മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2
“തിരക്കിലായിരുന്നോടി പെണ്ണേ?”
“ഒരു പേഷ്യൻറ് ഉണ്ടായിരുന്നു അതാ വിളിക്കാന്‍ താമസിച്ചേ”
“ഊണ് കഴിച്ചോ?”
“ഇല്ല, ഇപ്പോ വന്ന പേഷ്യൻറ് ഒരു X-Ray എടുക്കാൻ പോയതാ, ഇച്ചായൻ കഴിച്ചോ?”
“കഴിച്ചോണ്ടിരിക്കുവാ, അന്നേരവാ നീ വിളിച്ചെ”
” പിന്നെ, ഇന്ന് 4 മണിക്ക് വരില്ലേ?”
” ആടീ പെണ്ണേ ,ജിതിനോട് പറഞ്ഞിട്ട് ഇറങ്ങാന്നെ”
“എന്നാ ശരി , കഴിച്ചോ”
“ആം, കേസ് തീരത്ത് നീയും വേഗം പോയി കഴിക്കാന്‍ നോക്ക്”
കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ട് ചോറുണ്ണൂന്നതിൽ വ്യാപൃതനായി.
************************
വൈകുന്നേരം ബാങ്കിൽനിന്നിറങ്ങി നേരെ പോയത് മുത്തിന്‍റെ കോളേജിലേക്കാണ്. അവിടെച്ചെന്നു അവളെയും കൂട്ടി നേരെ ചിന്നുവിന്‍റെ ഹോസ്പിറ്റലിലേക്ക് ചെന്നു. പാർക്കിങ്ങിൽ കാർ നിർത്തിയപ്പോൾ മുത്ത് ഫോൺ എടുത്ത് ചിന്നുവിനെ വിളിച്ചു. 10 മിനിറ്റുകൊണ്ട് ചിന്നു വന്നു കാറിൽകയറി, ഞങ്ങള്‍ വീട്ടിലേക്കു പോന്നു.
സാദാരണ ചാച്ചൻ തമാസിച്ചാണ് വരാറ് , അക്കൌണ്ട്സ് ഒക്കെ സെറ്റില്‍ ചെയ്ത്, ബാങ്ക് ക്ലോസ് ചെയ്തു പ്യൂൺ ഷിജുച്ചേട്ടന്റെ ബൈക്കിലാണ് വരുന്നത്. അങ്ങാടിയിൽ വന്നു ആളുകളോട് വർത്തമാനമൊക്കെ പറഞ്ഞിരിക്കും പിന്നെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവരും.
തേൻമലയുടെ വടക്ക് ഭാഗം മുഴുവൻ കാടാണ്. ഈ കാടിന്‍റെ തുടക്കത്തിൽ ഒരു കാവുണ്ട്. ആരാണ് അവിടുത്തെ മൂര്‍ത്തി എന്നെനിക്കറിയില്ല. സര്‍ക്കാരിന്‍റെ പുനരുദ്ധാരണ പദ്ധതി പ്രകാരം കാവിനടുത്ത് തന്നെ ഒരു അമ്പലമുണ്ടാക്കി. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും വ്യാഴാഴ്ചകളിൽ അവിടെ പൂജകള്‍ നടക്കാറുണ്ട്. ഇവിടെ വന്നതില്‍ പിന്നെ എന്‍റെ ശ്രീമതി അത് മുടക്കിയിട്ടേ ഇല്ല.
തിണ്ണയിലെ കസേരയിൽ ഇരുന്നു അരഭിത്തിയിലേക്ക് കാലുനീട്ടിവച്ചു ഫോണിൽ തോണ്ടുകയായിരുന്നു ഞാൻ.
“എടാ ജോക്കുട്ടാ, നിന്നെ സീതാമ്മ വിളിക്കുന്നുണ്ട്”
“ദേ മുത്തേ, നിന്‍റെ കുറുമ്പ് കൂടുന്നുണ്ട്ട്ടോ”
അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി ഞാന്‍ റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന ഞാന്‍ അവിടെത്തന്നെ നിന്നു അവളെ ഒന്ന് നോക്കി, അമ്പലത്തിൽ പോകനായിട്ട് ഒരുങ്ങി നിൽക്കുവാണ് കക്ഷി. പച്ചക്കരയുള്ള സെറ്റും മുണ്ടും ആണ് വേഷം, അരക്കുതാഴെവരെയെത്തുന്ന മുടിയില്‍ ചെവിയുടെ രണ്ടുഭാഗത്തുനിന്നും കുറച്ച് എടുത്ത് പുറകില്‍ പിന്നിയിട്ടിട്ടുണ്ട്. കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഒരു കറുത്ത കുറി തൊട്ട് സീമന്തരേഖയില്‍ സിന്ദൂരം ചാർത്തി അവൾ വതിൽക്കലേക്ക് നോക്കി.
“ഇതെന്താ ആദ്യം കാണുന്നപോലെ നോക്കുന്നേ?”
“നിന്നെക്കാണുമ്പോ എന്നും ആദ്യം കാണുന്നപോലാടീ ”
“അത് സുഖിച്ചുട്ടോ”
“നീ ഇങ്ങനെ നിക്കുന്ന കാണുമ്പോ നിന്നെ വിടാന്‍ തോന്നുന്നില്ല”
വാതിലടച്ച് കൈ വിരിച്ചുപിടിച്ച് ചെറുചിരിയോടെ ഞാനവളുടെ അടുത്തേക്ക്ചെന്നു.
“അയ്യട, മാറങ്ങോട്ട്”
ആശിച്ചുചെന്നയെന്നെ തള്ളി ബെഡിലേക്കിട്ട്, എന്‍റെ വോലറ്റില് നിന്നും കുറച്ച് പൈസയെടുത്ത് വതിൽ തുറന്നു അവൾ പുറത്തേക്ക് പോയി. പുറകെ ഞാനും താഴേയ്ക്ക് ഇറങ്ങിച്ചെന്നു. ഒരു ഇളംനീല ചുരിദാറിട്ട് കൈയ്യിലൊരു കുടയുമായി മുത്തും ഒരുങ്ങി നിൽപ്പുണ്ട്.
“അമ്മച്ചീ.., ഞങ്ങൾ പോകുവാട്ടോ… ”
ഉറക്കെ വിളിച്ചുപറഞ്ഞു മുത്തിനെയും കൂട്ടി ചിന്നു ഇറങ്ങി. പോകുന്ന പോക്കിൽ മുറ്റത്തു നിന്ന തുളസിയുടെ കതിരൊടിച്ച് മുടിയില്‍ ചൂടി, തിരിഞ്ഞെന്നെനോക്കി വെളുക്കനെ ഒന്ന് ചിരിച്ചു പിന്നെ മുത്തിന്‍റെ കൈയ്യും പിടിച്ച് മുറ്റത്തിന്‍റെ വടക്കുഭാഗത്തെ ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നകന്നു.
***********************
ചാച്ചന്‍റെ ഫോൺ വന്നപ്പോള്‍ വണ്ടിയുമെടുത്ത് അങ്ങാടിയിലേക്ക് ചെന്നു. തോളിൽ ഓഫീസ് ബാഗും കയ്യിലെ കൂടിൽ സാധനങ്ങളുമായി ചാച്ചനും കയ്യില്‍ അമ്പലത്തിൽനിന്നു കിട്ടിയ പ്രസാദവുമായി ചിന്നുവും ഒപ്പം മുത്തും കാത്തുനിൽപ്പുണ്ടായിരുന്നു. അവരെയും കൂട്ടി ഞാന്‍ തിരികെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നുകയറി ഹാളിൽ കീ തൂക്കിയിട്ട്, മുകളിലേക്ക് കയറിപ്പോയ ചിന്നുവിന്‍റെ പുറകെ ഞാനും റൂമിലേക്ക് ചെന്നു. എന്നെ കാത്തുനിന്നതെന്നപോലെ കയ്യിലെ വാഴയിലയില്‍ നിന്നും ഇളം ചുവപ്പ് കളറിലുള്ള പായസം വിരലിൽ തോണ്ടിയെടുത്ത് എന്‍റെ നേരെ നീട്ടി. അവളുടെ വിരലുകൂട്ടി ആ പായസം ഞാന്‍ നുണഞ്ഞു. ഒരു കുസൃതിക്കുവേണ്ടി അവളുടെ വിരലിൽ ഒരു ചെറിയ കടിയും കൊടുത്തു.
“ആഹ്, എന്ത് ദുഷ്ടനാ മനുഷ്യാ, എനിക്ക് വേദനിച്ചൂട്ടോ”
കൈ വലിച്ചുകൊണ്ട് എന്‍റെ മുഖത്തേക്ക് നോക്കിയവൾ ചിണുങ്ങി. പിന്നെ കയ്യിലെ വാഴയില മേശമേൽ വെക്കാനായി അങ്ങോട്ടേക്ക് മാറി. വാഴയില അവിടെ വെച്ചതും ഞാന്‍ പിന്നാലെ ചെന്നു അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ച് എന്നിലേക്കമർത്തി, കഴുത്തിൽ അമർത്തിച്ചുംബിച്ചു. കഴുത്തിൽത്തൊട്ട ചന്ദനത്തിന്‍റെയും അവളുടെ വിയർപ്പിന്‍റെയും ഗന്ധം ഞാൻ ആഞ്ഞുവലിച്ചു. അവളുടെ ശ്വാസഗതി ഉയരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുറച്ച് സമയം അങ്ങനെ നിന്നു തന്നെങ്കിലും എന്‍റെ കൈ വിടുവിച്ച് പെണ്ണ് എന്നിൽനിന്നകന്നുമാറി.
“നീയാടി ദുഷ്ട, നല്ല സുഖംപിടിച്ച് വരുവാരുന്നു”
“അയ്യട, ഇതിനൊക്കെ ഒരു നേരോം കാലോമൊക്കെ ഇല്ലേ?, ഏതു നേരവും ഇതുതന്നെയാണോ ചിന്ത?”
“എടീ ഫാര്യേ , നീയും ഞാനും ഇഷ്ടപ്പെടുന്ന ഏതു നേരവും ഒക്കെ ആടീ”
“ആ ആ മതി കൊഞ്ചിയത്, റൂമിന്നു ഇറങ്ങിയെ എനിക്ക് ഡ്രസ് മാറണം, മോനിവിടെ നിന്നാ ശരിയാവില്ല”
മുഖത്ത് ശകലം വിഷമം വരുത്തി അവളെനോക്കി ചൂണ്ടുകോട്ടി ഞാന്‍ തിരിഞ്ഞു, ഒരു സൈക്കോളജിക്കൽ മൂവ്.
“വിഷമമായോ എന്‍റെ പൊന്നൂസിന് ?”
സ്നേഹം വരുമ്പോള്‍ കൊഞ്ചിച്ച് വിളിക്കുന്ന അവളുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഞാന്‍ തിരിഞ്ഞു നിന്നു. എന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ദം മന്ദം നടന്നുവന്നു അവളുടെ രണ്ടു കയ്യാൽ എന്‍റെ മുഖം പിടിച്ച് അവളുടെ മുഖത്തോടടുപ്പിച്ചു. സാഹചര്യത്തിന്‍റെ മുഴുവൻ ഫീലും ആസ്വദിച്ചു കണ്ണടച്ച് ഞാന്‍ നിന്നു.
“ആ… ”
നിലവിളിച്ചുകൊണ്ട് കീഴ്ത്താടി പൊത്തിപ്പിടിച്ച് ഞാന്‍ ഒരു ദീർഘശ്വാസം എടുത്തു.
“നേരത്തെ എന്നെ കടിച്ചില്ലേ? അതിന്‍റെയാണെന്ന് കൂട്ടിക്കോട്ടൊ”
വിളിച്ചുപറഞ്ഞുകൊണ്ട് മാറാനുള്ള തുണിയുമെടുത്തവൾ ഓടി കൂളിമുറിയിൽ കയറി.
***************** സമയം പോയിക്കൊണ്ടേയിരുന്നു. അടുക്കളയിലെ പണിയെല്ലാം ഒതുക്കി അവൾ റൂമിലേക്ക് വന്നു, വാതിലടച്ചു കുറ്റിയിട്ടു ബെഡിൽ കയറിക്കിടന്നു. ഞാന്‍ ഗൌനിച്ചതേയില്ല, അമ്മാതിരി കടിയാണ് കിട്ടിയത്. പുള്ളിക്കാരി മൊബൈൽ എടുത്ത് മെസേജ് ഒക്കെ നോക്കി എന്‍റെ മുകളിലൂടെ എത്തിവലിഞ്ഞ് തിരികെ മേശപ്പുറത്തേക്ക് വച്ചു.
“എന്താ മാഷെ മുഖത്തൊരു പവർ കട്ട് ?”
എന്‍റെ നെഞ്ചിലേക്ക് തലവെച്ചു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. സാദാരണ എന്‍റെ നെഞ്ചിൽ തലയെടുത്ത് വെക്കുമ്പോൾ അവളുടെ തലമുടിയിൽ തഴുകിക്കൊടുക്കാറുണ്ട്, പക്ഷേ ഇന്ന് ഞാന്‍ അനങ്ങിയില്ല.
അനക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ അവൾ തലയുയർത്തി എന്‍റെ കീഴ്ത്താടിയിൽ ഉമ്മവെച്ചു.
“സോറിട്ടോ, ഒരുപാട് വേദനിച്ചോ? , ഞാന്‍ ഒരു തമാശക്ക്..”
അവളുടെ ചുംബനത്തില്‍ എന്‍റെ എല്ലാ പിണക്കവും മാറിയിരുന്നു. എന്നെത്തന്നേ നോക്കിയിരുന്ന അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ആ തല പിടിച്ച് എന്‍റെ ഞെഞ്ചിലേക്ക് വെച്ചു, പിന്നെ പതിവുപോലെ തലോടുവാൻ തുടങ്ങി.
“നിനക്ക് കുറുമ്പിത്തിരി കൂടുന്നുണ്ട്”
“അത് ഇച്ചായന് കൊഞ്ചൽ കൂടിട്ടല്ലേ?”
“അതുപിന്നെ നിന്‍റെയടുത്തല്ലാതെ പിന്നാരുടടുത്താടീ എനിക്ക് കൊഞ്ചാൻ പറ്റുന്നേ?”
“അത്പോലെ തന്നെയല്ലേ ഞാനും , നിങ്ങളുടെയടുത്തല്ലാണ്ട് പിന്നെ ആരുടെ അടുത്താ ഞാനൊന്നു കുറുമ്പുകാട്ടുന്നെ?”
“ഞാനൊന്നും പറഞ്ഞില്ലേ”
അതിന്‍റെ മറുപടി തന്നത് എന്നെ ഒന്നുകൂടെ വരിഞ്ഞുമുറുക്കിയാണ്.
സ്നേഹപൂർവം Candlelight
Comments:
No comments!
Please sign up or log in to post a comment!