പെരുമഴക്ക് ശേഷം 4

അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു….. അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം…. പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം…. അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്…. അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു….. അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു….

ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു…. നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു…. രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്…. കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല…. ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്…. പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം….. എന്താണാവോ ആവോ….

അച്ഛാ ….

ഉം….

ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഡ്രൈവിങ് പഠിക്കട്ടെ…..

ആവട്ടെ…. നമ്മുടെ അടുത്ത് തന്നെ ഒരു സ്‌കൂളുണ്ടല്ലോ…. നമ്മുടെ മണിയുടെ മകന്റെ ആണത് …ഞാനവനോട് പറയാം….

വേണ്ടച്ഛാ …. ഞാൻ ആ സ്‌കൂളിൽ തന്നെ പൊയ്ക്കൊള്ളാം…. പക്ഷെ അച്ഛൻ പറയണ്ടാ…..

എന്നെ തത്കാലം തിരിച്ചറിയാതിരിക്കുവാനാണ് ഞാനങ്ങിനെ പറഞ്ഞത് എങ്കിലും അച്ഛന്റെ നോട്ടം ആണ് അതിലെ കുഴപ്പം എനിക്ക് മനസ്സിലാക്കി തന്നത് …. പ്രായപൂർത്തിയായ തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന ഒരു ധ്വനി അതിലുണ്ടല്ലോ…. പക്ഷെ അച്ഛന്റെ പ്രതികരണം വളരെ പ്രത്യേകതയുള്ളതായിരുന്നു…. എന്നെ തിരിഞ്ഞ് നോക്കിയ നോട്ടം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ച് അദ്ദേഹം ചിരിച്ചു… അല്പം ഉറക്കെ…. പിന്നെ സാവകാശം പറഞ്ഞു….

ഉണ്ണീ … നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ …. .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും…. എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്… അതാണ് കുഴപ്പം…

അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല…. തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ…..

എന്തായാലും സാരമില്ലെടാ….

എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്…… പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്…. അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്…. എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്…

അച്ഛാ …..

നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ നിന്നെക്കാൾ കൂടുതൽ ഞാൻ വിഷമിച്ചിട്ടുണ്ട്…. ‘അമ്മ നഷ്ടപ്പെട്ട നിന്നെ കൂടെ നിർത്തി സംരക്ഷിക്കേണ്ടതാണെന്നെനിക്ക് അറിയാഞ്ഞിട്ടല്ല…. പക്ഷെ ആ സമയത്ത് ഞാനനുഭവിച്ചിരുന്ന മാനസിക ബുദ്ധിമുട്ട്…. അത് നിന്നെ ഒരിക്കലും ബാധിക്കരുത് എന്ന ചിന്തയാണ് നിന്നെ അകറ്റിയത്…. പലപ്പോഴും പലരുടെയും അഭിപ്രായ പ്രകടനങ്ങൾ എന്നെ ക്ഷുഭിതനാക്കിയിട്ടുണ്ട്….. പക്ഷെ ഞാനൊരിക്കലും ആകാൻ പാടില്ല എന്ന് പതിനഞ്ചാം വയസ്സിലേ കുറിച്ചിട്ട തീരുമാനം; അത് മാറാതിരിക്കുവാൻ ഞാൻ മാനസികമായി വളരെ കഷ്ടപ്പെട്ടു …… നിനക്കറിയാത്ത ഒരാളാണ് ഞാനെന്ന് എനിക്കറിയാം….. നീയെന്റെ കൂടെ കഴിഞ്ഞ എട്ട് വയസ്സ് വരെയുള്ള കാലം നിനക്കത്ര ഓർമ്മ കാണില്ല…. ഇല്ലെങ്കിൽ എന്റെ സ്വഭാവമോ പൂർവ്വകാലമോ വിലയിരുത്താനുള്ള പ്രായം അന്ന് നിനക്കില്ലായിരുന്നു….

അച്ഛനൊന്ന് നിർത്തി…. ഞാൻ നിശബ്ദനായി എന്നാൽ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു…. ഡ്രൈവിങ്ങിന്റെ താളം മുറിയാതെ അച്ഛൻ തുടർന്നു ………

ഒരു കണക്കിന് എന്റെ അച്ഛന്റെ അതേ സ്വഭാവമാണ് നിന്റെ കുഞ്ഞമ്മാവനും…. എന്തും വെട്ടി പിടിക്കണം…. എല്ലാവരും എന്നെ അനുസരിക്കണം…. എന്നൊക്കെയുള്ള ചിന്ത…. തളരാത്തവരെ മാനസികമായി തളർത്താൻ ആഢ്യത്വം കാണിക്കുക…. ജാതിപരമായ മേൽക്കോയ്മ അടിച്ചെല്പിക്കുക ഒക്കെ ഉണ്ടായിരുന്നു….. വീട്ടിലും മറിച്ചല്ലായിരുന്നു….. എല്ലാവരും തന്റെ കീഴിലാണെന്ന അല്ലെങ്കിൽ തന്റെ ചിലവിൽ ജീവിക്കുന്നവരാണ് എന്ന വിചാരം…. പഴയ തറവാട്ട് കാരണവർ എന്ന സങ്കൽപ്പം അദ്ദേഹത്തിൽ അടിയുറച്ചിരുന്നു….. ആ സ്വഭാവത്തിന് മുന്നിൽ മക്കളോ ഭാര്യയോ എന്തിന് മുത്തശ്ശി പോലും ഒരു പരിഗണനക്ക് അർഹരായിരുന്നില്ല…. എന്നാൽ അച്ഛന്റെ നേർ വിപരീതമായിരുന്നു അമ്മയുടെ സ്വഭാവം…. ഒരു പാവം…. ആരെയും സ്നേഹിക്കാൻ മാത്രമറിയുന്ന ‘അമ്മ… എല്ലാവരും പറയും എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയതെന്ന്…. എനിക്ക് അച്ചനിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം വിദ്യാഭ്യാസമാണ്…. മറ്റ് സഹോദരങ്ങളുടെ വിദ്യാഭ്യാസമെല്ലാം ഇടക്ക് നിർത്തിച്ചുവെങ്കിലും എന്തോ ഇളയ മകനായ എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ചു….


ഒന്ന് നിർത്തി ദീർഘശ്വാസം എടുത്ത് തുടർന്നു ……

അന്ന് എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടുവളർന്ന ഒരു സാഹചര്യം ഒരിക്കലും നമ്മുടെ വീട്ടിൽ ഉണ്ടാകരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു….. അത് പാലിക്കുന്നത് ചിലപ്പോൾ ഒക്കെ കഠിനമായ കാര്യമാണ്…. നമ്മുടെ രീതികളിൽ എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവർക്കും സ്വാധീനമുണ്ടാകും ….. അത് പെട്ടെന്നുള്ള നമ്മുടെ പ്രതികരണത്തിനെ സ്വാധീനിക്കും….. അത്തരം സാഹചര്യങ്ങൾ നമുക്കിടയിൽ ഉണ്ടാകാതിരിക്കുവാനാണ് ഹൃദയം പൊടിയുന്ന വേദന തോന്നിയെങ്കിലും നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പ്രേരിപ്പിച്ചത്…. അത് നീയന്ന് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമായിരിക്കും എന്ന് ഞാൻ കരുതി….

ഇടക്ക് – പ്രത്യേകിച്ച് ആ ഡിബേറ്റിറ്റിന്റെ അന്ന് – എനിക്ക് ഒരു പരാജയ ഭീതി തോന്നിയിരുന്നു…. പിറ്റേന്ന് തന്നെ ലീവെടുത്ത് നിന്റെ സ്‌കൂളിനടുത്തോട്ടേക്ക് താമസം മാറണം എന്ന തീരുമാനത്തിലാണ് അവിടുന്ന് പോന്നത്….. എന്നാൽ അന്ന് വൈകീട്ട് എഡ്‌വിനും, പിന്നീട് രാത്രി മിസ്സിസ് കാതറീനും വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ആണെനിക്ക് സമാധാനമായത് …… ഇപ്പോൾ നിന്റെ മാറ്റം…. നിന്നിലെ പക്വത …. നിന്റെ തീരുമാനങ്ങൾ……. എല്ലാം എന്റെ ശരി വെളിപ്പെടുത്തുന്നു…..ഉണ്ണീ…

ശരിയാണച്ഛാ…. ചിലപ്പോഴെല്ലാം അച്ഛനെന്നെ ഒറ്റപ്പെടുത്തിയത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്….. പ്രത്യേകിച്ചും ആന്റിയുമായുള്ള വിവാഹം നടന്ന സമയത്ത്…. തുറന്ന് പറഞ്ഞാൽ ……. ഞാനൊന്ന് വിക്കി ….

“അമ്മയുടെ മരണം പോലും നിങ്ങൾ തമ്മിലുള്ള ബന്ധം കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്….!!!!!!!!!!!!”

ഉണ്ണീ…. അച്ഛൻ ഞടുങ്ങിപ്പോയി… വണ്ടി കയ്യിൽ നിന്ന് പാളി….. പെട്ടെന്ന് ഓരം ചേർത്ത് ഒതുക്കി നിർത്തി…. എന്നെ തുറിച്ചു നോക്കി …….

നീയെന്താണ് പറയുന്നതെന്ന് നിനക്കറിയാമോ…? അച്ഛന്റെ സ്വരം വിറച്ചു …..

എനിക്കറിയില്ലച്ചാ….. ഉറക്കം വരാതെ ഹോസ്റ്റലിലെ കൂട്ടുകാർ കാണാതെ വരാന്തയിൽ ഇരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ച രാത്രികളിൽ ഞാനെന്തൊക്കെ ചിന്തിച്ച് കൂട്ടി എന്ന് എനിക്കറിയില്ലച്ഛാ….. കാലം കടന്ന് പോയപ്പോൾ അതിന്റെ പരിഹാസ്യത എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട് …..

അങ്ങിനെയൊരു വശം അതിനുള്ളത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ട് കൂട്ടിയില്ലാ ഉണ്ണീ…..

അച്ഛന്റെ സ്വരം തളർന്നിരുന്നു….. മുഖത്ത് കൂടി വിയർപ്പ് ചാലുകൾ ഒഴുകിയിറങ്ങി…. മുഖം കുനിഞ്ഞു….. ചുണ്ടുകൾ ചെറുതായി വിറകൊണ്ടു….
. സ്റ്റീയറിങ്ങിൽ പിടിച്ച വിരലുകൾ മുറുകി കയ്യിലെ ഞരമ്പുകൾ എഴുന്ന് വന്നു….. കിതപ്പാർന്ന ശ്വാസം ഉയർന്ന നിലയിലായി…. കുറെയേറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല…..

ഞാൻ ആകെ പകച്ച് പോയി…. സത്യസന്ധമായി എന്റെ ചിന്തകൾ അവതരിപ്പിച്ചു എന്നല്ലാതെ അതിന്റെ തീവ്രത ഞാൻ ഉൾക്കൊണ്ടിരുന്നില്ല…. അച്ഛന്റെ മാന്യതയെ ആണ് സംശയിച്ചിരിക്കുന്നത്…. നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ട….. സ്‌കൂളിലെ നല്ല അദ്ധ്യാപകൻ എന്ന് പേരെടുത്ത ഒരാളെ…. അയാളുടെ സാന്മാർഗ്ഗികതയെ ചോദ്യം ചെയ്യുന്ന തരത്തിൽ ചോദ്യമുയർത്തിയിരിക്കുന്നു….. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തിരിക്കുന്നു….. അതും സ്വന്തം മകൻ….. എന്താണ് സത്യമെന്ന് അറിയില്ലെങ്കിലും ചോദ്യം ഉയർത്തുന്ന ഒരു ധാർമ്മികത…. അമ്മയുടെ മരണകാരണം … അതും ആത്മഹത്യ ..അച്ഛന്റെ വഴിവിട്ട ബന്ധമാണോ എന്ന മകന്റെ സംശയം ഉയർത്തുന്ന ഭീകരത….. ആരെയും തകർക്കും …. അവിടെ സത്യത്തിനും അസത്യത്തിനും ഒരു സ്ഥാനവുമില്ല…. അവിടെ മകന്റെയും അച്ഛന്റെയും വൈകാരിക തലങ്ങൾക്ക് മാത്രമേ ഇടമുള്ളൂ….. വിശ്വാസ്യതക്ക് മാത്രമേ ഇടമുള്ളൂ…. ആ വിശ്വാസ്യത നഷ്ടപ്പെട്ട് പോയാൽ അവരുടെ പരസ്പര ബന്ധം ഒരിക്കലും ഇണക്കി ചേർക്കാനാവാത്ത വിധം തകരും…..

ഇവിടെ ഞാനും അച്ഛനും തമ്മിലുള്ള ബന്ധത്തിന്….. എത്ര വൈകാരിക തീവ്രത ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല ….. എങ്കിലും വിശ്വാസത്തിന്റെ ഘടകം പുനസ്ഥാപിച്ചെ പറ്റൂ…. ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു….

അച്ഛാ… ഞാൻ പറഞ്ഞതിലെ തെറ്റും ശരിയും … അതുയർത്തുന്ന പ്രശ്നങ്ങളും ഓർത്ത് കൊണ്ട് പറഞ്ഞതല്ല….. … പക്ഷെ സംസാരിച്ച് വന്നപ്പോൾ അക്കാലത്ത് എന്റെ മനസ്സിൽ വന്ന ചിന്തകൾ മറച്ചുവയ്ക്കാതെ പറഞ്ഞു എന്നേ ഉള്ളൂ…. അതിനർത്ഥം എനിക്ക് ഇപ്പോൾ അത്തരത്തിൽ ഒരു ചിന്തയുണ്ടെന്നല്ല …..

അതെല്ലാം ഞാനെപ്പൊഴേ മറന്നു….. ഇപ്പോൾ നമ്മുടെ കുടുംബം അതാണ് എന്റെ ലോകം…. അച്ഛനറിയാമല്ലോ എനിക്ക് ഈ നാട്ടിൽ അധികം ബന്ധങ്ങളില്ല ….. നിങ്ങൾ നാലുപേരും ഇല്ലെങ്കിൽ എനിക്കും ഇവിടെ ഒരു കാര്യവുമില്ല….. അതാണ് സത്യം…. എന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിലെ പൊട്ട ചിന്തകൾ അച്ഛനെ വിഷമിപ്പിച്ചു എങ്കിൽ മാപ്പ്…. അച്ഛനതോർത്ത് വിഷമിക്കരുത്… അതെല്ലാം എന്റെ അറിവില്ലായ്മ മാത്രമാണ്…. മരിച്ചുപോയ അമ്മയെ ഒരു തോറ്റുപോയ അമ്മയായെ എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുള്ളൂ…. എന്റെ ഈ പ്രായത്തിൽ ചിന്തിക്കുന്നത് ശരിയാണോ എന്നറിയില്ല…… എങ്കിലും എന്ത് കാരണങ്ങളുടെ പേരിലായാലും ‘അമ്മ കാണിച്ച സാഹസത്തിന് ഒരു ശരിയും എനിക്ക് കണ്ടെത്താനാവുന്നില്ല….
പരിഹരിക്കുവാൻ കഴിയാത്തത് ഒന്നുമില്ല എന്ന് അത്രയും വിദ്യാഭ്യാസമുള്ള അമ്മക്കെന്തേ മനസ്സിലായില്ല എന്നതാണ് അത്ഭുതം…. ?

എന്റെ വാക്കുകളിലെ ആത്മാർത്ഥത അച്ഛന് അല്പം ആശ്വാസം പകർന്നത് പോലെ തോന്നിച്ചു…. അദ്ദേഹം കുനിഞ്ഞിരുന്ന തല ഒന്ന് വെട്ടിച്ചു …..

ഉണ്ണീ …. അച്ഛൻ നിവർന്നു…. എന്തൊക്കെയോ ആലോചിച്ച് തീരുമാനിച്ചതുപോലെ മെല്ലെ പറഞ്ഞു….

എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട്…. ഒന്ന് ശ്രീദേവിയുടെ കാര്യം….. നീയിപ്പോൾ ചൂണ്ടിക്കാണിച്ച ഒരു വശം അവളുമായി ബന്ധപ്പെട്ട് ഉയരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല……. ഇതിന് മുൻപ് ആരിൽ നിന്നും ഉയർന്നിട്ടുമില്ല….. ഇപ്പോൾ നിന്നിൽ നിന്നും ഇങ്ങനെയൊരു ചോദ്യമുണ്ടായപ്പോൾ ഞാൻ അമ്പരന്നു എന്നത് ശരിയാണ്….. പക്ഷെ അക്കാര്യത്തിൽ മാത്രം നീ നിന്റെ അമ്മയെ മനസ്സിലാക്കിയത് ശരിയായ വഴിയിലല്ല …. എന്നെയും…. അക്കാര്യങ്ങളിലെല്ലാം നിന്റെ അറിവ് പരിമിതമാണ് … അതെല്ലാം നിന്റെ മുമ്പിൽ ഇപ്പോഴും മൂടി വച്ചിരിക്കുകയാണ്…. ഇത്തരം ഒരു ചോദ്യം ഉയരുന്നത് സത്യത്തിൽ എന്നെ ഒരു വിധത്തിലും ബാധിക്കരുതാത്തതാണ്…. കാരണം ഞാനും ശ്രീദേവിയും തമ്മിലുള്ള ബന്ധം ഒരിക്കലും ശരീരബദ്ധമല്ല…. പതിനെട്ട് വയസ്സോളം പ്രായമുള്ള നിന്നോട് ഒളിക്കുന്നില്ല…. ഞങ്ങൾ തമ്മിൽ ഇതുവരെ ശാരീരികമായ ഒരു ബന്ധവുമില്ല എന്നതാണ് സത്യം…. ആരെയും വിശ്വസിപ്പിക്കാനല്ല…. നീയറിയാൻ മാത്രം പറഞ്ഞതാണ്…. ഒരു മുസ്ലീമിനെ സ്നേഹിച്ച് നാടുവിട്ട നായർ സ്ത്രീ… രണ്ട് പെൺമക്കളെയും സമ്മാനിച്ച് അവന്റെ കാര്യം കഴിഞ്ഞ് കൂടുതൽ സൗകര്യങ്ങൾ തേടി പോയപ്പോൾ…. സംരക്ഷിക്കാൻ ആരുമില്ലാത്ത…. ജനിപ്പിച്ചവരോ കൂടപ്പിറപ്പുകളോ പോലും തിരിഞ്ഞ് നോക്കാത്ത ഒരാൾക്ക് ……. ഒരു അദ്ധ്യാപിക എന്നത് പോലും വിസ്മരിച്ച് നമ്മുടെ നാട്ടിലെ സദാചാര തെമ്മാടികൾ നടത്തിയ കയ്യേറ്റങ്ങളിൽ നിന്ന് സുരക്ഷിതമായി താമസിക്കാൻ ഒരിടവും ബന്ധവും …….. അതാണ് ഞങ്ങളുടെ വിവാഹ ജീവിതം…. അതിൽ ഞങ്ങൾ സംതൃപ്തരാണ്….

ഇത്തവണ ഞടുങ്ങിയത് ഞാനായിരുന്നു…. മറച്ച് വെക്കാതെ ഞാൻ അച്ഛാ എന്ന് വിളിച്ചുപോയി……

ഞടുങ്ങണ്ട ഉണ്ണീ അതാണ് സത്യം…… ഒരു പക്ഷെ സുധക്ക് മാത്രം തിരിച്ചറിഞ്ഞിട്ടുണ്ടാവുന്ന സത്യം…. എന്നും മക്കളായ തങ്ങളുടെ കൂടെ മാത്രം കിടന്നുറങ്ങുന്ന അമ്മയുടെ വൈവാഹിക ജീവിതത്തിന്റെ രഹസ്യം തിരിച്ചറിയാനുള്ള പ്രായം അവൾക്ക് ഉണ്ടല്ലോ….?

രണ്ടാമത്തെ കാര്യം നീ പറഞ്ഞത് തന്നെയാണ്….. സാവിത്രിയുടെ സാഹസം….. അതിനൊരിക്കലും ഞാനോ എന്റെ സ്വഭാവമോ ഒരു കാരണമല്ല എന്ന് നീ മനസ്സിലാക്കുക… അവളങ്ങിനെ ഒരു തീരുമാനം എടുത്തത് സംബന്ധിച്ച് നിന്റെ അഭിപ്രായം ആണ് ശരി ….. എന്തായിരുന്നു എങ്കിലും എനിക്ക് പരിഹരിക്കുവാൻ കഴിയുമായിരുന്നു….. അവൾ സ്വയം ചിന്തിച്ച് കൂട്ടിയ അപരാധങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമായിരുന്നില്ല….. എനിക്കത് ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമായിരുന്നു…… അതൊന്നും ഒരു തെറ്റല്ലെന്ന് എന്നേ എനിക്കറിയാമായിരുന്നു….. ഇനി അഥവാ ആണെങ്കിൽ തന്നെ ആ തെറ്റ് ഞാനെത്രയോ മുമ്പേ ക്ഷമിച്ചതാണ്…. പക്ഷെ ഒരു നിമിഷത്തെ എടുത്ത് ചാട്ടം സൃഷ്ടിച്ച കുഴപ്പങ്ങൾ നമുക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കി……

അപ്പോൾ അച്ഛനറിയാമോ…. അമ്മയെന്തിനാണത് ചെയ്തതെന്ന്…?

അറിയാം…..

ആന്റിക്കോ ….?

ഇല്ല….. നിനക്കറിയേണ്ടേ ….?

അമ്മ … ഞാനൊന്ന് വിതുമ്മി…. അറിവില്ലാത്ത പ്രായത്തിൽ എന്തിനോ എന്നെ വിട്ട് പോയി…. അത് മാത്രമാണ് സത്യം…. അത് ഒരുവശത്ത് സൃഷ്ടിച്ച ശൂന്യതക്ക് ഇനി ഒന്നും പരിഹാരമല്ല…. മാത്രമല്ല….. എന്താണ് അമ്മയുടെ ആ എടുത്ത് ചാട്ടത്തിന്റെ കാരണമെന്നത് ഇപ്പോൾ എനിക്കൊരു പ്രശ്നമേയല്ല….. എത്രക്കൊക്കെ ന്യായീകരിക്കുവാനുള്ള കാരണങ്ങളുണ്ടായാലും ആ ജീവനില്ലാതായി എന്നതാണ് പ്രധാനം….. ഒരു എട്ട് വയസ്സുകാരൻ അവന്റെ ഏറ്റവും വേണ്ടപ്പെട്ട സമയത്ത് അമ്മയില്ലാതായി പോകുക എന്ന ഭീകരത അനുഭവിക്കുക….. അതിന് ഇനി എന്തിന്റെ പുറത്തായാലും സ്വന്തം ‘അമ്മ തന്നെ കാരണമാകുക എന്ന യാഥാർഥ്യം മാത്രമാണ് ….. അതാണ് എന്റെ മുന്പിലുള്ളത്…. അതിന്റെ കാരണങ്ങൾ എന്നത് ഒരു പ്രശ്നമല്ല… അതിനാൽ തന്നെ അറിയണമെന്ന നിർബന്ധവുമില്ല….. എന്നാലും ഒരിക്കൽ എനിക്കതറിയണമെന്ന് ഒരു തോന്നൽ വന്നാൽ ….. അല്ലെങ്കിൽ നമ്മുടെ ജീവിതം അത്തരം ഒരു സാഹചര്യത്തിൽ തട്ടി മുടങ്ങി നിന്നാൽ അന്ന് അത് നമുക്ക് സംസാരിക്കാം….

ഞാനൊന്ന് നിർത്തി…. അച്ഛൻ നെടുവീർപ്പോടെ മുഖം തുടച്ചു….. പിന്നെ പോകാമെന്ന് പറഞ്ഞ് വണ്ടിയെടുത്തു…. തുടർന്നുള്ള യാത്രയിൽ അച്ഛൻ നിശ്ശബ്ദനായിരുന്നു…. ഇടക്കിടെ നെടുവീർപ്പുകളും…. മൂളലുകളും…. എന്തോ കടുത്ത ചിന്തയിൽ ആണെന്ന് തോന്നി…. ഞാൻ ശല്യപ്പെടുത്തുവാൻ പോയില്ല…. പെങ്ങന്മാരുടെ ശീലങ്ങളുടെ പകർന്നാട്ടം……………

എന്റെ മനസ്സും ചിന്താകുലമായിരുന്നു….. പൂർണ്ണബോദ്ധ്യത്തോടെ അല്ലെങ്കിലും …. വായിൽ നിന്ന് വീണ ഒരു സംശയം…. അതിന്റെ ഉത്തരം…. അച്ഛനെ കുറിച്ച് ഇപ്പോഴോ .. ഇനിയെപ്പോഴെങ്കിലുമോ ഉണ്ടാകാനിടയുള്ള വലിയ കുറ്റാരോപണത്തിൽ നിന്നാണ് മോചിപ്പിച്ചത്…. ആ ഭാഗം ഇപ്പോൾ തൂവെളിച്ചം പോലെ പരിശുദ്ധമായി മാറിയിരിക്കുന്നു….. എങ്കിലും…. അഛന്റെയും ആന്റിയുടെയും ജീവിതം എന്റെ മുൻപിൽ ഒരു പ്രഹേളിക ആയി മാറി…..മറ്റുള്ളവരുടെ മുൻപിൽ ഭാര്യയും ഭർത്താവും…..

എന്നാൽ ഇറങ്ങ്….

ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും പത്മിനി ആന്റി പുറത്തേക്ക് വന്നു…..

വരണം വരണം…. സാറിന് ഇങ്ങോട്ടുള്ള വഴി ഇപ്പോഴും ഓർമ്മയിൽ ഉണ്ടല്ലേ…. അകത്തേക്ക് …. വരൂ… അവർ ക്ഷണിച്ചു… ഉണ്ണീ നീ കൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. വാ മോനെ…അവരെന്റെ തോളിൽ കയ്യിട്ട് വിളിച്ചു….

ഞങ്ങൾ അകത്ത് കയറി….

ഇരിക്കൂ….

അച്ഛനെവിടെ..? ഇരിക്കുന്നതിനിടെ അച്ഛൻ ചോദിച്ചു…

അകത്തുണ്ട് ഞാൻ വിളിക്കാം …. കുടിക്കാനെന്താ എടുക്കണ്ടെ …. ?

അതൊക്കെ പിന്നെ മതി….

അപ്പോഴേക്കും വളരെ വൃദ്ധനായ ഒരാൾ അങ്ങോട്ട് കടന്ന് വന്നു…. നല്ല ഐശ്വര്യമുള്ള മുഖം… ജുബ്ബയും മുണ്ടുമാണ് വേഷം…. പ്രായം അധികമുണ്ടെങ്കിലും ആഢ്യത്തം നിറഞ്ഞ മുഖം…. നരച്ച രോമങ്ങൾ…. നെറ്റിയിൽ ചന്ദനവും കുംങ്കുമവും ചേർന്ന കുറി ….. അല്പം പോലും ഇടറാത്ത ചുവടുകൾ….

അദ്ദേഹത്തെ കണ്ടതും അച്ഛൻ എഴുന്നേറ്റു… കൂടെ ഞാനും… ഞങ്ങൾ എഴുന്നേൽക്കുന്നത് കണ്ട ആന്റി തിരിഞ്ഞ് നോക്കി….

ആഹ് … അച്ഛൻ വന്നല്ലോ…. ?

ആരാ മോളെ…. പ്രായത്തെ തോൽപ്പിക്കുന്ന ഉറച്ച ശബ്ദം….

ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ അച്ഛാ…. കൃഷ്ണകുമാർ സാർ…. ജയേട്ടനെ കാണാൻ വരുമെന്ന് … അദ്ദേഹമാണ്… കൂടെയുള്ളത് മകൻ ഉണ്ണി….

ആഹാ…. ഞാനത് മറന്നു….. ഇരിക്കൂ കുട്ടികളെ…. അദ്ദേഹവും സോഫയിൽ ഇരുന്നു….ചായയെടുക്ക് മോളെ… കഴിക്കാനും ….

ശരിയച്ഛ ….അവർ അകത്തേക്ക് തിരിഞ്ഞു…

കഴിക്കാനിപ്പോഴൊന്നും എടുക്കണ്ട… ചായ മതി…. കഴിച്ചിട്ടാണ് ഇറങ്ങിയത് …… അച്ഛൻ പറഞ്ഞു….

അത് സാരമില്ല… വീട്ടിൽ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ എങ്ങിനാ ….

വന്നതല്ലേയുള്ളൂ സാർ… കുറച്ച് കഴിയട്ടെ….

എങ്കിൽ ശരി മോളെ…. ഊണ് കാലാക്കാൻ പറഞ്ഞോളൂ… ഇപ്പോൾ ചായ എടുക്ക് …

ശരിയച്ഛ ….അവർ അകത്തേക്ക് പോയി….

കൃഷ്ണകുമാറിന് എന്നേ നേരത്തെ അറിയുമോ? സാറെന്ന് വിളിച്ചത് കൊണ്ട് ചോദിച്ചതാ….

അറിയാം സാർ…. ഞാൻ സാറിന്റെ കമ്പനിയിൽ ജോലി നോക്കിയിട്ടുണ്ട്…. ഒത്തിരി വർഷം മുൻപ് …. അകൗണ്ട്സിൽ ….

ഓർമ്മ കിട്ടുന്നില്ല ….

അച്ഛനെ അറിയാമായിരിക്കും…… കണ്ണംകോട്ട് മാധവൻ നായർ

ആഹാ… നീയാ… ഓർമ്മയുണ്ടെടോ … ടീച്ചർ ജോലി കിട്ടിയപ്പോൾ പോയ ആൾ അല്ലെ….. മാധവൻ നായരും ഞാനുമൊക്കെ ഒരേ പ്രായമാ …. ഒന്നിച്ച് കളി തുടങ്ങിയവരാ….. അവനൊരു പിടിവാശിക്കാരനായിരുന്നു….. ഹ ഹ ഹ …. ഒരു വക മാടമ്പി സ്വഭാവം ….. അച്ഛനിപ്പോ…?

പോയി…

ങ്‌ഹും …. കൂടെ ഉണ്ടായിരുന്നവർ ഒക്കെ പോയി തുടങ്ങി…. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അറിഞ്ഞില്ലേ….?

കുറച്ച് കാര്യങ്ങൾ പത്മിനി പറഞ്ഞു….

എല്ലാം എന്റെ വിധി… തുടങ്ങി വച്ച സംരംഭങ്ങളുടെ പുറകേ ഓടി നല്ല കാലം മുഴുവൻ …. പലതും നാട്ടിലെ ആളുകൾക്ക് തൊഴിലിന് വേണ്ടി മാത്രം തുടങ്ങിയതാണ്…. പക്ഷെ അതെല്ലാം വളർന്ന് പന്തലിച്ചു…. പിന്നെ ഇട്ടിട്ട് പോകാൻ വയ്യാതായി…. എല്ലാം വിട്ട് ഒതുങ്ങാമെന്ന് വച്ചാൽ നമുക്കൊന്നും നഷ്ടപ്പെടാനില്ല….. പക്ഷേ ….. എത്ര ആളുകളുടെ ജീവിതമാ ….. അവർക്കെല്ലാം വേണ്ടി ഓടി…. ഈ മതിലിനുള്ളിലെ കാര്യങ്ങൾക്ക് അത്രയേറെ വില നൽകിയില്ല….

ഏയ് …അതൊന്നുമല്ല… സാറിന്റെ ജീവിതം അന്നൊരു പാഠപുസ്തകം പോലെ ആയിരുന്നു പലർക്കും…. ബിസിനസ്സും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു മികച്ച തന്ത്രശാലി… അതായിരുന്നു സാർ….

എന്നിട്ടെന്താ…. എല്ലാം കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്ത് ആരാ ഉള്ളത്…. ജീവന്റെ പാതി നേരത്തെ പോയി…. കൈവിട്ട് പോയിടത്ത് നിന്ന് ഞാൻ തിരിച്ച് പിടിച്ചുകൊണ്ടുവന്ന കൂടപ്പിറപ്പും പോയി…. അദ്ദേഹം ഒന്ന് നിർത്തി….

അല്പം വിതുമ്പലോടെ തുടർന്നു …. ഒപ്പം നിൽക്കുവാൻ വളർത്തിയ മകൻ തളർന്ന് കിടപ്പിൽ…. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളുടെ സിന്ദൂരവും മാഞ്ഞു….. അദ്ദേഹം വിതുമ്പി……. ജീവിതത്തിൽ എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ…. ഒരാളെയും അറിഞ്ഞുകൊണ്ട് വിഷമിപ്പിച്ചിട്ടില്ല…. പക്ഷേ …..

സാർ തളരല്ലേ …. അച്ഛനെഴുന്നേറ്റ് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു….

ആരോടും ഇങ്ങിനെ പറയാറില്ലെടോ…. അദ്ദേഹം കയ്യിലിരുന്ന കർചീഫ് കൊണ്ട് മുഖം തുടച്ചു… പിന്നെ മൃദുവായി ചിരിച്ചു…

തന്നെ കണ്ടപ്പോൾ എന്താണെന്നറിയില്ല…. തന്റെ അച്ഛന്റെ ഓർമ്മ വന്നതുകൊണ്ടാകാം…. പിന്നെ എന്റെ നേരെ തിരിഞ്ഞു….മോന്റെ പേരെന്താ…?

ഗോവർദ്ധൻ…. ഉണ്ണീ എന്ന് വിളിക്കും…

ഉണ്ണിയാ നല്ലത്…. ഗോവർദ്ധൻ ഭഗവാന്റെ പേരാണെങ്കിലും ഉണ്ണിയാ സുഖം…. അദ്ദേഹം ചിരി വീണ്ടെടുത്തു …. എന്ത് ചെയ്യുന്നു…

പ്ലസ്സ് ടൂ കഴിഞ്ഞു….

നന്നായി….

അപ്പോഴേക്കും ആന്റി ചായയുമായി എത്തി…. ഒപ്പം കുറച്ച് കൂടി മുതിർന്ന ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരിയും…. അമ്മയും മകളുമാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം….. മുതിർന്ന സ്ത്രീ സെറ്റും മുണ്ടുമാണ് വേഷം…. നെറ്റിയിൽ ഒരു ഭസ്മക്കുറി മാത്രം…. ഒരു ചെറിയ മാലയും രണ്ട് വളയും…. പക്ഷെ ആ വേഷത്തിലും അവർ അതീവ സൗന്ദര്യവതി ആയിരുന്നു…. ഏകദേശം അച്ഛന്റെ പ്രായം കാണും…. കൂടെയുള്ള ചെറിയ പെണ്ണിന് ഒരു ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കും….. അധികം മേക്കപ്പൊന്നുമില്ല എങ്കിലും നല്ല മോഡേൺ ലുക്ക്…. ചുരിദാറാണ് വേഷം…. അമ്മയേ പോലെ തന്നെ സുന്ദരി ….. അഴകൊത്ത ശരീരം…. വീട്ടിലായതുകൊണ്ടാകാം മാറിലിട്ട ഷോൾ അലക്ഷ്യമായിട്ടാണ്…….

സാറിനിവരെ മനസ്സിലായോ…? പത്മിനി ആന്റി ചോദിച്ചു….

ജയശ്രീയെ മനസ്സിലായി…. ഇത് മോളായിരിക്കും അല്ലേ ….

അതെ…. കൃഷ്ണന് ഒരു മാറ്റവുമില്ല…. ജയശ്രീ ആന്റി പറഞ്ഞു…. ഇത് എന്റെ മോളാണ്…. മാളവിക…. എന്തൊക്കെയുണ്ട് കൃഷ്ണാ വിശേഷം…. വീടും സ്‌കൂളുമൊക്കെ എങ്ങിനെ പോകുന്നു…..?

നന്നായിരിക്കുന്നു… ജയേ …. നിനക്ക് സുഖമല്ലേ….

ആ സുഖം….. അവർ നേരിയ വിഷമത്തോടെ പറഞ്ഞു… പിന്നെ എന്റെ നേരെ തിരിഞ്ഞു…

മോനെന്താ ഒന്നും മിണ്ടാത്തത് … മുഖം കുനിച്ച് ടീപ്പോയിൽ കിടന്ന മാസികയിൽ നോക്കിയിരുന്ന ഞാൻ തല ഉയർത്തി…. എന്റെ മുഖത്തേക്ക് നോക്കിയ ജയശ്രീ ആന്റിയും മാളവികയും പരസ്പരം മുഖത്ത് നോക്കി …പിന്നെ എന്നെ നോക്കി ഭംഗിയായി ചിരിച്ചു….

ഇയാൾ വാടോ… മാളവിക എന്നെ ക്ഷണിച്ചു…. ഞാൻ അച്ഛനെ നോക്കി….

മോൻ പേടിക്കണ്ട… മോന്റച്ഛനും ഞാനും ഒന്നിച്ച് പഠിച്ചവരാണ്….. വാ നമുക്ക് അകത്തിരിക്കാം ….അച്ഛൻ അപ്പൂപ്പനുമായി സംസാരിക്കട്ടെ….

അച്ഛനും ശരിയെന്ന് തലയാട്ടി…. ഞാൻ ചായ കപ്പുമെടുത്ത് എഴുന്നേറ്റു…. അവർ എന്നെ ഡൈനിങ് ഹാളിലേക്കാണ് നയിച്ചത്… എന്നെ ഒരു കസേരയിൽ ഇരുത്തി…. അവരിരുവരും എന്റെ ഇരുവശത്തും ഇരുന്നു….

വീട്ടിലെ കാര്യങ്ങളും ആന്റിയെയും ഒക്കെ ചോദിച്ചു…. ഒരിക്കലും അമ്മയുടെ കാര്യം അവർ എടുത്തിട്ടില്ല…. കുറച്ച് കഴിഞ്ഞ് അവർ എഴുന്നേറ്റു…..

മോളെ നീ സംസാരിക്ക് … മോനൊരു കമ്പനി കൊടുക്ക് …..ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ….

ശരിയമ്മേ…… മാളവിക പറഞ്ഞു…. താനെന്താ ചെയ്യുന്നത്….? മാളവിക

പ്ലസ്സ് ടൂ കഴിഞ്ഞു… റിസൾട്ടിനായി കാത്തിരിക്കുന്നു…..

ആഹാ…. എന്തായിരുന്നു വിഷയങ്ങൾ…. സയൻസായിരുന്നോ…

അതെ …മാത്ത്‍സും സയൻസും….

ഉം…. അപ്പോൾ എഞ്ചനീയറിങ്ങിനാണോ ഇനി…..

അല്ല ഡിഗ്രിക്കാ…. ഇംഗ്ലീഷ് സാഹിത്യം….

ങ്ഹേ …. അതെന്തൊരു കോമ്പിനേഷനാടോ…. കണക്കും സയൻസും പഠിച്ചിട്ട്… ഇംഗ്ലീഷ് സാഹിത്യത്തിലേക്ക്‌ ….

അതാണിഷ്ടം…. പിന്നെ പ്ലസ്സ് ടൂവിന് ആ ഗ്രൂപ്പെടുത്തന്നെ ഉള്ളൂ… ഡിഗ്രിക്ക് അധികം കഷ്ടപ്പെടാൻ വയ്യ….

അമ്പട മടിയാ…. എന്നിട്ട് അച്ഛൻ സമ്മതിച്ചോ….

ഏയ് അവതരിപ്പിച്ചില്ല…. റിസൾട്ട് വരട്ടെ എന്ന് കരുതി…….

അച്ഛനുറപ്പായിട്ടും ഉടക്കാനാ സാധ്യത…. എല്ലാ അച്ഛൻമാർക്കും ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ മതിയല്ലോ….

എന്നിട്ട് ചേച്ചിയെന്താ പഠിച്ചത് ….?

ഞാൻ ഡിഗ്രി കംപ്ലീറ്റാക്കിയില്ലെടാ ….. രണ്ടാമത്തെ വർഷം നിർത്തി….. മുത്തശ്ശന്റെ അസുഖം കാരണം…. ഇപ്പോൾ ജൂവലറി നോക്കി നടത്തലാ ജോലി…. പ്രൈവറ്റായി പഠിക്കുന്നുണ്ട്….. ആന്റി കോളേജ് അദ്ധ്യാപിക ആയതിനാൽ രക്ഷപെട്ടു…

ആഹാ ആന്റി കോളേജിലാണോ പഠിപ്പിക്കുന്നത്….? അദ്ധ്യാപിക ആണെന്ന് വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു….

അതെ…. നിന്റെ വിഷയമാ …. ഇംഗ്ലീഷ് സാഹിത്യം….

അതേയോ ….. ഞാനൊരു കാര്യം ചോദിക്കട്ടെ….?

എന്താടാ…? നീ വാ … നമുക്ക് വീടൊക്കെ ഒന്ന് കാണാം… അവളെന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു …..

ഹാളിലെത്തിയപ്പോൾ അച്ഛനെ കണ്ടില്ല….. അപ്പൂപ്പൻ മാത്രം അവിടെ ഇരിപ്പുണ്ട്….. അങ്കിളിന്റെ മുറിയിൽ പോയി കാണും….. ഞാൻ കരുതി….

വാടാ…. സ്റ്റെപ്പിലേക്ക് തിരിഞ്ഞു കൊണ്ട് മാളൂച്ചേച്ചി വിളിച്ചു …. നിന്നെ എടാ പോടാന്ന് വിളിക്കുന്നത് കുഴപ്പമില്ലല്ലോ അല്ലെ….. എനിക്കങ്ങനെ വിളിക്കാൻ കൂടെപ്പിറപ്പുകൾ ആരുമില്ല….

ഒരു കുഴപ്പവുമില്ല ചേച്ചി….. എനിക്കുമെതാണ് ഇഷ്ടം….

ങാ… നീയെന്തോ ചോദിക്കാൻ വന്നല്ലോ എന്താ അത് ….? മുകൾ നിലയിലേക്ക് എത്തിയപ്പോൾ ചേച്ചി ചോദിച്ചു….

അതാണ് ഞാൻ ചോദിക്കാൻ വന്നത്…. ചേച്ചിക്ക് സഹോദരങ്ങൾ ആരുമില്ലേ… എന്ന് …?

ഇല്ലെടാ… ഞാൻ മാത്രം….. കസിൻസൊക്കെ ഉള്ളത് പുറത്താ…. അതും വളരെ അകന്ന കസിൻസ്….

അപ്പോൾ പത്മിനി ആന്റിക്ക്…..?

ചേച്ചി എന്റെ മുഖത്തേക്ക് നോക്കി ….. പിന്നെ നിരാശയോടെ തല കുലുക്കി…

ഇല്ലെടാ…. അതിന്റെ ഒരു ജീവിതമാണ് കഷ്ടം…. ഞങ്ങളെല്ലാം ഹാപ്പിയായി ഇരിക്കുവാൻ ആന്റി ഒരു പ്രായശ്ചിത്തം പോലെ ഇവിടെ കഴിയുന്നു…. മനസ്സിലെ വിഷമമെല്ലാം അടക്കി വച്ച്…. ഒരു പെണ്ണായി പിറന്നതിന്റെ മുഴുവൻ സൗഭാഗ്യങ്ങളും വേണ്ടെന്ന് വച്ച്….. ഇവിടെ എല്ലാവരും ആന്റിയുടെ ഒരു ബലത്തിലാണ് ജീവിക്കുന്നത്…. എനിക്കറിയില്ല ഉണ്ണീ അവരുടെ മനസ്സെന്താണെന്ന്…. ?

ചേച്ചി….

നിനക്കറിയാമോ ഉണ്ണീ….. എന്റെ ആന്റിയുടെ ജീവിതം…. വളരെ ആഘോഷങ്ങളുടെ ആയിരുന്നു…. വിളക്കെടുത്ത് ഈ വീട്ടിൽ കയറും വരെ…..

മാളൂ …… താഴേന്ന് ജയശ്രീ ആന്റിയുടെ ശബ്ദം….

ഇവിടുണ്ടമ്മേ….

എവിടെ ..മുകളിലാ…

അതെ…

ആന്റി കയറി വന്നു….

എന്താ രണ്ടുപേരും പരിപാടി….. എന്താ മുഖം വല്ലാതിരിക്കുന്നത്….? പിണങ്ങിയോ…?

ഇല്ലമ്മേ…… ഞങ്ങൾ ആന്റിയെ കുറിച്ച് പറയുകയായിരുന്നു…..

പെട്ടെന്ന് ആന്റിയുടെ മുഖവും മ്ലാനമായി…..

എന്ത് പറ്റി ആന്റി… നിങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിച്ചോ…? സോറി….

ഏയ് അത് സാരമില്ലെടാ….. ആ കാര്യങ്ങൾ മറന്നാലല്ലേ കാര്യമുള്ളൂ …. അവളുടെ മുഖം കാണുമ്പോൾ എങ്ങിനെ മറക്കാനാ… പാവം എന്തെല്ലാം ഉള്ളിലുണ്ടെങ്കിലും ഒന്നും പുറത്ത് കാണിക്കില്ല…. അത്രക്ക് പാവമാണ്…. ചിരിച്ച് കളിച്ച് സ്നേഹിച്ച് അങ്ങിനെ നടക്കും… ഞങ്ങളെ ബോധിപ്പിക്കാനും ജീവിപ്പിക്കുവാനും….. ആന്റി കണ്ണ് തുടച്ചു…. പറഞ്ഞ് മോനെയും ബോറടിപ്പിച്ചു ….അല്ലേ …..

സാരമില്ല ആന്റി….. എനിക്കിതൊക്കെ ശീലമാണ്….

നിന്റെ ടീച്ചറാന്റി എങ്ങിനെ നിന്നോട് സ്നേഹമാണോ…?

അതുമൊരു പാവം…. എന്നെ വലിയ കാര്യമാണ്….. ഞാനാണ് അവരെ വിഷമിപ്പിച്ചിട്ടുള്ളത്….

അതെന്താ…?

ഞാൻ ഈ കൊല്ലം വരെ ബോർഡിങ്ങിലായിരുന്നു…. അമ്മയുടെ മരണശേഷം ….. ആന്റിയും കുട്ടികളും വീട്ടിൽ വന്നു എങ്കിലും അവരോട് ഇടപഴകാനും ഒക്കെ എനിക്ക് മടിയായിരുന്നു…. ഇഷ്ടമില്ലാഞ്ഞിട്ടോ ഒന്നുമല്ല…. എന്റെ കോംപ്ലക്സ്…. അതിനാൽ ഞാൻ അവധിക്കാലത്തും അധികം വീട്ടിൽ നിന്നിട്ടില്ല…. പക്ഷെ ഇപ്പോഴങ്ങിനെ അല്ല കേട്ടോ…. ഞങ്ങൾ കട്ട ഫ്രണ്ട്സാ….

‘അമ്മ മരിച്ചിട്ടിപ്പോൾ…?

പത്ത് വർഷം ആകുന്നു…. ഞാൻ മൂന്നിൽ പഠിക്കുമ്പോഴാ…..

മൂന്നിൽ പഠിക്കുമ്പോഴോ….? നീയെങ്ങിനെ സഹിച്ചെടാ …? മാളു ചേച്ചി ചോദിച്ചു…

ആ പ്രായത്തിൽ ആയത് കൊണ്ട് ഇപ്പോൾ പ്രശ്നമില്ല… അക്കാലത്ത് വലിയ വിഷമം ആയിരുന്നു…?

അമ്മക്കെന്തായിരുന്നു അസുഖം……

ഞാൻ അവരെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു…… കണ്ണിൽ ഒരു നീറ്റൽ ….

അസുഖം…. ? അമ്മക്കെന്തായിരുന്നു അസുഖമെന്നാണ് ഇപ്പോഴും എനിക്കറിയാത്തത്….? ആരും പറഞ്ഞു തന്നതുമില്ല … ഞാനോട്ട് അന്വേഷിച്ചിട്ടുമില്ല…. ഇപ്പോൾ അതറിയാനുള്ള ആഗ്രഹവുമില്ല…… പക്ഷെ അമ്മക്കെന്തോ അസുഖമുണ്ടായിരുന്നു….. ചിലപ്പോൾ അത് മാനസികമായിരിക്കും…. അല്ലെങ്കിൽ എന്നെയും അച്ഛനെയും മനപ്പൂർവ്വം ഉപേക്ഷിക്കാൻ അമ്മക്ക് കഴിയില്ലല്ലോ…. ഞാൻ കരഞ്ഞുപോയി…

ഉണ്ണീ… ജയശ്രീ ആന്റിയെന്നെ കെട്ടി പിടിച്ചു ….. മാളു ചേച്ചി ഞെട്ടി നിൽക്കുകയാണ്…. കണ്ണീരിനിടയിലൂടെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു….

അതെ ആന്റി…. അമ്മയുടെ ജീവിതം ‘അമ്മ തന്നെ അവസാനിപ്പിച്ചതാണ്….. ഒരു കയറിൽ……

ഉണ്ണീ…. അവർ രണ്ടുപേരും ഞെട്ടലോടെ ഒന്നിച്ച് വിളിച്ചു ….

അതെ ആന്റി…..

എന്നെ കെട്ടിപ്പിടിച്ചിരുന്ന ആന്റിയുടെ കൈകൾ മുറുകി…. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു…. മാളുചേച്ചി എന്റെ പുറത്ത് മെല്ലെ തഴുകി….

ഞാൻ മെല്ലെ പിടി വിടുവിച്ചു …. എന്നിട്ട് ചിരിച്ചു….

ഞാൻ നിങ്ങളേ കൂടി വിഷമിപ്പിച്ചൂ അല്ലേ …. സോറി….

ജയശ്രീ ആന്റി എന്റെ മുഖം കൈകളിൽ എടുത്തു ….. എന്റെ കുട്ടി ഒത്തിരി അനുഭവിച്ചൂ അല്ലെ….

ഒന്നുമില്ല ആന്റി…. അക്കാലത്ത് എന്തൊക്കെയാണ് നടന്നതെന്ന് കൂടി എനിക്കിപ്പോൾ അറിയില്ല…. ഓർമ്മയില്ല…. ഇപ്പോളതൊന്നും എനിക്കൊരു പ്രശ്നവുമല്ല….

അപ്പോഴേക്കും പത്മിനി ആന്റിയും അങ്ങോട്ടെത്തി….

ങ്ഹാ നിങ്ങളിവിടെ നിക്കുവാരുന്നോ…? ഞാൻ താഴെയൊക്കെ നോക്കി….

അച്ഛൻ…?

അവരവിടെ പഴയ കഥകളുടെ ലോകത്താ….. ഇനിയെന്തോ രഹസ്യം

പറയാനുണ്ടത്രേ….. എന്നെ പുറത്താക്കി…. നിങ്ങൾ എന്തെടുക്കുകയാ…?

ഒന്നുമില്ല ഇവന്റെ കഥകൾ കേട്ട് നിൽക്കുകയാണ്…..

ഇവൻ ഒരു അത്ഭുത കഥാപാത്രമാണ് …. ഇവന്റെ അച്ഛൻ ജയേട്ടനോട് പറഞ്ഞപ്പോഴല്ലേ ഞാനറിഞ്ഞത്….. പത്മിനി ആന്റി പറഞ്ഞു….

അതെന്താ ആന്റി….

ഇവന്റെ പാവത്തമൊന്നും കണ്ട് ഇവനെ വിലയിരുത്തണ്ട….. തിലകൻ മണിച്ചിത്രത്താഴിൽ പറഞ്ഞതുപോലെ പത്ത് തലയാ ഇവന് …. തനി രാവണൻ…. ആന്റി തിലകനെ അനുകരിച്ച് പറഞ്ഞു….

നീയെന്താ പത്മിനി പറയുന്നത്…?

ഇവൻ പത്തിൽ സി ബി എസ് ഇ യിൽ രാജ്യത്തെ ഒന്നാമതായാണ് പാസ്സായത്…. പിന്നെന്താ ഇല്ലാത്തത്…. പാട്ട്…. കുങ്‌ഫു…. യോഗ…. ഹാന്റ് റൈറ്റിംഗ് ചാമ്പ്യൻ… ലേഖന രചന …. ഇല്ലാത്ത പണിയൊന്നുമില്ല ചെറുക്കന്റെ കയ്യിൽ…. ഇക്കൊല്ലത്തെ സ്‌കൂളിന്റെ ടോപ്പ് റാങ്കർ പ്രതീക്ഷയാണ് ഇവൻ ….

ആര് ഇവനോ….. എന്നിട്ടാണോ ഇംഗ്ലീഷ് സാഹിത്യമെന്നും പറഞ്ഞ് നടക്കുന്നത്….? മാളു ചേച്ചി ഇടക്ക് കയറി…..

ആര് പറഞ്ഞു…

ഇവൻ തന്നെ… വേറാരാ ..?

ആണോ…. മോനേ …?

ഉം ഞാൻ മൂളി….

അമ്പട ഭയങ്കരാ….. അത് തകർത്തു…. നിന്റെ ലക്‌ഷ്യം തകർത്തെടാ…..

എന്ത് .. ഇത്രയും കാലിബറുണ്ടെന്ന് ആന്റി തന്നെ സാക്ഷ്യപ്പെടുത്തിയ ഇവൻ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതോ….? ആന്റിക്ക് സ്വന്തം വിഷയം മറ്റൊരാൾ പഠിക്കുന്നതിന്റെ ത്രിൽ ആണോ….

അല്ലെടി… ഇവൻ ഡിഗ്രിക്ക് അധികം ബുദ്ധിമുട്ടില്ലാത്ത വിഷയം തിരഞ്ഞെടുക്കുന്നു എങ്കിൽ അവൻ അതൊരു മറയായി മാത്രം ഉപയോഗിക്കുന്നതാണെന്ന് മനസ്സിലാക്കെടീ പൊട്ടീ ….

അതെന്തിനാ…?

നന്നായി നീ ഡിഗ്രി ഇടക്ക് നിർത്തിയത്….

ആന്റി… ഇവനിന്നങ്ങ് പോകുവെ…. പിന്നെ ഞാനേ കാണൂ…. അതോർത്ത് വേണം എന്നെ കളിയാക്കാൻ….

പിണങ്ങിയോ എന്റെ ചുന്ദരി….. നീ ഇവനോട് ചോദിച്ചില്ലേ അവന്റെ ഡ്രീമെന്താണെന്ന്…?

ഇല്ല…

എന്നാ നീ പറ മോനേ ….. ഏത് പർവ്വതത്തിലേക്കാ നിന്റെ പ്രസ്ഥാനം…? ആന്റി എന്റെ നേരെ തിരിഞ്ഞു….

ഓഹ് അങ്ങിനെ ഒന്നുമില്ല ആന്റി….

എന്നാലും പറയെടാ….

സിവിൽ സർവീസ് ഒന്ന് ശ്രമിക്കണം…. ഒപ്പം മൂലധന വിപണിയെക്കുറിച്ചൊരു പഠനവും…

മൂവരും അത്ഭുതത്തോടെ എന്നെ നോക്കി…. പിന്നെ പത്മിനി ആന്റി ചിരിയോടെ എന്റെ തലയിൽ തലോടി…. കേട്ടോടി ഞാൻ പറഞ്ഞില്ലേ …?

എന്നിട്ടും എനിക്കൊരു കാര്യം മനസ്സിലായില്ല…. മൂലധന വിപണിയേ കുറിച്ച് പഠിക്കാൻ കൊമേഴ്‌സല്ലേ നല്ലത്….?

അത് ജോലിക്ക് വേണ്ടി പഠിക്കാൻ…. ഞാൻ പറഞ്ഞു…. എനിക്ക് സിവിൽ സർവ്വീസിനപ്പുറം ഉള്ള ഒരു സ്വപ്നമാണ് … ഒരു ബിസിനസ്സെന്നത്…. അതിന് നിക്ഷേപ വിപണന വിഷയത്തിൽ ഒരു ബിരുദത്തിന്റെ ആവശ്യമൊന്നുമില്ല……. എനിക്കൊരു തിരിച്ചറിവിനാണ്…. ഉദ്പാദന ശാലകളോ …. വിപണന കേന്ദ്രങ്ങളോ ഇല്ലാത്ത സ്വന്തം ബിസിനസ്സ്…. മൂലധന ബിസിനസ്സ്…. ഞാനൊരു പ്രബന്ധത്തിന്റെ തുടക്കം പോലെ പറഞ്ഞ് നിർത്തി….

ആഹ് എനിക്കൊന്നും മനസ്സിലായില്ല…. ജയശ്രീ ആന്റി പറഞ്ഞു…

ഇപ്പോളതിന്റെ സാംഗത്യം പിടികിട്ടില്ല ചേച്ചി…. പക്ഷെ പ്രായോഗിക തലത്തിൽ വിജയിച്ചാൽ ലോകത്ത് മുഴുവൻ സ്ഥലത്തും വീട്ടിലിരുന്ന് ബിസിനസ്സ് ചെയ്യാം…. അതൊക്കെ അവൻ ശരിയാക്കി കൊള്ളും അല്ലേടാ….

എന്തേലുമാകട്ടെ…. വാ പത്മിനി നമുക്ക് അടുക്കളയിലേക്ക് ചെല്ലാം…. ഉണ്ണാനിവർ കൂടി ഉള്ളതല്ലേ… ജയശ്രീ ആന്റി പറഞ്ഞു…

എടീ എന്റെ മോനെ നീ ബോറടിപ്പിക്കരുത് കേട്ടോ… പത്മിനിയാന്റി ചിരിയോടെ പറഞ്ഞ് താഴേക്ക് പോയി….

വീണ്ടും ഞാനും മാളു ചേച്ചിയും തന്നെ ആയി….

ചേച്ചി എനിക്ക് അത്ഭുതം തോന്നുന്നു….

എന്താടാ…

നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ ആന്റിക്ക് ഉള്ളിൽ നല്ല വിഷമം കാണണമല്ലോ…? പക്ഷെ….

അതാ ഞാൻ പറഞ്ഞത്… പപ്പിയാന്റി ഒരു പാവമാണെന്ന്…. നിനക്കറിയോ ….. ആന്റിക്ക് പറ്റിയ ഒരു തെറ്റിന്റെ പ്രായശ്ചിത്തം കൂടിയാ ഇങ്ങനെ തീർക്കുന്നത്….

അതെന്താ… എനിക്ക് ആകാംഷ തോന്നി….

അതോ….. ആന്റി അമ്മയുടെ അമ്മായിയുടെ മോളാ ….. മുത്തശ്ശന്റെ പെങ്ങളുടെ….. അവർ ഇവിടെ തന്നെ ആയിരുന്നു താമസം …… ആന്റി ബിഎഡിന് പഠിക്കുമ്പോൾ വേറൊരാളുമായി ഇഷ്ടത്തിലായിരുന്നു….. ആ ബന്ധം ഇവിടെ ആർക്കും ഇഷ്ടമല്ലായിരുന്നു…. ആന്റി അയാളോടൊപ്പം ഇറങ്ങിപ്പോയി…. പക്ഷെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മുത്തശ്ശൻ തിരികെ പിടിച്ചുകൊണ്ട് വന്നൂ…. പിന്നെ ആന്റിയുടെ അമ്മയുടെ ആത്മഹത്യാ ഭീഷണി കരച്ചിൽ എല്ലാം കൂടി ചേർന്ന് കുഴപ്പമായി…. അതിൽ നിന്ന് രക്ഷപെടാൻ പെട്ടെന്ന് അങ്കിളുമായുള്ള വിവാഹം ഒറ്റ ദിവസം കൊണ്ട് നടത്തി….. ആരുമറിയാതെ …. പക്ഷെ വിവാഹത്തിന്റെ മൂന്നാം നാൾ രാത്രിയിലെ അപകടത്തിൽ അങ്കിൾ …..? അവൾ ഒന്ന് നിർത്തി… കൂടെ എന്റെ അച്ഛനും ഉണ്ടായിരുന്നു…. അദ്ദേഹം … അവൾ വിതുമ്പി കരഞ്ഞു…

ചേച്ചീ…. ഞാൻ മെല്ലെ അവരുടെ കയ്യിൽ പിടിച്ചു….

അവൾ പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരികെ വന്നു….

ആ അതൊക്കെ പോട്ടെടാ…. നിനക്ക് സ്‌കൂളിൽ ഗേൾ ഫ്രെന്റ്‌സൊക്കെ കാണുമല്ലേ….?

ഫ്രന്റ്‌സൊക്കെയുണ്ട് …. ആണും പെണ്ണും…. പക്ഷെ ചേച്ചി ഉദ്ദേശിച്ച പോലെ ആരുമില്ല……

അതെന്താ….

അങ്ങിനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ല…. ചേച്ചിയോ….

ഞാനും അതെയെടാ ….

ഒന്ന് പോ ചേച്ചി….

ഇല്ലെടാ പലരും പുറകേ വന്നിട്ടുണ്ട്… എന്നാലും ആരോടും ഒരു സോഫ്റ്റ് കോണർ ഇതുവരെ തോന്നിയിട്ടില്ല….

അപ്പൊ ഒരു ചാൻസുണ്ട് അല്ലെ….?

എന്ത് ചാൻസ്…?

നമുക്കൊന്ന് ശ്രമിച്ചാലോ…? ഞാൻ കാത്തിയാന്റിയുടെ അടുത്തതെന്ന പോലെ പറഞ്ഞു..

എടാ എടാ …. നീ..

ഞാൻ സത്യം പറഞ്ഞതാ…. സ്വരത്തിൽ പരമാവധി തേൻ പുരട്ടി ഞാൻ പറഞ്ഞു……… ആദ്യം കണ്ടപ്പോഴേ എനിക്കിഷ്ടപ്പെട്ടതാ ഈ പെണ്ണിനെ….

അവൾ അന്തം വിട്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്…. ഞാൻ ഉള്ളിൽ ചിരിച്ചു… ഒന്നുകൂടി മൂപ്പിക്കുവാൻ തീരുമാനിച്ചു….

എങ്ങിനെ അവതരിപ്പിക്കും എന്ന് കരുതി ഇരുന്നപ്പോഴാ…. വിശ്വാസമാകില്ല എന്നെനിക്കറിയാം…. എന്നാലും ഒന്ന് ചിന്തിക്കൂ….

ഉണ്ണീ…. ചേച്ചിയുടെ സ്വരം ദുർബലമായിരുന്നു…. അതെനിക്ക് കൂടുതൽ ഊർജ്ജം നൽകി….

സമ്മതിച്ചാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമല്ല…. ഈ സുന്ദരിക്കുട്ടിയാണ് എന്റെ ആദ്യ പ്രണയം…. സമ്മതത്തിനായി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും….

ഞാൻ ഒരു തികഞ്ഞ കാമുകനായി….

പക്ഷെ എന്നെ ഇഷ്ടമല്ല എന്ന് ഒറ്റയടിക്ക് പറയരുത് മാളൂ … ഞാൻ അകലേക്ക് നോക്കി കൊണ്ട് പറഞ്ഞു…. ഞാൻ ഇടങ്കണ്ണിട്ട് നോക്കി… മാളുവിന്റെ മുഖത്ത് എന്തോ അവിശ്വസനീയത…. വായ് തുറന്ന് അന്തം വിട്ട് എന്നെ നോക്കുന്നു…… തന്നെക്കാൾ പ്രായത്തിൽ കൂടിയ ഒരു പെണ്ണിനെ നിശ്ശബ്ദയാക്കിയ വിജയത്തിൽ ഞാൻ ഉള്ളിൽ ചിരിച്ചു…..

മാളൂ….

അവളെന്താ എന്ന ഭാവത്തിൽ എന്നെ നോക്കി….

എന്താ ഒന്നും പറയാത്തത്…?

ഞാനെന്താടാ പറയേണ്ടത്….?

മാളൂവിന് എന്നോടെന്തും പറയാം …. എന്നെ ഇഷ്ടമല്ല എന്നതൊഴികെ…. ഞാനെന്റെ മനസ്സിലെ മുഴുവൻ പ്രണയവും കണ്ണിൽ പ്രതിഫലിപ്പിച്ച് പറഞ്ഞു…. ഉള്ളിൽ ചിരിച്ചുകൊണ്ട്….

എടാ ഞാൻ…..

മാളൂ … നന്നായി ആലോചിച്ച് പറഞ്ഞാൽ മതി… ഇത് നമ്മുടെ ആദ്യ മീറ്റിംഗ് മാത്രമേ ആയിട്ടുള്ളൂ….

എടാ നമ്മുടെ പ്രായം…. ഇത്തവണ ഞാൻ അമ്പരന്നു…. കളി കാര്യമായോ…? പെണ്ണിന് പ്രായത്തിലെ പൊരുത്തക്കേട് മാത്രമേ പ്രശ്നമുള്ളോ …. കുടുങ്ങിയോ…? അത് ഒരു തുടക്കം മാത്രമായിരുന്നു….

അല്ലെങ്കിൽ അതിലെന്ത് കാര്യം…. എന്നോട് ധൈര്യമായി ആദ്യം ഇങ്ങനെ പറഞ്ഞത് നീയാണ് ഉണ്ണി…. ഇപ്പോൾ ഞാനൊരു തീരുമാനം പറയുന്നില്ല…. പക്ഷെ നിനക്ക് ഒരു ചാൻസ് ഉണ്ടെന്ന് മനസ്സ് പറയുന്നു…. പക്ഷെ എനിക്കല്പം സമയം വേണം…. അവൾ പറഞ്ഞ് നിർത്തി….

ഇത്തവണ ഞാൻ പെട്ടു …. ഈ പെണ്ണ് ഇത്രക്ക് മുട്ടി നിൽക്കുകയായിരുന്നോ…. ?

വാടാ…. ഛെ ഞാനിനി എങ്ങിനെ നിന്നെ എടാന്നൊക്കെ വിളിക്കും…. ? അവളെന്റെ കൈ പിടിച്ച് താഴേക്ക് നടക്കവേ പറഞ്ഞു…. ഉണ്ണീ നീ പറഞ്ഞത് ശരിയാണ് എനിക്കും നിന്നെ കണ്ടപ്പോളേ എന്തോ പ്രത്യേകത തോന്നിയിരുന്നു….. പക്ഷെ നീ പറഞ്ഞപ്പോളാണ് അതെന്താണെന്ന് മനസ്സിലായത്…. ഞാനൊന്ന് ശ്രമിക്കട്ടെടോ …. മിക്കവാറും നീ തന്നെ ജയിക്കും ഉണ്ണീ….

എന്റെ നാവ് നിശബ്ദമായി…. അവൾ എന്നെ നോക്കി …. എന്റെ മുഖത്തെ ഭാവം കണ്ട് അവൾ തുടർന്നൂ…

നീ സങ്കടപ്പെടരുത് ഉണ്ണീ… ഞാനെന്റെ പരമാവധി ശ്രമിക്കാം… പിന്നെ ഒരു കാര്യം…. അവൾ നാണത്തോടെ പറഞ്ഞു …….നീയെന്നെ ഇങ്ങനെ നോക്കല്ലേടാ…. എനിക്ക് ഏതാണ്ട് പോലെ …….. അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി…..

ഞാൻ തലക്ക് കൈകൊടുത്ത് സോഫയിലേക്ക് ഇരുന്ന് പോയി….. പിന്നെ മെല്ലെ ചിന്തിച്ചപ്പോൾ മനസ്സിലായി ….ഞാൻ വച്ച കെണി അവളെന്റെ നേർക്ക് തിരിച്ച് വച്ചതാണ്…. എന്റെ മുഖത്തൊരു ചിരി വിടർന്നൂ…. ഈ കളി തത്കാലം ഇങ്ങിനെ തന്നെ പോകട്ടെ എന്ന് ഉള്ളിൽ കരുതി…… നേരിയ ഒരു ഭയം ബാക്കിയുണ്ട് എങ്കിലും കളി തുടരാൻ ഞാൻ തീരുമാനിച്ചു…..

ഉള്ളിലിരുന്ന ഭയത്തിന്റെ നേരിയ കണിക ഊതി വീർപ്പിക്കുവാൻ അന്നാ പ്രഭാതത്തിൽ….. മിസ്സിന്റെ ഏദൻ തോട്ടത്തിലെ പൂൾ സൈഡിൽ ഇരിക്കവേ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി….. “ഉണ്ണീ… നീ സൂക്ഷിക്കണം…. നിന്നിലേക്ക് ആളുകളെ ആകർഷിക്കത്തക്ക വിധം എന്തോ ഒന്ന് നിന്നിലുണ്ട്…. പക്ഷെ നിന്റെ അന്തർമുഖ സ്വഭാവമാണ് അവയെ എല്ലാം ഇതുവരെ ഓടിച്ചത്…. ഇനി നീ ഇപ്പോൾ എന്നോട് പെരുമാറുന്നത് പോലെ തുറന്ന് പെരുമാറിയാൽ അത് നിനക്കൊരു തലവേദനയായി മാറും… ” ഏയ് ഇല്ല മിസ്സ് … അത്തരം തലവേദനകൾ ഇല്ലാതാക്കുവാൻ ഇപ്പോൾ എനിക്കറിയാം…. അല്ലെങ്കിൽ തന്നെ അത്തരം സാഹചര്യങ്ങളിലേക്ക് ആരെയും നയിക്കാതിരിക്കുവാൻ ശ്രദ്ധിക്കാൻ പറ്റും ….. ഇതൊക്കെ വെറും തമാശകളല്ലേ…… ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. ഞാൻ പലതും ചിന്തിച്ച് എത്രനേരം ഇരുന്നു എന്നറിയില്ല…. ചിന്തകളുടെ ലോകത്ത് നിന്ന് മടങ്ങിയെത്തി മുഖമുയർത്തുമ്പോൾ മുന്നിൽ എളിയിൽ കയ്യും കൊടുത്ത് അല്പം ദേഷ്യത്തോടെ പത്മിനി ആന്റിയുണ്ട് എന്റെ മുൻപിൽ….

എന്താ ആന്റി….?

നീയെന്താ മാളുവിനോട് പറഞ്ഞത്….?

എന്ത് …? ഞാനൊന്ന് ഞടുങ്ങി…. ഈ പെണ്ണ് നമ്മുടെ അന്തസ്സ് ഇല്ലാതാക്കിയോ …

നിന്നെ ഈ വീട്ടിലുള്ളവരിൽ ആദ്യം കണ്ടതാരാ…. ?

ആന്റി ……

ഇവിടുള്ളവരിൽ നിന്നെ കൂടുതൽ അറിയാവുന്നതാർക്കാ….?

ആന്റിക്ക്….

പിന്നെ നാളെ നിന്റെ ബർത്ത്ഡേ ആണെന്ന് നീ മാളുവിനോട് മാത്രം പറഞ്ഞതെന്താ…..?

ഞാനോ….? എപ്പോൾ….

അപ്പൊ നിന്റെ ബർത്ത്ഡേ ആണ് …..

അതെ….

നീ മാളുവിനോട് പറഞ്ഞില്ല…..

ഇല്ലാന്റി ….. സത്യം…

പിന്നെ അവളെങ്ങനാ അറിഞ്ഞത് ….. അവളവിടെ പായസം വയ്ക്കണമെന്ന് പറഞ്ഞ് ബഹളം വക്കുന്നതെങ്ങിനാ….

എനിക്കറിയില്ല ആന്റി…. ഞാൻ പറഞ്ഞിട്ടില്ല….

നീ വന്നേ അവളോട് ചോദിക്കാം…..

ആന്റി എന്നെയും വിളിച്ച് അടുക്കളയിലേക്ക് നടന്നു….. അവിടെ മാളുവും ജയശ്രീ ആന്റിയും ഒരു ചേച്ചിയുമുണ്ടായിരുന്നു …. സർവന്റായിരിക്കും….

എടീ മാളൂ….?

എന്താ ആന്റി…?

ഇവൻ പറയുന്നു നിന്നോടിവൻ പറഞ്ഞിട്ടില്ല എന്ന് …. പിന്നെ നീയെങ്ങിനെ അറിഞ്ഞു ഇവന്റെ ജന്മദിനം….?

ആന്റിയത് വിശ്വസിച്ചോ….? ഇന്ന് പരിചയപ്പെട്ട ഇവന്റെ ബർത്ത്ഡേ ഇവൻ പറയാതെ ഞാനെങ്ങനെ അറിയാനാ….?

എന്നാലും അവൻ പറയുന്നത്…? ഒരെന്നാലും ഇല്ല….. അവന് ഈ വീട്ടിൽ ഏറ്റവും ഇഷ്ടം എന്നെയാ …. അതുകൊണ്ട് എന്നോട് പറഞ്ഞു …. അതിനിപ്പോ എന്താ…. അല്ലേടാ…

അല്ല…ഞാനെ…..?

ചോദിക്കുന്നതിന് മുന്നേ അവൾ ഇടയിൽ കയറി….

നീയെങ്ങിനെ ഉരുളണ്ട…. നിനക്കെന്നെ ഇഷ്ടമല്ലേ…? അത് നീയെന്നോട് പറഞ്ഞില്ലേ…?

ബർത്ത്ഡേ വിവരം എങ്ങിനെ അവളറിഞ്ഞു എന്നെനിക്ക് മനസ്സിലായില്ല എങ്കിലും….

അവളുടെ കുസൃതി എനിക്ക് ഇഷ്ടപ്പെട്ടു…. കൂടെ കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു….

അത് പിന്നെ….?

ഇഷ്ടമാണോ അല്ലയോ…?

ഇഷ്ടമാണ്….

അത് നീയെന്നോട് പറഞ്ഞൊ…?

പറഞ്ഞു….

എന്ത്…?

ഇഷ്ടമാണെന്ന് പറഞ്ഞു…..

ഇപ്പൊ മനസ്സിലായല്ലോ…..എല്ലാവർക്കും …. എന്റെ ഉണ്ണിക്ക് എന്നോടാണ് ഇഷ്ടം…. അല്ലാതെ നിങ്ങളോടല്ല…. ഇഷ്ടപ്പെട്ട ആളിന്റെ ജന്മദിനം ഒക്കെ ഷെയർ ചെയ്യില്ലേ…? അല്ലേ ഉണ്ണീ….?

പക്ഷെ…?

എന്നാലും ഇത് വേണ്ടായിരുന്നു ഉണ്ണീ…. പത്മിനി ആന്റി പറഞ്ഞു… എന്നോടായിരുന്നു…. നീ പറയേണ്ടത്…. ഞാൻ കാരണമാ നീ ഇവിടെ വന്നത് … ഇവളെ കണ്ടതും… ആദ്യം എന്നോടായിരുന്നു പറയേണ്ടത്….

ഈ പെണ്ണുങ്ങൾക്കെന്താ….? ജയശ്രീ ആന്റി ഇടപെട്ടു… ആരോട് പറഞ്ഞാലെന്താ….? നാളെ അവന്റെ പിറന്നാളാണ്….. അതിന് നമുക്കല്പം മധുരം വച്ച് നൽകാം… നിങ്ങളിനി ആ കുഞ്ഞിനെ വട്ടാക്കണ്ട …..

ഉം…. ചേച്ചി പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിച്ചു …. പത്മിനിയാന്റി പറഞ്ഞു…. ആശംസയെങ്കിലും ഞാൻ ആദ്യം പറയട്ടെ….. അഡ്വാൻസ് ബർത്ത്ഡേ വിഷസ് മോനേ ….

താങ്ക്സ് ആന്റീ….

ആന്റിയൊന്നുമല്ല അവനെ ആദ്യം വിഷ് ചെയ്തത്….. മാളു പറഞ്ഞു….

പിന്നെ നീയായിരിക്കും….

ഞാനുമല്ല….

പിന്നെ….

ആരായിരിക്കുമെടാ…. മാളു എന്നോട് ചോദിച്ചു….

ആരാ…. ഏയ് ആന്റിയാ ആദ്യം… വേറാരും വിഷ് ചെയ്തില്ല ഇതുവരെ….

അവന് ജന്മദിനാശംസകൾ ഇതിനകം മുന്നൂറിലധികം പേർ പറഞ്ഞ് കഴിഞ്ഞു…..

മുന്നൂറിലധികം പേരോ….. ഞാൻ അമ്പരന്നു….

എടാ പൊട്ടൻ ചെറുക്കാ ….. നിന്റെ പ്രിയപ്പെട്ടവൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ അത്രയും പേർ വിഷ് ചെയ്തിട്ടുണ്ട്….. ആരാടാ അവൾ …?

ഞാൻ വീണ്ടും അമ്പരന്നു…… ആരാണ് എന്റെ ജന്മദിനം ഫേസ്‌ബുക്കിലിട്ടത് ….. എനിക്കാണെങ്കിൽ ഒരു ഫേസ്ബുക്ക് അകൗണ്ട് പോലുമില്ല…. എന്തിന് സ്വന്തമായൊരു കമ്പ്യൂട്ടറോ മൊബൈലോ പോലുമില്ല…. പിന്നാരാണ്….

ആ എനിക്കറിയില്ല…. ഞാനറിഞ്ഞിട്ടുമില്ല…..

പോടാ നുണ പറയാതെ…..

അല്ല …. സത്യമായും എനിക്കറിയില്ല….

സത്യമായിട്ടും….. ?

അതെ….?

അപ്പൊ ആരാ ഈ രൂപ….?

ഓഹ് …. അപ്പോൾ അവളാണ്…. ചങ്കത്തി …മിസ്സ് ചെയ്യുന്നൂ എന്നും പറഞ്ഞ് ഇന്നലെയും വിളിച്ചവളാ…. അവളിത് പറഞ്ഞില്ലല്ലോ….

രൂപ….

ആ രൂപ…. ഇനി അവളേയും നിനക്കറിയില്ല എന്നാണോ…?

ഏയ്…. എനിക്കറിയാം…. എന്റെ സ്‌കൂൾ ബാച്ച് മേറ്റാണ്….

വെറും സ്‌കൂൾ മേറ്റ് ….?

അല്ല ബെസ്റ്റ് ഫ്രണ്ട്…..

ഫ്രണ്ടോന്നുമല്ല….. ആന്റി ഇത് നോക്കിക്കേ….. അവൾ ഫോൺ ആന്റിയെ കാണിച്ചു ….

ജയശ്രീ ആന്റിയും എത്തി നോക്കി….

ഇതവളല്ലേ …. രൂപ….

അതുതന്നെ….. മാളു പറഞ്ഞു…. ഈ ഫോട്ടോ നോക്കിക്കേ…. ഇങ്ങിനെയാണോ ഫ്രെണ്ട്സ്…. ഇത് കണ്ടാൽ പ്രണയജോടികളെ പോലുണ്ട്….. അല്ലെ ആന്റി….?

നീയൊന്ന് ചുമ്മാതിരി പെണ്ണേ ….? ജയശ്രീ ആന്റി പറഞ്ഞു….

ശരിയാടി ….. ഇത് ഇവർ തമ്മിലെന്തൊ ചുറ്റിക്കളിയുണ്ട് ….. എഴുതിയിരിക്കുന്നത് കണ്ടില്ലേ…. “ഇപ്പോൾ നീയെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഉണ്ണീ…….. നാളത്തെ നിന്റെ പിറന്നാൾ ഏദൻ തോട്ടത്തിൽ നമുക്ക് ഒന്നിച്ചാഘോഷിക്കാമായിരുന്നു….. പക്ഷേ നിനക്കിപ്പോളതിന് കഴിയില്ലല്ലോ ….. എന്റെ പ്രിയപ്പെട്ടവന് മുൻ‌കൂർ ജന്മദിനാശംസകൾ …..” ഉം…. കൊള്ളാമല്ലോടാ….സുന്ദരിക്കുട്ടി….

അതുമാത്രമോ ….. ആ കെട്ടി പിടുത്തം കണ്ടില്ലേ….. ?

ശരിയാ….

എനിക്ക് കാണാനാവാത്ത വിധം ഒളിപ്പിച്ച് വച്ചാണ് സംസാരം…. എങ്കിലും ചിത്രവും പോസ്റ്റുമെല്ലാം എനിക്ക് ഊഹിക്കാൻ കഴിഞ്ഞു…. ഇതവളല്ലേ എന്ന ആന്റിയുടെ ചോദ്യത്തിൽ നിന്നും ഇവർക്കെല്ലാം അറിയുന്ന ആളാണ് രൂപ….. പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇവർക്ക് മനസ്സിലാക്കാൻ കഴിയുമോ ആവോ…?

എന്താടാ ചമ്മി നിക്കുന്നത്…. കള്ളം പൊളിഞ്ഞതിന്റെ ആണോ….? മാളു തിരക്കി…

ഏയ് ഒന്നുമില്ല…..

നീയിങ്ങ് വന്നേ…. നിനക്ക് ഞാൻ വച്ചിട്ടുണ്ട്…. അവളെന്റെ കയ്യിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി…. മുറിയിലെത്തി അവിടുണ്ടായിരുന്ന ഒരു കസേരയിലേക്ക് എന്നെ ബലമായി ഇരുത്തി അവൾ കസേരയുടെ രണ്ട് കയ്യിലും പിടിച്ച് കുനിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി…. അപ്പോൾ ആ മുഖത്ത് ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു ……. അവൾ അടുത്ത് കിടന്ന കട്ടിലിലേക്കിരുന്നു….. പിന്നെ മെല്ലെ പറഞ്ഞു….

ഉണ്ണീ നീയെന്നെ വട്ടാക്കാനാണ് മുമ്പ് അങ്ങിനെ പറഞ്ഞതെന്ന് എനിക്കപ്പോഴേ അറിയാമായിരുന്നു….. എന്നാലും നീ അങ്ങിനെയൊക്കെ പറയുന്നതിന് ഒരു ഒന്നര ഫീലാണെടോ….

പോ ചേച്ചി ഞാൻ വെറുതെ…..

എനിക്കറിയാമെടാ വെറുതെ ആണെന്ന്…. എന്നാലും…. അച്ഛനും ആങ്ങളമാരുമൊന്നും ഇല്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം നീയുമായി കൂട്ട് കൂടിയ ഈ ദിവസം വളരെ പ്രിയപ്പെട്ടതാണ്….. തമാശക്കാണെങ്കിലും നിന്റെ പ്രണയാഭ്യർത്ഥനയും ഒക്കെ ഒരു നല്ല ഫീലിങ്സായിരുന്നു …. നീയവിടെ കൈവരിയിൽ പിടിച്ച് എനിക്ക് പുറം തിരിഞ്ഞ് കാമുകനായി അഭിനയിച്ച് തകർക്കുമ്പോഴാണ് ഞാൻ ഫേസ്‌ബുക്കിലെ പോസ്റ്റ് കണ്ടത്…. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീയെന്നെ വട്ടാക്കുകയാണെന്ന് ……..

ചേച്ചി ഞാൻ വെറുതേ …..

സാരമില്ലെടാ…… രൂപയും നീയും നല്ല ചേർച്ചയാ കേട്ടോ….. അവൾക്ക് നിന്നെ ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നല്ലോ…..

ചേച്ചിക്ക് രൂപയെ….?

എങ്ങിനറിയാമെന്നോ….? ഞാൻ മുൻപ് പറഞ്ഞില്ലേ അകന്ന കസിൻസിന്റെ കാര്യം …. ഇവളും അതിലൊന്നാ….. എന്റെ അച്ഛന്റെ അമ്മായിയുടെ മകൾ വിജയലക്ഷ്മി ആന്റിയുടെ മകൾ….. എന്തായാലും നിങ്ങൾ നല്ല ജോടിയാ …..

ഇല്ല ചേച്ചി….. അവൾ എന്റെ ബെസ്റ്റ് ചങ്കത്തിയാ ….. കാമുകി ഒന്നുമല്ലാ ….. അവളുടെ തന്നെ ഭാഷയിൽ നേരാങ്ങള …. അതാണ് ഞാൻ…

ഉണ്ണീ….

അതെ ചേച്ചി ….

അപ്പൊ ഈ ഏദൻ തോട്ടവും പ്രിയപ്പെട്ടവനും ഒക്കെയോ…?

അത് ഞങ്ങളുടെ മിസ്സിന്റെ വീടാ ….. ഇടക്ക് ഞങ്ങൾ അവിടെ കൂടാറുണ്ട്… മിസ്സും ഡോക്ടറാന്റിയും രൂപയുമൊക്കെ ആയി… നല്ല അടിപൊളി സ്ഥലമാ …

പോടാ …. എനിക്കത്ര വിശ്വാസം പോരാ…..

അതിന് ഞാനിപ്പോ എന്ത് ചെയ്യാനാ….

നീയൊന്നും ചെയ്യണ്ട…. ഞാൻ അവളെ വീഡിയോ കോൾ ചെയ്യാം …. നീ ഇടപെടരുത്….. പിന്നെ എന്റെ സംശയം തീർക്കാൻ നീ ഒന്ന് സഹകരിക്കണം…..

അതെങ്ങിനെ….. ?

അതൊക്കെയുണ്ട്….

എന്നിട്ട് കട്ടിലിൽ കയറ്റി ഭിത്തിയിലേക്ക് ചാരി ഇരുത്തി…. എന്നിട്ട് എന്റെ അരികിൽ എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്ന് ….. എന്റെ മുഖം കാണാതെ ഫോണിന്റെ മുൻ കാമറ തുറന്ന് സെറ്റ് ചെയ്തു…. മുഖം കാണുന്നില്ല എങ്കിലും ഏതോ ആണിന്റെ നെഞ്ചിൽ ചാരി ഇരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു….. അവൾ ചുരിദാറിന്റെ ഷാൾ എടുത്ത് മാറ്റി…. എന്നിട്ട് ചുരിദാറിന്റെ മുൻ വശം അല്പം അലങ്കോലപ്പെടുത്തി…. ക്ലിപ്പിട്ട് വച്ച മുടിയും അഴിച്ചിട്ടു…..

ഒക്കെ ഇപ്പോൾ ശരിയായി….. നീയൊന്നും മിണ്ടരുത് ഞാനവളെ വിളിക്കാം….

ശരി …. പക്ഷെ ഇതല്പം ഓവറല്ലേ…..

ഒന്നുമില്ലെടാ… ഇതൊക്കെ ഞങ്ങൾക്കിടയിൽ ഉള്ളതാ… ഇതുവരെ വാക്കാൽ മാത്രം… ഇപ്പോളൊന്ന് ഞെട്ടിക്കാം….. നീ പറഞ്ഞത് ശരിയാണെങ്കിൽ അവളുടെ ഭാവം ഒന്ന് കാണാമല്ലോ…….

അവൾ നേരിട്ട് കണ്ടിരുന്നേ എന്നെ കൊന്നേനെ…?

ഒന്ന് പോടാ…. എടാ മിണ്ടാതിരിക്ക് കോൾ കണക്ടാവുന്നുണ്ട്……. എനിക്ക് വ്യക്തമായി കാണാമെങ്കിലും അവൾക്കെന്റെ മുഖം കാണത്തില്ല…. കോൾ കണക്ടായി…..

രൂപ അവളുടെ ബെഡ്‌റൂമിലാണ്…. ബനിയൻ ആണ് വേഷം….. കുളി കഴിഞ്ഞതേ ഉള്ളു എന്ന് തോന്നുന്നു…. നനഞ്ഞ മുടി ഒരു കൈ കൊണ്ട് കോതുന്നുണ്ട് ….

ഹായ് മാളു ചേച്ചി…. ഇന്നെന്താ വീഡിയോ കോളിൽ….?

വെറുതെ … ഒരു മൂടായപ്പോൾ നിന്നെ വിളിക്കണമെന്ന് തോന്നി…..

മൂടോ …. എന്ത് മൂട്…. ? പെട്ടെന്നവളൊന്ന് ഞെട്ടി…. ഇതാരാ കൂടെ …..?

അതാ ഞാൻ മൂഡ് എന്ന് പറഞ്ഞത്….?

ആരാ ചേച്ചി…. അവൾ അല്പം ചമ്മലോടെ ചോദിച്ചു…. ഞാൻ കട്ട് ചെയ്യട്ടെ ….? പിന്നെ വിളിക്കാം..

ആഹ് നില്ലെടീ….. അവൻ മയക്കത്തിലാ….. പിന്നെ ഫേസ് ബുക്കിലൊരു ചുള്ളനെ കണ്ടല്ലോടി….. ഉണ്ണിയോ….. നീയും എന്നെ പോലെ ഏദൻ തോട്ടമൊക്കെ ചമച്ച് തുടങ്ങിയോ….?

അതെന്റെ ഫ്രണ്ടാ ചേച്ചി….. ഉണ്ണി…. എന്നാലും ചേച്ചി…ഇങ്ങിനെ ഇരുന്ന് ചേച്ചി വിളിക്കുമെന്ന് ഞാൻ കരുതിയില്ല….

സോറി മോളെ …. അവൻ കെട്ടി പിടുത്തം അയക്കുന്നില്ല…അതാ…. നിന്റെ കൂടെ ഒരു സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ ക്യൂരിയോസിറ്റി സഹിക്കാൻ പറ്റാതെ വിളിച്ചതാ….. ഏതാ മോളെ അവൻ…. ? എനിക്കൊന്ന് പരിചയപ്പെടുത്തി തരാമോ…?

വേണ്ട വേണ്ട…. രൂപ എടുത്തടിച്ച പോലെ പറഞ്ഞു…. അവനോട് ചേച്ചി കൂടണ്ട …..

അതെന്താടി….. ഞാനവനെ തിന്നതൊന്നുമില്ല…..

അതെനിക്കറിയാം….. ചേച്ചി അവനെ എന്ത് ചെയ്യുമെന്ന് ….. കണ്ടില്ലേ… ഒരാളുടെ നെഞ്ചിൽ കിടന്ന് അനിയത്തിയെ വിളിച്ച് വേറൊരുത്തനെ അന്വേഷിക്കുന്നു…. ഞാനൊരിക്കലും ചേച്ചിയെ ഇങ്ങിനെ കരുതിയില്ല….

അതിന് നീയെന്തിനാടി ദേഷ്യപ്പെടുന്നത്…. നിന്റെ ചെക്കനൊന്നുമല്ലല്ലോ….? ഫ്രണ്ടല്ലേ അവൻ….?

ആരായാലും ചേച്ചിക്കെന്താ….? ഉണ്ണിയുടെ കാര്യം ചേച്ചിയറിയണ്ട ….. അവൻ എത്ര ഡീസന്റാണെന്നറിയോ….. എന്റെ ബ്രദറാണവൻ ….. അവനെ കുറിച്ച് ആരും മോശമായി ഒന്നും കരുതണ്ട….. ഞാൻ ഫോൺ വക്കുവാ ….

എടി എടി ഫോൺ വക്കല്ലേ …. നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട….. പോട്ടെ…. എന്റെ കൂടെ ആരാണെന്ന് നിനക്കറിയണോ ….?

വേണ്ട…. ആരായാലും എനിക്കെന്താ…?

വേണം നീ അറിയണം….

വേണ്ടെന്നേ…..

പ്ലീസ് ടീ …. നീ ഒന്ന് പരിചയപ്പെട്ടിട്ട് എന്നെ ഒന്ന് സഹായിക്കണം…..

എന്തിന് …. എനിക്കിവനെ ഭയങ്കര ഇഷ്ടമാ…. വീട്ടിൽ ഒന്നറിയിക്കാൻ നീ വിജി ആന്റി വഴി ഒന്ന് സഹായിക്കണം …. പ്ലീസ്

ചേച്ചീ നീ സീരിയസ്സാണോ….

അതേടി പൊട്ടി അതല്ലേ… ഇപ്പോൾ തന്നെ വിളിച്ചത്…. നീയൊന്ന് പരിചയപ്പെട് ….. അപ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷായി വരാം….

ചേച്ചി … പോകല്ലേ… ഞാനൊറ്റക്ക് സംസാരിക്കില്ല…. ചേച്ചികൂടി അവിടിരിക്ക്….

ഓക്കേ …. പക്ഷെ ആളെ കാണുമ്പോൾ നിനക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കൂടെ നിക്കണം….

ഓക്കേ ….

വാക്ക് മാറ്റരുത്….?

ഇല്ല….

എന്നാ നീ കാണ് എന്റെ ചെറുക്കനെ….

മാളു എന്റെ മുഖത്തേക്ക് ഫോൺ തിരിച്ചു….. എന്നെ കണ്ടതും രൂപയുടെ സുന്ദര മുഖം ഞെട്ടലാൽ വികൃതമായി….. അവളുടെ വായ വിടർന്ന് വന്നൂ…. ആ ചുണ്ടുകൾ ഉണ്ണീയെന്ന് നിശബ്ദമായി ഉച്ചരിച്ചു ……. പിന്നെ അവിശ്വസനീയതയാൽ തല കുടഞ്ഞു …… പിന്നെ ഫോണിലെ എന്റെ പ്രതിബിംബത്തിലേക്ക് വിരൽ ചൂണ്ടി….. ആ മുഖം അമ്പരപ്പിലേക്കും …പിന്നെ ദേഷ്യത്തിലേക്കും ഒടുവിൽ സങ്കടത്തിലേക്കും വഴിമാറി….. ആ കണ്ണുകൾ നിറഞ്ഞ് തുടങ്ങി…. അവളുടെ മുഖത്ത് നോക്കിയിരുന്ന് മിണ്ടാൻ മറന്ന് പോയ ഞാൻ അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ഞെട്ടി….. കാര്യങ്ങൾ കുളമായി എന്ന് മനസ്സിലായി…. ഇപ്പോൾ വിട്ടാൽ പിടി വിടും …..സോൾവ് ചെയ്തേ പറ്റൂ….

രൂപ…. ഞാൻ മെല്ലെ വിളിച്ചൂ ….

ഉണ്ണീ …. നീ… നീ ……. അവളുടെ വാക്കുകൾ ഇടറി…..

രൂപാ……

നീ മിണ്ടരുത്…. ഇനി നീയെന്റെ ആരുമല്ല…… നീയുമായി ഒരു ബന്ധവുമില്ല…….. ഫോൺ ചേച്ചിയുടെ കയ്യിൽ കൊടുക്ക്…. അവൾ ദേഷ്യത്തിൽ അലറി …..

അതെന്റെ ചങ്കിൽ തറഞ്ഞ് കയറി….. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങി…… വെറുതെ ആരംഭിച്ച ഒരു കളി ….. എന്റെ തകർന്ന് പോയ ജീവിതത്തിൽ നിന്ന് കരകയറ്റാൻ കൂടെ നിന്ന കൂട്ടുകാരിയാണ് ….. സുധയെക്കാളും എന്നെ അറിയാവുന്നവൾ….. വെറുതെ അവളെ പറ്റിച്ചൂ …. അതും ഒരു പെണ്ണും കാണാൻ ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ …. എനിക്ക് മാളുവിനോടും … എന്നോട് തന്നെയും ദേഷ്യം തോന്നി…. ഞാനറിയാതെ തന്നെ എന്റെ കാലുകൾ ചലിച്ചു….. പുറത്തേക്ക് പൊന്നു….. എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല…. രൂപ പറഞ്ഞതുപോലെ എന്നെ ഒഴിവാക്കിയാൽ….. അതൊരിക്കലും സഹിക്കാൻ പറ്റില്ല…. ദൈവമേ ഏതൊരു സമയത്താണോ ഇങ്ങിനെയൊരു തോന്നൽ…. . .

ഇനി എന്ത് പറഞ്ഞവളേ ആശ്വസിപ്പിക്കും…… എങ്ങിനെ വിശ്വസിപ്പിക്കും…. എല്ലാം മറന്ന് ഇണങ്ങിയാലും ആ പഴയ ബന്ധം ഇനി ഉണ്ടാകുമോ…. ഞാൻ ആകെ തളർന്നു….. ഒന്നും ശ്രദ്ധിക്കാതെ നടന്ന ഞാൻ പോർച്ചിൽ എത്തിയിരുന്നു….. ആകുലതയോടെ ഞാൻ പോർച്ചിലെ അര ഭിത്തിയിൽ ഇരുന്നു…. വെളിയിലെ പൂന്തോപ്പിലേക്ക് നോക്കിയിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു….. എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നു….. സോറി രൂപ…. നിന്നെ പറ്റിക്കാനാണെങ്കിലും ഞാനങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു…. സോറി രൂപ… സോറി…. ഞാൻ മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു…..

ഉണ്ണീ…. മാളു ചേച്ചി എന്റെ തലയിൽ തഴുകി വിളിച്ചൂ …..ഞാൻ നോക്കുമ്പോൾ ചേച്ചിയും കരയുന്നുണ്ട്…..

സോറി ഉണ്ണി….. ദാ .. രൂപ ലൈനിലുണ്ട്….. സംസാരിക്കണമെന്ന്….

ഞാൻ ഫോൺ വാങ്ങി…. വോയിസ് കോളായിരുന്നു…. ചെവിയോട് ചേർത്തു …..

രൂപ…. എന്റെ സ്വരം വിതുമ്പലാൽ മുറിഞ്ഞ് പോയി…. . ഉണ്ണീ….. അവൾ വേവലാതിയോടെ വിളിച്ചൂ ….. എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല….

ഉണ്ണീ ….. നീ കരയുകയാണോ…. അവളുടെ സ്വരവും ഇടറി തുടങ്ങി…. അത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു…. പക്ഷെ അത് കടിച്ചമർത്തി…. ഇടറുന്ന ശബ്ദത്തോടെ അവളോട് മാപ്പ് പറഞ്ഞു…..

സോറി രൂപ….. നീ എന്നോട് ക്ഷമിക്കണം…… എനിക്ക് നിന്നോട് മിണ്ടാതെ പറ്റില്ല രൂപ…. നിന്നെ എന്റെ കൂടെ എനിക്ക് വേണം….

ഉണ്ണീ… നീ കരയാതെ….. എന്റെ നേരാങ്ങള സ്‌ട്രോങ്ങല്ലേ …. നീ കരയാതെടാ… അവൾ കരച്ചിലും ചിരിയും ഇടകലർത്തി പറഞ്ഞൂ….

എന്നാലും രൂപ….

എല്ലാം മാളു ചേച്ചി പറഞ്ഞു….. എടാ നീയൊരു വക തൊട്ടാവാടിയായാലോ…. പെണ്ണിനേയും കെട്ടി പിടിച്ച് പെങ്ങളെ വീഡിയോ കോൾ വിളിക്കാൻ മടിയില്ല …. എന്നിട്ട് പട്ടിയേ പോലെ കരയുന്നു…. ഛെ …. നീയെന്റെ നേരങ്ങളായാണെന്ന് പറയാനാ നാണക്കേട്…..

രൂപാ…

ഒന്ന് പോടാ….. ആ സിറ്റുവേഷനിൽ ഞാനൊന്ന് പതറി എന്നത് ശരിയാ…. പക്ഷെ ഞാൻ നിന്നെ അവിശ്വസിക്കുവോടാ…. നീയെന്റെ ചങ്കല്ലെ ….

അതല്ലെടീ….. കാര്യം നിന്നെ വട്ടാക്കാനാണ് തുടങ്ങിയതെങ്കിലും നിനക്ക് എന്നിലുള്ള വിശ്വാസം നിന്റെ വാക്കുകളിൽ നിന്ന് തന്നെ കേട്ടപ്പോൾ…. ചെയ്തത് തെറ്റായെന്ന് തോന്നിപ്പോയെടീ ….. നിന്റെ ഒടുവിലത്തെ വാക്കുകളും…. ഇനി ഒരു ബന്ധവുമില്ല എന്നൊക്കെ…. ഞാൻ തകർന്ന് പോയി…

സോറീടാ….. നിന്നെ അങ്ങിനെയൊരു സാഹചര്യത്തിൽ കണ്ടപ്പോൾ….. സത്യത്തിൽ എന്റെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ട് പോയി….. അതാ ഞാനങ്ങിനെ …. അവൾ ഒരു കളിയോടെ തുടർന്നു …. നീ മാളച്ചേച്ചിയെ വട്ടാക്കി അല്ലേ …. പ്രേമം കളിച്ച്…

ഞാൻ ചുമ്മാ തമാശക്ക് …..

ഇപ്പൊ എന്തായി …. ആദ്യമായിട്ട് കണ്ട പെണ്ണിന്റെ മുമ്പിൽ തന്നെ നാണംകെട്ടു ….. അയ്യേ… കരഞ്ഞ് നിലവിളിച്ച് കഷ്ടം…. അവൾ എന്നെ കളിയാക്കി….രൂപയുടെ അവിശ്വാസം മാറി എന്നത് എനിക്ക് വലിയ ആശ്വാസമായി….

അപ്പൊ നീയോ…. നീയും മുൻപ് ഫോണിൽ കൂടി കരയുന്നുണ്ടായിരുന്നല്ലോ…?

എടാ … അത് നിന്റെ സ്വരം ഇടറി കേട്ടാൽ എനിക്ക് സഹിക്കുമോടാ…. ? നിനക്കറിയില്ല നിനക്ക് എന്റെ മനസ്സിലുള്ള സ്ഥാനം….. ഞാൻ നിന്നെ ബ്രദർ എന്ന് കരുതുന്നത് അതേ ഇഷ്ടത്തോടെ തന്നെയാടാ…..

എനിക്കറിയാമെടീ….

ഉം എന്നിട്ടാണല്ലോ ….. നിന്റെ കുസൃതിയൊക്കെ…..

ഒന്ന് പോടീ ….

സത്യത്തിൽ എനിക്കും അമ്മയ്ക്കും നിന്നെ മിസ് ചെയ്യുന്നുണ്ടെടാ….. ടീച്ചറാന്റിക്കും…

എനിക്കുമുണ്ടെടീ…. എന്ത് ചെയ്യാനാ…. ഇവിടെയും ഇപ്പോൾ ആന്റിയും സുധയും ദിവ്യയും അച്ഛനും എല്ലാവരും എന്റെ വരവ് ആഘോഷിക്കുകയാണ്…. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നല്ലോ……

സാരമില്ല….. പിറന്നാളിനെന്താ പരിപാടി…..

നാളെ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോകുന്നു…. നാല് ദിവസം വെള്ളിയാഴ്ചയെ മടങ്ങി വരൂ…. ഞാൻ പറഞ്ഞില്ലേ…. കുറച്ച് നാൾ ഫാമിലിയുടെ കൂടെ തന്നെ…. ഇടക്ക് ഫ്രീ ആകുമ്പോൾ ഞാൻ വരാം നമുക്ക് മിസ്സിന്റടുത്ത് ഒരു ദിവസം പൊളിക്കാം…. കോളേജിൽ ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ്….

ഒക്കെടാ…. പിന്നെ എന്തുണ്ട് നിന്റെ സ്വപ്നം ഇപ്പോഴുമുണ്ടോ…..?

അത് ഏതാണ്ട് കഴിഞ്ഞേടീ …..

അതെന്താ….?

ഞാനവളെ കണ്ടെടീ….. പക്ഷെ എന്റെ സ്വപ്നങ്ങൾ സഫലമാകാൻ സാധ്യത കുറവാണ്…….

എന്താടാ നീ കാര്യം പറ……

ഞാൻ അനുമോളെ കണ്ടതും ഇപ്പോഴത്തെ സാഹചര്യവുമെല്ലാം പറഞ്ഞു….. എന്റെ പഴയ അവസ്ഥയും അതിന്റെ കാര്യങ്ങളുമൊന്നും അവൾക്ക് അറിയില്ലാത്തതിനാൽ അതൊന്നും പറഞ്ഞില്ല……. പക്ഷെ ചെറിയമ്മാവന്റെയും അമ്മായിയുടെയും അനുമോളുടെയും പെരുമാറ്റമെല്ലാം പറഞ്ഞു…. എല്ലാം കേട്ട് കഴിഞ്ഞ് അവൾ പറഞ്ഞു….

നീ ഡെസ്പാകല്ലേടാ…… നീ അവളോട് സംസാരിച്ചില്ലല്ലോ….. ചിലപ്പോൾ അതൊരു ഐസ് ബർഗായിരിക്കും….. നമുക്ക് പതിയെ നോക്കാമെടോ…. വർഷങ്ങൾ കിടക്കുകയല്ലേ…..

ങ്ഹാ…..

അപ്പോൾ ശരിയെടാ …. ഞാൻ നിന്നെ വിളിക്കാം ….

ശരി രൂപ …. താങ്ക്‌യു ….

എന്തിന്….?

എന്നെ ഇത്രക്ക് മനസ്സിലാക്കിയതിന്….

ഒന്ന് പോടാ….. എത്ര അകലെ ആണെങ്കിലും നിന്നെ എനിക്ക് മനസ്സിലാകുമെടാ ….. ഉണ്ണിക്കുട്ടാ…. നീ വച്ചിട്ട് പോകാൻ നോക്ക്….

ഓക്കേടാ …. ഞാൻ ഫോൺ വച്ചു …. എന്നിൽ നിന്ന് ഒരു ഭാരം ഇറങ്ങി പോയത് പോലെ തോന്നി….. എത്രയൊക്കെ പക്വത ഉണ്ടെന്ന് പറഞ്ഞാലും സ്നേഹത്തിന് മുന്നിൽ ഒരു കാര്യവുമില്ല എന്ന് എനിക്ക്‌ മനസ്സിലായി …ഞാൻ മെല്ലെ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു…. മാളച്ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ആ മുഖത്ത് വലിയ കുറ്റബോധം നിറഞ്ഞ് നിന്നു ….. ഞാൻ ചിരിയോടെ അടുത്ത് ചെന്നു ….

ഏന്താടി മാളുക്കുട്ടീ….?

സോറീടാ…. എനിക്ക് നിങ്ങളുടെ ബന്ധത്തിന്റെ ആഴം എനിക്കറിയില്ലായിരുന്നു…..

അത് നിന്റെ തെറ്റാണോടി…. ചേച്ചി…. പക്ഷെ…നിന്റെ രംഗ സജ്ജീകരണം അടിപൊളിയായിരുന്നു കേട്ടോ….. നല്ല പരിചയമുണ്ടെന്ന് തോന്നുന്നു….

പോടാ ….പട്ടീ… അവളിൽ ഒരു ചിരി പടർന്നു…..

അല്ലെടീ … അസ്സലായിരുന്നു….. നമുക്കൊരു ദിവസം ആരുമറിയാതെ ആ സെറ്റ് ഒന്ന് കൂടി ഇടണം….

എന്നിട്ടെന്തിനാ നിനക്ക് കരഞ്ഞോണ്ട് ഓടാനോ…? അതൊക്കെ ഞാൻ നല്ല ഉറപ്പുള്ളവരുടെ കൂടെ ഇട്ടോളാമേ … അവളെന്റെ നട്ടെല്ലിൽ തലോടിക്കൊണ്ട് പറഞ്ഞു….

അതെന്നെ കുറച്ച് ഇരുത്തിയല്ലോ…. മാളച്ചേച്ചീ …രൂപയുടെ മുൻപിൽ എനിക്ക് പറ്റില്ല … അത് ശരിയാണ് എന്നാലും ഞാനൊരു ഭീരുവോന്നുമല്ലാട്ടോ….

സത്യം….?

അതേ …സത്യം…

എന്നാ നമുക്കൊന്ന് നോക്കാമെടാ…. നിന്നെ ചാരിയിരുന്നപ്പോൾ നല്ല മണമായിരുന്നു കേട്ടോ…. ഒരു വല്ലാത്ത ലഹരിയായിരുന്നു….

ചേച്ചിക്കുമതെ…. മണം മാത്രമല്ല … കാഴ്ചകളും…. രണ്ട് വലിയ മലകളും അതിന്റെ ഇടയിലെ താഴ്വരയുമെല്ലാം നല്ല രസമുണ്ടായിരുന്നു…..

എടാ ….പട്ടീ…. നീയതൊക്കെ കണ്ടോ…?

പിന്നെ ഷാളും ഇടാതെ നെഞ്ചിൽ ചാരിക്കിടന്നാൽ കാണില്ലേ…. മാത്രമല്ല…. ഇത് ചെറുതൊന്നുമല്ലല്ലോ….?ഞാനവളുടെ മാറിലേക്ക് നോക്കി പറഞ്ഞു….

ഛീ പോടാ പട്ടീ…. വലുതാണെന്നറിയാൻ നീ വേറെ ഏതാടാ കണ്ടിട്ടുള്ളത്….?

തുറന്ന് കണ്ടിട്ടില്ല എങ്കിലും …. കുറേ എണ്ണം കണ്ടിട്ടുണ്ടെടീ….

ഓഹ് അങ്ങിനെ ….. ഞാൻ വിചാരിച്ചു …. എന്റെ സുന്ദര കാമുകന്റെ ചാരിത്രം ഒക്കെ പോയെന്ന്….

അതൊന്നും ഇതുവരെ കളഞ്ഞിട്ടില്ല…. അതിന് പറ്റിയ ആളൊന്നും ഇതുവരെ വന്നിട്ടില്ലെടീ….

അപ്പൊ ഞാനോ…?

നീ കൊള്ളാം….. നമുക്ക് ആലോചിക്കാം….

ശരിയെടാ … നമുക്കൊന്ന് പരീക്ഷിച്ച് നോക്കാം….

എവിടാ പിള്ളേരെ വാ ഊണ് കഴിക്കാം … പത്മിനിയാന്റി അങ്ങോട്ട് വന്നൂ… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു….. എന്നാൽ മുഖത്ത് വലിയ സന്തോഷവും…

ഞാൻ വേഗന്ന് അടുത്തെത്തി…. ആന്റിയുടെ തോളിൽ കൈ വച്ചൂ…

എന്ത് പറ്റിയാന്റി…?

ഒന്നുമില്ലെടാ….

ഏയ് അതല്ല കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…? എന്താ ആന്റി… മാളു ചേച്ചിയും അടുത്തെത്തി…

ഒന്നുമില്ല മോളെ…. സന്തോഷം കൊണ്ടാ…. നീ വാ കാണിച്ച് തരാം…. ആന്റി ഞങ്ങളുടെ കയ്യും പിടിച്ച് ഡൈനിങ് ഹാളിന്റെ വാതിൽക്കലെത്തി അകത്തേക്ക് കണ്ണ് കാണിച്ച്…. അകത്ത് അച്ഛനും ഈ വീട്ടിലെ മുത്തശ്ശനും വീൽചെയറിൽ പുറം തിരിഞ്ഞ് ഒരാളും ഇരിക്കുന്നുണ്ട്…. ജയശ്രീ ആന്റി ആരും കാണാതെ കണ്ണ് തുടക്കുന്നു ….

എത്ര വർഷത്തിന് ശേഷമാ ജയേട്ടൻ ഈ മുറിയിൽ…. എല്ലാരും ഒന്നിച്ചിരുന്ന് കഴിക്കുന്നത്…. ആന്റി മന്ത്രിക്കുന്നത് പോലെ പറഞ്ഞു….

ഞാനവരെ നോക്കി രണ്ട് പേരും കണ്ണ് തുടക്കുന്നു …. എന്നിട്ട് എന്നെ നോക്കി ചിരിച്ചു…

പോയി കൈകഴുക്….. നിന്റെ പിറന്നാൾ പ്രമാണിച്ച് ഉണ്ടാക്കിയതാണെങ്കിലും ഇന്നത്തെ പായസ്സത്തിന് ഇരട്ടി മധുരമാടാ …. വാ നമുക്കൊന്നിച്ചിരിക്കാം….

ഞങ്ങൾ കൈകഴുകി അങ്ങോട്ട് ചെന്നു …..

ഹേയ് ഗോവർദ്ധൻ …. വാടോ…. ഇരിക്ക് ….

ഞാനദ്ദേഹത്തെ നോക്കികൊണ്ട് കസേരയിൽ ഇരുന്നു…. നല്ല നിറം….. കറുകറുത്ത മുറികൾ…. അത് തല നിറയെ ഉണ്ട്…. തിളക്കമുള്ള കണ്ണുകൾ….. നന്നായി വളർത്തിയ കറുത്ത താടിയും മീശയും…. ഒരൊറ്റ നര പോലുമില്ല…. .

തന്നെ മുറിയിലേക്ക് കണ്ടില്ലല്ലോ…. അദ്ദേഹത്തിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്….

അത് നിങ്ങൾ സംസാരിക്കുകയായിരുന്നല്ലോ….

ആ കഥകളൊക്കെ അച്ഛൻ പറഞ്ഞു…. മിടുക്കനാണെന്ന്….. അദ്ദേഹം ഒന്ന് നിർത്തി…. അല്ല പപ്പീ ഇവനെ കണ്ടാൽ ഒരു പ്ലസ് ടൂ കാരനാണെന്ന് തോന്നില്ലല്ലോ…. കുറച്ച് കൂടി മുതിർന്ന ഒരാളെ പോലെ അല്ലെ…

അവൻ ഗ്ളാമറല്ലേ… ജയേട്ടാ….

അതെ …. ആള് പുലിയാണെന്ന് നിന്റെ അച്ഛൻ പറഞ്ഞ് അറിഞ്ഞു…. എങ്ങിനെ മാളൂട്ടി…

അധികം അടുപ്പിക്കണ്ട അങ്കിൾ….. ആൺകുട്ടിയല്ലേ ….ലേശം കുസൃതിയൊക്കെയുണ്ട്…

കേട്ടതും അച്ഛനെന്നെ ശാസനയോടെ നോക്കി….. ഞാൻ ഒന്നുമില്ല എന്ന് ചുമലിളക്കി …. പക്ഷെ ജയദേവൻ അങ്കിൾ പൊട്ടിചിരിച്ചൂ…

ഹ ഹ ഹ….. ഈ വീട്ടിലെ പുലിക്കുട്ടി ഒരാളെ പേടിക്കുന്നത് ഇതാദ്യമാ….. വെൽഡൺ മിസ്റ്റർ ഗോവർദ്ധൻ

അദ്ദേഹം ജോസ് പ്രകാശ് ശൈലിയിൽ പറഞ്ഞു…. അത് എല്ലാവരിലും ചിരി

പടർത്തി…. അതൊരു കൂട്ടച്ചിരി ആയി മാറി…. ചിരി അടങ്ങിയപ്പോൾ മുത്തശ്ശൻ ടവ്വലെടുത്ത് കണ്ണ് തുടച്ചു..

ഈശ്വരാ…. ഇനിയങ്ങ് വിളിച്ചാലും കുഴപ്പമില്ല…. ഈ വീട്ടിൽ ഇങ്ങിനെ ഒരു ചിരി കേട്ടിട്ട് എത്ര വർഷമായി…. ഇങ്ങിനെ ഈ മേശക്ക് ചുറ്റും എല്ലാരും കൂടി ഒന്നിച്ചിരുന്നിട്ട്… എന്റെ കൃഷ്ണാ….. ഭഗവാനെ… മുത്തശ്ശൻ ഉറക്കെ പറഞ്ഞു…

ഡി ഇരിക്കുന്നച്ചാ രണ്ട് കൃഷ്ണന്മാർ…… അവരാണ് ഇതിനെല്ലാം കാരണം…. കൃഷ്ണനും ഗോവർദ്ധനും …

അങ്കിൾ വീണ്ടും തമാശ പറഞ്ഞ് ചിരിച്ചു…. എല്ലാവരും അതിനൊപ്പം കൂടി…. .ഒരു വീടിന്റെ ആകെ സന്തോഷത്തിന് ഞങ്ങളുടെ സന്ദർശനം ഇടവരുത്തി എന്ന സന്തോഷം അച്ഛന്റെ മുഖത്ത് ഉണ്ടായിരുന്നു….

എന്നാ ഉണ്ണാം മോളെ വിളമ്പിക്കൊള്ളൂ…. മുത്തശ്ശൻ പറഞ്ഞു…

ഒരു മിനിറ്റ് അച്ഛാ…. ശ്യാമള ഇലയെടുക്കാൻ പോയതാ….

ആഹാ ഇന്നെന്താ ഇലയില് …

ഇവർ വന്നതല്ലേ… കാര്യമായിട്ട് ആയിക്കോട്ടെ എന്ന് കരുതി…. പിന്നെ നാളെ ഇവന്റെ പിറന്നാൾ ആണ് …. അതറിഞ്ഞപ്പോൾ ഒരു പായസ്സവും വച്ച്….

അതെങ്ങിനെ അറിഞ്ഞു….. അച്ഛൻ ചോദിച്ചു…

അതിവൾ ഫെസ്ബുക്കീന്ന് ചോർത്തിയതാ…. പത്മിനിയാന്റി പറഞ്ഞു…

അതുകൊണ്ട് ഇങ്ങിനെയും ഗുണമുണ്ടോ….. അതേതായാലും നന്നായി…. മോൻ നന്നായി വരും…. മുത്തശ്ശൻ പറഞ്ഞു…

നന്ദി മുത്തശ്ശാ…..

പപ്പീ .. ഇവനെന്താ ഒരു സമ്മാനം കൊടുക്കുക… അങ്കിൾ ചോദിച്ചു….

ഞാൻ കൊണ്ടുവരാം….. ആന്റി പെട്ടെന്ന് പോയി ഒരു കവറുമായി വന്നു…..

ഇന്നാ ഇത് പോരെ…..

അത് നന്നായി…. എനിക്ക് കിട്ടിയതാ… മുറിയിൽ തന്നെ ഇരിക്കുന്ന എനിക്കിതിന്റെ ആവശ്യമെന്താ…. വരൂ മിസ്റ്റർ ഗോവർദ്ധൻ….

ഞാൻ അച്ഛനെ നോക്കി…. അച്ഛൻ തലയാട്ടി…. ഞാനെഴുന്നേറ്റ് അങ്കിളിന്റെ അടുത്തെത്തി…..

എൻ ഉരുക്ക് ഉയരാൻ തമ്പി ഗോവർദ്ധൻ അവർകള്ക്ക് അന്പാർന്ത പിറന്തനാൾ നൽവാഴ്ത്തുക്കൾ …….അദ്ദേഹം തമിഴിൽ പറഞ്ഞുകൊണ്ട് ആ കവർ എന്റെ കയ്യിൽ തന്നു….

താങ്ക്സ് അങ്കിൾ……

തുറന്ന് നോക്ക്….

ഞാൻ തുറന്നു…. ആപ്പിളിന്റെ ഐ ഫോൺ…. എന്റെ കണ്ണ് മിഴിഞ്ഞു…. ഇത്രയും വിലയുള്ള ഒരു ഗിഫ്‌റ്റ് ജീവിതത്തിൽ ആദ്യമാണ്….

എന്തേ ഇഷ്ടപ്പെട്ടില്ലേ ….? എന്റെ അമ്പരപ്പ് കണ്ട് ആന്റി ചോദിച്ചു…. നിനക്ക് ഫോണില്ലല്ലോ…?

പിന്നേ എനിക്ക് ഇഷ്ടപ്പെട്ടു… പക്ഷെ…? ഞാൻ ചിരിയോടെ നിർത്തി….

എന്ത് പക്ഷെ….. ? പലരിൽ നിന്നും ഒന്നിച്ചാണ് ആ ചോദ്യം ഉയർന്നത്….

അല്ലാ… ഇതൊന്നെ ഉള്ളോ….. ഒരെണ്ണം കൂടി വേണമായിരുന്നു…..

അമ്പട ഭയങ്കരാ…. ഫോൺ പോലുമില്ലാത്തവന് രണ്ട് ഫോണോ…. നീയാള് കൊള്ളാമല്ലോടാ…… പത്മിനിയാന്റി പറഞ്ഞു….

ഐ ലൈക് ദാറ്റ് സ്പിരിറ്റ് മാൻ….. അങ്കിൾ തലയറഞ്ഞ് ചിരിച്ചു….. കൂടെ എല്ലാവരും….

അപ്പോഴേക്കും ഇലയിട്ടിരുന്നു….. എല്ലാവരും ഒന്നിച്ചിരുന്ന് കളിയും ചിരിയുമായി ഊണ് കഴിച്ചു ……എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു…. ഊണ് കഴിഞ്ഞ് സ്വീകരണമുറിയിലെ സോഫയിൽ എല്ലാവരും വട്ടത്തിൽ ഇരിക്കുമ്പോൾ അങ്കിൾ സംസാരിച്ച് തുടങ്ങി….

കുറെ വർഷങ്ങളായി ഞാനൊരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത അവസ്ഥ…. ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ഒരു അവസ്ഥ…. ഒന്ന് ആത്‍മഹത്യ ചെയ്യാൻ പോലും പരസഹായം വേണ്ടി വന്ന അവസ്ഥ…. അതെന്നെ വല്ലാതെ കീഴ്പെടുത്തി…. നിങ്ങളെയെല്ലാം അത് വിഷമിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം…. ഇന്നിപ്പോൾ ഈ വീൽചെയറിലും നിങ്ങളോട് ഇടപഴകുമ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു …. അത് സന്തോഷം കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി….. ഇനി അങ്ങിനെ തന്നെ ആയിരിക്കുമെന്ന് ഞാൻ വാക്ക് തരുന്നു…. പിന്നെ മാളൂട്ടി….

എന്താ അങ്കിൾ…..

നീ എനിക്ക് ചില സഹായങ്ങളൊക്കെ ചെയ്‌താൽ നിനക്ക് പഠിക്കാൻ പോകാം…

അതെന്താ അങ്കിൾ….

എനിക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന ചെയറില്ലേ ….. അതൊരെണ്ണം വാങ്ങിക്ക്… ഒപ്പം അത് കയറ്റാവുന്ന ഒരു കാറും…. ഇനിമുതൽ ഞാൻ ഷോപ്പിൽ പോകാൻ തുടങ്ങുകയാണ്….

എല്ലാവരിലും അതുണ്ടാക്കിയ ആഹ്ലാദം ചെറുതല്ലായിരുന്നു…… ആന്റി അങ്കിളിനെ കെട്ടിപ്പിടിച്ച് കരഞ്ഞു… മാളുവും ജയശ്രീ ആന്റിയും പസ്പരം കൈകോർത്ത് കണ്ണീരൊഴുക്കി…. മുത്തശ്ശൻ നെഞ്ചിൽ കൈവച്ച് ഭഗവാനെ വിളിച്ചൂ … എന്റെ ഭഗവാനേ …….

എടീ പപ്പീ…. ആനന്ദ കണ്ണീരാണെങ്കിലും ഇത് കുറെ കൂടുതലാടി…. കാലനക്കാൻ വയ്യാത്ത ഭർത്താവ് ജോലിക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അവളുടെ സന്തോഷം കണ്ടില്ല…. എന്ത് ദുഷ്ടയാടി നീ… അങ്കിൾ കളിയാക്കികൊണ്ട്…ആന്റിയെ ഇറുക്കെ പിടിച്ചു …. ആ കണ്ണും നിറഞ്ഞിരുന്നു…. എല്ലാവരും അങ്കിളിന്റെ വർത്തമാനം കേട്ട് കണ്ണീരിനിടയിലൂടെ ചിരിച്ചു…..

അപ്പോൾ സമയം വൈകി ഞങ്ങളിറങ്ങട്ടെ….. അച്ഛൻ ചോദിച്ചു….

തിരക്കായോ…. വൈകീട്ട് പോയാൽ പോരെ…. മുത്തശ്ശൻ ചോദിച്ചു…

അങ്ങിനെ പറയാതെ അച്ഛാ….. ഞാനൊന്ന് ആളയച്ചപ്പോഴേക്കും വരാൻ മനസ്സ് കാണിച്ചല്ലോ…. അത് തന്നെ ഭാഗ്യം…. ഇനിയും ഇടക്കിറങ്ങണം …. അങ്കിൾ പറഞ്ഞു… താങ്ക്സ് മാഷേ….

ഓ അതിലൊന്നും കാര്യമില്ലെടോ…. ഞാനിവിടെ വരാനാണ് നിശ്ചയമെങ്കിൽ താനാളയച്ചില്ലെങ്കിലും വന്നിരിക്കും ….

മോനെ നിങ്ങളുടെ വരവ് ……. എന്ത് മാജിക്കാണ് നടന്നതെന്ന് അറിയില്ല…. എന്തായാലും ഈ കുടുംബം ഇന്ന് അനുഭവിച്ച സന്തോഷത്തിന് നിങ്ങളോട് കടപ്പെട്ടിരിക്കും……. മുത്തശ്ശൻ പറഞ്ഞു…

മാഷേ ഞാൻ പറഞ്ഞ കാര്യം മനസ്സിൽ വക്കണം…. അതിന് മാത്രം അനുവദിക്കണം….. ഞാനൊരിക്കലും വാക്ക് മാറില്ല… അങ്കിൾ പറഞ്ഞു…

അത് നമ്മൾ സമ്മതിച്ചല്ലോ… ജയാ…. ഇനി അതിൽ മാറ്റമില്ല….. ചില കാര്യങ്ങൾ അതിനായി പരുവപ്പെടുത്തണം….. അത് ഞാൻ ചെയ്ത് കൊള്ളാം…. താങ്കൾ വിഷമിക്കേണ്ടാ…. എല്ലാം ശരിയായി വരും…. വാ മോനെ ഇറങ്ങാം… എല്ലാവരോടും പറഞ്ഞ് വരൂ…. അച്ഛൻ മുറ്റത്തേക്ക് നടന്നു… ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു…. മാളുച്ചേച്ചി ആന്റിയുടെയും അവളുടേയും നമ്പർ ഒരു പേപ്പറിൽ കുറിച്ച് തന്നു…. ഞാനും അച്ഛനും അവിടുന്ന് പുറപ്പെട്ടു….

തിരികെയുള്ള യാത്രയിൽ അച്ഛൻ ശാന്തനായിരുന്നു….. അച്ഛനോട് സംസാരിക്കുവാനുള്ള കാര്യം ഞാൻ മനസ്സിലിട്ട് പരുവപ്പെടുത്തികൊണ്ട് ഇരുന്നു ടൗണിൽ തുറന്നിരുന്ന ഒരു മൊബൈൽ കടയിൽ നിന്നും അച്ഛൻ എനിക്ക് ഒരു കണക്ഷൻ എടുത്ത് തന്നു…. ഞങ്ങൾ യാത്ര തുടരവേ ഞാൻ അച്ഛനോട് വിഷയം അവതരിപ്പിക്കുവാൻ തീരുമാനിച്ചു…..

അച്ഛാ….

എന്താ മോനെ….

ഞാനൊരു കാര്യം പറയട്ടെ….?

എന്താടാ…?

അതെങ്ങിനെ പറയണമെന്ന് എനിക്കറിയില്ല…. എനിക്കത് അച്ഛനോട് പറയാമോ എന്നും അറിയില്ല…. എന്നാലും അച്ഛനെന്നെ തെറ്റായി എടുക്കരുത്….

അതെന്താടോ അത്രക്കും സീരിയസ്സായ കാര്യം….?

ഞാൻ ആന്റിയുടെ കാര്യമാണ് പറയുന്നത്….

ആന്റിയോ…. ആര് ശ്രീദേവിയോ ….?

അതേ ….

ശ്രീദേവിക്കെന്ത് പറ്റി …..?

ഒന്നും പറ്റിയില്ല…. നിങ്ങളുടെ ഈ ഒളിച്ച് കളി നിർത്തണം….. അച്ഛനും ആന്റിയും ഒന്നാവണം…. എല്ലാ അർത്ഥത്തിലും … . മോനെ….

അത് വേണമച്ചാ…. നിങ്ങളുടെ അത്രയും ജീവിതം ഞാൻ കണ്ടിട്ടില്ല എങ്കിലും ഒരു കാര്യം ഞാൻ പറയാം…. ഇക്കാര്യം ഞാനിന്ന് രാവിലെ ആണ് അറിഞ്ഞത് …. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു….. ഞങ്ങൾ മക്കൾക്കായി നിങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിച്ച് കളയരുത്….

അച്ഛൻ കുറെ ഒഴിവ് കഴിവുകളുമായി മാറാൻ നോക്കി…. ഒടുവിൽ എന്റെ നിർബന്ധത്തിന് അല്പം വഴങ്ങി….

ശ്രീദേവി….. അവൾ സമ്മതിക്കുമോ….

അത് ഞാനും സുധയും കൂടി ശരിയാക്കാം … അച്ഛൻ ഉടക്കാതിരുന്നാ മതി….

അച്ഛനറിയാമല്ലോ…. ഇവിടെ വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്ത് കോളേജ് സൗകര്യമില്ല…. അതിനാൽ തന്നെ… ക്ലാസ്സ് തുടങ്ങിയാൽ ഞാനും സുധയും വീട്ടിൽ നിന്നും മാറേണ്ടിവരും…. അപ്പോൾ ആന്റിക്ക് ഒരു വിഷമം ആകാതിരിക്കുവാൻ ഇത് സഹായിക്കും….. അതുകൊണ്ട് അച്ഛൻ സമ്മതിക്കണം

അച്ഛനൊന്നും മിണ്ടിയില്ല …. എങ്കിലും വലിയ എതിർപ്പില്ല എന്ന് തോന്നി…… അത് എനിക്ക് ആശ്വാസമായി…. ഇനി സുധയുമായി സംസാരിച്ച് ആന്റിയെ കൂടി ഈ ലെവലിൽ എത്തിച്ചാൽ പ്രശ്‍നം പരിഹരിക്കാം…. ഞങ്ങൾ വീട്ടിലെത്തി….. അച്ഛൻ നേരെ റൂമിലേക്ക് പോയി…. ഞാനും എന്റെ റൂമിലേക്ക് നടന്നു….

സുധയും ദിവ്യയും എന്റെ പുറകേ വന്നു..

ഇതെന്താടാ ഒരു കവർ…?

അതവിടുത്തെ അങ്കിൾ ഗിഫ്റ്റ് തന്നതാ….

എന്താടാ…?

ഒരു ഫോൺ

ഫോണോ… നോക്കട്ടെ…. ദിവ്യ കവർ തട്ടിയെടുത്തു ….

ഞാൻ അത് മൈന്റ് ചെയ്യാതെ റൂമിലെത്തി ഡ്രസ്സ് മാറാനുള്ള ശ്രമത്തിലാണ്…..അപ്പോൾ വെളിയിൽ നിന്ന് സുധയുടെ ശാസന കേട്ടു …

എന്താ ദിവ്യ ഇത്….. ? ഉണ്ണിക്ക് ഗിഫ്റ്റ് കിട്ടിയതല്ലേ ….? അവനത് അഴിച്ച് നോക്കുന്നതിന് മുൻപെന്തിനാ നീയത് വാങ്ങിയത്…?ചെല്ല് …കൊണ്ടുപോയി കൊടുക്ക് ….

സോറി ചേച്ചി … ഞാനത് ഓർത്തില്ല…. ഫോണെന്ന് കേട്ടപ്പോൾ പെട്ടെന്ന് ……

വാ നമുക്ക് കൊടുക്കാം…

ഞാനത് കേട്ട് അമ്പരന്നു….. ഞാൻ മിണ്ടാതെ പോന്നത് കൊണ്ടായിരിക്കാം …… എന്നാലും ഇവരുടെ ഓരോ ശീലങ്ങൾ…. ഇതിത്തിരി കൂടുതലാ… ഞാൻ ഷർട്ട് ഊരിയിട്ട് .. ഒരു മുണ്ടെടുത്ത് ചുറ്റികൊണ്ട് പാന്റ്‌സഴിച്ചുകൊണ്ടിരിക്കെ അവർ കയറി വന്നു…..

നീയെന്തിനാടി അവളോട് ദേഷ്യപ്പെടുന്നത്…?

അത് നിന്റെ ഗിഫ്റ്റല്ലേ ഉണ്ണീ….?

അതിനെന്താ…. നമുക്കിടയിൽ അങ്ങിനെ ഉണ്ടോ…? അതോ ഞാനായതുകൊണ്ടാണോ…?

അതല്ലെടാ….

നീയൊന്ന് പോടി …. അത് എനിക്ക് ഗിഫ്‌റ്റായി കിട്ടിയതാണെങ്കിലും നമുക്കുള്ളതാ…. ഇതുവരെ നമ്മൾ ഫോണൊന്നും ഉപയോഗിച്ചിട്ടില്ലല്ലോ…..? ഇനി എനിക്ക് എന്തെങ്കിലും ഒളിപ്പിക്കാൻ ഒക്കെ ആവുമ്പോൾ ഞാൻ പറയാം പിന്നെ എടുത്തെക്കരുത്….

ഒന്ന് പോടാ… പ്രായമായ പെങ്ങന്മാരുടെ മുമ്പിൽ നിന്ന് നാണമില്ലാതെ തുണി മാറുന്നവൻ ഇനിയെന്ത് ഒളിപ്പിക്കാൻ….?

അതാടി … അതിന്റെ കാരണം…?

എന്ത്..?

നിങ്ങൾ എന്റെ പെങ്ങന്മാരാണെന്ന് എനിക്കറിയാമെന്നത് …..? അതുകൊണ്ടല്ലേ ഞാൻ മടിക്കാതെ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതും… നിങ്ങളിവിടെ നിക്കുന്നതും… നമ്മളൊന്നിച്ച് കഴിഞ്ഞ ദിവസം കിടന്നതുമെല്ലാം…. പിന്നെ ആന്റി പഠിപ്പിച്ച ചിട്ടകളൊന്നും എന്റടുത്ത് വേണ്ട…. എന്റെ അടുത്ത് നിങ്ങൾ അകൽച്ച കാണിക്കരുത് …. എനിക്ക് നിങ്ങളല്ലാതെ ആരാ ഉള്ളത്….

എടാ ഞാനതൊന്നും ഉദ്ദേശിച്ചല്ല…

എന്നാ നീയെങ്ങിനെ എന്റെ കൊച്ചിനെ വഴക്കും പറയണ്ട…. നിങ്ങൾ ആ ഫോൺ തുറന്ന് ഈ സിമ്മോന്നിട്ടേ … ഞാനപ്പോഴേക്കും ഒന്ന് കുളിക്കാം…. ഞാൻ കുളിക്കാനായി കയറി…. ഇറങ്ങുമ്പോൾ അവർ ഫോണിൽ ഫീച്ചേഴ്‌സൊക്കെ നോക്കി ഇരിക്കുകയായിരുന്നു….

എങ്ങിനുണ്ട് സുധേ … കൊള്ളാമോ…?

കൊള്ളാം …സൂപ്പറാടാ …. ഇതാരാടാ തന്നേ …?

അത് ….അന്ന് ഒരു ആന്റി വന്നില്ലേ…. അവരുടെ ഭർത്താവ്….

നിന്റെ ബർത്ത്ഡേ ആണെന്ന് അവരെങ്ങനെ അറിഞ്ഞൂ …?

നീയെന്താടി എന്നെ ചോദ്യം ചെയ്യുന്നത്… ? ഞാൻ പറഞ്ഞതൊന്നുമല്ല…. ആ രൂപ ഫേസ്‌ബുക്കിലെങ്ങാണ്ടിട്ടത് കണ്ടറിഞ്ഞതാ….

രൂപ….

ആ രൂപ അവരുടെ അകന്ന ബന്ധുവാ ….

അവിടെ ആരൊക്കെ ഉണ്ട് ഉണ്ണിയേട്ടാ …?

ഒരു മുത്തശ്ശൻ…. രണ്ട് ആന്റിമാർ, പിന്നെ അങ്കിൾ ഒരു ചേച്ചി….

എല്ലാരോടും മിണ്ടിയോ…?

പിന്നെ മിണ്ടാതെ…..

വലിയ വീടാണോ….?

ഉം.. ഇനി പോകുമ്പോൾ നമുക്കെല്ലാവർക്കും കൂടി പോകാം….

ഇനിയും പോകുന്നുണ്ടോ ഉണ്ണി…. എന്തിനാ അച്ഛനെ അവർ കാണണമെന്ന് പറഞ്ഞത്….? എനിക്കറിയില്ല സുധ… അങ്കിളും അച്ഛനും കൂടി അങ്കിളിന്റെ മുറിയിലിരുന്നാ സംസാരിച്ചത്…. അച്ഛൻ ഒന്നുമെന്നോട് പറഞ്ഞില്ല…. അതുകൊണ്ട് ഞാൻ ചോദിച്ചതുമില്ല….

നമ്മൾ അറിയേണ്ടതാണെങ്കിൽ അച്ഛൻ പറയും….

ദിവ്യക്കുട്ടി…. നിനക്ക് ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെ ഇൻസ്റ്റാൾ ചെയാൻ അറിയുമോ….?

പിന്നേ ….

എന്നാൽ നീയത് ചെയ്യ്…. സുധ ഒന്ന് വന്നേ….ഞാൻ വിളിച്ചു … എന്നിട്ട് പുറത്തേക്ക് നടന്നു…. അവളെന്റെ പുറകേ വന്നു….

എന്താടാ…?

അത് ഒരു പ്രധാനപ്പെട്ട കാര്യമാണ്…. ഞാൻ ചിന്തിക്കുന്നത് പോലെയാണോ നീ ചിന്തിക്കുന്നത് എന്നെനിക്കറിയില്ല…. ഇക്കാര്യം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയത് പറയട്ടെ…

നീയെന്താ കാര്യമെന്ന് പറയടാ….?

അത് ആന്റി ഇപ്പോഴും നിങ്ങളുടെ കൂടെയാണോ കിടക്കുന്നത്…?

അതെ

അതെന്താ ആന്റി അച്ഛന്റെ മുറിയിൽ കിടക്കാത്തത്…?

എനിക്കറിയില്ലെടാ…. ഞാനെങ്ങിനെയാ അമ്മയോട് അക്കാര്യം ചോദിക്കുന്നത്…?

അച്ഛനെന്നോട് പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത് …? അവർ രണ്ടുപേരും നമുക്ക് വേണ്ടി അവരുടെ ജീവിതം പാഴാക്കുകയാണ് സുധാ…. നിനക്കറിയാമല്ലോ എന്റെ ‘അമ്മ മരിച്ചതിന് ശേഷം അച്ഛന്റെ ജീവിതം വളരെ കുഴഞ്ഞതായിരുന്നു…. ഷേവ് ചെയ്യാതെ… നന്നായി ഒരുങ്ങാതെ ഒരു വക കോലം കെട്ട് ….. ഒന്നിലും ഒരു ശ്രദ്ധയില്ലാതെ …. പക്ഷേ നിങ്ങളിവിടെ വന്നപ്പോൾ അച്ഛൻ പഴയ രീതിയിലേക്ക് തിരികെ വന്നു…. അതുകൊണ്ട് തന്നെ അവർ രണ്ടുപേരും ഹാപ്പിയാണെന്നാണ് ഞാൻ കരുതിയിരുന്നത്…. എന്നാൽ ഇക്കാര്യം അച്ഛനെന്നോട് പറഞ്ഞപ്പോൾ ഞാൻ ഞടുങ്ങിപ്പോയി …. അവരെ നമുക്ക് ഒന്നിപ്പിക്കണം ….

എടാ അതെങ്ങിനെ…. നമ്മൾ എങ്ങിനെ പറയും…. ?

അതൊക്കെ ഞാൻ സംസാരിക്കാം….. നീ കൂടെ നിന്നാൽ മതി … അച്ഛനെ ഞാൻ പകുതി സമ്മതിപ്പിച്ചിട്ടുണ്ട്…. ഇനി ആന്റിയും കൂടി അത്രയുമായാൽ ബാക്കി തനിയെ നടന്നുകൊള്ളും….

എന്നാലും നീയെങ്ങിനെ അമ്മയോട് അച്ഛന്റെ കൂടെ പോയി കിടക്കാൻ നേരിട്ട് പറയും ഉണ്ണീ… നിനക്ക് ചമ്മലില്ലേ …..

എന്തിന്….? നമ്മൾ കള്ളത്തരം കാണിക്കുമ്പോഴല്ലേ സുധ ചമ്മലും നാണക്കേടുമൊക്കെ …. ഇത് ഒരു തെറ്റായ ചിന്തയും ഇല്ലാതെ നമ്മൾ തുറന്ന് പറയും…. ആദ്യരാത്രി എന്നൊക്കെ കേട്ട് അവരല്ലേ നാണിക്കേണ്ടത്…. ഞാനൊരു ചിരിയോടെ പറഞ്ഞു…

എനിക്ക് ചമ്മലാ കേട്ടോ ഉണ്ണീ…. എന്നാലും നീ പറഞ്ഞത് ശരിയാണ്…. അവർ സന്തോഷിക്കുന്നത് എനിക്കും കാണണം…. ചെറുപ്പത്തിൽ എന്നും മറ്റുള്ളവരുടെ കളിയാക്കലും കുറ്റം പറച്ചിലും അമ്മയുടെ കരച്ചിലും കേട്ടാണ് ഞങ്ങൾ വളർന്നത് …. ഈ വീട്ടിലേക്ക് വന്നതിൽ പിന്നെ ‘അമ്മ കരഞ്ഞ് കണ്ടിട്ടില്ല…. അച്ഛനുമായുള്ള ബന്ധത്തിന് ‘അമ്മ തയ്യാറായപ്പോൾ അമ്മയുടെ ബന്ധുക്കളും അന്വേഷിക്കുവാൻ തുടങ്ങി…. അതും അച്ഛന്റെ നിർബന്ധമായിരുന്നു…. അവിടെ പോകണമെന്നും ഒക്കെ… ഇപ്പോൾ ഞങ്ങൾക്കും എല്ലാവരുമുണ്ട്…? പക്ഷേ അമ്മയുടെയും അച്ഛന്റെയും ജീവിതം ….ശരിയാടാ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന അവരെ നമുക്ക് ചേർത്ത് വക്കണം… എന്തിനും ഞാൻ കൂടെയുണ്ട്….

എങ്കിൽ നീ ദിവ്യയേം കൂട്ടി താഴെ പോയിട്ട് ആന്റിയോട് ഇങ്ങോട്ട് വരാൻ പറ…..ഞാനിപ്പോൾ തന്നെ സംസാരിക്കാം… അങ്ങിനെ ആണെങ്കിൽ നമ്മുടെ നാളത്തെ ട്രിപ്പിനിടയിൽ അവരുടെ ഹണിമൂൺ നടത്താം ….

എടാ ഇത്ര പെട്ടെന്നോ … ? ഇതിനൊരു പ്ലാനിങ്ങൊക്കെ വേണ്ടേ…?

എന്തിന്…? ഉള്ള കാര്യം ഉള്ള പോലെ സംസാരിക്കുന്നു…. നമ്മുടെ ആഗ്രഹം നമ്മൾ തുറന്ന് പറയുന്നു…. ബാക്കി അവർ തീരുമാനിക്കട്ടെ…. ഞങ്ങൾ സംസാരിച്ച് കുറച്ച് കഴിയുമ്പോൾ നിങ്ങളും വരണം…. എതിർപ്പുണ്ടായാൽ ഞാൻ ചില്ലറ ചീപ്പ് സെന്റിമെന്റ്‌സൊക്കെ ഇറക്കും… കട്ടക്ക് നിന്നോണം….. ദിവ്യയോട് നീ ഒരു സൂചനയും കൊടുക്കരുത് …. അവൾ കുട്ടിയാ … അവൾക്കിതിന്റെ

ഫ്ളോക്കൊപ്പം നിൽക്കാൻ കഴിയില്ല… എന്നാ നീ ചെല്ല് …

എന്താ രണ്ട് പേരും കൂടി ഒരു രഹസ്യം…. ?

ഒന്നുമില്ലെടീ…. നീ ഇൻസ്റ്റാൾ ചെയ്തോ…?

ഉം…. പിന്നെ അകൗണ്ട് ഒന്നും ചെയ്തില്ല അത് ഉണ്ണിയേട്ടൻ ചെയ്താ മതി…. ഞാൻ കുറച്ച് സെൽഫി എടുത്തിട്ടിട്ടുണ്ടേ ….

അപ്പോൾ ശരിയെടീ … ഞാൻ നാളത്തേക്കുള്ളത് പാക്ക് ചെയ്തിട്ട് താഴേക്ക് വരാം…. പിന്നെ ആന്റിയോടൊന്ന് വരാൻ പറയണേ….

ഞാൻ സുധയെ നോക്കി കണ്ണ് കാണിച്ച് പറഞ്ഞു…. അവർ താഴേക്ക് പോയി… ഞാൻ പാക്കിങ്ങിനിടയിലും ആന്റിയുടെ കാലൊച്ച ശ്രദ്ധിച്ചാണ് നിന്നത്…. കുറേ കഴിഞ്ഞും വരാത്തതിനാൽ ഞാൻ കട്ടിലിൽ കിടന്ന് ഫോണിൽ പണിതുകൊണ്ടിരുന്നു…. ഏറെ നേരത്തിന് ശേഷം ആന്റി കയറി വന്നു….

എന്താ ഉണ്ണീ…?

അഹ് … വാ ആന്റി എനിക്കൊരു കാര്യം പറയാനുണ്ട്…. ആ വാതിലങ്ങ് ചാരിയെക്ക്‌ …

ആന്റി വാതിൽ ചാരി എന്റടുക്കൽ വന്നു… ഞാൻ കട്ടിലിൽ ഭിത്തിയിലേക്ക് ചാരി ഇരുന്നു….

ആന്റി ഇരിക്ക്…

എന്താ ഉണ്ണി…. എനിക്ക് കുറച്ച് പാക്കിങ് കൂടിയുണ്ട്…. കൃഷ്ണേട്ടന്റെ ഒന്നും എടുത്ത് വച്ചില്ല…..

അതൊക്കെ അച്ഛൻ ചെയ്യില്ലേ…. ?

അതൊക്കെ ഞാനല്ലേ ഉണ്ണീ ചെയ്യേണ്ടത്…. ?

ഓഹ് …. ഭാര്യാ ധർമ്മം…. ഞാൻ കളിയാക്കി ചോദിച്ചു….

അത് തന്നെ നിനക്കെന്താ സംശയം……… അവർ ചിരിച്ചുകൊണ്ട് പറഞ്ഞു….

എന്ത് ഡ്രസ്സ് പാക്ക് ചെയ്യുന്നതോ…? അതോ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതോ ….? തുണി അലക്കുന്നതും വീട് വൃത്തിയാക്കുന്നതും കുട്ടികളെ നോക്കുന്നതുമൊക്കെയൊ…? ഞാനല്പം കുപിതനായി ചോദിച്ചു….

നീയെന്താ ഉണ്ണി ഇങ്ങിനെ പറയുന്നത്….? അതൊക്കെ എന്റെ കടമയല്ലേ…?

അതെ ആന്റി അതൊക്കെ ആന്റിയുടെ കടമയാണ്…. ഒപ്പം എന്റെ മുൻപിൽ താനൊരു ഉത്തമ ഭാര്യയാണെന്നുള്ള അഭിനയവും…. അതും ഒരു കടമയാണ്….

ഉണ്ണീ…. അവരുടെ സ്വരം ഉയർന്നു……നീയെന്തൊക്കെയാണ് പറയുന്നത്….. ? നിന്റെ മുൻപിൽ ഞാനെന്തിന് അഭിനയിക്കണം…. ?

ആന്റി ഒച്ച വക്കണ്ട…. ഞാൻ മനസ്സിലാക്കിയ ഒരു സത്യം പറഞ്ഞുവെന്നേ ഉളളൂ …… എന്റെ ഭാഗത്തും തെറ്റുണ്ട്…. നിങ്ങളിൽ നിന്നെല്ലാം ഞാൻ അകലം സൂക്ഷിച്ച തെറ്റ്…. പക്ഷെ അതിത്രയും വലിയ ഒരു പാപിയാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല…. ഞാൻ മുട്ടിലേക്ക് മുഖം താഴ്ത്തി..

മോനെ…. നീയെന്തൊക്കെയാണ് പറയുന്നത്…. ? നിന്നെ വിഷമിപ്പിക്കാൻ ഞാനൊന്നും ചെയ്തിട്ടില്ല…. ഏറെക്കാലം ഞങ്ങളോട് അകന്ന് കഴിഞ്ഞിട്ട് ഇപ്പോഴാണ് നീ ഒന്ന് മനസ്സ് തുറന്ന് തുടങ്ങിയത്…. ഞാൻ നിന്നെ എന്നും എന്റെ മോനായെ കണ്ടിട്ടുള്ളൂ… നിന്റടുത്ത് കള്ളത്തരം കാണിക്കാനും അഭിനയിക്കാനും ഒന്നും എനിക്ക് പറ്റില്ല മോനേ ….

പിന്നെന്തിനാണ് ആന്റി എന്നെ ഇങ്ങിനെ വിഷമിപ്പിക്കുന്നത്….? എനിക്ക് മാത്രമോ…? സുധയും ദിവ്യയുമൊക്കെ ഹാപ്പിയാണെന്ന് കരുതുന്നുണ്ടോ ആന്റി…? എന്നെക്കാൾ നന്നായി അവർക്ക് സത്യം അറിയാമല്ലോ…?

എന്താ കുട്ടീ ഈ പറയുന്നത്… നീയെന്നെ ആന്റി എന്നാണ് വിളിക്കുന്നതെങ്കിലും ഒരമ്മയുടെ സ്നേഹവും ബഹുമാനവും ഇപ്പോഴെനിക്ക് നീ നൽകുന്നുണ്ട്… അതുകൊണ്ട് നീ പറ മോനെ… എന്താ കാര്യം…. ഞാൻ നിങ്ങളെ മനസ്സറിഞ്ഞ് വിഷമിപ്പിച്ചിട്ടില്ല….. നിങ്ങളെ എല്ലാവരെയും വിഷമിപ്പിക്കുവാൻ ഞാനെന്ത് തെറ്റാണ് ചെയ്തത്…. ? നീ പറ മോനെ…. തിരുത്താൻ പറ്റുന്നതാണെങ്കിൽ ഞാൻ തിരുത്തിക്കൊള്ളാം…..

ആന്റി… നിങ്ങൾ സ്വയം സന്തോഷമായി ജീവിക്കാതെ ഞങ്ങളെ എന്തെല്ലാം നൽകി സന്തോഷിപ്പിച്ചിട്ട് എന്താണ് കാര്യം…. അച്ഛനെന്നോട് എല്ലാം പറഞ്ഞു…. ആന്റിയും അച്ഛനും തമ്മിലുള്ള ഈ വിവാഹബന്ധത്തിലെ രീതികളേ കുറിച്ച്…. പരസ്പരം പങ്കുവക്കാതെ എനിക്ക് മുൻപിൽ മാത്രം മാതൃകാ ഭാര്യാ ഭർത്താക്കന്മാരായുള്ള അഭിനയത്തിന്റെ കഥകൾ… സുധയോട് ചോദിച്ചപ്പോൾ അവളും സമ്മതിച്ചു…. എന്തിനാണ് ആന്റി ഇത്…. എന്തിനാണ് നിങ്ങൾ വിവാഹം കഴിച്ചത്…. ഞങ്ങളെ സംരക്ഷിക്കാനോ..?

ഉണ്ണീ മോനെ…. അവർ വിക്കി വിക്കി പറഞ്ഞു…. ഒരച്ഛൻ പ്രായപൂർത്തിയായ ആൺകുട്ടിയോട് സംസാരിക്കുന്ന പോലെ എനിക്ക് കഴിയില്ല ഉണ്ണീ …. അച്ഛൻ നിന്നോട് പറഞ്ഞെങ്കിൽ എല്ലാം പറഞ്ഞിട്ടുണ്ടാകുമല്ലോ…? ജീവിതത്തിലെ ഒരു ഘട്ടത്തിൽ വഴിയേ പോകുന്ന ആർക്കും ആക്ഷേപിക്കാവുന്ന ഒരു ജന്മമായി പോയ എനിക്ക് നിന്റെ അച്ഛന്റെ നല്ല മനസ്സ് കൊണ്ട് കിട്ടിയ സംരക്ഷണമാണ് ഈ ബന്ധം…….. എനിക്കും എന്റെ പെൺകുട്ടികൾക്കും ആരുടെയും ശല്യപ്പെടുത്തലില്ലാതെ …. തുറിച്ച് നോട്ടമില്ലാതെ …. ജീവിക്കാനുള്ള ഒരു ബലം…. ഇല്ലെങ്കിൽ എന്നേ മൂന്ന് ജീവനുകൾ അവസാനിച്ചെനെ….

ആന്റി മുളപൊട്ടുന്നത് പോലെ കരഞ്ഞു….. ഞാനൊന്നും മിണ്ടാതെ കരയാൻ വിട്ടു…. അല്പനേരത്തിന് ശേഷം എന്നെ നോക്കി … എന്നിൽ നിന്നും ഒരു സാന്ത്വനം അവർ കൊതിച്ചപോലെ എനിക്ക് തോന്നി… എന്റെ ഉള്ളിലും വിഷമം ഉണ്ടായിരുന്നു… പക്ഷെ ഈ പിരിമുറുക്കം അയച്ചാൽ പിന്നെ അത് തിരികെ കിട്ടില്ല… ഞാൻ എന്റെ മനസ്സിനെ ശാസിച്ച് അടക്കി…… അവർ തുടർന്ന്….

ഇവിടെ വരും മുമ്പ് തന്നെ നീ എനിക്ക് മോനെ പോലെ ആയിരുന്നു…. ചെറുപ്പത്തിലേ ‘അമ്മ നഷ്ടപ്പെട്ട് പോയ ഒരു കുട്ടിയോടുള്ള സഹതാപം ആയിരുന്നില്ല അത്…. അച്ഛനില്ലാത്ത രണ്ട് പെൺകുട്ടികളുടെ ‘അമ്മ എന്ന നിലക്കുള്ള ഒരു തിരിച്ചറിവായിരുന്നു…അത് ….. മോനെ ഉണ്ണി നിനക്കും സുധക്കും ദിവ്യക്കുമുള്ള ആ ഒരു സാമ്യമാണ് ….. അച്ഛനോ അമ്മയോ ഇല്ലാത്ത മൂന്ന് കുട്ടികൾ…. അവർക്ക് ആ കുറവ് പരിഹരിക്കുവാൻ കഴിയുമെങ്കിൽ ആവട്ടെ എന്ന വികാരമാണ് എന്റെയും നിന്റെ അച്ഛന്റെയും ബന്ധത്തിന്റെ പിന്നിൽ….. ഈ വീട്ടിൽ വന്ന ശേഷം എനിക്കോ കുട്ടികൾക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല…..

പക്ഷെ നിന്റെ അവസ്ഥ അത് ഭീകരമായിരുന്നു ഉണ്ണീ… ഒരു കാലത്ത് നിന്റെ അച്ഛനും ഞാനും നിന്നെ എന്ത് ഭയപ്പെട്ടിരുന്നു എന്നറിയാമോ…. നിന്നെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന തോന്നൽ എനിക്ക് തന്നെ ഉണ്ടായതാണ്…. അച്ഛൻ പറഞ്ഞ് തന്നതല്ല…. നിന്നെ ഒറ്റക്ക് വിടുന്നത് ആണ് നിനക്കിഷ്ടമെന്ന

വിചാരത്തിലാണ് നിന്നെ ശല്യം ചെയ്യാത്തത്…. നിന്നെ പ്രസവിച്ചില്ലെങ്കിലും നിന്നെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്…. അത്രക്കിഷ്ടമായിരുന്നു നിന്നെ… നിന്റെ കാര്യത്തിൽ മാത്രമാണ് കൃഷ്ണേട്ടൻ കരഞ്ഞ് ഞാൻ കണ്ടിട്ടുള്ളത്….. അവർ ഒരു ദീർഘനിശ്വാസം വിട്ടു….

നീയെന്താ പറഞ്ഞത് ഉണ്ണീ… ഞാൻ നിന്റെ മുൻപിൽ അഭിനയിച്ചൂ എന്നോ….? ശരിയാണ് ഉണ്ണീ…. അഭിനയിച്ചൂ …. നിന്റെ അച്ഛന്റെ ഉത്തമ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട് നിന്റെ മുമ്പിൽ…. ഞാൻ മാത്രമല്ല നിന്റെ അച്ഛനും … എന്തിനെന്നോ….? നീ വകവച്ചില്ലെങ്കിലും ഞങ്ങൾ സന്തോഷത്തിലാണ് കഴിയുന്നതെന്ന് നിന്നെ ബോധിപ്പിക്കുവാൻ… അതുവഴി നീ അച്ഛനോട് കാണിച്ച അകൽച്ചയെ കുറിച്ച് ഓർത്ത് ഒരിക്കലും നിനക്ക് കുറ്റബോധം തോന്നാതിരിക്കാൻ…. ആ ഞങ്ങൾ നിങ്ങൾ കുട്ടികൾക്ക് സന്തോഷം നൽകിയില്ല എന്നാണോ ഉണ്ണീ…. അതിന് പരിഹാരമില്ല ഉണ്ണീ … സഹിച്ചെ പറ്റൂ…

ആന്റി …. . അച്ഛനും ആന്റിയും സുധയും ദിവ്യയുമൊന്നും എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന കരുതാൻ മാത്രം ഗുരുത്വദോഷിയല്ല ഞാൻ…. അവക്കെല്ലാം എന്റെ മനസ്സിൽ നല്ല സ്ഥാനവും ഉണ്ട്…. പക്ഷെ സ്വന്തം ജീവിതം വേണ്ടെന്ന് വച്ച് നിങ്ങൾ കാണിക്കുന്ന ഈ കസർത്തുണ്ടല്ലോ ….. അത് കൊണ്ട് നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ല….. അതിന്റെ പേരിലുള്ള സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ ഒന്നും എന്നിൽ ഒരു വികാരവും ഉണ്ടാക്കുന്നില്ല…… നിങ്ങൾ ഒരു ബന്ധം ആരംഭിച്ചിട്ട് എത്രയോ വർഷമായി…. ലോകത്തിന്റെ മുൻപിൽ എല്ലാം തികഞ്ഞ മാതൃകാ ദമ്പതികൾ …. ആന്റി പറഞ്ഞതുപോലെ അമ്മയോ അച്ഛനോ നഷ്ടപ്പെട്ട കുട്ടികളേ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഉദാര മനസ്കർ…. സമൂഹത്തിനാകെ മാതൃക ആകേണ്ട വ്യക്തിത്വങ്ങൾ …. പക്ഷേ …അവർ സ്നേഹം കൊണ്ട് സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന മക്കൾക്ക് വേണ്ടി …. ഈ ലോകത്താർക്കും വേണ്ടാത്ത ത്യാഗം സഹിക്കുന്നവർ …. എത്ര കഷ്ടമാണ് നിങ്ങളുടെ അവസ്ഥ എന്നറിയുമോ…?

ഉണ്ണീ… മോനെ…? അവർ വേവലാതിയോടെ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് വിളിച്ചൂ … അതേ ആന്റി…. ഞാനല്പം അയഞ്ഞു…. ആന്റി ഒന്നോർത്ത് നോക്കിക്കേ… നിങ്ങളുടെ ജീവിതം അതിങ്ങനെ തന്നെ മുന്നോട്ട് പോകുന്നു….. അതിന് ഒരു കരാറിന്റെ രൂപമാണ് ആന്റി…. എന്റെ മകനും നിന്റെ മക്കൾക്കും വേണ്ടി നമ്മൾ ജീവിക്കും എന്ന കരാർ….. അതിന് വൈകാരികമായ ഒരു ഉറപ്പുമില്ല… ഉള്ളത് മക്കളെന്ന സിംപിൾ ഒബ്ലിഗേഷൻ മാത്രം…. ഞങ്ങൾ മൂവരും എന്നും കൂടെയുണ്ടാവുമെന്ന് എങ്ങിനെ ഉറപ്പിക്കും ആന്റീ…. അടുത്ത വർഷം മുതൽ തന്നെ ഞാനും സുധയും കൂടെ ഉണ്ടാവില്ല…. ഉപരി പഠനം മുടക്കാനാവില്ലല്ലോ…. അത് നിങ്ങളുടെ കരാറിനെ ലംഘിക്കില്ലേ…. ദിവ്യക്കുട്ടിയും രണ്ട് വർഷം കഴിയുമ്പോൾ അതേ വഴിക്ക് പോകും ….. അപ്പോൾ നിങ്ങളെന്ത് ചെയ്യും…. കരാർ പ്രകാരം മക്കളുടെ സമൃദ്ധി മാത്രമേ ഉളളൂ ….. ആന്റിയും അച്ഛനും ഉയർന്ന അറിവുള്ളവരാണ്… ഞാൻ പറഞ്ഞതൊന്ന് ആലോചിച്ച് നോക്ക്…. ഞങ്ങൾ മൂവരും അടുത്തില്ലാതാകുമ്പോൾ നിങ്ങൾ എന്തിന്റെ പേരിൽ ഒന്നിച്ച് ജീവിക്കും ആന്റി…..

ഞാനൊന്ന് നിർത്തി…. ആന്റിയുടെ താടിയിൽ പിടിച്ച് കണ്ണിലേക്ക് നോക്കി ….

ആന്റി …. ഞാനങ്ങിനെയാണ് വിളിക്കുന്നതെങ്കിലും നിങ്ങൾക്ക് എന്റെ അമ്മയുടെ സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്…. നാല്പതുകളിലെത്തിയ അമ്മയോട് അച്ഛനൊപ്പം സെക്സ് ചെയ്യുവാൻ ആവശ്യപ്പെടുന്ന ആദ്യത്തെ മകൻ ഞാനായിരിക്കും….. അതും പതിനെട്ടാമത്തെ വയസ്സിൽ …… ആ അവിവേകം ഞാൻ പൂർണ്ണമനസ്സോടെ ഏറ്റെടുക്കും ആന്റി…. കാരണം ആന്റിയും അച്ഛനും തമ്മിലുള്ള ബന്ധം യാന്ത്രികമായിരിക്കുന്നത് ഒരു മകനെന്ന നിലയിൽ എന്റെ കൂടി പരാജയമാണ്…. നിങ്ങൾ ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഒന്നിക്കുന്നതാണ് എനിക്കിഷ്ടം… എന്റെ സന്തോഷവും…. എന്റെ മാത്രമല്ല സുധക്കും അതാണ് ഇഷ്ടം….

മോനെ നിങ്ങൾ….

ആന്റി ഭയക്കേണ്ട…. നിങ്ങളുടെ ഉയർന്ന ചിന്തയും കാര്യ പ്രാപ്തിയുമുള്ള മക്കൾ തന്നെയാണ് ഞങ്ങൾ…. അതുകൊണ്ട് തന്നെ അച്ഛൻ അക്കാര്യം പറഞ്ഞപ്പോൾ അവളോട് ആലോചിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല…. അച്ഛനോട് ഇക്കാര്യം ഞാൻ സംസാരിച്ചു…. അച്ഛൻ അർദ്ധ സമ്മതത്തിലാണ് ….. ആന്റിയോട് ഞാൻ സംസാരിക്കുമെന്നും പറഞ്ഞിട്ടുണ്ട്….. ആന്റി അച്ഛനുമായി മനസ്സ് തുറക്കണം….. നിങ്ങൾ സന്തോഷമായിരിക്കുന്നത് ഞങ്ങൾ എത്ര ആഗ്രഹിക്കുന്നു എന്നറിയുമോ…?

അതെ അമ്മേ …. വാതിൽ തുറന്ന് വന്ന സുധയും ദിവ്യയും ഒരേ സ്വരത്തിൽ പറഞ്ഞു…..

സമ്മതിക്കമ്മേ…. അച്ഛനും അമ്മയും സന്തോഷമായി ഇരിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് സന്തോഷമാണമ്മേ…? സുധ പറഞ്ഞു…. ‘അമ്മ ഇടക്കിടക്ക് പറയാറുള്ളത് പോലെ അച്ഛന്റെ വലിയ മനസ്സാണ് നമ്മുടെ ജീവിതം … ആ അച്ഛൻ ഇതാഗ്രഹിക്കുന്നുണ്ട് എങ്കിലോ…? അച്ഛന്റെ സ്വഭാവത്തിന് ആരെയും നിർബന്ധിക്കില്ല… സ്വന്തം ഇഷ്ടങ്ങൾ പുറത്ത് കാണിക്കുകയുമില്ല…. പക്ഷേ അച്ഛനതാഗ്രഹിക്കുന്നില്ല എന്ന് എങ്ങിനെ അറിയാം അമ്മെ…. അങ്ങിനെ അച്ഛന് ആഗ്രഹമുണ്ട് എങ്കിൽ അദ്ദേഹത്തോട് നമ്മൾ കാണിക്കുന്ന നന്ദികേടായിരിക്കും അത്…. അമ്മക്ക് മാത്രം പരിഹരിക്കുവാൻ കഴിയുന്ന നന്ദികേട്….

അത് ആന്റിക്കേറ്റ ഒരു പ്രഹരമായിരുന്നു….. അത്തരത്തിൽ ഒരു ചിന്ത എനിക്ക് പറയുവാൻ കഴിയില്ലായിരുന്നു…. അത് സുധക്ക് പറയാൻ കഴിയുന്നതാണ്…. അതവൾ തന്ത്രപൂർവ്വം എടുത്ത് പ്രയോഗിച്ചിരിക്കുന്നു…. മറ്റെല്ലാ വാദങ്ങളെ നിരസിച്ചാലും ഇത് ആന്റിയെ തകർത്ത് കളയും…. ഇനി അൽപം ആശ്വാസമാണ് നൽകേണ്ടത്….

എന്റെ മക്കളേ …. നിങ്ങൾ…. ആന്റി വീണ്ടും കരയാൻ തുടങ്ങി….

ഇല്ലാന്റി …. ആന്റി വിഷമിക്കണ്ട…. അച്ഛനങ്ങിനെയൊന്നും ഒരിക്കലും ചിന്തിക്കില്ല… എങ്കിലും നിങ്ങൾ സന്തോഷമായിരിക്കണം …..അതാണ് ഞങ്ങൾക്ക് ഇഷ്ടം …..

അതല്ല മോനെ .. സുധ പറഞ്ഞതിൽ വലിയ കാര്യമുണ്ട്…. എന്റെ ഈശ്വരന്മാരെ…. ഞാനെന്തൊരു പാപിയാണ്….. എന്റെയും മക്കളുടേയും ജീവൻ രക്ഷിച്ച ആളോട് നന്ദികേട് കാണിക്കുകയേ ….. അദ്ദേഹം ആവശ്യപ്പെടാതെ നൽകേണ്ടവളാണ് ഞാൻ…. നന്ദി മക്കളെ നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു….. ഇങ്ങിനെ മൂന്ന് മക്കളെ കിട്ടിയതിന് ഞാൻ പുണ്യം ചെയ്യണം….

ആന്റി ദൃഢ ശബ്ദത്തിൽ പറഞ്ഞു….. പിന്നെ അല്പം നാണത്തിൽ ചാലിച്ച ഒരു ചിരി ചിരിച്ചുകൊണ്ട് തല കുനിച്ചു പുറത്തേക്ക് നടന്നു… ഈ ഉറച്ച തീരുമാനം മനസ്സിൽ വന്ന നിലക്ക് ആന്റിക്ക് ഞങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള ചളിപ്പ് എനിക്ക് മനസ്സിലായി

പ്രശ്‍നം പരിഹരിച്ച ആശ്വാസത്തിൽ ഞാനും സുധയും പരസ്പരം നോക്കി ചിരിച്ചു…… നാലുമണി പൂക്കളുടെ വസന്തത്തിനായി കാത്തിരിക്കുന്ന ചിരി…. അതിലെല്ലാം ഉണ്ടായിരുന്നു…. അച്ഛനോടും അമ്മയോടുമുള്ള സ്നേഹം…. ഏതൊക്കെ തരത്തിൽ കുറ്റപ്പെടുത്തിയാലും വിലയിരുത്തിയാലും ലക്ഷ്യം വച്ച നല്ല ഉദ്ദേശത്തിന്റെ വിശുദ്ധി……. എല്ലാം….

Comments:

No comments!

Please sign up or log in to post a comment!