ” സജീഷ് വീണ്ടും തുടർന്നു… മറുപടി കൊടുക്കാതിരിക്കാൻ വയ്യ… എന്റെ ഭാഗം പറയുകതന്നെ… അവൾ തീരുമാനം എടുത്തു… തലയണ എടുത്ത് തട്ടി കുടഞ്ഞ് സജീഷിന്റെ നേരെ നീട്ടി…

രാഹുലിന്റെ മരണം അവൻ ചെയ്ത ഒരു വിഢിത്തം ആയിരുന്നോ… ? രേഷ്മ ആലോചിച്ചു… ” അല്ല… അങ്ങനെ ആയിരിക്കില്ല… ” അങ്ങനെ ആയിരിക്കരുതെ…”

” നീ എന്താ ഈ ആലോചിക്കണേ ” സജീഷ് കട്ടിലിൽ കിടക്കുന്ന രേഷ്മയുടെ നെറുകിലൂടെ കൈ ഓടിച്ചു… ” എട്ടന് ഏറ്റവും സ്നേഹം ആരോടാ ” സജീഷിന് ചിരി വന്നു… അവളുടെ ചോദ്യങ്ങളിൽ എപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞ്‌ നിന്നിരുന്നു… ” എന്ത് ചോദ്യ ഇത്… ” നിന്നോട് തന്നെ… ”

” അപ്പോ ഞാൻ മരിച്ചു പോയാ ഏട്ടൻ ആത്മഹത്യ ചെയ്യോ ??? ”

സജീഷിന്റെ ഉള്ളിൽ ദേഷ്യം കയറ് പൊട്ടിക്കാൻ തുടങ്ങി…

” നിനക്കിത് എന്താ പെണ്ണേ… ” ഒരോന്ന് ആലോചിച്ചു കൂട്ടാണ്ട് കിടക്കാൻ നോക്ക്… ” അവൻ മലർന്നു കിടന്നു… രേഷ്മ തന്റെ ഭർത്താവിന്റെ നെഞ്ചിൽ തല വച്ച് കിടന്നു… ഒപ്പം ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി… ” ഞാൻ വരുന്നതിന് മുൻപ് ആരോട് ആയിരുന്നു ഏറ്റവും ഇഷ്ട്ടം…??? ” സജീഷ് നിശബ്ദനായി… അവൾക്ക് അവന്റെ നെഞ്ചിടിപ്പിന്റെ വേഗം അളക്കാം… ” അത് ദ്രുതഗതിയിൽ മിടിക്കുന്നു” ” പറ… ” അവൾ വീണ്ടും ആവർത്തിച്ചു.
” എന്റെ അമ്മയോട്…. ” രേഷ്മ വീണ്ടും കുറെ നേരം മിണ്ടാതെ ഇരുന്നു…

” എന്താ… എന്റെ മോൾക്ക് പറ്റിയത്… ” അവൻ ചോദിച്ചു…

” ഏട്ടാ…. അമ്മക്കോ എനിക്കോ എന്തെങ്കിലും പറ്റിയാലും ഏട്ടൻ ആത്മഹത്യ ചെയ്യില്ലല്ലോ അതെന്താ….. ”

ഇത്തവണ സജീഷിന് ശരിക്കും ദേഷ്യം വന്നു… അവൻ തന്റെ മാറിൽ നിന്ന് രേഷ്മയെ എണീപ്പിച്ചു… ” നിനക്ക് ഇപ്പൊ ചാവാൻ തോന്നണുണ്ടോ ? ” ” അല്ല കുറെ നേരം ആയല്ലോ തുടങ്ങീട്ട്… ” നിനക്ക് ഇപ്പൊ ഈ വീട്ടിൽ എന്താ ഇവിടെ കുറവ്‌… ” അവൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു…. ” അതോ എന്നെ നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ ? ”

രേഷ്മ തല കുമ്പിട്ട് ഇരുന്നു… അവൾ അപ്പോഴും മറ്റൊരു ചിന്തയിൽ ആയിരുന്നു… ” ഇല്ല … ആരും ചെയ്യില്ല…. പരസ്പരം സ്നേഹിക്കുന്നവർ അല്ലാതെ ആരും തന്റെ ജീവൻ വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല ”

അവൾ വല്ലാതെ ആദി പൂണ്ട് ഇരിക്കുകയാണ് എന്ന് അവന് മനസ്സിലായി… എന്തോ വിഷമം അവളെ അലട്ടുന്നുണ്ട് എന്ന കാര്യവും അവൻ വിസ്മരിച്ചില്ല സജീഷ് അവളുടെ തോളിൽ തന്റെ ഇരുകൈകളും വച്ചു…

” ഇല്ല …. നീ പറഞ്ഞത് ശരിയാണ്… ഞാൻ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല…. ‘അമ്മ മരിച്ചാലും, നീ മരിച്ചാലും… പക്ഷെ ഞാൻ നീയുമായി പ്രണയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ചെയ്യുമായിരുന്നു…. ” ” അത് എന്തുകൊണ്ടാണ് എന്നറിയോ??? ” ഒരു മനുഷ്യന്റെ ഏറ്റവും പൊട്ട മുഖവും, ഏറ്റവും വൃത്തികെട്ട മുഖവും കണ്ടിട്ടും അയാളെ ഇഷ്ടപ്പെടുന്നവർ ആണ് പ്രണയിനി…” ” അമ്മയുടേം ഭാര്യയുടേം ഒക്കെ മുൻപിൽ നമ്മൾ നന്നായി നിൽക്കാൻ ശ്രമിക്കും… ” എപ്പോഴും ഒരു ഇമേജ് ഇടിയതിരിക്കാൻ നോക്കും… ” അവര് നമ്മളെ വിട്ട് പോവില്ല എന്ന ഒരു ധൈര്യം ഒക്കെ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവും… ” ” പക്ഷെ പ്രേമിക്കുന്നവർ അങ്ങനെ അല്ല… ” ” അവിടെ നിബന്ധനകൾ ഇല്ല, നിയമങ്ങൾ ഇല്ല… ” പ്രണയം മാത്രം…

രേഷ്മ ആ വാക്കുകൾ നെഞ്ചിലേക്ക് ആവാഹിച്ചു… ” അപ്പോൾ അവൻ എന്നോടുള്ള പ്രണയത്തിൽ ഇല്ലാതാവുകയായിരുന്നു… ” അലിഞ്ഞില്ലാതാവുകയായിരുന്നു…

” ഇപ്പൊ എന്തിനാ അതൊക്കെ ഓർക്കുന്നത്… ” ആ കുട്ടി രക്ഷപ്പെട്ടു ല്ലോ… ” നീ കിടക്ക്… ” സജീഷ് അവളെ കിടത്തി… ” അവൾ അപ്പോഴും ചിന്തയിൽ ആയിരുന്നു… ” അവൾക്കു പോലും നിശ്ചയമില്ലാത്ത ചിന്തകളിൽ.

” പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവൾ വീട്ടിലെ ജോലികൾ തുടങ്ങി… അമ്മ എഴുന്നേറ്റു വരുമ്പോഴേക്കും അവൾ അത്യാവശ്യം പണികൾ എല്ലാം തീർത്തു വക്കും, ആദ്യം മുറ്റമടി ആയിരുന്നു… പിന്നെ അടുപ്പ് കത്തിച്ച് ചായ തിളപ്പിച്ചു, കാലത്തെ ഭക്ഷണത്തിന് ഉള്ള അരി കഴുകി അടുപ്പത്തിട്ടു, പിന്നീടായിരുന്നു പല്ലുതേപ്പും, കുളിയുമൊക്കെ… അതെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ‘അമ്മ എഴുന്നേറ്റു വന്നിട്ടുണ്ടാവും… അമ്മക്ക് ചായ കൊടുക്കലാണ് അടുത്ത പണി… പക്ഷെ ‘അമ്മ അത് കുടിക്കാൻ വൈകും…

അവൾ വീണ്ടും അലക്കി ഇടൽ തുടർന്നു…

സജീഷ് മടിയിൽ നിന്ന് എഴുന്നേറ്റ് അലക്കുകല്ലിന്റെ ദിക്കിലേക്ക് എത്തിച്ചു നോക്കി… അവൾ കുത്തിത്തിരുമ്പി ഓരോ തുണികൾ ആയി ഒരു ബക്കറ്റിലേക്ക് പിഴിഞ്ഞിടുന്നുണ്ട്… ” ഇവൾക്ക് ഇത് വെയിൽ കാഞ്ഞിട്ട് ചെയ്ത പോരെ… ” ” രേഷ്‌മെ… ഇങ്ങ് വന്നേ… ” അവൻ ഉറക്കെ വിളിച്ചു… ” എന്താ വെയില് കൊണ്ട് ആ നിറം ഒക്കെ പോവുന്നുള്ള പേടി ആണോ… ? ” അമ്മയുടെ മുഖത്ത് ഒരു കള്ളാച്ചിരി വിടർന്നു… ” അയ്യേ അതൊന്നും അല്ല… ”

” എന്നിട്ട് ഞാൻ അലക്കി ഇടുമ്പോ ഒന്നും നീ ഇങ്ങനെ തിരിച്ചു വിളിലിച്ചിട്ടില്ലല്ലോ!!! ?? ” അവന്റെ മുഖത്ത് നാണം നിറഞ്ഞു… ” ഒന്ന് പോ അമ്മേ… ” അവൻ വീണ്ടും മടിയിൽ കിടന്നു… ” ഒരു പാവാടാ അത്… ” എല്ലാം ഓടി നടന്ന് ചെയ്യും … അറിയാത്ത എന്തങ്കിലും കാര്യം തുറന്ന് സമ്മതിക്കാൻ വല്യേ മടിയാ… ” ചിലപ്പോഴെങ്ങാനും നിവർത്തി ഇല്ലാതെ വല്ലതും തുറന്ന് പറഞ്ഞാൽ ആയി … ” അവൻ വീണ്ടും മടിയിൽ നിന്ന് എഴുന്നേറ്റു നോക്കി… അവൾ ഇപ്പോഴും അലക്കിക്കൊണ്ട് നിൽക്കുവാണ്… ” ടീ രേഷ്‌മെ… ” അവൾ ഞെട്ടി തിരിഞ്ഞു നോക്കി… ” ഓഹ്ഹ്ഹ… ” ” ഇങ്ങ് വാ… ” അവൻ വിളിച്ചു… ” ടാ നീ അതിനോട് ചുമ്മാ ചൂടാവാൻ നിക്കല്ലേ… ” അമ്മയുടെ വാക്കിലെ നൈർമല്യം കണ്ട് അവൻ നോക്കി നിന്നു… രേഷ്മ അകത്തേക്ക് ഓടി വന്നു…

” അവൾ പെട്ടന്ന് എന്തോ ഓർമ്മ വന്ന് വെട്ടി തിരിഞ്ഞു… ” രണ്ട് തുണി കൂടി ഉണ്ട്… ” അമ്മേ ഞാൻ ഇപ്പൊ വരാം ഒന്ന് ചോറിട്ട് കൊടുക്ക്… ” പറഞ്ഞു തീർന്നതും അവൾ പുറത്തേക്ക് ഓടി… ” ഈ പെണ്ണ്… ” ” അവൻ പിന്നാലെ പോയി അവളെ അലക്കുകല്ലിന്റെ അടുത്ത് നിന്ന് എടുത്ത് പൊക്കി കൊണ്ടു വന്നു… ” ഏട്ടാ എന്താ ഇത്… അമ്മ നിക്കണുണ്ട് ട്ടാ… ” എടുത്ത് പൊന്തിച്ചതും അവൾ പറഞ്ഞു… ഒരു കുലുക്കവും ഇല്ല… അനങ്ങാൻ പോലും പറ്റില്ല… വല്ലാത്ത കരുത്തുള്ള കൈകൾ ആണ് മുറുകി ഇരിക്കുന്നത്…” അകത്ത് കയറിയതും അമ്മ അവന്റെ കയ്യിൽ അടിച്ചു… ” നിലത്ത് നിർത്തടാ എന്റെ മോളെ… ” ” ആ എന്നാ അവളോട് ചോറ് ഇട്ട് തരാൻ പറ… ” ” ഞാൻ തിരിച്ചു പോയിട്ട് ഇനി വേറെ പണി ഒക്കെ ചെയ്ത മതി… ” ” അമ്മേ… ” അവൾ ചിണുങ്ങി… “നിലത്ത് നിർത്തടാ… ” ഇത്തവണ അമ്മയുടെ വാക്കുകൾ കൂടുതൽ ഊർജ്ജം വഹിച്ചിരുന്നു… അവൻ രേഷ്മയെ താഴെ നിർത്തി… ” ഓടരുത്… ” അവൻ കയ്യിൽ പിടിച്ചു… ” ഇല്ല… അവൾ ഒരു കള്ളച്ചിരി സജീഷിനെ നോക്കി ചിരിച്ചു… ” ” ചോറുണ്ട് തീരുന്ന വരെ അവൾ സജീഷിനെ നോക്കി ഇരിക്കേണ്ടി വന്നു… ” പിന്നെ കുറച്ച് നേരം ഫാന്റെ ചോട്ടിൽ കിടന്നു…

ദിവസങ്ങൾ കടന്ന് പോവുകയാണ്… ഇടക്ക് ഒരു ദിവസം വീട്ടിലേക്ക് കുറെ ഡ്രെസ്സ് വാങ്ങികൊണ്ടാണ് സജീഷ് വന്നത്… ” പുതുതായി എടുത്ത കോണ്ട്രക്ട്ട് തീർന്നുത്രേ ” പണി മുതലാളിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു…

കട്ടിലിൽ ചാരി കിടന്ന് അവൻ പറഞ്ഞു… ” അവൾ നിർബന്ധിക്കാൻ നിന്നില്ല… അടുക്കളയിൽ ചെന്ന് ചോറ് വെള്ളത്തിൽ ഇട്ട് അവൾ തിരിച്ചു വന്നു… ” നിനക്ക് കഴിക്കായിരുന്നില്ലേ ?? ” സജീഷിന്റെ അടുത്ത് വന്ന് തോളിൽ ചാരി കിടന്ന രേഷ്മയോട് അവൻ ചോദിച്ചു… ” കഴിക്കാൻ തോന്നുന്നില്ല… ” ” ഏട്ടന് കഴിക്കായിരുന്നു… ” ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ… ” അവൾ വിഷമം പ്രകടിപ്പിച്ചു… ” സജീഷ് തന്റെ ഭാര്യയെ ചേർത്ത് പിടിച്ചു… ”

” പണ്ട് അച്ഛൻ മരിച്ച സമയത്ത് ഞങ്ങൾ വീട്ടിൽ കഞ്ഞി ആണ് കുടിക്കാറ്… ” എനിക്ക് സ്കൂളിൽ പോണ്ട കാരണം ഞാൻ നേരത്തെ കഴിക്കും… എന്നിട്ട് ഞാൻ പോവുമ്പോ ആണ് ‘അമ്മ കഴിക്കല്… ഒരു ദിവസം ഞാൻ എന്തോ മറന്നിട്ട് തിരിച്ചു വന്നപ്പോൾ ‘അമ്മ ഇവിടെ ചോറുണ്ണാൻ ഇരിക്കാ.
. ” ” ഇവിടെ ഈ അകത്ത് !!! ” അന്ന് ഈ മേശ ഇവിടെ ഇല്ല… ‘അമ്മ നിലത്ത് ആയിരുന്നു ഇരുന്നിരുന്നത്… കിണ്ണത്തിലേക്ക് നോക്കിയാ കഴുക്കോല് കാണാം… ” കഞ്ഞിവെള്ളം മാത്രേ ഉള്ളൂ… ” മുഖത്ത് ചിരി ഉണ്ടെങ്കിലും അവന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു… ” എനിക്ക് വിശക്കണില്ല ടി… ”

” രേഷ്മയും കരഞ്ഞുപോയി … അവന്റെ കയ്യിൽ മുറുകെ പിടിച്ചു… ഒരു ആശ്രയത്തിനെന്നോണം… ” ” മരണം നമുക്ക് തടയാൻ പറ്റുന്ന ഒന്നല്ലല്ലോ… ” ” പോവുന്നോര് പോട്ടെ… ” നമുക്ക് എന്താ ചെയ്യാൻ പറ്റാ… ” ” അതും പറഞ്ഞ് അവൻ രേഷ്മയുടെ മടിയിൽ കിടന്ന് ഉറക്കെ കരഞ്ഞു… ” ” അവളും അവനെ കരഞ്ഞുകൊണ്ട് ചേർത്ത് പിടിച്ചു… ” അത് സജീഷിന് ഒരു താങ്ങായിരുന്നു…

# # # # # # # # # # # # # # # #

അമ്മ മരിച്ചതിന് ശേഷം രേഷ്മ കുറച്ചുകൂടി അന്തർമുഖയായി… സജീഷുമൊത്തുള്ള വിവാഹം കഴിഞ്ഞ് 8 മാസത്തോളം കഴിഞ്ഞിരിക്കുന്നു… എല്ലാ വിധ സ്നേഹപ്രകടനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ആ വീട്ടിൽ അലയടിക്കുന്നുണ്ട്… എങ്കിലും ഇതുവരെ യാതൊരു വിധ ശാരീരിക ബന്ധത്തിനും അദ്ദേഹം തന്നെ നിർബന്ധിച്ചിട്ടില്ല… ” ആദ്യരാത്രി തന്നോട് പറഞ്ഞ കാര്യങ്ങൾ രേഷ്മക്ക് ഓർമ്മയുണ്ടായിരുന്നു… ” ” നിന്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഒന്ന് തോട്ട് പോലും നിന്നെ നോവിക്കില്ല… ” “എന്തൊരു ക്രൂരയാണ് ഞാൻ … ” എനിക്ക് ആ മനുഷ്യനോട് ഉള്ള സ്നേഹവും ആദരവും തുറന്ന് കാണിക്കാത്ത കാലത്തോളം എന്റെ സ്നേഹം വെറും അർത്ഥശൂന്യമാണ്… ” മാധവിക്കുട്ടിയുടെ പ്രശസ്തമായ വരികൾ പോലെ ” പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവ് പിടിച്ച നാണയത്തുട്ടുകൾ പോലെ അത് അർത്ഥശൂന്യമായി പോകും.”

” അതേ ശരിയാണ്… ” ” വയ്യ ഇനിയും വയ്യ… ” ” ഈ ലോകത്തിൽ വച്ച് എനിക്ക് കൊടുക്കാൻ കഴിയുന്ന സർവ്വ സുഖങ്ങളും കൊടുത്ത് എനിക്ക് എന്റെ ഏട്ടനെ സന്തോഷിപ്പിക്കണം… ” അവൾ തീരുമാനിച്ചു… ” ” അന്ന് വൈകുന്നേരം പണി തീർന്ന് വന്നപ്പോൾ അവൾ സജീഷിനെ പതിവില്ലാത്ത വിധം സൽക്കരിച്ചു… ആവുന്നത്ര ഇഴുകി ചേർന്ന് നടക്കാൻ ശ്രമിച്ചിട്ടും അദേഹം അത് കാര്യമായി എടുക്കുന്നില്ല… അവളുടെ ക്ഷമ നശിച്ചു… ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ… എന്റെ ചുണ്ടുകൾ ഒന്ന് കടിച്ചു വിളിച്ചിരുന്നെങ്കിൽ… അവൾ മോഹിച്ചു… അവസാനം കിടക്കാൻ നേരം അവൾ സജീഷിനോട് പറഞ്ഞു… ” ഏട്ടാ എനിക്ക് ഇനീം പിടിച്ചു നിൽക്കാൻ പറ്റില്ല… ” സജീഷ് അവളെ നോക്കി ഒരു ചിരി ചിരിച്ചു… രേഷ്മ നാണിച്ചു തല താഴ്ത്തി… ” സാരമില്ല… ഇന്ന് കൂടി പിടിച്ചു നിൽക്ക്… ” നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം… ” നിന്നേം കൊണ്ട് ഒരു സ്ഥലം വരെ പോണം എന്ന് ഞാൻ കുറെ ആയി വിചാരിക്കുന്നു… ”

ബസ്സിൽ കയറിയപ്പോൾ അവളും സജീഷിന്റെ അടുത്ത് തന്നെ ഇരുന്നു… തിരക്ക് കുറവാണ്… ” രണ്ട് തൃശ്ശൂർ ” അവൻ ടിക്കറ്റ് എടുത്തു… കണ്ടക്ടർ അവളെ ഇടക്കണ്ണിട്ട് നോക്കാൻ പണി പെടുന്നത് സജീഷ് കണ്ടു… അവന് പെട്ടന്ന് ദേഷ്യം വന്നു… ” നീ ഇപ്പുറത്ത് ഇരുന്നോ രേഷ്‌മെ.
. ” ജനാലയുടെ അടുത്തേക്ക് സജീഷ് അവളെ മാറ്റി ഇരുത്തി .. അവൾക്ക് ചെറിയ ചിരി വന്നു.. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ സജീഷിന്റെ തോളിൽ ചാഞ്ഞു… ” ടൗണിൽ എത്തിയതും അവർ ഒരു സിനിമയ്ക്ക് പോയി… ”

” കോളേജിൽ പടിക്കുമ്പോൾ ആണ് അവസാനം ആയി സിനിമക്ക് പോയത്…. പിന്നെ ഇപ്പോൾ ആണ്…. ” രേഷ്മ സിനിമ നന്നായി ആസ്വാധിച്ചു… “അത് തീർന്നപ്പോഴേക്കും ഉച്ചയായിരുന്നു അവർ ഒരു ഹോട്ടലിലേക്ക് കയറി ഉച്ചഭക്ഷണം കഴിച്ചു…

രേഷ്മ പരിഭവം പ്രകടിപ്പിച്ചു… ” ഒരു കുന്നിൻ ചെരിവ് ആണ്… ” അതികം ആളുകൾ ഒന്നും വരാറില്ല അവിടേക്ക്… പക്ഷെ നല്ല വ്യൂ ഉള്ള സ്ഥലമാണ്… ” രേഷ്മ സജീഷിനെ സൂക്ഷിച്ചു നോക്കി… ” ഇതാണോ സർപ്രൈസ്… ” അത് ഇഷ്ടമാവാത്ത മട്ടിൽ പതിയെ ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു… സജീഷ് അത് കേൾക്കാതിരിക്കാനും അവൾ പ്രത്യകം ശ്രദ്ധിച്ചു… ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ യാത്ര ഉണ്ട്… അത് കഴിഞ്ഞപ്പോഴേക്കും ഒരു കുന്നിന്റെ അടിവാരത്ത് എത്തി… ” ഇനി നടക്കണം… കുറച്ചധികം നടക്കാൻ ഉണ്ട്… ” എങ്കിലും അവർക്ക് ക്ഷീണം ഒന്നും തോന്നിയില്ല… ” സജീഷ് അവളുടെ കൈ എപ്പോഴും ചേർത്ത് പിടിച്ചിരുന്നു… ” സാരിയായ കാരണം കയറ്റം നടന്ന് കയറാൻ രേഷ്മക്ക് ബുദ്ധിമുട്ട് ഉണ്ട്… ” പതിയെ രണ്ടുപേരും നടന്ന് മുകളിൽ എത്തിയപ്പോഴേക്കും സന്ധ്യയായി… ഏതാനും ആളുകൾ ഒരു കമ്പിയിൽ പിടിച്ച് അനന്തമായ ആകാശത്തേക്ക് നോക്കി നിൽക്കുന്നുണ്ട്… ചില കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു… അസ്തമന സൂര്യൻ പടിഞ്ഞാറ് പതിയെ പത്തി താഴ്ത്തിക്കൊണ്ടിരുന്നു… ഓറഞ്ചും വൈലറ്റും നിറത്തിൽ മേഘങ്ങൾ ആകാശത്ത് വർണ്ണം വിതറിയിട്ടിരുന്നു… കുന്നിന്റെ അറ്റത്തേക്ക് അവൾ സജീഷിന്റെ കൈ പിടിച്ചു നടന്നു… കമ്പിയിൽ പിടിച്ച് അസ്തമന സൂര്യനെ നോക്കി നിന്നു… താഴ്‌വരയിൽ മുഴുവൻ ചുവന്ന നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് സമൃദ്ധമാണ്… അടിയിൽ വലിയ കൊക്കയാണ്… നോക്കുമ്പോൾ തന്നെ പേടിയാവുന്നു… അവൾ തന്റെ ഭർത്താവിന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു… ” പേടിയുണ്ടേൽ എന്തിനാ അങ്ങോട്ട് നോക്കുന്നെ… ” സജീഷ് അവളോട് കയർത്തു… ” പേടിയുണ്ട് എന്ന് വച്ച് നോക്കാതിരുന്നാൽ ഇതൊക്കെ കാണാൻ പറ്റുവോ ??? ” സജീഷ് ഒന്ന് തിരിഞ്ഞു നോക്കി…

രേഷ്മ സജീഷിനെ നോക്കി… അദ്ദേഹം ഇപ്പോഴും അസ്തമന സൂര്യനെ നോക്കി നിൽക്കുകയാണ്… ” അവൻ നിന്നെ നന്നായി നോക്കുന്നുണ്ടോ?? ” ശിവൻ ചോദിച്ചു… രേഷ്മ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു… ” ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എന്നെ സ്നേഹിച്ചു കൊല്ലുന്നുണ്ട്… ” ശിവൻ അവനെ നോക്കി…

” എന്നെക്കുറിച്ച്‌ ഒന്നും ഒരു വാക്ക് പോലും ഇതുവരെ ചോദിച്ചിട്ടില്ല… ” ” ഞാൻ ചെയ്ത് കൂട്ടിയാതൊക്കെ ശിവേട്ടന് അറിയാവുന്നതല്ലേ… ” ” അതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഈ സ്നേഹം ഉണ്ടാവില്ല… ” ” ആ പേടിയോടെ ആണ് എന്റെ ജീവിതം തന്നെ മുൻപോട്ട് കൊണ്ട്‌ പോവുന്നത്… ” ശിവൻ അവനെ തന്നെ നോക്കി ഇരുന്നു… ” അത് അവന് അറിയാം… എല്ലാം അറിയാം…” രേഷ്മ ഞെട്ടിത്തരിച്ചു…. ശിവൻ രേഷ്മയെ ദയനീയമായി നോക്കി… ” ഞാൻ എല്ലാം അവനോട് പറഞ്ഞിട്ടുണ്ട്…. ” നിങ്ങളുടെ കല്യാണം കഴിയുന്നതിന് മുൻപ് തന്നെ… ”

” അടക്കി വക്കാൻ ആവാതെ ഒരു വാക്ക് പോലും തിരിച്ചു പറയാൻ ആവാതെ അവൾ ഇരുന്ന് വിങ്ങിപ്പൊട്ടി… ” ഇത് എന്റെ പരാജയമാണ്… ഞാൻ ചെയ്ത പാപങ്ങളിൽ ഏറ്റവും വലുത്… ശിവൻ അവളുടെ നെറുകയിൽ തലോടി… ” മോള് കരയണ്ട… നിന്നെ എന്നും ഒരു രാജകുമാരിയെ പോലെ നോക്കും എന്ന് അവൻ എന്നോട് പറഞ്ഞിരുന്നു… ” അത് അവൻ പാലിച്ചു… ” രേഷ്മ ശിവേട്ടന്റെ നെഞ്ചിൽ കിടന്ന് പൊട്ടി കരഞ്ഞു… ”

തന്റെ ഭർത്താവിനോട് ഉള്ള സ്നേഹവും, ആദരവും, ബഹുമാനവും എല്ലാം അതിന്റെ ഉച്ചസ്ഥയിയിൽ എത്തി…

ഒരു പെണ്ണ് ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളുടെയും ആകെത്തുകയാണ് തന്റെ ഭർത്താവ് എന്ന് അവൾ മനസ്സിലാക്കി…

മാപ്പ് പറഞ്ഞാൽ തീരാത്ത പാപം ആണ്… എങ്കിലും എനിക്ക് ഒരു ജീവിതവും ഒരു സാമ്രാജ്യവും നൽകിയ മനുഷ്യനാണ്…

എന്നും പൂവിട്ട് പൂജിച്ചാലും തീരാത്ത കടപ്പാട്…

രേഷ്മ നറകണ്ണുകളാൽ ശിവനെ നോക്കി ഇരുന്നു…

രേഷ്മയെ നോക്കാതെ അകലേക്ക് നോക്കി അയാൾ തുടർന്നു ” രാഹുൽ… അവനെ ഞാൻ ഇടക്ക് കാണാറുണ്ട്… ” ഒരു മായ പോലെ… ചിലപ്പോൾ ഒരു കൂട്ടം ആളുകൾക്കിടയിൽ… ചിലപ്പോൾ എന്റെ സ്വപ്നത്തിൽ… ” ” അവൻ ഒരു പൂർണ്ണമായ പുരുഷനാണ്… ” മരണം ആണ് ജീവിതത്തിന്റെ അർത്ഥം നിശ്ചയിക്കുന്നത്…”

ഒരുപക്ഷേ അവൻ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇതുപോലെ ഒന്നും ആവില്ലയിരുന്നു കാര്യങ്ങൾ… ”

അതേ മരണം ആണ് ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നത്…

രേഷ്മ കണ്ണീർ അടക്കാൻ ആവാതെ മുഖം പൊത്തി നിന്നു..

” രേഷ്മ മോളെ നീ കണ്ണ് തുടക്ക്… ” ദൈവം നിന്റെ കൂടെ ആയിരിക്കും… ” അങ്ങനെ വിശ്വസിക്കാൻ പഠിക്ക്… ” നമ്മൾ പറയാറില്ലേ… സുഖിപ്പിക്കാൻ വേണ്ടി വേദനിപ്പിക്കുന്നവൻ ആണ് ദൈവം… ” അത്‌ ശരിയായിരിക്കും… നിനക്ക് നഷ്ട്ടമായത് എല്ലാം അതിനേക്കാൾ മനോഹരമായ ഒന്ന് നിനക്ക് തന്നെ തരാൻ ആയിരിക്കും… അവൾ കണ്ണ് തുടച്ചു….

” രാഹുലിനെ കുറിച്ച് ഞാൻ ഇപ്പോൾ ഓർക്കാറില്ല ശിവേട്ടാ… ” പക്ഷെ ഞാൻ പറ്റിക്കായിരുന്നു എന്ന് അറിഞ്ഞിട്ടും എന്നെ ഇങ്ങനെ സ്നേഹിക്കുന്ന എന്റെ ഏട്ടന് ഞാൻ എന്ത് കൊടുത്താലാ മതിയാവാ ??? ”

ശിവൻ അവളെ എണീപ്പിച്ചു നിർത്തി… ” സ്നേഹിക്കണം… അന്ധമായി നീ സ്നേഹിക്കണം… ” അതേ അവനും നിന്നിൽ നിന്ന് വേണ്ടൂ… ” മോള് ചെല്ല്… ”

രേഷ്മ തന്റെ പ്രിയതമന്റെ അടുത്തേക്ക് നടന്നു നീങ്ങി ഒരു വലിയ താഴ്വാരം…. അവിടെ നിറയെ പ്രണയത്തിന്റെ വർണ്ണമായ ചുവന്ന നിറത്തിൽ ധാരാളം പൂവുകൾ….. അവർ രണ്ടുപേരും ആ മനോഹര ദൃശ്യം

( 😍 ശുഭം 😍 )

** A STORY BY A J E E S H **

Comments:

No comments!

Please sign up or log in to post a comment!